UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2760.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖല വേണമെന്ന സുപ്രീംകോടതി നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2761.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തികളുടെയും വനപരിധിയിലുള്ള പ്രദേശങ്ങളുടെയും സർവ്വേ, അതിർത്തി തിരിക്കൽ, വനവത്ക്കരണ പ്രവർത്തനങ്ങൾ, വനാതിർത്തിയിൽ താമസിക്കുന്ന സമൂഹത്തെ വനസംരക്ഷണത്തിൽ പങ്കാളികളാക്കൽ തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുത്തി മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും പ്രസ്തുത പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുക എത്രയാണെന്നും മണ്ഡലം തിരിച്ച്‌ വ്യക്തമാക്കാമോ;
( ബി )
കൃഷിനാശം, വനാതിർത്തികളിൽ മനുഷ്യർക്കും കന്നുകാലികൾക്കും വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന ജീവഹാനി എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും പ്രസ്തുത പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുക എത്രയാണെന്നും മണ്ഡലം തിരിച്ച്‌ വ്യക്തമാക്കാമോ;
( സി )
ഇക്കോടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി മുൻ സർക്കാരിന്റേയും ഈ സർക്കാരിന്റെയും കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും പ്രസ്തുത പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുക എത്രയാണെന്നും മണ്ഡലം തിരിച്ച്‌ വ്യക്തമാക്കാമോ;?
2762.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വനവിസ്തൃതി ഓരോ വർഷം കഴിയുന്തോറും കുറഞ്ഞു വരുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വനഭൂമിയുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം പരിസ്ഥിതി ലോലമേഖലകള്‍ പുനര്‍ നിര്‍വ്വചിച്ചിട്ടുണ്ടോ; എങ്കില്‍ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കോടതി പറയുന്ന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകള്‍ മിക്കതും ഇപ്പോള്‍ ജനവാസ മേഖലകള്‍ ആയി മാറിയതിനാല്‍ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്നും വെളിപ്പെടുത്തുമോ?
2763.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തികളുടെയും വനപരിധിയിലുള്ള പ്രദേശങ്ങളുടെയും സര്‍വ്വേ, അതിര്‍ത്തി തിരിക്കല്‍, വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, വനാതിര്‍ത്തിയില്‍ താമസിക്കുന്ന സമൂഹത്തെ വനസംരക്ഷണത്തില്‍ പങ്കാളികളാക്കല്‍ എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2764.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം വൃക്ഷാവരണം ഉണ്ടായിരിക്കണമെന്നാണ് ദേശീയ വന നയം അനുശാസിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വനവൽക്കരണത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനേതര ഭൂമിയിൽ വനവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള വൃക്ഷ സമൃദ്ധി പദ്ധതി സംബന്ധിച്ച വിശദാംശം നൽകുമോ;
( ഡി )
നഗര വനം, വിദ്യാവനം എന്നിവ സൃഷ്ടിക്കുന്നതിനും തോട്ടങ്ങളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
2765.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സംരക്ഷണ നിയമം വകുപ്പ് 26 A പ്രകാരം പൂർണ അർഥത്തിൽ വയനാട് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരള ഫോറസ്റ്റ് ആക്ട് പ്രകാരം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വയനാട് ജില്ലയിലെ 344 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖല 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം വന്യജീവി സങ്കേതമായി പരിഗണിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2766.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനം പുനഃസ്ഥാപിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിന്റെ പുരോഗതി സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2767.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വനമേഖലയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കി മാറ്റണമെന്ന സുപ്രീം കോടതി വിധി തൃശ്ശൂര്‍ ജില്ലയിലെ ഏതൊക്കെ വില്ലേജുകളിലെ ജനങ്ങളെ ബാധിക്കാനിടയുണ്ടെന്ന വിവരം അറിയിക്കാമോ ?
2768.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിയാവാക്കി വനങ്ങള്‍ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്തെ മിയാവാക്കി വനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണോ; ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള മിയാവാക്കി വനങ്ങളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
2769.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോ സെന്‍സിറ്റീവ് സോണുകൾ സംബന്ധിച്ച് 2022- ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് എന്തെങ്കിലും നിവേദനങ്ങൾ നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിവേദനങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത വിഷയത്തിൽ നിലവിലെ വയനാട് എം. പി. പ്രധാനമന്ത്രിക്ക് കത്ത് നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2770.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോ സെന്‍സിറ്റീവ് സോണുകൾ സംബന്ധിച്ച് 2022-ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ നിവേദനങ്ങളുടെയും കത്തുകളുടെയും പകർപ്പുകൾ ലഭ്യമാക്കാമോ?
2771.
ഡോ.കെ.ടി.ജലീൽ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സസ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രത്യേക വന പുനഃസ്ഥാപന നയം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുത നയം വഴി എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സംസ്ഥാനത്ത് കണ്ടുവരുന്ന അധിനിവേശ സസ്യങ്ങളെ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2772.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈവേ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് ബദൽ സംവിധാനമായി എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; എങ്കിൽ എന്താണെന്ന് വിശദമാക്കാമോ?
2773.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരക്ഷിത വനമേഖലകള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് 2019 ഒക്ടോബര്‍ 31-ാം തീയതി വനംവകുപ്പ് ഉത്തരവിറക്കിയിരുന്നോ;
( ബി )
പ്രസ്തുത സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് ബഫർസോണ്‍ സംബന്ധിച്ച കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ തത്വത്തില്‍ അംഗീകാരം നല്‍കുന്ന ഉത്തരവ് വനം വകുപ്പ് ഇറക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് മൂലം ബാധിക്കപ്പെടുന്ന ജന സമൂഹവുമായി ഉത്തരവിറക്കുന്നതിന് മുൻപ് ചർച്ച ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2774.
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ ഇതിനടിസ്ഥാനമായ ഘടകങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് ജണ്ടകള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നയരേഖ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
2775.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി ആലത്തൂര്‍ മണ്ഡലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കാമാേ?
2776.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവ് സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളാണ് വനം വകുപ്പ് നടത്തിവരുന്നത്;
( ബി )
2006 മുതൽ പാലക്കാട് ജില്ലയിൽ ഏതെല്ലാം കാവുകളുടെ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2777.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലെ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്ന് വിശദമാക്കാമോ?
2778.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങള്‍ എന്നിവ അതിരിടുന്ന ബഫര്‍സാേണ്‍ മേഖലകള്‍ കാേഴിക്കാേട്, മലപ്പുറം, വയനാട് ജില്ലകളിലുണ്ടോയെന്ന് വിശദമാക്കുമാേ;
( ബി )
എങ്കില്‍ പ്രസ്തുത ജില്ലകളിലെ ഏതെല്ലാം പഞ്ചായത്തുകള്‍ ബഫര്‍സാേണ്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുമാേ?
2779.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി കേരളത്തെ എങ്ങനെയാണ് ബാധിക്കുകയെന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനമോ ചര്‍ച്ചകളോ ബോധവല്‍ക്കരണ പരിപാടികളോ സംഘടിപ്പിച്ചിട്ടുണ്ടോ?
2780.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍-ആലഞ്ചേരി-മടത്തറ-കൊല്ലയില്‍ ഹില്‍ ഹൈവേ നിര്‍മ്മാണ പദ്ധതിക്കായി എത്ര ഹെക്ടര്‍ വനഭൂമി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി മുറിച്ചു മാറ്റിയ മരങ്ങളുടെ എണ്ണം അറിയിക്കാമോ?
2781.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് സാമൂഹ്യ വനവൽക്കരണ പദ്ധതി നടപ്പിലാക്കിയതെന്ന് പറയാമോ?
2782.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവനം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കൊല്ലം ജില്ലയിലെ ഏതെല്ലാം സ്കൂളുകളിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2783.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്കു കീഴില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള എത്ര റോഡുകളാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാം റെയ്ഞ്ചുകളില്‍ എവിടെയെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പേര്, നീളം, നിര്‍മ്മാണ ചെലവ്, പൂര്‍ത്തീകരിച്ച തീയതി, ഓരോ റോഡുകളുടെയും ഗുണഭോക്താക്കളുടെ എണ്ണം എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണത്തിനായി വനംവകുപ്പ് നല്‍കിയ സമ്മതപത്രത്തിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ വനംവകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2784.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവും കുളവും പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് ഫണ്ട് നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ ഓരോ സ്ഥലത്തും അനുവദിച്ച തുകയും പേരു വിവരവും വ്യക്തമാക്കാമോ?
2785.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനവും വരുമാനവും ഉറപ്പാക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള തടിയിതര ഉല്പന്നങ്ങളുടെ ഉല്പാദനം വർദ്ധിപ്പിച്ച് അവയിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും വേണ്ടി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
അപൂർവ്വ ഔഷധ സസ്യങ്ങളുടെ വംശനാശം തടയുന്നതിന് വേണ്ടി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കേരളത്തിലെ വനമേഖലയിൽ കാണപ്പെടുന്ന എല്ലാത്തരം സസ്യങ്ങളുടെയും ജീൻബാങ്ക് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2786.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിന് പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ചന്ദനമരം സ്വകാര്യ വ്യക്തികൾ നട്ടു വളർത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ?
2787.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികളെ വനത്തിൽനിന്ന് കുടിയിറക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി വയനാട്ടിൽ നടപ്പാക്കിയത് പരാജയപ്പെട്ടുവെന്നുള്ള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
വനംവകുപ്പിന്റെ കണക്ക് പ്രകാരം വനത്തിനുള്ളിലുള്ള ആദിവാസി ഊരുകളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
2788.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് 'വിദ്യാവനം' പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തൊക്കെ പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ?
2789.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ മണ്ഡലത്തിലെ മുള്ളരിങ്ങാട് - ചാത്തമറ്റം പൊതുമരാമത്ത്‌ റോഡ് പണിക്കായി കൊണ്ടുവന്ന ജെ. സി. ബി. യും ലോറികളും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ചോദ്യം ചെയ്ത ജനപ്രതിനിധികൾക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ പരാതി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നൽകാമോ?
2790.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വനം കൈയ്യേറ്റം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര ഹെക്ടര്‍ വനം കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇനി എത്ര ഹെക്ടര്‍ ഒഴിപ്പിക്കാനുണ്ടെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2791.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ മേഖലയിൽ വള്ളക്കടവ് മുതൽ മുല്ലപ്പെരിയാർ ഡാം സൈറ്റ് വരെ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‍നാട് കേരളത്തിന് കത്ത് നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കത്ത് എന്നാണ് അയച്ചതെന്നും ഈ റോഡിന്റെ നിർമ്മാണച്ചെലവ് തമിഴ്‍നാട് സർക്കാർ വഹിച്ചുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ടോയെന്നും ആരാണ് തമിഴ്‍നാട് സർക്കാറിന് വേണ്ടി കത്ത് അയച്ചതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത റോഡ് അടിയന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത റോഡിൽ അവസാനമായി പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത് എന്നാണ്; യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണോ റോഡ് തകരാന്‍ കാരണമെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത കത്തിന്മേൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത റോഡിന്റെ നിർമ്മാണം ഏത് ഓഫീസ് മുഖേനയാണ് നിർവ്വഹിക്കേണ്ടതെന്നും ഇതിന് ആരുടെയൊക്കെ അനുമതി ആവശ്യമാണെന്നും വിശദമാക്കുമോ?
2792.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ കണ്‍വീനര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന എല്ലാ ജോലികളും കരാര്‍ വ്യവസ്ഥയിലേക്ക് മാറിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കണ്‍വീനര്‍ വ്യവസ്ഥയില്‍ നിന്നും കരാര്‍ വ്യവസ്ഥയിലേക്ക് മാറിയത് ഗുണകരമാണോ എന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ നേട്ടങ്ങളും കോട്ടങ്ങളും വിശദമാക്കുമോ;
( സി )
വനം വകുപ്പിലെ തടി/തടിയിതര ഉല്പന്നങ്ങളുടെ ലേലം ഓണ്‍ലൈനായിട്ടാണോ നടത്തുന്നത്; നേരിട്ടും ഓണ്‍ലൈനായും നടക്കുന്ന ലേലങ്ങളിലെ ലേലത്തുക താരതമ്യം ചെയ്തുനോക്കിയിട്ടുണ്ടോ; എങ്കില്‍ ഏതാണ് ലാഭകരമെന്നത് വ്യക്തമാക്കുമോ;
( ഡി )
ഓണ്‍ലൈനായി തടി ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കുകയെന്ന് വിശദമാക്കുമോ?
2793.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വനം വകുപ്പിന് കീഴില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്ന വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവരിൽ എത്ര സ്ഥിരം ജീവനക്കാര്‍ ഉണ്ടെന്നും എത്ര താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഇവരില്‍ പത്ത് വര്‍ഷത്തിലധികമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ തസ്തികയും ജോലി ചെയ്യുന്ന ഓഫീസും ജോലി ചെയ്യുന്ന കാലയളവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
2794.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്(പി. സി. സി. എഫ്‌.) തസ്തിക സൃഷ്ടിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ; വിജിലൻസ് കേസിൽ എഫ്. ഐ. ആർ. ല്‍ ഉൾപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥന് പ്രസ്തുത തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോ; എങ്കിൽ ഈ കേസിന്റെ വിശദാംശം നൽകുമോ;
( ബി )
വിജിലൻസ് കേസ് നിലനിൽക്കെ ഉദ്യോഗക്കയറ്റം നൽകി പുതിയ തസ്തികയില്‍ നിയമിക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2795.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ എത്ര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തിക ഒഴിഞ്ഞ് കിടക്കുന്നുവെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ വർഷം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ എത്ര ഒഴിവ് പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കാമോ; കാറ്റഗറി തിരിച്ച് വിവരം ലഭ്യമാക്കാമോ?
2796.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വനംവകുപ്പില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ ജൂനിയര്‍ ഐ.എഫ്.എസ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടോ; എങ്കില്‍ പേരും തസ്തികയും സഹിതം വ്യക്തമാക്കാമോ;
( ബി )
വനംവകുപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എല്ലാ ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെയും പേരും, റാങ്കും, നിലവില്‍ അവര്‍ ജോലി ചെയ്യുന്ന തസ്തികയും റാങ്കും, ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ ഏതൊക്കെയെന്നും കേഡര്‍-നോണ്‍ കേഡര്‍ തിരിച്ച് വ്യക്തമാക്കാമോ ?
2797.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പാതയോരങ്ങളിലും, സര്‍ക്കാര്‍ ഓഫീസ് വളപ്പുകളിലെയും മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
വനം വകുപ്പ് നിര്‍ണ്ണയിക്കുന്ന തുക വളരെ അധികമാണെന്നും ഈ തുകയ്ക്ക് ആരും തന്നെ ലേലത്തില്‍ പിടിക്കാന്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായും, പലതവണ ലേലം ചെയ്ത് കുറഞ്ഞ വില ഉറപ്പാക്കുന്നതിനാല്‍ ഖജനാവിൽ നഷ്ടമുണ്ടാകുന്ന സാഹചര്യം നിലവിലുണ്ടോ ?
2798.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ പന്തപ്ര ആദിവാസികോളനിയിലെ കുടുംബങ്ങൾക്ക് 2 ഏക്കർ വനാവകാശരേഖ നല്കിയെങ്കിലും ഭവനനിർമ്മാണത്തിനുവേണ്ടി 15 സെന്റ് സ്ഥലത്തെ മരങ്ങൾ മാത്രമേ മുറിച്ച് നീക്കുവാൻ അനുവാദം കൊടുത്തിട്ടുള്ളൂവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരുടെ പ്രധാന ജീവിതമാർഗ്ഗം കൃഷിയാണെന്നിരിക്കെ, കൃഷിചെയ്ത് ഉപജീവനം നടത്തുന്നതിനായി ബാക്കി മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അതിൻമേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആദിവാസി കോളനിയിലെ വീടിന് ഭീഷണിയായി നിൽക്കുന്ന നാശകം, വട്ട, അടക്കമുള്ള 919 പാഴ്മരങ്ങൾ വെട്ടിമാറ്റുന്നതിന് വേണ്ടി വനംവകുപ്പ് ലിസ്റ്റ് തയ്യാറാക്കിയിട്ടും നാളിതുവരെ പാഴ്മരങ്ങൾ വെട്ടിമാറ്റിയിട്ടില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എന്തുകൊണ്ടാണ് പാഴ്മരങ്ങൾ വെട്ടിമാറ്റാത്തത് എന്ന കാര്യം വിശദമാക്കാമോ;
( ഇ )
പ്രസ്തുത പാഴ്മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2799.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണോ ; എങ്കിൽ അതിർത്തി പുനർനിർണ്ണയിച്ച് ജനവാസ കേന്ദ്രങ്ങളെ ബഫർ സോൺ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനു വേണ്ട നപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരള ഫോറസ്റ്റ് ആക്ട് പ്രകാരം വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക സംരക്ഷിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുന്ന ജനവാസ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ?
2800.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫര്‍ സോണായി കരുതുമെന്ന സുപ്രീംകോടതി വിധി പ്രദേശത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പാറശാല മണ്ഡലത്തിലെ അമ്പൂരി, കളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാവുമോ;
( സി )
നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതിനായി നിയമ നിര്‍മ്മാണം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
2801.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ തൊഴിലാളികൾക്ക് പുറത്ത്‌ ഇറങ്ങി നടക്കുന്നതിനോ ജോലി ചെയ്യുന്നതിനോ കഴിയുന്നില്ലായെന്നുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആന, കുരങ്ങ്, ചെന്നായ തുടങ്ങിയ മൃഗങ്ങള്‍ സ്ഥിരമായി കടന്നുവരുന്ന പ്രസ്തുത മേഖലയിൽ സോളാർ ഫെൻസിങ്/നെറ്റ് വേലി സ്ഥാപിച്ച് തൊഴിലാളികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമോ;
( സി )
കൃഷിനാശം സംഭവിച്ച പ്രസ്തുത പ്രദേശത്തെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
2802.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രൂപീകരിക്കുന്ന ബഫര്‍സോണില്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന ജനസാന്ദ്രത കൂടിയ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2803.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പ് മുഖേന ആവിഷ്ക്കരിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
വന്യജീവികളുടെയും വിവിധ മത്സ്യ ഇനങ്ങളുടെയും ഉറവിട കേന്ദ്രമായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് ആലപ്പുഴ മണ്ഡലത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തണ്ണീര്‍ത്തടത്തിന്റെ ആരോഗ്യം വിലയിരുത്തുന്നതിനായി വെറ്റ്ലാന്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അതിനനുസരിച്ച് തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിന് വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
2804.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള വാളയാര്‍ വനമേഖലയിലെ സംരക്ഷണവേലിയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ആകെ എത്ര നീളത്തിലാണ് സംരക്ഷണവേലി നിര്‍മ്മിക്കുന്നതെന്നും ഇതിനായി അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ?
2805.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട്, ചെങ്കോട്ടക്കൊല്ലി, പൂഴിത്തോട്, പേരാമ്പ്ര എസ്റ്റേറ്റ് ഭാഗങ്ങളില്‍ എന്തൊക്കെ നടപടികളാണ് കൈകൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ വിള നശിപ്പിച്ചതിന്റെ ഭാഗമായി നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്ത എത്ര കര്‍ഷകരുണ്ടെന്നും, അവര്‍ക്ക് എന്നത്തേക്ക് ആനുകൂല്യം ലഭിക്കുമെന്നും വിശദമാക്കാമോ?
2806.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അടുത്ത കാലത്ത് രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
2807.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണം മൂലം കൃഷിനാശം ഉണ്ടായവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകയില്‍ കുടിശ്ശികയുണ്ടാേ; എങ്കില്‍ വിശദാംശം അറിയിക്കാമാേ;
( ബി )
പ്രസ്തുത കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കുമാേ; വിശദാംശം അറിയിക്കാമാേ?
2808.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യനും കൃഷിക്കും വലിയ വിപത്തായി മാറിക്കഴിഞ്ഞ കാട്ടുപന്നികള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് തയ്യാറാകുമോ;
( ബി )
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ശാസ്ത്രീയമായ ഒരു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താമോ?
2809.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തിയിൽ ഉണ്ടാകുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിനായി കിഫ്ബിയുടെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന കർഷർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
2810.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുള്ളന്‍ പന്നികള്‍ ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൃഷി നശിപ്പിക്കുന്ന മുള്ളന്‍ പന്നികളെ നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ?
2811.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിസ്ഥലങ്ങളില്‍ കാട്ടുപന്നികള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കൂടി വരുന്നുവെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
കാട്ടുപന്നികളെ വെര്‍മിന്‍ വിഭാഗത്തില്‍പ്പെടുത്തണം എന്ന കര്‍ഷകരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിന് കര്‍മ്മസേന രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ഡി )
കൃഷിനാശം വരുത്തുന്ന കാട്ട് പന്നികളെ വെടിവച്ചുകൊല്ലുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ; കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകുമോ?
2812.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിച്ചിരുന്നോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ലൈസൻസ് ഉളളവർക്ക് വനം വകുപ്പിന്റെ അനുമതിയോ​ടെ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയിട്ടുണ്ടോ?
2813.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ ഇറങ്ങി വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം പ്രദേശങ്ങളിൽ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നറിയിക്കാമോ;
( സി )
2021 -ല്‍ വന്യമൃഗങ്ങള്‍ എത്ര യാത്രികരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
2814.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെടി വച്ച് കൊല്ലുന്ന കാട്ടുപന്നിയുടെ മാംസം ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കിൽ ഈ ആവശ്യം പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
2815.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ പെരിങ്ങമല ഗ്രാമപഞ്ചായത്തിൽപ്പെട്ട പൊൻമുടി യു. പി. സ്കൂളിനു സമീപം പുലിയുടെ കാൽപാദം കണ്ടെന്ന വാർത്തയും ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
വാസസ്ഥലങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നും വന്യമൃഗങ്ങളെ തുരത്താൻ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്; വിശദമാക്കാമോ?
2816.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ കർഷകർക്ക് ഓരോ കൃഷി ഇനത്തിലും ലഭിക്കുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( ബി )
ഇരിക്കൂറില്‍ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2817.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ വന്യജീവികളുടെ ആക്രമണം മൂലം മരണമടയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും വനംവകുപ്പ് നല്‍കി വരുന്ന ധനസഹായം എത്ര പേർക്ക് അനുവദിച്ചിട്ടുണ്ടെന്ന് തുക സഹിതം അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.