STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*361.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച വൈൽഡ് ലൈഫ് കൺസർവേഷൻ സ്ട്രാറ്റജി 2002-ന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിന്മേൽ 2011-ൽ സംസ്ഥാന സർക്കാരിനോട്‌ കേന്ദ്ര സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നോ;
( ബി )
എങ്കിൽ പ്രസ്തുത വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം മന്ത്രാലയത്തിന് നിര്‍ദ്ദേശങ്ങള്‍ നൽകാൻ 2013-ൽ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ?
*362.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം അറിയിക്കുമോ;
( ബി )
പ്രൊഫഷണല്‍ നാടകരംഗം, മിമിക്രി, ഗാനമേള, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേദികള്‍ ലഭ്യമാക്കുവാനുള്ള അവസരം പ്രസ്തുത സാംസ്കാരിക സമുച്ചയങ്ങള്‍ മുഖേന നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയടക്കം ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ നിലയില്‍ അതത് ജില്ലകളുടെ സാംസ്കാരിക സവിശേഷതകള്‍ക്ക് അനുസൃതമായ കലാരൂപങ്ങള്‍ക്ക് ഇത്തരം സാംസ്കാരിക നിലയങ്ങളില്‍ സ്ഥിരം വേദി ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*363.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് അദ്ധ്യയന വർഷാരംഭത്തിൽ തന്നെ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പിൽ നിന്നൊഴിവാക്കിയ സാഹചര്യത്തില്‍ പ്രസ്തുത വിഭാഗക്കാരുടെ വിദ്യാഭ്യാസം തുടരുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
മെസ് ഫീസ്, ഹോസ്റ്റൽ ഫീസ് എന്നീ ഇനങ്ങളിൽ കേന്ദ്ര സർക്കാർ നൽകുന്ന തുക അപര്യാപ്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മതിയായ തുക പ്രസ്തുത ആവശ്യത്തിലേക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*364.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനത്തിന്റെ പാരിസ്ഥിതികാഘാതം ലഘൂകരിക്കുകയെന്ന ലക്ഷ്യത്താേടെയുള്ള നാഷണല്‍ മിഷൻ ഫാേര്‍ ഗ്രീന്‍ ഇന്‍ഡ്യ പദ്ധതി പ്രകാരം സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമാേ;
( ബി )
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കാര്‍ഷിക വനവല്‍ക്കരണവും സാമൂഹ്യ വനവല്‍ക്കരണവും പ്രാേത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമാേ;
( സി )
സംസ്ഥാനത്ത് വനാശ്രിത സമൂഹത്തിന്റെ ജീവനാേപാധികള്‍ മെച്ചപ്പെടുത്തുന്നതിനും വന വിഭവങ്ങളുടെ പരിപാലനത്തിനും സുസ്ഥിര വിനിയാേഗത്തിനുമായി പ്രസ്തുത പദ്ധതി മുഖേന നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിശദമാക്കാമാേ?
*365.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുളള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഭൂരഹിതരായ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും ഒരേക്കർ കൃഷി ഭൂമി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
*366.
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഓഫ് ഫിഷര്‍ വിമന്‍-ന്റെ പ്രവര്‍ത്തനം ശാക്തീകരിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കുമോ;
( ബി )
സാഫ് മുഖേന തീരമൈത്രി സീഫുഡ് ഭക്ഷണശാലകള്‍ ആരംഭിക്കുവാൻ സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ;
( സി )
മത്സ്യത്തൊഴിലാളി വനിതകള്‍ക്കും അവരുടെ കുടുംബത്തിനും സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായി ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കുവാനുള്ള സാഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കുമോ?
*367.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ ആൻസലൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേടുവരാത്ത മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റുകള്‍ വിപുലപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;
( ബി )
മത്സ്യബന്ധനം മുതല്‍ ഉപഭോക്താവിന്റെ കെെയ്യിലെത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ മത്സ്യത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കോള്‍ഡ് ചെയിന്‍ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്തുമോ;
( സി )
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചെലവുകുറഞ്ഞ മാര്‍ഗ്ഗം എന്ന രീതിയില്‍ ആരോഗ്യത്തിന് ഹാനികരമായ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടഞ്ഞ് ഗുണനിലവാരം ഉറപ്പാക്കാന്‍ മത്സ്യബന്ധന വകുപ്പ് ഇടപെടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*368.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും സാധ്യമാക്കുന്നതിനായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
മത്സ്യ ഗുണനിലവാര നിര്‍ണ്ണയത്തിനും പരിശോധനയ്ക്കുമായി മത്സ്യബന്ധന വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*369.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തിലടിയുന്ന മാലിന്യങ്ങൾ കൊണ്ടും നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായി വൻതോതിൽ മണ്ണടിയുന്നതുകൊണ്ടും അപായ ഭീഷണി നേരിടുന്ന, റംസാർ പട്ടികയിൽപ്പെട്ടിട്ടുള്ള അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട് കോൾ നിലങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
കായലുകളിൽ അടിഞ്ഞിട്ടുള്ള ചെളിയും മാലിന്യങ്ങളും ശാസ്ത്രീയമായി നീക്കി കായലുകളെ സംരക്ഷിക്കാനും അവയുടെ ജലവാഹക ശേഷി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടോ;
( സി )
കായലുകളിലെയും കനാലുകളിലെയും അധിനിവേശ സസ്യങ്ങൾ ഉന്മൂലനം ചെയ്യാൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*370.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളെ ചൂഷണ വിമുക്തമാക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണയോടെ മത്സ്യഫെഡ് ഏതെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;
( ബി )
മത്സ്യബന്ധനോപകരണങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ വ്യാപകമാക്കുന്നതിനും മത്സ്യ മാര്‍ക്കറ്റുകളുടെ ആധുനികീകരണത്തിനും മത്സ്യഫെഡ് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ;
( സി )
മികച്ച ഗുണനിലവാരത്തിലുള്ള മത്സ്യവും മൂല്യവര്‍ദ്ധിതോല്പന്നങ്ങളും നല്‍കി ഉപഭോക്താക്കള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നേട്ടമുണ്ടാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആധുനിക മത്സ്യസ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള മത്സ്യഫെഡിന്റെ പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*371.
ശ്രീ ഡി കെ മുരളി
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിവൃഷ്ടിയുണ്ടാകുന്ന ഘട്ടത്തില്‍ മലഞ്ചെരുവുകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നത് നീര്‍ച്ചാലുകളും നീരൊഴുക്കും തടഞ്ഞുകൊണ്ടുള്ള അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് എന്നതിനാൽ നീര്‍ച്ചാലുകളുടെയും തോടുകളുടെയും തടസ്സരഹിതമായ ഒഴുക്കിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ;
( ബി )
വര്‍ഷകാലാരംഭത്തിന് മുമ്പ് നദികളുടെയും തോടുകളുടെയും ഒഴുക്ക് തടയുന്ന തരത്തിലുള്ള മരച്ചില്ലകളും ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും നീക്കി നദികളുടെ ഒഴുക്ക് സ്വച്ഛമാക്കാന്‍ പദ്ധതിയുണ്ടോ;
( സി )
നദീതീരങ്ങള്‍ സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കുന്നതിനുള്ള പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
*372.
ശ്രീ കെ ആൻസലൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ദെലീമ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ മേഖലകളെ എന്തെന്നും യാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇതിന്റെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ;
( ബി )
തീരദേശ സംരക്ഷണത്തിനും പോഷണത്തിനുമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ?
*373.
ശ്രീ. എം.വിജിന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എന്‍ജിനീയറിംഗ് യാേഗ്യതയുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി മേല്‍നാേട്ടത്തിന് നിയമിക്കുന്നതിന് പ്രത്യേകമായ പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; എന്താെക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദമാക്കാമാേ;
( ബി )
പട്ടികജാതി വിഭാഗത്തിലെ യുവതി, യുവാക്കള്‍ക്ക് പരിശീലനം, താെഴില്‍, മാനവശേഷി വികസനം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ പരിഗണനയിലുണ്ടാേ; വിശദാംശം നൽകാമോ?
*374.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സിനിമ വ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*375.
ശ്രീമതി ദെലീമ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിന് പശ്ചാത്തല സൗകര്യ വികസനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
നിലവിലുള്ള തീരദേശ റോഡുകള്‍ പുനരുദ്ധരിച്ചും പുതിയത് നിര്‍മ്മിച്ചും ഹാര്‍ബറുകളുടേയും മാര്‍ക്കറ്റുകളുടേയും ഹൈവേയുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം എത്ര തീരദേശ റോഡുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്;
( സി )
പരപ്പനങ്ങാടി, ചെത്തി എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന പുതിയ ഹാര്‍ബറുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; നിലവിലുള്ള ഹാര്‍ബറുകളുടെ നവീകരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*376.
ശ്രീ. എം. എം. മണി
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജണ്ടകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഉത്തരവാദികളായവര്‍ക്കെതിരായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി വിജയകരവും സമയബന്ധിതവുമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്തെല്ലാം ക്രമീകരണങ്ങളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ?
*377.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമസഭകളിലും സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനത്തിന്റെ സർവതോന്മുഖമായ പുരോഗതിയിൽ അവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രാഷ്ട്ര പുനർനിർമ്മാണത്തിലും വികസനത്തിലും യുവജനങ്ങളുടെ ബൗദ്ധികവും കായികവുമായ ശേഷി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ യുവജനങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
യുവജനങ്ങളിൽ കൂട്ടായ സംരംഭകത്വ ശീലം വളർത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
*378.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വകുപ്പിന് കീഴിലും പട്ടിക ഗോത്രവര്‍ഗ്ഗ വകുപ്പിന് കീഴിലുമുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ ജീവിതാന്തരീക്ഷവും പഠന സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പരിഹാര പരിശീലനം നല്‍കുന്നുണ്ടോ;
( സി )
ഇത്തരം ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക് കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി പൊതുവില്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലും ഭാഷകളിലും ട്യൂഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠന വൈഷമ്യം കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും പഠനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യത്തില്‍ തുടര്‍പഠനത്തിനായി സാമ്പത്തികവും മറ്റ് വിധത്തിലുമുള്ളതുമായ സഹായം നല്‍കുന്നുണ്ടോ?
*379.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ജാതി കോളനികളുടെ പുനരുദ്ധാരണത്തിനുളള അംബേദ്കർ ഗ്രാമ പദ്ധതി നിർവ്വഹണത്തിനായി ചുമതലപ്പെടുത്തിയ ഏജൻസികളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*380.
ഡോ.കെ.ടി.ജലീൽ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസമൃദ്ധി പദ്ധതി ഭൂഗർഭ ജല നിരപ്പുയർത്തുന്നതിൽ വിജയിച്ചതായി കേന്ദ്ര ഭൂഗർഭ ജല എസ്റ്റിമേറ്റ് സമിതിയുടെ പഠനത്തിൽ വ്യക്തമായിട്ടുള്ളതിനാൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സമാന മാതൃകയിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പകുതിയോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്നതിനാൽ കിണറുകളുടെ നവീകരണത്തിന് പ്രാധാന്യം നൽകി വരുന്നുണ്ടോ;
( സി )
കിണർ റീചാർജിംഗ്, മഴക്കുഴികൾ, കുളങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ ജലലഭ്യത വർദ്ധിപ്പിക്കാനായിട്ടുണ്ടോ; ഭൂജല ശേഷി വർദ്ധിപ്പിക്കാൻ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടോ?
*381.
ശ്രീ. ആന്റണി ജോൺ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കനുസൃതമായി പട്ടികഗോത്രങ്ങളില്‍പ്പെട്ട യുവതീയുവാക്കളുടെ പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനത്തിലൂടെ അവരുടെ നൈപുണ്യ ശേഷി വികസിപ്പിച്ച് പ്രാദേശിക തൊഴില്‍ സാധ്യതകള്‍ വിനിയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനും പരിപാടിയുണ്ടോ;
( ബി )
ഗോത്ര ജീവിക പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ പ്ലേസ്‍മെന്റ് ലഭ്യമാക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടോ;
( സി )
അട്ടപ്പാടി, തിരുനെല്ലി, ദേവികുളം എന്നീ പ്രദേശങ്ങളിലെ പട്ടിക ഗോത്രങ്ങളില്‍പ്പെട്ട യുവതി, യുവാക്കള്‍ക്ക് നൈപുണ്യ ശേഷി വികസനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗോത്ര കിരണം പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി പട്ടിക ഗോത്രവര്‍ഗ്ഗ മേഖലകളിലാകെ വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ?
*382.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മത്സ്യം വില്‍ക്കുന്നതിന്റെ മറവില്‍ മത്സ്യഫെഡിൽ അഴിമതി നടന്നു എന്ന ആരോപണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
അന്തിപ്പച്ച യൂണിറ്റുകളുടെ ദൈനംദിന കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് താത്കാലിക ജീവനക്കാരെ നിയമിച്ചതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നത് വസ്തുതയാണോ എന്നറിയിക്കുമോ;
( സി )
എങ്കില്‍ ഇവ കൈകാര്യം ചെയ്യുന്നതിന് താത്കാലിക ജീവനക്കാരെ നിയമിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*383.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന്റെ നിലവിലെ സ്ഥിതി എന്താണന്ന് വ്യക്തമാക്കാമോ;
( ബി )
സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിജപ്പെടുത്തേണ്ട സാഹചര്യത്തില്‍ പ്രസ്തുത തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിക്കുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ഡാമിന്റെ താഴ്‌വാരത്തുള്ള ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയെ ധരിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;
( ഡി )
മഴ ആരംഭിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മഴക്കാലത്ത് ഡാമിൽ റൂൾ കർവ് ലെവൽ വരെ വെള്ളം എത്തിയത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന സംസ്ഥാനത്തിന്റെ പ്രഖ്യാപിത നയം ഫലപ്രാപ്തിയിലെത്തിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
*384.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനം പരിസ്ഥിതി സംബന്ധിച്ച വിദഗ്ദ്ധ സമിതി യോഗം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ 2018-വരെ കഴിഞ്ഞ സർക്കാർ നൽകാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
( ബി )
പ്രസ്തുത കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടതുമൂലമാണോ 10 കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിലനിർത്തണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം കേരളത്തിനും ബാധകമായതെന്ന് വ്യക്തമാക്കാമോ ;
( സി )
വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട വിശദാംശം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ ;
( ഡി )
പ്രസ്തുത വിശദാംശങ്ങള്‍ സമയബന്ധിതമായി നൽകിയിരുന്നെങ്കില്‍ ഇക്കോ സെന്‍സിറ്റീവ് സോണിൽ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കി, ഇപ്പോള്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ ബഫര്‍സോണ്‍ വിഷയം ഉണ്ടാകുമായിരുന്നില്ലെന്ന വസ്തുത പരിശോധിച്ചിരുന്നോ?
*385.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിലുള്ള വൃക്ഷങ്ങളുടെ പ്രാധാന്യം പരിഗണിച്ച് വനത്തിന് പുറത്ത് വൃക്ഷവൽക്കരണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
വൃക്ഷാവരണ വർദ്ധനവിലൂടെ കാർബൺ ആഗിരണ ക്ഷമത വർദ്ധിപ്പിച്ച് കാർബൺ ന്യൂട്രലാക്കുന്നതിന് വയനാട്ടിൽ ആരംഭിച്ചിട്ടുള്ള കാർബൺ ന്യൂട്രൽ വയനാട് എന്ന പദ്ധതി മാതൃക തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടോ;
( സി )
ഓരോ വർഷവും അരക്കോടി വൃക്ഷത്തൈകൾ ഉല്പാദിപ്പിച്ചും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അവ നട്ടുപരിപാലിക്കുന്നതിനുമുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ?
*386.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസംഖ്യാ വർദ്ധനവ്, ഭൂവിനിയോഗത്തിൽ വന്ന മാറ്റം, മഴയിലുണ്ടായ ഏറ്റക്കുറച്ചിൽ തുടങ്ങി ഏതെല്ലാം ഘടകങ്ങളാണ് സംസ്ഥാനത്ത് ജലലഭ്യതയിൽ കുറവ് വരുത്തുന്നതിന് ഇടയാക്കിയതെന്ന് അറിയിക്കാമോ; സംസ്ഥാനത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുസ്ഥിര ഭൂജല വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
കാലാവസ്ഥ വ്യതിയാനം ജലവിഭവത്തിൽ സൃഷ്ടിക്കുന്ന കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂജല സംപോഷണത്തിന് എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്ന് വിശദമാക്കാമോ; സംസ്ഥാനത്ത് മൈക്രോ വാട്ടർഷെഡ് അടിസ്ഥാനത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു; വിശദാംശം നല്‍കാമോ?
*387.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
23.10.2019-ലെ കേരള മന്ത്രിസഭാ യോഗത്തിൽ എല്ലാ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവ് ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
മനുഷ്യവാസ കേന്ദ്രങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനമന്ത്രാലയത്തിന് നിര്‍ദ്ദേശങ്ങള്‍ നൽകാനുള്ള 2013-ല്‍ അന്നത്തെ സർക്കാരിന്റെ തീരുമാനം മാറ്റാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
2019-ലെ ഉത്തരവ് പിൻവലിച്ചുകൊണ്ട് മനുഷ്യവാസ കേന്ദ്രങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറാകുമോ?
*388.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമി സംരക്ഷിക്കുന്നതിന് ഇക്കോ റെസ്റ്റോറേഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; എങ്കില്‍ ഇതിന്റെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമി സര്‍വ്വേ നടത്തി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
വനഭൂമിയില്‍ അവകാശമുന്നയിച്ച് വ്യക്തികള്‍ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോടതി വ്യവഹാരങ്ങളില്‍ വസ്തുതകളും നിയമവശങ്ങളും ബോധ്യപ്പെടുത്തി അനുകൂല വിധികള്‍ സമ്പാദിക്കുന്നതിന് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തുമോ; വിശദാംശം നൽകുമോ?
*389.
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനം വന്യജീവി വിദഗ്ദ്ധ സമിതി യോഗത്തില്‍ സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള 2013-ലെ സർക്കാരിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആയതിന്മേല്‍ വിദഗ്ദ്ധ സമിതി കൂടുതൽ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കാമോ ;
( സി )
വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി സമർപ്പിക്കുന്നതിന് തുടർന്ന് അധികാരത്തില്‍ വന്ന സർക്കാരിന് സാധിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ?
*390.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യ സമ്പത്തിന്റെ ഒരു ഭാഗം കേടാകുന്നത് മൂലമുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം മത്സ്യസമ്പത്ത് നഷ്ടപ്പെടുന്നത് പരിഹരിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഹൈടെക് മത്സ്യമാര്‍ക്കറ്റുകളും ആധുനിക വെയര്‍ ഹൗസുകളും സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
കടല്‍ മത്സ്യത്തോടൊപ്പം കായല്‍ മത്സ്യങ്ങളും പ്രാദേശികമായി വളര്‍ത്തി ഉല്പാദിപ്പിക്കുന്ന മത്സ്യങ്ങളും കൂടി ഇത്തരം വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കുന്നതിനും കയറ്റുമതിക്കും പ്രാദേശിക വിപണനത്തിനും ഉപയോഗിക്കത്തക്ക സൗകര്യങ്ങളുള്ള ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള കര്‍മ്മപദ്ധതിക്ക് രൂപം കൊടുക്കുമോ എന്ന് വ്യക്തമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.