STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
06.10.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


 
*181.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം സംരംഭകർക്ക് എന്തെല്ലാം ഇളവുകളാണ് നല്‍കുന്നതെന്ന് അറിയിക്കുമോ;
( ബി )
കെ. എഫ്. സി. മുഖേന പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പാക്കിയിട്ടുള്ള പ്രത്യേക വായ്പാ പദ്ധതി ആര്‍ക്കെല്ലാമാണ് പ്രയോജനപ്പെടുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി കൂടുതല്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
*182.
ശ്രീ എം രാജഗോപാലൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനികളില്‍ ആദ്യമായി ഒരു ലക്ഷം കോടിയുടെ ബിസിനസ് നേട്ടം കൈവരിക്കുന്നതിന് കെ. എസ്. എഫ്. ഇ. യ്ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെ. എസ്. എഫ്. ഇ. യുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനായി ജനോപകാരപ്രദമായ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദാംശം നല്‍കാമോ?
*183.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിവിധ പ്രശ്നങ്ങളില്‍ സ്വീകാര്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനും ലക്ഷ്യമിട്ട് കയര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള അധിക തീരുവ കയര്‍ മേഖലയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*184.
ശ്രീ എം നൗഷാദ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയും കേന്ദ്ര ബജറ്റിലെ അവഗണനയും മൂലം പ്രതിസന്ധിയിലായ കശുവണ്ടി മേഖലയുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇന്ത്യന്‍ ഇറക്കുമതി ഉല്പന്നങ്ങളിന്മേൽ അമേരിക്ക ചുമത്തിയിട്ടുള്ള അധികചുങ്കം കശുവണ്ടി മേഖലയെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കശുവണ്ടി മേഖലയുടെ സമഗ്ര പുനരുദ്ധാരണം ലക്ഷ്യമിട്ട് നടത്തിയ പഠനങ്ങള്‍ ഈ രംഗത്ത് നടപ്പാക്കി വരുന്ന പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടോ; വിശദമാക്കുമോ?
*185.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ജി. എസ്. ടി. നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയില്‍ നികുതി വര്‍ദ്ധനവിന് കാരണമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലോട്ടറി മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ള നികുതി പരിഷ്കരണത്തിന്റെ അനന്തര ഫലങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്തെ ലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ബാധിക്കുന്ന നികുതി പരിഷ്കരണം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരിഷ്കരണം പിന്‍വലിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കുമോ?
*186.
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വ്യവസായ വകുപ്പിന് കീഴിലുള്ള ഏതൊക്കെ സ്ഥാപനങ്ങളാണ് പുതിയതായി ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയതെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ വകുപ്പിന്റെ എഞ്ചിനീയറിംഗ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച കാതലായ നടപടികൾ വിശദമാക്കുമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനത്തിനായി നടപ്പാക്കിയിട്ടുള്ള ഇ-കൊമേഴ്സ് സംവിധാനത്തെ കുറിച്ച് വിശദമാക്കുമോ;
( ഇ )
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി കുടിശിക തീര്‍പ്പാക്കുന്നതിനായി പ്രത്യേക ധനസഹായം വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*187.
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. പരിഷ്കരിക്കുന്നതിലൂടെ നികുതി കുറയുന്നതിനനുസരിച്ച് ഉല്പന്നങ്ങളുടെ വിലയിലും കുറവ് ഉണ്ടാകുമെന്ന് ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
നികുതി കുറയുന്നതിന്റെ ആനുകൂല്യം ഉല്പന്നങ്ങളുടെ അടിസ്ഥാന വില ഉയർത്തി ഉല്പാദകർ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നികുതി ഘടനയിലെ മാറ്റങ്ങൾ ആഭ്യന്തര വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*188.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാർബൺ ന്യൂട്രലായി മാറ്റുന്നത് ലക്ഷ്യമിട്ട് വൈദ്യുതി മേഖലയിൽ നടത്തുന്ന ഇടപെടലുകൾ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ അംഗൻവാടികളിൽ കാർബൺ ന്യൂട്രൽ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംഗൻജ്യോതി പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്താണെന്ന് വിശദമാക്കാമോ;
( സി )
ഊർജ്ജ സംരക്ഷണത്തിനും കാര്യക്ഷമമായ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് എനർജി മാനേജ്മെന്റ് സെന്റര്‍ നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ഡി )
ഊർജ്ജ കാര്യക്ഷമതയിൽ രാജ്യത്തിന് മാതൃകയായി സംസ്ഥാനം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത നേട്ടം കൈവരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച വിശദാംശം നൽകാമോ?
*189.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ അത്യാധുനിക സാങ്കേതികവിദ്യയുടെ കേന്ദ്രമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വ്യവസായ-വാണിജ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രാജ്യം റോബോട്ടിക്സ് മേഖലയില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ അനുകൂല സാഹചര്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം തയ്യാറെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ പുത്തന്‍ വ്യവസായ നയത്തില്‍ മുന്‍ഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ആരോഗ്യം, കൃഷി, വ്യവസായ ഓട്ടോമേഷന്‍ എന്നീ മേഖലകളിൽ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*190.
ശ്രീ. ആന്റണി ജോൺ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും മുതല്‍മുടക്കില്ലാതെ സൗജന്യമായി സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കുന്നതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍ദേശം കൂടാതെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണകരമായ റിന്യൂവബിൾ എനര്‍ജി ആന്റ് റിലേറ്റ‍ഡ് മാറ്റേഴ്സ് റെഗുലേഷന്‍സ് 2025-ലെ മറ്റ് നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി സൗജന്യ വൈദ്യുതി എത്തിക്കുന്നത് ലക്ഷ്യമാക്കി നടപ്പാക്കുന്ന മറ്റ് പദ്ധതികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ?
*191.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായവകുപ്പിന് കീഴിൽ വീടുകളിൽ നാനോ വ്യവസായ പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം ഇളവുകളാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
നാനോ വ്യവസായ യൂണിറ്റുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനും അവയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*192.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് പഠനം നടത്താൻ കെ. എസ്. ഇ. ബി. വിദഗ്ദ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
നിലവിലുളള ജലവൈദ്യുത പദ്ധതികളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പമ്പ്ഡ് സ്റ്റോറേജ് പദ്ധതി ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സൗരോർജ വൈദ്യുതി ശേഖരണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*193.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനും കോര്‍പ്പറേറ്ററുകള്‍ക്ക് അടിയറ വയ്ക്കാനുമുള്ളതായി പറയപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയെ സഹായിക്കുകയെന്ന നിലവിലെ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനനുസരിച്ച് കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി ലഭ്യമല്ലാത്ത ആദിവാസി ഊരുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ആദിവാസി നഗറുകളിലെ വൈദ്യുതീകരണം എന്നത്തേക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വൈദ്യുതി വിതരണ ശൃംഖലയുടെ പരിധിയില്‍ വരാത്ത വിദൂര പ്രദേശങ്ങളിലെ വീടുകള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ഉചിതമായ സാങ്കേതികവിദ്യാ സഹായം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*194.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 -ൽ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളിയും പീഠവും അറ്റകുറ്റ പ്രവൃത്തികൾക്കുശേഷം തിരിച്ചെത്തിച്ചപ്പോൾ സ്വർണ്ണപാളികളുടെ ഭാരം നാലര കിലോയോളം കുറഞ്ഞുവെന്ന ഹൈക്കോടതി കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹൈക്കോടതി നടത്തിയ പ്രസ്തുത കണ്ടെത്തലിന്മേൽ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിന്മേൽ വകുപ്പ് അന്വേഷണം നടത്തുമോ; വിശദമാക്കാമോ?
*195.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി. എസ്. ടി. പരിഷ്കാരങ്ങൾ ഉൾപ്പെട്ട 5%, 12%, 18%, 28% തുടങ്ങിയ നികുതി സ്ലാബുകളിൽ നിന്ന് സംസ്ഥാനത്തിന്റെ മൊത്ത നികുതി വരുമാനത്തിന്റെ എത്ര ശതമാനമാണ് ലഭ്യമായിരുന്നുവെന്നത് വിശദമാക്കാമോ;
( ബി )
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സ്ലാബുകളിൽ കേരളത്തിന്റെ നികുതി വിഹിതം താരതമ്യം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പരിഷ്കാരം മൂലം സാധന-സേവനങ്ങള്‍ക്കായുള്ള നിരക്കില്‍ ഉണ്ടാകുന്ന കുറവ് ജനങ്ങളിൽ എത്തിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*196.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ൽ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപ്പാളിയും പീഠവും അറ്റകുറ്റ പ്രവൃത്തികൾക്കായി ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിക്കുന്നതിന് മുൻപ് ഒരു മാസത്തിൽ കൂടുതൽ ദേവസ്വം അധികൃതർ കൈവശം വച്ചിരുന്നു എന്ന ഹൈക്കോടതി കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ സ്വർണ്ണപ്പാളിയും പീഠവും അനധികൃതമായി കൈവശം വയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിന് ശേഷം സ്വർണ്ണപ്പാളിയുടെ ഭാരം കുറഞ്ഞു എന്ന് കോടതി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*197.
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെയ്സ് ആൻഡ് മീൻസ് പരിധി 25 ലക്ഷത്തിൽ നിന്നും 10 ലക്ഷമായി കുറച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
*198.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലെ സ്വർണ്ണപ്പാളി അടക്കമുള്ള വിലകൂടിയ വസ്തുക്കൾ അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ട് പോകുന്നതിന് ഹൈക്കോടതിയുടെ മുൻ‌കൂർ അനുമതി വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അറ്റകുറ്റ ജോലികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഹൈക്കോടതിയുടെ അനുമതിയോടെ ആയിരുന്നോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*199.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രൂപീകരണ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന വിധം കിഫ്ബിയെ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കിഫ്‌ബി പൊതുമരാമത്ത് നിർമ്മാണ മേഖലയിൽ എത്ര രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ വ്യവസായ രംഗത്ത് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളുടെ ആകെ മൂല്യം എത്രയെന്ന് വിശദമാക്കാമോ?
*200.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്വാറികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യൂ പുറംപോക്കുകളിൽ അനധികൃത പാറ ക്വാറികൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
ക്വാറിയിങ്ങിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങളും അനധികൃത ഖനനവും കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിന് ഓരോ ജില്ലയിലും പോലീസ്, റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ സ്ക്വാഡുകൾ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
*201.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇടത്തര-വന്‍കിട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ വിവിധ വ്യവസായ പാര്‍ക്കുകളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള വിവിധ വ്യവസായ ഇടനാഴികളുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*202.
ശ്രീമതി ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ൽ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളിയും പീഠവും അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നപ്പോൾ ഭാരം രേഖപ്പെടുത്തിയിരുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമ‍ർശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവയുടെ ഭാരം രേഖപ്പെടുത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
1999-ൽ സ്വർണ്ണം പൂശിയ പാളി 2019-ൽ വീണ്ടും സ്വർണ്ണം പൂശാനുണ്ടായ കാരണം വ്യക്തമാക്കാമോ?
*203.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിൽ, സാമൂഹിക, സാമ്പത്തിക ക്ഷേമ രംഗങ്ങളില്‍ സഹകരണ മേഖലയുടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഐ. ടി., സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫഷണലുകളുടെ ക്ഷേമത്തിനായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സൊസൈറ്റി വഴി ഐ. ടി. പ്രൊഫെഷണലുകൾക്ക് റീ സ്‌കിൽ - അപ് സ്കിൽ ട്രെയിനിങ്ങുകൾ, വിവിധ സോഫ്റ്റ്‌വെയർ സർവീസസ് എന്നിവ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കുറഞ്ഞ ചെലവില്‍ അഴിമതിരഹിതമായും ഗുണമേന്മയോടെയും നിർമ്മാണങ്ങൾ നടത്താനുള്ള കേരളത്തിന്റെ ബദൽ മാതൃകയായി തൊഴിൽകരാർ സഹകരണ സംഘങ്ങൾ മാറിയിട്ടുണ്ടോ; വിശദമാക്കാമോ?
*204.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യുടെ വിതരണ വിഭാഗത്തിലെ ജോലികൾക്കിടയിൽ സുരക്ഷാ വീഴ്ച മൂലം മരണം സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ ജോലികളും അംഗീകൃത എഞ്ചിനീയറുടെ മേൽനോട്ടത്തിൽ നടത്തുന്നതിനാവശ്യമായ നിർദേശം നൽകുമോ;
( സി )
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*205.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാറാം ധനകാര്യ കമ്മീഷന്‍ തീര്‍പ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന് പ്രസിദ്ധീകരിക്കുമെന്നാണ് സർക്കാർ കരുതുന്നത്; സംസ്ഥാനത്തിന് ഗുണകരമാകുന്ന എന്തൊക്കെ ശിപാർശകൾ പ്രസ്‌തുത റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
( ബി )
മുന്‍കാല ധനകാര്യ കമ്മീഷന്‍ തീര്‍പ്പുകളില്‍ നേരിട്ട വിവേചനം പരിഹരിക്കുന്നതിനും സംസ്ഥാന സമ്പദ്‍വ്യവസ്ഥയെ കൂടുതല്‍ പുരോഗതിയിലേയ്ക്ക് നയിക്കുന്നതിനും സഹായകമായ ഏതെല്ലാം നിര്‍ദേശങ്ങളാണ് ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്; വിശദ വിവരം നൽകുമോ;
( സി )
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ നികുതി വിന്യാസത്തില്‍ ഉണ്ടായ കുറവ് എത്രയാണ്; ഈയിനത്തില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആകെ എത്ര തുകയാണ് കുറവ് വന്നതെന്ന് വ്യക്തമാക്കുമോ?
*206.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം ധാതുക്കൾ ശേഖരിക്കാനുളള അവകാശം സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമം മൂലം കരിമണലിന്റെ അവകാശം സംസ്ഥാന സർക്കാരിന് നഷ്ടമാകാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ പ്രവർത്തനത്തെ ഈ നിയമം എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
*207.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭത്തോട് കൂടി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
വിഴിഞ്ഞം പദ്ധതിയില്‍ തദ്ദേശീയർക്ക് തൊഴിൽ സംവരണം നൽകുന്നതിന് നടപടികൾ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
*208.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയുടെ സമഗ്ര വികസനം ചർച്ച ചെയ്യുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള നിർദേശങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ശബരി റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് സമ്മേളനത്തില്‍ വന്നിട്ടുള്ള നിർദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ശബരിമല വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങള്‍ ആഗോള അയ്യപ്പ സംഗമം ചർച്ച ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
*209.
ശ്രീ. എ. രാജ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുടെ കൂടുതൽ സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം അനുമതി ലഭ്യമാകാതെ തടസ്സപ്പെട്ടിരിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും സമയബന്ധിതമായി അനുമതികൾ നേടിയെടുത്ത് പ്രസ്തുത പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് നടത്തുന്ന ഇടപെടലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
ജലവൈദ്യുത പദ്ധതികൾ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഹൈഡല്‍ ടൂറിസം പദ്ധതികളായി വികസിപ്പിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഹൈഡല്‍ ടൂറിസം മേഖലയിലെ കൂടുതൽ സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; പാരിസ്ഥിതികാനുമതികൾ വൈകുന്നതിനാൽ പ്രസ്തുത പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*210.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എൻഫോഴ്സ്മെന്റ് ഓഫീസുകൾ, കലക്ടറേറ്റുുകൾ തുടങ്ങിയ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലും ഫാസ്റ്റ് ചാർജിങ്‌ സ്റ്റേഷനുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഡക്ഷന്‍ ചാര്‍ജ്ജിംഗ്, വെഹിക്കിള്‍-ടു-ഗ്രിഡ് സാങ്കേതികവിദ്യ, അള്‍ട്രാ ഫാസ്റ്റ് ചാര്‍ജ്ജറുകള്‍ തുടങ്ങിയ പുതുതലമുറ ഇ. വി. ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ ഏര്‍‍‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇ. വി. ചാർജിംഗ് സ്റ്റേഷനുകളിൽ സുഗമമായ ചാർജിംഗിനും വിശ്രമത്തിനും ഒരു പോലെ അവസരം ഒരുക്കുന്നതിനായി റിഫ്രഷ് ആൻഡ് റീചാർജ് പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.