UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ ടെെറ്റാനിയം ജംഗ്ഷന്‍ മുതല്‍ നീണ്ടകര പാലം വരെയുള്ള ദേശീയ പാതയില്‍ ഈ വര്‍ഷം ഉണ്ടായ റാേഡപകടങ്ങളില്‍ പതിമൂന്ന് പേര്‍ മരിക്കുകയും മുപ്പതിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയും ചെയ്യുന്നു എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടി പ്രദേശത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിയ്ക്കുമാേ?
2.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലെയും മറ്റു വിവിധ വകുപ്പുകളിലെയും ഓണ്‍ലൈന്‍ ഫയല്‍ അന്വേഷണത്തിനുള്ള സോഫ്റ്റ്‍വെയര്‍ മൊബൈല്‍ ഫ്രണ്ട്‍ലി അല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ ഫയലുകളുടെ സ്ഥിതി അറിയുന്നതിനായി സോഫ്റ്റ്‍വെയര്‍ മൊബൈല്‍ ഫ്രണ്ട്‍ലി ആക്കുന്നതിനു എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ?
3.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പൊതുഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എംപ്ലോയ്മെന്റ് സെല്‍ - ബി നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കിൽ ഏത് ഉത്തരവ് പ്രകാരമാണ് നിര്‍ത്തലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെല്‍ ഏത് സാഹചര്യത്തിലാണ് നിര്‍ത്തലാക്കിയതെന്നും നിര്‍ത്തലാക്കിയതുമൂലം സർക്കാരിന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോയെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സെല്‍ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ നിലവിലുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ മൂലം കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവ ലഘൂകരിക്കുന്നതിനും ജനങ്ങളുടെ സേവകന്‍ എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മുഖേന ലഭിക്കേണ്ട സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ജീവനക്കാര്‍ വീടുകളിലെത്തി നല്‍കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അനാവശ്യകാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും സമയബന്ധിതമായി സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനും എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
6.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ-റെയില്‍ പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുമോ;
( ബി )
പദ്ധതിക്കായി ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക എത്രയാണെന്നും ഇത് എപ്രകാരം കണ്ടെത്തുമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും പദ്ധതിക്കായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും എന്തിനാണ് തുക ചെലവാക്കിയത് എന്നുമുള്ള വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം, ഏറ്റെടുക്കേണ്ട സ്ഥലവിസ്തൃതി, പുനരധിവാസത്തിന് ചെലവഴിക്കേണ്ട തുക എന്നിവയുടെ വിശദാംശം വെളിപ്പെടുത്തുമോ ?
7.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവൃത്തികളുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
8.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ഗവര്‍ണര്‍ എന്നിവര്‍ക്കായി എത്ര ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങി നല്‍കിയിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങുന്നതിനായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു എന്നും അതില്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അനുവദിച്ച തുകയില്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം ഇനി ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങുന്നതിന് ആരെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ?
9.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് പി.എസ്.സി. ഓഫീസിന് ഭൂമി ലഭ്യമായിട്ടും സ്വന്തം കെട്ടിടം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഓഫീസിന് ആധുനിക കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
10.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളിലെ ഓണ്‍ലൈന്‍ സേവന സൗകര്യങ്ങള്‍ പ്രത്യേകിച്ച് സോഫ്റ്റ്‍വെയര്‍ സംവിധാനങ്ങള്‍ പലപ്പോഴും തകരാറിലാകുന്നതുമൂലം സേവനം ലഭ്യമാക്കാന്‍ വലിയ കാലതാമസവും തടസ്സങ്ങളും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ?
11.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2013-ല്‍ സൂപ്പർന്യൂമററിയായി സര്‍ക്കാര്‍ നിയമനം ലഭിച്ചത് എത്ര ഭിന്നശേഷിക്കാര്‍ക്കാണെന്ന് അറിയിക്കാമോ;
( ബി )
ഇവരുടെ നിയമനം ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതുമൂലം അര്‍ഹമായ ശമ്പള ആനുകൂല്യമോേ പ്രമോഷനോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് നിയമനാംഗീകാരം വൈകുന്നതെന്ന് അറിയിക്കാമോ;
( ഡി )
അടിയന്തരമായി നിയമനാംഗീകാരം നല്‍കുവാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
12.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരായ മിശ്രവിവാഹ ദമ്പതികള്‍ക്ക് സ്ഥലം മാറ്റത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ; ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
13.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും വകുപ്പുതല നടപടികളും സർക്കാർ സ്വീകരിച്ചിരുന്നോ; ഇതുസംബന്ധിച്ച് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ ചട്ടങ്ങളുടെയും വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതിൻ പ്രകാരം എന്തൊക്കെ കുറ്റങ്ങളാണ് മുൻ വിജിലൻസ് ഡയറക്ടർ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
സമാന സ്വഭാവമുള്ള മറ്റൊരു രചനയായ അശ്വത്ഥാമാവ് വെറും ഒരു ആന-യുടെ രചയിതാവും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ സർക്കാർ ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പുസ്തക രചനയുമായി ബന്ധപ്പെട്ട് എം. ശിവശങ്കർ ഏതെങ്കിലും തരത്തിലുള്ള മുൻകൂർ അനുമതി സർക്കാരിൽ നിന്നും നേടിയിരുന്നോ; ഇല്ലെങ്കിൽ ടിയാള്‍ക്കെതിരായി നടപടികൾ സ്വീകരിക്കാതിരുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഇ )
ജേക്കബ് തോമസിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്ന ചട്ടങ്ങൾ എം. ശിവശങ്കറിന്റെ കാര്യത്തിൽ ബാധകമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഈ രണ്ടു കേസുകളും കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായിട്ടുള്ള വൈരുദ്ധ്യം ഇല്ലാതാക്കുന്നതിന് സർക്കാർ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കും; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
14.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദർശിച്ചിട്ടുണ്ട്; ഓരോ യാത്രയുടെയും ഉദ്ദേശ്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ ദുബായ് സന്ദർശനത്തിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
2016-ലെ ദുബായ് യാത്രയുടെ സമയത്ത് മുഖ്യമന്ത്രി എടുക്കാൻ മറന്ന ബാഗേജ് പിന്നീട് യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം ദുബായിൽ എത്തിച്ച് നൽകിയിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത ബാഗേജിൽ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ വസ്തുതാപരമാണോയെന്ന് വ്യക്തമാക്കുമോ?
15.
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിരുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവേചനം കാെണ്ടും ചില ശക്തികളുടെ ഇടപെടല്‍ കാെണ്ടും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നത് പരിശാേധിച്ചിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
ഇക്കാലയളവില്‍ കേന്ദ്ര ഭരണസഖ്യ അനുകൂലകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാന രീതിയിലുള്ള ബൃഹത് പദ്ധതികള്‍ അനുവദിച്ചത് പരിശാേധിച്ചിട്ടുണ്ടാേ;
( സി )
ഇത്തരത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ജനാേപകാരപ്രദമായ സില്‍വര്‍ ലെെന്‍ പാേലുള്ള പദ്ധതികള്‍ക്ക് ചിലര്‍ തടസ്സം നിൽക്കുന്നതിനെതിരെയും ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഏത് പ്രതിസന്ധിയെ അതിജീവിച്ചും പൂര്‍ത്തീകരിക്കുന്നതിനായും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കുമാേ?
16.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ പോലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന വീടിന്റെ ഭിത്തി ഇടിഞ്ഞ് അപകടകരമായ അവസ്ഥയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അപകടകരമായ പ്രസ്തുത സ്ഥലത്ത് അടുത്ത മഴയ്ക്ക് മുൻപ് സംരക്ഷണ ഭിത്തി നി‍ർമ്മിക്കുന്നതിന് നടപടി സ്വീകരിയ്ക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
17.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് ചേർന്നിട്ടുള്ള മലയാളി വിദ്യാ‍ർത്ഥികളുടെ തുടർപഠനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
18.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മുതല്‍ 2022 ജൂണ്‍ വരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. വഴി നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ട്; സംസ്ഥാന, ജില്ല തലത്തില്‍ എത്ര നിയമനങ്ങള്‍ പ്രസ്തുത കാലയളവില്‍ നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
19.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയുടെ സമഗ്ര മേഖലകളിലുമുള്ള വികസനം ഉറപ്പ് വരുത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
എത്ര രൂപയുടെ പാക്കേജാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്നത്; നാളിതുവരെ എത്ര രൂപ അനുവദിച്ചെന്നും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ ; വിശദാംശങ്ങൾ നല്‍കാമോ?
20.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി നിയോജകമണ്ഡലത്തില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ പേര്, തുക എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണം ആരംഭിച്ചവയുടെയും മറ്റുള്ളവയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
21.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ൽ 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് ഇതേവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാക്കേജ് നടപ്പിലാക്കുന്നതിൽ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തടസ്സങ്ങൾ പരിഹരിക്കാൻ ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
22.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാവേലിക്കര മണ്ഡലത്തിലെ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇവയിൽ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
23.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ പദ്ധതികളും ഏത് ഘട്ടത്തിലാണ് എത്ര എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട് ടെന്‍ഡര്‍ നടപടികളില്‍ ഇരിക്കുന്നവ എത്ര എന്നിവ സംബന്ധിച്ച് വിശദാംശം നല്‍കാമോ;
( സി )
മേല്‍ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തിനായി അനുവദിച്ച തുക എത്രയാണ്; വിശദാംശം നല്‍കാമോ;
( ഡി )
റീബില്‍ഡ് കേരള പദ്ധതിയില്‍ അനുവദിച്ചതും എന്നാല്‍ നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
24.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെട്ട വയ്യാറ്റുപുഴ-പോതീപ്പാട് റോഡ് വികസന പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കില്‍, ഭരണാനുമതി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
25.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
26.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട കോന്നി നിയോജക മണ്ഡലത്തിലെ സീതക്കുഴി-ഗുരുനാഗപ്പന്‍മണ്ണ്, കൊല്ലംമുക്ക്-പറയന്‍കോട്-മണ്ണൂറ്റില്‍പ്പടി, കുന്നിട-വട്ടംകുന്നില്‍ എന്നീ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
27.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇവ എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
ഇത്തരം പദ്ധതികളുടെ പ്രവൃത്തികള്‍ ആരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
28.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തീകരിച്ചവ ഏതൊക്കെയാണെന്നും ബാക്കിയുള്ളവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
29.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കി നീതി ആയോഗിന്റെ വിലയിരുത്തൽ പ്രകാരം സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തുടർച്ചയായി മൂന്നാം തവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ എന്തെല്ലാം;
( ബി )
നീതി ആയോഗ് 2021-ലെ ആരോഗ്യ സൂചികയിൽ കേരളം മികച്ച പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം മേഖലയിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അറിയിക്കാമോ;
( സി )
നാഷണൽ മൾട്ടി ഡയമൻഷണൽ പോവർട്ടി സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ ബേസ് ലൈൻ റിപ്പോർട്ട് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
കേരളത്തിലെ മൾട്ടി ഡയമൻഷണൽ പോവർട്ടി രാജ്യത്തെ ഏറ്റവും കുറഞ്ഞ ശതമാനത്തിൽ എത്തിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?
30.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണവും നിലവിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ എണ്ണവും തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന രീതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
31.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായി 10/11/2021-ലെ ജി.ഒ.(ആർ.റ്റി.) 81/2021/ഇ.എൻ.വി.റ്റി. നമ്പർ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശാനുസരണം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള കര്‍മ്മപദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കാമാേ?
32.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2019-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ തീരദേശ പരിപാലന പ്ലാന്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രാലയം എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( ബി )
കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം ഇളവുകളാണ് കേന്ദ്ര മന്ത്രാലയം അംഗീകരിച്ചതെന്ന് വ്യക്തമാക്കുമോ?
33.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2019-ലെ തീരദേശ പരിപാലന വിഞ്ജാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
34.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്.-ല്‍ ഉള്‍പ്പെടാത്ത വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ട്രീം-II ല്‍ അവസരം ലഭിക്കാത്തത് പരിഗണിച്ച് പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് സ്ട്രീം-I ല്‍ അപേക്ഷിക്കാനുള്ള വയസ്സ് പൊതു വിഭാഗത്തിന് നാൽപ്പത്തിയഞ്ചും സംവരണ വിഭാഗങ്ങള്‍ക്ക് നാല്പത്തിയെട്ടും ആയി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
35.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ പാലക്കാട് ജില്ലയിലെ എത്ര പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വിവിധ വകുപ്പുകളിൽ പി.എസ്.സി. നിയമനം നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന നിയമനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
36.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ (കാറ്റഗറി നമ്പര്‍ - 475/2020) ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
നിലവില്‍ കൃഷി ഓഫീസര്‍ തസ്തികയുടെ എത്ര ഒഴിവുകളാണ് പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് അറിയിക്കാമോ?
37.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ എത്ര ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വിവിധ വകുപ്പുകളില്‍ പി.എസ്.സി. നിയമനം നല്‍കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വകുപ്പടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പുതുതായി വിവിധ വകുപ്പുകളിലേക്ക് പി.എസ്.സി. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ?
38.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകളില്‍ ആര്‍ക്കും നിയമനം നല്‍കാത്ത റാങ്ക് ലിസ്റ്റുകളുണ്ടോ; എങ്കില്‍ റാങ്ക് ലിസ്റ്റിന്റെ പേര്, വകുപ്പ്, ലിസ്റ്റ് നിലവില്‍ വന്ന തീയതി, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റില്‍പ്പെട്ട തസ്തികയ്ക്ക് എത്ര ഒഴിവുകളാണ് ബന്ധപ്പെട്ട വകുപ്പ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്; റാങ്ക് ലിസ്റ്റ് തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( സി )
മൂന്ന് വര്‍ഷം കഴിഞ്ഞ എത്ര റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നീട്ടിയിട്ടുണ്ട്; എത്ര പ്രാവശ്യം നീട്ടി; പ്രസ്തുത റാങ്ക് ലിസ്റ്റുകളില്‍ കാലാവധി നീട്ടുന്നതിന് മുമ്പ് എത്ര നിയമനങ്ങള്‍ നടന്നു; കാലാവധി നീട്ടിയതിനു ശേഷം എത്ര നിയമനങ്ങള്‍ നടന്നു; റാങ്ക് ലിസ്റ്റ് തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
39.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് ജീവനക്കാർ ജോലി സമയത്ത് പ്രകടനം നടത്തിയത് സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
സെക്രട്ടേറിയറ്റിൽ പഞ്ചിങ് മുഖേന ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തുപോയി പ്രകടനം നടത്തുന്നതിന് ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ ; ഇപ്രകാരം പുറത്തുപോയവർ പഞ്ച് ചെയ്തശേഷമാണോ ഓഫീസ് വിട്ടുപോയിട്ടുള്ളത്; എങ്കിൽ വിശദാംശം നൽകുമോ;
( സി )
അനുമതി കൂടാതെയാണ് ഇപ്രകാരം പ്രകടനം നടത്തിയതെങ്കിൽ പ്രസ്തുത ജീവനക്കാർക്കെതിരെ എന്തെങ്കിലും ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
40.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ടോ; അനുമതി ലഭിക്കാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
41.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനങ്ങൾ ഇനിയും പി.എസ്.സി.-ക്ക് വിടാനുള്ളവയുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി വ്യക്തമാക്കാമോ; സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; എന്നത്തേക്ക് തയ്യാറാകുമെന്ന് വെളിപ്പെടുത്തുമോ;
( സി )
സ്പെഷ്യല്‍ റൂള്‍ തയ്യാറാകുന്നത് വരെയുള്ള നിയമനങ്ങള്‍ ഇപ്പോള്‍ ഏതടിസ്ഥാനത്തിലാണ് നടത്തുന്നത്; കരാര്‍, താല്കാലിക, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇങ്ങനെയുള്ള നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടോ; നാളിതുവരെ വിവിധ സ്ഥാപനങ്ങളില്‍ എത്ര തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തിയെന്നും അവരെ സ്ഥിരപ്പെടുത്തിയോ എന്നും വിശദീകരിക്കാമോ;
( ഇ )
ഇത്തരം നിയമനങ്ങളില്‍ പിന്നോക്ക, എസ്.സി/എസ്.ടി. സംവരണം കൃത്യമായി പാലിച്ചിട്ടുണ്ടോ; ഓരോ വിഭാഗത്തിനും എത്ര ശതമാനമാണ് നിയമനം നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?
42.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ. സെക്രട്ടേറിയറ്റില്‍ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ജോലിഭാരം അനുസരിച്ച് തസ്തികകൾ ക്രമീകരിക്കുവാനും അധിക തസ്തിക കണ്ടെത്തി ജീവനക്കാരെ പുനർവിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
എല്ലാ വകുപ്പുകളിലും ഗവ. സെക്രട്ടറിമാർ അധ്യക്ഷനായുളള സമിതി പഠനം നടത്തി അധിക തസ്തികകൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടോ; ഇപ്രകാരം സെക്രട്ടറിതല സമിതികൾ കണ്ടെത്തുന്ന അധിക തസ്തികകൾ പുനക്രമീകരിക്കുന്നതിന് മുന്‍പ് സർവ്വീസ് സംഘടനകളുമായി ചർച്ച നടത്താനും അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തുടർനടപടികൾ സ്വീകരിക്കാനും തയ്യാറാകുമോ;
( സി )
ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് ഇതുവരെ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിൽ കൂടുതലായി തസ്തികകൾ അനുവദിക്കണമെന്ന് ശിപാർശ നൽകിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം വകുപ്പുകളിൽ; വിശദാംശം നൽകുമോ;
( ഡി )
സ്റ്റേഷനറി വകുപ്പിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ പുതിയ ചില തസ്തികകൾ കൂടി അനുവദിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന്റെ സ്റ്റേഷനറി വകുപ്പുമായി ബന്ധപ്പെട്ട വർക്ക്സ്റ്റഡി റിപ്പോർട്ടിലെ ശിപാർശയിൻമേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഇ )
സ്റ്റേഷനറി വകുപ്പിലെ മേഖലാ ഓഫീസുകൾ നിർത്തലാക്കാനും തസ്തികകൾ വെട്ടിക്കുറയ്ക്കാനും വകുപ്പ് സെക്രട്ടറിയെ അധികാരപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെയും മിനിട്സിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ?
43.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരില്‍ പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കിയിട്ടുള്ളവർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥാനക്കയറ്റം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയവർ സര്‍ക്കാര്‍ വകുപ്പുകളില്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത സേവനം അനുഷ്ഠിക്കുന്നത് ഒഴിവാക്കാന്‍ അവരവര്‍ക്ക് ഉതകുന്ന രീതിയില്‍ അന്തര്‍ വകുപ്പ് സ്ഥലംമാറ്റം നല്‍കുന്നത് പരിഗണിച്ചിട്ടുണ്ടോ;
( സി )
ഇവർക്ക് ഹയര്‍ സെക്കന്ററി പോലുള്ള വകുപ്പുകളിലേക്ക് അന്തര്‍ വകുപ്പ് സ്ഥലംമാറ്റം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
44.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവീസിലെ ആശ്രിത നിയമനത്തിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ; നിയമനം നൽകുന്നതിന് കാലപരിധി ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
45.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ കെ-ഫോൺ സേവനം നിലവിൽ ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തിൽ എവിടെയൊക്കെയാണ് പുതുതായി കെ-ഫോൺ സേവനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
46.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം കെ-ഫോണ്‍ പദ്ധതിയിലൂടെ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സ്വകാര്യ പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെയാണോ സംസ്ഥാനത്തെ വീടുകളിൽ കെ-ഫോണ്‍ കണക്ഷന്‍ എത്തിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
47.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ ഐ.ടി. ഹാർഡ് വെയർ ഉല്പാദനമാണ് സംസ്ഥാനത്ത് നടന്നത്;
( ബി )
2025-26 ആകുമ്പോഴേയ്ക്കും ഇത് എത്ര കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്;
( സി )
സംസ്ഥാനത്തെ സ്വകാര്യ ഐ.ടി. പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുവാന്‍ നൂതനമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കുമോ;
( ഡി )
ഐ.ടി. മേഖലയില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുവാനും സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യം പരമാവധി വികസിപ്പിക്കുവാനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ഇ )
നിലവില്‍ സംസ്ഥാനത്തെ ഐ.ടി. സംരംഭകര്‍ എത്രയെന്നും ഐ.ടി, ഐ.ടി. അനുബന്ധ മേഖലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും എണ്ണം എത്രയെന്നും ഇവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും വ്യക്തമാക്കുമോ?
48.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
പൊതുജനങ്ങൾക്ക് കെ-ഫോണ്‍ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
49.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരസാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ദേശീയപാത 66 ന് സമാന്തരമായി ഐ.ടി ഇടനാഴികള്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇവ എവിടെയൊക്കെയാണ് സ്ഥാപിക്കുന്നതെന്നും ഏത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ഐ.ടി. ഇടനാഴികളുടെ പ്രവര്‍ത്തനം വിശദമാക്കുമോ; ഇതിലൂടെ വിവരസാങ്കേതിക രംഗത്ത് എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
ഐ.ടി. ഇടനാഴികള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
50.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ നിയോജകമണ്ഡലത്തിൽ എത്ര അക്ഷയ കേന്ദ്രങ്ങളുണ്ട്; ഇതിൽ ആധാർ സേവനങ്ങൾ നൽകാത്ത അക്ഷയ കേന്ദ്രങ്ങളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
51.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ഭർത്താവിന് കെ-ഫോൺ പദ്ധതിയുടെ ഭാഗമായുള്ള ഏതെങ്കിലും ഏജൻസികൾ മുഖേന ഏതെങ്കിലും തസ്തികയിൽ ജോലി നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഏത് തസ്തികയിൽ എന്നുമുതൽ എന്നുവരെയാണ് ജോലി നൽകിയതെന്നും ശമ്പളം എത്രയായിരുന്നെന്നും വ്യക്തമാക്കാമോ?
52.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഓഫീസ് സോഫ്റ്റ്‌വെയറിലെ നവീകരണത്തിന്റെ ഫലമായി സിറ്റിസണ്‍ പോര്‍ട്ടല്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പോര്‍ട്ടലിന്റെ വേഗത വര്‍ദ്ധിപ്പിച്ച് കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഫയലുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് ഇ-ഓഫീസില്‍ എം.എല്‍.എ.-മാര്‍ക്ക് ലോഗിന്‍ സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇത് സംബന്ധിച്ച് ഐ.ടി. വകുപ്പിന് ലഭിച്ച G220400507/CMO നമ്പര്‍ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
ഇ-ഓഫീസില്‍ എം.എല്‍.എ. മാര്‍ക്ക് ലോഗിന്‍ സംവിധാനം നല്‍കാത്തത്തിന്റെ കാരണം വിശദമാക്കാമോ?
53.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ഇ.ആർ സർവേ പ്രകാരം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഏഷ്യയിൽ ഒന്നാമതായി കേരളത്തെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
( ബി )
സ്റ്റാർട്ടപ്പ് മിഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ?
54.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിലെ വീഡിയോ കമ്മ്യൂണിക്കേഷന്‍, ഒപ്ടിക്കല്‍ ഇമേജ് പ്രോസസ്സിംഗ്, ഇ-ഗവേണന്‍സ് ഇംപ്ലിമെന്റേഷന്‍, ഡിജിറ്റലൈസേഷന്‍, ടെക്നോളജി എക്സ്റ്റൻഷൻ, ഇന്‍ഫര്‍മാറ്റിക്സ്, വെബ്‌ സര്‍വീസസ്, കമ്മ്യൂണിക്കേഷന്‍ കോഴ്സ് എന്നീ വിഭാഗങ്ങൾ കായംകുളം, എറണാകുളം, കണ്ണൂര്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ 2016-17, 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ നടത്തിയ പ്രോജക്ടുകളുടെ വരവ്-ചെലവ് കണക്ക് അറിയിക്കുമോ;
( ബി )
സി-ഡിറ്റിൽ 2016 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ തുടര്‍ച്ചയായി നഷ്ടം വരുത്തിയിട്ടുള്ള വിഭാഗങ്ങൾ ഏതൊക്കെയാണ്; പ്രവര്‍ത്തന നഷ്ടം വരുത്തുന്ന വിഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കര്‍മ്മപദ്ധതി ആവിഷ്കരിച്ച് സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സി-ഡിറ്റിനോട് ആവശ്യപ്പെടുമോ;
( സി )
പ്ലാന്‍ ഫണ്ടായി സി-ഡിറ്റിന് 2016-17 മുതല്‍ 2020-21 വരെ ഓരോ വർഷവും എത്ര തുക ലഭിച്ചിട്ടുണ്ട്;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ സി-ഡിറ്റില്‍ പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എത്ര പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ഇ )
ഈവിധം ക്രമവിരുദ്ധ പർച്ചേസ് നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
55.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കെ-ഫോൺ സേവനം നിലവിൽ ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിൽ കെ-ഫോൺ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേബിൾ ശൃംഖല സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറഞ്ഞ മലയോര-ആദിവാസി മേഖലകളിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് മുൻഗണന നൽകുമോയെന്ന് വ്യക്തമാക്കുമോ?
56.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.സി.സി. കേഡറ്റുകൾക്കായി കുട്ടനാട്ടില്‍ കിടങ്ങറയില്‍ സ്ഥാപിക്കുന്ന നാഷണല്‍ ട്രെയിനിംഗ് സെന്റർ നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സര്‍ക്കാര്‍ കൈമാറ്റം ചെയ്ത ഭൂമിയില്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണം സമയ ബന്ധിതമായി പൂർത്തികരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ട്രെയിനിംഗ് സെന്റർ യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടിലെ ജനങ്ങള്‍ക്കും രാജ്യത്തിനും എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്നു വ്യക്തമാക്കുമോ;
( ഡി )
ട്രെയിനിങ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?
57.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എത്ര രൂപയുടെ ധനസഹായം എത്ര പേർക്കായി വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഡോക്ടറുടെ മെ‍ഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എത്ര കാലയളവ് കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനായി വീണ്ടും അപേക്ഷിക്കാനാവുകയെന്ന് വിശദമാക്കാമോ;
( സി )
ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാനുള്ള ഫോറം പുതുക്കിയതിനാൽ പഴയ ഫോറം ഏതു കാലയളവ് വരെ ഉപയോഗിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
58.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി എത്ര പേർക്ക് ആനുകൂല്യം നൽകി; മൊത്തം എത്ര കോടി രൂപ ഈ ഇനത്തിൽ ചെലവഴിച്ചെന്ന വിവരം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
59.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സ ആവശ്യത്തിനായി മാത്രം എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
60.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ ഒരു വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായമായി എത്ര രൂപ കാസര്‍ഗോഡ് ജില്ലയിൽ അനുവദിച്ചിട്ടുണ്ട്; ആയതിന്റെ താലൂക്ക് തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
61.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയിൽ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള അര്‍ത്ഥനാധികാരി ആരാണ്; അര്‍ത്ഥനാധികാരിയെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അധികാരമുള്ളത് ആര്‍ക്കൊക്കെയാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ ആകെ എത്ര കുടുംബങ്ങള്‍ക്കാണ് വീട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത്; ഇതു വഴി എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് നാളിതുവരെയുള്ള എല്ലാ ഭൂമിയേറ്റെടുക്കല്‍ പദ്ധതികളിലും സമയബന്ധിതമായി നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടോ; ഇനി ഏതെല്ലാം പദ്ധതികളിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്; എത്ര പേര്‍ക്ക് എത്ര രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ അവശേഷിക്കുന്നുണ്ട്;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി ഭൂമിയേറ്റെടുത്ത് വിജ്ഞാപനം ചെയ്ത തീയതികള്‍ അറിയിക്കുമോ?
62.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും പ്രവൃത്തി തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ചെലവഴിച്ചത് ഏത് ഫണ്ടിൽ നിന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; എത്ര ഓഫീസുകൾ തുറന്നിട്ടുണ്ടെന്നും അനുവദിച്ചിട്ടുള്ള തസ്തികകൾ ഏതൊക്കെയാണെന്നും ഏതെല്ലാം തസ്തികകളിൽ നിലവിൽ ഉദ്യോഗസ്ഥരുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ഓഫീസുകളുടെ പ്രവർത്തനത്തിനും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ഓരോ മാസവും ആവശ്യമായി വരുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങുളടയും വിശദ വിവരങ്ങൾ വില്ലേജ് തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; കേന്ദ്രാനുമതി ഇല്ലെങ്കിൽ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്ന് വിശദമാക്കാമോ;
( ജി )
പ്രസ്തുത പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയച്ചിട്ടുണ്ടോ; അവയ്ക്ക് മറുപടി ലഭിച്ചിരുന്നോ; ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ?
63.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കനോലി കനാൽ നവീകരിച്ച് കനാൽ സിറ്റി പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് കോരപ്പുഴ മുതൽ കല്ലായിപ്പുഴ വരെയുള്ള ഭാഗങ്ങളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
64.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വടകര-മാഹി കനാല്‍ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
നിലവിലെ പ്രവൃത്തികള്‍ കരാര്‍ സമയക്രമം പാലിച്ചാണോ നടന്നുവരുന്നതെന്ന് അറിയിക്കാമോ; വിവിധ ഘട്ടങ്ങളിലെ പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ;
( ഡി )
വിവിധ ഘട്ടങ്ങളിലെ പ്രവൃത്തികള്‍ ഏതൊക്കെ സമയത്താണ്‌ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
65.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിനിലൂടെയും കൊച്ചിയിലൂടെയും കടന്നുപോവുന്ന സംസ്ഥാനത്തിന്റെ ബ‍ൃഹദ് പദ്ധതിയായ തീരദേശ ഹൈവേ കൊച്ചി അഴിമുഖത്ത് മുറിയപ്പെടാതിരിക്കാൻ ബദൽമാർഗ്ഗങ്ങൾ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എന്തെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിനേയും കൊച്ചിയേയും ബന്ധിപ്പിച്ചുകൊണ്ട് കൊച്ചി അഴിമുഖത്ത് 2.5 കി.മീ. നീളത്തിൽ ഭൂഗർഭ ടണലോ എലിവേറ്റഡ് ഹൈവേയോ നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് സാധ്യതാപഠനം നടത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച കത്തിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
66.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പ്രദർശന വിപണന മേളകൾ നടത്തിയിരു​ന്നോ; എങ്കിൽ എവിടെയെല്ലാം;
( ബി )
കണ്ണൂർ ജില്ലയിലെ മേള എന്നാണ് ആരംഭിച്ചത്; മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി മേള നേരത്തേ ആരംഭിച്ചതിന്റെ കാരണം വിശദമാക്കുമോ;
( സി )
സർക്കാരിന്റെ വാർഷികാഘോഷത്തിനായി എത്ര തുക ചെലവഴിച്ചു; ഇനം തിരിച്ച് വ്യക്തമാക്കുമോ?
67.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലകളില്‍ സംഘടിപ്പിച്ച പരിപാടികള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;
( ബി )
ഇതിനായി എത്ര തുക ചിലവഴിച്ചിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമാക്കുമോ?
68.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്‍ക്ക് സഹായകരമായി സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രവാസികള്‍ക്കായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കേന്ദ്രസഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
69.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യുദ്ധവും മറ്റ് പ്രതിസന്ധികളും കാരണം മടങ്ങിയെത്തിയ ഉക്രൈനിലെ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനായി സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉക്രൈനിൽ നിന്നും വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ എത്ര തുകയാണ് സംസ്ഥാന സർക്കാർ ചെലവിട്ടത്‌; ഇതിനായി കേന്ദ്രത്തിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
70.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് സി ഡിറ്റ് ഏതൊക്കെ കരാറുകളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഈ കരാറുകൾ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് സി ഡിറ്റ് വികസിപ്പിച്ച സോഫ്‍റ്റ് വെയർ ഏതെന്ന് അറിയിക്കാമോ?
71.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാം ലോക കേരള സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
ഒന്നും രണ്ടും ലോക കേരള സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ സമര്‍പ്പിച്ച 10 ശുപാര്‍ശകളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും വിശദമാക്കുമോ;
( സി )
പ്രസ്തുത ശുപാര്‍ശകളിന്മേല്‍ ഏതെല്ലാം നടപ്പിലാക്കിയിട്ടുണ്ടെന്നുള്ള വിശദ വിവരം ലഭ്യമാക്കുമോ;
( ഡി )
കഴിഞ്ഞ രണ്ട് സമ്മേളനങ്ങളുടെ ഫലമായി സംസ്ഥാനത്തിനും പ്രവാസി സമൂഹത്തിനും ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ എത്ര കോടി രൂപയുടെ പ്രവാസി നിക്ഷേപം ഉണ്ടായിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ?
72.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വ്യത്യസ്ത രാഷ്ട്രീയ പ്രവർത്തകർ തുടർച്ചയായ ദിവസങ്ങളിൽ കൊലചെയ്യപ്പെട്ടതിനാൽ സംഘർഷ സാധ്യത നിലനിന്നിരുന്ന ആലപ്പുഴ ജില്ലയിൽ ഒരേ ദിവസം തന്നെ രണ്ട് വ്യത്യസ്ത രാഷ്ട്രീയ-സാമുദായിക സംഘടനകൾക്ക് പ്രകടനം നടത്തുവാൻ അനുമതി നൽകിയത് ഏതു സാഹചര്യത്തിൽ ആണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംഘടനകൾക്ക് പ്രകടനം നടത്തുന്നതിന് അനുമതി നൽകുന്നതിന് മുമ്പായി പോലീസ് / ഇന്റലിജൻസ് റിപ്പോർട്ട് തേടിയിരുന്നോ; പ്രകടനത്തിന് അനുമതി നൽകുന്നതിന് അനുകൂലമായി പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അപകടകരമായ ഇത്തരം പ്രവണതകൾ ഒഴിവാക്കി മത സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
73.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആൾക്കൂട്ട ആക്രമണ കൊലപാതക കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസ്സിലെ പ്രതികള്‍ക്ക് ശിക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
കേസിന്റെ വിചാരണ വേളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് ഗൗരവപൂർവ്വം കാണുന്നുണ്ടോ; വിചാരണ പൂർത്തീകരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
74.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബോംബ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ, തോക്ക് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണത്തിൽ 2016 മുതൽ എത്രപേർ മരണപ്പെട്ടു; എത്ര പേർക്ക് പരിക്ക് പറ്റി ; ഒരോ സംഭവവും നടന്ന തിയതി, ജില്ല, പോലീസ് സ്റ്റേഷൻ എന്നിവ സഹിതമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( ബി )
ഇതിൽ എത്ര പേർ പ്രതികളാണെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും ഇനി എത്ര പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നുമുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( സി )
സ്ഫോടക വസ്തുക്കളും തോക്കുകളും സംസ്ഥാനത്ത് ആക്രമികൾക്ക് എങ്ങിനെ ലഭിക്കുന്നു എന്ന കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഓരോ കേസ്സിലും ഏതെല്ലാം തരത്തിൽ അന്വേഷണം നടത്തി എന്ന് വ്യക്തമാക്കുമോ ?
75.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് പ്രതിഷേധ മുദ്രാവാക്യം വിളിച്ച പ്രമുഖ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരെ തള്ളി വീഴ്ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഭരണപക്ഷമുന്നണി കൺവീനർ​ക്കെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചുവെന്നും ആരൊക്കെയാണ് പരാതിക്കാരെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേല്‍ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?
76.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ എത്ര കേസുകള്‍ ചുമത്തിയിട്ടുണ്ട്, ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്ര വീതമാണ്; നാളിതുവരെ പിന്‍വലിച്ച കേസുകള്‍ എത്ര, ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
77.
ശ്രീ എം വിൻസെൻറ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലും കറുത്ത മാസ്ക്കും വസ്ത്രവും ധരിച്ചവരെ പോലീസ് വിലക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലും കറുത്ത മാസ്ക്കും കറുത്ത വസ്ത്രവും ധരിച്ചവരെ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ ;
( സി )
കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന കറുത്ത വസ്ത്രം ധരിച്ച രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ സാഹചര്യം വിശദമാക്കാമോ;
( ഡി )
ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനിടയായ സാഹചര്യം വിശദമാക്കാമോ?
78.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിന് ഏതെങ്കിലും ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനവേളയിൽ ഒരു കുടുംബത്തെ പോലീസ് വഴിയരികിൽ തടഞ്ഞുനിർത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ആരുടെ നിർദ്ദേശപ്രകാരമാണ് എന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ കറുത്ത മാസ്ക് നിർബന്ധപൂർവ്വം മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കിൽ മാസ്ക് മാറ്റിയതിന് ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
കറുത്ത മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കൺവീനർ പ്രസ്താവന നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;
( ഇ )
സുരക്ഷാ നടപടികളുടെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ടോ; എങ്കിൽ ആയത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
79.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയെ പോലീസ് ജീപ്പിൽ വച്ച് ഭരണപക്ഷ യുവജന സംഘടനയുടെ പ്രവർത്തകർ ആക്രമിച്ചതായി പറയപ്പെടുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
പോലീസ് ജീപ്പിൽ കയറ്റിയ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവിനെ ജീപ്പിൽ കയറി ആക്രമിച്ചവരെ തടയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
സർക്കാരിനെതിരെയുള്ള സമരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ ഭരണപക്ഷ കക്ഷിയിൽപെട്ട നേതാക്കൾ വധഭീഷണി നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത്‌ ഗൗരവമായി കാണുന്നുണ്ടോ;
( ഡി )
കണ്ണൂരിൽ മാധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധു വധഭീഷണി മുഴക്കിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കേസ് എടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
80.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ മാസം കോഴിക്കോട് തിക്കൊടിയില്‍ ഒരു ഭരണകക്ഷി യുവജന സംഘടനയുടെ പ്രകടനത്തിൽ പ്രകോപനകരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ; ഏതൊക്കെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രമുഖ പ്രതിപക്ഷ പാർട്ടി ഓഫീസുകൾക്കെതിരെയും നേതാക്കൾക്കെതിരെയും പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുമ്പോൾ പോലീസ് അക്രമകാരികൾക്ക് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുന്ന പ്രവർത്തികളിലേക്ക് ഭരണകക്ഷി പാർട്ടികളും യുവജന സംഘടനകളും നീങ്ങുന്നതായി പറയപ്പെടുന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാൻ പോലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
81.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനാ പ്രവർത്തകർ അതിക്രമിച്ച് കടന്ന് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെയും ഉദ്യോഗസ്ഥരെയും പ്രസ്തുത പ്രവർത്തകർ ആക്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആക്രമിച്ചവർക്കെതിരെ നിസ്സാരമായ വകുപ്പുകൾ മാത്രം ചുമത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കടന്ന പ്രസ്തുത സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ തയ്യാറാകുമോ;
( ഡി )
പ്രതിപക്ഷ നേതാവിനെയും മുഖ്യ പ്രതിപക്ഷകക്ഷിയുടെ സംസ്ഥാന പ്രസിഡന്റിനെയും കായികമായി നേരിടാൻ ഏതെങ്കിലും ജനപ്രതിനിധി ആഹ്വാനം നൽകിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവർക്കെതിരെ പ്രേരണാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
82.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കേരള സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ പ്രതികരണമോ പ്രവര്‍ത്തനങ്ങളോ നടത്തുന്നവര്‍ക്കെതിരെ എത്ര കേസുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ കേരള സമൂഹത്തില്‍ സൃഷ്ടിക്കുന്ന വലിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിന് തയ്യാറാകുമോ?
83.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ ആൻസലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണകള്ളക്കടത്ത് കേസ്സിലെ പ്രതിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷികള്‍ ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന നീക്കം ഗൗരവത്തിലെടുത്ത് കൊണ്ട് അട്ടിമറിശ്രമത്തിനെതിരെ കര്‍ക്കശമായ ഭരണപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ പൂര്‍ണ്ണ അധികാരത്തിലുള്ളതായിരിക്കെ കള്ളക്കടത്ത് കേസ്സിലെ പ്രതിക്ക് തങ്ങള്‍ സംരക്ഷണമൊരുക്കുമെന്ന് ഇ.ഡി. പറഞ്ഞെന്ന വാര്‍ത്ത ശരിയെങ്കില്‍ ഗുരുതരമായ നിയമലംഘനത്തിനെതിരെ ശക്തമായ നിയമനടപടിക്ക് മുതിരുന്ന കാര്യം പരിഗണിക്കുമോ; കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചതു ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്ക് ജീവാപായം വരുത്താന്‍ ചിലർ ശ്രമിച്ചതും അവരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള ചിലര്‍ സംരക്ഷിക്കുമെന്ന് പ്രസ്താവിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തിലെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
84.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഐ ബി സതീഷ്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസിലെ കുറ്റാരോപിതയെ മുന്‍നിര്‍ത്തി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്ത് നടത്തുന്ന അക്രമസമരങ്ങള്‍ ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അക്രമപ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളിലെ ചില നേതാക്കള്‍ രംഗത്തു വന്നത് ഈ സംഭവത്തിന് പിന്നിലെ ആസൂത്രണത്തിന്റെ തെളിവായിക്കാണുന്നുണ്ടോ;
( ഡി )
ഇത്തരം അക്രമങ്ങളെ തുറന്നു കാട്ടുന്നതിനും അക്രമികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ?
85.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി ആസ്ഥാനമന്ദിരം ആക്രമിച്ച ഒരു പ്രമുഖ ഭരണപക്ഷ രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനാ പ്രവർത്തകർക്കെതിരെ പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഭരണകക്ഷിയുടെ യുവജന സംഘടനയുടെ ആക്രമണത്തിൽ സംസ്ഥാനമൊട്ടാകെയുള്ള ക്രമസമാധാന നില തകരാറിലായിരിക്കുന്നു എന്ന ആക്ഷേപം ഗൗരവപൂർവം കാണുന്നുണ്ടോ;
( സി )
ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിനായി കർശന നടപടികള്‍ സ്വീകരിക്കാൻ തയ്യാറാകുമോ?
86.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല അയിരൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
87.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ജനങ്ങൾ കറുത്ത വസ്ത്രങ്ങൾ ധരിക്കരുത് എന്ന രീതിയിൽ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
മുഖ്യമന്ത്രിയുടെ എറണാകുളം സന്ദർശനവേളയിൽ കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
88.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന പരിശോധന നടത്തുന്നതിനും വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും ഏത് റാങ്കിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കാണ് അധികാരമുള്ളത് എന്ന് വിശദമാക്കാമോ ;
( ബി )
സംസ്ഥാനത്ത് ഹോം ഗാർഡുകൾക്ക് വാഹന പരിശോധന നടത്തുന്നതിന് അധികാരവും അനുമതിയും നൽകിയിട്ടുണ്ടോ ;
( സി )
ഇല്ലാത്ത അധികാരം ഉപയോഗിച്ച് വാഹന പരിശോധന നടത്തുന്ന ഹോം ഗാർഡുകൾ അടക്കമുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കുമോ; ഇത്തരത്തിൽ നടത്തുന്ന വാഹന പരിശോധനയോട് സഹകരിക്കാത്തവർക്കെതിരെ കേസെടുക്കാൻ സർക്കാരോ സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരോ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ?
89.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഭിന്നസൗഹൃദ റെസ്റ്റിംഗ് റൂമുകൾ , ടോയ്‌ലറ്റ് ഫെസിലിറ്റി എന്നിവ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെങ്കിലും പല സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് പ്രസ്തുത സൗകര്യങ്ങൾ ലഭ്യമല്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
90.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര മേഖലയുടെ കേന്ദ്രമായ കാട്ടാക്കട താലൂക്കാസ്ഥാനത്ത് പോലീസ് കൺട്രോൾ റൂ‍ം ആരംഭിക്കുന്നതിനുള്ള നി‍ർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ ഇതിനായുള്ള നടപടി സ്വീകരിയ്ക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
91.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന മുതുകാട് പ്രദേശത്ത് അടിക്കടിയുണ്ടാവുന്ന മാവോയിസ്റ്റ് ഭീഷണി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് കെട്ടിടം പണിയുന്നതിന് വേണ്ടി ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമി ലഭ്യമായിട്ടുണ്ടോ; എങ്കിൽ കെട്ടിടം പണിയാനാവശ്യമായ എന്തൊക്കെ നടപടികൾ ഉണ്ടായി എന്ന് വ്യക്തമാക്കാമോ?
92.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും തടയുന്നതിന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനവേളയിൽ മാമോദിസ കഴിഞ്ഞ് കൊച്ചു കുട്ടിയുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബത്തെ മണിക്കൂറുകളോളം റോഡിൽ തടഞ്ഞുനിർത്തി ബുദ്ധിമുട്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
93.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ ഏതുവരെ ആയെന്ന് വിശദമാക്കാമോ?
94.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് അപകടത്തിൽ പെടുന്ന വാഹനങ്ങൾ സംബന്ധിച്ച പരാതി ഉണ്ടായാൽ പ്രസ്തുത വിവരം അതാത് പരിധിയിലെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന നിബന്ധനയുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം ഉണ്ടാകുന്ന സംഭവങ്ങൾ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്താൽ ബന്ധപ്പെട്ട വിവരം സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്താറുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
09.03.2012 മുതൽ 11.03.2012 വരെയുള്ള മൂന്ന് ദിവസത്തെ പാറശാല പോലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കുമോ?
95.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കുമ്പള എന്നീ പോലീസ് സ്‌റ്റേഷനുകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എത്ര മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസുകളിൽ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിൽ നാളിതുവരെ പ്രതികളെ പിടികൂടാൻ കഴിയാത്ത മോഷണക്കേസുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
മോഷണങ്ങൾ തടയുന്നതിനും മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിനും എന്തൊക്കെ നടപടികളാണ് പ്രസ്തുത പോലീസ് സ്റ്റേഷനുകളിൽ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?
96.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ആർ.പി.സി. 153 എ സെക്ഷൻ പ്രകാരം 2016 മുതൽ എത്ര കേസുകൾ എടുത്തിട്ടുണ്ട് എന്ന് തീയതി, കേസ് എടുത്ത പോലീസ് സ്റ്റേഷൻ, പ്രതികൾ , കേസിൽ ചേർത്ത മറ്റ് വകുപ്പുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര പേരെ അറസ്റ്റ് ചെയ്തു; ഓരോ കേസിലും പ്രതികൾ എത്ര ദിവസം റിമാന്റിൽ കഴിഞ്ഞു ; കേസിൽ ഉൾപ്പെട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടോ; വ്യക്തമാക്കാമോ ?
97.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീഹാറിലെ ധനാപ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസില്‍ (ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്) ക്ലാര്‍ക്ക് ആയി ജോലിചെയ്തുവന്നതും മികച്ച ബാസ്കറ്റ്ബോള്‍ പ്ലേയറുമായ ലിതാര കെ.സി. ബീഹാറില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം ഏത് ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( സി )
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ലിതാരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ?
98.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി ശ്രീ. പി. കെ ഷമീമിനെതിരെ തിരൂരങ്ങാടി പോലീസ് കറുത്ത ഷർട്ട് ധരിച്ചു എന്ന കാരണത്താൽ FIR നമ്പർ - 396/2022 പ്രകാരം കേസെടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
സംസ്ഥാനത്ത് കറുത്ത ഷർട്ട് ധരിച്ചു പുറത്തിറങ്ങുന്നത് കുറ്റകരമാണോ ;
( സി )
ഏതെല്ലാം വകുപ്പുകൾ ചുമത്തിയാണ് ടിയാനെതിരെ കേസെടുത്തിട്ടുള്ളത് ;
( ഡി )
കരുതൽ എന്ന നിലയിൽ അറസ്റ്റ് ചെയ്യുമ്പോൾ FIR റജിസ്റ്റർ ചെയ്യുന്ന പതിവുണ്ടോ ?
99.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയെ രാജ്യത്ത് ഏറ്റവും മികച്ചതാക്കി നിലനിര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യവിപുലീകരണത്തിനും ആധുനീകരണത്തിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഗുണ്ടാ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള 'ഓപ്പറേഷന്‍ കാവല്‍' കാര്യക്ഷമമായി തുടരുന്നുണ്ടോ; കുറ്റകൃത്യങ്ങളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്ന കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കാനും നിരീക്ഷണത്തിലാക്കാനും ഗുണ്ടാ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാകുമോ;
( സി )
സ്ഥിരം കുറ്റവാളികളെ അടിച്ചമര്‍ത്താന്‍ ഇന്റഗ്രേറ്റഡ് കോര്‍ പോലീസിംഗ് സിസ്റ്റം (ഐകോപ്സ്) പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ?
100.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നീണ്ടകര, പാറശ്ശാല താലൂക്ക് ആശുപത്രികളില്‍ സി.സി.ടി.വി. സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയവർക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനായി സി. ഡിറ്റ്- ൽ നിന്നും തിരുവല്ലം പോലീസ്‌ സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടോ ; പ്രസ്തുത പരാതിയിന്‍മേലുള്ള അന്വേഷണത്തിന്റെ പുരോഗതി അറിയിക്കുമോ;
( ബി )
താലൂക്ക് ആശുപത്രികള്‍ കൂടാതെ മ്യൂസിയം, കാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും സി.സി.ടി.വി. സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; ഇതും പോലീസ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
തിരുവല്ലം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ആരുടെയൊക്കെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ?
101.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ പനവൂർ കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ അനുമതി ആയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പനവൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം പരിശോധിച്ചതിൻ പ്രകാരം പോലീസ് സ്റ്റേഷൻ പ്രവർത്തിക്കാൻ പര്യാപ്തമാണെന്ന് റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതൊക്കെ പഞ്ചായത്ത് പ്രദേശങ്ങളാണ് പുതിയ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരികയെന്ന് വ്യക്തമാക്കാമോ?
102.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 - 2022 കാലയളവിലെ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ വിമർശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നടത്തുന്ന അധിക്ഷേപങ്ങളും മുഖ്യമന്ത്രിയെ വിമാനത്തില്‍ പോലും തടയാനും ആക്രമിക്കാനും ശ്രമിച്ചതുപോലുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ എത്രപേരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചു; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നിയന്ത്രണവും കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന പ്രധാന നടപടികളും വിശദമാക്കുമോ?
103.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി മുതൽ 2022 മെയ് വരെ കാസർകോട് ജില്ലയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഈ കേസ്സുകളിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നും എങ്കിൽ തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രതികളെ തിരിച്ചറിയാത്ത കേസ്സുകൾ ഏതൊക്കെയാണെന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രതികളെ തിരിച്ചറിയാനും തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യാനും കാലവിളംബം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ?
104.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളത്ത് നടിയെ അക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കോടതിയിൽ തെളിവായി സമർപ്പിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ 29/1/2020 നു സർക്കാരിനെ അറിയിച്ചിരുന്നോ; എങ്കിൽ ഇതിന്മേൽ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
കേസിലെ പ്രധാന പ്രതിയായ നടനെ മുൻ ഡി ജി പി നിരവധി തവണ വിളിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
നിരവധി അട്ടിമറികൾ നടന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിൽ നടപടി എടുക്കാൻ വൈകിയതിന്റെ കാരണം വിശദമാക്കാമോ ?
105.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡത്തിലെ ഏതെല്ലാം സ്കൂളുകളിലാണ്‌ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് നിലവില്‍ ഉള്ളത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്‌തുത മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്നാണ് പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചതെന്നും നിലവില്‍ സ്വീകരിച്ച നടപടികളും അറിയിക്കാമോ?
106.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പിറവിക്ക് ശേഷം കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് ഇനം തിരിച്ച് സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയിലോ പോലീസ് ആസ്ഥാനത്തോ സംസ്ഥാന ആഭ്യന്തര വകുപ്പിലോ സൂക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് ലഭ്യമാക്കുമോ; ഇല്ലെങ്കിൽ ശേഖരിച്ചു ലഭ്യമാക്കുമോ;
( ബി )
കേരളത്തിലെ നിരോധിക്കപ്പെട്ട സംഘടനകൾ നടത്തിയ കൊലപാതകങ്ങൾ പ്രസ്തുത സംഘടനകളുടെ ഇനം തിരിച്ച് സൂക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരളത്തിൽ വർദ്ധിച്ചു വരുന്ന രാഷ്ടീയ കൊലപാതകങ്ങൾ കാരണം പൊതുജനജീവിതം ദു:സഹമാകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ഡി )
കേരളത്തിൽ അടുത്തിടയായി അടിക്കടി വർദ്ധിച്ചു വരുന്ന കൊലപാതകങ്ങൾക്കെതിരെ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ഇ )
കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ പറ്റി വിശദമാക്കാമോ?
107.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ 2020 വരെ എത്ര സ്ത്രീധനപീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ; ഇവയിൽ എത്ര കേസുകളിൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്;
( ബി )
2021 മുതൽ നാളിതുവരെ എത്ര സ്ത്രീധന പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ; എത്ര കേസുകളിൽ അന്വേഷണം പൂർത്തിയാക്കി ശിക്ഷ നൽകിയിട്ടുണ്ട് ;
( സി )
2021 മുതൽ സ്ത്രീധന പീഡന കേസുകളിൽ വലിയ വർധന ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ ;
( ഡി )
സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് ഗാർഹിക പീഡനമേൽക്കേണ്ടി വരുന്നത് തടയുവാൻ കർശന നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ ?
108.
ശ്രീമതി.ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകുന്നതും സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ തടയുന്നതിലും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
വാളയാർ പെൺകുട്ടികളുടെ മരണം ഉൾപ്പെടെ സമീപകാലത്ത് ആവർത്തിക്കപ്പെട്ട സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
109.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കേസ് വാദിക്കാൻ സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും നാളിതുവരെ അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഇത് കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചിട്ടുണ്ടോ; കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
110.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ഉപജീവനാർത്ഥം പതിനായിരക്കണക്കിനു അതിഥി തൊഴിലാളികള്‍ വന്നു കേന്ദ്രീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ;
( ബി )
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം എത്ര അതിഥി തൊഴിലാളികള്‍ ഈ പ്രദേശത്ത് ഉണ്ട് ; കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
അതിഥി തൊഴിലാളികളുടെ ഇടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; അതിഥി തൊഴിലാളികളുടെ അതിക്രമങ്ങളും ബാഹുല്യവും കാരണം ഒരു അധിക പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ? ഇല്ലെങ്കില്‍ നിലവിലുളള സ്റ്റേഷനില്‍ സ്ട്രെങ്ത് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കാമോ?
111.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽ വാർഡ്‌ നമ്പർ 11-ൽ ഉൾപ്പെടുന്ന ശ്രീ. മുഹമ്മദ്‌ തൻവീറിനെ താനൂർ പോലീസ് അകാരണമായി മർദ്ദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
ഈ വിഷയത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്ഥലം എം.എൽ.എ ബഹു. മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( സി )
ഈ വിഷയത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടികൾ സ്വീകരിക്കുമോ?
112.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും അതിക്രമം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന ഗുണ്ടാ ആക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും കണക്ക് ലഭ്യമാക്കുമോ;
( സി )
ഗുണ്ടാ അക്രമങ്ങളും, കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
113.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൈബർ ക്രൈമുകൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് വലിയ രീതിയിൽ സൈബർ ക്രൈമുകൾ നടത്തുന്നതിനെ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ എത്ര സൈബർ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ ;
( സി )
സൈബർ ക്രൈമുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും പോലീസ് സംവിധാനത്തിനുള്ള പരിമിതികൾ പരിശോധിച്ച് അടിയന്തര പരിഹാരനടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
114.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ അന്വേഷണം ഏതു രീതിയിലാണ് നടത്തുന്നതെന്ന് വിശദമാക്കുമോ; ആയതിന് പോലീസിന് പ്രത്യേക പരിശീലനവും സാങ്കേതിക പരിജ്ഞാനവും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സൈബര്‍ കേസുകൾ അന്വേഷിക്കുവാന്‍ പോലീസ് സ്റ്റേഷനുകളിലെ സൈബര്‍ സെല്ലുകള്‍ക്ക് കഴിയുന്നുണ്ടോയെന്ന് അറിയിക്കാമോ; ഇതിനായി പ്രത്യേക വൈദഗ്ദ്ധ്യം നേടിയവരെ പോലീസ് സ്റ്റേഷനുകളില്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സൈബര്‍ കേസ്സുകളിലെ അന്വേഷണം വൈകുന്നതിലൂടെ പ്രതികള്‍ രക്ഷപ്പെടാനും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടാനും ഇടയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
115.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്തീരാങ്കാവില്‍ ആരംഭിച്ച പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;
( സി )
ആധുനിക ഡിസെെനില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്?
116.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച കോട്ടയം ജില്ല പോലീസ് മേധാവിയുടെ ശിപാര്‍ശ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ ശിപാര്‍ശയിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
117.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സബ് ജയിലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണെന്ന് അറിയിക്കാമോ ; പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയും?
118.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കാലങ്ങളായി ജീര്‍ണ്ണാവസ്ഥയിലായി അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവിടെ പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
119.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികൾക്ക് മുൻപിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതായി പറയപ്പെടുന്ന രണ്ട് ഇടനിലക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
എ.ഡി.ജി.പി. ലോ ആൻഡ് ഓർഡറുമായും വിജിലൻസ് ഡയറക്ടറുമായും നിരവധി തവണ സംസാരിച്ചു എന്ന് ആരോപണമുള്ള പ്രസ്തുത ഇടനിലക്കാരുടെ ഫോൺ കസ്റ്റഡിയിൽ എടുക്കാതെ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിനിധികളെന്ന് അവകാശപ്പെട്ടുകൊണ്ട് കേസിലെ പ്രതിയെ സ്വാധീനിക്കാൻ ഇവർ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
120.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഏതൊക്കെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ആരൊക്കെയാണ് പ്രതികള്‍;
( ബി )
പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടോ; പ്രതികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവരാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇതിലെ പ്രതികള്‍ മറ്റേതെങ്കിലും കേസ്സില്‍ പ്രതികളായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
121.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കും സി.പി.എം. കേരള സംസ്ഥാന സെക്രട്ടറിക്കും വേണ്ടി വിദേശത്തേക്ക് കറന്‍സി അടങ്ങിയ ബാഗ് കടത്തിയെന്നും ക്ലിഫ് ഹൗസിലേക്ക് ഭാരമേറിയ പാത്രങ്ങള്‍ എത്തിച്ചുവെന്നുമുള്ള സ്വർണക്കടത്തു കേസ്സിലെ കുറ്റാരോപിതയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിജസ്ഥിതി വ്യക്തമാക്കുമോ?
122.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ഒരു വ്യക്തി സമ്മർദ്ദം ചെലുത്തി​യെന്നും ഭീഷണിപ്പെടുത്തുയെന്നുമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായും സമ്മർദ്ദം ചെലുത്തിയതായും ആരോപിക്കപ്പെട്ട വ്യക്തിക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ ?
123.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിനെതിരെ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉളവാക്കുന്നതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കേരളത്തിലാകെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേകമായ അന്വേഷണം നടത്താന്‍ തയ്യാറാകുമോ;
( സി )
കലാപനീക്കങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്യുന്ന വ്യക്തികള്‍ക്കെതിരെയും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?
124.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഫാേറന്‍സിക് സയന്‍സ് ലാബില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍ക്കെല്ലാം നിലവില്‍ വിശേഷാല്‍ ചട്ടങ്ങള്‍ രൂപികരിച്ചിട്ടുണ്ടാേ;
( ബി )
വിശേഷാല്‍ ചട്ടങ്ങളില്ലാത്തതിനാല്‍ നിയമനം നടക്കാത്ത ഏതെങ്കിലും തസ്തികകള്‍ ഫാേറന്‍സിക് ലാബിലുണ്ടാേ; വിശദമാക്കാമാേ;
( സി )
ഫാേറന്‍സിക് ലാബില്‍ എല്ലാ തസ്തികകള്‍ക്കുമായി ഒരു വിശേഷാല്‍ ചട്ടം രൂപീകരിക്കാന്‍ കഴിയുമാേ; എങ്കില്‍ ഇത് സമയബന്ധിതമായി എന്ന് രൂപീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമാേ?
125.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ പോലീസ് സേനയില്‍ എത്ര പേര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം കേഡറിലാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
126.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ പോക്സോ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലയില്‍ അധിക പോക്സോ കോടതി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
മൂന്നാര്‍ മേഖലയില്‍ പ്രസ്തുത കോടതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
127.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കോടതിസമുച്ചയത്തിന്റെ നി‍ർമ്മാണ പൂർത്തീകരണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
128.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത് എന്നാണ് ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും നിലമ്പൂരില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; ആയതു സംബന്ധിച്ച നിലവിലെ തടസ്സങ്ങള്‍ വിശദീകരിക്കാമോ;
( സി )
നിലമ്പൂരില്‍ മുന്‍സിഫ് കോടതി പ്രവര്‍ത്തിക്കുന്നതിനാവശ്യമായി അനുവദിക്കേണ്ട ആകെ തസ്തികകള്‍ എത്രയെന്നും അവയേതൊക്കെയെന്നും എത്ര തസ്തികകള്‍ ഇതുവരെ അനുവദിച്ചുവെന്നും അറിയിക്കാമോ; ശേഷിക്കുന്ന തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
01.04.2015-ന് ശേഷം സംസ്ഥാനത്ത് വിവിധ കോടതികളിലേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തസ്തികകളാണ് 01.04.2015-ന് ശേഷം സംസ്ഥാനത്ത് പുതുതായി അനുവദിച്ചതെന്ന കണക്കുകള്‍ ലഭ്യമാക്കാമോ;
( ഇ )
നിലമ്പൂര്‍ ജെ.എഫ്.സി.എം. കോടതി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി പദവി ഉയര്‍ത്തുന്നതിനായി ബഹു. ഹൈക്കോടതി രജിസ്ട്രാര്‍ 30.04.2015-ന് D7(A)-16913/2006 നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള തസ്തികകള്‍ ഉടനെ അനുവദിക്കാനാകുമോ; വിശദമാക്കാമോ;
( എഫ് )
നിലമ്പൂര്‍ താലൂക്കിലെ ജനങ്ങള്‍ സിവില്‍ കേസ്സുകള്‍ നടത്തുന്നതിനായി ഇപ്പോള്‍ ആശ്രയിക്കേണ്ട മുന്‍സിഫ് കോടതികള്‍ ഏതൊക്കെയെന്നും സംസ്ഥാന അതിര്‍ത്തി പ്രദേശമായ വഴിക്കടവ് നിന്നും ഈ കോടതികളിലേക്കുള്ള സഞ്ചാരദൂരം എത്രയെന്നും വിശദമാക്കാമോ?
129.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബഹുനില മന്ദിരങ്ങളിലെ തീപിടുത്തം നിയന്ത്രിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സ്കൈലിഫ്റ്റ് അടക്കമുള്ള അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
130.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ അഗ്നിരക്ഷാ നിലയത്തിന് സ്വന്തമായി പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
131.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്നും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
132.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മാള ഫയർ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
133.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനുകളുടെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളതുമായ നേര്യമംഗലം ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
18.02.2021-ലെ 51/2021/ആഭ്യന്തരം നമ്പർ ഉത്തരവ് പ്രകാരം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ള നേര്യമംഗലം ഫയര്‍സ്റ്റേഷന്‍ നേര്യമംഗലം ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള സാംസ്കാരിക നിലയത്തിൽ സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്തിന്റെ ശിപാര്‍ശയിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള അന്‍പത് സെന്റ് സ്ഥലം പ്രസ്തുത ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി കൈമാറ്റം ചെയ്യുന്നതിന് വകുപ്പ് തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നതുമായ നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മറ്റ് ഫയര്‍സ്റ്റേഷനുകളില്‍ നിന്നും വളരെ ദൂരത്തിലാണെന്നുള്ള വസ്തുതയും പരിഗണിച്ച് നേര്യമംഗലത്ത് പുതിയ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ?
134.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല കല്ലമ്പലം ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
135.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പ വില്ലേജിൽ ബിരിക്കുളത്ത് ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
136.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ;
( ബി )
മണിമല - കാഞ്ഞിരപ്പള്ളി റോഡിന്റെ വശത്തായി പൊതുമരാമത്ത് പുറമ്പോക്കായി കണ്ടെത്തിയ സ്ഥലം ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ; പ്രസ്തുത സ്ഥലം പൊതുമരാമത്ത് വകുപ്പ് കൈമാറി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
ഫയര്‍‌സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പ്രസ്തുത സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
137.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിനായി കണ്ടെത്തിയ സ്ഥലം വിട്ടുനല്‍കുവാന്‍ നിര്‍വ്വാഹമില്ലെന്ന് ജലവിഭവ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന് അനുയോജ്യമായ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം പണിയുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
138.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പിൽ പുതുതായി ആരംഭിച്ച സ്‌പെഷൽ സബ് ജയിലിൽ ഏതൊക്കെ തസ്തികകൾ സൃഷ്ടിക്കുന്നവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്; പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം എപ്പോൾ പൂർത്തിയാക്കാനാവുമെന്ന് വ്യക്തമാക്കുമോ ?
139.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴൂര്‍ ഗവണ്‍മെന്റ് പ്രസ്സിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഗവ. പ്രസ്സിലെ ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ; ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ;
( ഡി )
ഫോം വിതരണ ഓഫീസ് പ്രസ്സിന്റെ വളരെ ഉള്ളിലായി സ്ഥിതി ചെയ്യുന്നതുമൂലമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ദേശീയപാതയ്ക്ക് അഭിമുഖമായി പുതിയ സ്റ്റോര്‍ കെട്ടിടം പണിയാന്‍ നടപടി സ്വീകരിക്കാമോ?
140.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കി വരുന്ന വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; എത്ര നാളായി പ്രസ്തുത പദ്ധതികള്‍ നടപ്പാക്കി വരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതൊക്കെ സമുദായങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് വിശദമാക്കാമോ; ഈ സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് സമുദായം തിരിച്ച് അനുപാതം നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ; ഓരോ സമുദായത്തിനും ഏത് അനുപാതത്തിലാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷം വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കായി ലഭിച്ച അപേക്ഷകളുടെയും സ്കോളര്‍ഷിപ്പ് അനുവദിച്ചവരുടെയും എണ്ണം സമുദായം, വര്‍ഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ?
141.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര നൂറുദിന പരിപാടികളാണ് നടപ്പാക്കിയിട്ടുള്ളത്; ഈ ഓരോ പദ്ധതിയിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഈ രണ്ടു നൂറുദിന പരിപാടികളിലും കൂടി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിവിധ മേഖലകളിലായി സൃഷ്ടിക്കപ്പെട്ട തൊഴില്‍ദിനങ്ങള്‍ എത്രയെന്ന് മേഖല തിരിച്ച് വ്യക്തമാക്കാമോ?
142.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഫെബ്രുവരി 2-ാം തീയതി അവതരിപ്പിച്ച ബജറ്റില്‍ 174-ാം ഖണ്ഡികയിലെ തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ സാദ്ധ്യതാ പഠനം പ്രസ്തുത വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതാണെന്ന പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിരുന്നോ; അന്നത്തെ ഭരണപക്ഷ നേത്യത്വത്തിലെ ആരെങ്കിലുമോ പരിസ്ഥിതി സംരക്ഷകരെന്ന പേരില്‍ ഇപ്പോള്‍ സില്‍വര്‍ ലൈനിനെതിരെ എതിര്‍പ്പുയര്‍ത്തുന്ന ആരെങ്കിലുമോ ഈ സാദ്ധ്യതാ പഠനത്തോട് അക്കാലത്ത് പ്രതിഷേധം ഉയര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെ-റെയില്‍ നടത്തിയ തുറന്ന വാദത്തില്‍ ജനസമക്ഷം തങ്ങള്‍ക്കുപറയാനുള്ളത് അവതരിപ്പിക്കാന്‍ തയ്യാറാകാത്തവര്‍ ചില സംഘടനകളെയുള്‍പ്പെടുത്തി കലാപവും സംഘര്‍ഷവും സൃഷ്ടിച്ചിരുന്നോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനനുസൃതമായ അര്‍ദ്ധ അതിവേഗ റെയില്‍പ്പാതക്കെതിരെ ഒരു കേന്ദ്ര സഹമന്ത്രി പരസ്യമായി ഇടപെടല്‍ നടത്തുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാന വികസനത്തിന്റെ ചാലക ശക്തിയായിത്തീരുമെന്നുറപ്പുള്ള ഈ പദ്ധതിക്ക് കാലവിളംബം കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ?
143.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പദ്ധതിക്ക് സാമൂഹികാഘാത പഠനം നിഷ്കര്‍ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര വനം മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ സ്ഥലമേറ്റെടുക്കള്‍ നടപടികള്‍ ഇപ്പോള്‍ ഏത് അവസ്ഥയിലാണെന്നും എപ്പോള്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഇ )
പദ്ധതി നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
144.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ.സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് സൂപ്പർവൈസർമാർ ഡ്യൂട്ടി സമയത്ത് ഫുൾ യൂണിഫോം ധരിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ യൂണിഫോം ധരിക്കുന്നതും കൃത്യമായി ഡ്യൂട്ടിക്ക് എത്തുന്നതും പരിശോധിക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ലിഫ്റ്റ് സൂപ്പർവൈസർമാരുടെ ഡ്യൂട്ടി സമയം എത്രയാണെന്നും ഡ്യൂട്ടിക്ക് എത്തുന്നതും തിരികെ പോകുന്നതും ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ടോയെന്നും വിശദാംശം ലഭ്യമാക്കുമോ;
( സി )
പലപ്പോഴും ലിഫ്റ്റിൽ ഓപ്പറേറ്റർമാർ ഇല്ലാതിരിക്കുന്നതും ഇതിന് മേൽനോട്ടം വഹിക്കേണ്ട സൂപ്പർവൈസർമാർ സ്ഥലത്ത് ഇല്ലാതെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുന്നതും യൂണിഫോം ധരിക്കാതെ ഇരിക്കുന്നതും പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം ആർക്കാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഓഫീസ് സമയശേഷവും അവധി ദിവസങ്ങളിലും രാത്രിയിലും ലിഫ്റ്റ് പ്രവർത്തിക്കുന്നതിനാൽ ലിഫ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കുന്നതും ഡ്യൂട്ടി പരിശോധിക്കുന്നതിനുള്ള ചുമതല ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
145.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-റെയിൽ അതിവേഗ പാത നടപ്പാക്കുന്ന നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടികൾക്ക്‌ വേണ്ട കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ ; ആയതിന്റെ സാമൂഹ്യ-സാമ്പത്തിക - പാരസ്ഥിതിക ആഘാത പഠനങ്ങൾ ഏത് ഘട്ടത്തിലാണ്;
( സി )
നിലവിൽ കല്ലിടുന്നതിന് വേണ്ടി കെ-റെയിൽ കോർപ്പറേഷന് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കാമോ ;
( ഡി )
കല്ലിടുന്നതിന് വേണ്ടി എത്ര കല്ലുകൾക്കാണ് ഓർഡർ നൽകിയതെന്നും എത്രയെണ്ണം വാങ്ങിയെന്നും എത്ര കല്ലുകൾ എത്ര കിലോമീറ്റർ ദൂരം നാട്ടിയെന്നും വ്യക്തമാക്കുമോ;
( ഇ )
ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് വരെ കല്ലിട്ടതെന്നും, കല്ലിടുന്ന നടപടികൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.