UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

5428.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ കൊളത്തൂര്‍ വില്ലേജിലെ ബേഡഡുക്ക ഗോട്ട് ഫാമിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് എത്ര രൂപയാണ് അനുവദിച്ചതെന്നും ഇതുവരെ എത്ര രൂപ ചെലവായെന്നും ഏതൊക്കെ ഇനങ്ങള്‍ക്കാണ് തുക ചെലവഴിച്ചിട്ടുള്ളതെന്നുമുള്ള വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്‌തുത ഗോട്ട് ഫാമിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്നും പ്രവൃത്തി ആരംഭിച്ചപ്പോള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഇത് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ഡി )
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രസ്തുത സ്ഥാപനം എന്ന് യാഥാര്‍ഥ്യമാക്കാനാവുമെന്ന് വ്യക്തമാക്കാമോ?
5429.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ തന്നെ ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാന്‍ കഴിയുംവിധം പൊതുമേഖലയില്‍ ഹാച്ചറികള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇറച്ചിക്കോഴി ഉല്പാദനത്തില്‍ എന്തൊക്കെ മുന്നേറ്റങ്ങളാണ് ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ?
5430.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇപ്പോള്‍ എത്ര കിടാരി പാര്‍ക്കുകളുണ്ടെന്നും എവിടെയെല്ലാമാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കുമോ?
5431.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനത്തിനും തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനും വേണ്ടി മൃഗസംരക്ഷണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനത്തിന് ബോധവല്‍ക്കരണ ക്യാമ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
5432.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബെെല്‍ വെറ്റിനറി ക്ലിനിക്ക് ഏതാെക്കെ ജില്ലകളിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമാേ; കാസര്‍ഗാേഡ് ജില്ലയിൽ ഒരു മാെബെെല്‍ വെറ്റിനറി ക്ലിനിക്ക് സ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടാകുമാേ; എങ്കിൽ അറിയിക്കാമോ?
5433.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും ബാധിക്കുന്ന പുതിയതരം രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനും എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയോജിത ഇടപെടലുകള്‍ കൂടി സ്വീകരിച്ച് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ശ്രമിക്കുമോ; എങ്കിൽ അറിയിക്കാമോ?
5434.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-സഞ്ജീവനി പദ്ധതിയുടെ മാതൃകയില്‍ മൃഗസംരക്ഷണ മേഖലയില്‍ ടെലി മെഡിസിന്‍ പദ്ധതി വികസിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പുതുതായി കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( സി )
വളര്‍ത്തുമൃഗങ്ങളിലെ രോഗബാധമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വിലവര്‍ദ്ധനവ് മൂലം കേരള ഫീഡ്സ് ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ വിതരണം ചെയ്യാന്‍ വകുപ്പ് നടപടി സ്വീകരിക്കുമോ;
( ഇ )
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷിതത്വ പ്രോജക്ടിന്റെ വിശദാംശം നൽകാമോ?
5435.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾ നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തരവും നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
നടപ്പിലാക്കിവരുന്ന ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ;
( സി )
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മണ്ഡലത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
5436.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
5437.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റിൽ അടങ്കൽ തുകയുടെ ഇരുപത് ശതമാനം വകയിരുത്തിയിട്ടുള്ള വൈപ്പിൻ മണ്ഡലത്തിലെ വൈപ്പിൻ ബ്ലോക്കിന് കീഴിൽ ആംബുലേറ്ററി ലാബും വന്ധ്യതാ ക്ലിനിക്കും ചാണക സംസ്കരണ യൂണിറ്റും ആരംഭിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ?
5438.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകുട്ടി പരിപാലനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത പദ്ധതികള്‍ പ്രകാരം എത്ര കന്നുകുട്ടികളെ ഏറ്റെടുത്തിട്ടുണ്ടെന്നും അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
5439.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശു, ആട്, പോത്ത്, കോഴി എന്നിവയെ വളര്‍ത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി ഏത് വിധത്തിലാണ് കര്‍ഷകര്‍ അപേക്ഷിക്കേണ്ടതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ വഴി കൃഷിക്കാരന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
5440.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കന്നുകാലി ജനുസുകളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
5441.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്താന്‍ കേന്ദ്ര അനിമല്‍ വെല്‍ഫയര്‍ ബോര്‍‍‍ഡിന്റെ അംഗീകാരമുള്ള ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ; കേന്ദ്ര അംഗീകാരത്തിനായി സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍‍‍ഡ് അനുമതി നല്‍കിയ ഏതെല്ലാം സംഘടനകളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നേരിട്ട് ഏറ്റെടുത്ത് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത തടസ്സം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിന് ഇക്കാര്യം നേരിട്ട് ഏറ്റെടുക്കാനാകുമോ; വിശദാംശം അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് നേരി‍ട്ട് എ.ബി.സി. പ്രോഗ്രാം ചെയ്യുന്ന ജില്ലകളുണ്ടോ; വ്യക്തമാക്കാമോ; പ്രസ്തുത ജില്ലകളില്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായോ എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രോഗ്രാം ഏറ്റെടുത്ത് ചെയ്യാമെന്ന് വെറ്റിനറി ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കുമോ; വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ശല്യവും പേവിഷ ബാധയും തടയുന്നതിന് മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
5442.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിച്ച് കേരളത്തിൽ വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്ന പാക്കറ്റ് പാലിന്റെയും പാൽ ഉല്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പാൽ ഉല്പാദക സഹകരണ സംഘങ്ങൾ വഴി ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പാലിന്റെ അളവിൽ വർദ്ധനവുണ്ടായതായി നിരീക്ഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5443.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മണ്ണാർക്കാട് മണ്ഡലത്തിൽ മൃഗസംരക്ഷണ- ക്ഷീര വകുപ്പ് മുഖേന നാളിതുവരെ നടപ്പാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം നൽകുമോ?
5444.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ പഞ്ചായത്തുകള്‍ തോറും കുറഞ്ഞത്‌ ഒരു പൗള്‍ട്രി ഫാമെങ്കിലും തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വീടുകളില്‍ വളർത്തുന്ന നാടന്‍ കോഴികളെ പൗൾട്രി കോര്‍പ്പറേഷന്‍ വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5445.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ താറാവ് കര്‍ഷകര്‍ നിലവില്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പക്ഷിപ്പനിമൂലവും മറ്റ് വൈറസ് ബാധകാരണവും എത്ര രൂപയുടെ നാശനഷ്ടമാണ് പ്രസ്തുത മേഖലകളിലെ താറാവ് കര്‍ഷകര്‍ക്ക് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് അവസ്ഥാപഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ താറാവ് കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
5446.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കൊടകര ബ്ലോക്കില്‍ പകല്‍ സമയ എമര്‍ജന്‍സി വെറ്ററിനറി സർവ്വീസ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5447.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിൽ വെറ്ററിനറി പോളിക്ലിനിക്കോ വെറ്ററിനറി ഹോസ്പിറ്റലോ നിലവിലില്ലാത്തതിനാല്‍ മണ്ഡലത്തിൽ ഒരു വെറ്ററിനറി പോളിക്ലിനിക് ആരംഭിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കാനുള്ള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
വെറ്ററിനറി പോളിക്ലിനിക്കിനായുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് സമർപ്പിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5448.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകൃഷി, കാലിവളര്‍ത്തല്‍ എന്നിവ മുഖ്യതൊഴിലായെടുത്ത ധാരാളം കര്‍ഷകരുള്ള തിരുവമ്പാടി മണ്ഡലത്തില്‍ ഒരു വെറ്ററിനറി പോളിക്ലിനിക്ക് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഒരു വെറ്ററിനറി പോളിക്ലിനിക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5449.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെപ്കാേ വഴി കാേഴിക്കുഞ്ഞുങ്ങളെ നല്കുന്ന പദ്ധതി നിലവിലുണ്ടാേ; വിശദമാക്കുമാേ;
( ബി )
ഗ്രാമശ്രീ, ഗ്രാമപ്രിയ ഇനങ്ങളില്‍പ്പെട്ട കാേഴികളെ വളര്‍ത്തുന്നത് പ്രാേത്സാഹിപ്പിക്കാനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കുമാേ?
5450.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ചിക്സ് സെസ്സിംഗ് എക്സ്പേര്‍ട്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് സ്പെഷ്യല്‍ റൂള്‍സില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന 4.5.1993 ലെ ജി.ഒ.(പി)നം.104/93/എ.ഡി. നമ്പർ ഉത്തരവ് പ്രകാരവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 23.9.2016 ലെ 948/2014 നമ്പർ ഉത്തരവ് പ്രകാരവും പ്രസ്തുത സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
5451.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ക്ഷീരവികസന വകുപ്പിന് കീഴില്‍ നിലവില്‍ എത്ര ജീവനക്കാരാണ് ഉള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ക്ഷീരവികസന വകുപ്പില്‍ ഏതെങ്കിലും തസ്തികകളില്‍ ഒഴിവുണ്ടോയെന്ന് അറിയിക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത തസ്തികകളില്‍ എത്ര കാലമായി ഒഴിവുകളുണ്ടെന്നും ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കാമോ?
5452.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിതമായ വിപണി കണ്ടെത്തുന്നതിനുമായി വിവര സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പ്രസ്തുത മേഖലയില്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5453.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പ് 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമാേ?
5454.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സമ്പൂർണ്ണ സർവ്വേ തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ; എങ്കിൽ അറിയിക്കാമോ;
( ബി )
ക്ഷീരവികസന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുവാനായി സംസ്ഥാന ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ രൂപീകരിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് പ്രസ്തുത ആപ്പ് തയ്യാറാക്കുന്നതെന്ന് കരുതാമോ; വിശദാംശം നൽകാമോ;
( സി )
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ക്ഷീരകർഷകർക്ക് എന്തൊക്കെ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അറിയിക്കാമോ;
( ഡി )
ആപ്പ് തയ്യാറാക്കുന്ന പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും ഏത് സ്ഥാപനമാണ് ഈ ആപ്പ് തയ്യാറാക്കുന്നതെന്നും ഇതിനായി എത്ര രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കാമോ;
( ഇ )
ഓരോ സ്ഥലത്തെയും കർഷകരുടെ ലൊക്കേഷൻ വിവരങ്ങൾ അറിയുന്നതിനായി ഭൂമിക ആപ്പുമായി ബന്ധിപ്പിച്ചു കൊണ്ടാണോ പ്രസ്തുത ആപ്പ് തയ്യാറാക്കുന്നതെന്നും ആപ്പ് മുഖേന ശേഖരിക്കപ്പെടുന്ന, കർഷകരുമായി ബന്ധപ്പെട്ട ഡാറ്റ ഏതു സെർവറിലാണ് സൂക്ഷിക്കുന്നതെന്നും ഇതിന്റെ സംരക്ഷണച്ചുമതല ഏത് ഏജൻസിക്ക് ആയിരിക്കും എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ഈ ഡാറ്റ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി എന്തൊക്കെ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
5455.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5456.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വാങ്ങുന്നതിനും പാലിനുമുള്ള സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5457.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് 60 വയസ്സു കഴിഞ്ഞ് പെന്‍ഷന്‍ പറ്റിയാലും ക്ഷേമനിധി വിഹിതം അടയ്ക്കണം എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
5458.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ വ്യക്തമാക്കാമോ;
( ബി )
പതിനഞ്ച് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുകളും ഒരു ക്വാളിറ്റി കൺേട്രോൾ യൂണിറ്റും പ്രവർത്തിക്കുന്ന ജില്ലയിൽ സാങ്കേതിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനും ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക ഇല്ലാത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ?
5459.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടത്തിവരുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇനിയും നടപ്പാക്കാത്ത ഇടങ്ങളില്‍ പദ്ധതി ആരംഭിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
5460.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പാർക്കുകളുടെ മാതൃകയിൽ ഡയറി പാർക്കുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ഡയറി പാർക്കുകളിലൂടെ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്ന പ്രധാന സേവനങ്ങൾ വിശദമാക്കുമോ;
( സി )
ക്ഷീര മേഖലയുടെ ആധുനികവൽക്കരണത്തിനും നൂതന സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനും പ്രസ്തുത പാർക്കുകൾ സഹായകമാകുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പാലിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് പ്രസ്തുത പാർക്കുകൾ മുഖേന കർഷകർക്ക് സാങ്കേതിക സഹായങ്ങളും പരിശീലന സൗകര്യങ്ങളും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5461.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാൽ സംഭരണ വിതരണ വിപണന രംഗത്ത് സ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറത്ത് ആരംഭിക്കാൻ തീരുമാനിച്ച പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെ പ്രവർത്തനം നിലവില്‍ ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഭാഗമായി പാൽപ്പൊടിയിൽ നിന്നും മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സംവിധാനം ആരംഭിക്കുന്നുണ്ടോ; എന്തൊക്കെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( ബി )
ക്ഷീര കർഷകർക്ക് ഒരു താങ്ങായി തീരുക എന്ന ലക്ഷ്യവുമായി ക്ഷീരവികസന വകുപ്പിന്റെ കീഴിൽ ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിലൂടെ എന്തൊക്കെ സേവനങ്ങളാണ് ക്ഷീര കർഷകർക്ക് ലഭ്യമാകുക; വിശദാംശം ലഭ്യമാക്കുമോ;
( സി )
വ്യാവസായിക അടിസ്ഥാനത്തിൽ ഡയറി ഫാം നടത്തുന്ന ക്ഷീര കർഷകർക്ക് ധനസഹായം നൽകുന്നതിനായി പ്രത്യേക പദ്ധതികൾ നിലവിലുണ്ടോ; ആധുനിക ഡയറി ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നൽകാമോ?
5462.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഈ സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5463.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേളം ഗ്രാമപഞ്ചായത്തിലെ ക്ഷീര ഗ്രാമം പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; എത്ര കർഷകർക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
5464.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതകള്‍, ദുര്‍ബ്ബല വിഭാഗക്കാര്‍, പട്ടികവിഭാഗങ്ങള്‍ എന്നിവരില്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് തൊഴിലും വരുമാനവും നല്‍കുന്നതിന് ക്ഷീരവികസന വകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
5465.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കെെവരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പാലുല്പന്നങ്ങളുടെ മേല്‍ ജി.എസ്.ടി. ചുമത്തിയ അശാസ്ത്രീയമായ കേന്ദ്ര നടപടി ക്ഷീരകര്‍ഷകരെയും ക്ഷീരമേഖലയെയും ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് മേൽ തീരുമാനത്തെ മറികടക്കാനും സ്വീകരിക്കുവാന്‍ പോകുന്ന നടപടികള്‍ വ്യക്തമാക്കാമോ?
5466.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര മേഖലയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് എന്തെല്ലാം പ്രോത്സാഹനങ്ങൾ നൽകുന്നുവെന്നും കുടുംബശ്രീ അംഗങ്ങൾക്ക് കന്നു കിടാരികളെ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
5467.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്‍ക് ഷെഡ് വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തിനുള്ള അപേക്ഷയിന്മേൽ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
ധനസഹായ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
5468.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ പുതുതായി എത്ര ഡയറി സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നുള്ള വിവരം മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ ഡയറി സംഘങ്ങള്‍ക്ക് ക്ഷീര വകുപ്പ് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് അറിയിക്കാമോ?
5469.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി യു പ്രതിഭ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര സംഘങ്ങളുടെ ശാക്തീകരണത്തിനായി ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ അവലോകനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം കുറിച്ചതിലൂടെ ഈ മേഖലയില്‍ ഉന്നം വയ്ക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ക്ഷീരോല്പാദനരംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും കറവ യന്ത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള ചരക്ക് സേവന നികുതിയില്‍ വര്‍ദ്ധനവ് വരുത്തുവാനുള്ള ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം നടപ്പിലായാല്‍ അത് സംസ്ഥാനത്തെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.