STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided


1586.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇരുപത് ശതമാനം ചരക്ക് കടത്തല്‍ തീരക്കടല്‍ കപ്പല്‍ ഗതാഗതം വഴിയാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനനുസരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പദ്ധതി പൂർണ്ണതോതില്‍ വ്യാപകമാകാത്തതിനാല്‍ ഇരുവശങ്ങളിലേക്കും ചരക്ക് ലഭിക്കാത്തത് കാരണം ചരക്ക് കടത്തിയിരുന്ന കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; തീരക്കടല്‍ ചരക്ക് കടത്തിന് ഓരോ ടണ്ണിനും എത്ര രൂപയാണ് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കിവരുന്നത്;
( സി )
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീരക്കടല്‍ ചരക്ക് ഗതാഗതത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കാനിടയുള്ളത് കണക്കിലെടുത്ത് മാരിടെെം ബോര്‍ഡ് നേരിട്ട് കപ്പല്‍ സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1587.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്തെ ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
മെറ്റീരിയല്‍ നീക്കം ചെയ്യുന്നതിന് മൂന്നാമത് ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ?
1588.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ തുറമുഖത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ച് ചരക്കു ഗതാഗതവും ടൂറിസ്റ്റുകള്‍ക്ക് കപ്പല്‍ സഞ്ചാരവും സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ തുറമുഖത്തിന്റെ സാധ്യതകള്‍ പരിഗണിച്ച് നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
1589.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖം, കാഴ്ചബംഗ്ലാവുകൾ, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ കീഴിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരം നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകൾ എത്രകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും ഈ ഓഫീസുകളില്‍ അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ ഓഫീസുകളിൽ ഒഴിവുള്ള തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ നിലനില്‍ക്കുന്നുവെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ?
1590.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരശോഷണം ഉൾപ്പെടെയുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പുനരധിവാസപാക്കേജായി അഞ്ച് വര്‍ഷം കൊണ്ട് വിനിയോഗിക്കാവുന്ന രീതിയില്‍ 475 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിരുന്നോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
തീരശോഷണമുണ്ടായാല്‍ ബാധിക്കപ്പെടുന്നവരുടെ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാരിന്റെ ചുമതലയിലായിരിക്കുമെന്ന് പ്രസ്തുത പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കല്‍, വീട് നിര്‍മാണം, ജീവിതോപാധി കണ്ടെത്തല്‍, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ സഹായം, വാര്‍ദ്ധക്യകാല പരിചരണം, നൈപുണ്യ വികസനം എന്നീയിനങ്ങളില്‍ വകയിരുത്തിയ തുക കാര്യക്ഷമായി വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1591.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ തുറമുഖത്തിന്റെ കമ്മീഷനിംഗ് സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമാക്കാമോ;
( സി )
കേരളത്തിന്റെ വ്യവസായ, വാണിജ്യ, സാമ്പത്തിക മേഖലകളില്‍ വിഴിഞ്ഞം തുറമുഖം ഉണ്ടാക്കുന്ന സ്വാധീനം വിശദമാക്കാമോ?
1592.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തീരശോഷണം പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ പഠന വിഷയങ്ങൾ അന്തിമമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പഠന റിപ്പോർട്ട് എന്നത്തേക്ക് സമർപ്പിക്കുമെന്ന് അറിയിക്കുമോ?
1593.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ സർക്കാർ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
സിമന്റ് ഗോഡൗണിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഈ കാര്യത്തിൽ കാലതാമസം നേരിടാനുള്ള കാരണം വ്യക്തമാക്കുമോ; ഇവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1594.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെ ക്ഷേമത്തിനായും അടിസ്ഥാന സൗകര്യ വികസനത്തിനായും സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രദേശവാസികളില്‍ നിന്നും ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ അതാത് സമയങ്ങളില്‍ തന്നെ ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍തലത്തിലും ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മൂലം തീരശോഷണം സംഭവിച്ചാല്‍ പദ്ധതിയേതര മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വിശദീകരിക്കുമോ?
1595.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സാഗര്‍മാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത പദ്ധതിയില്‍ പ്രോജക്ടുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം പദ്ധതികളാണ് സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നും അനുമതി ലഭ്യമായിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ 25 കിലോമീറ്ററോളം കടല്‍തീരവും 25 കിലോമീറ്ററോളം കായല്‍തീരവുമുള്ള വെെപ്പിന്‍കരയിലെ ദുബായ് പോര്‍ട്ട്, സംസ്ഥാനത്തെ തിരക്കേറിയ ഹാര്‍ബറുകളായ മുനമ്പം, കാളമുക്ക് തുടങ്ങിയവയേയും ബന്ധിപ്പിച്ച് കൊണ്ട് തുറമുഖ വികസനം, ഹാര്‍ബറുകളുടെ വികസനം, റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
1596.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പില്‍ നിന്നും ന്യൂനതകള്‍ പരിഹരിച്ച് പുതുക്കിയ വിശദാംശം ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമോ;
( സി )
റവന്യൂ വകുപ്പില്‍ നിന്നും ആവശ്യമായ രേഖകള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1597.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായുള്ള ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ?
1598.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കാെട്ടാരം നവീകരണവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ള പ്രവൃത്തികള്‍ എന്തെല്ലാമാണ്; ബാക്കിയുള്ള പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ?
1599.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിന് കീഴിലുള്ള കാട്ടായിക്കോണം മടവൂര്‍പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിലവിലെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കി ഈ കേന്ദ്രം പരിപാലിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്ന അവധി ദിവസങ്ങളില്‍ പ്രസ്തുത കേന്ദ്രം അടച്ചിടുന്നത് ശരിയായ നടപടിയാണോ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രം എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
1600.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ചരിത്രപരവും പെെതൃക പ്രാധാന്യമുള്ളതുമായ എത്ര സംരക്ഷിത സ്മാരകങ്ങളാണ് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഇവയില്‍ പട്ടാമ്പി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സ്മാരകങ്ങളുടെ വിവരം നല്‍കാമോ?
1601.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന് കീഴിൽ എന്തെങ്കിലും സ്ഥാപനങ്ങളോ പുരാവസ്തുക്കളോ ഉണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.