STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീമതി കെ.കെ.രമ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ വിഭജിച്ച് കെ-സ്വിഫ്റ്റ് എന്ന പേരില്‍ ഒരു ഗതാഗത കമ്പനി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത കമ്പനിയുടെ കീഴില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകാമോ;
( സി )
നിലവില്‍ നഷ്ടത്തില്‍ പ്രവർത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കുന്നതിന് പകരം കെ-സ്വിഫ്റ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചത് കെ.എസ്.ആര്‍.ടി.സി.യുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*122.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. വാങ്ങുന്ന ഡീസലിന് വിപണി വിലയെക്കാള്‍ എത്ര രൂപ അധികമായി നല്‍കേണ്ടി വരുന്നുണ്ടെന്നും പ്രതിമാസം ശരാശരി എത്ര രൂപയുടെ അധിക ചെലവാണ് ഈ ഇനത്തില്‍ ഉണ്ടാകുന്നതെന്നും അറിയിക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന കാര്യം പ്രായോഗികമാണോയെന്ന് വെളിപ്പെടുത്താമോ;
( സി )
കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ സി.എന്‍.ജി. ബസ്സുകള്‍ വാങ്ങാന്‍ തീരുമാനമായിട്ടുണ്ടോ;
( ഡി )
നിലവിലുള്ള ഡീസല്‍ ബസ്സുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*123.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്‌കരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ; വിശദമാക്കാമോ;
( ബി )
ക്ലാസുകളില്‍ നേരിട്ടുള്ള വിദ്യാഭ്യാസവും കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള ടീച്ചിങ് -ലേണിങ് സമ്പ്രദായം പഠനാനുഭവത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ പ്രസ്തുത കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിലൂടെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിഷയ-ശാഖാന്തരമില്ലാതെ അറിവും നൈപുണ്യവും നേടിയെടുക്കാവുന്ന വിധത്തില്‍ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
യൂ ട്യൂബ് വഴിയുള്ളത് ഉൾപ്പെടെ ഓണ്‍ലൈനായി ക്ലാസുകള്‍ ലഭ്യമാകുന്നത് ക്ലാസ് മുറികളിലെ നേരിട്ടുള്ള അദ്ധ്യാപനത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തുവാന്‍ പ്രസ്തുത കമ്മീഷന് നിര്‍ദ്ദേശം നല്‍കുമോ?
*124.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എച്ച്. സലാം
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസം പണമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തില്‍ പുതിയ നയത്തിന്റെ ചുവടുപിടിച്ച് യു.ജി.സി. പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധന വിധേയമാക്കിയിരുന്നോ;
( ബി )
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സംവിധാനം എല്ലാ കോളേജുകളെയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അധികാരത്തോടുകൂടിയ സ്വയംഭരണ കോളേജുകള്‍ ആയി പരിവര്‍ത്തിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നാല് വര്‍ഷ ബിരുദം ആരംഭിക്കുന്നതും ഏത് സമയവും കോഴ്സ് പൂര്‍ത്തിയാക്കാതെ പുറത്തുപോകാമെന്നതും അത്തരക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ലഭിക്കുമെന്നതും താഴ്ന്ന വരുമാനക്കാര്‍ കോഴ്സ് പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്ന നിരക്ക് വര്‍ദ്ധിപ്പിക്കാനിടയാക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നയം തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*125.
ശ്രീ വി ജോയി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന്റെ ശരാശരി വേഗത 40-50 കിലോമീറ്റർ മാത്രമാണെന്നത് വസ്തുതയാണോ; വണ്ടികളുടെ വേഗതക്കുറവും ആവശ്യത്തിന് വണ്ടികൾ ഇല്ലെന്നതും സംസ്ഥാനത്ത് ട്രെയിൻ യാത്രാദുരിതം സൃഷ്ടിക്കുന്നതിന് പരിഹാരമായി റെയിൽവേയുടെ സഹകരണത്തോടെ സംസ്ഥാനം സ്വന്തം നിലയിൽ വേഗ പാതകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുമോ;
( ബി )
റെയിൽ പാതയിരട്ടിപ്പ് 615 കിലോമീറ്റർ പൂർത്തിയായിട്ടും യാത്രാ വേഗത്തിൽ യാതൊരു വർദ്ധനവുമില്ലെന്നത് യാഥാർത്ഥ്യമാണോ;
( സി )
ട്രെയിൻ വേഗതക്കുറവിന് കാരണം പാതയിലെ വളവുകൾ ആണെന്നതും കഴിഞ്ഞ 45 വർഷത്തിനുള്ളിൽ ഇത്തരം വളവുകളിൽ ഒന്ന് പോലും നിവർത്തപ്പെട്ടില്ലെന്നതും സിൽവർ ലൈനിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
*126.
ശ്രീ. കെ.വി.സുമേഷ്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. സുമോദ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് ചാലക ശക്തിയാകുംവിധം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ശാസ്ത്ര, സാങ്കേതികശാസ്ത്ര രംഗത്തെ വളര്‍ച്ചയും പഠന ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതിന് നൂതന പഠന വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ഓട്ടോണമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കാനുളള പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ?
*127.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകരുടെ വരുമാനത്തിൽ അഞ്ചുവർഷം കൊണ്ട് അന്‍പത് ശതമാനം വർദ്ധന സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
കാർഷിക ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് കർഷകര്‍ക്ക് നൽകിവരുന്നത്‌; വിശദമാക്കാമോ;
( സി )
മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിന് കർഷകരെ പ്രാപ്തരാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
ഓരോ വിളയുടെയും ഉല്പാദനക്ഷമതയ്‌ക്ക്‌ ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ടോ; ടാർജറ്റ് കൈവരിക്കുന്നതിനായി ശാസ്ത്രീയമായ എന്തെല്ലാം ഇടപെടലുകളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*128.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്വിഫ്റ്റ് കമ്പനിയ്ക്കു​വേണ്ടി 455 കോടി രൂപയുടെ കിഫ്ബി വായ്പ ഉപയോഗിച്ച് 700 സി.എൻ.ജി. ബസ്സുകൾ വാങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങൾ ഇത്തരം ബസ്സുകൾ നഷ്ടമെന്ന് കണ്ടെത്തി ഉപേക്ഷിച്ചതാണെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( സി )
സി.എൻ.ജി. ബസ്സുകൾ വാങ്ങുന്നതിന് മുന്‍പ് വിശദ പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ?
*129.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തതയ്ക്ക് അടുത്തെത്താന്‍ കഴിഞ്ഞ നേട്ടം സുസ്ഥിരമാക്കുന്നതിനും ക്ഷീരോല്പാദനത്തിലെ ചെലവു കുറയ്ക്കുന്നതിനും ക്ഷീരസംഭരണം കാര്യക്ഷമമാക്കുന്നതിനും മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ വ്യാപിപ്പിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
കന്നുകാലികള്‍ക്കും ക്ഷീര കര്‍ഷക കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
‍മൃഗചികിത്സ സൗകര്യങ്ങള്‍ പര്യാപ്തമായ തോതില്‍ വിപുലപ്പെടുത്തുന്നതിന് ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ അറിയിക്കാമോ?
*130.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ പുനരുദ്ധാരണത്തിനായി പ്രൊഫ. സുശീല്‍ ഖന്ന റിപ്പോർട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാർക്ക് നിലവില്‍ യഥാസമയം ശമ്പളം നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതി സംജാതമായിട്ടുണ്ടോ എന്നറിയിയ്ക്കുമോ;
( സി )
പ്രതിവാഹന ജീവനക്കാരുടെ എണ്ണവും ഇന്ധനക്ഷമതയും ദേശീയ ശരാശരിയിലേക്കുയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
( ഡി )
നിലവില്‍ ആകെയുള്ള വാഹനങ്ങളുടേയും അവയില്‍ ഓപ്പറേറ്റ് ചെയ്യുന്നവയുടേയും ആകെ ജീവനക്കാരുടേയും എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ഇ )
വാഹന വിനിയോഗം മെച്ചപ്പെടുത്തി സര്‍വ്വീസ് വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
*131.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ ചികിത്സാ സേവനം കർഷകർക്ക് ആവശ്യമായി വരുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അടിയന്തര സാഹചര്യങ്ങളിൽ കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനുളള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് ഏറെ ആശ്വാസകരമാകുന്ന ഈ പദ്ധതി കൂടുതല്‍ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*132.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിവ് കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം ഇടപെടല്‍ നടത്തിവരുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പച്ചത്തേങ്ങയ്ക്കുള്ള വിപണി വില 26 രൂപയില്‍ താഴെ മാത്രമായിരിക്കെ കിലോയ്ക്ക് 32 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കുന്നതില്‍, കേരഫെഡിനെ നാഫെഡ് ഒഴിവാക്കിയത് കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളതിനാല്‍ പകരം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ അറിയിക്കാമോ?
*133.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ പ്രവർത്തന രീതികളെയും കുറിച്ചുള്ള സമഗ്രമായ സർവ്വേ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സർവ്വേയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സർവ്വേയിലൂടെ സംസ്ഥാനത്തെ കർഷകരുടെ ഉല്പന്നങ്ങൾക്ക് അനുയോജ്യമായ വിപണി കണ്ടെത്തുവാൻ കഴിയുമോ; വിശദമാക്കാമോ;
( ഡി )
കാർഷിക വിപണിയെക്കുറിച്ചുളള വിവര ശേഖരണംവഴി വിപണിക്ക് അനുയോജ്യമായ ഉല്പന്നങ്ങള്‍ ഏതെല്ലാമാണെന്ന് കർഷകർക്ക് അവബോധം നൽകുന്നതിന് കഴിയുമോയെന്ന് വ്യക്തമാക്കാമോ?
*134.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുന്നതിനുളള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി നിയമിച്ച ​പ്രൊഫ.സുശീൽ ഖന്നയുടെ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു;
( ബി )
ഇവയിൽ ഏതെല്ലാം നിർദ്ദേശങ്ങൾ നടപ്പിലാക്കിയെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ആർ.ടി.സി.യെ ലാഭകരമാക്കാൻ എന്തെങ്കിലും പുതിയ നിർദ്ദേശങ്ങളുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*135.
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കി കൃഷിയെ മുഖ്യ ഉപജീവന മാര്‍ഗ്ഗമായി രൂപപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;
( സി )
ശാസ്ത്രീയ കൃഷിമുറകള്‍ വ്യപകമാക്കുന്നതിനൊപ്പം വിപണന ശൃംഖല വിപുലീകരിച്ച് വിളവെടുപ്പുകാലത്തുണ്ടാകുന്ന വിലയിടിവ് തടയുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
*136.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി യു പ്രതിഭ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രാൻസ്ജെൻഡറുകൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട നിരാലംബരായ ട്രാൻസ്ജെൻഡറുകൾക്ക് സ്വന്തമായി ജീവിതോപാധി കണ്ടെത്തുന്നതിനും ട്രാൻസ്ജെൻഡറുകളെ സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്ന തൊഴിൽ ചെയ്ത് ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
*137.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര സഹകരണ സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എല്ലാ ക്ഷീര സംഘങ്ങളിലും പാൽ സംഭരണത്തിനുള്ള ആധുനിക സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ എന്തെല്ലാം ഉല്പാദനോപാധികളും ആധുനിക സാങ്കേതികവിദ്യ പരിശീലനവുമാണ് ക്ഷീര സംഘങ്ങള്‍ വഴി നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ മികച്ച ക്ഷീര സംഘങ്ങളെ കണ്ടെത്തി പുരസ്കാരം നൽകുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*138.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ശരാശരി പ്രതിമാസ ചെലവ് എത്രയെന്ന് ഇനം തിരിച്ച് അറിയിക്കാമോ; മേയ് മാസത്തെ വരുമാനം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്താമോ;
( ബി )
സർവ്വീസ് വിപുലീകരിച്ച് പ്രതിദിന കളക്ഷൻ പത്ത് കോടി രൂപയായി വർദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ;
( സി )
സർവ്വീസ് വൈവിധ്യവൽക്കരണത്തിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് സാധ്യമായിട്ടുണ്ടോ;
( ഡി )
ടിക്കറ്റിതര വരുമാന വർദ്ധനവിനായി എന്തെല്ലാം മാർഗ്ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്; ശരാശരി പ്രതിമാസ ടിക്കറ്റിതര വരുമാനം എത്രയാണെന്ന് വെളിപ്പെടുത്താമോ?
*139.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വയോജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വയോജന ക്ഷേമത്തിനായി ആവിഷ്കരിച്ച വയോമിത്രം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പഞ്ചായത്ത് പരിധികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഉള്‍പ്പെടെയുളള വിപുലീകരണ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വയോമിത്രം പദ്ധതി വഴി വയോജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കുന്നതിനായി വയോമിത്രം സോഫ്റ്റ്‌വെയർ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*140.
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച എല്ലാ സര്‍വ്വീസുകളും പുനരാരംഭിക്കാൻ കെ.എസ്.ആര്‍.ടി.സി.യ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍ത്തിവച്ച എല്ലാ സര്‍വ്വീസുകൾകളും പുനരാരംഭിക്കാൻ സാധിക്കാത്തത് കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി എന്നത് വസ്തുതയാണോ;
( സി )
ലോക്ഡൗൺ സമയത്ത് ബസ്സുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്നത് നിർത്തലാക്കാനുള്ള കാരണം വെളിപ്പെടുത്താമോ;
( ഡി )
ഡീസൽ ബസ്സുകൾ ദീർഘനാൾ ഓടിക്കാതിരുന്നാല്‍ തകരാറിലാകുമെന്നിരിക്കെ റൊട്ടേഷൻ സംവിധാനം അവസാനിപ്പിച്ചത് മൂലം നിരവധി ബസ്സുകൾ നശിച്ചു പോയതായി പറയപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഇ )
എങ്കില്‍ ഇത് കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*141.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയോജനങ്ങൾക്ക് മരുന്നും മറ്റ് അനുബന്ധ സാമഗ്രികളും വീട്ടിലെത്തിച്ച് നൽകുന്നതിനായി കാരുണ്യ @ ഹോം എന്ന പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി വഴി വയോജനങ്ങൾക്ക് എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( ബി )
മുതിർന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങൾ, ശ്രവണ സഹായികൾ എന്നിവ നൽകുന്നതിനുള്ള പ്രത്യേക പദ്ധതികൾ നിലവിലുണ്ടോ; വിശദാംശം നൽകാമോ;
( സി )
വയോജനങ്ങളെ പരിചരിക്കുന്ന സാന്ത്വന പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള കോഴ്സുകൾ ആരംഭിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*142.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുന്ന നഷ്ടപരിഹാര തുക ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
ഈ പദ്ധതി പ്രകാരം ഇനിയും കൊടുത്തു തീർക്കാനുളള നഷ്ടപരിഹാര തുക കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*143.
ശ്രീ കെ ആൻസലൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 -ല്‍ അനുവദിച്ച് 2019-ല്‍ തറക്കല്ലിട്ട നേമം കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതായുള്ള വാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കാമോ;
( ബി )
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിൽ യാര്‍ഡിന്റെ അപര്യാപ്തത കൊണ്ട് ആവശ്യത്തിന് തീവണ്ടികള്‍ അനുവദിക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാട് സംസ്ഥാനത്തെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
നേമം ടെര്‍മിനലിനായി സ്ഥലം ലഭ്യമാകാത്ത സ്ഥിതി ഉണ്ടായിരുന്നോ;
( ഡി )
സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുളള കെ-റെയില്‍ പദ്ധതികള്‍ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്തതും റെയില്‍വേ നേരിട്ട് വികസനം നടത്താത്തതും സംസ്ഥാനത്ത് റെയില്‍വേ വികസനം അസാധ്യമാക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ ഈ അവഗണന തിരുത്താന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോ?
*144.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബൃഹത്തായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്‌ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം നൽകാമോ;
( ബി )
അറിവ് നിരന്തരം സൃഷ്ടിക്കുന്നതിനും അത് നാടിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പുരോഗതിക്ക് പ്രയോജനപ്പെടുത്തുന്നതിനും ഉതകുന്ന എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ വിശദമാക്കാമോ?
*145.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.യ്ക്ക് വിടാനുളള നിയമത്തിൽ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് വിവിധ മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരു​ന്നോ;
( സി )
പ്രസ്തുത ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
*146.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിന് സർക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നടത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായവ ഉള്‍പ്പെടെയുള്ള നവീകരണങ്ങളെക്കുറിച്ച് അറിയിക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
കെ.എസ്.ആർ.ടി.സി.യില്‍ ശമ്പളവും പെന്‍ഷനും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*147.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് വർഷത്തിലധികമായി പാൽ വിലയിൽ വർദ്ധനവുണ്ടാകാത്ത സാഹചര്യത്തിൽ കാലിത്തീറ്റയുടെ വിലയും മൃഗചികിത്സാചെലവും വർദ്ധിക്കുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനും കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കാതിരിക്കുന്നതിനും കേരള ഫീഡ്സും മില്‍മയും തീരുമാനിച്ചിട്ടുണ്ടോ; ഉത്തരേന്ത്യയില്‍ നിന്നും വെെക്കാേല്‍ ലഭ്യമാക്കാൻ ആലാേചിക്കുന്നുണ്ടാേയെന്ന് അറിയിക്കാമോ;
( ബി )
ക്ഷീരാേല്പാദക സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കി ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകാനുള്ള പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; എങ്കിൽ വിശദാംശം അറിയിക്കുമാേ;
( സി )
ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് ഉല്പാദനച്ചെലവ് കുറയ്ക്കാന്‍ ജനിതക മേന്മയുള്ള കന്നുകുട്ടികളെ സൃഷ്ടിക്കുന്നതിന് പദ്ധതിയുണ്ടാേ; വിശദാംശം നൽകുമോ?
*148.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സ്വാഭാവിക റബ്ബറിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
റബ്ബറിന്റെ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി രാജ്യത്തെ ടയര്‍ വ്യവസായ മേഖലയില്‍ സ്വാഭാവിക റബ്ബര്‍ തന്നെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*149.
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ വികസനത്തിനും കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കൃഷിയിടാസൂത്രണാധിഷ്ഠിത ഉല്പാദന പരിപാടികള്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൃഷിയിടാസൂത്രണാധിഷ്ഠിത ഉല്പാദന പരിപാടികളില്‍ ഉല്പാദന പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കൃഷി ഭവനുകള്‍ക്ക് പുറമെ മറ്റ് ഏതെങ്കിലും സ്ഥാപനത്തെ കൂടി ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*150.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉല്പാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വ്യാപനത്തിന് തടസ്സമാകുന്നത് പരിഹരിക്കുന്നതിന് പച്ചക്കറി, പഴം, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയ്ക്ക് താങ്ങുവില ഏർപ്പെടുത്തിയത് പ്രയോജനപ്രദമായിട്ടുണ്ടോ; വിള സംഭരണം കാര്യക്ഷമമാക്കാൻ നടപടിയെടുത്തിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ പ്രതിവർഷ പച്ചക്കറി ആവശ്യകതയും ഉല്പാദനവും എത്രയെന്ന് അറിയിക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.