UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5513.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി പ്രകാരം 2022-23 വര്‍ഷത്തേക്ക് തെരെഞ്ഞെടുത്തിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേയ്ക്ക് 2023-24 വര്‍ഷത്തേക്ക് പരിഗണിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
5514.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഇറച്ചിക്കോഴി, പാലുല്പന്നങ്ങള്‍, പക്ഷിമൃഗാദികൾ എന്നിവ അതിര്‍ത്തിയില്‍ കുറ്റമറ്റ രീതിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വകുപ്പ് നടത്തുന്ന ഇടപെടൽ വിശദമാക്കാമോ;
( ബി )
മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ ചെക്ക്പോസ്റ്റില്‍ അനധികൃത കടത്തിന് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി നടത്തിവരുന്ന പരിശോധനാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കി വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5515.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; പ്രസ്തുത സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍ ഏതൊക്കെയാണെന്നും അവയുടെ എണ്ണവും അതിൽ ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍, താല്ക്കാലിക, ദിവസവേതന, അന്യത്രസേവന വ്യവസ്ഥകളില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയാണെന്നും ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയാണെന്നും വിശദമാക്കാമോ?
5516.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പശു വളർത്തൽ ലാഭകരമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ശാസ്ത്രീയ തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകരിൽ കൂടുതൽ അവബോധം വളർത്താൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
വിപണി ലക്ഷ്യമിട്ട് ഉല്പാദന പ്രക്രിയ അനുവർത്തിക്കാന്‍ കർഷകരെ പ്രേരിപ്പിക്കുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
തീറ്റയിലെ ചേരുവകൾ ഒരുമിച്ച് വാങ്ങി ഗ്രൂപ്പടിസ്ഥാനത്തിൽ തീറ്റ നിർമ്മിച്ച് മിൽക്ക് സൊസൈറ്റികൾ കേന്ദ്രീകരിച്ച് വിപണനം നടത്താനുള്ള മാർഗ്ഗങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5517.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശുക്കളില്‍ കാണുന്ന ചര്‍മ്മമുഴ രോഗം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
ചര്‍മ്മമുഴ രോഗത്തിനുള്ള ചികിത്സ കിട്ടാതെ ചത്തൊടുങ്ങുന്ന പശുക്കളുടെ ഉടമകളായ ക്ഷീര കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത രോഗത്തെക്കുറിച്ച് വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇത് പകര്‍ച്ച വ്യാധിയാണോയെന്ന് അറിയിക്കുമോ; ഈ രോഗം ഫലപ്രദമായി തടയുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത രോഗത്തെക്കുറിച്ച് വെറ്ററിനറി ഡോക്ടര്‍മാർക്ക് ശരിയായ അവബോധം ലഭ്യമായിട്ടുണ്ടോ; ഇതിന് ആവശ്യമായ മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണോ; അറിയിക്കുമോ;
( ഇ )
ഈ രോഗം കാലിത്തീറ്റയില്‍ നിന്നും ഉണ്ടാകുന്നതാണോയെന്നും ഇത് മനുഷ്യരിലേയ്ക്ക് പകരാന്‍ സാധ്യതയുണ്ടോയെന്നും അറിയിക്കുമോ?
5518.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലെെവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററുകളില്‍ ഏതെല്ലാം കോഴ്‍സുകളാണ് ഉള്ളതെന്ന വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ചിക് സെക്സിംഗ് ആന്‍ഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്‍സ് ഏത് വര്‍ഷമാണ് ആരംഭിച്ചതെന്നും പ്രസ്തുത കോഴ്‍സ് പഠിക്കാനാവശ്യമായ യോഗ്യതകള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( സി )
തിരുവനന്തപുരം കുടപ്പനക്കുന്ന് ചിക് സെക്സിംഗ് സ്കൂളില്‍ ആദ്യ പതിനഞ്ച് ബാച്ചുകളിലെ ഓരോ കോഴ്‍സിലും പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, പേര്, ജാതി, ജനന തീയതി, മേല്‍വിലാസം എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സ്കൂളില്‍ ആദ്യ പതിനഞ്ച് ബാച്ചുകളില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ പേര്, മേല്‍വിലാസം, ജാതി, പാസ്സായ വര്‍ഷം, മാസം, തീയതി, മാര്‍ക്ക് ശതമാനം, റാങ്ക് ലിസ്റ്റ് എന്നിവ രേഖപ്പെടുത്തിയ രജിസ്റ്ററുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ബാച്ചുകള്‍ക്ക് അനുവദിച്ച കോഴ്‍സ് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
5519.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണനിലവാരമില്ലാത്ത കാലിത്തീറ്റയുടെ ഉപയോഗം മൂലം കന്നുകാലികള്‍ക്ക് നിരന്തരമായി രോഗങ്ങള്‍ ബാധിക്കുന്നതായ കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരം കാലിത്തീറ്റയുടെ ഗുണനിലവാര പരിശോധനയ്ക്കായി നിലവിലുളള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
ഇപ്രകാരം ഭക്ഷ്യവിഷബാധയേല്‍ക്കുന്ന കന്നുകാലികള്‍ക്ക് അടിയന്തര ചികിത്സ സഹായം ലഭ്യമാക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5520.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാം നടപ്പിലാക്കിയിട്ടുണ്ട്; മണ്ഡലാടിസ്ഥാനത്തിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി പ്രകാരം നിലവില്‍ എത്ര പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
പിറവം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി അനുവദിക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
5521.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് സംരംഭക സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഏതെല്ലാം പക്ഷികളെയും മൃഗങ്ങളെയുമാണ് പ്രസ്തുത സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
5522.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം നല്‍കുമോ?
5523.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ മൃഗസംരക്ഷണ വകുപ്പ് വഴി കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോന്നിനും എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
5524.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാദാപുരം മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
5525.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരവികസന മേഖലയില്‍ കൈവരിച്ച നേട്ടം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി മൃഗരോഗ പ്രതിരോധ സംവിധാനവും മൃഗചികിത്സ സംവിധാനവും വിപുലീകരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കന്നുകാലികള്‍ക്ക് മികച്ച പരിപാലനം ഉറപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കിയ മാതൃകയില്‍ ഇ-സമൃദ്ധ പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
5526.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 13-ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവില്‍ മുട്ടയുടെ ആഭ്യന്തര ഉല്പാദനം കുറയാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ആഭ്യന്തര ആവശ്യത്തിനുള്ള കോഴി, താറാവ് എന്നിവയുടെ മുട്ടകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഗ്രാമീണ കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് കോഴി, താറാവ് എന്നിവയുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പുതുതായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5527.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തിലെ മൃഗാശുപത്രികളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍, അനുവദിച്ച തുക, ചെലവഴിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയുടെ വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
5528.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടന്നുവരുന്നതെന്നും അവ ഒരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മൃഗാശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുമോ?
5529.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം താലൂക്കുകളിലാണ് നിലവിൽ പോളിക്ലിനിക്കുകൾ ഇല്ലാത്തതെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
തിരൂരങ്ങാടി നഗരസഭയിൽ ചെമ്മാട് കേന്ദ്രീകരിച്ച് ഒരു പോളിക്ലിനിക് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിൽ ഉണ്ടോയെന്ന് അറിയിക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത ക്ലിനിക് സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത ക്ലിനിക് എന്നത്തേക്ക് സ്ഥാപിക്കാൻ കഴിയുമെന്നും ഇത് നടപ്പിലാക്കുന്നതിന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
5530.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ വാമനപുരം, നെടുമങ്ങാട് എന്നീ ബ്ലോക്കുകളില്‍ നിലവില്‍ മൊബെെല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാണോ; വിശദമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ ആയത് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5531.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബെെല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് ആരംഭിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
5532.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന കോഴിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കോഴിത്തീറ്റയുടെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഉല്പാദനം വർദ്ധിപ്പിക്കുവാനും കുറഞ്ഞ വിലയിൽ കർഷകർക്ക് ലഭ്യമാക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ഇവയുടെ ഉല്പാദനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5533.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ആയമ്പാറയില്‍ സ്പെഷ്യല്‍ കോമ്പോണന്റ് പ്ലാന്‍ പ്രകാരം 1996-97-ല്‍ ലെെവ്‍സ്റ്റോക്ക് ഫാം തുടങ്ങുന്നതിന് തീരുമാനിച്ചിരുന്നോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി സ്ഥലം ലഭ്യമാക്കിയിട്ടുള്ളത് ആരാണെന്ന് വ്യക്തമാക്കുമോ; ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഉപേക്ഷിച്ചെങ്കില്‍ സ്ഥലം ഉടമസ്ഥന് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
5534.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ക്ഷീര വികസനത്തിന് ഏറെ സാധ്യതകള്‍ ഉള്ള പ്രസ്തുത മണ്ഡലത്തിലെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
5535.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
5536.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ നിന്നും ഓണമധുരം പദ്ധതി മുഖേന എറണാകുളം ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ വിതരണം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ ഓണമധുരം പദ്ധതി പ്രകാരം എത്ര തുക കൂടി നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ആയത് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
5537.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരസംഘങ്ങൾ മുഖേന നടപ്പാക്കിവരുന്ന മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പദ്ധതി, ക്ഷീരഗ്രാമം പദ്ധതി എന്നിവ എത്രത്തോളം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന് വിശദമാക്കാമോ;
( ബി )
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമെന്നും അവ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
തീറ്റപ്പുൽ ലഭ്യത സംബന്ധിച്ച് ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
മില്‍മ പാലിന്റെ വില വർദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വില വര്‍ദ്ധനവിന്റെ ഗുണഫലം ക്ഷീരകര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5538.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികളുടെ രോഗബാധയും അതുമൂലമുള്ള വരുമാനനഷ്ടവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ക്ഷീര കർഷകർക്ക് വരുമാനം ഉറപ്പാക്കുന്നതിനായി അവരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ; ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നാളിതുവരെ നടത്തിയിട്ടുള്ള ഇടപെടലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
5539.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഡയറി ഫാമുകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
5540.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5541.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാക്കറ്റ് പാല്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളാണെന്നും ലിറ്ററിന് എത്ര രൂപയാണ് വാങ്ങുന്നതെന്നും ഇത്തരത്തില്‍ കൂടുതല്‍ തുക ഈടാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
5542.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമവാസികള്‍ക്ക് ക്ഷീര സഹകരണ സംഘം സംബന്ധമായ സേവനങ്ങൾക്ക് അഞ്ചൽ, അഗസ്ത്യകോട് അല്ലെങ്കില്‍ ചോരനാട് ക്ഷീര സഹകരണ സംഘങ്ങളില്‍ ബന്ധപ്പെടേണ്ടതായി വരുന്നതും ഇവിടങ്ങളിലേയ്ക്കുള്ള ദൂരം കൂടുതലായതിനാൽ കർഷകർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നൂറിലധികം ക്ഷീര കർഷകർ നിലവിലുള്ള പ്രസ്തുത മേഖലയിലെ ജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ അഞ്ചല്‍ മാവിള കേന്ദ്രമാക്കി ക്ഷീര സഹകരണ സംഘം അനുവദിക്കുമോ;
( സി )
പ്രസ്തുത ക്ഷീര സഹകരണ സംഘത്തിന് കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിന് പ്രദേശവാസി ഒരുക്കമാണെന്നറിയിച്ച സാഹചര്യത്തില്‍ ഇവിടെ ക്ഷീര സഹകരണ സംഘം അനുവദിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നല്കുമോ?
5543.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ക്ഷീര വികസന യൂണിറ്റിന് കീഴില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്തുത സംഘങ്ങള്‍ വഴി പ്രതിദിനം എത്ര ലിറ്റര്‍ പാലുല്പാദനം നടക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രദേശത്തെ വിപുലമായ ഏരിയയും ക്ഷീര സഹകരണ സംഘങ്ങളുടെ കുടുതൽ എണ്ണവും നിലവിലെ യൂണിറ്റില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നതും പദ്ധതി നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ആരംഭിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുവാനും നടപടി സ്വീകരിക്കുമോ?
5544.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതി നാളിതുവരെ ഏതൊക്കെ ജില്ലകളിലായി എത്ര വീതം പഞ്ചായത്തുകളിലാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
5545.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുന്നതിനായി മിൽമ കൊല്ലം ഡയറിയിൽ നിന്നെത്തുന്ന വാഹനങ്ങളുടെ സമയക്രമം അടിക്കടിമാറ്റുന്നത് മൂലം ക്ഷീരകർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം വാഹനങ്ങളുടെ സമയക്രമം മാറ്റുന്നതിന്റെ കാരണങ്ങള്‍ അറിയിക്കാമോ;
( സി )
ഇത്തരം പ്രവണതകള്‍ ഒഴിവാക്കി ക്ഷീരകർഷകരെ സഹായിക്കുന്നതിന് ഉതകുന്ന നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5546.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായി വൈക്കോൽ സംഭരിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സബ്സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് വായ്പകൾ അനുവദിക്കാൻ പദ്ധതികൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
കാർഷിക വിളകൾക്ക് നൽകുന്ന പ്രോത്സാഹനം തീറ്റപ്പുൽകൃഷിയ്ക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5547.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര സംഘങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വകുപ്പ് മുഖേന നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യവത്കരണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
5548.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെയ്യാറ്റിന്‍കര നഗരസഭയിലും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കൂളത്തൂര്‍ എന്നീ പഞ്ചായത്തുകളിലും എത്ര ക്ഷീരസംഘങ്ങള്‍ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷീരസംഘങ്ങളുടെ പേരുവിവരവും സ്ഥലവും വിശദമാക്കാമോ;
( സി )
2016 മുതല്‍ 2023 ജനുവരി മാസം വരെ പ്രസ്തുത പഞ്ചായത്തുകളില്‍ എത്ര ക്ഷീര സംഘങ്ങള്‍ ആരംഭിച്ചുവെന്ന് വിശദമാക്കാമോ?
5549.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല ക്ഷീര സഹകരണ സംഘങ്ങള്‍ക്കും സ്വന്തമായി കെട്ടിടമില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( സി )
ക്ഷീര സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എം.എല്‍.എ.മാരുടെ ആസ്തി വികസന, പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ബാലുശ്ശേരി മണ്ഡലത്തിലെ വാകയാട് ക്ഷീര സഹകരണ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
5550.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയില്‍ ജിറാഫ്, സീബ്ര, വെള്ള സിംഹം, ഗറില്ല എന്നീ മൃഗങ്ങള്‍ പ്രദര്‍ശനത്തിനുണ്ടോ; ഇല്ലെങ്കില്‍ അവയെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
മൃഗശാലയില്‍ നിലവില്‍ ഇല്ലാത്ത മൃഗങ്ങളെയും പക്ഷികളെയും എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.