UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരം
775.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ആദിവാസി കുടുംബങ്ങള്‍ക്ക് കുറ‍ഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കും എന്ന വാഗ്ദാനം നടപ്പിലാക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ ഭൂമി നല്‍കുന്നതിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനായി തരിശുഭൂമി, മിച്ചഭൂമി, പാട്ടക്കാലാവധി കഴി‍ഞ്ഞ തോട്ടങ്ങള്‍ എന്നിവ ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
776.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വാസയോഗ്യമല്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് വടക്കാഞ്ചേരി മണ്ഡലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
777.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജകമണ്ഡലത്തില്‍ ഭവനരഹിതരായ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്നും ആയതിൽ ഭൂരഹിതരും ഭവനരഹിതരും എത്രപേരുണ്ടെന്നുമുള്ള കണക്കുകൾ തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
778.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മുവേരിക്കര വാര്‍ഡില്‍ 1991-92 കാലഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ ഒന്‍പത് പേര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വീടും നല്‍കിയെങ്കിലും നാളിതുവരെ ഇവര്‍ക്ക് പട്ടയം ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ സ്ഥിര താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിന് അവര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇവര്‍ക്ക് എന്നേയ്ക്ക് പട്ടയം ലഭ്യമാക്കി നല്‍കാന്‍ കഴിയുമെന്നും ആയതിലേയ്ക്കായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളുടെ പുരോഗതിയും അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്ഥലത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കാനും ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് ഈ പഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?
779.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍, ഭൂരഹിതരായ ഭവനരഹിതര്‍ എന്നിവരെ സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതി മുഖേന മണ്ഡലത്തിലെ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതി വഴി 2016-17 മുതല്‍ മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
നെന്മാറ മണ്ഡലത്തിലെ ഭവന നിർമ്മാണം
780.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തില്‍ ആകെ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് താമസമുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്കാണ്‌ സ്വന്തമായി വീട് ഇല്ലാത്തതെന്ന് വിശദമാക്കുമോ;
( സി )
വീട് ഇല്ലാത്തവര്‍ക്ക് വീട് അനുവദിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
ഉടുമ്പൻചോല മണ്ഡലത്തിലെ ഭവന നിർമ്മാണ ധനസഹായം
781.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭവനരഹിതർ, ഭൂരഹിതരായ ഭവനരഹിതർ എന്നിവരെ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി ഭവന നിർമ്മാണ സഹായത്തിനായി 2016 മെയ് മുതൽ 2022 മെയ് വരെ എത്ര അപേക്ഷകൾ ലഭിച്ചു; ഇതിൽ എത്ര അപേക്ഷകർക്ക് ഭവന നിർമ്മാണ ധനസഹായം നൽകി; വിശദാംശം നൽകാമോ?
പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ ഭവന പദ്ധതികള്‍
782.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട മുഴുവന്‍ ഭവനരഹിതര്‍ക്കും അവരുടെ ആവശ്യങ്ങളും താല്‍പര്യവും കൂടി കണക്കിലെടുത്ത് വീടു നല്‍കാനുള്ള ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുമോ;
( ബി )
പൂര്‍ത്തിയാകാതെ കിടന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക ധനസഹായം നല്‍കിയിരുന്നോയെന്നും എത്ര വീടുകളുടെ പണി പൂര്‍ത്തിയാക്കാനായെന്നും അറിയിക്കാമോ;
( സി )
പട്ടിക ഗോത്രവര്‍ഗ്ഗ ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ?
783.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെട്ട കോളനി നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ഓരോ കോളനിയ്ക്കും അനുവദിച്ച തുക എത്രയാണെന്നും ആയത് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( സി )
ഇനിയും പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കാമോ; ഓരോ പ്രവൃത്തിയും ഏത് വര്‍ഷത്തിലാണ് തുടങ്ങിയതെന്ന് വ്യക്തമാക്കാമോ?
784.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടിയിൽ അംബേദ്കർ സ്വാശ്രയഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്ന അയ്യങ്കാളി കോളനി, മീൻകുഴി നഗരയിൽ കറി കോളനി എന്നീ കോളനികളുടെ നിർമ്മാണത്തിൽ ഉണ്ടായ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനികളുടെ നിർമ്മാണത്തിൽ വന്ന കാലതാമസം കാരണം സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പൂർത്തീകരണത്തിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
785.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവർഗ്ഗ കോളനികളിൽ സന്ദർശനം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
പട്ടികവർഗ്ഗ കോളനികളിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
പുതുക്കാട് മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ പദ്ധതി
786.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊടകര, ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് അംബേദ്കര്‍ ഗ്രാമ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദവിവരം അറിയിക്കാമോ?
787.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മൂഴിക്കൽ എസ്.സി. കോളനിയുടെ പ്രവൃത്തി ഏത് ഘട്ടത്തിൽ ആണെന്ന് വിശദവിവരങ്ങൾ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നാണ് ഭരണാനുമതി നൽകിയത്; പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയിട്ടുണ്ടോ; അറിയിക്കാമോ;
( സി )
ഏതു ഏജൻസി വഴിയാണ് ടി പ്രവൃത്തി നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികൾ ആണ് സ്വീകരിക്കുന്നത്; അറിയിക്കാമോ?
788.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ എത്ര പട്ടികജാതി-പട്ടികവർഗ്ഗ കോളനികൾ ഉണ്ടെന്നും അവ ഏതെല്ലാം ആണെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ഓരോ കോളനിയിലും നിലവിൽ എത്ര പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾ ഉണ്ടെന്ന് അറിയിക്കുമോ ?
789.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏതു ഘട്ടത്തിലാണെന്ന് വിശദ വിവരങ്ങൾ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത പുനരുദ്ധാരണ പ്രവൃത്തികൾ കരാർ പ്രകാരം സമയബന്ധിതമായാണോ നടപ്പിലാക്കുന്നതെന്നും പ്രവൃത്തികൾ എന്ന് പൂ‍ർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കാമോ?
790.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാട്യം പഞ്ചായത്തിൽപ്പെട്ട ആദിവാസി കോളനികളായ മുണ്ടയാട്, കടവ് എന്നിവയുടെ പിന്നോക്കാവസ്ഥയ്ക്കും ശോച്യാവസ്ഥയ്ക്കും പരിഹാരം കാണുന്നതിനായി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്താൻ മുൻകയ്യെടുക്കുമോ;
( ബി )
ഊരുമൂപ്പന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഉയർന്നുവന്ന ആദിവാസികളുടെ വിവിധ ആവശ്യങ്ങളായ സാംസ്കാരിക കേന്ദ്രത്തിന്റെ പുനർനിർമ്മാണം, റേഷൻ കട അനുവദിക്കൽ, ശ്മശാനം, തെരുവ് വിളക്ക്, കോൺക്രീറ്റ് റോഡ്, മൊബൈൽ നെറ്റ്‌വർക്ക്, കുടിവെള്ളപ്രശ്നം, കരകൗശല പരിശീലന കേന്ദ്രം, താൽക്കാലിക പട്ടയം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പരിഗണന നൽകി പദ്ധതികൾ ആവിഷ്‌ക്കരിക്കുമോ;
( സി )
പ്രസ്തുത കോളനികളുടെ ഉന്നമനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
791.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമവികസനവുമായി ബന്ധപ്പെട്ട് അരൂര്‍ മണ്ഡലത്തില്‍ ഏതാെക്കെ കാേളനികളിലാണ് നാളിതുവരെ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനുള്ളവയും ഏതാെക്കെയാണ്; ഏത് കാരണത്താലാണ് പദ്ധതി പൂര്‍ത്തീകരിക്കാത്തത്; വിശദമാക്കാമാേ;
( സി )
മുന്‍ കാലങ്ങളില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ; വിശദാംശം ലഭ്യമാക്കുമോ?
792.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന അതിയന്നൂര്‍ പഞ്ചായത്തിലെ ഭാസ്കര്‍ നഗര്‍, കുളത്തൂര്‍ പഞ്ചായത്തിലെ പൂഴിക്കുന്ന് എന്നീ കോളനികളിലെ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ കോളനിയിലും ഇതുവരെ എത്രതുകയാണ് വിനിയോഗിച്ചതെന്ന് വിശദമാക്കാമോ;
( സി )
ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?
793.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രൈബല്‍ കോളനികളിലെ കുട്ടികളില്‍ കാണപ്പെടുന്ന പഠനപിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്തുന്നതിന് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ പ്രസ്തുത കണ്ടെത്തലുകള്‍ വിശദമാക്കുമോ;
( ബി )
പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ;
( സി )
ട്രൈബല്‍ കോളനികളിലെ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
തൃശൂര്‍ ജില്ലയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി
794.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തിൽ തൃശൂര്‍ ജില്ലയിൽ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് പകരമായി മറ്റേതെങ്കിലും ഏജന്‍സികളെ പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
പറമ്പിക്കുളത്തെ ആദിവാസി കോളനികളിലെ പാര്‍പ്പിട സൗകര്യം
795.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളത്തെ ഏതെല്ലാം ആദിവാസി കോളനികളിലാണ് മതിയായ പാര്‍പ്പിട സൗകര്യം ഇല്ലാത്തത് എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇത്തരം കോളനികളില്‍ മതിയായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
796.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എത്ര കോളനികളെയാണ് തിര‍ഞ്ഞെടുത്തിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ നിര്‍മ്മാണ പുരോഗതി ഏതു വരെയായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ പദ്ധതിയില്‍ തുക അനുവദിച്ചിട്ടും പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സികള്‍ യഥാസമയം പ്രവൃത്തി പൂര്‍ത്തിയാക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
797.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അക്രഡിറ്റഡ് ഏജന്‍സികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
അക്രഡിറ്റഡ് ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
798.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍വ്വഹണത്തിന് നിശ്ചയിച്ചിരിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിന് അക്രഡിറ്റ‍ഡ് ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ എന്നു വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ?
ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം
799.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്ക് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇവ ത്വരിതപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ആദിവാസി മേഖലയിൽ കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ വികസന പദ്ധതികള്‍ എത്ര; അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നറിയിക്കാമോ?
800.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തികള്‍ സമയബന്ധിതയായി പൂര്‍ത്തീകരിക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പദ്ധതികള്‍ സമയബന്ധിതയായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
801.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമ പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിനായി തെരഞ്ഞെടുത്ത കോളനികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
നിർമ്മാണം ആരംഭിക്കാത്ത കോളനികളിൽ അടിയന്തിരമായി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
802.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കോളനികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
അംബേദ്കർ ഗ്രാമം പദ്ധതി
803.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നടപ്പിലാക്കുന്ന അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എന്തൊക്കെ പ്രവർത്തനങ്ങളാണ് കോളനികളിൽ നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 5 വർക്ഷത്തിനുള്ളിൽ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം നവീകരിച്ച കോളനികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിപ്രകാരം കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ അനുമതി ലഭിച്ചതിൽ ഇനി പൂർത്തിയാക്കാനുള്ള കോളനികൾ ഏതൊക്കെ ആണെന്നും അവയുടെ നിലവിലുള്ള സ്ഥിതിയും അറിയിക്കാമോ?
804.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്ത ഭീഷണി നേരിടുന്ന കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ ട്രൈബല്‍ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;
( ബി )
കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളനി നിവാസികളുടെ പുനരധിവാസം വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
805.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇറിഗേഷൻ പട്ടികജാതി കോളനികളുടെയും കരിക്കൊടി പട്ടികജാതി കോളനികളുടെയും നവീകരണത്തിനായി നടപ്പിലാക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണ്;
( ബി )
പ്രസ്തുത കോളനികളിലെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ന് പൂർത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ നൽകാമോ?
806.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി എരുത്വാപ്പുഴ മലവേടർ പട്ടികവർഗ്ഗകോളനി നവീകരിക്കുന്നതിനായി അംബേദ്കര്‍ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ പ്രവൃത്തികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തിരമായി ആരംഭിച്ച് കോളനി നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
807.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാേളനികളിലെ പ്രവര്‍ത്തന പുരാേഗതി അറിയിക്കാമാേ;
( ബി )
പദ്ധതി എപ്പാേള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
808.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍ ഉണ്ടെന്നും പ്രസ്തുത കോളനികളിൽ ഓരോന്നിലും എത്ര കുടുംബങ്ങള്‍ ഉണ്ട് എന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
മണ്ണാർക്കാട് മണ്ഡലത്തിലെ പട്ടികജാതി /പട്ടികവർഗ കോളനികളുടെ വികസനം
809.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തില്‍ പട്ടികജാതി/പട്ടികവർഗ്ഗ കോളനികളുടെ വികസനത്തിന് 2021-22 സാമ്പത്തിക വർഷത്തിൽ ആവിഷ്കരിച്ച പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ; ഇവയിൽ പൂർത്തീകരിക്കാത്ത ഏതെല്ലാം പദ്ധതികളുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രസ്തുത മണ്ഡലത്തിലെ പട്ടികജാതി/പട്ടികവർഗ്ഗ കോളനികളുടെ വികസനത്തിന് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഇവയുടെ വിശദവിവരം ലഭ്യമാക്കുമോ?
810.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ ബാലുശ്ശേരിയിലെ ഉണ്ണിക്കുളം പഞ്ചായത്തില്‍ നവീകരിക്കുന്ന കരിങ്കാളിമ്മല്‍ കോളനിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ എന്തുകൊണ്ടാണ് കാലതാമസം നേരിട്ടതെന്നും അത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അറിയിക്കാമോ?
811.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ കുടിവെള്ള ലഭ്യതയില്ലാത്ത പട്ടികജാതി കോളനികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനികളിൽ വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ എത്രയെന്നും വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകൾ എത്രയെന്നും വിശദമാക്കാമോ?
812.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
വകുപ്പ് ഫണ്ട് ഉപയോഗിച്ച് ട്രൈബൽ സ്കൂളുകള്‍ക്ക് ബസ്സുകള്‍ വാങ്ങി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
നിയമ ഗോത്രം പദ്ധതി
813.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ഈ സർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും നിയമ വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിനുവേണ്ടി നിയമ ഗോത്രം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം സഹായങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഏതെല്ലാം ഏജൻസികളുടെ സഹായമാണ് ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത്‌ പോകുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടോ; വിശദമാക്കുമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വ്യോമയാന മേഖലയിലെ പഠനം
814.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വ്യോമയാന മേഖലയില്‍ പഠനം നടത്തുവാന്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
815.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം ഏകലവ്യ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ; സ്കൂൾ കെട്ടിടത്തിനായുള്ള നിർമ്മാണ നടപടികൾ ഏതു ഘട്ടത്തിൽ ആണെന്ന് അറിയിക്കാമോ?
816.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ അനുവദിച്ചിരുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസ്തുത ആവശ്യത്തിനായി സ്ഥലം ലഭ്യമാക്കിയിട്ടും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി വൈകുന്നതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത സെന്ററിന്റെ നിര്‍മ്മാണം എന്നുമുതല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
817.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗിക്കുന്നതിന് നിലവിൽ സാധ്യമാണോ; എങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾ കൂടുതലായി പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
യാത്രാസൗകര്യങ്ങൾ പരിമിതമായ ആദിവാസി മേഖലകളിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി വകുപ്പ് മുൻകൈയെടുത്ത് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
818.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് ഉപരിപഠനം നടത്തുന്നതിന് ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യത്തിനായി അപേക്ഷിക്കുന്നതിനുള്ള രീതി, അര്‍ഹതാ മാനദണ്ഡം, തെരഞ്ഞെടുക്കുന്ന രീതി എന്നിവ വിശദമാക്കുമോ?
കാസർഗോഡ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ +2 കോഴ്സ്
819.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ കൊടക്കാട് പ്രവർത്തിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ +2 കോഴ്സ് അനുവദിക്കാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
5 കോടി രൂപയുടെ കെട്ടിട സൗകര്യം കിഫ്ബി വഴി ഏർപ്പെടുത്തിയിട്ടും +2 കോഴ്സ് അനുവദിക്കാന്‍ വൈകുന്നതു മൂലം വിദ്യാർത്ഥികൾക്കുണ്ടായ പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
സാമൂഹ്യ പഠന മുറികളുടെ പ്രവർത്തനം
820.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ ചെലവിനുള്ള തുക മാറി ലഭിക്കാത്ത എത്ര സാമൂഹ്യ പഠന മുറികൾ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എത്ര പഠന മുറികളിൽ കമ്പ്യൂട്ടറുകൾ, ടെലിവിഷൻ എന്നിവ പ്രവർത്തിക്കാത്ത നിലയിൽ കിടക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പഠന മുറികളുടെ പ്രവർത്തനം എല്ലാ മാസവും സർക്കാർതലത്തിൽ വിലയിരുത്തുന്ന കാര്യം പരിഗണിക്കുമോ?
821.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഉമ്പര്‍നാട് സ്ഥിതി ചെയ്യുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐ. ടി. ഐ. യിലെ പുതിയ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ആവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ?
822.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സിന്റെ ഏതൊക്കെ ബാച്ചുകളാണ് നിലവിലുള്ളത് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സ്കൂളില്‍ ഹ്യുമാനിറ്റീസ് കോഴ്സ് നിലവിലില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഹ്യുമാനിറ്റീസ് കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്കൂളിന് കളിസ്ഥലം നിര്‍മ്മിക്കുന്നതിനായുളള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്?
823.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാകാതെ പോയവരില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ടിരിക്കുന്നതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിപുലമായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ഇടയില്‍ നടത്തിയിട്ടും ഇത്തരമൊരു സാഹചര്യമുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമോ; വിശദമാക്കാമോ?
824.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
334 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിനുള്ള സർക്കാർ തീരുമാനം ഉൾനാടൻ പ്രദേശങ്ങളിലെയും വനാന്തര ഭാഗങ്ങളിലെയും പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് സ്കൂളിൽ പോയി പഠിക്കാനുള്ള അവസരം ഇല്ലാതാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നടപടി മൂലം പട്ടികവർഗ്ഗ വിഭാഗക്കാരുടെ ആവാസവ്യവസ്ഥകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അകലം വൻ തോതിൽ വർദ്ധിച്ചതിനാൽ ഡ്രോപ്പ് ഔട്ട് ആകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ഇത്തരത്തിൽ ഒറ്റപ്പെട്ട മേഖലകളിൽ കഴിയുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കും; വ്യക്തമാക്കാമോ?
825.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്ക് ഏതെല്ലാം കോഴ്‍സുകൾക്കാണ് ഇ - ഗ്രാന്റിന് അര്‍ഹതയുള്ളത്;
( ബി )
2016-2021 കാലയളവില്‍ ഡിഗ്രി കോഴ്‍സിന് പഠിച്ചിരുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ഇ-ഗ്രാന്റ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
826.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമില്‍ നിലവില്‍ അനുവദിക്കുന്ന ധനസഹായം പരിഷ്ക്കരിച്ചത് ഏത് കാലയളവിലാണെന്ന് അറിയിക്കാമോ;
( സി )
ധനസഹായം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
827.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ പുകയിലത്തോപ്പ് പട്ടികജാതി കോളനിക്കടുത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഐ.-യില്‍ തൊഴില്‍ സാധ്യതയുള്ള വിഷയത്തില്‍ പുതിയ കോഴ്സുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
828.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടിവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പുതിയ ട്രേഡുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
829.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.ആര്‍. പുരം ഐ.റ്റി.ഐ.യുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ക്ലാര്‍ക്ക്, അക്കൗണ്ടന്റ് തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; ആയതിനായുള്ള ശിപാര്‍ശയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ഐ.റ്റി.ഐ.-യിലെ കാലപ്പഴക്കമുള്ള ബെഞ്ചുകളും ഡെസ്കുകളും റിപ്പയര്‍ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
830.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി./എസ്.ടി. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളുടെ കണക്ക് ജില്ല തിരിച്ച് സീറ്റുകളുടെ എണ്ണം ഉള്‍പ്പെടെ വ്യക്തമാക്കാമോ;
( ബി )
പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( സി )
ഇതര വിഭാഗങ്ങള്‍ക്ക് പ്രീമെട്രിക് ഹോസ്റ്റുലുകളില്‍ സംവരണം ഏപ്പെടുത്തിയിട്ടുണ്ടോ; എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
831.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പൂച്ചെടിവിളയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഹാേസ്റ്റലില്‍ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതുമൂലം പട്ടികജാതി വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഹാേസ്റ്റല്‍ സൗകര്യം ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വിശദാംശങ്ങള്‍ അറിയിക്കാമാേ;
( ബി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
832.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടിക സമുദായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, പോസ്റ്റ്-മെട്രിക്ക് ഹോസ്റ്റല്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവ എവിടെയെല്ലാം ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കൊണ്ടോട്ടി എൻ.എച്ച്. കോളനിയിൽ മതിയായ സ്ഥലം ലഭിച്ചാൽ ഇവയിൽ ഏതെങ്കിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
833.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കാസർകോട് ജില്ലക്കാരായ എത്ര ഉദ്യോഗസ്ഥന്മാരുണ്ടെന്ന് വകുപ്പ് തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ട സ്കൂൾ - കോളേജ് - പ്രൊഫഷണൽ കോളേജ് തലത്തിൽ പഠിക്കുന്ന എത്ര വിദ്യാർഥികളുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ കോഴ്സ് പൂർത്തിയാക്കി തൊഴിലിനായി കാത്തിരിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ട എത്ര പേർ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും സഹായങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ജില്ലയിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി കോച്ചിംഗ്‌ സെന്ററുകളോ മറ്റോ പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിൽ പട്ടികജാതി - പട്ടികവർഗ്ഗത്തിൽപ്പെട്ട എത്ര ഉദ്യോഗാർത്ഥികൾ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ എത്രപേർക്ക് ജോലി ലഭിച്ചു എന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ?
834.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തെ പട്ടികവര്‍ഗ്ഗ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പാലക്കാട് ജില്ലയില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടത്തി വരുന്നതെന്ന് അറിയിക്കാമോ; പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക എന്നീ വിശദാംശങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ?
പാറശ്ശാല മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട് പദ്ധതികള്‍
835.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പാറശ്ശാല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതിയുൾപ്പെടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തിലെ വിവിധ കോളനികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
836.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പാലക്കാട് ജില്ലയില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ; പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക എന്നീ വിശദാംശങ്ങള്‍ മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ?
837.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
838.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ (ഡി.ആര്‍.എഫ്) നിധി മുഖാന്തിരം 2016-17 മുതല്‍ 2021-22 വരെ ഓരോ വര്‍ഷവും എത്രപേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട് എന്ന വിവരം നല്‍കാമോ;
( ബി )
അസുഖ ബാധിതര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എത്ര കാലയളവ് കഴിഞ്ഞാണ് വീണ്ടും ധനസഹായത്തിനായി അപേക്ഷിക്കാന്‍ കഴിയുകയെന്ന് വിശദമാക്കാമോ?
839.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
ലൈഫ് ഭവന പദ്ധതി
840.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്കാണ് വീട് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
841.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി 1 മുതല്‍ നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനായുള്ള ഭൂമി വാങ്ങുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര പേര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞു; വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഭാഗികമായി നിര്‍മ്മിച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണം, ദുര്‍ബലമായവയുടെ നവീകരണം, പഠനമുറികളുടെ നിര്‍മ്മാണം എന്നിവക്കായി എത്ര അപേക്ഷകള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ലഭിച്ചു; എത്രയെണ്ണം നല്‍കുവാന്‍ സാധിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
842.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി ക്ഷേമവകുപ്പില്‍ നിന്നും എത്രപേര്‍ക്ക് ചികിത്സാധന സഹായം അനുവദിച്ചു ; ആകെ അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
843.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റപണികൾക്കായി സാമ്പത്തിക സഹായം നൽകി വരുന്നുണ്ടോ;
( ബി )
പ്രസ്തുത ധനസഹായത്തിനായി ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് ; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഈ പദ്ധതിക്കായി പരമാവധി എത്ര രൂപയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ആദിവാസി മേഖലകൾ സന്ദർശിക്കുന്നതിന് വിലക്ക്
844.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളിൽ വ്യക്തികളും സന്നദ്ധസംഘടനകളും നടത്താറുള്ള ഗവേഷണങ്ങൾ, ഫീൽഡ് സർവ്വേകൾ തുടങ്ങിയവയ്ക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സർക്കുലറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്; സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സർവ്വേകൾക്കായുള്ള അനുമതി അപേക്ഷയോടൊപ്പം ചോദ്യാവലി കൂടി നൽകുന്നതിനും പഠനഫലം അധികൃതരെ കാണിക്കുന്നതിനും സർക്കുലർ വ്യവസ്ഥ ചെയ്യുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ആദിവാസി മേഖലയിൽ സാമൂഹിക പ്രതിബന്ധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സർക്കുലർ ആദിവാസികളുടെ ഉന്നമനം ലക്‌ഷ്യം വച്ച് സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും പ്രവർത്തകരുടെയും പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്ന് കരുതുന്നുണ്ടോ;
( ഇ )
ഈ സർക്കുലർ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്നത് പരിശോധിച്ചിട്ടിട്ടുണ്ടോ; എങ്കിൽ സർക്കുലർ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
845.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിച്ച 60 ലക്ഷം രൂപ നിര്‍വ്വഹണ ഏജന്‍സിയായ കേരള വാട്ടര്‍അതോറിറ്റിക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം വരാനിടയാക്കിയ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി പൈപ്പിടുന്നതിന് റോഡ് കട്ട് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പില്‍ അടവാക്കേണ്ട പണം ലഭ്യമാക്കാത്തത് കാരണം പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
846.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട കോളനികളുടെ പ്രവൃത്തികള്‍ നിലവില്‍ ഏതൊക്കെ ഏജന്‍സികളാണ് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഏജന്‍സികള്‍ ഏത് വിധത്തിലാണ് പ്രവൃത്തി നടത്തുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഏജന്‍സികള്‍ക്ക് എന്തെങ്കിലും കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് ഉണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ നിര്‍മ്മിതി കേന്ദ്ര പോലുള്ള ഏജന്‍സികള്‍ പ്രവൃത്തി നടപ്പാക്കുന്ന കോളനികളിലെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഇത്തരം പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ അക്രഡിറ്റഡ് ഏജന്‍സിയായ യു.എല്‍.സി.സി.എസ്.-ന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.എല്‍.എ. മാരില്‍ നിന്നും കത്ത് ലഭിച്ചിരുന്നോ; ഉണ്ടെങ്കില്‍ ഏതൊക്കെ എം.എല്‍.എ. മാരില്‍ നിന്നുമാണ് കത്ത് ലഭിച്ചത്;
( എഫ് )
ഇങ്ങനെയുള്ള പ്രവൃത്തികള്‍ യു.എല്‍.സി.സി.എസ്.-ന് നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
847.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ അംബേദ്കര്‍ ഗ്രാമ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിയില്‍പറമ്പ് എസ്.സി. കോളനി, കല്ലറാംകുന്ന് എസ്.സി. കോളനി എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന സമയപരിധി അറിയിക്കുമോ;
( ബി )
മങ്കട മണ്ഡലത്തിൽ അംബേദ്കര്‍ ഗ്രാമ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും നടന്നുവരുന്നതുമായ മറ്റ് കോളനികളുടെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഓരോ പ്രവൃത്തിയും എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ട്; ഓരോ കോളനിയിലും അവശേഷിക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പരിപാടിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പ്രവൃത്തികളും സമയപരിധി നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
848.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
849.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുളള അംബേദ്കര്‍ ഗ്രാമം പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവയുണ്ടെങ്കില്‍ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞവയില്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ ഉണ്ടെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ 2021-22,2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ചിട്ടുളള അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; അവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
850.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതിയില്‍ നിന്നും എത്ര പേര്‍ക്ക് ചികിത്സാ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്; ഇതിനു വേണ്ടി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പ്രസ്തുത ചികിത്സാ ധനസഹായ പദ്ധതിയില്‍ നിന്ന് എത്ര രൂപ വീതം ആര്‍ക്കൊക്കെ അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ചികിത്സാ ധനസഹായം പരിഗണിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍
851.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി നടപ്പിലാക്കിയ വികസനക്ഷേമ പരിപാടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
852.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം 2017-18 സാമ്പത്തിക വര്‍ഷം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബങ്ങള്‍ക്ക് തുക പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നും തുക എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് സ്ഥലം എം.എൽ.എ. നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
ആന പ്രതിരോധ മതില്‍ നിര്‍മ്മാണം
853.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ഫാം പുനരധിവാസ മേഖലയിലെ രൂക്ഷമായ ആന ശല്യം തടയുന്നതിന് ആന പ്രതിരോധ മതില്‍ നിര്‍മ്മിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വകുപ്പ് ഇരുപത്തിരണ്ട് കോടി രൂപ അനുവദിച്ചതിന്റെ പ്രവര്‍ത്തന പുരോഗതി വിശദീകരിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആന പ്രതിരോധ മതില്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
854.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ പ‍ട്ടിക ജാതി വിഭാഗത്തിന്റെ ചികിത്സാധനസഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
855.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആര്യംപാടം കുരുങ്കട്ടുകുന്ന് കോളനിയിലും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ആമയൂര് ചക്കിങ്ങൽകണ്ടി കോളനിയിലും പാണ്ടിക്കാട് പഞ്ചായത്തിലെ ഏഴാച്ചേരി കോളനിയിലും നടന്നുവരുന്ന പ്രവൃത്തികൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നു അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു കോടി രൂപ വീതം അനുവദിച്ച മഞ്ചേരിനഗരസഭയിലെ പാക്കരത്ത് കോളനിയിലെയും പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ആനക്കോട് കോളനിയിലെയും പ്രവൃത്തികൾ എന്ന് ആരംഭിക്കാൻ കഴിയും; വിശദമാക്കുമോ?
വയനാട് ജില്ലയിലെ ലൈഫ് ഭവന പദ്ധതി
856.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ നാളിതുവരെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
നിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ വീടുകളുടെ എണ്ണം വ്യക്തമാക്കാമോ?
857.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേന നിര്‍മ്മിച്ച മണിമലയിലെ മുക്കട സാംസ്‌കാരിക കേന്ദ്രം തുറന്നുകൊടുക്കാന്‍ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിരുന്ന ഫോറസ്ട് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന സ്ഥാപനം എത്ര ശതമാനം പ്രവൃര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; സമയബന്ധിതമായി പണികള്‍ തീര്‍ക്കുന്നതില്‍ പ്രസ്തുത ഏജന്‍സി അലംഭാവം കാട്ടിയതായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സാംസ്‌കാരിക കേന്ദ്രം എത്രയും വേഗം തുറന്ന് കൊടുക്കുന്നതിന് നടപടി സ്വീകരിക്കാമോ?
858.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും നടപ്പാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 വർഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും പട്ടികജാതി, പട്ടിക വർഗ്ഗ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും പ്രസ്തുത മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം പട്ടികജാതി, പട്ടിക വർഗ്ഗ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
859.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കായി എല്ലാ ജില്ലയിലും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ?
860.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പ‍ട്ടികജാതി സഹകരണ സംഘങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്ത സംഘങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത സംഘങ്ങളെ പ്രവര്‍ത്തന സജ്ജമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
861.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തുന്ന ഫണ്ടിന്റെ പകുതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രവണത പുന:പരിശോധിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
അമ്പത് ശതമാനം ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് മൂലം യഥാസമയം ചെലവഴിക്കാതെയും ഇടനിലക്കാരുടെ സാന്നിധ്യവും കാരണം പാഴായി പോകുന്ന സാഹചര്യമുള്ളതായി വിലയിരുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നീക്കിവെക്കുന്ന തുക പരിപൂര്‍ണമായും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വിനിയോഗിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
862.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലുള്ള ചക്കാല വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് കിര്‍ത്താഡ്സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പിന്നാക്ക വിഭാഗ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏത് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കാമോ; പിന്നാക്ക വിഭാഗങ്ങളുടെ അര്‍ഹമായ ആനുകൂല്യം തടയുന്ന ഉദ്യോഗസ്ഥ നടപടികള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ വകുപ്പുകളിലെ ബഡ്ജറ്റ് വിഹിതം സംബന്ധിച്ച്
863.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട ബഡ്ജറ്റ് ശീര്‍ഷകത്തിലോരോന്നിലും അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീര്‍ഷകങ്ങളില്‍ നിന്നും ചെലവഴിച്ച തുകയും സംബന്ധിച്ച പ്ലാന്‍, നോണ്‍പ്ലാന്‍ ഇനങ്ങളിലായുള്ള വിശദാംശം ലഭ്യമാക്കാമോ?
പട്ടികജാതി, പട്ടിക ഗോത്രത്തില്‍പ്പെട്ടവരുടെ തൊഴില്‍ വെെദഗ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി
864.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കെ ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി,പട്ടിക ഗോത്രത്തില്‍പ്പെട്ട നിരവധി പേര്‍ ഉന്നത ബിരുദങ്ങള്‍ ഉണ്ടായിട്ടും താെഴില്‍ രഹിതരായി കഴിയുന്നുവെന്നതിനാല്‍ അവരുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിദേശത്തുള്‍പ്പെടെ മികച്ച തൊഴില്‍ കരസ്ഥമാക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി പ്രത്യേകം പരിപാടി കൾ ആലോചനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( സി )
എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളില്‍ പ്രസ്തുത വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ വേണ്ട ഇടപെടല്‍ നടത്തുമോ?
865.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം താഴെത്തട്ടിൽ ഫലപ്രദമായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ നിലവിലുളള സംവിധാനം പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പദ്ധതി വിനിയോഗത്തിലെ കുറവ് കണ്ടെത്തി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
വനവിഭവ ശേഖരണവും വിതരണവും
866.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ കൂടുതല്‍ ഇടങ്ങളില്‍ എത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണം
867.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ പോഷകാഹാരക്കുറവ് നിമിത്തം മരിക്കാന്‍ ഇടയായ സംഭവങ്ങളെ തുടര്‍ന്ന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
അട്ടപ്പാടിയിലെ ശിശുമരണം തടയാൻ നടപടികൾ സ്വീകരിക്കുമ്പോഴും ശിശു മരണങ്ങൾ ആവര്‍ത്തിക്കുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
അട്ടപ്പാടിയിലെ ആദിവാസികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
868.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംരംഭകത്വ വികസന പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പട്ടികജാതിക്കാരുടെ വ്യവസായ സംരംഭകത്വ വികസനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പട്ടികജാതി സംരംഭകർക്കുവേണ്ടിയുള്ള സ്റ്റാർട്ട് അപ് ഡ്രീംസ് പദ്ധതി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പട്ടികജാതി വിഭാഗങ്ങൾക്കായി എംപവർമെൻറ് സൊസൈറ്റികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
869.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
മുന്‍വര്‍ഷം വിവിധ പദ്ധതികളിലായി എത്ര ഗുണഭോക്താക്കള്‍ക്ക് ഈ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികളുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും ആനുകൂല്യം നിഷേധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയോജകമണ്ഡലത്തിലെ അര്‍ഹതപ്പെട്ട എല്ലാ പട്ടികജാതി വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
870.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കാനായി എത്ര ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ളതെന്നും ഏതെല്ലാം പ്രദേശങ്ങളില്‍ എത്ര ഏക്കര്‍ വീതമാണ് വനഭൂമി ലഭ്യമാക്കിയതെന്നും അറിയിക്കാമോ;
( ബി )
ആദിവാസി പുനരധിവാസ മിഷന്‍ മുഖേന ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിനായി ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പട്ടികയുടെ പകര്‍പ്പും ഓരോ കുടുംബത്തിനും പതിച്ചു നല്‍കാനുദ്ദേശിക്കുന്ന ഭൂമിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ച ഭൂരഹിതരായ ആദിവാസികളുടെ പേരും വിലാസവും സങ്കേതവുമടക്കമുള്ള വിവരങ്ങളുടെ പട്ടിക ലഭ്യമാക്കുമോ; ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുറമേ മലപ്പുറം ജില്ലയില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
871.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കുന്നതിന് എന്തൊക്ക സഹായങ്ങളാണ് നല്‍കുന്നത്; ഓരോ വിഭാഗത്തിനും അനുവദിക്കുന്ന തുക ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് രാജ്യത്തിന് പുറത്ത് പോയി പഠിക്കുന്നതിന് നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
ഓരോ വിഭാഗത്തിനും എത്ര തുക വീതമാണ് അനുവദിക്കുന്നത്; ഇത് വാര്‍ഷിക ഗ്രാന്റ് ആയിട്ടാണോ അതോ ഒറ്റത്തവണയായിട്ടാണോ അനുവദിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
872.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി പുനരധിവാസ മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കാനായി റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ള നിക്ഷിപ്ത വനഭൂമിയില്‍ മരംമുറിക്കല്‍, കാട് വെട്ടിത്തെളിക്കല്‍, അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ല് സ്ഥാപിക്കല്‍ തുടങ്ങിയവ നടന്നിട്ടുണ്ടോ; എങ്കില്‍ ചെലവഴിച്ച തുക, ഇനം, തീയതി, പ്രവൃത്തിയുടെ കരാര്‍ സ്വഭാവം, ദര്‍ഘാസ് തീയതി, ദര്‍ഘാസില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി ഏതെല്ലാം വകുപ്പുകളുടെ ഫണ്ടുകളാണ് ചെലവഴിച്ചതെന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എത്ര പണമാണ് ചെലവഴിച്ചതെന്നും ഇനം തിരിച്ച് അറിയിക്കാമോ; മറ്റു വകുപ്പുകള്‍ക്കാണ് തുക നല്‍കിയതെങ്കില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മേല്‍ പ്രവൃത്തികള്‍ക്ക് വേണ്ടി ചെലവഴിച്ച തുക, കൈപ്പറ്റിയവരുടെ പേരും വിലാസവും, കൈപ്പറ്റിയ തുകയും തീയതിയും ഇനവും, പ്രവൃത്തി നിര്‍വ്വഹിച്ച സ്ഥലങ്ങളും അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്കായി തുക കൈപ്പറ്റിയവരെ തിരഞ്ഞെടുത്ത മാനദണ്ഡങ്ങളും സുതാര്യമായ ലേല, ദര്‍ഘാസ് വ്യവസ്ഥകളിലൂടെയാണോ ഇവര്‍ക്ക് പ്രവൃത്തി നിര്‍വ്വഹിക്കാനുള്ള അനുമതി നല്‍കിയതെന്നും ഏത് ഉദ്യോഗസ്ഥനാണ് ഇവര്‍ക്ക് പ്രവൃത്തിയും തുകയും അനുവദിച്ചതെന്നുമുള്ള വിശദാംശങ്ങളും അറിയിക്കാമോ?
എസ്.സി., എസ്.റ്റി. വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍
873.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ എസ്.സി., എസ്.റ്റി. വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണത്തിനായി ഏതെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന വിവരം നല്‍കാമോ;
( ബി )
ഇത്തരത്തില്‍ പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിവരം നല്‍കാമോ;
( സി )
പട്ടാമ്പി നിയോജകമണ്ഡലത്തില്‍ എസ്.സി., എസ്.റ്റി. വിഭാഗങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനുവദിച്ച ധനസഹായം എത്രയെന്ന വിവരം പഞ്ചായത്ത് തിരിച്ചുള്ള ലിസ്റ്റ് സഹിതം നല്‍കാമോ?
874.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്‌കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം നിലച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോളനി നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗം
875.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നും ത്രിതല പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ഫണ്ട് വിനിയോഗം പരിശോധിക്കുന്നതിന് വകുപ്പിൽ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇപ്രകാരം ഒരു സംവിധാനം അടിയന്തരമായി ഏർപ്പെടുത്തിക്കൊണ്ട് ചെലവഴിക്കുന്ന പണം ഫലപ്രാപ്തിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ഫണ്ട് വിനിയോഗം വിലയിരുത്തിക്കൊണ്ട് പിന്നാക്ക വിഭാഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഫണ്ട്‌ ലഭ്യത ഉറപ്പാക്കി പദ്ധതികൾ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
876.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഓഫീസ് മാവേലിക്കരയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
877.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവ സംരക്ഷിയ്ക്കുന്നതിനായി ഗുരുവായൂര്‍ മണ്ഡലത്തില്‍ ഏതൊക്കെ ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍/ ദേവസ്വം ബോര്‍ഡിലേയ്ക്ക് സമര്‍പ്പിയ്ക്കേണ്ട അപേക്ഷ ഫോറം, മറ്റു രേഖകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
878.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥലം ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽ നിലനിർത്തികൊണ്ട് ശബരിമല പുണ്യദർശനം കോംപ്ലക്സ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ നിർവ്വഹണ ഏജൻസിയായ ഡി.ടി.പി.സി. യ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിന് ദേവസ്വം വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
അടിയന്തരമായി സ്ഥലം വിട്ട് കൊടുത്ത് നിർമ്മാണം ആരംഭിക്കാത്ത പക്ഷം സർക്കാർ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാനും ശബരിമല തീർത്ഥാടകരുടെ താൽപ്പര്യം സംരക്ഷിക്കുവാനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
879.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2021-22 വര്‍ഷത്തില്‍ ഏതൊക്കെ ക്ഷേത്രങ്ങൾക്കാണ് നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ക്ഷേത്രത്തിനും അനുവദിച്ച തുക എത്ര എന്ന് വ്യക്തമാക്കാമോ?
880.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആരാധനാലയങ്ങളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പ്രസ്തുത ആരാധനാലയങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആരാധനാലയങ്ങളിൽ തീർത്ഥാടക ടൂറിസം മുഖേന വികസന പ്രവൃത്തികള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ അവയുടെ വിവരം ലഭ്യമാക്കുമോ?
881.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആചാരസ്ഥാനീകർക്കും കോലധാരികൾക്കും മലബാർ ദേവസ്വം ബോർഡ് വഴി പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായം പല തവണകളായി മുടങ്ങി കിടക്കുന്നത് ഒഴിവാക്കി പ്രസ്തുത സഹായം വീണ്ടും നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പുതുതായി ഈ വിഭാഗത്തിൽ ധനസഹായത്തിന് അർഹതയുള്ളവർക്കായി അപേക്ഷ സ്വീകരിച്ച് സഹായം വിതരണം ചെയ്യാൻ നടപടികൾ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
882.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിലെ എച്ച് .ആർ. ആന്റ്‌ സി.ഇ. ആക്ടിനു പകരമായി സമഗ്രമായ മലബാര്‍ ദേവസ്വം നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നിയമം നിയമസഭയില്‍ എപ്പോള്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
883.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മാടായിക്കാവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
884.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ജീവനക്കാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണെന്നു വ്യക്തമാക്കാമോ; പുതുക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളം എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ശമ്പള പരിഷ്കരണം പൂർണ്ണമായി നടപ്പിലാക്കുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
മലബാര്‍ ദേവസ്വം ബോര്‍ഡിന് 2016-2021 കാലയളവില്‍ എത്ര തുകയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിട്ടുള്ളത്; 2021 മുതല്‍ നാളിതുവരെ എത്ര തുക ധനസഹായം നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
മലബാര്‍ ദേവസ്വം ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുടങ്ങിയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം നൽകുന്നതിനായി സഹായധനം നല്‍കുന്നതിന് നടപടി കൈക്കൊള്ളുമോ; വ്യക്തമാക്കുമോ?
885.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ വിലക്കിനിമംഗലം കാഞ്ഞിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പൊതുജന സഹായത്തോടെ നവീകരിക്കാനുള്ള അനുവാദത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷയിൻമേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ?
886.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വലിയ കുളവും കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ കുളവും നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
887.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ അഡീഷണൽ സ്റ്റാഫുകളുടെ വേതനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
അഡീഷണൽ സ്റ്റാഫുകൾക്ക് നിലവിലെ ജീവിത സാഹചര്യത്തിന് അനുസരിച്ചുള്ള വർദ്ധിപ്പിച്ച വേതനം നൽകാൻ 2022-ൽ തന്നെ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.