UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4704.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാര്‍ക്കുള്ള കോവിഡ് -19 സമാശ്വാസ ധനസഹായ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കലാകാരന്മാര്‍ക്ക് ആകെ എത്ര തുക നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സാംസ്കാരിക വകുപ്പും സാംസ്കാരിക അക്കാദമിയും മുഖേനയുള്ള ധനസഹായത്തിന് അപേക്ഷിക്കുവാൻ സാധിക്കാതിരുന്ന കലാകാരന്മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതി തുടര്‍ന്നും ലഭ്യമാക്കുവാൻ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4705.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഉമ്പായി അക്കാദമി, ഷാര്‍ജ കള്‍ച്ചറല്‍ പ്രോജക്ട് എന്നീ പദ്ധതികളുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതികള്‍ എന്ന് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4706.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ, ശ്രീനാരായണ ഗുരു നവോത്ഥാന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സമുച്ചയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി എന്ത് സംവിധാനമാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌; വിശദമാക്കുമോ?
4707.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിയേറ്റ ജനതയുടെ സംഗമസ്ഥാനമായ തിരുവമ്പാടിയിൽ സാംസ്കാരിക വകുപ്പിന് കീഴിൽ, അനുയോജ്യമായ കുടിയേറ്റ സ്മാരകം നിർമ്മിക്കുന്നതിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കുവാൻ നടപടികൾ സ്വികരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4708.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ അംഗങ്ങളായ, അംശദായം പൂർണമായും അടച്ചുതീർത്ത, 60 വയസ്സ് പൂർത്തിയായ പുരാണ പാരായണ കലാകാരന്മാർക്കും മറ്റും നാളിതുവരെ പെൻഷൻ ലഭിച്ച് തുടങ്ങിയിട്ടില്ലാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
കൊല്ലം ജില്ലയില്‍ 60 വയസ്സ് പൂർത്തിയായിട്ടുള്ളതും ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുവാൻ ശേഷിക്കുന്നതുമായ പുരാണ പാരായണ കലാകാരന്മാരുടെ എണ്ണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്ഷേമനിധിയിൽ അംഗമായ, 2021 മാർച്ച് മാസം വരെയുള്ള അംശദായം പൂർണമായും അടച്ചുതീർത്ത, 60 വയസ്സ് പൂർത്തിയായ, പുനലൂർ മണ്ഡലത്തിലെ പുരാണ പാരായണ കലാകാരനായ പനയഞ്ചേരി പുതിയ പാലവിള വീട്ടിൽ തുളസീധരൻ പിള്ള. എം.ന് പെൻഷൻ നല്കി തുടങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ; പ്രസ്തുത വ്യക്തിക്ക് പെൻഷൻ എന്നത്തേക്ക് നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?
4709.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങള്‍ സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ഥാപിക്കാൻ ഉത്തരവായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികൾ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കിൽ ഏതെല്ലാം ജില്ലകളിലാണ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നിലനിൽക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഭൂമിയേറ്റെടുക്കല്‍ നടപടികൾ വേഗത്തിലാക്കി പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4710.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാരുടെ ക്ഷേമനിധി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ പുതിയ അംഗത്വമെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കലാകാരന്മാരുടെ ക്ഷേമത്തിനായി സാംസ്‌കാരിക വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ; അവ മുഴുവന്‍ കലാകാരന്മാര്‍ക്കും ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
4711.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പെന്‍ഷനുവേണ്ടി ഏതെല്ലാം വിഭാഗത്തിലുള്ള കലാകാരന്‍മാരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കലാകാരന്‍മാരുടെ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
4712.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം തെയ്യം കലാകാരന്‍മാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ എന്തെങ്കിലും സാമ്പത്തിക സഹായം അനുവദിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കലാകാരന്‍മാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
4713.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സാംസ്കാരിക സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളുടെയും വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെ എന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റായി ഇപ്പോള്‍ എത്ര രൂപയാണ് നല്‍കുന്നത്; ഇത് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4714.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ഈ വർഷം ഏതെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത പ്രവർത്തനങ്ങൾക്കായി ഈ വർഷത്തെ പ്ലാൻ, നോൺ പ്ലാൻ ഇനത്തിൽ എത്ര രൂപ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
ബജറ്റ് തുക അപര്യാപ്തമായതിനാൽ ഇത് വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ധനകാര്യ വകുപ്പ് മന്ത്രി ബജറ്റ് ചർച്ചയുടെ മറുപടിയിൽ പ്രഖ്യാപിച്ച വർദ്ധനവ് ഈ വർഷം തന്നെ അനുവദിച്ച് കിട്ടുവാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.