UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1085.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുടെയും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോ ഓഡിനേറ്റര്‍മാരുടെയും ഓണറേറിയം കുടിശ്ശികയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇരു വിഭാഗങ്ങളുടെയും ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
1086.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ ഏതൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
1087.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളും കടൽ സുരക്ഷാ ഉപകരണങ്ങളും നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എം.എസ്.വൈ. പദ്ധതിയിൽ ഏതൊക്കെ ജില്ലകളെയാണ് നിലവിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ല ഉൾപ്പെടെ കൂടുതൽ ജില്ലകളെ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കേടുകൂടാതെ തീരത്ത് എത്തിക്കുന്നതിന് ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ നൽകുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
1088.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെന്നാനി തീരദേശമേഖലകളിലെ വനിതകളായ മത്സ്യത്താെഴിലാളികളുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് താെഴിലവസരം ലഭ്യമാക്കുന്ന വിധത്തില്‍ വലനിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ;വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് പുനര്‍ഗേഹം പദ്ധതി പ്രകാരം വീട് ലഭിക്കേണ്ട മത്സ്യത്താെഴിലാളികൾക്കുള്ള രണ്ടാംഘട്ട ഫ്ലാറ്റ് നിർമ്മാണത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തി ഉടനടി തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേ, വ്യക്തമാക്കാമോ ?
1089.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പം ഫിഷിങ്ങ് ഹാര്‍ബറില്‍ മെഗാഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്കായി സ്ഥലം ലഭ്യമായിട്ടുണ്ടോ; ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
1090.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ (2016-21) കാലയളവ് മുതൽ ഇതുവരെ വർക്കല മണ്ഡലത്തിൽ മത്സ്യബന്ധന വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കി വരുന്ന പദ്ധതികളും നടപ്പിലാക്കാൻ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളും വിശദമാക്കാമോ?
1091.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തോടുചേർന്ന് മത്സ്യാധിഷ്ഠിത വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനു് പദ്ധതി നിലവിലുണ്ടോ;എങ്കിൽ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ ;
( ബി )
ഇല്ലെങ്കിൽ ഇത്തരത്തിൽ പദ്ധതി തയ്യാറാക്കാൻ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
1092.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി എന്തൊക്കെ വികസനപദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഈ മേഖലയില്‍ നടത്തിവരുന്നത്;
( ബി )
തീരദേശ മേഖലയുടെ പശ്ചാത്തല വികസത്തിന്റെ ഭാഗമായി കടലോര ജില്ലകളിലെ തീരദേശ റോഡുകളുടെ വികസനത്തിനായി എത്ര തുകയാണ് കഴിഞ്ഞ ആറു വര്‍ഷമായി ചെലവഴിച്ചിട്ടുള്ളതെന്ന് റോഡുകളുടെ പേരും അനുവദിച്ച തുകയും സഹിതം വ്യക്തമാക്കാമോ?
1093.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിച്ചിരുന്നോ; എങ്കില്‍ എത്ര രൂപയാണ് അനുവദിച്ചത്;
( ബി )
പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; ടെന്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആരാണ് പ്രവൃത്തി ഏറ്റെടുത്തത്‌; പ്രവൃത്തിയുടെ കാലാവധി, നിർമ്മാണ പുരോഗതി, ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത പ്രവൃത്തി നടത്തിപ്പില്‍ വീഴ്‍ച സംഭവിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമോ?
1094.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണെണ്ണയുടെ വിലവർദ്ധന കാരണം മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ മത്സ്യഫെഡ് മുഖേന വിലക്കുറവിൽ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
1095.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിൽ ക്രമക്കേട് ആരോപിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ പന്ത്രണ്ടോളം ജീവനക്കാരെ കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നടപടിയുടെ കാരണം വിശദമാക്കാമോ;
( സി )
മത്സ്യഫെഡിൽ നടന്ന അഴിമതി മൂടിവയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ സ്ഥലമാറ്റം എന്ന ആരോപണം ശരിയാണോ;
( ഡി )
സംസ്ഥാന ധനകാര്യ വകുപ്പ് മത്സ്യഫെഡിലെ അക്കൗണ്ടുകൾ പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ പരിശോധനയിൽ അഴിമതി കണ്ടെത്തിയതായി അറിവുണ്ടോ എന്ന് വ്യക്തമാക്കാമോ?
1096.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യഫെഡിനു കീഴിൽ മത്സ്യ സംഭരണം, വിതരണം, വിൽപ്പന എന്നിവയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നു എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ;
( ബി )
എങ്കിൽ ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ;
( സി )
മത്സ്യഫെഡില്‍ കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഏതെല്ലാം തസ്തികകളിലാണ് നിയമനം നടത്തിയിട്ടുള്ളതെന്നും പി‌എസ്‌സി മുഖേന അല്ലെങ്കില്‍ എപ്രകാരമുള്ള നിയമനം ആണ് നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;
( ഡി )
ഇത്തരത്തില്‍ നടത്തിയ നിയമനത്തിലൂടെ ആരെല്ലാമാണ് ജോലിയില്‍ പ്രവേശിച്ചതെന്നും ഇവര്‍ക്കെല്ലാം കൂടി ഓരോ മാസവും ശമ്പളയിനത്തില്‍ എത്ര തുക ചെലവഴിക്കുന്നുണ്ടെന്നും അറിയിക്കുമോ ?
1097.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണെണ്ണ വില ക്രമാതീതമായി വർധിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുന്നുണ്ടോ; സബ്സിഡി ഇനത്തിൽ എത്ര മാസത്തെ കുടിശ്ശിക മത്സ്യത്തൊഴിലാളികൾക്ക് നൽകാനുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
മണ്ണെണ്ണയുടെ കടുത്ത ദൗർലഭ്യം നിമിത്തം മത്സ്യബന്ധനത്തിന് കടലില്‍ വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് സർക്കാർ ഗൗരവപൂർവം കാണുന്നുണ്ടോ?
1098.
ശ്രീ എം വിൻസെൻറ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഇതര ഉപജീവനമാർഗങ്ങൾ ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
യന്ത്രവത്കൃത ബോട്ടുകൾ ട്രോളിംഗ് നിരോധനം ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( സി )
ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനം നടത്തുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ ആവശ്യമായി വന്നാൽ ആയത് നടപ്പാക്കുന്നതിന് എന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1099.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി അംഗീകാരം ലഭ്യമായിട്ടുള്ള വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ നായരമ്പലം ഫിഷ് മാര്‍ക്കറ്റിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ?
1100.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ മണിമലയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികില്‍ നിലവിലുള്ള മാര്‍ക്കറ്റ് വിപുലീകരിച്ച് ആധുനിക ഫിഷ് മാര്‍ക്കറ്റും വെയര്‍ഹൗസും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമോ?
1101.
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ച മത്സ്യത്തിന്റെ ആദ്യ വില്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ന്യായവില ലഭ്യമാക്കുന്നതിനും ഗുണനിലവാര പരിപാലനത്തിനുമായി നിയമം പാസ്സാക്കി നടപ്പാക്കുന്നതിലൂടെ മത്സ്യബന്ധന വിപണന മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; നിയമ നിര്‍വ്വഹണത്തിനായി ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ടോ; ഇതിനായുള്ള നടപടികൾ ഏത് ഘട്ടത്തിലാണ്; എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ കേന്ദ്ര നയത്തിന്റെ ഭാഗമായി വരുന്ന വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിനായി എന്തെല്ലാം ബദല്‍ നയങ്ങളും പ്രവര്‍ത്തന നടപടികളുമാണ് സ്വീകരിച്ച് വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
1102.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിൽ വ്യാപകമായി അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ;
( സി )
നിയോജകമണ്ഡലങ്ങളിൽ മത്സ്യഫെഡിന്റെ ഫിഷ് ബൂത്തുകൾ ആരംഭിക്കുന്ന നടപടി എതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ഡി )
തിരൂ‍ർ മണ്ഡലത്തിൽ ഫിഷ് ബൂത്തുകൾ, ഫിഷ് മാർട്ടുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1103.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണം നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണ സഹിതമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കുമ്പോള്‍ പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് എന്ന നിബന്ധന ഇല്ലായിരുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തീരുമാന പ്രകാരം നിലവില്‍ ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
പ്രസ്‌തുത മാർക്കറ്റ് നവീകരണത്തിനായി ഗ്രാമപഞ്ചായത്ത്ഇരുപത് ലക്ഷത്തോളം രൂപ മൂല്യമുള്ള കെട്ടിടങ്ങൾ, വ്യാപാരികളുടെ സ്റ്റാളുകൾ എന്നിവ നീക്കം ചെയ്തിട്ടും , മരങ്ങൾ മുറിച്ചുമാറ്റി നല്‍കിയിട്ടും തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണ പദ്ധതി ആരംഭിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിവരം ലഭ്യമാക്കാമോ?
1104.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഗ്രാമ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമായ എത്ര സ്കൂളുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് കണക്കാക്കിയിട്ടുണ്ടോ; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കി ഫണ്ട് അനുവദിക്കാമോ?
1105.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര മത്സ്യതൊഴിലാളി കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇവര്‍ക്ക് ഭൂമി കണ്ടെത്തി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ?
1106.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തില്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സ്ഥലത്ത് പദ്ധതി നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1107.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തൻ കടപ്പുറം ഫിഷറീസ് കോളനി നവീകരണത്തിനു അനുമതി ലഭ്യമാക്കുന്നതിന് നിയോജകമണ്ഡലം എം. എൽ.എ യും നഗരസഭാ ജനപ്രതിനിധികളും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ പ്രവർത്തിക്കു അടിയന്തിരമായി അനുമതി ലഭ്യമാക്കുന്നതിന് തീരുമാനിച്ച പ്രകാരം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
( ബി )
പരപ്പനങ്ങാടി പുത്തൻ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ പൂർത്തീകരിച്ചതും, ഇനി പൂർത്തീകരിക്കാനുള്ളതുമായ നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?
1108.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‍ടോപ്പ് നല്‍കുന്ന പദ്ധതിയായ 'ജ്യോതിര്‍ഗമയ' യുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ബജറ്റില്‍ പ്രഖ്യാപിച്ച തുക എത്രയാണ്; അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നിലവില്‍ എത്ര ലാപ്‍ടോപ്പുകള്‍ വാങ്ങിയിട്ടുണ്ട്; അതില്‍ എത്രയെണ്ണം വിതരണം ചെയ്തിട്ടുണ്ട്;
( ഡി )
നിലവില്‍ പദ്ധതി ഉപേക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1109.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം, ട്രോളിംഗ് നിരോധനം എന്നീ കാരണങ്ങളാൽ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാതെ പ്രതിസന്ധി അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള സഹായങ്ങൾ അനുവദിച്ച് നൽകുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് മുഖേന നൽകി വരുന്ന മണ്ണെണ്ണ വിതരണം നിലച്ച സാഹചര്യത്തിൽ കൂടുതൽ തുക നൽകി മത്സ്യഫെഡിൽ നിന്നും മണ്ണെണ്ണ വാങ്ങേണ്ടി വരുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മത്സ്യഫെഡ് മുഖേന സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
25 രൂപയ്ക്ക് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ ആയത് നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ട് പോകാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
1110.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കരിങ്കുളം വില്ലേജിൽ സർവ്വേ നമ്പർ 95/5ൽ പെട്ട ഒരേക്കർ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾക്കായി ഫ്ളാറ്റ് നിർമ്മിച്ച് നൽകുന്ന പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23.2.2022ന് പ്രസ്തുത മണ്ഡലം എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
1111.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധന കാലത്ത് വറുതിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായം നൽകുന്ന പദ്ധതിയുണ്ടോ; സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ട്രോളിംഗ് നിരോധന കാലത്ത് ആധുനിക സൗകര്യങ്ങളുള്ള വിദേശ ട്രോളറുകൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ?
1112.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1113.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ആളോഹരി പ്രതിശീർഷ വരുമാനം പൊതു സമൂഹവുമായി താരതമ്യം ചെയ്യുമ്പോ‍ൾ പൊതുവിഭാഗത്തിന്റെ വാർഷിക വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
1114.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാശം ലഭ്യമാക്കുമോ?
1115.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യതൊഴിലാളികളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനുമായി സംഘടിപ്പിക്കപ്പെട്ട സാഫ്-ന്റെ പ്രവർത്തനം വ്യക്തമാക്കാമോ;
( ബി )
മത്സ്യതൊഴിലാളി വനിതകൾക്ക് സ്ഥിരം തൊഴിൽ ലഭ്യമാക്കാൻ എന്തൊക്കെ പദ്ധതികളാണ് ഇതു വഴി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ?
1116.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ വിപണന മേഖലയിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനും മത്സ്യത്തിന് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സമുദ്രോല്പന്നങ്ങളിൽനിന്ന് മൂല്യവർദ്ധിത വസ്തുക്കൾ ഉല്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് മത്സ്യഫെഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് വിശദീകരിക്കുമോ;
( ഡി )
തുറമുഖങ്ങളിൽ നിന്നും മത്സ്യം വാങ്ങി വിപണനം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ യാത്രാസൗകര്യത്തിനുവേണ്ടി നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1117.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യമേഖലയായ പാെന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി ഓഫീസ്, മത്സ്യഫെഡ് എന്നിവയുടെയും മറ്റ് ഓഫീസുകളുടെയും സുഗമമായ ഏകാേപിപ്പിച്ച പ്രവര്‍ത്തനത്തിന് ഫിഷറീസ് കാേംപ്ലക്സ് നിര്‍മ്മിക്കാനുള്ള തീരുമാനം ആയിട്ടുണ്ടാേ; ഉടനെ പുതിയ കാേംപ്ലക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമാേ?
1118.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി ആലുങ്ങൽ ഫിഷ് ലാന്റിങ് സെന്ററിന്റെ നിർമ്മാണ പുരോഗതിയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
1119.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം നൽകുക, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
1120.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതി എത്ര ഘട്ടമായാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ഘട്ടത്തിലും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമായിട്ടുണ്ടോ; എങ്കിൽ എത്ര സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമായി വരും എന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1121.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
04.09.2021-ല്‍ കിഫ്ബിയില്‍ നിന്നും ധനകാര്യ അനുമതി ലഭിച്ച തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന കണ്ണപുരം, പഴയങ്ങാടി മത്സ്യ മാര്‍ക്കറ്റ് എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പുതുക്കി കിഫ്ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിന് കിഫ്ബി മുഖേന ലഭിക്കുന്ന തുക പഞ്ചായത്തുകള്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1122.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസനത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നടപടികള്‍ ആലോചിച്ചിട്ടുണ്ടോ; ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം എന്നിവയ്ക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമോ?
1123.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായ തോതിൽ ഫോർമാലിൻ ചേർത്ത മത്സ്യം വിതരണം ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ബി )
ഫോർമാലിൻ കലർന്ന മത്സ്യം നിരോധിക്കാനും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും വകുപ്പ് തലത്തിൽ എന്തെല്ലാം നടപടികൾ ഉണ്ടാകുമെന്ന് അറിയിക്കുമോ?
1124.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത് തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1125.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങള്‍ പരിശോധിച്ച് പെര്‍മിറ്റിന് അര്‍ഹതയുള്ളവയെ പരാതി രഹിതമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിരുന്നോ; എത്ര എഞ്ചിനുകള്‍ക്കാണ് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയ്ക്കെല്ലാം പെര്‍മിറ്റ് പ്രകാരം നല്‍കാന്‍ ആകെ എത്ര അളവ് മണ്ണെണ്ണ വേണ്ടി വരും; കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവെത്രയാണ്; വ്യക്തമാക്കാമോ;
( സി )
2021 ഡിസംബറില്‍ സബ്‌സിഡി രഹിത മണ്ണെണ്ണയ്ക്ക് 90.20 രൂപയായിരുന്നത് ആറുമാസത്തിനിടയില്‍ 35 രൂപ വര്‍ദ്ധിപ്പിച്ചത് പരമ്പാരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ടോ; എങ്കിൽ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നടപടി തിരുത്താനായി സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് അറിയിക്കുമോ?
1126.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ബയോഫ്ലോക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് മത്സ്യകൃഷി നടത്തുന്നുണ്ടോ;എങ്കിൽ ഏതൊക്കെ മത്സ്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് വിപണി മൂല്യമുള്ള മത്സ്യങ്ങൾ വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്യുന്നതിന് സംസ്ഥാന വ്യാപകമായി ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുമോ;എങ്കിൽ വിശദാംശം നൽകുമോ?
1127.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന് കീഴിൽ എത്ര മത്സ്യഭവനുകളാണ് പ്രവർത്തിക്കുന്നത്; വിശദാംശം നൽകാമോ;
( ബി )
മത്സ്യഭവനുകൾ മത്സ്യകർഷകർക്ക് നൽകി വരുന്ന സഹായങ്ങൾ എന്തൊക്കെയാണ്; വിശദാംശം നൽകാമോ?
1128.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് സുലഭമായി ലഭിച്ചിരുന്ന പതിനഞ്ച് ഇനം മത്സ്യങ്ങൾ സംസ്ഥാനത്തെ തീരക്കടലിൽ നിന്നും ഇല്ലാതായിയെന്ന് ഫിഷറീസ് സർവ്വകലാശാലയും സമുദ്ര ഗവേഷണ സ്ഥാപനങ്ങളും നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഗൗരവമായി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
അശാസ്ത്രീയമായ മീൻപിടുത്തമാണ് കേരള തീരത്തെ മത്സ്യസമ്പത്തിൽ ശോഷണം ഉണ്ടാകാൻ കാരണം എന്ന കണ്ടെത്തലില്‍ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ആവാസ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ മൂലം മത്സ്യങ്ങളായ ചൂര, ചാള തുടങ്ങിയവ കർണാടക തീരത്തേക്ക് മാറുകയും കേരള തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വിവിധയിനം ചെമ്മീനുകൾ, നെയ്മീൻ, വാള തുടങ്ങിയവ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
1129.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലാനോട് ഫിഷ് ഹാച്ചറിയുടെ രണ്ടാംഘട്ട വികസന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇറിഗേഷന്‍ വകുപ്പ് വിട്ട് നല്കിയിട്ടുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് ഹാച്ചറിയുടെ വിപുലീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1130.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ കൃഷിയിലേക്ക് കടന്നു വരുന്ന യുവസംരംഭകര്‍ക്കും വ്യക്തിഗത കൃഷി ആരംഭിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി വകുപ്പ് ആവിഷ്കരിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ചെറുകിട മത്സ്യകൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതിന് സബ്സിഡി ഉള്‍പ്പെടെ എന്താെക്കെ സഹായങ്ങള്‍ വകുപ്പ് നല്‍കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യകൃഷിയുടെ സാങ്കേതിക-ശാസ്ത്രീയ വശങ്ങള്‍ യുവസംരംഭകര്‍ക്ക് പരിചയപ്പെടുത്താന്‍ പരിശീലന പദ്ധതി വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1131.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പൊഴിയൂര്‍ തീരദേശത്ത് മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനായി എന്തൊക്കെ നടപടിക്രമങ്ങൾ ഇതുവരെ പൂര്‍ത്തീകരിച്ചെന്ന് വിശദമാക്കാമോ;
( ബി )
എത്ര കോടി രൂപയുടെ ഡി.പി.ആർ. ആണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ?
1132.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഉണ്ടാേ; എങ്കില്‍ ഏതെല്ലാമെന്ന് വിശദമാക്കാമാേ?
1133.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016, 2016-2021 എന്നീ കാലയളവിൽ കാസർകോട് മണ്ഡലത്തിൽ ഹാർബർ എഞ്ചിനീയറിംഗ് ഏറ്റെടുത്ത റോഡുകൾ ഏതെല്ലാമെന്നും ഈ റോഡുകൾക്ക് അനുവദിച്ച തുക എത്രയാണെന്നും ഏതെല്ലാം ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
ഈ റോഡുകൾക്ക് അനുവദിച്ച തുകയും ടെൻഡർ ചെയ്ത തുകയും റോഡുകൾ തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടും നിർമ്മാണം തുടങ്ങാൻ കഴിയാത്ത റോഡുകളുണ്ടോ; എങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
നിർമ്മാണം പാതിവഴിലായ റോഡുകളുണ്ടോ; എങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത റോഡുകളുണ്ടോയെന്നും പ്രസ്തുത റോഡുകൾക്ക് ഭരണാനുമതി ലഭിച്ചത് എപ്പോഴാണെന്നും വ്യക്തമാക്കാമോ?
1134.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ മത്സ്യബന്ധന തുറമുഖം നിർമ്മിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
( ബി )
മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള കാലതാമസം ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ ?
1135.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഏതൊക്കെ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും ലഭിക്കാനുള്ളതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും സംബന്ധിച്ചുള്ള വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഏതൊക്കെ റോഡുകളാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വകുപ്പിന്റെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?
1136.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഏതൊക്കെ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്ന് എത്ര പ്രപ്പോസലുകളാണ് ലഭിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1137.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാകാരൻമാരുടെ ക്ഷേമനിധി പദ്ധതിയിൽ നിലവിൽ എത്ര പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; ഇവർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്?
1138.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്‍മാര്‍ക്കുള്ള പെൻഷൻ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനായി വാദ്യകലാകാരനും മുകുന്ദപുരം താലൂക്ക് തൊറവ് വില്ലേജിലെ തെക്കേതൊറവ് ദേശം നിവാസിയുമായ ആളോത്ത് വീട്ടില്‍ ശ്രീ. സിദ്ധാര്‍ത്ഥൻ സമർപ്പിച്ച അപേക്ഷയില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് അര്‍ഹമായ പെന്‍ഷന്‍ അനുവദിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1139.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാക്ട ഫെഡറേഷൻ കേരളത്തിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടനയാണോ; വിശദാംശം നൽകുമോ;
( ബി )
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് സിനിമാ മേഖലയിൽ ഉള്ളവരുമായി നടത്തിയ ചർച്ചയിൽ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ?
1140.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നഗരസഭ പ്രദേശത്തു നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തിയേറ്ററിന് ഭരണാനുമതി ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയുടെ ഡി.പി.ആർ. ആണ് തയ്യാറാക്കിയതെന്ന് വ്യക്തമാക്കാമോ?
1141.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2016-2021 കാലഘട്ടത്തില്‍ സാംസ്കാരിക വകുപ്പിന്റെ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവ നടപ്പാക്കപ്പെട്ട സ്ഥലവും വ്യക്തമാക്കാമോ;
( സി )
അനുവദിക്കപ്പെട്ട പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കാത്തവ ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1142.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുമോയെന്ന് അറിയിക്കുമോ; റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ സംഭവങ്ങൾ പുറത്തു വരുന്ന സാഹചര്യത്തിൽ പ്രസ്തുത മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1143.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെനിന്‍ രാജേന്ദ്രന്റെ ജന്മനാടായ ഊരൂട്ടമ്പലത്ത് ഭൂമി വാങ്ങി സാംസ്കാരിക കേന്ദ്രവും തീയറ്റര്‍ കോംപ്ലക്സും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ; ഭൂമി വാങ്ങുന്നതിനായുള്ള നിലവിലെ നടപടികളും തുടര്‍നടപടികളും എന്താണെന്നും വിശദമാക്കാമോ?
1144.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ സാംസ്കാരിക വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങൾ മുഖാന്തിരവും നടപ്പാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും സാംസ്കാരിക വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങൾ മുഖാന്തിരവും വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം സാംസ്കാരിക വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങൾ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ (ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെ) ലഭ്യമാക്കാമോ?
1145.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ലളിതാംബിക അന്തര്‍ജന സ്മാരക സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; ഇല്ലെങ്കിൽ എന്താണ് തടസ്സമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച് സ്‌പെഷ്യല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 19(1) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് അറിയിക്കാമോ;
( സി )
ഏത് ഏജന്‍സിക്കാണ് ഈ പദ്ധതിയുടെ ചുമതലയെന്ന് അറിയിക്കാമോ; 2016-17-ല്‍ പ്രഖ്യാപിച്ച പ്രസ്തുത പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തി പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1146.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവോത്ഥാന നായകരുടെ നാമധേയത്തിൽ ഓരോ ജില്ലയിലും സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയം പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്;
( ബി )
മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ സാഹിബിന്റെ പേരിൽ എവിടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്; ഏറനാട് താലൂക്ക് പരിധിയിലെ മലപ്പുറം കോട്ടക്കുന്നിൽ പ്രസ്തുത കേന്ദ്രം ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
കിഫ്ബി സഹായത്തോടെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇതിനകം എന്ത് തുക ചെലവഴിച്ചുവെന്നും അധിക തുക അനുവദിക്കുമോയെന്നും വെളിപ്പെടുത്തുമോ?
1147.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ജവഹർ ബാലഭവനുകൾ പ്രവർത്തിക്കുന്നുണ്ട്; ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ജവഹർ ബാലഭവനുകളുടെ ബൈലോ ഏകീകരണം സംബന്ധിച്ച് കമ്മറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായിയുള്ള കമ്മറ്റി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1148.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എം.എസ്. വിശ്വനാഥന്‍ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയില്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ?
1149.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടുന്നതിന് തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇരകൾ നേരിട്ട് കമ്മീഷന് മുമ്പിൽ നൽകിയ മൊഴികളാണ് രേഖപ്പെടുത്തിയത് എന്നതിനാലും പ്രസ്തുത റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ഈ വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
1150.
ശ്രീമതി.ഉമ തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലച്ചിത്ര രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും മറ്റ് സിനിമാ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പുറത്ത് വിടാതിരിക്കുന്നതിലൂടെ സിനിമാ മേഖലയിൽ സ്ത്രീവിരുദ്ധ നടപടികൾ സ്വീകരിച്ചവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കുന്നതിന് കാരണമെന്താണെന്ന് വ്യക്തമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1151.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജില്‍ മച്ചേല്‍ കുളങ്ങരക്കോണത്ത് ചട്ടമ്പിസ്വാമികളുടെ തറവാട് സ്മാരകമാക്കുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ; ഇതിന് വസ്തു ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്തായെന്ന് വ്യക്തമാക്കാമോ?
1152.
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ.കെ.ടി.ജലീൽ
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം താറുമാറാക്കിയ സാംസ്കാരിക രംഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് മുൻസര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ നടപ്പാക്കിയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലയളവില്‍ പ്രഖ്യാപിച്ച പുതിയ സാംസ്കാരിക നിലയങ്ങളുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ; ഈ സര്‍ക്കാര്‍ ഇത്തരത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ?
1153.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാരുടെ നൈസര്‍ഗിക വാസനയും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ദേശീയ കലാവേദികളുമായി ബന്ധിപ്പിക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1154.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള സാംസ്കാരിക നിലയങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമോ?
1155.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നിശ്ചയിക്കുന്നതിനും നയം രൂപീകരിക്കുന്നതിനും വേണ്ടി സാംസ്കാരിക ഉന്നത സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നൽകുമോ; ഈ സമിതി എന്തെങ്കിലും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
സാംസ്കാരിക ഉന്നത സമിതിയില്‍ ആരെല്ലാമാണ് ഉള്‍പ്പെട്ടിട്ടുള്ളത്; പ്രസ്തുത സമിതിയുടെ പ്രവർത്തനത്തിന് നാളിതുവരെ പ്രതിവർഷം അനുവദിച്ച തുകയുടെ വിശദാംശം നൽകുമോ?
1156.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എഫ്.എഫ്.കെ.യുടെ റീജ്യണല്‍ ഫിലിം ഫെസ്റ്റിവല്‍ ഏതെല്ലാം വര്‍ഷങ്ങളിലാണ് നിലമ്പൂരില്‍ നടന്നതെന്ന് അറിയിക്കാമോ; പ്രസ്തുത ഫെസ്റ്റിവലുകളിലെ ചലച്ചിത്രാസ്വാദകരുടെ പങ്കാളിത്തം, സംഘാടനം, തിയേറ്റര്‍ സൗകര്യങ്ങളുടെ മികവ് എന്നിവ ചലച്ചിത്ര അക്കാദമിയിലെ വിവരങ്ങളെ ഉദ്ധരിച്ച് അറിയിക്കാമോ; ചെലവുകളടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2016-ലെ റീജ്യണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് അന്നത്തെ സാംസ്കാരിക മന്ത്രി നിലമ്പൂരില്‍ റീജ്യണല്‍ ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇക്കാര്യത്തിലുള്ള അഭിപ്രായം അറിയിക്കാമോ;
( സി )
മികവുറ്റ സാംസ്കാരിക, നാടക പ്രസ്ഥാന പാരമ്പര്യവും ചലച്ചിത്രപ്രേമികളുമുള്ള കിഴക്കന്‍ ഏറനാടിന്റെ ആസ്ഥാനമായ നിലമ്പൂരില്‍ വര്‍ഷം തോറും കേരള ചലച്ചിത്ര അക്കാദമിയുടെ സ്ഥിരം ചലച്ചിത്രമേള ഉപാധികളോടെ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോ; വ്യക്തമാക്കാമോ?
1157.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മാപ്പിള കലാ അക്കാഡമിയുടെ ഉപകേന്ദ്രത്തില്‍ സിനിമ തിയേറ്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
1158.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലും കോളേജുകളിലും ലഹരി വര്‍ജ്ജന ക്യാമ്പയിന്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ആഘോഷങ്ങളിലും ഉത്സവങ്ങളിലും യുവാക്കളുടെ ലഹരി ഉപയോഗം തടയാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ച് വരുന്നുവെന്ന് അറിയിക്കാമോ;
( സി )
കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മുതിര്‍ന്നവരുടെ ലഹരി ഉപയോഗം തടയാനായുള്ള ബോധവത്ക്കരണത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കുന്നുവെന്ന് അറിയിക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.