UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2196.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് പുതുതായി സ്വീകരിച്ച നടപടികളും ഒരുക്കിയ സംവിധാനങ്ങളും വിശദമാക്കാമോ?
2197.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ പൊതു വിതരണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പുതുതായി റേഷൻ കടകളോ മാവേലി സ്റ്റോറുകളോ മറ്റു സംവിധാനമോ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെന്തെങ്കിലും പരിഗണനയിൽ ഉണ്ടോ;
( ബി )
മുൻഗണനേതര വിഭാഗങ്ങളിൽ ഉള്ളവരെ കൂടുതലായി മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2198.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2199.
ശ്രീ. പി.വി.അൻവർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ-പൊതു വിതരണ മേഖലയിലെ പ്രശ്നങ്ങളിന്മേൽ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ കമ്മീഷന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭക്ഷ്യ കമ്മീഷന്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
( സി )
ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭ്യമാകാന്‍ പ്രസ്തുത പദ്ധതി എങ്ങനെയെല്ലാം പ്രയോജനപ്രദമാണ്; വിശദാംശം നല്‍കാമോ?
2200.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹോട്ടലുകളിലെ ഭക്ഷണ പാനീയങ്ങളു​ടെ വില നിശ്ചയിക്കുന്നതിന് സംസ്ഥാന വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നിയമനിർമ്മാണം നടത്താൻ ആലോചനയുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2201.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് വില ഈടാക്കുന്നത് യാതൊരു മാനദണ്ഡവുമില്ലാതെയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹോട്ടലുകളെ അവയുടെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനും ആയതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തുക്കൾക്ക് വില നിശ്ചയിക്കുന്നതിനും നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണിക്കുമോ?
2202.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സുഭിക്ഷ ഹോട്ടലുകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്നും ഇവ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
2203.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ താലൂക്കിൽ എത്ര ആദിവാസി കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് അനുവദിച്ചിട്ടുള്ളതെന്ന വിവരം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലമ്പൂർ താലൂക്കിൽ റേഷൻ കാർഡുകളില്ലാത്ത എത്ര ആദിവാസി കുടുംബങ്ങളുണ്ടെന്ന കണക്ക് വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ; ഇവർക്ക് റേഷൻ കാർഡ് അനുവദിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ; ഇതിനായി വനാന്തർഭാഗത്തെ ആദിവാസി കോളനികളിൽ വകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് വിസിറ്റ് നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ആദിവാസി കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ സാധനങ്ങളുടെ അളവു വിവരം അറിയിക്കാമോ; ഇതിനായി റേഷൻ കാർഡിലെ കുടുംബാംഗങ്ങളുടെ എണ്ണം പരിഗണിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ആദിവാസി ഊരുകളിൽ ഒരേ റേഷൻ കാർഡിൽ ഒന്നിലധികം കൂടുംബങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2204.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ടി.എം. കാർഡ് മാതൃകയിലുള്ള റേഷന്‍കാര്‍ഡ് എല്ലാ വിഭാഗങ്ങൾക്കും നല്കാന്‍ നടപടിയുണ്ടാേ; ഉണ്ടെങ്കില്‍ അതിന് കാലതാമസം ഉണ്ടാകുമാേ; വിശദാംശം ലഭ്യമാക്കാമാേ?
2205.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡിലെ പേര് നീക്കം ചെയ്യുന്നതുൾപ്പെടെ കാര്‍ഡിലെ വിവരങ്ങള്‍ മാറ്റം വരുത്തുവാനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2206.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ യുക്തിരഹിതമായി മുന്‍ഗണനാ റേഷൻ കാര്‍‍‍ഡുകളുടെ എണ്ണം നിജപ്പെടുത്തിയത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അത് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ;
( ബി )
സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവർ അതു തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറായിട്ടുണ്ടോ; സ്വമേധയാ കാർഡ് തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാകാത്ത അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി പരിശോധന എര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; മുന്‍ഗണനാ കാര്‍ഡിനായുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളത് എത്രയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ എത്ര പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയെന്നതിന്റെ കണക്ക് ലഭ്യമാണോ?
2207.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോതമംഗലം താലൂക്കില്‍ എത്ര മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പുതുതായി അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കില്‍ നിന്നും മുന്‍ഗണന കാര്‍ഡിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത താലൂക്കില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നിലവില്‍ എത്ര പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്കിയെന്നും ഇനി എത്ര പേര്‍ക്ക് കൂടി നൽകാനുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത താലൂക്കില്‍ അനര്‍ഹരായ എത്ര പേരെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്ന് വ്യക്തമാക്കാമോ;
( ഇ )
താലൂക്കില്‍ മുന്‍ഗണനാ കാര്‍ഡിനായുള്ള അപേക്ഷകളില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആയത് വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2208.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വർക്കല മണ്ഡലത്തിൽ എത്ര എ.പി.എൽ. റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മുൻഗണന വിഭാഗത്തിലേക്ക് മാറുന്നതിനായി പ്രസ്തുത മണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ലഭിക്കുന്ന അപേക്ഷകളിൽ എത്ര ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം സ്വീകരിക്കുവാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2209.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരകരോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുള്ളവര്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
2210.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാർഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ മൂന്ന് വര്‍ഷം ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് താലൂക്ക് സപ്ലൈ ഓഫീസുകൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പൊതുവിഭാഗത്തിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി എത്ര കാര്‍ഡുകള്‍ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
2211.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി താലൂക്കില്‍ 2021 ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ 13 റേഷന്‍ കടകളില്‍ വെള്ളം കയറി റേഷന്‍ സാധനങ്ങള്‍ നശിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നശിച്ചുപോയ സാധനങ്ങള്‍ക്കുള്ള തുക ലഭിക്കുന്നതിനും സ്റ്റോക്ക് ഇ-പോസില്‍ നിന്ന് കുറവ് ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( സി )
സ്റ്റോക്ക് നശിച്ചതിനെ തുടര്‍ന്ന് ആരുടെയെങ്കിലും ലൈസൻസ് റദ്ദു ചെയ്തിട്ടുണ്ടോ; എങ്കിൽ ലൈസന്‍സ് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2212.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ ജില്ലയിലും എത്ര വീതം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കാൻ ഉദ്ദേശിക്കുന്നത്; ഇതിന്റെ മാനദണ്ഡം വിശദീകരിക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ ഏതൊക്കെ റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
2213.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ അമ്പൂരി, വെള്ളറട, കള്ളിക്കാട്, ഒറ്റശ്ശേഖരമംഗലം എന്നീ മലയോര മേഖലകളിലെയും ആദിവാസി മേഖലകളിലെയും റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
2214.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ റേഷൻ ഷോപ്പുകൾ ഇപ്പോൾ അനുവദിക്കുന്നുണ്ടോ; പുതിയ റേഷൻ ഷോപ്പുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ; വിശദമാക്കാമോ ;
( ബി )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽപ്പെട്ട കുണ്ടൂർ വടക്കേ അങ്ങാടിയിൽ പുതിയ റേഷൻ ഷോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖേന നൽകിയ അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രദേശത്ത് പുതിയ റേഷൻ ഷോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2215.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍കട എന്ന പദ്ധതി ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതായി കരുതാമോ; സംസ്ഥാനത്ത് ഇത്തരത്തില്‍ എത്ര റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മുഴുവന്‍ ആദിവാസി ഊരുകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടോ; വിശദമാക്കാമോ?
2216.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗീകൃത ലൈസൻസികളോ നിയമപരമായ അവകാശികളോ ഇല്ലാത്ത റേഷൻ ഡിപ്പോകൾക്ക് ലൈസൻസികളെ നിയമിക്കുന്നതിന് നിലവിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അംഗീകൃത ലൈസൻസികളില്ലാതെ പ്രവർത്തിക്കുന്ന റേഷൻ ഡിപ്പോകൾക്ക് ലൈസൻസികളെ നിയമിക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിൽ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ ഏതെല്ലാം റേഷൻ ഡിപ്പോകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ആയതിൽ പൊതുവിഭാഗത്തിൽ ഉൾപ്പെട്ട ഡിപ്പോകൾ ഏതെല്ലാമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത വിജ്ഞാപന പ്രകാരം കൊല്ലം താലൂക്കിൽ സംവരണ വിഭാഗങ്ങൾക്കായി വിജ്ഞാപനം ചെയ്തിട്ടുള്ള റേഷൻ ഡിപ്പോകൾ ഏതെല്ലാമെന്നും അവയുടെ സംവരണ വിഭാഗം ഏതാണെന്നുമുള്ള വിവരം വ്യക്തമാക്കാമോ;
( ഡി )
പുതിയ ലൈസൻസികളുടെ നിയമന നടപടികൾ പൂർത്തിയായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2217.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പന്തീരങ്കാവില്‍ ഒരു പുതിയ റേഷന്‍ ഷോപ്പ് ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുമോ?
2218.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭക്ഷ്യ-പൊതുവിതരണ മേഖലയിൽ ആവിഷ്ക്കരിച്ച പദ്ധതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കരിഞ്ചന്തയും പൂഴ്‍ത്തിവയ്പ്പും തടയാൻ എന്തെല്ലാം മാർഗ്ഗങ്ങളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ?
2219.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകളും മാവേലി സ്റ്റോറുകളും വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കൃത്യമായി നടത്താറുണ്ടോ; വിശദമാക്കാമോ;
( ബി )
സിവിൽസപ്ലൈസ് വഴി വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
2220.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവിൽ വന്നശേഷം അന്ത്യോദയ അന്നയോജന കാർഡുകൾ എത്രപേർക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ എത്ര സഞ്ചരിക്കുന്ന റേഷൻകടകൾ തുടങ്ങിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് സപ്ലൈകോ താലൂക്ക് ഡിപ്പോകളില്ലാത്ത താലൂക്കുകൾ എത്രയാണ്; ഇവിടങ്ങളിൽ താലൂക്ക് ഡിപ്പോ അനുവദിക്കുവാൻ നടപടി സ്വീകരിക്കാമോ?
2221.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ എതെല്ലാം നിയോജക മണ്ഡലത്തിലാണ് എൻ.എഫ്.എസ്.എ/എഫ്.സി.ഐ. ഗോഡൗണുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ എൻ.എഫ്.എസ്.എ./എഫ്.സി.ഐ. ഗോഡൗണുകള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2222.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2223.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ 2022 ജൂൺ മാസം കുത്തരി എന്ന പേരിൽ വിതരണം ചെയ്തത് രണ്ടാംതരം കുറുവയരിയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കുത്തരി വിതരണം തുടങ്ങിയത് മുതൽ അടിക്കടി വിതരണം മുടങ്ങുന്നത് കൂടാതെ മറ്റ് അരികൾ കുത്തരി എന്ന പേരിൽ നൽകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
കുത്തരി വെള്ള കാർഡിന് എത്ര കിലോഗ്രാമാണ് വിതരണം ചെയ്യേണ്ടതെന്ന് വ്യക്തമാക്കാമോ; മറ്റു കാർഡുകൾക്ക് അംഗത്തിന് എത്ര കിലോഗ്രാം എന്ന തോതിലാണ് വിതരണം ചെയ്യേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഡി )
മറ്റു ജില്ലകളിൽ കൂടിയ അളവിൽ അരി നൽകുമ്പോൾ കാസർകോട് ജില്ലയിൽ വെള്ളക്കാർഡിന് അരകിലോഗ്രാം, മറ്റു കാർഡുകാർക്ക് അംഗത്തിന് അരകിലോഗ്രാം എന്ന രീതിയിൽ തുച്ഛമായാണ് അരി നൽകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
മറ്റു ജില്ലകളിൽ പാലക്കാടൻ മട്ട കുത്തരിയായി വിതരണം ചെയ്യുമ്പോൾ കാസർകോട് ജില്ലയിൽ ഇത് ലഭ്യമല്ലാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
2224.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ പൊതുവിപണിയില്‍ എന്തെല്ലാം ഇടപെടലുകളാണ് സർക്കാർ നടത്തിയിരിക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
പൊതു വിപണിയിൽ ഇടപെടൽ നടത്താതെ സപ്പ്ലൈകോ അടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2225.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എൻ.എഫ്.എസ്.എ. ഗോഡൗണുകളിൽ നിന്നും കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി കടത്തുന്നത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായിട്ടുള്ളതെന്ന വിവരം ലഭ്യമാണോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ വിജിലൻസ് വിഭാഗം പ്രസ്തുത പരാതിയെ സംബന്ധിച്ച റിപ്പോർട്ട് സപ്ലൈകോ ചെയർമാന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ സപ്ലൈകോ വിഭാഗത്തിലെ ഏതെങ്കിലും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
തിരുവനന്തപുരം വലിയതുറ എൻ.എഫ്.എസ്.എ. ഗോഡൗണിൽ നിന്നും അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ കടത്തി എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
2226.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയ രീതിയിലുള്ള ഗോഡൗണുകളുടെ കുറവ് മൂലം ഭക്ഷ്യധാന്യങ്ങള്‍ കേടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
2022-2027 കാലയളവിൽ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയില്‍ എൻ.എഫ്.എസ്.എ. ഗോഡൗണുകൾ നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
നിലവിൽ എഫ്.സി.ഐ.യിൽ നിന്ന് പൊതുവിതരണത്തിന് ലഭ്യമാക്കുന്ന അരി ഇനത്തിന് പകരം സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ തുടങ്ങിയ ഇനം അരിയുടെ സ്റ്റോക്ക് ലഭ്യമാക്കാൻ എഫ്.സി.ഐ.യുമായി ധാരണയായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എഫ്.സി.ഐ.യിൽ നിന്ന് ഭക്ഷ്യധാന്യ വിഹിതം വിട്ടുകിട്ടുന്നതിന് മുൻപ് കൂടുതൽ പരിശോധനയും കൃത്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2227.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിലവില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
2228.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടിയില്‍ സപ്ലൈകോ വില്പനശാല ആരംഭിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ചേനപ്പാടിയില്‍ സപ്ലൈകോ വില്പനശാല ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2229.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിൽ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ ആരംഭിക്കുന്ന സപ്ലൈകോ മാര്‍ക്കറ്റിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ മാര്‍ക്കറ്റ് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
2230.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ നിർമ്മാണോദ്ഘാടനം കഴിഞ്ഞ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള പെട്രോള്‍ പമ്പിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
2231.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ മാവേലി സ്റ്റോര്‍ അപ്ഗ്രേഡ് ചെയ്ത് സൂപ്പര്‍ മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
നെടുമങ്ങാട് സപ്ലൈകോ ഡിപ്പോയുടെ പരിധിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള പ്രസ്തുത മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
2232.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജകമണ്ഡലത്തിൽ എൻ.എഫ്.എസ്.എ. ഗോഡൗണിനും ഓഫിസിനുമായി സ്ഥലം ഏറ്റെടുക്കുവാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2233.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്തൃ നിയമഭേദഗതി പ്രകാരമുള്ള മീഡിയേഷൻ സെൽ രൂപികരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ നടപടി ക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മീഡിയേഷൻ സെല്ലിന്റെ ഉദ്ഘടാനം ഏതെല്ലാം ജില്ലകളിൽ നടത്തിയിട്ടുണ്ട്; എത്ര ജില്ലകളിൽ ഇനിയും സെൽ സ്ഥാപിക്കുവാനുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത സെല്ലിന് ജില്ലകൾ തോറും ആസ്ഥാന മന്ദിരങ്ങൾ നിർമ്മിക്കുന്നതിനായി എത്ര തുകയാണ് കേന്ദ്ര സർക്കാർ നൽകാമെന്ന് അറിയിച്ചിരുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക നേടിയെടുക്കാൻ എന്തെല്ലാം നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2234.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-റേഷന്‍ കാര്‍ഡ് പദ്ധതി നിലവില്‍ വരുന്നതോടെ എന്തെല്ലാം സൗകര്യങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാവുക എന്ന് വിശദമാക്കാമോ?
2235.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. മുരളി പെരുനെല്ലി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെട്രോള്‍-ഡീസല്‍ ബങ്കുകളില്‍ അളവുപരമായ ക്രമക്കേടുകളുണ്ടോ എന്നറിയാന്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ അളവ്-തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാതിരിക്കല്‍, അളവ്-തൂക്ക കൃത്രിമം, ബില്ല് നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ ജാഗ്രത എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; ക്രമക്കേടുകള്‍ തടയുന്നതിന് പ്രസ്തുത പദ്ധതി സഹായകരമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2236.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ അളവ്-തൂക്ക ഉപകരണങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് 2016 മുതല്‍ 2022 വരെ ചാര്‍ജ്ജ് ചെയ്ത കേസുകളുടെ എണ്ണവും ഈടാക്കിയ പിഴതുകയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.