UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2237.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തദ്ദേശസ്വയംഭരണം ഒരു ഉല്പന്നം എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് നടപ്പിലാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2238.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി.എം.എൽ.ആർ.ആർ.പി.) ഉള്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് എത്ര തുക വീതമാണ് അനുവദിച്ചത് എന്ന് ജില്ല, നിയോജകമണ്ഡലം എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവ, നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നവ, നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ലാത്തവ എന്നിവയുടെ എണ്ണം ഇനം തിരിച്ച് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; നിര്‍മ്മാണം വൈകുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ; ഇവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; അറിയിക്കാമോ;
( സി )
ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഒഴിവാക്കി അതേ തുക അതേ നിയോജകമണ്ഡലം എം.എൽ.എ. നിര്‍ദ്ദേശിക്കുന്ന മറ്റൊരു പ്രവൃത്തിക്കായി മാറ്റിവെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2239.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളും അവയുടെ അധികാര പരിധിയിൽവരുന്ന മറ്റ് സ്വകാര്യ ആസ്തികളും ഡിജിറ്റൈസ് ചെയ്യുന്നത് സംബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഡിജിറ്റൈസേഷനിലൂടെ കെട്ടിടങ്ങളുടെ യഥാര്‍ത്ഥ വിസ്തീര്‍ണവും വിശദവിവരങ്ങളും ലഭ്യമാകുന്നതിനാല്‍ നികുതി സംബന്ധിച്ച നടപടിക്രമങ്ങള്‍ എളുപ്പമാക്കുവാൻ സാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനനഷ്ടം ഏറെക്കുറെ ഇല്ലാതാക്കുവാൻ സാധിക്കുമോ; വിശദമാക്കുമോ;
( സി )
ആസ്തികളുടെ ഡിജിറ്റൈസേഷൻ വഴി റോഡുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ അതുമൂലം പദ്ധതി ആസൂത്രണത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ആസ്തികളുടെ ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഇ )
ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‍വെയര്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2240.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ആർദ്രം പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി അവാർഡ് ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അവാർഡ് നേടിയതിന്റെ ഭാഗമായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും മുല്ലശ്ശേരി സി.എച്ച്.സി -യ്ക്കും എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
2241.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോഴാണ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുവാൻ കഴിയുന്നതെന്ന് അറിയിക്കുമോ?
2242.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ?
2243.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാന്‍ഡ് അക്ക്വിസിഷന്‍ നിയമപ്രകാരം ഭൂമി വിട്ടുകൊടുത്തവരുടെ കെട്ടിടങ്ങളില്‍ അധിക നിലകള്‍ നിര്‍മ്മിക്കുമ്പോള്‍ എന്തൊക്കെ നിബന്ധനകളാണ് പാലിക്കേണ്ടത് എന്നറിയിക്കാമോ;
( ബി )
ഭൂമി വിട്ട് കൊടുത്തതുമൂലം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നിയമ പ്രകാരമുള്ള ദൂരം നഷ്ടമാകുന്ന അവസ്ഥയില്‍ മുകള്‍നില നിര്‍മ്മിക്കുന്നതിന് സാധിക്കുമോ; പ്രസ്തുത അധിക നിര്‍മ്മാണത്തിന് ആനുപാതികമായ പാര്‍ക്കിംഗ് ലഭ്യമല്ലാത്ത പക്ഷം ക്രമവല്‍ക്കരണത്തിന് സാധിക്കുമോ; അറിയിക്കാമോ;
( സി )
റോഡ് നിര്‍മ്മാണത്തിനായി ഫ്രീ സറണ്ടര്‍ വഴി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ലഭിക്കുന്ന ഇളവുകള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2244.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിക്കുവാൻ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമാേ?
2245.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം റോഡുകള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
2246.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൾഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) ഫേസ് 1 പദ്ധതികളുടെ ഭരണാനുമതി തുക വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ 18.02.2022 ലെ ഡി4/ആര്‍.കെ.ഐ/21-22 നമ്പര്‍ കത്ത് മുഖേന സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുളള തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള സത്വര നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ ?
2247.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പൊതുസര്‍വ്വീസിന്റെ ഭാഗമായുള്ള ജില്ലാ ഓഫീസുകള്‍ പൂര്‍ണ്ണമായും എന്നുമുതൽ പ്രവര്‍ത്തനക്ഷമമാകും എന്ന് വിശദമാക്കാമോ;
( ബി )
പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട വിവിധ വകുപ്പുകളുടെ റീജിയണല്‍ ഓഫീസ്, ജില്ലാ ഓഫീസുകള്‍ എന്നിവ എന്നുമുതൽ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് വിശദമാക്കാമോ;
( സി )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പ്രക്രിയ പൂര്‍ത്തീകരിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2248.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡ്, കലുങ്ക്, കിണര്‍ മുതലായ ആസ്തികളുടെ‍ നിര്‍മ്മാണത്തിന് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്തവര്‍ക്ക് ലക്ഷങ്ങള്‍ കുടിശ്ശികയുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അതുമൂലം മേൽപരാമർശിച്ച ആസ്തികളുടെ നിര്‍മ്മാണം പ്രതിസന്ധിയിലായത് ഗൗരവത്തിലെടുക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണ സാമഗ്രികളുടെ തുക ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും വിതരണം ചെയ്ത് പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
2249.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പദ്ധതി പ്രകാരം നൽകിയിട്ടുള്ള വീടുകളിൽ ഭൂമിയുണ്ടായിരുന്ന ഭവന രഹിതർ എത്ര ; ഭൂമിയില്ലാത്ത ഭവന രഹിതർ എത്ര;
( ബി )
ലൈഫ് മിഷൻ പദ്ധതി പ്രകാരം 2022-23 കാലയളവില്‍ എത്ര പേര്‍ക്ക് വീട് അനുവദിക്കുവാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
2250.
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി.അൻവർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലിംഗസമത്വ നീതി നേടിയെടുക്കുന്നതിലും പ്രദേശിക വികസനം സാധ്യമാക്കുന്നതിലും കുടുംബശ്രീയ്ക്ക് മികച്ച നേട്ടം സൃഷ്ടിക്കാനായ പശ്ചാത്തലത്തില്‍, നവകേരളം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേത്യത്വപരമായ പങ്ക് വഹിക്കുന്ന രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പദ്ധതിയുണ്ടോ;
( ബി )
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം അതിജീവിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതിയിലൂടെ ലക്ഷ്യമിട്ട നേട്ടം കുടുംബശ്രീയ്ക്ക് കൈവരിക്കാനായിട്ടുണ്ടോ;
( സി )
ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ മികച്ച പദ്ധതി നിര്‍വ്വഹണത്തിലൂടെ സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
2251.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. എം.വിജിന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം സ്ഥാനം ലഭിക്കുന്നതിന് ഉതകുന്ന തരത്തിൽ സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദാരിദ്ര്യനിര്‍മ്മാര്‍ജനം, പാര്‍പ്പിടം, നൈപുണ്യ വികസനം, സ്വയം തൊഴില്‍ സംരംഭം തുടങ്ങിയ മേഖലകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2252.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ആനിക്കാട് വില്ലേജ് ബ്ലോക്ക് 46 സര്‍വ്വേ 135/6-ല്‍ പ്പെട്ട 15 സെന്റ് സ്ഥലത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ട്രഷറി വകുപ്പിന് കൈമാറുവാന്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് 19.06.2012-ലെ സ.ഉ.(സാധാ) നം.1662/2012/ത.സ്വ.ഭ.വ. പ്രകാരം അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ, പ്രസ്തുത അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എത്ര സെന്റ് സ്ഥലം ഏത് തീയതിയില്‍ ട്രഷറി വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
അപ്രകാരം ഭൂമി കൈമാറുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ?
2253.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ മണ്ഡലത്തിൽ എടപ്പാൾ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1 ഏക്കർ 3 സെന്റ് ഭൂമി, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി വിട്ടുകൊടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഭൂമി ഏറ്റെടുത്ത് എടപ്പാൾ പഞ്ചായത്തിലെ ഭൂരഹിതരായ ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2254.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് നിര്‍മ്മാണത്തിനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി പ്രസ്തുത നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂരഹിതരായ ഭവനരഹിതരുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും, നാളിതുവരെ എത്ര പേര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കിയെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പ്രഖ്യാപനം എന്ന് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2255.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പരിരക്ഷ പാലിയേറ്റീവ് രംഗത്ത് പത്ത് വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച 5650069/21/എം (എല്‍.എസ്.ജി&ആര്‍.ഡി.&ഇ) നമ്പർ ഫയലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2256.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകളിൽ അവ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇതുവരേയും പൊതുശ്മശാനങ്ങൾ സ്ഥാപിച്ചിട്ടില്ലാത്ത എത്ര പഞ്ചായത്തുകളുണ്ട്; വിശദമായ വിവരം ലഭ്യമാക്കാമോ;
( സി )
പഞ്ചായത്തുകളിൽ ഇവ സ്ഥാപിക്കുന്നതിന് എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സ്ഥലമെടുപ്പിനും അനുബന്ധ പ്രവൃത്തികൾക്കുമായി എത്ര തുകയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ; പ്രസ്തുത തുക പര്യാപ്തമാണോ; വിശദമാക്കാമോ;
( ഡി )
പൊതുശ്മശാനങ്ങൾ സ്ഥാപിക്കുന്നതിന് മുഖ്യ തടസ്സമായി നിലനിൽക്കുന്ന വിഷയങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ; ആയത് ഫലപ്രദമായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2257.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രഷന്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രജിസ്ട്രഷന്‍ വകുപ്പ് സമർപ്പിച്ച കത്തില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് രജിസ്ട്രഷന്‍ വകുപ്പിന് ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് വകുപ്പ് എവിടെയൊക്കെ ഭൂമി നല്‍കിട്ടുണ്ട് എന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
2258.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പിന് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി ഭൂമി വിട്ട് നൽകുവാനുള്ള പ്രമേയം പാസ്സാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് കോട്ടാങ്കൽ പഞ്ചായത്ത് നൽകിയിരുന്ന പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്ഥലം വിട്ടുനല്‍കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടർ ഭരണ വകുപ്പിന് കൈമാറേണ്ട പ്രൊഫോർമയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം വൈദ്യുതി വകുപ്പിന് കൈമാറുന്നതിൽ തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2259.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ കെട്ടിടനിര്‍മ്മാണത്തിനായി സ്‌ഥലം എം.എൽ.എ നൽകിയ കത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി റീബിൾഡ് കേരളയില്‍ ഉള്‍പ്പെടുത്തി പൂർത്തീകരിക്കാൻ സാധിക്കുമോ; വിശദമാക്കാമോ?
2260.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ അമൃതകുടീരം കോളനി നിവാസികള്‍ക്കായി പി.എം.എ.വൈ (അര്‍ബന്‍) സ്കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 117 വീടുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പൊതുമരാമത്ത് റോഡിനോട് അഭിമുഖമായി വരുന്ന 21 വീടുകളുടെ നിര്‍മ്മാണത്തിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2261.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നഗരസഭയിലെ കോറോം-ൽ ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ നടന്നുവരുന്ന ഫ്ലാറ്റിന്റെ നിർമ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് ഫ്ലാറ്റുകൾ എന്നത്തേക്ക് ഗുണഭോക്താക്കൾക്ക് കൈമാറുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2262.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി കുടിവെള്ള പദ്ധതിക്കായി 2011-12 ൽ ചെലവഴിച്ച തുക വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട പ്രവൃത്തികൾ ഏതെല്ലാമായിരുന്നുവെന്നും അവയിൽ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കാവശ്യമായ ഭൂമി പഞ്ചായത്തിന് വിട്ടുനൽകിയിരുന്നോയെന്നും ഉണ്ടെങ്കിൽ ആരാണ് വിട്ടുനൽകിയതെന്നും എന്നാണ് വിട്ടുനൽകിയതെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഭൂമി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആസ്തി നമ്പർ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം എത്രപേർക്കാണ് ലഭിച്ചിട്ടുള്ളതെന്നും അത് ആർക്കൊക്കെയാണെന്നും വിശദമാക്കാമോ?
2263.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള പദ്ധതി, ബഹു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി പാറശ്ശാല മണ്ഡലത്തില്‍ അംഗീകാരം നൽകിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്‌; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും, അനുവദിച്ചിട്ടുള്ള തുകയും പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( ബി )
ഇവയില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ; പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, അതിന്മേൽ കാലതാമസം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം സഹിതം വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ 2021 ഏപ്രില്‍ മാസത്തിനുശേഷം തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍- ഫണ്ടിന്റെ പേര്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ സഹിതം ലഭ്യമാക്കുമോ?
2264.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തില്‍ ഇ.എം.എസ്. ഭവന പദ്ധതി ഗുണഭോക്താവായിരുന്ന അഷ്‌റഫ് പുത്തന്‍കണ്ടത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് അറിയിക്കാമോ;
( സി )
ഇക്കാര്യത്തില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
2265.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം 2020-21 മുതല്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദവിവരം മുന്‍സിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
2266.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള പഞ്ചായത്തുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ പട്ടാമ്പി നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് അറിയിക്കുമോ?
2267.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പൂഞ്ഞാർ മണ്ഡലത്തിലെ റോഡുകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ള റോഡുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2268.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള റോഡുകള്‍ ഏതെല്ലാമാണെന്നും പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ?
2269.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓരോന്നും 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓരോ സാമ്പത്തിക വര്‍ഷവും എത്ര ശതമാനം പദ്ധതി നിര്‍വ്വഹണം നടത്തിയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ മേല്‍ സൂചിപ്പിച്ച വര്‍ഷങ്ങളില്‍ കേന്ദ്ര വിഹിതത്തോടെ എത്ര കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ?
2270.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍ TC14/533(1) നമ്പർ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി. യൂണിയൻ ഓഫീസിന് അമിതമായി നികുതി നിശ്ചയിക്കപ്പെട്ടതിനെത്തുടർന്ന് 21.4.2014 ലെ ഫയല്‍ നമ്പര്‍ 55649 പ്രകാരം നല്‍കിയ റിവിഷന്‍ പെറ്റീഷനുമേൽ നടപടി ഉണ്ടാകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
റിവിഷന്‍ പെറ്റീഷന്‍ നല്‍കിയ കക്ഷിയെ ഹീയറിംഗിന് വിളിച്ചിരുന്നോ; ഇല്ലെങ്കില്‍ അത് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും പ്രസ്തുത ഫയലില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് 20.8.2019 ല്‍ നല്‍കിയ ടാക്സ് അപ്പീൽ അപേക്ഷയിന്മേൽ ഫയല്‍ നമ്പര്‍ 66800 പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത അപ്പീല്‍ പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
മറ്റു രാഷ്ട്രീയ/തൊഴിലാളി സംഘടനകളുടെ ഓഫീസുകൾക്ക് സമാനമായ നിരക്കിൽ പ്രസ്തുത ഓഫീസിനും നികുതി നിര്‍ണ്ണയിച്ച് പ്രവര്‍ത്തനാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
2271.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 2020 മുതല്‍ നാളിതുവരെ അനുവദിച്ച പി.എം.ജി.എസ്.വെെ. പദ്ധതികളുടെ വിശദവിവരങ്ങള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( സി )
2022-23 വര്‍ഷത്തില്‍ പി.എം.ജി.എസ്.വെെ. പദ്ധതിയിലേക്ക് പ്രസ്തുത മണ്ഡലത്തില്‍ നിന്ന് പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
2272.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന എം.എല്‍.എ. എ.ഡി.എഫ്. ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്ക് മുന്‍കൂറായി തുക ഡെപ്പോസിറ്റ് ചെയ്യുന്നതില്‍ എല്‍.എസ്.ജി. എഞ്ചിനീയറിംഗ് വിംഗ് വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരമുള്ള ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്കായി ഏത് വര്‍ഷം വരെയുള്ള തുകയാണ് എല്‍.എസ്.ജി.ഡി. നല്‍കാനുള്ളത്; വ്യക്തമാക്കാമോ?
2273.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇന്റഗ്രേഷന്‍ നടപടികളുടെ നിലവിലെ സ്ഥിതിവിവരം വിശദമാക്കാമാേ;
( ബി )
ഇന്റഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിന് കാലതാമസമുണ്ടാകുമാേ; വിവരം ലഭ്യമാക്കാമാേ?
2274.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കാനായത്;
( ബി )
ഉല്പാദനമേഖലയില്‍ എത്ര രൂപ ചെലവഴിക്കാനായിട്ടുണ്ട്; പദ്ധതിയുടെ ഭാഗമായി നവീകരിക്കാന്‍ സാധിച്ച റോഡുകളുടെ ജില്ല തിരിച്ചുള്ള വിവരവും നിര്‍മ്മിക്കാന്‍ സാധിച്ച മന്ദിരങ്ങളുടെ ജില്ല തിരിച്ചുള്ള വിവരവും ലഭ്യമാക്കാമോ?
2275.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് എത്ര ടൺ മാലിന്യമാണ് അടിഞ്ഞു കിടക്കുന്നതെന്നും ഇത് ബയോ മൈനിംഗ് നടത്തുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; എങ്കിൽ അതിന് സ്വീകരിച്ച നടപടികൾ എന്താണെന്ന് അറിയിക്കാമോ;
( ബി )
ബയോ മൈനിംഗ് നടക്കുന്നുണ്ടെങ്കിൽ അതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നോ; പ്രസ്തുത ബോർഡിന്റെ നിബന്ധനകൾ അനുസരിച്ചാണോ ബയോ മൈനിംഗ് നടക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ബയോ മൈനിംഗിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയിട്ടുണ്ടോ; എങ്കിൽ എത്രയെന്നും ഇനി എത്ര ടൺ മാലിന്യമാണ് അവശേഷിക്കുന്നതെന്നും വെളിപ്പെടുത്തുമോ?
2276.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തൊഴില്‍ ദിനങ്ങള്‍ ഗണ്യമായി കുറയാനിടയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത്; വിശദാംശം അറിയിക്കുമോ;
( ബി )
എസ്.സി., ജനറല്‍ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത സമയങ്ങളിലാണ് തൊഴിലുറപ്പ് വേതനം ലഭിക്കുന്നത് എന്നത്‌ പരാതികള്‍ക്കിടയാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഒരു ഗ്രാമപഞ്ചായത്തിന് മെറ്റീരിയല്‍ ഫണ്ട് വിനിയോഗിച്ച് നടത്താന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2277.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി കോർപ്പറേഷനിൽ മാലിന്യ സംസ്കരണ യൂണിറ്റ് കാര്യക്ഷമമല്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് കാര്യക്ഷമമാക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( ബി )
വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമ്മാണ പുരോഗതി വിശദമാക്കുമോ?
2278.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡി.പി.ആര്‍.തയ്യാറാക്കി നൽകിയിട്ടും കെ.എം.ബി.ആര്‍ ലംഘനങ്ങൾ ഉള്ളത് കാരണം അംഗീകാരം ലഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചെറിയ തോതിലുളള കെ.എം.ബി.ആര്‍ ലംഘനങ്ങള്‍ കാരണം പ്രവൃത്തികള്‍ക്ക് അംഗീകാരം നൽകാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നില്ല എന്ന പരാതിയിൻമേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് അനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2279.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ ലിസ്റ്റിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വിശദാംശം നല്‍കുമോ?
2280.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സി.ആര്‍.ഇസഡ്. വ്യവസ്ഥകളിൽ മാറ്റം വന്നിട്ടുണ്ടാേ; വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സി.ആര്‍.ഇസഡ്. പരിധിയുടെ അളവുകള്‍ തരംതിരിച്ച് വിശദമാക്കാമാേ;
( ബി )
സി.ആര്‍.ഇസഡ്. പരിധിയിലുള്ള വീടുകളുടെ പെര്‍മിറ്റ് അപേക്ഷയിൽ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കാലതാമസമുണ്ടാകുമാേ; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
2281.
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി മാറാന്‍ തിരുവനന്തപുരം ജില്ലക്കായിട്ടുണ്ടോ; സംസ്ഥാനത്തെ നഗരസഭകളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് ഇ-ഗവേണന്‍സ് സമ്പ്രദായം ശാക്തീകരിക്കുന്നതിന് പദ്ധതിയുണ്ടോ;
( സി )
സര്‍ക്കാര്‍ സേവനം വാതില്‍പ്പടിയിലെത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2282.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയില്‍ എത്ര കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതില്‍ എത്ര എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എത്ര എണ്ണം പൂര്‍ത്തീകരിച്ചുവെന്നും വിശദമാക്കുമോ?
2283.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയ്ക്കായി തയ്യാറാക്കിയ അന്തിമ കരട് പട്ടികയില്‍ അര്‍ഹരായ പലരും ഉള്‍പ്പെട്ടിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
അപാകതകള്‍ പരിഹരിച്ച് വീടില്ലാത്ത അര്‍ഹതപ്പെട്ട മുഴുവന്‍ പേരെയും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
2284.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് മുൻഗണന നിശ്ചയിക്കുന്നതിന്റെ അർഹതാ മാനദണ്ഡങ്ങളും പ്രത്യേകം പരിഗണിക്കുന്ന ക്ലേശഘടകങ്ങളും വിശദമാക്കാമോ; ഇവയിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കുടിലുകളിലും താല്ക്കാലിക ഷെഡ്ഡുകളിലും ഷീറ്റ് വലിച്ചുകെട്ടിയും താമസിക്കുന്നവർ, ലൈഫ് 2020 ഭവന പദ്ധതിയുടെ രണ്ടാംഘട്ട കരട് ഗുണഭോക്തൃപട്ടികയിൽ വളരെ പിറകിലായാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന കാര്യം സർക്കാർ ഗൗരവത്തിൽ കാണുമോ; വിശദമാക്കാമോ;
( സി )
മേൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ അവസ്ഥ പരിഗണിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മുൻഗണനയിൽ മാറ്റം വരുത്തുന്നതിന് തദ്ദേശ സ്ഥാപന ഭരണസമിതികൾക്ക് അധികാരം നൽകുമോ; ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കുമോ?
2285.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയിൽ ഭവനരഹിതർ/ഭൂരഹിത ഭവന രഹിതർ എന്നിവർക്ക് കിടപ്പാടം നൽകുന്നതിന് പദ്ധതി നടപ്പിലാക്കിയതിനുശേഷം ഓരോ സാമ്പത്തിക വർഷവും ആകെ എത്ര രൂപ വീതം ചെലവ് വന്നിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
ലൈഫ് പദ്ധതിയില്‍ നിലവിൽ പ്രൊവിഷണലായി 6,47,578 എണ്ണം ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങളും 2,72,678 എണ്ണം ഭൂരഹിത ഭവനരഹിത കുടുംബങ്ങളും അപേക്ഷകരായി ഉണ്ടെന്ന പ്രാഥമിക കണക്ക് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ശരിയാണോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാങ്ങൾക്ക് യഥാക്രമം നാല് ലക്ഷം രൂപ, ആറ് ലക്ഷം രൂപ എന്ന കണക്കിൽ ധനസഹായം നല്‍കുന്നത് സർക്കാരിന്‌ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതല്ലേയെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഈ പദ്ധതി നടപ്പിലാക്കാൻ 42000 കോടി വേണ്ടിവരുമെന്നിരിക്കെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ തുക എപ്രകാരം കണ്ടെത്താൻ കഴിയുമെന്ന് വ്യക്തമാക്കാമോ; വിശദവിവരങ്ങൾ നൽകാമോ?
2286.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് പദ്ധതി ആരംഭിച്ചത് എന്ന് മുതലാണെന്നും പദ്ധതിയുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ച തീയതി എന്നാണെന്നും അറിയിക്കാമോ;
( ബി )
ആദ്യ ഘട്ടത്തിൽ എത്ര വീടുകൾ നിർമ്മിക്കുന്നതിനാണ് അംഗീകാരം നൽകിയിരുന്നതെന്ന് നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നതിനായി അംഗീകാരം നൽകിയിരുന്ന മുഴുവൻ വീടുകളുടെയും നിർമ്മാണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര എണ്ണമാണ് ഇനിയും പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
രണ്ടാംഘട്ടത്തിൽ എത്ര വീടുകൾ നിർമ്മിച്ച് നൽകുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അവ എന്നത്തേക്ക് പൂർത്തിയാക്കാനാകുമെന്നുമാണ് സർക്കാർ കരുതുന്നത്; ഇതിലേക്കായുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായോ; എങ്കിൽ പ്രസിദ്ധീകരിച്ച തീയതി അറിയിക്കുമോ?
2287.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ അനുമതിക്കും പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിനും അനാവശ്യ കാലതാമസം വരുത്തുന്നതായ ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ എന്തെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കാലതാമസത്തിന് ഇടയാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
2288.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കെ‌.എസ്‌.ഇ‌.ബി. സെക്ഷന്‍ വിഭജിച്ച് ഇന്ത്യനൂര്‍ സെക്ഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെ‌.എസ്‌.ഇ‌.ബി. ഓഫീസ് കെട്ടിടത്തിന്റെ വാടക നല്‍കുന്നതിനുള്ള അനുവാദത്തിനായി കോട്ടക്കല്‍ നഗരസഭ സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസ് കെട്ടിടത്തിന്റെ വാടക നല്‍കുന്നതിന് കോട്ടക്കല്‍ നഗരസഭയെ അനുവദിച്ച് കൊണ്ടുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദമാക്കുമോ?
2289.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ വന്നതിനാല്‍ എത്ര ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ശാരീരികമായ അവശത മൂലം മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ വന്നവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് എന്തൊക്കെ സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2290.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2005-06 ലെ എം.ജി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് നഗരസഭാ ഓഫീസില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ച വകയില്‍ കരാറുകാരന് തുക നല്‍കാനുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കോടതി ഉത്തരവ് പാലിക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും പ്രസ്തുത തുക നല്‍കുന്നതിന് അനുവാദം നല്‍കണമെന്ന നഗരസഭയുടെ പ്രപ്പോസലില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ കാസര്‍ഗോഡ് നഗരസഭാ സെക്രട്ടറി നഗരകാര്യ ഡയറക്ടറേറ്റ് ലോ ഓഫീസര്‍ക്ക് നല്‍കിയ പി.ഡബ്ല്യു. -1-15171/05/തീയതി 23.11.21-ലെ കത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
2291.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തില്‍ ധനകാര്യവകുപ്പിന്റെ പ്രത്യേക ഫണ്ട് അനുവദിച്ച് നവീകരിക്കാന്‍ ഉത്തരവായിട്ടുള്ള നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ്, നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ് എന്നിവയുടെ ഡി.പി.ആർ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റുകൾ നവീകരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ നമ്പര്‍, തീയതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ?
2292.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണത്തിൽ പരമ്പരാഗത നിര്‍മ്മാണ രീതിക്ക് പകരം നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പരിഗണനയില്‍ ഉണ്ടോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിൽ പുനരുപയോഗിക്കാന്‍ സാധിക്കുന്ന പ്രീ എഞ്ചിനീയേര്‍ഡ് സ്റ്റീല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇത്തരം സാങ്കേതിക വിദ്യകള്‍ തദ്ദേശസ്ഥാപാനങ്ങളുടെ നിര്‍മ്മാണ പ്രവ‍ൃത്തികളില്‍ ഉപയോഗിക്കുന്നതിലേക്കായി പ്രൈസ് സോഫ്റ്റ്‍വെയറില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;
( സി )
ഇത്തരം നൂതന കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യമുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ?
2293.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിലെ ഏകോപനവുമായി ബന്ധപ്പെട്ട് എത്ര അധിക തസ്തികകളാണ് വേണ്ടത് എന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഏതെല്ലാം തസ്തികകളാണ് സമാന സ്കെയിലുകളിലേക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
2294.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികകള്‍ ഇല്ലാത്തത് കാരണം പല പ്രവര്‍ത്തനങ്ങള്‍ക്കും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2295.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റുമാർക്ക് അർഹമായ പ്രൊമോഷന്‍ സമയബന്ധിതമായി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ ഓഫീസിലും പ്രസ്തുത തസ്തികയിൽ ഏറ്റവും അവസാനം നല്‍കിയ പ്രൊമോഷന്‍ ഏതു വര്‍ഷങ്ങളിലാണെന്ന് വിശദമാക്കുമോ?
2296.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഗ്രാമപഞ്ചായത്തുകളിലാണ് അസിസ്റ്റന്റ് സെക്രട്ടറി തസ്തിക നിലവിലില്ലാത്തത്;
( ബി )
പ്രസ്തുത തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളുടെ ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ?
2297.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം എന്നിവരുടെ ആകെ ഒഴിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സ്ഥിര നിയമനം ലഭിച്ച ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പുകളിലേക്ക് പി.എസ്.സി. നിയമനം ലഭിച്ച് മാറിയതുമൂലം ചില തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി ചെലവ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തടസ്സം നേരിട്ടിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരാകുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ സേവന കാലാവധി ആറ് മാസമായതുകാരണം കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മരാമത്ത് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നേരിട്ട പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നീ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2298.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യഥാസമയം കൂലി ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര മാസത്തെ കുടിശ്ശികയാണ് കൊടുത്ത് തീര്‍ക്കുവാനുള്ളത്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം നല്കാമോ;
( ബി )
പതിനഞ്ച് ദിവസത്തിലധികം കുടിശ്ശിക വന്നാല്‍ പലിശ കണക്കാക്കണമെന്ന നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2299.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിലെ ക്ലാർക്കുമാരേയും സീനിയർ ക്ലാർക്കുമാരേയും അതത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിൽ ഒഴിവുള്ള പുനർവിന്യാസ തസ്തികയിൽ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പല പഞ്ചായത്തിലും പുനർവിന്യാസം വഴി നിയമിക്കപ്പെടേണ്ട ക്ലാർക്കുമാരുടെ സേവനം മറ്റ് വകുപ്പുകൾ വിട്ടുനൽകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വകുപ്പുകളിലെ ക്ലാർക്കുമാരേയും സീനിയർ ക്ലാർക്കുമാരേയും മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യാസം ചെയ്യുന്നുണ്ടോ;
( ഡി )
ബ്ലോക്ക് പഞ്ചായത്തിലേക്ക് പുനർവിന്യാസം വഴി നിയമിക്കുന്ന ഒരു ക്ലാർക്ക് തസ്തിക ഗ്രാമവികസന വകുപ്പിന്റെ കേഡർ തസ്തികയാക്കിയാൽ ഈ പ്രശ്‍നം പരിഹരിക്കാമെന്നിരിക്കെ ആയതിന് നടപടി സ്വീകരിക്കുമോ?
2300.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഗ്രാമ വികസന വകുപ്പിന്റെ കൈവശം ഉള്ള ഭൂമി ലഭ്യമാക്കണമെന്ന വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്‍മേല്‍ ഗ്രാമ വികസന കമ്മിഷണര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
ഭൂമി കൈമാറുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; കെട്ടിട നിര്‍മ്മാണത്തിനായി കാലതാമസം കൂടാതെ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2301.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള നിയമപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാറുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കരഭൂമിയായി പരിവര്‍ത്തനപ്പെട്ട് ദശാബ്ദങ്ങളായതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി, റവന്യൂ വകുപ്പിന്റെ ബി‌.ടി‌.ആര്‍ -ല്‍ നിലം എന്ന് രേഖപ്പെടുത്തിയ കാരണത്താല്‍ പ്രസ്തുത ഭൂമിയിൽ 120 മീറ്റർ സ്ക്വയര്‍ വീടിന് മാത്രമേ നിർമ്മാണ അനുമതി നല്‍കൂ എന്നിരിക്കെ ഉടമസ്ഥന്‍ 120 മീറ്റർ സ്ക്വയർ വിസ്തൃതിക്ക് മുകളിൽ വീട് നിര്‍മ്മിക്കുന്നപക്ഷം അതിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രസ്തുത വീടിന് നമ്പര്‍ നല്‍കുമോയെന്നും അറിയിക്കുമോ;
( സി )
നെല്‍വയല്‍ തണ്ണീര്‍ത്തട ഭൂമിയില്‍ അനുവദനീയ പരിധിക്കുള്ള നിർമ്മാണാനുമതി വാങ്ങിയശേഷം പ്രസ്തുത പരിധിയിൽ കവിഞ്ഞ അളവിലുള്ള കെട്ടിടം വെച്ചതിന്റെ പേരില്‍ വീട്ട് നമ്പര്‍ നല്‍കാതെ യു‌.എ. നമ്പര്‍ മാത്രം നല്കിയ എത്ര കേസുകള്‍ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
2302.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയിലെ ഡയറക്ടർ ജനറൽ, അസിസ്റ്റന്റ് പ്രൊഫസ്സർ എന്നീ തസ്തികകളുടെ അടിസ്ഥാന യോഗ്യതകൾ വ്യക്തമാക്കുമോ?
2303.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ തളിപ്പറമ്പിൽ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡർഷിപ്പ് എന്ന സ്ഥാപനത്തിനും അത് നടത്താൻ ഉദ്ദേശിക്കുന്ന കോഴ്‌സുകൾക്കും യു.ജി.സി.യുടെ അംഗീകാരം ഉണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ട് കിലയുടെ അധീനതയിലാണോ അതോ സ്വതന്ത്ര സ്ഥാപനമായിട്ടാണോ പ്രവർത്തിക്കുന്നത്;
( സി )
കിലയുടെ അധീനതയിലാണെങ്കിൽ യു.ജി.സി. നിഷ്കർഷിക്കുന്ന, സ്ഥാപന മേധാവിക്ക് ഉണ്ടാകേണ്ട യോഗ്യതകൾ പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലിന് ഉണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കേന്ദ്രത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുമ്പോൾ യു.ജി.സി. മാനദണ്ഡങ്ങൾ പാലിക്കുവാനും അതനുസരിച്ച് സ്ഥാപന മേധാവിയെ നിയമിക്കുവാനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2304.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർണ്ണാടക അതിർത്തികളിലൂടെ കാസർഗോഡ് ജില്ലയിലേക്ക്‌ വ്യാപകമായ തോതിൽ മദ്യവും മയക്കുമരുന്നും കടത്തുന്നത്‌ തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധന ശക്തിപ്പെടുത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ചെക്ക്പോസ്റ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ശക്തമായ പരിശോധന ഏർപ്പെടുത്തുമോയെന്ന് അറിയിക്കുമോ?
2305.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവതലമുറയെ ഗുരുതരമായി ബാധിക്കുന്ന പുത്തന്‍ ലഹരിപദാര്‍ത്ഥങ്ങള്‍ അതിര്‍ത്തി കടന്നുവരുന്നത് തടയുവാൻ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം മൂലമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ യുവതലമുറയിലേക്ക് എത്തിക്കുവാൻ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ?
2306.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര എക്സൈസ് ഓഫീസ് നിർമ്മാണത്തിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ; പ്രസ്തുത കെട്ടിടത്തിന് ആവശ്യമായി വരുന്ന അധിക തുക അനുവദിക്കുമോ; വ്യക്തമാക്കുമോ;
( ബി )
നൂറനാട് എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ?
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെ സീനിയോരിറ്റി ലിസ്റ്റ്
2307.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
02.02.1993 മുതല്‍ 30.06.2003 വരെയുള്ള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെ ജില്ലാതല കരട് സീനിയോരിറ്റി ലിസ്റ്റുകളും ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ജില്ലാതല കരട് സീനിയോരിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിലെ ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും സംസ്ഥാനതല അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിലെ ജില്ലാതല കരട് സീനിയോറിറ്റി ലിസ്റ്റുകള്‍, ജില്ലാതല അന്തിമ സീനിയോറിറ്റി ലിസ്റ്റുകള്‍, സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് എന്നിവയിന്മേൽ ആരെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉന്നയിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ വിവരം ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ലിസ്റ്റുകൾ സംബന്ധിച്ച് കോടതി മുൻപാകെ എന്തെങ്കിലും കേസുകൾ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിവരം ലഭ്യമാക്കുമോ?
2308.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിലെ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് മതിയായ സൗകര്യങ്ങളില്ലാത്ത താൽക്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവിടെ സ്കാനർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുടെ അഭാവം മൂലം കമ്പി ഉപയോഗിച്ച് കുത്തിയുള്ള പരമ്പരാഗത രീതിയാണ് പരിശോധനയ്ക്ക് സ്വീകരിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ചെക്ക് പോസ്റ്റിലൂടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തുന്നതായി പറയപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ചെക്ക് പോസ്റ്റിൽ മതിയായ അടിസ്ഥാനസൗകര്യങ്ങളും ആധുനിക പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി പരിശോധനകള്‍ കർശനമാക്കുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളുമോ?
2309.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ല്‍ പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസില്‍ എത്ര കേസ്സുകൾ രജിസ്റ്റര്‍ ചെയ്തുവെന്നും ഓരോ കുറ്റകൃത്യവുമായി ബന്ധപ്പട്ട് എത്ര കേസ് വീതം രജിസ്റ്റര്‍ ചെയ്തുവെന്നും വിശദമാക്കുമോ;
( ബി )
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രസ്തുത ഓഫീസിന് കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
2310.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ളിന്റെ ഉല്പാദനവും വിതരണവും നിരീക്ഷിക്കുന്നതിനായും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായും ട്രാക്ക് ആന്റ് ട്രേയ്സ് സംവിധാനം നടപ്പിലാക്കിയോ; പ്രസ്തുത സംവിധാനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗോത്രമേഖലയില്‍ പുതിയ ജനമൈത്രി എക്സൈസ് സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2311.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വസ്തുക്കളുടെ വേട്ടയ്ക്കായി രൂപം നല്‍കിയ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
2312.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് എക്‌സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ എക്‌സൈസ് സർക്കിൾ ഓഫീസുകൾക്ക് കീഴിൽ എക്‌സൈസ് റേഞ്ച് ഓഫീസുകൾ ഇല്ലായെന്നത് വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലങ്ങളിൽ റേഞ്ച് ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനം ആയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2313.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ലഹരി മരുന്ന് മാഫിയയുടെ പ്രവർത്തനം ശക്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ലഹരി മരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( സി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ഓരോ വർഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ; എന്തെല്ലാം പ്രവർത്തനങ്ങൾക്കായാണ് പ്രസ്തുത തുക ചെലവഴിച്ചതെന്ന് വിശദമാക്കുമോ?
2314.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് എക്സൈസ് ഡിവിഷനിലെ ജീവനക്കാർക്ക് കൈക്കൂലി നൽകാൻ എത്തിച്ച 10.03 ലക്ഷം രുപ വിജിലൻസ് പിടിച്ചെടുത്ത സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വകുപ്പുതല അന്വേഷണം നടത്തിയോ;
( ബി )
പ്രസ്തുത അന്വേഷണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തിയിട്ടുണ്ടോ;
( സി )
എക്സൈസ് വകുപ്പിലെ കൈക്കൂലിയും അഴിമതിയും അവസാനിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2315.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വിഭാഗത്തിനെ സേനാവിഭാഗം ആയി അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സേനകൾക്ക് നൽകുന്ന എല്ലാ അലവൻസുകളും ആനുകൂല്യങ്ങളും എക്സൈസ് വകുപ്പിലെ ജീവനക്കാർക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എക്‌സൈസ് വകുപ്പിൽ പതിനേഴ് വർഷത്തിലധികമായി സർവീസ് ഉണ്ടായിട്ടും പ്രമോഷൻ ലഭിക്കാത്ത സിവിൽ എക്സൈസ് ഓഫീസർമാരുണ്ട് എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിഗണിച്ചുകൊണ്ട് കൂടുതൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പ്രിവന്റീവ് ഓഫീസർമാരുടെയും സീനിയോരിറ്റിയുമായി ബന്ധപ്പെട്ട് തീർപ്പാകാത്ത എത്ര പരാതികൾ നിലവിലുണ്ടെന്നും ഓരോ പരാതിയും എത്ര കാലമായി തീർപ്പാകാതെ അവശേഷിക്കുകയാണെന്നും വ്യക്തമാക്കുമോ;
( ഡി )
സീനിയോരിറ്റി സംബന്ധിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കാതെ ഒരു കൂട്ടം പ്രിവന്റീവ് ഓഫീസർമാർക്ക് താൽക്കാലികമായി പ്രൊമോഷൻ നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പരാതികളിൽ തീർപ്പ് കൽപ്പിക്കുമ്പോൾ അനുവദിച്ച പ്രമോഷനുകൾ അനധികൃതമാണെന്ന് ബോധ്യപ്പെട്ടാൽ അവർക്ക് നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമോ; വിശദാംശം നൽകുമോ?
2316.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വയനാട് ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ എക്സൈസ് വകുപ്പ് വയനാട് ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിശദമാക്കുമോ?
2317.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി നടപ്പിലാക്കി വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2318.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ പുതിയ മദ്യനയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകരമാകുമോ; വിശദമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നവിധം കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മേൽ പരാമർശിച്ച രീതിയിലുള്ള മദ്യ ഉല്പാദനത്തിന് അനുമതി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
മദ്യ ഉല്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബിവറേജസ് കോർപ്പറേഷൻ മുഖേന ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2319.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ വെയിലത്തും മഴയത്തും ഒരു സുരക്ഷിതത്വവും ഇല്ലാതെ ഉപഭോക്താവ് ക്യൂ നിൽക്കുന്ന അവസ്ഥ പരിഷ്കൃത സമൂഹത്തിന് യോജിക്കുന്ന തരത്തിലാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കാമോ;
( ബി )
അപകടമുണ്ടാകുന്ന തരത്തിൽ ഒരാൾക്ക് നിന്നുതിരിയാൻ പോലും സൗകര്യമില്ലാത്ത വിധത്തിൽ കമ്പി അഴിയിട്ട ടിൻ ഷീറ്റ് കൊണ്ട് മറച്ച ഇടനാഴികൾ ബീവറേജ് ഷോപ്പിന്റെ മുമ്പിലുള്ളത് മനുഷ്യരുടെ സുരക്ഷയ്ക്ക് യോജിച്ച വിധത്തിലാണോ; ഇത് പണിതിരിക്കുന്നത് നഗര കെട്ടിടനിർമ്മാണ ചട്ടപ്രകാരമാണോ; വ്യക്തമാക്കാമോ;
( സി )
ഇത്തരം നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത് സംസ്ഥാനത്തെ ഏത് നിർമ്മാണ ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ദേശീയ, അന്തർദേശീയ ടൂറിസ്റ്റുകൾക്കും സംസ്ഥാനത്തിലൂടെ കടന്ന് പോകുന്ന മുഴുവൻ പേർക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള അപരിഷ്കൃത സമ്പ്രദായം അവസാനിപ്പിച്ച് സംസ്ഥാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ബിവറേജ് ഔട്ട് ലെറ്റുകളുടെ മുഖം മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാന സർക്കാർ നിയമപ്രകാരം വിതരണം ചെയ്യുന്ന ഉല്പന്നം വാങ്ങാൻ പരിഷ്കൃത സമൂഹത്തിന് ഒട്ടും തന്നെ യോജിക്കാത്തതും അപകടകരമായി നിർമ്മിച്ചിരിക്കുന്നതുമായ രീതികൾ മാറ്റി ആധുനിക സൗകര്യത്തോടെ മദ്യം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2320.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്ന ബാറുകൾ, ബീവറേജ് ഔട്ട് ലെറ്റുകൾ എന്നിവയുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
2016 മെയ് മുതൽ നാളിതുവരെ എത്ര ബാറുകൾ, ബീവറേജ് ഔട്‍ലെറ്റുകൾ എന്നിവ പുതുതായി അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;
( സി )
ഐ.ടി. പാർക്കുകൾക്ക് സമീപം ബാറുകൾ, പബുകൾ തുടങ്ങിയവ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ;എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
മദ്യത്തിന്റെ സുലഭമായ ലഭ്യത സമൂഹത്തെ മദ്യാസക്തിയിലേക്കും തൊഴിലിടങ്ങളെ അരാചകത്തത്തിലേക്കും നയിക്കുമെന്ന കാരണത്താൽ മദ്യ നയങ്ങളിൽ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
2321.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
മാവേലിക്കരയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും കച്ചവടവും നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി സ്വീകരിച്ച നടപടികളും രജിസ്റ്റർ ചെയ്ത് നടപടി എടുത്ത കേസുകളുടെ വിവരങ്ങളും ലഭ്യമാക്കുമോ?
2322.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി മരുന്നുകളുടെ കടത്തും ഉപഭോഗവും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ആണ് എടുത്തിട്ടുള്ളത്; എത്രപേര്‍ അറസ്റ്റിലായി; ഏതൊക്കെ ലഹരി മരുന്ന് സാധനങ്ങള്‍ ആണ് പിടിച്ചെടുത്തത്;
( സി )
ഇതുമായി ബന്ധപ്പെട്ട മുഴുവന്‍പേരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനും അര്‍ഹിച്ച ശിക്ഷ വാങ്ങി നല്‍കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ഡി )
ലഹരി വിമുക്ത കേരളത്തിനായി സര്‍ക്കാര്‍ ഇതേവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
2323.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന് 2021-22 കാലയളവില്‍ അബ്കാരികളില്‍ നിന്നും കുടിശ്ശിക ലഭിക്കാനുണ്ടോ; ഇവ എത്രയാണ്; ആയത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ജില്ലയിലേയും കുടിശ്ശിക എത്രയാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത കുടിശ്ശികയ്ക്ക് പലിശയും പിഴപലിശയും ഈടാക്കുന്നുണ്ടോ; ഇവ ഒഴിവാക്കി കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2324.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ നിയോജകമണ്ഡലത്തിലെ അരൂക്കുറ്റി പഞ്ചായത്തിൽ എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും നിലവിൽ കാടുപിടിച്ച് കിടക്കുന്നതുമായ ഭൂമി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പ്രസ്തുത ഭൂമി ടൂറിസം വകുപ്പിന് വിട്ടുനൽകുന്നതിനായി ഏതെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2325.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ ആൻസലൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ രൂപം നൽകിയ വിമുക്തി മിഷൻ എന്തെല്ലാം പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്;
( ബി )
മയക്കു മരുന്ന് ഉപയോഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ടോ; സമിതികളിലെ അംഗങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വിശദമാക്കാമോ;
( സി )
ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട് ചികിത്സ ആവശ്യമായിട്ടുള്ളവർക്ക് ജില്ലാ ഡീ-അഡിക്ഷൻ സെന്റർ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.