UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

966.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ മൈനർ ഇറിഗേഷന്‍, മേജ‍ർ ഇറിഗേഷന്‍ ,ഉൾനാടൻ ജലഗതാഗതം എന്നീ വിഭാഗങ്ങളുടെ ഏതെല്ലാം പ്രവൃത്തികൾക്കാണ് നിലവിൽ ഭരണാനുമതി ഉള്ളതെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതിയുടെ പകർപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ഈ വിഭാഗങ്ങൾക്ക് കീഴിൽ മുൻ സർക്കാരിന്റെ കാലയളവിൽ അനുമതി ലഭിച്ചതും വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി പുരോഗമിച്ചുവരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
967.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴശ്ശി ജലസേചന പദ്ധതി ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നിന്ന് കൃഷി ആവശ്യത്തിന് ജലസേചനം നടത്താന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പഴശ്ശി ജലസേചന പദ്ധതി സൗന്ദര്യവത്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
968.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹാധിഷ്ഠിത സൂക്ഷ്മ ജലസേചന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ; ഇതിന്‍ പ്രകാരം പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതി ഏതാണെന്ന് അറിയിക്കാമോ;
( ബി )
കെ. എം. മാണി ഊർജിത മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദമാക്കാമോ?
969.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഇറിഗേഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടിലെ മടവീഴ്ച ശാശ്വതമായി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി ഉണ്ടാകുമെന്ന് വിശദമാക്കാമോ;
( സി )
പാടശേഖരങ്ങളിലെ മടവീഴ്ച പരിഹരിച്ചു സംരക്ഷിക്കുന്നതിനും ഇറിഗേഷന്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക നടപടി സ്വീകരിക്കുമോ?
970.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുംകുളം മണ്ഡലത്തില്‍ വകുപ്പിന്റെ ഏതെല്ലാം പദ്ധതികളാണ് നടന്ന് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
971.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ റിവര്‍ മാനേജ്‍മെന്റ് പദ്ധതിയില്‍ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;?
972.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ ഇറിഗേഷൻ വകുപ്പ് 2016 മുതൽ ഇന്നേവരെ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെയും ഇപ്പോൾ നടപ്പിലാക്കി വരുന്ന പദ്ധതികളുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
973.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
974.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ പ്രവര്‍ത്തികള്‍ക്കായി എത്ര തുകയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( സി )
ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി 12.64 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി വനം വകുപ്പിന്റെ എൻ.ഒ.സി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ലഭ്യമാകുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ആയത് ലഭ്യമാകുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( എഫ് )
പുതിയ പമ്പ്ഹൗസിന്റെ ഡിസെെന്‍, ഡിസെെന്‍ വിംഗില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ; ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
975.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണ് ; ഓരോ പദ്ധതിയും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
976.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ മങ്കയം 4 സെന്റ് പട്ടികജാതി കോളനിയില്‍ 25 ഓളം കുടുംബങ്ങളുടെ വീടിന് സമീപത്തു കൂടി ഒഴുകുന്ന ആറിന്റെ കര കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞു വീണതുമൂലം വീടുകളെല്ലാം അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആറിന്റെ കര കെട്ടി സംരക്ഷിക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ?
പുനൂ‍ർ പുഴയിൽ നിന്നും വെള്ളം കയറി നാശനഷ്ടം
977.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ ചില പ്രദേശങ്ങളിൽ പുനൂർ പുഴയിൽ നിന്നും വെള്ളം കയറി നാശനഷ്ടം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
978.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ 2021 ഒക്ടോബർ മാസമുണ്ടായ പ്രളയത്തിൽ മീനച്ചിലാർ, മണിമലയാർ, പമ്പ, പുല്ലകയാർ, അഴുതയാർ, എരുമേലി വലിയതോട് എന്നീ നദികളിലും അവയുടെ പോഷക നദികളിലും ചെക്ക് ഡാമുകളിലും നദികളോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നദികളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും ഒറ്റതവണയായി യന്ത്ര സഹായത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമോയെന്നും വ്യക്തമാക്കുമോ?
അച്ചന്‍കോവിലാർ തീര സംരക്ഷണം
979.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര കല്ലിമേല്‍ കല്ലുവളയം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സമീപം അച്ചന്‍കോവിലാറിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
980.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ പുഴകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിശദമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജൻസി/സ്ഥാപനം മുഖേനയാണ് പഠനം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ജില്ലയിലെ ഏതൊക്കെ പുഴകളിൽ നിന്നും മണ്ണും മണലും നീക്കം ചെയ്യാന്‍ ഉത്തരവായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി 15.06.2022 വരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര ചെലവഴിച്ചുവെന്നും വിശദമാക്കുമോ?
981.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ ഏനാമാവ് പുഴ, കനോലി കനാല്‍, കങ്ങളം തോട്, കോഴിത്തോട് എന്നിവയില്‍ എക്കൽ മണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് മത്സ്യ സമ്പത്ത് നഷ്ടപ്പെടുന്നതിനാല്‍ പ്രസ്തുത മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടിയെടുക്കുമോ; വിശദാംശങ്ങൾ നൽകാമോ?
982.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി പുഴ സംരക്ഷണ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പദ്ധതി പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി
983.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്‍തിട്ടകളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഇതിനുള്ള ഫണ്ട് കണ്ടെത്തിയ മാർഗ്ഗങ്ങൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ജില്ലയിലെ ഏതെല്ലാം പ്രദേശങ്ങളില്‍ എത്ര രൂപയുടെ വീതം പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
കുറ്റ്യാടി പുഴയോര സംരക്ഷണം
984.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയോരം തകരുന്നതു സംബന്ധിച്ച് കുറ്റ്യാടി, വേളം, മണിയൂർ, തിരുവള്ളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും കഴിഞ്ഞ 2 വർഷമായി എത്ര പരാതികൾ ലഭിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പരാതികൾ തീർപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്നറിയിക്കാമോ;
( സി )
നിലവിൽ കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
985.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കനാൽ പുനരുജ്ജീവന പദ്ധതിയുടെ നിലവിലുള്ള പുരോഗതി വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
986.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരുതോങ്കര പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെട്ട മുണ്ടക്കുനിയിൽ കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിന്റെ വലത് കര മെയിൻ കനാലിന്റെ 6/300 കിലോമീറ്റർ ഭാഗത്തുള്ള ഇടത് ബങ്ക് ഭാഗം 2022 മാർച്ചിൽ തകർന്നത് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തനം ഏതു ഘട്ടത്തിൽ ആണെന്ന് അറിയിക്കാമോ;
( ബി )
താൽക്കാലികമായി പൈപ്പുകൾ ഇട്ട് പുനരുദ്ധാരണം നടത്തിയെങ്കിലും, മിക്ക സ്ഥലങ്ങളിലും വെള്ളം എത്താത്തതിനാൽ കഴിഞ്ഞ വേനലിൽ കൃഷി നാശവും, കുടിവെള്ള ക്ഷാമവും കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ വരും വർഷത്തിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ ആണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ ?
987.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ സബ്കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
എം.വി.ഐ.പി. യുടെ പൂര്‍ത്തികരണത്തിന് പുതുക്കിയ ഡി.പി.ആര്‍. ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി എന്ത് തീരുമാനമാണ് കൈക്കൊണ്ടത് എന്ന് അറിയിക്കാമോ;
( സി )
മുളക്കുളം പഞ്ചായത്തിലൂടെയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത് മൂലം കനാൽ തീരത്ത് ഉണ്ടായിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ഡി )
മിസ്സിംഗ് ലിങ്ക് ഉൾപ്പടെ തകര്‍ന്നുകിടക്കുന്ന കനാലിന്റെ ബണ്ട്റോഡുകള്‍ നവീകരിക്കുന്നതിനു എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
988.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെന്നാനി കാേള്‍ മേഖലയിലെ 4000 ഹെക്ടറോളം വരുന്ന കൃഷിസ്ഥലത്ത് ജലം ലഭ്യമാക്കുന്നതിനുള്ള ചമ്രവട്ടം ഭാരതപ്പുഴ മുതല്‍ ബീയം റഗുലേറ്ററി വരെയുള്ള ലിങ്ക് കനാല്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ;
( ബി )
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമാേ?
989.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏലംകുളം ഗ്രാമ പഞ്ചായത്തിലെ തേക്കിന്‍കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ കനാലുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് 04.09.2021-ന് വകുപ്പ് മന്ത്രിക്ക് എം.എൽ.എ. നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
990.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുകുളങ്ങളുടെ നവീകരണത്തിനായി അങ്കമാലി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും നാളിതുവരെയായി ലഭിച്ച പ്രൊപ്പോസലുകൾ ഏതെല്ലാം എന്നതിന്റെ പട്ടിക ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രപ്പോസലുകളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചവയുടെ വിശദാംശം ലഭ്യമാക്കുമോ ;
( സി )
പ്രസ്തുത മണ്ഡലത്തിൽ കഴിഞ്ഞ പ്രളയത്തിൽ നശിച്ച ജല സേചന ജലവിഭവ സ്രോതസ്സുകളെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
991.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയിലെ കനാലുകളുടെ നവീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലെ പല കനാലുകളുടെയും ബണ്ടുകള്‍ സ്ഥിരമായി പൊട്ടുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ ബലക്ഷയമുള്ള ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
992.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ എം.ഐ.ഡി. ടി.വി.പി.എം./2020/3443/ഐ.എ. തീയതി 24.08.2020-ലെ ഉത്തരവ് പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ കൃഷി ആവശ്യങ്ങള്‍ക്കുള്ള നവീകരണത്തിനായി ശാസ്താംനട തോടിലുള്ള തടയണ നവീകരിക്കുന്നതിന് എത്ര തുക അനുവദിച്ചുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാമോ;
( സി )
പ്രസ്തുത പഞ്ചായത്തിലെ അയ്യംപാറ ഉറുവിട്ടിക്കോണം മൂഴി ഏലാ തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണവും അറ്റകുറ്റപ്പണികളും (എം.ഐ.ഡി. ടി.വി.പി.എം./2021/1026/ഐ.എ. തീയതി 11.05.2021) എന്ന പ്രവൃത്തിയുടെ വിശദ വിവരങ്ങളും നിലവിലെ സ്ഥിതിയും അറിയിക്കാമോ?
993.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ തെന്നിലാപുരത്ത് സ്ഥിതി ചെയ്യുന്ന അയ്യപ്പന്‍കുടം ‍ഡാമിൽ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കര്‍ഷകര്‍ക്ക് വെള്ളം ലഭ്യമാകുന്നില്ല എന്നത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡാമിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
അയ്യപ്പന്‍കുടം ഡാം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ എന്ന് സാധിക്കുമെന്ന് അറിയിക്കാമോ?
994.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാംകടവ് മിനി ഡാം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും വിശദപഠനത്തിനുമായി പ്രാഥമിക സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
( ബി )
പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
995.
ശ്രീ. എം. എം. മണി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപെരിയാര്‍ മേല്‍നാേട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ സുപ്രീംകാേടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമിതി പുനഃസംഘടിപ്പിച്ചിരുന്നാേയെന്ന് അറിയിക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയം ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുള്ളതിനാല്‍ ശാശ്വതപരിഹാരമായി പുതിയ അണക്കെട്ടെന്ന ആവശ്യം പുനഃസംഘടിത മേല്‍നാേട്ട സമിതി മുമ്പാകെ ഉയര്‍ത്തുമാേയെന്ന് വ്യക്തമാക്കുമോ;
( സി )
ബന്ധപ്പെട്ട മേഖലയിലെ രാജ്യത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിക്കാെണ്ട് സ്വതന്ത്ര ടീം രൂപീകരിച്ച് സുരക്ഷാ പരിശാേധന നടത്താന്‍ ആവശ്യപ്പെടുമാേയെന്ന് അറിയിക്കാമോ;
( ഡി )
പുതിയ ഡാമിനുവേണ്ടിയുള്ള പരിസ്ഥിതി ആഘാത പഠനത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമാേ?
996.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി അണക്കെട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കി ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ആയതിന് ആവശ്യമായ തുക വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
997.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ നാദാപുരം ഗ്രാമ പഞ്ചായത്തിലെ പുളിക്കൂല്‍ കക്കം വെള്ളി തോട് ഭിത്തികെട്ടി സംരക്ഷിക്കുന്നത് പരിഗണയില്‍ ഉണ്ടോ; വ്യക്തമാക്കുമോ?
998.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറെമണ്ണ നെച്ചിക്കുറ്റിഭാഗത്ത് കടലുണ്ടി പുഴയുടെ ഇടത് കരയുടെ അരിക് തകർന്ന് സമീപത്തെ വീടുകളും വസ്തുക്കളും അപകട ഭീഷണിയിലായതിനാൽ സംരക്ഷണഭിത്തി നിർമ്മിച്ച് നൽകണമെന്ന ആവശ്യം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സമയബന്ധിതമായി സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കിയില്ലെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ (Price ID.2020/1056/IA) എസ്റ്റിമേറ്റ് DSR 2018 പ്രകാരം പുതുക്കിയ നിരക്കിലേക്ക് മാറ്റം വരുത്തി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; എത്രയും വേഗം പ്രവൃത്തി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
( ഡി )
പ്രസ്തുത പ്രവൃത്തിയില്‍ ദീര്‍ഘനാളായി പുരോഗതി ഉണ്ടാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
തീരസംരക്ഷണപദ്ധതി
999.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരശോഷണം തടയാൻ സമഗ്ര പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
കാസർഗോഡ് ജില്ലയിലെ വലിയ പറമ്പ് ദ്വീപ് പഞ്ചായത്തിൽ പ്രസ്തുത പദ്ധതി എന്ന് നടപ്പിൽ വരുത്താൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
ആയതിനായി എത്ര കോടി രൂപ ചെലവ് വരുമെന്ന് വ്യക്തമാക്കാമോ?
1000.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെറുപുഴയുടെ ഇടതുകരയിലൂടെ കടന്നുപോകുന്ന വില്ലേരിത്താഴം-ഗ്രാമവനം റോഡിന്റെ ഭാഗം പുഴയിലെ കുത്തൊഴുക്കും ശക്തമായ കാലവര്‍ഷവും കാരണം ഇടിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ഭാഗം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ W5/35816/21/A.S ആയി നല്‍കിയ 75 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ പരിഗണിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
1001.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ കടൽത്തീര സംരക്ഷണത്തിനായി ഇറിഗേഷൻ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കടൽത്തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
1002.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ തോപ്പയിൽ, വെള്ളയിൽ, പുതിയങ്ങാടി പ്രദേശത്ത് കടലാക്രമണം തടയാൻ പദ്ധതി നിലവിലുണ്ടോ;
( ബി )
പ്രസ്തുത പ്രദേശം റെഡ് സോൺ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് ഏതെങ്കിലും പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ?
തീര സംരക്ഷണ പദ്ധതികൾ
1003.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായ തോതിൽ നേരിടുന്ന കടലാക്രമണ ഭീഷണി പരിഹരിക്കാൻ തീര സംരക്ഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള 5300 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ വിശദാംശം തയ്യാറായിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഗുരുതരമായ കടലാക്രമണ ഭീഷണി നേരിടുന്ന 10 ഹോട്ട് സ്പോട്ടുകളിൽ ആദ്യഘട്ടത്തിൽ ഈ വർഷം തന്നെ തീരസംരക്ഷണ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കുമോ;
( സി )
സുസ്ഥിര തീരസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനായി പഠനം നടത്തുന്നുണ്ടോ; കരിങ്കല്ലിന്റെ ലഭ്യതക്കുറവ് കണക്കിലെടുത്ത് നൂതന മാർഗ്ഗങ്ങൾ അവലംബിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
കാെളാവിപ്പാലത്ത് പുലിമുട്ട് നിര്‍മ്മാണം
1004.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് ജില്ലയിലെ കാെളാവിപ്പാലത്ത് കടല്‍ക്ഷോഭം തടയുന്നതിന്റെ ഭാഗമായുള്ള പുലിമുട്ട് നിര്‍മ്മാണത്തിന് മുന്നാേടിയായി സി.ഡബ്ല്യു.പി.ആർ.എസ്. എന്ന കേന്ദ്രസ്ഥാപനം നല്‍കിയ പഠന റിപ്പാേര്‍ട്ട് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത റിപ്പാേര്‍ട്ടിനെ തുടര്‍ന്ന് പുലിമുട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് കെെക്കൊണ്ട നടപടികള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ?
1005.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കൊയ്പ്പാടി കടപ്പുറം, പെർവാട് കടപ്പുറം, കൊപ്പളം, മൂസോടി, അദീക്ക, ബങ്കര മഞ്ചേശ്വരം, ഹൊസബെട്ടു, കണ്ണതീർത്ഥ തുടങ്ങിയ പ്രദേശങ്ങളിൽ കടലാക്രമണം തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
കടലാക്രമണം തടയുന്നതിന് ശാശ്വതപരിഹാര മാർഗ്ഗങ്ങൾ പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം
1006.
ശ്രീമതി യു പ്രതിഭ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വിശദാംശം നല്‍കുമോ;
( ബി )
കടലാക്രമണ ഭീഷണി നേരിടുന്ന എല്ലാ തീരപ്രദേശങ്ങളിലേക്കും ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
1007.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലം രൂക്ഷമായ കടലാക്രമണവും വേലിയേറ്റം മൂലമുള്ള ബുദ്ധിമുട്ടുകളും നേരിടുന്ന സാഹചര്യത്തിലും കടൽ തീരവും പുഴകളുടെയും കായലുകളുടെയും തീരവും കെട്ടി സംരക്ഷിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിട്ടിയുള്ള ഹോട്ട്സപോട്ടുകളിൽ വൈപ്പിൻകര ഉൾപ്പെട്ടിട്ടില്ലായെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വൈപ്പിൻ മണ്ഡലത്തിന്റെയും ദ്വീപ് നിവാസികളുടെയും സുരക്ഷയ്ക്കായി അടിയന്തര നടപടികൾ സ്വീകരിക്കുമോ;
( സി )
തീര സംരക്ഷണവുംനിയോജക ദ്വീപ് നിവാസികളുടെ സുരക്ഷയും സംബന്ധിച്ച് പഠന റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോർട്ട് ഏതെന്നും ആയത് നടപ്പിലാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്നും വിശദമാക്കാമോ ;
( ഡി )
വൈപ്പിൻകരയിൽ മത്സ്യഗ്രാമത്തിനും തീരസംരക്ഷണത്തിനുമായി സ്പെഷ്യൽ പാക്കേജ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
1008.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ്ഹിൽ-വെള്ളയിൽ പ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പദ്ധതിയുടെ വിശദാംശങ്ങളും ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?
1009.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തിരൂരങ്ങാടി മണ്ഡലത്തിൽ കടൽഭിത്തി നിർമ്മിക്കുന്നതിനും പുഴസൈഡ് കെട്ടുന്നതിനും നൽകിയ അനുമതികളുടെ വിശദവിവരങ്ങളും ഇവയുടെ നിർമ്മാണ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
കടൽഭിത്തി നിർമ്മാണവും പുഴസംരക്ഷണവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മണ്ഡലത്തിൽ നിലവിലുള്ള പ്രൊപോസലുകളും അവയുടെ ഫയൽ നമ്പറുകളും ഇവ ഏത് ഓഫീസിൽ ഏത് ഉദ്യോഗസ്ഥന്റെ കൈവശമാണുള്ളതെന്നുമുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പരപ്പനങ്ങാടി നഗരസഭയിൽ ചാപ്പപ്പടി പള്ളി ശ്മശാനം, ആലുങ്ങൽ പള്ളി ശ്മശാനം എന്നിവ കടൽഭിത്തിയില്ലാത്തതിനാൽ ഏത് സമയത്തും കടലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
ഹരിപ്പാട് മണ്ഡലത്തിലെ കടല്‍ഭിത്തി - പുലിമുട്ട് നിര്‍മ്മാണം
1010.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കടലാക്രമണ ഭീഷണി നേരിടുന്നതിന് ഇറിഗേഷന്‍ വകുപ്പ് ഹൃസ്വ- ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ എതെല്ലാം പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അറിയിക്കാമോ?
1011.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ കടല്‍ ഭിത്തി നിർമ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുവാന്‍ ആവശ്യമായ ഭരണാനുമതി/സാമ്പത്തികാനുമതി എന്നിവ നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി കിഫ്ബിയുടെ അനുമതി ലഭ്യമായ ശേഷം ഏത് നിര്‍വ്വഹണ ഏജന്‍സി മുഖേനയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1012.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അമരവിള-പുല്ലാമലയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ബണ്ട് പുനര്‍നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
എത്രകോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കുന്നതിന് ഇനി ഏതൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാണുള്ളതെന്നു അറിയിക്കാമോ?
1013.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വരുന്ന മാവുള്ളപാെയില്‍ വി.സി.ബി. എന്ന പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമാേ;
( ബി )
മേല്‍ പ്രവൃത്തിക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമാേ?
വാമനപുരം ആറ്റിലെ തടയണ നിർമ്മാണം
1014.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരേറ്റ് പാലത്തിന് സമീപം വാമനപുരം ആറ്റിൽ തടയണ നിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1015.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൂണേരി-വേറ്റുമ്മല്‍ ടെയില്‍ ഏന്‍ഡ് ഡിസ്ട്രിബ്യൂട്ടറി പദ്ധതി സര്‍ക്കാരിന്റെ പരിഗണയില്‍ ഉണ്ടോ; ഉണ്ടെങ്കിൽ ആയത് പൂര്‍ത്തികരിക്കുന്നതിന് വേണ്ടി നാളിതു വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1016.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളവൂർക്കൽ വില്ലേജിൽ മലയിൻകീഴ് പാപ്പനംകോട് റോഡ് മുതൽ വെള്ളയ്ക്കോണം പൊതു ജലസേചന കുളം വരെ ട്രാക്ടർ വേ നിർമ്മിക്കുന്ന പദ്ധതിയുടെ (W1/N3280/2014 തീയതി 25.7.14)നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാമോ; പ്രസ്തുത പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1017.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പട്ടാമ്പി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സര്‍വ്വേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1018.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉളിക്കല്‍ പഞ്ചായത്തില്‍ മണിക്കടവ് പുഴയ്ക്ക് കുറുകെ പാലക്കുഴികടവില്‍ ജലസേചന വകുപ്പ് മുഖേന റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1019.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചിത്താരി റെഗുലേറ്റർ കാലപഴക്കം കാരണം ഉപയോഗപ്രദമല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റെഗുലേറ്റർ നിർമ്മാണത്തിന് ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1020.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കടക്കാട്ടുപാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിന്റെ ഭാഗമായി ഡിസൈന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്ന നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി, പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള ഫണ്ട് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. സമയബന്ധിതമായി തയ്യാറാക്കി ഭരണാനുമതി നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ?
1021.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കുമ്പള പുഴയ്ക്ക് കുറുകെ കഞ്ചികട്ടയിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവിൽ പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
ഹരിപ്പാട് മണ്ഡലത്തിലെ പുളിക്കീഴ് ആറ്റിലെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം
1022.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ പുളിക്കീഴ് ആറ്റിലെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് അടിയന്തിരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1023.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ തീക്കോയി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മീനച്ചിൽ ആറിന്റെ കൈവഴികളായ തീക്കോയി ആറും കളത്തൂക്കടവ് ആറും ചേരുന്ന ഭാഗമായ ചേരിപ്പാട്‌-മക്കൊള്ളി-രണ്ടാറ്റുമുന്നി എന്ന സ്ഥലത്ത് ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായ സർവ്വേ നടപടികളും മണ്ണ് പര്യവേക്ഷണ പ്രവർത്തികളും നടത്തിയിട്ടുണ്ടോ ;എങ്കിൽ ഇപ്പോൾ അത് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1024.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ചേര്‍പ്പുങ്കല്‍-ചെമ്പിളാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനായുള്ള കിഫ്ബി പദ്ധതിയിൽ എത്ര കോടിരൂപയുടെ പ്രോജക്ടാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും എപ്പോൾ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികൊണ്ട് കൃഷിക്കാര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ലഭിക്കുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ?
1025.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ അനുവദിച്ച ഒളവിലം പാത്തിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭരണാനുമതി ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പ് അധിക വിവരം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തു സംബന്ധിച്ചാണെന്നും മറുപടി നല്കാൻ വൈകിയിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1026.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉദയഗിരി പഞ്ചായത്തിലെ മണക്കടവ് മൂരിക്കടവില്‍ ജലസേചന വകുപ്പ് മുഖേന റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1027.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയ പുഴയിൽ നടപ്പിലാക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണ പുരോഗതി വിശദമാക്കുമോ ;
( ബി )
പ്രസ്തുത പദ്ധതി തുടങ്ങുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്നും എപ്പോൾ തുടങ്ങാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
1028.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ 2022-23 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഉടുമ്പനാശ്ശേരി പാലം നവീകരണം, വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതിയ്ക്കായി ആയത് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി ഭരണാനുമതി ലഭിയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം എത്ര കാലം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്;
( സി )
നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
സമയപരിധി നിശ്ചയിച്ച് പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?
1029.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ 4 കോടി രൂപ വകയിരുത്തിയ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് ജലസേചന വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1030.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ നമ്പർ 1, 2 എന്നീ പദ്ധതികളില്‍ 100 എച്ച്.പി. മോട്ടോർ സ്ഥാപിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം തുടർനടപടിക്കായി 11/10/2021 ലെ 3495 വി / പി ഡബ്ലിയു ആർ നമ്പർ കത്ത് പ്രകാരം ചീഫ് എൻജിനീയർക്ക് നൽകിയ പ്രപ്പോസലിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1031.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇതിനായി വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ?
1032.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നെന്മാറ മണ്ഡലത്തിലെ സീതാര്‍കുണ്ട് പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1033.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകരെ സഹായിക്കാന്‍ ഫലപ്രദമായ രീതിയില്‍ ജലസേചന സംവിധാനങ്ങൾ ആവിഷ്കരിച്ചുകൊണ്ട് കാർഷികമേഖലയ്ക്ക് തുണയാകാന്‍ വകുപ്പിന് സാധിക്കാത്തതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക രീതികളിൽ ഉണ്ടായ മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് സൗകര്യപ്രദമായ ജലസേചന സംവിധാനങ്ങൾ ആവിഷ്കരിച്ച് കാർഷികമേഖലയ്ക്ക് പിന്തുണ നൽകുവാൻ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നെല്ല്, നാണ്യവിളകൾ തുടങ്ങിയവയുടെ ഉല്പാദനം മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ ജലസേചന മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും ആയത് ഫലപ്രദമായി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
കോട്ടക്കല്‍ മണ്ഡലത്തില്‍ മേജര്‍-മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍
1034.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനായി മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 2021-22, 2022-23 വര്‍ഷങ്ങളിലേക്ക് ഏതെല്ലാം പ്രവൃത്തികൾക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നറിയിക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളവ ഏതെന്നും അവയുടെ നിര്‍വ്വഹണ പുരോഗതി എന്തെന്നും വിശദമാക്കുമോ;
( സി )
ചീഫ് എഞ്ചിനീയര്‍ തലത്തില്‍ ഭരണാനുമതി നല്കിയിട്ടുള്ള പ്രവ്യത്തികളുടെയും ഭരണാനുമതിയ്ക്കായി സമർപ്പിച്ചിട്ടുള്ള പ്രവ്യത്തികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1035.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റ്പാടത്ത് വെള്ളം കയറുന്നത് തടയുന്നതിന് 2018 ലെ ഡി.എസ്സ്.ആര്‍. പ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ആവശ്യം 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുന്നതിനായി ഫയല്‍ നമ്പര്‍ എം.ഐ.3/93/21 പ്രകാരം ഉള്ളതും ഇത് സംബന്ധിച്ചു ഇടയാറ്റുപാടശേഖര സമിതി നിവേദനം സമർപ്പിച്ചിരുന്നെങ്കിലും ഭരണാനുമതിക്കു വേണ്ടിയുള്ള തീരുമാനം വൈകുന്നതിന് കാരണം വ്യക്തമാക്കമോ; പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1036.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടിവെള്ള ലഭ്യത, ജലസേചന സൗകര്യം എന്നിവയ്ക്ക് സഹായകരമാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കുന്നതിനും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1037.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ 2011-2016, 2016-2021 കാലയളവിൽ ഏതെല്ലാം പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പ് ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
അനുവദിച്ച തുക ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും ഇനിയും പൂർത്തീകരിക്കുവാനുള്ളവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ പുതിയ പ്രൊപ്പോസലുകൾ ഏതെല്ലാമാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രൊപ്പോസലുകളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിരുന്നോ എന്നും ഭരണാനുമതി എപ്പോൾ ലഭ്യമാകുമെന്നും വ്യക്തമാക്കാമോ?
1038.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മാഞ്ഞൂര്‍, ഉഴവൂര്‍ പഞ്ചായത്തുകളിൽ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലത്ത് അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് ഭൂമി അനുവദിക്കുന്നതിനുവേണ്ടി റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അധിക വിവരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നല്‍കിയിരിക്കുന്ന കത്തിന് മറുപടി നല്‍കിയിട്ടുണ്ടോ; മറുപടി നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
മേൽ സൂചിപ്പിച്ച പഞ്ചായത്തുകളിൽ എം.വി.ഐ.പി യുടെ അധീനതയിൽ വെറുതെ കിടക്കുന്ന സ്ഥലം നിബന്ധനകൾക്ക് വിധേയമായി അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച ഫയൽ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് വ്യക്തമാക്കാമോ?
1039.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതുപ്പണം എന്ന സ്ഥലത്ത് കുറ്റ്യാടി ഇറിഗേഷന്റെ കൈവശം എത്ര ഭൂമി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ നിന്ന് മറ്റു വകുപ്പുകളുടെ പ്രവർത്തങ്ങൾക്കും കെട്ടിടം നിർമ്മാണത്തിനും കൈമാറിയിട്ടുള്ള ഭൂമിയുടെ അളവ്, കൈമാറിയ തീയതി, ഏറ്റെടുത്ത വകുപ്പ് തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പുതുപ്പണത്ത് കുറ്റ്യാടി ഇറിഗേഷന്റെ കൈവശം എത്ര ഭൂമി ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതുപ്പണത്ത് കുറ്റ്യാടി ഇറിഗേഷൻ വിഭാഗത്തിന്റെ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്;
( ഇ )
കുറ്റ്യാടി ഇറിഗേഷനുമായി ബന്ധപ്പെട്ട് ഭാവിയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
1040.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജകമണ്ഡലത്തിൽ മൈനർ/മേജർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തി പൂർത്തിയാക്കാനുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും ഓരോ പ്രവൃത്തിയും നിലവിൽ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തിലെ പ്രവൃത്തി പൂർത്തിയാക്കാത്ത കുടിവെള്ള പദ്ധതികൾ ഏതൊക്കെയാണെന്നും പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തിയാക്കാനാകുമെന്നും അറിയിക്കാമോ?
1041.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ നിന്നും ഇംപ്രൂവിംഗ് ഇറിഗേഷന്‍ ഫോർ വേരിയസ് ഏല ഇന്‍ കാട്ടാക്കട കോണ്‍സ്റ്റ്യിറ്റുന്‍സി എന്ന പ്രോജക്ട് നബാര്‍ഡി(2022-23)ന്റെ ട്രാഞ്ചെ28-ന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കാമോ?
1042.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പിണ്ടിമന പഞ്ചായത്തില്‍ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം, പൊതുകളിസ്ഥലം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന പ‍ഞ്ചായത്ത് കമ്മിറ്റിയുടെ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം ജലസേചനവകുപ്പിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് കളിസ്ഥലം നിര്‍മ്മിക്കുവാന്‍ പ‍ഞ്ചായത്തിന് അനുമതി നല്‍കാമെന്ന ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നതും പല ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ ഉപയോഗിച്ച് വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
അവിടെ പൊതുകളിസ്ഥലം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് നല്‍കിയിട്ടുള്ള അപേക്ഷയില്‍ അനുകൂല തീരുമാനം കൈക്കൊള്ളുമോ എന്നറിയിക്കാമോ ?
1043.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നഗരസഭയിലെ കീച്ചേരിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വിട്ടുനല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1044.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗുകളുടെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത യോഗതീരുമാനങ്ങളിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതി രേഖകൾ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1045.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക കിണറുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെ; ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്‌ ;വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1046.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുപ്പിവെള്ള കച്ചവടത്തിലെ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റവും അമിത വില ഈടാക്കലും തടയുന്നതിന് മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;
( ബി )
ഇതിനായി പ്രഖ്യാപിച്ച 13 രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ജലവിഭവ വകുപ്പ് വഴി ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മേല്‍ പ്രഖ്യാപനത്തിലൂടെയുള്ള സേവനം സപ്ലൈകോ വഴിയും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേനയും യഥേഷ്ടം ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1047.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിൽ ജലജീവൻ മിഷൻ വഴി 2021-22 വർഷം മുതൽ നാളിതുവരെ പൂർത്തിയാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ പട്ടികയായി നൽകാമോ;
( ബി )
പൂർത്തിയാക്കാനുള്ളതും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ തൽസ്ഥിതി വിവരം ലഭ്യമാക്കാമോ?
1048.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ജലവിഭവ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമാേ;
( ബി )
ഈ സാമ്പത്തിക വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമാേ?
1049.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പ്രകാരം നാളിതുവരെ എത്ര കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദാംശം പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1050.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൻറം കുടിവെള്ള പദ്ധതിയിൽപ്പെട്ട മരട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും മരട് നഗരസഭ, കുമ്പളം, ചെല്ലാനം എന്നീ പഞ്ചായത്തുകൾക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് എത്ര; എത്ര എം.എൽ.ഡി. വെള്ളം ബാക്കിയുണ്ടാകും;വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റിൽ നിന്നും മേൽ സൂചിപ്പിച്ച പഞ്ചായത്തുകൾക്ക് വെള്ളം നൽകിയതിന് ശേഷം ബാക്കി കൊച്ചി നഗരസഭയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചോ; എങ്കിൽ വിശദമാക്കാമോ?
1051.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പ്രകാരം വാമനപുരം മണ്ഡലത്തില്‍ ഇതേവരെ എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികളാണ് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ തുടര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഇതനുസരിച്ച് ഓരോ പഞ്ചായത്തിലും എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1052.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയിലൂടെ കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പഞ്ചായത്തടിസ്ഥാനത്തിലുള്ള ജലജീവന്‍ പദ്ധതിയുടെ പുരോഗതി അറിയിക്കുമോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1053.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമാണ് കുടിവെള്ളം എത്തിക്കുന്നതെന്ന് ഇനം തിരിച്ച് വിശദമാക്കാമോ; ഓരോ പ്രദേശങ്ങളിലും എത്ര ഗാര്‍ഹിക കണക്ഷനുകളാണ് നല്‍കുന്നതെന്നും ഇതിനായി എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പദ്ധതിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം ഇനം തിരിച്ച് വിശദമാക്കാമോ; ഏതൊക്കെ ഗ്രാമപഞ്ചായത്തുകളാണ് ഇനിയും വിഹിതം അടയ്ക്കാന്‍ ഉള്ളതെന്നും അടച്ചത് ഏതെല്ലാം എന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഇതിനോടകം ഏതൊക്ക പ്രദേശങ്ങളില്‍ അനുവദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവശേഷിക്കുന്നവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
1054.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായംകുളം മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇതിനായി ചെലവഴിച്ച തുക എത്രയെന്നും പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ?
1055.
ശ്രീ. എം. എം. മണി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്റെ പ്രവര്‍ത്തന പുരാേഗതി വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
2022-23 വര്‍ഷത്തില്‍ എത്ര ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നതെന്നും എത്ര കണക്ഷനുകള്‍ കൂടി നല്‍കിയാല്‍ മിഷന്‍ ഉദ്ദേശ്യലക്ഷ്യത്തിലെത്തുമെന്നും കണക്കാക്കിയിട്ടുണ്ടാേ; വിശദാംശം നല്‍കുമാേ;
( സി )
ജലനിധി ഒന്നും രണ്ടും ഘട്ടങ്ങളില്‍ പൂര്‍ത്തീകരിച്ച് ഗുണഭാേക്താക്കള്‍ക്ക് കെെമാറിയ കുടിവെള്ള പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമാേ?
1056.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ജലവിഭവ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, അതോറിറ്റികൾ എന്നിവ മുഖേനയും നടപ്പാക്കി വരുന്ന പദ്ധതികളുടെ തത്സ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 ബജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, അതോറിറ്റികൾ എന്നിവ മുഖേനയും നടപ്പിലാക്കേണ്ട പ്രസ്തുത മണ്ഡലത്തിലെ പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ 2021 ഏപ്രിലിന് ശേഷം വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, അതോറിറ്റികൾ എന്നിവ മുഖേനയും പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ, ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ സഹിതം ലഭ്യമാക്കാമോ?
1057.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പദ്ധതി ഏത് ഘട്ടത്തിലാണെന്നും എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ആരാണ് സ്ഥലം കണ്ടെത്തി നൽകേണ്ടതെന്ന് അറിയിക്കാമോ; നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
എം.എല്‍.എ. മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍പദ്ധതിക്കായി സ്ഥലം വാങ്ങാനാവശ്യമായ തുക വകയിരുത്താമെന്ന് അറിയിച്ചിട്ടും നടപടികള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
1058.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിയുടെ ഭാഗമായി ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് എത്ര രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും കുടിവെള്ളത്തിനായി പ്രയോജനപ്പെടുത്തുന്ന സ്രോതസ്സ് ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകാമോ?
1059.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി വിശദമാക്കാമോ;
( ബി )
എന്തെല്ലാം നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ഇനി ഏതെല്ലാം ഘടകങ്ങളാണ് നിര്‍വ്വഹിക്കാനുള്ളതെന്നും വ്യക്തമാക്കാമോ?
1060.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാറശാല നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ എത്ര ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കാനുണ്ടെന്നും ആയതിലേക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പുരോഗതി അറിയിക്കാമോ; പദ്ധതി എന്നേയ്ക്ക് പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്നതും അനുമതി ലഭിച്ചിട്ടുള്ളതുമായ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1061.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാമില്‍ നിന്നും തിരുവനന്തപുരം നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള പ്ലാന്റ് നിര്‍മ്മാണം, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നിവയുടെ സ്ഥിതിയും ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ എന്താണെന്നും വിശദമാക്കാമോ?
1062.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് ജില്ലയിലെ ചേമഞ്ചേരി, ചെങ്ങാേട്ടുകാവ്, മൂടാടി, തിക്കാേടി എന്നീ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ പ്രകാരം കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരാേഗതി വിശദമാക്കാമാേ;
( ബി )
ഓരാേ പഞ്ചായത്തിലും നടന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമാേ?
1063.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇത്തരം പദ്ധതികള്‍ സമയപരിധിക്കുള്ളില്‍ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1064.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ ക്വാളിറ്റി ആന്റ് കോസ്റ്റ് ബേസ്ഡ് സെലക്ഷൻ സംവിധാനം നടപ്പിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംവിധാനം നടപ്പിലാക്കുക വഴി ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രധാന പദ്ധതിയുടെ ടെണ്ടർ നടപടി വൈകാൻ ഇടവന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
ക്യു.സി.ബി.എസ്‌. സംവിധാനത്തിലൂടെ വാട്ടർ അതോറിറ്റിയിൽ എത്ര കോടി രൂപയുടെ ടെണ്ടർ ഇതിനകം നൽകിയിട്ടുണ്ട്;
( ഡി )
മേല്പറഞ്ഞ സംവിധാനം നടപ്പിലാക്കുക വഴി അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?
1065.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി നിർമ്മാണം പൂർത്തീകരിച്ച ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയുടെ പ്രവർത്തന പുരോഗതി ഏത് ഘട്ടത്തിലാണ്; വീടുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
1066.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതുമൂലം കുടിവെള്ളം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുവരെ എത്ര തവണയാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്; സ്ഥിരമായി പൈപ്പ് പൊട്ടുന്നതിന്റെ കാരണവും ഇതിന് പരിഹാരം എന്തെന്നും വ്യക്തമാക്കാമോ;
( ബി )
പൈപ്പ് പൊട്ടുന്നത് ഒഴിവാക്കാനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; പൈപ്പ് മാറ്റുന്ന പദ്ധതിയ്ക്ക് തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകാമോ?
1067.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന തലശ്ശേരി- കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിന് ഇനിയുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1068.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്‍കിട സ്ഥാപനങ്ങളുടെയും ഗാര്‍ഹിക മേഖലയുടെയും വാട്ടര്‍ചാര്‍ജ് കുടിശ്ശിക തുക ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
മീറ്റര്‍ തകരാര്‍ കാരണം അമിത വാട്ടര്‍ബില്‍, തെറ്റായ വാട്ടര്‍ മീറ്റര്‍ റീഡിംഗ്, കൂടുതല്‍/കുറഞ്ഞ തുക ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
എങ്കില്‍ ഇത്തരത്തിലുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1069.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവിൻ മിഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ആയതിന് വേണ്ടി ഇതുവരെ എത്ര രൂപ അനുവദിച്ചു; ഒരോ ജില്ലയിലും എത്ര രൂപ ചെലവഴിച്ചു; വിശദാംശങ്ങൾ നൽകുമോ;
( സി )
കോഴിക്കോട്-പാലക്കാട് ദേശീയ പാതയടക്കം പല റോഡുകളിലും പൈപ്പിടുന്നതിന് അനുമതി ലഭിക്കാത്ത സാഹചര്യം പദ്ധതി പ്രവൃത്തികൾ വൈകാനിടയാകുന്നു എന്ന പരാതി ശ്രദ്ധയിൽവന്നിട്ടുണ്ടോ; എങ്കിൽ അതിനുള്ള പരിഹാരം വ്യക്തമാക്കുമോ;
( ഡി )
പൊതുമരാമത്ത് റോഡുകളിൽ പൈപ്പിട്ട ശേഷം റോഡ് പുനഃസ്ഥാപിക്കുന്ന ചുമതല വാട്ടർ അതോറിട്ടിക്ക് നൽകി സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
( ഇ )
എങ്കിൽ പൊതുമരാമത്ത് പ്രവൃത്തിക്ക് വേണ്ടി ടെണ്ടർ ചെയ്ത് കരാറുകാരന് കൈമാറിയ റോഡുകളിൽ വാട്ടർ അതോറിട്ടി പൈപ്പിടുന്നതിന് കരാറുകാരൻ അനുമതി നൽകാത്ത വിഷയം ശ്രദ്ധയിൽവന്നിട്ടുണ്ടാ;
( എഫ് )
കരാറുകാരന് കൈമാറിയ റോഡുകളിൽ പൈപ്പിട്ടതിന് ശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ വാട്ടർ അതോറിട്ടിക്ക് പരിമിതികളുള്ളതിനാൽ അത്തരം റോഡുകളുടെ പുനരുദ്ധാരണ ചുമതല നിലവിലെ പൊതുമരാമത്ത് കരാറുകാരന് നൽകി ഉത്തരവിൽ സ്പഷ്ടീകരണം നടത്തുമോ;
( ജി )
ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രിതലത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗം വിളിച്ചുകൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ?
1070.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജക മണ്ഡലത്തിലെ തേവലക്കര ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൈപ്പിടല്‍ പൂര്‍ത്തിയായ റോഡ‍ുകള്‍ അടിയന്തരമായി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1071.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ചര്‍ച്ച ചെയ്യുന്നതിനായി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 30.08.2021 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം പത്ത്‌ ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്ന മണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തെ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ?
1072.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം-നഗരൂർ-പുളിമാത്ത് കുടിവെള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കുമോ?
1073.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി എത്ര കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഗാര്‍ഹിക പൈപ്പ് കണക്ഷനുകളില്‍ പ്രവർത്തനക്ഷമമല്ലാത്ത മീറ്ററുകള്‍ എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം പ്രതിവർഷം ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
കേടായ മീറ്ററുകള്‍ മാറ്റാനും നഷ്ടം ഒഴിവാക്കാനും സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
പൈപ്പ് കണക്ഷനുകളുടെ ചോര്‍ച്ച മൂലം പ്രതിദിനം വിതരണത്തിനായുള്ള വെള്ളത്തിന്റെ എത്ര ശതമാനം കണക്കിൽപ്പെടാതെ നഷ്ടപ്പെടുന്നു; ഇതുമൂലം പ്രതിവര്‍ഷം എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഇ )
വിവിധ ഭാഗങ്ങളില്‍ അടിയ്ക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകള്‍ കാരണം പ്രതിവര്‍ഷം ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് വ്യക്തമാക്കാമോ?
1074.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെയും പൈപ്പുകൾ പൊട്ടുന്നതിന്റെയും ഭാഗമായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കാത്തത് പൊതുജനങ്ങൾക്ക് അപകടവും ഗതാഗത പ്രശ്നവും ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കാനുള്ള ഉത്തരവാദിത്തം ജലവിഭവ വകുപ്പിനാണോയെന്ന് വ്യക്തമാക്കാമോ;
( സി )
വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി എത്ര സമയത്തിനകം പൂർത്തിയാക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്; ഇത് പാലിക്കുന്നതിൽ വകുപ്പ് പരാജയപ്പെടുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ജലവിഭവ വകുപ്പിന്റെ പ്രവൃത്തികളുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സമയബന്ധിതമായി തീർക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1075.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തിലെ മുട്ടം, കരിങ്കുന്നം ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രവ‍ൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1076.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ പാലക്കാട് ജില്ലയില്‍ എത്ര എഞ്ചിനീയര്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അറിയിക്കാമോ; ഒഴിവുള്ള തസ്തികയുടെ പേര്, ഓഫീസിന്റെ പേര്, ഒഴിവ് നിലവില്‍ വന്ന തീയതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1077.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ?
1078.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രസ്തുത കുടിവെള്ള പദ്ധതി സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1079.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നറിയിക്കുമോ;
( ബി )
അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ബഹു. മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗ തീരുമാനപ്രകാരം എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1080.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ജലവിതരണത്തിന് ആശ്രയിച്ചുവരുന്ന കുടിവെളള പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കുണ്ടറ മണ്ഡലത്തില്‍ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കുടിവളള പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?
1081.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ടൗണിലെ പൈപ്പ് ലൈൻ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മഞ്ചേരി മണ്ഡലത്തിൽ ഒറവം പുറത്ത് സ്ഥിരം തടയണ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1082.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൊവ്വര കുടിവെള്ള ശുദ്ധീകരണശാലയുടെ നവീകരണത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് ലെവല്‍ സ്കീം സാങ്‌ഷനിങ്ങ് കമ്മിറ്റിയില്‍ പ്രസ്തുത പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന് എന്നത്തേക്ക് അംഗീകാരം ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
1083.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടക്കല്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ ഡി‌.പി‌.ആര്‍., സര്‍വ്വെ നടപടികള്‍, ഡിസൈന്‍ എന്നിവ തയ്യാറായിട്ടുണ്ടോ;
( ബി )
കോട്ടക്കല്‍ നഗരസഭയില്‍ ശുദ്ധജലം എത്തിക്കുന്നതിനായുള്ള ഉപരിതല ജല സംഭരണികളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടുന്നതിനുള്ള കാരണം അറിയിക്കുമോ; പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1084.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ മേൽമുറി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇരു പദ്ധതികൾക്കും ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ബജറ്റ് അലോട്ട്മെന്റ് കുറവുള്ള പക്ഷം 2022-23 വർഷത്തിൽ സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതി നല്കാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.