UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

746.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത ആൾ മരണപ്പെട്ടാല്‍ അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന റിസ്ക് ഫണ്ട് അനുവദിക്കുന്നത് ആരാണെന്നും പ്രസ്തുത ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് അനുവദിക്കുന്നതില്‍ പലപ്പോഴും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
സഹകരണ ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത ആൾ മരണപ്പെട്ടാല്‍ തിരിച്ചടവില്‍ ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
747.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ ഫെയര്‍ വാല്യു നിശ്ചയിച്ചിരിക്കുന്ന പ്രദേശങ്ങളിൽ സഹകരണ സ്ഥാപനങ്ങളുടെ വികസനത്തിനായി വസ്തു വാങ്ങാൻ കഴിയാതെ വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസന പദ്ധതികള്‍ സ്ഥലം വാങ്ങാൻ കഴിയാത്തതുമൂലം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
748.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാ‍ഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും കാര്‍ഷിക ആവശ്യത്തിന് വായ്പയെടുക്കുകയും മരണപ്പെട്ടു പോവുകയും ചെയ്ത ഷാജി ടി. എസ്സ്. ന്റെ ഭാര്യ ശ്രീമതി ശ്രീദേവി കെ.സി. ക്ക് (തൂമ്പുങ്കല്‍ വീട്, മാഞ്ഞൂര്‍ പി.ഒ, കോട്ടയം) റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കണമെന്ന് കാണിച്ച് നല്‍കിയിരിക്കുന്ന നിവേദനത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;
( സി )
റിസ്ക് ഫണ്ട് നിയമാവലിയില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
749.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് സഹകരണ ബോര്‍ഡിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര അപേക്ഷകളിന്മേൽ തീര്‍പ്പ് കല്പിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യം ലഭ്യമായവരുടെ എണ്ണവും അനുവദിച്ച തുകയും സഹകരണ സംഘങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് നല്‍കാമോ;
( സി )
പ്രസ്തുത ആനുകൂല്യം ഏത് വര്‍ഷം വരെ വിതരണം ചെയ്തുവെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഫണ്ട് വിതരണം ചെയ്യുന്നതിന് നിലവില്‍ കാലതാമസം നേരിടുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
750.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ രൂപീകരിച്ച റിസ്ക് ഫണ്ട് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാമെന്ന് അറിയിക്കുമോ;
( ബി )
റിസ്ക് ഫണ്ട് പദ്ധതി പ്രകാരം വായ്പാ തിരിച്ചടവിന്‍മേല്‍ എത്ര ശതമാനത്തിന്റെ കുറവാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഏതൊക്കെ സഹകരണ സ്ഥാപനങ്ങളിലാണ് ഇനിയും റിസ്ക് ഫണ്ട് പദ്ധതി നടപ്പാക്കാന്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി നേരിടുന്ന കാലതാമസം വിശദമാക്കാമോ;
( ഡി )
നാളിതുവരെ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് എത്ര രൂപയുടെ സമാശ്വാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വര്‍ഷം, ജില്ല എന്നിവ തിരിച്ച് വിവരങ്ങൾ ലഭ്യമാക്കുമോ?
751.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്നേഹതീരം വായ്പ പദ്ധതി പ്രകാരം നല്‍കിയ വായ്പയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
752.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജക മണ്ഡലത്തിൽ സഹകരണ സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
753.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തില്‍ മാതൃക കൃഷിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കിയ വായ്പയുടെ വിശദാംശം ലഭ്യമാക്കുമോ?
754.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എത്ര പേര്‍ക്കാണ് നവകേരളീയം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതെന്ന വിവരം ബാങ്ക് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് അറിയിക്കാമോ ;
( സി )
അവയില്‍ തീര്‍പ്പാക്കിയത് എത്രയെന്നും തീര്‍പ്പാക്കാനുള്ളവ എത്രയെന്നും ബാങ്ക് തിരിച്ച് അറിയിക്കാമോ?
755.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തവർക്ക് കാർഷിക മേഖലയിൽ നിന്നുള്ള തകർച്ച, കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കാരണം ലോൺ തുക തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ ജപ്തി നടപടികൾ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; അറിയിക്കുമോ;
( ബി )
ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്ക് ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പാതുകയും അടിസ്ഥാന പലിശയും അടച്ചുതീര്‍ക്കുന്നതിന് അനുമതി നാൽകുമോ; വിശദമാക്കാമോ?
756.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നവരിൽ അപേക്ഷകർ മരണപ്പെടുകയോ അപകടം സംഭവിക്കുകയോ വായ്പ തിരിച്ചടക്കാൻ കഴിയാത്ത തരത്തിൽ ഗുരുതര രോഗം ബാധിക്കുകയോ ചെയ്താൽ അവരുടെ കുടുംബങ്ങളെ സഹായിക്കുന്ന തരത്തിൽ എന്തെല്ലാം ആശ്വാസ നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റിസ്ക് ഫണ്ട്‌ ആനുകൂല്യത്തിനായി മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും എത്രപേർക്ക് ആനുകൂല്യങ്ങൾ നൽകി എന്നും അറിയിക്കുമോ;
( സി )
നിലവിൽ പരിഗണനയിലിരിക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകൾ തീർപ്പാക്കാൻ സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
757.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ സഹകരണ സംഘ സംരക്ഷണ നിധി രൂപീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ആ‌യതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സ്രോതസ്സും പ്രവര്‍ത്തന രീതിയും അറിയിക്കാമോ;
( സി )
പ്രസ്തുത സംരക്ഷണ നിധി മുഖേന എന്തൊക്കെ പരിരക്ഷകളാണ് നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള ഗ്യാരന്റി ബോര്‍ഡുകളുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന് ആലോചനയുണ്ടോ; വിശദാംശം അറിയിക്കാമോ?
758.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ കീഴിലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിൽ ചെയ്യുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും നല്‍കി വരുന്ന സഹായങ്ങൾ എന്തെല്ലൊമെന്ന് അറിയിക്കാമോ;
( ബി )
വിദ്യാഭ്യാസം നേടിയ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുദ്ര ലോണ്‍ മാതൃകയില്‍ കുറഞ്ഞ പലിശയ്ക്ക് സഹകരണ മേഖലയില്‍ നിന്ന് വായ്പ നൽകുന്ന പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സിംഗിള്‍ വിന്‍ഡോ അംഗീകാരം നേടുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
759.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13-05-2022 ലെ സ. ഉ. (സാധാ) നമ്പർ331/2022/സഹ. പ്രകാരം സഹകരണ ജീവനക്കാർക്ക്‌ നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷൂറൻസ്‌ പദ്ധതിയുടെ നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ; പദ്ധതി എന്നത്തേക്ക്‌ നടപ്പിലാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
ഈ പദ്ധതിയിൽ നിന്ന് ദിന പിരിവുകാരെയും കമ്മീഷൻ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചനയുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുബോൾ സഹകരണ വകുപ്പിന് കീഴിലുള്ള ബോർഡുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
760.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ സഹകരണ ബാങ്കിങ് ഭരണരംഗത്ത് വനിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
761.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കൃത്യമായി അടച്ചുവന്നിരുന്നവര്‍ക്കും പ്രളയത്തെയും കോവിഡ് മഹാമാരിയെയും തുടര്‍ന്ന് തിരിച്ചടവിന് വീഴ്ച വരുത്തിയവര്‍ക്കും വായ്പാതിരിച്ചടവിനായി പലിശ, പിഴ പലിശ എന്നിവയിൽ പരമാവധി ഇളവുകള്‍ അനുവദിച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിനായി അവസരം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
762.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോം പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുളളത്; ജില്ല തിരിച്ചുളള കണക്ക് വെളിപ്പെടുത്താമോ;
( സി )
മറ്റ് ജില്ലകളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പാക്കുമോ; വ്യക്തമാക്കുമോ?
763.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനും കുടിശ്ശികയുള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നതിനും നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കാമോ?
764.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനികവല്‍ക്കരണം ലക്ഷ്യമിട്ട് സഹകരണ വകുപ്പിൽ നടപ്പിലാക്കി വരുന്ന പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കുടിശ്ശികയായ വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി സഹകരണ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ഇതുപ്രകാരം കുടിശ്ശികക്കാര്‍ക്ക് എത്ര തുക ഇളവ് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ഡി )
അശരണരായ സഹകാരികള്‍ക്കുളള ആശ്വാസ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
765.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന് വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടര്‍ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കേരള ബാങ്കിന് സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ തലത്തിൽ അവാർഡ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള ബാങ്ക് നിലവിൽ വന്നതിന് ശേഷം സമൂഹത്തിലെ എല്ലാത്തരം ജനവിഭാഗത്തിന്റെയും നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിലുള്ള വിവിധ തരം നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരള ബാങ്കിന്റെ നിക്ഷേപത്തിലും വായ്പയിലും മൂലധനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
കേരള ബാങ്കിന് എല്ലാ ആധുനിക ബാങ്കിംഗ് സംവിധാനങ്ങളോടും കിടപിടിക്കാൻ കഴിയുന്ന തരത്തിലുള്ള ഏകീകൃത കോർ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
766.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കില്‍ കുടിശ്ശിക നിവാരണ പദ്ധതി നിലവില്‍ തുടരുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപയുടെ ഇളവ് മുതലിലും പലിശയിലും അനുവദിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ബി )
കുടിശ്ശിക പിരിച്ചെടുക്കാന്‍ മുതലിലും പലിശയിലും കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
767.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് ശാഖകളില്‍ പണമിടപാടുകള്‍ നടത്തുന്നതിന് ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ഓണ്‍ലെെന്‍ സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബെെല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ആധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ ഇതര ബാങ്കുകളുടെ അത്രത്തോളം കേരള ബാങ്കില്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംവിധാനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ?
768.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കോര്‍ ബാങ്കിംഗ് മുഖേന എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സഹകരണ ബാങ്കുകളെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബാങ്കറായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;?
769.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിൽ വിവിധ സഹകരണ ബാങ്കുകള്‍ മുഖേന കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പകളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
കേരള സംസ്ഥാന സഹകരണ ബാങ്കുകള്‍ മുഖേന പരമാവധി എത്ര രൂപയാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സഹകരണ ബാങ്കുകള്‍ മുഖേന വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ?
770.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പയായി എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാര്‍ഷിക വായ്പ വിതരണം ചെയ്തതില്‍ വയനാട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ക്ക് എത്ര തുക ലഭിക്കാനുണ്ട് എന്ന കണക്ക് വ്യക്തമാക്കാമോ?
771.
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികളായവർക്ക് തിരിച്ചടയ്ക്കേണ്ട തുകയിൽ ഇളവ് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
ചെറിയ തുക വായ്പ എടുത്തവരിൽ നിന്ന് തുക ഈടാക്കുന്നതിനായി ജപ്തി നോട്ടീസുകൾ അയച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത നടപടികൾ പുനഃപരിശോധിക്കുവാൻ നിർദ്ദേശം നൽകുമോ?
772.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1087 ന്റെ പ്രവര്‍ത്തന പരിധി വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്ത് ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വായ്പ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിവരം നല്‍കുമോ;
( സി )
ഉണ്ടെങ്കില്‍ അത്തരത്തില്‍ ബാങ്ക് നല്‍കിയ വായ്പയ്ക്ക് തിരിച്ചടവ് കുടിശ്ശിക വരുത്തിയവരുടെ പേര് വിവരം വെളിപ്പെടുത്തുമോ?
773.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് തുക തിരികെ നല്‍കുന്നതിന് തടസ്സങ്ങള്‍ നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ തടസ്സങ്ങള്‍ നീക്കുന്നതിനും വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി നിക്ഷേപം തിരികെ ആവശ്യപ്പെടുന്നവര്‍ക്ക് മുൻഗണന നൽകിക്കൊണ്ട് മുഴുവൻ നിക്ഷേപവും കാലാവധിക്കുശേഷം തിരികെ നൽകുന്നതിനും നടപടി സ്വീകരിക്കാമോ;
( സി )
ഇതിനായി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
774.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതികളായ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്നും പണം ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ ഓരോ അംഗങ്ങളില്‍ നിന്നും എത്ര തുക വീതം ഈടാക്കാനാണ് ഉത്തരവായിട്ടുള്ളതെന്ന് അറിയിക്കാമോ ;
( സി )
പ്രസ്തുത തുക ഈടാക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
775.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിലവില്‍ എത്ര അസിസ്റ്റന്റ് തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പുണ്ടെന്നും പ്രസ്തുത തസ്തിയിലെ അനുവദനീയ കേഡര്‍ സ്ട്രെങ്ത് എത്രയാണെന്നുമുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഒഴിഞ്ഞുകിടക്കുന്ന എത്ര ഒഴിവുകള്‍ നിലവില്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. യുടെ കാറ്റഗറി നം.401/2019 പ്രകാരമുള്ള 08/2023/ഇ.ആർ. IV ബി റാങ്ക് ലിസ്റ്റില്‍ നിന്ന് നിലവില്‍ എത്ര ഒഴിവുകള്‍ നികത്തുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?
776.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെമ്പര്‍ റിലീഫ് ഫണ്ട് മുഖേന കോതമംഗലം താലൂക്കില്‍ സഹകരണ സംഘങ്ങള്‍ വഴി എത്ര തുക ചികിത്സ ധനസഹായമായി അനുവദിച്ചിട്ടുണ്ട് എന്ന് സംഘങ്ങളുടെ പേര് സഹിതം വ്യക്തമാക്കാമോ;
( ബി )
മെമ്പര്‍ റിലീഫ് ഫണ്ട് മുഖേന കോതമംഗലം താലൂക്കിലെ സഹകരണ സംഘങ്ങള്‍ വഴി എത്ര അപേക്ഷകള്‍ ചികിത്സാ ധനസഹായത്തിനായി ലഭിച്ചിട്ടുണ്ട് എന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ ഇനത്തിൽ ലഭിച്ച അപേക്ഷയില്‍ എത്ര പേര്‍ക്ക് തുക അനുവദിച്ചു എന്നും ഇനി എത്ര പേര്‍ക്ക് തുക അനുവദിക്കുവാന്‍ ഉണ്ടെന്നും ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ ചികിത്സ ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
777.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിയമന രീതികള്‍ക്ക് മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
778.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നെയ്യാറ്റിന്‍കര നഗരസഭയിലും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലും 2016-17 മുതല്‍ 2022-23 വരെ പുതിയതായി അനുവദിച്ച സഹകരണ സംഘങ്ങളുടെ പേരുവിവരവും സ്ഥലവും വിശദമാക്കാമോ?
779.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്ര സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശതമാനം കണക്കാക്കി കാര്‍ഷിക വായ്പ നല്‍കിയിട്ടുണ്ടെന്നും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ?
780.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്ന് ലോണെടുത്ത സഹകാരി മരണപ്പെടുന്ന സാഹചര്യത്തില്‍ റിസ്ക് ഫണ്ടില്‍ നിന്ന് അനന്തരാവകാശികള്‍ക്ക് ആശ്വാസം നല്‍കാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ വിശദമാക്കാമോ;
( ബി )
രോഗബാധിതരായി ഏറെക്കാലം കിടപ്പിലാവുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിട്ട് കുടിശ്ശികയാകുന്നവര്‍ക്ക് റിസ്ക് ഫണ്ടില്‍ നിന്നുള്ള സഹായത്തിന് പ്രത്യേക ഇളവ് നല്‍കാന്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ?
781.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വിഭജിച്ച് ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ചെറുവത്തൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് അനുവദിക്കുന്നതിന് നിലവില്‍ എന്ത് തടസ്സമാണുള്ളതെന്ന് വ്യക്തമാക്കാമോ?
782.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ചാവക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ നിലവിലെ കെട്ടിടം കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഇരിങ്ങപ്പുറത്തുള്ള റവന്യൂ ഭൂമിയില്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കാമോ?
783.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരമെഴുത്ത് പൂര്‍ണ്ണമായി ഡിജിറ്റലെെസ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇപ്രകാരം ഡോക്യുമെന്റുകള്‍ ഓൺലൈനായി മാറുമ്പോള്‍ നിലവിലെ ആധാരമെഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
784.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടു‌ണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വെച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
എഗ്രിമെന്റ് പ്രകാരം ഈ പ്രവൃത്തി എന്നേക്കാണ് പൂർത്തീകരിക്കേണ്ടത് എന്ന് നിഷ്കർഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
785.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോയെന്നും എങ്കിൽ എത്ര തുകയാണ് അനുവദിച്ചതെന്നും അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ഉത്തരവിന്റെ നമ്പരും തീയതിയും വിശദമാക്കാമോ?
786.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ പുതിയ രജിസ്ട്രേഷന്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കോംപ്ലക്സില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ഇതില്‍ എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്നും ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടി എന്തെല്ലാമെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത രജിസ്ട്രേഷന്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
787.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ആയതിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞശേഷവും രജിസ്ട്രാര്‍ ഓഫീസ് വാടക കെട്ടിടത്തില്‍ തുടരുന്നത് പ്രാദേശികമായ ആക്ഷേപങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തില്‍ ഓഫീസ് മാറ്റത്തിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
788.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ സ്ഥലപരിമിതി കാരണം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച പുരോഗതി വ്യക്തമാക്കുമോ?
789.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസ് എന്നത്തേക്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( സി )
മലപ്പുറം നിയോജക മണ്ഡലത്തിലെ മോങ്ങം സബ് രജിസ്ട്രാർ ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മോങ്ങം സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതിനായി നാളിതുവരെ ചെയ്ത കാര്യങ്ങൾ വിശദീകരിക്കാമോ;
( ഇ )
മോങ്ങം സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിക്കാമോ?
790.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിൽ 2021 മെയ് മാസം മുതൽ നാളിതുവരെ ജോലി ചെയ്തവർ, ഈ കാലയളവിൽ മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലം മാറിപ്പോയവര്‍ എന്നിവരുടെ പേര് വിവരങ്ങൾ തസ്തിക, തീയതി സഹിതം വിശദമാക്കുമോ;
( ബി )
ഈ കാലയളവിൽ ഇവിടേക്ക് സ്ഥലംമാറ്റം ലഭിച്ചതോ ഇവിടെ നിന്നും മറ്റ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയതോ ജീവനക്കാരുടെ അപേക്ഷയുടെ ഭാഗമായിട്ടാണോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.