UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4501.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. രാജ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും ഇതിനായി നിയമ നിര്‍മ്മാണം നടത്തണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും 12 കീലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാമെന്ന് 2015- ല്‍ അന്നത്തെ സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നുവോ; മറ്റെന്തൊക്കെ കാര്യങ്ങളാണ് നിര്‍ദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോല മേഖല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4502.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവത്ക്കരണ വിഭാഗം കാസർഗോഡ് ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏത് ഘട്ടത്തിലാണെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
4503.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളുടെ സര്‍വ്വെ നമ്പര്‍, ബ്ലോക്ക് നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ എക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ജിയോ കോർഡിനേറ്റ് സഹിതം ഉള്ള പ്ലാൻ ലഭ്യമാക്കാമോ?
4504.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ മംഗളവനം പക്ഷി സങ്കേതത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ബഫർ സോൺ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ; എങ്കിൽ വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ 03.06. 2022-ലെ സുപ്രീം കോടതി ഉത്തരവ് മംഗളവനം പക്ഷി സങ്കേതത്തിന് ബാധകമാണോ; എങ്കിൽ അത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമോ?
4505.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഭക്ഷിച്ച് വന്യമൃഗങ്ങൾ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ വനമേഖല മാലിന്യ മുക്തമാക്കുന്നതിന് വേണ്ടി ഗ്രീൻ ഗ്രാസ് പ്രോജക്ട് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രദേശങ്ങൾ സംബന്ധിച്ച് മാപ്പിംഗ് നടത്തിയിട്ടുണ്ടോ; എങ്കിൽ ഏറ്റവുമധികം മാലിന്യം നിക്ഷേപിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പരിസ്ഥിതിയെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന തരത്തിൽ വനമേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം നിലവിലുണ്ടോ; ഇല്ലെങ്കിൽ ആവശ്യമായ നിയമനിർമ്മാണം നടത്തുമോ; വിശദമാക്കുമോ?
4506.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശങ്ക അകറ്റുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4507.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം ലക്ഷ്യമാക്കി സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; നിലവില്‍ ഏതെങ്കിലും എസ്റ്റേറ്റുകള്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഏറ്റെടുത്ത എസ്റ്റേറ്റുകളുടെ നഷ്ടപരിഹാര തുകയുടെ വിശദാംശം അറിയിക്കാമോ; പ്രസ്തുത പദ്ധതി ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
4508.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
23.10.2019-ലെ മന്ത്രിസഭാ യോഗത്തിൽ എല്ലാ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ കൂടി ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്താനുണ്ടായ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മന്ത്രിസഭാ തീരുമാനം പിന്നീടുള്ള സർക്കാർ തിരുത്തി തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4509.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 13.4.2015-ന് അന്നത്തെ സർക്കാർ കേന്ദ്ര വനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്ന കരട് നിര്‍ദ്ദേശങ്ങള്‍ 2016-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ ചർച്ച ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് എന്തൊക്കെ തുടർനടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
4510.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതാപനത്തെ ചെറുക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരത്തിൽ നടത്തിയ വനവൽക്കരണ പരിപാടിക്കായി 2016 മുതല്‍ നാളിതുവരെയായി ഓരോ വർഷവും എത്ര രൂപ വീതമാണ് ചെലവിട്ടത്; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?
4511.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള ഹാജിയാര്‍ പള്ളിയിലെ ഒരു ഹെക്ടര്‍ ഭൂമിയില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ; ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സൈറ്റില്‍ ബട്ടര്‍ ഫ്ലൈ പാര്‍ക്ക്, ബാംബൂ സെറ്റം, ഇക്കോ പാര്‍ക്ക് എന്നിവ ആരംഭിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പദ്ധതികള്‍ അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4512.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ണ്ണയിക്കണമെന്ന സുപ്രീം കോടതി വിധി പാറശാല മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ മലയോര കര്‍ഷകരെ ഭീതിയിലാഴ്ത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ ബഫര്‍ സോണായി കരുതുമെന്ന സുപ്രീംകോടതി വിധി പ്രസ്തുത പ്രദേശങ്ങളെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജനാധിവാസമേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതിനായി നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ?
4513.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ കണ്ടൽ കാടുകൾ ഏറ്റെടുക്കാനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര ഏക്കര്‍ കണ്ടല്‍ക്കാട് ഏറ്റെടുത്തിട്ടുണ്ട്; എത്ര രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട് ; കണ്ടല്‍ക്കാടുകള്‍ എറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ വനം വകുപ്പ് ആസ്ഥാനത്ത് തീര്‍പ്പ് കല്‍പ്പിക്കാതിരിക്കുന്നുണ്ടോ; കാരണം വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ ;
( ഡി )
കണ്ടല്‍ക്കാടുകള്‍ വിട്ടുനല്‍കാന്‍ താല്പര്യം അറിയിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തുകൊണ്ട് പ്രസ്തുത പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ ?
4514.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പഞ്ചായത്തിലുള്ള പെരിങ്ങാട്-ചേറ്റുവ കണ്ടല്‍ റിസര്‍വ്വ് വനത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രദേശത്ത് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
4515.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ബദല്‍ റാേഡ് നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പഠിക്കുന്നതിന് വനംവകുപ്പ് ഉദ്യാേഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റു വകുപ്പ് ഉദ്യാേഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് രണ്ടാംഘട്ട സ്ഥല പരിശാേധന നടത്തിയ തീയതി എന്നാണ് എന്ന് വ്യക്തമാക്കാമാേ;
( ബി )
സ്ഥല പരിശാേധന സംബന്ധിച്ച റിപ്പാേര്‍ട്ട് വനംവകുപ്പ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടാേ;
( സി )
സ്ഥല പരിശാേധനയ്ക്ക് ശേഷം അതിന്മേല്‍ നാളിതുവരെ എടുത്തിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമാേ?
4516.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റെയ്ഞ്ചിന് കീഴില്‍ വനാന്തർ ഭാഗത്തുള്ള മുണ്ടക്കടവ് ആദിവാസി കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമിയും വീടും നഷ്ടമായതിന് പകരം താമസസ്ഥലം ഏർപ്പെടുത്താൻ വനഭൂമി വിട്ടുനല്‍കുന്നത് പരിഗണനയിലുണ്ടോ; ഇതിനായി വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
കരുളായി മുണ്ടക്കടവ് ആദിവാസി കോളനിയിൽ താമസിക്കുന്നവരുടെ എത്ര ഏക്കര്‍ വനഭൂമിയാണ് 2019-ലെ പ്രളയത്തില്‍ വാസയോഗ്യമല്ലാതായതെന്നും ഇവര്‍ക്ക് പകരമായി ഇത്രയും വനഭൂമി എവിടെയാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
4517.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തി പങ്കിടുന്നതോ വനത്തിനോട് ചേർന്ന പ്രദേശത്തുള്ളതോ ആയ സ്വകാര്യ ഭൂമികളുടെ ക്രയവിക്രയങ്ങൾക്ക് വനം വകുപ്പിന്റെ നിരാക്ഷേപപത്രം ഹാജരാക്കേണ്ടതുണ്ട് എന്ന നിർദ്ദേശം രജിസ്ട്രേഷൻ വകുപ്പിന് രേഖാമൂലം നൽകിയിട്ടുണ്ടോ; അപ്രകാരം ഉത്തരവുണ്ടെങ്കിൽ പകർപ്പും വിശദാംശവും ലഭ്യമാക്കാമോ; നിരാക്ഷേപപത്രം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആയത് അനുവദിക്കേണ്ട കാലദൈർഘ്യവും വിശദമാക്കാമോ;
( ബി )
വനം വകുപ്പിന്റെ നിരാക്ഷേപപത്രം നിലവിൽ ലഭിച്ചിട്ടുള്ള സ്വകാര്യ ഭൂമികൾക്ക് മൂന്ന് വർഷം കാലാവധി കഴിഞ്ഞാൽ പുതിയ നിരാക്ഷേപപത്രം ആവശ്യമാണോ; എങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ; നിരാക്ഷേപപത്രം പുതുക്കി നൽകുന്നതിനുള്ള നടപടിക്രമങ്ങളും അനുവദിക്കാൻ എടുക്കുന്ന കാലദൈർഘ്യവും വ്യക്തമാക്കാമോ;
( സി )
വനം വകുപ്പ് നിരാക്ഷേപപത്രം അനുവദിച്ചതും പിന്നീട് കാലാവധി കഴിഞ്ഞ് പുതുക്കാനായി വരുന്നതുമായ അപേക്ഷകളിൽ രണ്ടാമതും സർവേ ചാർ‍ജ്ജ് ഈടാക്കുന്നതിന് രേഖാമൂലമുള്ള സർക്കാർ ഉത്തരവോ നിർദ്ദേശമോ ഉണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് അനുവദിക്കാമോ;
( ഡി )
മലപ്പുറം ജില്ലയിലെ നിലമ്പൂർ നോർത്ത് ഫോറസ്റ്റ് വനം വകുപ്പിന്റെ നിരാക്ഷേപപത്രം അനുവദിക്കുന്നതിന് 2020 മുതൽ ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്നും അവയിൽ നിരാക്ഷേപപത്രം അനുവദിച്ചവ എത്രയെന്നും ഇനിയും എത്ര അപേക്ഷകളിന്മേൽ തീരുമാനമെടുക്കാനുണ്ടെന്നും അറിയിക്കാമോ; നിലവിൽ പരിഗണിക്കുന്ന അപേക്ഷകൾ ഏത് തീയതിയിൽ ലഭിച്ചതാണെന്നും അവസാനമായി നിരാക്ഷേപപത്രം അനുവദിച്ചത് ഏത് തീയതിയിൽ ലഭിച്ച അപേക്ഷയിലാണെന്നും അറിയിക്കാമോ; നിരാക്ഷേപപത്രം അനുവദിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
മലപ്പുറം ജില്ലയിൽ വനമേഖലയിലെ സ്വകാര്യ ഭൂമികൾക്ക് വനം വകുപ്പിന്റെ നിരാക്ഷേപപത്രം അനുവദിക്കുന്നതിന് കാലതാമസമുണ്ടാകുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാലതാമസം നേരിടുന്നതുകാരണം വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വകാര്യ ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് തടസ്സമുണ്ടാകുന്ന കാര്യം സഗൗരവം പരിഗണിക്കുമോ; വനം വകുപ്പ് നിരാക്ഷേപപത്രം അനുവദിക്കുന്നതിന് സമയപരിധി നിശ്ചയിക്കുമോ?
4518.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ -കാക്കനാട് നാല് വരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ വിട്ടൂര്‍ ടിമ്പര്‍ ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സര്‍വ്വെ നടത്തുന്നതിനുള്ള കിഫ്ബിയുടെ അപേക്ഷയിന്മേല്‍ തീരുമാനം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിട്ടൂര്‍ ടിമ്പര്‍ ഡിപ്പോയുടെ ഭാഗത്ത് സര്‍വ്വെ നടത്തുന്നതിനുള്ള അപേക്ഷയിന്മേല്‍ അനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4519.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ നിലവില്‍ വനം-വന്യജീവി വകുപ്പ് മുഖേന ആവിഷ്കരിച്ച് നടത്തുന്ന ഏതെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ ആയതിന്റെ നിലവിലെ പ്രവര്‍ത്തന പുരോഗതിയും മറ്റു വിശദാംശവും ലഭ്യമാക്കാമോ?
4520.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ വനാതിർത്തി സംരക്ഷണം, ഫെൻസിംഗ് തുടങ്ങിയവയ്ക്ക് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4521.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി-വനം സംരക്ഷണത്തിന്റെ ഭാഗമായി ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ;
( ബി )
ആയതിലേക്ക് പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്; പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാകുമോ; ഇതിനായി പ്രൊപ്പോസല്‍ തയ്യാറാക്കുന്നതും നടപ്പാക്കുന്നതും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4522.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ കാവുകള്‍ സംരക്ഷിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലൂടെ കാവുകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?
4523.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസംരക്ഷണത്തിനും വനപരിപാലനത്തിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ ;
( ബി )
കേന്ദ്ര സഹായത്തോടെയുള്ള ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇതിന് യഥാസമയം കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കഴി‍ഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ വന സംരക്ഷണത്തിന് തുടര്‍ന്നു വന്ന ഏതെല്ലാം പദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; വിശദമാക്കാമോ; ആയത് നിര്‍ത്തലാക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കാലയളവില്‍ എത്ര പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് ?
4524.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ വനം വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് ഗ്രാമപഞ്ചായത്തില്‍ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധി സ്മൃതി വനം കേന്ദ്രമാക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
4525.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാവും കുളവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
4526.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4527.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ പരിസ്ഥിതിദിന സന്ദേശത്തിന്റെ ഭാഗമായി വനംവകുപ്പ് എന്തെല്ലാം പുതിയ കര്‍മ്മപദ്ധതികള്‍ക്ക് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് വനംവകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
4528.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ കീഴില്‍ ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ പോലും ഇല്ലാത്ത ജില്ല ഏതാണെന്ന് അറിയിക്കാമോ;
( ബി )
കര്‍ണ്ണാടക വനമേഖലയുമായി അതിർത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായതിനാൽ ഒരു ഫോറസ്റ്റ് സ്റ്റേഷനെങ്കിലും അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
കാസർഗോഡ് ജില്ലയിലെ ഫോറസ്റ്റ് സ്റ്റേഷന്‍ എന്നത്തേയ്ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
4529.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനായി ജണ്ട നിര്‍മ്മിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏത് കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്; ഏതെല്ലാം തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ജണ്ടകള്‍ പലതും നശിച്ചു പോയതായും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടന്നതായുമുള്ള റിപ്പോര്‍ട്ട് വനം വകുപ്പിൽ നിന്ന് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത ക്രമക്കേട് മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം കുറ്റക്കാരായവരില്‍ നിന്നും ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ?
4530.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുപ്പാടി പഞ്ചായത്തിലെ കക്കാട് ഇക്കോ ടൂറിസം പ്രോജക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന് നടപടികൾ സ്വീകരിക്കുമോ?
4531.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
4532.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണുന്നതിനായി സന്ദര്‍ശന സമയം ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ വ്യൂ പോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരുന്നതിന് ട്രക്കിംഗ് വാഹനങ്ങള്‍ അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
4533.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയിലെ പ്രധാന ടൂറിസം സ്പാേട്ടായ വീരമലക്കുന്നില്‍ ഇക്കാേ ടൂറിസം പ്രാേജക്ട് ആരംഭിക്കാനുള്ള നടപടികള്‍ നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമാേ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമാേ?
4534.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഴുപത് കോടി രൂപ ചെലവിട്ട് വനാതിർത്തി നിർണ്ണയിക്കുന്ന ജണ്ടകൾ കെട്ടിയതിൽ വ്യാപകമായി അഴിമതി നടന്നതായി വനം വകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത അ​​ന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
( സി )
കുറ്റക്കാരായവരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവർക്കെതിരെ സ്വീകരിച്ച നടപടി വിശദമാക്കുമോ?
4535.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വനം-വന്യജീവി വകുപ്പില്‍ നിലവില്‍ എത്ര ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഉണ്ട്; ഇവരില്‍ വനിതകള്‍ എത്രയെന്നും പുരുഷന്‍മാര്‍ എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ എത്ര പേര്‍ ഡെപ്യൂട്ടേഷനില്‍ വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ ബോര്‍ഡ് മുതലായവയില്‍ ജോലി ചെയ്യുന്നു; ഡെപ്യൂട്ടേഷനില്‍ പോയവരില്‍ വനിതകള്‍ എത്രയെന്നും പുരുഷന്‍മാര്‍ എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ബി.എഫ്.ഒ.മാര്‍ മറ്റ് സ്ഥലങ്ങളില്‍ ഏതൊക്കെ തസ്തികകളില്‍ ആണ് ജോലി ചെയ്യുന്നത്; ഡെപ്യൂട്ടേഷനില്‍ ഉള്ള ബി.എഫ്.ഒ.മാരില്‍ പരിശീലനം പൂര്‍ത്തിയാക്കാത്തവര്‍ എത്ര പേരുണ്ട്; അവരെ പരിശീലനത്തിന് അയക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഡെപ്യൂട്ടേഷനില്‍ ഉള്ള ബി.എഫ്.ഒ.മാരില്‍ എത്ര പേര്‍ അവരുടെ ശമ്പള സ്കെയിലിനേക്കാള്‍ താഴ്ന്ന ശമ്പള സ്കെയിലുള്ള തസ്തികയില്‍ ജോലി ചെയ്യുന്നു; ഉയര്‍ന്ന ശമ്പള സ്കെയിലില്‍ ഉള്ളവരെ താഴ്ന്ന ശമ്പള സ്കെയിലില്‍ ഉള്ള തസ്തികകളില്‍ നിയമിക്കുന്ന നടപടി പരിശോധിക്കുമോ;
( ഇ )
നിരവധി വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ദുര്‍ഘടമായ വന മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ പുരുഷന്‍മാരായ നിരവധി ബി.എഫ്.ഒ.മാരെ മറ്റ് തസ്തികകളിലേക്ക് അയച്ച വകുപ്പിന്റെ നടപടി റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ?
4536.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വനം വകുപ്പിന് കീഴില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അതില്‍ എത്ര സ്ഥിരം ജീവനക്കാര്‍, എത്ര താത്കാലിക ജീവനക്കാര്‍ എന്ന് വ്യക്തമാക്കാമോ?
4537.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാശ്രിത സമൂഹത്തിന്റെ ക്ഷേമത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
4538.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ചന്ദനവിഗ്രഹങ്ങൾ കാണാതെ പോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്താൻ തയ്യാറാകുമോ;
( ബി )
2016 മുതൽ വനംവകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശികളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലാണ് നഷ്ടപ്പെട്ടതെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നഷ്ടപ്പെട്ട മറ്റ് തൊണ്ടിമുതലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
തൊണ്ടിമുതലുകൾ സ്ട്രോങ്ങ് റൂമിൽ നിന്നും നഷ്ടപ്പെട്ട സംഭവം അറിഞ്ഞിട്ടില്ല എന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ മാധ്യമങ്ങളോട് പ്രതികരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ വീഴ്ച സംഭവിച്ചവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമോ?
4539.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വാഹനം ഉപയോഗിക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;
( ബി )
സ്വകാര്യ ആവശ്യങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വാഹനം ഉപയോഗിച്ചതിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോര്‍പ്പറേഷന്‍ അദ്ധ്യക്ഷയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക തിരിച്ചടയ്ക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശം നൽകാമോ?
4540.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ കാഴ്ചമറച്ച്‌ അപകടകരമായി നില്‍ക്കുന്ന എത്ര മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; അതില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് പ്രസ്തുത കത്ത് നല്‍കിയ തീയതി വ്യക്തമാക്കാമോ; അതിന് ശേഷം എത്ര ട്രീ കമ്മിറ്റികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് അപേക്ഷ നല്‍കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർ പ്രസ്തുത ട്രീ കമ്മിറ്റിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിബന്ധനയുണ്ടോ; എങ്കിൽ ഹാജരാകാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
അപേക്ഷകരായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്തുത യോഗത്തില്‍ ഹാജരായിരുന്നില്ലായെന്ന് ട്രീ കമ്മിറ്റിയംഗം 04.07.2022-ലെ ഒരു ദിനപ്പത്രത്തില്‍ പ്രസ്താവിച്ചിരിക്കുന്നതിന്റെ വാസ്തവം എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ മൈലാടിയില്‍ നില്‍ക്കുന്ന ആഞ്ഞിലിമരം മുറിക്കുന്നതിന് അനുമതി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
4541.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ണ്ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തി മേഖലയില്‍ വന്യജീവികളുടെ ആക്രമണം തടയുന്നതിനായി ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമേ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ;
( സി )
പ്രസ്തുത മേഖലയില്‍ നിലവില്‍ എത്ര മീറ്റര്‍ നീളത്തിലാണ് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കാമോ?
4542.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ വന്യജീവികളുടെ ആക്രമണം മൂലം മരണമടയുന്നവർക്കും പരിക്കേൽക്കുന്നവർക്കും വനം വകുപ്പ് നൽകി വരുന്ന ധനസഹായം നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പേർക്ക് അനുവദിച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ?
4543.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായുള്ള തോക്ക് ലൈസന്‍സ് ലഭിക്കുന്നതിന് വടകര താലൂക്കില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
4544.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ വന്യമൃഗാക്രമണത്തില്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്കും മറ്റ് സ്വത്ത് വകകള്‍ നഷ്ടപ്പെട്ടവർക്കും എത്ര തുക നഷ്ടപരിഹാരം നല്‍കിയെന്ന് വ്യക്തമാക്കാമോ?
4545.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് നിലവില്‍ എത്ര തുകയാണ് നഷ്ടപരിഹാരമായി അനുവദിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുവാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ജനവാസ മേഖലകളില്‍ വന്യജീവികളുടെ ആക്രമണം ഇല്ലാതാക്കുന്നതിന് പുതുതായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4546.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4547.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പാലാവയലിലും അനുബന്ധ വില്ലേജുകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ എന്ന് വ്യക്തമാക്കാമാേ?
4548.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പനത്തടി, ബാളാൽ ഗ്രാമപഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ 2016 മുതൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ കൃഷി നാശമുണ്ടായവരിൽ നിന്നും നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ എത്രപേർക്ക് നഷ്ടപരിഹാരം നൽകിയെന്നും വ്യക്തമാക്കാമോ?
4549.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പ് കടിയേറ്റ് ചികിത്സ ചെയ്യുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് വനം വകുപ്പ് ലഭ്യമാക്കി വരുന്നത്; വിശദാംശം ലഭ്യമാക്കാമോ?
4550.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്ക് പറ്റുന്നവര്‍ക്കും സ്വത്ത് വകകള്‍ നഷ്ടപ്പെടുന്നവര്‍ക്കും ഇപ്പാേള്‍ നഷ്ടപരിഹാരമായി എത്ര രൂപയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമാേ;
( ബി )
വന്യജീവി ആക്രമണം ചെറുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് എന്താെക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന വിവരം ലഭ്യമാക്കാമാേ?
4551.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കർഷകർക്ക് നഷ്ടം വരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് വകുപ്പ് പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് സംസ്ഥാനത്ത് വനം വകുപ്പ് കർഷകർക്ക് അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരം നൽകാമോ?
4552.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കോരുത്തോട്,മുണ്ടക്കയം,എരുമേലി എന്നീ പഞ്ചായത്തുകളിൽ വന്യമൃഗശല്യം പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ കിടങ്ങ്, സോളാര്‍വേലി, ജൈവവേലി തുടങ്ങിയ മള്‍ട്ടി ഫെന്‍സിങ് സമ്പ്രദായം ഉപയോഗിച്ച് വനഭൂമിയും കൃഷി ഭൂമിയും പൂര്‍ണമായും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ കൃഷി ഭൂമിയിലേക്ക് കടന്ന് കൃഷി , ജീവൻ, സ്വത്ത് എന്നിവക്ക് നാശവും വരുത്തുന്നത് തടയാൻ നടപടി സ്വീകരിക്കുമോ;
( സി )
വന്യമൃഗശല്യം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്റെ മാനദണ്ഡം പരിഷ്ക്കരിക്കുന്നതിനും നഷ്ടപരിഹാരം കാലവിളംബം കൂടാതെ നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോയെന്ന്‌ വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.