STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4111.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ധനകാര്യ വകുപ്പും വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളും പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്; നിലവില്‍ ഇവ പ്രസിദ്ധീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രസിദ്ധീകരണങ്ങൾക്കും നോട്ടീസുകള്‍ക്കും പത്രപരസ്യങ്ങൾക്കും ക്ഷണക്കത്ത്, ആശംസാകാര്‍ഡ് എന്നിവയ്ക്കുമായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയ തുക എത്ര വീതമാണ്; ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യങ്ങൾക്കും അനൗൺസ്‍മെന്റുകള്‍ക്കും മറ്റു പ്രചരണ പരിപാടികള്‍ക്കുമായി ഖജനാവിൽ നിന്നും ചെലവഴിച്ച തുക എത്രയാണ്; ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ യോഗങ്ങൾ, ബോധവൽക്കരണ പരിപാടികൾ മറ്റു പൊതുപരിപാടികൾ എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ?
4112.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബാങ്കിംഗ് ഇതര ധനകാര്യ ഇടപാടുകൾ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏതൊക്കെയാണ്; റിസർവ് ബാങ്കിന്റെ എൻ.ബി.എഫ്.സി. രജിസ്ട്രേഷൻ ഇല്ലാതെ നിയമവിരുദ്ധമായാണ് ഇവയില്‍ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിൽ ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് നിലവിൽ എൻ.ബി.എഫ്.സി. രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ?
4113.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19-ന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളിൽ നിന്നും ഈടാക്കിയ ഓണറേറിയം തിരികെ നൽകുന്നതിന് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഓണറേറിയം തിരികെ നൽകുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത തുക പഞ്ചായത്തുകളുടെ അക്കൗണ്ടിൽ തിരികെ ലഭ്യമാക്കി ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നതിന് അടിയന്തര നിർദ്ദേശം നൽകുമോ; വ്യക്തമാക്കാമോ?
4114.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-2021 സാമ്പത്തിക വര്‍ഷം വരെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായമായി എത്ര രൂപ ലഭ്യമായി എന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം പദ്ധതികള്‍ക്കായാണ് ഈ തുക ലഭ്യമായിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ലഭ്യമായ തുക മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് വിശദമാക്കാമോ?
4115.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള തുക എത്ര വീതമാണെന്നറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
4116.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കാനെന്ന പേരിൽ റിസർവ്വ് ബാങ്ക് വഴി കടം വാങ്ങുന്ന തുക ദൈനംദിന ആവശ്യങ്ങൾക്കും മുമ്പ് കടം വാങ്ങിയ തുക മടക്കി നൽകുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
കിഫ്ബി വഴി കടമെടുക്കുന്ന തുക മടക്കി നൽകുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലങ്ങളിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വെട്ടിക്കുറച്ചാണാേ സര്‍ക്കാര്‍ ചെലവുകൾ നിയന്ത്രിക്കുന്നത് എന്ന് വിശദമാക്കാമോ?
4117.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ; ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ എത്ര പദ്ധതികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭ്യമാകാനുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത പദ്ധതികള്‍ ഏതെല്ലാമെന്നും ആയതിന്റെ കാരണം എന്തെന്നും വ്യക്തമാക്കുമോ;
( ഡി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഇനിയും ഏതെങ്കിലും പദ്ധതികള്‍ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
4118.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പെരുവ ഗവണ്‍മെന്റ് സ്കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള പ്രവൃര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നല്‍കിയിരുന്ന റിവൈസ്ഡ് എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃര്‍ത്തിയുമായി ബന്ധപ്പെട്ട് കൈറ്റ് തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റിനുള്ള ഭരണാനുമതിക്കായി സമര്‍പ്പിച്ച ഫയലില്‍ (ഫയല്‍ നമ്പര്‍ എസ്.എ2/3368)ഇതുവരെ സ്വീകരിച്ചുവന്ന നടപടികള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃര്‍ത്തിയുമായി ബന്ധപ്പെട്ട് കൈറ്റ് എത്രകോടിരൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയിരുന്നതെന്ന് വ്യക്തമാക്കാമോ; ഈ പ്രവൃര്‍ത്തിയുടെ പൂര്‍ത്തീകരണത്തിന് എം.എല്‍.എ. ഫണ്ട് അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ?
4119.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയായ പയ്യന്നൂര്‍ മണ്ഡലത്തിലെ ചൂളക്കടവ് പാലം പ്രവൃത്തിക്ക് അലെെന്‍മെന്റ് പുതുക്കിയതിന്റെ ഭാഗമായി വന്ന അധിക തുകയ്ക്ക് ധനാനുമതി നല്‍കുന്ന നടപടി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പുതുക്കിയ എസ്റ്റിമേറ്റ് ധനാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
ചൂളക്കടവ് പാലം പ്രവൃത്തിയുടെ പുതുക്കിയ ധനാനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4120.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ കുറ്റിപ്പുറം-കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി-യുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കിഫ്ബി-യുടെ അനുമതി ലഭ്യമാക്കി പദ്ധതി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4121.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായതും എന്നാൽ മുടങ്ങിക്കിടക്കുന്നതുമായ കുടിവെളള പദ്ധതികൾക്ക് അടുത്ത കിഫ്ബി യോഗത്തിൽ അംഗീകാരം നൽകുന്നതിനുളള നടപടികൾ സ്വീകരിക്കാമോ;
( ബി )
മുടങ്ങിക്കിടക്കുന്ന ഏതെല്ലാം കുടിവെളള പദ്ധതികൾ കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4122.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന പദ്ധതി പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പൂർത്തീകരിച്ച പദ്ധതികളിൽ 2016 മുതല്‍ നാളിതുവരെ ടെൻഡർ സേവിങ്സ് ഇനത്തിൽ ഓരോ വർഷത്തിലും ബാക്കി നിൽക്കുന്ന തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
എം.എൽ.എ മാർക്ക് അനുവദിച്ച വിവിധതരം ഫണ്ടുകൾ ഉപയോഗിച്ച് പ്രസ്തുത മണ്ഡലത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളും ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ ഇനം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും അവലോകന യോഗങ്ങൾ ചേരുന്നതിന് ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
4123.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ട് പദ്ധതികള്‍, പ്രാദേശിക വികസന ഫണ്ട് പദ്ധതികള്‍ തുടങ്ങി സര്‍ക്കാരിന്റെ മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുവാന്‍ അനുവദിച്ചിട്ടുളള ഏജന്‍സികള്‍ പ്രവൃത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കാതെ വന്നാല്‍ അവയ്ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് അത്തരത്തില്‍ നടപടി സ്വീകരിച്ച് അംഗീകാരം റദ്ദുചെയ്ത ഏജന്‍സികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
4124.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മണലൂര്‍ മണ്ഡലത്തില്‍ എസ്.ഡി.എഫ്. പദ്ധതിയില്‍ ഉൾപ്പെടുത്തിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇനി ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അവ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും അറിയിക്കാമോ;
( സി )
പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
4125.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഓരോന്നിലും എത്രയെന്ന് വിശദമാക്കാമോ?
4126.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പൊതുകടവും കടബാധ്യതയും ചൂണ്ടിക്കാട്ടി ഏതെങ്കിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4127.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിൽ നബാർഡ് - ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി പൂർത്തീകരിച്ചതും പൂർത്തീകരിക്കാൻ ബാക്കിയുള്ളതുമായ കെട്ടിടങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പൂർത്തീകരിച്ച കെട്ടിടങ്ങളുടെ കരാറുകാർ ആരൊക്കെയാണെന്നും അവർക്ക് ബില്ലുകൾ നൽകിയോ എന്നും വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ബില്ലുകൾ നൽകാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കരാറുകാർക്ക് പണം നൽകാത്തത് കൊണ്ടാണോ കെട്ടിടങ്ങൾ പണിപൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഓരോ കെട്ടിടത്തിനും എത്ര തുക നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ?
4128.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്ക് മുഖേന നൽകുന്ന സേവനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സ്പാര്‍ക്ക് പി.എം.യു.വിൽ എത്ര ജീവനക്കാർ ഏതെല്ലാം തസ്തികകളിൽ ജോലിചെയ്യുന്നുണ്ടെന്നും ഇവരെ നിയമിച്ചതിന്റെ മാനദണ്ഡം എന്താണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
സ്പാർക്ക് പി.എം.യു.വിൽ എത്ര പരാതികൾ പരിഹരിക്കാനായി നിലവിലുണ്ടെന്നും പ്രസ്തുത പരാതികൾ എത്രകാലം മുതൽക്കുള്ളതാണെന്നും വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
സ്പാർക്കിന് നൽകുന്ന പരാതികൾ പരിഹരിക്കാൻ കാലതാമസം നേരിടുന്നതുകാരണം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
സ്പാർക്കിൽ എം.എൽ.എ.മാർ മുഖേന നൽകുന്ന പരാതികൾ പോലും പരിഹരിക്കാത്തതും എം.എൽ.എ.മാർക്ക് മറുപടി നൽകാത്തതുമായ വിഷയം പരിശോധിക്കുമോ;
( എഫ് )
സ്പാർക്ക് പി.എം.യു.വിൽ അന്വേഷണങ്ങൾക്കായും ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിനുമായി നൽകിയ 2579700 എന്ന ഫോണ്‍ നമ്പറിൽ വിളിച്ചാൽ സ്പാർക്കിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ സാധിക്കാറില്ല എന്നതും ചീഫ് പ്രോജക്ട് മാനേജർ അടക്കമുള്ള ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ വെബ്സൈറ്റിൽ പോലും നൽകാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ജി )
എങ്കില്‍ എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും പരാതിക്കാർക്കും സ്പാർക്ക് ഓഫീസുമായി ഫോണിൽ ബന്ധപ്പെടുന്നതിനും സ്പാർക്കിൽ നൽകുന്ന പരാതികൾ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4129.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. സഹകരണസംഘത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി പ്രമോഷൻ കൊടുക്കുന്നതിന് നേതൃത്വം നൽകിയ ചില ഉദ്യോഗസ്ഥരെയാണ് കരുവണ്ണൂർ സഹകരണസംഘം തട്ടിപ്പ് സംബന്ധിച്ച പരിശോധനയ്ക്കായി നിയമിച്ചിട്ടുള്ളത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെ പേരിൽ വിജിലൻസ് കേസോ വകുപ്പുതല അന്വേഷണമോ നടക്കുന്നുണ്ടോ; വിശദമാക്കുമോ?
4130.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെൻഷൻകാര്‍ക്ക് പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക എത്ര ഗഡുക്കളായി ഏതൊക്കെ മാസങ്ങളിൽ നൽകുമെന്നാണ് ഉത്തരവ് ഇറക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; നാളിതുവരെ എത്ര ഗഡുക്കൾ നൽകിയെന്ന് അറിയിക്കുമോ;
( ബി )
2021 ആഗസ്റ്റ് മാസത്തെ കുടിശ്ശിക ഇവർക്ക് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
4131.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡം എന്താണ്; ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
സ്ഥലം ​മാറ്റപ്പെട്ടതിലൂടെ തുടർച്ചയായി 5 വർഷത്തിലധികമായി ധനകാര്യ സെക്രട്ടേറിയറ്റിന് പുറത്ത് ജോലി ചെയ്യുന്ന എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്ന് പേരും തസ്തികയും സഹിതം കണക്കുകൾ ലഭ്യമാക്കുമോ;
( സി )
ധനകാര്യ സെക്രട്ടേറിയേറ്റിന് പുറത്ത് മൂന്ന് വഷത്തിലധികമായി ജോലി ചെയ്യുന്ന എത്ര വനിതാ ജീവനക്കാർ ഉണ്ട്; തസ്തിക സഹിതം വിശദമായ കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
ആരോഗ്യ പ്രശ്നങ്ങൾ ഉള്ള എത്ര ജീവനക്കാരെ ധനകാര്യ സെക്രട്ടറിയേറ്റിന് പുറത്തുള്ള മറ്റ് ഓഫീസുകളിൽ നിയമിച്ചിട്ടുണ്ട്; തസ്തിക സഹിതമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം ​മാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ പരാതികള്‍ അനുഭാവപൂർവ്വം അർഹമായ പരിഗണന നൽകി നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
4132.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ 08/02/2021-ലെ ജി.ഒ.(പി) നം.25/2021/ഫിന്‍ ഉത്തരവ് പ്രകാരം പെൻഷൻകാർക്ക് അനുവദിച്ച നാല് ഗഡു ക്ഷാമബത്തയിൽ 2021 സെപ്റ്റംബർ മാസം ലഭിക്കേണ്ട മൂന്നാം ഗഡു ക്ഷാമബത്ത കുടിശ്ശിക ഇതുവരെ പെൻഷൻകാർക്ക് ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ക്ഷാമബത്ത കുടിശ്ശിക അടിയന്തരമായി നൽകുവാൻ നടപടി സ്വീകരിക്കുമോ;?
4133.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സ്കെയിലിലെ രണ്ട് വ്യത്യസ്ത തസ്തികകളിലും കൂടി എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പിന്റെ 8/8/2008 ലെ 46/2008/ഫിന്‍ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഹയര്‍ ഗ്രേഡ് അനുവദിച്ചിരുന്നോ; പ്രസ്തുത സ‍ര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കാമോ;
( ബി )
ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പാലിക്കുന്നുണ്ടോ;
( സി )
പ്രസ്തുത സ‍ര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ഒരു ജീവനക്കാരന്‍ രണ്ടു വര്‍ഷം അതേ തസ്തികയിലും ബാക്കി ആറ് വര്‍ഷം സമാനമായ സ്കെയിലില്‍ മറ്റൊരു വകുപ്പിലെ മറ്റൊരു തസ്തികയിലും കൂടി എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സമയ ബന്ധിത ഹയര്‍ ഗ്രേഡിന് അര്‍ഹത ലഭിക്കുമോ; ഇല്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കാമോ?
4134.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുളള മെഡിക്കല്‍ ഇന്‍ഷ്വ‌റന്‍സ് പദ്ധതിയുടെ വിഷയത്തില്‍ ബഹു. ഹൈക്കോടതിവിധി വന്നിട്ടുള്ള പശ്ചാത്തലത്തില്‍ എത്രയും പെട്ടന്ന് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
4135.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാര്‍ക്ക് ഓഫീസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിശദമാക്കാമോ;
( ബി )
ജില്ലാ തലത്തില്‍ സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഉണ്ടെങ്കിലും അവിടെ ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്പാര്‍ക്കിന്റെ ഓഫീസില്‍ മെയില്‍ ചെയ്ത് വിവരങ്ങള്‍ അറിയുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഓഫീസില്‍ എത്തുന്ന എം.എല്‍.എ.മാരുടെ സ്റ്റാഫിനെ അവിടെ പ്രവേശിപ്പിക്കുന്നില്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ തുറക്കുമോയെന്ന് അറിയിക്കുമോ?
4136.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ധനകാര്യ വകുപ്പിൽനിന്നും സെക്രട്ടേറിയറ്റിന് പുറത്ത് മറ്റ് ഓഫീസുകളിലേക്ക് ട്രാൻസ്ഫർചെയ്ത എത്ര ഉദ്യോഗസ്ഥരെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ട്രാൻസ്ഫറിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര ഉദ്യോഗസ്ഥരുടെ അപേക്ഷകൾ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്; വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇനി എത്ര അപേക്ഷകൾ പെന്റിങ് ആയി പരിഗണിയിലുണ്ട്; പ്രസ്തുത ഉദ്യോഗസ്ഥർ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
മേൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ പ്രസക്തഭാഗത്തിന്റെ പകര്‍പ്പുകള്‍ സഹിതം വിശദാംശങ്ങൾ ലഭ്യമാക്കുമോ?
4137.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.04.2013-ന് മുമ്പുള്ള പി.എസ്.സി. വിജ്ഞാപനപ്രകാരം അപേക്ഷിച്ചതും 01.04.2013-നുശേഷം നിയമനം ലഭിച്ചവരുമായവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4138.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്കിൽ ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്ന വിവിധ ബില്ലുകളിലെ തകരാറുകൾ പരിഹരിക്കുന്നതിനും വടക്കൻ ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരത്തെ കേരള സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്പാര്‍ക്ക് ഓഫീസിലേക്ക് ദീർഘദൂരം യാത്രചെയ്യേണ്ടിവരുന്നത് പ്രയാസമുണ്ടാക്കുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കണ്ണൂരിൽ നിലവിലുള്ള സ്പാര്‍ക്കിന്റെ റീജിയണല്‍ ഓഫീസിന് പരിമിതമായ അധികാരങ്ങൾ മാത്രമേ ഉള്ളൂ എന്നത് പരിഗണിച്ച് കോഴിക്കോട് ആസ്ഥാനമായി അധികാരപരിധി വിപുലപ്പെടുത്തി സ്പാര്‍ക്കിന്റെ ഒരു പുതിയ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4139.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്കിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫിൽ 2016-21 കാലയളവിൽ പുനർനിയമന വ്യവസ്ഥപ്രകാരം ജോലിചെയ്തിരുന്നവർക്ക് ടെർമിനൽ സറണ്ടറും 1.7.2019 മുതലുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയും അനുവദിക്കുന്നതിന് കഴിയാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്പാർക്കിൽ ഇതിനുള്ള ക്രമീകരണം അടിയന്തരമായി ഏർപ്പെടുത്തി മേൽപ്പറഞ്ഞ ടെർമിനൽ സറണ്ടറും ശമ്പളപരിഷ്കരണ കുടിശ്ശികയും വിതരണം ചെയ്യുമോ; വിശദാംശം നൽകുമോ?
4140.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിൽനിന്നും റിട്ടയർ ചെയ്ത അധ്യാപകരുടെ സർവ്വീസ് കാലയളവിലെ പിശകുകൾ തിരുത്തുന്നതിന് സ്പാർക്ക് സോഫ്റ്റ് വെയറിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4141.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ കൽപ്പറ്റ നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം വകയിരുത്തിയ ഫണ്ടിൽ പ്രവൃത്തി പൂർത്തിയാക്കിയതും പ്രവൃത്തി ആരംഭിച്ചതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4142.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതാ പ്രേരക്‌മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കുമെന്നും അവരുടെ അലവന്‍സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അധികമായി ലഭ്യമാക്കുമെന്നുമുള്ള 2021 ജനുവരി 15 ലെ ബജറ്റ് പ്രസംഗത്തിലെ 214-ാം ഖണ്ഡികയിലെ തീരുമാനത്തിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
4143.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബജറ്റില്‍ മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
4144.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
50 വയസ്സിന് താഴെ പ്രായമുള്ളതും ഭർത്താവ് ഉപേക്ഷിച്ചതുമായ സ്ത്രീകൾക്ക് നിലവിൽ പെൻഷൻ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവർക്ക് ക്ഷേമപെൻഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;
( സി )
വളരെ പാവപ്പെട്ടവരും, സംരക്ഷിക്കാൻ ആരുമില്ലാത്തവരും പ്രായപൂർത്തിയായ ആൺമക്കൾ ഇല്ലാത്തവരുമായ ഭർത്താവ് ഉപേക്ഷിച്ച 50 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് മറ്റേതെങ്കിലും വിധത്തിൽ അർഹതയുണ്ടെങ്കിൽ പെൻഷൻ ലഭ്യമാക്കാൻ പ്രത്യേക പരിഗണന നൽകി നടപടി സ്വീകരിക്കുമോ?
4145.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നികുതി പിരിവില്‍ വര്‍ദ്ധന കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് അറിയിക്കുമോ;
( ബി )
വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
4146.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ കാലയളവില്‍ കടകളും ഇതരസ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ബില്‍ നല്കാതെ സാധന സാമഗ്രികള്‍ നല്‍കിവന്നതായും തുടര്‍ന്ന് ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷവും ചില സ്ഥാപനങ്ങള്‍ ആയത് തുടരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ നികുതിചോര്‍ച്ചയ്ക്കും ഉപഭോക്തൃ ചൂഷണത്തിനും കാരണമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുവാനായി സ്വീകരിയ്ക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4147.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സിറ്റി കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് നടന്നതായിട്ടുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം സ്ഥാപനങ്ങളിൽ ഫണ്ട്‌ കൃത്യമായി മാനേജ് ചെയ്യുന്നതിനും ഫണ്ട്‌ തിരിമറി ഇല്ലാതാക്കുന്നതിനും സർക്കാറിന്റെ സമയാസമയങ്ങളിലുള്ള വ്യയ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നതിനും ധനകാര്യ വകുപ്പിൽ നിന്നുമുള്ള ഫിനാൻസ് ഓഫീസർമാരെ സിറ്റി കോർപ്പറേഷനുകളിൽ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;?
4148.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് അനുസൃതമായ നികുതി ലഭിക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
4149.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യാപാരമേഖല ഉള്‍പ്പെടെയുള്ള വിവിധ ധനസമ്പാദനമേഖലകളിലെ നികുതിവെട്ടിപ്പും നികുതിചോര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടുവോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പ്രസ്തുത വിഭാഗങ്ങളില്‍ ഉണ്ടായ ക്രമക്കേടുകള്‍ കണ്ടെത്താനും വരുമാന നഷ്ടം തടയാനും വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4150.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ എന്നിവയുടെ വായ്പാ നിക്ഷേപ അനുപാതം എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ അനുപാതം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
4151.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന കേന്ദ്രവിഹിതം അകാരണമായി വെട്ടിക്കുറച്ചതും ജി.എസ്.റ്റി. വിഹിതം കൃത്യസമയത്ത് ലഭിക്കാത്തതും കാരണം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ?
4152.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട തുകയില്‍ മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം കുറയ്ക്കുന്നത് സംസ്ഥാന സമ്പദ്‍ വ്യവസ്ഥയെ ഏതുതരത്തിലാണ് ബാധിക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അര്‍ഹതപ്പെട്ട നികുതി വിഹിതത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴും വികസന പ്രവര്‍ത്തനങ്ങളും മറ്റ് അത്യാവശ്യ ചെലവുകളും യാതൊരു മുടക്കവും കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4153.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകൾ, ഗ്രാൻഡ്-ഇൻ-എയ്ഡ് സ്വീകരിച്ചുവരുന്ന സ്ഥാപനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടുകൾ നടന്നുവരുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ആകസ്മിക പരിശോധന നടത്തുവാനായി ധനകാര്യ പരിശോധനാ വിഭാഗത്തിന് അധികാരം നൽകുന്ന ജി.ഒ.(പി) നമ്പർ 59/2020/ധന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ഫിനാൻഷ്യൽ കോഡ് ഒന്നാം വാള്യത്തിലെ നിർദ്ദിഷ്ട വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ ;
( സി )
പ്രസ്തുത ഉത്തരവ് അട്ടിമറിക്കുന്നതിനായി ഉദ്യോഗസ്ഥതലത്തിൽ ശ്രമങ്ങൾ നടക്കുന്നതായുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന് ശക്തി പകരുന്ന പ്രസ്തുത ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
4154.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാര്‍ക്ക് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടപ്പാക്കിയ ഭരണപരമായ പരിഷ്കരണ നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്പാര്‍ക്കില്‍ ലഭ്യമാകുന്ന മെയില്‍ സന്ദേശങ്ങള്‍ക്കും മറ്റും യഥാസമയം മറുപടി നല്‍കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
09/08/2021 വരെ സ്പാര്‍ക്കില്‍ ലഭിച്ചിട്ടുള്ളതായ 6723 മെയില്‍ സന്ദേശങ്ങളില്‍ ഇനിയും മറുപടി ലഭ്യമാക്കാത്ത എത്ര സന്ദേശങ്ങള്‍ ഉണ്ട് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സൗഹാര്‍ദ്ദപരവുമാക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
സ്റ്റാന്റ് എലോണ്‍ പദ്ധതി
4155.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-മധുര ദേശീയ പാതയില്‍ എന്‍.എച്ച്. 85 ല്‍ കോതമംഗലം മണ്ഡലത്തിലെ മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെ വരുന്ന മാതിരപ്പിള്ളി കോഴിപ്പിള്ളി എന്‍.എച്ച്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ബൈപ്പാസ് സ്റ്റാന്റ് എലോണ്‍ പദ്ധതിയായി നടപ്പിലാക്കുന്നതിനുവേണ്ടി ധനകാര്യ വകുപ്പിലെ Computer Number 1799843, B1/176/Ind/PWD/Fin എന്ന ഫയലില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത എന്‍.എച്ച്. ബൈപ്പാസ് സ്റ്റാന്റ് എലോണ്‍ പദ്ധതിയായി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4156.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടോ;
( ബി )
ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്ന സ്ഥാപനം നടത്തിയ പഠനം കോവിഡ് കാലത്ത് മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും സ്വീകരിച്ച സാമ്പത്തിക നടപടികളെയും പരിഹാരമാർഗ്ഗങ്ങളെയും കുറിച്ചുള്ളതാണോ;വ്യക്തമാക്കാമോ;
( സി )
കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം സാമ്പത്തിക പ്രതിസന്ധിയും പരിഹാരമാർഗ്ഗങ്ങളും സംബന്ധിച്ച് എത്ര പഠനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്;
( ഡി )
ഈ പഠനങ്ങളോരോന്നും ഏതൊക്കെ സമിതികളും ഏജൻസികളും ആണ് നടത്തിയത്; ഇവയുടെ പേരും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ഇ )
ഈ പഠനങ്ങളുടെ റിപ്പോർട്ടുകള്‍ സർക്കാരിന് ലഭിക്കുകയുണ്ടായോ; എങ്കിൽ ഈ റിപ്പോർട്ടുകളിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
4157.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍കെല്‍ നിര്‍വ്വഹണ ഏജന്‍സി മുഖേന പ്രവൃത്തി നടന്നുവരുന്ന ഇരുനൂറ്റി നാല്പത്തിമൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പഴയങ്ങാടി സബ്ട്രഷറി കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്; എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുമോ?
4158.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്കിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താത്തതിനാൽ 2016-21 കാലയളവിൽ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫിൽ പുനർനിയമന വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ തുക നൽകുന്നതിനും, 01/ 07/ 2019 മുതൽ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പള കുടിശ്ശിക നൽകുന്നതിനും കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ സ്പാർക്കിൽ ഇതിനായുള്ള ക്രമീകരണം വരുത്തി പ്രസ്തുത ജീവനക്കാര്‍ക്ക് ടെർമിനൽ സറണ്ടർ തുകയും ശമ്പള കുടിശ്ശികയും നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
4159.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പങ്കാളിത്ത പെൻഷ ൻ പദ്ധതി നടപ്പിലാക്കിയത് ഏത് തീയതി മുതൽ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
കാറ്റഗറി നമ്പർ 508/2009 പ്രകാരം നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ച കുറച്ചുപേർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയും കുറച്ചുപേർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനും നൽകുന്നത് ശരിയായ നടപടിയാണോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് പി.എസ്.സി. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വരുന്നതിനു മുമ്പ് വിജ്ഞാപനം ചെയ്ത തസ്തികകളുടെ റാങ്ക് ലിസ്റ്റിൽ നിന്നും 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം എന്ന പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതിയുടെ ശിപാർശ ധനകാര്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തിൽ എന്തു തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
4160.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തില്‍ ബാലുശ്ശേരി മുന്‍ എം.എല്‍.എ കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനും, ഒള്ളുര്‍ G L P സ്കൂളിനും വാഹനം അനുവദിച്ചിട്ടും കായണ്ണ G.H.SS ന് മാത്രം വാഹനം നല്‍കാന്‍ കഴിയാത്തത് പരിഹരിക്കുന്നതിന് ഭരണ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചതായി ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ 5-10-2018 ന് മുന്‍ എം.എല്‍.എ രണ്ട് സ്കൂളുകള്‍ക്കും, ബസ്സ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും കായണ്ണ G.H.SS ന് മാത്രം ബസ്സ് അനുവദിക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത വാഹനം വാങ്ങുന്നതിന് എത്ര തുകയാണ് അനുവദിച്ചിരുന്നത്; ഇപ്പോള്‍ ഏത് ഹെഡ് ഓഫ് അക്കൗണ്ടിലാണ് തുകയുള്ളത് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളിന് വാഹനം വാങ്ങുന്നതിനായി അധിക തുക 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കാന്‍ കഴിയുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4161.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഓണാഘോഷ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയിക്കുമോ;
( ബി )
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിസന്ധി കാലത്തും എത്ര കോടി രൂപ ചെലവഴിച്ചു എന്നറിയിക്കുമോ?
4162.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തിലെ കതിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിലുള്ള ഫയലിന്റെ {ഇ-ഫയല്‍ നമ്പര്‍-1867972) നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4163.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകള്‍ക്ക് പെന്‍ഷന്‍ ഫണ്ടിനത്തില്‍ സര്‍ക്കാര്‍ നല്‍കാനുളള തുക സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നഗരസഭകള്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പ‍ഞ്ചായത്തുകള്‍ക്ക് സമാനമായി നഗരസഭകളുടെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണിക്കാമോ?
4164.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വിജ്ഞാപനം ഇറങ്ങിയ തസ്തികകളില്‍ പ്രസ്തുത പദ്ധതി നിലവില്‍ വന്നതിന് ശേഷം നിയമനം ലഭിച്ചവരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4165.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധന സമിതിയുടെ പരിഗണന വിഷയങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ഫയല്‍ പരിശോധന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ;
( സി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ പ്രസ്തുത സമിതി കണ്ടെത്തിയ കേരളത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
( ഡി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ ഇതര സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും സംബന്ധിച്ച് പ്രസ്തുത സമിതിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
4166.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ കരിമ്പുഴയ്ക്കു കുറകെ ഏനാന്തി പാലം നിർമ്മാണത്തിന്റെ അഡീഷണല്‍ ഫിനാന്‍ഷ്യല്‍ സാംങ്ഷനുള്ള ഫയല്‍ ഇപ്പോള്‍ ധനകാര്യ വകുപ്പിലെ ഏത് വിഭാഗത്തിലാണുള്ളതെന്ന് അറിയിക്കാമോ; ഫയല്‍ എന്നാണ് ധനകാര്യ വകുപ്പിലെത്തിയതെന്നും ധനകാര്യ വകുപ്പിന്റെ നാളിതുവരെയുള്ള നടപടികളും വിശദമാക്കാമോ;
( ബി )
ധനകാര്യ വകുപ്പിലെ മേല്‍ ഫയലില്‍ എന്തെങ്കിലും ക്വറി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് അനുവദിക്കാമോ; അധിക ധനാനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച പ്രസ്തു പ്രവൃത്തി പുനരാരംഭിക്കുന്നതിന് ആവശ്യമായ അധിക തുക അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ; അധിക ധനാനുമതി എന്നത്തേക്ക് നല്‍കാനാവുമെന്ന് വ്യക്തമാക്കാമോ?
4167.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കിഫ്ബി പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
4168.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിവേദനത്തിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ?
4169.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അ‍ഞ്ഞൂറില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബി വഴി നടപ്പിലാക്കിയ ഒരു കോടി രൂപയുടെ പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് ഉള്‍പ്പെട്ടിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോന്നിന്റെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വര്‍ഷം ഈ പദ്ധതിയില്‍ പുതിയ വിദ്യാലയങ്ങളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
4170.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി പ്രകാരം കിഫ്ബി ഫണ്ട് വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ ഏതെല്ലാമാണ്;
( ബി )
പ്രസ്തുത സ്കൂളുകള്‍ക്ക് അനുവദിക്കപ്പെട്ട തുക എത്ര വീതമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
4171.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികളില്‍ നാളിതുവരെ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിവരം, ചെലവായ തുക, നിലവിലെ സ്ഥിതി എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പൂര്‍ത്തീകരിക്കാനുളള പദ്ധതികളുടെ സ്ഥിതിവിവരം ലഭ്യമാക്കുമോ?
4172.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച മാവേലിക്കര -കല്ലുമല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4173.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിരക്കിന്മേല്‍ യാതൊരു നിർണയാധികാരങ്ങളും സംസ്ഥാനങ്ങൾക്ക് ഇല്ലാത്തതിനാലും കോവി‍ഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തും സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായുള്ള നഷ്ടപരിഹാരം 2022 ജൂൺ മാസത്തിന് ശേഷവും തുടരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ?
4174.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുസാമ്പത്തികവര്‍ഷം വ്യാപാരി-വ്യവസായികളുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കലിനും പരിശോധനകളിലും സംസ്ഥാന ധനകാര്യവകുപ്പ് എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ വരുത്തിയ മാറ്റങ്ങളും അതുവഴി നികുതി ചോര്‍ച്ച തടയുവാന്‍ സ്വീകരിച്ച വ്യവസ്ഥകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വ്യാപാരി-വ്യവസായികളുടെ എണ്ണം എത്രയെന്നും ഇതില്‍ രണ്ടുകോടിയിലധികം വിറ്റുവരവുളളവര്‍ എത്രയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
4175.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.റ്റി. ആരംഭിയ്ക്കുന്നതിന് മുമ്പുള്ള സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇപ്പോഴത്തെ നികുതിവരുമാനവും തമ്മില്‍ താരതമ്യ പഠനം നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
നികുതി വരുമാനത്തില്‍ വലിയ അന്തരം വന്നിട്ടുള്ള സാഹചര്യത്തില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനം, കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
4176.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷം ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണെന്ന് വിശദമാക്കുമോ?
4177.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രിക്കള്‍ച്ചറല്‍ ഇന്‍കം ടാക്സ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4178.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വാടക കെട്ടിടങ്ങളില്‍ ഏതെങ്കിലും ട്രഷറി ആഫീസുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പയ്യോളി സബ്ട്രഷറി ആഫീസിന് ഭൂമി കണ്ടെത്തി കൈമാറിനല്‍കിയാല്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പണം അനുവദിക്കുമോ; വിശദമാക്കാമോ?
4179.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരി, കോട്ടയ്ക്കല്‍ സബ്ട്രഷറികളുടെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുവേണ്ടി ട്രഷറി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
വളാഞ്ചേരി സബ്ട്രഷറിക്ക് വേണ്ടി ഗ്രാമവികസന വകുപ്പിന്റെ കൈവശമുള്ള ഭൂമി ലഭ്യമാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോട്ടയ്ക്കല്‍ സബ് ട്രഷറിക്കുവേണ്ടി സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4180.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറി ഓഫീസുകളില്‍ സര്‍ക്കാര്‍ നടത്തി വരുന്ന ആധുനികവത്കരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ട്രഷറി എ.ടി.എം. കള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കാമോ; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമോ;
( സി )
ട്രഷറി എ.ടി.എം. കള്‍ സ്ഥാപിച്ചിട്ടില്ല എങ്കില്‍ ആയത് സ്ഥാപിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വകുപ്പില്‍ നടന്നു വരുന്നുണ്ടോ; വിശദമാക്കാമോ?
4181.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുവദിച്ച സ്ഥലത്ത് നിര്‍മ്മിതി കേന്ദ്രത്തിന്റെ ഡി.പി.ആർ. പ്രകാരമുളള രൂപരേഖയ്ക്ക് ഭരണാനുമതി നല്‍കുന്നതിനും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുമുളള സത്വര നടപടികള്‍ സ്വീകരിക്കാമോ?
4182.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാരുണ്യ പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് കാരുണ്യപദ്ധതി മുഖേന ചികിത്സാ സഹായം ലഭ്യമാക്കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ആകെ എത്ര തുകയാണ് ഈ പദ്ധതി വഴി അനുവദിച്ചിട്ടുള്ളത്;
( സി )
ഈ പദ്ധതി നിര്‍ത്തലാക്കിയതായോ പദ്ധതി വഴിയുള്ള ധനസഹായം അനുവദിക്കേണ്ടതില്ലായെന്നത് സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഈ പദ്ധതിയുടെ പേരില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഇ )
കാരുണ്യ ലോട്ടറി നിലവിലുണ്ടോ; എങ്കില്‍ ഇത് വഴി സമാഹരിക്കുന്ന തുക നിലവില്‍ ഏത് പദ്ധതിയ്ക്കാണ് ഉപയോഗിക്കുന്നതെന്ന് വിശദമാക്കുമോ?
4183.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഏജന്‍സി അനുവദിക്കുന്നതിനുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
അംഗപരിമിതര്‍, വിധവകള്‍ എന്നിവര്‍ക്ക് ഏജന്‍സി നല്‍കുന്നതിന് പ്രത്യേക പരിഗണന എന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4184.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സും മക്കള്‍ക്ക്‌ പഠന സഹായവും നല്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
4185.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കൊല്ലം പ്രദേശത്ത് അനുവദിച്ച കെ.എസ്.എഫ്.ഇ. ബ്രാഞ്ച് ഓഫീസ് നന്തി ടൗണിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
നന്തി ടൗണ്‍ കേന്ദ്രീകരിച്ച് പുതിയ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് ഓഫീസ് അനുവദിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
4186.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കെ.എസ്.എഫ്.ഇ. യിൽ നിന്നെടുത്ത വായ്പകളിൽ തിരിച്ചടവ് മുടങ്ങിയവർക്ക് 2021 സെപ്റ്റംബർ 30 വരെ അനുവദിച്ചിരുന്ന ഇളവുകളും ആനുകൂല്യങ്ങളും ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലെ സാഹചര്യത്തിൽ പ്രസ്തുത ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും കാലാവധി ചുരുങ്ങിയത് ആറുമാസം കൂടി ദീർഘിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4187.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും കെ.എസ്.എഫ്.ഇ. വഴി കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ. വഴി ഹൗസിംഗ് ലോണ്‍ നല്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കൂടുതല്‍ ആകര്‍ഷകമായ ചിട്ടികളിലൂടെ കെ.എസ്.എഫ്.ഇ. യെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
4188.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ. യുടെ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടോ; കെ.എസ്.ആര്‍.ടി.സി. യുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ. യുടെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചുകൾ സർക്കാർ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4189.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക നിലവിലുണ്ടോ; ഉണ്ടെങ്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി എത്രപേർ ജോലിചെയ്യുന്നുണ്ട്; ഇല്ലെങ്കിൽ പുതുതായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക സൃഷ്ടിക്കേണ്ട ആവശ്യമുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ. യിൽ ദിവസവേതനത്തിൽ എത്രപേർ ജോലിചെയ്യുന്നുണ്ട്; അവർക്ക് നിർവ്വചിക്കപ്പെട്ട ജോലി എന്താണെന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.എഫ്.ഇ. യിൽ ദിവസവേതനക്കാരെ നിയമിച്ചിരിക്കുന്നത് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴിയാണോ; അല്ലെങ്കിൽ അവരെ നിയമിച്ചത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.എഫ്.ഇ. യുടെ ദൈനംദിന പണമിടപാടുകളും അതുസംബന്ധമായ പ്രവർത്തനങ്ങൾക്കുമായി ബ്രാഞ്ചുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിന്റെ ഐഡിയും പാസ്‍വേഡും ദിവസവേതന ജീവനക്കാർക്ക് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
കെ.എസ്.എഫ്.ഇ. യുടെ സാലറി & അലവൻസ് എന്ന അക്കൗണ്ട് ഹെഡിൽ നിന്നും സ്ഥിരജീവനക്കാർ അല്ലാത്ത എത്രപേർക്ക് ശമ്പളം നൽകുന്നുണ്ടെന്ന് വിശദമാക്കാമോ; ഈയിനത്തിൽ 2021 ആഗസ്റ്റ് മാസം നൽകിയ തുക എത്രയാണെന്ന് അറിയിക്കാമോ;
( എഫ് )
കെ.എസ്.എഫ്.ഇ. യിൽ ട്രാൻസ്ഫർ അപേക്ഷ ഓൺലൈനായി സ്വീകരിക്കാനും ട്രാൻസ്ഫർ ഓർഡറുകൾ ഓൺലൈനായി പ്രസിദ്ധീകരിക്കാനും തുടങ്ങിയത് ഏതുവർഷം മുതലാണ്; ഇക്കാലയളവ് മുതൽ ട്രാൻസ്ഫർ നോംസിൽ പറയുന്ന പ്രകാരം മുൻഗണന പട്ടിക പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ജി )
ദിവസവേതനക്കാർ ജോലിചെയ്യുന്ന കെ.എസ്.എഫ്.ഇ. യുടെ ശാഖകളിലേക്ക് സ്ഥിരജീവനക്കാർ ട്രാൻസ്ഫറിന് അപേക്ഷ നൽകുമ്പോൾ പരിഗണിക്കാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
4190.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യിലെ ചിട്ടികള്‍ക്കും ലോണുകള്‍ക്കും നിലവിലുള്ള ജാമ്യ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ. കൂടുതല്‍ ജന സൗഹൃദമാക്കുവാന്‍ പ്രസ്തുത വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കെ.എസ്.എഫ്.ഇ.യില്‍ കൈവശസ്ഥലം ജാമ്യം നല്‍കുമ്പോള്‍ അവസാന നിമിഷം നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോണുകള്‍ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
4191.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖകൾ ആരംഭിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് എന്താണെന്നും വ്യക്തമാക്കാമോ?
4192.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതി സംബന്ധിച്ച വിശദ വിവരം നല്‍കാമോ;
( ബി )
2015 മുതല്‍ 2021 വരെ ഇതുമായി ബന്ധപ്പെട്ട് എത്ര ക്ലെയിമുകള്‍ ഓരോ വര്‍ഷവും നല്‍കിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ അംഗമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളുടെ വിശദവിവരം നല്‍കാമോ;
( ഡി )
ഇതില്‍ അംഗമാകുന്ന എല്ലാ ജീവനക്കാര്‍ക്കും ഒരേ പ്രീമിയം നിരക്കാണോ വാങ്ങുന്നത്; അല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
4193.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി ഏതെല്ലാം ഇന്‍ഷ്വറന്‍സ് കമ്പനികളാണ് മുന്നോട്ട് വന്നിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രീമിയമായി എത്ര രൂപയാണ് ജീവനക്കാരും പെന്‍ഷന്‍കാരും അടയ്ക്കേണ്ടതെന്ന് വ്യക്തമാക്കുമോ?
4194.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
4195.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതിര്‍ത്തി റോഡുകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4196.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി പിരിവിന്റെ കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പിരിഞ്ഞു കിട്ടാനുള്ള നികുതി കുടിശ്ശികയുടെ വകുപ്പ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
നികുതി കുടിശ്ശിക സമയബന്ധിതമായി പിരിക്കുന്നതിന് വകുപ്പു തലത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
4197.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 മുതൽ 2015 -16 വരെയുള്ള കാലയളവിൽ സംസ്ഥാന സർക്കാരിന്റെ നികുതിയേതര വരുമാനം 2011-12-ലെ തുകയിൽ നിന്നും 325 % ഉയർന്ന് [ 2592 കോടി രൂപയിൽ നിന്നും 8425 കോടി രൂപയായി ] 5833 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായതിന്റെ കാരണങ്ങൾ പരിശോധിച്ച് വ്യക്തമാക്കാമോ;
( ബി )
2016-17 മുതൽ 2019-20 വരെയുള്ള 4 വർഷ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ നികുതിയേതര വരുമാനം 2016-17-ലെ തുകയിൽ നിന്നും 145 % ഉയർന്ന് [8425 കോടി രൂപയിൽ നിന്നും 12265 കോടി രൂപയായി ] 3840 കോടി രൂപയുടെ മാത്രം വർദ്ധനവ് ഉണ്ടായതിന്റെ കാരണങ്ങൾ പരിശോധിച്ച് വ്യക്തമാക്കാമോ;
( സി )
പ്രതീക്ഷിത വർദ്ധനവ് ഉണ്ടാകാത്തതിൽ കോവിഡ് ഇതര/പ്രളയ ഇതര സാഹചര്യങ്ങളും കാരണങ്ങളും വിലയിരുത്തി പരിശോധിച്ച് ആയതിനുള്ള കാരണങ്ങൾ അറിയിക്കാമോ?
4198.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗണിനെ തുടർന്ന് വിവിധ മേഖലകളിൽ നൽകിയ ഇളവുകളിൽ കോൺട്രാക്ട് കാരിയേജ് വാഹനങ്ങളുടെ നികുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇളവുകൾ നൽകിയിരുന്നോ എന്നറിയിക്കാമോ;
( ബി )
ലോക്ക്ഡൗണിനെ തുടർന്ന് ഗതാഗത മേഖല ഒട്ടാകെ സ്തംഭിച്ചിരുന്നത് കണക്കിലെടുത്ത് കോൺട്രാക്ട് കാരിയേജ് വാഹനങ്ങളുടെ 31.12.2021 വരെയുള്ള റോഡ് നികുതി ഒഴിവാക്കി നൽകാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.