UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

1002.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് വകുപ്പ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമാക്കുമോ;
( ബി )
സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ വകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത വിഭാഗം ജീനക്കാര്‍ക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദവിവരം ലഭ്യമാക്കുമോ?
1003.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയത്തിന്റെ തോത് ലഘൂകരിക്കുന്നതിന് വേണ്ടി ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, റൂം ഫോർ റിവർ എന്നിവ നടപ്പാക്കുന്നതിനായി സർക്കാർ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1004.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പാക്കുന്ന മെെനര്‍/മേജര്‍ ഇറിഗേഷന്‍ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1005.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, ഐ.സി.ഡി.എസ്. പാറക്കടവ് അങ്കണവാടി സെന്റര്‍ നം.135-നായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ജലസേചന വകുപ്പിന്റെ പുറമ്പോക്ക് ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് ജലസേചന വകുപ്പ് എറണാകുളം, പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ക്ക് 13.03.2020ന് ഇ5/597/2020 നമ്പറായി നല്‍കിയ കത്തില്‍ ചീഫ് എഞ്ചിനിയര്‍, പദ്ധതിവിഭാഗം-II നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ചുള്ള കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വിഷയത്തിലെ ഫയലില്‍ തീര്‍പ്പുണ്ടാകാത്തതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമോ;
( സി )
ഐ.സി.ഡി.എസ്. പാറക്കടവ് അങ്കണവാടിയ്ക്ക് എത്രയും വേഗം പുറമ്പോക്ക് ഭൂമി വിട്ടുനല്കുന്നതിനായുള്ള നടപടി സ്വീകരിക്കുമോ; ആയതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ വ്യക്തമാക്കുമോ?
1006.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്രോതസ്സുകളും ജലലഭ്യതയും സംബന്ധിച്ചുളള വിവരം സമാഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിതമായി ജലവിഭവ വിവര സംവിധാനം (കേരള വാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വികസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമം പരിഹരിക്കുന്നതിനും പ്രളയ നിയന്ത്രണത്തിനും നീര്‍ത്തടാടിസ്ഥാനത്തിലുളള സമഗ്ര വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
നദികളെത്തന്നെ ജലസംഭരണികളാക്കി ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭൂജലപോഷണത്തിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1007.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പദ്ധതിക്ക് അനുവദിച്ച തുക എത്രയാണ് എന്നും അതിന്റെ ഭരണാനുമതിയുടെ പകര്‍പ്പും ലഭ്യമാക്കാമോ?
1008.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നബാര്‍ഡ് ധനസഹായം ഉപയോഗിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ മുഖാന്തരം ഏതെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും, അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ?
1009.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായ പെരുവണ്ണാമൂഴി ഡാം കേന്ദ്രീകരിച്ച് എന്തൊക്കെ ടൂറിസം പദ്ധതികളാണ് നിലവില്‍ നടന്നു വരുന്നത്;വ്യക്തമാക്കുമോ;
( ബി )
ടൂറിസവുമായി ബന്ധപ്പെട്ട ഏതൊക്കെ പദ്ധതികളാണ് ഈ മേഖലയ്ക്ക് അനുയോജ്യമാവുക എന്ന് വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
( സി )
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ ആയിരത്തിഅമ്പത്തിരണ്ട് ഹെക്ടര്‍ ഏരിയയില്‍ വ്യാപിച്ചുകിടക്കുന്ന റിസര്‍വോയറില്‍ വിവിധ വിസ്തീര്‍ണ്ണത്തില്‍ പതിമൂന്നോളം ചെറിയ ദ്വീപുകള്‍ ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഡാമിന്റെ സംഭരണ ശേഷിക്കനുസരിച്ച് (പരമാവധി അളവ്) ജലം സംഭരിച്ചശേഷം ബാക്കി വരുന്ന സ്ഥലങ്ങളില്‍ ഈ ദ്വീപുകളെ ബന്ധിപ്പിച്ച് ഒരു ടൂറിസം പ്രോജക്ട് നടപ്പാക്കാനാവശ്യമായ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ഇ )
ഓരോ ദ്വീപിലും പക്ഷി സങ്കേതം, കണ്‍വെന്‍ഷന്‍ സെന്റേര്‍സ്, കോട്ടേജുകള്‍, വാച്ച്ടവര്‍, നടപ്പാതകള്‍, റിക്രിയേഷന്‍ ഫെസിലിറ്റീസ് എന്നിവ ഉൾപ്പെടുത്തി ഒരു ഇന്റര്‍നാഷണല്‍ ടൂറിസം സെന്റര്‍ എന്ന രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുമോ; വ്യക്തമാക്കുമോ?
1010.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാം; ഓരോന്നിന്റെയും വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1011.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ പൂക്കോട്ടുമണ്ണ റെഗുലേറ്ററിനോടനുബന്ധിച്ച രണ്ടാം ഘട്ട പ്രവൃത്തിയായ പൂക്കോട്ടുമണ്ണ ലിഫ്റ്റ് ഇറിഗേഷന്‍ ഫേസ്- 2 പദ്ധതിയുടെ എസ്റ്റിമേറ്റടക്കമുള്ള പ്രൊപ്പോസല്‍ ജലസേചന വകുപ്പിന്റെ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ; തുകയടക്കമുള്ള വിശദാംശം ലഭ്യമാക്കാമോ; ഫയല്‍ ഏതു വിഭാഗത്തിലാണെന്നും ഫയല്‍ നമ്പരടക്കമുള്ള വിവരങ്ങളും അറിയിക്കാമോ;
( ബി )
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിന് ടി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ; ആയതിന്റെ തല്‍സ്ഥിതിയും മുന്‍ഗണനാക്രമവും തുടര്‍ നടപടികളും ലഭ്യമാക്കാമോ?
1012.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പടിഞ്ഞാറ്റുമുറി കീഴ് തൃക്കോവില്‍ ക്ഷേത്രത്തിന്റെ കടലുണ്ടിപുഴയോട് ചേര്‍ന്നുള്ള ഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞ് താഴ്ന്ന് ക്ഷേത്രം തന്നെ അപകടാവസ്ഥയിലായ സാഹചര്യത്തില്‍, പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1013.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അമരവിള, പുല്ലാമലയില്‍ നെയ്യാറിന്റെ ബണ്ട് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബണ്ട് പുനസ്ഥാപിക്കുന്നതിന് ഡി.പി.ആര്‍ പ്രകാരം തുക അനുവദിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ; എത്ര തുകയണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ?
1014.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി പുഴയില്‍ സംയോജിത നദീതട പ്ലാന്‍ തയ്യാറാക്കുന്ന പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നടപ്പ് ജലവര്‍ഷം കേരള ഷോളയാറില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത് മൂലം പറമ്പിക്കുളം-ആളിയാര്‍ പ്രോജക്ടിന്റെ പ്രധാന നദിയായ ചാലക്കുടി പുഴയിലെ വേനല്‍ക്കാല ജലലഭ്യതയില്‍ കുറവ് വരാനിടയുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1015.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ പുഴ ശുദ്ധീകരിച്ച് സെെഡ് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജലസേചന ചീഫ് എഞ്ചിനീയര്‍ക്ക് 10.07.2022-ന് ജലസേചന വകുപ്പിൽ നിന്നും നല്‍കിയ കത്തിനെ തുടര്‍ന്ന് ചീഫ് എഞ്ചിനീയറില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
തിരൂര്‍ പുഴയുടെ ശോചനീയ അവസ്ഥ പരിഗണിച്ച് മാലിന്യങ്ങള്‍ നീക്കി സെെഡുകള്‍ കെട്ടി പുഴ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1016.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍-കല്യാശ്ശേരി മണ്ഡലങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വണ്ണാത്തിപ്പുഴയിൽ മീങ്കുഴി ഡാം പ്രദേശത്ത് മണലും ചെളിയും നിറഞ്ഞത് കാരണം പുഴയുടെ ശരിയായ ഒഴുക്ക് തടസ്സപ്പെടുകയും മഴക്കാലത്ത് പുഴയുടെ കര പ്രദേശങ്ങളിൽ വെള്ളം കയറുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ പുഴയിൽ നിറഞ്ഞ ചെളിയും മണലും നീക്കം ചെയ്യാൻ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; അറിയിക്കാമോ?
1017.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ 16 കോടി രൂപ വകയിരുത്തി മലമ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വാളയാര്‍ കനാല്‍ നവീകരണം ഒന്നാംഘട്ടം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് 6 മാസം കഴിഞ്ഞിട്ടും പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി നാളിതുവരെ ലഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1018.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ തുക അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്ത തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമ്പുഴ തോട് നവീകരണ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എന്നേക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
1019.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പാലത്തിങ്ങൽ മുതൽ പൂരപ്പുഴ വരെയുള്ള ന്യൂ-കട്ട് പുഴ ആഴംകൂട്ടി സൈഡ് കെട്ടി റെഗുലേറ്റർ നിർമ്മിക്കുന്നതിനായുള്ള ന്യൂ-കട്ട് ജലസേചന പദ്ധതി എന്ന പേരിലെ പ്രവൃത്തിയുടെ പുരോഗതി എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണുള്ളതെന്ന വിവരവും ഫയൽ നമ്പരും ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പുംലഭ്യമാക്കുമോ;
( സി )
ഈ പ്രവൃത്തി പൂർത്തീകരിക്കുകയാണെങ്കിൽ തിരൂരങ്ങാടി, താനൂർ, വള്ളിക്കുന്ന് എന്നീ നിയോജകമണ്ഡലങ്ങളിലെ കുടിവെള്ളം, കാർഷിക ജലസേചനം എന്നീ മേഖലകളിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമാകും എന്ന വിവരം ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കുമോ?
1020.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ തോട്-കുളം നവീകരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കുമോ?
1021.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ കാഞ്ഞൂര്‍ പഞ്ചായത്തിലെ നൂറ്റിപ്പാടം, വെള്ളാരപ്പിള്ളി പുഞ്ച എന്നിവിടങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന് വെള്ളാരപ്പിള്ളി ചാല്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന 13.04.2022 ലെ എം.ഐ.1/42/2022/ജ.വി.വ. നമ്പര്‍ സര്‍ക്കാര്‍ കത്തില്‍ ജലസേചനവും ഭരണവും ചീഫ് എഞ്ചിനിയര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോേ;
( ബി )
പ്രസ്തുത വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മറുപടി നല്‍കണമെന്ന നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ; എങ്കില്‍ മറുപടി കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
മേല്‍ പരാമര്‍ശിച്ച സ്ഥലങ്ങളില്‍ നെല്‍കൃഷി ആരംഭിക്കുന്നതിന് വേണ്ടി വെള്ളാരപ്പിള്ളി ചാല്‍ പുനരുദ്ധരിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1022.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നഗരസഭാ വാർഡ് 18 ലെ ശൃംഗപുരം കനാലിന്റെ ഇരു കരകളും തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ?
1023.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആമയിഴഞ്ചാന്‍ തോടിന്റെ കണ്ണമ്മൂല പാലം മുതല്‍ ആക്കുളം വരെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരന് അനുവദിച്ച കാലാവധിയുടെ വിശദവിവരം അറിയിക്കുമോ;
( ഡി )
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത കരാറുകാരനെ ഒഴിവാക്കി സമയബന്ധിതമായി ആയത് പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1024.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൂടെയുള്ള കുണ്ടൂർ തോടിന്റെ നവീകരണത്തിന് സംസ്ഥാന ബജറ്റിൽ കിഫ്‌ബി മുഖേന പതിനഞ്ച് കോടി രൂപ വകയിരുത്തിയ പ്രവൃത്തിയുടെ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആർ. ലെ അപാകത പരിഹരിച്ച് കിഫ്‌ബിക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ആയതിന് കിഫ്‌ബി ധനാനുമതി ലഭ്യമാക്കിയോയെന്ന്‌ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ എന്തെല്ലാം നടപടികൾ നാളിതുവരെ പൂർത്തീകരിച്ചെന്നും എന്തെല്ലാം നടപടികൾ പൂർത്തീകരിക്കാനുണ്ടെന്നും വിശദമാക്കാമോ?
1025.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ കൂടി കടന്നു പോകുന്ന സംസ്ഥാന ജലപാതയുടെ പ്രവർത്തന പുരോഗതി വിശദമക്കുമോ;
( ബി )
പ്രസ്തുത ജലപാത എപ്പോൾ നിർമാണം ആരംഭിക്കും; വിശദമക്കുമോ?
1026.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വെളളരിത്തോട് നവീകരിക്കുന്നതിന് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1027.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിലെ മീനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ തൊളിക്കോട് സ്ലഡ്ജ് ലഗൂണിന് ചുറ്റും ജലവിഭവ വകുപ്പിന് സ്വന്തമായുള്ള ആറേക്കർ ഭൂമി ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയിലെ സ്ലഡ്ജ് ലഗൂണിന് ചുറ്റും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നിലയിൽ പൂന്തോട്ടവും നടപ്പാതയും ഒരുക്കി മനോഹരമായ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് കൊല്ലം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും തയ്യാറാക്കി നല്കിയിട്ടുള്ള ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ പദ്ധതിയുടെ സാധ്യത പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവര്‍ത്തി 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിയ്ക്കുമോ; വിശദമാക്കുമോ?
1028.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിച്ചു മാറ്റണമെന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 06.06.22, 18.08.22 തീയതികളിലെ നിർദേശം സംബന്ധിച്ച് കേരള തമിഴ്‍നാട് ചീഫ് സെക്രട്ടറി തല യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടോ; എങ്കിൽ കൈക്കൊണ്ട തീരുമാനം എന്താണ്; പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
മുല്ലപ്പെരിയാർ ബേബി ഡാമിൽ 15 മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച 05.11.2021 തീയതിയിലെ സർക്കാർ ഉത്തരവിന്റെയും പ്രസ്തുത ഉത്തരവ് റദ്ദാക്കിക്കൊണ്ട് 11.11.2021-ൽ പുറപ്പെടുവിച്ച ഉത്തരവിന്റെയും പകർപ്പ് ലഭ്യമാക്കുമോ?
1029.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽപ്പെട്ട തെന്മല ഡാം സ്ഥാപിതമായ നാള്‍ മുതല്‍ ഉണ്ടായിട്ടുള്ള എക്കലും ചെളിയും പ്രളയവും ഉരുൾപൊട്ടലും മൂലമുള്ള അവശിഷ്ടങ്ങളും അടിഞ്ഞ് ആയതിന്റെ സംഭരണശേഷി 20 ശതമാനത്തോളം കുറഞ്ഞിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പീച്ചിയിലെ കേരള എഞ്ചിനീയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷക സംഘം തെന്മല ഡാമില്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
മൂന്ന് ജില്ലകളിലേക്ക് കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ് ആയ ഇവിടെ സംഭരണശേഷി ഉയർത്തുന്നതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1030.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ അയ്യപ്പന്‍കുടം ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
1031.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി ഡാം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1032.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കളത്തിങ്ങല്‍പാറ മൂഴിക്കല്‍ തോടിന് കുറുകെ വിസിബി (വാക്വം സർക്യൂട്ട് ബ്രേക്കർ) നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് പ്രൈസ് മുഖേന തയ്യാറാക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കിയിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മൈനര്‍ ഇറിഗേഷന്റെ ക്ലാസ്സ്‌-1 പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ പ്രാഥമിക പരിഗണനയ്‍ക്ക് അര്‍ഹമായ പ്രസ്തുത പ്രവൃത്തിക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ; വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച പ്രവൃത്തിക്ക് ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതികാനുമതിയും നല്‍കി ടെണ്ടര്‍ നടപടികളിലേക്ക് അടിയന്തരമായി കടക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1033.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാപ്പാട് - കൊയിലാണ്ടി തീരദേശറോഡിലെ ഏതെങ്കിലും ഭാഗം ജലസേചന വകുപ്പിന്റെ കീഴില്‍ വരുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അത് എവിടെയാണെന്ന് കൃത്യമായി വ്യക്തമാക്കുമോ?
1034.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പുളിക്കൂല്‍ കക്കംവെള്ളി പുഴയുടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ (സി.ഇ.(ഐ&എ)6365/വി.ഐ.പി.-എം(ഡബ്ല്യു.ആർ.)2021) നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1035.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാമിന്റെ റിസര്‍വോയറിന് ചുറ്റും സംരക്ഷണ വേലി നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
1036.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, ചക്കിപ്പാറ പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന കുറ്റ്യാടി പുഴയുടെ തീരം ഇടിഞ്ഞുതകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പുഴയുടെ തീരം സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ; നിലവില്‍ തീരം കെട്ടിസംരക്ഷിച്ചത് ഏതെല്ലാം ഭാഗത്താണെന്നും ഇനി എത്ര ഭാഗം കെട്ടിസംരക്ഷിക്കേണ്ടതുണ്ടെന്നും വിശദമാക്കാമോ;
( സി )
ശേഷിക്കുന്ന ഭാഗം കെട്ടിസംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1037.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, കീഴ്മാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെരിയാറിന്റെ കുട്ടമശ്ശേരി മന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനായി നല്‍കിയ അപേക്ഷയിന്മേല്‍ (6989/വി.ഐ.പി./എം(ഡബ്ല്യു.ആര്‍.)/2022 ) ജല വിഭവ വകുപ്പ് സെക്രട്ടറി (ഇ-6014102) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള ന‌‌ടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് ഫണ്ട് അനുവദിച്ച് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1038.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ കാപ്പിലങ്ങാട് റോഡിന് സമീപം പെരിയാര്‍ നദീതീരത്തുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് സംക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന അപേക്ഷയിന്മേല്‍ (5354/വി.ഐ.പി./എം.(ഡബ്ല്യു.ആര്‍)/2022) (ഫയല്‍ നമ്പര്‍ സി.ഇ.ഐ.എ./647/2022/ഡബ്ല്യു.4) ചീഫ് എഞ്ചിനിയര്‍ (ഐ ആന്റ് എ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിഷയത്തില്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള നപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1039.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണം മൂലം തീരം കടലെടുക്കുന്നത് തടയുന്നതിനും തീര സംരക്ഷണത്തിനും നിലവില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളും സാങ്കതികവിദ്യയും എന്തൊക്കെയാണ്;
( ബി )
നിലവിലുള്ള രീതിയിലെ തീരസംരക്ഷണപദ്ധതികള്‍ നടപ്പാക്കുന്നത് മൂലം പല ബീച്ചുകളുടെയും സൗന്ദര്യം നഷ്ടമാകുന്നതായും ബീച്ചിലേക്കുള്ള പ്രവേശനം അസാധ്യമാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി വിദേശ മാതൃകയിലുള്ള നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതികള്‍ പരീക്ഷിക്കുന്നതിനും അവ വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1040.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്തിലെ വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് പ്രദേശങ്ങളില്‍ വലിയ രീതിയില്‍ തീരശോഷണം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ കടലാക്രമണ ഭീഷണി നേരിടുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1041.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ശക്തമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ ഹോട്ട് സ്പോട്ടുകളായി തിരിച്ച് സംരക്ഷണം ഒരുക്കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ; ഇതിന് മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ കാപ്പാട് തീരം മുന്‍ഗണനാ പട്ടികയില്‍ എത്രാമത്തേതാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനകം എത്ര തീരങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം വിശദമാക്കാമോ?
1042.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കടലാക്രമണം തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ആകെ എത്ര തുകയാണ് ചെലവാക്കിയിട്ടുള്ളതെന്ന് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
നിലവിൽ സംസ്ഥാനം സ്വീകരിച്ചു പോരുന്ന കടലാക്രമണ നിയന്ത്രണ മാർഗങ്ങൾ ഏതൊക്കെയാണെന്നും, അതിൽ ഏറ്റവും കൂടുതൽ കടലാക്രമണത്തെ അതിജീവിക്കാൻ സാധിക്കുന്നത് ഏത് നിയന്ത്രണ മാർഗത്തിലൂടെയാണെന്നാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് എത്ര ദൂരം കടല്‍ത്തീരമാണ് നിലവിൽ കടൽ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുള്ളതെന്നും ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കടൽ ഭിത്തി നിര്‍മ്മാണത്തിനായി മാത്രം ആകെ എന്തു തുകയാണ് ചെലവാക്കിയിട്ടുള്ളതെന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
കടൽ ഭിത്തികൾ കെട്ടുമ്പോൾ കടൽ ഭിത്തിയോടൊപ്പം ഒലിച്ചുപോയ റോഡുകളോ മണ്ണോ കൂടി പുനസ്ഥാപിക്കുന്ന പ്രവൃത്തി കൂടി ചെയ്യാതിരിക്കുന്നതിനാൽ തൊട്ടടുത്തുള്ള വർഷത്തെ കടലാക്രമണത്തിൽ തന്നെ നിർമ്മിച്ച കടൽഭിത്തി തകർന്നു പോകുന്ന സാഹചര്യം സർക്കാർ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഇത് പരിഹരിക്കുന്നതിനായി സർക്കാർ ഏതൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1043.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്താല്‍ കടലാക്രമണം രൂക്ഷമായിട്ടുള്ളതിനാല്‍ തീര സംരക്ഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള ബൃഹദ് പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പരിസ്ഥിതിക്ക് അനുയോജ്യമായ കടലാക്രമണ പ്രതിരോധ നിര്‍മ്മിതികള്‍ രൂപകല്പന ചെയ്യുന്നതിന് വിദഗ്ധ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നോ;
( സി )
കരിങ്കല്ലിന്റെ ലഭ്യതക്കുറവും പാരിസ്ഥിതിക ആഘാതവും പരിഗണിച്ച് ജിയോ ട്യൂബ് ഉള്‍പ്പെടെ പാരിസ്ഥിതിക ആഘാതം ഇല്ലാത്തതും ചെലവ് കുറഞ്ഞതുമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നുണ്ടോ; വിശദമാക്കുമോ?
1044.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പയ്യാമ്പലം ബീച്ച് വാക് വേ-ഘട്ടം II ന്റെ പ്രവൃത്തി വിഭാവനം ചെയ്തിരിക്കുന്നത് വകുപ്പിന്റെ അധീനതയിലുള്ള കടല്‍ഭിത്തിയിലായതിനാല്‍ വകുപ്പില്‍ നിന്നുള്ള എൻ.ഒ.സി. ടൂറിസം വകുപ്പിന് നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
എൻ.ഒ.സി നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1045.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2022-23 ബജറ്റില്‍ 20% തുക വകയിരുത്തിയ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കോസ്റ്റ് കനാലിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം എന്നീ പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്നത്തേയ്ക്ക് ഭരണാനുമതി നല്‍കാന്‍ സാധിക്കുമെന്നും ആയത് നല്‍കുന്നതിനുള്ള കാലതാമസത്തിന്റെ കാരണവും വ്യക്തമാക്കുമോ?
1046.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മാണത്തിന് സമര്‍പ്പിച്ച പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1047.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ കടല്‍ ഭിത്തി നിർമ്മിക്കുന്നതിന് ജലസേചന വകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച പ്രൊപ്പോസലിന് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
കിഫ്ബിയുടെ അനുമതിക്കായി 2022 മേയ് മാസം നല്‍കിയ ശിപാര്‍ശയിന്മേൽ നാളിതുവരെ നടപടികള്‍ പുരോഗമിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാലതാമസം സംബന്ധിച്ച് കിഫ്ബിയുടെ വിശദീകരണം ലഭിച്ചിട്ടുണ്ടോ;
( സി )
ഇരുന്നൂറ്റിയെട്ടു ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ടിരിക്കുന്ന പ്രസ്തുത പ്രവൃത്തി കിഫ്ബിയുടെ നിബന്ധനകള്‍ അനുസരിച്ച് നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാൻ കിഫ്ബിയോട് ആവശ്യപ്പെടുമോ;
( ഡി )
കിഫ്ബിയുടെ അനുമതി ലഭ്യമായില്ലെങ്കിൽ ജലസേചന വകുപ്പിന്റെ പ്ലാന്‍/നോണ്‍ പ്ലാന്‍ ഹെഡില്‍ നിന്നും തുക അനുവദിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1048.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോലഞ്ചേരി പെരിയാ‍ർ വാലി ഇറിഗേഷൻ പ്രോജക്ട് (പി.വി.ഐ.പി) കോളനിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് 2022-23 വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് നവീകരിക്കുന്നതിനായി അനുവദിച്ച തുകയെത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1049.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്തിലെ ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നിര്‍മ്മാണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍, നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും, എന്നേക്ക് നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കും എന്നും അറിയിക്കാമോ;
( സി )
ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി രണ്ടാം ഘട്ടം നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1050.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ ഏനാമാവ് റെഗുലേറ്ററുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന്റെ ആസ്തിയില്‍പ്പെട്ട ഒരു കിലോമീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ടാറിംഗ് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് സമ്മതപത്രം ആവശ്യപ്പെട്ടിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപ്രോച്ച് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1051.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് മുഖേന ആലത്തൂര്‍ മണ്ഡലത്തില്‍ 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1052.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കീഴ്‍തണ്ടിലം ആന്റ് മുട്ടിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
1053.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പര്യവേഷണ പ്രവൃത്തി പൂര്‍ത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1054.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തെക്കന്‍ ഭാഗങ്ങളിലെ നെല്‍കൃഷിക്ക് ഗുണപ്രദമാകുന്ന ഉളിയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഡി.പി.ആര്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1055.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരീച്ചാല്‍ക്കടവ് സ്ലൂവീസ് കം ബ്രിഡ്ജ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വിശദമാക്കാമോ?
1056.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നഗരസഭയിലെ കടലുണ്ടിപ്പുഴയ്ക്ക്‌ കുറുകെ നാമ്പ്രാണി കടവില്‍ ജലസേചന വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള ഒരു പുതിയ റെഗുലേറ്റര്‍ നിര്‍മിക്കുന്ന പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
ആയതിന് നഗരസഭ, ജലസേചന വകുപ്പില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള തുക എത്രയാണ്; ജലസേചന വകുപ്പിന്റെ വിഹിതം എത്രയാണ്; പ്രസ്തുത പദ്ധതി എന്നേത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1057.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള പുഴയ്ക്ക് കുറുകെ കഞ്ചിക്കട്ടയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ നടപ്പ് സാമ്പത്തിക വർഷത്തില്‍ നബാർഡിന് സമർപ്പിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ?
1058.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ സാങ്കേതികാനുമതി വൈകുന്നതിനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ച് പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1059.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിലമ്പൂര്‍ നഗരസഭയിലെ കളത്തിന്‍കടവില്‍ പുതിയ ഹൈ-ലെവല്‍-ബാരേജ് റഗുലേറ്റര്‍-കം-ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എം.എല്‍.എ. ജലവിഭവ വകുപ്പ് മന്ത്രി, ഇറിഗേഷന്‍ & അ‍ഡ്‍മിനിസ്ട്രേഷൻ ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നല്കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇതു സംബന്ധിച്ച് ഫയല്‍ നമ്പരുണ്ടെങ്കില്‍ ലഭ്യമാക്കുമോ; സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു തീരുമാനമാണെടുക്കാനുദ്ദേശിക്കുന്നതെന്നും അറിയിക്കുമോ;
( ബി )
കിഫ്ബി വഴി ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ നിലവിലുള്ളതിനാല്‍ എം.എല്‍.എ.യുടെ അഭ്യര്‍ത്ഥനയില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമോ; മന്ത്രിതലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇതിനായി വിളിച്ചു ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോ;
( സി )
9 പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സ് എന്ന പ്രാധാന്യമുള്ളതിനാൽ ഈ പദ്ധതിയുടെ വിശദമായ പഠനത്തിനായി അടിയന്തരനിര്‍ദ്ദേശം നല്‍കുമോ; വിശദമായ പഠനം കിഫ്ബിയും നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യം ഗൗരവത്തിലെടുക്കുമോ; പഠനത്തിനായി ഫണ്ട് അനുവദിക്കുമോ;
( ഡി )
ഹൈ-ലെവല്‍-ബാരേജുകള്‍ സംസ്ഥാനത്ത് നിലവില്‍ നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ ഇത്തരം റഗുലേറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് സന്ദര്‍ശനത്തിനും പഠനത്തിനുമയയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?
1060.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി, ഭൂജലം, ശുദ്ധജല വിതരണവും ശുചീകരണവും എന്നീ വകുപ്പുകളുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരങ്ങൾ നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി പ്രസ്തുത ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്ര കാലം ആയി ഒഴിവുകൾ തുടരുന്നുവെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ?
1061.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ പൊതു സ്ഥലംമാറ്റ ഉത്തരവ് ജലസേചന വകുപ്പിൽ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ജലസേചന വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ആരാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയതെന്ന് അറിയിക്കുമോ;
( സി )
ജലസേചന വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കിയിട്ടില്ലെങ്കിൽ ആയത് നടപ്പിലാക്കാതിരിക്കാൻ സർക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ജലസേചന വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിൽ വരുത്തുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, പെർമനെന്റ് എംപ്ലോയീ നമ്പർ എന്നിവ ലഭ്യമാക്കുമോ;
( ഇ )
അഡ്മിനിസ്ട്രേറ്റീവ് കൺവീനിയൻസ് എന്ന പേരിൽ ജലസേചന വകുപ്പിന്റെ സ്ഥലംമാറ്റ ഉത്തരവുകളിൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡം സംബന്ധിച്ച ചട്ടം, ഉത്തരവ്, സർക്കുലർ, നിർദ്ദേശം എന്നിവയുണ്ടെങ്കിൽ വ്യക്തമാക്കുമോ?
1062.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 2985-ന്റെ (ബി) പിരിവിൽ പറയുന്ന കേസ് കാരണം ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ പ്രൊമോഷൻ നടക്കാത്തതിനാൽ ഫസ്റ്റ്, സെക്കൻഡ്, തേര്‍ഡ് ഗ്രേഡ് സിവിൽ ഓവര്‍സിയര്‍ തസ്തികകളിൽ സ്ഥാനനക്കയറ്റം മൂലം ഉണ്ടാകേണ്ട ഒഴിവുകൾ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ രീതിയിൽ നാളിതുവരെ നികത്താത്ത ഫസ്റ്റ്, സെക്കൻഡ്, തേര്‍ഡ് ഗ്രേഡ് സിവിൽ ഓവര്‍സിയര്‍ തസ്തികകളിലെ ഒഴിവുകളുടെ ആകെ എണ്ണം എത്രയെന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരത്തിലെ (സി) പിരിവിൽ സൂചിപ്പിച്ചിരുന്ന സ്പഷ്ടീകരണം സര്‍ക്കാരിൽ നിന്ന് ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ; ലഭ്യമായിട്ടില്ലെങ്കിൽ ആയത് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന്റേയും നാളിതുവരെയുള്ള ഓര്‍മ്മക്കുറിപ്പുകളുടേയും പകര്‍പ്പ് ലഭ്യമാക്കാമോ; ലഭ്യമായിട്ടുണ്ടെങ്കിൽ സര്‍ക്കാരിൽ നിന്നും ലഭിച്ച സ്പഷ്ടീകരണത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1063.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തിനു ശേഷം ജലവിഭവ വകുപ്പില്‍ എത്ര അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) ഓവര്‍സിയര്‍ ഗ്രേഡ് I/II/III തസ്തികകള്‍ ഏതൊക്കെ ഓഫീസുകളിലായി പുതിയതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ജലവിഭവ വകുപ്പിലെ സാങ്കേതിക വിഭാഗത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രൊപ്പോസലുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
1064.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ മൊകേരി ഗ്രാമപഞ്ചായത്തില്‍ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് പ്രോജക്റ്റ് വെക്കുകയും ഡി.പി.സിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിലും സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാവാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സമീപ പഞ്ചായത്തുകളില്‍ ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതിക്ക് ഇത്തരം സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും മൊകേരി ഗ്രാമപഞ്ചായത്തില്‍ അനുവദിക്കാത്ത കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതികളില്‍ ഒന്നായ ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതിക്ക് ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കുമോ?
1065.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തിൽ ജലസേചന (മെെനര്‍/മേജര്‍) വകുപ്പ് വഴി നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
1066.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ജലസേചനം നടത്താന്‍ വിഭാവനം ചെയ്തിട്ടുള്ള കോഴിക്കോട് ജില്ലയിലെ കാഞ്ഞിരമുഴി ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍വ്വഹണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഈ പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1067.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാറശ്ശാല മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളും നടപ്പിലാക്കിയ പ്രവൃത്തികളും ഏതൊക്കെയാണെന്ന് അനുവദിച്ച തുക ഉള്‍പ്പെടെ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1068.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ ചാട്ടുകുളം മൈനർ ഇറിഗേഷൻ പുനരുദ്ധാരണ പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ?
1069.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചതിന്റെ ബില്‍ യഥാസമയം മാറിനല്‍കാത്തതുമായി ബന്ധപ്പെട്ട് കോങ്ങാട് എം.എല്‍.എ. 13.10.2022 തീയതിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണോദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതു സംബന്ധിച്ച അറിയിപ്പ് ഏത് തീയതിയിലാണ് ചീഫ് എഞ്ചിനീയര്‍ (ഐ&എ) ക്ക് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഇറിഗേഷന്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്വേഷണോദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയ തീയതി വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
1070.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കളിവീട് അംഗനവാടി കെട്ടിട നിര്‍മ്മാണത്തിന് ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുവാന്‍ നല്‍കിയ അപേക്ഷയിന്മേൽ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഭൂമി എന്നത്തേയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പറയാമോ?
1071.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി ഗ്രാമപഞ്ചായത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമിയിൽ മത്സ്യമാര്‍ക്കറ്റിനായി പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം പ്രസ്തുത കെട്ടിടം പാട്ടകരാര്‍ വ്യവസ്ഥയില്‍ പകല്‍ വീടായി പരിവര്‍ത്തനം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് നല്കിയിട്ടുള്ള അപേക്ഷ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
ഇറിഗേഷന്‍ വകുപ്പ് ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1072.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ 2022-23 കാലയളവില്‍ മേജര്‍ ഇറിഗേഷന്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കുമോ; അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ മെെനര്‍ ഇറിഗേഷന്‍ 2022-23 കാലയളവില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1073.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2016 മുതല്‍ 2022 വരെ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇതില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളും അതിന്റെ വിശദാംശവും നല്‍കുമോ?
1074.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം ഓരോ പ്രവൃത്തിയുടെയും പുരോഗതി വിവരം സഹിതം വിശദമാക്കാമോ?
1075.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെെപ്പിന്‍ മണ്ഡലത്തിലെ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലെ പ്രധാനപ്പെട്ട ബോട്ട് ജെട്ടികളായ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചെറു വെെപ്പ്, മനപ്പിള്ളി, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെറായി തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഇരുന്നൂറ്റിഅറുപത്തിയഞ്ചു ലക്ഷം രൂപയുടെ പ്രൊപ്പോസലിന് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അനുമതി നല്‍കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?
1076.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിൽ ജലസേചന വകുപ്പിനുകീഴിൽ വരുന്ന കിടായിച്ചിറ സംരക്ഷണ പദ്ധതി, ചെമ്മണ്ണൂര്‍-പുത്തൻകുളം നവീകരണ പദ്ധതി എന്നിവയുടെ പുരോഗതി വിശദമാക്കാമോ?
1077.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആമോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പദ്ധതിക്കായി സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളതെന്നും പ്രസ്തുത എസ്റ്റിമേറ്റുകളില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികളും വ്യക്തമാക്കുമോ;
( ഡി )
പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്ഥലം ലഭ്യമാക്കാത്തത് എന്ന് വ്യക്തമാക്കുമോ; സ്ഥലം വേഗത്തില്‍ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി വനം വകുപ്പില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ടോ; വനം വകുപ്പിന്റെ അനുമതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും എന്തുകൊണ്ടാണ് വനം വകുപ്പിന്റെ അനുമതി വൈകുന്നതെന്നും വ്യക്തമാക്കുമോ;
( എഫ് )
കോതമംഗലം മണ്ഡലത്തിലെ പ്രധാന പദ്ധതിയായ ആമോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1078.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ഇറിഗേഷൻ ഇലക്ട്രിക്കൽ വിംഗിന് പ്രൈസ്-3 സോഫ്റ്റ്‍വെയർ മുഖാന്തിരം ഉന്നത തലങ്ങളിലുള്ള ഓഫീസിലേക്ക് എസ്റ്റിമേറ്റുകൾ സമർപ്പിക്കാൻ സാധിക്കാത്ത കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഇത് മൂലം ഈ വർഷത്തെ ഇറിഗേഷൻ പമ്പ്‍ഹൗസുകളിലെ കൃഷിക്കായുള്ള പമ്പിങ്ങിലെ കാലതാമസം നേരിടുന്നതിന് ഇറിഗേഷൻ പമ്പ്‍ഹൗസുകളിൽ പകരം സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
മലപ്പുറം ജില്ലയിലെ ഇറിഗേഷൻ ഇലക്ട്രിക്കൽ പ്രവർത്തികളുടെ കാലതാമസം ഒഴിവാക്കാൻ മലപ്പുറം ജില്ലയിൽ പുതുതായി ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കാൻ സങ്കേതിക തടസ്സങ്ങളുണ്ടോ;
( ഡി )
നിലവിൽ തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്കായി തൃശ്ശൂർ ചാലക്കുടിയിൽ ഒരു സബ്ഡിവിഷനാണുള്ളതെന്ന സാഹചര്യത്തില്‍ മലപ്പുറം കേന്ദ്രമായി പുതുതായി ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കുമോ ?
1079.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ അംബേദ്കര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പ്രധാന കനാലിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കാരമൂട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പമ്പ് ഹൗസ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1080.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പെരിയാര്‍ വാലിയുടെ സ്ഥലത്ത് ഒരു പൊതു കളിസ്ഥലം നിര്‍മ്മിക്കുവാനായി സ്ഥലം വിട്ട് നല്‍കണമെന്നുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ഐ.ആര്‍.1/112/2021/ഡബ്ല്യ.ആര്‍.ഡി. എന്ന ഫയലില്‍ പ്രോജക്ട്-2 ചീഫ് എഞ്ചിനീയര്‍ ഇറിഗേഷൻ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് എത്ര നാള്‍ ആയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫയലില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആറ് മാസത്തോളമായിട്ടും റിപ്പോര്‍ട്ട് ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
മേല്‍ പ്രദേശത്ത് ഒരു പൊതു കളിസ്ഥലം ഇല്ല എന്നുള്ളതും വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പ്രസ്തുത സ്ഥലം പ്രദേശവാസികള്‍ കളിക്കാന്‍ ഉപയോഗിക്കുന്നതും പരിഗണിച്ച് ഇവിടെ ഒരു പൊതു കളിസ്ഥലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1081.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍, ഉഴവൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം അംഗന്‍വാടി നിര്‍മ്മാണത്തിന് അനുവദിക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( ബി )
ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ പ്രസ്തുത ഫയലിന്മേല്‍ തീരുമാനമെടുക്കാതെ എത്ര നാള്‍ മാറ്റി വച്ചിരുന്നു എന്നറിയിക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ വനിതാ ശിശുവികസന ഡയറക്ടര്‍ മറുപടി നല്‍കിയിട്ട് എത്ര മാസമായി എന്നറിയിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതീനു ശേഷം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം മറ്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അനുവദിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് എന്ന് വിശദമാക്കാമോ?
1082.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ട് കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ഭൂജല വകുപ്പില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;
( ബി )
കുഴൽകിണർ നിർമ്മാണത്തിനു 6,81,233/- രൂപയുടെ അനുമതി ലഭിക്കുകയും എന്നാൽ കുഴൽകിണർ നിർമ്മാണം 3,94,181/- രൂപ ചിലവഴിച്ചുകൊണ്ട് 2021-2022 സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തുവെങ്കിലും ഈ വരള്‍ച്ചാ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് ആയതില്‍ നിന്നും ജലം ലഭ്യമാകാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
2021-22 കാലഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ച ശേഷവും ഭരണാനുമതി ലഭ്യമായ തുകയില്‍ അവശേഷിക്കുന്ന തുക ഉപയോഗിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ആദ്യ ഘട്ടത്തിൽ കുഴൽകിണർ നിർമ്മാണവും പിന്നീട് കുഴൽകിണറിലെ ജലലഭ്യതക്കനുസരിച്ച് ജലവിതരണ പദ്ധതിയും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ഭൂജലവകുപ്പ് മിനി ജലവിതരണ പദ്ധതികൾക്ക് അനുമതി നൽകുന്നതെന്നിരിക്കെ ഉദ്യോഗസ്ഥ അനാസ്ഥ കാരണം പ്രസ്തുത പദ്ധതിയുടെ ഉപകരണങ്ങല്‍ തുരുമ്പ് എടുത്ത് നശിച്ചിട്ടും ഇത് പരിഹരിക്കുന്നതിനായി ഭൂജല വകുപ്പ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി എന്ത് നടപടി സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് അറിയിക്കാമോ; ഭൂജല വകുപ്പ് മിനി ജലവിതരണത്തിന് കോട്ടയം ജില്ലയില്‍ എവിടെയൊക്കെ 2021-22, 2022-23 കാലഘട്ടത്തില്‍ ജലവിതരണം നടത്തി എന്നറിയിക്കാമോ?
1083.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ ഗ്രൗണ്ട് വാട്ടർ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1084.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുദ്ധജല ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനയ്ക്കുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇതിനുള്ള പ്രത്യേക പരിശീലനം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗ്രാമീണ മേഖലയില്‍ ശുദ്ധജല കണക്ഷനുകള്‍ നല്‍കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
1085.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കിയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്‍കിയ തുക എത്രയെന്ന് വേർതിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ത്വരിതപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ?
1086.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ;
( ബി )
അപ്രകാരം ലഭിക്കുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ജലജീവന്‍ മിഷന് പുറമെയുള്ള വിവിധ കുടിവെള്ള പദ്ധതികളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനും ശുദ്ധത ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1087.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവൻ മിഷൻ മുഖേന കുടിവെള്ള വിതരണം നടത്തുന്ന പദ്ധതിക്ക് ആകെ എത്ര രൂപയാണ് ചെലവ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ കേന്ദ്രവിഹിതം, സംസ്ഥാനവിഹിതം എന്നിവ എത്ര ശതമാനം വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്ഥാപനങ്ങൾ, ഗുണഭോക്തൃവിഹിതം എന്നിവ ഇതിലുണ്ടോ; എങ്കിൽ എത്ര രൂപ വീതമാണ് എന്നുള്ളത് വ്യക്തമാക്കുമോ; പ്രസ്തുത വിഹിതം സംസ്ഥാന സർക്കാർ നൽകുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഇല്ലങ്കിൽ അപ്രകാരം തീരുമാനമെടുക്കുമോ;
( ഡി )
ഈ പദ്ധതിയിൽ സംസ്ഥാനത്ത് എത്ര കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അതിൽ എത്ര കണക്ഷൻ ഇത് വരെ നൽകി എന്നും വ്യക്തമാക്കുമോ;
( ഇ )
കണക്ഷൻ നൽകുന്നതിന് ട്രഞ്ച് എടുത്ത തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകൾ നന്നാക്കുന്നതിന് പണം നീക്കിവെച്ചിട്ടുണ്ടോ; എങ്കിൽ ട്രഞ്ച് എടുത്ത എല്ലാ ഗ്രാമീണ റോഡുകളും പുന:സ്ഥാപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് വ്യക്തമാക്കുമോ?
1088.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, ചാത്തമംഗലം ജലശുദ്ധീകരണശാല നിർമ്മാണ കരാറിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ് ഒരു കരാറുകാരനിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഇതിലെ കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1089.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിലെ താഴെക്കോട്, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഒന്നാം ഘട്ടത്തിൽ ഇരു പഞ്ചായത്തുകളിലെയും എത്ര കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സാധിക്കുമെന്ന് വിശദമാക്കുമോ?
1090.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജലജീവന്‍ മിഷൻ പദ്ധതി മുഖേന നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കിയ പല വീടുകളിലും കൃത്യമായി വെള്ളം ലഭിക്കുന്നില്ല എന്ന് പരാതി ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ?
1091.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ജലനിധി, ഗ്രാമപഞ്ചായത്തുകളുടെ തനത് കുടിവെള്ള പദ്ധതി എന്നിവ നിലനില്‍ക്കുന്ന പ്രസ്തുത മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഒരേ പ്രദേശത്ത് രണ്ട് കുടിവെള്ള പദ്ധതിയും രണ്ട് കണക്ഷനും വരാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് തലത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമോയെന്ന് അറിയിക്കാമോ?
1092.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സ്ഥലത്തും എത്ര കോടി രൂപയുടെ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോ‍ർട്ട് (DPR) ആണ് അംഗീകരിച്ചത് എന്ന് വിശദമാക്കുമോ;
( ബി )
ഏതൊക്കെ പഞ്ചായത്തുകളിലാണ് പ്രവൃത്തി ആരംഭിച്ചത് എന്ന് വിശദമാക്കുമോ?
1093.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വേങ്ങാടിക്കല്‍ പമ്പ് ഹൗസിൽ ഒരു വര്‍ഷത്തിന് മുന്‍പ് സ്ഥാപിച്ച 40 എച്ച്.പി. മോട്ടോര്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാര്യക്ഷമമായി വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കാത്തത് കാരണം നെല്‍കൃഷി ചെയ്യാന്‍ സാധിക്കാതെ നിരവധി കൃഷിക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കുന്ന അടിയന്തര നടപടികള്‍ എന്തൊക്കെയെന്ന് വിശദക്കാമോ?
1094.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവിൽ) തസ്തികയിൽ പി.എസ്.സി. മുഖേന നിയമനം നടത്തേണ്ട എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ; അവയിൽ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യാനുള്ളവ എത്രയാണെന്നും അവ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ;
( ബി )
വകുപ്പിൽ ഓവര്‍സിയര്‍ ഗ്രേഡ് I, II, III (സിവിൽ) തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനുള്ളവയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ; അവയിൽ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തവ എത്രയാണെന്നും റിപ്പോര്‍ട്ട് ചെയ്യാനുള്ളത് എത്രയാണെന്നും വിശദമാക്കാമോ;
( സി )
ജല വിഭവ വകുപ്പിലെ ഗ്രേഡ് III (സിവിൽ) ഓവര്‍സിയര്‍ തസ്തികയുടെ നിലവിലുള്ള ഇൻകമ്പൻസി രജിസ്റ്ററിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1095.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാലപ്പഴക്കം ചെന്ന പ്ലാന്റുകള്‍ വരുത്തിവയ്ക്കുന്ന ജലപ്രതിസന്ധിയും ഊര്‍ജ്ജനഷ്ടവും പരിഹരിക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുമോ; വിശദമാക്കുമോ?
1096.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി 2010 മുതൽ 2022 വരെയുള്ള കാലയളവിൽ ഉത്പാദിപ്പിച്ച ശുദ്ധജലത്തിന്റെ അളവ് ദശലക്ഷം ലിറ്റർ യൂണിറ്റ് അളവിൽ വർഷം തിരിച്ച് പട്ടികയാക്കി ലഭ്യമാക്കുമോ;
( ബി )
2010 മുതൽ 2022 നവംബർ വരെയുള്ള കാലയളവിലെ ശുദ്ധജല ഉല്പാദനത്തിന്റെ ചെലവ് ഒരു കിലോ ലിറ്ററിന് ഓരോ വര്‍ഷത്തിലും എത്രയാണെന്നത് സംബന്ധിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
കേരള വാട്ടർ അതോറിറ്റിക്ക് 2002 മുതൽ 2022 വരെ നൽകിയിട്ടുള്ള നോൺ പ്ലാൻ ഗ്രാന്റ്, പ്ലാൻ ഫണ്ട് എന്നിവ വാട്ടർ അതോറിറ്റി വിനിയോഗിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം റവന്യൂവർഷം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
1 കിലോ ലിറ്റർ ശുദ്ധജലം ഉല്പാദിപ്പിക്കാന്‍ ഉണ്ടാകുന്ന ചെലവ് എന്തൊക്കെ മാനദണ്ഡങ്ങളും സൂത്രവാക്യവും ഉപയോഗിച്ചാണ് കണക്കാക്കുന്നത് എന്നറിയിക്കാമോ;
( ഇ )
നിലവിൽ കേരള വാട്ടർ അതോറിറ്റി ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവൃത്തിക്കുന്നത് എന്നത് വ്യക്തമാക്കുമോ; എങ്കിൽ ലാഭം/നഷ്ടം എത്ര കോടി രൂപ എന്ന് അറിയിക്കുമോ;
( എഫ് )
നോൺ റവന്യൂ വാട്ടർ (NRW) എന്താണെന്നും അത് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കുമോ; നോൺ റവന്യൂ വാട്ടർ, നോൺ വാട്ടർ റവന്യൂ(മറ്റിതര വരുമാനം) എന്നീ ഇനങ്ങളിൽ കഴിഞ്ഞ 5 വർഷക്കാലയളവിൽ ലഭിച്ച നഷ്ടവും വരുമാനവും സംബന്ധിച്ച വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ?
1097.
ശ്രീ എം വിൻസെൻറ്
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുളള ജല വിതരണ പദ്ധതികളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെളളം സാര്‍വത്രികമായി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിയ്ക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി ശുദ്ധജല വിതരണ മേഖല വിപുലീകരിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കുമോ;
( സി )
പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കേരള വാട്ടര്‍ അതോറിറ്റി നടത്തിയ ഇടപെടലുകൾ വിശദമാക്കാമോ?
1098.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മേലുകാവ് പഞ്ചായത്തിലെ ജനങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1099.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ വാട്ടർ ചാർജ് കുടിശ്ശിക ഇനത്തിൽ അടയ്ക്കാനുള്ള ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വാട്ടർ ചാർജ് അടയ്ക്കുന്നതിനായി ബജറ്റ് വിഹിതം അനുവദിച്ചിട്ടും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1100.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേമ്പനാട്ടു കായലിന്റെ പരിസര പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 2022-23 ബഡ്ജറ്റിൽ അനുവദിച്ച തുകയുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1101.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശികയിനത്തിൽ പിരിഞ്ഞ് കിട്ടാനുള്ള ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വാട്ടർ ചാർജ് കുടിശികയായി സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗാർഹിക ഉപഭോക്താക്കൾ, ഗാർഹികേതര ഉപഭോക്താക്കൾ എന്നിവർ അടയ്ക്കാനുള്ള തുക ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഓരോ വിഭാഗത്തിലും ഉള്ള കുടിശിക ആകെ കുടിശികയുടെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ?
1102.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധികവായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരം 2021 മുതൽ ഓരോ വർഷവും വാട്ടർ ചാർജിൽ അഞ്ചു ശതമാനം താരിഫ് വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ഓരോ വർഷവും ലഭിക്കുന്ന അധിക വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം താരിഫ് ഈടാക്കുന്നത് എത്ര വർഷത്തേക്കാണെന്ന് അറിയിക്കുമോ; പ്രസ്തുത താരിഫ് വർദ്ധന പിൻവലിക്കുന്നതിന് സംസ്ഥാന സർക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
5% താരിഫ് വർദ്ധനവിനോടൊപ്പം ലിറ്ററിന് ഒരു പൈസ നിരക്കിൽ വാട്ടർ ചാർജ് ഉയർത്തുകയും കൂടി ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ ബാധ്യത ഉണ്ടാകും എന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ; എങ്കിൽ വാട്ടർ ചാർജ് വർദ്ധനവ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1103.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളത്തിന് ഈടാക്കുന്ന കരത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
ജല അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ എത്ര തുകയാണ് പിരിഞ്ഞ് കിട്ടാനുള്ളതെന്ന് അറിയിക്കുമോ; ഇതിൽ സർക്കാർ ഓഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ഗാർഹിക ഉപഭോക്താക്കൾ, ഗാർഹികേതര ഉപഭോക്താക്കൾ എന്നിവരുടെ കുടിശ്ശിക ഇനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
വെള്ളക്കര കുടിശ്ശിക പിരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
വിതരണത്തിനായി ഉൽപാദിപ്പിക്കുന്ന വെള്ളത്തിന്റെ എത്ര ശതമാനമാണ് വിതരണം ചെയ്യാൻ കഴിയുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
പൈപ്പ് പൊട്ടിയും മറ്റും വെള്ളം പാഴാകുന്നത് തടയുന്നതിനും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിനും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കുമോ?
1104.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള കണക്ഷനുകൾ ഉള്ള ഗാർഹിക ഉപഭോക്താക്കൾ വെള്ളം ഉപയോഗിക്കുന്നില്ല എങ്കിലും നൽകേണ്ട മിനിമം ചാർജ് നിലവിൽ എത്രയാണ്; ഇത്തരത്തിൽ മിനിമം ചാർജ് കണക്കാക്കുന്ന മാനദണ്ഡം അറിയിക്കുമോ;
( ബി )
ലിറ്ററിന് ഒരു പൈസ നിരക്ക് വർദ്ധനവ് നടപ്പാക്കിയാൽ മിനിമം ചാർജ് എത്രയായി വർദ്ധിക്കും എന്ന് അറിയിക്കുമോ; ഇപ്രകാരം നിരക്ക് വർദ്ധനവ് നടപ്പാക്കിയാൽ മിനിമം ചാർജ് നിലവിലെ നിരക്കിന്റെ എത്ര ഇരട്ടിയാകുമെന്ന് വ്യക്തമാക്കുമോ;
( സി )
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അമിത ബാധ്യത വരുത്തുന്ന നിരക്ക് വർധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1105.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടർ ചാർജ് നിർണയിക്കുന്ന വിവിധ സ്ലാബുകൾ ഏതൊക്കെയാണ്;
( ബി )
ഓരോ സ്ലാബിലും വാട്ടർ ചാർജ് നിർണയിക്കുന്നതിനും മിനിമം ചാർജ് നിർണയിക്കുന്നതിനുമുള്ള മാനദണ്ഡവും നിലവിലെ നിരക്കും വ്യക്തമാക്കുമോ;
( സി )
ലിറ്ററിന് ഒരു പൈസ നിരക്കിൽ വാട്ടർ ചാർജ് ഉയർത്തുമ്പോൾ ഓരോ സ്ലാബിലും വാട്ടർ ചാർജിൽ ഉണ്ടാകാവുന്ന അടിസ്ഥാന വർദ്ധനവ് എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ?
1106.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടർ ചാർജ് ലിറ്ററിന് ഒരു പൈസ വർധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വാട്ടർ ചാർജ് വർദ്ധനവിലൂടെ എത്ര കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
വാട്ടർ ചാർജ് കുടിശ്ശിക ഇനത്തിൽ നിലവിൽ പിരിഞ്ഞു കിട്ടാനുള്ള തുക എത്രയാണ്; കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കാര്യക്ഷമമായ നടപടി സ്വീകരിച്ചുകൊണ്ട് വാട്ടർ ചാർജ് വർദ്ധന ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
1107.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക പിരിച്ചെടുക്കുന്നതിനായി ഈ സർക്കാരിന്റെ കാലഘട്ടത്തിൽ ആംനെസ്റ്റി സ്കീമുകൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ നാളിതുവരെ എത്ര തുക ഈ സ്കീം മുഖേന പിരിച്ചെടുക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1108.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ അധികവായ്പാ വ്യവസ്ഥ പ്രകാരം 2021 മുതൽ എല്ലാ വർഷവും അടിസ്ഥാന താരി‍ഫിൽ 5 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വെള്ളക്കരത്തിന്റെ അടിസ്ഥാന താരി‍ഫിൽ 5 ശതമാനം വർദ്ധനവ് എല്ലാ വർഷവും നടത്തുന്നതിന് പുറമെ വീണ്ടും വെള്ളക്കരം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
1109.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഗാര്‍ഹിക - ഗാര്‍ഹികേതര – വ്യവസായ ഗുണഭോക്താക്കളെ ബാധിക്കുന്ന രീതിയില്‍ വെള്ളക്കരം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( സി )
കുടിവെള്ള വിതരണം സ്വകാര്യ കമ്പനി മുഖേന നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
1110.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിക്ക് നിലവിൽ വെള്ളക്കര കുടിശിക ഇനത്തിൽ ലഭിക്കാനുള്ള തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം കൂടിശിക അടയ്ക്കാനുള്ള വന്‍കിട സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും എത്ര തുകയാണെന്നും അറിയിക്കാമോ;
( സി )
എന്തുകൊണ്ടാണ് ഇവരില്‍ നിന്ന് കൂടിശിക തുക ഈടാക്കാന്‍ സാധിക്കാത്തതെന്ന് അറിയിക്കാമോ;
( ഡി )
സര്‍ക്കാര്‍ വെള്ളകരം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ?
1111.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഏന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാന ജല അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ജല അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഗുണപരിശോധനാ ലാബുകൾ പൂര്‍ണ്ണമായും കാര്യക്ഷമായിട്ടുണ്ടോ; അതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1112.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളിൽ നിന്നും കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള തുക എത്രയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇതില്‍ ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്കാക്കളുടെ കുടിശ്ശിക എത്രയെന്നും സര്‍ക്കാര്‍ വകുപ്പുകളുടെ കുടിശ്ശിക എത്രയാണെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും ആയിനത്തില്‍ പിരിച്ചെടുത്ത കുടിശിക തുക എത്രയെന്നും വിശദമാക്കുമോ?
1113.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റി പ്രതിദിനം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 40 മുതൽ 45 ശതമാനം വരെ പാഴായി പോകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇപ്രകാരം ജലം പാഴായി പോകുന്നതുമൂലം ജല അതോറിറ്റിക്ക് ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ജല വിതരണ പൈപ്പുകൾ വഴിയുള്ള ചോർച്ച, ജല മോഷണം, മീറ്ററുകൾ പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥ എന്നിവ മൂലം അതോറിറ്റിക്ക് നഷ്ടം ഉണ്ടാകുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിൽ ഉണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കുന്നതിനായി ജല അതോറിറ്റി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1114.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റിക്ക് കുടിശിക ഇനത്തിൽ ലഭിക്കാനുള്ള തുക കണക്കാക്കിയിട്ടുണ്ടോ; കുടിശിക വരുത്തിയതിൽ സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ജല അതോറിറ്റി നിലവിലെ താരിഫ് നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം പ്രതിവർഷം താരിഫിൽ ലഭിക്കുന്ന വർദ്ധനവ് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ജല അതോറിറ്റിക്ക് ലഭിക്കാനുള്ള കുടിശിക കൃത്യമായി പിരിച്ചെടുത്ത് താരിഫ് വർദ്ധനവ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
1115.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ എന്ന തോതിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
വാട്ടർ അതോറിറ്റി ആയിരം ലിറ്റർ വെള്ളമാണോ ഒരു യൂണിറ്റായി കണക്കാക്കുന്നത് എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിലവർദ്ധനവ് യൂണിറ്റ് അടിസ്ഥാനത്തിന് പകരം ലിറ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കുമോ;
( സി )
വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചാൽ ഓരോ യൂണിറ്റ്(ആയിരം ലിറ്റർ) വെള്ളത്തിനും 10 രൂപ നിരക്കിൽ വർദ്ധിക്കും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചാൽ 10 യൂണിറ്റ് ശരാശരി ഉപഭോഗമുള്ള ഒരു കുടുംബത്തിന്റെ ബില്ലിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടാകും എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത്രയും ഭീമമായ വർദ്ധനവ് തീരുമാനിക്കാൻ ഉണ്ടായ സാഹചര്യം വിശദമാക്കുമോ?
1116.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിന്‍മേല്‍ ചീഫ് എഞ്ചിനിയറുടെ ഓഫീസ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കുമോ?
1117.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം-മുട്ടത്തറ സ്വീവറേജ് പ്രോജക്ട് നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രോജക്ട് എപ്പോള്‍ കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ ഭാഗമായ അരശുംമൂട്-കുഴിവിള സ്ട്രെച്ചിന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ; പ്രസ്തുത സ്ട്രെച്ചിന്റെ പ്രവർത്തികൾ എപ്പോള്‍ പൂര്‍ത്തിയാകും എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രോജക്ടിന്റെ ഭാഗമായി ആക്കുളം, മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
പേട്ട-ആനയറ റോഡില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്വീവറേജ് മെയിന്‍ ലൈനിന്റെ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1118.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കിഫ്ബി പ്രോജക്ട് ആയ അതിയന്നൂര്‍-കോട്ടുകാല്‍ കുടിവെളള പദ്ധതിയുടെ പൂര്‍ത്തിയായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ; പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്ന് വ്യക്തമാക്കുമോ?
1119.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ചന്തവിള, കാട്ടായിക്കോണം, കഴക്കൂട്ടം, പള്ളിത്തുറ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ടെക്നോപാര്‍ക്ക്, ചന്തവിള, കിന്‍ഫ്രാ പാര്‍ക്ക്, മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്ക്, വി.എസ്.എസ്.സി. എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിനായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നും ആയത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1120.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ചപ്പാരപ്പടവിലെ കിണര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍ പരിഹരിച്ച് പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
1121.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭ, പൂതക്കുളം ഗ്രാമപഞ്ചായത്ത് എന്നിടങ്ങളിലേക്കായി ഒരു ചെറുകിട കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനായി വാട്ടർ അതോറിറ്റി കൊല്ലം പ്രോജക്ട് ഡിവിഷൻ ചീഫ് എൻജിനിയർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ അറിയിക്കുമോ;
( ബി )
പരവൂർ, പൂതക്കുളം പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകി ആയത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്നത് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നിർദ്ദേശം സംബന്ധിച്ച തുടർനടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1122.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി എന്നിവ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
മേൽമുറി കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി ജല ജീവൻ മിഷനിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കാമോ?
1123.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
പ്രസ്തുത പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായിട്ടുള്ള കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?
1124.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിൽ ജലജീവൻ പദ്ധതിയിൽ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ളതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1125.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ നിന്നും മണ്‍വിള, പുതുകുന്ന് കുടിവെള്ള സംഭരണികളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പ്‍ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രസ്തുത പ്രവൃത്തി പകുതി വഴിയില്‍ നിലച്ച് പോയതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഈ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ?
1126.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിനായി സംഭരണികള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഭൂമി വാട്ടര്‍ അതോറിറ്റിക്ക് വിട്ടുകിട്ടുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.