STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3703.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാറശ്ശാല മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3704.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ; അവ ഓരോന്നിന്റെയും പ്രവർത്തന പുരോഗതി ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ?
3705.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ വഴി നടപ്പാക്കിയിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
3706.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കന്നുകാലി വളർത്തല്‍ ​പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ക്ഷീരകര്‍ഷകർക്ക് രാത്രികാലങ്ങളിൽ ഉൾപ്പെടെ വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കാലിത്തീറ്റ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3707.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ അധികാരത്തില്‍ വന്നതിന് ശേഷം പട്ടാമ്പി മണ്ഡലത്തിൽ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകൾ വഴി നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമെന്നും അവയ്ക്ക് ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
3708.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബജറ്റിൽ മൃഗസംരക്ഷണം, ക്ഷീര വികസനം, ക്ഷീര സഹകരണ സ്ഥാപനങ്ങൾ എന്നീ വകുപ്പുകൾക്ക് വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഏതെല്ലാം മേഖലയ്ക്ക് എത്ര വീതമാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വകയിരുത്തിയ തുക ഏതെല്ലാം പ്രവൃത്തികൾക്ക് അനുവദിച്ചുവെന്ന് പ്രവൃത്തിയും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
തുക അനുവദിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3709.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ പാലിൽ അഫ്ലാടോക്സിന്‍ എന്ന രാസവസ്തു കണ്ടെത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പശുക്കൾക്ക് നൽകുന്ന തീറ്റയിലൂടെയാണ് അഫ്ലാടോക്സിന്‍ പാലിൽ കലരുന്നത് എന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കിൽ ഇത് പരിഹരിക്കാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമോയെന്നും ഇതിനായി ക്ഷീരകര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
3710.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ മൃഗസംരക്ഷണ‌, ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ഉൾപ്പെടെയുള്ള വിശദാംശം അറിയിക്കുമോ?
3711.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
3712.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശാടന പക്ഷികള്‍ പരത്തുന്ന പക്ഷിപ്പനി ശാസ്ത്രീയമായി തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3713.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ മാതൃക മൃഗസംരക്ഷണ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങള്‍ എവിടെയെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തില്‍ മാതൃക മൃഗസംരക്ഷണ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3714.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ആര്‍‌.കെ‌.വി‌.വൈ. പ്രകാരം നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച ഹാച്ചറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ എന്തെല്ലാം സൗകര്യങ്ങൾ പ്രസ്തുത ഹാച്ചറിയിൽ ലഭ്യമാകുമെന്ന് വെളിപ്പെടുത്തുമോ;
( സി )
ഒന്നും രണ്ടും ഘട്ടങ്ങളിലായി നാളിതുവരെ എത്ര തുക പ്രസ്തുത പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെന്നും രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഡി )
ഹാച്ചറിയുടെ പ്രവര്‍ത്തനം ആരഭിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചതിനുശേഷം ഉണ്ടായ പുരോഗതി എന്താണെന്നും വെളിപ്പെടുത്തുമോ?
3715.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ എത്ര മൊബെെല്‍ വെറ്ററിനറി യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; ജില്ലയിലെ ഇവയുടെ പ്രവര്‍ത്തനം എപ്രകാരമാണെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയില്‍ ഏതൊക്കെ വെറ്ററിനറി ആശുപത്രികളിലാണ് വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
3716.
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കന്നുകാലികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതും മരുന്നുകളുടെ വില വർദ്ധനയും മൂലം ക്ഷീര കർഷകർ പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കന്നുകാലികൾക്ക് ചികിത്സ വീട്ടുപടിയ്ക്കൽ ലഭ്യമാക്കുന്നതിനായി എല്ലാ ക്ഷീരവികസന ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
കന്നുകാലികൾക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കാലിത്തീറ്റ സബ്‌സിഡി ഉയർത്തുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3717.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ പുഴക്കല്‍, വടക്കാഞ്ചേരി ബ്ലോക്കുകള്‍ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ?
3718.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം അറിയിക്കാമോ;
( ബി )
മൃഗാശുപത്രികള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതി നിലവിലുണ്ടോ;
( സി )
ഇല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി മൃഗാശുപത്രികള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
3719.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുങ്കുന്നം വെറ്ററിനറി ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?
3720.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുലാമന്തോള്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
ഈ ആശുപത്രിയില്‍ ഡോക്ടറെ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3721.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ബ്ലോക്കുകളിലാണ് മാംസോല്പാദന പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് എന്നത് സംബന്ധിച്ച വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കോട്ടയം ജില്ലയില്‍ ഏതെല്ലാം ബ്ലോക്കുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3722.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര മൃഗാശുപത്രിയില്‍ വര്‍ഷങ്ങളായി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത ഒഴിവ് അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3723.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ പാല്‍ ഉല്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഏതൊക്കെയാണെന്ന് അറിയിക്കുമോ?
3724.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ക്ഷീരഗ്രാമം പദ്ധതി എവിടെയെല്ലാം നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ നാളിതുവരെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3725.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ക്ഷീര വികസന വകുപ്പ് നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ അനുവദിച്ച തുക ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ?
3726.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
തൃശൂർ ജില്ലയില്‍ നാളിതുവരെ ഏതൊക്കെ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിവരുന്നുവെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
3727.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ ഉല്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവ് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഏറ്റവും കൂടുതൽ ക്ഷീര കർഷകർ ഉള്ള ജില്ല ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടയിൽ പാലിന്റെ ഉല്പാദനം വർദ്ധിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ശതമാനം വർദ്ധിച്ചുവെന്നും ഏത് ജില്ലയിലാണ് കൂടുതല്‍ വർദ്ധന ഉണ്ടായതെന്നും വ്യക്തമാക്കാമോ;
( ഡി )
ആഭ്യന്തര ഉപയോഗത്തിനാവശ്യമായ പാൽ ഉല്പാദിപ്പിക്കുന്ന നിലയിലേക്ക് സംസ്ഥാനം മാറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3728.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം ക്ഷീരവികസന വകുപ്പ് മാവേലിക്കര മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും അനുവദിച്ച തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ?
3729.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാൽവില വർദ്ധനവ് ഏറ്റവുമൊടുവിൽ നിലവിൽ വന്നത് എന്ന് മുതലാണ്; ഒരു ലിറ്ററിന് എത്ര രൂപയുടെ വർദ്ധനവാണ് ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിലെ കർഷകർക്ക് ലഭിച്ചിരുന്ന ശരാശരി പാൽ വില, പാലിന്റെ വില വർദ്ധനവ് നിലവിൽ വരുന്നതിന് മുമ്പും ശേഷവും എത്രയാണെന്ന് വിശദമാക്കുമോ;
( സി )
കർഷകർക്ക് ലഭിക്കുന്ന പാൽ വിലയിൽ ശരാശരി എത്ര രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്; പ്രസ്തുത വർദ്ധനവിന്റെ എണ്‍പത് ശതമാനവും കർഷകർക്ക് ലഭിക്കാത്തതായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്ത് നിന്നും ശേഖരിക്കുന്ന പാലിന് മിൽമ നൽകിയിട്ടുള്ള പരമാവധി വില നിരക്കും ഏറ്റവും കുറഞ്ഞ വില നിരക്കും എത്ര വീതമാണെന്ന് അറിയിക്കുമോ;
( ഇ )
പത്ത് വർഷക്കാലയളവിനുള്ളിൽ പാൽ വില വർദ്ധനയുടെ പലമടങ്ങ് വർദ്ധനവ് കാലിത്തീറ്റയുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലയിൽ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
പ്രസ്തുത വർദ്ധന ക്ഷീരകർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ക്ഷീര കർഷകരുടെ വരുമാന വർദ്ധനവിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3730.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലിൽ മായം കലര്‍ന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുന്നതിന് അധികാരം നൽകണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ക്ഷീരവികസന വകുപ്പിന് കീഴില്‍ കൂടുതല്‍ പരിശോധനാ ലാബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3731.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കൃഷി ആദായകരമാക്കാന്‍ യന്ത്രവല്‍ക്കരണം നടത്തുന്നതിനും പുല്‍ കൃഷി വ്യാപകമാക്കുന്നതിനും കാലിത്തീറ്റ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും ക്ഷീര വികസന വകുപ്പില്‍ പദ്ധതിയുണ്ടോ;
( ബി )
സംസ്ഥാനത്ത് തീറ്റപ്പുല്ലിന്റെ ലഭ്യത ആവശ്യകതയുടെ മൂന്നിലൊന്ന് മാത്രമായതിനാല്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളെ തീറ്റപ്പുല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമോ;
( സി )
വിളവെടുപ്പിന് ശേഷമുളള പുല്‍ത്തണ്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സെെലെജ് ആക്കി കൊണ്ടുവരുന്നതിന്റെ പ്രായോഗികത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ക്ഷീരസംഘങ്ങള്‍ മുഖേന വൈയ്ക്കോല്‍ ലഭ്യമാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാമോ; വിശദമാക്കുമോ?
3732.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമയുടെ പ്രവർത്തനങ്ങൾ ക്ഷീര കർഷകർക്ക് പ്രയോജനകരമാകുന്ന തരത്തിൽ ആനന്ദ് മാതൃകയിൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നടപടിയിലൂടെ കർഷകർക്ക് ലഭ്യമാക്കാൻ കഴിയുന്ന സഹായങ്ങൾ എന്തെല്ലാമെന്ന് അറിയിക്കുമോ;
( സി )
മിച്ചം പാലിൽ നിന്നും പാൽപ്പൊടി നിർമ്മിക്കുന്നതിന് മലബാറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫാക്ടറിയുടെ പ്രവർത്തനം നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?
3733.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില നിലവില്‍ ഓരോ ഇനത്തിനും എത്രയാണെന്നും ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ സംഭരിക്കുന്ന പാലിന് ലിറ്ററിന് എത്ര രൂപയാണ് നല്‍കുന്നതെന്നും അറിയിക്കുമോ;
( ബി )
മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കുമ്പോഴും ക്ഷീര കര്‍ഷകര്‍ക്ക് ആയതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( സി )
ക്ഷീര കര്‍ഷകര്‍ക്ക് പാലിന് നല്‍കുന്ന വില അല്ലെങ്കില്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമോ?
3734.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്ര തവണ മിൽമ പാലിന് വില വർദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും വരുത്തിയ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് അവസാനമായി പാൽ വില വർദ്ധിപ്പിച്ചത് എന്നാണെന്ന് അറിയിക്കുമോ;
( സി )
ഒരു ലിറ്റർ പാലിന് എത്ര രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്നും പ്രസ്തുത വില വർദ്ധനവിലൂടെ നാളിതുവരെ മിൽമയ്ക്ക് എത്ര രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത വില വർദ്ധനവിന് മുമ്പ് മിൽമയുടെ ഒരു ദിവസത്തെ വിറ്റുവരവ് എത്രയായിരുന്നുവെന്നും നിലവിൽ എത്രയാണെന്നും വിശദമാക്കുമോ;
( ഇ )
പാൽ വില വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഒരു ലിറ്റർ പാലിന്റെ വിലയുടെ എത്ര ശതമാനമാണ് ക്ഷീര കർഷകർക്ക് നൽകിയിരുന്നതെന്നും നിലവിൽ എത്ര ശതമാനമാണ് നൽകുന്നതെന്നും വ്യക്തമാക്കുമോ?
3735.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയിൽ നിന്നും കന്നുകാലികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായതായ വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
നിശ്ചിത ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയ കമ്പനികൾക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ഗുണനിലവാരമുളള കാലിത്തീറ്റയുടെ വില്പന ഉറപ്പുവരുത്തുന്നതിനുളള നിയമനിർമ്മാണ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.