UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

598.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വര്‍ഷം വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിയമോപദേശത്തിന് ചെലവാക്കിയ തുക വര്‍ഷം തിരിച്ച് കേസുകളുടെ വിശദാംശം സഹിതം ലഭ്യമാക്കുമോ?
599.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ഉഴമലയ്ക്കല്‍ വില്ലേജില്‍ ബ്ലോക്ക് 50, റീസര്‍വ്വേ 399/1, 399/2, മങ്ങാട്ടുപാറയിൽ ഖനനം നടത്തുന്നതിന് ബഹു. ജില്ലാ കളക്ടര്‍ നല്‍കിയ നിരാക്ഷേപ സാക്ഷ്യപത്രം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റദ്ദാക്കിയതിനെതിരെ ശ്രീ. മുഹമ്മദ് ഷെരീഫ്, അല്‍ അമാം മന്‍സില്‍, നടുക്കുന്ന് പി.ഒ., പത്തനാപുരം എന്നയാള്‍ ബഹു. കേരള ഹൈക്കോടതിയില്‍ നല്‍കിയ ഡബ്ള്യൂ.പി.(സി) 4504/2020-ാം നമ്പര്‍ ഹര്‍ജിയിലെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ എന്‍.ഒ.സി. റദ്ദാക്കിയ ഉത്തരവ് സസ്‌പെന്റ് ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാന്‍ റവന്യൂ വകുപ്പിന് നിയമ വകുപ്പ് നിര്‍ദ്ദേശം നല്കിയിരുന്നോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശം റവന്യു വകുപ്പിനും അഡ്വക്കേറ്റ് ജനറലിനും നിയമവകുപ്പ് നല്‍കിയിട്ടും യാതൊരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല എന്ന വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ അപ്പീല്‍ സാധ്യത പരിശോധിച്ച് വീണ്ടും അപ്പീല്‍ നല്‍കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമോ; വ്യക്തമാക്കുമോ?
600.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാവബോധവും ഭരണഘടന സാക്ഷരതയും ഉറപ്പുവരുത്തുന്നതിനായി വകുപ്പ് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു എന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി വകുപ്പ് പഠന സാമഗ്രികള്‍ ലഭ്യമാക്കി നൽകുന്നുണ്ടോ; വിശദാംശം അറിയിക്കാമോ?
601.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായ സംരംഭകത്വം പദ്ധതിയില്‍ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങള്‍ പ്രകാരം എത്ര രൂപയുടെ നിക്ഷേപം സമാഹരിച്ചുവെന്ന് വിശദമാക്കുമോ; ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കോവിഡ് കാലത്ത് ആരംഭിച്ച് നഷ്ടത്തിലാവുകയും പ്രവര്‍ത്തന മൂലധനമില്ലാതെ അടച്ചുപൂട്ടുകയും ചെയ്ത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായ വകുപ്പിന് എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
602.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വർഷമായി കെൽപാം-ൽ ഒരു സ്ഥിരം എം.ഡി.യെ നിയമിക്കാതെ താൽക്കാലിക ചാർജ് നൽകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി എം. ഡി. യെ നിയമിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
2021 നവംബർ മുതൽ നാളിതുവരെയായി കെൽപാമിലെ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന തുക പി.എഫ്. -ൽ ലയിപ്പിക്കാത്തത് എന്തു കൊണ്ടാണെന്നും ഈ തുക ഏത് ഫണ്ടിലേക്കാണ് വക മാറ്റിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ; കെൽപാമിൽ നിന്നും പിരിഞ്ഞു പോയ മുഴുവന്‍ ജീവനക്കാർക്കും പി.എഫ്. തുക കൈമാറിയിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ എന്ത് കൊണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (എൻ.ബി.സി.എഫ്.ഡി.സി.) കെൽപാം-ന് 2%, 3% എന്നീ പലിശ നിരക്കിൽ ലോൺ നൽകിയ ഒരു കോടി നാല്പതു ലക്ഷം രൂപ കെൽപാം പന കയറ്റ് , മറ്റ് പന അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കായി വായ്‌പ നൽകുകയും എന്നാൽ പ്രസ്തുത വായ്‌പ എടുത്തവരിൽ നിന്നും 12% പലിശയും 15% പിഴ പലിശയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന് എൻ.ബി.സി.എഫ്.ഡി.സി. കെൽപാമിന് രേഖാമൂലം അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ഡി )
കരാർ എടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് വേണ്ടി സെക്യൂരിറ്റി ഓഫീസ് കെട്ടിയത് ഏത് ഫണ്ടിൽ നിന്നുമാണെന്ന് വ്യക്തമാക്കുമോ; ആരുടെ ഉത്തരവ് പ്രകാരം ആണ് നിർമ്മാണം നടന്നതെന്നും അറിയിക്കുമോ;
( ഇ )
2022 സെപ്റ്റംബർ മുതൽ നാളിതുവരെ കെൽപാം ചെയർമാന്‍ ഇന്ധന അലവൻസായി എത്ര രൂപ കൈപ്പറ്റിയെന്നും 2022 ഏപ്രിൽ മാസം മുതൽ കെൽപാമിൽ നടന്ന നിയമനങ്ങൾ ഏതൊക്കെയെന്നും നിയമനം നല്കിയവർക്ക് ഏത് ഉത്തരവ് പ്രകാരമാണ് ശമ്പളം നൽകി വരുന്നതെന്നും അറിയിക്കുമോ;
( എഫ് )
പണി പൂർത്തിയാകാത്ത പാലക്കാട് കല്ലേപുള്ളി കെൽപാം റൈസ് മില്ലിൽ രണ്ട്പ്ലാന്റ് എൻജിനീയർമാരെ നിയമിച്ചിരിക്കുന്നതിന്റെ കാരണമെന്താണെന്നും ഈ നിയമനങ്ങൾ പട്ടികജാതി വകുപ്പിന്റെ അനുമതിയോടെ ആണോയെന്നും വ്യക്തമാക്കുമോ; ഒരു അക്കൗണ്ട്സ് ഓഫീസറും രണ്ട് അസിസ്റ്റന്റുമാരും കെൽപാമിൽ ശമ്പളം കൈപ്പറ്റി ജോലി ചെയ്തിട്ടും എന്ത് കൊണ്ട് നാളിതുവരെ ഓഡിറ്റിംഗിന് ആവശ്യമായ രേഖകൾ കൈമാറിയിട്ടില്ല എന്ന് വ്യക്തമാക്കുമോ;
( ജി )
കെൽപാമിൽ ഉപയോഗിക്കുന്ന റോട്ടറി ഫില്ലിംഗ് മെഷീന്റെ നിര്‍മ്മാതാക്കള്‍ ആൻഫാർമ പ്രൈവറ്റ് ലിമിറ്റഡിന്റെ സർവ്വീസ് കരാര്‍ നിലനിൽക്കെ താൽക്കാലിക എം.ഡി. യുടെ സുഹൃത്തിന് മെഷിൻ പരിശോധിക്കാൻ ഫ്ലൈറ്റ് ടിക്കറ്റ്, വി.ഐ. പി. താമസം, ഭക്ഷണം എന്നിവയ്ക്കായി എത്ര രൂപ കെൽപാം ചെലവഴിച്ചെന്നും ടിയാളുടെ ഇടനിലയില്‍ പുതിയ മെഷീന്‍ വാങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
603.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിലവിൽ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വിശദമാക്കാമോ;
( ബി )
പുതിയതായി എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ നടപടി സ്വീകരിച്ചു വരുന്നെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായത്തില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലഭിച്ച ലാഭം സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
604.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെ കേരള സെറാമിക്സ് കമ്പനിയുടെ നവീകരണത്തിനായി സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടും നവീകരണം ശരിയായ രീതിയിൽ നടക്കാത്തതിനാൽ കമ്പനിക്ക് നഷ്ടം സംഭവിച്ചതായുള്ള ആക്ഷേപത്തിന്മേല്‍ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരള സെറാമിക്സ് കമ്പനിയുടെ കെ.എസ്.ഇ.ബി. കുടിശ്ശിക കൊടുത്തു തീർക്കുവാനായി കമ്പനിയുടെ ഏതെങ്കിലും സ്ഥലം കെ.എസ്.ഇ.ബി.യ്ക്ക് നൽകുവാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കമ്പനിയ്ക്ക് ക്ലേ എടുക്കുന്നതിനായി ഭൂമി വിട്ട് നൽകിയവർക്ക് വീടുകൾ നിർമ്മിച്ചു നല്‍കുന്നതിന് സ്ക്വയര്‍ ഫീറ്റിന് 3600 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കിയതില്‍ അഴിമതി ഉള്ളതായ ആക്ഷേപത്തിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കമ്പനിയുടെ ഹെഡ് ഓഫീസിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ 80 ശതമാനം ജീവനക്കാരും താല്ക്കാലിക ജീവനക്കാരാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പി.എസ്.സി. മുഖേന ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഇ )
കമ്പനിയുടെ നിലവിലെ എം.ഡി.യുടെ പേരിൽ വിജിലൻസ് കേസുകൾ എന്തെങ്കിലും ഉണ്ടോയെന്ന് വ്യക്തമാക്കുമോ; നിലവിലെ എം.ഡി. ആറ് വര്‍ഷമായി ചുമതലയില്‍ തുടരുന്ന സാഹചര്യത്തില്‍ പകരം പുതിയ എം.ഡി.യെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
605.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സെക്ടറുകളിലായി വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഷോര്‍ട് ടേം, മിഡ് ടേം, ലോങ്ടേം എന്നിങ്ങനെ ഘട്ടങ്ങളായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ടോ? വിശദ വിവരം ലഭ്യമാക്കുമോ?
606.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എ‍‍‍‍ഞ്ചിനീയറിംഗ് കമ്പനി (കെൽ) യുടെ കഴിഞ്ഞ 2 വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
'കെല്‍'- എന്ന സ്ഥാപനത്തില്‍ നിന്നും നല്‍കുന്ന എംപാനല്‍മെന്റ് നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ; കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഈ സ്ഥാപനത്തിൽ നിന്നും വിവിധ കാറ്റഗറിയിൽ എംപാനല്‍മെന്റ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ ജില്ല / കമ്പനിയുടെ പേര് /നടപടി ക്രമങ്ങളുടെ പകര്‍പ്പ് എന്നിവ സഹിതം നല്‍കാമോ;
( സി )
കഴിഞ്ഞ 6 മാസത്തിനുള്ളില്‍ കെൽ - ല്‍ എംപാനല്‍മെന്റിനായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ വിവരം, അവയുടെ നിലവിലെ അവസ്ഥ, നാളിതുവരെ എംപാനല്‍മെന്റ് നല്‍കുവാന്‍ സാധിക്കാത്തതിനുള്ള കാരണം, അടിയന്തിരമായി എംപാനല്‍മെന്റ് നല്‍കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
607.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഗ്യാരന്റി കമ്മീഷൻ അടയ്ക്കുന്നതെന്നും അവ എത്ര തുകയാണെന്നും വിശദമാക്കാമോ?
608.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ബീച്ച് റോഡിൽ ആസ്ട്രൽ വാച്ചസ് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതുതായി വ്യവസായ സംരംഭം തുടങ്ങുമെന്ന സർക്കാരിന്റെ പ്രഖ്യാപനം എപ്പോൾ പ്രാവർത്തികമാക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് തരത്തിലുള്ള സംരംഭമാണ് ഇവിടെ തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്നും അതിന് നീക്കിവെച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
609.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബാംബൂ കോർപ്പറേഷനിൽ പരമ്പ് നെയ്ത്ത് തൊഴിലാളികളായി എത്ര പേർ ജോലി ചെയ്യുന്നുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ തൊഴിലാളികൾക്ക് ഡിഎ കുടിശ്ശിക ഇനത്തിൽ നാളിതുവരെ എത്ര തുക വിതരണം ചെയ്യാനുണ്ട്; പ്രസ്തുത തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
610.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഐ.ഡി.സി മുഖേന 2021-22,2022-23 എന്നീ വര്‍ഷങ്ങളില്‍ പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ച വ്യവസായ സംരംഭങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
611.
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ഉള്ളടക്കം വിശദമാക്കുമോ;
( ബി )
വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാൽപത്തിയൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് തരത്തില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
പദ്ധതികള്‍ നടപ്പാക്കുന്നതിലെ വേഗതയും കാര്യക്ഷമതയും വിലയിരുത്തുന്നതിന് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റുകള്‍ രൂപം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
612.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;
( ബി )
സബ്സിഡി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വിശദമാക്കുമോ;
( സി )
സബ്സിഡി നിരക്ക് എത്രയാണ്; വിശദാംശം നല്‍കാമോ?
613.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായകരമായ രീതിയില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണ്‍സിന്റെ സേവനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കാറുണ്ടോ; അറിയിക്കാമോ;
( ബി )
സാമ്പത്തിക സഹായങ്ങള്‍ സംരംഭകന് ലഭ്യമാക്കുന്നതിനപ്പുറം സാങ്കേതിക സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ കഴിയുന്ന രീതിയില്‍ ഇന്റേണ്‍സിനെ മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
614.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പുരോഗതിക്കായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
615.
ശ്രീ ഡി കെ മുരളി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം മുകേഷ്
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംരംഭങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കാനും നൂറുകോടിയെങ്കിലും വാര്‍ഷിക വിറ്റുവരവുള്ള ആയിരം സംരംഭങ്ങളെങ്കിലും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( സി )
ത്വരിതഗതിയിലുള്ളതും സ്ഥായിയായതുമായ വ്യവസായവത്ക്കരണം സാധ്യമാക്കുന്നതിന് പുതിയ വ്യവസായ നയം ലക്ഷ്യം വയ്ക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
616.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
617.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എസ്.എം.ഇ. യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര യൂണിറ്റുകള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
618.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങൾ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എത്ര പുതിയ സംരംഭങ്ങൾ പോർട്ടലിൽ റീ രജിസ്റ്റർ/മറ്റു പോർട്ടലുകളിൽ നിന്നും മൈഗ്രേറ്റ് ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ?
619.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരഭക വര്‍ഷം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതേവരെ എത്ര പുതിയ സംരഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതുവഴി എത്ര പുതിയ നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതുവഴി എത്ര പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
സംരഭക വര്‍ഷം പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായിട്ടുണ്ടെന്നും ഇതുവഴി എത്ര പേര്‍ക്ക് പുതിയ തൊഴിലവസരം ലഭ്യമാക്കാനായിട്ടുണ്ടെന്നും അറിയിക്കാമോ?
620.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പുതുതായി തുടങ്ങിയ സംരംഭങ്ങള്‍, നിക്ഷേപം, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ ജില്ലതിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്ത്രീ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
621.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് ഏത് പോർട്ടൽ വഴിയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
2022 ജനുവരിക്ക് മുൻപ് ആരംഭിച്ച എത്ര സംരംഭങ്ങൾ മേൽ പറഞ്ഞ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ;
( സി )
2022 ജനുവരിക്ക് ശേഷം ആരംഭിച്ച എത്ര സംരംഭങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തു എന്ന വിവരം ലഭ്യമാക്കാമോ?
622.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നാളിതുവരെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും എത്ര കോടിയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
623.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉദ്യം പോർട്ടൽ വഴിയാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര പുതിയ സംരംഭങ്ങൾ മേൽപ്പറഞ്ഞ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര പുതിയ സംരംഭങ്ങൾ പോർട്ടലിൽ റീ-രജിസ്റ്റർ/മൈഗ്രേറ്റ് ചെയ്തു എന്ന കണക്കുകൾ ലഭ്യമാക്കാമോ?
624.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തന പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പട്ടാമ്പി നിയോജകമണ്ഡലത്തിലെ വിശദാംശം അറിയിക്കാമോ;
( ഡി )
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉല്പന്ന, കാർഷിക ഉല്പന്ന മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ആയതു പ്രകാരം പട്ടാമ്പി മണ്ഡലത്തിലെ പദ്ധതികള്‍ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം നല്‍കാമോ?
625.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതി പ്രകാരം പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പോർട്ടൽ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതൽ നാളിതുവരെ എത്ര പുതിയ സംരഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചു വിശദാംശം വ്യക്തമാക്കുമോ;
( സി )
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരഭങ്ങള്‍ ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായി കെ-സ്വിഫ്റ്റ് പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടോ; എങ്കിൽ ഇപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം എത്ര സംരംഭങ്ങൾ ലൈസൻസ് പുതുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ഡി )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 4% പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ നൽകുന്ന പദ്ധതി മുഖേന കഴിഞ്ഞ സാമ്പത്തിക വർഷം എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചുവെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
ശരാശരി എത്ര തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുന്ന സംരംഭങ്ങൾക്കാണ് സംരംഭക വർഷം പദ്ധതിയിലൂടെ അനുമതി നൽകിയിട്ടുള്ളത്; വ്യക്തമാക്കുമോ; ഒരു ലക്ഷം പുതിയ സംരംഭങ്ങൾ നടപ്പ് സാമ്പത്തിക വർഷം സൃഷ്ടിച്ചതായി അവകാശപ്പെടുമ്പോഴും തൊഴിലവസരങ്ങൾ 2 ലക്ഷം മാത്രമായി ചുരുങ്ങിയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( എഫ് )
ലൈസൻസ് പുതുക്കുവാൻ അപേക്ഷ നൽകിയ സംരംഭങ്ങളെ ഒഴിവാക്കി കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കുമോ; വിശദാംശം നൽകുമോ?
626.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച സംരംഭക സംസ്ഥാനമെന്ന നിലയിലേക്ക് സംസ്ഥാനത്തെ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് സംരംഭക വര്‍ഷം പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്റ്റീസസ് പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യവസായ മേഖലയ്ക്ക് ദേശീയ തലത്തില്‍ ആദ്യമായി ഇത്തരമൊരു അംഗീകാരം നേടിയെടുക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
ഈ പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ടിട്ടുള്ള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എത്ര നിക്ഷേപം നടത്താന്‍ കഴിഞ്ഞു എന്നതുസംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
627.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി പ്രകാരം കോതമംഗലം മണ്ഡലത്തില്‍ എത്ര പദ്ധതികള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ഇതില്‍ എത്ര പദ്ധതികള്‍ നാളിതുവരെ ആരംഭിച്ചിട്ടുണ്ടെന്നും ഇനി എത്ര പദ്ധതികളാണ് ആരംഭിക്കുവാന്‍ ബാക്കിയുള്ളതെന്നും അത് എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഇ )
കോതമംഗലം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
628.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ് മുഖേന എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അത്തരത്തില്‍ ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണത്തിന് വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
629.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ക്രമാതീതമായ വില വർദ്ധനവും സൃഷ്ടിക്കുന്ന പ്രതിസന്ധി എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
630.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്റെ അധീനതയിലുള്ള ഭുമിയിൽ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
631.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എല്‍. നാളിതുവരെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി എത്ര ഇലക്ട്രിക് ഓട്ടോ വിറ്റഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എ.എല്‍.ന്റെ കേരളത്തിലെ അംഗീകൃത ഡീലര്‍മാരുടെ പേരുവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
കെ.എ.എല്‍. ഇലക്ട്രിക് ഓട്ടോയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ യഥാസമയം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്തുമോ; വിശദമാക്കുമോ;
( ഡി )
ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് ഡീലര്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
ഒരേ മോഡല്‍ വണ്ടിക്കും ഡീലര്‍മാര്‍ വ്യത്യസ്ത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വില ഏകീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
632.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംരംഭക വര്‍ഷം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നും ഏതൊക്കെ സ്ഥാപനങ്ങളിൽ എത്ര പേർക്ക് തൊഴിലവസരങ്ങൾ നൽകി എന്നതിന്റെയും വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതിയിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെത്തിയത് എന്ന് വ്യക്തമാക്കാമോ; ഏതൊക്കെ സ്ഥാപനങ്ങൾ എത്ര രൂപയാണ് നിക്ഷേപിച്ചത് എന്ന വിശദവിവരവും ലഭ്യമാക്കാമോ?
633.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യവസായ വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി/നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കാമോ?
634.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ മണ്ഡലത്തിൽ ആരംഭിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം ഇരിക്കൂർ മണ്ഡലത്തിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
635.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ സിഡ്കോയുടെ കീഴില്‍ വടക്കാഞ്ചേരി അത്താണി വ്യവസായ പ്ലോട്ടില്‍ തൃശൂര്‍ ജില്ല പാഡി മാര്‍ക്കറ്റിംഗ് & പ്രോസസ്സിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അനധികൃതമായി ഭൂമി കൈയ്യേറിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കൈയേറ്റം ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
636.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചെറുകിട മേഖലയില്‍ എത്ര പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതു മൂലം എത്ര രൂപയുടെ പുതിയ നിക്ഷേപവും എത്ര തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനായി എന്ന് വിശദമാക്കാമോ?
637.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പില്‍ നിന്നും എന്തെല്ലാം സഹായങ്ങളും സേവനങ്ങളുമാണ് സംരംഭകര്‍ക്ക് നല്‍കി വരുന്നത്; വിശദമാക്കാമോ?
638.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജകമണ്ഡലത്തിലെ കണ്ണമ്പ്രയില്‍ സജ്ജമാകുന്ന വ്യവസായ പാര്‍ക്കില്‍ ഏതൊക്കെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് സർക്കാർ മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
639.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി ഐ.ടി. പാര്‍ക്കിലെ ഭൂമി ഉപയോഗിച്ച് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നിലവില്‍ എന്തു തടസ്സമാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
640.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?
641.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിമലയിലെ നാളികേര പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ടെെം ഷെഡ്യൂള്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
642.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളിയില്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ കത്തില്‍ (നമ്പര്‍.88/ജി.സി.ഡബ്ല്യൂ/2022) സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
കാര്‍ഷിക നാണ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പ്രദേശമാണ് കാഞ്ഞിരപ്പള്ളി എന്നത് കണക്കിലെടുത്ത് മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
643.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?
644.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയിലെ ഐ.ടി. വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് ആക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി വ്യവസായ പാര്‍ക്ക് ആക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
645.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നിന്നും സുലഭമായി ലഭിക്കുന്ന നെല്ല്, മീന്‍ എന്നിവയുടെ വ്യവസായ സംരംഭങ്ങള്‍ കുട്ടനാട്ടില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നെല്ലും മീനും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ ലഭ്യമാകത്തക്ക നിലയിലുള്ള വ്യവസായ സംരംഭങ്ങള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ആരംഭിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
646.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംരംഭക ക്ഷേമ പദ്ധതി പ്രകാരം എത്ര ഉല്‍പാദന സംരഭങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ പ്രവാസികള്‍ക്ക് അധിക സബ്സിഡി അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
647.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാന്‍ടെക്സിന്റെ ഔട്ട്‍ലെറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാന്‍ സാധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ചില ഔട്ട് ലെറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്ക് കുടിശ്ശികയായ ശമ്പളം ഉടനെ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
648.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റര്‍പ്രൈസസ് ലിമിറ്റഡ് -ന് കീഴിലുള്ള കാലിക്കറ്റ് എയർപോർട്ട് കാർഗോ കോംപ്ലക്സിലെ ഹാന്റ്ലിംഗ് കരാർ തൊഴിലാളികൾ 30/08/22 ന് ബഹു. വ്യവസായ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്മേൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
തൊഴിലാളികൾക്ക് മിനിമം വേതനം, വാർഷിക വർദ്ധനവ്, പൊതുഒഴിവ് ദിനങ്ങളിലെ ജോലിക്ക് അധിക വേതനം, ജോലി ചെയ്യുന്ന എല്ലാ ദിവസങ്ങളിലും വേതനം തുടങ്ങിയ ന്യായമായ ആവശ്യങ്ങളിന്മേൽ അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിക്കുമോ; വ്യക്തമാക്കുമോ; ?
649.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ റബ്ബര്‍ ബേസ്ഡ് ഇന്‍ഡസ്ട്രീസ് സഹകരണ സംഘത്തെ സംബന്ധിച്ച പരാതികളില്‍ 1969-ലെ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വ്യവസായ വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
65-ാം വകുപ്പ് പ്രകാരം മേല്‍ സംഘത്തെ കുറിച്ച് അന്വേഷണം നടത്തി വ്യവസായ വകുപ്പില്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പുകള്‍ അനുവദിക്കാമോ;
( സി )
സംഘത്തിന്റെ പേരിലുള്ള ഭൂമി സംഘം ഭരണസമിതി അംഗങ്ങള്‍ വില്പന നടത്തുന്നത് തടയാന്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതു സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
ഏതെല്ലാം സഹകരണ സംഘങ്ങളില്‍ നിന്നാണ് സംഘം നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നും തുകയും തിരിച്ചടവും തീയതിയുമടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ?
650.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം തിരൂര്‍ നിയോജക മണ്ഡലത്തില്‍ ഇതു വരെ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ തിരൂര്‍ നിയോജക മണ്ഡലത്തിൽ എത്ര പേര്‍ക്ക് ഇതു വരെ തൊഴില്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ തിരൂര്‍ നിയോജക മണ്ഡലത്തില്‍ ഇതു വരെ എത്ര രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
651.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡിന്റെ കൈവശമുള്ള പത്ത് സെന്റ് സ്ഥലം അനുവദിക്കണമെന്ന 11.11.2021-ലെ അപേക്ഷയിന്മേല്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിനായി സ്ഥലം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
652.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ "വലിയ വെളിച്ചം വ്യവസായ വളര്‍ച്ചാകേന്ദ്ര'ത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതിയുണ്ടോ, വിശദമാക്കുമോ ;
( ബി )
കുറഞ്ഞ വിലയ്ക്ക് തരിശുഭൂമി തടസ്സങ്ങളില്ലാതെ ഏറ്റെടുക്കാന്‍ കഴിയുന്ന സാഹചര്യങ്ങളുള്ളതിനാല്‍ ഭാവി വികസനം കണക്കിലെടുത്ത് കുറഞ്ഞത് 250 ഏക്കറെങ്കിലും ഭുമി ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ, എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
653.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ കടന്നുവരുന്നതിനായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് പുതുതായി വന്ന സംരംഭകരുടെ എണ്ണം വിശദമാക്കാമോ;
( സി )
പുതിയതായി വരുന്ന സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
654.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപ്പര്യമുള്ള വ്യവസായ സംരംഭകര്‍ക്ക് എന്തൊക്കെ സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ് നിലവിൽ നൽകിവരുന്നതെന്ന് വ്യക്തമാക്കാമോ?
655.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ റബ്ബര്‍ ബേസ്ഡ് ഇൻഡസ്ട്രീസ് സഹകരണ സംഘത്തെ സംബന്ധിച്ച പരാതികളിന്മേൽ 1969-ലെ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സംഘത്തിന്റെ പേരിലുള്ള ഭൂമി, ഭരണസമിതി അംഗങ്ങള്‍ വിൽപ്പന നടത്തുന്നത് തടയാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സംഘം മറ്റ് ഏതെല്ലാം സഹകരണ സംഘങ്ങളിൽ നിന്നാണ് നിക്ഷേപങ്ങളും വായ്പകളും സ്വീകരിച്ചതെന്നും തുകയും തിരിച്ചടവും തീയതിയുമടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ; തിരിച്ചടവ് നടന്നിട്ടില്ലായെങ്കിൽ വായ്പാതുകയോ നിക്ഷേപത്തുകയോ ഈടാക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാമോ?
656.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട എടരിക്കോട് സ്പിന്നിംഗ് മില്ലിൽ തൊഴിലാളികളുടെയും, ക്ലറിക്കൽ സ്റ്റാഫുകളുടെയും കരാർ കാലാവധി പുതുക്കുന്നതിൽ ക്ലറിക്കൽ സ്റ്റാഫുകളുടേത് മാത്രം വിട്ടുപോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എടരിക്കോട് സ്പിന്നിങ് മില്ലിലെ ക്ലറിക്കൽ തൊഴിലാളികളുടെ കരാർ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
657.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ 2016 മുതല്‍ 2022 വരെ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആണ് ആരംഭിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പുതിയതായി ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളുടെ പേരുവിവരവും സ്ഥലവും വിശദമാക്കാമോ?
658.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കുറ്റിപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ നിന്നും 50 സെന്റ് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന ഭൂമി കിന്‍ഫ്ര പാര്‍ക്കില്‍ നിന്നും ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
659.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണമേഖല നേരിടുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ സാമഗ്രികള്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലക്കും, കൃത്യമായ അളവിലും സമയബന്ധിതമായും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണ സാമഗ്രികളുടെ ക്രമാതീതമായ വില വര്‍ദ്ധനവ് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
660.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ വേജ്ബോര്‍ഡ്‌ തീരുമാനപ്രകാരമുള്ള ശമ്പള പരിഷ്കരണ പ്രകാരം 2014-2018 എന്നീ വര്‍ഷങ്ങളിലെ കുടിശ്ശിക വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ശമ്പള പരിഷ്കരണ കുടിശ്ശിക എന്നത്തേയ്ക്ക് വിതരണം ചെയ്യുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച ട്രാവന്‍കൂര്‍ സിമന്റ്‌സിലെ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
661.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമച്ച കൃഷി പ്രോത്സാഹനത്തിനായി വ്യവസായ വകുപ്പ് ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രാമച്ച കൃഷി വ്യാപകമായി നടക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ രാമച്ചത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
662.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് ഡിസംബര്‍ 2022 വരെയായി എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുവാനും എത്ര കോടി രൂപയുടെ നിക്ഷേപമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
663.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമോ; വ്യക്തമാക്കുമോ;
( ബി )
വയനാടിന്റെ കാലാവസ്ഥയും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തി കൊണ്ട് ഒരു ഐ.ടി. പാര്‍ക്കിന്റെ സാധ്യത സംബന്ധിച്ച് പഠനം നടത്താന്‍ വകുപ്പ് തയ്യാറാവുമോ; വിശദമാക്കുമോ;
( സി )
ബാംഗ്ല‍ൂര്‍ നഗരത്തിന്റെ ഐ.ടി. സാധ്യതകള്‍ വയനാടിന് കൂടി പ്രയോജനമാക്കുംവിധം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കാര്യം പരിഗണിക്കാമോ; വിശദാംശം നല്‍കുമോ?
664.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ക്രമാതീതമായ വിലവർദ്ധനവുമൂലവും നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനും കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വെളിപ്പെടുത്തുമോ; വിശദമാക്കുമോ?
665.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക ആവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നതിന് പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന ഉത്തരവുകളോ കേന്ദ്ര നിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലാതെ അനിയന്ത്രിതമായി മണ്ണെടുത്താല്‍ ഉണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങളെ തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
അനിയന്ത്രിതമായി മണ്ണെടുക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പരിശോധനകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ?
666.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പട്ടുനൂല്‍ വ്യവസായം ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ നിലവിൽ എത്രത്തോളം പട്ടുനൂല്‍ കൃഷി ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഈ മേഖലയുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് പട്ടുനൂല്‍ വ്യവസായം ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ പുതുതായി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
667.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെട്ട കണ്ണൂർ മണ്ഡലത്തിലെ മുണ്ടേരി കൈത്തറി ഗ്രാമം എപ്പോൾ നടപ്പിലാകും; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
668.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കെെത്തറി മേഖലയുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
669.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്സ്റ്റയില്‍സിന്റെ പ്രവര്‍ത്തന പുരോഗതി വിശദീകരിക്കാമോ;
( ബി )
കമ്പനിയുടെ വൈദ്യുതി കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ മാനേജ്മെന്റ് എന്ത് നടപടിയാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം പൂര്‍ണ്ണമായി കൊടുത്തുതീര്‍ക്കുവാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എത്ര തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നൽകാനുണ്ടെന്നും ആയത് എന്ന് കൊടുത്തു തീര്‍ക്കുവാന്‍ സാധിക്കുമെന്നും അറിയിക്കാമോ;
( ഇ )
മില്ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നറിയിക്കാമോ;
( എഫ് )
മില്ലിൽ ആവശ്യമായ ഉല്‍പാദനം നടക്കുന്നുണ്ടോയെന്നും ഉൽപ്പന്നങ്ങളുടെ വിപണനം നല്ല രീതിയിൽ നടക്കുന്നുണ്ടോയെന്നും അറിയിക്കാമോ;
( ജി )
പ്രസ്തുത മില്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
670.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും ഖാദി പട്ടിന്റെ ഉല്‍പാദം കൂട്ടുന്നതിനും എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഖാദി വ്യവസായത്തിന്റെ സമഗ്ര വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; പ്രസ്തുത തുക വിനിയോഗിച്ച് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
671.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പളളിച്ചല്‍ പഞ്ചായത്തിലെ റീസര്‍വ്വേ നം. 151/2-ല്‍പ്പെട്ട 17.20 ആര്‍ സ്ഥലം ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ആക്കുന്നതിനായി ബോര്‍ഡ് സിവില്‍ കോടതിയെ സമീപിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച് വിശദാംശങ്ങളും വിവരങ്ങളും ലഭ്യമാക്കാമോ?
672.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത ഖാദി തൊഴിലാളികളുടെ ഉന്നമനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ബി )
സംസ്ഥാനത്തെ പല ഖാദി തൊഴില്‍ കേന്ദ്രങ്ങളും കാലപ്പഴക്കം കാരണം പുതുക്കിപ്പണിയേണ്ട അവസ്ഥയിലാണ് ഉള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം തൊഴില്‍ കേന്ദ്രങ്ങള്‍ പുതുക്കി പണിയുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര ഖാദി കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്; ഇവയെല്ലാം സുരക്ഷിതമായ കെട്ടിടത്തിലാണോ പ്രവര്‍ത്തിച്ചുവരുന്നത്; ഇവ നവീകരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ?
673.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പ്രസ്തുത മേഖലയില്‍ എന്തെല്ലാം പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കയര്‍ തൊഴിലാളികള്‍ക്ക് എന്തെല്ലാം പുതിയ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ?
674.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കാമോ?
675.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കയര്‍പിരി മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കയര്‍ ഉല്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയാത്തതുമൂലം തൊഴിലാളി സംഘങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫര്‍ണിഷിംഗ് ആവശ്യത്തിന് നിര്‍ബന്ധമായും കയര്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കണം എന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
കയര്‍ ഉല്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
676.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയില്‍ (ബ്രേക്ക് ഈവന്‍ പോയിന്റ്) ആകുന്നതിന് ഓരോ സ്ഥാപനവും നിശ്ചിത തുകയ്ക്ക് വ്യാപാരം നടത്തണം എന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡമെന്താണ്; ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നഷ്ടത്തിലായ കയര്‍ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ ഓഫീസുകൾ മോടി പിടിപ്പിക്കുമ്പോൾ കയര്‍ ഉല്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അതുവഴി ഈ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
677.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ ആധുനികവത്കരിക്കുന്നതിനും ഇത്തരം യൂണിറ്റുകളെ പുനരുദ്ധരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റുകള്‍ക്ക് വേണ്ടി എത്ര തുകയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിട്ടുള്ളതെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.