UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

5125.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഗോ സര്‍വ്വീസില്‍ നടത്തിയ ഓപ്പണ്‍ സ്കൈ പോളിസി നിയന്ത്രണം സംസ്ഥാനത്തിന്റെ തനത് ഉല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ ആയത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനും, കയറ്റുമതിക്ക് പ്രോത്സാഹനവും ഒപ്പം കേന്ദ്ര സഹായവും നേടിയെടുക്കുന്നതിനും സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ മൂലം കുരുമുളക് കര്‍ഷകര്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്നും ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും വ്യക്തമാക്കുമോ?
5126.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശം എത്ര ഏക്കര്‍ സ്ഥലമുണ്ട്;
( ബി )
പ്രസ്തുത സ്ഥലം പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ കൃഷി വകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ എല്ലാ ഭൗതികസാഹചര്യങ്ങളുമുള്ള പ്രസ്തുത സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാന വര്‍ദ്ധനവുമുള്ള പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
5127.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ പരമ്പരാഗത രീതികളില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതിനും വിദേശ കൃഷിരീതികള്‍ നടപ്പിലാക്കുന്നതിനും വകുപ്പ് ഏറ്റെടുക്കാനുദ്ദേശിക്കുന്ന നവീനമായ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇതിനോടനുബന്ധിച്ച് പ്ലാന്റേഷന്‍ നിര്‍വ്വചനത്തിന്റെ പരിധിയില്‍ പുതിയ വിളകളെ കൂടി ഉള്‍പ്പെടുത്തി കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ?
5128.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 കാലയളവില്‍ പച്ചക്കറികൾക്ക് തറവില നിശ്ചയിക്കുന്ന പദ്ധതിക്കായി നീക്കിവച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പച്ചക്കറി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് എന്തെങ്കിലും സഹായങ്ങൾ നൽകി വരുന്നുണ്ടോ; ഇതിനായി നീക്കി വച്ചിരിക്കുന്ന ഫണ്ട് എത്രയാണെന്ന് അറിയിക്കാമോ;
( സി )
ജൈവകൃഷി വ്യാപനം, ഓർഗാനിക്ക് ബ്രാൻഡിംഗ് എന്നിവ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5129.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയിൽ കൃഷി വകുപ്പ് പേരാമ്പ്ര മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ?
5130.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ഈ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്;
( ബി )
കാര്‍ഷിക കേരളം നേരിടുന്ന പ്രധാന പ്രതിസന്ധി ഭക്ഷ്യ-നാണ്യ വിളകളുടെ കാര്യക്ഷമമല്ലാത്ത ഉല്പാദനവും വിപണനവുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
5131.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആകെ കൃഷിസ്ഥലം എത്ര എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നാണ്യവിളകളുടെ ജലസേചനത്തിനായി നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടോ; എങ്കില്‍ അവ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
5132.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് വര്‍ഷമായി നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവയുടെ വിപുലീകരണത്തിനായി കൃഷി വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ എന്തൊക്കെ എന്നും ഇതുവഴി നെല്‍ ഉല്പാദനത്തിലും പച്ചക്കറി ഉല്പാദനത്തിലും വന്ന വര്‍ദ്ധനവ് എത്രയെന്നും വിശദമാക്കാമോ;
( ബി )
ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്കാലയളവില്‍ എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
നെല്ല് സംഭരണത്തിനായി ഇക്കാലയളവില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇടനിലക്കാരുടെയും സ്വകാര്യമില്ലുടമകളുടെയും ചൂഷണത്തില്‍ നിന്ന് നെല്‍ക്കര്‍ഷകരെ രക്ഷിക്കുന്നതിനും നെല്ല് സംഭരണം സമയബന്ധിതമായി നടപ്പാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5133.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിഭൂമി തരംമാറ്റം നടത്തുന്നതും, തരിശിടുന്നതും തടയുവാനും കൃഷിഭൂമി കൃഷിക്കായി ഉപയോഗിക്കുന്നതിനും ഉപയോഗപ്രദമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയിലെ കുളങ്ങള്‍, തടാകങ്ങള്‍ ഉള്‍പ്പെടെ മറ്റിതര ജലസ്രോതസ്സുകളുടെ മലിനീകരണവും നികത്തലും നശിപ്പിക്കലും തടയുവാനും ഇവ സംരക്ഷിച്ച് കാര്‍ഷിക മേഖലയുടെ ഉന്നമനം ഉറപ്പിക്കാനുമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5134.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതൊക്കെ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
സ്മാര്‍ട്ട് കൃഷിഭവന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഏതൊക്കെ കൃഷിഭവനുകളാണ് തെര‍‍ഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5135.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ വിശദവിവരം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ?
5136.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ കൃഷി വകുപ്പ് മുഖേന നടത്തുന്ന പദ്ധതികളുടെ വിശദവിവരം നല്‍കാമോ;
( ബി )
ആദിവാസി ഊരുകളിലോ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ മാത്രമായി 2016 മുതല്‍ സംസ്ഥാനത്ത് കൃഷി വകുപ്പ് ചെലവഴിച്ച തുകയും പദ്ധതികളും ജില്ല തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ആദിവാസി ഊരുകളിലും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായി 2016 മുതല്‍ കൃഷി വകുപ്പ് എത്ര തുക ചെലവഴിച്ചുവെന്നും പദ്ധതികളുടെ വിശദാംശവും ഏതെല്ലാം ഊരുകളിലും പ്രദേശങ്ങളിലുമാണ്‌ ആണ് പദ്ധതികള്‍ നടപ്പിലാക്കിയതെന്നും നടപ്പാക്കിയ വര്‍ഷവും അടക്കമുള്ള മുഴുവന്‍ വിശദാംശവും തദ്ദേശസ്ഥാപനങ്ങളും കൃഷിഭവനുകളും തിരിച്ച് അറിയിക്കാമോ?
5137.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തരവും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ;
( സി )
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
5138.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കേര ഗ്രാമം പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; എത്ര കൃഷിക്കാര്‍ക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
5139.
ശ്രീമതി.ഉമ തോമസ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കർഷക ക്ഷേമനിധി ബോർഡിൽ നാളിതുവരെ എത്ര കർഷകർ അംഗങ്ങളായി ചേർന്നിട്ടുണ്ട്; ബോർഡിന്റെ രൂപീകരണ വേളയിൽ എത്ര കർഷകർ അംഗത്വം എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; വ്യക്തമാക്കാമോ;
( ബി )
ക്ഷേമനിധിയിൽ കർഷകരുടെ അംഗത്വം ഉറപ്പാക്കുന്നതിന് കൃഷി വകുപ്പ് ഗൗരവത്തോടെ പ്രവർത്തനം നടത്തുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( സി )
കർഷക ക്ഷേമനിധി ബോർഡിലേക്ക് കർഷകർ അടയ്ക്കുന്ന പ്രതിമാസ അംശാദായം എത്ര രൂപയാണ്; ഇതിന് തത്തുല്യമായ തുക സർക്കാർ വിഹിതമായി നൽകുന്നുണ്ടോ; എങ്കിൽ ഈ ഇനത്തിൽ നാളിതുവരെ എത്ര തുക നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ബോർഡിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ;
( ഇ )
സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും അംഗത്വം നൽകിക്കൊണ്ട് മികച്ച രീതിയിൽ കർഷക ക്ഷേമനിധി ബോർഡിനെ പ്രവർത്തിപ്പിച്ച് കൃഷിക്കാർക്ക് സഹായങ്ങൾ ലഭ്യമാക്കുവാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5140.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മേൽമുറി പാടശേഖരത്തിൽ ആർ.ഐ.ഡി.എഫ് . XXI-ൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ അടങ്കല്‍ റിവൈസ് ചെയ്യുന്നതിനായി കോട്ടക്കൽ മേൽമുറി പാടശേഖര കമ്മറ്റി കൺവീനർ, മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടർ വഴി സമർപ്പിച്ച പ്രൊപ്പോസൽ സർക്കാരിൽ (കൃഷി വകുപ്പ് (ഐ.എഫ്.എ. സെക്ഷൻ) ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പുതുക്കിയ അടങ്കൽ തുകയ്ക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5141.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ രാസവളത്തിന് പകരം ജൈവവളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഖരമാലിന്യം വലിയ ഒരു പ്രശ്നമായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ ഖരമാലിന്യങ്ങളെ ജൈവവളമാക്കി മാറ്റാന്‍ ഒരു പ്രോജക്ട് തയ്യാറാക്കി മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
ജൈവവള പ്ലാന്റ് രൂപീകരിച്ച് ദിനംപ്രതിയുണ്ടാകുന്ന രാസവള വിലക്കയറ്റത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
5142.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്‍കൃഷിയുടെ വിസ്തൃതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
5143.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരിശുഭൂമിയില്‍ നെല്‍കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് എന്നറിയ്ക്കാമോ;
( ബി )
നെല്ലിന് കിലോയ്ക്ക് എത്ര രൂപ നല്‍കിയാണ് സര്‍ക്കാര്‍ സംഭരിയ്ക്കുന്നത്;
( സി )
പ്രകൃതി ദുരന്തങ്ങള്‍ മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5144.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല്‌ സംഭരണം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വേനല്‍മഴ മൂലം കുട്ടനനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
വിളനാശം മൂലം കടബാധ്യതയിലായ കര്‍ഷകര്‍ക്ക് നാളിതുവരെ എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് നല്‍കിയിട്ടുള്ളത്; സ്വന്തമായി കൃഷി ചെയ്യുന്നവര്‍ക്കും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കും നേരിട്ട സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
നെല്ലിന്റെ സംഭരണ വിലയും ഹാന്‍ഡിലിംഗ് ചാര്‍ജ്ജും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5145.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളുടെ വിസ്തീര്‍ണ്ണം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കുമോ; ഇതില്‍ കൃഷി ചെയ്യുന്ന സ്ഥലം, തരിശ് കിടക്കുന്ന സ്ഥലം എന്നിവ പാടശേഖരം, തദ്ദേശ സ്ഥാപനം അടിസ്ഥാനത്തില്‍ തരംതിരിച്ച് ലഭ്യമാക്കുമോ?
5146.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതാെക്കെ പഞ്ചായത്തുകളെ ഇതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും എന്താെക്കെ പ്രവൃത്തികള്‍ നടത്തിയെന്നും വിശദമാക്കാമാേ;
( ബി )
പുതുതായി ഏതെങ്കിലും പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ തെരഞ്ഞെടുത്തിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
5147.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം പ്രതിസന്ധിയിൽ ആയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സ്വകാര്യ സ്ഥാപനങ്ങൾ പച്ചത്തേങ്ങ സംഭരിക്കുമ്പോൾ വളരെ കുറഞ്ഞ വിലയാണ് നൽകുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പച്ചത്തേങ്ങ സംഭരണത്തിൽ കേരഫെഡിന് പരിമിതികൾ ഉള്ളതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നാഫെഡ് മുഖേന കൂടി പച്ചത്തേങ്ങാ സംഭരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5148.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗകീട ബാധിച്ചതും ഉല്പാദനക്ഷമത തീരെ കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചു മാറ്റി മേൽത്തരം തെങ്ങിൻ തൈകൾ നടുന്നതിനുളള പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മെച്ചപ്പെട്ട തൈകൾ ഉല്പാദിപ്പിക്കുന്നതിനായി ടിഷ്യു കൾച്ചർ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഈ പ്രവർത്തനത്തിലൂടെ നാളികേരത്തിന്റെ ഉല്പാദനം എത്ര മാത്രം വർദ്ധിപ്പിക്കാമെന്നാണ് കണക്കാക്കുന്നത്?
5149.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു നിയമസഭമണ്ഡലത്തിൽ പച്ചതേങ്ങ സംഭരണത്തിനായി മിനിമം 2 കേന്ദ്രങ്ങളെങ്കിലും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കോഴിക്കോട് നടുവണ്ണൂർ മന്ദൻ കാവിൽ പ്രവർത്തിക്കുന്ന കേരഫെഡിൽ 2021-2022 വർഷത്തിൽ എത്ര ടൺ പച്ച തേങ്ങ സംഭരിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
5150.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയില്‍ പച്ചത്തേങ്ങ സംഭരണ നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പാലക്കാട് ജില്ലയിൽ കേരഫെഡിന് എത്ര സംഭരണകേന്ദ്രങ്ങളുണ്ട്; വിശദാംശം ലഭ്യമാക്കുമോ; നാളികേര സംഭരണത്തിനായി ജില്ലയിൽ എത്ര സ്വാശ്രയസംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദാംശം നൽകുമോ?
5151.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ആഭ്യന്തര ഉപഭോഗത്തിനായി പ്രതിവര്‍ഷം എത്ര നാളികേരം വേണ്ടിവരുന്നു എന്ന വിവരം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ പ്രതിവര്‍ഷ ആഭ്യന്തര നാളികേര ഉല്പാദനം എത്രയാണെന്നും അധിക ഉപഭോഗത്തിനാവശ്യമായ നാളികേരം എങ്ങനെ സംഭരിക്കുന്നുവെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും നാളികേര ഉല്പാദകര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്ന സഹായങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5152.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നിലവില്‍ എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കാമോ;
( ബി )
റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതുവഴി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5153.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും താല്പര്യങ്ങളെ ഹനിക്കുന്ന നിലയില്‍ 1947-ലെ റബ്ബര്‍ നിയമം റദ്ദാക്കി നിലവിലെ സംവിധാനം മാറ്റുന്നതിനായി നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ ബാധിക്കുന്ന ഈ തീരുമാനത്തിന്മേല്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
റബ്ബര്‍ ലാറ്റക്സുും റബ്ബര്‍ ഷീറ്റും കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; നിര്‍ദ്ദിഷ്ട നിയമം നിലവില്‍ വരുന്നതോടുകൂടി ഈ വിഷയത്തിലെ സാദ്ധ്യതയെന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
5154.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിക്കാരുടെ വരുമാനത്തിൽ വർദ്ധനവ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് എന്തൊക്കെ പദ്ധതികളാണ് ഗവൺമെന്റ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പരിസ്ഥിതി സംരക്ഷിത കാർഷിക വികസനം ലക്ഷ്യം വെച്ച് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
5155.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ പുനര്‍ജീവനത്തിന്റെ ഭാഗമായി സംയോജിത കൃഷിക്ക് ധനസഹായം നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; കാര്‍ഷിക വിളകള്‍ക്കൊപ്പം മറ്റെന്തെല്ലാം സംരംഭങ്ങളാണ് സംയോജിത കൃഷിരീതിയില്‍ ഉള്‍പ്പെടുന്നത്; പ്രസ്തുത പദ്ധതിയനുസരിച്ച് സഹായം ലഭ്യമാകുന്നതിനുള്ള മാനദണ്ഡം, ആനുകൂല്യങ്ങള്‍ എന്നിവ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും വിവിധ കാര്‍ഷിക മുറകള്‍ പരിചയപ്പെടുത്തുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ; ഗുണമേന്മയുള്ള വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5156.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര സംഭരണം കൃത്യമായി നടക്കാത്തതുമൂലം കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5157.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും കൂടുതല്‍ ഗുണകരമാകുന്നവിധം കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവര്‍ത്തനം വിപൂലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;‍ ;
( ബി )
കർഷകർക്കുളള പെൻഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുന്നതിന് ബോർഡ് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഓൺലൈൻ പോർട്ടൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത പോർട്ടലിലൂടെ കർഷകർക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5158.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിന്റെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ കര്‍ഷക പെന്‍ഷന് വേണ്ടിയുള്ള എത്ര അപേക്ഷകള്‍ സ്വീകരിച്ചുവെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും വ്യക്തമാക്കുമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നിലവിൽ എത്ര പേര്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
5159.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക എത്രയെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച എല്ലാ കര്‍ഷകര്‍ക്കും തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും ഇതുവരെ നല്‍കാത്തതിന്റെ കാരണവും വ്യക്തമാക്കാമോ?
5160.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ ഈ മഴക്കാലത്ത് മടവീഴ്ച്ചമൂലം എത്ര രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പാടശേഖരങ്ങളിലാണ് മടവീഴ്ച്ചയെത്തുടര്‍ന്ന്‌ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്നും ഈ പാടശേഖരങ്ങള്‍ക്ക് നിലവില്‍ എന്തെങ്കിലും തുക നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
മടവീഴ്ച്ചമൂലമുള്ള കൃഷിനാശം തടയുന്നതിന് ഈ പാടശേഖരങ്ങളിലെ ബണ്ടുകള്‍ ബലപ്പെടുത്തുന്നത് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?
5161.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനാല്‍, വരമ്പ്, തോടിന്റെ അരിക് എന്നിവ കയ്യേറുന്നത് നിമിത്തം ജലസേചന സൗകര്യം നഷ്ടപ്പെടുകയും, കൃഷി വെള്ളം കയറി നശിക്കുകയും ചെയ്യുന്നത് പരിഹരിക്കാന്‍ ബന്ധപ്പെട്ട മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നത് ആലോചനയിലുണ്ടോ ?
5162.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷവും നടപ്പുവര്‍ഷവും എത്ര രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്; കൃഷി നാശം സംഭവിച്ച കര്‍ഷകരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;
( ബി )
ഇക്കഴി‍‍ഞ്ഞ കാലവര്‍ഷക്കെടുതിയില്‍ പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പാടശേഖരങ്ങളില്‍ എത്ര ഏക്കര്‍ നെല്‍കൃഷി നശിക്കുകയുണ്ടായി; നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എത്ര രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്; നെല്‍ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രകൃതിക്ഷോഭംമൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതിയില്‍ പ്രസ്തുത മണ്ഡലത്തില്‍ എത്ര പേരെ അംഗങ്ങളാക്കിയിട്ടുണ്ടെന്നും 2016 മുതല്‍ നാളിതുവരെ എത്ര കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
5163.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ 2020-21 വർഷത്തിൽ കുളത്തൂർ, കാരോട്, ചെങ്കൽ, തിരുപുറം, അതിയന്നൂർ, പെരുമ്പഴുതൂർ, നെയ്യാറ്റിൻകര എന്നീ കൃഷിഭവനുകളുടെ പരിധിയില്‍പ്പെട്ട പ്രദേശത്ത് പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച എത്ര കർഷകർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2016 മുതൽ 2020 വരെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ എത്ര കർഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ച ഇനത്തിൽ നഷ്ടപരിഹാരം നൽകിയതെന്ന് വ്യക്തമാക്കാമോ; ആകെ അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ ?
5164.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുനൂറ് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നൂറ്റിപതിനൊന്ന് സ്ഥിരം തൊഴിലാളികളും നൂറ്റിഅറുപത്തിനാല് കാഷ്വല്‍ തൊഴിലാളികളും ജോലിചെയ്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്രയും പേർ തൊഴിലെടുക്കുന്ന പ്രസ്തുത ജില്ലാ കൃഷിത്തോട്ടത്തിൽ സ്റ്റാഫ് സ്ട്രെങ്ങ്ത്ത് നൂറ്റിപതിനൊന്ന് മാത്രമായി തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇവിടെ സ്റ്റാഫ് സ്ട്രെങ്ങ്ത്ത് വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ;
( ഡി )
നൂറ്റിഅറുപത്തിനാല് കാഷ്വൽ തൊഴിലാളികൾ പണിയെടുക്കുന്നതിൽ ഭൂരിഭാഗം പേരും പത്ത് വർഷത്തിന് മുകളിൽ പണിയെടുത്ത് വരുന്നവരായതിനാൽ ഇവിടത്തെ സ്റ്റാഫ് സ്ട്രെങ്ങ്ത്ത് വർദ്ധിപ്പിക്കുന്നതിനോ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
5165.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കരയിലുള്ള അറുനൂറ്റിമംഗലം സീഡ് ഫാമിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ ;
( ബി )
പ്രസ്തുത സീഡ് ഫാമിന്റെ പുരാേഗതിക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ ?
5166.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരെ സഹായിക്കുന്നതിന് തോട്ടം മേഖലയില്‍ പഴവര്‍ഗ കൃഷികള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം ഇനങ്ങളില്‍ ഉള്ള പഴവര്‍ഗങ്ങളെയാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ ;
( സി )
കുറഞ്ഞത് എത്ര സ്ഥലത്ത്, എത്ര എണ്ണം വേണമെന്ന തരത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ ?
5167.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടത്തുന്ന ഫാം ടൂറിസം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
( സി )
ഈ പദ്ധതിക്ക് സർക്കാർ ധനസഹായങ്ങളുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
5168.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;
( ബി )
ഇവിടെ ഫാം ടൂറിസവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എത്ര തുകയ്ക്കുള്ള ടൂറിസം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ഡി )
ഹൈറേഞ്ചിന്റെ കവാടവും നിരവധി വിനോദസഞ്ചാരികൾ നിത്യേന സന്ദർശിക്കുന്നതുമായ പ്രസ്തുത കൃഷിഫാമിൽ, ഫാം ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
5169.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിൽ എവിടെയെല്ലാമാണ് തരിശുഭൂമിയിൽ കൃഷി ആരംഭിച്ചതെന്ന് പറയാമോ?
5170.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
നഷ്ടപരിഹാര തുക അപര്യാപ്തമായതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമാകുവാന്‍ വിമുഖത കാണിക്കുന്ന അവസ്ഥ പരിഹരിക്കുന്നതിന് തുക ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കാലം തെറ്റിയുള്ള മഴയും വെള്ളപ്പൊക്കവും മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിളകളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
5171.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിൽ 2016 മേയ്‍ മാസം മുതൽ നാളിതുവരെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തിൽ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം കൃഷി ഭവനുകൾ തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഇതിൽ എത്ര അപേക്ഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചെന്നും കൃഷിഭവൻ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ഡി )
നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടുള്ള എത്ര കർഷകർക്ക് ഇനിയും വിള ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
അർഹരായ മുഴുവൻ പേർക്കും വിള ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5172.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന ആനുകൂല്യങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ പ്രീമിയം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5173.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനായി വൻതോതിൽ കീടനാശിനികൾ ഉപയോഗിച്ചു വരുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കീടനാശിനികളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിച്ച് സംസ്ഥാനത്തെ കീടനാശിനി വിമുക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
കീടനാശിനികളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5174.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ സംരംഭക യൂണിറ്റുകള്‍ ഉല്പാദിപ്പിക്കുന്ന ജൈവവളം കൃഷി ഓഫീസുകള്‍, ഫാമുകള്‍, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, മറ്റുള്ളവ വഴി വാങ്ങുന്നതിനും വിപണനം നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കൊല്ലം ജില്ലയിലെ കുന്നിക്കോട് വിളക്കുടിയിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള എസ്.വി.എസ്. ഓർഗാനിക് ഫെര്‍ട്ടിലൈസര്‍ ഉൽപ്പാദിപ്പിച്ച 50 ലക്ഷത്തോളം രൂപയുടെ വളം കോവിഡ് മഹാമാരിയെ തുടർന്ന് വിതരണം ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വളം വാങ്ങി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ബാങ്ക് വായ്പ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ പ്രസ്തുതസ്ഥാപനം ജപ്തി നടപടികൾ നേരിടുന്ന സാഹചര്യത്തിൽ, പ്രസ്തുത യുണിറ്റ് ഉല്പാദിപ്പിക്കുന്ന ജൈവവളം വിൽക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; ആയതിന് പ്രത്യേക ഉത്തരവ് നല്‍കാനാകുമോ; വിശദമാക്കാമോ?
5175.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലയിലെ കാവുംഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന കൊയ്ത്തു യന്ത്രം, ട്രാക്ടർ, ട്രില്ലർ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അപ്പർകുട്ടനാട്ടിലെ കർഷകർക്ക് ഏറെ പ്രയോജനപ്പെട്ടുകൊണ്ടിരുന്ന പ്രസ്തുത സൗകര്യങ്ങൾ അടുത്ത കൃഷി സീസണ് മുൻപായി സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5176.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ അരിമ്പൂരിൽ പ്രവർത്തിക്കുന്ന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ നിലവിലുള്ള ജീവനക്കാരുടെ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ കൈവശമുള്ള കാർഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിശദാംശം നൽകാമോ;
( ഡി )
നിലവിലുള്ള യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത, കാലപ്പഴക്കം മൂലം കുറഞ്ഞു വരുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഇ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ;
( എഫ് )
തൃശ്ശൂർ ജില്ലയിലെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ വികസനത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ; വിശദമാക്കാമോ?
5177.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ പഴം-പച്ചക്കറി വില മാര്‍ക്കറ്റ് വിലയ്ക്ക് സമാനമാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഹോര്‍ട്ടികോര്‍പ്പ് എവിടെ നിന്നെല്ലാമാണ് പഴം-പച്ചക്കറികള്‍ ശേഖരിക്കുന്നതെന്നും ആയതിന് ഇടനിലക്കാര്‍ ഉണ്ടോയെന്നും അറിയിക്കുമോ?
5178.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ സംഘമൈത്രി കാര്‍ഷികോല്പന്ന സംഭരണ വിതരണ കേന്ദ്രത്തില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച പച്ചക്കറിയുടെ തുക നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;
( ബി )
ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ചശേഷം യഥാസമയം വില നൽകാത്തത് കൊണ്ട് കർഷകർ പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന് പരിഹാരം കാണുമോ ;
( സി )
കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ച് വിറ്റഴിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷക സംഘങ്ങള്‍ക്ക് വില നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;
( ഡി )
2021-22 കാലഘട്ടത്തില്‍ കര്‍ഷകര്‍ക്കായി ട്രാന്‍സ്പോര്‍ട്ടേഷന്‍ സബ്സിഡി ഇനത്തില്‍ ബഡ്ജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ള പ്രസ്തുത തുക അനുവദിക്കുന്നതിനായി പ്രത്യേകാനുമതി നല്‍കുന്നത് പരിഗണിക്കുമോ ?
5179.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ എത്ര അഗ്രാേസര്‍വ്വീസ് സെന്ററുകള്‍ ഉണ്ടെന്നും ഏതാെക്കെയെന്നും വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ പുതിയ അഗ്രാേസര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണനയില്‍ ഉണ്ടാേ; പാലമേല്‍, നൂറനാട്, തഴക്കര എന്നിവിടങ്ങളില്‍ പുതിയ ആഗ്രാേസര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമാേ; വിശദമാക്കുമാേ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഹാേര്‍ട്ടികാേര്‍പ്പ് ഓഫീസിന്റെയും ഹണിപാര്‍ക്കിന്റെയും പ്രവര്‍ത്തനം വിശദമാക്കുമാേ; ഏതെല്ലാം തേന്‍ ഉല്പന്നങ്ങള്‍ ആണ് ഇവിടെ നിര്‍മ്മിക്കുന്നത്; തേൻപാര്‍ക്കിന്റെ നവീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
5180.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴവർഗ്ഗങ്ങളുടെ പ്രതിവർഷ ഉല്പാദനം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പഴവർഗ്ഗങ്ങളുടെ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
5181.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും നടപ്പാക്കുന്ന പദ്ധതികളിൽ റെസിഡൻസ് അസ്സോസിയേഷനുകൾക്ക് കാർഷിക മേഖലയിൽ നൂതന കാർഷിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനുള്ള ക്ലാസുകൾ സംഘടിപ്പിക്കുക, ഗ്രോ ബാഗുകൾ, സ്റ്റേറ്റ് ഹോർട്ടി കൾച്ചര്‍ മിഷൻ വഴി നടപ്പാക്കുന്ന അർക്ക വെർട്ടിക്കൽ ഗാർഡൻ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടുത്താമോ എന്നറിയിക്കാമോ ?
5182.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മാർച്ച് 31 നു ശേഷം കാർഷിക കടാശ്വാസത്തിന് കർഷകരിൽ നിന്നും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാർഷിക കടാശ്വാസത്തിനായുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് നടപടി കൈക്കൊള്ളുമോ; വ്യക്തമാക്കുമോ;
( ഡി )
കാർഷിക കടാശ്വാസ കമ്മീഷൻ ശുപാർശ പ്രകാരം ഇളവുകൾ നൽകുന്നതിനായി ബാങ്കുകൾക്ക് എത്ര തുകയാണ് നൽകാനുള്ളതെന്ന് വ്യക്തമാക്കുമോ;?
5183.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷന് ഏതൊക്കെ തരത്തിലുള്ള വായ്പകൾ എഴുതിത്തള്ളുന്നതിനും വായ്പാഭാരം ലഘൂകരിക്കുന്നതിനുമാണ് അധികാരമുള്ളതെന്ന് വ്യക്തമാക്കുമോ ;
( ബി )
കാർഷിക കടാശ്വാസ കമ്മീഷനിൽ കർഷകർ സമർപ്പിച്ച എത്ര അപേക്ഷകളാണ് നിലവിൽ തീർപ്പ് കൽപ്പിക്കാനുള്ളതെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ; അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
കാർഷിക കടാശ്വാസ കമ്മീഷൻ എഴുതിത്തള്ളുന്ന കടങ്ങൾക്ക് തുല്യമായ തുക സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾക്ക് കൈമാറാത്തത് മൂലം കർഷകർക്ക് പുതിയ വായ്പകൾ അനുവദിക്കുന്നതിൽ പ്രതിസന്ധി ഉണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ കടാശ്വാസ കമ്മീഷന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമോ ;
( ഡി )
കോവിഡ് പ്രതിസന്ധിയും പ്രകൃതിക്ഷോഭവും മൂലം വലിയ നഷ്ടം അനുഭവിക്കേണ്ടിവന്ന സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഗണിച്ച് അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള മുഴുവൻ കാർഷിക കടങ്ങളും എഴുതി തള്ളുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5184.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ 2022-ലെ റബ്ബര്‍ (പ്രമോഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ബില്‍ നടപ്പിലാക്കിയാല്‍ അത് റബ്ബര്‍ കാര്‍ഷികരംഗത്തെ അനതിവിദൂരഭാവിയില്‍ പ്രതിസന്ധിയിലേക്ക് കടത്തിവിടുമെന്ന ആശങ്ക കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5185.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ. എൽ. ഡി. സി നിർമ്മിക്കുന്ന മണലൂർ മണ്ഡലത്തിലെ ഊരകം പനിയാർകുളങ്ങര പാലത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയാണ്;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി കരാർ വച്ച തീയതി എന്നാണെന്നും കരാർ പ്രകാരം നിർമ്മാണം പൂർത്തീകരിക്കേണ്ട തീയതി എന്നാണെന്നും അറിയിക്കാമോ;
( സി )
നിലവിൽ നിർമ്മാണ പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്നും ഇനി എത്ര ശതമാനം പ്രവൃത്തികൾ പൂർത്തീകരിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണം പൂർത്തീകരിക്കാനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ?
5186.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന കിടങ്ങയം - ചിത്രപ്പുഴ തോട്, എരുവേലി - ചേപ്പനംതോട്, കണയന്നൂര്‍ - ചോറ്റാനിക്കര തോട് എന്നിവയുടെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാലും ആഴം വര്‍ദ്ധിപ്പിക്കാത്തതിനാലും കൃഷിനാശം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കൃഷിനാശം തടയുന്നതിനായി പ്രസ്തുത തോടുകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനും, ട്രാക്ടര്‍ പാസ്സേജ്, മേല്‍പ്പാലം എന്നിവ നിര്‍മ്മിക്കുന്നതിനും കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5187.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലയിലെ പുഞ്ചക്കൊല്ലി ഡിവിഷനില്‍ 2022 മാര്‍ച്ച് 31 വരെ എത്ര റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നതെന്ന് അറിയിക്കാമോ; ഇതില്‍ സ്ഥിരം തോട്ടം തൊഴിലാളികള്‍, താല്‍ക്കാലിക തോട്ടം തൊഴിലാളികള്‍ എത്ര വീതമെന്നും ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എത്ര തോട്ടം തൊഴിലാളികളുണ്ടെന്നും ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
മേല്‍ തൊഴിലാളികള്‍ എത്ര വര്‍ഷമായി പുഞ്ചക്കൊല്ലി ഡിവിഷനില്‍ ജോലി ചെയ്തു വരുന്നുവെന്ന് സ്ഥിരം, താല്‍ക്കാലികം, ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗം തുടങ്ങിയവ തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ; നിലവില്‍ പുഞ്ചക്കൊല്ലി ഡിവിഷനില്‍ എത്ര തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും അറിയിക്കാമോ;
( സി )
പുഞ്ചക്കൊല്ലി ഡിവിഷനില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന 37 ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട താല്‍ക്കാലിക തോട്ടം തൊഴിലാളികളെ അടുത്തിടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടോ; ഇവര്‍ക്ക് പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ നോട്ടീസിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; നോട്ടീസുകള്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ കൈപ്പറ്റിയതിന്റെ രശീതികള്‍ ലഭ്യമാക്കാമോ;
( ഡി )
മുപ്പത്തിയേഴ് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട താല്‍ക്കാലിക തൊഴിലാളികളെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാനുണ്ടായ കാരണം വിശദമാക്കാമോ; മേല്‍ തൊഴിലാളികളെ പിരിച്ചുവിടണമെന്ന നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണെന്നും ഉദ്യോഗസ്ഥന്റെ വിശദാംശങ്ങളും നല്‍കാമോ;
( ഇ )
പിരിച്ചുവിടപ്പെട്ടതും, നിരവധി വര്‍ഷങ്ങളായി ജോലി ചെയ്തു വന്നിരുന്നതുമായ പ്രസ്തുത തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ?
5188.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ വൊർക്കാടി പഞ്ചായത്തിലെ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നും നിലവിൽ കർഷകർക്ക് ലഭ്യമാകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; പ്രസ്തുത സേവനങ്ങൾ ലഭ്യമാകുന്ന ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ എത്ര ജീവനക്കാരാണുള്ളത് ; സ്ഥിരം ജീവനക്കാർ എത്രയാണെന്നും അവരുടെ തസ്തിക, ശമ്പളം എന്നീ വിവരങ്ങളും ലഭ്യമാക്കുമോ ;
( സി )
പ്രസ്തുത സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരുടെ പേരുവിവരങ്ങൾ, തസ്തിക, ശമ്പളം എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ ; താൽക്കാലിക ജീവനക്കാരെ ഏത് രീതിയിലാണ് നിയമിച്ചതെന്ന് വ്യക്തമാക്കുമോ ; ഇവരുടെ നിയമന കാലാവധി എന്നുവരെയാണെന്ന് വിശദമാക്കുമോ ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;
( ഇ )
പ്രസ്തുത സ്ഥാപനത്തിന് വാഹനം ഉണ്ടോ ; എങ്കിൽ വാഹനത്തിന്റെ തരം, മോഡൽ എന്നിവ വ്യക്തമാക്കുമോ; നിലവിൽ ഈ വാഹനം പ്രവർത്തനക്ഷമതയുള്ളതാണോ എന്ന് വ്യക്തമാക്കുമോ; പ്രസ്തുത വാഹനം 2021 ജനുവരി മുതൽ 2022 ജൂൺ 30 വരെ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ടെന്ന് മാസം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;
( എഫ് )
പ്രസ്തുത സ്ഥാപനത്തിലെ ഡ്രൈവറുടെ നിയമനം ഏത് രീതിയിലാണെന്നും നിയമന കാലാവധി എന്നുവരെയാണെന്നും വ്യക്തമാക്കുമോ ?
5189.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ ഇരിമ്പിളിയം കൃഷിഭവന്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ശോചനീയാവസ്ഥയിലുള്ള, നാല്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പ്രസ്തുത കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ ഭാഗമായ ആർ.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5190.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ കൃഷി ഓഫീസുകളെ സ്മാര്‍ട്ട് കൃഷി ഓഫീസുകള്‍ ആക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത്തരത്തില്‍ സ്മാര്‍ട്ട് കൃഷി ഓഫീസുകള്‍ ആക്കിയ ഓഫീസുകളുടെ വിശദാംശം നല്‍കുമോ?
5191.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ഏതൊക്കെ കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവനുകളായി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഇതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ ?
5192.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ കോഴ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ആകെയുള്ള തസ്തികയായ അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് II -ന്റെ യോഗ്യത ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ എന്നാക്കി മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നിലവിൽ ഒരേ പരീക്ഷ എഴുതിയവർക്ക് തന്നെ പി.എസ്.സി പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലല്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് നിയമനം നൽകുന്നത് ഗവൺമെന്റിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയ്ക്ക് വി.എച്ച്.എസ്.ഇ കോഴ്സിന്റെ സിലബസ് പര്യാപ്തമല്ലെങ്കിൽ ഒന്നുകിൽ പ്രസ്തുത കോഴ്സ് നിർത്തലാക്കാനോ അല്ലെങ്കിൽ പരിഷ്കരിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ?
5193.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി അസിസ്റ്റന്റ്/അസിസ്റ്റന്റ് ക‍ൃഷി ഓഫീസര്‍ എന്നിവരുടെ പൊതു സ്ഥലംമാറ്റം ഓണ്‍ലൈനായി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചതിന്‍ പ്രകാരമുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; സ്ഥലം മാറ്റം നടത്തുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
5194.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഒറ്റപ്പാലം നിയാേജകമണ്ഡലത്തില്‍ ആര്‍. ഐ. ഡി. എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമാേ;
( ബി )
ഓരാേ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ പ്രവര്‍ത്തന പുരാേഗതിയും വ്യക്തമാക്കുമാേ; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമാേ?
5195.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം പട്ടാമ്പി നിയോജകമണ്ഡലത്തില്‍ കൃഷിവകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകനയോഗങ്ങള്‍ നടത്താറുണ്ടോ; വിശദാംശം നല്‍കാമോ?
5196.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ-പസഫിക്ക് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ കാർഷികരംഗത്ത്‌ കേരളത്തിന്‌ ഉണ്ടായേക്കാവുന്ന ദോഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
വിയറ്റ്നാമില്‍ നിന്നും കുരുമുളകും ഇന്തോനേഷ്യയില്‍ നിന്നും നാളീകേരവും ജാതിയും റബ്ബറും ഓസ്ട്രേലിയയില്‍ നിന്നും പാലും യു.എസ്സ്. ല്‍ നിന്ന് പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്‌താല്‍ കേരളത്തിലെ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമോ?
5197.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എവിടെയെല്ലാമാണ് കൃഷിഭവനുകൾക്ക് കീഴിൽ പ്ലാന്റ്‌ ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്ലാന്റ്‌ ഹെൽത്ത് ക്ലിനിക്കുകൾ മുഖാന്തിരം കർഷകർക്ക് നൽകുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5198.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പ് 2021-22-ൽ സംസ്ഥാനത്ത് ഏതൊക്കെ ജില്ലയിലാണ് അഗ്രോസർവ്വീസ് സെന്ററുകൾക്ക് ഭരണാനുമതി നൽകിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ ജില്ലയിലും അഗ്രോസർവ്വീസ് സെന്റർ അനുവദിച്ചിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകളുടെ പേരുവിവരവും അനുവദിച്ച തുകയും വിശദമാക്കാമോ;
( സി )
2021-22-ൽ അനുവദിച്ച അഗ്രോസർവ്വീസ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
5199.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ആദ്യഘട്ടമായി എവിടെയെല്ലാം ആണ് കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുന്നതെന്നും കൃഷിശ്രീ സെന്ററുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
5200.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സ്വകാര്യ നേഴ്സറികളില്‍ വിദേശത്ത് നിന്നും വ്യാപകമായി പഴവര്‍ഗ്ഗ തൈകളും, അലങ്കാര ചെടികളും കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇങ്ങനെ കൊണ്ടുവരുന്ന വിളകളിലും അലങ്കാരചെടികളിലും ഉണ്ടാകുന്ന രോഗ, കീടബാധയെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ; ആയതിന് കാര്‍ഷിക സര്‍വ്വകലാശാല നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5201.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്ത് ഡ്രിപ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കേണ്ടതിലേക്കായി കൃഷിക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
വടകര താലൂക്കില്‍ ഏതൊക്കെ ഓഫീസുകളെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സമീപിക്കേണ്ടത്; വ്യക്തമാക്കുമോ?
മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണവകുപ്പിലെ എഞ്ചിനീയറിംഗ് പ്രവൃത്തികൾ
5202.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പിൽ എഞ്ചിനീയറിംഗ് പ്രവൃത്തികൾ കൃഷി ബിരുദധാരികൾ അളവ് പുസ്തകത്തിൽ (M book) രേഖപ്പെടുത്തി കരാറുകാർക്ക് ബില്ല് കൈമാറിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിൽ ഒരു കോടി രൂപയ്ക്കുമേൽ ചെലവ് വരുന്ന പ്രവൃത്തികൾക്ക് സാങ്കേതികാനുമതി നൽകുന്നത് ആരാണെന്നും ഇവരുടെ യോഗ്യത എന്താണെന്നും വ്യക്തമാക്കുമോ;
( സി )
കാസർഗോഡ് ജില്ലയിൽ മണ്ണ് പര്യവേഷണ ഓഫീസുകളില്‍ നിലവിൽ എത്ര ഒഴിവുകളാണ് ഉള്ളതെന്നും പ്രസ്തുത തസ്തികകൾ എത്ര കാലമായി ഒഴിഞ്ഞ് കിടക്കുന്നുവെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5203.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലെടുത്തിരുന്ന അബാര്‍ഡ് തൊഴിലാളികള്‍ 2021 ഒക്ടോബര്‍ 12-ാം തീയതി മുതല്‍ നടത്തിവരുന്ന സമരത്തിന് ആധാരമായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ;
( ബി )
അബാര്‍‍ഡ് തൊഴിലാളികളെ സര്‍വ്വകലാശാലയില്‍ കാഷ്വല്‍ തൊഴിലാളി നിയമനത്തിന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് കാഷ്വല്‍ തൊഴിലാളികളായി നിയമനം നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
5204.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിന് കാര്‍ഷിക സര്‍വ്വകാലാശാല എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലയില്‍ ഇതനുസരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി എന്ന് വ്യക്തമാക്കാമോ;
( സി )
കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന മികവിന്റെ കേന്ദ്രങ്ങള്‍, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നീ പദ്ധതികളിലേക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിരുന്നോയെന്നും എങ്കില്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( ഡി )
ഇത്തരം അപേക്ഷകളിന്മേല്‍ എടുത്ത നടപടികളും അതിന്റെ വിശദാംശവും ലഭ്യമാക്കാമോ?
5205.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലകുളുടെ റാങ്കിംഗില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് എത്രാമത്തെ റാങ്കാണ് ഉള്ളത്;
( ബി )
തുടര്‍ച്ചയായി ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്ന ഈ സ്ഥാപനത്തിന്റെ റാങ്ക് പിന്നോട്ടായതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( സി )
കാര്‍ഷിക സര്‍വ്വകലാശാലയുടെ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുസമൂഹത്തിനും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമായ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്ന് പദ്ധതികള്‍ തയ്യാറാക്കുമോ?
5206.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സിലിലും അക്കാദമിക് കൗണ്‍സിലിലും ചാന്‍സിലര്‍ നാമനിര്‍ദ്ദേശം ചെയ്യേണ്ട വിവിധ പ്രതിനിധികളുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുപ്പ് നടത്തി പ്രവര്‍ത്തിക്കേണ്ട വിവിധ സഭകളുടെ അഭാവം കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ?
5207.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നീ മേഖലകളില്‍ കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളുടെ ഭാഗമായാണ് ലഭിക്കുന്നത്;
( ബി )
ഓരോ മേഖലയിലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ലഭിച്ച തുക വര്‍ഷം തിരിച്ച് നല്‍കാമോ; ഏതെങ്കിലും മേഖലയില്‍ ധനസഹായം കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ?
5208.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാല ഫാമുകളില്‍ നിന്നുള്ള കഴിഞ്ഞ 10 വര്‍ഷത്തെ ആഭ്യന്തര വരുമാന വിവരം വാര്‍ഷിക അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
വിത്ത്, തെെ വില്‍പ്പനയിലൂടെയുള്ള കഴിഞ്ഞ പത്ത് വര്‍ഷത്തെ ആഭ്യന്തര വരുമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
കാര്‍ഷിക സര്‍വ്വകലാശാല വിതരണം ചെയ്യുന്ന വിത്തുകളുടെയും തെെകളുടെയും ഗുണനിലവാരം കുറവാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
5209.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാലക്ക് ഐ.സി.എ.ആര്‍. അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണങ്ങളെന്ത്; അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ട കാരണത്താന്‍ ഐ.സി.എ.ആര്‍. ഗ്രാന്റ് തടഞ്ഞിട്ടുണ്ടോ; ഇത് വഴി എത്ര കോടി രൂപ സര്‍വ്വകലാശാലക്ക് നഷ്ടപ്പെട്ടിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഐ.സി.എ.ആര്‍. അക്രഡിറ്റേഷന്‍ ലഭിക്കാത്ത എത്ര കോഴ്സുകള്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തുന്നുണ്ട്; കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന കോസ്റ്റ് ഷെയറിംഗ് കോഴ്സുകള്‍ ഏതൊക്കെ; ഇതിനായി അനുവദിച്ച സീറ്റുകള്‍ എത്രയാണ്; കഴിഞ്ഞ പത്ത് വര്‍ഷത്തെ കുട്ടികളുടെ പ്രവേശന വിവരങ്ങള്‍ നല്‍കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.