UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3963.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രവര്‍ത്തനരീതിയും ചുമതലകളും വിശദമാക്കാമോ; ഈ സർക്കാരിന്റെ കാലയളവിൽ ശമ്പള ഇനത്തിലും യാത്രപ്പടി ഇനത്തിലും കമ്മീഷന്‍ അംഗങ്ങളും ചെയര്‍മാനും ഓരോ വർഷവും കെെപ്പറ്റിയ തുക ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കമ്മീഷന്‍ അംഗങ്ങളുടെ വാഹനത്തില്‍ ഔദ്യോഗിക പതാക ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ടെലിഫോണ്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് അലവന്‍സ് അനുവദിച്ചിട്ടുണ്ടോ;
( ഡി )
2016 മുതൽ ജില്ലാടിസ്ഥാനത്തില്‍ ഭക്ഷ്യ കമ്മീഷന് എത്ര പരാതികൾ ലഭിച്ചുവെന്നും അവയില്‍ എത്ര പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ചുവെന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
3964.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ ഭദ്രത നിയമം അനുസരിച്ച് ഓഫീസുകളും ഗോഡൗണും ഒരുമിച്ച് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുള്ള കേന്ദ്ര-സംസ്ഥാന സഹായം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കൊണ്ടോട്ടി താലൂക്കിൽ ഇത്തരം ഒരു കേന്ദ്രത്തിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3965.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണന വിഭാഗത്തിലേക്ക് റേഷൻ കാര്‍ഡുകള്‍ മാറ്റുന്നതിനായി വടക്കാ‍ഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
3966.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷൻ കാർഡ് ഉടമകളാണുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
വിവിധയിനം റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകൾ വഴി നിലവിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ, അവയുടെ അളവ്, വില എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
കൂടുതൽ നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഈ സർക്കാർ അധികാരമേറ്റ ശേഷം അർഹതയില്ലാത്ത ബി.പി.എൽ. റേഷൻ കാർഡുടമകളിൽ എത്രപേർ ആ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്തിട്ടുണ്ടെന്നും വകുപ്പുതല നടപടികളിലൂടെ എത്ര അനർഹരെ കണ്ടെത്തിയെന്നും അറിയിക്കാമോ;
( ഇ )
ഇങ്ങനെ റദ്ദാക്കപ്പെട്ട ബി.പി.എൽ. കാർഡുകൾക്കുപകരം അർഹതയുള്ളവർക്ക് ബി.പി.എൽ. കാർഡുകൾ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3967.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാസർഗോഡ് ജില്ലയിൽ അനർഹരായ എത്ര പേർ മുൻഗണനാ റേഷൻ കാർഡിൽ നിന്ന് സ്വമേധയാ ഒഴിഞ്ഞ് പോകുകയോ നിർബന്ധപൂർവ്വം ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ സ്വമേധയാ ഒഴി‍ഞ്ഞ് പോകാത്ത അനർഹരായവർക്കെതിരെ ജില്ലയിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
അനർഹരെ ഒഴിവാക്കുക വഴി അർഹരായ എത്ര പേരെ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ഡി )
മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള എത്ര അപേക്ഷകൾ ജില്ലയിൽ തീർപ്പ് കൽപ്പിക്കാനുണ്ട്; വിശദാംശം അറിയിക്കാമോ?
3968.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ എ.പി.എല്‍ വിഭാഗത്തില്‍ നിന്നും ബി.പി.എല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിനായി നല്‍കപ്പെട്ടിട്ടുളള എത്ര അപേക്ഷകളാണ് തീർപ്പാകാതെ ശേഷിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമോ?
3969.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹതയുണ്ടായിട്ടും നിരവധി പേര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വീടിന് 1000 സ്ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടെന്ന കാരണത്താല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത വിധവകളായവരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ റേഷന്‍ കാര്‍ഡായി മാറ്റി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3970.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആകെ റേഷൻ കാർഡുകളുടെ എണ്ണം പഞ്ചായത്ത്‌/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
അപേക്ഷ നൽകി റേഷൻ കാർഡിന് കാത്തിരിക്കുന്നവർ ഉണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3971.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡ് സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമാേ;
( ബി )
അനര്‍ഹര്‍ കെെവശം വെച്ചുവരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമാേ?
3972.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ കെ-സ്റ്റോർ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻകടകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3973.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജമണ്ഡലത്തിലെ പാട്യം പഞ്ചായത്തില്‍പ്പെട്ട മുണ്ടയാട്, കടവ് കോളനികളിലുള്ള എഴുപത്തിയാറ് ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കടകളിലേക്ക് മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വനമേഖലയിലെ പ്രസ്തുത കോളനികളില്‍ റേഷന്‍ കടയ്ക്ക് അനുയോജ്യമായ കെട്ടിടമില്ലാത്തതിനാല്‍ സഞ്ചരിക്കുന്ന റേഷന്‍കടയോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ സംവിധാനമൊരുക്കുമോ;
( സി )
ആദിവാസികളുടെ വര്‍ഷങ്ങളായുള്ള പ്രസ്തുത ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
3974.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ എത്ര കെ-സ്റ്റോറുകളാണ് ആരംഭിക്കുന്നതെന്നും ഇതിൽ മലപ്പുറം ജില്ലയിൽ എത്ര എണ്ണമാണ് ആരംഭിക്കുന്നതെന്നും അറിയിക്കാമോ; സംസ്ഥാനത്ത് ആകെ എത്ര കെ-സ്റ്റോറുകളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലമ്പൂർ മണ്ഡലത്തിൽ നിന്ന് കെ-സ്റ്റോർ അനുവദിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത മണ്ഡലത്തിൽ എത്ര കെ-സ്റ്റോറുകളാണ് അനുവദിക്കാൻ ഉദ്ദേശിക്കുന്നത്; അവ ഏതൊക്കെയാണെന്ന് തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ റേഷൻ കടകളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
3975.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ നിന്നും കെ-സ്റ്റോർ ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് ഇതുവരെ എത്ര അപേക്ഷകൾ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ആദ്യഘട്ടമായി അഞ്ചിടങ്ങളിൽ ആരംഭിക്കുന്ന കെ-സ്റ്റോറുകൾ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3976.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകൾ കെ. സ്റ്റോറുകളായി നവീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് കെ സ്റ്റോറുകൾ എന്നത്തേക്ക് പ്രാവർത്തികമാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള സംവിധാനം എങ്ങനെ ഉണ്ടാക്കുമെന്നും എന്തെല്ലാം ഭക്ഷ്യ ഉല്പന്നങ്ങളാണ് ഇത് വഴി ലഭ്യമാക്കുക എന്നും വ്യക്തമാക്കാമോ?
3977.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിയാതെ റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
റേഷൻ കടകളിലെ സ്റ്റോക്കിൽ ക്രമ​ക്കേട് കാട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർ​ക്കെതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
3978.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പത്താം വാർഡിലെ ചോലത്തടം എന്ന സ്ഥലത്തും തിടനാട് പഞ്ചായത്ത് ഏഴാം വാർഡിലെ വാര്യാനിക്കാട് എന്ന സ്ഥലത്തും പുതിയതായി റേഷൻ കടകൾ അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളിൽ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ പുതിയ റേഷൻ കടകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3979.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാലത്ത് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്ത വകയിൽ റേഷന്‍കടക്കാര്‍ക്ക് നല്‍കുവാനുള്ള പതിനൊന്ന് മാസത്തെ കമ്മീഷന്‍ തുക കോടതി ഉത്തരവുണ്ടായിട്ടും കൊടുത്തു തീര്‍ക്കാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( ബി )
മറ്റ് ക്ഷേമനിധികളില്‍ ഉള്ളതുപോലെയുള്ള സര്‍ക്കാര്‍ വിഹിതം റേഷന്‍ കടക്കാര്‍ക്കുള്ള ക്ഷേമനിധിയില്‍ ഇല്ലാത്തത് പരിഹരിക്കുന്നതിനും ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
റേഷന്‍കടക്കാര്‍ക്കുള്ള ചികില്‍സാ സഹായം ഇരുപത്തി അയ്യായിരം രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
എ.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്കുള്ള ഗോതമ്പ് വിതരണം നിര്‍ത്തിവച്ചിരിക്കുന്നത് പരിഹരിക്കുന്നതിനും മണ്ണെണ്ണയുടെ വിതരണ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വിലവര്‍ദ്ധനവ് തടയുന്നതിനും നടപടി സ്വീകരിക്കുമോ;
( ഇ )
എ.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ മാസവും പത്ത് കിലോ അരി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
ഒരു കുടുംബത്തിന് റേഷന്‍കട ഉണ്ടെങ്കില്‍ വേറെ കടയ്ക്ക് അപേക്ഷ നല്‍കാന്‍ പാടില്ലായെന്നും സെയിൽസ്‍മാന് പത്ത് വര്‍ഷത്തെ പരിചയം ഉണ്ടാകണമെന്നുമുള്ള കേരള റേഷനിംഗ് ഓര്‍ഡര്‍ പരിഷ്കരണത്തിന്റെ ഫലമായുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
3980.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെങ്കിലും റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് പരിഗണിച്ചിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
3981.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം പുതിയതായി റേഷന്‍ കടകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സംസ്ഥാനത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് ഏതെങ്കിലും കാരണവശാല്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇവയുടെ ലൈസന്‍സ് പുന:സ്ഥാപിക്കുന്നതിനോ സ്ഥിരമായി റദ്ദ് ചെയ്യുന്നതിനോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത കാലയളവിൽ റേഷന്‍കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ഡി )
പുതിയ ലൈസന്‍സികളെ കണ്ടെത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3982.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ എത്ര കെ-സ്റ്റോറുകള്‍ ആരംഭിയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3983.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് റേഷന്‍ വിഹിതം ലഭിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്നു മുതലാണ് റേഷന്‍ വിഹിതം ലഭിക്കാത്തതെന്നും ആയതിന്റെ കാരണവും വെളിപ്പെടുത്തുമോ;
( സി )
അഗതികളായ അന്തേവാസികള്‍ക്ക് റേഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3984.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുൾപ്പെടുന്ന കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡിന് മറ്റ് മാനദണ്ഡങ്ങള്‍ ഒഴിവാക്കി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ലഭിക്കുന്നതിന് സമാനമായ ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
3985.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്ന അരി സപ്ലൈകോ ഗോഡൗണുകളിലും മാവേലി സ്റ്റോറുകളിലും മാസങ്ങളോളമിരുന്ന് കേടാകുന്നത് പരിഹരിക്കാന്‍ ഇവയുടെ വിതരണം ആഴ്‌ച്ചതോറും സ്കൂളുകളുടെ തൊട്ടടുത്തുള്ള റേഷന്‍കട വഴി നടത്തുന്നത് പരിശോധിക്കുമോ;
( ബി )
എങ്കില്‍ നിലവില്‍ എഫ്.സി.ഐ.യില്‍ നിന്നും നൂൺ ഫീഡിംഗ് റൈസ് ആയി ലഭിക്കുന്ന പുഴുക്കലരിയില്‍ നിന്ന് റേഷന്‍കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന കുട്ടനാടന്‍ മട്ട അരി (സി.എം.ആര്‍.) 50:50 അനുപാതത്തില്‍ പരിവർത്തനം ചെയ്ത് സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് പരിഗണിക്കുമോ;
( സി )
റേഷന്‍കടകള്‍ വഴി സ്കൂള്‍ കുട്ടികള്‍ക്കായി സി.എം.ആര്‍. വിതരണം നടത്തുന്നതിന് സാങ്കേതികമായി എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കുമോ?
3986.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശ്യവസ്തു വിപണനരംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടെങ്കിലും പൊതു വിപണിയില്‍ വിലക്കയറ്റം ഉണ്ടാകുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതര സംസ്ഥാന ലോബികളും ഒപ്പം സംസ്ഥാന ലോബികളും മറ്റു വ്യവസായ കുത്തകകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പക്ഷം അത് കര്‍ശനമായി നിയന്ത്രിക്കാനും മാര്‍ക്കറ്റിടപെടല്‍ ശക്തമാക്കി വിപണിവില നിയന്ത്രിക്കാനുമായി വകുപ്പ് സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട് പുതുതായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം നൽകുമോ?
3987.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്ക് അടിസ്ഥാനത്തില്‍ ഗോഡൗണുകള്‍ ആരംഭിക്കുന്നതിന് വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടോ; ഇങ്ങനെ ഗോഡൗണുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി എങ്ങനെയാണ് കണ്ടെത്തുന്നത് എന്നും വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം താലൂക്കുകളിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തി പ്രവൃത്തി ആരംഭിച്ചത്; വിശദമാക്കാമോ;
( സി )
പദ്ധതിയുടെ നിര്‍വ്വഹണം ഏത് വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്; ഓരോ ഗോഡൗണിനും എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കുന്നത്; വ്യക്തമാക്കാമോ?
3988.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ ഗോഡൗണുകളിൽ നിന്നും സ്വകാര്യ ഗോഡൗണിലേക്ക് റേഷനരി കടത്തുന്നതായുള്ള പരാതികള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം കടത്തിക്കൊണ്ടു പോകൽ തടയുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?
3989.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കര്‍ഷരില്‍ നിന്ന് വിവിധ മില്ലുകള്‍ മുഖേന സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കര്‍ഷകര്‍ക്ക് അനുവദിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കാലതാമസം കൂടാതെ നെല്‍വില നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട അളഗപ്പനഗർ കൃഷിഭവന് കീഴിലുള്ള പൂക്കോട്-വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തിലെ ശ്രീ എം.കെ. തിലകന്‍, മഠത്തിപ്പറമ്പില്‍ വീട്, ചെങ്ങാല്ലൂര്‍ എന്ന കർഷകന് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ലിന്റെ വില അനുവദിച്ചു നല്‍കാത്തത് പരിശോധിക്കുന്നതിനും ഉടന്‍ അനുവദിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
3990.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒരു സ്ഥിരം ജീവനക്കാരനെ നിയമിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിർദ്ദേശത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
ഈ വിഷയത്തില്‍ തീരുമാനമെടുത്ത 29.04.2022 ലെ ബഹു. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ അവലോകന യോഗത്തിന്റെ നടപടിക്കുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഓരോ മാവേലി സ്റ്റോറിലും സൂപ്പര്‍ മാര്‍ക്കറ്റിലും നിലവില്‍ എത്ര ജീവനക്കാരെ നിയമിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതില്‍ എത്ര സ്ഥിരം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്ത് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്ഥിരം ജീവനക്കാരുടെ എണ്ണം കുറച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നതാണോ നയപരമായ തീരുമാനമെന്ന് വ്യക്തമാക്കാമോ?
3991.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരംഭിച്ച സുഭിക്ഷ ഭക്ഷ്യശാലകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി മട്ടന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ച സുഭിക്ഷ ഭക്ഷ്യശാലകളുടെ വിശദാംശം നല്‍കാമോ?
3992.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ അളവ്-തൂക്ക ഉപകരണങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് 2016 മുതല്‍ 2022 വരെ ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണവും ഈടാക്കിയ പിഴതുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.