STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*421.
ശ്രീ. ആന്റണി ജോൺ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി പുതുതായി തൊണ്ണൂറ്റിയാറ് കോടിയില്‍പരം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പഠനം വിലയിരുത്തല്‍, പരീക്ഷ എന്നിവയ്ക്ക് ഓപ്പണ്‍ സോഴ്സ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റമായ മോഡുലാര്‍ ഒബ്ജക്ട് ഓറിയന്റഡ് ഡയനാമിക് ലേണിംഗ് എന്‍വയോണ്‍മെന്റ് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി. സൗജന്യമായി നല്‍കി വന്നിരുന്ന ഇ-ജേണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഗവേഷണത്തിന് സഹായകരമാകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇ-ജേണല്‍ കണ്‍സോര്‍ഷ്യം ആരംഭിച്ചിട്ടുണ്ടോ?
*422.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം രാജഗോപാലൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണി വില ഉയര്‍ന്ന് നില്‍ക്കുമ്പോഴും പച്ചക്കറി, പഴം കൃഷിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ ഇടനിലക്കാരുടെ അമിത ചൂഷണം ഒഴിവാക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( ബി )
കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി സംഭരണത്തിലെയും വിപണനത്തിലെയും അമിത ചൂഷണം നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പഴം, പച്ചക്കറി കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയ്ക്ക് പരിഹാരമെന്ന നിലയില്‍ ശീതീകൃത സംഭരണ ശാലകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
*423.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ ഷീറ്റ്, റബ്ബര്‍ ലാറ്റക്സ് എന്നിവയ്ക്ക് കാര്‍ഷിക ഉല്പന്ന പദവി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതം പരിഹരിക്കുന്നതിന് പുതിയതായി ആവിഷ്കരിച്ചിട്ടുള്ള മറ്റ് പദ്ധതികള്‍, ഇവയുടെ പുരോഗതി എന്നിവ വിശദമാക്കുമോ?
*424.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതി മുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹായ വിതരണം സമയബന്ധിതമായി നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ അടക്കം പരിചരിക്കുന്ന മാതാപിതാക്കള്‍ക്ക് നല്‍കിവരുന്ന പ്രസ്തുത പദ്ധതി അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
*425.
ശ്രീമതി ദെലീമ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പാലിന്റെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ച് അയല്‍ സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പാലിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിനും പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ മാറ്റുന്നതിനും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പാല്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പാലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്ന ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*426.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മാറ്റവും ഗവേഷണ നിലവാരവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ബ്രെയിന്‍ ഗെയിന്‍ പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ഗവേഷകര്‍ക്ക് നോബല്‍ സമ്മാന ജേതാക്കളുമായി ആശയവിനിമയം നടത്താനും സംവദിക്കാനും എറ്യുഡൈറ്റ് സ്കോളര്‍ ഇന്‍ റെസിഡെന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍ക്ക് പ്രതിമാസം അമ്പതിനായിരവും ഒരു ലക്ഷവും വീതം ഫെലോഷിപ്പ് നല്‍കി ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപിച്ച പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറികളും ലൈബ്രറികളും സജ്ജീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
*427.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന തോട്ടവിളകളായ റബ്ബര്‍, തേയില, കാപ്പി, ഏലം എന്നിവയുടെ ഉല്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
തോട്ടവിളകളുടെ പുനര്‍ നടീലിനും അവയുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അവയില്‍ ഏതൊക്കെ പ്രായോഗികമാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ?
*428.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക ഉല്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തേണ്ടത് കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിന് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കർഷകരിൽ നിന്നും ഉല്പന്നങ്ങൾ സംഭരിക്കുന്നതിന് നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
കർഷകരിൽ നിന്നും ഉല്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിന് നിലവിലുളള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ഓരോ പഞ്ചായത്തിലും ശീതീകരണ സൗകര്യങ്ങളോട് കൂടിയ ഒരു പ്രാഥമിക ഗ്രാമീണ കാർഷിക സംഭരണ കേന്ദ്രം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*429.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സ്റ്റേഡിയങ്ങളുടെയും ഇടുക്കിയിലെ ട്രെയിനിംഗ് സെന്ററിന്റെയും പ്രവൃത്തികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*430.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശാനുസരണം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവാസത്തിനുമായി കീടനാശിനി നിര്‍മ്മാതാക്കളും കേന്ദ്ര സര്‍ക്കാരും സഹായം ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത ധനസഹായം നേടിയെടുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാമോ; കീടനാശിനി നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*431.
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതിൽ വാഹൻ സോഫ്റ്റ് വെയറിലുണ്ടായ പിഴവ് കാരണം സംസ്ഥാന നികുതിയിൽ നഷ്ടം ഉണ്ടായിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ് വെയറിൽ സംസ്ഥാന നികുതി വ്യവസ്ഥകൾ ഉൾക്കൊളളിക്കുന്നതിൽ ഉണ്ടാകുന്ന പിഴവ് തിരുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
( സി )
കുറഞ്ഞ നിരക്കിൽ നികുതി ഈടാക്കിയവരിൽ നിന്നും ബാക്കി തുക ഈടാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*432.
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചത്തേങ്ങ സംഭരണം പ്രതിസന്ധിയിൽ ആയതുകൊണ്ട് സംസ്ഥാനത്തെ കേര കർഷകർ ദുരിതമനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പച്ചത്തേങ്ങ സംഭരിക്കുന്ന സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടി വരുന്ന കർഷകർക്ക് വളരെ കുറഞ്ഞ വില മാത്രമാണ് ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹാരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രാദേശിക തലത്തിൽ കൂടുതൽ സഹകരണ സംഘങ്ങളെ പച്ചത്തേങ്ങ സംഭരണത്തിനായി ചുമതലപ്പെടുത്തുമോ;
( ഡി )
പച്ച തേങ്ങ സംഭരണത്തില്‍ സഹകരണ സംഘങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഒരു മെച്ചപ്പെട്ട പാക്കേജ് നൽകികൊണ്ട് കേരഫഡ്, നാഫെഡ് എന്നിവ മുഖേന പച്ച തേങ്ങ സംഭരണം കാര്യക്ഷമമായി നടത്തുന്നതിന് കൃഷിവകുപ്പ് മുൻകൈയെടുക്കുമോ; വിശദാംശം നൽകുമോ?
*433.
ശ്രീ എം മുകേഷ്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീകരണം സാധ്യമാക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ പരീക്ഷ സമ്പ്രദായം പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അക്കാദമിക, വിദ്യാര്‍ത്ഥി സമൂഹമുള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുമോ; പരീക്ഷ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ വെളിപ്പെടുത്താമോ;
( ബി )
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫലാധിഷ്ഠിത വിദ്യാഭ്യാസ രീതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനമായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിദ്യാഭ്യാസ രീതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
നവീന രീതികൾക്കനുസൃതമായി അദ്ധ്യാപകരുടെ പ്രാഗത്ഭ്യം ഉയര്‍ത്തുന്നതിനും എണ്ണത്തിലെ കുറവ് പരിഹരിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടോ?
*434.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃദ്ധസദനങ്ങളിൽ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായുള്ള സര്‍വ്വേ ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങള്‍ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കാമോ; അവയിലൂടെ നല്‍കിവരുന്ന സേവനങ്ങള്‍ അറിയിക്കാമോ;
( സി )
വൃദ്ധസദനങ്ങളുടെ നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
സ്വകാര്യ ഏജന്‍സികള്‍ വൃദ്ധസദനം നടത്തുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും രജിസ്ട്രേഷന്‍ നടപടികളും വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്തെ വയോജന ജനസംഖ്യയുടെ വിവരം ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത ഡാറ്റാബേസിന്റെ അടിസ്ഥാനത്തില്‍ വയോജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാമോ?
*435.
ശ്രീ. പി.വി.അൻവർ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് ജനങ്ങളില്‍ പ്രതികൂല പ്രതികരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ട്രെയിന്‍ യാത്രയുടെ വേഗത നൂറ്റി അറുപത് കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായുളള വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ നിജസ്ഥിതി പരിശോധിച്ചിരുന്നോ;
( ബി )
സംസ്ഥാനത്തോടിക്കുന്ന ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതായോ മൂന്നാം പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതായോ റെയില്‍വേ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുന്നതായി എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ റെയില്‍ പാതയുടെ വളവ് നിവര്‍ത്താന്‍ എന്തെങ്കിലും പദ്ധതി റെയില്‍വേ ആരംഭിക്കുകയോ ആവിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*436.
ശ്രീ ഐ ബി സതീഷ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളായണി കാര്‍ഷിക കോളേജിലെ ലബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ 26 ശതമാനത്തിലധികം പച്ചക്കറി സാമ്പിളുകളിലും ഇക്കോഷോപ്പുകള്‍ എന്നറിയപ്പെടുന്നവയില്‍ നിന്ന് എടുത്തതുള്‍പ്പെടെ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് പറയപ്പെടുന്നത് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാകയാൽ ഇതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
നഗര ക്ലസ്റ്ററുകള്‍ മുഖേന നഗരങ്ങളിലെ പച്ചക്കറി കൃഷി ഫലപ്രദമാക്കുന്നതിന് വിത്തുല്പാദനത്തിനും വിതരണത്തിനും കൃഷിപരിശീലനത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു വരുന്നുണ്ടോ;
( സി )
ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആരംഭിച്ച പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം എത്ര ഉല്പാദനം അധികമായി നേടാന്‍ കഴിഞ്ഞു; ആവശ്യകതയും ഉല്പാദനവും തമ്മിലുള്ള അന്തരം എത്രയാണ് എന്ന് അറിയിക്കാമോ?
*437.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച കുട്ടികൾക്കും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പുനരധിവാസ ഗ്രാമം ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുനരധിവാസ ഗ്രാമങ്ങളിൽ ഇവർക്കായി ഏർപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മേൽപ്പറഞ്ഞ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ മാതാപിതാക്കള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുമുളള സൗകര്യങ്ങൾ പുനരധിവാസ ഗ്രാമങ്ങളിൽ ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ജനങ്ങള്‍ക്കിടയില്‍ ഓട്ടിസത്തെ സംബന്ധിച്ച് ശാസ്ത്രീയ അവബോധം സൃഷ്ടിക്കുവാനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
*438.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ചിക്കൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഈ പദ്ധതി വിപണിയിലെ കോഴിയിറച്ചിയുടെ വില നിയന്ത്രിച്ച് നിർത്തുവാൻ സഹായിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കെപ്കോ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
കേരള ചിക്കൻ പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്ന കോഴിയിറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ഡി )
കോഴി വളർത്തൽ മേഖലയിൽ ഇതര സംസ്ഥാന ഹാച്ചറി ഉടമകളുടെ മേൽക്കോയ്മ കുറയ്ക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് കൂടുതൽ ഹാച്ചറികൾ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*439.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കായിക മേഖലയുടെ പു​രോഗതിക്കായി എന്തെല്ലാം പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയുടെ പുരോഗതിക്കായി സ്വകാര്യ മേഖലയുടെ സഹകരണം തേടിയിട്ടുണ്ടോ;
( സി )
സ്വകാര്യ മേഖലയിലെ കായിക സ്ഥാപനങ്ങൾക്ക് എന്തെല്ലാം സഹായങ്ങളാണ് നൽകി വരുന്നതെന്ന് വിശദമാക്കുമോ?
*440.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഓരോ ഡിപ്പോയ്ക്കും കളക്ഷൻ ടാർജറ്റ് നിശ്ചയിച്ച് നൽകിയിട്ടുണ്ടോ;
( ബി )
ഓരോ ഡിപ്പോയും പ്രതിമാസം എത്ര കോടി രൂപ നേടുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്;
( സി )
ഇതിനാവശ്യമായ ബസ് സർവ്വീസുകൾ നടത്തുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?
*441.
ശ്രീമതി യു പ്രതിഭ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതി രൂപീകരിച്ച് റാേഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തിയതിന്റെ ഫലമായി റോഡ് അപകടങ്ങളിലൂടെയുള്ള മരണം കുറയ്ക്കാനായിട്ടുണ്ടാേ;
( ബി )
സംസ്ഥാനത്ത് എത്ര ബ്ലാക്ക് സ്പോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്; ഇത്തരം സ്ഥലങ്ങളില്‍ അപകടം ഒഴിവാക്കാനായി മാേട്ടാേര്‍ വാഹന വകുപ്പ് ഏതുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;
( സി )
അമിതവേഗതയും അലക്ഷ്യവും അപകടകരമായ രീതിയിലുള്ള ഡ്രെെവിങ്ങും കര്‍ശനമായി തടയാന്‍ പ്രധാന വീഥികളില്‍ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
( ഡി )
മാേട്ടാേര്‍ വാഹന വകുപ്പിന്റെ എന്‍ഫാേഴ്സ്മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയിക്കാമാേ?
*442.
ശ്രീ ഒ . ആർ. കേളു
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കാര്‍ഷിക വൃത്തി ആദായകരമാക്കേണ്ടതുകൊണ്ട് ഉല്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഹബ്ബ് ആന്റ് സ്പോക്ക്  മാതൃക പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മികച്ച ഗുണനിലവാരം ഉറപ്പാക്കി വിശ്വാസ്യതയോടെ ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമാകുന്ന തരത്തില്‍ പ്രീമിയം വിപണന ശൃംഖല സ്ഥാപിക്കുമോ; വ്യക്തമാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യാധിഷ്ഠിതമായി പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി കേന്ദ്രീകൃത വിപണി വിവര സംവിധാനം വികസിപ്പിച്ചെടുത്തുകൊണ്ട് വിപണനം കാര്യക്ഷമമാക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*443.
ശ്രീ. ലിന്റോ ജോസഫ്
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിജ്ഞാന സമ്പദ്ഘടന രൂപപ്പെടുത്തുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതില്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് വിവിധ ശാഖകളിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നവീകരിക്കാന്‍ പദ്ധതിയുണ്ടോ;
( ബി )
സര്‍ക്കാര്‍ മേഖലയിലുള്ള എഞ്ചിനീയറിംഗ് കോളേജുകളെ സെന്റര്‍ ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആക്കി ഉയര്‍ത്താന്‍ ആലോചിച്ചിട്ടുണ്ടോ; സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യയന നിലവാരം നിശ്ചിത നിലവാരം പുലര്‍ത്തുന്നുവെന്നുറപ്പ് വരുത്താന്‍ കേരള ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞിട്ടുണ്ടോ;
( സി )
നൈപുണി പരിശീലനം മെച്ചപ്പെടുത്താനും വ്യവസായബന്ധിതമാക്കാനും കേരള ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ ബോര്‍ഡ് ഓഫ് സ്കില്‍സ് രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ?
*444.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനാവശ്യമായ ലേണിംഗ് പ്ലാറ്റ് ഫോം വികസിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തൊക്കെയാണ്; സംസ്ഥാനത്തെ സര്‍വ്വകലാശാലാ ലൈബ്രറികളെയും മറ്റ് ലൈബ്രറികളെയും ഏകോപിപ്പിക്കുന്ന വിഷയം പദ്ധതിയുടെ പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് വിശദമാക്കാമോ;
( സി )
സര്‍വ്വകലാശാലകളില്‍ നൂതന പഠന വകുപ്പുകളും ആധുനിക ഹ്രസ്വകാല കോഴ്സുകളും ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
*445.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ നാളിതുവരെ വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും നൈപുണ്യ വികസനത്തിനും തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി അസാപ് നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാരിടൈം മേഖലയിലെ മാറിയ തൊഴില്‍ സാഹചര്യത്തിനനുസരിച്ച് സംസ്ഥാനത്തെ തൊഴിലന്വേഷകരെ സജ്ജമാക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതികള്‍ രൂപീകരിക്കുവാന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ;
( സി )
കെ-സ്കില്‍ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്താണെന്ന് വിശദമാക്കുമോ?
*446.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും പോളിടെക്നിക് കോഴ്സുകൾ വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നവീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് ഇന്‍ പോളിടെക്നിക് പദ്ധതി പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക്‌ അയ്യായിരം രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും പ്രതിമാസം ലഭിക്കത്തക്കരീതിയില്‍ പോളിടെക്നിക്കുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുവാൻ അവസരമൊരുക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി പഠനത്തോടൊപ്പം തൊഴില്‍ശേഷികൂടി ആര്‍ജ്ജിക്കുവാൻ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്ന് വിലയിരുത്തുന്നുണ്ടോ;
( ഡി )
പോളിടെക്നിക് കോഴ്‌സുകൾ പൂർത്തീകരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരിയർ ഓണ്‍ ക്യാമ്പസ് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*447.
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി ഉല്പാദനത്തിൽ സുസ്ഥിര നേട്ടം കൈവരിക്കുന്നതിനായി വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കാമോ;
( ബി )
നിശ്ചിത നിലവാരമുള്ള വിത്ത്, വളം, കാർഷികോപകരണങ്ങൾ, ജൈവ കീടനിയന്ത്രണകാരികൾ എന്നിവ ലഭ്യമാക്കാനായി വി.എഫ്.പി.സി.കെ. കൃഷി വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
പഴം, പച്ചക്കറികളുടെ കയറ്റുമതിക്കായി വി.എഫ്.പി.സി.കെ. നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?
*448.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദക മേഖലയിലെ ചെലവ് അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികമായതിനാലും തദനുസൃതം ഉല്പന്ന വിലവർദ്ധനവ് അപ്രായോഗികമായതിനാലും മൂല്യവർദ്ധിതോല്പന്നങ്ങളുടെ വിപുലീകരണത്തിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനുള്ള മിൽമയുടെ ശ്രമങ്ങളെ പാലുല്പന്നങ്ങളുടെമേൽ ജി.എസ്.ടി. ചുമത്തിയ കേന്ദ്ര സർക്കാർ നടപടി എങ്ങനെ ബാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്;
( ബി )
കേന്ദ്ര സർക്കാർ ക്ഷീരസംഘങ്ങൾക്ക് മേൽ ആദായനികുതി ഏർപ്പെടുത്തിയ കർഷവിരുദ്ധ നടപടി പിൻവലിച്ചിട്ടുണ്ടോ; സംസ്ഥാന ആവശ്യത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണം വ്യക്തമാക്കാമോ;
( സി )
വർദ്ധിച്ച തോതിലുള്ള ഉല്പാദനചെലവ് സംസ്ഥാനത്തെ ക്ഷീരോല്പാദന ലക്ഷ്യത്തെ ദുർബലപ്പെടുത്താതിരിക്കാൻ സർക്കാർ ഏതെല്ലാം തരത്തിലുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് അറിയിക്കാമോ?
*449.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഉതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സഹായത്തോടെ നിലവില്‍ എന്തെങ്കിലും പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ കാര്‍ഷിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിൽ എത്രത്തോളം വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്; ഈ ലക്ഷ്യം മുന്‍നിര്‍ത്തി എന്തെങ്കിലും പഠനങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
*450.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവശ്യമായ പാല്‍, മുട്ട, മാംസം എന്നിവ ഉല്പാദിപ്പിക്കാൻ സബ്‌സിഡിയോട് കൂടിയ ലോണും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.