STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3425.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക വികസന വകുപ്പ്, മറ്റ് അനുബന്ധ മേഖലകൾ എന്നിവ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ പ്രയോഗവും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഏകോപനവും വഴി ആധുനികീകരിക്കുവാൻ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; ആയതിലേക്ക് എത്ര തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പട്ടാമ്പിയിലെ സെന്‍ട്രല്‍ ഓര്‍ച്ചാഡ് ഫാമിന്റെ അടിസ്ഥാന വികസനത്തിനും പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതിനും ഈ വര്‍ഷത്തെ ബഡ്ജറ്റിലെ ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3426.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലെന്ന തരത്തിലുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
നിലവില്‍ എത്ര അപേക്ഷകളാണ് കമ്മീഷൻ തീര്‍പ്പാക്കാനുള്ളത്; വര്‍ഷം തിരിച്ചും ജില്ല തിരിച്ചുമുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
3427.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തില്‍ സ്ഥലം ഏറ്റെടുത്ത് ഫുഡ് പാര്‍ക്കും ശീതീകരിച്ച സംഭരണശാലയും സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3428.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍, കോഫി, സ്പൈസസ് മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലകളിലെ കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ;
( സി )
റബ്ബര്‍, ഏലം, സ്പൈസസ് ബോര്‍ഡുകള്‍ ആവശ്യമില്ലെന്ന നീതി ആയോഗിന്റെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നിലപാട് കേരളത്തിലെ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
3429.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികവൃത്തി ലാഭകരമാക്കുന്നതിനും കര്‍ഷകത്തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനും കാര്‍ഷിക മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക അനുബന്ധോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ക്രമാനുഗതമായി യന്ത്രവത്ക്കരണം നടപ്പാക്കുന്നതിനുമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഗുണമേന്മയുള്ളതും ഈട് നില്‍ക്കുന്നതുമായ കാര്‍ഷിക അനുബന്ധോപകരണങ്ങളും ലഘു യന്ത്രങ്ങളും ലഭ്യമാക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കൊടുക്കുന്നതിനും കഴിയുന്ന തരത്തിലുള്ള സെന്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;
( സി )
പ്രസ്തുത ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് നിലവില്‍ എന്തെല്ലാം സബ്സിഡികൾ ലഭിക്കുന്നുണ്ടെന്നും അവ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
3430.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർ സോണിൽ നിന്നും കൃഷി ഭൂമി ഒഴിവാക്കി കിട്ടുന്നതിനും ഈ മേഖലയിലുള്ള കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നത്തിനും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഈ സർക്കാരിന്റെ കാലത്ത് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
3431.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ തലമുറ കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ അറിവുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന് നൂതന വിവര സാങ്കേതിക വിദ്യകളായ മൊബെെല്‍ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമാേ;
( ബി )
കൃഷി പാഠങ്ങള്‍ പുതുതലമുറയിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിന് നൂതന വിവര സാങ്കേതിക വിദ്യകള്‍ ഏതെല്ലാം തരത്തില്‍ പ്രയോജനപ്പെടുമെന്നും ഇതിനായി നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?
3432.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി കൃഷി സി‍ഞ്ചായ് യോജന (പി.എം.കെ.എസ്.വൈ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രോജക്ടു്കള്‍ ഏതൊക്കെ വകുപ്പ് മുഖേനയാണ് സമര്‍പ്പിക്കേണ്ടത്; പ്രോജക്ട് എപ്പോഴാണ് സമര്‍പ്പിക്കേണ്ടത്; വിശദാംശം ലഭ്യമാക്കാമോ?
3433.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ ചാത്തന്‍ചാല്‍ കാര്‍ഷിക വികസന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്ന് വിശദമാക്കുമോ;
( സി )
ഇനി പൂര്‍ത്തീകരിക്കുവാനുള്ളവ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( ഇ )
പദ്ധതിയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3434.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ 2016-17 മുതല്‍ നാളിതുവരെ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികൾക്കായി ആകെ എത്ര തുക ചെലവാക്കിയിട്ടുണ്ട്; അവയുടെ പുരോഗതി അറിയിക്കാമോ;
( ബി )
ആര്‍.ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി പുതിയതായി എത്ര അപേക്ഷകള്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ?
3435.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്മാർട്ട് കൃഷി ഭവൻ ആക്കുന്നതിനായി തെരഞ്ഞെടുത്ത കൃഷി ഭവൻ ഏതാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
സ്മാർട്ട് കൃഷി ഭവൻ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്ന സഹായങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3436.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ കാർഷികരംഗത്ത് ഈ സർക്കാർ നടപ്പാക്കി വരുന്ന പരിഷ്കാരങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് എപ്പോൾ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ;
( സി )
കാർഷികരംഗത്തേയ്ക്ക് പുതുതലമുറയെ ആകർഷിക്കുന്നതിന് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
3437.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അനുയോജ്യമായ പദ്ധതി ലഭ്യമാണെങ്കില്‍ തിരുവമ്പാടി മണ്ഡലത്തില്‍ കോള്‍ഡ് സ്റ്റോറേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3438.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെങ്ങിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേര രക്ഷാവാരം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( ബി )
തെങ്ങിന്‍ തോട്ടങ്ങളില്‍ പച്ചില വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, കീട നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണം തുടങ്ങിയവ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
തെങ്ങിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം നേടുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3439.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് ക‍ൃഷി ഭവനുകളാക്കി മാറ്റുന്നതിനായി തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആയതിലേക്ക് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3440.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കെ.എല്‍.ഡി.സി. മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ പ്രസ്തുത മണ്ഡലത്തില്‍ പ്രഖ്യാപിച്ച കാര്‍ഷിക ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
3441.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ആര്‍.ഐ.ഡി.എഫ്., ആര്‍.കെ.ഐ., ആര്‍.കെ.വി.വൈ. എന്നീ പദ്ധതികള്‍ മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം എത്ര ‍ഡി.പി.ആര്‍. സമര്‍പ്പിച്ചിരുന്നു; വിശദാംശം അറിയിക്കാമോ;
( ബി )
അതില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാം; വിശദാംശം അറിയിക്കാമോ?
3442.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തിരവും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശവും നിര്‍വഹണ പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കൃഷി ഭവനുകള്‍ മുഖേന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
3443.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം (2016 മുതല്‍) തരൂര്‍ മണ്ഡലത്തിൽ ആര്‍.ഐ.ഡി.എല്‍-ല്‍ ഉള്‍പ്പെടുത്തിയ ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
ആര്‍.ഐ.ഡി.എല്‍-ല്‍ ഉള്‍പ്പെടുന്ന പദ്ധതികളും അവയുടെ നിര്‍വ്വഹണവും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3444.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
3445.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ കൃഷി ഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കൂടുതല്‍ ജനകീയവുമാക്കുന്നതിനായി നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഓരോ മണ്ഡലത്തിലും ഓരോ സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിക്കായി ഇതുവരെ ചെലവാക്കിയ തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
2023-2024 ബഡ്ജറ്റില്‍ സ്മാര്‍ട്ട് കൃഷി ഭവനുകള്‍ക്കായി തുക നീക്കിവച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന പ്രവൃത്തികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഇ )
ഓരോ കൃഷി ഭവനുകളുടെയും പരിധിയിലെ കാലപ്പഴക്കമുള്ളതും പ്രവര്‍ത്തനരഹിതവുമായ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിനോ ഉപയോഗശൂന്യമായവ മാറ്റിസ്ഥാപിക്കുന്നതിനോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( എഫ് )
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളെയും കര്‍ഷക സൗഹൃദ കൃഷി ഭവനങ്ങള്‍ ആക്കി മാറ്റുന്നതിനും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക‍ൃഷി രീതികള്‍ അവലംബിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
3446.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21, 2021-22 വർഷങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയിൽ എത്ര ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിട്ടുള്ളത്; ആയതിന്റെ വിവരം പഞ്ചായത്ത്, കൃഷിഭവനുകൾ എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഗുണഭോക്താക്കളിൽ നിന്ന് എത്ര പേരെയാണ് സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്; പഞ്ചായത്ത്, കൃഷി ഭവൻ എന്നിവ തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
കാർഷിക ഗുണഭോക്താക്കളെ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവോ സർക്കുലറോ പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കിൽ ആയതിന്റെ പകർപ്പുകള്‍ സഹിതം വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ തുടരുന്നതിനായി കർഷകർക്ക് കൃഷി ഭവനുകളില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ അറിയപ്പോ നൽകിയിട്ടുണ്ടോ; ഗുണഭോക്താക്കൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകുകയോ കൃഷി ഭവൻ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ഇ )
വൈദുതി ബില്ല് അടയ്ക്കണമെന്ന കെ.എസ്. ഇ.ബി. യുടെ നോട്ടീസ് ലഭിച്ച പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർക്ക് കുടിശ്ശിക തുകയും സൗജന്യ വൈദ്യുതിയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
3447.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര വിലയിടിവ് തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നാളികേര ഉല്പാദനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും സംഭരണം നടത്തുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
സഹകരണ ബാങ്കുകള്‍ക്ക് സംഭരണ ചുമതല നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3448.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാർട്ട് കൃഷി ഭവനുകളാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ആയതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3449.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഓരോ പഞ്ചായത്തിലും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയിട്ടുളള പ്രവൃത്തികള്‍ എന്തൊക്കെയാണെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
3450.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ആര്‍.ഐ.ഡി.എഫ്., ആര്‍.കെ.ഐ., ആര്‍.കെ.വി.വൈ. എന്നിവ മുഖേന നടപ്പിലാക്കിയ തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും സംരക്ഷിക്കല്‍ പദ്ധതിയുടെ വിശദവിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ തോടുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ സംരക്ഷിക്കല്‍ പദ്ധതിയുടെ വിശദവിവരം അറിയിക്കുമോ?
3451.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ കൃഷി, സോയിൽ സർവേ, സോയിൽ കൺസർവേഷൻ, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ എന്നീ വകുപ്പുകൾക്ക് എത്ര രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഏതെല്ലാം മേഖലയ്ക്ക് എത്ര വീതമാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചു എന്ന് പ്രവൃത്തിയും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
അനുവദിച്ച തുകയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ അവസ്ഥ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3452.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015 മുതൽ സംസ്ഥാനത്തെ ബഡ്ജറ്റുകളിൽ റബ്ബർ വിലസ്ഥിരതാ ഫണ്ട് നൽകുന്നതിനായി എത്ര കോടി രൂപ വകയിരുത്തി എന്നും അതിൽ ഓരോ വർഷവും എത്ര രൂപ വീതം വിതരണം ചെയ്തു എന്നും വര്‍ഷം തിരിച്ച് വിവരം നല്‍കുമോ?
3453.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 കാലഘട്ടത്തിൽ സംസ്ഥാന ബജറ്റിൽ റബ്ബർ വില സ്ഥിരതാ ഫണ്ടായി എത്ര രൂപയാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ബജറ്റിൽ പ്രസ്തുത വില സ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ച ശേഷം എത്ര പേര്‍ക്ക് ഫണ്ട് മുഖേന ആനുകൂല്യം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
2022-23 ബജറ്റിൽ പ്രഖ്യാപിച്ച തുകയില്‍ എത്ര കോടി രൂപയുടെ ആനുകൂല്യമാണ് കർഷകർക്ക് ഈ സാമ്പത്തിക വര്‍ഷം നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സാമ്പത്തിക വര്‍ഷം എത്ര പേര്‍ വില സ്ഥിരതാ ഫണ്ട് ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചുവെന്നും ഇതില്‍ എത്ര പേര്‍ക്ക് ധനസഹായം നൽകാനുണ്ട് എന്നും അറിയിക്കാമോ;
( ഇ )
വിലസ്ഥിരതയ്ക്കായി പ്രഖ്യാപിച്ച തുകയില്‍ ധനസഹായം കിട്ടുവാനുള്ളവര്‍ക്ക് അവശേഷിക്കുന്ന ഫണ്ട് പര്യാപ്തമാണോ; എങ്കില്‍ അവശേഷിക്കുന്ന ഫണ്ട് എങ്ങനെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3454.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി വില നിയന്ത്രിക്കുന്നതിന് വകുപ്പിന്റെ കീഴില്‍ ഏതൊക്കെ സര്‍ക്കാര്‍ ഏജന്‍സികളാണ് പ്രവൃത്തിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
വീടുകളിലും നാനോ കൃഷിയിടങ്ങളിലും കൃഷി ചെയ്യുന്ന വിളകള്‍ സംഭരിക്കുന്നതിന് നിലവില്‍ സംവിധാനമുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രാദേശിക തലത്തില്‍ പച്ചക്കറി കൃഷി വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കാമോ?
3455.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി ഇറക്കി നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് എത്ര ഹെക്ടര്‍ പ്രദേശത്ത് നിലവില്‍ നെല്‍ കൃഷി ചെയ്തുവരുന്നുണ്ട്; വിശദമാക്കാമോ?
3456.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വെളുത്തൂര്‍ ഉള്‍പ്പാടം കോള്‍ പാടശേഖര സമിതി കെ.ഡി.എ. രജിസ്ട്രേഷന്‍ പുതുക്കാത്തതിനാല്‍ 2016-17 മുതലുള്ള പമ്പിംഗ് സബ്സിഡി അനുവദിച്ചിട്ടില്ല എന്ന വിഷയത്തില്‍ പ്രസ്തുത പാടശേഖര സമിതിയുടെ പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3457.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16-ലെ സർക്കാരിന്റെ കാലയളവിൽ കൃഷി ഭവനുകൾ മുഖേന നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സംസ്ഥാനത്ത് എത്ര കൃഷി ഭവനുകൾ മുഖേന ഇത്തരത്തിൽ നെല്ല് സംഭരിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ എത്ര നെല്ല് സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്; നെല്ല് സംഭരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാലും കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും കൃഷി ഭവനുകൾ മുഖേന നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3458.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണത്തിലെ പാളിച്ചകൾ മൂലം കർഷകർ ദുരിതമനുഭവിക്കുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കിൽ കൊയ്ത്ത് കഴിഞ്ഞാൽ ഉടൻതന്നെ നെല്ല് സംഭരിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ കർഷകന്റെ അക്കൗണ്ടിൽ വില നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമോ; ആയതിന് വകുപ്പ് മുൻകൈയെടുത്ത് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
നെല്ലിന്റെ ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ; വ്യക്തമാക്കുമോ;സംസ്ഥാനത്ത്;
( സി )
കാർഷിക കലണ്ടർ ശാസ്ത്രീയമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചുകൊണ്ട് അതിനനുസൃതമായ തുടർനടപടികളിലൂടെ കാർഷിക മേഖലയെ നിലവിലെ പ്രതിസന്ധികളിൽ നിന്നും കരകയറ്റാനാവശ്യമായ നടപടി സ്വീകരിക്കുമോ?
3459.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
ഈ സീസണിലെ ഒന്നാം വിളയില്‍ എത്ര ടണ്‍ നെല്ലാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം ഉല്‍പ്പാദിപ്പിച്ച നെല്ലിന്റെ അളവ് സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
3460.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണം കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നെല്ല് സംഭരണത്തിന്റെ പ്രധാന ചുമതല കൃഷി ഓഫീസര്‍മാരെ ഏല്‍പ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
3461.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പച്ചത്തേങ്ങ സംഭരണത്തിന് കേന്ദ്രങ്ങൾ ഇല്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
താലൂക്ക് ആസ്ഥാനമായ തിരൂരങ്ങാടിയിൽ പച്ചത്തേങ്ങ സംഭരണ യൂണിറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവിൽ പച്ചത്തേങ്ങ സംഭരണ യൂണിറ്റുകൾ ആരംഭിച്ചത് ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് വിശദമാക്കാമോ?
3462.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
3463.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര കര്‍ഷകരുടെ കൃഷി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
നിലവില്‍ കേരളത്തിലെ എത്ര ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;
( സി )
ബാലുശ്ശേരി മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് എന്താണ് തടസ്സം എന്നറിയിക്കാമോ?
3464.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേരത്തിന്റെ വർദ്ധിച്ച ഉല്പാദന ചെലവ് പരിഗണിക്കുമ്പോൾ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 34 രൂപ തറ വില പര്യാപ്തമല്ല എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ തറ വില ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പച്ച തേങ്ങ സംഭരണത്തിനായി നിലവിൽ എത്ര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് ആയത് കാര്യക്ഷമമാക്കുമോയെന്നും അറിയിക്കാമോ;
( സി )
രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ മുറിച്ചുമാറ്റി ഉല്പാദനക്ഷമതയുള്ള തൈകൾ നടുന്നതിന് കൃഷി ഭവനുകൾ മുഖേന പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുവാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര സർക്കാർ സ്ഥാപനമായ കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ പ്രവർത്തനം സംസ്ഥാനത്തെ നാളികേര കർഷകർക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിൽ മാറ്റുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമോ; എങ്കിൽ വിശമാക്കുമോ?
3465.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ നിര്‍വഹണ പുരോഗതി വിശദമാക്കാമോ?
3466.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തിലെ കേരഗ്രാമം പദ്ധതി പ്രകാരം ഏത് പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തിലെ എത്ര കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്; വിശദാംശം അറിയിക്കാമോ?
3467.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
3468.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ വില സ്ഥിരതാ ഫണ്ട് ലഭിക്കുന്നതിനായി കർഷകർ സമർപ്പിച്ച എത്ര അപേക്ഷകൾ നാളിതുവരെ പരിഗണിക്കാനുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?
3469.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോമ്പൗണ്ടിംഗ് റബ്ബറിന് (മിശ്രിത റബ്ബര്‍) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇറക്കുമതി ചുങ്കം കര്‍ഷകര്‍ക്ക് ആശ്വാസപ്രദമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സർക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
( ബി )
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സർക്കാരുമായി ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
നീതി ആയോഗിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിൽ റബ്ബര്‍ ബോര്‍ഡിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാന്‍ കേന്ദ്ര സർക്കാര്‍ ശ്രമിക്കുന്നതായ മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നീക്കം സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുമോയെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3470.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബര്‍ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
റബര്‍ വിലസ്ഥിരതാ ഫണ്ട് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
റബര്‍ വില ഇടിയാനുണ്ടായ കാരണം എന്തെന്ന് വിശദമക്കാമോ; വിലത്തകര്‍ച്ച തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3471.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബറിന്റെ താങ്ങുവില നിലവിൽ എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022-23 സാമ്പത്തിക വർഷം റബർ വില സ്ഥിരതാ ഫണ്ടിലേക്ക് വകയിരുത്തിയിരുന്ന തുക എത്രയാണെന്നും പ്രസ്തുത തുകയിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും തുക പൂർണ്ണമായും ചെലവഴിക്കാൻ സാധിക്കാത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
റബറിന്റെ താങ്ങുവില ഉയർത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3472.
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ കെ ആൻസലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബറിന്റെ വിലയിടിവിന് കാരണമാകുന്ന അനിയന്ത്രിത ഇറക്കുമതി തടയാന്‍ കേന്ദ്ര സർക്കാർ തയ്യാറാകാതെ റബര്‍ ബോര്‍ഡ് തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം ശ്രമം റബര്‍ കര്‍ഷകരെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
റബറിന് താങ്ങുവില പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നിരിക്കെ ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ചുമതലയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ റബറിന് താങ്ങുവില പ്രഖ്യാപിക്കുകയും സബ്സിഡിക്ക് നീക്കിവെച്ച തുക വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ?
3473.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി ഉല്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ സ്വീകരിച്ചുവരുന്ന പദ്ധതികള്‍ മുഖേന എത്ര കോടി രൂപയുടെ അധിക ഉല്പാദനം മുൻകാലങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കൃഷിക്കാർക്ക് സുലഭമായി നടീൽ വസ്തുക്കൾ ലഭിക്കാൻ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3474.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കശുവണ്ടിക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കശുവണ്ടിക്ക് ന്യായവില ലഭ്യമാക്കാൻ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ;
( സി )
കശുവണ്ടി കൃഷി കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3475.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ചിരുന്ന ഫാം പ്ലാൻ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയ തുക എത്രയെന്നും നാളിതുവരെ എത്ര രൂപയാണ് ചെലവാക്കിയിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
ഏതൊക്കെ ഇനങ്ങളിലായിട്ടാണ് പ്രസ്തുത തുക ചെലവാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ എപ്രകാരം മുന്നോട്ട് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയ തുക എത്രയാണ്; ബജറ്റ് ഹെഡ് ഉൾപ്പെടെയുള്ള വിശദാംശം അറിയിക്കുമോ?
3476.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിയിടങ്ങളില്‍ മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന് സൗരോര്‍ജമെത്തിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
3477.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് എത്ര ഫാമുകള്‍ നിലവിലുണ്ട്; വിശദവിവരം അറിയിക്കുമോ;
( ബി )
വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പി.എസ്.സി. മുഖേന ജോലിയില്‍ പ്രവേശിച്ച സ്ഥിരം നെെറ്റ് വാച്ച്മാന്‍മാരുടെ എണ്ണം അറിയിക്കുമോ;
( സി )
ഫാമുകളില്‍ ജോലി ചെയ്യുന്ന നെെറ്റ് വാച്ച്മാന്‍മാര്‍ക്ക് രണ്ടാം ശനി, സര്‍ക്കാര്‍ പൊതുഅവധികള്‍ എന്നിവ ബാധകമാണോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാരുടെ അവധി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിശദമാക്കാമോ;
( ഇ )
പ്രസ്തുത ജീവനക്കാർക്ക് സര്‍ക്കാര്‍ പൊതുഅവധി ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകാത്തതിന് ആകസ്മിക അവധി അനുവദിച്ചിട്ടുണ്ടോ; 2022, 2023 വര്‍ഷങ്ങളില്‍ ഇപ്രകാരം അവധി അനുവദിച്ച ജീവനക്കാരുടെ വിശദാംശം അറിയിക്കുമോ?
3478.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-24 വര്‍ഷത്തില്‍ സ്മാര്‍ട്ട് കൃഷി ഭവനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
തരൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും കൃഷി ഭവന്‍ സ്മാര്‍ട്ട് ആക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
3479.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ കീഴിലുള്ള ഏതെല്ലാം ഫാമുകളിലാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ സംസ്ഥാന വെജിറ്റബിള്‍ ഫാമില്‍ നടപ്പിലാക്കിടുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ ആയതിന്റെ ഉത്ഘാടനം നടന്ന തീയതിയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പ്രസ്തുത പദ്ധതി മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ഫാമുകളിൽ വെറുതെ കിടക്കുന്ന ഭൂമിയിൽ കൃഷി വ്യാപിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇത് മുഖേന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
3480.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ കൃഷി ഓഫീസിനെ സ്മാര്‍ട്ട് ഓഫീസാക്കി മാറ്റുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
3481.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം കൃഷി ഭവന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ആർ.ഐ.ഡി.എഫ്. ട്രാഞ്ചെ 28 പദ്ധതി പ്രകാരമുള്ള സ്മാര്‍ട്ട് കൃഷി ഭവനുകളുടെ പട്ടികയില്‍ ഇരിമ്പിളിയം കൃഷി ഭവനെ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കൃഷി ഭവനെ സ്മാര്‍ട്ട് കൃഷി ഭവനായി ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ശോചനീയാവസ്ഥയിലുള്ള കൃഷി ഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകളാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3482.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പുറം ബണ്ടുകള്‍ തകര്‍ന്ന് പാടശേഖരങ്ങളില്‍ വെള്ളം കയറി കൃഷി നശിക്കുന്നതും പുറം ബണ്ടുകളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുന്നത് തടയുന്നതിനും നെല്‍ കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ എത്തിക്കുന്നതിനും എല്ലാ പുറം ബണ്ടുകളിലും ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3483.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കർഷകർക്ക്, കനത്ത മഴയിൽ നശിച്ച വിളകൾക്കുള്ള ഇൻഷുറൻസ് തുക ലഭിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത കർഷകർക്ക് വിള ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
3484.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ മേഖലയിൽ നിന്നുള്ള കർഷകർക്കാണ് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കുടിശിക നൽകാനുള്ളത്; വ്യക്തമാക്കാമോ?
3485.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിള ലഭിക്കുന്നതിന് ഇലകളില്‍ തളിക്കുന്ന വളപ്രയോഗം പ്രയോജനപ്പെടുന്നുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ എങ്ങനെയാണ് ഈ വളപ്രയോഗം നടത്തേണ്ടതെന്നും ആയത് കൃഷിക്കാരില്‍ എത്തിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ;
( ബി )
മണ്ണിലൂടെയുള്ള വളപ്രയോഗത്തെക്കാളും ഗുണം നല്‍കുന്നതാണോ ഇത്തരത്തിലുള്ള വളപ്രയോഗ രീതി എന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ ഇലകളില്‍ തളിക്കുന്ന സര്‍ക്കാര്‍ അംഗീകൃത വളങ്ങള്‍ ഉണ്ടോ എന്ന് വിശദമാക്കാമോ?
3486.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗ്രോ സര്‍വീസ് സെന്ററുകള്‍ മുഖേന കര്‍ഷകര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ നിലവില്‍ എവിടെയെല്ലാമാണ് ആഗ്രോ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്;
( സി )
മണ്ഡലത്തില്‍ പുതിയതായി ആഗ്രോ സര്‍വീസ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
3487.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോർട്ടികോർപ് സംഭരിച്ച പച്ചക്കറിയുടെ വില കർഷകർക്ക് വിതരണം ചെയ്യുവാൻ സാധിക്കാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; നിലവിൽ എത്ര മാസത്തെ കുടിശികയുണ്ടെന്നും എത്ര തുകയാണ് പ്രസ്തുത ഇനത്തിൽ വിതരണം ചെയ്യാനുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന തുക എത്രയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ; കുടിശിക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3488.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുള്ള മുഴുവൻ തുകയും 2023 ജനുവരി 31 -നകം നൽകുമെന്ന ഉറപ്പ് പാലിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
3489.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കാർഷിക കടാശ്വാസ കമ്മീഷൻ എത്ര കോടി രൂപയുടെ കടാശ്വാസം അനുവദിച്ചുകൊണ്ട് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഇതിൽ നാളിതുവരെ എത്ര കോടി രൂപയുടെ സഹായം വിതരണം ചെയ്തിട്ടുണ്ട്; സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിൽ വിശദാംശം വ്യക്തമാക്കുമോ?
3490.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ മുഖേന ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് എത്ര തുക ഓരോ വര്‍ഷവും വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആയതിന്റെ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?
3491.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കർഷക കടാശ്വാസ കമ്മീഷന്‍ മുഖേന നടത്തി വരുന്ന പ്രവര്‍ത്തങ്ങള്‍ വിശദമാക്കുമോ?
3492.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റിയെ (കെ.എസ്‌.എസ്‌.ഡി.എ.) ആധുനികീകരിച്ച് ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് പര്യാപ്തമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ?
3493.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഓഫീസുകള്‍ മുഖേന വിതരണം ചെയ്യേണ്ട വിവിധയിനം ഫലവൃക്ഷങ്ങള്‍ കൃഷി ഭവനില്‍ തന്നെ ഇരുന്ന് നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആയത് പരിഹരിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ പ്രസ്തുത ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3494.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് ബ്ലോക്കില്‍ കൃഷി ശ്രീ സെന്ററുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
3495.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പെരുവല്ലൂരില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി കൃഷി ഭവന്‍ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കൃഷി ഭവന്‍ കെട്ടിടം പുതുക്കി പണിയുന്നതിന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
3496.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കൂടുതല്‍ കൃഷി ഭവനുകളിലേക്ക് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3497.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് കൃഷി ഭവന്‍ എന്ന പദ്ധതി പ്രകാരം വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് ഏത് കൃഷി ഭവനെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കൃഷി ഭവന്‍ സ്മാര്‍ട്ടാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
3498.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിൽ ടെക്‌നിക്കൽ, മിനിസ്റ്റീരിയൽ, എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ എത്ര തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നേരിട്ട് നിയമനം നൽകേണ്ടവയും സ്ഥാനക്കയറ്റം വഴി നിയമനം നൽകേണ്ടവയും ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്താണെന്നും അത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും അറിയിക്കാമോ?
3499.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് ഡയറക്ടറുടെ 11.02.2022-ലെ എ.ഡി.എഫ്.ഡബ്ള്യു.1258/2022 എസ്.എ(1) സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത സര്‍ക്കുലറിലെ പ്രതിപാദ്യ വിഷയവും സര്‍ക്കുലര്‍ ഇറക്കാനുണ്ടായ സാഹചര്യവും വിശദമാക്കാമോ;
( ബി )
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ ഭരണസൗകര്യാര്‍ത്ഥം ക്ലാര്‍ക്കുമാരുടെ സീറ്റുമാറ്റം ക്രമീകരിച്ച് 22.12.2022 ൽ ഏതെങ്കിലും ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് നൽകാമോ;
( സി )
22.12.2022 -ലെ ഉത്തരവ് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ തൊഴിലാളികളുടെ ആനുകുല്യങ്ങളിലും സര്‍വീസ് സംബന്ധമായ കാര്യങ്ങളിലും വീഴ്ച വരുത്തുന്ന മേലുദ്യോഗസ്ഥരെ തിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3500.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന് കീഴിലുള്ള ആത്മ (ATMA), സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ (SHM), Vegetable Development Program (VDP), Mobile Agro Clinic, NEGPA എന്നീ പദ്ധതികളിൽ കൃഷി ഡയറക്ടറേറ്റ്, ജില്ല കൃഷി ഓഫീസുകൾ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിലവിൽ എത്ര ദിവസ വേതന, കരാർ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ചുള്ളതും ഓഫീസ് തിരിച്ചുള്ളതുമായ കണക്ക് വിശദമാക്കുമോ;
( ബി )
പ്രസ്തുത താൽകാലിക ജീവനക്കാരുടെ നിയമനം നടത്തിയത് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ദിവസവേതന, കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പിലാക്കാൻ സത്വര നടപടി സ്വീകരിക്കുമോ?
3501.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ തഴക്കരയിൽ സ്ഥിതി ചെയ്യുന്ന ജില്ല കൃഷി തോട്ടത്തിൽ 2020-21, 2021-22, 2022-23 എന്നീ വർഷങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും അനുവദിച്ച തുകയുടെയും ആയതിന്റെ വിനിയോഗത്തിന്റെയും വിശദവിവരം ലഭ്യമാക്കുമോ?
3502.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് കൃഷി ഭവനുകളായി അപ്ഗ്രേഡ് ചെയ്യുവാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദവിവരം നൽകുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ആര്യന്‍കോട് കേന്ദ്രമാക്കി അഗ്രോ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ; പ്രസ്തുത പദ്ധതിക്ക് ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3503.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
3504.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പോത്ത്കല്ല് കവളപ്പാറയില്‍ 2019 ആഗസ്റ്റ് 8 നുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആകെ എത്ര ഏക്കര്‍ കൃഷി ഭൂമി നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയതെന്ന് വിശദമാക്കാമോ?
3505.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട പഞ്ചായത്തില്‍ മാംഗോ ഹബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
3506.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കെ.എൽ.ഡി.സി. യുടെ നിർവ്വഹണ ചുമതലയിൽ എത്ര പ്രവൃത്തികൾ നടന്നുവരുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയ്ക്കും ഭരണാനുമതി ലഭിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സംബന്ധിച്ച നിലവിലെ പുരോഗതി വിശദമാക്കുമോ;
( സി )
ഭരണാനുമതി ലഭിച്ചവയിൽ ഏതെല്ലാം പ്രവൃത്തികളാണ് ഇനി ആരംഭിക്കാനുള്ളതെന്ന് അറിയിക്കുമോ; അവ ആരംഭിക്കാൻ നേരിടുന്ന കാലതാമസത്തതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ?
3507.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് വികസന ഏകോപന സമിതി കൗൺസിൽ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
കുട്ടനാട് വികസന കൗൺസിലുമായി ബന്ധപ്പെട്ട് ഏതെല്ലാം എം.എൽ.എ. മാരെയാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ കൗൺസിലിൽ അംഗങ്ങൾ ആയിരുന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ. മാരെ എല്ലാവരെയും ഈ സമിതിയിലും ഉൾപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യെ പ്രസ്തുത സമിതിയില്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയിരുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
ഇക്കാര്യം സംബന്ധിച്ച് അഗ്രി/എന്‍.സി.എ1/78/2022 നമ്പര്‍ ഫയലിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; പ്രസ്തുത ഫയല്‍ നിലവില്‍ ആരുടെ പക്കലാണെന്ന് അറിയിക്കാമോ; വ്യക്തമാക്കുമോ?
3508.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് കൃഷി വകുപ്പ് സാമ്പത്തിക സഹായമല്ലാതെ എന്തെല്ലാം സഹായങ്ങളാണ് നേരിട്ട് കര്‍ഷകന് നല്‍കുന്നതെന്ന് വിശദമാക്കാമോ?
3509.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ ഉല്പന്നങ്ങളുടെ വിപണനമാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി എന്നിരിക്കെ മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വിപണനം നടത്താന്‍ കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉല്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത് വിപണനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രാദേശിക ഉല്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനി രൂപീകരിക്കാന്‍ പദ്ധതിയുണ്ടോ;
( ഡി )
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ഓണ്‍ലൈന്‍ വിപണനം സാധ്യമാക്കുന്നതിനായി മൂല്യവര്‍ദ്ധന കൃഷി മിഷന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
3510.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളുടെ പരിധിയില്‍ കേടായി കിടക്കുന്ന കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ സംസ്ഥാനതല സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വിശദമാക്കാമോ;
( ബി )
കേടായ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിനും ഉപയോഗശൂന്യമായവ ലേലം ചെയ്ത് വില്‍ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3511.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക ചെലവും വിലയും സംബന്ധിച്ച സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ കാർഷികോല്പന്നങ്ങൾക്ക് ഉല്പാദന ചെലവിനേക്കാൾ ഒന്നര ഇരട്ടി അധികം തുകയ്ക്ക് താങ്ങുവില ഉറപ്പാക്കണം എന്ന് ശിപാർശ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ശിപാർശയ്ക്ക് അനുസൃതമായി കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
3512.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക അനുബന്ധ ഉപകരണങ്ങളും യന്ത്രങ്ങളും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്ന എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിരുവനന്തപുരം ജില്ലയിലുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഉപകരണങ്ങള്‍ വാങ്ങുന്ന കര്‍ഷകന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നുണ്ടോ; എങ്കില്‍ ഓരോന്നിനും എത്ര രൂപ വീതമാണ് അനുവദിക്കുന്നതെന്ന് വിശദമാക്കാമോ?
3513.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചക്കയുടെ ഉല്പാദനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച് വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; നിലവിൽ ചക്കയുടെ ഉല്പാദനം ഏത് ജില്ലയിലാണ് കൂടുതലായിട്ടുള്ളത്; ഉല്പാദനം സംബന്ധിച്ച വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ചക്കയുടെ മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി സ്വീകരിച്ച് വരുന്ന നടപടികൾ വിശദമാക്കുമോ;
( സി )
പ്രമേഹ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമായി ചക്കയുടെ വിവിധ ഉല്പന്നങ്ങളെ കണ്ടെത്തിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്ലിനിക്കൽ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3514.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ഉൾപ്പെട്ട സംഘം ഇസ്രായേൽ സന്ദർശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകുമോ; പ്രസ്തുത സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ആരെല്ലാമെന്ന് വ്യക്തമാക്കുമോ; സംഘത്തിന്റെ യാത്രക്കായി അനുവദിച്ച തുക എത്രയാണെന്നതിന്റെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സംഘത്തിൽ വകുപ്പ് മന്ത്രി ഉൾപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്നും ഒഴിവാകാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ?
3515.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവൃത്തികളാണ് നാളിതുവരെ നടപ്പിലാക്കിയതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് എത്ര തവണ അവലോകനങ്ങള്‍ നടത്തുകയുണ്ടായെന്ന് അറിയിക്കാമോ?
3516.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കൃഷി മിഷന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ ;
( ബി )
കൃഷി മിഷനുവേണ്ടി ഗവേണിങ് ബോർഡ് രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ ഘടന സംബന്ധിച്ച വിവരം അറിയിക്കാമോ?
3517.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൊക്കിരി പള്ളം ദേശത്ത് കെ.എല്‍.ഡി.സി. തോടിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും അതുവഴി കൃഷി സംരക്ഷിക്കുന്നതിനുമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി മണ്ണ് സംരക്ഷണ വകുപ്പ്, കെ.എല്‍.ഡി.സി. എന്നിവയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള പ്രോപ്പോസല്‍ പ്രകാരം ഫണ്ട് ലഭ്യമാക്കുന്നതിനും പ്രവൃത്തിക്കുളള അനുമതി നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
3518.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ 2016 ല്‍ നൂറ്റി അറുപത് ലക്ഷം രൂപ ചെലവില്‍ വാമനപുരം മണ്ഡലത്തിലെ പാങ്ങോട് പഞ്ചായത്തില്‍ ആരംഭിച്ച വലിയവയല്‍ നീര്‍ത്തട പദ്ധതി നാളിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എത്ര ശതമാനം പ്രവൃത്തികള്‍ നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കാന്‍ അവശേഷിക്കുന്നതെന്നും പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
3519.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല മണ്ണ് സംരക്ഷണ ഓഫീസർ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ ഡയറക്ടർക്ക് നൽകിയ പ്രൊപ്പോസൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ അനുമതി ലഭ്യമാക്കുമോയെന്നും വിശദമാക്കാമോ?
3520.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ മണ്ണ് സംരക്ഷണ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.