STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided


1483.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വില്ലേജുതല ജനകീയ സമിതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന്; വ്യക്തമാക്കാമോ;
( ബി )
വില്ലേ‌‍‍‍‍ജുതല ജനകീയ സമിതികളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ഡിജിറ്റൽ റീസർവേ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വില്ലേജുതല ജനകീയ സമിതികള്‍ക്ക് നിർണ്ണായകമായ പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന്; വ്യക്തമാക്കാമോ;
( ഡി )
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വില്ലേജുതല സമിതികൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1484.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ വാതക്കാട് പട്ടികജാതി കോളനി പ്രദേശത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളിലേയ്ക്ക് പോകുന്ന റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പട്ട് ക്യഷി വകുപ്പ് സെക്രട്ടറിയുടെ 18.10.2022-ലെ 396/എന്‍.സി.എ/2022/ക്യഷി നമ്പര്‍ കത്ത് എന്നാണ് കളക്ടര്‍ക്ക് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കത്തിന്മേല്‍ കളക്ടര്‍ എന്നാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രദേശത്തെ രോഗികളെ കസേരയില്‍ ചുമന്ന് കൊണ്ടു പേകുന്ന സ്ഥിതിക്ക് പരിഹാരം കാണുന്ന വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ആയത് വൈകിപ്പിക്കുന്ന നടപടി പരിശോധിക്കുമോ; പ്രസ്തുത റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1485.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്, മലപ്പുറം, കോഴി​ക്കോട് ജില്ലകളിൽ കൂടി കടന്നു പോകുന്ന നിർദ്ദിഷ്ട ​ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് നൽകുന്ന നഷ്ട പരിഹാരത്തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ട പരിഹാരമായി മാർക്കറ്റ് വിലയുടെ ഇരട്ടിത്തുക നൽകാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് ആവശ്യമായ നിർദ്ദേശം നൽകാമോ?
1486.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താലൂക്ക് ലാൻഡ് ബോർഡുകൾക്ക് പകരം സോണൽ ലാൻഡ് ബോർഡുകൾ സ്ഥാപിച്ച് സർക്കാർ ഉത്തരവ് ആയിട്ടുണ്ടോ; എങ്കിൽ എത്ര സോണുകളാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
സോണൽ ലാൻഡ് ബോർഡുകൾക്ക് പകരം ഓരോ ജില്ലയ്ക്കും പ്രത്യേക ലാൻഡ് ബോർഡുകൾ സ്ഥാപിച്ചു മിച്ചഭൂമി കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
1487.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജക മണ്ഡലത്തിൽ എവിടെയെല്ലാമാണ് റവന്യൂ പുറമ്പോക്ക് ഭൂമിയുള്ളതെന്ന വിവരം അറിയിക്കാമോ; പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം, സർവ്വേ നമ്പർ, ഉൾപ്പെടുന്ന വില്ലേജ്, ഉൾപ്പെടുന്ന താലൂക്ക് എന്നിവ ലഭ്യമാക്കാമോ?
1488.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തെന്നല വില്ലേജിൽപ്പെട്ട കോഴിച്ചെനയിലെ കണ്ടംചിറ പറമ്പ് എന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഏത് വകുപ്പിനാണെന്ന് വിശദമാക്കാമോ;
( ബി )
ഈ ഭൂമിയുടെ സ്കെച്ച്, സൈറ്റ് പ്ലാൻ, വിസ്തീർണം, സർവ്വേ നമ്പറുകൾ എന്നിവയുടെ പകർപ്പുകൾ സഹിതമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ ?
1489.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എടക്കര പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് 03.03.2022-ല്‍ ചേര്‍ന്ന ഭൂമി തരം മാറ്റുന്നതിനുള്ള സംസ്ഥാനതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശവും പകര്‍പ്പും ലഭ്യമാക്കാമോ; എടക്കര വില്ലേജിൽ സര്‍വ്വെ നമ്പര്‍ 1065/2-ല്‍പ്പെട്ട 0.1619 ഹെക്ടര്‍ സ്ഥലത്തിന് പരിവര്‍ത്തനാനുമതി നല്‍കാവുന്നതാണെന്ന് പ്രസ്തുത സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എടക്കര പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിന് വിട്ടുകിട്ടിയ സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണോ എന്നറിയിക്കാമോ; ഇത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നൽകാമോ;
( സി )
2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 27എ(8) പ്രകാരം പെരിന്തല്‍മണ്ണ ആർ.ഡി.ഒ മേല്‍ വിഷയത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ നല്‍കാമോ;
( ഡി )
സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രസ്തുത ഭൂമിയില്‍ അവസാനമായി കൃഷി ചെയ്തിരുന്നത് എത്ര വര്‍ഷം മുമ്പായിരുന്നുവെന്നും പ്രസ്തുത സര്‍വ്വെ നമ്പരുള്‍പ്പെടുന്ന റവന്യൂ ബ്ലോക്കിലോ സമീപ ബ്ലോക്കുകളിലോ സമാനമായ നഞ്ച സ്വഭാവമുള്ള ഭൂമികളില്‍ ഏതെങ്കിലും തരത്തിലുള്ള കെട്ടിട നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഇ )
മറ്റ് സ്ഥലങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഭൂമി തരം മാറ്റുന്നതിന് സര്‍ക്കാരിന് പ്രത്യേക അധികാരമുണ്ടോ; എങ്കില്‍ ആയതിനുള്ള നടപടിക്രമം വിശദമാക്കാമോ?
1490.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ.കെ.രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തണ്ണീർത്തടം നികത്തൽ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നത് വഴി ഖജനാവിൽ എത്തിയ തുക എപ്രകാരം വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് വക മാറ്റുന്നതിനുള്ള നിർദേശം ഉയർന്നിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
റവന്യൂ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ലഭിച്ച തുക തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറ്റാനുള്ള നിർദേശം ഉയർന്നുവരാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
1491.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവെയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമിയും കെട്ടിടവും കൃഷിയിടങ്ങളും തൊഴിലും ഉള്‍പ്പെടെ നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ഭവനരഹിതരായ ഭൂഉടമകള്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ നിന്നും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിനും, കാര്‍ഷിക വിളകള്‍ക്ക് അവയുടെ ആയുസ്സ് കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
1492.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ നറുകര വില്ലേജ് വിഭജിച്ച് കരുവമ്പ്രം വില്ലേജ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
എടപ്പറ്റ വില്ലേജ് ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1493.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂനികുതി ഓൺലൈനായി അടക്കുന്നതിനുള്ള സംവിധാനം എല്ലാ വില്ലേജുകളിലും നടപ്പിലായിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;
( സി )
മുഴുവൻ വില്ലേജുകളിലും ഓൺലൈനായി നികുതി അടക്കുന്നതിനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തുമോ ?
1494.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ച് സർക്കാർ ഉത്തരവുണ്ടെങ്കിലും മറ്റ് വകുപ്പുകള്‍ ഇത് അംഗീകരിക്കാതെ, സർട്ടിഫിക്കറ്റുകൾ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ പുതിയത് ഹാജരാക്കുവാൻ ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മറ്റ് വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഹാജരാക്കേണ്ട രേഖകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുന്ന തരത്തില്‍ മാറ്റം വരുത്താത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും ഉത്തരവ് കര്‍ശനമായി പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1495.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി പത്താം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ, ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങൾ വിശദീകരിക്കാമോ;
( ബി )
1960, 1993 എന്നീ വർഷങ്ങളിലെ ഭൂപതിവ് നിയമങ്ങളിൽ ഭേദഗതിയിലൂടെ വരുത്തുവാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
22/8/2019, 14/10/2019 എന്നീ തീയതികളിൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളിൽ നിന്ന് വിഭിന്നമായി എടുത്തിട്ടുള്ള തീരുമാനങ്ങൾ എന്തെല്ലാം; പ്രസ്തുത ഉത്തരവുകൾ റദ്ദ് ചെയ്യുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പട്ടയ ഭൂമിയിൽ കാലാകാലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നികുതിയും അനുബന്ധ ഫീസുകളും നൽകി നിർമ്മിച്ചിട്ടുള്ള 1500 വരെയും 1500ൽ കൂടുതലും ചതുരശ്ര അടിയുള്ള നിർമ്മിതികൾക്ക് അപേക്ഷ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ചുമത്തി ക്രമവൽക്കരിക്കുമെന്ന തീരുമാനത്തിന്റെ സാംഗത്യം എന്താണെന്ന് വിശദീകരിക്കാമോ;
( ഇ )
വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ, 01/01/1977 -ന് മുൻപുള്ള പട്ടയം ലഭിക്കാത്ത കുടിയേറ്റ ഭൂമികളിലെ നിർമിതികൾ, എന്നിവ സംബന്ധിച്ച സർക്കാർ നിലപാട് വിശദീകരിക്കാമോ;
( എഫ് )
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് സംസ്ഥാനത്തെ ഇതര ജില്ലകളിലെ ജനങ്ങൾക്കുള്ളതു പോലെ ഭൂമി സംബന്ധമായ നിയമപരമായ അവകാശങ്ങൾ മുൻകാല പ്രാബല്യത്തോടെ സ്ഥിരീകരിക്കാൻ നിയമപരമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1496.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എൽ. കുടുംബത്തിൽപ്പെട്ട പ്രധാന വരുമാനക്കാർ കോവിഡ് മൂലം മരണപ്പെട്ടാൽ അത്തരം കുടുംബങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപ ധനസഹായം നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എത്ര കുടുംബങ്ങൾക്ക് എത്ര മാസത്തേക്ക് ധനസഹായം നൽകിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്രപേർക്ക് ആനുകൂല്യം നൽകി; ഏത് കാലയളവ് വരെ നൽകി; എത്ര അപേക്ഷകൾ നിരസിച്ചു; അപേക്ഷകൾ നിരസിക്കാനുള്ള കാരണം എന്നിവ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
1497.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഏറ്റവും അടുത്ത ബന്ധുവിന് അമ്പതിനായിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയിൽ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1498.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിൽ റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജൻസികള്‍ എന്നിവ മുഖാന്തിരവും നടപ്പാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച് തൽസ്ഥിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജൻസികള്‍ എന്നിവ മുഖാന്തിരവും നടപ്പിലാക്കേണ്ട പ്രസ്തുത മണ്ഡലത്തിൽ ഉള്‍പ്പെടുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1499.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഇനിയും പട്ടയം ലഭിക്കാനുള്ളവരുടെ എണ്ണം വില്ലേജ് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ വിവിധ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1500.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി താലൂക്കില്‍ എത്ര കുടുംബങ്ങളാണ് പൊതുമരാമത്ത് റോഡ് പുറമ്പോക്കില്‍ താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ കുളം പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, ആറ്റു പുറമ്പോക്ക്, സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് തരം തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഈ വിഷയത്തില്‍ സര്‍ക്കാരിന് പരാതികളോ നിവേദനങ്ങളോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
1501.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെെവശാവകാശ വസ്തുവിന്മേല്‍ പട്ടയം ലഭിക്കാനുളള എത്ര അപേക്ഷകള്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്നും വില്ലേജ് തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ബാക്കിയുള്ളവ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1502.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശവാസികളില്‍ താമസ സ്ഥലത്തിന് പട്ടയത്തിനപേക്ഷ നല്കി വര്‍ഷങ്ങളായിട്ടും പട്ടയം ലഭിക്കാത്ത എത്ര കുടുംബങ്ങളുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്ക് സമയബന്ധിതമായി പട്ടയം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
ഇതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ കാലയളവിനുള്ളില്‍ നാളിതുവരെ എത്ര പേര്‍ക്ക് ഇത്തരത്തില്‍ പട്ടയം നല്കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1503.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തിൽ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളവരുടെ എണ്ണം വ്യക്തമാക്കാമോ?
1504.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോങ്ങാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എത്ര അപേക്ഷകള്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികൾ വ്യക്തമാക്കാമോ?
1505.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കോളനികളിലെയും ആദിവാസി മേഖലകളിലേയും പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1506.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിനുളള നടപടികള്‍ സുഗമമാക്കുന്നതിനായി റവന്യൂ, വനം, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംയുക്ത അദാലത്തുകള്‍ വിവിധ താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാമോ?
1507.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ വയനാട് ജില്ലയില്‍ ആകെ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇങ്ങനെ വിതരണം ചെയ്ത പട്ടയങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് പട്ടയം ലഭ്യമാക്കി എന്ന് വിശദമാക്കാമോ;
( സി )
വയനാട് ജില്ലയില്‍ പട്ടയവിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1508.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പട്ടയം ലഭിക്കാനായി എത്ര അപേക്ഷകള്‍ വിവിധ താലൂക്ക് ഓഫീസുകളിലായി നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
ചീമേനി വില്ലേജില്‍ ഇനിയും പട്ടയം കിട്ടാത്ത എത്ര പേര്‍ ഉണ്ടെന്നും ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1509.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡല പരിധിയിൽ പട്ടയത്തിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ട്; ആയതിന്റെ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ?
1510.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ 2017-ന് ശേഷം ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി തീരുമാനപ്രകാരം എത്ര പേർക്ക് പട്ടയം നല്‍കുന്നതിനാണ് ശിപാര്‍ശ നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്രപേർക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത താലൂക്കില്‍ പട്ടയം ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
അപേക്ഷകരുടെ വിവരങ്ങള്‍ വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ?
1511.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയം ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുളള അപേക്ഷകളുടെ ജില്ല/താലൂക്ക് തിരിച്ചുളള പട്ടിക ലഭ്യമാക്കാമോ; ഈ അപേക്ഷകളുടെ കാലപ്പഴക്കം കണക്കാക്കിയിട്ടുണ്ടോ;
( ബി )
അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇത് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ആലപ്പുഴ നഗരസഭയിലെ വാടയ്ക്കല്‍ ബീച്ച് പ്രദേശത്ത് നഗരസഭ സ്ഥലം വാങ്ങി നല്‍കിയ കുടുംബങ്ങളില്‍ ഇതുവരെ എത്രപേര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട്; ഇനി എത്രപേര്‍ക്ക് കൂടി പട്ടയം നല്‍കാനുണ്ടെന്നും ആയത് എന്നു കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1512.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെെവശാവകാശ വസ്തുവിന്മേല്‍ പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്നും വില്ലേജ് തിരിച്ച് അറിയിക്കാമോ;
( ബി )
ഇനി പട്ടയം ലഭിക്കാനുള്ള അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
1513.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2020 മുതല്‍ 2022 വരെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെ; ആയതിന്റെ വിശദാംശം ഭരണാനുമതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്ര൮ത്തികള്‍ക്ക് കളക്ട്രേറ്റില്‍ നിന്ന് ഭരണാനുമതി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; കളക്ട്രേറ്റില്‍ നിന്ന് ഭരണാനുമതി നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് പുറമേ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിന്റെ ആവശ്യകതയുണ്ടോ; എങ്കിൽ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിന്റെ ആവശ്യകതയിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തിരുവനന്തപുരം കളക്ട്രേറ്റില്‍, ദുരന്ത പ്രതികരണ നിധിയില്‍ ഉള്‍പ്പെട്ട പാറശാല മണ്ഡലത്തിലെ എത്ര പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി ലഭ്യമാക്കാനുണ്ട് എന്നുള്ള വിശദാംശം പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ; ഭരണാനുമതിക്കായുള്ള എസ്റ്റിമേറ്റ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് കളക്ട്രേറ്റില്‍ ലഭിച്ച തീയതി, പ്രവൃത്തിയുടെ പേര്, അടങ്കല്‍ തുക എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കാമോ?
1514.
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ മോക് ഡ്രിൽ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, മുൻകരുതലുകൾ എന്നിവ പാലിക്കപ്പെടാതിരുന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1515.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ തളിപ്പറമ്പ് താലൂക്കിലെ പട്ടുവം വില്ലേജില്‍ കൂത്താട്ട് കുന്നിടിഞ്ഞതിനെത്തുടർന്ന് വീടുകൾക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1516.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ 16.10.2021 നുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പഞ്ചായത്തിലുണ്ടായ നാശനഷ്ടങ്ങള്‍ എന്തൊക്കെയാണ്; ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം, പരിക്കേറ്റവരുടെ എണ്ണം, പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍, ഭാഗികമായി തകര്‍ന്നതും വാസയോഗ്യമല്ലാതായതുമായ വീടുകള്‍, കൃഷി നാശം, ഇവ സംബന്ധിച്ച വിശദാംശം പട്ടിക തിരിച്ച് നല്‍കാമോ;
( ബി )
അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പരിക്കേറ്റവര്‍ക്ക് നല്‍കിയ ധനസഹായം സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
ഈ ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ഇ )
ദുരന്തത്തില്‍ തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍ എന്നിവ പുനര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടോ; ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( എഫ് )
ആകെ എത്ര രൂപയുടെ നഷ്ടമാണ് എല്ലാ ഇനത്തിലുമായി കണക്കാക്കിയിട്ടുള്ളത്; വിശദാംശം നല്‍കാമോ?
1517.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായി ലഭിച്ച അപേക്ഷകള്‍ എന്നത്തേക്ക് പൂർണ്ണമായും തീർപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത കര്‍മ്മപദ്ധതി നടപ്പിലാക്കിയതുവഴി ലഭിച്ച വരുമാനം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ഡി )
ലഭിച്ച അപേക്ഷകള്‍ പൂർണ്ണമായും തീർപ്പാക്കുമ്പോൾ എന്ത് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1518.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി, കുറുപ്പന്തറ എന്നീ റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്കായുള്ള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്കായി 19(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ള കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പിനായുള്ള പുനരധിവാസ പാക്കേജ് അംഗീകരിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;
( ഡി )
ഇതിനായി കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലെന്ന് വിശദീകരിക്കാമോ;
( ഇ )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇനി അവശേഷിക്കുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ?
1519.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.സി.എല്‍ കമ്പനി മൂലം ഒറ്റപ്പെട്ടുപോയ വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്തിലെ അയ്യന്‍കുഴി നിവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സമിതി സമര്‍പ്പിച്ച ഡബ്ല്യു.പി.(സി) നം.7268/2013 ഹര്‍ജിയില്‍ പ്രസ്തുത സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ 2021 സെപ്റ്റംബര്‍ 15-ാം തീയതി ബഹു. ഹെെക്കോടതി നിര്‍ദ്ദേശിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബഹു. ഹെെക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1520.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചല്‍ പഞ്ചായത്തില്‍ ചട്ടമ്പി സ്മാരക നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്തായെന്നും തുടര്‍ നടപടി എന്താണെന്നും വിശദമാക്കാമോ?
1521.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
പാലം നിര്‍മ്മാണം നടത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇനിയും ആരംഭിയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാല്യൂവേഷന്‍, നഷ്ടപരിഹാരം അനുവദിക്കല്‍ തുടങ്ങിയ റവന്യൂ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ;
( സി )
കാലങ്ങളായി കെെവശം വച്ചിട്ടുള്ളതും പട്ടയമോ, ആധാരമോ ഉള്ളതും, മുഴുവന്‍ കെെവശ ഭൂമിക്കും നികുതി അടച്ചു വരുന്നതുമായ ഭൂഉടമകള്‍ക്ക് എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ?
1522.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലാന്‍ഡ്‌ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭൂമി വിട്ടുനല്‍കിയ എല്ലാവർക്കും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ അതിനുവേണ്ടിയുള്ള നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്നും വിശദമാക്കാമോ?
1523.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലശമല ഇക്കോ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് പഞ്ചായത്ത് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിലവില്‍ ഉണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1524.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള റിംഗ് റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; തുടര്‍ നടപടി എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
1525.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയ നിര്‍മ്മാണത്തിന് ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ അഞ്ചേക്കർ സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; സ്ഥലം കെെമാറുന്നതിനുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1526.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ഏതെല്ലാം വികസന പദ്ധതികൾക്കാണ് വകുപ്പുതല കൈമാറ്റത്തിലൂടെയും പാട്ട വ്യവസ്ഥയിലൂടെയും റവന്യൂ ഭൂമി വിട്ടു നൽകുന്നതിനുള്ള അപേക്ഷകൾ പരിഗണനയിൽ ഉള്ളതെന്ന് പറയാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ ഓരോന്നിനും തീർപ്പു കൽപ്പിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത അപേക്ഷകൾ വേഗത്തിൽ തീർപ്പ്കല്പിച്ച് ഭൂമി കൈമാറ്റ നടപടികൾ പൂർത്തീകരിക്കാമോ?
1527.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴിഞ്ഞും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചും കൈവശം വച്ചിരിക്കുന്ന റവന്യൂ ഭൂമി തിരിച്ച് പിടിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ എത്ര ഹെക്ടര്‍ ഭൂമി സര്‍ക്കാരിലേക്ക് ഇത്തരത്തില്‍ തിരിച്ച്പിടിക്കുവാൻ സാധിച്ചുവെന്ന് വ്യക്തമാക്കാമോ?
1528.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ , സംസ്ഥാനപാതക്കരികില്‍ സ്ഥിതി ചെയ്യുന്ന പേരാമ്പ്ര റഗുലേറ്റിംഗ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കേസിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എന്തൊക്കെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു എന്നറിയിക്കാമോ;
( സി )
കൂടുതല്‍ രേഖകള്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടോ; ആയത് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1529.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നിയോജകമണ്ഡലത്തിലെ നിർദിഷ്ട റവന്യൂ ടവറിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
എങ്കില്‍ എന്താണ് തടസ്സമെന്ന് വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവൃത്തികൾ എന്നത്തേക്ക് ആരംഭിക്കാനാകും?
1530.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കപ്പെടുന്ന റോഡുകളുടെ പ്ര൮ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ വിമുഖത കാട്ടുന്നുവെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം പ്ര൮ത്തികളുടെ ബില്ല് മാറുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന പ്രവൃത്തികളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1531.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബർ മാസമുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
വീട് നിർമ്മിക്കുന്നതിനായി എത്ര കുടുംബങ്ങള്‍ക്കാണ് നഷ്ട പരിഹാര തുക പൂർണമായും അനുവദിച്ചിട്ടുള്ളതെന്നും ഇനിയും എത്ര കുടുംബങ്ങള്‍ക്കാണ് നഷ്ട പരിഹാരം ലഭ്യമാക്കാനുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് എന്നത്തേക്ക് സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1532.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റോഡ് പുനരുദ്ധാരണത്തിനായി ഫ്ല‍ഡ് റിലീഫ് ഫണ്ടുപയോഗിച്ച് 2016 മുതല്‍ നാളിതുവരെ അനുവദിച്ച പ്രവൃത്തികളുടെ വിവരം ലഭ്യമാക്കാമോ; ഇതില്‍ ഏതെല്ലാം പ്രവൃത്തികളാണ് നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളതെന്നും തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഫ്ല‍ഡ് റിലീഫ് ഫണ്ടിനുള്ള അപേക്ഷകള്‍ നിയമസഭാ സാമാജികര്‍ മുഖേനയാണോ നല്‍കേണ്ടത്; ഇതിനായുള്ള അപേക്ഷകള്‍ മറ്റാര്‍ക്കൊക്കെ സമര്‍പ്പിക്കാമെന്ന് അറിയിക്കാമോ; തദ്ദേശ സ്ഥാപനങ്ങള്‍ക്കോ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കോ അപേക്ഷകള്‍ സമര്‍പ്പിക്കാമോ;
( സി )
ഫ്ല‍ഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; പ്രവൃത്തികള്‍ തിരഞ്ഞെടുക്കുന്നത് ആരാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ 2021-2022, 2022-2023 വര്‍ഷങ്ങളില്‍ ഫ്ല‍ഡ് റിലീഫ് ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികളുടെ വിവരം നിയോജകമണ്ഡലങ്ങള്‍ തിരിച്ച് വിശദമാക്കാമോ;
( ഇ )
വിവിധ ഗ്രാമപഞ്ചായത്തംഗങ്ങളും നിയമസഭാംഗങ്ങളും ഫ്ലഡ് റിലീഫ് ഫണ്ടിനായി പ്രപ്പോസല്‍ സമര്‍പ്പിച്ചാല്‍ ഇതില്‍ ആരുടെ ശിപാര്‍ശകളാണ് അംഗീകരിക്കുന്നതെന്ന് അറിയിക്കാമോ?
1533.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതികളില്‍ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണത്തില്‍ ഉള്‍പ്പെടുത്തി 2019-20 മുതല്‍ 2021-22 വരെ ഭരണാനുമതി ലഭിച്ച മങ്കട മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ഇനി പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നവ ഏതെല്ലാം; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാകളക്ടര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി അവലോകനം ചെയ്യാറുണ്ടോയെന്നും വര്‍ഷം തിരിച്ചുള്ള പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കുന്നുണ്ടോയെന്നും അറിയിക്കുമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; കാലതാമസം നേരിടുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് കർശന നിര്‍ദ്ദേശം നല്‍കുമോ?
1534.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥല സൗകര്യമില്ലാത്തത് കാരണം ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന രണ്ടേക്കർ സ്ഥലത്ത് പുതിയ ബ്ലോക്ക് നിര്‍മ്മിക്കണമെന്ന നിരന്തരമായ ആവശ്യം പരിഗണിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
1535.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
1536.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂമിശാസ്ത്രപരമായ വലിയ വില്ലേജുകള്‍ വിഭജിയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദേശത്തിന്മേല്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടി വിശദമാക്കാമോ;
( ബി )
വിഭജിയ്ക്കാൻ ഉദ്ദേശിക്കുന്ന വില്ലേജുകളുടെ ജില്ല തിരിച്ചുള്ള വിശദാംശം വെളിപ്പെടുത്താമോ;
( സി )
കൊല്ലം താലൂക്കിലെ വടക്കേവിള വില്ലേജ് വിഭജിയ്ക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; എങ്കില്‍ പരിഗണിക്കുമോ; വിശദാംശം നൽകുമോ?
1537.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജകമണ്ഡലത്തില്‍പ്പെട്ട തൃക്കൂര്‍-കല്ലൂര്‍ ഗ്രൂപ്പ് വില്ലേജുകളെ വിഭജിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തൃക്കൂര്‍ വില്ലേജില്‍ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി ലഭിച്ചിട്ടുള്ള സ്ഥലത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനും കല്ലൂര്‍ വില്ലേജ് ഓഫീസ് നിലവിലെ കെട്ടിടത്തില്‍ തുടരുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1538.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമ്പാശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നെടുമ്പാശ്ശേരി വില്ലേജില്‍ ബ്ലോക്ക് 9 ല്‍ ഉള്‍പ്പെട്ട 50 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി ലഭ്യമാക്കണമെന്ന അപേക്ഷയില്‍ ( 1507/VIP/M (R&H)/2021 , തീയതി 29/10/2021) റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തിലുള്ള കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
നെടുമ്പാശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്ററിന് മേല്‍ പരാമര്‍ശിച്ച ഭൂമി വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം അനുവദിക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ കള്കടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യാക്കുമോ;
( സി )
ഈ വിഷയത്തില്‍ ആവശ്യമായ അടിയന്തിര തുടര്‍ നടപടികള്‍ സ്വീകരിക്കുമോ?
1539.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുകുന്ദപുരം താലൂക്കിലെ തൃക്കൂര്‍-കല്ലൂര്‍ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജ് ഓഫീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കല്ലൂര്‍ ഓഫീസിനെ കല്ലൂര്‍ വില്ലേജ് ഓഫീസ് മാത്രമാക്കുന്നതിനും തൃക്കൂരില്‍ പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് തൃക്കൂര്‍ വില്ലേജ് ഓഫീസ്‌ അനുവദിയ്ക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1540.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റ് വിഹിതം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും വാങ്ങുന്നതിനും രജിസ്ട്രേഷന്‍ നടത്തുന്നതിനും സ്വീകരിക്കേണ്ടുന്ന നടപടി ക്രമങ്ങള്‍ വിശദമാക്കാമോ?
1541.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണ്ണയവുമായും ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മീഷണറേറ്റ് തലത്തിൽ നിയോഗിച്ച ടീം ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ; റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാം;
( സി )
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണെന്നിരിക്കെ ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്ത് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ?
1542.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍, ചെറുവണ്ണൂര്‍ വില്ലേജോഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഓഫീസുകള്‍ താല്‍ക്കാലികമായി സ്വകാര്യ വ്യക്തികളുടെ വാടക കെട്ടിടങ്ങളിലേയ്ക്ക് മാറ്റിയിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത കെട്ടിടങ്ങള്‍ക്ക് പി.ഡബ്ല്യൂ.ഡി. നിശ്ചയിച്ച പ്രതിമാസ വാടക എത്രയായിരുന്നു;
( സി )
എത്ര കാലത്തേയ്ക്കാണ് പ്രസ്തുത കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തതെന്ന് വ്യക്തമാക്കാമോ; എത്ര കാലം പ്രസ്തുത ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
കെട്ടിട ഉടമസ്ഥര്‍ക്ക് പി.ഡബ്ല്യൂ.ഡി. നിശ്ചയിച്ച വാടക പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വാടക പൂര്‍ണ്ണമായി എന്നത്തേയ്ക്ക് നല്‍കുമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വാടക അനുവദിച്ച് നല്‍കുന്നതിന് എന്തെങ്കിലും നിയമതടസ്സം നിലവിലുണ്ടോ; വിശദമാക്കാമോ?
1543.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ ഒഴി‍ഞ്ഞ് കിടക്കുന്ന സ്ഥലം എം.എല്‍.എ. ഓഫീസിന് വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ ലാന്റ് റവന്യൂ കമ്മീഷണര്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;
( സി )
ഇക്കാര്യം പരിശോധിക്കാന്‍ വൈക്കം തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് വൈക്കം തഹസീല്‍ദാർ കോട്ടയം ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
1544.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് ഓഫീസിലെ സ്ഥിരം തസ്തികകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥിരം തസ്തികകളിൽ നിലവിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തസ്തികകൾ എത്ര കാലമായി ഒഴിഞ്ഞ് കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;
( ഇ )
പ്രസ്തുത താലൂക്ക് ഓഫീസിൽ നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമെന്താണെന്ന് വിശദമാക്കാമോ;
( എഫ് )
പ്രസ്തുത തസ്തികകളിലെ ഒഴിവുകള്‍ എപ്പോൾ നികത്താനാകുമെന്ന് വ്യക്തമാക്കാമോ?
1545.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാൻഡ് റവന്യൂ, സർവേയും ലാൻഡ് റെക്കോഡ്സും, ലാൻഡ് റിഫോംസ്, ഭവന നിർമ്മാണം എന്നീ വകുപ്പുകളുടെ കീഴിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരങ്ങൾ നൽകുമോ; ഈ ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്നതും വ്യക്തമാക്കുമോ;
( ബി )
ഈ ഓഫീസുകൾ എത്രകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും അവയ്ക്ക് അനുവദിച്ചിട്ടുള്ള തസ്തികകൾ ഏതൊക്കെയാണെന്നുമുള്ള ഓഫീസ് തിരിച്ചുള്ള വിവരം നല്കുമോ;
( സി )
ഈ ഓഫീസുകളിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി പ്രസ്തുത ഒഴിവുകൾ തുടരുന്നു എന്നുമുള്ള വിവരം ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ?
1546.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയോടനുബന്ധിച്ചുള്ള ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും പുനർവിന്യസിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച വിജ്ഞാപനം സർക്കാർ മരവിപ്പിച്ചിട്ടുണ്ടോ വ്യക്തമാക്കുമോ;
( സി )
സിൽവർ ലൈൻ പദ്ധതിക്കായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവുന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1547.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സബ് കളക്ടർ/ആർ.ഡി.ഒ തസ്തികകളിൽ അനുവദനീയമായതിലും അധികമായി ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് മൂലം എത്ര തഹസിൽദാർമാർക്ക് അർഹതപ്പെട്ട പ്രമോഷൻ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ പ്രകാരം പ്രമോഷൻ നഷ്ടപ്പെട്ട തഹസിൽദാർമാർക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1548.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള ജീവനക്കാരുടെ എണ്ണം എത്രയാണ്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എത്ര വില്ലേജ് ഓഫീസുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വര്‍ദ്ധിച്ച ജോലിഭാരം കണക്കിലെടുത്ത് നിലവിലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1549.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം ഗ്രാമപഞ്ചായത്തില്‍ ഭഗവതി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള പുറമ്പോക്ക് ഭൂമി വിട്ടുനല്‍കുന്നതിനുള്ള അനുമതിയ്ക്കായി എറണാകുളം കളക്ടറേറ്റില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് 11.10.2022‌-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വിശദമാക്കാമോ;
( ബി )
ഗ്രാമപഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതും അമ്പതോളം കുടുംബങ്ങള്‍ പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കുന്നതുമായ പ്രസ്തുത റോഡിന്റെ ആവശ്യകത കണക്കിലെടുത്ത് അനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച ലാന്റ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേയും സെക്രട്ടേറിയറ്റിലെയും ഫയല്‍ നമ്പര്‍ വ്യക്തമാക്കാമോ?
1550.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിനായി എത്ര പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
1551.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ (എ) വകുപ്പിന്റെ 29.10.2021 ലെ ഉത്തരവ് (കൈ) നം. 5/2021/DMD പ്രകാരം ജിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവർ നടത്തിയ പഠനങ്ങൾ പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ നൂറ്റിപ്പത്ത് കുടുംബങ്ങളേയും മീനച്ചിൽ താലൂക്കിലെ നൂറ്റിമുപ്പത്തിയെട്ട് കുടുംബങ്ങളേയും നിലവിൽ താമസിക്കുന്ന പ്രദേശത്തുനിന്നും മാറ്റി പാർപ്പിക്കേണ്ടതാണെന്നും ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിക്കുന്നതിന് ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകി പുനരധിവസിപ്പിക്കേണ്ടതാണെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ എത്ര കുടുംബങ്ങൾക്ക് ഈ തുക അനുവദിച്ചിട്ടുണ്ട്; അറിയിക്കുമോ;
( സി )
ഇനിയും എത്ര കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം അനുവദിക്കാനുള്ളതെന്നും കാലതാമസത്തിന്റെ കാരണവും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇനിയും മാറ്റിപ്പാർപ്പിക്കാനുള്ളവരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1552.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ വീട് തകര്‍ന്നതായി കാണിച്ച് തിരൂര്‍ താലൂക്കിലെ പുത്തൂര്‍ വില്ലേജിലെ ചാമപറമ്പില്‍ ഷിനി എന്ന ആളില്‍ നിന്നും എന്തെങ്കിലും അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേലുള്ള നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ?
1553.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പില്‍ നിന്നും ന്യൂനതകള്‍ പരിഹരിച്ച പുതുക്കിയ വിശദാംശം ലഭ്യമാക്കുന്നതിനായി പുരാവസ്തു ഡയറക്ടര്‍ നല്‍കിയ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി നല്‍കേണ്ട റവന്യൂ വിശദാംശം സമയബന്ധിതമായി നല്‍കുവാന്‍ നിര്‍ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
1554.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2021-22 ല്‍ ഉള്‍പ്പെട്ടിട്ടുള്ള നാറാത്ത് പഞ്ചായത്തിലെ നാറാത്ത് ഈസ്റ്റ് എല്‍.പി സ്കൂള്‍- രയരോത്ത് റോഡിന്റെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
1555.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടയ്ക്കകം ഹൗസിംഗ് ബോര്‍ഡ് കോളനി സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ അനധികൃത കയ്യേറ്റം നടന്നിട്ടുള്ളതായ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1556.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ അങ്കമാലി വില്ലേജില്‍ ശ്രീമതി.മേരി ജോര്‍ജ്ജ് തച്ചില്‍, ശ്രീ.ടി.എ. ജോര്‍ജ്ജ് എന്നിവരുടെ പേരിലുള്ള ബ്ളോക്ക് 11, റീ-സര്‍വ്വേ 386/2 ഇൽപ്പെട്ട 0.22 ആര്‍ സ്ഥലം സ്വന്തമാക്കുന്നതിനായി ഇവര്‍ നല്‍കിയ അപേക്ഷയില്‍ റവന്യു സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍റ് റവന്യൂ കമ്മീഷണര്‍ എല്‍.ആര്‍/7080/2022 നമ്പരായി ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം കളക്ടര്‍ നടപ്പിലാക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ തല ഉത്തരവ് ഉണ്ടായിട്ടു പോലും ആയത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗൗരവം കാണിക്കാത്തതുമൂലം 80 വയസ്സ് കഴിഞ്ഞിട്ടുള്ള ഈ വൃദ്ധ ദമ്പതികള്‍ക്ക് വര്‍ഷങ്ങളായി അവരുടെ വസ്തുവിന്റെ കാര്യത്തില്‍ പരിഹാരം ലഭിക്കാതെ കഷ്ടപ്പെടുന്ന സാഹചര്യം റവന്യൂ സെക്രട്ടറി പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ലാന്റ് റവന്യു കമ്മീഷണര്‍ എല്‍.ആര്‍ 7/7080/2022 നമ്പരായി നല്‍കിയ ഉത്തരവ് നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ഇനിയും ആവശ്യമുണ്ടോ; ഇല്ലെങ്കില്‍ വൃദ്ധ ദമ്പതികളുടെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് തുടര്‍ നടപടി വേഗത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
1557.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ ഗവ. ഐ. ടി. ഐ. യ്ക്ക് ഇറിഗേഷൻ വകുപ്പ് അനുവദിച്ച രണ്ടര ഏക്കര്‍ ഭൂമി മുഴുവനായും കൈമാറിയിട്ടില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ഈ പരാതിയിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1558.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ കുളത്തൂപ്പുഴയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഭൂമിയിൽ നിന്നും പത്തൊന്‍പത് സെൻറ് സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് കൈമാറുന്നതിനായി നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് കൈമാറിയതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയുടെ കൈമാറ്റ നടപടികൾ റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തതിനാൽ ഇവിടെ കെ.എസ്.ഇ.ബിക്ക് സെക്ഷൻ ഓഫീസ് നിർമ്മിക്കാൻ കഴിയാതെവരുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ ഭൂമിയുടെ കൈമാറ്റത്തിന് വേണ്ടുന്ന നടപടികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
1559.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തിലെ ഏതെല്ലാം സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളാണ് ഭൂമി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് ഏതു തീയതികളിലാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേൽ അതിവേഗം ഭൂമി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1560.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ മേഖലയില്‍ നിയമപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് റവന്യു വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;
( സി )
വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് റവന്യു വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമാണെന്ന ദേവികുളം സബ്കളക്ടറുടെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണോ; അറിയിക്കുമോ;
( ഡി )
എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് മൂലം പൊതുജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1561.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജിനായി പഞ്ചായത്ത് വിട്ടു നല്‍കിയിട്ടുള്ള ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( ബി )
സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1562.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പൂതക്കുളം വില്ലേജിലും ചിറക്കര വില്ലേജിലും റവന്യൂ പുറമ്പോക്ക് ഭൂമി നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പുറമ്പോക്ക് ഭൂമി പ്രസ്തുത വില്ലേജുകളിലെ ഏതെല്ലാം ബ്ലോക്ക്, സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെടുന്നവയാണെന്നും പ്രസ്തുത ഭൂമിയുടെ അളവ് എത്രയെന്നും വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത വില്ലേജുകളിൽ ഉൾപ്പെട്ടിട്ടുള്ള കാവ് പുറമ്പോക്കുകളുടെ ബ്ലോക്ക് നമ്പറും സർവ്വേ നമ്പറും പ്രത്യേകം വ്യക്തമാക്കാമോ?
1563.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019- ൽ കോടതി വിധിയിലൂടെ ലഭിച്ച ഭൂമിയിൽ പോക്കുവരവ് ചെയ്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിയിന്മേൽ (ഫയൽ നമ്പർ 8624/G1/2019 ) നാളിതുവരെ തീർപ്പ് കൽപ്പിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ബി )
പോക്കുവരവിന് അപേക്ഷിച്ചാൽ എത്ര നാളുകൾക്കുള്ളിലാണ് അപേക്ഷ തീർപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഫയൽ എത്ര തവണയാണ് നിയമോപദേശത്തിനായി കളക്ടറേറ്റിൽ നൽകിയതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത അപേക്ഷ തീർപ്പാക്കി നൽകുന്നതിന് എത്ര നാൾ വേണ്ടിവരുമെന്നും അതിൽ നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടോയെന്നും വ്യക്തമാക്കുമോ?
1564.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ അണ്‍സര്‍വ്വേ ലാന്റുകള്‍ സര്‍വ്വേ ചെയ്യുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തിലെ തീരപ്രദേശത്ത് കടല്‍ പുറമ്പോക്കുകള്‍ വന്‍തോതില്‍ കയ്യേറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കടല്‍ പുറമ്പോക്കുകള്‍ സര്‍വ്വേ ചെയ്ത് സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു ആവശ്യത്തിനായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1565.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടഭൂമിയിൽ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ കാലയളവില്‍ നാളിതുവരെ എത്ര ഹെക്ടര്‍ ഭൂമി ഇത്തരത്തില്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ക്കൂട്ടുവാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ?
1566.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ അളവുകളും രേഖകളും ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ;
( ബി )
കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലെ ഏതെല്ലാം വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വ്വെ ആരംഭിച്ചിട്ടുള്ളത്; ഈ വില്ലേജുകളിലെ സര്‍വ്വെ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;
( സി )
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വെ നടത്തുമ്പോള്‍ അവരുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്ന് നിര്‍ബന്ധമുണ്ടോ; ഇങ്ങനെ സര്‍വ്വെ നടത്തുന്നതിനായി എന്തൊക്കെ തയ്യാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളത്?
1567.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അന്യാധീനപ്പെട്ട റവന്യൂഭൂമി എത്രയെന്നും അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ കാലയളവിനുള്ളില്‍ നാളിതുവരെ എത്ര ഹെക്ടര്‍ റവന്യൂ ഭൂമി ഇത്തരത്തില്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സാധിച്ചു എന്ന് വ്യക്തമാക്കാമോ?
1568.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി പ്രസ്തുത പഞ്ചായത്തില്‍ കണ്ടെത്തിയിട്ടുള്ള റവന്യൂ പുറമ്പോക്ക് ഭൂമി വിട്ടുകിട്ടുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1569.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നറിയിക്കാമോ;
( ബി )
കടുത്തുരുത്തി പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിസ്തീർണ്ണവും സ്ഥാനവും പൊതുവായ വഴിക്ക് നീക്കിവെച്ചിട്ടുള്ള സ്ഥലത്തിന്റെ വീതിയും സംബന്ധിച്ച വിവരം പഞ്ചായത്തിൽ നിന്നും ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കടുത്തുരുത്തി പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ ഭൂമി മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന് പ്രസ്തുത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ അടിയന്തരമായി നടത്തുന്നതിന് റവന്യൂ വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1570.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു ഏകജാലക ഓണ്‍ലൈന്‍ സംവിധാനമെന്ന നിലക്ക് എന്റെ ഭൂമി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് വിശദമാക്കാമോ;
( ബി )
എന്റെ ഭൂമി എന്ന ഡിജിറ്റല്‍ റീസര്‍വെ പദ്ധതികൊണ്ട് സര്‍ക്കാര്‍ എന്തൊക്കെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ആറര വര്‍ഷംകൊണ്ട് സംസ്ഥാനത്ത് വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ഡി )
റീസര്‍വേ പ്രവൃത്തികള്‍ക്ക് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
സര്‍വ്വേ സഭകള്‍കൊണ്ട് ലക്ഷ്യമാക്കുന്നതെന്താണെന്നും ഏതൊക്കെ വില്ലേജുകളിലാണ് ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ സര്‍വ്വെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1571.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്രഭൂരേഖ തയ്യാറാക്കുന്നതിനുള്ള ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിന് എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തുന്നത്; ഏതൊക്കെ അത്യാധുനിക സര്‍വേ ഉപകരണങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്; ഡ്രോണ്‍ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍വേ വകുപ്പ് തയ്യാറാക്കുന്ന ഭൂമി സംബന്ധിച്ച അന്തിമ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുമ്പ് ഭൂവുടമയ്ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടോ; പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടോ; വിശദാംശം നൽകുമോ?
1572.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ റീസർവെ കഴിയാത്ത വില്ലേജുകളിൽ തണ്ടപ്പേരുകളുടെ ഡാറ്റാ എൻട്രിയിലെ തെറ്റ് തിരുത്തുന്നതിനും വിട്ടുപോയ തണ്ടപ്പേരുകൾ ചേർക്കുന്നതിനുമായി വില്ലേജുകളിലും കളക്ടറേറ്റിലുമായി നിയോഗിച്ചിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പുനലൂര്‍ താലൂക്കില്‍ ഉള്‍പ്പെടെ ജില്ലയിലെ എത്ര വില്ലേജുകളില്‍ ഇനിയും ഡാറ്റാ എൻട്രി പൂര്‍ത്തിയാക്കാനുണ്ട് എന്ന് അറിയിക്കാമോ;
( സി )
പുനലൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ നിയോഗിച്ചിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് ശമ്പളം നൽകുന്നതിനുള്‍പ്പെടെ 14,77,000 രൂപയുടെ അലോട്ട്മെന്റ് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടര്‍ ലാൻഡ് റവന്യു കമ്മീഷണർക്ക് ഉചിതമാര്‍ഗേണ ലഭ്യമാക്കിയ അപേക്ഷ കൈപ്പറ്റിയ തീയതിയും നാളിതുവരെ സ്വീകരിച്ച നടപടികളും അറിയിക്കാമോ?
1573.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി റീസർവെ നടപടികൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സർവെ എപ്പോൾ ആരംഭിക്കുമെന്നും എത്ര കാലം കൊണ്ട് പൂർത്തിയാക്കുമെന്നും അറിയിക്കാമോ?
1574.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ വില്ലേജുകളിലാണ് റീസര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
റീസര്‍വ്വെ നടന്ന വില്ലേജുകളിലും ഉപഗ്രഹ സര്‍വെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1575.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീസര്‍വെ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ; റീസര്‍വെ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും റീസര്‍വെ നടപടികള്‍ സംബന്ധിച്ച പരാതി പരിഹരിക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കാമോ?
1576.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാല് വര്‍ഷത്തിനുള്ളില്‍ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിതമായി സമഗ്ര ഭൂരേഖ തയ്യാറാക്കുന്നതിനായി ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത സര്‍വ്വേയ്ക്കായി ഉപയോഗിക്കുന്ന ആധുനിക മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നും സര്‍വെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും വെളിപ്പെടുത്തുമോ;
( സി )
ഭൂവിവരങ്ങള്‍ സമഗ്രമാക്കുന്നതിന് സര്‍വെ വിവരങ്ങള്‍ വില്ലേജ് രജിസ്ട്രേഷന്‍ രേഖകളുമായി സംയോജിപ്പിക്കാൻ ഉദ്ദേശമുണ്ടോ; വ്യക്തമാക്കുമോ?
1577.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡ് നിലവിൽ നഷ്ടത്തിലാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭവനനിർമ്മാണ ബോർഡിന്റെ നിലവിലെ ആസ്തിബാധ്യതകൾ എന്തൊക്കെയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ?
1578.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡിന് സംസ്ഥാനത്ത് എവിടെയൊക്കെ ഭൂമിയുണ്ട് എന്നറിയിക്കാമോ; അവയുടെ സർവേ നമ്പർ ലഭ്യമെങ്കിൽ അറിയിക്കാമോ;
( ബി )
ഭവനനിർമ്മാണ ബോർഡിന്റെ ഭൂമി ഏതെങ്കിലും സ്ഥാപനങ്ങൾക്കോ സ്വകാര്യ ട്രസ്റ്റുകൾക്കോ പാട്ടത്തിന് നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
ശ്രീ എമ്മിന്റെ ട്രസ്റ്റിന് ഭവനനിർമ്മാണ ബോർഡിന്റെ ഭൂമി പാട്ടത്തിന് നൽകിയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണോ ഇപ്രകാരം ഭൂമി വിട്ടു നൽകിയതെന്ന് വ്യക്തമാക്കുമോ?
1579.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡിന്റെ ആകെ ആസ്തി എത്രയാണെന്നും ഭവന നിർമ്മാണ ബോർഡിന് വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും ലഭിക്കുവാനുള്ള ആകെ കുടിശ്ശിക തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഭവനനിർമ്മാണ ബോർഡിന് ലഭിക്കുവാനുള്ള കുടിശ്ശിക തുകയുടെ വിവരം സ്ഥാപനം തിരിച്ച് പദ്ധതികളുടെ പേര് സഹിതം വ്യക്തമാക്കുമോ?
1580.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവനനിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ബി )
ഭവനനിർമ്മാണ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
ഭവനനിർമ്മാണ ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1581.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവന നിർമ്മാണ ബോർഡ് നാളിതുവരെ നടപ്പാക്കിയിട്ടുള്ള പ്രധാന പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇ.എം.എസ്. ഭവന പദ്ധതിയുടെ ഉൾപ്പെടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ച ഭവന നിർമ്മാണ ബോർഡിനെ ലൈഫ് ഭവന പദ്ധതിയുടെ നിർവഹണത്തിൽ നിന്നും ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഭവന നിർമ്മാണ ബോർഡ് വഴിയുള്ള പദ്ധതി നിർവഹണം കാര്യക്ഷമമല്ല എന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
ഭവന നിർമ്മാണ ബോർഡിന്റെ എ ക്ലാസ് ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
1582.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംസ്ഥാന ബജറ്റില്‍ മട്ടന്നൂര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് തുക അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1583.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡിൽ നിലവിൽ എത്ര ജീവനക്കാരുണ്ട്; തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇവർക്ക് ഏതു മാസം വരെയുള്ള ശമ്പളം നൽകിയിട്ടുണ്ട്; ജീവനക്കാരുടെ പി.എഫ് കോൺട്രിബ്യൂഷൻ നൽകുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഭവനനിർമ്മാണ ബോർഡ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ജീവനക്കാരെ പുനർവിന്യസിക്കുമോ; വിശദാംശം നൽകുമോ?
1584.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവനനിർമ്മാണ മേഖലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ഭവനനിർമ്മാണ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലാത്ത പക്ഷം ഭവനനിർമ്മാണ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാരിന്റെ നയപരമായ തീരുമാനമില്ലാതെ ഇത്തരം നടപടികൾ കൈക്കൊണ്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
ഭവനനിർമ്മാണ ബോർഡ് നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1585.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി, കെട്ടിടം എന്നിവ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എജൻസികള്‍, പ്രോജക്ടുകൾ എന്നിവയ്ക്ക് വിട്ടു നല്‍കിയതിന്റെ വിശദാംശം വ്യക്തമാക്കുമോ; ഓരോ കൈമാറ്റത്തിന്റെയും ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.