UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
കാരുണ്യ സുരക്ഷ പദ്ധതി
7293.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ സുരക്ഷ പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്;
( ബി )
എത്ര രോഗികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്; ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ?
തരൂര്‍ മണ്ഡലത്തിലെ കാരുണ്യ ബെനവലന്റ് ഫണ്ട്
7294.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും 2022-23 വര്‍ഷം അനുവദിച്ച ആനുകൂല്യങ്ങളും ഗുണഭോക്താക്കളുടെ പേര് വിവരങ്ങളും അറിയിക്കാമോ?
ഇൻഷുറൻസ് പദ്ധതികള്‍ മുഖേന അനുവദിച്ച ചികിത്സ സഹായം
7295.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ വരെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കാസ്പ്), ആര്‍.എസ്.ബി.വൈ. എന്നീ ഇൻഷുറൻസ് പദ്ധതികള്‍ പ്രകാരം ആനുകൂല്യങ്ങൾക്ക് അര്‍ഹരായവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് ആശുപത്രി ചികിത്സാ പാക്കേജുകളിൽ വളരെ കുറവ് തുക നിജപ്പെടുത്തിയ ജനറൽ മെഡിസിൻ, നോർമൽ ഡെലിവറി, സിസേറിയൻ തുടങ്ങിയവയുടെയും മറ്റ് ചികിത്സ വിഭാഗങ്ങളുടെയും ചികിത്സ തുകയുടെ പരിധി ഉയർത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; നിലവിൽ പ്രസ്തുത ചികിത്സ വിഭാഗങ്ങളിലെ ചികിത്സയ്ക്കായി ആശുപത്രികൾക്ക് നൽകുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
മലപ്പുറം ജില്ലയിൽ സ്വകാര്യ, സഹകരണ ആശുപത്രികൾക്ക് 2021 ജനുവരി 1 മുതൽ 2023 മാർച്ച് 10-ാംതീയതി വരെ കാസ്പ്, ആർ.എസ്.ബി.വൈ. എന്നീ സർക്കാർ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ചികിത്സ നൽകിയതിന് എത്ര തുകയാണ് നൽകാനുള്ളതെന്ന് ഓരോ ആശുപത്രിയുടെയും പേര് സഹിതം തരം തിരിച്ച് വ്യക്തമാക്കുമോ; ആശുപത്രികൾക്ക് തുക ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത തുക ആശുപത്രികൾക്ക് ലഭിക്കാത്തത് സംബന്ധിച്ചും ചികിത്സാ പാക്കേജുകളുടെ തുക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ഇതുവരെ എത്ര പരാതികള്‍ ആരെല്ലാം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പരാതികളിന്മേൽ ഇതുവരെ സ്വീകരിച്ച തുടർ നടപടികൾ വിശദമാക്കുമോ;
( ഇ )
ആശുപത്രികൾക്ക് പ്രസ്തുത തുക അനുവദിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
മാവേലിക്കര നിയോജക മണ്ഡലത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം
7296.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ-ഹെല്‍ത്ത് സംവിധാനം നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
മാനസികാരോഗ്യ പരിപാലന പദ്ധതി
7297.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് മാനസികാരോഗ്യ പരിപാലന പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ള മണ്ഡലത്തിലെ ആശുപത്രികൾ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണോയെന്നും അവിടെ ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പാറശ്ശാല മണ്ഡലത്തിലെ കൂടുതല്‍ ആശുപത്രികളിലേയ്ക്ക് പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
പാലക്കാട് ജില്ലയിലെ ആരോഗ്യ കിരണം പദ്ധതി
7298.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷം ആരോഗ്യ കിരണം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് സൗജന്യ ചികിത്സയും അനുബന്ധ വെെദ്യസേവനങ്ങളും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2021-22 വര്‍ഷം ആരോഗ്യ കിരണം പദ്ധതി പ്രകാരം ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ക്ക് സൗജന്യ ചികിത്സയും അനുബന്ധ വെെദ്യസേവനങ്ങളും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി സ്ഥിരം ഫണ്ട്
7299.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടിക്കണക്കിന് രൂപ ചികിത്സ ചെലവ് വരുന്ന സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവിന് മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്ത്യ അംഗമായ കുട്ടികളുടെ അവകാശം സംബന്ധിച്ച യു.എൻ. കൺവെൻഷൻ പ്രകാരം എല്ലാ കുട്ടികൾക്കും മതിയായ മെഡിക്കൽ സഹായവും ആരോഗ്യ സംരക്ഷണവും ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ടോ; സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തനം ആരംഭിക്കുന്നതിനും എസ്.എ.ടി. ആശുപത്രിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൽ സ്ഥിരം ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; അപൂർവ രോഗങ്ങൾ കൈകാര്യം ചെയ്യാൻ ക്രൗഡ് ഫണ്ടിങ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
7300.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴയ സെൻസസ് പ്രകാരമുള്ള ഡാറ്റാബേസിൽ ഉൾപ്പെട്ട ബി.പി.എൽ. കുടുംബങ്ങളാണ് നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യില്‍ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനാൽ ധാരാളം പേർ പദ്ധതിയിൽ പുതുതായി രജിസ്ട്രേഷൻ നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതിയുടെ ഡാറ്റാബേസ് പുതുക്കി, അർഹരായ മുഴുവൻ ബി.പി.എൽ. കുടുംബങ്ങളെയും വരുമാനം കുറഞ്ഞ എ.പി‌.എല്‍. കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിനായി പുതുതായി രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെയായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം എത്ര ആളുകള്‍ക്ക് ധനസഹായം നല്കിയിട്ടുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച്‌ വിശദമാക്കുമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആർദ്രം പദ്ധതി
7301.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയില്‍ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി
7302.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന്റെ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
ചാത്തന്നൂർ മണ്ഡലത്തിലെ ആർദ്രം പദ്ധതി
7303.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ആർദ്രം പദ്ധതി ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അനുവദിച്ചുവെന്നും പ്രസ്തുത പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏതെല്ലാം പി.എച്ച്.സി. കളിൽ ആരംഭിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ആർദ്രം പദ്ധതി പ്രകാരം മണ്ഡലത്തിലെ പി.എച്ച്.സി. കളിൽ ഏതൊക്കെ തസ്തികകൾ പുതുതായി അനുവദിച്ചുവെന്നും എത്ര ജീവനക്കാരെ നിയമിച്ചുവെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ആർദ്രം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാത്ത പി.എച്ച്.സി. കളിൽ പദ്ധതി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
7304.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍ദ്രം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് നിമയമം നടത്തുന്ന കാര്യം പരിഗണിക്കുമോ;
( ബി )
മണ്ഡലത്തിലെ കുറഞ്ഞിക്കാട് കുടുംബാരോഗ്യ കേന്ദ്രം, ചുനക്കര കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് നേരം ഒ.പി. യും മരുന്നും ലാബും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കുമോ; ഈ സി.എച്ച്.സി. കളില്‍ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാന്‍ നടപടി
7305.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സർക്കാർ മേഖലയിൽ കൂടുതൽ ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
എല്ലാ ബ്ലോക്കുതല ആരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഇ.സി.ജി. ടെക്നീഷ്യന്മാരുടെ അഭാവം
7306.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.സി.ജി. ടെക്നീഷ്യന്മാരുടെ അഭാവം മൂലം സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് എം1/632/2021/ആരോഗ്യം നമ്പർ ഫയൽ പ്രകാരം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിൽ നിലവിലുള്ള ജനറൽ ആശുപത്രികൾ, ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയുടെ എണ്ണം വ്യക്തമാക്കാമോ; അവയിൽ എത്ര ആശുപത്രികളിൽ ഇ.സി.ജി. ടെക്നീഷ്യന്മാരുടെ സ്ഥിരം തസ്തികകളുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ആർദ്രം പദ്ധതി പ്രകാരം ഓരോ ആശുപത്രിയിലും വേണ്ട ഇ.സി.ജി. ടെക്നീഷ്യൻമാരുടെ എണ്ണത്തിനനുസരിച്ചുള്ള നിയമനം പി.എസ്‌.സി. വഴി നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കേരളത്തിലെ 14 ജില്ലകളിലായി നിയമിതരായിട്ടുള്ള ഇ.സി.ജി. ടെക്നീഷ്യന്മാരുടെ എണ്ണം വ്യക്തമാക്കാമോ;
( ഇ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി എത്ര ഇ.സി.ജി. ടെക്നീഷ്യന്മാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
ആരോഗ്യ കേന്ദ്രങ്ങളിൽ ഫിറ്റ്നസ് സെന്ററുകൾ
7307.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിൽ ഫിറ്റ്നസ് സെന്ററുകൾ നടപ്പിലാക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടത്തുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടറുടെ സേവനം
7308.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എത്ര മണിക്കൂറാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എത്ര ഡോക്ടര്‍മാര്‍ ഉണ്ടെന്നും എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം
7309.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ഫണ്ടിൽ നിന്നും എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി ഏതാണെന്ന്‌ അറിയിക്കാമോ; പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച തീയതി, എഗ്രിമെന്റ് ചെയ്ത തീയതി എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്നും എത്ര രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്; പ്രസ്തുത പ്രവൃത്തിക്ക്‌ ഭരണാനുമതി ലഭിച്ചത് എന്നാണ്; പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണ്; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി ഏതാണെന്നും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
ഐസൊലേഷന്‍ വാര്‍ഡുകളുടെ നിലവിലെ അവസ്ഥ
7310.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വൈപ്പിന്‍ മണ്ഡലത്തിൽ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡുകളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ കരാര്‍ ആരാണ് എടുത്തിട്ടുള്ളത്; കരാര്‍ കാലാവധി എന്നാണ് അവസാനിക്കുന്നത്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കാരുണ്യ ബനവലന്റ് ഫണ്ട് മുഖേന ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ച തുക
7311.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ബനവലന്റ് ഫണ്ട് മുഖേന ആലത്തൂര്‍ മണ്ഡലത്തിലെ അപേക്ഷകര്‍ക്ക് 2021-22, 2022-23 വര്‍ഷങ്ങളില്‍ അനുവദിച്ച തുകയും അപേക്ഷകരുടെ പേരുവിവരങ്ങളും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ?
ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം
7312.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിനും സജ്ജീകരണത്തിനുമായി കിഫ്ബിയിൽ വകയിരുത്തിയ തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ അവസ്ഥയെന്താണെന്നും നിർമ്മാണം എപ്പോൾ പൂർത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഇവിടെ സജ്ജീകരിക്കാനുദ്ദേശിക്കുന്നതെന്നും അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും വിശദമാക്കാമോ?
കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം
7313.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിനുള്ള പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണം
7314.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിനുളള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
തളിപ്പറമ്പ് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം
7315.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനുള്ള കാരണം വ്യക്തമാക്കാമോ?
പത്തനംതിട്ട ജില്ലയിലെ സ്റ്റാഫ് നഴ്സ് നി‌യമനം
7316.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 തസ്തികയില്‍ നിലവില്‍ ‌എത്ര ‌ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.‌ ക്ക് റിപ്പോര്‍ട്ട് ചെ‌യ്തെന്നും ഇനി എത്ര ഒഴിവുകള്‍ പി.‌എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 2024 ഡിസംബറിനകം സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയില്‍ എത്ര വിരമിക്കല്‍ ഒഴിവുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ; ആരെല്ലാം ഏതെല്ലാം തീയതികളിലാണ് വിരമിക്കുന്നതെന്നും ഇതിലൂടെ വരുന്ന ഒഴിവുകള്‍ ഏത് തീയതികളിലെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 കാറ്റഗറിയില്‍ എത്ര അനുവദനീയ തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കാമോ; ഈ അനുവദനീയ തസ്തികകളില്‍ താല്‍ക്കാലിക/കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
പത്തനംതി‌ട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് -1 കാറ്റഗറിയില്‍ എത്ര അനുവദനീയ തസ്തികകളാണുള്ളതെന്ന് അറിയിക്കാമോ; സ്റ്റാഫ് നഴ്സ് ഗ്രേഡ്-1 ല്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവസാനമായി സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 ല്‍ നിന്ന് സ്റ്റാഫ് നഴ്സ് ഗ്രേഡ്-1 ലേയ്ക്ക് ജില്ലയില്‍ പ്രൊമോഷന്‍ നടത്തിയത് എന്നാണെന്നും അറിയിക്കാമോ; പ്രൊമോഷന്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
അരുവിക്കര മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ
7317.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ കാട്ടാക്കട സി.എച്ച്.സി.(പഴയത്), ആര്യനാട് സി.എച്ച്.സി. എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ബാലുശ്ശേരിയിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രം
7318.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരിശോധന മുറികള്‍ ഉള്‍പ്പെടെ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രസ്തുത കെട്ടിടം പുതുക്കി പണിയുന്നതിനുള്ള നടപടി സ്വീകരിക്കാമോ; ഇത് സംബന്ധിച്ച ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
ആരോഗ്യ കേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ
7319.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ കേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിനായി മലപ്പുറം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെയായി എത്ര തുക വീതം ഏതെല്ലാം സമയങ്ങളിൽ നൽകിയിട്ടുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തദ്ദേശസ്ഥാപനങ്ങൾക്ക് എത്ര തുകയുടെ മരുന്നുകളാണ് വിവിധ സമയങ്ങളിൽ നൽകിയിട്ടുള്ളതെന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം അടിസ്ഥാനമാക്കിയുള്ള വിശദാംശം നൽകുമോ;
( സി )
സമയബന്ധിതമായി മരുന്നുകൾ വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
ആരോഗ്യരക്ഷ ചാത്തന്നൂർ പദ്ധതി
7320.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്‍ഡേര്‍ഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം നേടുന്നതിനായി നടപ്പിലാക്കിവരുന്ന ആരോഗ്യരക്ഷ ചാത്തന്നൂർ പദ്ധതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എൻ.ക്യു.എ.എസ്. അഗീകാരം നേടുന്നതിനായി ചാത്തന്നൂർ മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
നിലവിൽ ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം സർക്കാർ ആശുപത്രികൾ എൻ.ക്യു.എ.എസ്. അഗീകാരം നേടുന്നതിന് യോഗ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ?
സ്റ്റാഫ് ക്വാട്ടേര്‍സ് നിര്‍മ്മിക്കുന്നതിന് നടപടി
7321.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് ക്വാട്ടേര്‍സ് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
വാടാനപ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഡിജിറ്റല്‍ എക്സ്‍റേ സംവിധാനം
7322.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 സാമ്പത്തിക വര്‍ഷത്തിൽ എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാടാനപ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഡിജിറ്റല്‍ എക്സ്‍റേ സംവിധാനം സ്ഥാപിക്കുന്നതിനായി അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക വിനിയോഗിച്ച് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മോഡല്‍ ബി ഉപകരണം വാങ്ങുന്നതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത കാലയളവില്‍ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച എക്സ്‍റേ യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായിട്ടും വാടാനപ്പള്ളി സി.എച്ച്.സി. യ്ക്ക് ഡിജിറ്റല്‍ എക്സ്‍റേ യൂണിറ്റ് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത സെന്ററിന് എക്സ്‍റേ യൂണിറ്റ് ലഭ്യമാക്കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
തേവലക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം
7323.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ലെ ബഡ്ജറ്റില്‍ 5 കോടി രൂപ അനുവദിച്ചിരുന്ന ചവറ നിയോജക മണ്ഡലത്തിലെ തേവലക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടർ നടപടിക്കിടെ തടസ്സം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലേക്ക് പരിശോധനയ്ക്കായി വിളിച്ചിട്ടുള്ള ഫയലിന്മേല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അനുമതി നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കടമ്പഴിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം
7324.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കടമ്പഴിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക സി.എച്ച്.സി. യില്‍ പുതിയ കെട്ടിടം
7325.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക സി.എച്ച്.സി. യില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പ്രവൃത്തി ഇതുവരെ ടെന്‍ണ്ടര്‍ ചെയ്യാന്‍ സാധിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത പ്രവൃത്തി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടി
7326.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ വടവന്നൂര്‍, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
എത്ര ജീവനക്കാരെയാണ് ഇതിലേക്കായി നിയമിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം
7327.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം ഏത് ഘട്ടത്തിൽ ആണെന്ന് അറിയിക്കാമോ;
( ബി )
പ്രവൃത്തിയുടെ കരാർ കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമോ; പ്രസ്തുത കെട്ടിടത്തിൽ എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
മലപ്പുറം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ
7328.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍കോളേജ് തലം വരെ അലോപ്പതി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കിടത്തി ചികിത്സക്കാവശ്യമായ എത്ര കിടക്കകള്‍ ഉണ്ടെന്നുള്ള വിവരം ഇനം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ആശുപത്രി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ നല്‍കി വരുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി മറ്റ് ജില്ലകളിൽ പ്രവർത്തിക്കുന്ന ആശുപത്രിയില്‍ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും മലപ്പുറത്തുള്ള ആശുപത്രിയില്‍ ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡയാലിസിസ് കേന്ദ്രങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ; ഇത്തരം കേന്ദ്രങ്ങൾക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ഗ്രാന്റുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍കോളേജ് തലം വരെ അലോപ്പതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ ആകെ എണ്ണം, അവിടെ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ എണ്ണം എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ഫാമിലി വെല്‍നെസ് സെന്റർ
7329.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ ഫാമിലി വെല്‍നെസ് സെന്ററാക്കി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതൊക്കെയാണ്; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വെല്‍നെസ് സെന്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണോയെന്നും ആവശ്യമായ ജിവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വെല്‍നെസ് സെന്റര്‍ മുഖേന എന്തെല്ലാം സൗകര്യങ്ങളാണ് നിലവിൽ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിവരുന്നതെന്ന വിവരം അറിയിക്കാമോ?
കാസർഗോഡ് ജില്ലയിൽ ലാബ് ടെക്നീഷ്യന്മാരുടെ നിയമനം
7330.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി എത്ര ലാബ് ടെക്നീഷ്യന്മാരുടെ നിയമനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ലാബ് ടെക്നീഷ്യൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ആരോഗ്യ വകുപ്പിന് കീഴിൽ അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര ഒഴിവുകളുടെ പ്രൊപ്പോസലുകളാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ആയിരത്തി ഇരുനൂറ് ലാബ് ടെക്നീഷ്യൻ തസ്തികകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കാസർഗോഡ് ജില്ലയില്‍ എത്ര ലാബ് ടെക്നീഷ്യൻ തസ്തികകൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
മികച്ച ലാബ് സൗകര്യങ്ങൾ ഉണ്ടായിട്ടും ലാബ് ടെക്നീഷ്യന്മാർ ഇല്ലാത്ത സ്ഥാപനങ്ങൾ കാസർഗോഡ് ജില്ലയിൽ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
പട്ടിമറ്റം പി.എച്ച്.സി. യിലെ കെട്ടിട നിർമ്മാണം
7331.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചുള്ള ഒ.പി. ബ്ലോക്ക് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കെട്ടിടനിർമ്മാണം എന്നത്തേയ്ക്ക് പൂർത്തീകരിക്കുവാൻ കഴിയുമെന്ന് അറിയിക്കാമോ?
വിതുര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍
7332.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ വിതുര താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍, താലൂക്ക് ആശുപത്രികളില്‍ നിയമാനുസൃതം അനുവദിക്കപ്പെട്ടിട്ടുള്ളതിനെക്കാള്‍ കുറവാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ മാതൃ ശിശു വിഭാഗത്തിന് പുതിയ ബ്ലോക്ക്
7333.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ച് മാതൃ ശിശു വിഭാഗത്തിന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ ടെക്നിക്കല്‍ സാംങ്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി എന്നത്തേയ്ക്ക് കമ്മിറ്റി യോഗം ചേരുമെന്ന് അറിയിക്കാമോ;
( ബി )
ടെക്നിക്കല്‍ സാംങ്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് നിര്‍വഹണ ഏജന്‍സിയായ വാപ്കോസ് വിശദമായ എസ്റ്റിമേറ്റുകളടങ്ങിയ പദ്ധതിയുടെ ഡി.പി.ആര്‍. ന്റെ പകര്‍പ്പുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ആര്‍ക്കെല്ലാമാണ് പകര്‍പ്പുകള്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ചാല്‍ എത്ര സമയത്തിനകമാണ് സാങ്കേതികാനുമതി നല്‍കേണ്ടതെന്ന് അറിയിക്കാമോ; മേല്‍ കാര്യത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാമോ?
നാദാപുരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍
7334.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;
( ബി )
നാദാപുരം താലൂക്ക് ആശൂപത്രിയില്‍ അനുവദനീയമായ സ്റ്റാഫ് പാറ്റേണിലുള്ള തസ്തികകള്‍ ഏതെല്ലാമാണെന്നും നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ?
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍
7335.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ അനുവദിക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ സംവിധാനം
7336.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാനും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പായ്ക്കറ്റിലാക്കിയും അല്ലാതെയും വില്പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഭക്ഷ്യയോഗ്യത, ഗുണനിലവാരം എന്നിവ പരിശോധിയ്ക്കാനും നിലവാരമില്ലാത്തവ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിയ്ക്കാനും നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഭക്ഷ്യ വസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ അജിനോമോട്ടോ പോലുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് പരിശോധന നടത്താനുള്ള ലബോറട്ടറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പച്ചക്കറികളിലടങ്ങിയിട്ടുള്ള വിഷ വസ്തുക്കളുടെ സാന്നിദ്ധ്യവും അളവും പരിശോധിയ്ക്കുവാന്‍ നടപടി സ്വീകരിക്കാറുണ്ടോ; വിശദമാക്കുമോ?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് അക്കോമഡേറ്റ് ചെയ്ത ജീവനക്കാരുടെ സീനിയോറിറ്റി
7337.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
17.12.2013 പ്രാബല്യത്തിൽ എറണാകുളം ജില്ലയിലെ സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ജീവനക്കാരെ അക്കോമഡേറ്റ് ചെയ്ത വേളയിൽ എല്ലാ വിഭാഗങ്ങളെയും ജൂനിയർ ടു ജൂനിയർമോസ്റ്റ്/സ്റ്റാന്റ് എലോൺ സ്റ്റാറ്റസ് രീതിയിൽ അക്കോമഡേറ്റ് ചെയ്യണമെന്ന തീരുമാനത്തിന് വിരുദ്ധമായി മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിലവിലെ ജീവനക്കാരുടെ സീനിയോറിറ്റി മറികടന്ന് സ്ഥാനക്കയറ്റ തസ്തികകളിൽ റഗുലറൈസ് ചെയ്യാനുണ്ടായ സാഹചര്യം എന്തെന്ന് വിശദമാക്കാമോ;
( ബി )
07.01.2023 തീയതിയിലെ സ. ഉ. (സാധാ) 40/2023/ആ.കു.വ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം സീനിയർ ക്ലാർക്ക് തസ്തികയിൽ ജൂനിയർ മോസ്റ്റ് ആയി റഗുലറൈസ് ചെയ്ത 9 യു.ഡി ക്ലാർക്കുമാരെ ആ തസ്തികയിലേക്ക് നിയമിക്കുന്നതിന് കേരള പി.എസ്.സി. യുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ട് 24.03.2022 തീയതിയിലെ കെ/167/2020/ആ.ക.വ. നമ്പർ കത്തിൽ പരമാർശിച്ചിരിക്കുന്ന 3 വ്യവസ്ഥകൾക്കും കേരള പി.എസ്.സി. യുടെ മറുപടിക്കും വിരുദ്ധമായിട്ടാണോ 07.01.2023 ലെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുമോ; വിശദീകരിക്കുമോ;
( സി )
07.01.2023 ലെ സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകളിൽ മൂന്നാമത്തേത് പ്രസ്തുത ഉത്തരവിന് തന്നെ വിരുദ്ധമല്ലേയെന്നത് പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ ആയത് പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
വകുപ്പ് മേധാവിയിൽ നിന്നും തെറ്റായ ശിപാർശ ലഭിക്കുന്ന പക്ഷം ആയത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമാണോ എന്ന വസ്തുത സർക്കാര്‍ തലത്തില്‍ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് വ്യക്തമാക്കുമോ; ഈ വിഷയത്തിൽ അത്തരത്തിൽ വകുപ്പ് മേധാവിയുടെ ശിപാർശ നിലവിലെ നിയമങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിച്ചിരുന്നോ; വിശദമാക്കാമോ?
കോവിഡ് ക്രൈസിസ് മാനേജ്‌മന്റ് കമ്മിറ്റി യോഗ തീരുമാനം
7338.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 1 നും 2020 മാർച്ച് 29 നും ഇടയിൽ ചേർന്ന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഏതെങ്കിലും യോഗത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ കോവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ. കിറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവ മാർക്കറ്റ് വില നോക്കാതെ വാങ്ങുന്നതിന് ചുമതലപ്പെടുത്തുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച യോഗത്തിന്റെ മിനിട്ട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സ്റ്റോർ പർച്ചേസ് മാന്വലിനു് വിരുദ്ധമായി മാർക്കറ്റ് വില നോക്കാതെ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള തീരുമാനം കൈകൊള്ളാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
എൻഡോസൾഫാൻ ബാധിതരുടെ ചികിത്സ സൗകര്യങ്ങൾ
7339.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ബാധിതർ ഏറെയുളള കാസര്‍ഗോഡ് ജില്ലയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്കുമോ;
( ബി )
നാഡി, ഞരമ്പ് രോഗങ്ങളുടെ സ്പെഷ്യലിസ്റ്റുകളെ എൻഡോസൾഫാൻ മേഖലകളിലെ ആശുപത്രികളിൽ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
എൻഡോസൾഫാൻ രോഗികളെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
ആരോഗ്യമേഖലയിൽ നിന്ന് വിദേശത്തേക്ക് തൊഴിൽ തേടിപോയവരുടെ വിവരങ്ങൾ
7340.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നിന്ന് വിദേശത്തേയ്ക്ക് തൊഴിൽ തേടി പോയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും എണ്ണം എത്ര വീതമാണെന്ന് അറിയിക്കാമോ; അവർ ഏതെല്ലാം രാജ്യങ്ങളിലേക്കാണ് കുടിയേറിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഡോക്ടർമാരും നഴ്സുമാരും വിദേശത്ത് തൊഴിൽ തേടി പോകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മതിയായ ശമ്പളം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടോ?
ചികിത്സ ചെലവ് പരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി
7341.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സ ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭ്യമാക്കേണ്ട ചികിത്സ ചെലവ് പരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
എച്ച്3 എൻ2 ഇന്‍ഫ്ളുവന്‍സ കേസുകൾ
7342.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ എത്ര എച്ച്3 എൻ2 ഇന്‍ഫ്ളുവന്‍സ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും രോഗം വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിക്കാമോ;
( സി )
എച്ച്3 എൻ2 ഇന്‍ഫ്ളുവന്‍സ പടരാതിരിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് അപേക്ഷയിൽ സ്വീകരിച്ച നടപടി
7343.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പാലക്കുറ്റി എ.എം.എൽ.പി. സ്കൂളിലെ സജിൽ പി. എന്ന വ്യക്തിയുടെ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് അപേക്ഷ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് 21.06.2022 ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പി3/295/2021/പൊതുവിദ്യാഭ്യാസം എന്ന ഫയൽ പ്രകാരം നൽകിയതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ പ്രസ്തുത ഫയലിന്റെ നമ്പർ ലഭ്യമാക്കുമോ;
( സി )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ ഫയൽ ഏത് ഓഫീസിലേക്കാണ് നൽകിയതെന്നും എന്നാണ് നൽകിയിട്ടുള്ളതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത ഫയലിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?
ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്താൻ നടപടി
7344.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക രോഗികളുടെ ചികിത്സക്കായി എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
ആരോഗ്യ മേഖലയുടെ ശാക്തീകരണം
7345.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ഒ എസ് അംബിക
ഡോ. സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖലയുടെ ശാക്തീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ആരോഗ്യ വകുപ്പ് ജീവനക്കാരെ പബ്ലിക് ഹെല്‍ത്ത് കേഡര്‍ എന്നും മെഡിക്കല്‍ സര്‍വീസസ് കേഡര്‍ എന്നും രണ്ട് വിഭാഗങ്ങളാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിലൂടെ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ പകര്‍ച്ച വ്യാധിയിതര രോഗങ്ങള്‍ സംസ്ഥാനത്ത് വളരെയധികം വര്‍ദ്ധിച്ചുവരുന്നത് പരിഗണിച്ച് ഈ രോഗങ്ങൾ പ്രാരംഭത്തില്‍ തന്നെ കണ്ടെത്തി രോഗാവസ്ഥയിലെത്താതെ നോക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താൻ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ;
( സി )
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കെെവരിക്കുന്നതിന്റെ ഭാഗമായി ക്ഷയം, കുഷ്ഠം, എയിഡ്സ്, മലമ്പനി മുതലായ പകര്‍ച്ച വ്യാധികള്‍ 2025-ഓടെ നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപരിപാലന സംവിധാനം ശാക്തീകരിക്കുന്നതിന് സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
ഡയോക്സിനുകൾ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ
7346.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും ഇടകലർന്ന് കത്തുമ്പോള്‍ ഡയോക്സിനുകൾ അടക്കമുള്ള പേഴ്സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്ല്യൂട്ടന്റ് (പി.ഒ.പി.) കള്‍ ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ;
( ബി )
എറണാകുളം ജില്ലയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് വായുവിൽ പി.ഒ.പി. യുടെ സാന്നിധ്യം കണ്ടെത്താൻ പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് പി.ഒ.പി. യുടെ ആഘാതം കുറയ്ക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം
7347.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തീപിടിത്തത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന ഹൃസ്വകാല, ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ പഠനം നടത്തുമോയെന്ന് അറിയിക്കുമോ?
വര്‍ധിച്ചുവരുന്ന സിസേറിയന്‍ പ്രസവ ചികിത്സ
7348.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ തോതില്‍ സിസേറിയന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ ചികിത്സ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനും സിസേറിയന്‍ പ്രസവ ചികിത്സയ്ക്കായി ഭൂരിപക്ഷം പേരും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നതുമൂലം അവര്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടി
7349.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗ്രത അവോൺ എക്‌സിം എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തിനായി കെ.എം.എസ്.സി.എൽ. ഫയല്‍ അയച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ഫയലിലെ നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വരോഗ ചികിത്സാ സൗകര്യങ്ങള്‍
7350.
ശ്രീ. കെ. ആൻസലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ അപൂര്‍വ രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ള പത്ത് കേന്ദ്രങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വരോഗങ്ങളുടെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; മറ്റ് ആശുപത്രികളില്‍ രോഗം കണ്ടെത്തിയാലും എല്ലാ അപൂര്‍വരോഗ കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
അപൂര്‍വരോഗ ചികിത്സ സംബന്ധിച്ച സൗകര്യങ്ങള്‍ രോഗികളെ അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഏതൊക്കെ അസുഖങ്ങള്‍ക്ക് എത്രത്തോളം ചികിത്സ സഹായം ലഭ്യമാക്കും; വിശദാംശം നല്‍കാമോ?
കാന്‍സര്‍ രോഗികളുടെ ചികിത്സക്കായി നല്‍കുന്ന സഹായങ്ങള്‍
7351.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്യാൻസർ രോഗികളുടെ ചികിത്സക്കായി എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ?
മരണശേഷം കോവിഡ് 19 രോഗം കണ്ടെത്തിയിട്ടുള്ളവരുടെ ആശ്രിതർക്കുള്ള ആനുകൂല്യം
7352.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണശേഷം കോവിഡ് 19 രോഗം കണ്ടെത്തിയിട്ടുള്ളവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുളള സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
ബ്രഹ്മപുരം തീപിടിത്തം
7353.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ച് ഭീതി പരത്തുന്ന മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത്തരം വാര്‍ത്തകള്‍ പൊതുജനാരോഗ്യ നടപടികളെ പ്രതികൂലമായി ബാധിക്കുമോ എന്ന് വ്യക്തമാക്കുമോ?
കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടി
7354.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗ്രത അവോൺ എക്‌സിം എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടിയ്ക്ക്‌ ആരോഗ്യ മന്ത്രി അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കിൽ അംഗീകാരം നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാമോ?
കത്രിക കുടുങ്ങിയ സംഭവം
7355.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പുതുപ്പാടി സ്വദേശിനിയുടെ ശരീരത്തിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഏതൊക്കെ അന്വേഷണമാണ് നടന്നിട്ടുള്ളതെന്നും പ്രസ്തുത അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി
7356.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എച്ച്. സലാം
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച പ്രവര്‍ത്തന സാഹചര്യം ഒരുക്കുന്നതിനുമായി ആരംഭിച്ച സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏതെല്ലാം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഹൗസ്‍കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
ആർ.സി.സി. യിൽ ഔട്ട് സോഴ്സിംഗ്
7357.
ശ്രീ. എം. വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഔട്ട് സോഴ്‍സിംഗിലൂടെ ജീവനക്കാരെ നിയമിക്കുന്നതിന് തീരമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഇതിനായി പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
ആർ.സി.സി. യിൽ ഔട്ട് സോഴ്സിംഗിലൂടെ ജീവനക്കാരെ ലഭിക്കുന്നത് എവിടെ നിന്നൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇത്തരത്തിൽ ജീവനക്കാരെ ലഭ്യമാക്കുന്നതിനായി വിവിധ ഏജൻസികളുമായി ഉണ്ടാക്കിയ ധാരണപത്രങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
ഔട്ട് സോഴ്സിംഗിലൂടെ ജീവനക്കാരെ ലഭിക്കുന്നതിനായി ആർ.സി.സി. യിൽ നിന്നും ഏജൻസികൾക്ക് അറിയിപ്പ് നൽകുന്നത് ഏത് രീതിയിലാണെന്ന് വിശദമാക്കുമോ; പ്രസ്തുത അറിയിപ്പുകളുടെ പകർപ്പ് ലഭ്യമാക്കുമോ; ആർ.സി.സി. യിൽ ഔട്ട് സോഴ്സിംഗിലൂടെ നാളിതുവരെ എത്ര ജീവനക്കാരെ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിൽ ആർ.സി.സി. യിൽ ഔട്ട് സോഴ്‍സിംഗിലൂടെ ജോലി ചെയ്യുന്നവരുടെ പേര്, ഉദ്യോഗപ്പേര്, ജോലിയിൽ പ്രവേശിച്ച തീയതി, ഏത് വിഭാഗത്തിൽ ജോലിചെയ്യുന്നു, അവരുടെ ഒരു ദിവസത്തെ ശമ്പളം എന്നിവ വ്യക്തമാക്കുമോ; ഇത്തരത്തിൽ നിയമിതരായ ജീവനക്കാർക്കായി 2023 ജനുവരി മാസം ആർ.സി.സി. ചെവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കിയ നടപടി
7358.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തിച്ചിരുന്ന തൃശൂർ ഗവൺമെൻറ് മെഡിക്കല്‍ കോളേജിലെ കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം പൊളിച്ച് നീക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുള്ളതാരാണെന്നും ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടം പൊളിച്ച് നീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവ് വഹിച്ചതാരാണെന്നും ചെലവ് എത്രയാണെന്നും വെളിപ്പെടുത്തുമോ;
( ഇ )
അനധികൃതമായിട്ടാണ് കെട്ടിടം പൊളിച്ച് നീക്കിയിട്ടുള്ളതെങ്കില്‍ ഇത് സംബന്ധിച്ച് തൃശൂർ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( എഫ് )
പരാതി നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( ജി )
പ്രസ്തുത വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടികളും വിശദമാക്കാമോ?
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം
7359.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശ്ശൂര്‍ ഗവൺമെൻറ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാലക്കുടി പോട്ട പേരാട് വീട്ടില്‍ അമലിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുവാനുണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഓപ്പറേഷന്‍ കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്യുവാനിരുന്ന രോഗിയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായത് മരുന്ന് മാറി നല്‍കിയതുമൂലമാണ് എന്ന ആരോപണം പരിശോധന വിധേയമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആരുടെ ഭാഗത്ത് നിന്നാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അമലിനെ എന്നാണ് തൃശ്ശൂര്‍ ഗവൺമെൻറ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പരിക്കിന്റെ സ്വഭാവവും നല്‍കിയ ചികിത്സയുടെ വിശദവിവരവും നല്‍കുമോ;
( ഇ )
അമലിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടതായുള്ള ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
ഡോക്ടര്‍മാരുടെ സേവന സമയം
7360.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാരുടെ സേവന സമയം എത്രമണി വരെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ജീവനക്കാരുടെ സേവനം പൊതുജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
നഴ്‍സിംഗ് ഓഫീസർ തസ്തികയിലെ നിയമനം
7361.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഴ്സിംഗ് ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഒന്നര വർഷം പിന്നിട്ടെങ്കിലും നിരവധി ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിവുകൾ പി.എസ്.സി. -യ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സത്വര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിയമനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായി എന്തെങ്കിലും കർമ്മ പദ്ധതി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നല്കുമോ;
( സി )
പുതുക്കിയ രോഗി നഴ്സ് അനുപാതം നടപ്പിലാക്കാനും താൽക്കാലിക നിയമനങ്ങൾ ഇല്ലാതാക്കാനും പി.എസ്.സി. നിയമന നടപടികൾ വേഗത്തിൽ ആക്കാനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
7362.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വിവിധ തസ്തികകളിലെ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച വിശദവിവരം നൽകുമോ;
( ബി )
നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ തസ്തികകളിലും ജീവനക്കാർ ഇല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അപര്യാപ്തത
7363.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുളള ജീവനക്കാരെ നിയമിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാന്‍ നടപടി
7364.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ; പാവപ്പെട്ടവർ ഉൾപ്പെടെയുള്ള സാധാരണക്കാരായ ജനങ്ങൾ പ്രസവക്കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് പരിഹാര മാർഗ്ഗമെന്ന നിലയിൽ പ്രസ്തുത ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം എന്ന് മുതല്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്
7365.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിൽപ്പെട്ട ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലുമായി പ്രവർത്തിക്കുന്ന വിവിധ അംഗൻവാടികളുടെ കീഴിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികളില്‍ ഇനിയും മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള വ്യക്തികളുടെ പേര്, മേൽവിലാസം, വയസ്സ്, ഫോണ്‍ നമ്പർ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ് ലഭിക്കുവാൻ ഉണ്ടെങ്കിൽ പ്രസ്തുത കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിയുടെ പേര്, എൻറോൾമെൻറ് നമ്പര്‍, മേൽവിലാസം, ആധാര്‍ നമ്പർ, ഫോൺ നമ്പർ എന്നിവ ലഭ്യമാക്കാമോ?
കാന്‍സര്‍ രോഗ നിര്‍ണ്ണയം മുന്‍കൂർ നടത്താൻ സംവിധാനം
7366.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രോഗം മുന്‍കൂർ നിര്‍ണ്ണയിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എല്ലാ ജില്ലകളിലും ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
മുന്‍കൂട്ടി രോഗം കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താം എന്നതിനാല്‍ മുന്‍കൂര്‍ കാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള സെന്ററുകള്‍ സി‌.എച്ച്‌.സി. മുതല്‍ ആരഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടി
7367.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗ്രത അവോൺ എക്‌സിം എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ ഇടപാടിൽ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം മന്ത്രിയുടെ അംഗീകാരം ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ആരോഗ്യ മന്ത്രി ഈ പർച്ചേസിന് അംഗീകാരം നൽകാതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ?
ചവറ മണ്ഡലത്തിലെ ജീവിതശൈലി രോഗ പരിശോധന പരിപാടി
7368.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ 30 വയസ്സ് കഴിഞ്ഞവരില്‍ നടത്തുന്ന ജീവിതശൈലി രോഗപരിശോധന പരിപാടി എത്ര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ചുവെന്നറിയിക്കുമോ;
( ബി )
ചവറ നിയോജക മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍
7369.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിനായി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് ഡി.എം.ഇ., ഡി.എച്ച്.എസ്., മറ്റ് സ്കീമുകള്‍ എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഇത്തരം പദ്ധതിക്കായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ?
കൊച്ചി നഗരത്തിലെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് നടപടി
7370.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നുണ്ടോ; എങ്കിൽ ആയതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിൽ ആരോഗ്യ സർവേ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങൾക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
ഓക്സിജൻ കിയോസ്ക്ക്
7371.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എത്ര പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്; എന്തൊക്കെ രോഗലക്ഷണങ്ങളാണ് ഇവർ പ്രകടിപ്പിച്ചത്; എന്തൊക്കെ ചികിത്സകളാണ് ഇവർക്ക് നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓക്സിജൻ കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയൊക്കെയാണ് പ്രസ്തുത സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?
ജീവിതശൈലി രോഗ ചികിത്സ
7372.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗ ചികിത്സയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും എന്തൊക്കെ സംവിധാനങ്ങളാണ് കൂടുതലായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ജീവിതശൈലി രോഗത്തിന്റെ ചികിത്സ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രോഗം പിടിപെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാനും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാനും നടപടി സ്വീകരിക്കുമോ;
( ഡി )
ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ വിഭാഗത്തിന് പങ്കുവഹിക്കാനും മികച്ച സംഭാവന നല്‍കാനും കഴിയുമെന്ന കാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ വിഭാഗങ്ങളില്‍പ്പെടുന്ന പ്രകൃതി ജീവനം, അക്യുപ്രഷര്‍, പ്രാണിക് ഹീലിംഗ്, യോഗ തുടങ്ങിയവ പരിശീലിപ്പിക്കുന്നവരുടെ സേവനം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സമഗ്ര നയം നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍
7373.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ മറ്റ് സാമൂഹ്യ പെന്‍ഷനുകള്‍ക്കൊപ്പം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍
7374.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പേരുവിവരം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള രോഗികള്‍
7375.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിൽപ്പെട്ട ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലുമായി പ്രവർത്തിക്കുന്ന വിവിധ പി‌.എച്ച്‌.സി., സി‌.എച്ച്‌.സി. കള്‍, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
2022 വര്‍ഷത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വിവിധ പി‌.എച്ച്‌.സി., സി‌.എച്ച്‌.സി. കളില്‍ നിന്നുമായി റഫര്‍ ചെയ്തിട്ടുള്ള ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളുടെ എണ്ണം ലഭ്യമാക്കാമോ?
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നടപടി
7376.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ ഈ സർക്കാരിന്റെ കാലയളവിൽ ഡോക്ടർമാർ എത്ര തവണ സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ച തുക
7377.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് സർക്കാർ 2020, 2021, 2022 വർഷങ്ങളിൽ എത്ര തുക അനുവദിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വർഷങ്ങളിൽ അനുവദിച്ച തുകയുടെ യൂട്ടിലൈസേഷൻ സംബന്ധിച്ച രേഖകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
ബ്രഹ്മപുരത്തെ തീപിടിത്തം
7378.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷത്തിലേയ്ക്ക് എത്തിയിട്ടുള്ള വിഷവാതകങ്ങൾ ഏതൊക്കെയാണെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ വിഷവാതകങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അതിലോരോന്നിന്റെയും ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷവാതകം ശ്വസിക്കുന്നത് മൂലം ഭാവിയിൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ; വിഷവാതകത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി തീപിടിത്തം ഉണ്ടായ ദിവസം മുതൽ നാളിതുവരെ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ദിവസ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
മലപ്പുറം മണ്ഡലത്തിലെ മാതൃക അംഗന്‍വാടികൾ
7379.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാതൃക അംഗന്‍വാടികൾ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാതൃക അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; മാതൃക അംഗന്‍വാടി ആരംഭിക്കുവാൻ സൗകര്യപ്രദമായ ഏതെല്ലാം അംഗന്‍വാടികൾ ഉണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിൽ ഏതെങ്കിലും അംഗന്‍വാടികള്‍ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍
7380.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക ജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഏകദേശം എത്ര വീട്ടമ്മാര്‍ക്ക് ഇതുവഴി പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്; ഇതിനായി എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ്
7381.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജില്ലയില്‍ പോഷകാഹാരക്കുറവുള്ള എത്ര കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍
7382.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ നാളിതുവരെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കെെവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വിശദമാക്കാമോ; ഈ മേഖലയിൽ പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്ന കണക്ക് ലഭ്യമാണോ; എങ്കിൽ അറിയിക്കാമോ;
( ബി )
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്സെലന്‍സ് ആയി ഉയര്‍ത്തുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഡി )
ആവശ്യകതയ്ക്ക് അനുസൃതമായി നഴ്സിംഗ് വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനും നഴ്സിംഗ് മേഖലയിൽ നവീന സ്പെഷ്യാലിറ്റി കോഴ്സുകള്‍ ആരംഭിക്കുന്നതിനുമായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പ്
7383.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കോളേജുകളിൽ ബി.എസ്.സി. അനസ്തേഷ്യ കോഴ്സ് പൂർത്തീകരിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പ് നൽകുന്നതിന് അനുമതി നൽകാറുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അനുമതി നൽകുന്നുണ്ടെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വിശദീകരിക്കാമോ;
( സി )
നിലവിൽ സ്വകാര്യ കോളേജുകളിൽ പഠിച്ച് ബി.എസ്.സി. അനസ്തേഷ്യ കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് അനുവദിക്കുന്നില്ലെങ്കിൽ ആയതിന് അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കോട്ടക്കലില്‍ ആയുര്‍വ്വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിന് നടപടി
7384.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വ്വേദ സർവകലാശാല സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കോട്ടക്കലില്‍ ആയുര്‍വ്വേദ സർവകലാശാല സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. നൽകിയ കത്തിന്മേൽ ആയുഷ് മിഷൻ ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ കേരള ആയുര്‍വ്വേദ പഠന ഗവേഷണ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ഡി )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വ്വേദ സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ചേലേമ്പ്ര, വെളിമുക്ക് ആയുര്‍വേദ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം
7385.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര, വെളിമുക്ക് എന്നീ ആയുര്‍വേദ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം താരതമ്യേന കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ 18.03.22 ല്‍ നല്‍കിയ ഡി.ഐ.എസ്.എം./1953/21-ബി2 നമ്പർ കത്തിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത വിഷയം സംബന്ധിച്ച് നിലവിലുള്ള ഫയലിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
ആശുപത്രികൾക്ക് കിടക്കകൾ അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തില്‍ ഉള്ള മുൻഗണനാ ലിസ്റ്റിന്റെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത മുൻഗണനാ ലിസ്റ്റില്‍ നിന്നും മറ്റേതെങ്കിലും ആശുപത്രിക്ക് കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊയോങ്കര ആയുര്‍വേദ ആശുപത്രി
7386.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊയോങ്കര ആയുര്‍വേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കുമോ?
മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍
7387.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
ചെറിയകൊണ്ണി ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം
7388.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ 2022-23 ബഡ്ജറ്റില്‍ അനുവദിച്ച ചെറിയകൊണ്ണി ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകൾ
7389.
ശ്രീ. എം. വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള ലിസ്റ്റ് നൽകാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ റിപ്പോർട്ട് ചെയ്ത തീയതി അറിയിക്കാമോ;
( സി )
സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന എസ്.എൽ.പി. (സി) 2414-24221/2019 നമ്പർ കേസുകളിലെ ഇടക്കാല ഉത്തരവ് പ്രകാരം ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്ത ഇരുപത്തെട്ട് ഒഴിവുകൾ താത്ക്കാലികമായി മാറ്റിവച്ചതിൽ ഇപ്പോൾ നിയമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ നിയമനം നടത്താനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
മാവേലിക്കര സർക്കാർ ആയുര്‍വേദ ആശുപത്രിയിലെ നിർമ്മാണ പ്രവൃത്തി
7390.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വർഷത്തെ ബജറ്റില്‍ മാവേലിക്കര സർക്കാർ ആയുര്‍വേദ ആശുപത്രിയ്ക്ക് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കാസര്‍ഗോഡ് ജില്ല ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം
7391.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജില്ല ആയുര്‍വേദ ആശുപത്രി നൂറ് കിടക്കകളുളള ആശുപത്രി ആക്കി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ആവശ്യമായ സ്റ്റാഫ് സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനം എന്നത്തേയ്ക്ക് നൂറ് കിടക്കകളുളള ആശുപത്രി സൗകര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിലവിലുള്ള പി.ജി. കോഴ്സുകള്‍
7392.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിലവിലുള്ള പി.ജി. കോഴ്സുകള്‍ ഏതൊക്കെയാണെന്നും എത്ര വിദ്യാര്‍ത്ഥികള്‍ പ്രസ്തുത കോഴ്സുകളില്‍ പഠിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പുതിയതായി പി.ജി. കോഴ്സുകള്‍ തുടങ്ങുന്നതിന് പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ കോഴ്സുകളാണ് അവിടെ പ്രധാനമായും തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
കോവിഡ് പ്രതിരോധത്തിൽ ആയുഷ് സമ്പ്രദായങ്ങളുടെ സേവനം
7393.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം ചെറുക്കുന്നതിലും രോഗപ്രതിരോധ പ്രവർത്തനത്തിലും ആരോഗ്യ സംരക്ഷണത്തിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
കാസർഗോഡ് ജില്ലയില്‍ വനിത ശിശു വികസന വകുപ്പിന്റെ പദ്ധതികൾ
7394.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വനിത ശിശു വികസന വകുപ്പ് കാസർഗോഡ് ജില്ലയിൽ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദാംശം നൽകാമോ?
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
7395.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനും നിയമ സംരക്ഷണം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റി നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നടപടി
7396.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഏതെല്ലാെമെന്ന് വിശദമാക്കുമോ;
( ബി )
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിന് വേണ്ടി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ പ്രോജക്ടുകളിലെ ജീവനക്കാരും സംവിധാനങ്ങളും ജെൻഡർ സെൻസിറ്റീവ് ആണോ എന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അത്തരം പരിശോധനകളുടെ ഏതെങ്കിലും റിപ്പോർട്ട് ലഭ്യമാക്കുമോ; പ്രസ്തുത മേഖലയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾ ജെൻഡർ ഫോക്കസ്ഡ് ആക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും എന്തെല്ലാം പരിശീലനങ്ങളാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
സ്ത്രീകൾക്ക് നേരെ നടന്നിട്ടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെട്ടിട്ടുള്ള കേസുകളിൽ ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് പരിഹാര നിർദ്ദേശങ്ങളിൽ പൂർണ്ണ സംതൃപ്തി ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിലവിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളത്; ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ഇരയാക്കപ്പെട്ട സ്ത്രീകളുടെ പ്രതികരണം എടുക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
അതിക്രമങ്ങൾക്കിരയാക്കപ്പെട്ടതും പ്രശ്നപരിഹാരം നൽകി വീടുകളിലേക്ക് മടങ്ങിയതുമായ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകളോ അവസ്ഥ സംബന്ധിച്ച റിപ്പോർട്ടുകളോ വകുപ്പിൽ ലഭ്യമാണോ; അതിക്രമങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നൽകുന്ന കൗൺസിലിംഗ് സെഷന്‍, മോണിറ്റർ ചെയ്യുന്നതിന് സംവിധാനം ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
അതിക്രമങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നൽകുന്ന സേവനത്തിന് വനിത ശിശു വികസന വകുപ്പും പോലീസും ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ലായെന്നും പോലീസിന്റെ പൂർണ്ണ സഹകരണം വനിത ശിശു വികസന വകുപ്പിന് ലഭിക്കുന്നില്ലായെന്നുമുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
ഗാർഹിക പീഡനത്തിന് ഇരയായി പ്രത്യേക മാനസികാവസ്ഥയിൽ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ഒരു സ്ത്രീയ്ക്ക് പൂർണ്ണ അർത്ഥത്തിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് നീതി ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഗാർഹിക പീഡനത്തിനിരയായി ചികിത്സാർത്ഥം സർക്കാർ ആശുപത്രിയിൽ എത്തിച്ചേരുന്ന ഒരു സ്ത്രീയെ സംബന്ധിച്ചുള്ള വിവരവും അവരുടെ മൊഴിയും ആരോഗ്യ വകുപ്പ് അധികൃതർ പോലീസ് സ്റ്റേഷനിൽ എത്ര സമയത്തിനുള്ളിലാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;
( ജി )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വുമൺ ഹെൽപ്പ് സെല്ലുകളും വുമൺ റിസപ്ഷൻ ഡെസ്ക്കും പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
പൂഞ്ഞാർ മണ്ഡലത്തില്‍ സ്മാർട്ട് അംഗൻവാടികള്‍
7397.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച സ്മാർട്ട് അംഗൻവാടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്മാർട്ട് അംഗൻവാടി ആക്കുന്നതിനായി നിലവിൽ പരിഗണനയിലുള്ള പ്രസ്തുത മണ്ഡലത്തിലെ അംഗൻവാടികളുടെ വിവരം ലഭ്യമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ അംഗൻവാടി കെട്ടിടങ്ങള്‍
7398.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അംഗൻവാടി കെട്ടിടങ്ങളുടെ വിവരം, അവയുടെ നിര്‍വഹണ ഏജന്‍സി എന്നിവ അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും തടസ്സം നേരിട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ വിവരങ്ങള്‍ നല്‍കാമോ?
മാതൃക അംഗന്‍വാടികള്‍
7399.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ എത്ര മാതൃക അംഗന്‍വാടികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്മാര്‍ട്ട് അംഗന്‍വാടികളുടെ നിര്‍മ്മാണത്തിന് തുക അനുവദിച്ചിട്ടുണ്ട്; ഇവയുടെ പേര്, പ്രോജക്ട്, ജില്ല, അനുവദിച്ച തുക എന്നിവ സഹിതം വ്യക്തമാക്കാമോ;
( സി )
കൂടുതല്‍ അംഗന്‍വാടികള്‍ സ്മാര്‍ട്ട് അംഗന്‍വാടികളാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
ശിശുക്കള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം
7400.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ശിശുമരണ നിരക്കും മാതൃമരണ നിരക്കും ദേശീയ ശരാശരിയില്‍ നിന്ന് വളരെ കുറവാകാൻ ഇടയായതിൽ പോഷകാഹാരങ്ങള്‍ക്ക് എന്ത് പങ്കാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ശിശുക്കള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം വിതരണം ചെയ്യുന്നതില്‍ എന്ത് നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കുമോ?
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വനിത-ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍
7401.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വനിത-ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുൻ ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
അംഗന്‍വാടികളിലെ അടിസ്ഥാന സൗകര്യം
7402.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംഗന്‍വാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ച് നൽകുന്നതിനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അംഗന്‍വാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അംഗന്‍വാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ ​ഏർപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി
7403.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ എന്തെല്ലാം നടപടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
ടൈഫോയ്ഡ് വാക്സിന്‍
7404.
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇതിനായി കാര്‍ഡ് എടുക്കാന്‍ കൂടുതല്‍ സാവകാശം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ടൈഫോയ്ഡ് വാക്സിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതല്‍ വാക്സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ചില സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്‍ത്തിവച്ച് വിലകൂടിയ മരുന്നുകള്‍ വില്‍ക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
നിലവാരമില്ലാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടയാന്‍ നടപടി
7405.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവാരമില്ലാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്നത് തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ദോഷകരമായ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ വകുപ്പിനെ യഥാസമയം തന്നെ അറിയിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പരാതികള്‍ അറിയിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരും വിലാസവും എഴുതി പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
ഫോസ്റ്റാക്ക് ട്രെയിനിംഗ് &ഹൈജീന്‍ റേറ്റിംഗ്
7406.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യവിഷബാധ തടയാന്‍ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളിന്മേലുള്ള റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി എന്‍ഫോഴ്‍സ്‍മെന്റ് യോഗം ചേര്‍ന്ന് പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോയെന്നും ഭക്ഷണം പാചകം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഫോസ്റ്റാക്ക് ട്രെയിനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഹൈജീന്‍ റേറ്റിംഗ് നടപ്പിലാക്കുന്നുണ്ടോയെന്നും മറ്റെന്തെല്ലാം നടപടികളാണ് ഇതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
ഭക്ഷ്യവിഷബാധ തടയാന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍
7407.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവിഷബാധ തടയുന്നതിനായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി മണ്ഡലത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.