UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2596.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മെമ്പര്‍ റിലീഫ് പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തിലെ എത്ര അംഗങ്ങള്‍ക്ക് എത്ര തുക വീതം അനുവദിച്ചു എന്നതിന്റെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കാമോ?
2597.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ കാർഷിക രംഗത്ത് സ്വയം പര്യാപ്തതമാക്കുന്നതിന് ആവിഷ്‍ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലേയ്ക്ക് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും മറ്റ് സഹകരണ പ്രസ്ഥാനങ്ങളെയും ആകർഷിക്കുവാനും സഹകാരികളെക്കൂടി പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കാനും സഹകരണവകുപ്പ് എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്;
( ബി )
സഹകരണ വകുപ്പിന്റെ ഇടപെടൽ മൂലം കാർഷിക രംഗത്ത് നടപ്പാക്കാൻ കഴിഞ്ഞ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇത്തരം പദ്ധതികൾ സ്ഥിരമായി തുടർന്ന് പോകാൻ കഴിയത്തക്ക വിധം എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2598.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സഹകരണ അംഗ സമാശ്വാസ നിധിയില്‍ നിന്നും എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമാേ?
2599.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ മെമ്പര്‍മാരുടെ ചികിത്സയ്ക്കായി നടപ്പിലാക്കിയ സഹകരണഅംഗസമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടുള്ളവരുടെ എണ്ണം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഇനി ധനസഹായം ലഭിക്കാനുള്ളവരുടെ എണ്ണവും ഇവര്‍ക്ക് എപ്പോഴാണ് ധനസഹായം വിതരണം ചെയ്യാന്‍ സാധിക്കുകയെന്നും അറിയിക്കാമോ?
2600.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ സഹകരണ വകുപ്പും കുടുംബശ്രീയുമായി ചേർന്ന് നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാം; വ്യക്തമാക്കാമോ?
2601.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുറ്റത്തെ മുല്ല വായ്പ പദ്ധതി വഴി നാളിതുവരെ എത്രപേര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വായ്പാപദ്ധതി ഇപ്പോള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
2602.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നാളിതുവരെ ആര്‍ക്കെല്ലാം ഭവനങ്ങൾ ലഭ്യമാക്കിയെന്നും ഏത് സഹകരണ സംഘം മുഖേനയാണ് ലഭ്യമാക്കിയതെന്നും വിശദമാക്കാമോ;
( ബി )
കെയര്‍ ഹോം പദ്ധതി തുടരുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
2603.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ മുഖേന കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തില്‍ മാതൃകാ കൃഷിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
ഈ പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കിയ വായ്പയുടെ വിശദാംശം ലഭ്യമാക്കുമോ?
2604.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് വിദ്യാ തരംഗിണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പയായി എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കുമോ?
2605.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് രൂപീകരണത്തോടുകൂടി സംസ്ഥാനത്തെ വായ്പാ സംഘങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള സെൻട്രൽ ബാങ്ക് മീറ്റിംഗ് നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പലിശനിരക്ക് നിശ്ചയിക്കുന്നതിനായി പകരം മറ്റെന്തെങ്കിലും സംവിധാനം ആലോചനയിലുണ്ടോ; വ്യക്തമാക്കാമോ?
2606.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചോ; എങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ തട്ടിപ്പ് നടത്തിയവർ ആരെല്ലാമാണെന്ന് വിശദമാക്കുമോ?
2607.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ ബാങ്ക് തട്ടിപ്പ് തടയുന്നതിൽ വീഴ്ച വരുത്തിയ കേസിൽ സസ്പെൻഷനിലായ സഹകരണ വകുപ്പിലെ പതിനാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സസ്പെൻഷൻ റദ്ദാക്കിയവരിൽ ചിലർ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തു കൊടുത്തവരാണെന്നും ഇവരെ തിരിച്ചെടുക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നുമുള്ള നിക്ഷേപകരുടെ കൂട്ടായ്മയുടെ ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തുന്നവരോട് കാട്ടുന്ന മൃദു സമീപനമാണ് കണ്ടല ബാങ്കിലടക്കം തട്ടിപ്പ് നടത്തിവർക്ക് പ്രചോദനമാകുന്നത്‌ എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2608.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരികെ സർവ്വീസിൽ പ്ര​വേശിപ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ബാങ്കിനുണ്ടായ ബാധ്യത എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഈ തുക എങ്ങനെ ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2609.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിനെ സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബാങ്കിനെ രക്ഷിക്കാൻ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ബാങ്കിന്റെ കിട്ടാക്കടത്തിലുള്ള വായ്‌പകൾ കേരള ബാങ്ക്‌ ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
തട്ടിപ്പ് നടത്തിയവരിൽ നിന്നും നഷ്ടം ഈടാക്കുന്നതിന് പകരം തട്ടിപ്പ് നടത്തുന്ന ബാങ്കുകളെ സഹായിക്കുകയാണെന്നുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2610.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ അടക്കമുള്ള വിവിധ ഇനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
അനധികൃത ഇടപാടുകള്‍ വഴി ബാങ്കിനുണ്ടായ നാല്പത്തൊമ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉത്തരവാദികളില്‍നിന്ന് പതിനെട്ട്‌ ശതമാനം പലിശ സഹിതം ഈടാക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ടോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2611.
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട് സസ്പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുത്തു കൊണ്ട് സർക്കാർ തട്ടിപ്പുകാരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചിരുന്നോ; പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ എന്തെല്ലാമായിരുന്നുവെന്നും വിശദമാക്കാമോ;
( ഡി )
സഹകരണ അഡീഷണൽ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ഉന്നതതല സമിതി കണ്ടെത്തി റിപ്പോർട്ട് ചെയ്ത കാര്യങ്ങൾക്ക് തെളിവില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വ്യക്തമാക്കുമോ?
2612.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ എളവള്ളി പഞ്ചായത്തിൽ 1978-ൽ ആരംഭിച്ച എളവള്ളി പട്ടികജാതി സഹകരണ സംഘം (നമ്പർ ആർ-681) പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഘത്തിന് സ്വന്തമായുള്ള എട്ട് സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ജീർണ്ണിച്ച് നിലംപൊത്താറായ സ്ഥിതിയിലായതിനാൽ സംഘത്തിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
2613.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വനിതാ സഹകരണ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്;
( ബി )
തൃശൂര്‍ ജില്ലയില്‍ ഇത്തരത്തില്‍ എത്ര സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്?
2614.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജന സഹകരണ സംഘങ്ങളുടെ പ്രവർത്തന മേഖലകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
യുവജന സഹകരണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ച ശേഷം സഹകരണ വകുപ്പ് അവയുടെ പ്രവർത്തനം വിലയിരുത്താറുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത സഹകരണ സംഘങ്ങൾ വഴി എത്ര തൊഴിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
2615.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വ്യാവസായിക മേഖലകളില്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് വിത്തും വളവും ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
2616.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ പലിശ നിര്‍ണയത്തിലെ അപാകത മൂലം ഭൂരിഭാഗം പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും നിക്ഷേപ സ്വീകരണം സാമ്പത്തിക ബാധ്യതയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2617.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിംഗിനു കീഴില്‍ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2618.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളുടെയും അവയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെയും വിശദാംശം ലഭ്യമാക്കുമാേ;
( ബി )
സഹകരണ സംഘങ്ങളുടെ പുരാേഗതിക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ?
2619.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തായി എന്നതിന്റെ വിശദവിവരം നൽകുമോ;
( ബി )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ ഓഡിറ്റ് ജോലികൾ നിർവ്വഹിക്കുന്നതിന് സഹകരണ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ്‌ സർവീസിലെ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2620.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ സഹകരണ സംഘത്തിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നതിന് പ്രസ്തുത സംഘത്തിന് ധനകാര്യ വകുപ്പില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ട്രഷറി നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ നിരക്ക് ഊരാളുങ്കൽ പോലെയുള്ള സ്ഥാപനങ്ങൾ നൽകുന്നതിലൂടെ ട്രഷറിയിലെ സ്ഥിര നിക്ഷേപത്തിൽ കുറവ് സംഭവിക്കുമെന്നത് ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ ഇപ്രകാരമൊരു തീരുമാനമെടുത്തതിന്റെ സാഹചര്യം വ്യക്തമാക്കുമോ?
2621.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അറിയിപ്പിന് ശേഷമായിരുന്നോ നിക്ഷേപ സമാഹരണ യജ്ഞം പ്രഖ്യാപിച്ചത്; വിശദമാക്കാമോ?
2622.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രെഡിറ്റഡ് ഏജന്‍സികള്‍ അല്ലാത്ത ഏതൊക്കെ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഒരേ സമയം എത്ര തുകയ്ക്കുള്ള പ്രവൃത്തികളാണ് ഇത്തരം സൊസൈറ്റികള്‍ക്ക് ഏറ്റെടുത്ത് നടത്താന്‍ സാധിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
അക്രെഡിറ്റഡ് ഏജന്‍സികള്‍ അല്ലാത്ത ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ സഹകരണ വകുപ്പില്‍ നിന്നും സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതൊക്കെ; വിശദമാക്കാമോ?
2623.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുവ സഹകരണ സംഘങ്ങൾ ഏതെല്ലാം ആണെന്നും ഓരോ സംഘങ്ങളുടെയും പ്രവർത്തന പുരോഗതിയും വിശദമാക്കാമോ?
2624.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെൽകർഷകരെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് സഹകരണ മേഖലയിൽ റൈസ് മില്ലുകൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിട്ട് രൂപീകരിച്ച സഹകരണ സംഘത്തിന്റെ പ്രവർത്തനം ഇപ്പോൾ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിനും നെല്ല് അരിയാക്കി ബ്രാൻഡു ചെയ്ത് വിൽക്കുന്നതിനും സംഘം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2625.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണം സൗഹൃദം പദ്ധതി എത്ര സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കി എന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് എല്ലാ ഭാഗത്തും പ്രസ്തുത വായ്പാ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
2626.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ നടപ്പിലാക്കുന്ന കുടിശ്ശിക നിവാരണ പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
2627.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വർഷത്തിൽ സഹകരണ സംഘങ്ങള്‍ കുടിശ്ശിക നിവാരണ യജ്ഞം വഴി എത്ര തുക സമാഹരിച്ചെന്നും എത്ര വായ്പകൾ തീര്‍പ്പാക്കിയെന്നും വിശദമാക്കാമാേ?
2628.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ 2021 ഒക്ടോബറിലുണ്ടായ മഴക്കെടുതിയില്‍ വീടും വസ്തുവകകളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പേരിലുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ എന്തെങ്കിലും ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വായ്പകളിന്മേലുള്ള ജപ്തി നടപടികൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ക്കും വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുമായി വായ്പാസഹായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
2629.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ സ്നേഹതീരം വായ്പാ പദ്ധതി എത്ര സഹകരണസംഘങ്ങള്‍ വഴിയാണ് നല്‍കുന്നതെന്ന് അറിയിക്കാമോ ;
( ബി )
നാളിതുവരെ എത്ര വായ്പകള്‍ പ്രസ്തുത പദ്ധതിയിലൂടെ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
എത്ര രൂപയാണ് വായ്പയായി നല്‍കിയിരിക്കുന്നത്; അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ നല്‍കുന്ന വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
2630.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് പദ്ധതിയുടെ നിയമാവലിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
ചെറുകിട കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും നല്‍കുന്ന വായ്പകളും അവയുടെ നടപടിക്രമങ്ങളും വിശദമാക്കാമോ?
2631.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ റിസ്ക് ഫണ്ട് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ നിന്നും ഏതു തീയ്യതി വരെയുള്ള അപേക്ഷകളാണ് തീര്‍പ്പുകല്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
കാലതാമസം ഒഴിവാക്കി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2632.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം റിസ്‌ക് ഫണ്ട് ആനുകൂല്യത്തിനായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അവയില്‍ എത്രപേര്‍ക്ക് പ്രസ്തുത ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
എത്ര അപേക്ഷകള്‍ റിസ്‌ക് ഫണ്ട് ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്ന വിവരം ലഭ്യമാക്കുമോ; അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
2633.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്‌ക് ഫണ്ട് പദ്ധതിയില്‍ പരമാവധി എത്ര തുകയാണ് ആനുകൂല്യമായി അനുവദിക്കുന്നത്; വിശദമാക്കാമോ;
( ബി )
2020-21, 2021-22 വര്‍ഷങ്ങളില്‍ പയ്യന്നൂര്‍ മണ്ഡല പരിധിയില്‍ വരുന്ന എത്ര പേര്‍ക്കാണ് റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിച്ചത്; ബാങ്ക് തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ?
2634.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ചാലക്കുടി‍ മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം ബാങ്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വിവരം നൽകുമോ;
( സി )
ധനസഹായം അനുവദിച്ചിട്ടില്ലാത്ത അപേക്ഷകളില്‍ ആയതിന്റെ കാരണം വെളിപ്പെടുത്തുമോ;
( ഡി )
അർഹരായ എല്ലാ അപേക്ഷകർക്കും ആനുകൂല്യം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമോ?
2635.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കിംഗ് നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട്, റിസർവ്വ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളെ പോലും വരുതിയിലാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്നതായി പറയപ്പെടുന്ന നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബാങ്കിംഗ് റെഗുലേഷൻ നിയമഭേദഗതി എന്ന നിലയിൽ റിസർവ്വ് ബാങ്ക് നിർദ്ദേശങ്ങൾ എങ്ങനെയൊക്കെയാണ് സഹകരണ മേഖലയെ ബാധിക്കുകയെന്നത് സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; റിസർവ്വ് ബാങ്കിന്റെ നിലപാട് തിരുത്തുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ സഹായിക്കുന്ന റിസർവ്വ് ബാങ്കിന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിയമ- നീതിന്യായ സംവിധാനങ്ങളെ സമീപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2636.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.07.2015 -ലെ സ. ഉ. (കയ്യെഴുത്ത്‌) 87/2015/സഹ. നമ്പർ ഉത്തരവ് പ്രകാരം സഹകരണ സംഘങ്ങളിലെ കളക്‌ഷൻ ഏജന്റുമാരെ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്ന് നിർദ്ദേശം ഉണ്ടായിട്ടും പല സഹകരണ സംഘങ്ങളും ഇത് പാലിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന കളക്‌ഷൻ എജന്റുമാർക്ക് ആറുമാസത്തിലധികമായി ഇൻസെന്റീവ്‌ ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
സഹകരണ സംഘങ്ങളിലെ മറ്റു ജീവനക്കാർക്ക് ലഭിക്കുന്ന ലോൺ, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും കളക്‌ഷൻ ഏജന്റുമാർക്കും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2637.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ അർബൻ ബാങ്കുകളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിന് വിട്ടിട്ടുണ്ടോ; എങ്കിൽ എന്ന് മുതലാണ് പ്രാബല്യമുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഏതെല്ലാം തസ്തികകളിലേക്കാണ് പരീക്ഷാ ബോർഡ് പരീക്ഷ നടത്തി നിയമനം നൽകുന്നതെന്നും ഏതെങ്കിലും തസ്തികകൾ ഒഴിവാക്കിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
നിലമ്പൂർ സഹകരണ അർബൻ ബാങ്കിൽ 2016 മുതൽ നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങളുടേയും പട്ടിക തസ്തികയടക്കം ലഭ്യമാക്കാമോ; ഇതിൽ സഹകരണ പരീക്ഷാ ബോ‍ര്‍ഡ് പരീക്ഷ നടത്തി എത്ര പേർക്കാണ് നിയമനം നൽകിയതെന്നും വിശദമാക്കാമോ?
2638.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ഉന്നത സമിതി ആദ്യം സമർപ്പിച്ച റിപ്പോർട്ടിന്റെയും സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെയും പകർപ്പുകള്‍ ലഭ്യമാക്കുമോ?
2639.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന ചില ഏജന്റുമാര്‍ മരണപ്പെട്ട പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക തട്ടിയെടുത്തതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2640.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നിലവിലുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിംഗ് ഫീസ് എന്നിവ എത്രയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇത് കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് ‍നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2641.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശരായ മുതിര്‍ന്ന മുന്‍ സഹകാരികളുടെ ചികിത്സാ സഹായത്തിനും ക്ഷേമത്തിനുമായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
സംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സംഘത്തെ നല്ല നിലയില്‍ എത്തിക്കാനും ശ്രമിച്ച മുന്‍സഹകാരികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
2642.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണഅംഗ സമാശ്വാസ നിധിയില്‍ നിന്നും എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്രപേര്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2643.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വരുത്തി എന്ന് വിശദമാക്കാമോ?
2644.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ അംഗ സമാശ്വാസ നിധി മുഖേന ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക എവിടെനിന്നൊക്കെ സ്വരൂപിച്ചിട്ടുണ്ടെന്ന്‌ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഫണ്ടില്‍ നിന്നും നാളിതുവരെ അനുവദിച്ച ധനസഹായത്തിന്റെ വിശദ വിവരം നല്‍കുമോ;
( ഇ )
ധനസഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ നിലവില്‍ എത്ര എണ്ണം തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;
( എഫ് )
പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദീകരിക്കുമോ;
( ജി )
അപേക്ഷ തീര്‍പ്പാക്കുന്നതിനായി സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2645.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ അംഗ സമാശ്വാസ നിധി മുഖേന ചികിത്സാ ധനസഹായം ലഭിക്കുന്നതിന്റെ അർഹതാ മാനദണ്ഡവും അപേക്ഷയുടെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
ഈ നിധി മുഖേന 2021 മുതല്‍ നാളിതുവരെ എത്ര പേർക്ക് ചികിത്സാ സഹായം കൈമാറാൻ കഴിഞ്ഞിട്ടുണ്ട്; എത്ര കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്; വിശദാംശം നല്‍കാമോ?
2646.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; ടി പദ്ധതി പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ എത്ര; ടി പദ്ധതി പ്രകാരം ഈ വര്‍ഷം നിര്‍മ്മിക്കുന്ന വീടുകള്‍ എത്ര; വിശദാംശം നല്‍കാമോ;
( ബി )
സഹകരണ വകുപ്പിന്റെ ശാക്തീകരണത്തിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പരിഷ്കരണ നടപടികള്‍ വിശദമാക്കാമോ;
( സി )
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പി.എ.സി.എസ്. വഴി ഏതെങ്കിലും പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ആധുനിക ബാങ്കിംഗ് സംവിധാനങ്ങളോട് കിടപിടിക്കുന്ന സംവിധാനങ്ങളോടുകൂടിയ കേരള ബാങ്ക് എപ്പോള്‍ സജ്ജമാകുമെന്ന് വിശദമാക്കാമോ?
2647.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിലെ ഐ. ടി. ഉപകരണങ്ങളുടെ ഫെസിലിറ്റി മാനേജ്മെൻറ് സിസ്റ്റം (എഫ്.എം.എസ്.) ടെണ്ടർ നേടുന്ന സ്ഥാപനത്തിന് ഉപകരണ നിർമ്മാതാക്കളിൽ (ഒറിജിനൽ എക്വിപ്മെൻറ് മാനുഫാക്ച്ചറർ) നിന്നും അവരുടെ ഉപകരണങ്ങൾ സർവ്വീസ് ചെയ്യുന്നതിനുള്ള സാക്ഷ്യപ്പെടുത്തൽ വേണ്ടതാണെന്ന് ടെൻഡറിൽ നിഷ്കർഷിച്ചിരുന്നോ;
( ബി )
നിലവിൽ ടെൻഡർ നേടിയ സ്ഥാപനം ഏതാണെന്ന് അറിയിക്കുമോ; ഈ സ്ഥാപനം പ്രസ്തുത സാക്ഷ്യപ്പെടുത്തൽ നൽകിയിരുന്നോ; ഇല്ലെങ്കിൽ ടെൻഡർ നടപടികൾ പാലിക്കാത്ത സ്ഥാപനത്തിന് ടെൻഡർ നല്കിയതെന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
( സി )
അത്തരത്തിൽ യോഗ്യത നേടാതിരുന്നിട്ടും നാളിതുവരെ യോഗ്യരാണെന്ന് ബോധ്യപ്പെടുത്താതിരുന്നിട്ടും മേൽ സ്ഥാപനത്തിനു തന്നെ ടെണ്ടർ നൽകിയത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ?
2648.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വർഷത്തിൽ വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത വകയില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ലഭിച്ച തുക എത്രയെന്ന്‌ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ ഏറ്റവും കൂടുതല്‍ ആധാരം രജിസ്റ്റര്‍ ചെയ്ത വയനാട് ജില്ലയിലെ രജിസ്ട്രാ‍ര്‍ ഓഫീസ് ഏതെന്നും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ എണ്ണവും അറിയിക്കാമോ?
2649.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുനരധിവാസ പദ്ധതിയില്‍ പുരയിടം അനുവദിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ നിയമഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2650.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ നടപടികള്‍ ഓൺലൈൻ ആക്കിയതോടെ സെര്‍വര്‍ തകരാര്‍ മൂലമോ മറ്റ് തകരാറുകള്‍ മൂലമോ ഭൂമി രജിസ്ട്രേഷനും മറ്റും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നതിന്റെ ഫലമായി ഉപഭോക്താകള്‍ക്കുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് എന്തെല്ലാം പരിഹാര നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
2651.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിട്ടുള്ളവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിർബന്ധമായി രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആയതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തവര്‍ക്ക് രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണോ അംഗീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
2652.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ 2022 മെയ് 24 മുതൽ 8 ദിവസം തുടർച്ചയായി പ്രവർത്തനരഹിതമായതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദിവസങ്ങളിലെ നികുതി വരവ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എത്ര കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വർഷാവർഷം കോടിക്കണക്കിനു രൂപ വെബ്സൈറ്റ് മെയിന്റനൻസിനായി ചെലവഴിച്ചിട്ടും അടിക്കടി രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റ് തകരാറിലാകുന്നതിനുള്ള കാരണം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എന്തെന്ന് വിശദീകരിക്കുമോ;
( ഡി )
വെബ്സൈറ്റ് തകരാറിലാകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുണ്ടോ എന്നത് സംബന്ധിച്ച്‌ വിജിലൻസ് അന്വേഷണവും പ്രസ്തുത തകരാർ സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണോ എന്നത് സംബന്ധിച്ച് സൈബർ സെൽ അന്വേഷണവും നടത്തുമോ; വ്യക്തമാക്കാമോ?
2653.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫീസുകൾ കമ്പ്യൂട്ടർവൽകൃത ഓഫീസുകളായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; ഇത് വഴി എന്തെല്ലാം സേവനങ്ങളാണ് പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
സബ് രജിസ്ട്രാർ ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഓഫീസുകളെ ആധുനികവൽക്കരിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ; ഇതിന്റെ ഭാഗമായി ഓഫീസുകളിൽ എന്തെല്ലാം ക്രമീകരണങ്ങളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
2654.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ കാരണം സേവനങ്ങള്‍ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ തകരാര്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
2022 മേയ്, ജുണ്‍ മാസങ്ങളില്‍ സേവനങ്ങള്‍ തടസ്സപ്പെടുവാന്‍ ഇടയാക്കിയ സോഫ്റ്റ്‌വെയർ തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
രജിസ്ട്രേഷൻ വകുപ്പിലെ ഓണ്‍ലൈന്‍ സേവനവുമായി ബന്ധപ്പെട്ട് എൻ.ഐ.സിയുമായി എം.ഒ.യു. നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് നല്‍കാമോ?
2655.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷന്‍ നടപടികള്‍ കൂടുതല്‍ മികവുറ്റതും സുതാര്യവും ലളിതവുമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ആധാരം രജിസ്ട്രേഷന് നിലവില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ മാറ്റം കൊണ്ടുവരുന്നുണ്ടോ; പദ്ധതി പൂര്‍ത്തീകരണത്തിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( ബി )
ആധാര വിവരങ്ങള്‍ ഡിജിറ്റെെസ് ചെയ്യുന്നതിനായി ആരംഭിച്ച 'അനശ്വര' പദ്ധതിയിലൂടെ എന്തെല്ലാം പ്രയോജനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുകയെന്നും പ്രസ്തുത പദ്ധതി സംസ്ഥാനത്താകെ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അറിയിക്കാമോ; വിശദാംശം നല്‍കാമോ?
2656.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരന്തരം തടസ്സപ്പെടുന്നത് മൂലം ആധാരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷകള്‍ നല്‍കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
2657.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, ബദിയടുക്ക, കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിൽ വരുന്ന വില്ലേജുകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വില്ലേജുകൾ വിഭജിച്ച് കുമ്പളയിൽ സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
2658.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിൽ എന്ന് മുതലാണ് കമ്പ്യൂട്ടറൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
കമ്പ്യൂട്ടറൈസേഷൻ പ്രവൃത്തിയുടെ ആരംഭകാലം മുതൽ 2021 വരെ രജിസ്ട്രേഷൻ ഐ.ജി. ഓഫീസിലെ ഐ.ടി.1 എന്ന സീറ്റ് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ കാലയളവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ നല്‍കാമോ;
( സി )
കഴിഞ്ഞ 25 വർഷമായി രജിസ്ട്രേഷൻ വകുപ്പിൽ പ്ലാൻ ഫണ്ട് കൈകാര്യം ചെയ്ത് വരുന്ന ഉദ്യോഗസ്ഥരുടെ പേരും അവർ കൈകാര്യം ചെയ്തിരുന്ന കാലയളവും ലഭ്യമാണോ; എങ്കില്‍ നല്‍കാമോ;
( ഡി )
രജിസ്ട്രേഷൻ വകുപ്പിൽ പ്ലാൻ ഫണ്ട് സംബന്ധിച്ച കാര്യങ്ങളും ആയതിൽ നിന്നുള്ള ഭീമമായ തുകക്കുള്ള പർച്ചേസുകളും ധനകാര്യ/അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്യാതെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ 2020 വരെയും കൈകാര്യം ചെയ്ത് വന്നിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഇ )
രജിസ്ട്രേഷൻ വകുപ്പിന് വേണ്ടി കഴിഞ്ഞ പത്തു വർഷമായി ഇ-ടെൻഡർ പോർട്ടൽ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പേരും ഡെസിഗ്നേഷനും ലഭ്യമാണോ; എങ്കില്‍ നല്‍കാമോ?
2659.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര സബ്‍ രജിസ്ട്രാർ ഓഫീസ് നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2660.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ വാടക കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച്‌ സര്‍ക്കാരിലും ഐ. ജി. രജിസ്ട്രേഷൻ ഓഫീസിലും നിലവിലുള്ള ഫയലിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
വാടക കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്തതില്‍ ജില്ലാ രജിസ്ട്രാര്‍, താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായി എന്ന ആക്ഷേപം പരിശോധിക്കുമോ;
( സി )
വാടക കുടിശ്ശിക അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2661.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ വാടക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ. തന്നിട്ടുള്ള പരാതിയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
2662.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ സബ്ബ് രജിസ്ട്രാർ ഓഫീസുകൾ സ്മാർട്ട് സബ്ബ് രജിസ്ട്രാർ ഓഫീസുകളാക്കി അക്രെഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളിലെ പുരോഗതി വിശദമാക്കാമോ?
2663.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈൻ മുഖാന്തിരമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഈ വർഷത്തെ പൊതു സ്ഥലംമാറ്റം ഓൺലൈനായി നടത്താൻ നടപടികളെടുക്കുമോ; വ്യക്തമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.