UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
  08.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3382.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വിദ്യാഭ്യാസ നിലവാര സർവേയില്‍ സംസ്ഥാനത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് കൈക്കൊണ്ട പ്രത്യേക നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ദേശീയ പാഠ്യപദ്ധതി സർവേയില്‍ സംസ്ഥാനത്തെ വിദ്യാർത്ഥികള്‍ നേടിയ മുന്നേറ്റം സംബന്ധിച്ച് സർക്കാരിന്റെ വിലയിരുത്തല്‍ എന്താണെന്ന് വിശദമാക്കുമോ;
( ഡി )
വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാ പുരോഗതി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3383.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
2016 മുതല്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ കണക്ക് ജില്ല, വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ?
3384.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ മുൻവർഷത്തേക്കാൾ ഈ അദ്ധ്യയന വർഷത്തില്‍ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
കുട്ടികൾ കുറയുന്നതുമൂലം അദ്ധ്യാപക തസ്തികകളിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
3385.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി തുക അനുവദിച്ചത്;
( ബി )
ഇവയില്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ഇതുവരെ ആരംഭിക്കാന്‍ സാധിക്കാത്ത സ്കൂൾ കെട്ടിട നിര്‍മ്മാണങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
3386.
ഡോ. കെ. ടി. ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇൻക്ലൂസീവ് വിദ്യാഭ്യാസം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പഠനത്തിന് സഹായകമാവുന്ന സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
അദ്ധ്യാപകരെ ഇൻക്ലൂസീവ് വിദ്യാഭ്യാസത്തില്‍ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക പരിപാടികള്‍ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഗൃഹാധിഷ്ഠിത പഠനവും റീഹാബിലിറ്റേഷൻ സഹായവും നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇൻക്ലൂസീവ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളില്‍ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3387.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് മതിയായ പ്രാധാന്യം നല്കാതെ അവഗണിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിൽ ഈ മേഖലയിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ എപ്രകാരമാണെന്ന് വിശദമാക്കുമോ;
( ബി )
ഒരു ഏകീകൃതമായ പാഠ്യപദ്ധതി പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനായി രൂപീകരിച്ച് അദ്ധ്യാപകർക്ക് സമയബന്ധിതമായി പരിശീലന ക്ലാസുകൾ നൽകുന്നതിനും ഈ മേഖലയില്‍ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമോ;
( സി )
ഈ മേഖലയിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ ഗവ. സ്കൂളുകളിലെ പ്രീപ്രൈമറി അദ്ധ്യാപകരുടെ നിയമനം പി. എസ്. സി. യ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3388.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ഡയറ്റിൽ (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ട്രെയിനിംഗ്) എത്ര സ്ഥിരം ജീവനക്കാർ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡയറ്റിലെ ഉദ്യോഗസ്ഥർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടോ; ഇല്ലെങ്കിൽ എത്ര മാസത്തെ ശമ്പളമാണ് കുടിശിക ആയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ശമ്പളവും ആനുകൂല്യവും ലഭിക്കാത്തത് കാരണം ജീവനക്കാർക്ക് ഉണ്ടായ പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും സർക്കാർ വിലയിരുത്തുമോ; ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3389.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്കായി വകുപ്പില്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്നും പ്രസ്തുത പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും അപകടങ്ങൾ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
സ്കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ട്രെയിനിങ് നല്കി വരുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
സ്കൂളുകളില്‍ നിന്നും വിനോദ യാത്രകള്‍ പോകുന്നതിനു പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിനോദ യാത്രകള്‍ സംഘടിപ്പിക്കപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്തുമോ;
( എഫ് )
സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഭാവിയിൽ എന്തെല്ലാം നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നത്; വിശദാംശം നല്‍കാമോ?
3390.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്‍. എസ്. എസ്., യു. എസ്. എസ്. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എത്ര വര്‍ഷത്തെ കുടിശിക നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മുടങ്ങിയ തുക എപ്പോള്‍ വിതരണം ചെയ്യുമെന്ന് വിശദമാക്കുമോ?
3391.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് മൂല്യനിർണ്ണയത്തിലടക്കം നടപ്പാക്കിയ മാറ്റങ്ങളെന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഈ കാലയളവില്‍ ക്ലാസ് മുറികളില്‍ ലഭ്യമാക്കിയിട്ടുള്ള സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വിദ്യാലയങ്ങളില്‍ പ്രവേശനം നേടാത്തവർ, പഠനത്തിനിടയില്‍ സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവർ എന്നിവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലേക്കെത്തിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച ഉന്നതപഠന കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കത്തക്ക വിധത്തില്‍ പ്രാപ്തരാക്കാന്‍ നടപ്പിലാക്കിയ കർമ്മപദ്ധതി വിശദമാക്കാമോ?
3392.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-2023, 2023-2024 എന്നീ അദ്ധ്യയന വർഷങ്ങളില്‍ വിദ്യാർത്ഥികൾക്ക് സൗജന്യമായി നല്‍കുന്ന യൂണിഫോം വിതരണത്തിനുള്ള തുക സര്‍ക്കാര്‍ നൽകിയിട്ടുണ്ടോ; ഇനി നൽകാൻ ബാക്കിയുണ്ടോ; ഉണ്ടെങ്കിൽ എന്ന് നൽകാൻ കഴിയുമെന്ന് വ്യക്തമാക്കാമോ; ജില്ലകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3393.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനാംഗീകാരം, ശമ്പള കുടിശിക, മറ്റ് സർവീസ് പ്രശ്നങ്ങൾ തുടങ്ങിയവയിൽ അനുകൂല കോടതി വിധി സമ്പാദിച്ചിട്ടുള്ള, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഫയലുകളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പിലെ മറ്റു സ്ഥാപനങ്ങളും തീർപ്പാക്കാനുള്ളവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫയലുകൾ തീർപ്പാക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കാത്തവയുടെ എണ്ണവും അവ ആരുടേതെല്ലാമാണെന്നും ഏതു വിഷയത്തിലാണെന്നും ഉള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫയലുകളിൽ കോടതിയലക്ഷ്യ ഉത്തരവ് ലഭിച്ചവയുടെ എണ്ണവും അവ ആരുടേതെല്ലാമാണെന്നും ഏതു വിഷയത്തിലാണെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ഫയലുകൾ തീർപ്പാക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കാത്തവയുണ്ടെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത ഫയലുകൾ തീർപ്പാക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കാത്തതിനും കോടതിയലക്ഷ്യ നടപടികളിലേക്ക് എത്തിക്കുന്നതിനും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ 2021 മുതൽ നാളിതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ?
3394.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ സ്കൂളുകളില്‍ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
3395.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലിനെ തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം, പഠന മികവ് എന്നിവയില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടായതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2016 - 17 അക്കാദമിക വർഷം മുതൽ 2025 - 26 അക്കാദമിക വർഷം വരെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പഠനം നടത്തിയ വിദ്യാർത്ഥികളുടെ എണ്ണം അക്കാദമിക വർഷം തിരിച്ച് എൽ. പി., യു. പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ എന്നിവരില്ലാത്ത എത്ര സ്കൂളുകളുണ്ടെന്നുളള കണക്ക് തരം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ തസ്തികയിലേക്ക് 2:1 എന്ന അനുപാതത്തിൽ ഹൈസ്കൂൾ എച്ച്. എം. / വൈസ് പ്രിൻസിപ്പൽ പ്രമോഷൻ നിയമനം പുന:പരിശോധിക്കുന്നതിന് കേരള ഹൈക്കോടതി, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എന്നിവിടങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങളോ ഉത്തരവുകളോ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പും അതിൽ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദവിവരങ്ങളും ലഭ്യമാക്കാമോ;
( ഇ )
ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ അനുവദിച്ചിരിക്കുന്ന സ്ഥിരം ബാച്ചുകളിൽ അംഗീകാരം ലഭിക്കാത്ത അദ്ധ്യാപക തസ്തികകൾ ഉണ്ടെങ്കിൽ അത്തരം തസ്തികകൾ എത്രയാണെന്ന് വിഷയം തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
സംസ്ഥാനത്തെ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ വിദ്യാർത്ഥികൾ കുറവായതിന്റെയോ ഇല്ലാതായതിന്റെയോ അടിസ്ഥാനത്തിൽ മലബാർ മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്ത ഹയർ സെക്കണ്ടറി ബാച്ചുകളുടെ അദ്ധ്യാപക തസ്തികകളും അവിടേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ അത്തരം ബാച്ചുകളിലെ അദ്ധ്യാപക തസ്തികകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
3396.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട ഉളിയനാട് ഗവ. എച്ച്. എസ്സിനും നെടുങ്ങോലം ഗവ. എച്ച്. എസ്. എസ്സിനും ചാത്തന്നൂർ കോയിപ്പാട്‌ ഗവ. എൽ. പി.എസ്സിനും കിഫ്ബിയിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ വീതം വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികളിലെ നിലവിലെ സ്ഥിതി ഓരോ സ്കൂളും വേർതിരിച്ച് അറിയിക്കാമോ;
( ബി )
കെട്ടിട നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച സ്കൂളുകളിൽ പ്രവൃത്തി ഇടയ്ക്ക് നിലച്ചുപോയത് പുനരാരംഭിക്കാൻ കഴിയാതെ നീണ്ടുപോകുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3397.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിയന്തര സാഹചര്യങ്ങളില്‍ സ്കുളുകളില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
കുട്ടികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടേണ്ട രീതികള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3398.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കായിക വിദ്യാഭ്യാസത്തിന് വേണ്ട പ്രാധാന്യം നൽകാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സ്കുളുകളിൽ മതിയായ എണ്ണം കായികാധ്യാപകരുടെ തസ്തികകൾ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കായികാധ്യാപകരുടെ കുറവുമൂലം ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ കായിക വിദ്യാഭ്യാസം വേണ്ട രീതിയിൽ നടത്താനാവാത്ത സാഹചര്യമുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
സ്കൂളുകളിൽ കായിക വിദ്യാഭ്യാസം തടസ്സരഹിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ അധ്യാപക തസ്തികൾ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3399.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ നാളിതുവരെ എത്ര ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നാളിതുവരെ ഹൈടെക് ആക്കി മാറ്റിയ ക്ലാസ് മുറികള്‍ എത്രയാണെന്ന് എല്‍. പി., യു. പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തിരിച്ച് നല്‍കാമോ;
( സി )
എന്തെല്ലാം പ്രത്യേകതകളാണ് സാധാരണ ക്ലാസ് മുറികളെ അപേക്ഷിച്ച് ഹൈടെക് ക്ലാസ് മുറികളില്‍ നിന്നും ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
3400.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് വര്‍ണ്ണകൂടാരം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; പദ്ധതി പ്രകാരം പ്രസ്തുത സ്കൂളുകള്‍ക്ക് അനുവദിച്ച തുകയും വര്‍ഷവും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലയളവിലും (2016-21) ഈ സര്‍ക്കാരിന്റെ കാലയളവിലും പൊതു വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് പാറശാല മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും തല്‍സ്ഥിതി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
2016 മുതല്‍ നാളിതുവരെ പൊതു വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പാറശാല നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിശദാംശം സ്കൂള്‍ തിരിച്ച് ലഭ്യമാക്കുമോ?
3401.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്ലാൻ ഫണ്ട് ഉപയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ എതെല്ലാം സ്കൂളുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അതിന്റെ നിലവിലെ സ്ഥിതി, വകയിരുത്തിയ തുക തുടങ്ങിയ വിശദാംശങ്ങള്‍ നൽകാമോ?
3402.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ എത്ര സ്കൂളുകളിലാണ് വര്‍ണകൂടാരം പദ്ധതി നടപ്പിലാക്കിയത്; വിശദമാക്കുമോ?
3403.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21, 2021-25 കാലയളവുകളില്‍ കല്യാശ്ശേരി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിച്ചതും നടപ്പാക്കിയതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
3404.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠന പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികളെ ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തുകയും ആവശ്യമായ പിന്തുണ നല്‍കി പ്രസ്തുത അവസ്ഥ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏതെല്ലാം വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠന പിന്തുണ ആവശ്യമായ ഭിന്നശേഷി കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
3405.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീന്തല്‍ പരിശീലനം കരിക്കുലം പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായി എന്തൊക്കെ തുടര്‍പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്കൂള്‍ അവധിക്കാലത്തുൾപ്പെടെ മുങ്ങിമരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ നീന്തല്‍ പരിശീലനം ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ?
3406.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ പൊതുവിദ്യാലയങ്ങളില്‍ വിവിധ വകുപ്പുകള്‍ മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3407.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന സബ്ജക്ട് മിനിമം പദ്ധതിയുടെ ലക്ഷ്യമെന്താണെന്ന് വിശദമാക്കാമോ;
( ബി )
സബ്ജക്ട് മിനിമം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകപ്പെടുന്ന അക്കാദമിക സഹായങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ കുട്ടികളിലെ പഠന നിലവാരം ഉയരുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
സബ്ജക്ട് മിനിമം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകരുടെ പരിശീലനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
ഗ്രാമീണ- നഗര മേഖലകളിലെ വിദ്യാർത്ഥികൾക്ക് സമാനമായി പ്രയോജനപ്പെടുന്ന തരത്തിൽ പ്രത്യേക പിന്തുണ നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3408.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തികവർഷം മുതൽ നാളിതുവരെ ഉദുമ മണ്ഡലത്തിൽ ചാലഞ്ച് ഫണ്ട് പദ്ധതിയിൽ നിന്ന് ഏതൊക്കെ സ്കൂളുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3409.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മങ്കട മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്തുത യോഗത്തില്‍ നിര്‍ദേശിച്ച് നാളിതുവരെയായിട്ടും പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3410.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മട്ടന്നൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന ലഭിച്ച ഫണ്ടുകളുടെയും പ്രവൃത്തികളുടേയും വിശദാംശം ലഭ്യമാക്കാമോ?
3411.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ മുന്‍ സര്‍ക്കാറിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കീഴില്‍ അനുമതി ലഭ്യമായതും പൂര്‍ത്തിയായതുമായ വികസന പ്രവര്‍ത്തനങ്ങള്‍ സ്കൂളുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
വര്‍ണ്ണക്കൂടാരം, ഡിജിറ്റല്‍ ക്ലാസ് റൂം, കെട്ടിട നിര്‍മ്മാണം എന്നിവ തരംതിരിച്ച് ഓരോ സ്കൂളിനും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ?
3412.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ സർവശിക്ഷാ അഭിയാൻ കേരള (എസ്.എസ്. കെ.)യ്ക്ക് അനുവദിച്ച കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം എന്നിവ വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ശമ്പളം അനുവദിക്കുന്ന എത്ര ജീവനക്കാരാണ് 2016 മുതൽ എസ്.എസ്. കെ.-യിൽ ജോലി ചെയ്തുവരുന്നതെന്നും ജീവനക്കാരുടെ നിയമനരീതി (അന്യത്ര സേവനം, കരാർ നിയമനം, ദിവസവേതനം) ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
എസ്. എസ്. കെ.-യിൽ 2016 മുതൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിതരായവർ, കരാർ നിയമനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ, ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് 2016 മുതൽ വേതനം അനുവദിക്കുന്നതിനുള്ള ചെലവ് വിശദമാക്കാമോ;
( ഡി )
എസ്.എസ്.കെ.-യിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ ശമ്പളം കഴിച്ചുള്ള തുക 2016 മുതൽ എന്തെല്ലാം കാര്യങ്ങൾക്കാണ് ചെലവഴിച്ചതെന്ന് വിശദമാക്കാമോ?
3413.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പഠന രീതികളിലും പാഠ പുസ്തകങ്ങളിലും വന്ന മാറ്റത്തോടൊപ്പം പഠനത്തെ വിലയിരുത്തുന്ന രീതിയിലും മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഓരോ വിദ്യാർത്ഥിയും ഭയരഹിതമായി പരീക്ഷയെയും പഠനത്തെയും സമീപിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റം മൂല്യനിർണയ സമ്പ്രദായത്തിലും കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പരീക്ഷാ സമ്പ്രദായത്തിനൊപ്പം ചോദ്യങ്ങളുടെ സ്വഭാവവും രീതിയും കാലാനുസൃതമായ പരിഷ്കരണത്തിന് വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പുതിയകാല മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രാരംഭ പരിശീലനം എന്ന നിലയിലേക്ക് ക്ലാസ് പരീക്ഷകളെ പരിവർത്തിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
3414.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം സ്കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ അടക്കം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്ലാന്‍ ഫണ്ടില്‍ വിവിധ സ്കൂളുകള്‍ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് സ്കൂളുകളുടെ പേരുകള്‍ സഹിതം വ്യക്തമാക്കാമോ;
( സി )
പ്ലാന്‍ ഫണ്ട് അനുവദിച്ച സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് കിഫ്ബി, നബാര്‍ഡ് ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അനുവദിച്ച തുക എത്രയെന്നും സ്കൂളുകളുടെ പേര് സഹിതം വ്യക്തമാക്കാമോ?
3415.
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കലാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കലാ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ?
3416.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
3417.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠപുസ്തകങ്ങളുടെ പരിഷ്കരണത്തില്‍ പങ്കാളിത്തമുള്ള അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും മക്കള്‍ പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നത് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3418.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ നെന്മിനി ജി.എം.യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്കൂൾ ഹെഡ്‍മാസ്റ്ററും പി. ടി. എ പ്രസിഡണ്ടും 17/09/2025-ന് പൊതുവിദ്യാഭ്യസ വകുപ്പുമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ച് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3419.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഈസ്റ്റ്ഹില്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി പുതുക്കി നല്‍കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അപേക്ഷയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
3420.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ ഒഴിവുകളുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമാണെന്നും ആയത് പി. എസ്. സി. ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ;
( ബി )
2021 മുതൽ മലബാർ മേഖലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനുവദിച്ച താത്കാലിക ബാച്ചുകൾ എത്രയാണെന്നും പ്രസ്തുത ബാച്ചുകളിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരുടെ എണ്ണവും അറിയിക്കാമോ;
( സി )
അനുവദിച്ച അധിക ബാച്ചുകളിൽ സ്ഥിര അദ്ധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം നല്‍കാമോ; ഇല്ലെങ്കില്‍ തസ്തിക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3421.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2025-26 അദ്ധ്യയന വർഷത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിഷയത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
3422.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 2024 ഒക്ടോബർ മാസം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് 'എ' ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
' എ' ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് നൽകേണ്ട പ്രൈസ് മണിയായ ആയിരം രൂപ നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇനിയെത്ര പേർക്ക് പ്രൈസ് മണി ലഭ്യമാക്കാൻ ഉണ്ട് എന്ന വിവരം അറിയിക്കാമോ;
( ഡി )
നാളിതുവരെയും പ്രൈസ് മണി ലഭ്യമാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഇ )
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് 'എ' ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പ്രൈസ് മണിയായ ആയിരം രൂപ ഇതുവരെ നൽകിയിട്ടില്ലെങ്കിൽ സമയബന്ധിതമായി നൽകുമോയെന്നും എന്നത്തേക്ക് അത് നൽകി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അവസാനിപ്പിക്കുമെന്നും അറിയിക്കാമോ?
3423.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ആവശ്യമായ കളിസ്ഥലങ്ങൾ സ്കൂളുകളിൽ ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഓരോ സ്കുളിനും വേണ്ട കളിസ്ഥലങ്ങളുടെ വിസ്തീർണ്ണം എത്രയെന്ന് നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സ്കൂളുകളിൽ ആവശ്യമായ കളിസ്ഥലം ഒരുക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
3424.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ കളിസ്ഥലമില്ലാത്ത പൊതു വിദ്യാലയങ്ങളുടെ പട്ടിക നല്‍കാമോ;
( ബി )
കളിസ്ഥലങ്ങളുള്ളതും എന്നാൽ കായികാദ്ധ്യാപകര്‍ ഇല്ലാത്തതുമായ സ്കുളുകളുടെ വിശദാംശം ലഭ്യമാക്കാമോ?
3425.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സ്കൂളുകളില്‍ ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി എത്ര സ്ഥിരം കായികാദ്ധ്യാപകരാണ് സേവനമനുഷ്ഠിച്ചു വരുന്നെതെന്ന് ഗവൺമെന്റ്/എയ്ഡഡ് സ്കൂള്‍ തിരിച്ചുള്ള വിവരം നൽകാമോ;
( ബി )
നിലവിൽ സ്ഥിരം കായികാദ്ധ്യാപകർ ഇല്ലാത്ത എത്ര അപ്പർ പ്രൈമറി, ഹൈസ്കൂളുകൾ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
അത്തരം സ്ക്കൂളുകളിൽ കായിക പഠനം നടത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
സ്കൂളുകളിൽ കായിക പഠനത്തിന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ; നിശ്ചയിച്ച മാനദണ്ഡങ്ങളുള്ള എത്ര സ്കൂളുകളിലാണ് നിലവിൽ സ്ഥിരം കായികാദ്ധ്യാപകർ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;
( ഇ )
സ്കൂൾ കായിക മേള, ഉപജില്ല കായിക മേള, ജില്ല കായിക മേള എന്നിവയുടെ സംഘാടനത്തിന് ആവശ്യമായ കായികാദ്ധ്യാപകരുടെ ദൗർലഭ്യം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3426.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ശക്തമായ ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് കൈറ്റ് മുഖേന എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എ. ഐ. അധിഷ്ഠിതമായ പരിശീലനത്തില്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സ്കൂള്‍ പാഠ്യപദ്ധതിയില്‍ എ. ഐ. ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
പ്രത്യേക എ. ഐ. എഞ്ചിന്‍ വികസിപ്പിക്കുന്ന നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;
( ഇ )
എ. ഐ. റോബോട്ടിക്സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതികവിദ്യകളെ സ്വതന്ത്ര ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുമായി സംയോജിപ്പിക്കുന്നതിന് കൈറ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
3427.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം സർക്കാർ സ്ക്കൂളുകളില്‍ കമ്പ്യൂട്ടർ ലാബുകള്‍, സയൻസ് ലാബുകള്‍ എന്നിവ സജ്ജമാക്കുന്നതിന് പ്ലാൻ ഫണ്ടില്‍ നിന്ന് എത്ര തുകയാണ് ചെലവഴിച്ചതെന്നും ഏതൊക്കെ സ്കൂളുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലാബുകളില്‍ ഇ-ലൈബ്രറി സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3428.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ വിശദമാക്കുമോ;
( ബി )
ഇൻഫർമേഷൻ കേരള മിഷൻ ഇതിലേക്ക് നിശ്ചയിച്ചിട്ടുള്ള സ്പെസിഫിക്കേഷൻ വിവരങ്ങൾ നൽകുമോ;
( സി )
സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന തരത്തിൽ ഇൻഫർമേഷൻ കേരള മിഷൻ നൽകിയ സ്പെസിഫിക്കേഷൻ അനുസരിച്ചു വാങ്ങൽ നടത്തുന്നത് നിയമ വിധേയമാണോ എന്ന്‌ വ്യക്തമാക്കുമോ;
( ഡി )
വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള സ്പെസിഫിക്കേഷനെക്കാൾ ഉയർന്ന വിലയുള്ള സാധന സാമഗ്രികൾ ഇൻഫർമേഷൻ കേരള മിഷന്റെ നിർദേശാനുസരണം വാങ്ങിയത് സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് സ്പഷ്‌ടീകരണം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഇ )
പൊതുവിദ്യാലയങ്ങളില്‍ എം. എല്‍. എ. ഫണ്ട് ഉപയോഗിച്ച് സാധന സാമഗ്രികൾ വാങ്ങി നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഏജന്‍സികള്‍ ഏതെല്ലാമാണ്; ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ?
3429.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വക്കം ഉപജില്ലയിലെ കക്കാട് ഗവൺമെൻറ് എൽ. പി. സ്കൂൾ കെട്ടിടനിർമ്മാണത്തിന് പ്ലാൻ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3430.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആഗസ്റ്റ്-6 ന് ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനമനുസരിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; പ്രസ്തുത യോഗനടപടികളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഈ സ്കൂളിലെ പ്രധാന അദ്ധ്യാപിക (ഇന്‍-ചാര്‍ജ്) യുടെ അംഗീകാരവുമായി ബന്ധപ്പെട്ട് L3/188/24 നമ്പര്‍ ഫയല്‍ ഹിയറിംഗ് കഴിഞ്ഞ് മാസങ്ങളായിട്ടും തീരുമാനമാകാതെയിരിക്കുന്നത് ശ്രദ്ധസർക്കാർ യില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ഫയല്‍ ഉത്തരവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഡി.ഡി.ഒ. കോഡ് മാറ്റുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്നും ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?
3431.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
3432.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഒരു മതിലിനാൽ വേർതിരിക്കപ്പെട്ട ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളും ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും ലയിപ്പിച്ച് ഒരു വിദ്യാലയമാക്കണമെന്ന ദീർഘകാലത്തെ ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത വിദ്യാലയങ്ങൾ ലയിപ്പിച്ചാൽ രണ്ട് വിദ്യാലയങ്ങളിലും പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അത് പ്രയോജനം ചെയ്യുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സ്കൂളുകളുടെ ലയനം സംബന്ധിച്ച ഫയലുകളിൽ അന്തിമ തീരുമാനമുണ്ടാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
3433.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റിൽ നിന്നും റേഷ്യോ പ്രമോഷൻ വഴി വൊക്കേഷണൽ ഇൻസ്ട്രക്ടറായി എത്രപേർക്ക് പ്രമോഷൻ നൽകിയിട്ടുണ്ട്;
( ബി )
ഇപ്രകാരം പ്രൊമോഷന്‍ ലഭിച്ചവരില്‍ എത്രപേര്‍ക്ക് ധനവകുപ്പിന്റെ 08.09.2023 ലെ സ.ഉ. (എം.എസ്) 133/2023 (40) നമ്പര്‍ ഉത്തരവുപ്രകാരം ശമ്പള പുനർനിർണയം നടത്തി ശമ്പള കുടിശിക അനുവദിച്ചിട്ടുണ്ട്; ഇവരുടെ ലിസ്റ്റ് ലഭ്യമാക്കുമോ ;
( സി )
ധനവകുപ്പിന്റെ 08.09.2023 ലെ സ.ഉ ( എം എസ് ) നം. 133/2023 (40) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിൽ ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ നിന്നും റേഷ്യോ പ്രമോഷൻ കിട്ടി വൊക്കേഷണൽ ഇൻസ്ട്രക്ടറായ എത്രപേർക്കാണ് ശമ്പള പുനർനിർണയം നടത്തി ശമ്പള കുടിശിക അനുവദിച്ചിട്ടില്ലായെന്നത് വ്യക്തമാക്കുമോ ; ഇവരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ ;
( ഡി )
ഇവർക്ക് ശമ്പള പരിഷ്കരണവും കുടിശികയും അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
ലാബ് ടെക്നിക്കൽ അസിസ്റ്റന്റുമാരില്‍ നിന്നും പ്രമോഷൻ നേടി വൊക്കേഷണൽ ഇൻസ്ട്രക്ടര്‍ ആയ എത്രപേർക്ക് ഓപ്ഷൻ പുന:ക്രമീകരിച്ചു പുതുക്കിയ ശമ്പളവും അരിയറും അനുവദിച്ചുവെന്നത് വിശദമാക്കുമോ;
( എഫ് )
ഇനിയും ഓപ്ഷൻ പുന:ക്രമീകരിച്ച് അരിയർ കൊടുക്കാത്ത എത്ര പേർ ഉണ്ട്; ഇവർക്ക് എന്തുകൊണ്ടാണ് അനുവദിക്കാത്തത് എന്ന് വ്യക്തമാക്കാമോ;
( ജി )
വി.എച്ച്.എസ്.സി./3225/2024-ഇ6 പ്രകാരം ശമ്പള കുടിശികയ്ക്ക് അർഹതയുണ്ടായിട്ടും ഇൻസ്ട്രക്ടര്‍ക്ക് കുടിശിക നൽകാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
3434.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയല എൻ. ഡി. എം. യു. പി. സ്‌കൂളിലെ പാർട്ട് ടൈം ഹിന്ദി ലാംഗ്വേജ് ടീച്ചർ ശ്രീമതി രാജി രാജുവിന്റെ നിയമനം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടും ആയത് അംഗീകരിച്ച് സ്കെയിൽ ഓഫ് പേയും ശമ്പള കുടിശിക ആനുകൂല്യങ്ങളും നൽകുന്നതിന് പകരം അടൂർ എ. ഇ. ഓ. ഓഫീസ് ചട്ടവിരുദ്ധമായി താത്ക്കാലിക നിയമനം നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സർക്കാർ ഉത്തരവ് പരിഗണിച്ച് 43 ക്ലെയ്‌മെന്റ് ആയ ടീച്ചറുടെ നിയമനം സ്ഥിരപ്പെടുത്തി നൽകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
മതിയായ കാരണംകൂടാതെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകനിയമനം അംഗീകരിച്ചു നൽകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ശ്രീമതി രാജി രാജുവിന്റെ നിയമനം സർക്കാർ അംഗീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അംഗീകാരം നൽകാതിരുന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഇത്തരം കേസുകളിൽ പരാതി ഉന്നയിക്കുന്ന മാനേജുമെന്റ്, പ്രഥമ അദ്ധ്യാപകർ, അധ്യാപകർ മുതലായവരെ വകുപ്പിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്താറുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്കുമോ;
( എഫ് )
ശ്രീമതി രാജി രാജു വിന്റെ നിയമനം സർക്കാർ അംഗീകരിച്ച ദിനം മുതൽ നാളിതുവരെയുള്ള കുടിശിക ആനുകൂല്യങ്ങളുടെ പലിശ ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ജി )
എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ അപേക്ഷ ലഭിച്ചു മൂന്നു മാസത്തിനകം അംഗീകരിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; അപ്രകാരം അകാരണമായി അംഗീകരിച്ചു നൽകാതെ അഴിമതിക്ക് വഴിയൊരുക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി പിരിച്ചു വിടാൻ നടപടി സ്വീകരിക്കുമോ?
3435.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകളിലെ അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിന് എന്തൊക്കെ മാനദണ്ഡങ്ങള്‍ ആണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് സ്ഥലംമാറ്റം നല്‍കുന്ന മാതൃകയില്‍ എല്‍.പി, യു.പി., ഹൈസ്കൂള്‍ അദ്ധ്യാപകർക്കും സ്ഥലം മാറ്റം നല്‍കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നുള്ള വിശദവിവരം ലഭ്യമാക്കാമോ?
3436.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മാസം മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടായ റിട്ടയർമെന്റ് ഒഴിവുകൾ ഗവൺമെന്റ് /എയ്ഡഡ് എന്നിങ്ങനെ തരം തിരിച്ച് ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഗവൺമെന്റ് വിദ്യാലയങ്ങളിൽ 2016 മുതൽ റിട്ടയർമെന്റ് കാരണമായി ഒഴിവുവന്ന തസ്തികകളിൽ പി. എസ്. സി. വഴി നിയമിതരായ അദ്ധ്യാപകരുടെ എണ്ണം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നിവ വർഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
എയ്ഡഡ് വിദ്യാലയങ്ങളിൽ 2016 മുതൽ റിട്ടയർമെന്റ് കാരണമായി ഒഴിവുവന്ന തസ്തികകളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ എണ്ണം പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിങ്ങനെ തരം തിരിച്ച് വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഡി )
2016 മുതൽ എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിതരായ അദ്ധ്യാപകരിൽ എത്ര പേർക്ക് നിയമനാംഗീകാരം നൽകിയെസർക്കാർന്ന് പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി എന്നിങ്ങനെ തരം തിരിച്ച് വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഇ )
2016 മുതൽ എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിതരാവുകയും നിയമനാംഗീകാരം നൽകുകയും ചെയ്ത എത്ര അദ്ധ്യാപകർക്കാണ് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും അനുവദിച്ചതെന്ന് പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം നൽകിയ അദ്ധ്യാപകർക്ക് ശമ്പള സ്കെയിൽ അനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും തടയപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്രപേർക്കാണെന്നുള്ളത് പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളായി തരം തിരിച്ച് നൽകാമോ;
( ജി )
2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായി നിയമനാംഗീകാരം നേടിയ അദ്ധ്യാപകർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ശമ്പള സ്കെയിൽ അനുസരിച്ച് അനുവദിക്കുന്നതിന് സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ?
3437.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ യഥാസമയം അംഗീകരിക്കാൻ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലും ആയതു നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
എയ്ഡഡ് സ്‌കൂളുകളിലെ നിയമനം യഥാസമയം അംഗീകരിച്ചു നൽകാത്ത ഉദ്യോഗസ്ഥരിൽനിന്നും പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന്മേൽ 12 ശതമാനം പലിശ ഈടാക്കി ബന്ധപ്പെട്ടവർക്ക് നൽകാൻ ശക്തമായ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
3438.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ എയിഡഡ് വിദ്യാലയങ്ങളിൽ ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിൽ (എ‌.ഐ‌.പി.) ഉൾപ്പെട്ട സ്കൂളുകള്‍ ഉള്‍പ്പെടെ ഭിന്നശേഷി സംവരണ നിയമനം, അധിക തസ്തിക ഇവയുടെ പേരില്‍ വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടേയും ബുദ്ധിമുട്ടുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എയിഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത് മൂലം നിയമനാംഗീകാരത്തിനുള്ള കാലതാമസം വർദ്ധിച്ചു എന്നതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും ഭിന്നശേഷി തസ്തികകള്‍ കൃത്യമായി മാറ്റിവെച്ച് മറ്റ് നിയമനങ്ങള്‍ നടത്തുന്ന സ്കൂളുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനും സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളുമോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഇക്കാര്യത്തില്‍ നിരവധി സർക്കാർ ഉത്തരവുകളും ഡി.ജി.ഇ. സർക്കുലറുകളും പുറപ്പെടുവിച്ചിട്ടും സംസ്ഥനത്തെ മിക്ക വിദ്യാഭ്യാസ ഓഫീസർമാരും നിയമന അംഗീകാര ഫയലുകൾ മതിയായ കാരണങ്ങളില്ലാതെ നിരസിക്കുകയും തീർപ്പു കൽപ്പിക്കാതെ കാലതാമസം വരുത്തുകയും ചെയ്യുന്നതിനാല്‍ ഫയലുകൾ നിരസിക്കുന്ന പ്രവണത ഒഴിവാക്കുവാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് കർശന നിർദേശം നൽകുന്നതോടൊപ്പം വേണ്ടത്ര പരിചയമില്ലാത്തവർക്ക് പ്രത്യേക പരിശീലനം നൽകുവാനും നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാനത്തെ എയിഡഡ് സ്കൂളുകള്‍, എ‌. ഐ‌. പി. സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ ദിവസവേതന/സ്ഥിരം നിയമനങ്ങൾക്ക് ഭിന്നശേഷി സംവരണ നിയമനം, അധിക തസ്തിക ഇവയുടെ പേരിലുള്ള തടസ്സങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
3439.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിൽ തുടർച്ചയായ 3 അദ്ധ്യയന വർഷം അന്‍പതിലധികം വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയ താല്‍ക്കാലിക ബാച്ചുകൾ ഏതൊക്കെ; ഇത്തരം ബാച്ചുകളിൽ സ്ഥിരം അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
തെക്കൻ ജില്ലകളിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കുട്ടികൾ കുറവായതിനാൽ വെട്ടിക്കുറച്ച അദ്ധ്യാപക തസ്തികകൾ, തുടർച്ചയായ അദ്ധ്യയന വര്‍ഷങ്ങളില്‍ 60 കുട്ടികൾ അഡ്മിഷൻ നേടിയ താൽക്കാലിക ബാച്ചുകളിലേക്ക് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്ത് അനുവദിച്ച സ്ഥിരം ബാച്ചുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ എം. ആര്‍. എസ്. സ്കൂളുകളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്ഥിരം അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; ഈ സ്കൂളുകളിലെ പോസ്റ്റ് ക്രിയേഷൻ പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ; ഇതിന്മേലുള്ള തടസ്സങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ?
3440.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ ചട്ടങ്ങൾ പ്രകാരം അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർകോട് ജില്ലയിലെ പല സ്കൂളുകളിലും മലയാളം മീഡിയത്തോടൊപ്പം കന്നഡ മീഡിയവും നിലനിൽക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക നിർണ്ണയിക്കുമ്പോള്‍ മലയാളം മീഡിയം വിദ്യാർത്ഥികളുടെ എണ്ണത്തെ മാത്രം പരിഗണിക്കുന്നതിനാൽ കന്നഡ മീഡിയം വിദ്യാർത്ഥികൾക്ക് മതിയായ ഇംഗ്ലീഷ് അദ്ധ്യാപകരുടെ സേവനം ലഭ്യമാകാ​തെ പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക നിർണ്ണയത്തിൽ കന്നഡ മീഡിയം വിദ്യാർത്ഥികളുടെ എണ്ണവും കൂടി ഉൾപ്പെടുത്തി അവർക്കും സമാനമായ സൗകര്യം ലഭ്യമാക്കുന്നതിനായി അനുയോജ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3441.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.പി.എസ്.റ്റി. നിയമനവുമായി ബന്ധപ്പെട്ട സ്കൂള്‍ ഏകീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
റാങ്ക് ലിസ്റ്റ് ഇറങ്ങി നാലുമാസം പിന്നിട്ടിട്ടും നിലവിലെ എൽ.പി.എസ്.റ്റി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടത്ര നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കാറ്റഗറി നമ്പർ 709/2023 എൽ.പി. സ്കൂൾ അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 14 ജില്ലകളിലും നിലവിൽ വന്നിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും നാളിതുവരെയും ആർക്കും അഡ്വൈസ് പോയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുന്‍കാലങ്ങളെ അപേക്ഷിച്ച് നിയമനങ്ങളിൽ ഇത്രത്തോളം കുറവ് വരുന്നതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഒഴിവുകൾ പി. എസ്. സി. യ്ക്ക് സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാറുണ്ടോ; എങ്കിൽ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( ഇ )
പ്രൈമറി തലത്തിലെ എച്ച്. എം. പ്രമോഷന്‍ തസ്തികയായ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ എന്ന തസ്തിക അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3442.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷി സംവരണം ഉറപ്പുവരുത്തുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
ജില്ലകളില്‍ ഇതിനായി രൂപീകരിച്ച സമിതികളുടെ ഘടനയും പ്രവർത്തനരീതിയും വിശദമാക്കാമോ;
( സി )
സംവരണതത്വം പാലിച്ച് ഭിന്നശേഷി അദ്ധ്യാപകനിയമനം പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
3443.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സംവരണം പാലിച്ച് ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിച്ച എയ്ഡഡ് സ്കൂളുകളുടെ എണ്ണം അറിയിക്കാമോ; ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച തസ്‌തികകളിൽ ആകെ നിയമനം നടന്ന തസ്തികകളുടെ എണ്ണം വ്യക്തമാക്കാമോ; ആയതിൽ നിയമനത്തിനായി അവശേഷിക്കുന്ന തസ്തികകളുടെ എണ്ണം അറിയിക്കുമോ;
( ബി )
റീജിയണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച തസ്‌തികകളിലേയ്ക്ക് നടത്തിയ നിയമനങ്ങളുടെ എണ്ണം അറിയിക്കുമോ; ജില്ലാ സമിതികൾ മുഖേന നിയമനം നടന്നിട്ടുണ്ടോ; എങ്കിൽ എത്ര; ഓരോന്നും വിശദമാക്കാമോ;
( സി )
ഭിന്നശേഷി സംവരണം പാലിക്കുന്നതിനായി തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന ബഹു: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതു ഉത്തരവ് ഇറക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ; ആയതിന് നിയമപരമായി തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
3444.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
06.02.2021 ലെ സ.ഉ (അച്ചടി) 4/2021 പൊ.വി.വ പ്രകാരം കേരളത്തിൽ ആകെ എത്ര അദ്ധ്യാപകരാണ് നോഷണലായി നിയമനാംഗീകാരം നേടിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നോഷണലായി നിയമനാംഗീകാരം നേടിയ അദ്ധ്യാപകരുടെയും അവർ ജോലി ചെയ്തുവരുന്ന വിദ്യാലയങ്ങളുടെയും പേര് ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നോഷണലായി നിയമിക്കപ്പെട്ട ഓരോ അദ്ധ്യാപകരുടെയും നിയമന തീയതി മുതൽ സ്കെയിൽ ഓഫ് പേയിൽ അവർ ശമ്പളം വാങ്ങിത്തുടങ്ങിയ ദിവസം വരെയുള്ള കാലദൈർഘ്യം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യാപകരെ നോഷണലായി നിയമിച്ചപ്പോൾ സർക്കാരിനുണ്ടായ ഉണ്ടായ സാമ്പത്തിക ലാഭം എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നോഷണലായി നിയമിക്കപ്പെട്ട ഓരോ അദ്ധ്യാപകരുടെയും നിയമന തീയതി മുതൽ സ്കെയിൽ ഓഫ് പേയിൽ അവർക്ക് ശമ്പളം നൽകുമോയെന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നോഷണലായി നിയമിക്കപ്പെട്ട അധ്യാപകരിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിയമന തീയതി മുതൽ സ്കെയിൽ ഓഫ് പേയിൽ ശമ്പളം വാങ്ങിയിട്ടുള്ള അധ്യാപകരുടെ വിവരം ലഭ്യമാക്കാമോ?
3445.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ സർക്കാർ സ്കൂളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും വിവരം മണ്ഡലം തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളിൽ 2021 മുതൽ അടച്ചു പൂട്ടിയതുവരെയുള്ള അധ്യയനവർഷം ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും സർക്കാർ ചെലവഴിച്ച തുക അധ്യയനവർഷം തിരിച്ചും മണ്ഡലം തിരിച്ചും പ്രത്യേകം ലഭ്യമാക്കാമോ;
( സി )
2021 മുതൽ നാളിതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ച് വരുന്ന സ്കൂളുകളിൽ അനാദായകരമായ സ്കൂളുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരം മണ്ഡലം തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂളുകളിൽ 2021 മുതൽ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചെലവഴിച്ച തുക 2021 മുതൽ നാളിതുവരെയുള്ള അധ്യയനവർഷം തിരിച്ചും മണ്ഡലം തിരിച്ചും പ്രത്യേകം ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന പൊതു വിദ്യാലയങ്ങളിൽ 50-ൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളുടെ വിവരം 2021 മുതൽ നാളിതുവരെയുള്ള അധ്യയനവർഷം തിരിച്ചും മണ്ഡലം തിരിച്ചും പ്രത്യേകം ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത സ്കൂളുകളിൽ 2021 മുതൽ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചെലവഴിച്ച തുക 2021 മുതൽ നാളിതുവരെയുള്ള അധ്യയനവർഷം തിരിച്ചും മണ്ഡലം തിരിച്ചും പ്രത്യേകം ലഭ്യമാക്കാമോ?
3446.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയില്‍ വിവിധ എയ്ഡഡ് വിദ്യാലയങ്ങളില്‍ എത്ര പേർക്ക് നിയമന അംഗീകാരം നല്‍കുവാൻ ഉണ്ടെന്ന് ഉപജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ നിയമന അംഗീകാര അപേക്ഷകൾ മതിയായ കാരണങ്ങള്‍ ഇല്ലാതെ നിരസിക്കുന്നതായും തീർപ്പുകല്‍പ്പിക്കാതെ കാലതാമസം വരുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കെ. ഇ. ആര്‍. അധ്യായം XIV ചട്ടം 8(2) പ്രകാരം 30 ദിവസത്തിനകം തീരുമാനമെടുക്കാത്ത എത്ര നിയമന അംഗീകാര ഫയലുകള്‍ തൃശ്ശൂർ ജില്ലയില്‍ ഉണ്ടെന്ന് ഉപജില്ല തിരിച്ച് വ്യക്തമാക്കാമോ?
3447.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വർഷത്തിൽ കേരളത്തിൽ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്ക്കോളര്‍ഷിപ്പ് (എൻ. എം. എം. എസ്.) പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്ന കുട്ടികള്‍ എത്രയെന്നും അവരില്‍ പരീക്ഷ എഴുതിയവരുടെ എണ്ണവും സ്കോളർഷിപ്പിന് അർഹത നേടിയവരുടെ ജില്ല തിരിച്ചുള്ള എണ്ണവും ലഭ്യമാക്കുമോ;
( ബി )
2024-25 അധ്യയന വർഷത്തിലെ എൻ. എം. എം. എസ്. പരീക്ഷയുടെ ജില്ല തിരിച്ചുള്ള വിവിധ വിഭാഗങ്ങളുടെ കട്ട് ഓഫ് മാർക്ക് തരം തിരിച്ച് നൽകാമോ;
( സി )
2024-25 അധ്യയന വർഷത്തിൽ എൻ. എം. എം. എസ്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഓരോ ജില്ലയിലെയും ആദ്യ 15 വിദ്യാർത്ഥികളുടെ പേരും അവരുടെ സ്കൂളിന്റെ പേരും ഇവരുടെ  എസ്.എ.റ്റി., എം.എ.റ്റി എന്നിവയുടെ മാർക്കും വിശദമാക്കുമോ;
( ഡി )
2024-25 അധ്യയന വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എൻ. എം. എം. എസ്. പരീക്ഷയ്ക്കിരുത്തിയ ഓരോ ജില്ലയിലെയും 20 സ്കൂളുകളുടെ ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ഇ )
2024-25 അധ്യയന വർഷത്തിൽ എൻ. എം. എം. എസ്. പരീക്ഷ വിജയിച്ചവരുടെയും (Qualified), സ്കോളർഷിപ്പിന് അർഹത നേടിയവരുടെയും (Eligible) അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള ഓരോ ജില്ലയിലെയും ആദ്യത്തെ 20 സ്കൂളുകളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് നൽകാമോ;
( എഫ് )
സംസ്ഥാന തലത്തിൽ എൻ. എം. എം. എസ്. സ്കോളർഷിപ്പിന് അർഹത (Eligible) നേടിയതും, സ്കോളർഷിപ്പ് പരീക്ഷ വിജയിച്ചതും (Qualified) ആയ ആദ്യ പത്ത് സ്കൂളുകളുടെ പേര്, വിജയിച്ച കുട്ടികളുടെ എണ്ണം, അപേക്ഷിച്ച കുട്ടികളുടെ എണ്ണം എന്നിവയുടെ വിവരം നൽകാമോ?
3448.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്താൻ പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് എന്തെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3449.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഈ അധ്യയനവർഷം ഒൻപതാം ക്ലാസിലെ സ്പെഷ്യൽ ട്രേഡുകളിൽ കുറഞ്ഞത് 15 വിദ്യാർത്ഥികൾ ഉണ്ടാകണമെന്ന മാനദണ്ഡം കാരണം സംസ്ഥാനത്തെ വിവിധ ടെക്നിക്കൽ സ്കൂളുകളിൽ എട്ടാം ക്ലാസിൽ നിന്നും ജയിച്ചുവന്ന നിരവധി വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള ട്രേഡുകൾ ലഭിക്കാത്ത സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്പെഷ്യൽ ട്രേഡുകളിൽ കുറഞ്ഞത് 15 വിദ്യാർത്ഥികൾ ഉണ്ടാകണമെന്ന മാനദണ്ഡത്തിൽ ഇളവ് വരുത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും താല്പര്യമുള്ള ട്രേഡുകൾ പഠിക്കുന്നതിന് അവസരം നൽകുമോ; ഇതിനായി ടെക്നിക്കൽ സ്കൂളുകൾക്ക് പ്രത്യേക അനുമതി നൽകുമോയെന്ന് വ്യക്തമാക്കുമോ?
3450.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എത്ര സ്കൂളുകൾ നിലവിലുണ്ടെന്ന് വിദ്യാഭ്യാസ ജില്ല തിരിച്ച് വിശദമാക്കാമോ?
3451.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മെയിന്റനന്‍സ് ഇനത്തില്‍ അനുവദിച്ച തുകയും പദ്ധതി സംബന്ധിച്ച വിവരങ്ങളും സ്കൂളിന്റെ പേര്, അനുവദിച്ച തുക, വര്‍ഷം എന്നിവ തരം തിരിച്ച് വ്യക്തമാക്കാമോ?
3452.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അതത് സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ബോണസ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഒരു പഞ്ചായത്തില്‍ ശരാശരി ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍ ബോണസ് മാര്‍ക്ക് നല്‍കുന്ന സംവിധാനം ഫ്ലക്സുകളിലും മറ്റും പ്രദര്‍ശിപ്പിച്ച് വിവിധ എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ അതത് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിപ്രവേശനത്തിന് ബോണസ് മാര്‍ക്ക് നല്‍കുന്നത് പുനഃപരിശോധിക്കുമോയെന്ന് വ്യക്തമാക്കുമോ?
3453.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
3454.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2026-27 അധ്യയന വർഷം പുതിയ ഹയർ സെക്കന്‍ഡറി സ്കൂൾ, ബാച്ച് എന്നിവ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച് ഏതെങ്കിലും നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ;
( ബി )
കാസർകോട് ജില്ലയിൽ സർക്കാർ മേഖലയിൽ പുതിയ ഹയർ സെക്കന്‍ഡറി സ്കൂൾ, ബാച്ച് എന്നിവ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
3455.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്യാശ്ശേരി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളുടെ ബലക്ഷമതാ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ ഏതൊക്ക സ്കൂളുകള്‍ക്കാണ് ഫിറ്റ്നസ് ലഭിക്കാത്തതെന്ന് വിശദമാക്കാമോ?
3456.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിവരം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക വ്യക്തമാക്കാമോ?
3457.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ മാതിരപ്പള്ളി ജി.വി.എച്ച്. എസ്. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി വിട്ടു നല്‍കുന്നത് സംബന്ധിച്ച നടപടി നിലവില്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടിക്രമം വേഗത്തില്‍ പൂര്‍ത്തീകരിക്കുമോ; വ്യക്തമാക്കാമോ?
3458.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കോള്‍ - കേരളയിൽ നിലവിലുള്ള എക്സിക്യൂ‌ട്ടീവ് ഡയറക്ടറുടെ നിയമനത്തിന് വേണ്ടി സര്‍ക്കാര്‍ സെലക്ട് കമ്മിറ്റി രൂപീകരിച്ചത് എന്നാണെന്ന് ഉത്തരവിന്റെ പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റി എത്ര യോഗങ്ങള്‍ ചേര്‍ന്നുവെന്നും പ്രസ്തുത യോഗങ്ങളു‌ടെ മിനിറ്റ്സിന്റെ പകര്‍പ്പുകളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും പേരും വിലാസവും യോഗ്യതകളും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനത്തിന് തയ്യാറാക്കിയ സെലക്ട് ലിസ്റ്റ്/റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പ്, നിയമനപ്രക്രിയ വഴി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറുടെ പി.എച്ച്.ഡി. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?
3459.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജില്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ (ഡയറ്റ്) ലക്ചറര്‍, സീനിയര്‍ ലക്ചറര്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളിൽ എത്ര ഒഴിവുകൾ വീതം നിലവിലുണ്ടെന്ന് വിഷയം തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ബി )
ബഹു. അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുകള്‍ പ്രകാരം എത്ര ലക്ചറര്‍ ഒഴിവുകളാണ് പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഡയറ്റുകളില്‍ ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
ഡയറ്റുകളിലുള്ള ലക്ചറര്‍ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നവര്‍ നല്‍കിയ കേസിലെ സ്റ്റേ ഉത്തരവ് ഒഴിവാക്കാനും അവരെ മാതൃവകുപ്പിലേയ്ക്ക് തിരിച്ചയക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3460.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അക്കാദമിക മികവിന് പ്രാധാന്യം നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് രൂപം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇത്തരം ഗുണപരമായ മാറ്റത്തെ ഉള്‍ക്കൊണ്ടുകൊണ്ട് എത്ര വിദ്യാര്‍ത്ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളില്‍ കടന്ന് വന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3461.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ വണ്ടൂർ എ.ഇ.ഒ. യുടെ കീഴിൽ വരുന്ന ഉതിരംപൊയിൽ ജി.എം.എൽ.പി. സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ റോയ് എം. മാത്യുവിന് ഡി.സി.ആർ.ജി. ലഭിക്കുന്നതിന് ബാധ്യതാരഹിത പത്രം (എൻ.എൽ.സി. ) നൽകുന്നതിൽ വണ്ടൂർ എ.ഇ.ഒ. ഓഫീസിൽ നിന്നും വരുത്തുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ ചില ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിട്ടുള്ളതായി പറയുന്ന കൃത്യവിലോപം മൂലം ടിയാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എൻ.എൽ.സി. നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
3462.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്റ് മേരീസ് എച്ച്.എസ്. ചെങ്ങാലൂരിലെ യു.പി.എസ്.ടി. അദ്ധ്യാപിക ശ്രീമതി അനുഷ മാത്യൂസിന്റെ നിയമനം അര്‍ഹമായ ഇളവുകള്‍ നല്‍കി അംഗീകരിക്കണമെന്ന അപേക്ഷയിലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴില്‍ 5 വര്‍ഷക്കാലം ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചതിനുശേഷം യു.പി.എസ്.ടി. യായി സെന്റ് മേരീസ് എച്ച്.എസ്. ചെങ്ങാലൂരിലേയ്ക്ക് നിയമനം ലഭിച്ച് 4 വര്‍ഷം പിന്നിട്ട ശ്രീമതി അനുഷയ്ക്ക് നിയമനാംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3463.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിസംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച 5-8-2025-ലെ (ഡി. ജി. ഇ. /13618/2025) സർക്കുലറിന്റെ അടിസ്ഥാനത്തിൽ ജില്ലാതല സമിതികൾ രൂപീകരിച്ച് ഭിന്നശേഷി സംവരണ നിയമത്തിനുള്ള കാറ്റഗറി ഒന്നു മുതൽ ഏഴ് വരെയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം റാങ്ക് ലിസ്റ്റിലുള്ളവർക്ക് 2025 സെപ്റ്റംബർ 12 -നകം നിയമന ശിപാര്‍ശ ജില്ലാതല സമിതികൾ നൽകേണ്ടതുമായതിനാൽ ഇതുവരെ എത്ര നിയമന ശിപാര്‍ശകൾ ജില്ലാതല സമിതികൾ നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവുകളുടെ എണ്ണം എത്രയാണെന്നും പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം ഇതുവരെ നികത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ സമിതികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതിന് കാലതാമസം നേരിടുന്നതെന്നും പ്രസ്തുത വിഷയത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
3464.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജില്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ (ഡയറ്റ്) വിവിധ വിഷയങ്ങളിലുള്ള ലക്ചറര്‍ തസ്തികയില്‍ പി.എസ്.സി. വഴി നിയമനം നടത്തുന്നതിനായി എത്ര തസ്തികയില്‍ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചുവെന്നും എത്ര തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നും അറിയിക്കാമോ;
( ബി )
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ജില്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ (ഡയറ്റ്) ലക്ചറര്‍ തസ്തികയില്‍ നിയമന ശിപാര്‍ശ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ തസ്തികയില്‍ എത്രയെണ്ണം വീതം നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
17.06.2025-ല്‍ പ്രസിദ്ധീകരിച്ച ലക്ചറര്‍ ഇന്‍ അസ്സെസ്സ്മെന്റ് ആന്റ് ഇവാല്യുവേഷന്‍ (ബൈ ട്രാന്‍സ്ഫര്‍), 25.06.2025 -ല്‍ പ്രസിദ്ധീകരിച്ച ലക്ചറര്‍ ഇന്‍ അസ്സെസ്സ്മെന്റ് ആന്റ് ഇവാല്യുവേഷന്‍ (ഡയറ്റ്) തസ്തികകളില്‍ പി.എസ്.സി. നിയമന ശിപാര്‍ശ നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3465.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ടൈപ്പിസ്റ്റുകള്‍ക്ക് 1996 മുതല്‍ 2020 വരെ വിവിധ ശമ്പള പരിഷ്കരണങ്ങളില്‍ അനുവദിച്ച റേഷ്യോ പ്രമോഷൻ സര്‍ക്കാര്‍ കൃത്യമായി അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
റേഷ്യോ പ്രമോഷൻ അനുവദിച്ച് നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ; എപ്പോള്‍ നടപ്പാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3466.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ യു.പി.സ്കൂള്‍ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; വ്യക്‌തമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകളുണ്ട്; ഒഴിവുകള്‍ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3467.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ടൈപ്പിസ്റ്റുമാർക്ക് വിവിധ ശമ്പളപരിഷ്കരണങ്ങളില്‍ അനുവദിച്ച റേഷ്യോ പ്രൊമോഷന്‍ അനുവദിച്ചു കിട്ടുന്നതിന് കോടതിയില്‍ കേസ് നിലവിലുണ്ടോ;
( ബി )
കേസ് നിലവില്‍ വന്നതിനുശേഷം സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ പ്രൊമോഷന്‍ നല്‍കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ?
3468.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്റ് വി.എച്ച്. എസ്.എസ്. അച്ചൻകോവിൽ, ഗവണ്‍മെന്റ് ടി.സി.എൻ. എം.എച്ച്.എസ്.എസ്. നെടുമ്പാറ, ഗവണ്‍മെന്റ് എച്ച്. എസ്. വലിയകാവ്, ഗവണ്‍മെന്റ് യു.പി.എസ്. റോസ്‌മല എന്നീ സ്കൂളുകളില്‍ അന്തർജില്ലാ സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഇളവുകളുപയോഗിച്ച് സ്ഥലം മാറ്റം ലഭിയ്ക്കുന്നതിന് അദ്ധ്യാപകരുടെ അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച 26-11-2024 ലെ നം. ഡി.ജി.ഇ/24296/2024-എ1- സർക്കുലർ പ്രകാരം അനുബന്ധമായി ചേർത്തിട്ടുള്ള ദുർഘടം പിടിച്ച/ ചെന്നെത്താൻ പ്രയാസമുള്ള/വനപ്രദേശങ്ങൾ ഉൾപ്പെടുന്ന സ്കൂളുകളുടെ പട്ടികയിൽ നിയോജക മണ്ഡലത്തിലെ മേൽ സൂചിപ്പിച്ചിട്ടുള്ള സ്കൂളുകൾ ഉൾപ്പെട്ടുവരാത്തതിനാൽ അദ്ധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ആയത് പരിഹരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
3469.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കുമുള്ള ആശ്രിത നിയമന വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3470.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 അദ്ധ്യായന വർഷത്തെ തസ്തിക നിർണ്ണയത്തിൽ കോട്ടയം ജില്ലയിൽ സർക്കാർ സ്കൂളുകളില്‍ യു.പി.വിഭാഗത്തിൽ അധിക തസ്തികയുള്ള സ്കൂളുകൾ ഏതൊക്കെയാണെന്നും പ്രസ്തുത തസ്തികയുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ 2025-26 അദ്ധ്യായന വർഷം യു. ഐ. ഡി. പ്രശ്നം കാരണം തസ്തിക നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ എത്രയെന്നും വ്യക്തമാക്കാമോ;
( സി )
2025-26 അദ്ധ്യായന വർഷത്തിൽ അന്തർജില്ലാ സ്ഥലം മാറ്റത്തിന് വേണ്ടി മാറ്റിയിട്ടിരിക്കുന്ന ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
2025-26 അധ്യായന വർഷം ബൈട്രാൻഫൻസ്ഫർ പ്രമോഷന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
2024-25 അധ്യായന വർഷത്തെ ബൈട്രാൻസ്ഫർ പ്രമോഷനായി ഒഴിവുകൾ മാറ്റിയിട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ എത്ര ഒഴിവുകളെന്നും വ്യക്തമാക്കാമോ;
( എഫ് )
കൈറ്റ്, ഡയറ്റ് എന്നീ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ സർക്കാർ യു.പി.എസ്.റ്റി.അദ്ധ്യാപകര്‍ ഉണ്ടോയെന്നും ഉണ്ടെങ്കിൽ എത്ര പേരെന്നും അറിയിക്കുമോ; അവർക്ക് പകരം നിയമിച്ചവരുടെ വിവരങ്ങൾ നല്കാമോ?
3471.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ഇ.ആര്‍. ചാപ്റ്റര്‍ 23 റൂള്‍ 6(2) പ്രകാരമുള്ള ലോവർ പ്രൈമറി ചേർന്നുള്ള അപ്പർ പ്രൈമറി സ്കൂളിലെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ അറബി ഭാഷാ അദ്ധ്യാപകരെ ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എന്ന അദ്ധ്യാപക തസ്തികയിൽ നിയമനാംഗീകാരം ലഭിച്ച് ശമ്പളം കൈപ്പറ്റുന്ന ഒരു അദ്ധ്യാപകന്റെ /അദ്ധ്യാപികയുടെ തസ്തികയുടെ പേര് അടുത്തവര്‍ഷം അഞ്ചാം തരത്തില്‍ അറബിക് പഠനം ആരംഭിക്കുമ്പോള്‍ ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു. പി) എന്നായി മാറുകയും ആകെ 20 പീരിയഡ് ജോലിവരികയും ചെയ്യുമെങ്കിലും രണ്ടാമത് ഒരു അറബിക് ടീച്ചർ തസ്തിക ഉണ്ടാകുന്നില്ലെന്നിരിക്കെ അഞ്ചാം ക്ലാസിൽ അറബി പഠനം ആരംഭിക്കുവാനും ഒരു അറബിക് ഡിവിഷന്‍ അനുവദിക്കാനുമുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ;
( ബി )
ഇത്തരം സ്കൂളുകളില്‍ അഞ്ചാം തരത്തില്‍ അറബിക് പഠനം ആരംഭിക്കുവാനും ഒരു അറബിക് ഡിവിഷന്‍ അനുവദിക്കാനും തസ്തിക നിര്‍ണ്ണയത്തിലെ അനുബന്ധം Ill പൂരിപ്പിച്ച് വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാരിലേയ്ക്ക് ശിപാര്‍ശ സമര്‍പ്പിക്കേണ്ടതുണ്ടോ; വിശദമാക്കുമോ; ഇപ്രകാരം അനുബന്ധം Ill ശിപാർശ സർക്കാരിലേക്ക് അയയ്ക്കുന്ന മുറക്ക് നിലവിലുള്ള ലോവർ പ്രൈമറി തസ്തിക നഷ്ടപ്പെടുമോ; പ്രസ്തുത എൽ. പി. അദ്ധ്യാപകൻ സംരക്ഷ ആനുകൂല്യമില്ലാത്തയാളും യു. പിയിൽ പഠിപ്പിക്കാൻ യോഗ്യതയുള്ളയാളുമാണെങ്കിൽ സർവീസിൽ നിന്നും പിരിച്ചുവിടപ്പെടുമോ;
( സി )
അത്തരം സാഹചര്യത്തിൽ പുതിയ തസ്തിക അനുവദിച്ചു കിട്ടുന്നതുവരെ ആ വിദ്യാലയത്തിൽ 1 മുതല്‍ 5 വരെ ക്ലാസുകളിൽ അറബിക് പഠിപ്പിക്കാനുള്ള സംവിധാനമെന്താണ്; കുട്ടികളുടെ ക്ലാസ് കയറ്റത്തിലൂടെ അവർ പഠിച്ചു കൊണ്ടിരിക്കുന്ന ഭാഷാപഠനം യു.പി ക്ലാസിൽ എത്തുന്നതു കാരണം നഷ്ടപ്പെടുകയും തസ്തിക നഷ്ടപ്പെടുന്നതുമൂലം ആ വിദ്യാലയത്തിൽ അറബി പഠിക്കുവാൻ പകരം സംവിധാനം ഇല്ലാതിരിക്കുന്നതും കുട്ടികളുടെ അവകാശനിഷേധം അല്ലേയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഒരു വിദ്യാലയത്തിൽ പുതിയ ഡിവിഷൻ വന്നതുമൂലം പുതിയ പോസ്റ്റ് സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ ആ വിദ്യാലയത്തിൽ തസ്തിക നിർണയം നടത്താൻ വിദ്യാഭ്യാസ ഓഫീസറുടെ സർപ്രൈസ് വിസിറ്റും വെരിഫിക്കേഷനും ആവശ്യമുണ്ടോ; ജുനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എല്‍.പി.) തസ്തിക ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി. തസ്തികയായി മാറുമ്പോൾ അവിടെ തസ്തികയുടെ കാറ്റഗറി മാറുന്നുണ്ടോ;
( ഇ )
കെ.ഇ.ആര്‍. ചാപ്റ്റര്‍ 23 റൂള്‍ 6(2) പ്രകാരമുള്ള വിദ്യാലയത്തിൽ ഒരേ സമയത്ത് തന്നെ ഒന്നാം തരത്തിലും അഞ്ചാം തരത്തിലും അറബിക് ഭാഷാപഠനം ആരംഭിക്കുന്നതിന് നിയമതടസ്സമുണ്ടോ; എങ്കിൽ ആ വിദ്യാലയത്തിൽ അഞ്ചാംതരത്തിൽ ചേരുന്ന പുതിയ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
3472.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ട്; ഒഴിവുകളുടെ മുഴുവൻ വിശദാംശവും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
2024, 2025, 2026 വർഷങ്ങളിൽ മേൽപ്പറഞ്ഞ തസ്തികയിൽ വിരമിക്കൽ കാരണം എത്ര ഒഴിവുകളാണ് ഉണ്ടാകുന്നത്; വിശദാംശം വർഷം തിരിച്ചു വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ തസ്തികയിലെ എത്ര ഒഴിവുകൾ നിലവിൽ പി. എസ്. സി. റിക്രൂട്ട്മെന്റിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്; തസ്തികകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്‌തുത തസ്തികയിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും അടിയന്തരമായി പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3473.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 വര്‍ഷത്തിലധികമായി എൻട്രി കേഡറില്‍ തന്നെ ജോലിചെയ്യുന്ന എല്‍. ഡി. ടൈപ്പിസ്റ്റുമാരുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അവരുടെ പേര് വിവരങ്ങള്‍ ജോയിനിംഗ് തീയതി, വിദ്യാഭ്യാസ യോഗ്യത, ടെസ്റ്റ് യോഗ്യത, മറ്റ് സ്ഥാപന തൊഴില്‍ പരിചയം എന്നിവ സഹിതം വിശദമാക്കാമോ?
3474.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 സെപ്റ്റംബർ ഒന്നിലെ അധ്യാപക യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട ബഹു.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടർനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ബഹു.സുപ്രീം കോടതിയുടെ ഈ വിധിയിൽ കെ-ടെറ്റ്-ന് പകരമായി സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്), നെറ്റ് (നാഷ്ണൽ എലിജിബിലിറ്റി ടെസ്റ്റ് ) എന്നീ യോഗ്യതകൾ നേടിയ അദ്ധ്യാപകര്‍ക്ക് ഇത് ബാധിക്കുമോ; സെറ്റ്, നെറ്റ് എന്നീ യോഗ്യതാ പരീക്ഷകൾ ടെറ്റ്-ന് പകരമല്ല എന്ന് ഈ വിധിയിൽ പറയുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
കെ-ടെറ്റ്-ന് തത്തുല്യ യോഗ്യതകളായി സർക്കാർ അംഗീകരിച്ച പി.എച്ച്.ഡി., എം.ഫിൽ., എം.എഡ്. എന്നിവ അദ്ധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് തുല്യമല്ല എന്ന് ഈ വിധിയിൽ പറയുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹയർസെക്കൻഡറി തലത്തിലുള്ള അധ്യാപകരെ ബഹു.സുപ്രീംകോടതിയുടെ ഈ വിധി എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് നിലവിൽ സ്കൂൾ ഏകീകരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ 9, 10, 11, 12 ക്ലാസുകളിലെ അദ്ധ്യാപകരെ ഈ വിധി ബാധിക്കുമോയെന്ന് വിശദമാക്കാമോ;
( എഫ് )
ഹൈസ്കൂൾ തലത്തിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ അദ്ധ്യാപകരെ യോഗ്യത പരീക്ഷകൾ നേടാതെ ഹയർസെക്കൻഡറിയിലേക്ക് നിയമിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവിനെ പ്രസ്തുത വിധി ബാധിക്കുമോ; മുൻകാല പ്രാബല്യത്തോടെ ഈ വിധി നടപ്പിലാക്കുകയാണെങ്കിൽ ഇത്തരത്തിൽ പ്രമോഷൻ നൽകിയ അദ്ധ്യാപകരെ എങ്ങനെ ബാധിക്കുമെന്ന് വിശദമാക്കാമോ;
( ജി )
നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നിയമിക്കപ്പെട്ട അദ്ധ്യാപകരെ പുതിയ നിയമം വരുമ്പോൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3475.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ അനുകൂല്യങ്ങൾ പാസ്സാക്കി നൽകൽ, മാനേജ്മെന്റുകൾക്കുളള ഗ്രാന്റ് അനുവദിച്ചു നൽകൽ എന്നിവയ്ക്ക് വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3476.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ജീവനക്കാരുടെ പി.എഫ്. ക്രെഡിറ്റ് കാർഡ്, 2022-23 കാലയളവിനുശേഷം നാളിതുവരെ ലഭിക്കാത്ത വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പി. എഫ്. ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, മേഖലാ ഓഫീസുകൾ തുടങ്ങിയവയിൽ 5 വർഷത്തിലധികം സ്ഥിരമായി ജോലി ചെയ്യുന്നവരെ മാറ്റി നിയമിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 2025-26 വർഷത്തെ തസ്തിക നിർണ്ണയം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഈ വർഷം നഷ്ടപ്പെട്ട എത്ര അധ്യാപക തസ്തികയുണ്ട് എന്നതിന്റെ കണക്കു ലഭ്യമാക്കുമോ; അവരെ പുനർവിന്യസിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3477.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ നിയമനം നടപ്പിലാക്കുന്നതിനായി ബഹു. സുപ്രീം കോടതിയുടെ എസ്.എൽ.പി.സി.(നം)9566/2023 നമ്പര്‍ ഹര്‍ജിയിലേയും ബന്ധപ്പെട്ട കേസുകളിലേയും 30/10/2023, 27/01/2025 എന്നീ തീയതികളിലെ ഉത്തരവുകള്‍ പ്രകാരം ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എന്നാല്‍ പ്രസ്‌തുത തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭ്യമല്ലാത്ത പക്ഷം, സ്കൂളുകളില്‍ ഇപ്പോൾ ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥിര നിയമനം നടത്തുന്നതിനായി ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തടസ്സം നിലനില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ?
3478.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രീപ്രൈമറി അദ്ധ്യാപകർക്ക് ഓണറേറിയം വർധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രീപ്രൈമറി അദ്ധ്യാപകരുടെ ഓണറേറിയം മുടങ്ങിക്കിടക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഓണറേറിയം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രീപ്രൈമറി അദ്ധ്യാപകർക്ക് ഓണറേറിയത്തിന് പകരം ശമ്പളം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3479.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽ 2021 മുതൽ നാളിതുവരെ എത്ര അഡീഷണൽ ബാച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും അഡീഷണൽ ബാച്ചുകളിലേക്ക് എത്ര അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
സ്ഥിരം അദ്ധ്യാപകർ ഇല്ലാത്തത് കാരണം മലബാറിലെ സ്കൂളുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നാലുവർഷം പൂർത്തിയായ 71 താൽക്കാലിക ബാച്ചുകളിലേക്ക് അദ്ധ്യാപക തസ്തികൾ സൃഷ്ടിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3480.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ല യു. പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) 517/2019 -ാം നമ്പർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിനായുള്ള എല്ലാ ഒഴിവുകളും പി. എസ്. സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നറിയിക്കാമോ; ഇല്ലായെങ്കിൽ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
ഇടുക്കി ജില്ലയിൽ അപ്ഗ്രേഡ് ചെയ്ത ഇടമലക്കുടി സ്കൂളിലെ ഒഴിവുകൾ പി. എസ്. സി. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ഇപ്പോൾ നിലവിലുള്ള 517 /2019-ാം നമ്പർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ഒഴിവുകളിൽ നിയമനം ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇടുക്കി ജില്ലയിൽ അന്തർജില്ലാ സ്ഥലംമാറ്റം നിയമാനുസൃതം നടപ്പിലാക്കി ഇതുമൂലമുണ്ടാകുന്ന ഒഴിവുകൾ 2025 ഒക്ടോബർ 9-ന് കാലാവധി അവസാനിക്കുന്ന 517/2019 -ാം നമ്പർ യു. പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) റാങ്ക് ലിസ്റ്റിൽ നിന്നും നികത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ഡി )
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശമായ അക്കാദമിക മോണിറ്ററിങ്ങിനായി പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെ നിയമിക്കുന്നതിനും തന്മമൂലം ഉണ്ടാകുന്ന ഒഴിവുകൾ പി. എസ്. സി. യ്ക്ക് റിപ്പോർട്ടു ചെയ്ത്‌ 517/2019-ാം നമ്പർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ഇ )
ഇടുക്കി ജില്ല യു. പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) 517/2019 -ാം നമ്പർ റാങ്ക് ലിസ്റ്റിൽ നിന്നും 20 ശതമാനത്തിൽ താഴെ മാത്രം നിയമനമാണ് നടന്നിരിക്കുന്നതെന്ന സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ?
3481.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-നു ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര തൊഴിൽ സമരങ്ങൾ നടന്നിട്ടുണ്ടെന്നുള്ളതിന്റെ വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവിൽ ഓരോ വർഷവും ഉണ്ടായിട്ടുള്ള തൊഴിൽ നഷ്ടം എത്ര വീതമാണെന്ന് വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത കാലയളവിൽ തൊഴിൽ സമരങ്ങൾ കാരണം ആകെ ഉല്പ്പാദനത്തിൽ എത്ര ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത കാലയളവിൽ സംസ്ഥാനത്ത് തൊഴിലാളി സമരങ്ങൾ മൂലം പൂട്ടിപ്പോയ വ്യവസായ സ്ഥാപനങ്ങൾ എത്രയെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
3482.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നിലവില്‍ എത്ര ട്രേഡുകളാണ് ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3483.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെയും അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്നും നിലവില്‍ വിതരണം ചെയ്യേണ്ട പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എത്ര മാസത്തെ കുടിശികയുണ്ടെന്നും എത്ര തുകയാണ് കുടിശ്ശികയിനത്തിൽ നല്കാനുള്ളതെന്നും വിവരം ലഭ്യമാക്കാമോ?
3484.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി സ്ഥാപിച്ചിട്ടുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ പൂര്‍ണ്ണമായും ക്ഷേമനിധിയുടെ സംരക്ഷണയില്‍ കൊണ്ടുവരുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;
( സി )
ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
വിവര സാങ്കേതികവിദ്യയുടെ സേവനം പ്രയോജനപ്പെടുത്തി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം?
3485.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 293 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനം എടുത്തിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കുടിശികയായ പെൻഷനും മറ്റാനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കിയതിനുശേഷം മാത്രം സ്ഥിരപ്പെടുത്തൽ നടപടി മതിയെന്ന് ഹൈക്കോടതി നിഷ്കർഷിച്ചിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ കാര്യത്തിൽ സ്വീകരിക്കുന്ന തുടര്‍നടപടി വ്യക്തമാക്കുമോ?
3486.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടനിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റാനുകൂല്യങ്ങളും 16 മാസമായി മുടങ്ങിയിരിക്കുകയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കുടിശികയായ പെൻഷനും മറ്റാനുകൂല്യങ്ങളും സമയബന്ധിതമായി കൊടുത്തു തീർക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുടിശികയായ പെൻഷനും മറ്റാനുകൂല്യങ്ങളും സമയബന്ധിതമായി കൊടുക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3487.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളുടെ എത്ര മാസത്തെ ആനുകൂല്യങ്ങളാണ് കുടിശികയായിട്ടുള്ളതെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത ബോർഡുകളുടെ മിച്ച ഫണ്ടുകൾ ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ടോ; ഇത് ബോർഡുകളുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു; വ്യക്തമാക്കാമോ;
( സി )
ആധാർ ലിങ്കിംഗ് നിർബന്ധമാക്കുന്നത് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ എങ്ങനെ തടസ്സം സൃഷ്ടിക്കുന്നു വ്യക്തമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എത്രമാസത്തെ ആനുകൂല്യങ്ങളാണ് തൊഴിലാളികൾക്ക് കുടിശികയായതെന്ന് വ്യക്തമാക്കുമോ; എത്ര തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഇനിയും ലഭിക്കാനുണ്ട് എന്നത് വ്യക്തമാക്കാമോ?
3488.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തില്‍ സംസ്ഥാനത്ത് ലേബർ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനകളുടെ കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ പാലക്കാട് ജില്ലയില്‍ ഏതെല്ലാം റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇതില്‍ എത്ര വിഷയങ്ങള്‍ക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
3489.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊരട്ടി വൈഗ ത്രെഡ്സ് കമ്പനിയുടെ സമാപ്തീകരണ നടപടികളുടെയും ഇത് സംബന്ധിച്ചുള്ള കോടതി വ്യവഹാരങ്ങളുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
സമാപ്തീകരണ നടപടികള്‍‍ വേഗത്തിലാക്കി തൊഴിലാളികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
3490.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓട്ടോറിക്ഷ തൊഴിലാളികളിൽ നിന്നും ക്ഷേമനിധി വിഹിതമായി പ്രതിമാസം എത്ര രൂപയാണ് ബോർഡിലേക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത തുക എന്തെല്ലാം ആവശ്യങ്ങൾക്കാണ് ചെലവഴിച്ചതെന്ന് അക്കൗണ്ട് ഹെഡ് ഉൾപ്പെടെ വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത ക്ഷേമനിധി ബോർഡിൽ നിന്നും പുറത്താക്കിയ ഓട്ടോറിക്ഷ തൊഴിലാളികളുടെ കണക്കുകൾ ലഭ്യമാക്കാമോ;
( സി )
മൂന്നുമാസം അംശദായം അടയ്ക്കാത്ത തൊഴിലാളികൾ ക്ഷേമനിധിയിൽ നിന്നും പുറത്തായാൽ തിരികെ ക്ഷേമനിധിയിൽ പ്രവേശിപ്പിക്കുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
ക്ഷേമനിധിയിൽ നിന്നും ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്ന കാര്യത്തിൽ കാലതാമസം ഉണ്ടാകുന്നുണ്ടോ ; എങ്കിൽ കാരണം വിശദമാക്കാമോ;
( ഇ )
2021 മുതൽ നാളിതുവരെ ലഭിച്ച അപേക്ഷയിൽ ഇനിയും ആനുകൂല്യങ്ങൾ നൽകാൻ ബാക്കിയുള്ളവ എത്രയെന്ന് അറിയിക്കാമോ?
3491.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ. ടി. അടക്കമുള്ള നിരവധി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഐ. ടി. മേഖലയിലടക്കമുള്ള തൊഴിൽ മേഖലകളിൽ നടക്കുന്നതായി തൊഴില്‍ ചൂഷണം നേരിടാൻ എന്തൊക്കെ നിയമങ്ങളാണ് നിലവിലുള്ളതെന്നും അതെല്ലാം പര്യാപ്തമാണോയെന്നും വ്യക്തമാക്കുമോ?
3492.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും ക്ഷേമനിധി സെസ്സ് ആയി എത്ര തുകയാണ് നാളിതു വരെ പിരിച്ചെടുത്തത്; ജില്ല തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ പ്രസ്തുത ക്ഷേമനിധിയില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് കൃത്യമായി നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
ഇപ്പോള്‍ പ്രസ്തുത സെസ്സ് തുക പിരിച്ചെടുക്കുന്നതില്‍ വലിയ കാലതാമസം നേരിടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക കാലതാമസം കൂടാതെ പിരിച്ചെടുക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
3493.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദശാബ്ദങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസ്സ് ഒടുക്കുന്നതിന് നോട്ടീസ് നൽകി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം കെട്ടിടങ്ങൾക്കാണ് സെസ്സ് ഒടുക്കുന്നതിന് നോട്ടീസ് നൽകുന്നത്; വ്യക്തമാക്കുമോ;
( ബി )
കെട്ടിടം നിർമ്മിച്ച് ദശാബ്ദങ്ങൾ കഴിഞ്ഞതിനാൽ കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് സംബന്ധിച്ച രേഖകള്‍ ഒന്നും ഹാജരാക്കാൻ കഴിയാത്ത ഉടമസ്ഥർക്ക് സെസ്സ് നിർണ്ണയം സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ട് എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഭീമമായ തുക ഒടുക്കേണ്ടി വരുന്ന കെട്ടിട ഉടമകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകളോ സാവകാശമോ നൽകി വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നോട്ടീസ് ലഭിച്ച് യഥാസമയം തുക ഒടുക്കാൻ സാധിക്കാത്തവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;
( ഡി )
സെസ്സ് നിർണ്ണയിച്ച് നോട്ടീസ് നൽകുന്നതിൽ വകുപ്പ് അഭൂതപൂര്‍വമായ കാലതാമസം വരുത്തിയിട്ടുള്ള കേസുകളിൽ കെട്ടിട ഉടമസ്ഥർക്ക് ഉണ്ടാകുന്ന ആക്ഷേപങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3494.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിലുള്ള ഈറ്റ തൊഴിലാളികളെയും പരമ്പരാഗത തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി അവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന കാര്യം പരിഗണിക്കുമോ?
3495.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന നിയമം പ്രാബല്യത്തിലുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മണലൂര്‍ മണ്ഡലത്തില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ പ്രസ്തുത നിയമം നടപ്പിലാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
3496.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗിഗ് തൊഴിലാളികളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർണ്ണാടക, തെലുങ്കാന മാതൃകയിൽ നിയമനിർമ്മാണം നടത്താൻ തയ്യാറാകുമോയെന്ന് വിശദമാക്കുമോ;
( ബി )
ഗിഗ് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ പഠിക്കുന്നതിനും തൊഴിൽ മേഖലയിലെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
3497.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം മേഖലയിലെ റബ്ബര്‍ വ്യവസായ സാധ്യതകൾ കണക്കിലെടുത്ത്, പുനലൂർ മണ്ഡലത്തിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ ഭൂമിയിൽ റബ്ബർ ഇൻഡസ്ട്രിയൽ പാർക്ക് രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പുനലൂർ മണ്ഡലത്തിൽ റബ്ബർ അധിഷ്ഠിത വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുയോജ്യമായ 40 സെന്റ് സ്ഥലം അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്‌തുത വിഷയത്തില്‍, താലൂക്ക് വ്യവസായ കേന്ദ്രം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലിന്മേൽ ആര്‍‌. പി‌. എല്‍. തുടര്‍നടപടികളെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?;
( സി )
പ്രസ്‌തുത പദ്ധതിയ്ക്കായി ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് വഴി അനുകൂലമായ തീരുമാനം സ്വീകരിക്കുന്നത്തിനുള്ള നടപടികളെടുക്കുമോ; വിശദമാക്കാമോ?
3498.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, ഓരോ പരസ്യത്തിനുമായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് ഈ കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ?
3499.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അസംഘടിത മേഖലയിലെ തൊഴിലാളികൾ, തൊഴിൽ അന്വേഷകർ, തൊഴിലുടമകൾ, തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്രമായ ഡാറ്റാ ബേസ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ വേഗത്തിലും കാര്യക്ഷമമായും അവരിലേക്കെത്തിക്കുന്നതിന് തൊഴിൽ മേഖലയുടെ ഡിജിറ്റൽവൽക്കരണം എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
വിദഗ്ദ്ധ -അവിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതയിൽ പ്രാദേശികമായി നേരിടുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ സംസ്ഥാനാന്തരപ്രയാണം വ്യവസ്ഥാപിതമായ നിലയിലേക്ക് കൊണ്ടുവരുന്നതിനും വിവര സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3500.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ .ടി. കമ്പനികളിൽ നിന്നും തൊഴിൽ നിയമങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രവണത വർദ്ധിച്ചുവരുന്നത് സർക്കാർ ഗൗരവപൂർവ്വം വീക്ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഐ. ടി. മേഖലയില്‍ വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനികളിൽ നിന്നും പിരിച്ചുവിടുന്ന പ്രവണത ഇല്ലാതാക്കാനും ജോലി സ്ഥിരത ഉറപ്പാക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3501.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കരിയര്‍ ഡവലപ്മെന്റ് സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് സൗജന്യമായി സ്ഥലം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
പയ്യന്നൂര്‍ കരിയര്‍ ഡവലപ്മെന്റ് സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
3502.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി ശ്രീകല, സായന്തനം, പ്ലാമൂട്, പെരിങ്ങമല എന്ന വ്യക്തി 2023 ആഗസ്റ്റ് മാസം മുതല്‍ 2024 ജനുവരി മാസം വരെ (6 മാസക്കാലം) തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പാലോട് ട്രൈബല്‍ എംപ്ലോയ്‍മെന്റ് &സി.ഡി.സി യില്‍ കുടുംബശ്രീ മുഖാന്തിരം കാഷ്വല്‍ സ്വീപ്പറായി ജോലി ചെയ്തിരുന്നോ; എങ്കില്‍ ടിയാള്‍ക്ക് പ്രസ്തുത കാലയളവില്‍ അര്‍ഹതപ്പെട്ട വേതനം നല്‍കിയിട്ടുണ്ടോ;
( ബി )
കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ലേബര്‍ വകുപ്പിന് കീഴില്‍ കാഷ്വല്‍ സ്വീപ്പര്‍മാരുടെ ഒഴിവുകള്‍ എവിടെയെല്ലാമാണ് ഉണ്ടായിട്ടുള്ളത് ; പ്രസ്തുത ഒഴിവുകളില്‍ നിയമിതരായവര്‍ക്ക് എപ്രകാരമാണ് വേതനം അനുവദിച്ചത് ; വിശദമാക്കാമോ?
3503.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ തൊഴിൽ വിസ നിയന്ത്രണങ്ങളും വാണിജ്യ നയങ്ങളും കേരളത്തിലെ ഐ. ടി. മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഐ. ടി. മേഖലയിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം വർധിക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടോ; ആയത് വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഐ. ടി. മേഖലയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് നിയമപരമായ ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ ഐ. ടി. മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർ നേരിടുന്ന വിവിധ പ്രതിസന്ധികളെ സംബന്ധിച്ചു് സമഗ്ര പഠനം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
3504.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ. ടി. ഐ. കളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍) എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ഏതെല്ലാം ഐ. ടി. ഐ. കളിലാണ് ഒഴിവുകള്‍ ഉള്ളതെന്ന് വിശദമാക്കാമോ;
( സി )
ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
3505.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ ഐ. ടി. ഐ. തുടങ്ങുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഐ. ടി. ഐ. എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3506.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ വഴി 2021 മുതല്‍ നാളിതുവരെയായി എത്രപേർക്ക് തൊഴില്‍ നല്‍കാൻ സാധിച്ചിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
2021 മുതല്‍ നാളിതുവരെയായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബിരുദ കൊഴ്സുകള്‍ കഴിഞ്ഞ എത്രപേർക്ക് തൊഴില്‍ നല്‍കാൻ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഈ വിഭാഗങ്ങളില്‍ ഏതു കാലയളവില്‍ വരെ അപേക്ഷിച്ചവർക്കാണ് തൊഴില്‍ ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3507.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യാപകമായി നിയമനങ്ങൾ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പി. എസ്. സി. ക്ക് വിടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചു വഴി നികത്തണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
3508.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോട്ടയം ജില്ലയില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളിലാണ് നിയമനം നല്‍കിയിട്ടുള്ളതെന്നുള്ള വിശദവിവരങ്ങൾ നല്‍കാമോ?
3509.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ ആശ്രിതരുള്ള സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ പരിഗണന നൽകണമെന്ന നിവേദനം സംബന്ധിച്ച് വ്യവസായ പരിശീലന വകുപ്പ് ഡയറക്ടറേറ്റിലെ ഡി.റ്റി/1383/2024-A2 എന്ന നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതിയും നടപടികളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ; പ്രസ്തുത ഫയലിലെ നോട്ട് ഫയലിന്റെയും കറണ്ട് ഫയലിന്റെയും പകർപ്പുകൾ നൽകാമോ;
( ബി )
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ആകയാൽ ആവശ്യമായ തുടർനടപടികൾക്കായി പ്രസ്തുത ഫയലിൽ നിന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന് കത്ത് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിവേദനം സംബന്ധിച്ച് വ്യവസായ പരിശീലന വകുപ്പ് ഡയറക്ടറേറ്റിലെ മേൽപ്പറഞ്ഞ ഫയലിൽ നിന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് ശിപാർശ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
3510.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസ് വകുപ്പിൽ കോഴിക്കോട് ജില്ലയിൽ ഫറോക്ക് ആശുപത്രിയുടെ 15 കിലോമീറ്റർ ചുറ്റളവിൽ എത്ര ഇ. എസ്. ഐ ഡിസ്പൻസറികൾ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച 25.02.2017-ലെ സ.ഉ(പി)നം. 3/2017/ഉഭപവ. നമ്പർ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഫറോക്ക് ഇ. എസ്. ഐ ആശുപത്രിയിലെ ജീവനക്കാർക്ക് കോഴിക്കോട് ജില്ലയിൽ ഒഴിവ് നിലവിലുള്ള മറ്റ് ഇ. എസ്. ഐ ഡിസ്പൻസറികളിൽ ട്രാൻസ്ഫർ പോകാൻ കഴിയാത്ത സാഹചര്യമുണ്ട് എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.