UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
146.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ത്രോംബോളിറ്റിക് ഇന്‍ജക്ഷന്‍ നല്കാന്‍ സൗകര്യം നിലവിലുള്ളതെന്ന് അറിയിക്കാമോ ;
( ബി )
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കുമോ;
( സി )
നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ ഈ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് വേണ്ട നടപടി സ്വീകരിക്കുമോ?
147.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ.മാരുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി നീക്കി വച്ച തുക വിനിയോഗിച്ച് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത ഐസോലേഷന്‍ വാര്‍ഡ് ഏത് തരത്തില്‍ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
148.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ പദ്ധതി മുഖേന എന്തെല്ലാം ചികിത്സാസഹായങ്ങളാണ് നിലവിലുള്ളതെന്നും ഈ പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
149.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗി സൗഹൃദ ചികിത്സ ഉറപ്പാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇ-ഹെൽത്ത് പദ്ധതിയിലൂടെ മാതൃ-ശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
150.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാനും ആളുകളെ കൂട്ടിച്ചേര്‍ക്കാനും നിലവില്‍ അവസരമുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള നടപടികള്‍ എന്ന് തുടങ്ങുമെന്ന് വിശദമാക്കാമോ?
151.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
18 വയസ്സുവരെയുള്ള കുട്ടികൾക്ക് ആർ.ബി.എസ്.കെ. സ്കീം വഴി സൗജന്യ ചികിത്സ നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ജനിതക രോഗ വിഭാഗത്തിൽപ്പെട്ട ബാര്‍ഡെ ബീഡല്‍ സിന്‍ഡ്രോം ബാധിച്ച 18 വയസ്സ് തികയാത്ത കുട്ടിക്ക് ആവശ്യമായ ടെസ്റ്റുകൾ ആർ.ബി.എസ്.കെ. സ്കീം വഴി സൗജന്യമായി ചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണം വിശദീകരിക്കാമോ;
( സി )
ഈ ടെസ്റ്റ് ആർ.ബി.എസ്.കെ. സ്കീം വഴി സൗജന്യമായി നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ജനിതക രോഗവുമായി ബന്ധപ്പെട്ട് ഒ.പി.യിലും ഐ.പി.യിലും എത്തുന്ന കുട്ടികളുടെ എല്ലാ ചികിത്സയും ആർ.ബി.എസ്.കെ സ്കീം വഴി സൗജന്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
152.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ് ടു ദി പുവർ എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വ‍ർഷം എത്ര അപേക്ഷകൾക്ക് സഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
( ബി )
പദ്ധതിയുടെ ഭാഗമായി നിലവിൽ എത്ര അപേക്ഷകൾ പരിഗണനക്കായി നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
153.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡയാലിസിസ് സംവിധാനമുള്ളതെന്ന് ആശുപത്രികളുടെ പേര്, നിലവില്‍ പ്രവര്‍ത്തനക്ഷമമായ യൂണിറ്റുകളുടെ എണ്ണം എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ ആശുപത്രികളിലായി എത്രപേര്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി എന്തൊക്കെ സൗകര്യങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
154.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും, അധികമായി ഏതെല്ലാം തസ്തികകളില്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
155.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ; ധനവകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ശേഷിക്കുന്ന 80 ശതമാനം തുകയ്ക്കുള്ള പ്രൊപ്പോസല്‍ അടുത്ത വര്‍ക്കിങ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
2018 ഡി‌.എസ്‌.ആര്‍. പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ?
156.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ ധനസഹായത്തോടെയുള്ള ഇരിക്കൂര്‍ താലൂക്ക് ആശുപത്രി കെട്ടിടനിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആശുപത്രി കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
157.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര ആശുപത്രികളുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും, ബാക്കി ഏതെല്ലാം ആശുപത്രികളുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും; പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ?
158.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി വനിതാ- ശിശു ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം നിശ്ചയിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പൊന്നാനി വനിതാ- ശിശു ആശുപത്രിയില്‍ സ്റ്റാഫ് സ്ട്രെങ്ത്ത് നിശ്ചയിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ നടപടികള്‍ വ്യക്തമാക്കാമോ?
159.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എടുത്തിട്ടുള്ള നാല് കോടി രൂപ ചിലവഴിച്ച് എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
ആശുപത്രിയുടെ പേര്, വികസന പ്രവൃത്തി, ചിലവഴിച്ച തുക, ഈ പ്രവൃത്തി ഏത് ഘട്ടത്തിലാണ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
160.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്‍ ഫണ്ടില്‍ 50 ലക്ഷം രൂപ അനുവദിച്ച തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രവര്‍ത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
161.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഡി.പി.ആർ. തയ്യാറാക്കുന്നതിനും കിഫ്ബിയിൽ സമർപ്പിക്കുന്നതിനുമായി ഏല്പിച്ചിട്ടുള്ള ഏജൻസികൾ ഏതെല്ലാമെന്നും, ആശുപത്രികൾ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഏജൻസികൾ യഥാസമയം ഡി.പി.ആർ. തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുന്നില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഡി.പി.ആർ. സമർപ്പിക്കുവാനുള്ള കാലതാമസം ഒഴിവാക്കുവാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകാമോ?
162.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുകയും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയതിനെയും തുടര്‍ന്ന് രോഗികള്‍ കൂടുതലായി പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നതുമൂലം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ എല്ലാ രോഗികള്‍ക്കും സൗജന്യമായി ലഭ്യമാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ജീവിതശൈലീ രോഗങ്ങളടക്കമുള്ളതിനുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
163.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പുതിയ ഒ.പി. ബ്ലോക്ക് നി‍ര്‍മ്മിക്കുന്നതിനും ലാബ് സൗകര്യം ഒരുക്കുന്നതിനും സമർപ്പിച്ച പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രൊപ്പോസൽ അംഗീകരിച്ച് പുതിയ ഒ.പി. ബ്ലോക്ക് നിർമ്മാണത്തിനും ലാബിനും അനുമതി നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
164.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളിലെ പരിമിതികൾ മൂലം അന്തേവാസികൾ ചാടിപ്പോകുന്നതായും അത്മഹത്യ ചെയ്യുന്നതായും അവിടങ്ങളിൽ കൊലപാതകങ്ങൾ നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
165.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും സൈക്യാട്രി വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും ആയത് നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
166.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ചെറുവാടികമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രവര്‍ത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
167.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും എത്ര തുകയാണ് അനുവദിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി എത്ര ജീവനക്കാരെയാണ് അധികമായി നിയമിക്കുക; തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
168.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഏത് വർഷമാണ് നിലവിൽ വന്നതെന്നറിയിക്കുമോ;
( സി )
മാനസികരോഗം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തില്‍ പുതിയ മാനസികരോഗ ആശുപത്രികൾ സ്ഥാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
മാസികാരോഗ്യകേന്ദ്രങ്ങളുടെ സമഗ്ര പരിഷ്കരണത്തിന് നടപടി സ്വീകരിക്കുമോ?
169.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുമ്മല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
എത്ര നിലകളിലാണ് പ്രസ്തുത കെട്ടിട നിര്‍മ്മാണം നടത്തുന്നതെന്നും ഫൗണ്ടേഷന്‍ എത്ര നില നിര്‍മ്മിക്കുന്നതിന് അനുയോജ്യമായിരിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
കെട്ടിടത്തില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ്, നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന തീയതി, നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കാമോ?
170.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഒരു അനസ്‌തെറ്റിസ്റ്റും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
171.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച തസ്തികകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വിശദമാക്കാമോ; ആയത് നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
172.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
173.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂ‍ർ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12 കോടിയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങാൻ കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
174.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കുന്നതില്‍ വന്ന കാലതാമസം പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
പൂതിയ ബ്ലോക്കില്‍ എന്തെല്ലാം സൗകര്യങ്ങളാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?
175.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കുമ്പള എന്നീ സി.എച്ച്.സി. കളിൽ മതിയായ കെട്ടിട സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സി.എച്ച്.സി.കൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സി.എച്ച്.സി. കളിൽ നിലവിൽ എത്ര തസ്തികകളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ; ഇതിൽ ഒഴിവുള്ള തസ്തികകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
176.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ നടുവിലക്കര കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം പാെളിച്ചുമാറ്റി വാട്ടര്‍ ടാങ്ക് പണിയുവാന്‍ വാട്ടര്‍ അതാേറിറ്റിയ്ക്ക് അനുമതി നല്‍കിയതിന്‍പ്രകാരം അതോറിറ്റി വാട്ടര്‍ ടാങ്ക് പണി പൂര്‍ത്തിയാക്കിയിട്ടും ഉപകേന്ദ്രം പ്രസ്തുത സ്ഥലത്ത് പുനഃസ്ഥാപിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടുംബക്ഷേമ ഉപകേന്ദ്രം ടി സ്ഥലത്ത് അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുമാേ; വിശദമാക്കാമോ?
177.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ. താലൂക്ക് ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പദവി ഏതു വര്‍ഷത്തിലാണ് ഗവ. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത് എന്ന് അറിയിക്കാമോ; മേല്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ ഗവ.താലൂക്ക് ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആശുപത്രി ആയിരുന്നപ്പോഴത്തെ സ്റ്റാഫ് പാറ്റേണും രോഗികള്‍ക്ക് നീക്കിവെച്ച കിടക്കകളുടെ എണ്ണവും എത്രയെന്ന് വിശദമാക്കാമോ; ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതിനു ശേഷം നിലവിലുള്ള സ്റ്റാഫ് പാറ്റേണും കിടക്കകളുടെ എണ്ണവും എത്രയെന്നും ഈ ഇനത്തില്‍ ഏതെങ്കിലും വര്‍ദ്ധനവ് ഉണ്ടായോ എന്നും എങ്കില്‍ ഇനം തിരിച്ചും വിവരങ്ങള്‍ നല്‍കാമോ;
( സി )
ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവയുടെ വികസനത്തിനായുള്ള പദ്ധതി വിഹിതം ഏത് തലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് ചെലവഴിക്കുന്നതെന്ന് വിശദമാക്കാമോ; ഒരു ജില്ലയ്ക്ക് ഒരു ജില്ലാ ആശുപത്രിയുടെ വിഹിതമാണോ അതോ ജില്ലാ ആശുപത്രികളുടെ എണ്ണത്തിന് അനുസരിച്ചാണോ വിഹിതം അനുവദിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് എത്ര ജില്ലാ ആശുപത്രികള്‍ ഉണ്ടെന്നത് ജില്ലകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ; ഒരു ജില്ലയില്‍ ഒരു ജില്ലാ ആശുപത്രി എന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ലകളിലെ മറ്റു ജില്ലാ ആശുപത്രികള്‍ക്ക് ഏതുതരം പദവിയാണ് നല്‍കിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
ഒരു ജില്ലയില്‍ ഒരു ജില്ലാ ആശുപത്രി എന്ന നയത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രികളില്‍ ശേഷിക്കുന്ന പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ ജില്ലാ ആശുപത്രികളുടെ വികസനത്തിനായുള്ള പദ്ധതി വിഹിതം ചെലവഴിക്കുന്നത് മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേന എന്നത് മാറ്റി യഥാക്രമം പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ നഗരസഭകള്‍ മുഖാന്തിരം ചെലവഴിക്കുന്നതിന് സന്നദ്ധമാകുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
178.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള സിവില്‍ സര്‍ജന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസറുടെ ലീവ് വേക്കന്‍സി എന്നിവയില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആദിവാസി പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ ആശ്രയിക്കുന്ന മറ്റത്തൂര്‍ പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ട്രൈബല്‍ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ അടിസ്ഥാന സൗകര്യവികസനങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
179.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പൂയപ്പള്ളി, പരവൂർ പൊഴിക്കര പി.എച്ച്.സികൾ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
180.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നബാര്‍ഡ് ഫണ്ടിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
181.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ ചെട്ടികാട് ആശുപത്രിയ്ക്കായി എത്ര രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ചെട്ടിക്കാട് ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ?
182.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയെ മുപ്പത് കിടക്കയുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് വേണ്ടി സമര്‍പ്പിച്ച നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ചേലേമ്പ്ര ആയുര്‍വേദ ആശുപത്രിയില്‍ മുപ്പത് കിടക്ക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആയുഷ് വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത പ്രപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
183.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടും നിലവില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിപാലനത്തിലും മേല്‍നോട്ടത്തിലും പ്രസ്തുത സ്ഥാപനങ്ങള്‍ വന്നിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാരണത്താല്‍ ബ്ലോക്ക് തല എഫ്.എച്ച്.സി. കളാക്കി മാറ്റിയ ആശുപത്രികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമടക്കമുള്ള ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ എഫ്.എച്ച്.സി. യുടെ പരിപാലന ചുമതല ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയതിനോടൊപ്പം സി.എച്ച്.സി. യായി പ്രവര്‍ത്തിച്ച കാലയളവില്‍ ഉണ്ടായിരുന്ന എന്‍.എച്ച്.എം. ന്റെ അടക്കമുള്ള സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് പള്ളിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
184.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ മടവൂ‍ർ ചാലാംകോണം പി.എച്ച്.സി.യുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുമോ?
185.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ ഏത് ആരോഗ്യകേന്ദ്രത്തിലാണ് ഐസൊലേഷൻ വാർഡ് ആരംഭിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
186.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ താലൂക്ക് ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആശുപത്രി, കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി എന്നിവിടങ്ങളിലും സി.എച്ച്.സി.കളിലും‍ പി.എച്ച്.സി.കളിലും നിലവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകളുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതൊക്കെ ആശുപത്രിയിൽ ഏതൊക്കെ തസ്തികയിൽ എന്ന് മുതൽ ഒഴിവുകള്‍ നിലവില്‍ വന്നു എന്നത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?
187.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയിട്ടുണ്ട്; ആയതിലേയ്ക്കായി സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ബ്ലഡ് ബാങ്ക് എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കാക്കുന്നത്; വിശദമാക്കാമോ;
( സി )
കരുനാഗപ്പള്ളിയിൽ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ ഫാർമസി രാത്രി കാലങ്ങളിൽ കൂടി തുറന്നു പ്രവർത്തിക്കുന്നത് പൊതു ജനങ്ങൾക്കും രോഗികൾക്കും കൂടുതൽ സൗകര്യ പ്രദമായിരിക്കുമെന്നതിനാല്‍ ആയതിനുള്ള നടപടികൾ സ്വീകരിക്കുമോ?
188.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുന്ന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ആയതിലേയ്ക്കായി ഏതൊക്കെ ആരോഗ്യകേന്ദ്രങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
189.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷാെര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 2022 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കുറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര പൂര്‍ണ്ണമായും തകര്‍ന്ന് പാേയതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമാേ?
190.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി താലൂക്ക് ആശുപത്രിയിൽ വിവിധ വിഭാഗത്തിൽ എത്ര അംഗീകൃത തസ്തികകളാണ് നിലവിലുള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിലവിൽ ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകൾ ഉള്ളതെന്നും ഒഴിവുകൾ നികത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ദിവസം ചികിത്സയ്ക്കായി ശരാശരി വന്നു പോകുന്നത് എത്ര പേരാണെന്നും ഐ.പി വിഭാഗത്തിൽ എത്ര പേരാണ് ചികിത്സ തേടുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
ഏതെല്ലാം സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
191.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ താലൂക്ക് ആശുപത്രിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
192.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും എത്ര തസ്തികകളാണ് ആവശ്യമുള്ളതെന്നറിയിക്കാമോ;
( സി )
ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഏതൊക്കെ ഉപകരണങ്ങളാണ് ഇതുവരെ ക്രമീകരിച്ചിട്ടുള്ളതെന്നും ഇനി എന്തൊക്കെ ഉപകരണങ്ങൾ സ്ഥാപിക്കാനുണ്ടെന്നും വ്യക്തമാക്കുമോ?
193.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂരില്‍ സ്ഥിതിചെയ്യുന്ന ഗവ. ആയുര്‍വേദ ആശുപത്രി താലൂക്ക് ആസ്ഥാന ആശുപത്രിയായി അപ്‍ഗ്രേഡ് ചെയ്യുന്നതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതു അടിയന്തരമായി അപ്‍ഗ്രേഡ് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ആശുപത്രിയുടെ അപ്‍ഗ്രഡേഷനു വേണ്ടി ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള പ്രയോരിറ്റി ലിസ്റ്റില്‍ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി ഉള്‍പ്പെട്ടിട്ടുണ്ടോ;
( സി )
എത്ര കിടക്കകളോട് കൂടിയ ആശുപത്രിയായി ഉയര്‍ത്തുന്നതിനാണ് ശിപാര്‍ശയെന്ന് വ്യക്തമാക്കാമോ?
194.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏലപ്പുള്ളി താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനും, അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിക്ക് നബാര്‍‍ഡ് ഫണ്ട് ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
195.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി മാനസികരോഗവിഭാഗത്തിൽ ഡോക്ടർ ഇല്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മാനസിക രോഗ ചികിത്സക്ക് ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ ചികിത്സ കിട്ടാതെയും മരുന്ന് കിട്ടാതെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കാൻ നടപടി സ്വീകരിക്കുമോ?
196.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളിയിൽ ഒരു താലൂക്ക് ആയുർവേദ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏതു ഘട്ടത്തിലായിയെന്നത് വിശദമാക്കാമോ;
( ബി )
കരുനാഗപ്പള്ളിയിൽ താലൂക്ക് ആയുർവേദ ആശുപത്രി ആരംഭിക്കുന്നതിനു വേണ്ടി ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?
197.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് ഈരാറ്റുപേട്ട സി.എച്ച്.സി.യില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
198.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം‌ നടത്തിയ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഇത് വരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല എന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
199.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഫാമിലി ഹെൽത്ത് സെന്ററില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന നടപടിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; പദ്ധതി പൂർത്തിയാക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ?
200.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ ഏതെല്ലാം തസ്തികകളില്‍ ഒഴിവുണ്ട്;
( ബി )
പീഡിയാട്രിക് സർജൻ, ന്യൂറോളജിസ്റ്റ്, ന്യുറോസർജൻ, ഓങ്കോസർജൻ, ഗ്യാസ്‌ട്രോ സർജൻ തുടങ്ങിയ തസ്തികകൾ നിലവിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മേല്പറഞ്ഞ തസ്തികകൾ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ തസ്തികകളിൽ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
201.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ റേഡിയോളജി, ത്വക്ക് രോഗ വിഭാഗങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ കെട്ടിടം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രസ്തുത ആശുപത്രിയില്‍ ഗ്യാപ് അനലൈസിങ് പ്രകാരം ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ഡി )
കാരുണ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ആശുപത്രിക്കായി ലഭിക്കേണ്ട തുക എന്നത്തേക്ക് ലഭ്യമാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
പാറശ്ശാല മണ്ഡലത്തിലെ ആശുപത്രികളുടെ വികസനം
202.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ പാറശ്ശാല മണ്ഡലത്തിലെ വിവിധ ആശുപത്രികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; സ്ഥാപനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രികളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രോപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ആശുപത്രികളില്‍ ആവശ്യത്തിനുള്ള തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പരിഗണിക്കുമോ?
203.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ബജറ്റില്‍ കാഞ്ഞിരംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക്‌ നിര്‍മ്മാണത്തിന് ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കിലും നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; നിലവിലെ സ്ഥിതി വിശദമാക്കാമോ?
204.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( ബി )
ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിലുള്ള അലംഭാവമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള കാരണം എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതു പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
205.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം വ്യാപകമായി പിടിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഹോട്ടലുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന് സ്ഥിര പരിശോധനാ സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ സ്ഥിരം പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
206.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്യസംസ്ഥാന നിരോധിത കവര്‍ പാല്‍ വ്യാപകമായി വിറ്റഴിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ വിറ്റഴിക്കുന്ന പാലില്‍ ആന്റിബയോട്ടിക്കുകള്‍, ഇന്‍ഞ്ചക്ഷന്‍ മരുന്നുകള്‍ എന്നിവ ചേര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ബേക്കറികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം കവര്‍പാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
207.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ സംസ്ഥാനത്ത് ഹോട്ടലുകളിൽ നിന്നു് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഭക്ഷണം, മറ്റു സൗകര്യങ്ങൾ എന്നിവയുടെ നിലവാരം വിലയിരുത്തി ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്ന കാര്യം ആലോചനയിലുണ്ടോ ; ഉണ്ടെങ്കിൽ പ്രസ്തുത ചുമതല ആരെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ?
208.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യപരിശോധനയുമായി ബന്ധപ്പെട്ട എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ലാബുകള്‍ ഏതൊക്കെ ജില്ലയിലാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
209.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി, മത്സ്യം, മറ്റു ഭക്ഷ്യധാന്യങ്ങള്‍ എന്നിവയിൽ മായം കലര്‍ത്തുന്നതും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന കീടനാശിനി ഉപയോഗിക്കുന്നതും തടയുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷം ഇത്തരത്തില്‍ മായം കലര്‍ന്ന എത്ര അളവ് മത്സ്യം പിടിച്ചെടുത്തു എന്ന് വ്യക്തമാക്കുമോ ;
( സി )
ഭക്ഷ്യസാധനങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാന്‍ എന്തെല്ലാം കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
210.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ മാസം ഭക്ഷ്യവിഷബാധമൂലം ഒരു വിദ്യാര്‍ത്ഥിനി മരണമടഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിപുലീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
211.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 കാലയളവില്‍ കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എത്ര ഹാേട്ടലുകളിൽ പരിശാേധനകള്‍ നടത്തിയിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമാേ;
( ബി )
പരിശാേധനയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമാേ;
( സി )
2021-22 കാലയളവില്‍ മത്സ്യ പരിശാേധനയുമായി ബന്ധപ്പെട്ട് എത്ര ടണ്‍ ഉപയാേഗശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമാേ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിയമനടപടികള്‍ വ്യക്തമാക്കാമാേ?
212.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ആഹാരപദാര്‍ത്ഥങ്ങളുടെ ശുദ്ധതയും ശുചിത്വവും ഉറപ്പു വരുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇതിനു വേണ്ട പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഹോട്ടലുകളില്‍ പരിശോധന നടത്തുന്നതിനായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
213.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമാേ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലാബുകള്‍ കേരളത്തില്‍ ഏതെല്ലാം ജില്ലകളിലാണുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
214.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്പനക്കെത്തുന്ന മത്സ്യങ്ങളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മാര്‍ക്കറ്റുകളിലും കടകളിലും ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ച് പരിശോധിക്കുന്നതിനും മായം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടോ; മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
മത്സ്യത്തിലെ മായം
215.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രാസവസ്തു കലര്‍ന്ന മത്സ്യം കേരളത്തിലേക്ക് എത്തുന്നത് തടയുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
കേടായ മത്സ്യം പരിശോധിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് വിപണിയില്‍ രണ്ട് രൂപയ്ക്ക് സ്ട്രിപ്പ് നല്‍കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തേണ്ട പരിശോധനകള്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
216.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെള്ളുപനി വര്‍ദ്ധിക്കുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെള്ളുപനി പടരാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
217.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും അടിസ്ഥാനസൗകര്യ വികസനത്തില്‍ സമീപകാലത്ത് കൈവരിച്ച നേട്ടത്തിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉതകുംവിധം സ്റ്റാഫ് പാറ്റേണ്‍ കൂടി പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
ജനറല്‍ ആശുപത്രികളായും മെഡിക്കല്‍ കോളേജുകളായും ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെട്ട് അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ആശുപത്രികളില്‍ ബെഡ് കപ്പാസിറ്റി ഉയര്‍ത്തുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ ഏത് വര്‍ഷത്തിൽ നിശ്ചയിച്ചതാണെന്ന് വ്യക്തമാക്കാമോ; ജനസംഖ്യയിലുള്ള വര്‍ദ്ധനവിന് ആനുപാതികമായി ആയത് പരിഷ്‌കരിക്കുമോ?
218.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ പ‍ഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഗ്രാമപ‍ഞ്ചായത്ത് സ്ഥലസൗകര്യം ഉറപ്പാക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ അടിയന്തരമായി വല്ലച്ചിറ ഗ്രാമപ‍ഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
219.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഫണ്ട് ഉപയോഗിച്ചാണെന്നും ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങളിലാണെന്നും ഏത് ഏജന്‍സികളാണ് പ്രവ‍ര്‍ത്തികളുടെ നിര്‍വ്വഹണം നടത്തുന്നതെന്നും പ്രവര്‍ത്തികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
220.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എലിപ്പനി നിര്‍ണ്ണയം വേഗത്തില്‍ നടത്തുന്നതിനായി ലെപ്റ്റോസ്പൈറോസിസ് ആര്‍.ടി.പി.സി.ആര്‍. പരിശോധന വയനാട്ടില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പദ്ധതി ആരംഭിക്കുമെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
221.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട ഐസൊലേഷൻ വാര്‍ഡുകളുടെ നിര്‍മ്മാണ പുരോഗതിയെ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന തലത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണോ ഈ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ഏത് ഏജന്‍സി ആണ് പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദവിവരവും ലഭ്യമാക്കാമോ?
222.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെടുന്ന ഗുരുതര രോഗബാധിതർക്ക് എം.ആര്‍.ഐ./സി.റ്റി. സ്കാനിംഗുകളും സർജറികളും ചെയ്യുന്നതിന് വളരെ നീണ്ട സമയത്തെ തീയതി നിശ്ചയിച്ചു നൽകുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
അടിയന്തര സ്കാനിംഗുകളും ശസ്ത്രക്രിയകളും അടിയന്തരമായി തന്നെ ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകാൻ കഴിയുമോ?
223.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിന് ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും ഈ തുക മുഴുവൻ ചെലവഴിച്ചോ എന്നും ഏതെല്ലാം പ്രവൃത്തികൾക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളേജ് നിർമ്മാണം പൂർത്തിയാക്കുന്നതിന് ഇനി എത്ര തുക ആവശ്യമുണ്ടെന്നും ഈ തുക എപ്പോൾ അനുവദിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മെഡിക്കല്‍ കോളേജ് പൂർണ്ണതോതിൽ ഏത് വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
224.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി ബ്ലോക്കിന്റെയും ഓപ്പറേഷന്‍ തിയേറ്റര്‍ സമുച്ചയത്തിന്റെയും പണി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി ആയിട്ടുണ്ടോ?
225.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തുടങ്ങാന്‍ തീരുമാനിച്ചതും പ്രവൃത്തി ആരംഭിച്ചതുമായ മെഡിക്കല്‍ കോളേജുകളില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടുളള മെഡിക്കല്‍ കോളേജുകള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യമായ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ മെഡിക്കല്‍ കോളേജുകള്‍ നാഷണല്‍ മെഡ‍ിക്കല്‍ കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
226.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്ക്, ജില്ലാ ആശുപത്രികളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചികിത്സാ വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
താലൂക്കാശുപത്രിയില്‍ അനുവദനീയമായ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കാമോ;
( സി )
കായംകുളം താലൂക്കാശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
227.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ ആയത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വയനാട് ജില്ലയിലെ ആശുപത്രികളിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ഫാര്‍മസി കോളേജുകളിലെ അദ്ധ്യാപക തസ്തികകളിലെ നിയമനം
228.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളില്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം എത്ര അദ്ധ്യാപക തസ്തികകള്‍ (കേഡര്‍ വൈസ് & സബ്ജക്റ്റ് വൈസ്) ആവശ്യമുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കോളേജുകളില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ നിലവിലുണ്ടെന്നും അവ ഏതെല്ലാമാണെന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ ഓരോ കോളേജിലും എത്ര ഒഴിവുകള്‍ ഉണ്ടെന്ന് സബ്‍ജക്ട്, കേഡര്‍ എന്നിവ തിരിച്ച് വിശദമാക്കാമോ; ഓരോ തസ്തികയും എത്ര വര്‍ഷമായി ഒഴി‍ഞ്ഞു കിടക്കുന്നുവെന്നു വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളില്‍ എന്‍ട്രി കേഡര്‍ (ലെക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍) തസ്തികകളില്‍ പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് വിജ്ഞാപനം നിലവിലുണ്ടോ; ഏത് വര്‍ഷമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്; പ്രസ്തുത വിജ്ഞാപനം വഴി നിയമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ഹയര്‍ ഗ്രേഡ് തസ്തികയായ അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവയില്‍ നിയമനം നടത്തുന്നത് ഡി.പി.സി. വഴിയാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് സമയബന്ധിതമായി ഡി.പി.സി. നടത്തി സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
229.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് തസ്തിക നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ പ്രസ്തുത തസ്തികയിൽ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോയെന്നും ജോലി ചെയ്യുന്നില്ലെങ്കിൽ തസ്തിക ഒഴിഞ്ഞുകിടക്കാൻ കാരണമെന്താണെന്നും എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നു എന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തിക പുനർവിന്യാസം വഴി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് മാറ്റി നൽകിയിട്ടുണ്ടോ; എങ്കിൽ ഈ നടപടിക്കുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്നും ആരുടെ ഉത്തരവിന്മേലായിരുന്നു നടപടിയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ ക്ലറിക്കൽ ജോലി ആരാണ് ചെയ്തുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ ക്ലാർക്കിനെ എപ്പോൾ നിയമിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇംതിയാസിനെ സ്ഥലം മാറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പകരം ആരെയാണ് നിയമിച്ചതെന്ന് വ്യക്തമാക്കാമോ; തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജിയെയാണോ പകരം നിയമിച്ചതെന്നു അറിയിക്കാമോ;
( എഫ് )
ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന പരിഹാര നടപടികൾ വ്യക്തമാക്കാമോ?
230.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിലെ മലപ്പുറം താലൂക്ക് ആശുപത്രി, പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആവശ്യമായ ജീവനക്കാരുടെ കുറവ് പരിഹരിക്കുതിന് സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ച് നിയമനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം താലൂക്ക് ആശുപത്രി, പൂക്കൂട്ടോര്‍ ബ്ലോക്ക് പി.എച്ച്.സി., പഞ്ചായത്ത്‌ പി.എച്ച്.സി.കള്‍, മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച് വിശദ വിവരം നൽകുമോ; ഒഴിവുകൾ നികത്തുവാൻ നടപടി സ്വീകരിക്കുമോ?
231.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം കോഴിക്കോട് എത്ര പേർക്ക് നിയമനം നൽകുവാനുണ്ട്;
( ബി )
എന്ന് മുതലുള്ള അപേക്ഷകര്‍ക്കാണ് നിയമനം നല്‍കാനുള്ളത്;
( സി )
നിയമനത്തിനു കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
232.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ ആശ്രിത നിയമനത്തിന് വളരെയധികം കാലതാമസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ടി വിഷയത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
G.O(MS)No.195/16/H&FWD തീയതി 18.10.2016 സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരോഗ്യവകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയില്‍ ആശ്രിത നിയമനത്തിനര്‍ഹനായ ശ്രീ. ബാലുമഹേന്ദ്ര ജി.യുടെ നിലവിലെ സീനിയോറിറ്റി വ്യക്തമാക്കാമോ; ടിയാള്‍ക്ക് എന്നത്തേക്ക് നിയമനം ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കാമോ?
233.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടോളിയിലെ ദിബിഷ പ്രസവത്തെ തുടര്‍ന്ന് 28-08-2021-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത മരണം സംബന്ധിച്ച അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഉത്തരവാദികളായവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സംഭവത്തെ തുടര്‍ന്നുള്ള പാത്തോളജി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇത്തരം സംഭവങ്ങള്‍ പൊതുവില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നടപടികള്‍ സ്വീകരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
234.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ കിഫ്‍ബി മുഖാന്തരം ആരോഗ്യ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന എന്തൊക്കെ പ്രവൃത്തികളാണുള്ളതെന്നും ആയതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
235.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ചിട്ടുള്ളവർ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
ഈ അസുഖത്തിനുള്ള ഉയർന്ന വിലയുള്ള മരുന്ന് രോഗികൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ ?
236.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശുപത്രികളിൽ നിർമ്മിക്കുന്ന പ്രീഫാബ് കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രീഫാബ് കെട്ടിടങ്ങളുടെ മുകളിൽ മറ്റ് നിർമ്മാണങ്ങൾ സാധ്യമല്ലെന്നും ഇത്തരം കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടെ പരിമിത സ്ഥലസൗകര്യങ്ങളുള്ള സംസ്ഥാനത്തെ ആശുപത്രികളിൽ മറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സാധാരണ കെട്ടിടങ്ങളേക്കാള്‍ പ്രീ ഫാബ് കെട്ടിടങ്ങൾക്കുള്ള ഗുണമേന്മ വിശദമാക്കാമോ?
237.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓട്ടിസം ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം ; വിശദമാക്കുമോ ?
238.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആരോഗ്യ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും നടപ്പാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20 മുതൽ 2022-23 വരെയുള്ള സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും ആരോഗ്യ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖാന്തിരവും നടപ്പിലാക്കേണ്ട വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ ;
( സി )
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം ആരോഗ്യ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ ഏജൻസികൾ എന്നിവ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
239.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുമ്മണ്ണൂരില്‍ ഡിസ്പെന്‍സറി ആരംഭിക്കുന്നതു സംബന്ധിച്ച് 1444536/2020 നമ്പര്‍ ഫയല്‍ പ്രകാരം കോട്ടയം ഡി.എം.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പ്രസ്തുത ഫയലില്‍ നാളിതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കാമോ?
240.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിജപ്പെടുത്തുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും നിലവില്‍ തുടര്‍ന്നു വരുന്ന സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്വകാര്യ ഏജന്‍സികളെ നിശ്ചയിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മറ്റ് അനുബന്ധജോലികളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്നതിന് നിലവിലുള്ള പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?
241.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫാക്ടര്‍ VII ഹീമോഫീലിയ രോഗം ഹീമോഫീലിയ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഫാക്ടര്‍ VII ഹീമോഫീലിയ ബാധിച്ചവരെ ഹീമോഫീലിയ രോഗികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിൽ ആയതിനുളള നടപടി സ്വീകരിക്കുമോ;
( സി )
ഫാക്ടര്‍ VII ഹീമോഫീലിയ രോഗികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ?
242.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികൾക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിന് ഉള്ള നടപടിക്രമങ്ങൾ വ്യക്തമാക്കാമോ ;
( ബി )
ആരോഗ്യ വകുപ്പിൽ കോവിഡിന്റെ മറവിൽ പർച്ചേസുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്ന ആരോപണം സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവം അന്വേഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; പ്രസ്തുത അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
243.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയാർ ഇംപ്ലാന്റേഷന്‍ പദ്ധതി പ്രകാരം മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്രപേർക്ക് സർജറി നടത്തിയിട്ടുണ്ട്; എത്ര അപേക്ഷകൾ നിരസിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോക്ലിയാർ ഇംപ്ലാന്റേഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള എത്ര അപേക്ഷകൾ നിലവില്‍ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കാമോ;
( സി )
വിദഗ്ധർ നടത്തിയാൽ നൂറ് ശതമാനം വിജയമാകുന്ന പ്രസ്തുത സർജറിക്കുള്ള അപേക്ഷകൾ സമീപകാലത്ത് നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുന്ന പ്രവണത വർധിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
അപേക്ഷിക്കുന്ന എല്ലാവർക്കും കോക്ലിയാർ ഇംപ്ലാന്റേഷന്‍ സർജറിക്ക് ധനസഹായം അനുവദിച്ചു നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
244.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ കോവിഡ് മൂലം എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തമാക്കുമോ?
245.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈയിടെയായി കോവി‍ഡ് വ്യാപന നിരക്ക് വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
246.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യം ഉണ്ടോ; വെളിപ്പെടുത്തുമോ;
( ബി )
കോവിഡിന്റെ ഏതെല്ലാം വകഭേദങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് കോവിഡിനൊപ്പം ചെള്ള് പനി, എലിപ്പനി, തക്കാളി പനി എന്നിവ ബാധിച്ച് ആളുകള്‍ മരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ചെള്ള് പനി, എലിപ്പനി, തക്കാളി പനി എന്നിവ ഉണ്ടാകാന്‍ കാരണമായ രോഗകാരി എന്താണെന്നും ആളുകള്‍ മരിക്കാന്‍ ഇടയായ സാഹചര്യം എന്താണെന്നും പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍ കരുതലുകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ ?
247.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്; ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ തരംതിരിച്ച് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ട എത്ര ആളുകളുടെ കുടുംബാംഗങ്ങൾക്കാണ് നാളിതുവരെ വരെ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഇനി എത്ര പേര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ളത്; ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതിനുള്ള കാരണം വ്യക്തമാക്കുമോ?
248.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജനതയെ കോവിഡ് ബാധയില്‍ നിന്നും സംരക്ഷിക്കാനും യഥാസമയം ചികിത്സ ഉറപ്പുവരുത്താനുമായി വകുപ്പു നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പകര്‍ച്ച വ്യാധിയുടെ പുതിയ വകഭേദം സംസ്ഥാനത്ത് കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ആയതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും ആയത് തുടച്ചുനീക്കുന്നതിനും മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
249.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022 ജനുവരി 1 മുതല്‍ നാളിതുവരെ എത്ര പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എത്ര കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉള്ള കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിനായി നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര അപേക്ഷകളിന്മേല്‍ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നും ഉള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
നിലവില്‍ സംസ്ഥാനത്തെ കോവിഡ് ടി‌.പി‌.ആര്‍. ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണോ; ആണെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
250.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"ഏവരേയും വാക്സിനെടുപ്പിച്ച് സുരക്ഷിതരാക്കുക" എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ നാളിതുവരെ നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്നും അറിയിക്കാമോ;
( ബി )
കോവിഡ് രോഗനിര്‍ണ്ണയത്തിന് ആരോഗ്യവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പുതിയ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ദേശീയശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗനിര്‍ണ്ണയത്തില്‍ കേരളത്തിന്റെ ശരാശരി എത്രയെന്ന് വ്യക്തമാക്കാമോ?
251.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ആയതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ച ആശുപത്രികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ നി‍ർമ്മിക്കുവാൻ തടസ്സമുള്ള ആശുപത്രികൾ ഏതെല്ലാമാണ്; അവയ്ക്ക് പകരം ആശുപത്രികൾ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
252.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രഗ്സ് കണ്‍ട്രോള്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
253.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ആയതിന്റെ കീഴില്‍ കേരളത്തിന് പുറത്ത് പോയി പഠിച്ച വിദ്യാര്‍ത്ഥികളുടെ പാരാമെഡിക്കല്‍ കോഴ്സ് രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ?
മെഡിക്കൽ കോളേജിലെ വിവിധ തസ്തികകൾ
254.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിവിധ തസ്തികകൾ മറ്റ് മെ‍ഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ മാറ്റപ്പെട്ട തസ്തികകൾ മെഡിക്കൽ കോളേജിൽ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
255.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉക്രൈനില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംസ്ഥാനത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഉക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനായി നാഷണല്‍ മെഡിക്കല്‍ കമ്മീഷനുമായോ ഇന്‍ഡ്യന്‍ എംബസിയുമായോ ബന്ധപ്പെടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഉക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് ആവശ്യമായ നിയമഭേദഗതികള്‍ നടപ്പാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാനത്തിന് അറിവ് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഉക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം ഏത് സംസ്ഥാനത്തും സാധ്യമാകത്തക്ക തരത്തിലുളള നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
256.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതിയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ നടപ്പിലാക്കിയ പദ്ധതികളും അവ കൈവരിച്ച നേട്ടങ്ങളും വ്യക്തമാക്കാമോ?
257.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ കരിന്തളം നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
സ്ഥാപനം ആരംഭിക്കുന്നതിന് ഭൂമി വിട്ടുനല്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
258.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികളെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
ഒന്‍പത് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നെടുങ്കുന്നം ആയുര്‍വേദ ഡിസ്‌പെന്‍സറിയെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്താമോ?
259.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മല്ലപ്പള്ളി കീഴ്വായ്പൂര് ആയുർവേദ ഡിസ്പൻസറി ആയൂർവേദ ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
260.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് മേഖലയില്‍ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാന്‍ ആരംഭിച്ച ആയുഷ് വെല്‍നെസ് സെന്ററുകള്‍ നിലവില്‍ എത്ര സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് ലഭ്യമാക്കാമോ; ?;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ ജില്ലാ ആയൂര്‍വേദ ആശുപത്രി 100 ബെഡുള്ള ആശുപത്രിയായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ടോ; വ്യക്തമാക്കാമോ?
261.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
‍ഡയാലിസിസ്, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾക്ക് വേണ്ട ഉപകരണങ്ങളുടെയും രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ എന്നീ രോഗങ്ങൾക്കുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടേയും വില 10.76 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് ദരിദ്രരെ കൂടുതൽ ദുരിതത്തിലാക്കുമെന്നതിനാൽ വില വ‍ർദ്ധനവിനുള്ള അനുമതി പിൻവലിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കുമോ;
( ബി )
സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായോ കുറഞ്ഞ ചെലവിലോ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( സി )
കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ വർദ്ധിപ്പിച്ചുകൊണ്ടും ജനറിക് മരുന്നുകൾ നൽകണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകിക്കൊണ്ടും ബ്രാൻ‍ഡഡ് മരുന്നുകളിൻമേലുള്ള അമിത ലാഭം നിയന്ത്രിക്കാൻ നടപടിയെടുക്കുമോ?
262.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്രാന്‍ഡഡ് മരുന്നുകളുടെയും ജനറിക് മരുന്നുകളുടെയും ഉപയോഗം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
ജനറിക് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ സംവിധാനമാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
ജനറിക് മരുന്നുകളുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ഡി )
ജനറിക് മരുന്നുകളുടെ സ്വീകാര്യതയ്ക്കനുസൃതമായി അവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
263.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് എൻ.സി.ഡി. (നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ്) മരുന്നുകള്‍ അവര്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ പരിധിയില്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് ഒരു മാസക്കാലയളവിലേക്ക് ലഭിക്കുന്നത്‌ എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
താമസസ്ഥലത്തിന് സമീപത്തുള്ള മറ്റേതെങ്കിലും ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും എന്‍.സി.ഡി. മരുന്നുകള്‍ വാങ്ങിയാല്‍ പത്ത് ദിവസത്തേക്ക് മാത്രം നല്‍കുന്നുവെന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇത് ഒരു മാസക്കാലയളവിലേക്ക് നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ?
264.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കിയ കനല്‍ പദ്ധതിയുടെ പ്രവര്‍ത്തനം വ്യക്തമാക്കാമോ?
265.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാവികസന കോര്‍പ്പറേഷന്റെ ഏതെങ്കിലും ഓഫീസ് പേരാമ്പ്ര മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസില്‍ എത്ര ജീവനക്കാരാണ് നിലവിലുള്ളത്; ഇവര്‍ കോര്‍പ്പറേഷന്റെ ജീവനക്കാരോ താല്‍ക്കാലിക ജീവനക്കാരോയെന്നും ജീവനക്കാരുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓഫീസിലേക്ക് ജീവനക്കാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നിന്നും എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
( ഡി )
എന്തൊക്കെ കാര്യങ്ങളാണ് ഈ ഓഫീസ് കൈകാര്യം ചെയ്യുന്നതെന്നും ഓഫീസിലെ ചുമതല ആര്‍ക്കാണെന്നും വിശദമാക്കാമോ?
266.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൽ വരുന്ന പാലത്തര അംഗൻവാടിയെ സ്മാർട്ട് അംഗൻവാടി ആക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നോ; നൽകിയെങ്കിൽ അതിന്റെ നിലവിലെ അവസ്ഥ എന്താണ്;
( ബി )
ഭരണാനുമതി പുതുക്കുന്നതിന് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പുതുക്കിയ ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ ഏതുവരെ ആയെന്ന് വിശദമാക്കാമോ?
267.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അംഗന്‍വാടി ട്രെയിനിങ്ങ് സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 15 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
268.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ എത്ര അംഗീകൃത അഡോപ്ഷന്‍ സെന്ററുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
2022 മെയ് 31-ലെ കണക്കനുസരിച്ച് നിലവില്‍ എത്ര ശിശുക്കളെ സംരക്ഷിച്ചു വരുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
ശിശുക്ഷേമസമിതിയുടെ അഡോപ്ഷന്‍ കേന്ദ്രത്തിലുള്ള കുട്ടികളെ ദത്തെടുക്കാന്‍ നിലവിൽ എത്ര അപേക്ഷകരുണ്ട്; വിശദമാക്കാമോ;
( ഡി )
നിലവിലുള്ള നിയമപ്രകാരം ഏത് പ്രായം വരെയുള്ള കുട്ടികളെയാണ് ദത്ത് നല്‍കാന്‍ കഴിയുന്നത്; വിശദമാക്കാമോ;
( ഇ )
ദത്ത് നടപടികളിന്മേൽ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
269.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാതൃകാ അംഗനവാടികള്‍ നിര്‍മ്മിക്കുവാന്‍ വനിതാ-ശിശുവികസന വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര മാതൃകാ അംഗനവാടികളാണ് സ്ഥാപിക്കുന്നതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
ഓരോ മാതൃകാ അംഗനാവാടിയിലും എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് അറിയിക്കാമോ; ഓരോ അംഗനവാടിക്കും എത്ര രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നതെന്ന് വിശദമാക്കാമോ;
( സി )
സാധാരണ അംഗനവാടികളില്‍ ലഭ്യമല്ലാത്ത എന്തെല്ലാം അധിക സൗകര്യങ്ങളാണ് മാതൃകാ അംഗനവാടികളില്‍ ഏര്‍പ്പെടുത്തുന്നതെന്ന് വിശദമാക്കാമോ?
270.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ക്കാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തതെന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ അങ്കണവാടികളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
271.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ നിലവിൽ എത്ര അങ്കണവാടികളാണ് ഉള്ളത് എന്ന് മുന്‍സിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതിൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതും കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ അങ്കണവാടികൾ എത്രയെന്ന് മുന്‍സിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( സി )
ജില്ലയിലെ അങ്കണവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന എല്ലാ വർഷവും നടത്താറുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
ജില്ലയിൽ ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഇ )
കാസർകോട് ജില്ലയിൽ പുതിയ അങ്കണവാടികൾ തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
272.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിത-ശിശുവികസന വകുപ്പ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.