UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2818.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മഞ്ചേരി മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വിഭാഗങ്ങളിലായി എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കുമോ?
2819.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തലശ്ശേരി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ മുഴുവൻ പ്രവൃത്തികളുടെയും നിലവിലുള്ള അവസ്ഥ എന്താണെന്നും ആയതിന് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഇനിയും പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമാണ്; ആയത് പൂർത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് അവശേഷിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2820.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ മൈനര്‍,മേജര്‍ ഇറിഗേഷന്‍ വിഭാഗങ്ങളുടെ എന്തെല്ലാം പ്രവ‍ൃത്തികള്‍ക്കാണ് നിലവില്‍ ഭരണാനുമതിയുള്ളതെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതികളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
2821.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വിവിധ ജലസേചന പദ്ധതികളിലൂടെ കബനി നദിയിലേയും കൈവഴികളിലേയും എത്ര ടി.എം.സി. ജലം ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മാനന്തവാടി മണ്ഡലത്തില്‍ ഇത്തരം പദ്ധതികളിലൂടെ എത്ര ടി.എം.സി. ജലം ഉപയോഗിക്കാന്‍ കഴി‍യുന്നുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( സി )
വയനാട് ജില്ലയില്‍ കബനി നദിയിലെ വെള്ളം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന താലൂക്ക് ഏതാണെന്ന് വ്യക്തമാക്കാമോ?
2822.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ മൈനർ, മേജർ ഇറിഗേഷൻ വിഭാഗങ്ങൾ 2021-22 സാമ്പത്തിക വർഷം ഏതെല്ലാം പ്രവൃത്തികൾക്ക് അനുമതി നൽകിയെന്ന വിശദാംശം ലഭ്യമാകുമോ;
( ബി )
2022-23 സാമ്പത്തിക വർഷം ഏതെല്ലാം പ്രൊപ്പോസലുകൾ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അതിന്റെ അനുമതി ഏത് ഘട്ടത്തിലാണെന്നും വിശദമാകുമോ?
2823.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ 2006-2011, 2011-2016, 2016-2021 എന്നീ കാലയളവുകളിൽ മൈന‍ർ/മേജർ ഇറിഗേഷൻ വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികളും നിലവിൽ നടപ്പാക്കുന്ന പദ്ധതികളും ഏതെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
മേൽ കാലയളവിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
2824.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ മൂഴിക്കൽ തടയണ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലെ ഉള്ളടക്കവും എസ്റ്റിമേറ്റ് തുകയുടെ വിശദവിവരങ്ങളും ലഭ്യമാക്കാമോ;
( സി )
മേൽ പ്രവൃത്തിയുടെ പ്രൊപ്പോസൽ ഇപ്പോൾ ഏത് ഓഫീസിലാണ് ഉള്ളതെന്നും ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോയെന്നും വിശദമാക്കാമോ?
2825.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരട്ടാർ, ആദിപമ്പ നദികളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്‍തിട്ടകളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത നദികളിലെ ചെളി നീക്കം ചെയ്യാൻ നൽകിയ കരാർ ഉപയോഗപ്പെടുത്തി വ്യാപകമായ മണൽകടത്ത് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2826.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പുഴകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ പുഴകളിൽ നിന്നും മണ്ണും മണലും നീക്കം ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതിക്കായി നാളിതുവരെ അനുവദിച്ച തുക എത്രയാണെന്നും ചെലവഴിച്ചത് എത്രയാണെന്നും അറിയിക്കാമോ?
2827.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരട്ടാർ, ആദിപമ്പ നദികളിലെ ചെളി നീക്കം ചെയ്യുന്നതിന് കരാർ നൽകിയിട്ടുണ്ടോ; പ്രസ്തുത കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കരാർ അവസാനിച്ച ശേഷം പുതിക്കിനൽകിയിട്ടുണ്ടോ; എങ്കിൽ പുതുക്കിയ കരാറിന്റെ പകർപ്പ് /രേഖകൾ നൽകാമോ?
2828.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന നദികൾ ഏതെല്ലാമെന്നും ഇവയുമായി ബന്ധപ്പെട്ട ‍ഡാമുകൾ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ നദികളിൽ മണലും ചെളിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് നദികളുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നതും പ്രകൃതിക്ഷോഭങ്ങളോ മഴക്കെടുതികളോ ഉണ്ടാകുമ്പോൾ നദികൾ ഗതിമാറി ഒഴുകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നദികളിലെ മാലിന്യങ്ങൾ നീക്കാനും സ്വാഭാവികമായിട്ടുള്ള നീരൊഴുക്ക് സുഗമമാക്കാനുമായി എന്തെല്ലാം അടിയന്തിര നടപടികളാണ് സ്വീകരിയ്ക്കുാന്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2829.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ സംസ്ഥാനത്ത് കടൽഭിത്തി, പുഴകളുടെ കരസംരക്ഷണം എന്നിവക്ക് നീക്കി വെച്ച തുക സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിലവിലെ സർക്കാർ വന്നതിനു ശേഷം തിരൂരങ്ങാടി മണ്ഡലത്തിൽ അനുവദിച്ച മേൽ പ്രവൃത്തികളുടെ പേരും അനുവദിച്ച തുകകളും വിശദമാക്കാമോ?
2830.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ഹരിതകേരളം മിഷനിലൂടെ എത്ര നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനത്തിന് സാധിച്ചെന്ന് അറിയിക്കുമോ;
( ബി )
ഇവയുടെ വിശദാംശം ജില്ല/താലൂക്ക് തിരിച്ച് വ്യക്തമാക്കുമോ?
2831.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒട്ടേറെ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ ചാലിയാർ നദിയെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
നദിയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നത് തടയാൻ നദി ഒഴുകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഒരു സംരക്ഷണ പരിപാടിക്ക് രൂപം നൽകുമോ;
( സി )
നദിയുടെ ഇരു പാർശ്വവും ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ നിലവിലുണ്ടാ; ഉണ്ടെങ്കിൽ ഈ നദി ഒഴുകുന്ന മലപ്പുറം ജില്ലയിലെ വാഴയൂർ, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളില്‍ എന്തെല്ലാം തീര സംരക്ഷണ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുമോ?
2832.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തിലെ മൂഴിയത്ത് വരിക്കോലില്‍ വടക്കതില്‍ കനാല്‍ കവറിംഗ് സ്ലാബ് നിർമ്മാണത്തിനും സൈഡ് റോഡ് നിർമ്മാണത്തിനും ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ നിരാക്ഷേപ പത്രം നല്കുന്നതിന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2833.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുകുളങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ 2021-22, 2022-23 വര്‍ഷങ്ങളില്‍ കുളം നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2834.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായ കനാലുകള്‍ പുനരുദ്ധാരണം നടത്തുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; കനാലുകളുടെ ഏതൊക്കെ ഭാഗങ്ങളിലാണ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
യഥാസമയം കനാല്‍ പുനഃരുദ്ധാരണം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വേനല്‍ കാലത്ത് കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2835.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി പാടശേഖരത്തിലേക്ക് ഭരതപ്പുഴയില്‍ നിന്നും ജലം എത്തിച്ചു കൊണ്ടിരുന്ന തോട് നവീകരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജലത്തിന്റെ ദൗര്‍ലഭ്യം മൂലം കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ പ്രസ്തുത തോട് നവീകരിച്ച് ജലസേചനം സാധ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
തോട്ടില്‍ നിന്നും മണ്ണും ചെളിയും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2836.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ല്‍ പഞ്ചവടി ജംഗ്ഷന്‍ നല്ലൂര്‍ കനാല്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് മുകളില്‍ സ്ലാബിട്ട് സംരക്ഷിക്കുന്നതിന് മൈനർ ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2837.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ ഏതൊക്കെ ഡാമുകളില്‍ നിന്നും ചെളിയും മണലും നീക്കാൻ നടപടി സ്വീകരിച്ചുയെന്ന് വിശദമാക്കാമോ?
2838.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാമില്‍ സംഭരണ ശേഷിയെ ബാധിക്കുന്ന തരത്തില്‍ വന്‍തോതില്‍ അടിഞ്ഞൂകൂടിയിട്ടുള്ള മണലും എക്കലും നീക്കം ചെയ്യുന്നതിന് പദ്ധതിയുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെയ്യാര്‍ഡാമില്‍ നടന്നുവരുന്നതും അനുമതി ലഭിച്ചതുമായ വിവിധ പദ്ധതികളുടെ വിശദവിവരം അടങ്കല്‍തുക, നിര്‍മ്മാണ പുരോഗതി, നിലവിലെ സ്ഥിതി എന്നിവ ഉള്‍പ്പെടെ അറിയിക്കാമോ?
2839.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് കേരള ഡാം സുരക്ഷാ അതോറിറ്റി പരിശോധന നടത്താറുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ചുള്ള വിശദാംശം നൽകുമോ;
( ബി )
പരിശോധന നടത്തിയ ഏതെങ്കിലും അണക്കെട്ടുകളിൽ പുനരുദ്ധാരണ നടപടികൾ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പുനഃരുദ്ധാരണത്തിനും ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെൻറ് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഇതിന് ലോക ബാങ്കിന്റെ സഹായം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2840.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാണാസുര സാഗര്‍ ജലസേചന പദ്ധതി നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഇനി പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ വിശദ വിവരം അറിയിക്കുമോ;
( ഇ )
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
2841.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാരയ്ക്കാട്-ചങ്ങാടക്കടവ് ഭാഗത്ത് മീനച്ചിലാറില്‍ ഒരു ചെക്ക് ഡാം കം കോസ് വേ നിര്‍മ്മിക്കുന്നതിനുള്ള പര്യവേഷണ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയെയും തലപ്പലം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രസ്തുത ചെക്ക് ഡാം കം കോസ് വേ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2842.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ തുക വകയിരുത്തിയതും 13-2-2012-ല്‍ തദ്ദേശസ്വയംഭരണ വകുപ്പ് 17.14 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതും മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയുമായ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാര്‍പാടം ദ്വീപിന് ചുറ്റും പാര്‍ശ്വഭിത്തിയും ബണ്ട് റോഡും നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുളള തുക എത്രയെന്നും പ്രസ്തുത പദ്ധതിയുടെ തുകയ്ക്ക് അനുമതി ലഭ്യമായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
2843.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുള്ള മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ഐ.വി.കെട്ടില്‍ തടയണ നിര്‍മ്മിക്കുന്ന പ്രവൃത്തി ഇതുവരെ തുടങ്ങാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2844.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്ത് വാര്‍ഡ് 6-ല്‍ കുറുമാലി പുഴയുടെ വലതുതീരം സര്‍വ്വേ നമ്പര്‍ ബി.എൽ.32/2 (1130/2)-ല്‍ 042 സെന്റ് പുരയിടം വ്യാപകമായി ഇടിഞ്ഞു പോകുന്നതിനാൽ വശങ്ങള്‍ കെട്ടി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2845.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലുണ്ടി പുഴയുടെയും വിവിധ തോടുകളുടെയും സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് മലപ്പുറം മണ്ഡലത്തിൽ നിന്ന് 2020, 2021 വർഷങ്ങളിൽ സമർപ്പിച്ച 20 പ്രപ്പോസലുകളിൽ നാളിതുവരെ എത്രയെണ്ണത്തിന് ഭരണാനുമതി നൽകി; വ്യക്തമാക്കുമോ;
( ബി )
അവ ഏതെല്ലാമെന്നും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ; ഓരോന്നിന്റെയും പ്രവര്‍ത്തനപുരോഗതി വിശദീകരിക്കാമോ;
( സി )
പാണക്കാട് ആറുവെട്ടി കടവ്, മലപ്പുറം താമരക്കുഴി, ആനക്കയം പുത്തന്‍തോട്, പൂക്കോട്ടൂര്‍ പാലക്കച്ചിറ എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള കരകളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുവാനുള്ള പ്രൊപ്പോസലുകള്‍ക്ക് എത്രയും വേഗം ഭരണാനുമതി നല്‍കുമോ; വ്യക്തമാക്കുമോ?
2846.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മൂരാട് പുഴയില്‍ ബണ്ട് നിര്‍മ്മിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ ബണ്ട് നിര്‍മ്മാണം കാരണം മഴക്കാലത്ത് പുഴയിലൂടെയുള്ള ഒഴുക്ക് കുറയുകയും സമീപ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യും എന്ന് കരുതുന്നുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2847.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പടിഞ്ഞാറെക്കര അഴിമുഖം മുതല്‍ കൂട്ടായി ആശാന്‍ പടി വരെ നിര്‍മ്മിച്ചിട്ടുള്ള കടല്‍ഭിത്തി ഇക്കഴിഞ്ഞ കടല്‍ ആക്രമണത്തില്‍ പലഭാഗങ്ങളില്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2848.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപള്ളി തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് എത്ര മീറ്റര്‍ സംരക്ഷണ ഭിത്തിയാണ് നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
2849.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കടലാക്രമണ ഭീഷണി നേരിടുന്നതിന് വകുപ്പ് നടപ്പിലാക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികളുടെ എസ്റ്റിമേറ്റാണ് ഇനി തയ്യാറാക്കാനുള്ളതെന്നും അവയുടെ ഭരണാനുമതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
2850.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തീരദേശത്ത് മൂന്നങ്ങാടി മുതല്‍ 500 മീറ്ററോളം കടല്‍തീരത്ത് നാളിതുവരെയായി കടല്‍ഭിത്തി നിര്‍മ്മിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ ഭാഗത്ത് ഭിത്തിനിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?
2851.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ നിർവ്വഹണ ചുമതലയിൽ നടന്നു വരുന്ന പരവൂർ നഗരസഭയിലെ പൊഴിക്കര ബീച്ച് നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2852.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാലയളവില്‍ എത്ര ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കി; ഇതിന് എത്ര തുക ചെലവഴിച്ചുവെന്ന് ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ?
2853.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2021-22 വര്‍ഷത്തില്‍ ഇറിഗേഷന്‍ വിഭാഗം ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നൽകിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
2854.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ എത്ര ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കി; അതിന് എത്ര തുക വീതം ചെലവഴിച്ചുവെന്ന് ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ?
2855.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുട്ടില്‍കാപ്പില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഐ.ഡി.ആര്‍.ബി. സ്ട്രക്ചര്‍ ഡിസൈന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2856.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഏജന്‍സി നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും ജലവിഭവ വകുപ്പ് പദ്ധതികളുടെ എസ്.പി.വി. ആയി പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെ കളത്തിന്‍കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പ്രവൃത്തി പ്രസ്തുത ഏജന്‍സിയുടെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഡി.പി.ആര്‍., ഡിസൈന്‍ എന്നിവ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്രയെന്നും ഈ തുക അനുവദിക്കാന്‍ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളോ നടപടിക്രമങ്ങളോ ആശയവിനിമയങ്ങളോ ഉണ്ടെങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ഏതെങ്കിലും കാരണത്താല്‍ പരിഗണിക്കേണ്ടതില്ല എന്ന് കിഫ്ബി തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പദ്ധതിയുടെ ഫയല്‍ കിഫ്ബി മടക്കി നല്‍കിയിട്ടുണ്ടോയെന്നും ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; പദ്ധതിയുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഫയല്‍ നിലവില്‍ ഏതു കാര്യാലയത്തിലാണെന്നും ഫയല്‍ നമ്പരും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകളടക്കമുള്ള വിശദാംശവും ലഭ്യമാക്കാമോ?
2857.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ബാവിക്കര തടയണക്ക് സമീപം പാലം നിർമ്മിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ ഇതിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഡിസൈൻ തയ്യാറാക്കിയിട്ടുണ്ടോ; ഡിസൈൻ പ്രകാരം ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2858.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കോരപ്പുഴ അഴിമുഖത്ത് ഡ്രഡ്ജിംഗ് നടത്തി അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ തൽസ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രവൃത്തി അടിയന്തരമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ?
2859.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ പ്രവൃത്തി ഡിസൈന്‍ ചെയ്യുന്നതിന് ഹൈഡ്രോളിക് മോഡല്‍ സ്റ്റഡീസ് നടത്തുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കാലവര്‍ഷവും പ്രകൃതി ക്ഷോഭവും കാരണം വലയുന്ന പ്രദേശവാസികള്‍ക്ക് ആയതിന് ശാശ്വത പരിഹാരം കാണുന്ന തിനു മേല്‍വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാരില്‍ ഉള്ള ഐ.ആര്‍.2/175/20 എന്ന ഫയല്‍ അടിയന്തിരമായി പരിശോധിക്കുമോ; വ്യക്തമാക്കാമോ?
2860.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ പ്രവര്‍ത്തിയുടെ ഡിസൈന് വേണ്ടിയുള്ള ഹൈഡ്രോളിക് മോഡല്‍ സ്റ്റഡീസ് പ്രവൃത്തിയുടെ പുരോഗതി അറിയിക്കുമോ; ഇതു സംബന്ധിച്ച ഫയലിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
2020 ല്‍ ഭരണാനുമതി ലഭിച്ച മേല്‍ പ്രവൃത്തിക്ക് തുക അനുവദിക്കുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
മേല്‍ പ്രവൃത്തി നടപ്പിലാക്കുവാന്‍ ആവശ്യമായ ഫണ്ട് അടിയന്തിരമായി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
2861.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽപ്പെട്ട മോര്യാകാപ്പ് ജലസേചന പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഇനി അവശേഷിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഏതൊക്കെ സാമ്പത്തിക വർഷങ്ങളിൽ ബജറ്റിൽ തുക വകയിരുത്തിയിരുന്നു; എത്ര തുക വീതം; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് മുൻപ് ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയെങ്കിലും ഭരണാനുമതി ലഭ്യമാകാത്തതിന്റെ കാരണങ്ങൾ അറിയിക്കുമോ; അന്ന് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിന്നോ; ഉണ്ടെങ്കിൽ ആയത് സർക്കാരിൽ സമർപ്പിച്ചിരുന്നോ; വിശദമാക്കുമോ;
( ഡി )
ഈ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ആരെങ്കിലും പരാതി നൽകിയിരുന്നോ; ഉണ്ടെങ്കിൽ പരാതിയുടെ ഉള്ളടക്കവും പരാതിക്കാരന്റെ വിവരങ്ങളും വിശദീകരിക്കാമോ?
2862.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പെരിയാട്ടുതുറ തോടിനു കുറുകെ കണ്ടത്ത് എന്ന സ്ഥലത്ത് വി.സി.ബി. കം ട്രാക്ടര്‍വേ നിര്‍മ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2863.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമാേ;
( ബി )
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ വിശദമാക്കാമാേ?
2864.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പത്ത് സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ ഡിസാലിനേഷന്‍ പ്രോജക്ടിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
2865.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴിയിലുള്ള കുറ്റ്യാടി ഇറിഗേഷന്റെ കൈവശമുള്ള ഭൂമി കേന്ദ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിന് വേണ്ടി വിട്ടുകൊടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
എത്ര കാലത്തേയ്ക്കാണെന്നും ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി വിട്ടുകൊടുത്തതെന്നും വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഏത് കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി വിട്ടു നല്‍കിയത്; കരാറിന്റെ വ്യവസ്ഥകള്‍ വിശദമാക്കാമോ; കരാറിലെ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമോ?
2866.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ നഗരസഭയിലെ കീച്ചേരി പ്രദേശത്തെ സ്റ്റേഡിയം നി‍‍‍‍ർമ്മിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ട് നൽകുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയിൽ കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വിട്ട് നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2867.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വാട്ടർ റീ ചാർജ്ജ് വ്യവസ്ഥയോടെ കർഷകർക്ക് കുഴൽക്കിണർ നിർമ്മിക്കുന്നതിന് നിലവിൽ അനുമതി നൽകുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഇല്ലെങ്കിൽ കാർഷിക ജലസേചനത്തിന് മറ്റ് വഴികളില്ലാതെ കഷ്ടപ്പെടുന്ന കർഷകർക്ക് വാട്ടർ റീ ചാർജ്ജ് വ്യവസ്ഥയോടെ കുഴൽക്കിണർ നിർമ്മിക്കുന്നതിന് അനുമതി നൽകുന്നത് പരിഗണിക്കുമോ;
( സി )
പ്രസ്തുത ആവശ്യത്തിലേക്കായി ജില്ലയിൽ എത്ര അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്; വിശദാംശം നല്‍കുമോ?
2868.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലെയും വാണിയംകുളം, തൃക്കടീരി, വെള്ളിനേഴി, നെല്ലായ, അനങ്ങനടി, ചളവറ ഗ്രാമപഞ്ചായത്തുകളിലെയും പൊതുകുളങ്ങളും കിണറുകളും റീചാര്‍ജ് ചെയ്യുന്നതിന് 2021 നവംബറിൽ ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന് സ്ഥലം എം.എൽ. എ. നൽകിയ കത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2869.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ആവശ്യത്തിനായി ഭൂജല വകുപ്പ് മുഖാന്തരം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കുഴല്‍ കിണര്‍ നിർമ്മാണത്തിനായി അനുവദിക്കുന്ന സബ്സിഡി എത്രയാണെന്നും സബ്സിഡി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
2870.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ആഗസ്റ്റ് 15-ഓടെ വാട്ടര്‍ അതോറിറ്റിയുടെ സേവനങ്ങള്‍ ഡിജിറ്റലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഉപഭോക്താവ് ആവശ്യപ്പെടുന്ന പക്ഷം മീറ്റര്‍ റീഡിംഗ് നടത്തിയാലുടൻ ബിൽ നല്‍കുന്നതിന് മീറ്റര്‍ റീഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
മീറ്റര്‍ റീഡിംഗ് എസ്.എം.എസ്. മുഖേന ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനത്തിനൊപ്പം സ്പോട്ട് ബിൽ കൂടി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഉപഭോക്താക്കള്‍ പലരും യഥാര്‍ത്ഥ ഉടമകള്‍ അല്ല എന്ന സങ്കീര്‍ണമായ പ്രശ്നം പരിഹരിക്കാന്‍ സ്പോട്ട് ബില്ലിംഗ് സിസ്റ്റം തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് ഡിവിഷനുകളില്‍ വീണ്ടും നടപ്പാക്കുമോ;
( ഇ )
മീറ്റർ റീഡിംഗ് യഥാസമയം നടക്കാത്തതുമൂലം ഉപഭോക്താക്കള്‍ വന്‍ തുക അടയ്‌ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
2871.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റി ഓഫീസുകളുടെ ജ്യൂറിസ്ഡിക്ഷൻ പുനഃസംഘടിപ്പിക്കുന്നത് പരിഗണിക്കാമോ;
( ബി )
ആയത് നിയോജക മണ്ഡല അടിസ്ഥാനത്തിലോ റവന്യൂ ഡിസ്ട്രിക്ട്, താലൂക്ക് അടിസ്ഥാനത്തിലോ പഞ്ചായത്ത് അടിസ്ഥാനത്തിലോ പുനഃസംഘടിപ്പിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ച് പഠനം നടത്താമോ;
( സി )
ജലജീവന്‍ മിഷനില്‍ ഉള്‍പ്പെട്ട് ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റി മുഖേന വെള്ളമെത്തുന്ന സാഹചര്യത്തില്‍ പുനഃസംഘടന അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കാമോ?
2872.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ പൊന്‍കുന്നത്തെ സബ്ഡിവിഷന്‍ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം തന്നെ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2873.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്;
( ബി )
പുതുതായി ടാർ ചെയ്ത പഞ്ചായത്ത് റോഡുകൾ പൊളിക്കുന്നത് നിർത്തലാക്കി പകരം റോഡിന് അടിയിലൂടെ ഹോൾ ഉണ്ടാക്കി പൈപ്പുകൾ സ്ഥാപിക്കാൻ സാധിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2874.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയിലൂടെ എത്ര വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ?
2875.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2876.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് അറിയിക്കാമോ?
2877.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജലജീവന്‍ പദ്ധതിയുടെ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയായതെന്നും ഇനി പൂര്‍ത്തിയാകാനുള്ളതെന്നും വിശദമാക്കാമോ?
2878.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ചവ ഏതൊക്കെയാണെന്നും ആയതിന് അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിക്കാത്തവ ഏതൊക്കെയാണെന്നും ആയത് പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യക്തമാക്കാമോ?
2879.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജലജീവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പാേള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമാേ?
2880.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര പുതിയ കണക്ഷന്‍ നല്‍കിയിട്ടുണ്ട്;
( സി )
ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും ജലജീവന്‍ മിഷന്‍ പ്രവൃത്തികൾ എത്ര ഘട്ടമായാണ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുക; വിശദാംശം ലഭ്യമാക്കാമോ?
2881.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ സംരക്ഷണത്തിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ; ഇതിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ജലസംഭരണികളുടെയും ജലസേചന കനാലുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി ചോര്‍ച്ച തടഞ്ഞ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2882.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ജലജീവൻ പദ്ധതിയുടെ നിലവിലെ സ്ഥിതി പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
2883.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പഞ്ചായത്ത് തലത്തില്‍ ലക്ഷ്യമിട്ടതും അനുവദിച്ചതുമായ കണക്ഷനുകളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഏതെല്ലാം നടപ്പാക്കിയെന്ന് അറിയിക്കാമോ;
( സി )
പൊതുമരാമത്ത് പാലങ്ങളുടെ മുകളിലൂടെ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസങ്ങള്‍ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് അറിയിപ്പ് ലഭിച്ചത്; പ്രസ്തുത തടസ്സങ്ങള്‍ക്ക് എന്ത് പരിഹാരമാണ് ഉദ്ദേശിക്കുന്നത്;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം നിലവില്‍ കൊടുത്ത കണക്ഷനുകളില്‍ അടിയന്തരമായി വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2884.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല മണ്ഡലത്തിലെ രാമപുരം കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കാമോ?
2885.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ജലജീവന്‍ മിഷൻ പ്രവൃത്തിയുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പൈപ്പ്‍ ലൈന്‍ സ്ഥാപിച്ചത് മൂലം ഗ്രാമീണറോഡുകളില്‍ ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2886.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അണക്കെട്ടുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് മണലും ചെളിയും നീക്കം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വേനൽകാലത്ത് ജലക്ഷാമം നേരിടുന്നതിനും ഒരുപരിധിവരെ പ്രളയം നിയന്ത്രിക്കുന്നതിനും ഗുണകരമായി തീരുന്ന ഈ പദ്ധതി വിഭാവനം ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രളയകാല ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2887.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലിനീകരിക്കപ്പെട്ട നദികൾ, പുഴകൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും മാലിന്യ മുക്തമാക്കുന്നതിനും വെള്ളപ്പൊക്ക കെടുതികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വെളിപ്പെടുത്തുമോ;
( ബി )
ഇതിനായി റൂം ഫോർ റിവർ, തെളിനീര് ഒഴുകും കേരളം തുടങ്ങിയ പദ്ധതികൾ നവകേരള കര്‍മ്മ പദ്ധതി മുഖേന നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ കീഴിൽ ഏതെല്ലാം നദികൾ, പുഴകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന വിശദാംശം നൽകുമോ; പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയാണെന്നും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തുമോ;
( ഡി )
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഏതെല്ലാം നദികൾ, ജലാശയങ്ങൾ, പുഴകള്‍ എന്നിവയെയാണ് മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
2888.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി പൊതുമേഖല സ്ഥാപനമാണോ സ്വയംഭരണ സ്ഥാപനമാണോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിലപാട് അറിയിക്കാമോ;
( ബി )
ജല അതോറിറ്റിയിൽ റീസ്ട്രക്ച്ചറിംഗ് നടപടികൾ നടത്തുന്നത് സർക്കാർ നിർദ്ദേശം അനുസരിച്ചാണോ; ഇതിനായി എന്തെങ്കിലും മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടോ;
( സി )
കെ.ഡബ്ല്യു.എ. യിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകൾ അറിയിക്കാമോ; ഇത് നികത്തുന്നതിന് സർക്കാർ തലത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2889.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതുമൂലം കുടിവെള്ള പ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എവിടെയെല്ലാം കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ നിലവില്‍ എവിടെയെല്ലാം പൈപ്പുകള്‍ മാറ്റി സ്ഥാപിക്കേണ്ടതായിട്ടുണ്ടെന്ന് അറിയിക്കാമോ; ആയതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
2890.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണോ കടന്ന് പോകുന്നതെന്ന് അറിയിക്കാമോ; എങ്കില്‍ അത് മറികടക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് വെള്ളക്കരം ഉയർത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ?
2891.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയെ ഉപഭോക്തൃ സൗഹൃദ സ്ഥാപനമായി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
അതോറിറ്റിയുടെ പ്രവർത്തനം പൗരാവകാശ രേഖ പ്രകാരം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
വെള്ളക്കരം കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്?
2892.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള വാട്ടര്‍ അതോറിറ്റി നാളിതുവരെ എത്ര ഗാര്‍ഹിക കണക്ഷനുകളും ഗാര്‍ഹികേതര കണക്ഷനുകളും നല്‍കിയിട്ടുണ്ടെന്ന് സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളാണുള്ളതെന്ന് അറിയിക്കാമോ?
2893.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി പൊളിക്കുന്ന പി.ഡബ്ല്യു.ഡി. ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുടെ അധീനതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പ്രസ്തുത ഏജൻസിയുടെ അനുവാദം ആവശ്യമായതിനാൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച പരിഹാര നടപടി വ്യക്തമാക്കുമോ;
( ബി )
പൈപ്പുകൾ പൊട്ടുന്നതുമൂലം തകരാറിലാകുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ?
2894.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജലജീവൻ മിഷൻ പ്രകാരം ഓരോ ഘട്ടത്തിലുമായി ആകെ എത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചുവെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ ചെലവ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിവ പഞ്ചായത്ത്‌ തിരിച്ച് വ്യക്തമാക്കാമോ?
2895.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ അമൃത് മിഷൻ മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ ഏതെല്ലാമാണ്; വ്യക്തമാക്കാമോ; ആയവയുടെ പുരോഗതി അറിയിക്കാമോ?
2896.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്ത് പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന്റെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; എത്ര കോടി രൂപയാണ് ട്രീറ്റ്മെന്റ് പ്ലാന്റിനും അനുബന്ധ പൈപ്പ്‍ ലൈന്‍ നീട്ടുന്നതിനുമായി വിനിയോഗിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ ടെണ്ടര്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ?
2897.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കേന്ദ്രമാക്കി വാട്ടര്‍ അതാേറിറ്റിയുടെ ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരാേഗതി വിശദമാക്കാമാേ?
2898.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ചൂര്‍ണ്ണിക്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പൈപ്പ് ലൈന്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തിലെ കെ.ഡബ്ല്യു.എ./ജെ.ബി./പി.3/സ്റ്റേറ്റ് പ്ലാന്‍/02/2020 നമ്പര്‍ ഫയലില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ വിഷയത്തില്‍ കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ വിഷയത്തില്‍ 07.04.2022-ന് എം.എല്‍.എ. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന് എത്രയും വേഗം മറുപടി ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
2899.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ആയതിന്റെ നിര്‍മ്മാണ പ്രവര്‍‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുന്നുണ്ടോയെന്നും പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും വിശദമാക്കാമോ?
2900.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം-മുട്ടത്തറ സ്വീവറേജ് പ്രോജക്ട് പുരോഗതി വിശദമാക്കാമോ; ഈ പ്രോജക്ട് എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; ഈ പദ്ധതിയിലുള്‍പ്പെട്ട അരശുംമൂട്-കുഴിവിള സ്ട്രെച്ച് എപ്പോള്‍ പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
അമൃത് II പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയുടെ എത്ര വാര്‍ഡുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്;
( സി )
സംസ്ഥാനത്തെ ജലാശയങ്ങളില്‍ അടിഞ്ഞുകിടക്കുന്ന എക്കലും മണലും നീക്കം ചെയ്ത് ജലാശയങ്ങളുടെ സ്വാഭാവിക ആഴം നിലനിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ഡി )
2016-21 കാലത്ത് ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിന് വാങ്ങിയ സില്‍റ്റ് പുഷര്‍ ഏതൊക്കെ ജലാശയങ്ങള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിച്ചുവെന്ന് വിശദമാക്കാമോ?
2901.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട്, പുറതൂര്‍, മംഗലം എന്നീ പഞ്ചായത്തുകള്‍ക്കുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ടെണ്ടര്‍ ചെയ്യാനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2902.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നഗരസഭ പ്രദേശത്ത് വാട്ടര്‍ അതാേറിറ്റി സ്ഥാപിച്ചിട്ടുള്ള പെെപ്പുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നതും ഇതുമൂലം പലപ്പാേഴും കുടിവെള്ള വിതരണം തടസ്സപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
എങ്കില്‍ പഴയ പെെപ്പ് ലെെനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
2903.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങള്‍ക്ക് വേണ്ടിയുള്ള ചങ്ങലപ്പാലം കുടിവെള്ള പദ്ധതിയിലെ ജലവിതരണം തടസ്സപ്പെടുന്നത് സംബന്ധിച്ച് 9.7.2021 ല്‍ ഡബ്ള്യു.എസ്./ബി 3 /170/2021 നമ്പര്‍ പ്രകാരം നല്‍കിയിരുന്ന നിവേദനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കാമോ?
2904.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ജല ഗുണനിലവാര പരിശോധനയ്ക്കായി അംഗീകൃത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സ്കൂളുകളിൽ ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ ജല ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങള്‍ പുതുതായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2905.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കിണര്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കമോ;
( ബി )
പ്രസ്തുത പ്രവൃത്തി തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2906.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പ്രകാരം നാളിതുവരെ എത്ര കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നതിന്റെ വിവരം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2907.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂര്‍ക്കല്‍-പള്ളിച്ചല്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത കുടിവെള്ള പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകും; വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.