UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2326.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഗ്രാന്റില്‍ സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പാലിക്കാത്തത് മൂലം കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ രീതിയിൽ കേന്ദ്ര സർക്കാർ ഗ്രാന്റ് അനുവദിക്കുമ്പോൾ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗ്രാന്റ് പൂർണ്ണമായും നേടിയെടുക്കുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ഗ്രാന്റുകളും സഹായങ്ങളും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?
2327.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കോവിഡ് കാലയളവിൽ വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് പി.പി.ഇ. കിറ്റുകളും സ്കാനർ, ഗ്ലൗസ് തുടങ്ങിയ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേടുകളിൽ ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അന്വേഷണം എത്ര നാൾക്കുള്ളിൽ തീർക്കാനാവുമെന്ന് വ്യക്തമാക്കാമോ;
( ഡി )
അന്വേഷണം അനന്തമായി നീണ്ടു പോകുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നത്തിനാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2328.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തിയത് വിവിധ തരം വായ്പകളെടുത്തിട്ടുള്ളവർക്ക് അധിക ബാധ്യത സൃഷ്ടിക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധി മൂലം ചെറുകിട സംരംഭകരും സാധാരണക്കാരുമുൾപ്പെടെ വായ്പകൾ തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികൾ നേരിടുന്ന സാഹചര്യത്തിൽ പലിശ ബാധ്യത ഉയരുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനായി എന്തെങ്കിലും ഇടപെടലുകൾ സർക്കാർ നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സംസ്ഥാനത്ത് ജപ്തി നടപടികൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നോ; ആയതിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടോ; എങ്കിൽ പലിശ ബാധ്യത ഉയർന്ന സാഹചര്യത്തിൽ ജപ്തി നടപടികളുടെ മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2329.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധന വിഭാഗം 2021 ജനുവരി മുതല്‍ നാളിതുവരെ വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ വിശദാംശം ലഭ്യമാക്കുമോ; പരിശോധനാ റിപ്പോർട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എവിടെയൊക്കെയാണ് ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയത്; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ആയതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ?
2330.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ സംസ്ഥാനം വന്‍കിട വികസന പ്രവർത്തനങ്ങൾക്കായി ആകെ എത്ര രൂപ കടം എടുത്തിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
2016 മുതൽ 2021 വരെ വൻകിട വികസന പ്രവർത്തനങ്ങൾക്ക് എടുത്ത കടത്തിന്റെ പകുതി പോലും കേരളം വിനിയോഗിച്ചിട്ടില്ല എന്ന സി.എ. ജി. റിപ്പോർട്ടിലെ പരാമർശം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
2016 മുതൽ നാളിതുവരെ വൻകിട വികസന പ്രവർത്തനങ്ങൾക്കായി എടുത്ത കടത്തിന് പലിശ ഇനത്തിൽ എത്ര രൂപ തിരിച്ച് അടച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
2331.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ പുതുക്കി നല്‍കുന്നതിന് തടസ്സമുണ്ടോ; ഇത്തരം സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ കാലാവധിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പില്‍ നിലവിലുള്ള ഫയലിന്‍മേല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;
( സി )
എം.എല്‍.എ. മാരുടെ ഫണ്ടുകള്‍ അടക്കമുള്ള നിരവധി പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ അടിയന്തരമായി പുതുക്കി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ?
2332.
ശ്രീ ഐ ബി സതീഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ സമ്പന്നാനുകൂലമായി പറയപ്പെടുന്ന സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച ആഘാതം സാധാരണക്കാരുടെ മേൽ മാത്രമായി അടിച്ചേല്പിച്ചുകൊണ്ട് ഇന്ധനത്തിനുമേൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സർച്ചാർ‍‍ജ് എന്നിവ ഏർപ്പെടുത്തി വിലക്കയറ്റത്തിന് വഴിവച്ചത് സംസ്ഥാന സമ്പദ്‍വ്യവസ്ഥയിൽ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ടോ;
( ബി )
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ വരുമാനത്തിന്റെ നാല്‍പ്പത്തിയൊന്ന് ശതമാനത്തിലധികം വായ്പ വഴിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നോ; ഈ സാഹചര്യത്തിൽ കേന്ദ്രഭരണാനുകൂലികളും ജനവിരുദ്ധ സാമ്പത്തിക നയം രാജ്യത്ത് അവതരിപ്പിച്ചവരും സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് അനാവശ്യ ആശങ്ക പരത്തി വികസനം മന്ദീഭവിപ്പിക്കാൻ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വായ്പയിലൂടെ അടിസ്ഥാന സൗകര്യമേഖലയിൽ വൻതോതിൽ മൂലധന നിക്ഷേപം നടത്തി സമ്പദ്‍ വ്യവസ്ഥ ഊർജ്ജസ്വലമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2333.
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് നിന്ന് മാത്രമല്ല സംസ്ഥാനത്തിനുള്ളിലും നികുതി നഷ്ടം ഉണ്ടാകുന്ന വിധം സ്വർണ്ണ കള്ളക്കടത്ത് വ്യാപകമാണെന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് നടക്കുന്ന സ്വർണ്ണ കളളക്കടത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം പോലും കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ വലിയതോതിലുള്ള നികുതി നഷ്ടം ഉണ്ടാകുന്നത് തടയുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
സ്വർണ്ണ കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ ജി.എസ്.ടി. വകുപ്പിൽ നിന്ന് തന്നെ ചോർത്തി നൽകുന്നതായ ആക്ഷേപത്തിന്റെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിന് എന്തൊക്കെ തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്ത് പോകാതെ സ്വർണ്ണ കള്ളക്കടത്ത് തടയുന്നതിനും നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ജനകീയ പങ്കാളിത്തത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2334.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്പാർക്ക് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
2021 ജൂൺ മുതൽ നാളിതുവരെയായി സ്പാർക്ക് സംബന്ധിച്ച് ലഭിച്ച പരാതികൾ/ഇ-മെയിൽ സന്ദേശങ്ങൾ എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എത്രയെണ്ണത്തിന് യഥാസമയം മറുപടി നൽകിയെന്ന് പറയാമോ?
2335.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നടത്തിയ കോവിഡ് കാല പർച്ചേസുകൾക്ക് സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് കാലത്ത് സാൻ ഫാർമാ എന്ന സ്ഥാപനത്തിൽ നിന്നും ഉയർന്ന നിരക്കിൽ പി.പി.ഇ. കിറ്റ് വാങ്ങിയതിന് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാരിന്റെ അംഗീകാരം ലഭ്യമാക്കാനായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സമർപ്പിച്ച ഫയലിൽ പി.പി.ഇ. കിറ്റിന്റെ വിലയിൽ വലിയ അന്തരം ഉണ്ടായിരുന്നോ; എങ്കില്‍ ആയത് ധനകാര്യ വകുപ്പ് പരിശോധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
2336.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കൗണ്ടന്റ് ജനറലിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രാരംഭ കണക്കുകള്‍ പ്രകാരം പ്രതീക്ഷിത വരുമാനം ലഭിച്ചിരുന്നോ; എങ്കിൽ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വരുമാനം ലഭ്യമായിട്ടില്ലെങ്കില്‍ ആയതിന് വിഘാതമായി വന്നിട്ടുള്ള കാരണങ്ങള്‍ വിശദമാക്കാമോ?
2337.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ ബഡ്ജറ്റിൽ പ്രതീക്ഷിച്ച റവന്യു വരുമാനം എത്രയാണ്; ഈ ഇനത്തിൽ എത്ര കോടി രൂപ സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട്;
( ബി )
റവന്യു വരുമാനത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് സംഭവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് കാരണം വ്യക്തമാക്കുമോ?
2338.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയുടെ വാർഷിക പ്രീമിയം എത്രയാണെന്നും മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രീമിയം ഈടാക്കുന്നത് പ്രതിമാസ അടിസ്ഥാനത്തിലാണോയെന്നും വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇപ്രകാരം പ്രീമിയം ഈടാക്കുമ്പോൾ വാർഷിക പ്രീമിയത്തിനേക്കാൾ ഉയർന്ന തുക ജീവനക്കാരുടെ വിഹിതമായി അടയ്ക്കേണ്ടി വരുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ലഭിക്കുന്ന അധിക തുക എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമാക്കുമോ; അധിക തുക ഈടാക്കുന്ന നടപടി ഒഴിവാക്കുമോ?
2339.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മെഡിസെപ് പദ്ധതിയുടെ ആനുകൂല്യം എത്രപേര്‍ക്ക് ലഭ്യമാകുമെന്ന് അറിയിക്കാമോ?
2340.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിശദമാക്കാമോ?
2341.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വിവിധ ക്ഷേമ പെന്‍ഷനുകളിലൂടെ 2016 ജൂണ്‍ മുതല്‍ 2021 മെയ് 31 വരെ വിതരണം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ എത്ര ഗുണഭോക്താക്കള്‍ക്കാണ് പ്രസ്തുത തുക ലഭ്യമായതെന്ന് വ്യക്തമാക്കാമോ;
( സി )
2011 മുതൽ 2016 വരെയുള്ള കാലയളവില്‍ വിവിധ ക്ഷേമ പെന്‍ഷനുകളിലൂടെ എത്ര തുക വിതരണം ചെയ്തുവെന്നും ആയതിന് എത്ര ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുമോ;
( ഡി )
2021 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെ വയനാട് ജില്ലയില്‍ ക്ഷേമ പെന്‍ഷനുകളിലൂടെ വിതരണം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
2342.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം ആശുപത്രികളില്‍ മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭ്യമാകും; വിശദമാക്കാമോ?
2343.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പ്രകാരം നിലവില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക പ്രീമിയം എത്രയാണ്;
( ബി )
ഇവരുടെ ചികിത്സക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന വാഗ്‍ദത്ത തുക (അഷ്വേർഡ് എമൗണ്ട്) എത്രയാണ്; വിശദമാക്കാമോ?
2344.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിചുരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നം മറികടക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2345.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓറോടംപാലം-മാനത്ത്മംഗലം ബൈപ്പാസ് നിർമ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2346.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ നിലവിൽ കിഫ്‌ബി വഴി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ ?
2347.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നാളിതുവരെ എത്ര രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്; ഇതിൽ എത്ര രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്; എത്ര രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്; ഇവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കുവേണ്ടി നാളിതുവരെ സമാഹരിച്ചിട്ടുള്ള വായ്പകളുടെയും ധനസഹായങ്ങളുടേയും ഇനം തിരിച്ചുള്ള വിശദാംശങ്ങളും, വായ്പാ തിരിച്ചടവ് കാലാവധിയും നാളിതുവരെ തിരിച്ചടച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങളും നൽകാമോ?
2348.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതുവരെയായി വിവിധ വകുപ്പുകളിലെ എത്ര കോടി രൂപയുടെ എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; എത്ര പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തു; എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്;
( ബി )
ഇതുവരെയായി പ്രസ്തുത പ്രവൃത്തികള്‍ക്ക് കിഫ്ബിയില്‍ നിന്നും എത്ര കോടി രൂപ ചെലവഴിച്ചു;
( സി )
കിഫ്ബി വഴി പൂര്‍ത്തീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതികള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ?
2349.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കിഫ്ബി സഹായത്തോടെ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2350.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നാളിതുവരെ എത്ര രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും എത്ര രൂപയുടെ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും എത്ര രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
വിവിധ പദ്ധതികൾക്കായി കിഫ്‌ബിയിൽ നിന്നും നാളിതുവരെ എത്ര രൂപ അനുവദിച്ച് നൽകിയിട്ടുണ്ട്; കിഫ്ബിയിൽ നിലവിൽ എത്ര തുക ബാക്കിയുണ്ടെന്നും പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിന് എത്ര തുക കൂടി ആവശ്യമുണ്ടെന്നും ഇത് എപ്രകാരം സമാഹരിക്കുമെന്നും വ്യക്തമാക്കുമോ?
2351.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.11.2016-ലെ ജി.ഒ (ആർ.റ്റി )നം. 1502/2016/പി.ഡബ്ള്യു.ഡി. ഉത്തരവ് പ്രകാരം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍-പാടിയോട്ടുചാല്‍ റോഡ് നവീകരണ പ്രവൃത്തിയുടെ തുടര്‍നടപടികള്‍ വെെകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കുവാൻ നിര്‍വ്വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാമോ; വിശദമാക്കുമോ?
2352.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖാന്തിരം നടപ്പിലാക്കുന്ന മലമ്പുഴ നിയോജക മണ്ഡലത്തിലെ റെയിൽവേ കോളനി-ധോണി- മുട്ടികുളങ്ങര റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതിക്കായി എത്ര രൂപയുടെ സാമ്പത്തികാനുമതിയാണ് കിഫ്ബി നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി യായ കെ.ആർ.എഫ്.ബി. ക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിന് തടസ്സങ്ങൾ നിലവിലുണ്ടോ എന്ന് അറിയിക്കുമോ?
2353.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖേന നവീകരിക്കുന്ന ആലുവ-മൂന്നാര്‍ റോഡിനായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഭൂമിയേറ്റെടുക്കലിനായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2354.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏതെല്ലാം പ്രവൃത്തികളാണ് ആരംഭിക്കുവാൻ ശേഷിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോയെന്ന് വിശദമാക്കുമോ?
2355.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിൽ നാളിതുവരെ അനുവദിക്കപ്പെട്ട കിഫ്ബി പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് ഓരോന്നിനും എത്ര തുക വീതമാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കുമോ?
2356.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടിയിലധികം രൂപ ചെലവാക്കി കോട്ടയം അയ്മനത്ത് നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതല്ലാതെ സ്റ്റേഡിയം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനുള്ള കാരണം വിശദമാക്കുമോ;
( സി )
സ്റ്റേഡിയത്തിന്റെ കവാടത്തിനും തൂണുകൾക്കും വിള്ളലുകളുണ്ടായെന്നും ടൈലുകൾ പൊട്ടി അടർന്ന് കിടക്കുകയാണെന്നും മുൻവശത്തെ മൂന്ന് തൂണുകളും വളഞ്ഞ് കെട്ടിടത്തിൽ നിന്ന് വേർപെട്ട് കിടക്കുകയാണെന്നുമുള്ള വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
പ്രസ്തുത നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുവാൻ തയ്യാറാകുമോ എന്ന് അറിയിക്കുമോ ?
2357.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ആസ്തി വികസന ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ്സ് ഇനത്തില്‍ എത്ര രൂപ ബാക്കിയുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലെ സേവിംഗ്സ് ഇനത്തില്‍ പുതുതായി എത്ര തുകയുടെ പ്രവൃത്തികള്‍ നിര്‍വ്വഹിയ്ക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2358.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ മുൻസർക്കാരിന്റെ കാലത്ത് ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ചു വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിൽ 2016-17 മുതൽ 2020-21 വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിൽ എത്ര രൂപ ടെണ്ടർ സേവിംഗ്സ് ഉണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത സേവിംഗ്സില്‍ നടപ്പ് സാമ്പത്തിക വർഷം വിനിയോഗിക്കുവാൻ കഴിയുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
2359.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019-2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തില്‍ 2018-19, 2019- 20, 2020-21 എന്നീ വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുകയെത്രയാണെന്ന് വ്യക്തമാക്കാമോ?
2360.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റ കാലയളവില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും ആലത്തൂര്‍ മണ്ഡലത്തിനായി ശിപാര്‍ശ ചെയ്ത എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2361.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ 2017-18 മുതൽ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
ഒരോ വര്‍ഷങ്ങളിലെയും ടെണ്ടര്‍ സേവിംഗ്സ് തുകയ്ക്ക് പുതിയ പദ്ധതി നിര്‍ദ്ദേശിക്കാന്‍ കഴിയുമോ; വ്യക്തമാക്കാമോ?
2362.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2017-18, 2018-19, 2019-20 വർഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് വ്യക്തമാക്കാമോ ;
( ബി )
ടെൻഡർ സേവിംഗ്സ് തുക വിനിയോഗിക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗരേഖ നിലവിലുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ ?
2363.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടിൽനിന്നും ആരോഗ്യമേഖലയ്ക്കായി മാറ്റി വച്ച നാല് കോടി രൂപ ഉപയോഗിച്ച് മണലൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും, അവയുടെ നിലവിലെ സ്ഥിതിയെന്താണെന്നും വിശദമാക്കാമോ?
2364.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന പദ്ധതികളിലെ ടെണ്ടര്‍ സേവിംഗ്സ് തുക സംബന്ധിച്ച വിവരങ്ങള്‍ എം.എല്‍.എ. മാരെ അറിയിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ടെണ്ടര്‍ സേവിംഗ്സ് തുകയ്ക്കുള്ള പ്രൊപ്പോസലുകള്‍ കളക്ട്രേറ്റുകളില്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
2365.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതിയിലെ ടെണ്ടര്‍ ബാലന്‍സ് തുക വിനിയോഗിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ടെണ്ടര്‍ ബാലന്‍സ് തുക കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2366.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍പ്പറ്റ മണ്ഡലത്തില്‍ 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പേരു വിവരം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവ ഏതെല്ലാമാണെന്നും അവയുടെ ഭരണാനുമതി ലഭിച്ച തുക, ടെന്‍ഡര്‍ ചെയ്ത തുക എന്നിവ എത്രയാണെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും അവയുടെ ഭരണാനുമതി നല്‍കിയ തുക, ടെന്‍ഡര്‍ ചെയ്ത തുക എന്നിവ എത്രയാണെന്നും അറിയിക്കുമോ;
( ഇ )
2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ ഏതെല്ലാം വര്‍ഷത്തെ ടെന്‍ഡര്‍ സേവിംഗ്സ് തിട്ടപ്പെടുത്തിയിട്ടുണ്ട് ; അവയുടെ വിശദാംശങ്ങൾ നല്‍കുമോ;
( എഫ് )
തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം അറിയിക്കുമോ?
2367.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2016-17, 2017-18, 2018-19, 2019-20 എന്നീ വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് അറിയിക്കാമോ?
2368.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ പ്രത്യേക വികസന നിധി, ആസ്തി വികസന നിധി എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് ബിൽ തുക നൽകാൻ കുടിശ്ശികയുണ്ടെങ്കിൽ ഏതെല്ലാം കരാറുകാരന് എത്ര രൂപയാണ് കുടിശ്ശികയുള്ളതെന്ന് പ്രവൃത്തിയും മണ്ഡലവും തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായിട്ടാണ് കുടിശ്ശിക ബാക്കിനിൽക്കുന്നതെന്നും എന്തുകൊണ്ടാണ് തുക നൽകാത്തതെന്നും വ്യക്തമാക്കാമോ;
( സി )
പ്രത്യേക വികസന നിധി, ആസ്തി വികസന നിധി എന്നിവയിൽ നിന്ന് തുക അനുവദിച്ച് കരാർ നൽകിയ എത്ര പ്രവൃത്തികൾ ആരംഭിക്കാൻ ബാക്കിയുണ്ടെന്നും എത്ര വർഷം മുൻപ് ടെണ്ടർ ചെയ്തതാണ് പ്രസ്തുത പ്രവൃത്തികൾ എന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കാലവിളംബത്തിന് ആരുടെയെങ്കിലും ബോധപൂർവ്വമായ കൃത്യവിലോപമാണ് കാരണമെങ്കിൽ അത്തരക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2369.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ പ്രാദേശിക വികസന ഫണ്ട് എഴുപത്തി അഞ്ച് ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയായി വർദ്ധിപ്പിച്ചത് എന്നാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് മൂലം പൊതുമരാമത്ത് വകുപ്പിന്റെ ഷെഡ്യുൾ ഓഫ് റേറ്റ്സിൽ (എസ്.ഒ.ആര്‍.) നിരവധി തവണ വർദ്ധനവ് വന്നിട്ടും അതിനാനുപാതികമായി എം.എൽ.എ.മാരുടെ പ്രാദേശിക വികസന ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത ഫണ്ട് കാലോചിതമായി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2370.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ എം.എൽ.എ. ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് കഴിഞ്ഞ ആറ് വർഷത്തിൽ അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
2371.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനങ്ങളായ എല്‍.ബി.എസ്, ഐ.എച്ച്.ആര്‍.ഡി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി എം.ല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിക്കുവാൻ നിലവില്‍ അനുമതിയില്ലാത്തത് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ സാങ്കേതികവിദ്യാഭ്യാസം നല്‍കിവരുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക്, അവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് സഹായകരമായി പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനായി എം.എല്‍.എ ആസ്തി വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തിന് പ്രത്യേക പരിഗണന നൽകുമോ എന്ന് അറിയിക്കാമോ?
2372.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഏതൊക്കെ പദ്ധതികളിലേക്കാണ് ധനസഹായം ലഭിക്കുന്നത് ;
( ബി )
ഇത് യഥാസമയം ലഭ്യമാകാറുണ്ടാേ ; ഇല്ലെങ്കിൽ, ധനസഹായം കൃത്യമായി ലഭിക്കാത്തത് മൂലം സംസ്ഥാനത്ത് എന്താെക്കെ തടസ്സങ്ങളാണ് നേരിടുന്നത് ; വിശദമാക്കാമാേ ?
2373.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട റവന്യു കമ്മി ഗ്രാന്റില്‍ ഈ വര്‍ഷവും വരുന്ന രണ്ട് വര്‍ഷങ്ങളിലുമായി ഉണ്ടാകാന്‍ പോകുന്ന കുറവ് എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ നികുതി നിര്‍ണ്ണയാധികാരത്തിന്റെ സുപ്രധാന പങ്ക് ജി.എസ്.ടി. യിലൂടെ കവരുകയും ധനകാര്യ കമ്മീഷന്‍ തീര്‍പ്പനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയില്‍ ഇടിവ് വരുത്തുകയും ചെയ്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുമോയെന്നു വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധിക്കിടയിലും വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ ലക്ഷ്യമിട്ടതിനേക്കാൾ നേട്ടം കൈവരിക്കാൻ സാധിച്ചോ; വിശദാംശം ലഭ്യമാക്കുമോ?
2374.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ സേവനം ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിശദാംശം ലഭ്യമാക്കാമോ ?
2375.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ഒരു സർക്കാർ ജീവനക്കാരന് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എങ്ങനെ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
2018 -2021 വർഷങ്ങളിൽ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ആനുകൂല്യം ലഭിച്ച ജീവനക്കാരുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ബാങ്ക് വഴി ആക്കിക്കൊണ്ട് എന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പ്രസ്തുത ഉത്തരവ് പ്രകാരം ഏതെങ്കിലും ഒരു ജീവനക്കാരന് അഡ്വാൻസ് എടുക്കുന്നതിന് സാധിച്ചിട്ടുണ്ടോ എന്നും അറിയിക്കാമോ;
( ഡി )
ആയത് ബാങ്ക് വഴി നല്കുമ്പോള്‍ പലിശ സബ്സിഡി സര്‍ക്കാര്‍ നല്‍കാറുണ്ടോ; എങ്കില്‍ എങ്ങനെയാണ് നല്‍കുന്നതെന്നും ആയതിന് ജീവനക്കാരന്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അറിയിക്കുമോ?
2376.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ പെൻഷൻ ഫണ്ട് രൂപീകരിച്ചുകൊണ്ടുളള 19.01.2022 തീയതിയിലെ സ.ഉ. (അച്ചടി)നം.8/2022/ധന. ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഉത്തരവിലെ നിർദ്ദേശ പ്രകാരം പെൻഷൻ ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളസ്കെയിലിന്റെ പരമാവധി തുകയുടെ 25 ശതമാനം മാറ്റിവയ്ക്ക്ണമെങ്കിൽ ആയതിന് 2022 ഏപ്രിൽ മാസത്തെ അടിസ്ഥാനമാക്കിയാൽ എത്ര തുക ആവശ്യമായി വരുമെന്നും 10 ശതമാനം സർക്കാർ വിഹിതം തൻമാസ ഗ്രാന്റിൽ നിന്ന് മാറ്റിവയ്ക്കുമ്പോൾ ശമ്പള വിതരണത്തിന് എത്ര രൂപയുടെ കുറവ് വരുമെന്നും വിശദമാക്കാമോ;
( ബി )
പെൻഷൻ ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിൽ ഓരോ സർവകലാശാലയിലും പെൻഷൻ ഫണ്ട് അക്കൗണ്ടിലോ ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലോ നിക്ഷേപിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫണ്ടിനായി തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലകൾ സമർപ്പിച്ച പ്രൊപ്പോസലുകളുടെയും ആയതിന്മേലുള്ള നടപടികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർവകലാശാല വിഹിതത്തിലേക്കുളള തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലകൾ സമർപ്പിച്ച പ്രൊപ്പോസലുകളുടെയും ആയതിന്മേലുള്ള നടപടികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2377.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട രണ്ട് ഗഡു ഡി.എ അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍ എന്നിവ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കൊറോണ വൈറസ് വ്യപനത്തിന്റെ ഭാഗമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി നല്‍കാതിരുന്ന ആനുകൂല്യം ഇനിയും നല്‍കാത്തത് നീതി നിഷേധമായി കരുതുന്നുണ്ടോ;
( സി )
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അനാവശ്യ ചെലവുകൾക്ക് അനുമതി നല്‍കുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കവെ പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
2378.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്ക് സോഫ്റ്റ്‍വെയറിൽ പുതുതായി ഏർപ്പെടുത്തിയ ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനം ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
ഡി.ഡി.ഒ. മാർക്ക് സാലറി പ്രോസസ് ചെയ്യുന്നതിന് ഡിജിറ്റൽ സിഗ്‍നേച്ചർ നിർബന്ധമാക്കിയിട്ടുള്ളപ്പോൾ ആധാർ അധിഷ്ഠിത ഒ.ടി.പി. യുടെ ആവശ്യകത വ്യക്തമാക്കാമോ?
2379.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവനവായ്പ നഗരസഭാ ജീവനക്കാര്‍ക്ക് ലഭ്യമാകുമോ;
( ബി )
നഗരസഭാ ജീവനക്കാര്‍ ഭവനവായ്പ ലഭിയ്ക്കുന്നതിന് അപേക്ഷിയ്ക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
നഗരസഭാ ജീവനക്കാര്‍ക്ക് എച്ച്.ബി.എ. ലഭിയ്ക്കുന്നതിന് അര്‍ഹതയുണ്ടോയെന്നത് വിശദമാക്കാമോ?
2380.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്നാണ് സർക്കാരിന് സമർപ്പിച്ചത് ; പ്രസ്തുത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായോ; റിപ്പോർട്ട് നിലവിൽ ഏതു വകുപ്പിന്റെ പരിഗണനയിലാണുള്ളത് ;
( ബി )
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് മറ്റേതെങ്കിലും സമിതിയെ നിയോഗിക്കുകയുണ്ടായോ ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
സമർപ്പിക്കപ്പെട്ട് ഒരു വർഷത്തിലേറെയായ പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷനും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉത്തരവിട്ടിട്ടും നിയമസഭാംഗങ്ങൾ സഭയിൽ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?
2381.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്ക് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഓഫീസുകളിൽ മാന്വൽ ആയി പി.ബി.ആർ, ക്യാഷ് ബുക്ക് എന്നിവ എഴുതി തയ്യാറാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ ആയത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ എന്ന് വ്യക്തമാക്കാമോ?
2382.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്ന യാത്രാബത്ത ശമ്പള പരിഷ്‌കരണത്തിന് ആനുപാതികമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കാമോ ;
( ബി )
ഇപ്പോള്‍ നിലവിലുള്ള പ്രതിമാസ/ത്രൈമാസ പരിധി ശമ്പള പരിഷ്‌കരണത്തിന് ആനുപാതികമായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാമോ ?
2383.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി നിലവില്‍ വന്നത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
ഇതുവരെ എത്രപേര്‍ക്ക് എത്ര രൂപയുടെ സഹായം ഇതുവഴി ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ?
ബജറ്റില്‍ പ്രഖ്യാപിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികള്‍
2384.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ 2020-21, 2021-22, 2022-23 വർഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 20 ശതമാനം തുക വകയിരുത്തിയിരിക്കുന്നവയുടെ വിവരം ലഭ്യമാക്കുമോ;
( ബി )
2022-23 വര്‍ഷത്തെ ബജറ്റ് മറുപടി പ്രസംഗത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച പദ്ധതികളും അനുവദിച്ച തുകയും വ്യക്തമാക്കാമോ?
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികള്‍
2385.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ ഉള്‍പ്പെടുത്തി 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും അതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് നാളിതുവരെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നിന്നും 2019-20 മുതൽ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ ഉള്‍പ്പെടുത്തി 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികളില്‍ നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ; ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2386.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ്. ഐ.ഐ.എസ്.ടി. യ്ക്കായി സ്ഥലം വാങ്ങുന്നതിന് തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസലിൽ അനുകൂല നടപടി സ്വീകരിക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രസ്തുത പദ്ധതിക്കായി എത്ര രൂപയാണ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിക്കായി 130 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തുക ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
2387.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21, 2021-22 വര്‍ഷങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് 20 ശതമാനം തുക അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഭരണാനുമതി ലഭ്യമാകാത്ത പ്രവൃത്തികള്‍ക്ക് കാലതാമസം ഒഴിവാക്കി ഭരണാനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ?
2388.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-2020, 2020-2021 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വിഭവ സമാഹരണത്തിനായി എന്തു തുകയാണ് ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരുന്നത്; ഇതില്‍ ഓരോ വര്‍ഷവും എത്ര തുക വീതം പിരിച്ചെടുത്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ആഭ്യന്തരവിഭവ സമാഹരണം പ്രസ്തുത രണ്ട് വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരുന്നതിനേക്കാള്‍ എത്ര ശതമാനം കുറവു വന്നിട്ടുണ്ട് ; കുറയാനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
നടപ്പുസാമ്പത്തിക വര്‍ഷം വിഭാവനം ചെയ്തിരിക്കുന്ന ആഭ്യന്തരവിഭവ സമാഹരണം എത്രയാണ്; ലക്ഷ്യം കൈവരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ ?
2389.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിലെ അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പാലങ്ങൾ നിർമ്മിക്കുന്നതിന് വേണ്ട തുക വകയിരുത്തുവാൻ സാധിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷൻ ആയി ഉൾപ്പെടുത്തിയതിനാൽ ഭരണാനുമതി ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമോ?
2390.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വർഷം നാളിതുവരെ പദ്ധതി വിഹിതത്തിൽ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട് ; വിശദാശം നൽകുമോ ?
2391.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വിശദമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം എത്ര രൂപ വിതരണം ചെയ്യുന്നുവെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
2392.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പേര്‍ക്കാണ് നിലവില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്; അറിയിക്കാമോ;
( ബി )
ഇതിനായി ഒരു വര്‍ഷം ചെലവാകുന്ന തുക എത്രയാണ്; വ്യക്തമാക്കാമോ;
( സി )
2011-16 സര്‍ക്കാരിന്റെ കാലത്തേക്കാള്‍ എത്രപേര്‍ നിലവില്‍ അധികമായി പെന്‍ഷന്‍ വാങ്ങുന്നു; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
2011-16 സര്‍ക്കാരിന്റെ കാലത്ത് വ്യക്തിഗത സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്ര രൂപയായിരുന്നു; നിലവില്‍ എത്ര രൂപയാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
ക്ഷേമ പെന്‍ഷന്‍
2393.
ശ്രീ. എം. എം. മണി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻ.എസ്.എ.പി.) പ്രകാരം നല്‍കിവരുന്ന പെന്‍ഷന്‍ 200 രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് പ്രസ്താവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സർക്കാർ അധികാരമേറ്റ ശേഷം ക്ഷേമ പെന്‍ഷനായി ഓരോ മാസവും നല്‍കിവരുന്ന ആകെ തുകയെത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
മുൻ സര്‍ക്കാരും ഈ സര്‍ക്കാരും പുതുതായി എത്ര പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതെന്നതിന്റെ കണക്ക് ലഭ്യമാണോ; അനര്‍ഹരേയും ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരെയും കണ്ടെത്തി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2394.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ?
2395.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നല്‍കിവരുന്ന വിവിധ ക്ഷേമനിധി, പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ;
( ബി )
ഓരോന്നിലും നല്‍കിവരുന്ന പ്രതിമാസ പെന്‍ഷന്‍ തുക ഒരുപോലെയാണോ; പെന്‍ഷനുകളുടെ തുക ഉള്‍പ്പെടെ വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പെന്‍ഷനുകള്‍ക്ക് മുന്നോടിയായി അടയ്‌ക്കേണ്ടിവരുന്ന പ്രതിമാസ അംശദായം എത്രയെന്ന് വെളിപ്പെടുത്താമോ?
2396.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ യഥാസമയം മസ്റ്ററിംഗ് നടത്താതെ സർക്കാർ അനുവദിച്ച സമയത്ത് മസ്റ്ററിംഗ് നടത്തിയതിന്റെ ഫലമായി മസ്റ്ററിംഗ് ചെയ്ത മാസം മുതലുള്ള പെൻഷൻ ലഭ്യമാകുന്നുണ്ടെങ്കിലും ഇവരുടെ മസ്റ്ററിംഗ് നടത്താത്ത കാലത്തെ കുടിശ്ശിക തുക ഇതുവരെ വിതരണം ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടിശ്ശിക തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ ഈ തുക എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2397.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോള്‍ എത്രപേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും നല്‍കിവരുന്നുണ്ട്; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്റെയും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്റെയും വിതരണത്തിനായി ഒരു മാസം എത്ര കോടി രൂപ ചെലവാകുന്നുണ്ട്; വിശദമാക്കാമോ?
2398.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ധനരായ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനും നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് ചികിത്സക്കും, സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എഫ്.സി, കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
മേല്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ കെ.എഫ്.സി., കെ.എസ്.എഫ്.ഇ. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ?
2399.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി. നഷ്ടപരിഹാര തുകയെത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാര തുക ലഭിക്കാനുള്ളത് ഏത് കാലയളവ് മുതലാണെന്ന് വ്യക്തമാക്കാമോ?
2400.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം വിവിധ മേഖലകളിലായി കണ്ടെത്തിയ നികുതി തട്ടിപ്പും ചോർച്ചകളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
നികുതി വെട്ടിപ്പും ചോർച്ചയും യഥാസമയം കണ്ടെത്തി നികുതി പിരിവ് ശക്തമാക്കാനായി സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുമോ;
( സി )
നികുതി നിയമാനുസൃതം പിരിച്ചെടുക്കുന്നതിനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും കുറ്റക്കാർക്കെതിരെ നിയമ നടപടി കൈകൊള്ളുവാനും സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
2401.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2019-20, 2020-21, 2021-22 കാലയളവുകളിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട്‌ രജിസ്റ്റർ ചെയ്ത കേസ്സുകളുടെ എണ്ണം, ഇവയിൽ കണ്ടുപിടിച്ച കേസ്സുകൾ, ഈടാക്കിയ തുക, ഇനിയും ഈടാക്കുവാനുള്ള തുക, പ്രസ്തുത തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന നടപടികൾ എന്നിവ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
നികുതി വെട്ടിപ്പ് തടയുന്നതിനായി നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
നികുതി പിരിവ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളുടെയും, അവർ നടത്തിയ അഴിമതികളുടെയും അടിസ്ഥാനത്തിൽ 2019-20, 2020-21, 2021-22 കാലയളവുകളിൽ എത്ര ഉദ്യോഗസ്ഥരുടെ പേരിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും അവരിൽനിന്നും എത്ര തുക പിടിച്ചെടുത്തുവെന്നും വ്യക്തമാക്കുമോ;
( ഡി )
നികുതി പിരിവ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ സ്വീകരിച്ചുവരുന്ന പ്രധാന നടപടികൾ വിശദമാക്കുമോ?
2402.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ ശമ്പള വിതരണത്തിന് 2022 ഏപ്രിൽ മാസം സർവ്വകലാശാലകൾ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ യു.ജി.സി. സ്കെയിലിലും സ്റ്റേറ്റ് സ്കെയിലിലും ഉൾപ്പെട്ടവരുടേത് പ്രത്യേകമായി ലഭ്യമാക്കാമോ;
( ബി )
പെൻഷൻ വിതരണത്തിന് 2022 ഏപ്രിൽ മാസം സർവകലാശാലകൾ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ യു.ജി.സി. സ്കെയിലിലും സ്റ്റേറ്റ് സ്കെയിലിലും ഉൾപ്പെട്ട പെൻഷൻകാരുടേത് പ്രത്യേകമായി ലഭ്യമാക്കാമോ; പ്രസ്തുത കാലയളവില്‍ പങ്കാളിത്ത പെൻഷനിലുൾപ്പെട്ട ജീവനക്കാരുടെ സർവ്വകലാശാല വിഹിതം അടയ്ക്കുന്നതിന് ചെലവായ തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ശമ്പള-പെൻഷൻ വിതരണത്തിനായി 2022 ഏപ്രിൽ മാസം സർവ്വകലാശാലകൾക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2403.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ധനകാര്യവകുപ്പിൽ നിന്നും എത്ര രൂപയുടെ കരാർ നൽകിയിട്ടുണ്ട് ;ഇതിൽ ടെണ്ടര്‍ നടപടികൾ കൂടാതെ ആകെ എത്ര രൂപയുടെ പ്രവൃത്തി അനുവദിച്ചിട്ടുണ്ട്;
( ബി )
അക്രഡിറ്റഡ് ഏജൻസികള്‍ക്ക് പരമാവധി എത്ര രൂപയുടെ പ്രവൃത്തിയാണ് ടെൻഡർ കൂടാതെ അനുവദിക്കുവാൻ സാധിക്കുന്നത് ; പ്രസ്തുത പരിധിയേക്കാൾ ഉയർന്ന തുകയുള്ള പ്രവൃത്തികൾ ടെണ്ടര്‍ കൂടാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുവദിച്ച് നൽകിയിട്ടുണ്ടോ;വിശദാംശം നൽകുമോ ?
ധനകാര്യ ഇൻസ്പെക്ഷൻ വിങ്
2404.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ ഇൻസ്പെക്ഷൻ വിങ് കഴിഞ്ഞ സാമ്പത്തികവർഷം പി.ഡബ്ല്യു.ഡി. വകുപ്പിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ധനകാര്യവകുപ്പിനെ അറിയിച്ചിട്ടുണ്ടോ ; എങ്കിൽ വിശദാംശം നൽകുമോ ?
2405.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളം മിഷന്‍ കോര്‍ഡിനേറ്ററായ ടി.എൻ.സീമയ്ക്ക് ശമ്പളയിനത്തിലും മറ്റ് അലവൻസുകളിലുമായി പ്രതിമാസം എത്ര രൂപയാണ് ധനകാര്യവകുപ്പ് നിശ്ചയിച്ച് നൽകിയിരിക്കുന്നത്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2406.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ്.-ന്റെ ഏത് വർഷം വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കിയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത എച്ച്.ഡി.എസ്.-ന്റെ ഏത് വർഷം വരെയുള്ള വാർഷിക ധനകാര്യ പത്രികയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകിയിട്ടുള്ളത്;
( സി )
ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെങ്കിൽ ഓഡിറ്റ് നടത്താത്തവർക്കെതിരെ സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
വാർഷിക ധനകാര്യ പത്രിക സമർപ്പിച്ചിട്ടില്ലെങ്കിൽ പ്രസ്തുത എച്ച്.ഡി.എസ്.-ന് എതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഇ )
ഈ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ എത്ര പേരെ എച്ച്.ഡി.എസ്. വഴി നിയമിച്ചിട്ടുണ്ട്; അവരുടെ പേര്, തസ്തിക, നൽകുന്ന ശമ്പളം എന്നീ വിവരങ്ങൾ നൽകാമോ?
2407.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര കേരളത്തിൽ നികുതി-നികുതിയേതര വരുമാനത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് എത്രയാണെന്നും 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ ഉണ്ടായ നികുതി വർദ്ധനവ് എത്രയാണെന്നും അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ കേന്ദ്ര സർക്കാരില്‍ നിന്ന് ഓരോ മാസവും ലഭിച്ച ജി.എസ്.ടി. വിഹിതവും നഷ്ട പരിഹാരവും എത്രയാണെന്ന് അറിയിക്കുമോ;
( സി )
2022 ഏപ്രിലിന് ശേഷം ലഭിച്ച ജി‌.എസ്‌.ടി. വിഹിതം/ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഇവ എത്രയാണെന്ന് അറിയിക്കുമോ;
( ഡി )
ഏതെങ്കിലും കാറ്റഗറി ഉദ്യോഗസ്ഥര്‍ക്ക് ഡി‌.എ. ആനുകൂല്യം കുടിശ്ശിക ഇല്ലാതെ നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2408.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി ആക്ടിന്റെ പരിധിയില്‍ വരുന്ന പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഭക്ഷണ സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മറ്റ് എന്തൊക്കെ സാധനങ്ങള്‍ക്കാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി അടങ്കലുകളെ ഇത് പ്രതികൂലമായി ബാധിക്കുമോയെന്ന് വിശദമാക്കാമോ?
2409.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പരിശോധനാ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2410.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം ധനകാര്യ കമ്മീഷന്റെ കാലയളവിലെ ഗ്രാന്റില്‍ എത്ര തുകയാണ് ചെലവഴിക്കാതെ ബാക്കിയായതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ഗ്രാന്റിൽ തുക ബാക്കിയുണ്ടായിട്ടും എല്‍.എസ്.ജി.ഐ. ബില്ലുകള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റില്‍ നിന്നും പാസ്സാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക നീക്കിയിരിപ്പ് ഉണ്ടായിരുന്നപ്പോഴാണ് പുതിയ ഗ്രാന്റില്‍ നിന്നും ചെലവഴിച്ചതെന്നും എത്ര രൂപ ഇത്തരത്തില്‍ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
2411.
ശ്രീമതി.ഉമ തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി മുഖേനയുള്ള പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത വിഭാഗത്തിന്റെ ചുമതലകൾ എന്തൊക്കെയാണെന്നും നാളിതുവരെ ഈ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കിഫ്‌ബി മുഖേന നടത്തിയ പല നിർമ്മാണ പ്രവർത്തനങ്ങളിലും ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സാഹചര്യത്തിൽ ആഭ്യന്തര ഗുണനിലവാര പരിശോധന സെല്ലിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2412.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖാന്തിരമുള്ള പദ്ധതികളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി കിഫ്ബി നിയമിക്കേണ്ട പ്രോജക്ട് എഞ്ചിനീയ‍ർ, സൈറ്റ് സൂപ്പർവൈസർ എന്നീ തസ്തികകൾ നിരവധി ഇടങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ഒഴിവുകൾ നികത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
മലമ്പുഴ മണ്ഡലത്തിൽ പ്രവൃത്തി നടന്നുവരുന്ന കിഫ്ബി പദ്ധതികളിൽ പ്രോജക്ട് എഞ്ചിനീയ‍ർ, സൈറ്റ് സൂപ്പർവൈസർ തസ്തികകളിൽ ഉടൻ തന്നെ നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ ?
2413.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂർ ഗവ. ആ‍ർട്സ് ആന്റ് സയൻസ് കോളേജിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടോ; ഏതു സാമ്പത്തിക വർഷമാണ് തുക അനുവദിച്ചതെന്നും എത്ര തുകയാണ് കിഫ്ബി വഴി സമാഹരിച്ച് മേൽ പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി നൽകുന്നതെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലമ്പൂർ ഗവ. ആ‍ർട്സ് ആന്റ് സയൻസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിനുള്ള ധനാനുമതി കിഫ്ബി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് തീയതിക്കാണെന്നും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( സി )
സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കിറ്റ്കോ ലിമിറ്റഡ് മേൽ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടും ഡിസൈനും തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ തുടർ നടപടികൾ വിശദമാക്കാമോ; മേൽ പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ;
( ഡി )
സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം കിഫ്ബി വഴി എത്ര തുകയാണ് അനുവദിക്കാനുദ്ദേശിക്കുന്നതെന്നും ആയതിന്റെ നാളിതുവരെയുള്ള നടപടികളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ; സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് ഏത് വകുപ്പാണെന്നും തുക എപ്രകാരമാണ് കിഫ്ബി ചെലവഴിക്കുകയെന്നും അറിയിക്കാമോ?
2414.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്‌ബി പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കിഫ്ബിയിൽ ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭ്യമായ മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
കിഫ്ബി ഫണ്ട് വകയിരുത്തിയ പട്ടിക്കാട് ജി.എച്ച്.എസ്.എസ്., മഞ്ചേരി ജി.ജി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകളുടെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2415.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന ആലുവ-പെരുമ്പാവൂര്‍ റോഡ് പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
2416.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതികളില്‍ സാമ്പത്തികാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുള്ള കടമക്കുടി ഗ്രാമപഞ്ചായത്തിലെ 1.05 കോടി രൂപയുടെ ആധുനിക ശ്മശാനത്തിന് സാമ്പത്തികാനുമതി ലഭ്യമാകുന്നതില്‍ നേരിടുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയത് എന്നാണെന്നും പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും സാമ്പത്തികാനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
2417.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന തലശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബിയുടെ ഭരണാനുമതി ഇതുവരെയും ലഭ്യമാകാത്ത പ്രവൃത്തികളും അനുമതി ലഭ്യമായ പ്രവൃത്തികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബിയുടെ ഭരണാനുമതി ലഭ്യമായ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്നും ആയത് പൂര്‍ത്തീകരിക്കാൻ എന്തൊക്കെ നടപടിക്രമങ്ങളാണുള്ളതെന്നും ആയതിന് ലഭ്യമായ തുകയടക്കം വ്യക്തമാക്കാമോ?
2418.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിവരുന്നതുമായ പ്രവൃത്തികളുടെ നിലവാര പരിശോധന നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏൽപ്പിച്ചിട്ടുള്ള എസ്.പി.വി.കളുടെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തത് കാരണം പ്രവൃത്തികളുടെ നിലവാരം കുറയുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പൂര്‍ത്തിയായ പ്രവൃത്തികള്‍ ഡി.പി.ആര്‍. അനുസരിച്ച് ചെയ്തു എന്ന് ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2419.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലുള്‍പ്പെട്ട പറവൂര്‍-ചെറായി പാരലല്‍ റോഡിന്റെ നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ അനുവദിച്ച പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ അംഗീകാരം ലഭ്യമാക്കുന്നതിലുള്ള കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2420.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ദേശം-വല്ലംകടവ് റോഡ് പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
2421.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കിഫ്‌ബി വഴി നാളിതുവരെ അനുമതി നൽകിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
2422.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി പ്രവൃത്തിയിലുൾപ്പെട്ട റോ‍ഡുകള്‍ എഫ്.ഡി.ആര്‍. സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ എന്നറിയിക്കുമോ; ബി.എം. ആന്റ് ബി.സി. റോ‍ഡുകളെക്കാള്‍ എഫ്.ഡി.ആര്‍. ഉപയോഗിച്ചുള്ള റോ‍ഡ് നിര്‍മ്മാണത്തിനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
എഫ്.ഡി.ആര്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് കിഫ്‌ബി മുഖേന പ്രവൃത്തി പൂര്‍ത്തിയാക്കിയ റോ‍ഡുകൾ കേരളത്തിലുണ്ടോ; എങ്കിൽ അവയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കുറ്റ്യാടി മണ്ഡലത്തിൽ കിഫ്‌ബി പ്രവൃത്തിയിലുൾപ്പെട്ട വടകര-വില്ല്യാപ്പിള്ളി-ചേലക്കാട്, കുട്ടോത്ത്-അട്ടക്കുണ്ട് കടവ്, കുറ്റ്യാടി ബൈപ്പാസ് എന്നീ റോ‍ഡുകള്‍ പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
2423.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ സേവിംഗ്സ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂള്‍, കോളേജ് വിദ്യാർത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് നാഷണല്‍ സേവിംഗ്സ് വഴി പദ്ധതികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2424.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ പർച്ചേസുകൾക്ക് സ്റ്റോർസ് പർച്ചേസ് മാന്വൽ വ്യവസ്ഥകൾ നിഷ്കർഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ പർച്ചേസുകൾക്ക് സ്റ്റോർസ് പർച്ചേസ് മാന്വൽ വ്യവസ്ഥകളിൽ ഇളവ് നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ് പ്രസ്തുത ഇളവ് നൽകിയതെന്നും എന്നുവരെയാണ് ഇളവ് നൽകിയതെന്നും വ്യക്തമാക്കാമോ;
( സി )
സർക്കാർ കമ്പനികൾ നടത്തുന്ന എത്ര കോടി രൂപയ്ക്ക് മുകളിലുള്ള പർച്ചേസു സുകൾക്കാണ് സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം വകുപ്പ് മന്ത്രിയുടെ അംഗീകാരം ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ?
2425.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം ഉല്പന്നങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതം എത്രയെന്ന് അറിയിക്കാമോ; വില വര്‍ദ്ധനവിന് ആനുപാതികമായി സംസ്ഥാന നികുതിയില്‍ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് വഴി ഓരോ വര്‍ഷവും അധികമായി സമാഹരിച്ച തുക എത്രയാണ്; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി ഇനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2426.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലെ അപാകതകൾ മൂലം നികുതി വെട്ടിപ്പിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി നികുതി വെട്ടിപ്പ് കേസുകൾ പിടികൂടിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ബിസിനസ് ഇന്റലിജൻസ്, അനലിറ്റിക്സ് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള നികുതി വെട്ടിപ്പുുകൾ കണ്ടെത്താനുള്ള നടപടികൾ‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വ്യാപകമായി ടെസ്റ്റ് പർച്ചേസുകള്‍ നടത്തിയിരുന്നോ; ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ‍സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തുിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2427.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി നിയമം നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനു എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ?
2428.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വരുമാന വളര്‍ച്ചാ നിരക്കില്‍ പ്രതീക്ഷിച്ച നേട്ടം സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ,;
( ബി )
ജി.എസ്.ടി. വരുമാന വളര്‍ച്ചാ നിരക്കില്‍ കേരളം ഏതു സ്ഥാനത്താണെന്നും സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജി.എസ്.ടി. വരുമാന വളര്‍ച്ചാ നിരക്ക് എത്രയാണെന്നും സംസ്ഥാനം കൈവരിച്ച വളര്‍ച്ചാ നിരക്ക് എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
നികുതിച്ചോര്‍ച്ച കൃത്യമായി തടയുന്നതിന് കഴിയാത്തതും പരിഹാര നടപടികള്‍ യഥാസമയം സ്വീകരിക്കാത്തതുമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനിടയാക്കിയതെന്ന് കരുതുന്നുണ്ടോ;
( ഡി )
എങ്കിൽ ആയതിന് പരിഹാരമായി എന്തെല്ലാം മാറ്റങ്ങളാണ് നികുതിപിരിവ് വര്‍ദ്ധിപ്പിയ്ക്കുന്നതിനും നികുതിച്ചോര്‍ച്ച തടയുന്നതിനുമായി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
2429.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ച ജി.എസ്.ടി. നഷ്ടപരിഹാര തുകയെത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക കൊണ്ട് സംസ്ഥാന ധനവ്യയത്തിന്റെ എത്ര ശതമാനമാണ് നിർവ്വഹിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ?
2430.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാര ഇനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
2431.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കുള്ള ജി.എസ്.ടി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ത്തിയതിനാല്‍ സര്‍ക്കാരിന്റെ പദ്ധതികളെ ആയത് എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രം ജി.എസ്.ടി. നിരക്കിൽ മാറ്റം വരുത്തുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധന സംസ്ഥാനത്തെ എത്രമാത്രം ബാധിക്കുമെന്ന് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2432.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പിന്റെ പ്രവർത്തനത്തില്‍ വീഴ്ചകള്‍ ഉള്ളതുകൊണ്ടാണോ സംസ്ഥാന ജി.എസ്.ടി. വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( ബി )
നികുതി വെട്ടിപ്പ് പെരുകുകയും നികുതി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് പുനഃസംഘടന നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2433.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയ നടപടി സംസ്ഥാനത്തിന്റെ വരുമാനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2434.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര തവണ ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ട്രഷറി നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന തരത്തിലുള്ള അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി പദ്ധതി നിര്‍വ്വഹണം നടത്താന്‍ കഴിയാത്ത തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇത് ആവര്‍ത്തിക്കാതിരിക്കാൻ ഈ സാമ്പത്തിക വര്‍ഷം എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കാമോ?
2435.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വണ്‍മാന്‍ ട്രഷറി നിർത്തലാക്കിയ അവസരത്തിൽ അവിടെ സബ്ട്രഷറി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രസ്തുത സബ്ട്രഷറി അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സബ്ട്രഷറിക്കാവശ്യമായ സ്ഥലവും കെട്ടിടവും സൗജന്യമായി നല്‍കാൻ പഞ്ചായത്ത്‌ തയ്യാറായിട്ടുള്ളതിനാല്‍ സബ്ട്രഷറി എന്നത്തേക്ക് അനുവദിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2436.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില ട്രഷറി ഉദ്യോഗസ്ഥർ മുതിർന്ന പൗരന്മാരുടെയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുൾപ്പെടെയുള്ള നിർധനരുടെയും അക്കൗണ്ടുകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരും ഈ സർക്കാരും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അവർ ആരെല്ലാമെന്നും വിശദമാക്കുമോ;
( സി )
ട്രഷറികളിലൂടെയുള്ള ക്രയവിക്രയം കുറ്റമറ്റതാക്കുവാനും പരാതിക്കാരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി ഈ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2437.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളിൽ 2016 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സമാഹരിക്കാൻ കഴിഞ്ഞ ട്രഷറി സ്ഥിര നിക്ഷേപം എത്രയാണെന്ന് വ്യക്തമാക്കുമോ?
2438.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര സബ്ട്രഷറി നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2439.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എണ്‍പത് വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് മസ്റ്ററിംഗ് നടത്തുന്നതിനുള്ള വാതില്‍പ്പടി സേവനത്തിന്റെ പ്രയോജനം എത്രപേര്‍ക്ക് ലഭിക്കുമെന്നുള്ള കണക്ക് നല്‍കാമോ?
2440.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ എ.ടി.എം. കൗണ്ടറുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2441.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളിൽ ലോട്ടറി വില്പനയിലൂടെ ലഭിച്ച വരുമാനം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുകയില്‍നിന്നും സമ്മാനം നല്‍കുന്നതിനായി ചെലവഴിച്ച തുക വ്യക്തമാക്കുമോ;
( സി )
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളിൽ വിവിധ ലോട്ടറികളുടെ ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് സമ്മാനത്തുക നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് കാലയളവുവരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ ഒന്നാം സമ്മാനം ലഭിച്ചതും സമ്മാനം കെെപ്പറ്റാതെ ലാപ്സായതുമായ എത്ര കേസുകള്‍ നിലവിലുണ്ടെന്നും അതുപ്രകാരം എത്ര തുക സര്‍ക്കാരിന് ലഭിച്ചുവെന്നും വ്യക്തമാക്കുമോ?
2442.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വർഷക്കാലമായി കെ.എസ്.എഫ്.ഇ. യിൽ പി.എസ്.സി. വഴി എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ.യുടെ വിപുലീകരണത്തിനായി പുതിയ ബ്രാഞ്ചുകളും റൂറൽ മേഖല ഓഫീസുകളും ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
കെ.എസ്.എഫ്.ഇ. സേവനങ്ങൾ നൂതനമാക്കുന്നതിനും പണം അടക്കുന്നതിനായും മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ?
2443.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ സ്കീം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരെയും ഈ സ്കീമില്‍ ഉള്‍പ്പെടുത്തുമോ; വിരമിച്ചവരില്‍ ഭൂരിഭാഗത്തിനും നിലവില്‍ തുച്ഛമായ പെന്‍ഷന്‍ മാത്രമേ ലഭിക്കുന്നുള്ളുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വ്യത്യസ്ത തസ്തികകളിൽനിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ ഭീമമായ അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നപടികളാണ് സ്വീകരിച്ചിരിച്ചിട്ടുള്ളത് ?
2444.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യക്തികളിൽനിന്ന് കെ.എസ്.എഫ്.ഇ. ശമ്പള റിക്കവറി നടത്തുമ്പോള്‍ കൂടുതലായി ലഭിച്ച തുക അതത് വ്യക്തികള്‍ക്ക് തിരിച്ച് കൊടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇനത്തില്‍ കെ.എസ്.എഫ്.ഇ.യുടെ വിവിധ ബ്രാഞ്ചുകളില്‍ എത്ര രൂപയാണ് നീക്കിയിരിപ്പുള്ളതെന്ന് ബ്രാഞ്ചടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( സി )
അധികമായി റിക്കവറി നടത്തിയ തുക തിരികെ ലഭിക്കുന്നതിനായി വ്യക്തികള്‍ നല്‍കിയ അപേക്ഷകളിൽ തീർപ്പ് കല്‍പ്പിക്കുവാൻ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഇനത്തിൽ തിരികെ നല്‍കാനുള്ള തുകയ്ക്ക് പലിശ ലഭ്യമാക്കുമോ എന്ന് അറിയിക്കുമോ?
2445.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കേന്ദ്രമായി കെ.എസ്.എഫ്.ഇ. യുടെ ഈവനിംഗ് ശാഖ ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടാേ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
2446.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കുടുംബശ്രീ ജീവനക്കാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2447.
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കൗണ്‍സില്‍ ശിപാര്‍ശകള്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി സംസ്ഥാനത്തിന് മുമ്പില്‍ തുറന്നിട്ടിരിക്കുന്ന സാദ്ധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാന ധനസ്ഥിതിയെ അസന്തുലിതാവസ്ഥയിലെത്തിക്കുകയും അത്തരം അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങൾക്ക് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി നടത്തിയിട്ടുള്ള നിരീക്ഷണം സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങള്‍ പുന:സ്ഥാപിക്കുവാന്‍ പര്യാപ്തമാണോ; വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി ജൂലൈയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ വരുമാന നഷ്ടം പരിഹരിക്കുന്നതിനായി ജി.എസ്.ടി. പൊതു ചട്ടക്കൂട്ടില്‍ എന്തൊക്കെ അധികാരങ്ങള്‍ സംസ്ഥാനത്തിന് വിട്ടുനല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്; ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമെന്തെന്ന് വിശദമാക്കാമോ ?
2448.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
ജി.എസ്.ടി. നികുതിച്ചോർച്ച കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ ?
2449.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിഭാഗങ്ങളില്‍ നിന്നും തസ്തികമാറ്റം വഴി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി സ്പെഷ്യല്‍ റൂള്‍ പ്രകാരം എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
( ബി )
ഈ വകുപ്പില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി പ്രസ്തുത ഒഴിവുകള്‍ മാറ്റിവെക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയതിന് വേണ്ടി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
സ്പെഷ്യല്‍ റൂള്‍ പ്രകാരം 30:1:1 എന്ന അനുപാതത്തില്‍ 2016-ന് ശേഷം അസിസ്റ്റന്റ് ടാക്സ് ഓഫീസര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴി എത്ര നിയമനം നടന്നിട്ടുണ്ട്;
( ഡി )
പി.എസ്.സി. നടത്തിയ യോഗ്യത പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ക്ലറിക്കല്‍ പരിശീലനം 18.04.2022-ന് പൂര്‍ത്തിയായതിന് ശേഷം വീണ്ടും ദീര്‍ഘിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
പരിശീലനം ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ തുടര്‍പരിശീലനം ആരംഭിക്കുന്നതിന് കാലതാമസം വന്ന സാഹചര്യം വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.