UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1893.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം കേരളത്തില്‍ ഏറെ സാദ്ധ്യതയുള്ള ഒരു മേഖലയായി മൃഗസംരക്ഷണം മാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാല്‍, മുട്ട, ഇറച്ചി എന്നീ ഭക്ഷ്യോല്പന്നങ്ങളുടെ സംസ്ഥാന ഉപയോഗം എത്ര എന്നും സംസ്ഥാനത്തുള്ള ലഭ്യത എത്ര എന്നും എത്ര ശതമാനം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു എന്നും വ്യക്തമാക്കുമോ;
( സി )
ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിപണികളില്‍ നിന്നും സംസ്ഥാനത്തെ വിപണിയില്‍ ഒരു വര്‍ഷം എത്ര കോടി രൂപയുടെ പാല്‍, മുട്ട, ഇറച്ചി ഉല്പന്നങ്ങളാണ് എത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
രാജ്യത്തെ പ്രധാന ഉപഭോഗ സംസ്ഥാനമായ കേരളത്തെ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനമേഖലയിൽ സ്വയംപര്യാപ്തമാക്കാന്‍ വകുപ്പ് സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
1894.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാത്രികാലങ്ങളില്‍ ആവശ്യമായ മൃഗചികിത്സ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ?
1895.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മുഖേന 2021 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
1896.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങൾ ഉണ്ടോ; എങ്കിൽ ഏതെല്ലാം; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1897.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികകളിൽ ഒഴിവുള്ള എത്ര മൃഗാശുപത്രികള്‍ ഉണ്ട്; ഈ തസ്തികകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1898.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ പ‍ഞ്ചായത്തിലെ കൂടല്ലൂരില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സബ്സെന്റര്‍ സ്ഥാപിക്കുന്നതിന് വകുപ്പു് പുതുക്കിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
ഇതു സംബന്ധിച്ച് എ.എച്ച്.ഡി 5751/2019-സി2 നമ്പർ ഫയലില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പുതിയ തസ്തിക സൃഷ്ടിക്കാതെ ജീവനക്കാരുടെ പുനര്‍ വിന്യാസത്തിലൂടെ കൂടല്ലൂര്‍ സബ് സെന്റര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1899.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തില്‍ 2016-ന് ശേഷം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍, പ്രവര്‍ത്തന പുരോഗതി,അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലുമായി മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ എത്ര ക്ഷീരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു; പ്രസ്തുത സംഘങ്ങളുടെ പേരും രജിസ്ട്രേഷന്‍ നമ്പരും തദ്ദേശഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ക്ഷീരസംഘങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ള ധനസഹായം എത്രയാണെന്നും ഏതെല്ലാം സംഘങ്ങള്‍ക്കാണ് സഹായം ലഭ്യമായിട്ടുളളതെന്നും അറിയിക്കാമോ?
1900.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണ് ഉളളതെന്ന് ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ എന്നു മുതലാണ് നിലവില്‍ വന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുളള പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി വഴി നികത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തിയിട്ടുണ്ടോ; നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ എത്ര നിയമനങ്ങളാണ് നടത്തിയതെന്ന് വ്യക്തമാക്കാമോ?
1901.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികളിലെ അകിടുവീക്കവും കുളമ്പുരോഗവും മൂലം മണലൂർ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ് സമ്പൂർണ്ണമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ?
1902.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ പെർള ലൈവ് സ്റ്റോക്ക് ചെക്ക് പോസ്റ്റിന് കെട്ടിടം നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന് ഈ വർഷം ഭരണാനുമതി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1903.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സക്കായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ധനസഹായം അനുവദിച്ച് നല്‍കാറുണ്ടോയെന്ന് വ്യക്തമാക്കാമോ?
1904.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ആവശ്യമായ മുട്ട, ഇറച്ചിക്കോഴി എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി അറിയിക്കാമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴി, കോഴിമുട്ട എന്നിവയുടെ വരവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; നൽകാമോ?
1905.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ആര്‍‌.കെ‌.വി‌.വൈ. പദ്ധതി പ്രകാരം നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച ഹാച്ചറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എന്തെല്ലാം പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്; അറിയിക്കുമോ;
( സി )
പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ എന്തെല്ലാം സൗകര്യങ്ങൾ ഇവിടെ ലഭ്യമാകുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
രണ്ടാം ഘട്ടത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ?
1906.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ക്രിസ്മസ് സീസണില്‍ കുട്ടനാട്ടില്‍ വ്യാപകമായി രോഗം ബാധിച്ച് ലക്ഷക്കണക്കിന്‌ താറാവുകള്‍ ചത്ത്‌ ഒടുങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒട്ടനവധി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
താറാവ് കര്‍ഷകര്‍ക്ക് ബോധപൂര്‍വം നഷ്ടപരിഹാരം നിഷേധിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കുന്നതിനു നിര്‍ദ്ദേശം നല്‍കുമോ?
1907.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മയുള്ള ഇറച്ചി ലഭിക്കുന്നതിനുള്ള കേരള ചിക്കൻ പദ്ധതി ഏതൊക്കെ ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്; അറിയിക്കാമോ;
( ബി )
മുഴുവൻ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് മുഴുവൻ പഞ്ചായത്തുകളിലും കേരള ചിക്കൻ ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
1908.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴി ഇറച്ചിയുടെയും മുട്ടയുടെയും ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെ ആണെന്ന് വിശദമാക്കാമോ?
1909.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി വെറ്ററിനറി ക്ലിനിക്കില്‍ കുറെ നാളുകളായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം ക്ഷീരകര്‍ഷകര്‍ക്കും മറ്റ് മൃഗപരിപാലകര്‍ക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്ലിനിക്കില്‍ അടിയന്തരമായി ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1910.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മൃഗാശുപത്രിയില്‍ നിലവില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; എത്ര തസ്തികകളാണ് നിലവിലുള്ളത്; വിശദമാക്കാമോ;
( ബി )
നിലവില്‍ എല്ലാ തസ്തികകളിലും ജീവനക്കാര്‍ ഉണ്ടോ; ഏതെങ്കിലും തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടോ; അറിയിക്കാമോ;
( സി )
പ്രതിദിനം ശരാശരി എത്ര ഔട്ട് പേഷ്യന്റ് രജിസ്ട്രേഷനാണ് നടക്കുന്നത്; നിലവിലെ തസ്തികകള്‍ പര്യാപ്തമാണോ; കൂടൂതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
1911.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെല്ലാം മൃഗാശുപത്രികള്‍ക്കാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വെറ്ററിനറി ആംബുലന്‍സുകള്‍ ലഭ്യമാക്കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ മൃഗാശുപത്രികളിലും വെറ്ററിനറി ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1912.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1967-ല്‍ പ്രവര്‍ത്തനം ആരംഭിച്ച തിരൂര്‍ വെറ്ററിനറി പോളിക്ലിനിക് കെട്ടിടം കാലപ്പഴക്കത്താല്‍ അപകടഭീഷണിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരൂര്‍ വെറ്ററിനറി പോളിക്ലിനിക്കിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനം ഒരുക്കുന്നതിനും എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
വളവന്നൂര്‍ വെറ്ററിനറി ഡിസ്പെന്‍സറി ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1913.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്കാസ്ഥാനമായ കാട്ടാക്കടയിലുള്ള മൃഗാശുപത്രിയെ പോളിക്ലിനിക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1914.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് രാത്രികാലങ്ങളിലടക്കം വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ആംബുലന്‍സ് സൗകര്യമുൾപ്പടെയുള്ള കേന്ദ്രങ്ങൾ ബ്ലോക്കുകളിൽ ആരംഭിക്കുന്ന നടപടി ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത കേന്ദ്രം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1915.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ താലൂക്ക്‌ കേന്ദ്രങ്ങളിലും വെറ്റിനറി പോളിക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ബി )
ചാലക്കുടി വെറ്ററിനറി ആശുപത്രിയെ പോളിക്ലിനിക്ക് ആയി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1916.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മടിക്കൈ മാംസസംസ്കരണ പദ്ധതി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിനുള്ള കാരണങ്ങൾ വ്യക്തമാക്കാമോ?
1917.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1918.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി വിഭാഗങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
2016 മുതൽ മലപ്പുറം ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് ഏതെല്ലാം പദ്ധതികൾക്ക് എത്ര തുകയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ; ഗുണഭോക്താക്കൾ, പ്രദേശം, പദ്ധതി, വർഷം, നടപ്പാക്കിയ ഏജൻസി തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
കുടുംബശ്രീ വഴി മലപ്പുറം ജില്ലയിലെ ആദിവാസികൾക്ക് കന്നുകുട്ടികളെ വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ; പ്രോജക്ട്, വർഷം, തുക, ഗുണഭോക്താക്കളുടെ എണ്ണം, തിരഞ്ഞെടുത്ത മാനദണ്ഡം തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ആദിവാസി വിഭാഗങ്ങൾക്ക് കന്നുകുട്ടികളെയും കോഴി, ആട് മുതലായവയെയും വിതരണം ചെയ്യുന്ന പദ്ധതികളിൽ ഇടനിലക്കാരായ ആളുകൾ ഗുണനിലവാരം കുറഞ്ഞവയെയാണ് വിതരണം ചെയ്യുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ ഏതെങ്കിലും പരാതികൾ മലപ്പുറം ജില്ലയിൽ നിന്നും ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1919.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നടപ്പാക്കിവരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പൂർത്തീകരിച്ച പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1920.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്കിൽ പോളിക്ലിനിക് ഇല്ലായെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കിൽ താലൂക്ക് ആസ്ഥാനമായ ചെമ്മാട് കേന്ദ്രീകരിച്ചു ഒരു പോളിക്ലിനിക് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
ചെമ്മാട് കേന്ദ്രീകരിച്ചു പോളിക്ലിനിക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. നൽകിയ കത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
1921.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ അമിത വിലവർദ്ധനവും കാലവർഷക്കെടുതിയിൽ വ്യാപകമായി വൈക്കോൽ നശിച്ചതും മൂലം കന്നുകാലികൾക്ക് ശരിയാംവണ്ണം തീറ്റകൊടുക്കാൻ സാധിക്കാതെ ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന് പരിഹാരമായി കഴിഞ്ഞ പ്രളയകാലത്ത് സബ്സിഡി നിരക്കിൽ വൈക്കോൽ ലഭ്യമാക്കിയത് പോലെയുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
1922.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോമിത്ര പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സോഫ്റ്റ്‍വെയര്‍ കുറച്ചുകൂടി യൂസർ ഫ്രണ്ട് ലി ആക്കാന്‍ ആലോചിക്കുന്നുണ്ടോ?
1923.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ഷീരകര്‍ഷകര്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി എത്ര തുക ചെലവാക്കിയിട്ടുണ്ട്; വിശദമാക്കാമോ?
1924.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമയുടെ മേഖലാ ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അഡ്മിനിസ്ട്രേറ്റർമാർക്കും നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം നൽകിക്കൊണ്ട് തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ അംഗീകാരം നൽകാതെ തിരിച്ച് അയച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർമാർക്കും നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം നൽകിക്കൊണ്ട് തയ്യാറാക്കിയ പ്രസ്തുത നിയമ നിർമ്മാണത്തിൽ നിന്നും പിന്മാറാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
1925.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസനത്തിനായി രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയ എത്ര പദ്ധതികൾ സംസ്ഥാനത്ത് നിലവിലുണ്ട് എന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?നാളിതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്തെന്ന് അറിയിക്കുമോ; സമയബന്ധിതമായി അപേക്ഷ പരിഗണിയ്ക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
1926.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായി കേരള ഫീഡ്സ് തുടങ്ങുന്ന ഫീഡ് ഓണ്‍ വീല്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പദ്ധതിയുടെ ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1927.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കഴിഞ്ഞ 6 വര്‍ഷമായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത്; എത്ര കോടി രൂപ ഇതിനായി ചെലവഴിച്ചു; പാലുത്പാദനത്തില്‍ ഇക്കഴിഞ്ഞ 6 വര്‍ഷങ്ങളി‍ല്‍ എത്രത്തോളം മാറ്റം കൊണ്ടു വരാന്‍ കഴിഞ്ഞു; സ്വയംപര്യാപ്തതയിലേക്ക് എത്തണമെങ്കില്‍ ഇനിയും എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത്;
( ബി )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി കന്നുകാലിത്തീറ്റയും വൈക്കോല്‍ പോലുള്ളവയും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ന്യായവിലയ്ക്ക് എത്തിക്കുവാൻ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1928.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.ഡി.എഫ്. സ്‌കീം മുഖേന മലപ്പുറം ജില്ലയിലെ മൂര്‍നനാട് പാല്‍പ്പൊടി ഉല്‍പ്പാദന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( ബി )
കോഴിമുട്ടയുടെയും മാംസത്തിന്റെയും ഉല്‍പാദനത്തിലും ഉപഭോഗത്തിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വിശദമാക്കാമോ?
1929.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരോല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ക്ഷീരകാര്‍ഷിക മേഖലയെക്കുറിച്ച് അടുത്തറിയുന്നതിനും ക്ഷീര പരിപാലനത്തിലേയ്ക്ക് നവാഗതരെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ പഠന, പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വകുപ്പിന് കീഴില്‍ എവിടെയെല്ലാമാണ് ക്ഷീരകര്‍ഷക പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്തുത കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും അറിയിക്കാമോ;
( ഡി )
ആലപ്പുഴ പട്ടണക്കാടുള്ള പാലുല്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ഇ )
ക്ഷീരമേഖലയിലേയ്ക്ക് കടന്നു വരുന്ന സംരംഭകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് വിശദമാക്കാമോ?
1930.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിൽപ്പെട്ട വെച്ചൂച്ചിറയിലെ കർഷകർക്ക് ഏറെ ഗുണപ്രദമായ രീതിയിൽ ഒരു മൂല്യവർദ്ധിത ക്ഷീരോൽപ്പന്ന നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഈ സാമ്പത്തിക വർഷം തന്നെ കർഷക കൂട്ടായ്മകൾ രൂപീകരിച്ച് ആവശ്യമായ തുക വകയിരുത്തി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ക്ഷീര വികസന വകുപ്പ് ഡയറക്ടർക്ക് നൽകാമോ?
1931.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ കാലിത്തീറ്റയുടെ അളവ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അത് എത്രയാണെന്നും സംസ്ഥാനത്ത് കാലിത്തീറ്റ എത്രമാത്രം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും അത് എവിടെയൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റയുടെ അളവ് എത്രയാണ്;
( സി )
സംസ്ഥാനത്ത് കാലിത്തീറ്റ ഉല്‍പ്പാദനശേഷി ഉയര്‍ത്തുന്നതിനു എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കൃഷിക്കാര്‍ക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുന്നതിനു വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
1932.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏഴുഗ്രാമപഞ്ചായത്തുകളിലായി എത്ര ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത സംഘങ്ങളുടെ പേരും, രജിസ്ട്രേഷന്‍ നമ്പരും, തദ്ദേശഭരണസ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്ഷീരസംഘങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ള ധനസഹായം എത്രയാണെന്നും ഏതെല്ലാം സംഘങ്ങള്‍ക്കാണ് ധനസഹായം ലഭ്യമായിട്ടുള്ളതെന്നും അറിയിക്കാമോ?
1933.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ പാലോട് ഉള്ള വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഒരു വെറ്ററിനറി കോളേജ് ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.