UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4081.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ആറ് വർഷക്കാലം അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ തുക മുഴുവൻ ചെലവഴിച്ചിട്ടുണ്ടോ എന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പൂർത്തീകരിച്ച പ്രവൃത്തികളുടെ കരാറുകാർക്ക് തുക നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ ഏതെല്ലാം കരാറുകാർക്ക് ഏതെല്ലാം പ്രവൃത്തികൾക്ക് എത്ര രൂപ നൽകാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
4082.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാകിരണം പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വേണ്ടി വാങ്ങിയ ലാപ്ടോപ്പുകൾ കെ.എസ്.എഫ്.ഇ. -യിലെ ജീവനക്കാർക്ക് വിൽക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു തീരുമാനമെടുത്തത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആകെ എത്ര ലാപ്ടോപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ആകെ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം വാങ്ങിയ എത്ര ലാപ്ടോപ്പുകൾ ആണ് കെ.എസ്.എഫ്.ഇ.യുടെ പക്കൽ വിതരണം ചെയ്യാതെ അവശേഷിക്കുന്നത്; പ്രസ്തുത പദ്ധതി പരാജയപ്പെട്ടു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരാജയപ്പെടാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
4083.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ, ഡിസീസ് സർവൈലൻസ് ഓഫീസർ, തദ്ദേശ സ്വയംഭരണ(ഗ്രാമവികസന)വകുപ്പിലെ ലക്ചർ ഗ്രേഡ് 1 ഇൻ അനിമൽ ഹസ്ബൻഡറി എന്നീ തസ്തികകളുടെ ശമ്പള സ്കെയില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം മേൽ തസ്തികകളുടെ ശമ്പള സ്കെയിലുകളിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ കാരണം വ്യക്തമാക്കുമോ?
4084.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.എസ്.ആർ. നിരക്കുകളിൽ കോസ്റ്റ് ഇൻഡക്സ് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോസ്റ്റ് ഇൻഡക്സ് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
കോസ്റ്റ് ഇൻഡക്സ് വ്യത്യാസം കാരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പദ്ധതികൾക്ക് തുക അധികമായി വകയിരുത്തേണ്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4085.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുവാൻ ലാപ്‍ടോപ്പുകൾ നൽകുന്നതിന് കെ.എസ്.എഫ്.ഇ. യും കുടുംബശ്രീയും ചേർന്ന് പദ്ധതി ആവിഷ്കരിച്ചിരുന്നോ; ഈ പദ്ധതി മുഖേന എത്ര ലാപ്‍ടോപ്പുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടതെന്നും എത്ര അപേക്ഷകൾ ലഭിച്ചുവെന്നും എത്ര പേർക്ക് ലാപ്‍ടോപ്പ് നൽകിയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ലാപ്‍ടോപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി മുഖേന വിതരണം ചെയ്ത ലാപ്‍ടോപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചത് ഗൗരവത്തോടെ പരിശോധിച്ചിരുന്നോ; ഈ കാര്യത്തിൽ ലാപ്‍ടോപ്പ് നൽകിയ കമ്പനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി പരാജയപ്പെടാൻ ഇടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
4086.
ശ്രീമതി.ഉമ തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്യാരന്റി റിഡെംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന സി.&എ.ജി. റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരം നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സർക്കാർ പിരിക്കുന്ന ഗ്യാരന്റി കമ്മീഷൻ നിലവിൽ ഏത് ശീർഷകത്തിലാണ് വകയിരുത്തുന്നതെന്നും ആയത് ഏത് ഇനത്തിലാണ് ചെലവഴിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ബജറ്റിന് പുറത്തുള്ള വായ്പകൾക്ക് ഉൾപ്പെടെ സർക്കാർ ഗ്യാരന്റി നൽകുന്ന നിലവിലെ സാഹചര്യത്തിൽ ഗ്യാരന്റി റിഡെംപ്ഷൻ ഫണ്ട് രൂപീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അടിയന്തരമായി ഫണ്ട് രൂപീകരിച്ച് ഗ്യാരന്റി കമ്മീഷന്‍ ഇനത്തിൽ പിരിച്ച തുക ഫണ്ടിലേക്ക് വക മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4087.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷനില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ ഏറ്റവും ഒടുവിലത്തെ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
4088.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തിന് വകുപ്പ് അനുവദിച്ച ധനസഹായങ്ങൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിപുലീകരണത്തിന് കൂടുതൽ ധനസഹായം നൽകുവാൻ വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
നിര്‍മ്മാണ മേഖലയെ സഹായിക്കാൻ നടപടി
4089.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം സ്തംഭനാവസ്ഥയിലായിരിക്കുന്ന നിര്‍മ്മാണ മേഖലയെ സഹായിക്കാനും നിലവിലുള്ള 2018 ഡി.എസ്.ആര്‍. പരിഷ്കരിക്കാനും നടപടികൾ സ്വീകരിക്കുമോ;
( ബി )
കരാറുകാർക്ക് ജി.എസ്.ടി. കുടിശ്ശിക അടയ്ക്കുന്നതിന് സാവകാശവും ആയത് തവണകളായി അടയ്ക്കാനുള്ള അവസരവും നൽകാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ പത്ത് ശതമാനം പ്രിവിലേജ് നല്‍കുന്നത് ഒഴിവാക്കി സൊസൈറ്റിക്കും കരാറുകാരനും ഒരുപോലെ അവസരം നൽകി മത്സരാധിഷ്ഠിതമായി ടെണ്ടർ നടത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
നിര്‍മ്മാണ മേഖലയിലെ റോഡു പണിയുമായി ബന്ധപ്പെട്ട് ടാറിന്റെ വില കുറയുമ്പോഴോ കൂടുമ്പോഴോ ഉള്ള വില വ്യത്യാസം കണക്കിലെടുക്കാതെ കരാറുകാരന്‍ ക്വാട്ട് ചെയ്യുന്ന തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
സര്‍ക്കാര്‍ പ്രവൃത്തികൾ എഗ്രിമെന്റ് വയ്ക്കുന്നതിനുള്ള മുദ്രപത്രങ്ങളുടെ വില എഗ്രിമെന്റ് തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ ആയി വര്‍ദ്ധിപ്പിച്ചിട്ടുള്ളത് പുനഃപരിശോധിക്കാന്‍ നടപടി സ്വീകിരക്കുമോ; വിശദമാക്കാമോ?
4090.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ലോണ്‍ നല്‍കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിയില്‍ അതിജീവനത്തിനായി പൊരുതുന്നവര്‍ക്ക്‌ ആശ്വാസമേകുന്നതിന് നിലവിലെ ലോണുകള്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?
4091.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവര്‍ക്കായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നോര്‍ക്ക വഴി നടപ്പിലാക്കുന്ന എൻ.ഡി.പി.ആർ.ഇ.എം. പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പ്രവാസി സംരംഭകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ?
4092.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ഗുണഭോക്താക്കളുടെ പ്രീമിയം തുകയില്‍ നിന്നും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികൾക്ക് ഓരോ മാസവും എത്ര തുകയാണ് നല്‍കുന്നതെന്നും ബാക്കി തുകയുണ്ടെങ്കില്‍ എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
ജീവനക്കാരന് കൂടിയ കവറേജ് ആവശ്യമെങ്കില്‍ അതിനാവശ്യമായ പ്രീമിയം ജീവനക്കാരില്‍ നിന്നും വാങ്ങിക്കൊണ്ട് പ്രസ്തുത പദ്ധതി ഫ്ലെക്സിബിള്‍ ആക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മെഡിസെപ്പിൽ എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളിലും പ്രസ്തുത ആശുപത്രിയില്‍ നിലവിലുള്ള എല്ലാ ചികിത്സകളും അനുവദനീയമാണോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
എംപാനൽ ചെയ്യപ്പെട്ട ആശുപത്രിയില്‍ നിന്ന് ഇൻഷുറൻസ് ലഭിക്കാന്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4093.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിസെപ്പ് ബാധകമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
തൃശൂർ ജില്ലാ നിർമ്മിതികേന്ദ്രയ്ക്ക് ഇളവ് നൽകൽ
4094.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രഡിറ്റഡ് ഏജൻസിയായ തൃശൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ഒരേ സമയം 15 കോടി രൂപയിലധികമുള്ള പ്രവൃത്തി ചെയ്യാൻ അനുവാദമില്ലാത്തതിനാൽ 2021-22 വർഷത്തെ അംബേദ്കർ കോളനി വികസന പദ്ധതി ഏറ്റെടുക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കാസർഗോഡ് ജില്ലാ നി‍ർമ്മിതികേന്ദ്രയ്ക്ക് സമാനമായി, ഒരേ സമയം 50 കോടി രൂപവരെയുള്ള പ്രവൃത്തികൾ നിർവ്വഹിക്കുന്നതിന് തൃശൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമോ?
4095.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി മുഖേന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച വായ്പകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വായ്പാ പദ്ധതിയുടെ പലിശ ഇളവ് വഹിക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
4096.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ‌.എസ്‌.എസ്‌.പി‌.എൽ. ന്റെയും കിഫ്ബിയുടെയും വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള കടം അല്ലെന്ന അവകാശവാദം കേന്ദ്ര ധന മന്ത്രാലയത്തിന് മുൻപിൽ കേരളം ഉന്നയിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത വാദം കേന്ദ്ര സർക്കാര്‍ തള്ളിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ പ്രസ്തുത നിലപാട് സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് സാമ്പത്തിക സഹായം പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പ്രസ്തുത നിലപാടിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ?
4097.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്കായി ധനസഹായം നൽകാൻ മുന്നോട്ടുവന്നിട്ടുള്ള അന്താരാഷ്ട്ര ഏജൻസികൾ ഓരോന്നും പദ്ധതിക്കായി വായ്പ അനുവദിക്കുമ്പോൾ തിരിച്ചടവിലും പദ്ധതി പ്രവർത്തനങ്ങളിലും നിർബന്ധമായും പാലിക്കേണ്ടി വരുന്ന നിബന്ധനകൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നിബന്ധനകൾ പ്രകാരം ധനവിനിയോഗം നടത്തേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തിനും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തിനും വിരുദ്ധമാവില്ല എന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
4098.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ലെ സി.എ.ജി.യുടെ സംസ്ഥാന ധനകാര്യ റിപ്പോർട്ടിൽ, കെ.എസ്‌.എസ്‌.പി.എൽ. വായ്പകൾ ബജറ്റിൽ ഇല്ലാത്തതാണെങ്കിലും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളാണെന്ന് പറയുന്നുണ്ടോ;
( ബി )
എ.ജി.യുടെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( സി )
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള (കെ.എസ്‌.എസ്‌.പി.എൽ.) സാമ്പത്തിക സഹായം പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സി.എ.ജി.യുടെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ?
4099.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം ലോണ്‍ തുക യഥാസമയം തിരിച്ചടയ്ക്കാൻ കഴി‍യാത്ത അവസ്ഥയില്‍ സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം പ്രതിസന്ധിയില്‍പ്പെട്ടവർക്ക് നീതി ലഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ സാധിക്കുകയെന്ന് വ്യക്തമാക്കാമോ?
4100.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4101.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിലെയും കെ.എസ്.എസ്.പി. ലിമിറ്റഡിലെയും കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാണെന്ന് ധനകാര്യ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇപ്രകാരമുള്ള കടമെടുപ്പ് 2003-ലെ കേരള ധന ഉത്തരവാദിത്ത നിയമങ്ങളുടെ ലംഘനമാണെന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ചിട്ടുള്ള കമ്പനികൾ മുഖാന്തിരം നടത്തുന്ന ബജറ്റ് ഇതര കടമെടുപ്പ് ഉൾപ്പെടെയുള്ളവ സംസ്ഥാന സർക്കാരിന്റെ ബജറ്റിലും അക്കൗണ്ടിലും ഉൾപ്പെടുത്തണമെന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ നിർദ്ദേശവും ഇത് സംബന്ധിച്ച കേന്ദ്ര ധനകാര്യ കമ്മീഷന്‍ നിർദ്ദേശവും സംസ്ഥാന സർക്കാർ നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കുമോ?
4102.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാൻ കിഫ്‌ബി ഏർപ്പെടുത്തിയിട്ടുള്ള പരിശോധനാ സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
കിഫ്ബി ആക്ട് പ്രകാരം ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മീഷൻ 6 മാസക്കാലയളവിൽ കണക്കുകൾ പരിശോധിച്ച് വിലയിരുത്തി ഫിഡിലിറ്റി സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കണമെന്ന വ്യവസ്ഥ പ്രാവർത്തികമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
എല്ലാ വകുപ്പുകളിലും ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുന്നതുപോലെ കിഫ്ബിയിലും പരിശോധന നടത്തുവാൻ സർക്കാർ അനുമതി നൽകുമോ; എങ്കിൽ വിശദാംശം ലഭ്യമാകുമോ?
4103.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായ തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
എത്ര മീറ്റര്‍ വീതിയിലാണ് പ്രസ്തുത പാത നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ പ്രസ്തുത പാത കടന്നുപോകുന്ന ദൂരം എത്രയാണെന്നും മണ്ഡലത്തില്‍ ഇതിനായി എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും പ്രസ്തുത ഭാഗത്തെ എത്ര വീടുകള്‍, കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ നഷ്ടപ്പെടുമെന്നും അറിയിക്കാമോ;
( ഡി )
മണലൂര്‍ മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് സ്കെച്ച് ലഭ്യമാക്കാമോ?
4104.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികളുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട പല എസ്.പി.വി.കള്‍ക്കും വിപുലമായ സാങ്കേതിക/എഞ്ചിനീയറിംഗ് വിഭാഗം ഇല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എസ്.പി.വി.കളുടെ സാങ്കേതിക/എഞ്ചിനീയറിംഗ് മേഖലയിലെ പരിചയക്കുറവും ജീവനക്കാരുടെ അഭാവവും പ്രവൃത്തികളുടെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ചില എസ്.പി.വി.കള്‍ മറ്റ് ഏജന്‍സികളെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയി നിയമിക്കുന്നത് അധിക ചെലവ് സൃഷ്ടിക്കുന്നുണ്ടോ;വിശദാംശം നൽകുമോ ?
4105.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം പൂർത്തീകരിക്കപ്പെട്ട കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ പുതുതായി അംഗീകാരം നൽകിയ കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇനിയും ഭരണാനുമതി നൽകുന്നതിനായി കിഫ്ബിയിൽ അവശേഷിക്കുന്ന പദ്ധതികളുടെ വിശദാംശം അവയുടെ തുക സഹിതം ലഭ്യമാക്കാമോ?
4106.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2018-19, 2019-20, 2020-21 വർഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക കണക്കാക്കിയിട്ടുണ്ടാേ; വിശദാംശം നൽകുമോ?
4107.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ 2021-22 സാമ്പത്തിക വർഷത്തെ ആസ്തി വികസന പദ്ധതി പ്രകാരം നിർദ്ദേശിക്കപ്പെട്ട പ്രവൃത്തികളിൽ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ അതിന്റെ കാരണവും ആയത് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( സി )
മാനന്തവാടി മണ്ഡലത്തിലെ 2021-22 സാമ്പത്തിക വർഷത്തെ എം.എൽ.എ എസ്.ഡി.എഫ്‌. പദ്ധതി പ്രകാരം നിർദ്ദേശിക്കപ്പെട്ട പ്രവൃത്തികളിൽ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഉണ്ടെങ്കിൽ അതിനുള്ള കാരണവും ആയത്‌ പരിഹരിക്കുവാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
4108.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എന്ന പേരിൽ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എം‌.എല്‍‌.എ. മാരുടെ ആസ്തി വികസന ഫണ്ട് 5 കോടി രൂപയില്‍ നിന്നും 4 കോടി കുറവ് വരുത്തിയ വകയില്‍ എത്ര തുക സര്‍ക്കാരിന് ലഭിച്ചു; അതില്‍ എത്ര തുക പ്രസ്തുത ആവശ്യങ്ങൾക്ക് ചെലവഴിച്ചു; വിശദാംശം നല്‍കുമോ;
( ബി )
കുറവ് വരുത്തിയ തുക ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും എന്തെല്ലാം പ്രവൃത്തികൾ ചെയ്തു; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക മണ്ഡലം തിരിച്ച് വെളിപ്പെടുത്തുമോ;
( സി )
ഏറനാട് മണ്ഡലത്തില്‍ പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവൃത്തികൾ, ഭരണാനുമതി നല്കി വിവിധ ഘട്ടങ്ങളിലുള്ള പ്രവൃത്തികൾ ഇവ ഏതെല്ലാമാണ് വ്യക്തമാക്കുമോ?
4109.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെ അധീനതയിലുള്ള ലൈബ്രറികള്‍ക്ക് മാത്രമാണോ അനുവാദമുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ഭൂരിഭാഗം ലൈബ്രറികളും കേരള ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതാണെന്നത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എസ്.ഡി.എഫ്. ഉപയോഗിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷനുള്ള ലൈബ്രറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുവാദമുള്ളപ്പോള്‍ എ.ഡി.എസ്. ഫണ്ടുപയോഗിച്ച് ആയത് അനുവദിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ?
4110.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 വരെയുള്ള കാലയളവിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിനായുള്ള ആസ്തിവികസന ഫണ്ടിലും പ്രാദേശിക വികസന ഫണ്ടിലും ടെണ്ടർ സേവിംഗ്സ് ഇനത്തിൽ എത്ര രൂപ ബാക്കിയുണ്ടെന്ന് വര്‍ഷം തിരിച്ചു അറിയിക്കാമോ ?
4111.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തില്‍ 2017-18, 2018-19, 2019-20, 2020-21 വര്‍ഷത്തെ ടെണ്ടര്‍ സേവിംഗ്സ് എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സേവിംഗ്സ് ഉപയോഗിച്ച് പുതിയ പ്രവൃത്തി എറ്റെടുക്കുന്നതിന് അനുമതിയുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
4112.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വായനശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും ഫര്‍ണീച്ചറുകള്‍, പുസ്തകങ്ങള്‍ എന്നിവ വാങ്ങുന്നതിനും നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും വിനിയോഗിക്കുന്നതിന് അനുമതി ലഭ്യമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് നല്‍കുമോ;
( ബി )
പ്രസ്തുത ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി ഈ പ്രവൃത്തികള്‍ നടപ്പിലാക്കുവാനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തടസ്സങ്ങള്‍ ഒഴിവാക്കി ഈ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ധനകാര്യവകുപ്പ് സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ഡി )
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ എസ്.ഡി. എഫ്.ന്റെ അതേ മാനദണ്ഡത്തില്‍ എ.ഡി.എസ്.ല്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുമോ?
4113.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2016-17,2017-18, 2018-19, 2019-20 എന്നീ വർഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
4114.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്കായി അക്രഡിറ്റഡ് ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ ;
( ബി )
എം.എല്‍.എ നിര്‍ദ്ദേശിക്കുന്ന പദ്ധതിക്ക് ഒരു ബിഡ്ഡിംഗ് നടപടിയിലൂടെ ഏജന്‍സികളെ കണ്ടെത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ ;
( സി )
ഓരോ പ്രവൃത്തിക്കും പ്രസ്തുത ബിഡ്ഡിംഗ് പ്രോസസ് മുഴുവന്‍ ചെയ്യേണ്ടത് ആരെന്ന് വ്യക്തമാക്കുന്ന ഉത്തരവോ സര്‍ക്കുലറോ നിലവിലുണ്ടോ; എങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതുൾപ്പടെ വിശദാംശങ്ങൾ അറിയിക്കാമോ;
( ഡി )
ഓരോ പ്രവൃത്തിക്കുമുള്ള ബിഡ്ഡിംഗ് പ്രോസസ് ചെയ്യുമ്പോൾ ടെണ്ടര്‍ ചെലവുകള്‍ ആരാണ് കണ്ടെത്തേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഇ )
പല ജില്ലകളിലും പലവിധത്തില്‍ പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഏകീകൃത മാനദണ്ഡപ്രകാരം അവ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കാമോ?
4115.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗവ: ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 31.03.2017-ലെ സ.ഉ(സാധാ.)നം.924/2017/ജി.ഇ.ഡി.എൻ. പ്രകാരം ഭരണാനുമതി ലഭ്യമാക്കിയെങ്കിലും പ്രസ്തുത പ്രവൃത്തി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളില്‍ നിലവില്‍ പഠന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്ളതിനാല്‍ ആയതു പരിഹരിക്കുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
4116.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികളില്‍ 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള ടെണ്ടര്‍ സേവിംഗ്സ് ആയി എത്ര തുകയുണ്ടെന്ന വിശദാംശം ലഭ്യമാക്കാമാേ?
4117.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 2016 -17 മുതൽ 2021 -22 സാമ്പത്തിക വർഷം വരെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കുന്നതിന് എം.എൽ.എ. നിർദേശിച്ചവയിൽ ഇനിയും ആരംഭിക്കാത്തതും പൂർത്തിയാക്കാത്തതുമായിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും കാലതാമസത്തിനുള്ള കാരണം എന്താണെന്നും വർഷം തിരിച്ച് അറിയിക്കാമോ?
4118.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ. മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിച്ചതും ഗുണഭോക്തൃ കമ്മിറ്റി എഗ്രിമെന്റ് വെച്ചതുമായ ഒട്ടനവധി പ്രവൃത്തികൾ മുടങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രവൃത്തികൾക്ക് ഡി.എസ്.ആർ. 2018 പ്രകാരം റേറ്റ് റിവിഷന് അനുമതി കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4119.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമാേ ?
4120.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4121.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാ‍ര്‍ ഇതുവരെ ഇറക്കിയിട്ടുള്ള ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും നിര്‍ദ്ദേശങ്ങളുടെയും പകര്‍പ്പ് നല്‍കാമോ;
( ബി )
പെന്‍ഷന്‍കാരുടെ കുടുംബാംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;
( സി )
ഒ. പി. ചികിത്സയ്ക്ക് ഇതു പ്രകാരം പരിരക്ഷ നല്‍കിയിട്ടുണ്ടോ ;
( ഡി )
ഇല്ലായെങ്കില്‍ ഒ. പി. ചികിത്സയ്ക്ക് നിലവിലുള്ള മെ‍ഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ് തുടരുമോ; വിശദവിവരങ്ങള്‍ നല്‍കാമോ?
4122.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവസാനമായി ഡി.എ. അനുവദിച്ചതെന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര ഗഡു ഡി.എ. കുടിശ്ശിക ആയിട്ടുണ്ടെന്നും, ആയത് എത്ര ശതമാനം വീതമാണെന്നും അറിയിക്കാമോ ;
( സി )
കുടിശ്ശിക ഡി.എ. എന്നേക്ക് അനുവദിക്കാനാകുമെന്നും ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ഡി.എ. അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാകുമോ എന്നും അറിയിക്കാമോ;
( ഡി )
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൂന്ന് ഗഡു ഡി.എ. കുടിശ്ശികയായിട്ടും സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന ഉന്നതതല ഉദ്യോഗസ്ഥർക്ക് മാത്രമായി ഡി.എ. അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചതെന്താണെന്ന് വ്യക്തമാക്കാമോ?
4123.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
നാളിതുവരെ ഓൺലൈൻ സംവിധാനത്തിലൂടെ എത്ര പേർക്ക് പെൻഷൻ അനുവദിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഓൺലൈൻ സംവിധാനത്തിലൂടെ സമർപ്പിക്കുന്ന പെൻഷൻ അപേക്ഷ പാസ്സായി കിട്ടുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം അറിയിക്കാമോ;
( ഡി )
പെൻഷൻ അപേക്ഷ സമർപ്പിക്കുന്ന ഓൺലൈൻ സംവിധാനത്തിലെ സെന്‍ട്രല്‍ പെന്‍ഷന്‍ സാങ്ഷനിങ് അതോറിറ്റി എന്താണെന്നും കേരള സർവീസ് ചട്ടങ്ങളിലെ ഏത് ചട്ടപ്രകാരമാണ് സി‌.പി‌.എസ്‌.എ. നിയമനം നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; സി‌.പി‌.എസ്‌.എ. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് നൽകാമോ?
4124.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൂലായ് 1 മുതല്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളാ സ്റ്റേറ്റ് സി-ആപ്റ്റ് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
4125.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവുപ്രകാരം സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം പുതുക്കി നൽകിയപ്പോൾ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഒരേ തസ്തികയിലുളള ജീവനക്കാരുടെ ശമ്പള സ്കെയിലുകൾ വ്യത്യസ്തമായി അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ ശമ്പള അനോമലിയുമായി ബന്ധപ്പെട്ട് സംഘടനകളോ വകുപ്പുമേധാവികളോ വ്യക്തികളോ പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതികളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
ശമ്പള അനോമലിയുമായി ബന്ധപ്പെട്ട എത്ര പരാതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
വനംവകുപ്പിലെ അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാരുടേയും പ്രൊമോഷൻ തസ്തികയായ സീനിയർ അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാരുടേയും ശമ്പളം ഒരേ സ്കെയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
ഇത്തരത്തിൽ വനം വകുപ്പിലെ ശമ്പള സ്കെയിലുകളുമായി ബന്ധപ്പെട്ട മുഴുവൻ അപാകതകളും പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാമോ?
4126.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.04.2013 മുതൽ കേരളത്തിൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷനിലുൾപ്പെട്ട ജീവനക്കാർക്ക് കെ.എസ്.ആര്‍ പാര്‍ട്ട് 3 ബാധകമല്ലായെന്ന് ഗസറ്റ് വിജ്ഞാപനം ചെയ്തിട്ടുണ്ടോ;
( ബി )
സർവ്വീസിലിരിക്കെ അന്തരിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്‍പ്പെട്ട ജീവനക്കാരന്റെ മാതാപിതാക്കൾക്ക് മാസം 4000 രൂപാ വരുമാനം ഉള്ളതുകൊണ്ട് കെ.എസ്.ആര്‍ പാര്‍ട്ട് 3 ചട്ടം 90(6A) പ്രകാരം ആശ്വാസ ധനസഹായം നൽകാൻ സാധിക്കില്ലെന്ന് ധനവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ ;
( സി )
പങ്കാളിത്ത പെൻഷനില്‍ ഉള്‍പ്പെട്ട ജീവനക്കാരന് ബാധകമല്ലാത്ത KSR Part 3-ലെ ചട്ടങ്ങൾ പ്രകാരം പങ്കാളിത്ത പെൻഷനിലുൾപ്പെട്ട ജീവനക്കാരന്റെ പേരിലുള്ള ആശ്വാസ ധനസഹായം മാതാപിതാക്കൾക്ക് തടയുന്നതിന്റെ മാനദണ്ഡം എന്താണ്;
( ഡി )
26.12.2012-ലെ മന്ത്രിസഭ യോഗത്തിൽ, പങ്കാളിത്ത പെൻഷനിലുൾപ്പെട്ട ജീവനക്കാരന്‍ സർക്കാർ സർവ്വീസിലിരിക്കെ മരണപ്പെട്ടാൽ അവസാന ശമ്പളം ആശ്രിതർക്ക് നൽകുവാൻ അന്നത്തെ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നോ; എങ്കിൽ വിശദാംശം നൽകുമോ?
4127.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെൻഷൻകാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിച്ചു നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഇനത്തിൽ നൽകുവാനുള്ള കുടിശ്ശിക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
4128.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനോടനുബന്ധിച്ച് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ റിവൈസ് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്നോ ; എങ്കില്‍ അവസാന തീയതി എന്നുവരെ ആയിരുന്നുവെന്ന് വ്യക്തമാക്കുമോ ;
( ബി )
നിശ്ചിത സമയത്തിനുള്ളില്‍ പെന്‍ഷന്‍ റിവിഷനുള്ള അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് കുടിശ്ശിക അനുവദിക്കില്ലെന്ന് തിരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ ;
( സി )
ആയത് ലഭിക്കുന്നതിന് അപേക്ഷ നല്‍കുവാൻ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
4129.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാർക്ക് നിലവിലുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;
( സി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുന്നതിന് തടസ്സങ്ങളുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
4130.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ ;
( ബി )
ചികിത്സാ സൗകര്യങ്ങൾ ഏറെയുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികൾ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ കൂടി എംപാനൽ ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ ?
4131.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. സുമോദ്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യമായി മികച്ച ചികിത്സാ സൗകര്യമൊരുക്കുന്നതിനുള്ള മെഡിസെപ് പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ; പദ്ധതിയില്‍ എത്ര പേര്‍ ഗുണഭോക്താക്കളായുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്;
( ബി )
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളെയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്താനായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തിന് പുറത്തു ചികിത്സ തേടേണ്ട സാഹചര്യം കൂടി പരിഗണിച്ച് പ്രധാന നഗരങ്ങളിലെ ആശുപത്രികളെയും പദ്ധതിയില്‍ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ;
( ഡി )
അവയവ മാറ്റം പോലുള്ള ചെലവേറിയ ചികിത്സകള്‍ക്കുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
4132.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പുതിയ ഹെഡ് ഓഫ് അക്കൗണ്ട് രൂപീകരിക്കുന്നതിന് ധനവകുപ്പിന്റെ നടപടികളും മാനദണ്ഡങ്ങളും വിശദമാക്കാമോ;
( ബി )
ആസ്തി വികസന പദ്ധതിക്ക് നിലവിൽ എത്ര ഹെഡ് ഓഫ് അക്കൗണ്ടുകളിലൂടെയാണ് തുക ചെലവഴിക്കുന്നതെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
ഉപഭോക്തൃ വകുപ്പുകളുടെ വിവിധ ഹെഡ്ഓഫ് അക്കൗണ്ടുകളിലൂടെ തുക കൈമാറുന്നതിന് നിലവില്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേക വികസന നിധിയുടെ മാതൃകയില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരു പൊതു ഹെഡ് ഓഫ് അക്കൗണ്ട് സംവിധാനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
പല ഹെഡ് ഓഫ് അക്കൗണ്ടില്‍ കിടക്കുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ സേവിംഗ്‌സ് കണ്ടെത്തുന്നതിന് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമോ?
4133.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തൃശൂർ ശക്തൻ മാർക്കറ്റ് സമഗ്ര വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മാർക്കറ്റ് വികസനത്തിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ തുക എത്രയാണെന്ന് അറിയിക്കാമോ?
ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രവൃത്തികൾ
4134.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 വർഷം മുതൽ സംസ്ഥാന ബഡ്ജറ്റിന്റെ പ്രസംഗത്തിലും മറുപടി പ്രസംഗത്തിലും പ്രഖ്യാപിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എല്ലാം പൂർത്തീകരിച്ചോ; ഇവയുടെ നിർമ്മാണ പുരോഗതി അറിയിക്കാമോ;
( സി )
ഇവയിൽ പ്രവർത്തി ആരംഭിക്കാത്തതോ ഭരണാനുമതി ലഭ്യമാക്കാത്തതോ ആയ ഏതെങ്കിലും പ്രവൃത്തികളുണ്ടോ; എങ്കിൽ ഓരോ പ്രവൃത്തിയുടെയും കാരണങ്ങൾ സഹിതം വിശദമാക്കാമോ?
4135.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 ലെ ബജറ്റിൽ 20 ശതമാനം തുക നീക്കി വെച്ചിട്ടുള്ള തിരുവല്ല നിയോജകമണ്ഡലത്തിലെ കോമളം പാലം നിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിനായുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4136.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് 2022-23 ലെ സംസ്ഥാന ബജറ്റില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയിയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബജറ്റില്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമായി 163 കോടി രൂപയോളം വകയിരുത്തിയപ്പോള്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് വകയിരുത്തിയത് വെറും 42000/- രൂപ മാത്രമായതിന്റെ കാരണം വിശദമാക്കുമോ;
( സി )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് മറ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച മാതൃകയില്‍ ഫണ്ട് അനുവദിക്കുന്നതിനായി ധനകാര്യ വകുപ്പില്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
4137.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ അനുവദിച്ച ഒളവിലം പാത്തിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഭരണാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിലുള്ള ഇ-ഫയലിന്റെ (നം. 1787364) നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
4138.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ ഓരോ സാമ്പത്തിക വര്‍ഷവും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം സഞ്ചിത നിധിയില്‍ നിന്നും പിന്‍വലിച്ച തുക എത്ര കോടി വീതമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക അതാത് വര്‍ഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് ചെയ്ത പദ്ധതി തുകയുടെ എത്ര ശതമാനം വീതമായിരുന്നുയെന്ന് അറിയിക്കാമോ;
( സി )
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളില്‍ പിന്‍വലിച്ച തുകകള്‍ ട്രഷറി സേവിംങ്ങ് ബാങ്ക് അക്കൗണ്ടുകളിലോ മറ്റ് ബാങ്ക് അക്കൗണ്ടുകളിലോ നിലനിര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും അത് എത്ര കോടി വീതമായിരുന്നുയെന്ന് വ്യക്തമാക്കാമോ?
4139.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് ചെയ്യാത്തതിനാലും സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭ്യമാക്കാത്തതിനാലും ഡാറ്റാ എന്‍ട്രി ചെയ്തപ്പാേള്‍ ഉണ്ടായ പിഴവുകള്‍കാെണ്ടും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കുടിശ്ശികയായവര്‍ക്ക് പ്രസ്തുത തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
4140.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ എത്ര തുക ചെലവഴിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഓരോ ജില്ലയിലും എത്ര പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4141.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ വഴി വിവിധ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി അക്കൗണ്ടന്റ് ജനറൽ കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നതായും വിതരണം ചെയ്യാത്ത പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതായും ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം ക്രമക്കേടുകൾ തടയുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
4142.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി സർക്കാർ രൂപീകരിച്ചിട്ടുള്ള ഏജൻസിയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ വിശദവിവരങ്ങൾ, തസ്തിക, എന്നുമുതൽ സേവനമനുഷ്ഠിക്കുന്നു, ഓരോരുത്തരുടെയും നിയമന രീതി എന്നിവ സഹിതം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഏജൻസിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെയും ഇന്റർവ്യൂ നടത്തിയതിന്റെയും വിശദാംശം നൽകാമോ?
4143.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ട്‌ സമാഹരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കമ്പനി പെൻഷൻ വിതരണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നത് ഏതെല്ലാം രീതിയിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനി എടുക്കുന്ന വായ്പകൾക്ക് സർക്കാർ ഈട് നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത കമ്പനി എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് ഏത് ബജറ്റ് ശീർഷകത്തിൽ നിന്നാണ് നിർവഹിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഇനത്തിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കമ്പനിയുടെ നിലവിലെ ബാധ്യത എത്രയാണെന്ന് അറിയിക്കുമോ; കമ്പനിയുടെ വായ്പാ ബാധ്യതകൾ സർക്കാരിന്റെ പൊതുകടത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടോ ;ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ?
4144.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് മുഖേന പെൻഷൻ നൽകുന്നവരുടെ അർഹത പരിശോധിക്കുന്നതിനായി പ്രസ്തുത കമ്പനി ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ; എങ്കിൽ പ്രസ്തുത പരിശോധനയുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ടവർക്കും പെൻഷൻ നഷ്ടപ്പെട്ടതായി ആക്ഷേപം ഉയർന്നിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പരിശോധന നടത്തിയതിന് പ്രതിഫലം നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശവും പ്രതിഫലം നൽകുന്നതിനായുള്ള ഫയലിന്റെ പൂർണ്ണമായ പകർപ്പും ലഭ്യമാക്കുമോ?
4145.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ക്ഷേമ പെന്‍ഷനുകളിലൂടെ 2016 ജൂണ്‍ മുതല്‍ 2021 മെയ് 31 വരെ പാലക്കാട് ജില്ലയില്‍ വിതരണം ചെയ്ത തുക എത്രയെന്ന് വ്യക്തമാക്കാമാേ;
( ബി )
ജില്ലയിലെ എത്ര ഗുണഭാേതാക്കള്‍ക്കാണ് പ്രസ്തുത തുക ലഭ്യമായതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമാേ?
4146.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയ്ക്കായി വായ്പ എടുക്കുന്നത് സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെ എപ്രകാരം ബാധിക്കുമെന്ന് ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ വകുപ്പ് എത്ര രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ ധനകാര്യ വകുപ്പ് എത്ര രൂപ അനുവദിച്ച് നൽകിയിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് തുക അനുവദിച്ചതെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
അക്രെഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏൽപ്പിക്കൽ
4147.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.സി. കൾ, അക്രെഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏൽപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രവൃത്തികൾ പി.എം.സി. കൾ വഴി നടത്തേണ്ട ഘട്ടത്തിൽ ഭരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ടോ; എങ്കിൽ പ്രവൃത്തിയുടെ ഭാഗമായുള്ള സർക്കാർ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടോ എന്ന് അറിയിക്കാമോ;
( സി )
മരാമത്ത് പ്രവൃത്തികൾക്കായുള്ള സർക്കാർ ഉത്തരവിൽ പി.എം.സി. അക്രെഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏൽപ്പിക്കുന്നത് സംബന്ധിച്ച് പരാമർശിക്കാത്ത പക്ഷം ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിർവ്വഹിക്കാൻ സാധിക്കുന്നത് എന്നറിയിക്കാമോ?
4148.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സാമ്പത്തിക മേഖലയെ ബാധിക്കുന്ന കേന്ദ്ര നിയമങ്ങള്‍ പരിശോധിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പുതിയ നിയമ നിര്‍മ്മാണം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി.എസ്.ടി. നിയമം വഴി സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതി വരുമാനം പിരിച്ചെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തിരുത്താനും കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുമായി ഈ സർക്കാർ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെയും തുടര്‍ സര്‍ക്കാരിന്റെയും കാലയളവിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതി വരുമാനം എത്രയെന്നും എത്ര ലഭ്യമായിയെന്നും എത്ര കുറവുണ്ടായിയെന്നും സാമ്പത്തിക വര്‍ഷം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
4149.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി വെട്ടിപ്പ് തടയുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ബിൽ ചോദിച്ചു വാങ്ങുവാനും ഈടാക്കുന്ന നികുതി വിവരം ഉപഭോക്താക്കളെ അറിയിക്കുവാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നികുതി നല്‍കേണ്ടത് സംബന്ധിച്ചുള്ള അറിവുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ട നടപടി വകുപ്പ് മുന്‍കൈയ്യെടുത്ത് നടപ്പിലാക്കുമോ; എങ്കിൽ വിശദമാക്കാമോ?
4150.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിവിധ ക്ഷേമനിധികൾ, സർക്കാർ ഖജനാവിൽ നിന്നും ധനസഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കായി വെബ്സൈറ്റുകളും ആപ്പുകളും സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടർ പ്രോഗ്രാമുകളും ആവിഷ്കരിക്കുന്നതിനായി നാളിതുവരെ ചെലവാക്കിയ തുക എത്രയാണെന്ന് അറിയിക്കുമോ; ഓരോ സ്ഥാപനവും ഈ ഇനത്തിൽ ചെലവാക്കിയ തുകകളുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഓരോ സ്ഥാപനവും നിർമ്മിച്ച വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും മറ്റ് സോഫ്റ്റ്‌വെയറുകളുടെയും പ്രോഗ്രാമുകളുടെയും പേരുവിവരങ്ങളും അവയുടെ പൂർത്തീകരണത്തിന് ശേഷം പണം അനുവദിച്ച തീയതിയും അറിയിക്കുമോ;
( സി )
പണം അനുവദിച്ചതിനുശേഷം ഇവ പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളുടെയും ഒന്നിലധികം തവണ ഈ ഇനത്തിൽ പണം അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെയും പേരു വിവരങ്ങളും പണം അനുവദിക്കപ്പെട്ട തീയതിയും അറിയിക്കുമോ?
4151.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്നോളജിയുടെ (സി-മെറ്റ്) ഡയറക്ടറേറ്റിലും നഴ്സിംഗ് കോളേജുകളിലും 2013-2014 മുതല്‍ 2016-17 വരെയുള്ള നാല് വര്‍ഷത്തെ ഓഡിറ്റിംഗ് കഴിഞ്ഞിട്ടും, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നാളിതുവരെ റിപ്പോര്‍ട്ട് പുറപ്പെടുവിക്കാത്തതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ 2017-2018 മുതല്‍ 2020-2021 വരെയുള്ള നാല് വര്‍ഷങ്ങളിലെ ഓഡിറ്റ് നടത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലെ , 2013-2014 മുതല്‍ കഴിഞ്ഞ സാമ്പത്തിക വർഷം വരെയുള്ള 8 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതിനായി നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4152.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ധനകാര്യ വകുപ്പിലുള്ള ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത ഫയലില്‍ ഇതുവരെ എന്തൊക്കെ നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആയതിന്റെ ഫയല്‍ നമ്പരടക്കം സൂചിപ്പിച്ച് വ്യക്തമാക്കാമോ ?
ബാലുശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികള്‍
4153.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക അനുവദിച്ചിരുന്നതെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
അവയിൽ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ സാമ്പത്തികാനുമതി നല്‍കിയിട്ടുള്ളത്;
( സി )
ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക നീക്കി വച്ച പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നടപ്പിലാക്കാന്‍ കഴിയാതെ വന്നാല്‍ പകരം പ്രവൃത്തികള്‍ക്കായി തുക വിനിയോഗിക്കുവാൻ സാധിക്കുമോ;
( ഡി )
ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക നീക്കിവച്ച പ്രവൃത്തികളുടെ സാമ്പത്തിക അനുമതിക്ക് വേണ്ടി അതത് ഭരണ വകുപ്പുകൾ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന് സമര്‍പ്പിക്കേണ്ടതുണ്ടോ; എങ്കില്‍ അതുമൂലം പ്രവൃത്തികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4154.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. എ.ഡി.എസ്., എസ്.ഡി.എഫ്. പദ്ധതികൾ പ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റുകളില്‍ എത്ര ശതമാനമാണ് ജി.എസ്.ടി. ഈടാക്കുന്നത്; കോണ്‍ട്രാക്ടേഴ്സ് പ്രോഫിറ്റ് എത്ര ശതമാനമാണ്;
( ബി )
പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം അടങ്കല്‍ തുക രേഖപ്പെടുത്തുമ്പോള്‍ ഇവ കൂടി വ്യക്തമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
4155.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിന് പുറത്തുള്ള കടമെടുക്കൽ പ്രശ്നം പരിഹരിക്കുന്നതുവരെ ഓപ്പൺ മാർക്കറ്റ് വായ്‌പകളുടെ ശേഷിക്കുന്ന ഭാഗം ഉയർത്തുന്നതിനുള്ള സമ്മതം താൽക്കാലികമായി കേന്ദ്ര സർക്കാർ നിർത്തിവച്ചിട്ടുണ്ടോ;
( ബി )
ബജറ്റിന് പുറത്തുള്ള വായ്പകൾ എൻ.ബി.സി.യിൽ ക്രമീകരിക്കപ്പെടും എന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ടോ;
( സി )
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, കിഫ്‌ബി എന്നിവയുടെ വായ്പകളുടെ ബാദ്ധ്യത സംസ്ഥാന സർക്കാരിൽ നിന്നും മുക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4156.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരുമാനദായകനായ കുടുംബനാഥൻ മരണപ്പെട്ടാൽ, കുടുംബത്തിന് നൽകി വന്നിരുന്ന ധനസഹായ പദ്ധതിയായ ദേശീയ കുടുംബ സഹായ നിധി (എന്‍.എഫ്.ബി.എസ്) ഇപ്പോൾ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഏതു വർഷം മുതലാണ് ഇത് ലഭിക്കാതായതെന്നും അതിനുള്ള കാരണവും വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ ?
4157.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വകുപ്പുകളില്‍ കമ്പ്യൂട്ടര്‍വൽക്കരണ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രവര്‍ത്തനം ആരംഭിച്ചതും ആരംഭിക്കാത്തതുമായ വകുപ്പുകൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കമ്പ്യൂട്ടര്‍വൽക്കരണ നടപടികള്‍ നിർവ്വഹിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
കമ്പ്യൂട്ടര്‍വൽക്കരണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഇതുസംബന്ധിച്ച്‌ ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
4158.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ ഗ്രാമപഞ്ചായത്തില്‍ കിഫ്ബിയുടെ ധനസഹായത്താല്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള കല്ലറ മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ലായെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദ വിവരങ്ങള്‍ നല്‍കാമോ?
4159.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ?
4160.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ബ‍ഡ്ജറ്റുകളിലായി 67 കോടി രൂപ അനുവദിച്ചിട്ടുള്ള തങ്കളം-കാക്കനാട് റോ‍ഡ് നിർമ്മാണ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് സമർപ്പിച്ചിട്ടുള്ള 255 കോടി രൂപയുടെ ഡി.പി.ആർ.-ന് അംഗീകാരം നൽകുന്ന നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഡി.പി.ആർ-ലുള്ള സാങ്കേതിക അവലോകന റിപ്പോർട്ട് പദ്ധതിയുടെ എസ്.പി.വി. ആയ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ പദ്ധതിയുടെ സാങ്കേതിക അവലോകന റിപ്പോർട്ട് എസ്.പി.വി.-ക്ക് വേഗത്തിൽ കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( ഇ )
സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി പ്രസ്തുത റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4161.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന ആലുവ - മൂന്നാര്‍ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4162.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാെല്ലം മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ച്‌ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചതും പുരാേഗമിക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമാേ?
4163.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി കിഫ്ബിയിൽ നിന്നും നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും പ്രസ്തുത പദ്ധതികൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ കിഫ്ബി ധനസഹായത്താൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ?
4164.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കിഫ്‌ബി അംഗീകാരം നല്കിയിട്ടുള്ളതും എന്നാൽ നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
4165.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിലാക്കുന്ന അയിരൂർ - വാലാങ്കര റോഡ് , മുക്കൂട്ടുത്തറ - മഠത്തുംചാൽ റോഡ് എന്നീ രണ്ട് റോഡ് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ വിശദമാക്കുമോ?
4166.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ സ്‍ക്ക‍ൂളുകളിൽ കിഫ്ബി മുഖാന്തരം അടിസ്ഥാന വികസനം നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ബന്ധപ്പെട്ട എസ്.പി.വി.കള്‍ യഥാസമയം പ്രവൃത്തി ടെണ്ടർ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാമോ?
4167.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മുഖേന തിരൂരങ്ങാടി മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികൾ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർമ്മാണ പുരോഗതി ഇനം തിരിച്ചു വിശദമാക്കാമോ;
( സി )
ഇതിൽ കിഫ്‌ബിയുടെ അനുമതി ലഭ്യമാക്കാത്തതോ, ഇതുവരെയും ആരംഭിക്കാത്തതോ ആയ പ്രവൃത്തികളുണ്ടോ; എങ്കിൽ കാരണം സഹിതം വിശദമാക്കാമോ?
4168.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഓരോന്നിന്റെയും നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം മണ്ഡലത്തിലെ ഏതെങ്കിലും കിഫ്ബി പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി അംഗീകാരം ലഭിക്കാത്ത പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ; അംഗീകാരം ലഭിക്കാത്ത പദ്ധതികൾക്ക് പകരമായി പുതിയ പദ്ധതികൾ ഏറ്റെടുക്കുവാൻ കഴിയുമോ എന്ന് വിശദമാക്കുമോ?
4169.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
02.02.2022-ലെ സർക്കാർ ഉത്തരവ് ജി.ഒ.(ആര്‍.റ്റി) നം.7/2022/എസ്.പി.ഡി പ്രകാരം വിവിധ തരം ഫർണിച്ചറുകൾ ടെണ്ടർ നടപടികളില്ലാതെ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നേരിട്ട് വിതരണം ചെയ്യുന്നതിന് ആര്‍ട്ട്കോ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിന് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ഇത്തരം പ്രവൃത്തി നടത്തുമ്പോൾ നിർവ്വഹണ ഏജൻസിയായി ആര്‍ട്ട്കോ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തെ നിർദ്ദേശിക്കാനുള്ള അധികാരം എം.എല്‍.എ.ക്കാണോ നിർവ്വഹണ ഉദ്യോഗസ്ഥനാണോ എന്ന് വ്യക്തമാക്കാമോ?
4170.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കു സേവന നികുതി നിയമം അടിക്കടി മാറുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ;എങ്കിൽ ഈ അടുത്ത കാലത്ത് നിയമത്തിലുണ്ടായ മാറ്റങ്ങൾ വിശദമാക്കാമോ ;
( ബി )
കേന്ദ്ര സര്‍ക്കാരാണോ ഈ മാറ്റം കൊണ്ടുവരുന്നതെന്നും, അതല്ല സംസ്ഥാന സർക്കാരിനും ഇതിൽ പങ്കുണ്ടോയെന്നും വ്യക്തമാക്കാമോ ;
( സി )
ഈ അടുത്തകാലത്ത് ജി.എസ്.ടിയ്ക്കെതിരെ വ്യാപാരികൾ സമരത്തിന് ഇറങ്ങിയതും, അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;വ്യക്തമാക്കാമോ ;
( ഡി )
ജി.എസ്.ടിയിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ മൂലം വൻകിട-ചെറുകിട കച്ചവടക്കാർക്ക് നിലനിൽക്കാൻ പ്രയാസമുണ്ടെന്ന് പറയപ്പെടുന്നതിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ ?
4171.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കു സേവന നികുതി വകുപ്പ്, ഹോട്ടലുകളില്‍ ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ പരിശോധന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശോധനാ നടപടികള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും ഈടാക്കിയ ശേഷം സര്‍ക്കാരിലേക്ക് അടയ്ക്കാത്ത നികുതി സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4172.
ശ്രീ ഐ ബി സതീഷ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ചരക്കു സേവന നികുതി നിരക്ക് തുടരെ മാറ്റി അശാസ്ത്രീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും നിര്‍മ്മാണ പദ്ധതികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്ന തരത്തില്‍ പ്രസ്തുത നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; എങ്കിൽ ഇതുമൂലം സംസ്ഥാനത്തെ ജന ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതിനു മുൻപ് സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി ലഭിച്ചിരുന്ന നികുതി വരുമാനത്തിന്റെയും ജി.എസ്.ടി. പ്രാബല്യത്തിലായശേഷം അതിൽ കേന്ദ്ര, സംസ്ഥാന ഇനങ്ങളിൽ ഈടാക്കിയ നികുതി വരുമാനത്തിന്റെയും അതിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളും പങ്കിട്ടെടുക്കുന്ന നികുതി വരുമാനത്തിന്റെയും കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി കണക്ക് ലഭ്യമാക്കാമോ;
( ഡി )
ജി.എസ്.ടി. നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4173.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കുടിശ്ശികയുള്ളവര്‍ക്ക് ആയത് ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ഇളവുകളാണ് ഈ ഇനത്തില്‍ നല്‍കി വരുന്നത്; വിശദമാക്കാമോ?
4174.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്‍ഫോര്‍മര്‍ സ്കീം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിനെ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നികുതി വകുപ്പ് പൂര്‍ണ്ണമായും ജി.എസ്.ടി. യ്ക്ക് വേണ്ടി പുന: സംഘടിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമാക്കാമോ?
4175.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വര്‍ഷം (2022-23) വ്യാപാരി-വ്യവസായികളുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കലിനും പരിശോധനകളിലും സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ വരുത്തിയ മാറ്റങ്ങളും അതുവഴി നികുതി ചോര്‍ച്ച തടയുവാന്‍ സ്വീകരിച്ച വ്യവസ്ഥകളും വ്യക്തമാക്കുമോ; ആയത് ഏതുവിധത്തിലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വ്യാപാരി-വ്യവസായികളുടെ എണ്ണം സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
4176.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മെയ് 31 വരെ ജി.എസ്.ടി. നഷ്ടപരിഹാര തുകയായി എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നും എത്ര രൂപ കുടിശ്ശികയുണ്ടെന്നും അറിയിക്കാമോ;
( ബി )
ജി.എസ്.ടി നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെങ്കിൽ അത് ലഭ്യമാക്കാൻ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
4177.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെ സംസ്ഥാനത്ത് പിരിച്ചെടുത്ത കാര്‍ഷികാദായ നികുതി എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
കാര്‍ഷികാദായ നികുതി അടയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
4178.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ എത്ര തുക വരെയുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരിധിയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് ഡിസ്കൗണ്ടിംഗ് രീതി നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ബില്ലുകൾ മാറുന്നതിനായി നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4179.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട റൂറല്‍ ജില്ലാ ട്രഷറി ഓഫീസ് കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ആയത് സംബന്ധിച്ച് ട്രഷറി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; അപകടാവസ്ഥയിലായ പ്രസ്തുത കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4180.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിക്കത്തോട് ട്രഷറിക്കായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അനുവദിച്ച് ഉത്തരവ് ലഭിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് പ്രസ്തുത ഉത്തരവ് ലഭിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ട്രഷറിക്കായി തദ്ദേശസ്വയംഭരണ(ആര്‍.സി) വകുപ്പിന്റെ 19.06.2012 ലെ സ.ഉ.(സാധാ)നം.1662/ 2012/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ച ഭൂമി ട്രഷറി വകുപ്പിന്റെ ആസ്തിയാക്കി മാറ്റുന്നതിന് 10 വര്‍ഷമായിട്ടും സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ നിലവിലെ ഭരണസമിതി ട്രഷറിക്കായി ഭൂമി വിട്ടുനല്കുന്ന തീരുമാനത്തിൽ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഭൂമി കൈമാറി വാങ്ങുന്നതിന് നാളിതുവരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4181.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറിയിലെ പണമിടപാടുകൾ പൂർണമായി ഡിജിറ്റൽ രീതിയിൽ ആക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
ശാരീരിക അവശതയുള്ളവർക്ക് ട്രഷറികളിൽ നേരിട്ട് വരാതെ ഓൺലൈൻ ആയി പണമിടപാടുകൾ നടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; അറിയിക്കാമോ?
4182.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യായിരം രൂപ മുതൽ താഴേക്കുള്ള സമ്മാനങ്ങളുടെ എണ്ണം കുറവായതിനാൽ ജനങ്ങൾ ലോട്ടറി വാങ്ങുന്നത് കുറയുകയും തന്മൂലം കച്ചവടക്കാരുടെ പക്കൽ ലോട്ടറി ബാക്കിയാവുകയും ചെയ്യുന്നതിനാൽ ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് വലിയ നഷ്ടം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി അറിയിക്കാമോ;
( ബി )
ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത് സംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ലോട്ടറി നറുക്കെടുപ്പ് ദിവസങ്ങളിൽ ഹർത്താലോ പണിമുടക്കോ ഉണ്ടാകുന്ന പക്ഷം അത് ഏജൻസികളിൽ നിന്നും ടിക്കറ്റ് വാങ്ങി കച്ചവടം ചെയ്യുന്നവരെ സാരമായി ബാധിക്കും എന്നതിനാൽ പ്രസ്തുത ദിവസങ്ങളിലെ നറുക്കെടുപ്പ് മാറ്റിവയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ഡി )
ലോട്ടറി വില വർദ്ധിപ്പിക്കാതെയും കൂടുതൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചും ഈ മേഖലയ്ക്ക് കരുത്ത് പകരുന്ന നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4183.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ലോട്ടറി ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ; ഇതില്‍ ജില്ല, സബ് ഓഫീസുകള്‍ എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പുതിയ ലോട്ടറി ഓഫീസുകള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ; പ്രസ്തുത ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പുതിയ ലോട്ടറി സബ് ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4184.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന' വിദ്യാശ്രീ 'പദ്ധതി പരാജയപ്പെട്ടതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പദ്ധതി പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള ലാപ്‌ടോപ് ലഭ്യമാക്കുവാൻ സാധിക്കാത്തതിന്റെ കാരണം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പദ്ധതി പരാജയപ്പെട്ടത് മൂലം എത്ര രൂപയുടെ നഷ്ടമുണ്ടായി എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ആയത് എപ്രകാരമാണ് വീണ്ടെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ അദ്ധ്യയന വർഷം ലാപ്‌ടോപുകൾക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ആയത് ലഭ്യമാക്കിയിരുന്നോ; ഇല്ലെങ്കിൽ ഇതിനായി എന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
4185.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കെ.എസ്.എഫ്.ഇ.-യില്‍ പുതിയ ഭരണസമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പുതിയ ചെയര്‍മാന്റെയും അംഗങ്ങളുടെയും പേരുവിവരങ്ങൾ ലഭ്യമാക്കുമോ; പഴയ ഭരണസമിതി അംഗങ്ങളില്‍ ആരെങ്കിലും പുതിയ സമിതിയിൽ തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ ഭരണസമിതിയുടെ കാലയളവില്‍ കെ.എസ്.എഫ്.ഇ. ഇടപാടുകൾക്കുവേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുവാൻ ടെന്‍ഡര്‍ നല്‍കിയിരുന്നോ; എങ്കിൽ പ്രസ്തുത മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായോ എന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുവാൻ ടെന്‍ഡര്‍ നല്‍കിയ കമ്പനിയ്ക്ക് കെ.എസ്.എഫ്.ഇ. എത്ര തുക നല്‍കി എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാകാത്തതിനാല്‍ മേൽപരാമർശിച്ച കരാറിലൂടെ കെ.എസ്.എഫ്.ഇ. ക്ക് എത്ര തുക നഷ്ടമായെന്നും നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കുന്നതിനായി പ്രസ്തുത കമ്പനിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഇ )
കെ.എസ്.എഫ്.ഇ. യുടെ ആഭ്യന്തര ചിട്ടികള്‍ക്കുവേണ്ടി പുതുതായി മൊബൈല്‍ ആപ്ലിക്കേഷനും കോര്‍ സോഫ്റ്റ് വെയറും നിര്‍മ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
4186.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്‌.എഫ്.ഇ. മുഖേന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനായി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
2015-16 കാലഘട്ടത്തിൽ കെ.എസ്‌.എഫ്.ഇ.യുടെ ടേണ്‍ ഓവര്‍ എത്രയായിരുന്നുവെന്നും നിലവിൽ എത്രയെന്നും വ്യക്തമാക്കുമോ;
( സി )
കോവി‍ഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ സംരക്ഷിക്കാനായി കെ.എസ്‌.എഫ്.ഇ. നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഡി )
കെ.എസ്‌.എഫ്.ഇ. ചിട്ടികള്‍ക്കും പ്രവാസി ചിട്ടികള്‍ക്കും കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നല്‍കി വരുന്ന പരിരക്ഷകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
4187.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന വിഷയം പരിഗണനയിലുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
4188.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാശ്രീ പദ്ധതി മുഖേന വിതരണം ചെയ്യുവാൻ ലക്ഷ്യമിട്ടിരുന്ന ലാപ്‍ടോപ്പുകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വഴി വിതരണം ചെയ്യുന്നതിനായി എത്ര ലാപ്‍ടോപ്പുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്നും എത്രയെണ്ണം ലഭിച്ചിട്ടുണ്ടെന്നും ഓര്‍ഡര്‍ ചെയ്തതിന്റെയും ലഭിച്ചതിന്റെയും തീയതി അടക്കം വിശദമാക്കുമോ;
( സി )
2021 ഓഗസ്റ്റില്‍ പ്രസ്തുത പദ്ധതി പുനഃക്രമീകരിച്ചതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് ലാപ്‍ടോപ്പും ടാബും വാങ്ങിയ ബില്‍ ഹാജരാക്കി എത്ര പേര്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
യഥാസമയം വിതരണം ചെയ്യുവാൻ സാധിക്കാത്തത് മൂലം ഉപഭോക്താക്കള്‍ വേണ്ടെന്ന് വച്ചതിനെ തുടര്‍ന്ന് എത്ര ലാപ്‍ടോപ്പുകള്‍ കെ.എസ്.എഫ്.ഇ.-യില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ഇ )
ഉപഭോക്താക്കള്‍ വേണ്ടെന്ന് വച്ച പ്രസ്തുത ലാപ്‍ടോപ്പുകള്‍ മറ്റേതെങ്കിലും പദ്ധതിക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതിക്ക് എത്ര എണ്ണം കൈമാറിയെന്ന് വിശദമാക്കുമോ;
( എഫ് )
കെട്ടിക്കിടക്കുന്ന ലാപ്‍ടോപ്പുകള്‍ വില്‍ക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
4189.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടി വരിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് നിര്‍ത്തലാക്കുന്നതിനിടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ബി )
നിശ്ചിത സംഖ്യ പ്രീമിയമായി ഈടാക്കി മരണപ്പെടുന്ന ഇടപാടുകാരുടെ ബാധ്യത തീര്‍ക്കുന്നതിന് സഹായകമാവുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോ?
4190.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ-ക്ക് കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിലെ പാടിച്ചാലില്‍ കെ.എസ്.എഫ്.ഇ.-ക്ക് പുതിയ ബ്രാഞ്ച് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
4191.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം ഓരോ വര്‍ഷവും സര്‍ക്കാര്‍ എത്ര കോടി രൂപ കെ.എസ്.എഫ്.ഇ.-യില്‍ നിന്ന് കടം എടുത്തിട്ടുണ്ടെന്നും ആയത് ആകെ എത്രയാണെന്നും വ്യക്തമാക്കാമോ?
4192.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തഹസില്‍ദാര്‍ നല്‍കുന്ന, തുക പരിധി സാക്ഷ്യപ്പെടുത്തിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് കേരള സംസ്ഥാന ഇന്‍ഷുറന്‍സ് ഡയറക്ടറേറ്റിന് മരണപ്പെട്ടവരുടെ അനന്തരാവകാശിക്ക് അവകാശപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തുക രേഖപ്പെടുത്താത്ത അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് തഹസീല്‍ദാര്‍ നല്‍കുന്നില്ലെന്ന കാരണത്താല്‍ ക്ലെയിം ലഭിക്കാത്തവര്‍ക്ക് ക്ലെയിം നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ?
4193.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി കൃത്യമായി പിരിച്ചെടുത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിന് പകരം നികുതി ഭാരം കൂട്ടുന്നതിനാണ് സർക്കാരിന് താല്പര്യം എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നികുതി കൃത്യമായി പിരി​ച്ചെടുക്കാനും പൊതുജനങ്ങളുടെ മേൽ ചുമത്താനുദ്ദേശിക്കുന്ന നികുതി കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.