UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4337.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത സഹകരണസംഘങ്ങൾ ഏതൊക്കെയെന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംഘങ്ങൾക്ക് നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ബോർഡുകൾ കൈകാര്യം ചെയ്യുന്ന എംപ്ലോയിസ് പെൻഷൻ ഫണ്ട്, എംപ്ലോയീസ് വെൽഫെയർ ഫണ്ട്, നിക്ഷേപ ഗ്യാരണ്ടി ഫണ്ട്, സഹ. റിസ്ക് ഫണ്ട്, സഹ. വെൽഫെയർ ഫണ്ട് എന്നിവയിൽ നിന്നും ഏതെങ്കിലും സ്ഥാപനങ്ങൾക്ക് വായ്പ /ഗ്രാന്റ് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ നല്‍കിയ തുക, ലഭിച്ച സ്ഥാപനങ്ങള്‍, പലിശനിരക്ക്, നാളിതുവരെയുള്ള തിരിച്ചടവ് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ?
4338.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ മെമ്പര്‍മാരുടെ ചികിത്സയ്ക്കായി നടപ്പിലാക്കിയ സഹകരണഅംഗ സമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനായി നാദാപുരം മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ ധനസഹായം ലഭിച്ചിട്ടുള്ളവരുടെയും ഇനി ലഭിക്കാനുള്ളവരുടെയും പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ?
4339.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ സ്നേഹതീരം പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ ഏതൊക്കെ സഹകരണ സംഘങ്ങള്‍ വഴി എത്ര വായ്പകള്‍ നല്‍കിയെന്ന് നിയോജകമണ്ഡലം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം വായ്പ തിരിച്ചടവിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് അറിയിക്കാമോ?
4340.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടപ്പിലാക്കി വരുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി ആണോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചത് എവിടെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി സാധാരണ ജനങ്ങൾക്ക് എത്രമാത്രം പ്രയോജനം ചെയ്യുന്നുവെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലെ പലിശ നിരക്ക് കുറയ്ക്കാൻ ആലോചിക്കുന്നുണ്ടോ;
( ഇ )
മുറ്റത്തെ മുല്ല പദ്ധതി ആവിഷ്ക്കരിച്ചത് വഴി സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പീഡനം മൂലമുള്ള ആത്മഹത്യകൾ കുറഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
4341.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്കീം പ്രകാരം സഹകരണ സംഘങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ ഏതൊക്കെ പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കാണ് പ്രസ്തുത സ്കീം പ്രകാരം ലോൺ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കീം പ്രയോജനപ്പെടുത്തുന്നതിന് സഹകരണ സ്ഥാപനങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4342.
ഡോ.കെ.ടി.ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീമതി ദെലീമ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കും സഹകരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനും ഉതകുന്ന എന്തെല്ലാം പുതിയ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് അതിവേഗം വളര്‍ന്നുവരുന്ന അനന്ത സാധ്യതയുള്ള ടൂറിസം മേഖലയില്‍ സഹകരണ സ്ഥാപനങ്ങളും സംരംഭങ്ങളും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് അടുത്തറിയുന്നതിനും വില്‍പ്പന നടത്തുന്നതിനുമായി ടൂറിസം-സഹകരണ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ടൂറിസം സഹകരണ സംഘങ്ങളെ പലവക സംഘങ്ങളില്‍ ഉള്‍പ്പെടുത്തി പ്രാദേശികമായ സാധ്യതകള്‍ക്ക് ഉതകുന്ന പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4343.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ പി.എസ്.സി. മുഖേന ക്ലാർക്ക്/കാഷ്യർ തസ്തികയിലേയ്ക്കുള്ള നോട്ടിഫിക്കേഷൻ വിളിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ വർഷമെങ്കിലും പ്രസ്തുത തസ്തികകൾ പി.എസ്.സി. മുഖേന നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കേരള ബാങ്കിലെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികളുമായി കേരള ബാങ്ക് ഭരണസമിതി മുന്നോട്ട് പോകുന്നതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
4344.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും ആവശ്യമുള്ള പ്രവര്‍ത്തന മൂലധനമടക്കം ലഭ്യമാക്കുന്നതിന് കേരള ബാങ്ക് എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട്; സംസ്ഥാനത്ത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കുറച്ചുകൊണ്ട് വരാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എന്‍.ആര്‍.ഐ. ഡെപ്പോസിറ്റിനുള്ള ആര്‍.ബി.ഐ.യുടെ അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കുന്നതിന് കേരള ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എന്നത്തേക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും; വ്യക്തമാക്കാമോ?
4345.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രെഡിറ്റഡ് ഏജൻസികളായ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ടെണ്ടറിൽ പങ്കെടുക്കുമ്പോൾ എന്തൊക്കെ ഇളവുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; ടെണ്ടറിൽ പങ്കെടുത്ത ഇത്തരം ഏജൻസികൾക്ക് പത്ത് ശതമാനം ഇളവ് ലഭിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ; വിശദാംശം അറിയിക്കാമോ?
4346.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ/ബാങ്കുകൾ എന്നിവയുടെ എണ്ണം അറിയിക്കാമോ; പ്രസ്തുത സംഘങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നവയുടെയും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെയും എണ്ണവും പേരും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങളിൽ കേരള ബാങ്കിൽ അംഗത്വം എടുത്തിട്ടുള്ള സംഘങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംഘങ്ങളിൽ കേരള സഹകരണ നിയമം വകുപ്പ് 63 അനുശാസിക്കും പ്രകാരം എത്ര പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ/ബാങ്കുകൾ 2020- 21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിൽ തരള ധനം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിൽ സംഘം നഷ്ടത്തിൽ പ്രവർത്തിച്ചതിനാലും തരളധനം സൂക്ഷിക്കാത്തതിനാലും കേരള ബാങ്ക് അനുവദിച്ചു നൽകിയിട്ടുള്ള ജനറൽ ബാങ്കിംഗ്,ഗോൾഡ് ക്യാഷ് ക്രെഡിറ്റ് എന്നിവ ഏതെങ്കിലും സംഘങ്ങൾക്ക് മരവിപ്പിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ പേര് വിവരം വ്യക്തമാക്കാമോ?
4347.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സാധാരണക്കാരായ പൊതുജനങ്ങളെ സഹായിക്കുന്നതിനായി സഹകരണ വകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പൊതു വിപണിയിൽ ഇടപെടുന്നതിനായി സഹകരണ പ്രസ്ഥാനങ്ങൾക്ക് എന്തെല്ലാം സഹായങ്ങളാണ് സഹകരണ വകുപ്പ് ചെയ്തു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഉപ ​ഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റത്തക്ക വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുമോ?
4348.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീട്ടമ്മമാരുടെ ലഘുസമ്പാദ്യ ശീലം വളര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4349.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 6 വർഷത്തിനിടയിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നടന്ന ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ക്രമക്കേടുകൾ നടത്തിയ സ്ഥാപനങ്ങളുടെ പേരുവിവരം ജില്ല തിരിച്ച്‌ വ്യക്തമാക്കാമോ;
( സി )
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ;
( ഡി )
ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
4350.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവ സഹകരണ സംഘങ്ങള്‍ ഏതെല്ലാമാണെന്നും ഓരാേ സംഘങ്ങളുടെയും പ്രവര്‍ത്തന പുരാേഗതിയും വിശദമാക്കാമാേ?
4351.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര യുവജന സഹകരണ സംഘങ്ങളാണ് നിലവില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവജന സംഘങ്ങളുടെ പരിപോഷണത്തിനും വളര്‍ച്ചയ്ക്കുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4352.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ വാമനപുരം മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ രൂപീകരിക്കപ്പെട്ട വിവിധ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
അതില്‍ ഓരോന്നിന്റെയും പ്രവര്‍ത്തന മേഖലയും പ്രവര്‍ത്തന പരിധിയും വിശദമാക്കാമോ?
4353.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിലെ കേരള ബാങ്ക് ചാവക്കാട് ശാഖയിൽനിന്നും വായ്പ എടുത്ത മങ്ങാടി വേലായുധൻ എന്ന വ്യക്തിയുടെ വായ്പ എഴുതിത്തള്ളിയിട്ടും ടിയാന്റെ ആധാരം മടക്കി നൽകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
വായ്പ എഴുതി തള്ളുന്നതിന് കേരള ബാങ്ക് ചാവക്കാട് ശാഖയിൽ നൽകിയ ശിപാർശയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
4354.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കുന്നതിനായി ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങൾക്കായി ഏകീകൃത ഓണ്‍ലൈന്‍ സേവന സംവിധാനം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഓഡിറ്റ് വിവരങ്ങളടക്കമുള്ള സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിൽ സമയബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4355.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ആകെ എത്ര പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ എത്ര സംഘങ്ങള്‍ ലാഭത്തിലും എത്ര സംഘങ്ങള്‍ നഷ്ടത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ കേരള ബാങ്കില്‍ അംഗത്വം എടുത്തിട്ടുള്ളവ എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
2020-21, 2021-22 എന്നീ വര്‍ഷങ്ങളില്‍ എത്ര പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ കേരള സഹകരണ നിയമത്തിലെ വകുപ്പ് 63 അനുശാസിക്കും പ്രകാരം തരള ധനം സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ 2020-21, 2021-22 എന്നീ വര്‍ഷങ്ങളില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതിനാലും തരള ധനം സൂക്ഷിക്കാത്തതിനാലും കേരള ബാങ്ക് അനുവദിച്ച് നല്‍കിയിട്ടുള്ള ജനറല്‍ ബാങ്കിംഗ്, ഗോള്‍ഡ് ക്യാഷ് ക്രെഡിറ്റ് എന്നിവ ഏതെങ്കിലും സംഘങ്ങള്‍ക്ക് മരവിപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംഘങ്ങളുടെ പേര് വിവരം വ്യക്തമാക്കാമോ?
4356.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘത്തില്‍ അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; അതിനായി ചുമതലപ്പെടുത്തിയത് ആരെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനായി മികച്ച കലാകാരന്‍മാരുടെ കൂടി പ്രാതിനിധ്യം ഉറപ്പ് വരുത്തി ഒരു സമിതിയെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4357.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയില്‍ എത്ര തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഏതെല്ലാം മേഖലയിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്ന വിശദാംശം ലഭ്യമാക്കാമോ?
4358.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെങ്കിലും പട്ടികവര്‍ഗ്ഗ/ആദിവാസി വിഭാഗത്തിലെ ആളുകള്‍ മാത്രം അംഗങ്ങളായ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ പട്ടികവര്‍ഗ്ഗ/ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ചിട്ടുള്ള സഹകരണ സംഘങ്ങളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മേല്‍ സംഘങ്ങള്‍ സ്ഥാപിച്ച വര്‍ഷവും വിലാസവും പ്രവര്‍ത്തന മേഖലകളും പ്രവര്‍ത്തന പരിധികളും അറിയിക്കാമോ;
( ഡി )
മേല്‍ സംഘങ്ങളുടെ ഭരണ സമിതിയില്‍ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാരെയോ ജില്ലാ കളക്ടര്‍മാരെയോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം പ്രത്യേകമായി നല്‍കാമോ?
4359.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയുടെ പുരോഗതിക്കായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
എന്തെല്ലാം തരത്തിലുള്ള വായ്പകളാണ് സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും കാര്‍ഷിക വികസന ബാങ്കുകളും നല്‍കുന്നതെന്ന് വിശദമാക്കുമോ?
4360.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവജന സഹകരണ സംഘങ്ങളിൽ എത്ര എണ്ണം എസ്.സി./എസ്.ടി. വിഭാഗത്തിന് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
4361.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ലഭിച്ച് കൊണ്ടിരുന്ന സ്വർണ്ണ പണയ കാർഷിക വായ്പ നിർത്തി വെച്ചത് കാരണം സാധാരണക്കാരും കർഷകരും അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് വീണ്ടും ലഭ്യമാകുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
കേരള ബാങ്ക് ശാഖകൾ മുഖേന സ്വർണ്ണപ്പണയ കാർഷിക വായ്പ അനുവദിക്കുന്നുണ്ടെങ്കിലും പ്രധാന മെമ്പർമാരായ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പ്രസ്തുത വായ്പ നല്‍കുന്നതിനുള്ള ഫണ്ട് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഫണ്ട് അനുവദിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
നിർധനരായ കർഷകർക്ക് വളരെയധികം പ്രയോജനപ്പെടുന്ന പ്രസ്തുത വായ്പയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
4362.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ഒരു പ്രൊമോഷന്‍ പോളിസി നടപ്പിലാക്കുമോ; തൊഴിലാളികളുടെ സ്ഥലംമാറ്റത്തിന് മാനദണ്ഡം നടപ്പിലാക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിനെ മെച്ചപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കുമോ; വ്യക്തമാക്കാമോ?
4363.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി ലാബുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യന്മാര്‍ എന്നിവർക്ക് സ്ഥിരനിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചേര്‍ത്തല ഗവണ്‍മെന്റ് സർവന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി ലാബിൽ ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ സ്ഥിര നിയമനത്തിന് അനുമതി തേടി നല്‍കിയ അപേക്ഷയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
4364.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി മൂത്തേടത്ത് വീട്ടില്‍ ശ്രീ. എം.പി. സിദ്ധാര്‍ത്ഥന്‍, ശ്രീമതി യു.ബി. ബീന എന്നിവര്‍ പ്രിയദര്‍ശിനി സഹകരണ ആശുപത്രിയില്‍ നിക്ഷേപിച്ച തുകയും പലിശയും തിരികെ കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 05.04.2022 ന് ഓണ്‍ലൈനായി ചേര്‍ന്ന യോഗ തീരുമാന പ്രകാരം സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക മടക്കി നല്‍കിയിട്ടുണ്ടോ എന്നും പരാതി പരിഹരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
4365.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കൽ ആസ്ഥാനമായ സി.എച്ച്. മെമ്മോറിയൽ കോട്ടക്കൽ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് (ക്ലിപ്തം നമ്പർ M 594) അതിന്റെ പ്രവർത്തന പരിധിയിൽ ഉള്ള സഹകരണ സംഘങ്ങളില്‍ നിന്നും ഓഹരി പിരിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള സംഘം ചെയർമാന്റെ നിവേദനത്തിന്മേൽ സഹകരണ വകുപ്പും, സഹകരണ വകുപ്പ് രജിസ്ട്രാറും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സഹകരണ വകുപ്പ് രജിസ്ട്രാർ മുൻപാകെയുള്ള ഫയലിന്റെ വിശദ വിവരം ലഭ്യമാക്കുമോ?
4366.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേപ്പിന് കീഴിലെ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ നിലവിൽ ഏതൊക്കെ ഡിപ്പാർട്ട്മെന്റുകളിലായി എത്രപേർ ജോലി ചെയ്യുന്നുണ്ട്; എന്തൊക്കെ സൗകര്യങ്ങളാണ് ഈ ആശുപത്രിയിലുള്ളത്; വിശദമാക്കാമോ;
( ബി )
ഇവിടെ പുതിയ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കേപ്പിന് കീഴിലുള്ള ആശുപത്രികളില്‍ നേഴ്സിംഗ്, പാരാമെഡിക്കൽ എന്നീ കോഴ്സുകൾ പഠിക്കുന്നതിന് എന്തൊക്കെ സൗകര്യങ്ങളാണുള്ളത്; വ്യക്തമാക്കാമോ;
( ഡി )
പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ നേഴ്സിംഗ്, പാരാമെഡിക്കൽ എന്നീ കോഴ്സുകൾ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4367.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ പ്രഖ്യാപിച്ച ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതി വഴി ഈ സാമ്പത്തിക വ‍ർഷം എത്ര തുക തിരിച്ചടവ് വന്നിട്ടുണ്ട്;
( ബി )
കഴിഞ്ഞ ഒരു വ‍ർഷത്തിനിടയിൽ വായ്പാ തിരിച്ചടവിനും കുടിശ്ശിക നിവാരണത്തിനും പ്രോത്സാഹന പരിപാടികൾ ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതി സഹകരണ സംഘങ്ങൾക്ക് നഷ്ടം വരുത്താറുണ്ടോ; വ്യക്തമാക്കാമോ?
4368.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം വയനാട് ജില്ലയിൽ സഹകരണ ബാങ്കുകൾ കാർഷിക വായ്പ ഇനത്തിൽ എത്ര തുക വിതരണം ചെയ്തു എന്നറിയിക്കാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക വായ്പ ഇനത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച വയനാട് ജില്ലയിലെ സഹകരണ സ്ഥാപനം ഏതാണെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സാമ്പത്തിക വർഷം കാർഷിക വായ്പ തിരിച്ചടവ് ഇനത്തിൽ വയനാട് ജില്ലയിലെ സഹകരണ ബാങ്കുകളിൽ എത്ര തുക ലഭിച്ചു എന്ന വിവരം ലഭ്യമാക്കാമോ?
4369.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം റിസ്‌ക് ഫണ്ട് ആനുകൂല്യത്തിനായി കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
അവയിൽ എത്ര അപേക്ഷകളില്‍ ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
4370.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഗ്രാന്റ് വൈകുന്നതും ഫണ്ട് ലഭ്യതക്കുറവും കാരണം റിസ്ക് ഫണ്ട് പദ്ധതി അവതാളത്തിലായിരിക്കുന്നതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2022 ജൂൺ 30 വരെ എത്ര അപേക്ഷകളാണ് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി ലഭിച്ചത്; ഇതില്‍ എത്രയെണ്ണം വിതരണം ചെയ്തു; ഇനി എത്രയെണ്ണം തീർപ്പുകൽപ്പിക്കാൻ ബാക്കിയുണ്ട്; വിശദമാക്കാമോ;
( സി )
അർഹതപ്പെട്ടവർക്ക് റിസ്ക് ഫണ്ട് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
4371.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് 2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലായി റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നും ഇതിനായി റിസ്ക് ഫണ്ടില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
4372.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാദാപുരം നിയോജകമണ്ഡലത്തില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4373.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ആനുകൂല്യം ലഭിക്കാത്ത അപേക്ഷകരുടെ വിശദവിവരങ്ങളും ആയതിന്റെ കാരണവും ബാങ്ക് തിരിച്ച് വിശദമാക്കാമോ?
4374.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അർബൻ ബാങ്കുകളെ തകർത്ത് സ്വകാര്യ ബാങ്കുകൾക്ക് അടിയറവയ്ക്കാന്‍ കേന്ദ്ര സർക്കാരും ആർ.ബി.ഐ.യും നീക്കം നടത്തുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന 59 അർബൻ ബാങ്കുകളെ സാഫിൽ ഉൾപ്പെടുത്തി വായ്പ വിതരണം പോലും നിഷേധിക്കുന്ന അവസ്ഥയിലെത്തിച്ചതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
4375.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കി വരുന്ന മെഡിസെപ്പ് പദ്ധതിയിൽ സഹകരണ മേഖലയിലെ ജീവനക്കാരെ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( ബി )
ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന സഹകരണ മേഖലയെക്കൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
4376.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് എം.ബി.എ. യോഗ്യത ഉണ്ടെങ്കില്‍ ഒരു അധിക ഇന്‍ക്രിമെന്റ് നല്‍കുന്നുണ്ടോ; ഇങ്ങനെയുള്ള ഇന്‍ക്രിമെന്റിന് എം.ബി.എ. റഗുലര്‍ കോഴ്സില്‍ പാസ്സാകണമെന്ന നിബന്ധന എല്ലാ സഹകരണ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് ബാധകമാണോ; വിശദമാക്കാമോ;
( ബി )
അര്‍ബന്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ റഗുലര്‍ കോഴ്സിലൂടെ എം.ബി.എ. നേടിയാല്‍ മാത്രമേ അധിക ഇന്‍ക്രിമെന്റ് നല്‍കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിവേചനപരമായ ഈ ഉത്തരവ് പിന്‍വലിക്കുമോ; വ്യക്തമാക്കാമോ?
4377.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് മെ‍ഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നും എന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നും വിശദമാക്കാമോ?
4378.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍മാരുടെ എത്ര തസ്തികകള്‍ ഉണ്ട്; ഇതില്‍ റെഗുലര്‍ തസ്തികകള്‍ എത്ര; നിലവില്‍ എത്ര പേര്‍ റെഗുലര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു; നിലവില്‍ എത്ര പേര്‍ കെ.എസ്.ആര്‍. തസ്കികകളില്‍ ജോലി ചെയ്യുന്നു; വിശദാംശം നല്‍കാമോ;
( ബി )
സഹകരണ വകുപ്പില്‍ സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍മാരുടെ തസ്തികകള്‍ എത്ര; ഇതില്‍ കെ.എസ്.ആര്‍. തസ്കികകള്‍ എത്ര; ഇതില്‍ റെഗുലര്‍ തസ്തികകള്‍ എത്ര; നിലവില്‍ എത്ര പേര്‍ കെ.എസ്.ആര്‍. തസ്കികകളില്‍ ജോലി ചെയ്യുന്നു; നിലവില്‍ എത്ര പേര്‍ റെഗുലര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു; വിശദമാക്കാമോ;
( സി )
സംസ്ഥാന തലത്തില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലും പ്രസ്തുത തസ്തികയുടെ പ്രൊമോഷന്‍ തസ്തികകളിലുമായി ആകെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; റെഗുലര്‍ തസ്തികകള്‍, കെ.എസ്.ആര്‍. തസ്തികകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് വിവരം ലഭ്യമാക്കുമോ?
4379.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായ പരാതിയിൽ അന്വേഷണം നടത്തിയോ; വ്യക്തമാക്കാമോ;
( ബി )
പണം വാങ്ങി ചോദ്യക്കടലാസ് ചോർത്തി നൽകി എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദംശം നൽകുമോ ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4380.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ജൂനിയര്‍ കാേ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യാേഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എപ്പാേള്‍ അവസാനിക്കും; വിശദാംശം ലഭ്യമാക്കാമാേ?
4381.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സംഘങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്നു കണ്ടിട്ടും അവരുടെ ഓഡിറ്റ് റിപ്പോർട്ട് ഐ.സി.ഡി.എം.എസ്. വഴി പൊതുജനങ്ങൾക്ക് അല്ലെങ്കിൽ അംഗങ്ങൾ അല്ലാത്തവർക്ക് നൽകുന്നത് ഉചിതമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംഘം ഓഡിറ്റ് റിപ്പോർട്ടും സ്ഥിതി വിവരകണക്കുകളും, സംഘം ഭരണ സമിതിയുടെ അനുമതിയോടുകൂടി തന്നെയാണോ ഐ.സി.ഡി.എം.എസിൽ കൂട്ടിച്ചേർക്കുന്നത് എന്ന് വ്യക്തമാക്കാമോ?
4382.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിൽ നടന്ന സഹകരണ എക്സ്പോയുടെ ഭാഗമായുള്ള സെമിനാറുകളിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടോ;
( ബി )
എങ്കിൽ ​പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4383.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-ലെ ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി) നിയമത്തിലൂടെ നിലവില്‍വന്ന വ്യവസ്ഥകള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
4384.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് കൊണ്ട് കോര്‍ ബാങ്കിംഗ് നെറ്റ്‍വര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
4385.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില സഹകരണ സംഘങ്ങളിൽ നടക്കുന്ന അഴിമതി ഇല്ലാതാക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( ബി )
സഹകരണ സംഘങ്ങളില്‍ നടക്കുന്ന അഴിമതികള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുന്നതിനും ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്തുവാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
4386.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലം കണ്ണൂര്‍ സഹകരണ സ്പിനിംഗ് മില്ലിന്റെ പ്രദേശത്ത് ഒഴിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സ്ഥലം വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥലം എത്ര ഏക്കര്‍ ഉണ്ടെന്ന് അറിയിക്കാമോ?
4387.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ ചില സ്ഥലങ്ങളില്‍ തട്ടിപ്പ് നടക്കുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മരിച്ചവരുടെ ക്ഷേമ പെന്‍ഷന്‍ ചില ഏജന്റുമാര്‍ തട്ടിയെടുക്കുന്നതായുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് തടയുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
4388.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പെന്‍ഷന്‍ വിതരണം ചെയ്യുന്ന എല്ലാ സഹകരണ ബാങ്കുകളിലും ഈ വര്‍ഷം ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
4389.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വസ്തുവിന്റെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ആധാരങ്ങളും മറ്റും സ്വയം തയ്യാറാക്കുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാവുന്നില്ലെന്ന പരാതിയുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരം സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ?
4390.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1959-ലെ കേരളാ സ്റ്റാമ്പ് ആക്ടിലെ 28 ബി വകുപ്പ് പ്രകാരം നൽകുന്ന മൂല്യനിർണ്ണയ സാക്ഷ്യപത്രം തയ്യാറാക്കുന്നതിന് വിശദമായ മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പ് പ്രകാരം നിലവിൽ ഏതു നിരക്കിലാണ് മൂല്യനിർണ്ണയ സാക്ഷ്യപത്രം തയ്യാറാക്കുന്നതെന്ന് വ്യക്തമാക്കാമോ; ഏത്‌ വകുപ്പാണ് നിരക്കുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
1959-ലെ കേരളാ സ്റ്റാമ്പ് ആക്ടിലെ 28ബി വകുപ്പ് പ്രകാരം നൽകുന്ന മൂല്യനിർണ്ണയ സാക്ഷ്യപത്രം തയ്യാറാക്കുന്നതിന് വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4391.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്‌ട്രേഷന്‍ വകുപ്പില്‍ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
എങ്കില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കുന്നതോടെ ജോലി നഷ്ടപ്പെടുന്ന ആധാരമെഴുത്തുകാരെ പുനരധിവസിപ്പിക്കാനും ഇവരുടെ തൊഴില്‍ സംരക്ഷണത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
ലൈസന്‍സുള്ള ആധാരമെഴുത്തുകാര്‍ മുഖേന ടെംപ്ലേറ്റ് സംവിധാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4392.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത സോഫ്റ്റ് വെയർ മുഖേന രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ രജിസ്ട്രേഷനുകൾ വഴിയുള്ള വരുമാനം സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നായി മാറി എന്നിരിക്കെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം തനതു നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ സംസ്ഥാനം ശക്തമായ നിലപാട് സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഏകീകൃത രജിസ്ട്രേഷൻ നടപ്പിലാക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഏകീകരിക്കേണ്ടി വരികയും ഇത് കേന്ദ്ര സർക്കാർ നിർണയിക്കുകയും ചെയ്യുന്ന സ്ഥിതി വരുമോയെന്ന് വിശദമാക്കാമോ?
4393.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണം നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ക്ക് അധികമായി ആവശ്യമുണ്ടെന്ന് കണ്ടെത്തിയ 23 ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
നാളിതുവരെ പ്രസ്തുത തുക വകയിരുത്തുന്നതിന് വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; പൊതുജനങ്ങളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് അടിയന്തരമായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4394.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പ്രതിമാസ വാടക എത്രയാണെന്ന് അറിയിക്കാമോ;
( സി )
വാടാനപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുകളിലായി വാടാനപ്പള്ളി എസ്.ആര്‍.ഒ. യ്ക്ക് സ്വന്തമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി എത്ര രൂപയാണ് അനുവദിച്ചതെന്ന് അറിയിക്കാമോ;
( ഡി )
എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത് എന്നാണ്; കെട്ടിട നിര്‍മ്മാണത്തിന്റെ ബില്‍ തുക അനുവദിച്ച് നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
വാടക കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേയ്ക്ക് പ്രസ്തുത ഓഫീസ് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിന് സത്വര നടപടി എടുക്കുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.