STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*331.
ശ്രീ കെ ആൻസലൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂർണ്ണ വൈദ്യുതീകരണം യാഥാർത്ഥ്യമാക്കിയതിന്റെ തുടർനടപടിയായി വൈദ്യുതി ബോർഡ് നൽകുന്ന സേവനങ്ങൾ വിവര സാങ്കേതികവിദ്യാധിഷ്ഠിതമായി ആധുനികീകരിച്ച് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കെ.എസ്.ഇ.ബി. സേവനങ്ങൾ പൂർണ്ണമായും ‍ഡിജിറ്റൈസ് ചെയ്യാനും ഇ-പേയ്‍മെന്റ് സൗകര്യം വിപുലീകരിക്കാനും പദ്ധതിയുണ്ടോ;
( സി )
സേവനങ്ങൾ വാതിൽപടിയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി പൂർണ്ണതോതിൽ പ്രാവർത്തികമായിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം സേവനങ്ങളാണ് ഇത്തരത്തിൽ നൽകാൻ ഉദ്ദേശിച്ചിരുന്നതെന്നും അവ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
*332.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം. എം. മണി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ തുടര്‍ച്ചയായി സ്വകാര്യ ബാങ്കുകള്‍ക്കുവേണ്ടി അര്‍ബന്‍ ബാങ്കുകളെ തകര്‍ക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന നീക്കം എപ്രകാരം പ്രതിരോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അര്‍ബന്‍ ബാങ്കുകളെ സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്കില്‍ കൊണ്ടുവരാനുള്ള റിസർവ്വ് ബാങ്ക് തീരുമാനത്തിന്റെ പ്രത്യാഘാതം വിലയിരുത്തിയിട്ടുണ്ടോ;
( സി )
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യമാകുന്ന തരത്തില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് അറിയിക്കാമോ?
*333.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനത്തില്‍ സംസ്ഥാന ചരക്ക് സേവന നികുതിയും സംയോജിത ചരക്ക് സേവന നികുതിയും എത്ര വീതമായിരുന്നെന്ന് അറിയിക്കാമോ;
( ബി )
ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഉല്പന്ന, സേവന ഉപഭോഗം സംസ്ഥാനത്തുണ്ടായിട്ടും തദനുസൃതം ചരക്ക് സേവന നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാത്തതിനുള്ള കാരണം പരിശോധന വിധേയമാക്കിയിരുന്നോ;
( സി )
ആഭ്യന്തരോപഭോഗ വസ്തുക്കളുടെ ഉദ്ദേശം എണ്‍പത് ശതമാനവും സംസ്ഥാനത്തിന് വെളിയില്‍ നിന്ന് വരുന്നുവെന്ന കണക്കിന്റെയടിസ്ഥാനത്തില്‍ സംയോജിത ചരക്കു സേവന നികുതിയില്‍ കാര്യമായ ചോര്‍ച്ചയുണ്ടാകുന്നുവെന്ന് അനുമാനിക്കപ്പെടുന്നതിനാല്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ഡി )
വ്യാജ രേഖ ചമച്ച് ഇന്‍പുട്ട് ടാക്സ് വെട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച പരിശോധന കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*334.
ശ്രീ. എച്ച്. സലാം
ശ്രീ എം നൗഷാദ്
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എം.എല്‍.-ന് ഒരു പൊതുമേഖല സ്ഥാപനത്തിന് കെെവരിക്കാനായ ഏറ്റവും ഉയര്‍ന്ന ലാഭം നേടാനായിട്ടുണ്ടോ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവും ലാഭവും എത്രയെന്ന് അറിയിക്കാമോ;
( ബി )
1957-ലെ മെെന്‍സ് ആന്റ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ഡി )
കരിമണല്‍ ഖനനത്തിന്റെ സ്വകാര്യവല്‍ക്കരണത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ; ധാതുക്കളുടെ ഖനനാനുമതി നല്‍കാനുള്ള സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നത് സ്വീകാര്യമല്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ?
*335.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനിക്ക് സർക്കാർ സാമ്പത്തിക സഹായം പിൻവലിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള സാഹചര്യം വിശദമാക്കുമോ;
( ബി )
സാമ്പത്തിക സഹായം പിൻവലിക്കാനുള്ള തീരുമാനം കമ്പനിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
( സി )
പ്രസ്തുത തീരുമാനം സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കുന്നവരില്‍ ആശങ്ക സൃഷ്ടിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*336.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വായ്പയെടുത്ത് നടപ്പാക്കുന്ന പല പദ്ധതികളും പാതി വഴിയിൽ നിലച്ച് പോയിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം നൽകുമോ;
( ബി )
വികസന പദ്ധതികൾക്കായി വായ്‌പ എടുത്ത തുക ഉപയോഗിക്കാതെ അതിന് പലിശ കൊടുത്തുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ടോ; എങ്കിൽ ആയതിന്റെ കണക്കുകൾ വെളിപ്പെടുത്തുമോ;
( സി )
കൂടിയ പലിശയ്ക്ക് വിവിധ ഏജൻസികളിൽ നിന്ന് കടമെടുത്ത തുക കുറഞ്ഞ പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; ആയതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന അധിക ബാധ്യത എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ കണക്കുകൾ വെളിപ്പെടുത്താമോ?
*337.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിന് ഈ സർക്കാർ എന്തെല്ലാം നൂതന പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇതുവഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എന്തെല്ലാം സഹായങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( ഡി )
കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളുടെ പ്രവ‍ർത്തന പുരോഗതി വ്യക്തമാക്കാമോ?
*338.
ശ്രീ. പി.വി.അൻവർ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. പ്രാബല്യത്തിലായതിന് ശേഷം സ്വര്‍ണ്ണാഭരണ വില്പനയിന്മേലുള്ള ജി.എസ്.ടി. വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സ്വര്‍ണ്ണാഭരണങ്ങളിന്മേൽ താരതമ്യേന കുറഞ്ഞ നികുതി നിരക്ക് മാത്രമേ ചുമത്തുന്നുള്ളൂവെങ്കിലും നികുതി വെട്ടിപ്പ് വ്യാപകമാണെന്ന പ്രശ്നം പരിഹരിക്കാന്‍ ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനമായിട്ടുണ്ടോ;
( സി )
ജി.എസ്.ടി. സംവിധാനം ദേശീയ നെറ്റ്‍വര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് സംസ്ഥാനത്തിന് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് വിശദമാക്കാമോ?
*339.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാധാരണക്കാരന് വലിയ ആശ്വാസമായ സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ മേഖലയില്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും വിശ്വാസ്യവും ആക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സഹകരണ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
*340.
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് തളര്‍ത്തിയ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഇതുവരെ പുതുതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് അറിയിക്കാമോ;
( ബി )
ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശം നല്‍കുന്നതിനുമായി എം.എസ്.എം.ഇ. ക്ലിനിക് ആരംഭിച്ചിട്ടുണ്ടോ; ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കാമോ;
( സി )
ഇന്‍വെസ്റ്റ് കേരള ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തന രീതിയും വ്യക്തമാക്കാമോ?
*341.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണിജ്യ മേഖലയ്ക്ക് ആകർഷകമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സര ക്ഷമത ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തി വിപണന സാധ്യത പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉല്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ജില്ലകളില്‍ പ്രാദേശിക വ്യാപാര മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ വാണിജ്യ സംരംഭങ്ങളുടെ നവീകരണത്തിനായി ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ ഏറ്റെടുക്കൽ, ക്ലസ്റ്റർ വികസനം തുടങ്ങിയവ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*342.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ.കെ.രമ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 വർഷത്തിൽ ഓപ്പൺ മാർക്കറ്റ് വായ്‌പകൾ സ്വീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് സമ്മതം നൽകാതിരുന്ന സാഹചര്യമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തീരുമാനം കൈക്കൊള്ളാനുണ്ടായ സാഹചര്യം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത തീരുമാനത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കിൽ അതിനായി സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
*343.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വായ്പേതര സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇത്തരം സംഘങ്ങളെ സംരക്ഷിക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പ്രവർത്തനം പരിശോധിച്ച് ആയത് മെച്ചപ്പെടുത്താൻ വേണ്ട ഇടപെടൽ നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
2011 -16 കാലയളവിൽ തകർച്ചയിലായിരുന്നതായി പറയപ്പെടുന്ന കൺസ്യൂമർഫെഡിന് കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് കൈവരിക്കാനായ നേട്ടങ്ങൾ അറിയിക്കാമോ; മൂവായിരം കോടി രൂപയുടെ വിറ്റുവരവ് നേടുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിവരിക്കുമോ?
*344.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ദേശീയ തലത്തിലും വിദേശത്തും വിപണി സാധ്യത ലഭ്യമാക്കുന്നതിനായി പ്രത്യേകമായ കേരള ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുണ്ടാേ; മറ്റ് എന്താെക്കെ നേട്ടങ്ങളാണ് പ്രസ്തുത മേളയിലൂടെ ലക്ഷ്യമിട്ടത്; വിശദമാക്കാമാേ;
( ബി )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതെല്ലാം മേഖലകളില്‍ നിന്നുള്ള സംരംഭകരാണ് പ്രധാനമായും മേളയിൽ പങ്കെടുത്തത്; സംരംഭകര്‍ നടത്തിയ കൂടിക്കാഴ്ചകളിലൂടെ വ്യാപാര, വാണിജ്യ ഇടപാടുകള്‍ സാധ്യമായിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ;
( സി )
പുതിയ വ്യാപാര സാധ്യതകള്‍ ശക്തിപ്പെടുത്താന്‍ പ്രസ്തുത മേളകള്‍ എത്രത്താേളം സഹായകരമായിട്ടുണ്ട്; വര്‍ഷംതാേറും ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിൽ സ്ഥിരം എക്സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമാേ; വിശദമാക്കാമാേ?
*345.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈൻസ് ആന്റ് മിനറൽസ് ​ഡെവലപ്പ്മെന്റ് ആന്റ് റെഗുലേഷൻ ആക്ട് ഭേദഗതി ചെയ്യാനുളള കേന്ദ്ര സർക്കാർ നീക്കം സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ പൊതുമേഖലയിൽ നിലനിൽക്കുന്ന ധാതുമണൽ ഖനനത്തെ സ്വകാര്യവത്ക്കരിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*346.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പൺ മാർക്കറ്റ് വായ്‌പകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ മറികടക്കാനാണോ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സാമ്പത്തിക സഹായം പിൻവലിക്കുവാനുള്ള സർക്കാർ ഉത്തരവിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത തീരുമാനം കെ.എസ്.എസ്‌.പി.എൽ.-ന്റെ പ്രവർത്തനങ്ങളെ ഏത് തരത്തിൽ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
സാമ്പത്തിക സഹായം പിൻവലിക്കുവാനുള്ള സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കെ.എസ്.എസ്‌.പി.എൽ.-ന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
*347.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കിയ വൈദ്യുതി താരിഫ് എന്ന് മുതലാണ് നിലവിൽ വരുന്നതെന്ന് അറിയിക്കാമോ; ഇതിന് മുമ്പ് എന്നാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുക്കിയ വൈദ്യുതി നിരക്കിലൂടെ വിവിധ ഉപഭോക്താക്കൾക്ക് എപ്രകാരമാണ് വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയിരു​ന്നോയെന്ന് വ്യക്തമാക്കുമോ?
*348.
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാന സർക്കാരിന് മാത്രം അധികാരമുള്ള കേരള തീരത്തെ കരിമണൽ ഖനനം കേന്ദ്ര സർക്കാർ ഏ​റ്റെടുക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും എന്തെങ്കിലും അറിയിപ്പ് ലഭിച്ചിരുന്നോ;
( സി )
കരിമണൽ ഖനനം സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
*349.
ശ്രീ. ആന്റണി ജോൺ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടും വന്‍കിട കുത്തക കമ്പനികള്‍ സംസ്ഥാനത്തിന് പുറത്ത് ഫാക്ടറികള്‍ സ്ഥാപിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ആനുകൂല്യം വിനിയോഗിച്ച് ഇറക്കുമതിയിലൂടെയും കര്‍ഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിയാല്‍ മാതൃകയില്‍ കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( സി )
കൂടുതല്‍ കാര്‍ഷികോല്പന്നാധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ പരിപാടിയുണ്ടോ; വ്യക്തമാക്കുമോ?
*350.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക പ്രോത്സാഹനത്തിനായി സര്‍ക്കാരും കെ.എഫ്.സി.യും വായ്പകള്‍ക്ക് പലിശ സബ്സിഡി നല്‍കിവരുന്നുണ്ടോ; എങ്കില്‍ എത്ര ശതമാനം വീതം; ബാങ്കുകള്‍ നല്‍കുന്ന സംരംഭക വായ്പകള്‍ക്കും സര്‍ക്കാര്‍ പലിശ സബ്സിഡി നല്‍കുന്നുണ്ടോ;
( ബി )
മുഖ്യമന്ത്രിയുടെ സംരംഭകത്വ വായ്പ പദ്ധതിയിലൂടെയുള്ള വായ്പകള്‍ക്ക് പലിശ ഉയര്‍ത്തിയിട്ടുണ്ടോ; ഈ വായ്പയ്ക്ക് ഏതൊക്കെ വിഭാഗം സംരംഭകര്‍ക്കാണ് യോഗ്യതയുള്ളത്; അത്തരം സംരംഭകര്‍ക്ക് കെ.എഫ്.സി. പ്രത്യേകം പരിശീലനം നല്‍കുന്നുണ്ടോ;
( സി )
ലെെസന്‍സ്, വായ്പ, സബ്സിഡി എന്നിവയുടെ ലഭ്യത സംബന്ധിച്ചും ഓരോ പ്രദേശത്തും സാധ്യതയുള്ള വ്യവസായങ്ങള്‍ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേകം പരിപാടി ആവിഷ്കരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ?
*351.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കമ്പനിയിലേക്ക് ഏതെല്ലാം രീതിയില്‍ ഫണ്ട് സമാഹരണം നടത്തുന്നുണ്ടെന്നും പ്രസ്തുത ഫണ്ട് എവിടെയാണ് സൂക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനി എന്‍.എസ്.എ.പി. മുഖേനയുള്ള കേന്ദ്ര വിഹിതം കെെകാര്യം ചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കമ്പനിയിലേക്കുള്ള സർക്കാർ വിഹിതത്തിൽ കുടിശിക വരുത്തിയിട്ടുണ്ടോ എന്നും സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം പിൻവലിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?
*352.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കശുവണ്ടി വ്യവസായ മേഖലയില്‍ ബാങ്ക് ലോണ്‍ കുടിശികയുള്ളവര്‍ക്ക് പലിശയിളവ് നല്‍കുന്നതിനും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി ബഡ്ജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോവിഡാനന്തരം പൊതു മേഖലയിലെന്നപോലെ സ്വകാര്യ മേഖലയിലും കശുവണ്ടി വ്യവസായം പൂര്‍ണ്ണ സജ്ജമാക്കുന്നതിനുതകുന്ന എന്തെല്ലാം നടപടികളാണ് കെെക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( ഡി )
നിലവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
*353.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ പ്രസ്തുത കമ്പനിക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് സൂചിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിലപാടിൽ നിന്നും സർക്കാർ പിന്മാറിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?
*354.
ശ്രീ വി ജോയി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നത് നിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴും നഷ്ടപരിഹാരം നല്‍കുന്നതിനായി കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് നഷ്ടപരിഹാര സെസ്സ് ഈടാക്കുന്നത് തുടരുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ജി.എസ്.ടി. നിയമത്തിന്റെ പൊതു ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് സംസ്ഥാന ജി.എസ്.ടി. നിരക്കില്‍ മാറ്റം വരുത്താനും നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്താനും ഇത് സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധി അവകാശം നല്കുന്നുണ്ടോ;
( സി )
സംസ്ഥാനത്ത് ജി.എസ്.ടി. നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഡി )
ചെക്പോസ്റ്റില്ലാതായത് ഐ.ജി.എസ്.ടി. വരുമാനത്തെ ബാധിക്കുന്നുണ്ടോയെന്നും ബദൽ പരിശോധന സംവിധാനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
*355.
ശ്രീ വി കെ പ്രശാന്ത്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ മൂലം സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി ആരംഭിച്ചത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതില്‍ എത്രമാത്രം പ്രയോജനകരമായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഐ.ടി. അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ ഏതെല്ലാം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്;
( ഡി )
കാര്‍ഷിക, വ്യാവസായിക, സഹകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് എന്തെല്ലാം സാങ്കേതിക, സാമ്പത്തിക സഹായമാണ് നല്‍കിവരുന്നതെന്ന് വിശദമാക്കുമോ?
*356.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് ലഭിച്ച വായ്പകൾ ഓഫ് ബജറ്റ് ആയി തരംതിരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണോ 2022 ജൂൺ 10-ന് കെ.എസ്.എസ്‌.പി.എൽ.-നുള്ള സാമ്പത്തിക സഹായം പിൻവലിക്കുവാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.എസ്‌.പി.എൽ. രൂപീകരണം സംബന്ധിച്ച 2018-ലെ ഉത്തരവിൽ കമ്പനിയുടെ തിരിച്ചടവ് ബാധ്യതകൾ സർക്കാർ വഹിക്കുമെന്ന് പ്രതിപാദിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
52 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പെൻഷൻ വിതരണം കെ.എസ്.എസ്‌.പി.എൽ.-നുള്ള സാമ്പത്തിക സഹായം പിൻവലിക്കുന്ന സർക്കാർ നടപടി മൂലം പ്രതിസന്ധിയിലാകും എന്നത് വസ്തുതയാണോ എന്ന് വ്യക്തമാക്കാമോ?
*357.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രവർത്തന ലാഭം കൈവരിക്കുന്നതിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ; കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് അത് എത്രത്തോളം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പൊതുമേഖല സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പൊതുമേഖല വ്യവസായ സ്ഥാപനങ്ങൾക്ക് സ്വയംഭരണം നൽകുന്നതുമായി ബന്ധപ്പെട്ട് പോൾ ആന്റണി കമ്മീഷൻ സമർപ്പിച്ച റിപ്പോ‍ര്‍ട്ട് സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പൊതുമേഖല സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി സർക്കാർ കൈക്കൊണ്ട നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*358.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന നയത്തിനനുസൃതവും വരുമാനദായകവുമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി സഹകരണ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സേവന, സംരംഭ മേഖലകളില്‍ മികച്ച ഇടപെടല്‍ ലക്ഷ്യമിട്ട് രൂപീകരിച്ച യുവ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വ്യാവസായിക, ഉല്പാദന മേഖലകളില്‍ ഇടപെടല്‍ വിപുലപ്പെടുത്തുന്നതിനായി കേരള ബാങ്ക് സുവിധ പ്ലസ് എന്ന പേരില്‍ ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*359.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെെദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കി ഗുണമേന്മയുള്ള വെെദ്യുതി തടസ്സരഹിതമായി എത്തിച്ച് വെെദ്യുതി വിതരണ രംഗം ആഗാേള നിലവാരത്തിലെത്തിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ദ്യുതി പദ്ധതി തുടരുന്നുണ്ടാേ; പദ്ധതിയില്‍ കെെവരിക്കാനായ നേട്ടം വിശദമാക്കാമാേ;
( ബി )
വെെദ്യുതി തടസ്സം ഉണ്ടാകുകയാണെങ്കില്‍ ഉടനടി പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് അറിയിക്കാമാേ; തിരുവനന്തപുരം, കാെച്ചി, കാേഴിക്കാേട് എന്നീ നഗരങ്ങളിൽ ഏര്‍പ്പെടുത്തിയിട്ടുള്ള സ്ക്വാഡ് ഫലപ്രദമായിട്ടുണ്ടാേ;
( സി )
കേന്ദ്രാവിഷ്കൃത നവീകൃത വിതരണ മേഖല പദ്ധതി പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*360.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നവർക്കും വായ്പ നൽകുന്ന അഭിമാന സ്ഥാപനമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ദേശീയ തലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹ്യ മേഖലകളിലെ മികച്ച ശ്രമങ്ങൾക്കുള്ള അവാർഡ് കെ.എഫ്.സി.യ്ക്ക് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെ.എഫ്.സി.യുടെ ലോണ്‍ പോര്‍ട്ട്ഫോളിയോ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് കെ.എഫ്.സി. പ്രത്യേക വായ്പ പാക്കേജ് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.