UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
  07.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3161.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സ്കോളർഷിപ്പ് തുക കാലോചിതമായി പരിഷ്കരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പുകൾ തടസ്സരഹിതമായി വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ഗ്രാന്റുകളും അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3162.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതലുള്ള വർഷത്തെ ബഡ്ജറ്റിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കി വെച്ചിട്ടുള്ള തുക എത്രയാണെന്നും എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ; ചെലവിന്റെ ശതമാനവും ചെലവഴിക്കാതെ ബാക്കിയായതും ഇനം തിരിച്ച് നല്‍കുമോ;
( ബി )
2016 ന് ശേഷം പുതിയതായി ആരംഭിച്ച ന്യൂനപക്ഷക്ഷേമ പദ്ധതികള്‍, നിര്‍ത്തലാക്കിയ പദ്ധതികള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ കേന്ദ്രസർക്കാരിൽ നിന്നും വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ബാക്കിയായ തുക എന്നിവ സംബന്ധിച്ച വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ ഏതിലെങ്കിലും ധനസഹായങ്ങളും ആനുകൂല്യങ്ങളും നിലവിൽ കുടിശികയുണ്ടോ; എങ്കിൽ ഓരോ ഇനത്തിലുമുള്ള കുടിശികയുടെ വിശദാംശവും എന്നുമുതലാണ് കുടിശിക വന്നിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഇ )
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ വകയിരുത്തുന്ന തുക മുഴുവന്‍ അനുവദിക്കുന്നതിനും അവയുടെ പൂര്‍ണ്ണമായ വിനിയോഗം ഉറപ്പു വരുത്തുന്നതിനും ആനുകൂല്യങ്ങളും ധനസഹായവും കുടിശികയില്ലാതെ വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3163.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറനാട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇക്കാലയളവിൽ ഏറനാട് മണ്ഡലത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ചശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ചശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നുള്ള വിശദാംശം അറിയിക്കാമോ;
( സി )
ഇവയ്ക്ക് ഓരോന്നിനും നീക്കിവച്ചിട്ടുള്ള തുക എത്രവീതമാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ; ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നും ഇവ ഓരോന്നിനും നീക്കിവച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഇക്കാലയളവിൽ ഏറനാട് മണ്ഡലത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഓരോ പദ്ധതിക്കായി ചെലവാക്കിയ ആകെ തുക എത്രയാണെന്ന് വര്‍ഷവും ഇനവും തിരിച്ച് ലഭ്യമാക്കുമോ?
3164.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പ് അരുവിക്കര നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങളും പി. എം. ജെ. വി. കെ. പദ്ധതികളുടെ വിശദാംശങ്ങളും ഭരണാനുമതി തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അറിയിക്കാമോ?
3165.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്തൊക്കെ ധനസഹായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ഇനത്തില്‍ ഓരോ വര്‍ഷവും എത്ര രൂപ വീതമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഓരോ സമുദായത്തിനും എത്ര രൂപ വീതമാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3166.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോന്നിലും സംസ്ഥാനത്തിന് ആകെ എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിക്കാതെ ബാക്കിയുണ്ടെന്നും വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വകയിരുത്തേണ്ട പദ്ധതികള്‍ ഏതെല്ലാമെന്നും വകയിരുത്തേണ്ട തുകയുടെ അനുപാതം എത്ര വീതമാണെന്നും ഇത് യഥാസമയം വകയിരുത്താറുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വകയിരുത്തേണ്ട പദ്ധതികളില്‍ യഥാസമയം വിഹിതം വകയിരുത്താത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള തുക ഈ കാലയളവില്‍ നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3167.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്; പട്ടിക ലഭ്യമാക്കാമോ; ഓരോ കേന്ദ്രത്തിലുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പുതിയതായി ആരംഭിച്ച പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും എത്രയെണ്ണമുണ്ട്; അവ ഏതെല്ലാമാണ്; വിശദമാക്കാമോ;
( സി )
ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും വഴി കഴിഞ്ഞ സര്‍ക്കാറിന്റെയും ഈ സര്‍ക്കാറിന്റെയും കാലത്ത് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു. പി. എസ്. സി./പി. എസ്. സി. പരീക്ഷകള്‍ വി‍ജയിച്ച് ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3168.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോർഡിന് കീഴിലുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി കഴിഞ്ഞ നാലു വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദാംശം നൽകാമോ;
( ബി )
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോർഡിന് കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾ ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ കീഴിൽ വിവിധ പദ്ധതികൾക്കായി നടപ്പുവര്‍ഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ എത്ര ശതമാനം 2025 ജൂലൈ 31 വരെ വിനിയോഗിച്ചുവെന്നതിന്റെ വിശദാംശം നൽകുമോ;
( ഡി )
ബജറ്റ് വിഹിതം നഷ്ടപ്പെടുത്താതെ അനുവദിച്ച തുക മുഴുവൻ 2026 മാർച്ച് 31-നകം വിനിയോഗിക്കുവാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
3169.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സച്ചാർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിനായി രൂപീകരിച്ച മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ വിഹിതമായി നൽകാനുള്ള ഗ്രാന്റിന്റെ കുടിശിക എത്രയാണ്; എത്ര വർഷത്തെ ഗ്രാന്റാണ് നൽകാനുള്ളത്; അവസാനമായി എന്നാണ് ഗ്രാന്റ് നൽകിയത്; വിശദാംശം നൽകാമോ;
( ബി )
സർക്കാർ ഗ്രാന്റ് നൽകാത്തതു മൂലം ക്ഷേമനിധി ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വർഷം മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് നൽകാൻ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോര്‍പ്പസ് ഫണ്ട് റീ അലോട്ട്മെന്റായി 20 കോടി രൂപ അനുവദിക്കുന്ന പ്രൊപ്പോസല്‍ നിലവിൽ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകാമോ?
3170.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 - 25, 2025 - 26 വർഷങ്ങളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ള ഫണ്ടുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ടുകളിൽ 25.09.2025 വരെ എത്രശതമാനം തുക വിനിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഓരോ വർഷവും ഇതിൽ എത്ര ശതമാനം തുക വിനിയോഗിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3171.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021 മുതല്‍ 2025 വരെ കായിക വകുപ്പ് പ്ലാൻ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ?
3172.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്യാശ്ശേരി മണ്ഡലത്തില്‍ കായിക വകുപ്പ് നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
3173.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് ഇക്കോണമി മിഷൻ നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
3174.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കായിക വകുപ്പ് മുഖേന നടപ്പാക്കിയ വിവിധ പദ്ധതികള്‍ എന്തൊക്കെയാണ്; ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദ വിവരങ്ങള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിര്‍വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്/ഏജന്‍സി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
3175.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ മാവേലിക്കര മണ്ഡലത്തില്‍ കായിക വകുപ്പ് അനുവദിച്ച വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
3176.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കായിക വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ഹെൽത്തി കിഡ്സ് പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് നിർവഹിക്കുന്ന ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്കൂളുകളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് എന്തെങ്കിലും മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത ഏജന്‍സികളെ എപ്രകാരമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇതിനായി അനുവര്‍ത്തിച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും എന്തൊക്കെയാണെന്നും വിശദമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകൾ ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത ഏജന്‍സികള്‍ മുഖേന നാളിതുവരെ എത്ര പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിനായി നല്‍കിയിട്ടുള്ള ഉത്തരവുകളുടെയും അനുവദിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ?
3177.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ തലം മുതലുള്ള കായിക വികസനത്തിന്‌ കായിക വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കായിക താരങ്ങളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി അവരെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത്‌ ഒരു കായിക സമ്പദ് വ്യവസ്ഥ വളര്‍ത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
3178.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഹെല്‍ത്തി കിഡ്സ് പദ്ധതിക്കാവശ്യമായ ഫണ്ട് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഒരു സ്കൂളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് എത്ര രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ വിഹിതമായി എത്ര രൂപയാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ?
3179.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇതിനായി കായിക വകുപ്പ് കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള കൈപ്പുസ്തകം തയ്യാറാക്കുന്നതിന് തീരുമാനം കൈകൊണ്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കായികാദ്ധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ചിട്ടുള്ള കായികതാരങ്ങളെ റിസോഴ്സ് പേഴ്സണ്‍മാരായി നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദ വിവരം നൽകുമോ;
( ഡി )
കായിക പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ മയക്കുമരുന്നിനും ലഹരി വസ്തുക്കൾക്കും എതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
3180.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വിനോദ പദ്ധതിയായ ഹെൽത്തി കിഡ്സ് പദ്ധതി ഏതെല്ലാം സ്കുളുകളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3181.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കായിക വകുപ്പ് പയ്യന്നൂർ മണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും അവ ഓരോന്നിന്റെയും നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ?
3182.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതുമുതൽ നാളിതുവരെ കായിക വകുപ്പുമുഖേന വടകര മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തില്‍ കായിക വകുപ്പുമുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തികരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണെന്നുള്ള വിശദാംശം അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്രവീതമാണെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നും ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണെന്നും വ്യക്തമാക്കുമോ;
( ഇ )
ഇക്കാലയളവിൽ വടകര മണ്ഡലത്തിനായി വകുപ്പുമുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണെന്ന വിവരം വര്‍ഷവും ഇനവും തിരിച്ച് ലഭ്യമാക്കുമോ?
3183.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ അനുവദിച്ച കളിക്കളങ്ങള്‍ ഏതൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇരട്ടയാര്‍ പഞ്ചായത്തില്‍ അനുവദിച്ച കളിക്കളത്തിന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( സി )
എന്തൊക്കെ സൗകര്യങ്ങളാണ് ഇരട്ടയാര്‍ പഞ്ചായത്തിന്റെ കളിക്കളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശംം നല്‍കാമോ?
3184.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായിക വകുപ്പ് മുഖേന തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ?
3185.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ കായിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർവഹണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
3186.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായിക വകുപ്പ് മുഖേന മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?
3187.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമും ഓസ്ട്രേലിയ ടീമും തമ്മിൽ കേരളത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിന്റെ സംഘാടനം നിര്‍വഹിക്കുന്നത് ആരാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമും ഓസ്ട്രേലിയ ടീമും തമ്മിൽ കേരളത്തിൽ നടക്കുന്ന ഫുട്ബോള്‍ പ്രദർശന മത്സരത്തിൽ സർക്കാരിന്റെ പങ്കാളിത്തം എങ്ങനെയൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രദർശന മത്സരം എവിടെ വെച്ചാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രദർശന മത്സരത്തിൽ സർക്കാർ ഫണ്ട് ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് എത്രയാണെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രദർശന മത്സരത്തിന്റെ ടിക്കറ്റ് വില നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് എപ്രകാരമാണെന്ന് അറിയിക്കാമോ?
3188.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ കായിക വകുപ്പ് മുഖേന ഏതെല്ലാം പ്രവൃത്തികളാണ് വാമനപുരം മണ്ഡലത്തിൽ നടപ്പാക്കിവരുന്നതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ നടപ്പിലാക്കാൻ കഴിയാത്ത പ്രവൃത്തികൾ പ്രസ്തുത മണ്ഡലത്തിലുണ്ടോ; എങ്കിൽ നടപ്പാക്കാൻ കാലതാമസം നേരിടുന്നതിന്റെ വിശദാംശം നൽകാമോ?
3189.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമച്വര്‍ കായിക വിനോദങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്ത ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി പ്രകാരം എത്ര കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുവാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതില്‍ എത്ര എണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര സ്റ്റേഡിയങ്ങള്‍ നിലവിലുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളുടെ ഉപയോഗവും ഇരിപ്പിടങ്ങളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ?
3190.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും നിലവിലെ സര്‍ക്കാരിന്റെ കാലയളവിലും ആലത്തൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
3191.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും കായികവകുപ്പിന് വകയിരുത്തിയ തുക എത്രയാണെന്നും അതിൽ ചെലവാക്കിയ തുക എത്രയാണെന്നും ഇനം തിരിച്ചു വ്യക്തമാക്കുമോ?
3192.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ ആറുമാസത്തെ സർവീസ് പൂർത്തിയാക്കണം എന്ന നിബന്ധന നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ ഇത്തവണയും ഫീസ് ഈടാക്കിയാണോ ജീവനക്കാരെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
2024-25 സാമ്പത്തിക വർഷം സിവിൽ സർവീസ് കായികമേളയിൽ ഫീസ് ഇനത്തിൽ ഓരോ സ്പോർട്സ് കൗൺസിലിലും എത്ര തുക വീതം ലഭിച്ചു എന്നതിന്റെ കണക്കുകൾ ലഭ്യമാക്കുമോ?
3193.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ ഒളിമ്പിക്സ്, ഏഷ്യാഡ്, കോമൺവെൽത്ത് ഗെയിംസ്, നാഷണൽ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പുകൾ, മറ്റ് ദേശീയ അന്തർദേശീയ മത്സരങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സംസ്ഥാനത്തെ കായികതാരങ്ങളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കായികതാരങ്ങൾക്ക് 2021 മുതൽ നാളിതുവരെയും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനത്തുകകളുടെയും സർക്കാർ ജോലികളുടെയും മറ്റു വാഗ്ദാനങ്ങളുടെയും വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത കായിക താരങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ലാത്തവരുടെ വിവരവും അത് ലഭ്യമാക്കാത്തതിനുള്ള കാരണവും വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത കായിക താരങ്ങളിൽ ആരെങ്കിലും സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ വിവരവും അതിന്റെ കാരണവും വ്യക്തമാക്കാമോ?
3194.
ശ്രീ. പി. ടി. എ. റഹീം
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സര്‍ക്കാരുകളുമായി സഹകരണം ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ബി )
അർജന്റീന ടീമിന്റെ സൗഹൃദ മത്സരം വഴി കായികരംഗത്ത് എന്തൊക്കെ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( സി )
പരിശീലന-മത്സര രംഗത്ത് അർജന്റീന ഫുടബോൾ അസോസിയേഷനുമായി സഹകരണത്തിന് ധാരണയായിട്ടുണ്ടോ?
3195.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി പ്രകാരം കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന തയ്യാറാക്കുന്ന പദ്ധതി എസ്റ്റിമേറ്റുകളിൽ ആന്വൽ മെയിന്റനൻസിനായി നീക്കി വയ്ക്കുന്ന തുകയുടെ നിരക്ക് എത്രയാണെന്നും ഇതില്‍ ഏതൊക്കെ ഇനങ്ങളുടെ മെയിന്റനൻസാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ആന്വൽ മെയിന്റനൻസ് സേവനം എത്ര കാലയളവിലേക്കാണ് ലഭ്യമാകുകയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ കരാർ ഒപ്പുവയ്ക്കുന്നതിനോടൊപ്പം ആന്വൽ മെയിന്റനൻസ് സംബന്ധിച്ച വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വ്യവസ്ഥകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ വ്യവസ്ഥകൾ പ്രകാരം മെയിന്റനൻസ് നടപടികളുടെ ചുമതല ഏതു വകുപ്പാണ് നിര്‍വ്വഹിക്കുകയെന്നും ഓരോ ഗ്രൗണ്ടിനും ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?
3196.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ റോളർ സ്പോർട്സ് (സ്കേറ്റിംഗ്) മത്സരങ്ങൾക്കും പരിശീലനത്തിനുമായി അടിസ്ഥാന  സൗകര്യം, ബാങ്ക്ഡ് ട്രാക്ക് & റോഡ് സർക്യൂട്ട് എന്നിവ നിർമ്മിക്കുന്നതിനായി കാര്യവട്ടം യുണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഥലം അനുവദിച്ചതിന്റെ ഔദ്യോഗികമായ അറിയിപ്പ് യുണിവേഴ്സിറ്റി അധികൃതരിൽ നിന്നും  ലഭ്യമായിട്ടുണ്ടോ; പ്രസ്‌തുത പദ്ധതിക്കായി കായിക വകുപ്പ്  സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ബാങ്ക്ഡ് ട്രാക്ക് & റോഡ് സർക്യൂട്ട് നിർമ്മിക്കുന്നതിനായി എത്ര ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടിട്ടുള്ളത്; ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
അന്താരാഷ്‌ട്ര നിലവാരത്തിൽ ബാങ്ക്ഡ് ട്രാക്ക് & റോഡ് സർക്യൂട്ട് നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള ഡി. പി. ആർ.  തയ്യാറാക്കുന്നതിനും നിർമ്മാണത്തിനുമായി 2025-26-ലെ പ്ലാൻ ഫണ്ടിൽ നിന്നും ആവശ്യമായ തുക സ്പോർട്സ് കേരള ഫൗണ്ടേഷന് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സാഹസിക കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കായിക വകുപ്പ്, ഒളിമ്പിക് അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ, വിനോദസഞ്ചാര വകുപ്പ്  എന്നിവ സംയുക്തമായി അന്താരാഷ്ട്ര വിഴിഞ്ഞം/അനന്തപുരി സ്കേറ്റത്തോൺ ടെക്നോ പാർക്ക് ക്യാമ്പസിൽ എല്ലാ വർഷവും  സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
2025 ജൂലൈ 19 മുതൽ 30 വരെ സൗത്ത് കൊറിയയിൽ വച്ച് നടന്ന ഇരുപതാമത് ഏഷ്യൻ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ ലഭിച്ച മലയാളി താരങ്ങൾക്ക് അവാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3197.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കളിസ്ഥലങ്ങളുടെ അഭാവം മൂലം നാട്ടിലെ യുവതീയുവാക്കൾക്ക് കായികക്ഷമത നഷ്ടപ്പെടുകയും മൊബൈൽ ഗെയിമുകളിൽ അഭയം പ്രാപിക്കുന്നതുമായിട്ടുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിന് ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ ഉടമസ്ഥരുടെ സമ്മതത്തോടെ താൽക്കാലിക കളിസ്ഥലങ്ങൾ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞ രീതിയിൽ കളിസ്ഥലങ്ങൾ തയ്യാറാക്കുമ്പോൾ വനിതകൾക്ക് കൂടി പ്രാപ്യമായ രീതിയിൽ കളി സ്ഥലങ്ങൾ ക്രമീകരിക്കുവാൻ മുൻകൈയെടുക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കലാ കായിക സാഹിത്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത യുവജനങ്ങളിൽ ഒരു വിഭാഗം വർഗീയതയിലേക്കും ലഹരിയിലേക്കും എത്തിപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ഇത്തരം യുവജനങ്ങളെ പൊതുധാരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി നാട്ടിലെ ക്ലബ്ബുകൾക്കും വായനശാലകൾക്കും കലാകായിക സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ എന്തെല്ലാം സഹായങ്ങളാണ് സർക്കാർ ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3198.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കളില്‍ കായിക വകുപ്പ് മുഖേന എന്തെല്ലാം പദ്ധതികളാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കാൻ കഴിയും എന്ന് അറിയിക്കുമോ?
3199.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ കായിക വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്; ഓരോ റിപ്പോർട്ടും സമർപ്പിച്ച തീയതി എന്നാണെന്നും ഓരോ റിപ്പോർട്ടിന്മേലും നാളിതുവരെ എന്തൊക്കെ തുടർ നടപടികൾ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
3200.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട ചിറക്കര ഗ്രാമപഞ്ചായത്തിലെ ഉളിയനാട് ഗവ. ഹൈസ്കൂളിൽ സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറുടെ നിർവഹണച്ചുമതലയിൽ, എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ വിനിയോഗിച്ച് കളിസ്ഥലം നിർമ്മിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള നെല്ലേറ്റിൽ ഗ്രൗണ്ട് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അറുപത് ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറുടെ നിർവഹണച്ചുമതലയിൽ നവീകരിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ?
3201.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ എല്‍. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതു വരെ കായിക വകുപ്പ് മുഖേന പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
3202.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ കായിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം ലഭ്യമാക്കുമോ?
3203.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3204.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് വിശദമാക്കുമോ?
3205.
ഡോ. കെ. ടി. ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനുമായി കായിക വകുപ്പിനു കീഴില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ എത്ര കളിക്കളങ്ങളും സ്റ്റേഡിയങ്ങളും പ്രസ്തുത പദ്ധതിയുടെ ഭാഗമായി പരിപാലനത്തിനായി ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംവിധാനത്തിന്റെ നിലവിലെ മറ്റ് പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങളും വിശദമാക്കുമോ?
3206.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈക്ക, ഖേൽ അഭിയാൻ, ഖേലോ ഇന്ത്യ എന്നീ കായിക പദ്ധതികളുമായി ബന്ധപ്പെട്ട് കേരള സ്പോർട്സ് കൗൺസിലിന് അനുവദിച്ച കേന്ദ്ര, സംസ്ഥാന ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കായിക വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിൽ നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരാതി സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത് ആരെയാണെന്നറിയിക്കുമോ;
( സി )
ആരോപണ വിധേയമായ സ്ഥാപനത്തിന്റെ സെക്രട്ടറിയെതന്നെ പ്രസ്തുത വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
3207.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം സി. എച്ച്. മുഹമ്മദ്‌കോയ സ്മാരക ഗവ: ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ കായിക വകുപ്പ് മുഖേന നടത്തുന്ന ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശം നല്‍കാമോ?
3208.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ എസ്.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട് സ്കൂള്‍ ഗ്രൗണ്ട് പ്രവൃത്തിയുടെ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
3209.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രമായി സ്പോര്‍ട്സ് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കാസർഗോഡ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലെ അന്തേവാസികളുടെ എണ്ണം വ്യക്തമാക്കുമോ?
3210.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ താമരക്കുളം സ്റ്റേഡിയം നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?
3211.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നഗരസഭയുടെ കീഴിലുള്ള പബ്ലിക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിനായി എന്തെങ്കിലും പദ്ധതി തിരുവല്ല നഗരസഭ സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതി അനുവദിക്കുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3212.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടം പച്ചടിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ജില്ലാ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതിയുടെ വിശദാംശം നൽകാമോ;
( ബി )
ഏതൊക്കെ കായിക ഇനങ്ങള്‍ നടത്തുവാനുള്ള സൗകര്യമാണ് ഈ സ്റ്റേഡിയത്തിൽ ഏർപ്പെടുത്തുന്നത്; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിർമ്മാണ കാലാവധി എന്നുവരെയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്റ്റേഡിയം നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3213.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ (2016-21) കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലും കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എത്ര സ്റ്റേഡിയങ്ങളും കളിസ്ഥലങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയവ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ കളിസ്ഥലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
3214.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ കായിക വിനോദത്തിനുള്ള കളിസ്ഥലങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ സ്‌കൂൾ, കോളേജ്, സ്പോർട്സ് കൗൺസിൽ, മറ്റ് ഏജൻസികൾ എന്നിവരുടെ കൈവശമുള്ള എല്ലാ കളിസ്ഥലങ്ങളും പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ തുറന്നു കൊടുക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പുതുതലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കുവാൻ കായിക വകുപ്പ് നടപ്പാക്കി വരുന്ന പുതിയ പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3215.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ നെന്മാറ മണ്ഡലത്തിലെ കളിസ്ഥലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുഘട്ടം വരെയായിയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
3216.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
3217.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ നന്തിക്കര ജി.വി.എച്ച്.എസില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച കളിസ്ഥലത്തിന്റെ വികസന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുതുക്കാട് മണ്ഡലത്തിലെ തൃക്കൂർ സർവോദയ ഹൈസ്കൂള്‍ ഗ്രൗണ്ട്, വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട് എന്നിവയുടെ പുരോഗതി ഏത് ഘട്ടത്തിലാണെന്നും അവയുടെ നിർമ്മാണം എന്നത്തേയ്ക്ക് ആരംഭിക്കുവാൻ കഴിയുമെന്നും എന്തെല്ലാം സൗകര്യങ്ങളാണ് പ്രസ്തുത കളിസ്ഥല വികസനത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
3218.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കാവശ്ശേരി കെ. സി. പി. എച്ച്. എസ്. എസ്. ഗ്രൗണ്ട് പ്രവൃത്തിയുടെ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3219.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പയ്യന്നൂർ മള്‍ട്ടി പർപ്പസ് സ്റ്റേഡിയം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
സാങ്കേതിക നടപടികള്‍ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികള്‍ എപ്പോള്‍ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
3220.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ കീഴില്‍ അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയില്‍ നിര്‍മ്മിക്കുന്ന ഇൻഡോര്‍ സ്റ്റേഡിയം പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
എന്തൊക്കെ പദ്ധതികളാണ് ഇൻഡോര്‍ സ്റ്റേഡിയത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
3221.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന പദ്ധതി പ്രകാരം കേരളത്തിലെ സർക്കാർ സ്കൂളുകളില്‍ കായിക അധ്യാപകരായി പ്രസ്തുത താരങ്ങളെ നിയമിക്കുന്നതിന് വകുപ്പ് മുൻകൈയെടുക്കുമോയെന്ന് വിശദമാക്കാമോ?
3222.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ആറ് ഡിവിഷണൽ ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം ജില്ലയിൽ വഞ്ചിയൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ എട്ട് സർവ്വെ നമ്പർ നാലിൽപ്പെട്ട മുപ്പത്തിനാല് സെന്റ് പുറമ്പോക്ക് ഭൂമി പ്രസ്തുത ഓഫീസ് നിർമ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമി വഖഫ് ബോർഡിന്റെ ഡിവിഷണൽ ഓഫീസ് നിർമ്മാണത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 18.04.2022-ൽ നൽകിയ കത്തിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസ് നിർമ്മാണത്തിന് അടിയന്തരമായി സ്ഥലം അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
3223.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മുതൽ നാളിതുവരെ സംസ്ഥാനത്ത് നിന്നും ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർത്ഥാടകരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഹജ്ജ് തീർത്ഥാടകർക്കായി സാങ്കേതിക പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭ്യമായിട്ടുള്ള തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?
3224.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിനും കർണാടകത്തിനും ഇടയിൽ ഹ്രസ്വദൂര കണക്ടിവിറ്റി നൽകുന്ന നിർദിഷ്ട നിലമ്പൂർ -നഞ്ചങ്കോട് റെയിൽവേ ലൈൻ പ്രാവർത്തികമാക്കുന്നതിനുള്ള പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ല കൂടി റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3225.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം–എറണാകുളം പുതിയ റെയില്‍ പാതയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച പ്രാഥമിക പഠനം നടത്തുന്നതിന് ഏത് ഏജൻസിക്കാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിർദിഷ്ട പാതയുടെ നീളം എത്ര കിലോമീറ്ററാണെന്നും ഏതൊക്കെ സ്ഥലങ്ങളിലൂടെ പ്രസ്തുത പാത കടന്നുപോകുമെന്നും വ്യക്തമാക്കാമോ;
( സി )
പുതിയ പാത നിർമാണത്തിലൂടെ കോട്ടയം–തൃശ്ശൂർ യാത്രാസമയം എത്രയായി ചുരുങ്ങുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
കാപ്പില്‍ റെയില്‍വേ അണ്ടര്‍ പാസേജ് നിര്‍മ്മാണം
3226.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കാപ്പില്‍ റെയില്‍വേ അണ്ടര്‍ പാസേജ് നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയത് ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.