UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4711.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ക്കാലത്ത് കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമുള്ള വെള്ളത്തിന് നേരിടുന്ന ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് നദികളെ ജലസംഭരണികളാക്കി മാറ്റുന്ന പദ്ധതിക്ക് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നദികളിലും തോടുകളിലും ചെക് ഡാമുകള്‍ നിര്‍മ്മിച്ച് പ്രദേശത്തുള്ള ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ജല വാഹക ശേഷിയും സംഭരണ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കടൽത്തീര ശോഷണം തടയുന്നതിന് നടപടി
4712.
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടൽത്തീര ശോഷണം തടയുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന നടപടികൾ പര്യാപ്തമല്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കടൽത്തീര സംരക്ഷണത്തിനായി നൂതന പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ആയതിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
4713.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ജലവിഭവ വകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?
4714.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന തിരൂര്‍ പുഴയുമായി ബന്ധപ്പെടുത്തി ഇറിഗേഷന്‍ ടൂറിസം പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4715.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെ ബജറ്റില്‍ 20% തുക വകയിരുത്തിയ ജലസേചന വകുപ്പിന് നിര്‍വഹണ ചുമതലയുള്ള പ്രവൃത്തികള്‍ ഉണ്ടോ;
( ബി )
എങ്കില്‍ അവ ഏതെല്ലാമെന്നും അവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ?
കോന്നി മണ്ഡലത്തിലെ ജലസേചന പദ്ധതി
4716.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍, ഏനാദിമംഗലം, പ്രമാടം, വള്ളിക്കോട്, കോന്നി പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാലുകളുടെയും ഉപകനാലുകളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പദ്ധതി ഉണ്ടോ; എങ്കിൽ ആയതിനായി തുക അനുവദിച്ചിട്ടുണ്ടോ; നടപടികള്‍ വിശദമാക്കാമോ?
4717.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടൽത്തീര ശോഷണവും തീരങ്ങൾ മലിനമാക്കപ്പെടുന്നതും തടയുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുളളതെന്ന് അറിയിക്കുമോ;
( ബി )
തീരം സംരക്ഷിക്കാത്തത് കടലിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കടൽത്തീരങ്ങൾ സംരക്ഷിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4718.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തില്‍ നിലവില്‍ അനുവദിച്ചിട്ടുള്ളതും നടപ്പാക്കി വരുന്നതുമായ മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികളും അവയ്ക്കനുവദിച്ചിരിക്കുന്ന തുകയും വെളിപ്പെടുത്തുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം അറിയിക്കുമോ?
4719.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജലസേചനവും ജലസംരക്ഷണവും നിയമപ്രകാരം ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വർഷം തിരിച്ചു വ്യക്തമാക്കുമോ; ഓരോ വർഷവും പിഴയിനത്തിൽ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജലാശയങ്ങളുടെ സംരക്ഷണത്തിനായി മേൽപ്പറഞ്ഞ നിയമം ശക്തമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
4720.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീഭുതപുരം ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമില്‍ പുതുതായി രണ്ട് നൂറ് എച്ച്.പി. മോട്ടോര്‍ വീതം സ്ഥാപിച്ച് ജലക്ഷാമം പരിഹരിക്കണമെന്ന 17.03.2022 ലെ അപേക്ഷയില്‍ (6784/VIP/M(WR)/2022 ) എറണാകുളം എക്സിക്യുട്ടീവ് എഞ്ചിനീയർ(എം.ഐ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ (എം.ഐ.) നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍(എം.ഐ.), ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചി‌ട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ശ്രീഭുതപുരം ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമില്‍ പുതുതായി രണ്ട് നൂറ് എച്ച്.പി. മോട്ടോര്‍ വീതം സ്ഥാപിച്ച് ജലക്ഷാമം അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4721.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കോള്‍ കൃഷി മേഖലയിൽ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിനായുള്ള ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണോ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; എങ്കില്‍ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
4722.
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികളും ജല​​​​സ്രോതസ്സുകളും മലിനമാക്കുന്നത് തടയാൻ കർമ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
നദികളിലും ജല​​സ്രോതസ്സുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ എന്തെല്ലാം നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( സി )
നദികളെയും ജലസ്രോതസ്സുകളെയും പൂര്‍ണ്ണമായും മാലിന്യമുക്തമാക്കി ജലസംരക്ഷണം ഉറപ്പാക്കാൻ എന്തെല്ലാം കർശന നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
4723.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ -പെരുമ്പാവൂര്‍ ട്രാന്‍സ്പോര്‍ട്ട് റോഡില്‍ തോട്ടുമുഖം ഭാഗത്തെ കീഴ്മാട് എല്‍.ഐ. സ്കീം കനാലിന്റെ കരിങ്കല്‍ ഭിത്തി പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നല്‍കിയ 23.02.2022, 30.03.2022 തീയതികളിലെ അപേക്ഷകളില്‍ (6362/VIP/M(WR)/2022 , 7215/VIP/M(WR)/2022 ) ചീഫ് എഞ്ചിനിയര്‍ (ഐ & എ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? ഈ വിഷയത്തില്‍ ചീഫ് എഞ്ചിനിയര്‍ നടത്തിയ എല്ലാ കത്തിട‌പാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ പ്രവൃത്തി എത്രയും വേഗം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ? വ്യക്തമാക്കാമോ?
4724.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തില്‍ പൈങ്കണ്ണൂര്‍ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന തോടിന്റെ നവീകരണ പ്രവൃത്തിയുടെ പ്രൊപ്പോസലും എസ്റ്റിമേറ്റും ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയറുടെയും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും ഓഫീസുകളിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
4725.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തിയില്‍ പറമ്പന്‍ തോട് വി‌.സി‌.ബി. നിര്‍മ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിച്ച നടപടികളുടെ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4726.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴകൾ, കനാലുകൾ, തോടുകൾ, കുളം,കായലുകൾ പോലുള്ള ജലാശയങ്ങൾക്ക് പാർശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് തുക വകയിരുത്താറുണ്ടോ എന്നത് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇതിന് വേണ്ടി ഇറിഗേഷനു കീഴിലുളള ഏതെല്ലാം ഉപവകുപ്പുകളിൽ നിന്നുള്ള ഫണ്ടുകളാണ് വകയിരുത്താറുള്ളതെന്ന വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
2021 മെയ് മുതൽ നാളിത് വരെ ഈ ഇനത്തിൽ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ, അനുവദിച്ച തുകയടക്കം ജില്ലകൾ തിരിച്ച് ലഭ്യമാക്കുമോ?
4727.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ എത്ര കുളങ്ങൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
കുളങ്ങളുടെ നവീകരണ പ്രവൃത്തി വേനൽക്കാലത്ത് മാത്രമേ നടത്താൻ സാധിക്കു എന്നതിനാല്‍ അനുമതി വൈകുന്നത് പ്രവൃത്തി വൈകിപ്പിക്കാൻ കാരണമാവും എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4728.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കമ്പാലത്തറ, കുന്നംപിടരി, വെങ്കലക്കയം ഏരികളുടെ ആഴം കൂട്ടുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്നും എന്നത്തേയ്ക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഏരികൾ ആഴം കൂട്ടുന്നതിലൂടെ ജലസംഭരണ ശേഷിയിലുണ്ടാകുന്ന നേട്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
4729.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുളങ്ങൾ, ചെറുകിട ജലാശയങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും കയ്യേറ്റങ്ങൾ തടയുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം ജലാശയങ്ങൾ മാലിന്യമുക്തമാക്കുവാൻ എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?
4730.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ എത്ര ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ എത്ര ഡാമുകൾ ഉൾപ്പെടുത്തിയിരുന്നുന്നുവെന്നും രണ്ടാംഘട്ടത്തിൽ എത്ര ഡാമുകളിലെ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4731.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും റവന്യു വകുപ്പിലേക്ക് നല്‍കിയ എല്ലാ കത്തുകളുടെയും അവയ്ക്ക് റവന്യു വകുപ്പില്‍ നിന്ന് ലഭിച്ച മറുപടികളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ?
4732.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ, മലങ്കര, ശിരുവാണി ഡാമുകളുടെ റൂൾകർവ് തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ മേല്പറഞ്ഞ ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നിലവിലെ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
അടിയന്തരമായി റൂൾ കർവ് തയ്യാറാക്കുന്ന നടപടികൾ പൂർത്തീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4733.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ തിടനാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ചിറ്റാർ പുഴയിൽ പള്ളി ചപ്പാത്ത് ഭാഗത്ത് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
4734.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ഒന്നാം വാർഡിലെ ചെങ്ങാംകുന്ന് പ്രദേശവും കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ ചിറക്കടവ് പത്താം വാർഡിലെ വാളക്കയം പ്രദേശവും തമ്മിൽ ബന്ധിപ്പിച്ച് മണിമലയാറ്റിൽ ഒരു ചെക്ക് ഡാം കം കോസ്‌വേ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
4735.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പഞ്ചായത്തിലെ തേജസ്വിനി പുഴയില്‍ ഐക്കാട് ചെക്ക് ഡാം നിര്‍മ്മാണത്തിനുള്ള സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ചെക്ക് ഡാം നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ഏത് വരെയായെന്ന് അറിയിക്കാമോ?
4736.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ചുണങ്ങ് തോട്ടിൽ വി.സി.ബി. നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന് അനുമതി നൽകുന്ന കാര്യം പരിഗണനയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്റെ ഫയല്‍ നിലവിൽ ഏത് ഓഫീസിലാണെന്നും എത്ര നാളായി പെൻഡിംഗിലാണെണും അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് അനുമതി നൽകുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് അനുമതി നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
തിരൂരങ്ങാടി പ്രദേശത്തെ വീടുകളിലേക്കും മറ്റും വെള്ളം കയറുന്നത് ചെറുക്കാൻ സാധിക്കുന്ന പ്രസ്തുത പ്രവൃത്തിയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
4737.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിൽ ചാലിയാര്‍ പുഴയുടെ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 2021-22, 2022-23 എന്നീ സാമ്പത്തിക വർഷങ്ങളില്‍ ഏതെല്ലാം പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികൾക്ക് ചീഫ് എഞ്ചിനീയർ തലത്തിൽ ഭരണാനുമതി നൽകിയിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കുമോ;
( സി )
ഭരണാനുമതി ലഭിക്കുന്നതിനായി എത്ര പ്രൊപ്പോസലുകൾ ചീഫ് എഞ്ചിനീയർ ഓഫീസിൽ നിലവിലുണ്ടെന്നും അവ ഏതെല്ലാമാണെന്നും ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കുമോ?
4738.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള മാവേലിക്കര മണ്ഡലത്തിലെ തഴക്കര, നൂറനാട് പഞ്ചായത്തിലെ വെട്ടിയാര്‍ തോടിന് കുറുകെയുള്ള വെട്ടിയാര്‍ ബ്രിഡ്ജിന്റെ സംരക്ഷണ ഭിത്തിയുടെയും വി.സി.ബി.യുടെയും മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ മുഖേന അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടി
4739.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ കുറ്റ്യാടി പുഴയോരം ഇടിയുന്നത് കാരണം ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുറ്റ്യാടി, വേളം, മണിയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
ആയതിനായി മേജര്‍ ഇറിഗേഷന്‍ വിഭാഗം മുഖേന സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അടുത്ത കാലവര്‍ഷത്തിന് മുന്‍പ് കുറ്റ്യാടി പുഴയോരത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിന് സ്വീകരിക്കാനിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ? മണ്ഡലത്തിലെ വാഴാനി ഇറിഗേഷന്‍ പ്രോജക്ടിന് ബഡ്ജറ്റ് പ്രൊവിഷനില്‍ നോണ്‍പ്ലാന്‍ ഇനത്തില്‍ അനുവദിക്കുന്ന തുകയുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4740.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ നഗരസഭയില്‍ കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മയ്യഴിപ്പുഴയുടെ പുഴയോര ഭിത്തി നിര്‍മ്മിക്കാത്തത് കാരണം കരയിടിച്ചിലും അപകട ഭീഷണിയും നിലനില്‍ക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുല്ലൂക്കര വരപ്രത്ത് ഭാഗത്ത് കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ കരയിടിച്ചില്‍ കാരണം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പെരിങ്ങത്തൂര്‍ മുതൽ നാല് തെങ്ങ് വരെ തീരദേശ റോഡ്‌ നിര്‍മ്മിച്ചെങ്കിലും പുഴയോര ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ റോഡ്‌ തന്നെ ഇല്ലാതാകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രദേശങ്ങളില്‍ പുഴയോര ഭിത്തി നിര്‍മ്മിക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍കെെയ്യെടുക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
4741.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നദിയിലെ കാരേറ്റ് തടയണ നിര്‍മ്മിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
4742.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ തിരുനെല്ലി 16-ാം ഡിവിഷനില്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപം എന്‍.എച്ച്.766-നോടും 3.5 സെന്റ് കോളനിയോടും ചേര്‍ന്നുള്ള നടവഴിയും കള്‍വര്‍ട്ടും തകര്‍ന്നതിനെ തുടര്‍ന്ന് തോടിന്റെ സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ആയതിന്റെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
തീരദേശ വികസന പാക്കേജ്
4743.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസനത്തിന് അയ്യായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ട്, തീരസംരക്ഷണ പ്രവൃത്തികള്‍ എന്നിവ നടപ്പിലാക്കി തീരസംരക്ഷണം ഉറപ്പുവരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ എത്ര കിലോമീറ്ററില്‍ പുലിമുട്ടുകളും മറ്റ് തീരസംരക്ഷണ പ്രവൃത്തികളും നടപ്പിലാക്കിയിട്ടുണ്ടെന്നും ഇനി അവശേഷിക്കുന്നവ എത്രയെന്നും ഇതിനായി എത്ര തുക ഈ സര്‍ക്കാരിന്റെ കാലത്ത് വകയിരുത്തിയിട്ടുണ്ടെന്നും ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
പൊന്നാനിയിലെ ഹോട്ട്സ്പോട്ട് മേഖലയിലെ കടൽഭിത്തി നി‍ർമ്മാണം.
4744.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെട്ട പൊന്നാനിയിലെ ഹോട്ട്‍സ്‌പോട്ട് മേഖലയിൽ ടെട്രാപോഡ് പോലെയുള്ള ആധുനിക രീതി ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ എത്രത്തോളമായി എന്ന് വിശദമാക്കാമോ?
പരപ്പനങ്ങാടിയിൽ കടൽഭിത്തി നിർമ്മാണത്തിന് ഭരണാനുമതി
4745.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ച പരപ്പനങ്ങാടി നഗരസഭയിലെ തീരപ്രദേശത്ത് കടൽഭിത്തി നിർമ്മിക്കുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസലിൽ വരുന്ന കാലതാമസത്തിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് ഓഫീസിലാണെന്നും ആയതിന്റെ വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയ്ക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4746.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി ഇറിഗേഷന്‍ പ്രോജക്ടിന് 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രൊവിഷനില്‍ നോണ്‍പ്ലാന്‍ ഇനത്തില്‍ അനുവദിച്ച തുകയുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് പരിഹരിക്കുന്നതിന് കൂടുതല്‍ തുക വകയിരുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ചേര്‍പ്പുങ്കൽ ചെമ്പിളാവ് റെഗുലേറ്റർ-കം- ബ്രിഡ്ജ്
4747.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ചേര്‍പ്പുങ്കൽ ചെമ്പിളാവ് റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ.)-ന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
2018 ൽ അംഗീകരിച്ച ഈ പദ്ധതി നാളിതുവരെ ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; നിർദിഷ്ട പദ്ധതി സ്ഥലത്ത് പാലത്തിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
ഭുഗർഭ ജലത്തിന്റെ ലഭ്യതയും വിഭവങ്ങളുടെ പുരോഗതിയും ലക്ഷ്യമിട്ടാണോ പദ്ധതി പ്രദേശത്ത് ജലസേചന വകുപ്പ് പദ്ധതി ആവഷ്കരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ കിഫ്ബി പദ്ധതിയില്‍ ജലസേചന വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;അടിയന്തരമായി പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നടപടി സ്വീകരിക്കുമോ; പദ്ധതി തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4748.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ 2022-23 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുഴക്കാട്ടിരി പഞ്ചായത്തിലെ ചെറുപുഴക്ക് കുറുകെ രാമപുരം -38 പുഴക്കാട്ടിരി പുത്തനങ്ങാടി ചെറുകര പി.ഡബ്യൂ.ഡി റോഡില്‍ ഉടുമ്പനാശ്ശേരി പാലം നവീകരണം വി.സി.ബി. കം ബ്രിഡ്ജ് നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
ചാലിയാർ പുഴയ്ക്ക് കുറുകെ റഗുലേറ്റർ കം ഹൈ ലെവൽ ബാരേജ് നിർമ്മാണം
4749.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂർ കളത്തിൻകടവിൽ ചാലിയാർ പുഴയ്ക്ക് കുറുകെ റഗുലേറ്റർ കം ഹൈ ലെവൽ ബാരേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥർ സ്ഥലസന്ദർശനം നടത്തിയിരുന്നോയെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സാധ്യതാ പഠനത്തിനായി നിർദ്ദേശം നൽകിയിട്ടുണ്ടോയെന്നും മണ്ണ് പരിശോധനയും സർവ്വെയും നടത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ഈ നടപടികൾക്ക് അനുവദിച്ച സമയപരിധിയിയും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി കിഫ്ബിയുടെ പരിഗണനയില്‍ ഉള്ളതാണോയെന്നും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വേറെ ഏതെങ്കിലും സ്ഥലങ്ങളിൽ ഹൈ ലെവൽ ബാരേജുകൾ നിർമ്മിച്ചിട്ടുണ്ടോ; എങ്കില്‍ ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനയച്ച് ഹൈ ലെവൽ ബാരേജുകളുടെ ഡിസൈനും സാങ്കേതിക വിദ്യകളും പഠനവിധേയമാക്കാൻ സന്നദ്ധമാകുമോ?
മലപ്പുറം പുഴങ്കാവിൽ റെഗുലേറ്റർ നിർമ്മാണം
4750.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ പുഴങ്കാവിൽ 12.80 കോടി രൂപ ചെലവിൽ കെ.ഐ.ഐ.ഡി.സി. നടപ്പിലാക്കി വരുന്ന റെഗുലേറ്ററിന്റെ നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
എന്തെല്ലാം പ്രവൃത്തികളാണ് റെഗുലേറ്റർ നിർമ്മാണത്തിൽ പൂർത്തീകരിക്കാനുള്ളത്; പദ്ധതി പ്രദേശത്ത് പുഴയുടെ ഇരു കരകളിലെയും സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ;
( സി )
റെഗുലേറ്റർ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
4751.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി നഗരസഭയിൽ വരുന്ന ന്യൂ കട്ട് റെഗുലേറ്റർ പുതുക്കിപ്പണിയുന്ന പ്രൊപ്പോസൽ പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;
( ബി )
ന്യൂ കട്ട് റെഗുലേറ്റർ കാര്യക്ഷമമല്ലാത്തതിനാൽ കുടിക്കുന്നതിനും കാര്‍ഷിക ആവശ്യത്തിനുമായി ഉപയോഗിക്കുന്ന ജലം കടലിലേക്ക് ഒഴുകിപ്പോകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ന്യൂ കട്ട് റെഗുലേറ്റർ കാര്യക്ഷമമല്ലാത്തതിനാൽ കടലിൽ നിന്നും ഉപ്പുവെള്ളം ഈ പുഴ വഴി പ്രദേശത്തെ പാഠശേഖരങ്ങളിലേക്ക് വന്ന് കൃഷി നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആറും, ഡിസൈനും, പ്ലാനും തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
ഈ പ്രവൃത്തിക്ക് ഭരണാനുമതി നൽകി പ്രവൃത്തി എന്നേക്ക് ആരംഭിക്കാൻ ആകും എന്ന് വിശദമാക്കാമോ?
4752.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള പുഴയ്ക്ക് കുറുകെ നിലവിലുള്ള വെന്റഡ് ക്രോസ്സ് ബാർ (വിസിബി) കം ബ്രിഡ്ജ് കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായത് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; കൈവരികൾ പോലും തകർന്ന ഇതിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതിൽ അപകട സാധ്യതയുള്ളതിനാൽ എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇവിടെ പുതിയ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
നബാർഡ് - ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് (ആർ ഐ ഡി എഫ്)-ൽ ഈ പ്രവൃത്തിയെ ഉൾപ്പെടുത്തുന്നതിന് വേണ്ട പുതിയ ഭരണാനുമതി വകുപ്പ് നൽകിയിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ; നിലവിൽ ഇത് സംബന്ധിച്ചുള്ള ഫയൽ ഏത് ഓഫീസിൽ ഏത് നമ്പരിലാണ് നിലവിലുള്ളതെന്ന വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയെ നബാർഡിൽ ഉൾപ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പ് എന്തൊക്കെ നടപടികളാണ് പൂർത്തീകരിക്കേണ്ടതെന്നും അത് എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കുമോ?
4753.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ കരിവെള്ളൂര്‍-പെരളം, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നെല്‍ കൃഷിയെ സഹായിക്കാനുതകുന്ന വിധത്തില്‍ ഉപ്പുവെള്ളം പ്രതിരോധിക്കാന്‍ വിഭാവനം ചെയ്ത ഉളിയത്ത് കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് വരെ ആയെന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും വിശദമാക്കാമോ?
4754.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പാലായിവളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിച്ചശേഷം സമീപ പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ ഉപ്പുവെള്ളം കയറുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
4755.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിലെ I,II ഗ്രേഡ് സിവില്‍ ഓവര്‍സിയര്‍മാരുടെ ഇൻകമ്പൻസി രജിസ്റ്റർ, സീനിയോരിറ്റി ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത I,II ഗ്രേഡ് ഓവര്‍സിയര്‍ തസ്തികകളില്‍ 2021 ജനുവരിയ്ക്കു ശേഷം നടന്ന പ്രൊമോഷന്‍ ഓര്‍ഡറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
4756.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ കല്ലട ജലസേചന പദ്ധതിയുടെ കീഴില്‍ 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയിട്ടുളളതും നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കടല്‍ ഭിത്തി നിര്‍മ്മാണം
4757.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ പിയാനി വരെയും പുന്നപ്ര മുതല്‍ ആലപ്പുഴ വിജയ് പാര്‍ക്ക് വരെയുമുള്ള ഭാഗങ്ങളില്‍ പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; നിര്‍മ്മാണത്തിന്റെ നിലവിലെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്;ഇതിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) പൂർത്തീകരിച്ചിട്ടുണ്ടോ; ആര്‍ക്കാണ് ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്; ഇതിനുള്ള ഫണ്ട് ലഭ്യമാക്കുന്നത് എവിടെ നിന്നാണ്;വ്യക്തമാക്കുമോ;
( സി )
നാളിതുവരെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിക്കാത്ത മേഖലകളിൽ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇത് എന്നത്തേക്ക് പുര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
4758.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പ് മുഖാന്തരം വാമനപുരം മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട ഏതെല്ലാം പദ്ധതികളുടെ ഡി.പി.ആറുകളാണ് പ്രെെസ് സോഫ്റ്റ്‌വെയര്‍ വഴി ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
പട്ടാമ്പി മണ്ഡലത്തിലെ ജലസേചന വകുപ്പ് പ‍ദ്ധതികള്‍
4759.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
എതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന വിവരം അയതിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കാന്‍ ബാക്കിയുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
4760.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്റെ കീഴില്‍ വരുന്ന നടുവണ്ണൂര്‍ ഫീല്‍ഡ് ബോത്തിക്ക് സമീപം ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
2022-23 വര്‍ഷത്തെ ബജറ്റില്‍ നടുവണ്ണൂരില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചിട്ടും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിക്ക് കാലതാമസം നേരിടുന്നതിനാൽ പദ്ധതി നടപ്പിലാക്കാനാകാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നടുവണ്ണൂരില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനുള്ള അനുമതി വേഗത്തിൽ നല്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
4761.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ പ്രവൃത്തിയുടെ അടങ്കൽ തുക എത്രയാണെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും എന്നത്തേക്ക് പൂർത്തീകരിക്കുമെന്നും അറിയിക്കാമോ?
4762.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് പ്രദേശത്തെ രൂക്ഷമായ കടല്‍ ക്ഷോഭം തടയുന്നതിന് ഉള്ള പദ്ധതികള്‍ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4763.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആളിയാര്‍ കരാര്‍ പ്രകാരം ഈ വര്‍ഷം ലഭിക്കേണ്ട വെള്ളം തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കരാര്‍ പ്രകാരം ഫെബ്രുവരി ഒന്നിന് ഷോളയാര്‍ നിറയ്ക്കുന്നതിനാവശ്യമായ വെള്ളം കേരളത്തിന് തമിഴ്നാട് വിട്ടു നല്‍കിയിട്ടുണ്ടോ;
( സി )
ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
പൊന്നാനിയിലെ നിള സംഗ്രഹാലയം പദ്ധതിക്ക് ഭൂമി വിട്ടുനല്കൽ.
4764.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനിയുടെ ആകെ വികസനത്തിനുള്ള പദ്ധതിയായ നിള സംഗ്രഹാലയം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു ഇറിഗേഷൻ വകുപ്പിന്റെ ഭാഗത്ത് നിന്ന് ചമ്രവട്ടം ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ഭൂമി വിട്ടു നല്കുന്നതിന് കാലതാമസം വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടി സാങ്കേതിക കുരുക്ക് തീര്‍ക്കാന്‍ എടുത്ത നടപടികള്‍ വ്യക്തമാക്കാമോ?
4765.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പില്‍ നിന്നുള്ള 13.02.2023-ലെ എ3/225/2021/ജ.വി.വ. നമ്പര്‍ കത്തിന്മേൽ നാളിതുവരെ ജലസേചന വകുപ്പ് സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
പ്രസ്തുത കത്തുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്ന ജലസേചന വകുപ്പിലെ ഫയല്‍ ഏതാണെന്ന് അറിയിക്കുമോ?
4766.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിലെ ഫയലുകൾ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഫയല്‍ അദാലത്തുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും തീര്‍പ്പാക്കാനുള്ള ഫയലുകള്‍ എത്രയെന്നും അറിയിക്കുമോ?
4767.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഭൂജല വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീയാക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
4768.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗർഭജല ലഭ്യത പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും പൊതുജനങ്ങൾക്ക് സഹായകരമായ പദ്ധതി ജലവിഭവ വകുപ്പിന് കീഴിൽ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പരിശോധന വീടുകളിൽ നടത്തുന്നതിന് പൊതുജനങ്ങൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ?
4769.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ആകെ എത്ര കുളങ്ങളുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത കുളങ്ങളുടെ വിസ്തൃതി, നിലവിലെ അവസ്ഥ ഉള്‍പ്പെടെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സുകളും, കുളങ്ങളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത് എന്ന് വിശദമാക്കാമോ?
4770.
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂജല വിഭവശേഷി തിട്ടപ്പെടുത്തി അവസാനമായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് എന്നാണ്;പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്;
( ബി )
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; മേൽപ്പറഞ്ഞ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
4771.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം സ്വകാര്യ കമ്പനികളാണ് വെള്ളക്കര കുടിശിക നൽകാനുള്ളത്; ജലവിഭവ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ കുടിശിക നല്‍കാനുണ്ടോ; എങ്കിൽ എന്ന് മുതലുള്ള കുടിശികയാണ് നല്‍കാനുള്ളത്; ഓരോന്നും തരം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ കമ്പനികളിലെ ദീര്‍ഘകാലമായുള്ള കുടിശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
ജലവിഭവ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം
4772.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈൻ മുഖേനയാണോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഓൺലൈൻ സമ്പ്രദായത്തിലാണ് ട്രാൻസ്ഫർ നടപ്പിലാക്കുന്നതെങ്കിൽ ഏത് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ജീവനക്കാർ അപേക്ഷ സമർപ്പിക്കുന്നത് മുതൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനിൽ തന്നെയാണോ പൂർത്തീകരിക്കുന്നത്; എങ്കിൽ വിശദമാക്കുമോ;
( ഡി )
നിലവിൽ ജലവിഭവ വകുപ്പിൽ എത്ര സ്ഥിരം, താൽകാലിക, കരാർ ജീവനക്കാർ ഉണ്ടെന്ന് തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപടി
4773.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീമതി കെ.കെ.രമ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
തീരദേശ മേഖലയില്‍ തടസരഹിതമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്നും വിശദമാക്കുമോ;
( സി )
കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്നതിന് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
4774.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിൽ നടപ്പാക്കിയിട്ടുള്ള ജലസംരക്ഷണ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര പ്രവൃത്തികൾ നാളിതുവരെ പൂർത്തീകരിച്ചിട്ടുണ്ട്; ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
ജലവിതരണത്തിലെ ജല നഷ്ടം കുറയ്ക്കുന്നതിന് നടപടി
4775.
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിതരണത്തിലെ ജലനഷ്ടം കുറയ്ക്കാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
പെെപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിനായി കേടായ പെെപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ജലവിതരണത്തിലെ ജലനഷ്ടം കുറയ്ക്കുന്നതിന് വിദേശ ഏജൻസികളുടെ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ: വിശദമാക്കാമോ?
4776.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; എത്ര കുടുംബങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതി വഴി കുടിവെള്ളം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ‍ഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ടാങ്കും കിണറും സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കരാര്‍ വച്ച് പ്രവൃത്തി നടന്നുവരുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ പൈപ്പ്‌ലൈൻ ഇടുന്നത് സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ അറിയിക്കുമോ?
കുണ്ടറ മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി
4777.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും എത്ര കോടി രൂപയുടെ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോര്‍ട്ടാണ് അംഗീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
4778.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
4779.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ഞാങ്കടവ് കുടിവെളള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തില്‍ നിലവില്‍ തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4780.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ജലജീവന്‍ പദ്ധതി പ്രകാരം ആരംഭിച്ച പദ്ധതികൾ വ്യക്തമാക്കാമോ; ടെണ്ടര്‍ നടപടികൾ പൂര്‍ത്തീകരിക്കേണ്ട എത്ര പദ്ധതികളുണ്ടെന്ന് അറിയിക്കുമോ?
4781.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അതിയന്നൂര്‍-കോട്ടുകാല്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
4782.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കാരോട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികൾ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
പുതുക്കാട് മണ്ഡലത്തിലെ ജല ദൗര്‍ല്ലഭ്യം പരിഹരിക്കുവാന്‍ നടപടി
4783.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കൂടി ഒഴുകുന്ന കുറുമാലി, മണലിപ്പുഴകളിലെ നീരൊഴുക്ക് വലിയ തോതില്‍ കുറഞ്ഞിട്ടുള്ളത് മൂലം കടുത്ത കുടിവെള്ളക്ഷാമവും ജലസേചന അപര്യാപ്തതയും മണ്ഡലത്തിലെ വിവിധ പ‍ഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ഗുരുതരമായ ജല ദൗര്‍ല്ലഭ്യം പരിഹരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
സുരക്ഷിതമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി
4784.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുരക്ഷിതമായ കുടിവെള്ളത്തിന്റെ സാർവത്രിക ലഭ്യത എന്നത് ജനതയുടെ അടിസ്ഥാന ആവശ്യവും മനുഷ്യാവകാശവുമാണെന്ന യുനിസെഫിന്റെ പ്രഖ്യാപിത നയത്തോടൊപ്പം ചേർന്ന് കേരള വാട്ടർ അതോറിറ്റി സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങളുടെ വിശദാംശം അറിയിക്കുമോ;
( ബി )
ജലശുദ്ധീകരണ സംവിധാനങ്ങളുടെയും വിതരണ ശൃംഖലയുടെയും മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ജലവിതരണ ശൃംഖലയിലേക്ക് മലിനജലം കടക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തി ആയത് തടയുന്നതിന് വേണ്ട ആധുനിക സംവിധാനങ്ങൾ നിലവിലുണ്ടോ; വിശദമാക്കുമോ?
4785.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ശുദ്ധജല വിതരണ സംവിധാനം നിയന്ത്രിക്കുന്നതിന് നിലവിലുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്താൻ നടപടി സ്വീകരിക്കുമോ വ്യക്തമാക്കുമോ?
4786.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പശ്ചിമ കൊച്ചിയിലെ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി
4787.
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളമില്ലാത്ത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
എറണാകുളം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനം നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4788.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗര പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികളുടെ മെച്ചപ്പെടുത്തലിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വിശദാംശം ലഭ്യമാക്കുമോ;
( ബി )
എറണാകുളം ജില്ലയിലെ നഗരപ്രദേശങ്ങളിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ നടപടി
4789.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈപ്പിലൂടെയും ടാങ്കറിലൂടെയും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന വിശദവിവരം ലഭ്യമാക്കാമോ?
4790.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഇല്ലാത്ത സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ളം ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
4791.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി പദ്ധതികളുടെ പരിപാലനവും നടത്തിപ്പും നിർവഹിക്കുന്ന ഗുണഭോക്‌തൃ സമിതികൾ കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്താറുണ്ടോ; എങ്കിൽ ഇതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ജലനിധി കുടിവെള്ള പദ്ധതികളുടെ ഉറവിടവും പരിസരവും മാലിന്യമുക്തമായും ഉറവിടത്തിൽ മാലിന്യം കലർന്ന ജലം എത്തിച്ചേരാതെയും സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4792.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് വായ്പ ഉപയോഗിച്ച് കേരളത്തിലെ നഗരപ്രദേശങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 2017-ൽ സർക്കാർ ധാരണയിൽ എത്തിയിരുന്നോ;
( ബി )
ഈ പദ്ധതിക്ക് 2018-ൽ കേന്ദ്രാനുമതിയും 2020-ൽ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കായി കൺസൾട്ടൻസികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിനായി എഡിബി മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകൾ എന്തൊക്കെയാണ് നിബന്ധനകൾ സംബന്ധിച്ച് രേഖയുടെ പകർപ്പ് ലഭ്യമാകുമോ;
( ഇ )
ഈ നിബന്ധനകളിൽ കുടിവെള്ള വിതരണത്തിന്റെയും വെള്ളക്കരം പിരിക്കുന്നതിന്റെയും വെള്ളക്കരം വർദ്ധിപ്പിക്കുന്നതിന്റെയും പൂർണ്ണ ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( എഫ് )
പദ്ധതിക്കായി ലഭിക്കുന്ന വായ്പ്പാ തുകയും സർക്കാർ വിഹിതവും എത്ര രൂപ വീതം ആയിരിക്കുമെന്ന് അറിയിക്കുമോ; എത്ര ശതമാനം പലിശനിരക്കിലാണ് വായ്പ ലഭ്യമാകുകയെന്നും വ്യക്തമാക്കുമോ?
4793.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാറില്‍ നിന്ന് ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ?
4794.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തെ തുടർന്ന് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ഗതി മാറി ഒഴുകുകയും ചെയ്ത നദികളുടെ വിശദാംശങ്ങൾ അറിയിക്കുമോ;
( ബി )
പ്രസ്തുത നദികളിലെ നീരൊഴുക്ക് സ്വാഭാവികവും സുഗമവും ആക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഇപ്രകാരം പൂർവസ്ഥിതിയിലാക്കാൻ സാധിക്കാത്ത നദികൾ ഇനിയുമുണ്ടോയെന്നും വിശദമാക്കുമോ?
4795.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയിലെ വിവിധ തസ്തികകള്‍ കാലാനുസൃതമായി പരിവര്‍ത്തനം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
കേരള വാട്ടർ അതോറിറ്റിയിൽ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ?
4796.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലും യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലും അനുവദനീയമായ എത്ര തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ; അവയില്‍ എത്രയെണ്ണം പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തുവെന്നും എത്രയെണ്ണം റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവില്‍ എത്രപേര്‍ താല്‍ക്കാലിക/ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ടെന്ന് അറിയിക്കുമോ;
( ഡി )
വാട്ടര്‍ അതോറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഒടുവിലായി പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ; എല്‍.‍ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് 2023-ല്‍ നടത്തേണ്ട പ്രൊമോഷന്‍ നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ഇ )
വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള മുഴുവൻ ഒഴിവുകളും അടിയന്തരമായി പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4797.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.07.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ളപതിനൊന്നാം ശമ്പള പരിഷ്കരണം കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും അനുവദിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ എന്ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയതുപോലെ 01.07.2019-ലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ട് ഗുണിച്ച് പുതിയ സ്കെയിലിലെ അടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കുന്നതിനാണോ അനുമതി നല്‍കിയിരുന്നതെന്ന് അറിയിക്കുമോ;
( സി )
ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നാണ് പുറത്തിറക്കിയതെന്ന് വ്യക്തമാക്കുമോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഉത്തരവില്‍ ക്രമ നമ്പര്‍ 19 മുതല്‍ ഉള്ള സ്കെയിലുകള്‍ക്ക് 1.38 നു പകരം 1.33 എന്ന നിലയില്‍ ശമ്പളം പുതുക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കുമോ; ഇത്തരത്തില്‍ ചില സ്കെയിലുകള്‍ക്ക് മാത്രം കുറഞ്ഞ നിരക്കില്‍ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശം ആരുടേതാണെന്ന് വ്യക്തമാക്കുമോ;
( ഇ )
ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് എല്ലാ ജീവനക്കാര്‍ക്കും 1.38 എന്ന തത്വത്തില്‍ ശമ്പളപരിഷ്കരണം അനുവദിക്കപ്പെടുന്നതിനായി പ്രസ്തുത ഉത്തരവില്‍ ഭേദഗതി വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് സംസ്ഥാന ധനവകുപ്പ് എന്തെങ്കിലും നിബന്ധനകള്‍ വച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കേരള വാട്ടർ അതോറിറ്റി നൽകിയ വാട്ടര്‍ കണക്ഷനുകൾ
4798.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കേരള വാട്ടർ അതോറിറ്റി നൽകിയ ഗാർഹികേതര കണക്ഷനുകളുടെ ആകെ എണ്ണവും വ്യാവസായിക ആവശ്യങ്ങൾക്കായുള്ള കണക്ഷനുകളുടെ എണ്ണവും സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
4799.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ പ്രതിവര്‍ഷം എത്ര രൂപയാണ് അധികം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി ചാര്‍ജ്ജിനത്തില്‍ നല്‍കാനുള്ള കുടിശ്ശികയും കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ആനുകൂല്യവും ഉള്‍പ്പടെ കേരള വാട്ടര്‍ അതേറിറ്റിയ്ക്ക് എത്ര തുകയാണ് കുടിശ്ശികയുള്ളത്;
( സി )
കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് നിലവിലുള്ള കുടിശിക തീര്‍പ്പാക്കിയതിന് ശേഷം, വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് വഴി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സമാഹരിക്കാന്‍ കഴിയുന്ന തുകയെത്രയാണ്; പ്രസ്തുത തുകയില്‍ എത്ര നീക്കിയിരിപ്പുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
4800.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ എച്ച്.ആര്‍. വിഭാഗം കരാര്‍ ജീവനക്കാര്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും ഇവരുടെ ദിവസ വേതനം എത്രയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ദിവസ വേതനം നിശ്ചയിക്കുന്നത് സര്‍ക്കാര്‍ നല്‍കുന്ന ദിവസ വേതനാടിസ്ഥാനത്തിലാണോ അല്ലെങ്കില്‍ പി.‍ഡബ്ല്യു.ഡി. കാലാകാലങ്ങളി‍ല്‍ നിശ്ചയിക്കുന്ന എസ്.ഒ.ആര്‍. പ്രകാരമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് ഏത് വര്‍ഷത്തെ നിരക്ക് പ്രകാരമാണ് വേതനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ; ഇവര്‍ക്ക് വേതനം നല്‍കുന്ന സംവിധാനം എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
വാട്ടര്‍ അതോറിറ്റിയില്‍ മറ്റ് ഏതെങ്കിലും കരാര്‍ ജീവനക്കാര്‍ക്ക്/ദിവസ വേതനക്കാര്‍ക്ക് എച്ച്.ആര്‍. കരാര്‍ ജീവനക്കാരെക്കാള്‍ ഉയര്‍ന്ന ദിവസ വേതനം നല്‍കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗക്കാര്‍ക്ക് എത്ര തുക വീതമാണെന്നും ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത വേതനം നല്‍കുന്നതെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; എല്ലാ മാസവും ഹെഡ് ഓഫീസില്‍ നിന്നും അനുവദിക്കുന്ന ഫണ്ട് അടുത്ത 5 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സബ് ഡിവിഷനുകളിലും വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( എഫ് )
എച്ച്.ആര്‍. ജീവനക്കാരുടെ വേതനത്തില്‍ നിന്നും ജി.എസ്.ടി. ടാക്സുകള്‍ കോണ്‍ട്രാക്ടര്‍മാര്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ടാക്സ് ഈടാക്കേണ്ട സാഹചര്യം വ്യക്തമാക്കാമോ; ഇത് ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4801.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
4802.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ദ്ധനവ് പൊതുടാപ്പുകള്‍ക്ക് ഏത് രീതിയിലാണ് ഈടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ചാര്‍ജ് വര്‍ദ്ധനവിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുടാപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4803.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി ജീവനക്കാർക്ക് 01.07.2019 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ശമ്പള പരിഷ്ക്കരണത്തിൽ ശമ്പള സ്കെയിലുകളിൽ ഘടനാപരമായ പിശക് സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജല അതോറിറ്റിയിൽ പത്താം ശമ്പള പരിഷ്ക്കരണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശമ്പള ഘടന അനുസരിച്ച് സമാന സർക്കാർ മേഖലയിലെ ജീവനക്കാരെക്കാള്‍ അധികരിച്ച സ്കെയിലുകൾ നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പതിനൊന്നാമത് ശമ്പള പരിഷ്ക്കരണ ഉത്തരവിൽ പ്രസ്തുത സ്കെയിലുകൾ സമാനമായ സർക്കാർ മേഖലയിലെ സ്കെയിലുകളെക്കാൾ കുറവ് വരുത്തിയത് എന്തെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ ഇതൊരു വിവേചനമായി കരുതുന്നുണ്ടോ;
( ഡി )
24.08.2022-ലെ മന്ത്രിസഭാ തീരുമാനത്തിൽ ധനകാര്യ വകുപ്പ് നിർദ്ദേശിച്ച നിബന്ധനകൾക്ക് വിധേയമായി എന്ന പ്രയോഗത്തിലെ നിബന്ധനകൾ എന്തൊക്കെ ആണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത തീരുമാനത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ എന്ന പ്രയോഗത്തിലൂടെ എന്താണ് സർക്കാർ ഉദ്ദേശിച്ചതെന്ന് വിശദമാക്കാമോ;
( എഫ് )
കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ പതിനൊന്നാം ശമ്പളപരിഷ്ക്കരണ കമ്മീഷൻ ശിപാർശ (പാർട്ട്-4) എന്തെങ്കിലും ഭേദഗതി വരുത്തിയാണോ മന്ത്രിസഭ അംഗീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ജി )
പൊതുഭരണം, ജലവിഭവം, ധനകാര്യം എന്നി വകുപ്പുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകിയ ശിപാർശ പ്രകാരം ശമ്പള ഘടനയില്‍ ഭേദഗതി വരുത്തിയത് എവിടെയാണെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
4804.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷന്റെ ഭാഗമായി പൊതുമരാമത്ത് റോഡ് കട്ടിംഗിന് ശേഷമുള്ള പുനർനിർമ്മാണ പ്രവൃത്തികൾക്ക് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സമയബന്ധിതമായി റോഡ് ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഭൂമിയുടെ വാല്യുവേഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
4805.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി കുളങ്ങള്‍, ടാങ്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പാേള്‍ വാല്യുവേഷന്‍ കുറവായതിനാല്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വാല്യുവേഷന്‍ തുക 100 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിന് കലക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിന്റെ വിശദാംശവും നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
4806.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലേബ്ര പഞ്ചായത്തിലെ ചേലേബ്ര കുടിവെള്ള പദ്ധതിക്കായി കിന്‍ഫ്ര നല്‍കുന്ന ജലത്തിന് ഈടാക്കുന്ന സെസ്സ് ഒഴിവാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് മുന്‍കാല പ്രാബല്യം വേണമെന്ന പഞ്ചായത്തിന്റെ നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
വാട്ടര്‍ അതോറിറ്റി വടകര ഓഫീസിലെ ഒഴിവുകള്‍
4807.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ വടകര ഓഫീസില്‍ നിലവില്‍ എത്ര തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസില്‍ ഒഴിവുകളുള്ള തസ്തികകളിലെ അധികച്ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഡബ്ല്യു.എസ്.പി. സബ് ഡിവിഷന്‍ വടകര ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികച്ചുമതല ദീര്‍ഘകാലമായി മറ്റേതെങ്കിലും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത തസ്തികയില്‍ സ്ഥിര നിയമനം നടത്തുന്നതിന് സ്വീകരിക്കുന്ന നടപടികൾ അറിയിക്കാമോ?
4808.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പളളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പതിനൊന്നില്‍ പുതിയതായി പണി തീര്‍ത്ത പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായുള്ള വനിത വ്യവസായ കേന്ദ്രത്തിന് കുടിവെളള കണക്ഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ?
ആലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പൊതുടാപ്പുകള്‍
4809.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ എത്ര കുടിവെളള പൊതുടാപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് തരം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പൊതുടാപ്പുകളില്‍ എത്രയെണ്ണമാണ് പ്രവര്‍ത്തനരഹിതമായിട്ടുള്ളത് എന്ന് തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രവര്‍ത്തനരഹിതമാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചിട്ടുള്ള പൊതുടാപ്പുകള്‍ക്ക് കുടിവെള്ളക്കരം ഈടാക്കുന്നുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് പരിഹാരം കാണാന്‍ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
4810.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിലെ കോഡൂർ പഞ്ചായത്തിലെ കോങ്കയം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജലജീവൻ മിഷൻ ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കിയ പ്രവൃർത്തി വിശദാംശം ലഭ്യമാക്കുമോ;
( ബി )
എത്ര തുക ചെലവഴിച്ചിട്ടുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നതെന്നും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ജല ശുദ്ധീകരണശാല നിർമ്മിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ട വികസന പദ്ധതികളിൽ എന്തെല്ലാം പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഇതിനായി സമർപ്പിച്ച 54 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കുമോ;
( ഡി )
കോങ്കയം കുടിവെള്ള പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പുകളും മോട്ടോറും മാറ്റി സ്ഥാപിച്ചിട്ടുണ്ടോയെന്ന വിശദാംശം നൽകുമോ; മുഴുവൻ പ്രവൃത്തികളും എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള നിർദേശം നൽകുമോ; വിശദമാക്കുമോ?
കുറ്റിപ്പുറം ജല ജീവൻ പദ്ധതിയുടെ ഓവർഹെഡ് ടാങ്ക് നിര്‍മ്മാണം
4811.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കൽ മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കുറ്റിപ്പുറം ജല ജീവൻ പദ്ധതിയുടെ ഭാഗമായി ഓവർഹെഡ് ടാങ്ക് നിർമ്മിക്കുന്നതിന് കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ നിന്നും 40 സെന്റ് ഭൂമി അനുവദിക്കുന്നതിന് പകരമായി പ്രസ്തുത ഭൂമിയുടെ വിലയ്ക്ക് ആനുപാതികമായ ശുദ്ധജലം കിന്‍ഫ്രയ്ക്ക് നല്‍കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്മേൽ വാട്ടർ അതോറിറ്റി സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; ടാങ്ക് സ്ഥാപിക്കുന്നതിന് മതിയായ സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കിൻഫ്ര പാർക്കിൽ നിന്നും പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിൽ വാട്ടർ അതോറിറ്റി സ്വീകരിച്ച നടപടികളുടെ ഫയല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശം ലഭ്യമാക്കുമോ?
4812.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര കന്നിമേല്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പദ്ധതിയ്ക്കായുള്ള തുക പൂര്‍ണ്ണമായും തഴക്കര ഗ്രാമപഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയ്ക്ക് നല്‍കിയിട്ടും പദ്ധതി നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
4813.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കോങ്ങാട് മണ്ഡലത്തിലെ കരിമ്പന പഞ്ചായത്തില്‍ നിന്നും കോങ്ങാട് പഞ്ചായത്ത് വരെയുളള 12 കിലോമീറ്റര്‍ പെെപ്പ് ലെെന്‍ ഇടുന്നതിന്റെ ഭാഗമായി, ദേശീയപാതക്ക് കുറുകെ പെെപ്പ് ലെെന്‍ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി നടത്തിപ്പ് മുടങ്ങിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെൃട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ; തടസങ്ങള്‍ ഒഴിവാക്കി ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; അറിയിക്കുമോ?
കാഞ്ഞങ്ങാടിൽ വാട്ടർ അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ
4814.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് ആസ്ഥാനമായി കേരള വാട്ടർ അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
കാസർഗോഡ് ജില്ലയിലെ ജലജീവൻ പദ്ധതി
4815.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ജലവിഭവ വകുപ്പിന്റെ ശുദ്ധജല വിതരണ കണക്ഷൻ ലഭ്യമായിട്ടുള്ള എത്ര വീടുകൾ ഇപ്പോൾ നിലവിലുണ്ടെന്ന് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കണക്ഷൻ ലഭിച്ചതിന് ശേഷം പ്രസ്തുത സൗകര്യം കുറച്ചുകാലം ഉപയോഗപ്പെടുത്തി കണക്ഷൻ വേണ്ടെന്ന് തീരുമാനിച്ച എത്ര ഉപഭോക്താക്കൾ ജില്ലയിൽ ഉണ്ടെന്ന് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( സി )
വാട്ടർ കണക്ഷൻ ഇല്ലാത്ത എത്ര വീടുകളാണ് ഇപ്പോൾ ജില്ലയിൽ ഉള്ളതെന്ന് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ജലജീവൻ പദ്ധതി പ്രകാരം എത്ര വീടുകൾക്കാണ് ജില്ലയിൽ കണക്ഷൻ നൽകുന്നതെന്ന് പഞ്ചായത്ത്/ നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ജലജീവൻ പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷം വാട്ടർ കണക്ഷൻ ഇല്ലാത്ത ഒരു വീടും ജില്ലയിൽ ഉണ്ടാകില്ല എന്നത് ഉറപ്പുവരുത്താൻ സാധിക്കുമോ;
( എഫ് )
ജലജീവൻ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലയിൽ വേണ്ടി വരുന്ന ചെലവ് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത ചെലവ് വഹിക്കുന്നത് ആരാണെന്നും അറിയിക്കാമോ?
4816.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറയില്‍ കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉതകുന്ന രീതിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
നിലവില്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ നിന്നും വളാഞ്ചേരി നഗരസഭാ പ്രദേശങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തത് മൂലം അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വട്ടപ്പാറയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
വാട്ടര്‍ അതോറിറ്റിയുടെ പൊന്‍കുന്നം സബ് ഡിവിഷന്‍ ഓഫീസിന് പുതിയ കെട്ടിടം
4817.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ പൊന്‍കുന്നം സബ് ഡിവിഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
നിലവിലെ കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായതിനാല്‍ പുതിയ കെട്ടിടത്തിന് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കൂത്തുപറമ്പ് മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍
4818.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ജലവിതരണ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ഡി )
പാനൂര്‍ നഗരസഭയിലെയും കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് വ്യക്തമാക്കുമോ?
4819.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചീമേനി ഐ.ടി. പാര്‍ക്ക് റോഡിലെ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.