UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
312.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ,ഗ്രാമ പഞ്ചായത്തുകൾ,നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയുടെ വാർഡ് അതിർത്തികളുടെ പുനർനിർണയം നടത്തുന്നതിനായി എന്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ വാർഡ് അതിർത്തികളുടെ പുനർനിർണയം സംബന്ധിച്ച സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ?
313.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്ന സന്നദ്ധ സേവന അംഗങ്ങൾക്ക് വേതനം നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ടോ;
( ബി )
പദ്ധതിയ്ക്കായി അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുക പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിന് പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പദ്ധതി നടത്തിപ്പിനായി ഒരു വർഷം ശരാശരി എത്ര തുക വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ;
( ഇ )
സ്പോൺസർഷിപ്പിലൂടെയും മറ്റും അധിക ധനസമാഹരണം നടത്തി പദ്ധതി നടപ്പിലാക്കണമെന്ന നിർദേശം ദീർഘ കാലത്തേക്ക് പ്രായോഗികമാണോയെന്നും, പദ്ധതി നിന്നുപോകുവാൻ ഇടയാക്കില്ലെയെന്നും വിശദീകരിക്കുമോ?
314.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍വരുന്ന റോഡുകൾ,തോടുകള്‍,ആറുകള്‍,പുറമ്പോക്കുകള്‍,തരിശു നിലങ്ങള്‍ എന്നിവയുടെ രേഖകളടങ്ങിയ ആസ്തി രജിസ്റ്റര്‍ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
315.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിച്ച തദ്ദേശ പൊതുസര്‍വ്വീസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസ് രൂപീകരണത്തിന് ശേഷം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
തദ്ദേശ പൊതുസര്‍വ്വീസ് പ്രാവര്‍ത്തികമായതിന് ശേഷം അഞ്ച് വകുപ്പുകളിലെ സമാന തസ്തികകളിൽ നിന്നും പരസ്പരം ട്രാന്‍സ്ഫര്‍ നടത്തിയിട്ടുണ്ടോ; അത്തരത്തില്‍ ട്രാന്‍സ്ഫറുകള്‍ നടത്തുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
തദ്ദേശപൊതു സർവീസിലെ സമാന തസ്തികകളിൽ നിന്നും പരസ്‌പരം ട്രാന്‍സ്ഫറുകള്‍ നടത്തുന്നതിന് പൊതുവായ നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; ഇതുസംബന്ധിച്ച റൂള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
ഈ സര്‍വ്വീസ് പ്രാവര്‍ത്തികമായതിന് ശേഷം പ്രസ്തുത വകുപ്പുകളിലെ ജീവനക്കാരെ സംയോജിപ്പിച്ച് പെന്‍ നമ്പര്‍, ജി.പി.എഫ്. എന്നീ കാര്യങ്ങളില്‍ എകോപനം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഏകീകൃത എസ്റ്റാബ്ലിഷ്മെന്റ് പ്രോസെസ് നടപ്പാക്കുന്ന കാര്യം പരിശോധിക്കുമോ?
316.
ഡോ.കെ.ടി.ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അത്തരത്തില്‍പ്പെട്ടവരെ കണ്ടെത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായോ; അതിദാരിദ്ര്യത്തിൽപ്പെട്ട എത്ര കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണ ക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവര്‍ക്കായി അതിജീവന പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഏത് രീതിയിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്; ഇവരുടെ ആരോഗ്യരക്ഷ, ജീവനോപാധികള്‍, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായി മൈക്രോ പ്ലാനുകള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ കേരളത്തിന് രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കാനായിട്ടുണ്ടോ; ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
317.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുള്ള റോഡുകളുടെ എണ്ണം ജില്ല തിരിച്ചു വ്യക്തമാക്കാമോ?
318.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മുൻ സര്‍ക്കാറിന്റെ കാലത്തും നിലവിൽ നാളിതുവരെയായും എത്ര കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പാര്‍പ്പിട സൗകര്യം ഉറപ്പാക്കുവാൻ ശേഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും, പ്രസ്തുത കുടുംബങ്ങൾക്ക് പാര്‍പ്പിട സൗകര്യം സമയബന്ധിതമായി ഉറപ്പാക്കുവാൻ സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലമാണെന്നും വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ നടത്തിയ അതിദാരിദ്ര്യ സര്‍വ്വേയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത കുടുംബങ്ങളുടെ ഉന്നമനത്തിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
319.
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭവന രഹിതരായ എല്ലാ പേർക്കും വീട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഈ സർക്കാർ നടപ്പിലാക്കിവരുന്ന ലൈഫ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടം സംബന്ധിച്ച വിശദാംശം നൽകാമോ; നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷത്തി ആറായിരം വീടുകളും രണ്ടായിരത്തി തൊള്ളായിരത്തി അന്‍പത് ഫ്ലാറ്റുകളും നിർമ്മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ നഗരം ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിക്കുവാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകുമോ?
320.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബി.പി.എൽ റേഷന്‍ കാര്‍ഡുടമകളായ എല്ലാ ഭവനരഹിതരെയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; എങ്കിൽ അതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
നിലവിൽ പ്രസിദ്ധീകരിച്ച പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്തതും എന്നാൽ മാനദണ്ഡപ്രകാരം അർഹരായവരുമായ ഗുണഭോക്താക്കൾക്ക് എന്നത്തേക്ക്‌ അവസരം ലഭിക്കുമെന്ന് വെളിപ്പടുത്താമോ;
( സി )
ഏത് വര്‍ഷം വരെ റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെട്ടവര്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് അപേക്ഷിക്കുവാൻ കഴിയുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതിയതായി റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടോ; വിശദീകരിക്കാമോ?
321.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച തിരുവാണിയൂ‍ർ - മേപ്പാടം റോഡിന്റെ ടെണ്ടർ നടപടികൾ പൂ‍ർത്തീകരിച്ചൂവെങ്കിലും പ്രസ്തുത റോഡ് നി‍ർമ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡ്‌ നി‍ർമ്മാണം അടിയന്തരമായി പൂ‍ർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
322.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍നിന്നും തുക അനുവദിച്ചതും കിലയെ നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചതുമായ ദേവികുളം മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
323.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്റെ ഭാഗമായി കഴിഞ്ഞ ആറര വര്‍ഷത്തിനിടയില്‍ വയനാട് ജില്ലയില്‍ എത്ര വീട് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര വീടിന്റെ പണിപൂര്‍ത്തിയായെന്നും ഇനി പൂര്‍ത്തിയാക്കാന്‍ എത്ര വീടുകളുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
വീടുകളുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
324.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് നിര്‍മ്മാണത്തിനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ഭൂരഹിതരായ ഭവനരഹിതരുടെ എത്ര അപേക്ഷകള്‍ ലഭ്യമായെന്നും, നാളിതുവരെ എത്ര പേര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കിയെന്നും വിശദമാക്കുമോ;
( സി )
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പ്രഖ്യാപനം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
325.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ 31.03.2022- ലെ മുപ്പത്തിരണ്ടാമത് ജനറൽ കൗൺസിൽ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ നേരിടുന്ന കാലതാമസത്തിനുള്ള കാരണം വെളിപ്പെടുത്താമോ?
326.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽപ്പെട്ട മുളപ്ര പാലത്തിന് ഭരണാനുമതി നൽകുന്ന നടപടികൾ ഏതുവരെയായെന്ന് വിശദമാക്കാമോ?
327.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലേക്ക് ഗുണഭോക്തൃ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( സി )
പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
328.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ നിയോജക മണ്ഡലത്തിലെ ചുണ്ടല്‍ പഞ്ചായത്തിലെ ചോട്ടിലപ്പാറ പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും, പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
329.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്നിക്കിനായി കടുത്തുരുത്തി പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ നിന്നും അധികമുള്ള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച് നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍ കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്തിന്റെ വിസ്തീര്‍ണം കൃത്യമായി രേഖപ്പെടുത്തിയ കളര്‍പ്രിന്റിലുള്ള സര്‍വ്വെ സ്കെച്ച് വൈക്കം താലൂക്ക് സര്‍വ്വേയര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
330.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്തിന്റെ അടിസ്ഥാനത്തിൽ നെന്മാറ നിയോജകമണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ റോഡുകളുടെ പ്രവൃത്തികളാണ് ഇനി നടത്താനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ റോഡുകളുടെ പ്രവൃത്തികള്‍ നടത്തുന്നതിന് എന്നാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ നാളിതുവരെ തുടങ്ങാന്‍ കഴിയാത്തത് സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ഡി )
ഈ പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
331.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദേവികുളം മണ്ഡലത്തിലെ റോഡുകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ള റോഡുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
332.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെളിനീരാെഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിലെ വിവിധ ജലസ്രാേതസ്സുകളിലെ മലിനീകരണം തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമാേ?
333.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്. മെമ്മോറിയൽ കോട്ടക്കൽ കോ-ഓപ്പറേറ്റീവ് ആശുപത്രി (ക്ലിപ്തം നമ്പർ എം 594 ) സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഓഹരി പിരിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള സംഘം ചെയർമാന്റെ നിവേദനത്തിന്‍ മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ട്രേറ്റ് ,നഗരകാര്യ ഡയറക്ട്രേറ്റ്,ഗ്രാമ വികസന കമ്മീഷണര്‍ എന്നീ ഓഫീസുകളില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ; ഇതു സംബന്ധിച്ച് പ്രസ്തുത ഓഫീസുകളിലുള്ള ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
334.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട താലൂക്കിലെ വിളപ്പില്‍ പോളിടെക്‌നിക്കിലേക്കുള്ള സുഗമമായ ഗതാഗതത്തിനായി സ്വകാര്യ വ്യക്തി വിട്ടുനല്‍കിയിട്ടുള്ള ഭൂമി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉള്‍ക്കാെള്ളിക്കുന്നതിനും, റവന്യൂ വകുപ്പിന് കെെമാറുന്നതിനുമായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ; പ്രസ്തുത പ്രവൃത്തികളുമായി ബന്ധപ്പെട്ട തുടർനടപടികൾ സംബന്ധിച്ച്‌ വിശദമാക്കാമാേ?
335.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും, പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
336.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഐ.എല്‍.ജി.എം.എസിലൂടെ ഏതൊക്കെ തരത്തിലുള്ള സേവനങ്ങളാണ് നല്‍കികൊണ്ടിരിക്കുന്നത്;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് ഐ.എല്‍.ജി.എം.എസ്. മുഖേന സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുള്ളത്;
( സി )
പ്രസ്തുത ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ സേവനങ്ങള്‍ എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്ന് അറിയിക്കുമോ?
337.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു; വിശദാംശം നൽകുമോ;
( ബി )
പ്ലാസ്റ്റിക് കവറുകളും, കുപ്പികളും ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് എന്ത് പദ്ധതിയാണ് നിലവില്‍ ഉള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
338.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പ‍ഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും വാഹനം വാങ്ങുന്നതിന് പ‍ഞ്ചായത്ത് പ്രസിഡന്റ് നല്‍കിയിട്ടുള്ള കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രസ്തുത പഞ്ചായത്തിന്റെ യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രത്യേകാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
339.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കി വരുന്ന സി.എം.എല്‍.ആര്‍.ആര്‍.പി., ഫ്ലഡ് ഫണ്ട്, റീ ബിള്‍ഡ് കേരള പ്രവൃത്തികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കേണ്ടതുമായ പ്രസ്തുത നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രവ‍ൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
ഈ മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ - ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ ലഭ്യമാക്കാമോ?
340.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃ ലിസ്റ്റിന്റെ പ്രാഥമിക പരിശോധന പൂ‍ർത്തിയാക്കി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ അഴീക്കോട് നിയോജകമണ്ഡലത്തിൽ എത്ര അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ?
341.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയുടെ പുതുക്കിയ ഗുണഭോക്തൃ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ എത്രയെന്നും വീടില്ലാത്ത കുടുംബങ്ങൾ എത്രയെന്നും അറിയിക്കാമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍ ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങൾ എത്രയെന്നും വീടില്ലാത്ത കുടുംബങ്ങൾ എത്രയെന്നും അറിയിക്കാമോ;
( സി )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം നിയോജക മണ്ഡലത്തിലെ എത്ര അപേക്ഷകള്‍ക്ക് അംഗീകാരം നൽകിയിട്ടുണ്ട് ; പ്രസ്തുത അപേക്ഷകളുടെ വിശദവിവരം നഗരസഭ/ ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കുമോ?
342.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് അനുവദിക്കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്ലാൻ ഫണ്ടിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതങ്ങൾ എത്ര വീതം എന്ന് അറിയിക്കുമോ;
( സി )
ആകെ ലഭിക്കേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്ന് ശതമാനം മാത്രമാണോ തദ്ദേശസ്ഥാപനങ്ങൾക്ക് നിലവിൽ അനുവദിച്ച് നൽകിയിട്ടുള്ളത് ;
( ഡി )
പ്ലാൻ ഫണ്ട് അലോട്ട്മെന്റ് ക്രമത്തില്‍ വ്യത്യാസം വരുത്തുന്നത് സംബന്ധിച്ച് പതിനാലാം ധനകാര്യ കമ്മീഷൻ മുന്നോട്ടുവെച്ച ശിപാർശ സർക്കാർ അംഗീകരിക്കുകയുണ്ടായോ; എങ്കില്‍ അതുപ്രകാരമുള്ള വ്യത്യാസം ഈ സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ; അറിയിക്കുമോ;
( ഇ )
എങ്കിൽ ഇതുമൂലം ഓരോ വർഷവും പ്ലാൻ ഫണ്ടിൽ ലഭിക്കേണ്ടിയിരുന്ന വർധനവ് ഈ വർഷം നഷ്ടമാകുമെന്ന് സർക്കാർ കരുതുന്നുണ്ടോ; ഇതു പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ കൈക്കൊള്ളുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ?
343.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മാവേലിക്കര മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 2020-21 മുതല്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
344.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴില്‍ നികുതി നിരക്ക് എത്രയാണെന്നും ഇത് നിശ്ചയിച്ചത് ഏത് വര്‍ഷമാണെന്നും വിശദമാക്കാമോ;
( ബി )
ശമ്പള വര്‍ദ്ധനവ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രയാസം എന്നിവ കണക്കിലെടുത്ത് തൊഴില്‍ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
345.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് സ്പെഷ്യൽ റൂളുകൾ അന്തിമമായി അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പൊതുസർവ്വീസിന്റെ ഭാഗമായുള്ള ജില്ലാ ഓഫീസുകൾ പ്രവർത്തനക്ഷമമായിട്ടുണ്ടോ?
346.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വെെ. പദ്ധതിയില്‍ റോഡുകള്‍ നവീകരിക്കുന്നതിന് എത്ര തുകയാണ് ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്‍പ്പെടുത്തിയ റോഡുകള്‍ ഏതെല്ലാമാണെന്നും അനുവദിച്ച തുക എത്ര വീതമാണെന്നും വിശദമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ നിന്നും അടുത്ത വര്‍ഷം ഏതെല്ലാം റോഡുകൾ ഉൾപ്പെടുത്തിയാണ് ഡി.പി.ആര്‍. തയ്യാറാക്കുന്നത്;
( ഡി )
നേരത്തേ തയ്യാറാക്കിയതും അനുവദിച്ചതുമായ എസ്റ്റിമേറ്റുകളില്‍ പൊതുമരാമത്ത് നിരക്കുകള്‍ മാറിയതുകാരണം ഉണ്ടായ കുറവ് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
347.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി കിട്ടിയ സ്കൂളുകളിൽ വാർഷികപദ്ധതികളിലും മറ്റും ഉൾപ്പെടുത്തി എന്തൊക്ക സൗകര്യങ്ങളാണ് നടപ്പാക്കുവാൻ കഴിയുന്നതെന്ന് വിശദീകരിക്കുമോ;
( ബി )
കമ്പ്യൂട്ടറും അനുബന്ധ സാധനസാമഗ്രികളും വാങ്ങിനൽകുന്നതിന് എന്തൊക്കെ വ്യവസ്ഥകളാണുള്ളതെന്ന് വിശദമാക്കുമോ;
( സി )
കമ്പ്യുട്ടറൈസേഷന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി സ്ഥാപിച്ച ഇൻഫർമേഷൻ കേരള മിഷൻ തീരുമാനിക്കുന്ന സ്പെസിഫിക്കേഷൻ അനുസരിച്ച് കമ്പ്യൂട്ടറും അനുബന്ധ സാധനസാമഗ്രികളും സ്കൂളുകൾക്ക് വാങ്ങി നൽകുന്നതിന് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ഐ.കെ.എം നൽകിയ സ്പെസിഫിക്കേഷൻ അനുസരിച്ച് നടത്തിയ വാങ്ങലുകൾ ആഡിറ്റ് വകുപ്പ് അംഗീകരിക്കാതെ വന്നതിനെ തുടർന്ന് സ്കൂൾമേധാവികളുടെയും മറ്റു നിർവഹണ ഉദ്യോഗസ്ഥരുടെയും പേരിൽ വൻ തുക ബാധ്യതയാക്കുന്ന വിവരം അന്വേഷിക്കുമോ;
( ഇ )
വിദ്യാഭ്യാസ വകുപ്പ് വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച സ്പെസിഫിക്കേഷനും നൽകാവുന്ന പരമാവധി വിലയും തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( എഫ് )
സ്വകാര്യ സ്കൂളുകൾ ഉപയോഗിക്കുന്നതുപോലെ ഉയർന്ന സ്പെസിഫിക്കേഷൻ അനുസരിച്ചുള്ള സാധനസാമഗ്രികൾ വാങ്ങി സ്കൂളുകളുടെ നിലവാരം ഉയർത്തണമെന്ന  ശിപാർശകൾ അംഗീകരിക്കുവാൻ ഭരണഘടനാ സ്ഥാപനങ്ങളായ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടോയെന്ന് വിശദീകരിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ പൊതു ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിയ്ക്കുമോ? 
348.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദരിദ്രരെ കണ്ടെത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന സർവ്വേ നടപടികൾ ഏതുവരെയായിയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പരിശീലനത്തിന് നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നും ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ തനത്, വികസന ഫണ്ടുകള്‍ എത്രയെന്നും ഇനംതിരിച്ചു വ്യക്തമാക്കുമോ;
( സി )
സർവ്വേയിൽ കണ്ടെത്തിയ അതിദരിദ്രരുടെ ഉന്നമനത്തിന് ഏതൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;
( ഡി )
തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;
( ഇ )
സർക്കാരിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങൾക്കായി തനത് ഫണ്ട്‌ വലിയ തോതിൽ ചെലവഴിച്ചത് മൂലം പ്രതിസന്ധിയിലായ തദ്ദേശ സ്ഥാപനങ്ങൾക്ക് അതിദരിദ്രരുടെ ഉന്നമനത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക സഹായം അനുവദിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ?
349.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ എത്ര ബ്ലോക്ക് പഞ്ചായത്തുകളില്‍ റിസോഴ്സ് റിക്കവറി സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്;
( ബി )
റിസോഴ്സ് റിക്കവറി സെന്ററുകള്‍ സ്ഥാപിക്കാത്ത ബ്ലോക്ക് പഞ്ചായത്തുകളില്‍ ആയതു സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
റിസോഴ്സ് റിക്കവറി സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷവും പ്രവര്‍ത്തനക്ഷമമാകാത്തതായ ഏതെങ്കിലും യൂണിറ്റുകള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
350.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ആധുനിക മാലിന്യ സംസ്കരണ, നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഒരുക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മാലിന്യ നിര്‍മ്മാര്‍ജനത്തിന് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ;
( സി )
മാലിന്യ നിര്‍മ്മാര്‍ജനത്തിനായി സംസ്ഥാനത്ത് കേന്ദ്രീകൃത പുനഃചംക്രമണ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; മാലിന്യങ്ങൾ വന്‍തോതില്‍ ജലസ്രോതസ്സുകളിലേക്ക് തള്ളിവിടുന്നത് തടയുന്നതിന് നടപടി കൈക്കൊള്ളുമോ?
351.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്കരിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഹരിത കര്‍മ്മസേനകള്‍ സജീവമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി സജീവമാക്കാന്‍ നടപടി സ്വീകരിക്കുമോ?
352.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ആര്‍.ഇസഡ്. ബാധകമായ പ്രദേശങ്ങളിലെ വീടുകള്‍ക്ക് യു.എ. നമ്പര്‍ നല്‍കി കെട്ടിട നികുതിയായി വലിയ തുക നിശ്ചയിച്ചിട്ടുള്ളത് സാധാരണക്കാർക്ക് അടയ്ക്കുവാന്‍ കഴിയാത്തത് മൂലം തീരദേശ പ‍ഞ്ചായത്തുകളില്‍ ഉണ്ടാകുന്ന കുടിശ്ശിക എഴുതി തള്ളുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
353.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ സൊസൈറ്റി ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ റൂള്‍സ് ബാധകമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ;
( ബി )
ഐ.കെ.എം.ലെ ജീവനക്കാർക്ക് ഏറ്റവും അവസാനം ശമ്പള പരിഷ്കരണം നടപ്പിലാക്കിയ തീയതി വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
354.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ലൈഫ് മിഷന്‍ പദ്ധതിയില്‍ എത്ര ആളുകള്‍ക്ക് വീട് അനുവദിച്ചു; ജില്ല തിരിച്ചു വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് ആവശ്യമായി വരുന്നതെന്നും ആയത് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി സര്‍ക്കാര്‍ ഏതെങ്കിലും വായ്പകൾ എടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ തിരിച്ചടവ്, പലിശ ഇവ സംബന്ധിച്ച പൂര്‍ണ്ണ വിശദാംശം നല്‍കുമോ;
( ഡി )
ഓരോ കാറ്റഗറിയിലും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അവയില്‍ നിന്നും എത്ര അപേക്ഷകളാണ് അന്തിമമായി പരിഗണിച്ചതെന്നും അറിയിക്കുമോ?
355.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിൽ എത്ര എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദാംശം നൽകുമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; എത്ര എണ്ണം പൂര്‍ത്തീകരിച്ചു; വിശദമാക്കാമോ?
356.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമപരമായി വിവാഹ മോചനം നേടിയവരും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയവരും 50 വയസ്സില്‍ താഴെയുള്ളവരുമായ നിര്‍ധന കുടുംബത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന വിധവാ പെന്‍ഷന്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന വനിതകള്‍ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പെന്‍ഷന്‍ വിതരണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
357.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മാസം 4000 രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങൾ വ്യക്തമാക്കാമോ;
( ബി )
പരിഷ്കരിച്ച പദ്ധതി എന്ന് മുതൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ?
358.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മാസം തോറും ധനസഹായം നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം വൃക്കരോഗികള്‍ക്ക് നൽകുന്ന സബ്സിഡിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ രേഖയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
വൃക്ക രോഗികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാര്‍ഗ്ഗരേഖയില്‍ ഇളവുകള്‍ നല്‍കിയും വരുമാനം പരിഗണിക്കാതെയും എല്ലാ വൃക്കരോഗികള്‍ക്കും ഡയാലിസിസിനു ധനസഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
359.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്ര വിഹിതം ലഭിക്കുന്നതിന് നിലവില്‍ കാലതാമസം നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്രവിഹിതം പൂര്‍ണ്ണമായും ലഭിച്ചിട്ടുണ്ടോ; കുടിശ്ശിക ഉണ്ടെങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
നടപ്പു സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയ്ക്ക് കേന്ദ്രവിഹിതമായി ലഭിക്കേണ്ട തുക എത്രയാണ്; ഇതില്‍ എത്ര രൂപ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
360.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഒഴിവുള്ള തസ്തികയുടെ പേര്, ഒഴിവ് നിലവില്‍ വന്ന തീയതി, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് എന്നിവ വിശദമാക്കാമോ?
361.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണവും, നിലവിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണവും പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
362.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസർവീസിൽ വരുന്ന വകുപ്പുകളിൽ മിനിസ്റ്റീരിയൽ വിഭാഗത്തിന് സ്പെഷ്യൽ റൂൾ, മിനിസ്റ്റീരിയൽ കേഡർ, 1985-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ എന്നിവ ഇല്ലാത്ത വകുപ്പുകൾ ഉണ്ടോ; എങ്കിൽ അത് ഏതുവകുപ്പ് എന്ന് വ്യക്തമാക്കാമോ;
( ബി )
എൽ.എസ്.ജി.ഡി. എഞ്ചിനീയറിങ് വിഭാഗം രൂപീകരണ വേളയിൽ, സർക്കാർ ഉത്തരവ് പ്രകാരം ഓപ്ഷൻ വഴി മിനിസ്റ്റീരിയൽ കേഡർ തസ്തികയിലേക്ക് വന്ന ജലസേചനം, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെയും കൂടാതെ പി.എസ്‌.സി. വഴി നിയമിതരായ മിനിസ്റ്റീരിയൽ ജീവനക്കാർക്കും ബാധകമായ സ്പെഷ്യൽ റൂൾ, മിനിസ്റ്റീരിയൽ കേഡർ, 1985-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ എന്നിവ എൽ.എസ്.ജി.ഡി. എഞ്ചിനീയറിങ് വിഭാഗത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്കും അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
1985-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ, മിനിസ്റ്റീരിയൽ കേഡർ, സ്പെഷ്യൽ റൂൾ എന്നിവ നിലവിലില്ലാത്ത വകുപ്പുകളെ തദ്ദേശസ്വയംഭരണ പൊതുസർവീസിൽ കൊണ്ടുവരുമ്പോൾ പ്രസ്തുത വിഭാഗം ജീവനക്കാരോടുള്ള അനീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പൊതുസർവീസ് വരുന്നതിനുമുമ്പ് ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
363.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളിലെ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ നഗരസഭകളിലെ റവന്യൂ ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ ഗ്രേഡ് 1 &2, ഡെപ്യൂട്ടി സെക്രട്ടറി, സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ നിന്നുള്ള റിട്ടയര്‍മെന്റ് ഒഴിവുകളും മറ്റ് ഒഴിവുകളും എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
2022 ജൂണില്‍ എത്ര റവന്യൂ ഇന്‍സ്പെക്ടര്‍ / ഹെഡ്ക്ലാര്‍ക്ക് ഒഴിവുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
തിരുവനന്തപുരം നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്സ് ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായും ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
പ്രൊഫഷണല്‍ ടാക്സ് അടയ്ക്കുന്നതിന്റെ പോസ്റ്റിംഗ് കമ്പ്യൂട്ടര്‍ സോഫ്ട് വെയറില്‍ തന്നെ സജ്ജമാക്കാന്‍ തിരുവനന്തപുരം നഗരസഭയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
364.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വിവിധ തസ്തികകളിലായി എത്ര എഞ്ചിനീയർമാരുടെ ഒഴിവുകളാണുള്ളതെന്ന് ഓഫീസുകൾ തിരിച്ച് വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ അഭാവംമൂലം എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ നിർവ്വഹണത്തിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ നിയമനത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
365.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും നിലവിലെ ഒഴിവുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തി നിയമിതരാകുന്നവർക്ക് പരിശീലനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
366.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥ തസ്തികകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചില നഗരസഭകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യത്തില്‍ കൂടുതലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉദ്യോഗസ്ഥ തസ്തികകള്‍ പുനര്‍നിര്‍ണ്ണയിച്ച് നഗരസഭകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ?
367.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയിലെ ഉദ്യോഗസ്ഥരുടെ അഭാവം മൂലം തരൂര്‍ മണ്ഡലത്തിലെ കല്ലിംഗല്‍പ്പാടം ജി.എച്ച്.എസ്. കെട്ടിട നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്ന് ടെണ്ടര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
കിലയിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്ന നിര്‍മ്മാണ പ്രവൃ ത്തികള്‍ക്കായിട്ടുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയത് എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കാമോ?
368.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പരിപാലനത്തിന് ബാധകമാക്കാൻ സാധിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം ഏ‍ർപ്പെടുത്തുന്നതോടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള പ്രത്യേക എസ്റ്റിമേറ്റ്, ടെണ്ടർ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുവാനും റോഡ് തകർച്ചയുടെ വ്യാപ്തി കുറയ്ക്കുന്നതിനും സാധിക്കില്ലേ എന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി നിലവിലെ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഭേദഗതി വരുത്തുന്നതിനും, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള തദ്ദേശ റോഡുകളുടെ പരിശോധന നടത്തി പട്ടിക തയ്യാറാക്കുന്നതിനും സന്നദ്ധമാകുമോയെന്ന് അറിയിക്കാമോ?
369.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് കാേടി രൂപ അനുവദിച്ച ചവറ ഗവ. വി.എച്ച്.എസ്.എസ്. കാെറ്റന്‍കുളങ്ങരയില്‍ ഇനിയും കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിയ്ക്കുമാേ?
370.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈരാറ്റുപേട്ട നഗരസഭ വാര്‍ഡ് 11 -ലെ കാരക്കാട് റോഡ്, വാര്‍ഡ് 8-ലെ മുണ്ടയ്ക്കപ്പറമ്പ് റോഡ്, വാര്‍ഡ് 21-ലെ തടവനാല്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രളയത്തില്‍ തകര്‍ന്ന പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
371.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് പരിധി വിഭജിച്ച് പുതുക്കാട് കേന്ദ്രീകരിച്ച് പുതുതായി എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഉള്‍പ്പെടെയുള്ള മലയോര, ആദിവാസി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വിസ്തൃതമായ മേഖലയിൽ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതുക്കാട് പുതിയ എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
372.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ഭൂരിപക്ഷ പ്രദേശമായ കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ ജനമൈത്രി എക്സൈസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത എക്സൈസ് സ്റ്റേഷന്‍ ആരംഭിക്കുമ്പോള്‍ പുതുതായി ഏതെല്ലാം തസ്തികകള്‍ ആണ് സൃഷ്ടിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കുട്ടമ്പുഴയിൽ പ്രസ്തുത എക്സൈസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമോ; വിശദാംശം നൽകുമോ?
373.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍ എക്സൈസ് ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വകുപ്പുതലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
374.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാൽ ഉല്പന്നങ്ങൾ ഉണ്ടാക്കിയ ശേഷം അവശേഷിക്കുന്ന നീരിൽ നിന്ന് കള്ള്, ബിയർ തുടങ്ങിയവ നിർമ്മിക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലൈസൻസ് അനുവദിക്കൽ സാധ്യമാണോ; അറിയിക്കാമോ;
( ബി )
പ്രസ്തുത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സർക്കാർ/പൊതുമേഖലയിൽ വ്യവസായം ആരംഭിക്കുന്ന വിഷയം പരിഗണിക്കാമോ?
375.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ കെ ആൻസലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മദ്യവര്‍ജനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സ്കൂള്‍ കോളേജ് തലങ്ങളിൽ വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രചരണം ശക്തിപ്പെടുത്തുവാനുമായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
വാര്‍ഡ് തല ജാഗ്രതാകമ്മിറ്റികള്‍ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനം, ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്നും മോചിതരായവര്‍ക്ക് പുനഃരധിവാസ കേന്ദ്രങ്ങള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ ?
376.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് ഐ.ടി. പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കുന്നതിനും കൂടുതൽ വിദേശ മദ്യശാലകൾ തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നയം മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുവാൻ സഹായകരമാകുമെന്ന് കരുതുന്നുണ്ടോ;
( സി )
മദ്യ ലഭ്യത കുറച്ച് മദ്യ ഉപയോഗം കുറയ്ക്കുന്നതിന് അനുസൃതമായി മദ്യനയത്തിൽ മാറ്റം വരുത്തുവാൻ നടപടി സ്വീകരിക്കുമോ?
377.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇത്തരം മദ്യശാലകൾ അനുവദിക്കുന്നതിനുളള വ്യവസ്ഥകൾ എന്തെല്ലാമാണ്; വിശദീകരിക്കുമോ;
( സി )
ഐ.ടി.പാർക്കുകളിൽ മദ്യശാല ആരംഭിക്കുന്നതു വഴി വരുമാന വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
378.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍, കോളേജ് തലങ്ങളിലെ ലഹരി ഉപയോഗ സാധ്യതകള്‍ ഇല്ലാതാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത രംഗത്ത് സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതുമായ സന്നദ്ധ സംഘടനകള്‍ നിലവിലുണ്ടോ; ഇല്ലെങ്കിൽ അത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
379.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന്, അബ്കാരി കേസുകള്‍ വര്‍ധിച്ചുവരുന്നു എന്ന സ്റ്റേറ്റ് പോലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്ക് ശ്രദ്ധയില്‍പ്പെട്ടിണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;
( ബി )
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളെക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
മയക്കുമരുന്ന് മാഫിയയുടെ ഒരു പ്രധാന കേന്ദ്രമായി കേരളം മാറുന്ന അവസ്ഥ ഒഴിവാക്കുവാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ?
380.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മുതല്‍ 2022 മെയ് 31 വരെ വയനാട് ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ എത്ര നാര്‍ക്കോട്ടിക്ക് കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നാര്‍ക്കോട്ടിക്ക് കേസുകളില്‍ ഇരുപത്തിയഞ്ച് വയസ്സിന് താഴെ ഉള്ളവര്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ അവരുടെ എണ്ണം നല്ക്കാ‍മോ?
381.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും കണ്ടുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കെെക്കൊണ്ടുവരുന്ന പരിപാടികള്‍ വിശദമാക്കാമോ;
( ബി )
ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്കൂള്‍ തലത്തില്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ വിശദമാക്കാമോ?
382.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഗ്രാമപഞ്ചായത്ത് വക ഭൂമി എക്സ്സെെസ് റെയ്ഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെെമാറുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വ്യക്തമാക്കാമാേ;
( ബി )
പഞ്ചായത്ത് ഭൂമി റവന്യൂ വകുപ്പിലേയ്ക്ക് കെെമാറുന്നതിനുള്ള കരട് വിജ്ഞാപനം ആയിട്ടുണ്ടാേ; ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
383.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലത്ത് എക്സെെസ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി വകുപ്പിന് കെെമാറിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
384.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്ക് അടിമപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ചികിത്സ നല്‍കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
385.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി.ഉമ തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ യുവാക്കളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവപൂർവ്വം കാണുന്നുണ്ടോ;
( ബി )
ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത്‌ ലഹരി വസ്തുക്കൾ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യം സംജാതമായിട്ടുണ്ടോ; എങ്കിൽ ആയതിന്റെ ഗൗരവം പരിഗണിച്ചുകൊണ്ട് ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിനായി ഒരു ജനകീയ കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദാംശം നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.