STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*211.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം നൗഷാദ്
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2026 വർഷത്തോടെ നഗര പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അമൃത് പദ്ധതി പ്രകാരം എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളിലും കുടിവെള്ള വിതരണ പദ്ധതികളും സെവറേജ് സംവിധാനവും പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മുഴുവന്‍ സമയവും ലഭിക്കുന്ന രീതിയില്‍ കുടിവെള്ള വിതരണം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തിക്ക് ഭരണാനുമതി ആയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*212.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഇടപെടൽ കാര്യക്ഷമമായിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കോ സെന്‍സിറ്റീവ് സോണുകൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ അഭിപ്രായം സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തെയും അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*213.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അധിനിവേശ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കടന്നുകയറ്റം സ്വാഭാവിക​ വനങ്ങളെ ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം സസ്യങ്ങളെയും വൃക്ഷങ്ങളെയും ഒഴിവാക്കി സ്വാഭാവിക വനം വികസിപ്പിക്കുവാൻ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സ്വാഭാവിക വനത്തിന്റെ ശോഷണ ഫലമായിട്ടാണോ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പരിശോധിക്കുമോ?
*214.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ഫിഷറീസ് ഡയറക്ടറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ക്രമക്കേടിനെക്കുറിച്ച് എല്ലാ ജില്ലകളിലും അന്വേഷണം വേണമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടിക്ക് വിധേയമാക്കണമെന്നും പ്രസ്തുത റിപ്പോർട്ടില്‍ ശിപാർശ ചെയ്യുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*215.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴകളും നദികളും മാലിന്യ മുക്തമാക്കുന്നതിനും അവയുടെ സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
നദികളിൽ അപകടകരമായ അളവിൽ കോളിഫോം ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ നദികൾ ഇത്തരത്തില്‍ മലിനപ്പെടുന്നത് തടയാൻ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
*216.
ശ്രീ. പി.പി. സുമോദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ജാതികളിലും പട്ടിക ഗോത്രങ്ങളിലും ഉള്‍പ്പെട്ടവരെ സാമൂഹിക വിവേചനം അതിജീവിച്ച് ഉയര്‍ന്നുവരാന്‍ പ്രാപ്തരാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സാമൂഹിക മൂലധന വികാസത്തിലൂടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( സി )
പട്ടിക ജാതികളില്‍പ്പെട്ട കുട്ടികള്‍ക്കായുള്ള പഠനമുറി നിര്‍മ്മാണ പദ്ധതിയിലും പട്ടിക ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാമൂഹ്യ പഠനമുറി നിര്‍മ്മാണ പദ്ധതിയിലും കൈവരിക്കാന്‍ കഴി‍ഞ്ഞ നേട്ടം അറിയിക്കാമോ?
*217.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജല സ്രോതസ്സുകളുടെ ശേഷി, ഗുണഭോക്താക്കളുടെ അനുപാതം എന്നിവ പരിശോധിച്ച് കൂടുതൽ ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ;
( സി )
ജല ശുദ്ധീകരണ ശേഷി, കുടിവെള്ള വിതരണ ക്ഷമത എന്നിവ സമഗ്ര വിശകലനത്തിന് വിധേയമാക്കി ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളിലൂടെ നഗരപ്രദേശങ്ങളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
തടസ്സരഹിത കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനും പമ്പിംഗ് ശേഷിയും കുടിവെള്ള സംഭരണ ശേഷിയും വർദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*218.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനത്ത മഴയും വരള്‍ച്ചയും ആവര്‍ത്തിച്ചുണ്ടാകുന്നതിനാല്‍ മണലും ചെളിയും നീക്കി ഡാമുകളുടെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിശാേധിച്ചിട്ടുണ്ടാേ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ഡാമുകളിലെ ജല സംഭരണ ശേഷി ചെളിയും മണലും നിറഞ്ഞ് പകുതിയാേളമായി കുറഞ്ഞെന്ന റിപ്പാേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെളിയും മണലും നീക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; എങ്കിൽ വിശദമാക്കുമോ;
( സി )
മണലും ചെളിയും നീക്കുന്നതിനുള്ള അംഗീകൃത പ്രവര്‍ത്തന രേഖയിലെ വിശദാംശങ്ങള്‍ അറിയിക്കാമാേ?
*219.
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുള്ള മനുഷ്യവാസകേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ളവരുമായി സർക്കാർ ചർച്ച ചെയ്ത് തുടർനടപടികൾ ആലോചിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തുടർ നടപടികൾ തീരുമാനിക്കാൻ തയ്യാറാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിൽ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
*220.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികഗോത്രങ്ങളിൽപ്പെട്ടവരുടെ ഉന്നമനത്തിനായി ജനസംഖ്യാനുപാതികമായതിലും അധികം തുക ബജറ്റിൽ നീക്കിവയ്ക്കുകയും അവയുടെ ഫലപ്രദമായ വിനിയോഗം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടോ;
( ബി )
ഇത്തരം പദ്ധതികൾ കാര്യക്ഷമതയോടെ നടപ്പാക്കാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എ. ചെയർമാനായി നിരീക്ഷണ സമിതി രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ടോ; സമിതിയുടെ ഘടനയും പ്രവർത്തനവും അറിയിക്കാമോ;
( സി )
ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*221.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപകമാക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സ്വകാര്യ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും മത്സ്യകൃഷി ആരംഭിക്കുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് അറിയിക്കാമോ;
( സി )
മത്സ്യവിത്തുകളുടെയും തീറ്റയുടെയും വിതരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍ മത്സ്യങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഉള്‍നാടന്‍ മത്സ്യ ഉല്പാദനം വ്യാപിപ്പിക്കുന്നതോടൊപ്പം അവയുടെ വിപണനവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമോയെന്നറിയിക്കാമോ?
*222.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനവും അത് സൃഷ്ടിക്കുന്ന പ്രകൃതിക്ഷോഭങ്ങളും വന സംരക്ഷണത്തിന്റെയും വൃക്ഷാവരണ വ്യാപനത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാല്‍ സ്വാഭാവിക വനം പുനഃസ്ഥാപിക്കുന്നതിന് നയരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഇനം മരങ്ങള്‍ പരിസ്ഥിതിക്ക് ഏറെ ഹാനികരമെന്ന് വിലയിരുത്തിയിട്ടുള്ളതിനാല്‍ അവ പിഴുതുമാറ്റി തദ്ദേശീയ ഇനം മരങ്ങള്‍ നടാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വൃക്ഷ സമൃദ്ധി പദ്ധതിയുടെ വിശദാംശം നല്‍കാമോ; പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*223.
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്യക്ഷമമായ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തെ വനങ്ങളിൽ വന്യജീവികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
‍ഡെറാഡൂണിലെ ഇന്ത്യൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പഠനത്തിൽ വിദേശ അധിനിവേശ സസ്യങ്ങൾ മൂലം വനത്തിനുള്ളിലെ തീറ്റപ്പുല്ലും തീറ്റച്ചെടികളും നശിച്ചതാണ് വന്യജീവികൾ വൻതോതിൽ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിന്റെ കാരണമെന്ന നിഗമനത്തിലെത്തിച്ചേർന്നിട്ടുണ്ടോ;
( സി )
ആയതിന്റെ അടിസ്ഥാനത്തിൽ വനപ്രദേശങ്ങളിൽ ഫലവൃക്ഷങ്ങൾ വൻതോതിൽ നട്ടുപിടിപ്പിക്കുന്നതിന് ബൃഹദ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
*224.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിക്കാവശ്യമായ ഭൂമി അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കൈമാറണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്; ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ള ഈ പദ്ധതിയുടെ നടത്തിപ്പിലെ തടസ്സങ്ങൾ മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫെയര്‍ വാല്യൂവിനേക്കാള്‍ 30 ശതമാനത്തിലധികം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാന്‍ സാധിക്കാത്തതും മാര്‍ക്കറ്റ് വില അതിനെക്കാൾ ഉയർന്ന് നില്‍ക്കുന്നതും കണക്കിലെടുത്ത് തദ്ദേശ വകുപ്പുമായി ചേര്‍ന്ന് ജലജീവന്‍ പദ്ധതിയ്ക്കായി മാത്രമെങ്കിലും ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
സ്ഥല വിലയായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ തുകയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാമോ?
*225.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി നടപ്പാക്കി വരുന്ന വിദ്യാഭ്യാസ, ക്ഷേമ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കേര്‍പ്പറേഷന്‍ പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന പ്രധാന വായ്പ പദ്ധതികള്‍ വിശദമാക്കുമോ;
( സി )
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഭവന രഹിതരായ പിന്നാക്ക വിഭാഗക്കാര്‍ക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന എന്റെ വീട് പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ഡി )
സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കുമോ?
*226.
ഡോ.കെ.ടി.ജലീൽ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദീതീരങ്ങളില്‍ നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാലും പ്ലാസ്റ്റിക്, ചെളി, മണല്‍ എന്നിവ അടിയുന്നതിനാലും നദികളുടെ ഒഴുക്ക് തടസ്സപ്പെടുന്നത് പരിഹരിക്കാന്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ജലാശയങ്ങളുടെയും നദികളുടെയും സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഗ്രാമപഞ്ചായത്ത് തലത്തില്‍ സംയോജിത നീര്‍ത്തട പ്ലാനുകള്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ; റീബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ നടത്തുന്ന നദീസംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമാക്കുമോ?
*227.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗ മേഖലകളിലെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയും ഒറ്റപ്പെടലും അവസരമാക്കി ചിലയിടങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങളും എന്‍.ജി.ഒ. കളെ മുന്നില്‍ നിര്‍ത്തി വര്‍ഗ്ഗീയ സംഘടനകളും ദുരുദ്ദേശ്യത്തോടെ കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഗോത്രവര്‍ഗ്ഗങ്ങളില്‍പ്പെട്ടവരുടെ അഭിപ്രായവും താല്പര്യവും പരിഗണിച്ചുകൊണ്ട് വികസന ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കി അവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടിയെടുക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഊരുകൂട്ടങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എച്ച്.ആര്‍.ഡി.എസ്. എന്ന എന്‍.ജി.ഒ. അട്ടപ്പാടിയില്‍ ഭവനരഹിതരായ ഗ്രോത്രവര്‍ഗ്ഗക്കാർക്ക്‌ വാസയോഗ്യമല്ലാത്ത വീട് നല്‍കി കബളിപ്പിച്ചെന്നും അവരുടെ ഭൂമി അനധികൃതമായി കൈയ്യേറിയെന്നും പരാതി ഉയരുന്ന സാഹചര്യത്തില്‍ എന്‍.ജി.ഒ.കള്‍ പട്ടിക ഗോത്രവര്‍ഗ്ഗ വികസന വകുപ്പ് മുഖേനയോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കുമോ; വ്യക്തമാക്കാമോ;
( ഡി )
എച്ച്.ആര്‍.ഡി.എസ്.-നെതിരെ ഉയര്‍ന്ന പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമോ; വ്യക്തമാക്കാമോ?
*228.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരക്ഷിത വന പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കുന്നത് ജനവാസ മേഖലയെ എങ്ങനെ ബാധിക്കുമെന്ന വിഷയം പഠന വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി ഏതെല്ലാം സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്;
( സി )
പഠന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*229.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ഭവന രഹിതരുടെ പാർപ്പിട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നതിനുവേണ്ടി ഈ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ലൈഫ് പദ്ധതിയിൽ പട്ടികജാതി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഭാഗക്കാർക്ക് പ്രത്യേക പരിഗണന നൽകുമോ; വിശദീകരിക്കുമോ;
( സി )
ഭൂരഹിതരും ഭവന രഹിതരുമായ പട്ടിക ജാതിക്കാർക്ക് ഭൂമിയും വീടും നൽകുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഭൂരഹിതരായ പട്ടിക ജാതിക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുവേണ്ടി പ്രത്യേക ലാൻഡ് ബാങ്ക് രൂപീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*230.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്താെഴിലാളി കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇന്ത്യ അംഗമായ ലോക വ്യാപാര സംഘടനയുടെ തീരുമാനപ്രകാരം മത്സ്യബന്ധന മേഖലയില്‍ നല്‍കുന്ന സബ്സിഡി ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമെന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോയെന്ന് അറിയിക്കാമോ;
( സി )
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്കുമാത്രമായി നല്‍കിക്കൊണ്ട് മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇത്തരം തീരുമാനങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ടോയെന്ന് വ്യക്തമാക്കാമോ?
*231.
ഡോ സുജിത് വിജയൻപിള്ള
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുദ്ധമായ കുടിവെള്ളം, ശുചിത്വമുള്ള ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കി തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മികച്ച സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
സംസ്ഥാനത്തെ തീരപ്രദേശവും കടലും കായലുകളും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ വിപുലീകൃത തോതില്‍ പുനരാവിഷ്കരിച്ചിട്ടുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് തുടക്കമായിട്ടുണ്ടോ;
( സി )
590 കിലോമീറ്ററോളം വരുന്ന കടല്‍ത്തീരവും തീരക്കടലും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബൃഹദ് പരിപാടിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടോ?
*232.
ശ്രീ എം മുകേഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാരണാസിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നൂറേക്കർ  ഭൂമിയില്‍ 11 സെന്റ് ഒഴികെ ബാക്കിയെല്ലാം കയ്യേറിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിച്ച് ഉടമസ്ഥാവകാശം തിരികെ പിടിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വിവിധ ദേവസ്വം ബോര്‍ഡുകളുടെയും അവയ്ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ഭൂമി സംരക്ഷിക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( സി )
ഇത്തരം ഭൂമിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നവ ഫലപ്രദമായി വിനിയോഗിക്കാന്‍ പരിപാടിയുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ക്ഷേത്ര ഭൂമിയില്‍ ഏതെങ്കിലും സംഘടന ശാഖ നടത്തുന്നത് പോലുള്ള ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയാന്‍ കര്‍ശന നടപടിയുണ്ടാകുമോ?
*233.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വൻതോതിൽ വർദ്ധിക്കുന്നത് യുവജനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിൽ വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ ലഹരി ഉപയോഗം കൂടിവരുന്നത് തടയാൻ മാതാപിതാക്കളെ ബോധവൽക്കരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ച്‌ വരുന്നതെന്ന് അറിയിക്കാമോ?
*234.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങള്‍ക്കായി ലാപ് ടോപ്പ്, ടാബ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
ഈ പദ്ധതി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാലതാമസം വരുത്തുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
*235.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം നൗഷാദ്
ശ്രീമതി ദെലീമ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാനായി ശുചിത്വസാഗരം സുന്ദര തീരം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
കടലില്‍നിന്നും തീരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പുനരുപയോഗിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; സര്‍ക്കാരിതര സംഘടനകളെയും പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ ഭാഗമാക്കുമോ;
( സി )
കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കി സംരക്ഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ എന്ന്‌ വ്യക്തമാക്കുമോ?
*236.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിസ്സാരമായതോ ഇല്ലാത്തതോ ആയ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വർഗ്ഗീയ ശക്തികളും തീവ്രവാദ ശക്തികളും തങ്ങളുടെ ശ്രമം ശക്തമാക്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പ്രതിരോധിക്കാനായി സാംസ്കാരിക ഐക്യം ശക്തിപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ജനങ്ങള്‍ക്ക് സാംസ്കാരികമായ ഒത്തുചേരലിനുള്ള ഇടം സൃഷ്ടിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
സാംസ്കാരികപ്പെരുമ കാത്തുസൂക്ഷിക്കുന്നതിനും കലാപൈതൃകം വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുമായി കിഫ്‌ബി ഫണ്ട് മുഖേന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ പുരോഗതി അറിയിക്കാമോ?
*237.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യ ജീവികളുണ്ടാക്കുന്ന കാർഷിക നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കുന്നതിൽ വനം വകുപ്പ് വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്ന കർഷക സംഘടനകളുടെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
വനം വകുപ്പിന്റെ സ്ഥിതി വിവര കണക്കുകളെക്കുറിച്ചുള്ള ആധികാരിക രേഖയായ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് രണ്ടു വർഷമായി പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അറിയിക്കുമോ; ആയത് എന്നത്തേക്ക് പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
*238.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില ഗവൺമെന്റിതര സംഘടനകൾ വാസയോഗ്യമല്ലാത്ത വീടുകൾ നിർമ്മിച്ച് നൽകിയും ഭൂമി തട്ടിപ്പ് നടത്തിയും പട്ടിക ഗോത്രങ്ങളിൽപ്പെട്ടവരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വർഷം തോറും കേന്ദ്ര സർക്കാരിന്റെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് സംസ്ഥാനത്ത് ഇത്തരത്തിലുള്ള ചില എൻ.ജി.ഒ.കൾ കൈക്കലാക്കി വിഭാഗീയത വളർത്തുന്നതിനും മറ്റ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കൾ സർക്കാരിന്റെ മേൽനോട്ടം ഇല്ലാതെ ഫണ്ട് വിനിയോഗിക്കുന്ന സാഹചര്യം ഉണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരം എൻ.ജി.ഒ.കളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ പരിശോധനകളുമായി മുന്നോട്ടുപോകുമ്പോൾ ഒരു സ്ഥാപനത്തിലെ ഉന്നത സ്ഥാനീയരായ വ്യക്തികളും ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് എന്തെങ്കിലും ഗൂഢാലോചന നടത്തുന്നതായി പറയപ്പെടുന്നത് സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*239.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി 620 കോടി രൂപയുടെ 5 വർഷത്തേക്കുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*240.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ സ്വത്തുവകകള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; സംസ്ഥാനത്തിന് പുറത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് സ്വത്ത് വകകള്‍ ഉണ്ടോ; വിശദമാക്കുമോ;
( ബി )
വിവിധ ദേവസ്വം സ്വത്തുവകകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളും വസ്തുവകകളും കൂട്ടിയിണക്കി തീര്‍ത്ഥാടന പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( ഡി )
തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി പ്രസാദ്, സ്വദേശി ദര്‍ശന്‍ എന്നീ പദ്ധതികളുടെ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായി ഉള്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വിശദാംശം നല്‍കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.