STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
09.10.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*271.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൃഷി ഭവനുകളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മിക്ക കൃഷി ഭവനുകളിലും കർഷകരുമായി ആശയവിനിമയം നടത്താനുളള സ്ഥലം, ​തൈകൾ, വിത്തുകൾ, യന്ത്രങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനുളള സൗകര്യമില്ലാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കൃഷി ഭവനുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കർഷകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*272.
ശ്രീ ഡി കെ മുരളി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും കെ. എസ്. ആർ. ടി. സി. പുതുതായി ആരംഭിച്ചിട്ടുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് ബസ്സുകളെയും ഡീസൽ ബസ്സുകളെയും താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷമതയും മലിനീകരണ തോത് കുറവുള്ളതും ഇലക്ട്രിക് ബസ്സുകൾക്കാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാര്യക്ഷമതയും ലാഭവും പരിസ്ഥിതി സൗഹൃദവുമാണ് ഇലക്ട്രിക് ബസ്സുകളെങ്കിൽ ക്രമാനുഗതമായി ഇലക്ട്രിക് ബസ്സുകളിലേക്ക് സർവീസുകൾ മാറുന്നതിനെക്കുറിച്ച് ആലോചിക്കുമോയെന്ന് വ്യക്തമാക്കുമോ?
*273.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിരീതികളില്‍ വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളുടെ ലഭ്യതക്കുറവ് കാര്‍ഷിക വിപുലീകരണത്തിന് വിഘാതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( സി )
ചെറുകിട കാര്‍ഷിക യന്ത്രങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിന് വിദഗ്ദ്ധരായ തൊഴിലാളികളെയും ലഭ്യമാക്കുന്നതിന് കൃഷിശ്രീ സെന്ററുകളുടെ പ്രവര്‍ത്തനം എത്രത്തോളം സഹായകരമാകുന്നുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
കാര്‍ഷിക കര്‍മ്മസേനകളെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ യുവാക്കളുടെ കര്‍മ്മശേഷി വിനിയോഗിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
*274.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക ക്ഷേമനിധി പദ്ധതിയുടെ ധനസ്രോതസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനകാര്യ വകുപ്പ് കൃഷി വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് ഏകാഭിപ്രായം രൂപപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ക്ഷേമനിധിയിലേക്കുള്ള സര്‍ക്കാരിന്റെ സംഭാവനയുടെയും അംശദായത്തിന്റെയും അനുപാതവുമായി ബന്ധപ്പെട്ട് പ്രസ്തുത വകുപ്പുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടോ; വ്യക്തമാക്കാമോ;
( സി )
ക്ഷേമനിധി പദ്ധതിയുടെ കരട് അംഗീകരിക്കാന്‍ വൈകുന്നതിന് വകുപ്പുകള്‍ക്കിടയിലുള്ള വ്യത്യസ്ത നിലപാട് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
കിസാന്‍ അഭിമാന്‍ പദ്ധതിയുടെ തുക ക്ഷേമനിധിയിലേക്ക് മാറ്റുന്നതില്‍ ധനകാര്യ വകുപ്പ് കൃഷി വകുപ്പിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*275.
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളിൽ നിന്നുള്ള ബിരുദങ്ങള്‍ക്ക് വിദേശരാജ്യങ്ങളിൽ കൂടുതല്‍ സ്വീകാര്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
സമീപ കാലത്തായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉന്നത പഠനത്തിനായി സംസ്ഥാനത്തേയ്ക്ക് കൂടുതലായി പ്രവേശനം നേടിയിട്ടുണ്ടോ; ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികൾ ഏതൊക്കെ കോഴ്സുകളിലേക്കാണ് പ്രവേശനം നേടിയിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താൻ ആഗ്രഹിക്കുന്നതിനാല്‍ കലാലയ പഠനം ഇതിനുതകുന്ന തരത്തില്‍ മാറ്റുവാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നൽകാമോ?
*276.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ്-ന്റെ പ്രധാന ലക്ഷ്യങ്ങൾ എന്താണെന്ന് വിശദമാക്കാമോ;
( ബി )
സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലഭ്യമാകുന്ന പ്രധാന അവസരങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
അന്താരാഷ്ട്ര തലത്തിൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനായി സമ്മിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ അന്താരാഷ്ട്ര തൊഴിൽ വിപണി കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*277.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം മോട്ടോർ വാഹന രംഗത്ത് കൈവരിച്ച സവിശേഷ നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
പഴയ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധനയ്ക്കായി ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എവിടെയൊക്കെ പ്രസ്തുത സംവിധാനം സ്ഥാപിക്കാനായിയെന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ എന്നത്തേക്ക് പൂർത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( സി )
പഴയ വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റ് ഫീസ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടോ; അതിന്റെ പഴയതും പുതിയതും ആയ സ്ലാബ് നിരക്കുകള്‍ അറിയിക്കാമോ;
( ഡി )
പഴയ വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റ് ഫീസ് വലിയതോതില്‍ വർദ്ധിപ്പിച്ചത് തടയാന്‍ സംസ്ഥാന തലത്തില്‍ എന്തെങ്കിലും ഇളവുകള്‍ വരുത്തുന്നതിന് സാധിക്കുമോ; എങ്കില്‍ ഇളവ് ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
*278.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഗ്ലോബല്‍ നിലവാരത്തിലുള്ള അവസരങ്ങള്‍ ഒരുക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ പങ്കാളിത്തവും സമാന അവകാശങ്ങളും ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( സി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്റ്റഡി ഇന്‍ കേരള പദ്ധതിയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന നടപടികളും പ്രായോഗികവല്‍ക്കരിക്കുന്നതിനായി ആസൂത്രണം നടപടികൾ വിശദമാക്കാമോ?
*279.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപയോഗിക്കുന്ന വാഹനങ്ങൾ പോണ്ടിച്ചേരി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതും രേഖകളിൽ കൃത്രിമം കാട്ടി പുതിയ വാഹനമായി റീ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്ന വാഹനം പുതിയ വാഹനമായി രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
രേഖകളിൽ കൃത്രിമം കാട്ടി അന്യ സംസ്ഥാന വാഹനം സംസ്ഥാനത്ത് പുതിയ വാഹനമായി രജിസ്റ്റർ ചെയ്ത സംഭവങ്ങളിൽ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*280.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് കിഫ്ബി മുഖേന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി സര്‍വകലാശാലകളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കാമോ;
( സി )
മറ്റിതര ധനസഹായ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പശ്ചാത്തല സൗകര്യ വികസനം ഉപയോഗപ്പെടുത്തി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*281.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് കുറയ്ക്കുന്നതിന് കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ റോഡുകളിലെ അപകട മേഖലകൾ കണ്ടെത്തി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*282.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ യുവജനങ്ങളിൽ വർദ്ധിച്ചുവരുന്നതായി പറയപ്പെടുന്ന അക്രമവാസനയുടെ പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ക്യാമ്പസുകളിൽ നിന്ന് ലഹരിയും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തുടച്ചുനീക്കി സുരക്ഷിത ക്യാമ്പസ് ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും വിദ്യാർത്ഥി ക്ഷേമം ഉറപ്പാക്കുന്നതിനുമായി കോളേജ് സംരക്ഷണ സമിതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കോളേജ് അധികൃതര്‍ക്കും വിദ്യാർത്ഥികള്‍ക്കും പൊലീസുമായുളള സഹവർത്തിത്വം ഉറപ്പാക്കുവാനും അവശ്യഘട്ടങ്ങളിൽ അടിയന്തര സഹായം നൽകുവാനും കോളേജ് സംരക്ഷണ സമിതിയുടെ രൂപീകരണം സഹായകമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*283.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിനായി ആന്റി റാഗിംഗ് കമ്മിറ്റി, ആന്റി റാഗിംഗ് സ്ക്വാഡ് എന്നിവ രൂപീകരിക്കണമെന്ന് യു. ജി. സി. മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരമുളള കമ്മിറ്റികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
റാഗിംഗ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനും അതുവഴി റാഗിംഗ് പൂർണ്ണമായും തടയുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*284.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപയോഗത്തിനാവശ്യമായ മത്സ്യം തദ്ദേശീയമായി ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിൽ പങ്കാളിയാക്കാനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
മീൻപിടുത്തവും സംസ്കരണവും വിപണനവും ആദായകരമാക്കാൻ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*285.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ക്ക് പകരം മെച്ചപ്പെട്ട ഇനം തൈകള്‍ നടുന്നതിനായി നടപ്പാക്കിയ പുനരുദ്ധാരണ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ഷംതോറും എല്ലാ വാര്‍ഡുകളിലും 75 എണ്ണം വീതം തെങ്ങിന്‍ തൈകളുടെ വിതരണം എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ടിഷ്യൂ കള്‍ച്ചര്‍ സാങ്കേതികവിദ്യയിലൂടെ ഉത്തമ തെങ്ങിൻ തൈകള്‍ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*286.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരസംഘങ്ങളുടെ ദെെനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും മികവുറ്റതുമാക്കുന്നതിന്റെ ഭാഗമായി ക്ഷീരസംഘങ്ങളില്‍ ഏകീകൃത അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതു വഴി ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷീരസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
ക്ഷീരകര്‍ഷകരെയും ക്ഷീരസംഘങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടു പോകുന്നതിന് ക്ഷീരശ്രീ പോര്‍ട്ടല്‍ എത്രത്തോളം സഹായകരമാണെന്ന് വ്യക്തമാക്കാമോ?
*287.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ മുഖേന വനിതാ മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് ഇതിനകം നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ, റിവോള്‍വിങ് ഫണ്ട് എന്നിവ അനുവദിക്കുന്നതിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഒരു കുടുംബം ഒരു ജോലി എന്ന പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവർത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ?
*288.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തിലേക്ക് മികച്ച സംഭാവന നൽകുന്ന സമുദ്രോല്പന്ന കയറ്റുമതിയിൽ സംസ്ഥാനം പ്രതിസന്ധി നേരിടുന്നതായ സാഹചര്യം വിശകലനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളതീരത്ത് വിദേശ കപ്പലുകളുടെ ട്രോളിങ്ങും നിരന്തരമുണ്ടാകുന്ന കടൽക്ഷോഭവും മൂലം മത്സ്യലഭ്യതയിലുണ്ടായിട്ടുള്ള കുറവ് മത്സ്യോല്പന്ന കയറ്റുമതിയിൽ എത്രത്തോളം വ്യത്യാസമുണ്ടാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇന്ത്യയുടെ തീരക്കടലിലെ കടൽ സസ്തനികളുടെ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര നിർദേശങ്ങൾ പാലിക്കുന്നതിന് കേന്ദ്രം കാലതാമസം വരുത്തുന്നത് മൂലമുള്ള പ്രതിസന്ധി കേരളത്തിന്റെ മത്സ്യബന്ധന-മത്സ്യസംസ്കരണ മേഖലയെ ഏതെല്ലാം തരത്തിൽ ബാധിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
*289.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വിവിധ തലങ്ങളിലുള്ള ഏതൊക്കെ പ്രോഗ്രാമുകളിലാണ് അവസാന സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് നീക്കിവയ്ക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
അവസാന സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് നീക്കിവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ ആഭിമുഖ്യവും തൊഴില്‍ ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാവുമോ; വിശദാംശം നല്‍കാമോ;
( സി )
വിവിധ പ്രാേഗ്രാമുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യം സംസ്ഥാനത്ത് ലഭ്യമാണോ; അതിനായി സ്വീകരിച്ചിട്ടുള്ള മുന്നാെരുക്കങ്ങള്‍ വിശദമാക്കാമാേ?
*290.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ; ഇത്‌ സാധ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നെല്ലിന്റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കിൽ നെൽക്കർഷകർ നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് നെല്ലിന്റെ താങ്ങുവിലയിലെ സംസ്ഥാന സർക്കാർ വിഹിതം വർദ്ധിപ്പിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
*291.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക ഓട്ടിസം സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ അത്തരം കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ ചികിത്സയും പരിശീലനവും തെറാപ്പിയും ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഓട്ടിസം ഉള്‍പ്പെടെയുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അസിസ്റ്റീവ് വില്ലേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ വിശദമാക്കാമോ?
*292.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്ധരായ രോഗികൾ, കാൻസർ, സെറിബ്രൽ പൾസി, ഓട്ടിസം, മാനസിക രോഗം, ബുദ്ധിമാന്ദ്യം, കിടപ്പിലായ വയോധികർ മുതലായ രോഗികളെ പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതിയിലൂ​ടെ നൽകി വരുന്ന ധനസഹായം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിലവിൽ വിതരണം ചെയ്യുന്ന തുക വർദ്ധിപ്പിച്ചു നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ എന്നുമുതൽ വർദ്ധിപ്പിച്ചു നൽകാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*293.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ സ്ഥാപനങ്ങളിലാണ് കലാപഠന കോഴ്‍സുകള്‍ നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നാടന്‍ കലകള്‍ കോഴ്‍സായി പഠിപ്പിക്കുന്ന ഏതൊക്കെ സ്ഥാപനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
ശാസ്ത്രീയ കലകളും നാടന്‍ കലകളും അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യതയുള്ള കോഴ്‍സുകളാക്കി പഠിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ;
( ഡി )
ശാസ്ത്രീയ കലകളുടെയും നാടന്‍ കലകളുടെയും അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യതയുള്ള കോഴ്‍സുകള്‍ നടത്തുന്നതിന് കേരളാ സാംസ്കാരിക ഓപ്പണ്‍ സർവകലാശാല സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*294.
ശ്രീമതി ഉമ തോമസ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിളകളെ സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനും വാല്യൂ ആഡഡ് പ്രോഡക്ട് ഓഫ് കേരള പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന വാഗ്ദാനം പാലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് ഇത്തരം പാർക്കുകൾ നിർമിച്ചതെന്ന് വിശദമാക്കാമോ;
( സി )
ഇവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*295.
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ആൻസലൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യവിഭവ പരിപാലനം ലക്ഷ്യമിട്ട് നിയമനിര്‍മ്മാണത്തിലൂടെ രൂപീകരിക്കുകയും മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത ത്രിതല മാനേജ്‍മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രസ്‌തുത സംവിധാനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മത്സ്യബന്ധന യാനങ്ങളുടെ ഇൻഷുറൻസ് പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
2024-25 വര്‍ഷം എത്ര യാനങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ട്; എത്ര തുക ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
*296.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും കരുതലും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വയോജനങ്ങൾക്ക് വീട്ടിൽ തന്നെ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വയോജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ആരോഗ്യ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഗ്രാമ പ്രദേശങ്ങളിലെയും പിന്നാക്ക വിഭാഗങ്ങളിലെയും വയോജനങ്ങൾക്കായി പ്രത്യേക മാതൃകാ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നുണ്ടോ; വിശദാംശം നൽകാമോ?
*297.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മത്സ്യമായ കരിമീനിന്റെ കുഞ്ഞുങ്ങളുടെ ഉല്പാദനത്തിന് എന്തെല്ലാം സഹായ പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
വരാല്‍, മഞ്ഞക്കൂരി, കാര, നാടൻ മുഷി എന്നിവയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക തലത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി എത്ര മത്സ്യക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരം മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്പാദനത്തിന് സഹായകമാകുന്ന വിധം പരിശീലന പരിപാടികള്‍ ഗവേഷണ സ്ഥാപനങ്ങള്‍ മുഖേന മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*298.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് മൃഗസംരക്ഷണ മേഖലയിലെ ചികിത്സാ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വെറ്ററിനറി ഡോക്ടർമാരുടെ സേവനം ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
മൃഗങ്ങൾക്കുള്ള മരുന്നുകളും വാക്സിനേഷൻ സൗകര്യങ്ങളും കൃത്യസമയത്ത് തന്നെ കർഷകരെ അറിയിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
മൃഗാശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന മൃഗങ്ങളുടെ ആവശ്യത്തിനായി ഒ. പി. ടിക്കറ്റുകൾ ഓൺലൈനായി എടുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*299.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതുമായ വിവിധ ഇനം കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനും കാലിത്തീറ്റ വ്യാപാരം നിയമപരമാക്കുന്നതിനും ഈ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
ഗുണമേന്മയുള്ള തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( സി )
തരിശുഭൂമിയിൽ പുൽക്കൃഷി പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*300.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവില്‍ വന്നശേഷം കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
കാർഷികോല്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ ന്യായവില ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധന പ്രവർത്തനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.