UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1567.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളില്‍ കൃഷി സംസ്കാരവും അഭിരുചിയും വളര്‍ത്തിയെടുക്കാന്‍ കൃഷി വകുപ്പ് ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓണവിപണി മുന്‍നിര്‍ത്തി പച്ചക്കറി ഉല്പാദനത്തിന് കൃഷി വകുപ്പ് എന്തൊക്കെ പദ്ധതികള്‍ തയ്യാറാക്കി വരുന്നു എന്ന് വിശദമാക്കാമോ?
1568.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകളില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നേരിട്ട് വിവിധയിനം വിത്തുകള്‍, കായ് ഫലമുള്ള വൃക്ഷത്തൈകള്‍ എന്നിവ വിതരണം നടത്തി കൃഷിയില്‍ സ്വയംപര്യാപ്തത നേടാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
വീടുകളില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ?
1569.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരം, കൊപ്ര എന്നിവയുടെ സംഭരണം ഊര്‍ജ്ജിതമാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നാഫെഡിന്റെ സംഭരണ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വിശദമാക്കാമോ?
1570.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കര്‍ഷക ക്ഷേമ ബാേര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താെക്കെയാണെന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
ബാേര്‍ഡ് കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ വിശദ വിവരം ലഭ്യമാക്കാമാേ?
1571.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴം, പച്ചക്കറി വര്‍ഗ്ഗങ്ങളുടെ വില ക്രമാതീതമായി കൂടി വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം പഴം, പച്ചക്കറി വര്‍ഗ്ഗങ്ങളുടെ വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്ത് ഒരു ഏകീകൃത വില നിര്‍ണ്ണയം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ ആവശ്യകതയുടെ എത്ര ശതമാനം പഴം പച്ചക്കറി വര്‍ഗ്ഗങ്ങളാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്;
( ഡി )
സംസ്ഥാനം പഴം ,പച്ചക്കറി വര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ എപ്പോള്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
1572.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ വെറ്റില ഭൗമസൂചികപദവിയില്‍ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വെറ്റില കര്‍ഷകര്‍ക്ക് സഹായകരമായി കൃഷി വകുപ്പു പ്രത്യേക പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
വെറ്റില കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍, വളങ്ങള്‍, രോഗപ്രതിരോധ മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തൊഴിലുറപ്പ് പദ്ധതിയില്‍ വെറ്റില കൃഷിയും ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1573.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കഞ്ചേരി നിയോജകമണ്ഡലത്തിലെ കൃഷി ഭവനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
1574.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് കൃഷി ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കാമോ; ഇടുക്കി ജില്ലയില്‍ എത്ര കൃഷി ഓഫീസുകളാണ് സ്മാര്‍ട്ട് കൃഷി ഓഫീസുകളാക്കി മാറ്റിയത്; മണ്ഡല അടിസ്ഥാനത്തില്‍ ഇവയുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ജില്ലയിലെ എല്ലാ കൃഷി ഓഫീസുകളും സ്മാര്‍ട്ട് കൃഷി ഓഫീസുകള്‍ ആയി ഉയര്‍ത്തുന്ന കാര്യം പരിഗണയിലുണ്ടോ?
1575.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പച്ചക്കറി വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദീകരിക്കാമോ;
( സി )
ഓണക്കാലത്തേയ്ക്കുള്ള പച്ചക്കറി ഉല്പാദനത്തിന് എന്താെക്കെ നടപടികളാണ് കെെക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
1576.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്തേക്ക് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും എത്തിക്കുന്നതിനായി കാമ്പസുകള്‍ കേന്ദ്രീകരിച്ച് കൃഷി നൈപുണ്യ പരിശീലനം ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
1577.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത കൃഷിഭവനുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സ്മാര്‍ട്ട് കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന നൂതന സേവനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവന്റെ വിവരങ്ങള്‍ വ്യക്തമാക്കാമോ; പ്രസ്തുത കൃഷിഭവന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ?
1578.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴവര്‍ഗ്ഗങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, വീര്യം കുറഞ്ഞ മദ്യവും ഉല്പാദിപ്പിക്കുമെന്ന് 2022-23 ബഡ്ജറ്റില്‍ സൂചിപ്പിച്ച പദ്ധതിയുടെ പ്രവര്‍ത്തനം നിലവില്‍ ഏത് ഘട്ടത്തിലാണ്;
( ബി )
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മിഷന്‍ മോഡലിലുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1579.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ കീഴില്‍ നടക്കുന്ന കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ കീഴില്‍ നിലവില്‍ നടത്തിവരുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും പദ്ധതി നടപ്പിലാക്കുന്ന കൃഷി ഓഫീസുകള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ?
1580.
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴം-പച്ചക്കറികള്‍ക്ക് തറവില നിശ്ചയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; ഏതൊക്കെ ഇനം പഴം, പച്ചക്കറികള്‍ക്കാണ് തറവില നിശ്ചയിച്ചത്; പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( ബി )
വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന മേഖലകളില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; വിശദാംശങ്ങള്‍ നല്‍കാമോ; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( സി )
നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പച്ചക്കറി സംഭരണത്തിന് ഉല്പാദന കേന്ദ്രങ്ങളില്‍ ചില്ലര്‍ സ്റ്റോറേജുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1581.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തരവും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും പുരോഗതി വിലയിരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1582.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി വിശദമാക്കാമോ;
( ബി )
ഇതിന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും / വിഭാവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1583.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ?
1584.
ശ്രീ ഐ ബി സതീഷ്
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നുണ്ടോ; എങ്കിൽ അവയുടെ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമാക്കാമോ;
( സി )
ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ?
1585.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ റവന്യൂ പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി റവന്യൂ പോര്‍ട്ടലില്‍ ഭൂമി സംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1586.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ഭവനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലെ വീഴ്ചയും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാതിരിക്കുന്നതും വിവിധ പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൃഷി ഭവനുകളുടെ പ്രവർത്തനം കർഷക സൗഹൃദമാക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1587.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ 2016 മുതല്‍ ഇന്നുവരെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയെന്നും, ആയതിലേക്കായി വകയിരുത്തിയ തുക എത്രയാണെന്നും, അവയുടെ നിലവിലെ സ്‌ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പാറശ്ശാല നിയോജക മണ്ഡലത്തില്‍ ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ്. എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ?
1588.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഭക്ഷ്യവിളകളുടെ ഉല്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാവുകയും ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
1589.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് കൃഷി വകുപ്പ് ഫണ്ടുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളും അനുവദിച്ച തുകയും ഇനം തിരിച്ച് വ്യക്തമാക്കാമോ?
1590.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.ഡി.എഫ് -XXIII, XXIV, XXV എന്നിവയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമാേ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമാേ?
1591.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എത്ര പ്രവൃത്തികളാണ് പഞ്ചായത്തുകളില്‍ നിന്നും ലഭ്യമായത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഫണ്ട് അനുവദിക്കാന്‍ പരിഗണനയിലുള്ള പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
1592.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക തൊഴിലാളികൾക്കായി അധിവർഷ ആനുകൂല്യം ഏർപ്പെടുത്തിയതെന്ന് മുതലാണ്;
( ബി )
അധിവർഷ ആനുകൂല്യം അനുവദിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം; എത്ര രൂപയാണ് ഈ ഇനത്തിൽ കർഷകർക്ക് ലഭിക്കുക; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള അധിവർഷ ആനുകൂല്യത്തിന്റെ വിതരണം നിലച്ചിട്ട് എട്ടുവർഷമായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഫണ്ടിന്റെ അഭാവമാണോ ഈ ആനുകൂല്യം വിതരണം ചെയ്യുന്നതിന് തടസ്സമായിരിക്കുന്നത്; എങ്കിൽ പ്രളയം, കോവിഡ് പ്രതിസന്ധി എന്നിവമൂലം ദുരിതത്തിലായിരിക്കുന്ന കർഷകർക്ക് അടിയന്തര സഹായമായി അധിവർഷ ആനുകൂല്യം വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ?
1593.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം കൃഷി വകുപ്പിന് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയ തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചു; ഓരോ ശീർഷകത്തിലും ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
1594.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ജൈവകൃഷി വിപണി പിടിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
1595.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭ്യമാകുന്ന പഴം, പച്ചക്കറി എന്നിവയിലെ അവശിഷ്ട വിഷാംശം കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് അവശിഷ്ട വിഷാംശ പരിശോധനാ ലാബുകള്‍ പര്യാപ്തമാണോയെന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചുവരുന്ന ജൈവ പഴം, പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ വഴി വില്‍ക്കുന്ന ഉല്പന്നങ്ങള്‍ വിഷരഹിതമാണെന്ന് ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവിധാനമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
യഥാര്‍ത്ഥ വിഷരഹിത ജൈവ ഉല്പന്ന വില്‍പന ശാലകളെ പ്രോത്സാഹിപ്പിക്കുന്നതിന് രജിസ്‌ട്രേഷന്‍, സബ്‌സിഡി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
വിഷരഹിത കാര്‍ഷികോല്പന്നങ്ങള്‍ക്ക് സര്‍ക്കാരിന് കീഴില്‍ ഒരു ബ്രാന്റിങ് സംവിധാനം ഏര്‍പ്പെടുത്തി ഫ്രാഞ്ചൈസികളിലൂടെ വിപണനം വ്യാപിപ്പിക്കാനും തദ്വാരാ യഥാര്‍ത്ഥ വിഷരഹിത ജൈവ ഉല്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതിനും നടപടി സ്വീകരിക്കാമോ ?
1596.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം നെല്ല് സംഭരണം നടത്തിയ വകയില്‍ കര്‍ഷകര്‍ക്ക് കൃത്യമായി സംഭരണ വില നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വേനല്‍ മഴയില്‍ നെല്‍പാടങ്ങള്‍ തകര്‍ന്നുപോയ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;
( ഡി )
വേനല്‍ മഴയില്‍ കനത്ത നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനും കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിനും വായ്പയുടെ തിരിച്ചടവിന് സാവകാശവും തവണയും അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1597.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരിയുടെ വില വർദ്ധനവ് പരിഗണിച്ച് വയനാട് ജില്ലയിൽ നെൽകൃഷിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും നെൽകൃഷി പ്രോത്സാഹനത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വർദ്ധനവ്, തൊഴിലാളികളുടെ ക്ഷാമം, കൂലി ചെലവ്, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം വയനാട്ടിലെ നെൽകൃഷി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിലെ നെൽകൃഷി മേഖല പരിപോഷിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1598.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ മടവീഴ്ച്ച മൂലം കൃഷി നശിച്ചു കടക്കെണിയിലായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അടിയന്തരമായി നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്ല് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
വിള ഇന്‍ഷുറന്‍സ്, പമ്പിംഗ് സബ്സിഡി, കൈകാര്യ ചിലവ്, പ്രൊഡക്ഷന്‍ ബോണസ്, സൗജന്യ വിത്തും വളവും, നെല്ല് സംഭരണ വില തുടങ്ങിയവ യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പുതിയതായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1599.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തെ തരിശു രഹിതമാക്കുന്നതിനും നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
1600.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ ഇതുവരെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും എന്തൊക്കെ കാര്യങ്ങൾ ചെയ്തുവെന്നും വിശദമാക്കാമോ;
( ബി )
പുതുതായി ഏതൊക്കെ ഗ്രാമപഞ്ചായത്തുകളെയാണ് കേരഗ്രാമം പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ ?
1601.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ കൃഷിക്കാരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കാമോ; നിലവില്‍ എന്ത് വിലയ്ക്കാണ് സംഭരണം നടത്തി വരുന്നതെന്ന് വ്യക്തമാക്കാമോ?
1602.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര വിലയിടിവ് കാരണം കേരകർഷകർ പ്രതിസന്ധിയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഏജൻസികൾ കൊപ്ര സംഭരിക്കരുതെന്ന വ്യവസ്ഥ നാഫെഡ് കർശനമാക്കിയതോടെ പ്രധാന ഏജൻസിയായ കേരഫെഡ് ഇതുവരെ കൊപ്ര സംഭരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് നാളികേര വിലയിടിവിന് കാരണമായിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പച്ചത്തേങ്ങ സംഭരണത്തിന് കോഴിക്കോട് ജില്ലയിൽ ഏതൊക്കെ കേന്ദ്രങ്ങളാണ് നിലവിലുള്ളത് എന്നറിയിക്കാമോ; കുറ്റ്യാടിയിലോ പരിസരത്തോ പച്ചത്തേങ്ങ സംഭരണകേന്ദ്രമുണ്ടോ എന്നറിയിക്കാമോ;
( ഡി )
നാളികേര വിലയിടിവ് കാരണം പ്രതിസന്ധിയിലായ കേര കർഷകർക്ക് സംഭരണ കേന്ദ്രങ്ങളിലേക്കുള്ള വർദ്ധിച്ച ദൂരം കാരണം പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ അറിയിക്കാമോ?
1603.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് കഴിഞ്ഞ വര്‍ഷം കേരഗ്രാമം പദ്ധതി നടപ്പിലാക്കിയത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയതെന്ന് വിശദമാക്കാമോ?
1604.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിടുന്ന വലിയ വിലത്തകര്‍ച്ചയില്‍ താങ്ങായി നില്‍ക്കാന്‍ കൃഷിവകുപ്പ് എന്ത് പദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വിലത്തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ സഹായിക്കുന്നതിനായി സംഭരണം സ്ഥിരമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണന സാദ്ധ്യത സര്‍ക്കാര്‍ നേതൃത്വത്തില്‍ വര്‍ധിപ്പിക്കുന്നതിനും പദ്ധതികളുണ്ടോ; വ്യക്തമാക്കാമോ?
1605.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
1606.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേരത്തിന്റെ വിപണിവില അടിസ്ഥാന വിലയേക്കാൾ കുറവുള്ളത് ഏതെല്ലാം ജില്ലകളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ജില്ലകളിൽ നാളികേരസംഭരണം തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര കേന്ദ്രങ്ങൾ വഴിയാണ് സംഭരണം തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;
( സി )
സംഭരണ കാര്യത്തിൽ സഹകരണ സംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ ഒഴിവാക്കാൻ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പച്ചത്തേങ്ങയുടെ ഇപ്പോഴത്തെ വിപണിവില എത്രയാണെന്നും സർക്കാർ പ്രഖ്യാപിച്ച സംഭരണ വില എത്രയാണെന്നും വ്യക്തമാക്കാമോ?
1607.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഭവൻ മുഖേന നാളികേര സംഭരണം നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്നറിയിക്കാമോ ?
1608.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ആവർത്തിക്കപ്പെടുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കർഷകർ ആത്മഹത്യ ചെയ്തുവെന്ന കണക്ക് ലഭ്യമാണോ ;
( ബി )
കാർഷിക കലണ്ടർ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി പരിഷ്കരിച്ചും ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചും വിത്ത്, വിള സംഭരണത്തിന് സംവിധാനമൊരുക്കിയും കാർഷിക വൃത്തിക്ക് കരുത്തുപകരുന്ന നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ;
( സി )
തൊഴിലാളികളുടെ അഭാവം മൂലവും മറ്റും കൃഷി ചെയ്യാൻ സാധിക്കാതെ നിലവിൽ തരിശുകിടക്കുന്ന റബ്ബർ എസ്റ്റേറ്റുകൾ ഉൾപ്പെടെയുള്ളവ ഏറ്റെടുത്ത് കൃഷി നടത്തി ഭൂവുടമകൾക്ക് ലാഭവിഹിതം നൽകുവാൻ കഴിയുന്ന രീതിയിൽ ടാപ്പേഴ്സ് ബാങ്ക്, ലേബർ ബാങ്ക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് വകുപ്പ് മുൻകയ്യെടുക്കുമോ; വിശദാംശങ്ങള്‍ നൽകുമോ?
1609.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്ന് കോട്ടിയൂർ സ്വദേശിയായ യുവകർഷകൻ ജീവനൊടുക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായതു കാരണമാണ് കർഷകൻ ആത്മഹത്യ ചെയ്തത് എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകാനും അവരുടെ കടബാധ്യത എഴുതിത്തള്ളാനും സർക്കാർ നടപടികൾ സ്വീകരിക്കുമോ?
1610.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിൽ 2016 ജനുവരി മുതൽ നാളിതു വരെ എത്ര കർഷകരാണ് കാർഷിക പ്രതിസന്ധി, കടബാധ്യത എന്നിവമൂലം ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ആത്മഹത്യ ചെയ്ത കർഷകരുടെ കാർഷിക വായ്പകൾ സർക്കാർ എഴുതി തള്ളുന്നുണ്ടോ; എങ്കിൽ വയനാട് ജില്ലയിൽ മാത്രമായി 2016 ജനുവരി മുതൽ നാളിതുവരെ എത്ര രൂപ ഇപ്രകാരം എഴുതി തള്ളിയിട്ടുണ്ട്; ഇത് സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;
( സി )
ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന് എന്തെങ്കിലും ധനസഹായം നൽകുന്നുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1611.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1612.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്പാദന വര്‍ദ്ധനവിനും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ-വിതരണത്തിനുമായി പുതിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇടുക്കി ജില്ലയില്‍ പുതിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇവയുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഈ കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കാമോ?
1613.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിമിത്തം കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വകുപ്പിന് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
വനം വകുപ്പില്‍ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കുവാന്‍ ഹാജരാക്കുന്ന അപേക്ഷയോടൊപ്പം കൃഷി ഭവനില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്ന സാക്ഷ്യപത്രത്തില്‍ എത്ര രൂപയുടെ കാര്‍ഷിക വിളനഷ്ടം ആണെന്ന് രേഖപ്പെടുത്താറുണ്ടോ;
( സി )
ഓരോ വിളയ്ക്കുമുള്ള നഷ്ടം കണക്കാക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എപ്രകാരമെന്ന് വിശദമാക്കുമോ?
1614.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷവും നടപ്പു വര്‍ഷവും എത്ര രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത് ; ഇതു സംബന്ധിച്ച് ജില്ലാതലത്തിലുള്ള കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നെല്‍കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഈയിനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആകെ അനുവദിച്ച 30 കോടി രൂപയില്‍ ഇനിയും എത്ര തുക വിതരണം ചെയ്യാനുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വിശദമാക്കാമോ?
1615.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ താലൂക്ക് പരിധിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
നഷ്ടപരിഹാരത്തുക ലഭിക്കാത്ത കര്‍ഷകര്‍ക്ക് എപ്പോള്‍ വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ?
1616.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ എത്ര പേരെ അംഗമാക്കിയിട്ടുണ്ടെന്നും 2016 മുതല്‍ നാളിതുവരെ എത്ര കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1617.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങളിൽ ദുരിതത്തിലായ കർഷകർ സഹായങ്ങൾക്കായി നൽകിയ അപേക്ഷകളിൽ നഷ്ടപരിഹാരം വൈകുന്നത് സംബന്ധിച്ച പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നു; അപേക്ഷകളിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദീകരിക്കാമോ;
( സി )
പ്രകൃതിക്ഷോഭത്താൽ ദുരിതത്തിലായ കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമോ?
1618.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂർ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറയിൽ കഴിഞ്ഞ മേയ് മാസത്തിലെ മഴയെത്തുടർന്ന് വ്യാപകമായി കൃഷി നശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( ബി )
2021, 2022 വർഷങ്ങളിൽ കുറ്റ്യാടി മണ്ഡലത്തിലെ കൃഷിനാശത്തിന് എത്ര രൂപ നഷ്ടപരിഹാരമായി നൽകുകയുണ്ടായി എന്നറിയിക്കാമോ; എത്ര കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സാധിച്ചിട്ടുണ്ട് എന്നറിയിക്കാമോ?
1619.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവർഷക്കെടുതിയിലും വരൾച്ചയിലും നെൽക്കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
നെൽക്കർഷകരുടെ വിവിധ സബ്‌സിഡികൾ, നെല്ല് സംഭരണ വില മുതലായവ യഥാസമയം നല്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
തരിശു നിലങ്ങളിൽ കൃഷി ഇറക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1620.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള കർഷകരുടെ വിളകൾക്ക് പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവ മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചുള്ള വിശദാംശം നൽകുമോ;
( ബി )
പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് നാളിതുവരെ കുടിശ്ശികയായി നൽകുവാനുള്ള നഷ്ടപരിഹാരം എത്രയാണ്; ഇത് അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ?
1621.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിൽ 2022 ഏപ്രിൽ മാസത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിലായി എത്ര അപേക്ഷകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭ്യമായത്; എത്ര തുകയ്ക്കുള്ള അപേക്ഷകളാണ് ലഭ്യമായത് ; കൃഷിഭവൻ തിരിച്ച്‌ വിശദാംശം ലഭ്യമാക്കാമോ;
( സി )
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭ്യമായ എല്ലാ അപേക്ഷകളിലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കിയുള്ള അപേക്ഷകരുടെ എണ്ണവും തുകയും കൃഷിഭവൻ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വിവിധ ബാങ്കുകളിൽനിന്ന് വായ്പ എടുത്തു കൃഷി ചെയ്ത കർഷകരുടെ കുടിശ്ശിക തീർക്കാൻ നടപടി സ്വീകരിക്കുമോ?
1622.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷത്തെ ​വേനൽ മഴയിൽ ഉണ്ടായ കാർഷിക നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കാർഷിക വിളകൾക്ക് ന്യായമായ വില കിട്ടാതെയും വിളകൾക്ക് നാശനഷ്ടം ഉണ്ടായതിനെ തുടർന്നും ബാങ്ക് വായ്‌പാ തിരിച്ചടവ് മുടങ്ങിയ കർഷകരെ സഹായിക്കാൻ എന്തെങ്കിലും പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
അടുത്ത കാലത്ത് കടക്കെണിയും കൃഷി നാശവും ​മൂലം കർഷകർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( ഡി )
കർഷക ആത്മഹത്യകൾ തടയുന്നതിനായി ന്യായമായ നഷ്ട പരിഹാരമുൾപ്പെടെ ആശ്വാസ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
1623.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ നശിക്കുന്നതിന് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാര തുക ഏത് വര്‍ഷം വരെ നല്‍കി എന്നു വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ നഷ്ടപരിഹാരം കുടിശ്ശികയായി നിലനില്‍ക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ; എങ്കില്‍ കുടിശ്ശിക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1624.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ മഴയുടെ ലഭ്യത കുറവ് മൂലം വയനാട്ടിലെ കർഷകർ വളരെയധികം പ്രതിസന്ധി നേരിടുന്നതായും ആയത് കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിച്ചതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് മൂലം സംജാതമായ പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1625.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ കാലവർഷക്കെടുതിയിൽ മണലൂർ മണ്ഡലത്തിലെ ഏതെല്ലാം പാടശേഖരങ്ങളിൽ എത്ര ഏക്കർ നെൽകൃഷി നശിക്കുകയുണ്ടായി; നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എത്ര രൂപയുടെ കൃഷി നാശമാണ് ഉണ്ടായതെന്ന് അറിയിക്കാമോ;
( ബി )
നെൽ കർഷകർക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1626.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിള്‍ ഫാമില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയ്ക്കുള്ള ഫണ്ടാണ് വകയിരുത്തിയിട്ടുള്ളതെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
1627.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ മുണ്ടേരിയിൽ ആരംഭിക്കാൻ തീരുമാനിച്ച അഗ്രി ഫാമിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
അഗ്രിഫാ൦ ആരംഭിക്കാൻ നിലവിലുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ?
1628.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ ജില്ലയിലും കൃഷിയോഗ്യമായ തരിശ് ഭൂമിയുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എത്ര ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി കൃഷിയ്ക്കായി സജ്ജമാക്കിയെന്നും ഇവയുടെ ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ?
1629.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരിശു നിലങ്ങള്‍ കൃഷി യാേഗ്യമാക്കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
ഇത്തരം സംരംഭകരെ പ്രാേത്സാഹിപ്പിക്കാന്‍ എന്താെക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ?
1630.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 2016 മേയ്‍ മാസം മുതൽ നാളിതുവരെ എത്ര അപേക്ഷകൾ നഷ്ടപരിഹാരത്തിന് വേണ്ടി ലഭ്യമായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം കൃഷി ഭവനുകൾ തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇതിൽ എത്ര അപേക്ഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചെന്നും കൃഷിഭവൻ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ഡി )
നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടുള്ള എത്ര കർഷകർക്ക് ഇനിയും വിള ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
അർഹരായ മുഴുവൻ പേർക്കും വിള ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1631.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എന്‍.പി.കെ. വളങ്ങളുടെ ദൗര്‍ല്ലഭ്യം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
1632.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ-രാസവള വിലവര്‍ദ്ധനവ് കര്‍ഷകരെ ദുരിതത്തിലാക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കൃഷിയിറക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലുള്ള താല്പര്യക്കുറവ് മൂലം കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന ഗുരുതര സാഹചര്യം ഒഴിവാക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1633.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠ്യ പദ്ധതിയിൽ കൃഷി ഉൾപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്; വിശദാംശങ്ങൾ അറിയിക്കാമോ?
1634.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിലവില്‍ ഹോര്‍ട്ടികോര്‍പ്പ് വാഴക്കുല സംഭരണം നടത്തുന്നുണ്ടോ;
( ബി )
എങ്കില്‍ ജില്ലയിലെ എത്ര കേന്ദ്രങ്ങളിലാണ് വാഴക്കുല സംഭരണം നടത്തുന്നതെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ?
1635.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറികളും വിവിധ കാര്‍ഷിക ഉല്പന്നങ്ങളും വിതരണം ചെയ്ത ഇനത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികോര്‍പ്പറേഷനില്‍ നിന്നും ലഭിക്കേണ്ട കുടിശ്ശിക തുകയുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ തുക സമയബന്ധിതമായി ലഭിക്കാത്തതുമൂലം സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടുണ്ടോ; എങ്കില്‍ ഈ തുക എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1636.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടർന്ന് 2021 ജൂൺ വരെ എല്ലാ വായ്പകൾക്കും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം 2021 ഡിസംബർ വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഈ ഉത്തരവ് അംഗീകരിക്കാതിരുന്നതുമൂലം സര്‍ക്കാര്‍ ഉത്തരവിനെ വിശ്വസിച്ച് ലോൺ തിരിച്ചടവ് നീട്ടിവെച്ചിരുന്ന കർഷകരുടെ ലോണുകൾ കുടിശ്ശികയായി കണക്കാക്കി പലിശയും പിഴപ്പലിശയും ഒപ്പം ചേർത്ത് വൻ തുകയ്ക്കുള്ള ജപ്തി നടപടികൾ ആരംഭിച്ചത് പരിശോധിച്ചിട്ടുണ്ടോ;
( സി )
മൂന്നു മാസത്തിലധികം തിരിച്ചടവ് മുടക്കമുള്ള ലോണുകൾ സർഫാസി നിയമ പ്രകാരം ജപ്തി നടപടികൾക്ക് വിധേയമാക്കാമെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ലോൺ തിരിച്ചടവ് നീട്ടിവെച്ച കർഷകരെ ജപ്തി നടപടികളിൽ നിന്നും വൻ കടക്കെണിയിൽ നിന്നും രക്ഷിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നറിയിക്കാമോ?
1637.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ ഉദ്ദേശ്യങ്ങൾ, ലക്ഷ്യങ്ങൾ, ഘടന, പ്രവർത്തനരീതി എന്നിവ എപ്രകാരം ആണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1638.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ നിലവിൽ കൃഷി ഓഫീസർ ഇല്ലാത്ത എത്ര പഞ്ചായത്തുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; പഞ്ചായത്തുകളുടെ പേരു വിവരം നൽകാമോ;
( ബി )
എത്രകാലമായി ഒഴിവ് തുടരുന്നു എന്ന് പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( സി )
കൃഷി ഓഫീസർ ഇല്ലാത്തത് അതാത് പഞ്ചായത്തിലെ പ്രവർത്തനങ്ങളെ ഏതെല്ലാം രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കൃഷി ഓഫീസർമാരുടെ തസ്തിക നികത്താത്തത് എന്ത് കൊണ്ടാണെന്നും എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ?
1639.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ 140 കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകള്‍ ആയി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത കൃഷിഭവന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ?
1640.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിലെ പൂവാർ,കരിങ്കുളം, കോട്ടുകാൽ എന്നീ കൃഷി ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കാൻ വേണ്ടി സ്ഥലം എം.എല്‍.എ. നൽകിയ 01.02.2022-ലെ കത്തിൻമേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?
1641.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ഓഫീസര്‍ തസ്തികയുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായി പി. എസ്. സി. യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
1642.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഓഫീസുകളിൽ കൃഷി ഓഫീസർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു;
( ബി )
പ്രസ്തുത തസ്തികകളില്‍ കൃഷി ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1643.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷി വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളിൽ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണ്; ഇതിനായി ചെലവഴിച്ച തുക എത്രയാണ്; ഏതെല്ലാം ഊരുകളിലാണ് തുക അനുവദിച്ചത്; വിശദാംശം ലഭ്യമാക്കുമോ?
1644.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തില്‍ കൃഷിഭവന് ആഴ്ചയില്‍ രണ്ട് ദിവസം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ വേണമെന്ന ആവശ്യം സംബന്ധിച്ച് പ്രസ്തുത പ‍ഞ്ചായത്ത് കമ്മിറ്റി മന്ത്രിക്ക് ഇ.6053069/2022 പ്രകാരം 16.3.2022-ല്‍ നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യം സംബന്ധിച്ച് അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
എക്സറ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങുന്നതിന് പഞ്ചായത്ത് കമ്മിറ്റി സൗജന്യമായി മുറി അനുവദിച്ച് നല്‍കാമെന്ന് പ്രമേയത്തിലൂടെ സന്നദ്ധത അറിയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ വകുപ്പ് എന്ത് നിലപാട് സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ഡി )
കടപ്ലാമറ്റം കൃഷിഭവനിലെ സ്റ്റാഫിനെത്തന്നെ ആഴ്ചയില്‍ രണ്ടു ദിവസം എക്സ്റ്റന്‍ഷന്‍ കൗണ്ടറിലേക്ക് നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1645.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍കരയിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി കൃഷി വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെള്ളക്കയറ്റം നിയന്ത്രിച്ച് വൈപ്പിന്‍കരയിലെ കൃഷിഭൂമിയില്‍ കൃഷിയിറക്കുന്നതിനാവശ്യമായ നപടികള്‍ സ്വീകരിക്കുമോ; ഇതിനാവശ്യമായ മോട്ടോര്‍പമ്പ് സെറ്റുകള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1646.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറിയ തോടുകളും ജല ആഗമന നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും അനധികൃതമായി കയ്യേറുകയും നികത്തുകയും ചെയ്യുന്നതുമൂലം കൃഷി തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ പെരുവന്‍വയല്‍ പാടശേഖരസമിതി കൃഷി ചെയ്യുന്ന 40 ഏക്കറോളം വരുന്ന നെല്‍വയലിലേക്ക് വെള്ളം എത്തിച്ചേരുന്ന തോട് സ്വകാര്യ വ്യക്തി കയ്യേറി കൈവശസ്ഥലത്തോട് ചേര്‍ത്ത് മതിലുകെട്ടിയതിനാല്‍ കര്‍ഷകര്‍ക്ക് ഈ വര്‍ഷം കൃഷി ചെയ്യാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പാടശേഖര സമിതി സെക്രട്ടറി രേഖാമൂലം നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
1647.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ ക്രമാതീതമായി വർദ്ധിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ വ്യാപനം തടഞ്ഞ് കൃഷി വിളകളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1648.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തെന്നല, എടരിക്കോട് എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെന്നിയൂർ-കുളങ്ങര ലിങ്ക് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ഫയലിൽ അനുമതി ലഭ്യമാക്കുമോ; ഈ പ്രവൃത്തിക്ക് അനുമതി ലഭ്യമാക്കുന്നതിനെതിരെ ആരുടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സർക്കാർ നിർദ്ദേശമനുസരിച്ച് മലപ്പുറം ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർ റോഡ് നിർമ്മാണ സ്ഥലം സന്ദർശിക്കുകയും ഈ പ്രവൃത്തി നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ പൂർത്തീകരിക്കാമെന്നും ഈ പ്രവൃത്തി കൃഷിക്ക് ഗുണകരമാകുമെന്നും റിപ്പോർട്ട് നൽകിയിരുന്നോ; എങ്കിൽ ഈ പ്രവൃത്തിക്ക് അനുമതി നൽകുന്നതിന് വേറെ തടസ്സങ്ങളുണ്ടോ; വിശദീകരിക്കാമോ;
( സി )
ഈ പ്രവൃത്തിക്ക് അനുമതി ലഭിക്കാതെ നീണ്ടു പോകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1649.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തിരുവാണിയൂര്‍ പഞ്ചായത്തിലെ മുരിയമംഗലം, മനയ്ക്കത്താഴം, ചെമ്പനാട്, മറ്റക്കുഴി, വെങ്കിട്ട പാടശേഖരങ്ങളിലെ തോടുകൾക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ കൃഷി നാശം സംഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളിലെ തോടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് പദ്ധതികള്‍ നിലവിലുണ്ടോ;
( സി )
റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സ്കീമിലോ അല്ലെങ്കില്‍ കൃഷി വകുപ്പിന്റെ മറ്റ് പദ്ധതികളിലോ ഉള്‍പ്പെടുത്തി സംക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1650.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നടപ്പാക്കിവരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും കൃഷി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പദ്ധതികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
2021 ഏപ്രിൽ മാസത്തിന് ശേഷം കൃഷി വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തരവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ (ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ) ലഭ്യമാക്കാമോ?
1651.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് കേരളത്തില്‍ എത്ര അഗ്രോ പാര്‍ക്കുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ എത്ര അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയിലെ കൂത്താളി കൃഷി ഫാമില്‍ കോക്കനട്ട് അഗ്രോപാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ ഈ അഗ്രോ പാര്‍ക്കിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
1652.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പ്രയോജനപ്പെടുത്തി കൃഷി വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ഒരു വെർട്ടിക്കൽ ഫാർമിംഗ് കമ്പനി ലിമിറ്റഡ് ആരംഭിക്കാൻ സാധിക്കുമോ; വിശദമാക്കാമോ;
( ബി )
സാങ്കേതികവിദ്യ, സാമ്പത്തിക സഹായം, വിപണനം, പേറ്റന്റ് എന്നിവ പ്രസ്തുത കമ്പനിയ്ക്ക് ഉറപ്പുനൽകാനായാൽ കുറഞ്ഞ സ്ഥലത്തും കൃഷി വിപ്ലവം സാധ്യമാകില്ലേ; വ്യക്തമാക്കാമോ;
( സി )
ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പോളിഹൗസ് വെർട്ടിക്കൽ ഫാർമിംഗ് സംസ്ഥാനത്ത് പ്രായോഗികമാണോയെന്ന പഠനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഫാർമിംഗിന് അനുയോജ്യമായ മണ്ണ്, കാലാവസ്ഥ, കൃഷിരീതികൾ തുടങ്ങിയ വിശദാംശങ്ങൾ അറിയിക്കാമോ;
( ഡി )
ഇസ്രായേൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പോളിഹൗസ് വെർട്ടിക്കൽ മഞ്ഞൾ കൃഷി കേരളത്തിൽ ലാഭകരമായി നടപ്പാക്കാനാവുമോ; ഉയർന്ന മുതൽമുടക്ക് ആവശ്യമായതിനാൽ സർക്കാർ തലത്തിൽ കമ്പനി രൂപീകരിക്കുന്നത് കർഷകർക്ക് പ്രയോജനകരമാവില്ലേ; വ്യക്തമാക്കാമോ?
1653.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികള്‍ കൃഷിനാശം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗ്ഗമായി ഏതെല്ലാം രാസവസ്തുക്കള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
ഇവയുടെ പ്രയോഗവും ഉപയോഗവും സംബന്ധിച്ച് എന്തെല്ലാം ബോധവല്‍ക്കരണമാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്?
1654.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നത് മൂലം ജനങ്ങൾ നിത്യ ചെലവിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവപൂർവം കാണുന്നുണ്ടോ;
( ബി )
വില നിയന്ത്രണത്തിനായി എന്തെങ്കിലും വിപണി ഇടപെടലുകൾ നടത്തിയിട്ടുണ്ടോ; എങ്കിൽ ആയത് ഫലപ്രദമാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
അനിയന്ത്രിതമായി പച്ചക്കറി വില വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിരമായ വിപണി ഇടപെടലുകൾക്ക് വേണ്ടി ഒരു സ്പെഷ്യൽ ഫണ്ട് രൂപീകരിക്കുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ;
( ഡി )
വില നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗ്ഗം ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുകയാണെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ പ്രാദേശികമായി പച്ചക്കറി കൂടുതൽ ഉല്പാദിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് കൂടുതൽ പച്ചക്കറി സംഭരിക്കുവാൻ നടപടി സ്വീകരിക്കുമോ; ഇപ്രകാരം സംഭരണം നടത്തുമ്പോൾ അമിത കീടനാശിനി പ്രയോഗം നടത്തിയവ ഒഴിവാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1655.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ സംരംഭകരെ കൊണ്ടുവരുന്നതിന് എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമാേ?
1656.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ എ.ഐ.എം.എസ്. (എയിംസ്) പോര്‍ട്ടലില്‍ വിളകളുടെ ഇന്‍ഷുറന്‍സ്, റോ‍യല്‍റ്റി എന്നിവ ചെയ്യുന്നതിന് പുറമേ കൃഷി വകുപ്പിന്റെ സേവനങ്ങളെല്ലാം ലഭ്യമാകുന്ന വിധത്തില്‍ പോര്‍ട്ടല്‍ പരിഷ്കരിക്കുന്നതിന് നടപടികളായിട്ടുണ്ടോ; എങ്കില്‍ ഏതുവരെയായി; വിശദമാക്കുമോ;
( ബി )
നിലവില്‍ കേരളത്തിലെ കൃഷി സ്ഥലങ്ങളെല്ലാം പി.എം.കിസാന്‍ ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ; ഇതില്‍ കൃഷിയിടത്തില്‍ വാസസ്ഥലം ഉണ്ടെങ്കില്‍ രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ കൊടുത്തിട്ടുണ്ടോ;
( സി )
കൃഷിയിടങ്ങളിലെ പഴയകാലത്തെ ആളുകളുടെ പേരിലുള്ള തണ്ടപ്പേര്‍ റവന്യൂ വകുപ്പുമായി ചേര്‍ന്ന് നിലവിലെ ഉടമകളുടേതാക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടോ?
1657.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വട്ടവട മേഖലയിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ കേടുകൂടാതെ സംഭരിച്ച് വയ്ക്കുന്നതിന് ശീതീകരണ സംഭരണ കേന്ദ്രം ആവശ്യമാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംഭരണ കേന്ദ്രം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1658.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവതലമുറ കാര്‍ഷികമേഖലയില്‍ നിന്നും പിന്നാക്കം പോകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഭക്ഷ്യ സംസ്ക്കരണ രംഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വഴിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിൽ യുവതലമുറയെ സഹായിക്കുന്നതിന് കൃഷിവകുപ്പിന് സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ;
( സി )
ചാണകം, ആട്ടിന്‍വളം, കോഴിവളം, ജൈവവളം, കമ്പോസ്റ്റ്, ചകിരിചോര്‍ തുടങ്ങിയവ ശാസ്ത്രീയമായി പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതിനും ഓണ്‍ലൈനായി വില്പന നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇക്കാര്യത്തില്‍ എന്തൊക്കെ സഹായങ്ങളാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്ലാസ്റ്റിക്ക് ഗ്രോബാഗുകള്‍ക്ക് പകരം മണ്‍ചട്ടിയും സിമന്റ് ചട്ടിയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രസ്തുത ചട്ടികള്‍ നിര്‍മ്മിക്കുവാന്‍ തയ്യാറുള്ള ചെറുകിട യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും നിര്‍മ്മിക്കുന്ന ചട്ടികള്‍ ശേഖരിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദമാക്കുമോ?
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
1659.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലൂടെ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.