UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4659.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അതിൽ നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പദ്ധതിയിൽ നിന്നും പിന്മാറുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ?
4660.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയിലെ ജെെവ സമ്പത്ത് സംരക്ഷിക്കുന്നതിനായി വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
4661.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സംരക്ഷിത വനമേഖലയിൽപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേയ്ക്ക് കയറുന്നത് തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4662.
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ കാട്ടുതീ മൂലം വനസമ്പത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന അതിതീവ്രമായ വരൾച്ച കാരണം കാട്ടുതീ പടർന്ന് പിടിക്കാനുളള സാധ്യത ഏറെയാണെന്നുളള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാട്ടുതീ പടർന്ന് പിടിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4663.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന പുനഃസ്ഥാപനം അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനത്തിന് അനുയോജ്യമായ എന്തൊക്കെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4664.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളാണ് ബഫർ സോൺ മേഖലയായി നിർണ്ണയിച്ചിരിക്കുന്നത്; അറിയിക്കുമോ;
( ബി )
ബഫർ സോൺ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
4665.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം 1927-ല്‍ റിസര്‍വ് ഫോറസ്റ്റായി നോട്ടിഫെെ ചെയ്ത നിലവിലെ മലപ്പുറം ജില്ലയിലെ പ്രദേശങ്ങളും അവയുടെ വിസ്തൃതിയും എത്രയെന്ന് വിശദമാക്കാമോ;
( ബി )
1971-ലെ കേരള പ്രെെവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിംഗ് ആന്റ് അസെെന്‍മെന്റ്) ആക്ട് പ്രകാരം മലപ്പുറം ജില്ലയിലെ എത്ര സ്വകാര്യ ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും എത്ര ഭൂമിയാണ് ഭൂരഹിതരായ ആളുകള്‍ക്ക് പതിച്ചുകൊടുത്തതെന്നും പ്രദേശങ്ങള്‍ തിരിച്ച് വിസ്തീര്‍ണ്ണമടക്കമുളള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
2003-ലെ ഇ.എഫ്.എല്‍. നിയമപ്രകാരം മലപ്പുറം ജില്ലയിലെ എത്ര സ്വകാര്യ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തതെന്ന് പ്രദേശങ്ങള്‍ തിരിച്ച് വിസ്തീര്‍ണ്ണമടക്കമുളള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
2000 വരെ മലപ്പുറം ജില്ലയില്‍ എത്ര ഹെക്ടര്‍ വനഭൂമിയാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ വനം വകുപ്പിന്റെ കെെവശം എത്ര വനഭൂമിയുണ്ടെന്നും വനവിസ്തൃതി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ എത്ര വര്‍ദ്ധിച്ചുവെന്നും പ്രദേശങ്ങള്‍ തിരിച്ച് അറിയിക്കാമോ?
4666.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളാണ് ബഫര്‍സോണ്‍ പരിധിയില്‍ വരുന്നതെന്നും പ്രസ്തുത പഞ്ചായത്തുകളിലെ ഏതൊക്കെ വാര്‍ഡുകളെ ബഫര്‍സോണ്‍ വിധി ബാധിക്കുമെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നിന്ന് ബഫര്‍സോണുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ വില്ലേജുകളിലെ ഏതൊക്കെ സര്‍വേ നമ്പര്‍ ഭൂമികളാണ് ബഫര്‍സോണ്‍ മേഖലയില്‍ ഉള്‍പ്പെടുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ബഫര്‍സോണ്‍ നിശ്ചയിക്കുന്നതുായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വനാതിര്‍ത്തിയിലും മറ്റും താമസിക്കുന്നവരുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവരുടെ ആശങ്ക അകറ്റുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4667.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളാണ് ബഫര്‍സോണ്‍ പരിധിയില്‍ വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്ന് ബഫര്‍സോണുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
4668.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷൻ ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കുമ്പോൾ ഈടാക്കിയിരുന്ന സീനിയറേജ് തുക ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണെന്ന് അറിയിക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്ലാന്റേഷൻ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച സമിതി സീനിയറേജ് തുക കുറയ്ക്കണമെന്ന ശിപാർശയാണോ നൽകിയിട്ടുള്ളത്; എങ്കിൽ ഇതിൽ നിന്ന് വ്യത്യസ്തമായി സീനിയറേജ് തുക പൂർണമായും ഒഴിവാക്കി നൽകുവാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്ലാന്റേഷൻ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നിലവിലുണ്ടായിരുന്ന സീനിയറേജ് നിരക്ക് എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്ലാന്റേഷൻ ഭൂമിയിൽ നിന്നും മുറിച്ചുമാറ്റുന്ന മരങ്ങളുടെ കണക്ക് സർക്കാർ സൂക്ഷിക്കുന്നുണ്ടോ; എങ്കിൽ സീനിയറേജ് തുക ഒഴിവാക്കിയതിനുശേഷം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമിയിൽ നിന്നും എത്ര മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
സീനിയറേജ് തുക ഒഴിവാക്കിയത് മൂലം സംസ്ഥാന ഖജനാവിന് എത്ര രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
4669.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകി സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന പദ്ധതിയിൽ നാളിതുവരെ എത്ര എസ്റ്റേറ്റുകൾ ഏറ്റെടുത്തിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഓരോ എസ്റ്റേറ്റും ഏറ്റെടുക്കുന്നതിന് എത്ര തുക നൽകിയെന്നും നാളിതുവരെ പ്രസ്തുത ഇനത്തിൽ ആകെ ചെലവഴിച്ച തുക എത്രയെന്നുമുള്ള വിവരങ്ങൾ സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
4670.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിന്റെ ഭരണ റിപ്പോർട്ട് പ്രകാരം 2017, 2021, 2022 എന്നീ വര്‍ഷങ്ങളിലെ വനവിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിനിടയിൽ കാട്ടുതീ മൂലം എത്ര ഹെക്ടർ വനം കത്തി നശിച്ചതായി കണക്കാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിനുള്ളിൽ എത്ര ഹെക്ടർ വനഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ നിലവിൽ തീർപ്പ് കൽപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
4671.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ജില്ലയിലെ കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എത്ര അപേക്ഷകളാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കുന്നതിനായി പരിഗണനയിലുള്ളത്; വിശദാംശം അറിയിക്കാമോ?
4672.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേട്രോപൊളിറ്റന്‍ നഗരങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി നല്ലയിനം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ വനവത്ക്കരണ പദ്ധതി മെച്ചപ്പെട്ട നിലയില്‍ നടപ്പാക്കുന്നതിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമോയെന്ന് അറിയിക്കുമോ;
( സി )
കാര്‍ബണ്‍ ബഹിര്‍ഗമിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളുടെ ചുറ്റിലും ഫലവൃക്ഷങ്ങള്‍ ഉള്‍പ്പടെ നട്ടുപിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4673.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല-പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ വൃക്ഷ സമൃദ്ധി പദ്ധതി സംബന്ധിച്ച് വിശദമാക്കുമോ;
( സി )
വനാതിര്‍ത്തി പ്രദേശങ്ങളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും വന സംരക്ഷണം ഉറപ്പാക്കുന്നതിനുമായി അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4674.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ഷ സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രവർത്തനങ്ങള്‍ വിശദമാക്കാമോ?
4675.
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനങ്ങളുടെ പരിപാലനത്തിനും പുന:സ്ഥാപനത്തിനും പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിനായി നയരേഖ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
4676.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാവനം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്നും ചെലവഴിച്ച തുക എത്രയെന്നും അറിയിക്കാമോ;
( സി )
പിറവം നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ വിതരണം ചെയ്ത വൃക്ഷത്തൈകളുടെ തുടര്‍ പരിപാലനത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4677.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന വികസന ഏജന്‍സികള്‍ മുഖേന ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ഇടനിലക്കാരെ ഒഴിവാക്കി വനവിഭവങ്ങള്‍ ശേഖരിക്കുന്ന വനാശ്രിത വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
4678.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ നിയോജക മണ്ഡലത്തില്‍ വൃക്ഷസമൃദ്ധി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4679.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത് കൊണ്ട് സംസ്ഥാനത്തെ വിവിധ സെറ്റിൽമെന്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉണ്ടാകുന്ന പ്രയോജനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4680.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാശ്രിത സമൂഹങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന പരിപാടികള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
വനാശ്രിത സമൂഹങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഔഷധ സസ്യ കൃഷി പ്രോത്സാഹന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
വനാശ്രിത സമൂഹങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുന്നതിനായി ചന്ദനവെള്ള മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി വിപണനം ചെയ്യുന്നതിന് തീരുമാനമെടുത്തിരുന്നോ; എങ്കില്‍ വിശദമാക്കുമോ?
4681.
ശ്രീ. എം. എം. മണി
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷകരമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, വാറ്റില്‍ തുടങ്ങിയ മരങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്ത് അത്തരം പ്രദേശങ്ങള്‍ സ്വാഭാവിക വനങ്ങളായി പുന:സ്ഥാപിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പരാജയപ്പെട്ട തേക്ക് തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ആവാസ വ്യവസ്ഥക്ക് അനുയോജ്യമല്ലാത്തതും ജൈവവൈവിധ്യത്തിന് ഭീക്ഷണിയായി മാറിക്കൊണ്ടിരിക്കുന്നതുമായ സസ്യങ്ങളെയും ആഫ്രിക്കന്‍ ഒച്ച്, ആഫ്രിക്കന്‍ മുഷി തുടങ്ങിയ ജീവികളെയും വനങ്ങളിൽ നിന്നും മറ്റ് ആവാസ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പങ്കാളിത്ത വനപരിപാലനത്തിന്റെയും വനാവകാശ നിയമത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച് തടിയിതര വനവിഭവങ്ങളുടെ സുസ്ഥിരമായ ശേഖരണവും മൂല്യവര്‍ദ്ധനവും വിപണനവും ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരുടെ സഹകരണത്തോടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4682.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാശ്രിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് എത്ര ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4683.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-ൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് പി.എസ്.സി. മുഖേന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നാളിതുവരെയുള്ള ഒഴിവുകള്‍ ജില്ല തിരിച്ച് എത്രയാണെന്നും നിലവിലെ ഒഴിവുകളിലേയ്ക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ ലഭിച്ചിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ എന്തെങ്കിലും പരാതി മുഖ്യമന്ത്രിയ്ക്ക് നൽകിയിരുന്നോ എന്നും എങ്കിൽ ആയതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്നും വിശദമാക്കാമോ;
( ഡി )
നിയമനം സംബന്ധിച്ച് പി.എസ്.സി. ഉദ്യോഗസ്ഥർ തർക്കങ്ങൾ ഉന്നയിച്ചിരുന്നോ എന്നും എങ്കില്‍ ആയത് പരിഹരിക്കപെട്ടോ എന്നും വ്യക്തമാക്കാമോ?
4684.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
അപകട സാധ്യതയേറിയ ദൗത്യങ്ങളിൽ ഏർപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് അറിയിക്കാമോ; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
4685.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരും വനം വകുപ്പും തമ്മില്‍ തര്‍ക്കമുള്ള പ്രദേശങ്ങളില്‍ റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തുന്നതിനും വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4686.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി നടത്തിയ പരിശോധന സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
4687.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് ജീവനക്കാർ വന്യജീവി വേട്ട നടത്തിയത് സംബന്ധിച്ച് എത്ര കേസുകൾ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അതിൽ എത്ര കേസുകളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
4688.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഡി.എഫ്.ഒ. യുടെ കീഴില്‍ വരുന്ന ഫോറസ്റ്റ് റേഞ്ചുകളില്‍ നിലവില്‍ എത്ര വനസംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഫോറസ്റ്റ് റേഞ്ചുകളില്‍ 2016 മുതല്‍ നാളിതുവരെ വനസംരക്ഷണ സമിതികൾ മുഖാന്തിരം നടത്തിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ?
4689.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ അവസാനമായി ഓഡിറ്റ് നടത്തിയത് എന്നാണെന്ന് അറിയിക്കാമോ?
4690.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്ന പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഘടനകളുടെ മുഖ്യമായ പ്രവര്‍ത്തനം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
വനം വകുപ്പുമായി ചേര്‍ന്ന് ഈ സംഘടനകള്‍ വര്‍ഷംതോറും സംസ്ഥാനത്ത്എന്തെല്ലാം പരിപാടികള്‍ നടത്തിവരുന്നുവെന്ന് വിശദമാക്കാമോ; ഇതിനായി വകുപ്പ് എന്തെങ്കിലും ഗ്രാന്റ് സംഘടനകള്‍ക്ക് നല്‍കിവരുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ?
4691.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് കാസർഗോഡ് ജില്ലയിലെ ഏതൊക്കെ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വർഷത്തിൽ വനം വകുപ്പിന് പ്ലാൻ ഫണ്ടിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
4692.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുതീ തടയുന്നതിനും വന സംരക്ഷണത്തിനുമായുള്ള പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കാമോ; ഇതിൽ കേന്ദ്ര വിഹിതം എത്രയാണെന്നും സംസ്ഥാന വിഹിതം എത്രയാണന്നും വ്യക്തമാക്കുമോ; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചെന്ന വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ പ്രസ്തുത ഇനത്തിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതിൽ കേന്ദ്ര വിഹിതം എത്രയെന്നും സംസ്ഥാന വിഹിതം എത്രയെന്നും വ്യക്തമാക്കുമോ?
4693.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നായാടംപൊഴില്‍ കുരിശുമലയ്ക്ക് സമീപം വനം റേഞ്ചുകള്‍ തമ്മില്‍ അതിർത്തി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4694.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനേതര പ്രദേശങ്ങളിലെ സവിശേഷ ആവാസ വ്യവസ്ഥകളായ കാവുകള്‍, നീര്‍ത്തടങ്ങള്‍, നദീതീര വനങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
4695.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ ചേർന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംഘടന സർക്കാരിന്റെ അംഗികാരത്തോടെയാണോ പ്രവര്‍ത്തിക്കുന്നത്; എങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംഘടനയുടെ ഭാരവാഹികളുടെയും അംഗങ്ങളുടെയും പേര് വിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത വ്യക്തികള്‍ വനം വകുപ്പില്‍ ഏതൊക്കെ തസ്തികകളിലാണ് ജോലി ചെയ്തിരുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സംഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടോ; എങ്കില്‍ സംഘടനയുടെ രൂപീകരണം മുതല്‍ നാളിതുവരെ ആകെ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക അനുവദിച്ചത് സംബന്ധിച്ച് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഏതൊക്കെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത തുകകള്‍ അനുവദിച്ചിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സംഘടനയിലെ ആരുടെ പേരിലാണ് തുക അനുവദിക്കുന്നത്; ഏത് ബഡ്ജറ്റ് ഹെഡിൽ നിന്നുമാണ് തുക അനുവദിക്കുന്നതെന്നും ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും അറിയിക്കാമോ; പ്രസ്തുത തുക ഉപയോഗിച്ച് സംഘടന നാളിതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഇ )
വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള തുകയാണോ പ്രസ്തുത സംഘടനയ്ക്ക് നൽകിയതെന്ന് അറിയിക്കാമോ; എങ്കില്‍ വനം-വന്യജീവി സംരക്ഷണത്തില്‍ വനം വകുപ്പിന് സഹായകരമായ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സംഘടന നാളിതുവരെ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
നാളിതുവരെ പ്രസ്തുത സംഘടനയ്ക്ക് സര്‍ക്കാരില്‍ നിന്നും അനുവദിച്ച തുക ചെലവഴിച്ചത് സംബന്ധിച്ച് വനം വകുപ്പോ മറ്റ് സർക്കാർ ഏജൻസികളോ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ പരിശോധനയുടെ വിശദാംശം ലഭ്യമാക്കാമോ?
4696.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വനമേഖലയിലുള്ള ആനകളുടെ എണ്ണം അറിയിക്കാമോ; അതിനായി ഏത് രീതിയിലുള്ള വിവരശേഖരണമാണ് നടത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര ഏജൻസികളുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വനമേഖലയിലുള്ള ആനകളുടെ എണ്ണം അറിയിക്കാമോ; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണക്കിൽ വ്യത്യാസം ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ?
4697.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി വന്യജീവി സെന്‍സസ് നടന്നത് എന്നാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്‍സസിന് ശേഷം സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ള ഏറ്റക്കുറച്ചിലുകള്‍ ശാസ്ത്രീയമായ രീതിയില്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
എങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ക്കുള്ള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
ശാസ്ത്രീയമായ രീതിയില്‍ പുതുതായി വന്യജീവി സെന്‍സസ് നടത്താന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
4698.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ അപകടങ്ങളിലും മറ്റും പരിക്ക് ഏല്‍ക്കുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിന് വനം വകുപ്പിന് കീഴില്‍ എത്ര ആശുപത്രികളാണുള്ളത്;
( ബി )
വകുപ്പിന്റെ കീഴില്‍ പുതിയവ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; അറിയിക്കാമോ?
4699.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾക്ക് ഒരു വനമേഖലയിൽ നിന്ന് മറ്റൊരു വനമേഖലയിലേയ്ക്ക് തടസമില്ലാതെ സഞ്ചരിക്കുന്നതിന് വന്യമൃഗ ഇടനാഴി ആവശ്യമാണെന്ന നിർദേശം ഉയർന്ന് വന്നിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏതെല്ലാം വനമേഖല​കളെ പരസ്പരം ബന്ധിപ്പിക്കാനാണ് വന്യമൃഗ ഇടനാഴി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4700.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാർ ടൈഗർ റിസർവ് പ്രോജക്ടിൽ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ പദ്ധതികൾ എന്തൊക്കെയാണ്; ഇതിനായി എത്ര തുക വകയിരുത്തിയെന്നും എത്ര തുക ചെലവഴിച്ചെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നടപ്പ് സാമ്പത്തിക വർഷം ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിയത്; ഇതിനായി വകയിരുത്തിയ തുകയും നാളിതുവരെ ചെലവഴിച്ച തുകയും എത്രയാണ്; ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിച്ചതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4701.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ഈ ഇനത്തിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
4702.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഷപ്പാമ്പുകളുടെ കടി ഏൽക്കാതിരിക്കാനും വിഷപ്പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും വനംവകുപ്പ് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വിഷപ്പാമ്പുകളെ പിടികൂടുന്നതിനും സംരക്ഷിക്കുന്നതിനും കേരളത്തിൽ ഉടനീളം സംവിധാനം ഒരുക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്തുമോ?
4703.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ കാട്ടാനകളെ തുരത്താൻ രൂപം നൽകിയ ദൗത്യസേനയുടെ ദൗത്യം അവസാനിപ്പിച്ചിട്ടുണ്ടോ;
( ബി )
ജില്ലയിൽ ഇപ്പോഴും കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എല്ലാ കാട്ടാനകളേയും ഉൾവനത്തിനേക്ക് തുരത്തി മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നടപടി സ്വീകരിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങൾ അറിയിക്കാമോ?
4704.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാര തുകയ്ക്കായി അരുവിക്കര നിയോജക മണ്ഡലത്തില്‍ നിന്നും 2020 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ ലഭിച്ച അപേക്ഷകള്‍ നഷ്ടപരിഹാരം അനുവദിച്ച അപേക്ഷകള്‍ നഷ്ടപരിഹാരം അനുവദിക്കാൻ ബാക്കിയുള്ള അപേക്ഷകള്‍ എന്നിവയുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
4705.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വനം ഡിവിഷനുകളിലും റാപിഡ് റെസ്പോണ്‍സ് ടീമും വെറ്റിനറി ഡോക്ടറും സംഘവും വേണമെന്ന് വകുപ്പുതല ശിപാര്‍ശ നിലവിലുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വന്യമൃഗ ആക്രമങ്ങള്‍ തടയുന്നതിനുള്ള ടീമിലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതിനോടോപ്പം ഇന്‍ഷുറന്‍സ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
4706.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാദാപുരം മണ്ഡലത്തിലെ വനാതിര്‍ത്തിയില്‍ ആനകള്‍ കൃഷി നശിപ്പിച്ചതില്‍ കര്‍ഷകര്‍ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ വനാതിർത്തിയിൽ ആനകള്‍ കൃഷി നശിപ്പിച്ചതിൽ പരാതിക്കാരായ കര്‍ഷകരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ?
4707.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ ഓരോ വര്‍ഷവും ഇടുക്കി ജില്ലയില്‍ നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകള്‍ വീതം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഓരോ വര്‍ഷത്തേയും എത്ര വീതം അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഓരോ വര്‍ഷവും എത്ര തുക വീതം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളില്‍ എന്ന് മുതലുള്ളതിനാണ് ഇനി നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ളതെന്ന് അറിയിക്കാമോ?
4708.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4709.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനം വകുപ്പ് പുതുതായി സ്ഥാപിക്കുന്ന ആനിഡേഴ്സ് (ആനിമല്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ ആന്റ് റിപ്പലന്റ് സിസ്റ്റം) മെഷിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഇവ സ്ഥാപിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
കൂടുതല്‍ സ്ഥലങ്ങളില്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
4710.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലയേയും വന മേഖലയേയും തമ്മില്‍ വേര്‍തിരിച്ച് റെയിൽ വേലിയടക്കമുള്ളവ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജനവാസ മേഖലയേയും വന മേഖലയേയും തമ്മില്‍ വേര്‍തിരിക്കുന്ന വേലികളുടെ കാര്യക്ഷമമായ അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണം അവ ഉപയോഗ ശൂന്യമാകുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ: എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന്

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.