UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
17.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ധനകാര്യ വകുപ്പ് മുഖാന്തരം നടപ്പിലാക്കിയ പ്രവൃത്തികള്‍
444.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും (2016-21) ഈ സര്‍ക്കാരിന്റെയും കാലയളവില്‍ പട്ടാമ്പി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലോ പ്രാദേശിക ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ വിവരങ്ങൾ, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിർവ്വഹണ ചുമതല നൽകിയിട്ടുള്ള വകുപ്പ് / ഏജൻസി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചതിന്റെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
445.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര നയങ്ങളുടെയും അവഗണനയുടെയും ഫലമായി സംസ്ഥാനത്തുണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ സാമ്പത്തിക രംഗത്തെ ചലനാത്മകമാക്കുന്നതിനും വികസന -ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചെലവുകള്‍ ക്രമീകരിക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇത്തരത്തില്‍ കഴിഞ്ഞ ഓണക്കാലയളവില്‍ മാത്രം ചെലവഴിച്ച തുകയെത്രയാണ്; വിശദാംശം നല്‍കാമോ;
( സി )
പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള സാമ്പത്തിക ഇടപെടല്‍ ഫലപ്രദമായിരുന്നോ; കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതിനാവശ്യമായ പിന്തുണ ലഭിച്ചിരുന്നോ; വിശദമാക്കാമോ?
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി
446.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം നാളിതുവരെ എത്ര കോടി രൂപ ഏതൊക്കെ ഇനത്തിൽ കടമെടുത്തിട്ടുണ്ട് എന്നതു സംബന്ധിച്ച വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ; ഓണക്കാലത്തെ ചെലവുകൾക്കായി എത്ര കോടി രൂപയാണ് വായ്പ എടുത്തത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സാമ്പത്തികവർഷം ആകെ എത്ര കോടി രൂപ വായ്പ എടുക്കുന്നതിനാണ് കേന്ദ്രസർക്കാരിന്റെ അനുമതിയുള്ളതെന്ന് അറിയിക്കാമോ; നിലവിൽ എത്ര കോടി രൂപ വായ്പ എടുത്തിട്ടുണ്ട്; ഇനി അവശേഷിക്കുന്നത് എത്ര തുകയാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുവാൻ സാഹചര്യമുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; ഈ പ്രതിസന്ധി ഏത് രീതിയിൽ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
447.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ നിയമങ്ങളിലൂടെ സംസ്ഥാനത്ത് 1957-ല്‍ ആരംഭിച്ച സാമൂഹ്യനീതിയിലേക്കുള്ള പ്രയാണം, ധനപരമായ കാര്യങ്ങളിലും ശക്തമായി പിന്തുടരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുകയാണ് സാമ്പത്തിക വികസനത്തിനുള്ള ഉറപ്പായ മാർഗമെന്നത് പരിശോധിച്ചിട്ടുണ്ടോ; ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചെലവ് ചുരുക്കിയുള്ള വികസന മുരടിപ്പിനുപകരം ചെലവ് വളർത്തിയുള്ള വികസന മാതൃക സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; കേരളത്തിന്റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനും യുവാക്കള്‍ക്ക് ഇവിടെത്തന്നെ തൊഴിലവസരം സൃഷ്ടിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
448.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികള്‍, ഉച്ചഭക്ഷണ പദ്ധതി, സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള തുക, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും, ലൈഫ് പദ്ധതി എന്നിവയില്‍ നാളിതുവരെ എത്ര രൂപയുടെ കുടിശ്ശികയുണ്ടെന്ന് ഇനം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇവയില്‍ ഓരോന്നിനും എത്ര തുകയുടെ കുടിശ്ശിക വീതം കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കുടിശ്ശിക ഏത് രീതിയിലാണ് കണ്ടെത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക ഏത് തീയതി മുതലാണ് വിതരണം ചെയ്യാനുള്ളത്, എത്ര തുകയാണ് ഇതിനായി ആവശ്യമുള്ളത്, ഏത് തീയതിയില്‍ ഇത് പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയും എന്നിവ അറിയിക്കുമോ;
( ഡി )
വിവിധ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നാളിതുവരെ എത്ര മാസത്തെ കുടിശ്ശികയുണ്ട്; കുടിശ്ശിക മുഴുവന്‍ വിതരണം ചെയ്യാന്‍ ആകെ എത്ര തുക വേണ്ടി വരും; കണക്കുകള്‍ ലഭ്യമാക്കുമോ; കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
449.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും അസമത്വം കണക്കിലെടുത്ത് ഈ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ ശിപാർശകളിൽ ഉൾപ്പെടേണ്ടതുണ്ട്‌ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര നികുതി വരുമാനത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം കേരളം പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ ചൂണ്ടിക്കാട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക വിഹിതവും കേരളം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സമഗ്രമായ മാറ്റം കേരളം നിർദേശിച്ചിട്ടുണ്ടോ; ജനസാന്ദ്രതാടിസ്ഥാനത്തിൽ കേന്ദ്ര വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
ഉടുമ്പൻചോല മണ്ഡലത്തില്‍ ടോക്കൺ പ്രൊവിഷൻ ലഭിച്ച പ്രവൃത്തികളുടെ വിശദാശം
450.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ 2016-17 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന ബഡ്ജറ്റിൽ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പ്രവൃത്തികളുടെ വിശദാശം, പ്രവൃത്തിയുടെ പേര്, സാമ്പത്തിക വർഷം, തുക, എന്നിവ സഹിതം ലഭ്യമാക്കാമോ?
451.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൽകിവരുന്ന വിവിധ ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഗുരുതരരോഗബാധിതരായ വ്യക്തികൾക്ക് എയർകണ്ടീഷൻ സിസ്റ്റം ഉണ്ട് എന്ന കാരണത്താൽ പെൻഷൻ നിഷേധിക്കുന്ന സാഹചര്യം ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഗുരുതരമായ രോഗം ബാധിച്ചവർക്ക് ക്ഷേമ പെൻഷൻ നൽകുന്ന കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ;
( ഡി )
ഇത്തരത്തിലുള്ള ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനും തയ്യാറാകുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
452.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതിയിൽ, പ്രീമിയം ഇനത്തിൽ ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ച തുക, ക്ലെയിം ഇനത്തിൽ ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ; ഇൻഷുറൻസ് കമ്പനി ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
എത്ര രൂപയുടെ ക്ലെയിമുകൾ നാളിതുവരെ നിരസിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
453.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ എത്ര രൂപയുടെ ഇൻഷുറൻസ് ക്ലെയിം ഏതൊക്കെ ഇനത്തിൽ അനുവദിച്ചു നൽകിയെന്ന് വ്യക്തമാക്കുമോ; എത്ര രൂപയുടെ ക്ലെയിം നിരസിച്ചിട്ടുണ്ട്; ഏതൊക്കെ ചികിത്സകളാണ് ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്; ഏതൊക്കെ ചികിത്സകളാണ് ഒഴിവാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ ;
( ബി )
മെഡിസെപ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ കോർപ്പസ് ഫണ്ടായി ഉൾപ്പെടുത്തിയത് എത്ര തുകയാണ്; പ്രസ്തുത തുക ഏതൊക്കെ ഇനത്തിൽ എത്ര കാലയളവിനുള്ളിൽ ചെലവഴിച്ചു തീർന്നു എന്ന് വ്യക്തമാക്കുമോ ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയെ കൂടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയപ്പോൾ കോർപ്പസ് ഫണ്ട് എത്ര തുകയായാണ് വർദ്ധിപ്പിച്ചത്; കൂടുതൽ ജീവനക്കാരെ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവന്നതിനാൽ, കോർപ്പസ് ഫണ്ട് ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ;
( ഡി )
മെഡിസെപ്പ് രണ്ടാംഘട്ടത്തിൽ പ്രീമിയം തുക എത്രയായാണ് നിശ്ചയിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്; രണ്ടാം വർഷം നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുമോ; സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മെഡിസെപ്പ് രണ്ടാംഘട്ടം നടപ്പാക്കുമോ; വിശദമാക്കുമോ?
454.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍വീസ് പെൻഷൻകാര്‍ക്കും സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ് ഇൻഷുറൻസ് പദ്ധതിയില്‍ നിന്ന് ഇതേവരെ എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും എത്ര തുക ഇതേ വരെ മെഡിക്ലെയിം ഇനത്തില്‍ ചെലവായിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
നിലവിലെ മെഡിസെപ് പദ്ധതിയില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങൾ ഉള്‍പ്പെടുത്തിയാണ് പുതുക്കിയ മെഡിസെപ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പരിഷ്കരിച്ച മെഡിസെപ് പദ്ധതി എന്ന് മുതലാണ് നിലവില്‍ വരുന്നത്; വിശദമാക്കാമോ?
455.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 2020-21 വർഷം എം.എൽ.എ. യുടെ പ്രത്യേക വികസന ഫണ്ടിൽ (എസ്. ഡി. എഫ്.) നിന്നും 268180/- രൂപ വിനിയോഗിച്ച്, വൈദ്യുത വകുപ്പ് കുണ്ടറ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർവ്വഹണച്ചുമതലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചെങ്കിലും കൊല്ലം കളക്ട്രേറ്റിലെ ധനകാര്യ വിഭാഗം, പ്രസ്തുത പ്രവൃത്തിക്ക് എം.എൽ.എ. യുടെ എസ്. ഡി. എഫിൽ നിന്നും തുക അനുവദിക്കാത്തതിന്റെ കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
പ്രസ്തുത ധനകാര്യാനുമതി ലഭിക്കുവാൻ എന്തെല്ലാം തടസങ്ങൾ പരിഹരിക്കുവാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ധനകാര്യാനുമതി നല്കാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
456.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ; പുതിയ കരാർ പ്രാബല്യത്തിൽ വന്നിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ആശുപത്രിയിൽ ഏതൊക്കെ ചികിത്സയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മുഴുവൻ ആശുപത്രികളിലെയും ഒ. പി. ഉൾപ്പെടെയുള്ള എല്ലാ ചികിത്സയും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കരാറിലേർപ്പെട്ട കമ്പനി ഏതാണെന്നും പ്രതിമാസ വിഹിതം എത്രയാണെന്നും അറിയിക്കാമോ; കുറഞ്ഞ വേതനം വാങ്ങുന്ന ജീവനക്കാരെയും പെൻഷൻകാരേയും തുക ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ?
457.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാനപ്പെട്ട പല ആശുപത്രികളും ഗുണമേന്മയുള്ള ചികിത്സാ സംവിധാനങ്ങളും മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടാത്തതുകാരണം ജീവനക്കാർ വിവിധ ആശുപത്രികളിൽ നിന്നും തിരികെ പോകേണ്ടിവന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ കാര്യത്തിൽ എന്ത് മാറ്റമാണ് മെഡിസെപ്പ് രണ്ടാംഘട്ടത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാരിന്റെ വിഹിതം ഇല്ലാതെ ജീവനക്കാരൻ ഉയർന്ന പ്രീമിയം തുക അടയ്ക്കുകയും എന്നാൽ മാന്യമായ ചികിത്സ നിഷേധിക്കപ്പെടുകയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സിന്റെ പേരില്‍ ആശുപത്രികളില്‍ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, താല്പര്യമുള്ള ജീവനക്കാർക്ക് മാത്രം മെഡിസെപ്പ് തെരഞ്ഞെടുക്കുവാൻ ഓപ്ഷൻ അനുവദിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
സർക്കാർവിഹിതം ഉറപ്പാക്കി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാക്കിക്കൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കൃത്യമായ കസ്റ്റമർ സർവീസ് ഉറപ്പാക്കി, ഫലപ്രദമായ രീതിയിൽ മെഡിസെപ്പ് രണ്ടാംഘട്ടം നടപ്പാക്കുവാൻ തയ്യാറാകുമോ; ഇതിന് സാധ്യമല്ലെങ്കിൽ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുമോ; വിശദമാക്കുമോ?
458.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം കടമെടുപ്പ് പരിധിയായി കേന്ദ്രം അനുവദിച്ചത് എത്ര തുകയാണെന്നും നാളിതുവരെ എത്ര കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
മൊത്തം ആഭ്യന്തര വരുമാനത്തിന്റെ എത്ര ശതമാനമാണ് നിലവിൽ കടമെടുപ്പ് പരിധിയായി നിശ്ചയിച്ചിട്ടുള്ളതെന്നും കടമെടുപ്പ് പരിധി ഉയർത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നോയെന്നും ഈ കാര്യത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്നും അറിയിക്കുമോ;
( സി )
സംസ്ഥാനത്തിന്റെ മൊത്ത കടബാധ്യത എത്ര തുകയാണെന്നും അവയിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ?
459.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ കടമെടുപ്പു മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പുതിയ പരിഷ്കാരങ്ങൾ സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾക്ക് നൽകുന്ന ഗ്യാരണ്ടികൾക്ക്, റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന കേന്ദ്ര നിർദേശത്തിൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ കടബാധ്യത
460.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത എത്രയായിരുന്നുവെന്ന് അറിയിക്കുമോ ; നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പ്രസ്തുത കടബാധ്യത എത്രയായിരിക്കുമെന്ന് വ്യക്തമാക്കാമോ ;
( ബി )
2015-16 സാമ്പത്തിക വർഷം മുതൽ നാളിതുവരെ സംസ്ഥാനത്തിന് ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഗ്രാൻഡായി ഓരോ വർഷവും ലഭിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രവിഷ്കൃത പദ്ധതികൾ ഉൾപ്പെടെ വിവിധയിനങ്ങളിൽ കേന്ദ്രത്തിൽനിന്ന് അനുവദിച്ച തുക എത്രയാണെന്ന് സാമ്പത്തിക വർഷം അടിസ്ഥാനമാക്കി വ്യക്തമാക്കുമോ?
461.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടം തിരിച്ചടവ് ഇനത്തില്‍ അടുത്ത 5 വര്‍ഷം എത്ര രൂപയുടെ ബാധ്യതയാണ് തിരിച്ചടക്കേണ്ടതായിട്ടുള്ളത്; ഏതെല്ലാം ഏജന്‍സികള്‍ക്ക്, പ്രതിവര്‍ഷം എത്ര രൂപ വീതമാണ് തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്; ഓരോന്നിന്റെയും പലിശ നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവ കൂടാതെ ഏതെല്ലാം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്റിയില്‍ വായ്പ എടുത്തിട്ടുണ്ട്; പ്രസ്തുത സ്ഥാപനങ്ങള്‍ ആകെ എത്ര രൂപ വായ്പയായി കൈപ്പറ്റിയിട്ടുണ്ട്; അടുത്ത 5 വര്‍ഷം എത്ര രൂപയുടെ ബാധ്യതയാണ് ഈ സ്ഥാപനങ്ങളെല്ലാംകൂടി തിരിച്ചടക്കേണ്ടതായിട്ടുള്ളത്; ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക്, പ്രതിവര്‍ഷം എത്ര രൂപ വീതമാണ് തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്; ഓരോന്നിന്റെയും പലിശ നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങള്‍ ഓരോന്നിനും എത്ര രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടുണ്ട്; ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് വ്യക്തമാക്കപ്പെട്ട ബാധ്യത എത്രയാണ്; വ്യക്തമാക്കുമോ?
462.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി പെന്‍ഷന്‍ വിതരണത്തിനായി നാളിതുവരെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നുമാണ് വായ്പ സ്വീകരിച്ചിട്ടുള്ളതെന്നും ഓരോ സ്ഥാപനത്തിലേയും വായ്പ തുക എത്രയെന്നും, എത്ര തുക തിരിച്ചടച്ചുവെന്നും, ഇനി എത്ര കുടിശികയുണ്ടെന്നും പട്ടിക തിരിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
നാളിതുവരെ പ്രസ്തുത കമ്പനിയ്ക്ക് സര്‍ക്കാര്‍ എത്ര തുക നല്‍കിയെന്നും ഇനി എത്ര നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ?
463.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാനത്തിന്റെ നിലവിലെ പൊതുകടം എത്ര രൂപയാണ്; നിലവിലെ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം എത്ര രൂപയായിരുന്നു; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ജി.എസ്.ടി. സ്ലാബുകളിൽ മാറ്റം വരുത്തിയതോടെ കേരളത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന വരുമാന നഷ്ടം എത്ര തുകയായിരിക്കുമെന്ന് വ്യക്തമാക്കാമോ; ഈ വരുമാന നഷ്ടം നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;
( സി )
ഈ വരുമാന നഷ്ടം സംസ്ഥാനത്തിന്റെ കടം വീണ്ടും വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് കരുതുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത
464.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് നിലവിലുള്ള മൊത്തം കടബാധ്യത എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ 9 സാമ്പത്തിക വർഷങ്ങളിൽ ആഭ്യന്തര വായ്പകളും കേന്ദ്ര വായ്പകളും ഉൾപ്പെടെ എടുത്ത കടങ്ങളുടെ വിശദാംശങ്ങളും തിരിച്ചടവിന്റെ സ്ഥിതിയും എന്തൊക്കെയാണ്; വിശദമാക്കാമോ?
465.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ മണ്ഡലത്തിലെ ജി.യു.പി.എസ്. മേപ്പറമ്പ്, ജി.എച്ച്.എസ്.എസ്. കുമരപുരം എന്നീ സ്കൂളുകളില്‍ ക്ലാസ്സ്‌ മുറികള്‍ നിര്‍മ്മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 1.3 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പ്രസ്തുത പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് അധികതുക ആവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
അധികതുക ലഭിക്കാത്തത് കാരണം പദ്ധതി പാതിവഴിയില്‍ നില്‍ക്കുന്നത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
466.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെ കൈപ്പമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണ്; ആയതിൽ പൂർത്തീകരിച്ച പദ്ധതികൾ ഏതെല്ലാമെന്നും പൂർത്തീകരിക്കാനുള്ള പദ്ധതികൾ ഏതെല്ലാമെന്നും ഇനം തിരിച്ച് നൽകുമോ;
( ബി )
ഇനിയും പൂർത്തീകരിക്കാത്ത കിഫ്ബി പദ്ധതികൾ ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
467.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യ വികസന പദ്ധതി സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന്റെ പരിശോധനയും പുതുക്കലും എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് ; പുതുക്കിയ ഡി.പി.ആര്‍. കിഫ്ബിയിൽ സമർപ്പിക്കാനുള്ള സമയക്രമം എപ്രകാരമാണ് ;
( ബി )
കിഫ്ബി യുടെ 08-10-2020-ലെ GM-ESG/2703/2020/KIIFB, 01-12-2023-ലെ FA-3/3310/2021/KIIFB എന്നീ സർക്കുലറുകളിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി, കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് തയ്യാറാക്കുന്ന പുതുക്കിയ പദ്ധതി രേഖയിൽ പ്രധാനപ്പെട്ട എന്തെല്ലാം തിരുത്തലുകളും പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്; കഴിഞ്ഞ 8 വര്‍ഷമായി ബോര്‍ഡ് ഈ വിഷയത്തില്‍ എടുത്ത നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
നിർവ്വഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിയമിക്കുന്നതിന് കിഫ്ബി ഏത് ഭരണവകുപ്പിനോടാണ് അഭ്യർത്ഥിച്ചത്; ഈ ഏജന്‍സിയെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
( ഡി )
എസ്.പി.വി. സമർപ്പിച്ച എസ്റ്റിമേറ്റ് സംബന്ധിച്ച നടപടികൾ ഇപ്പോൾ ഏത് നിലയിലാണ് ; ആയതു പരിശോധിച്ച് തെറ്റ് തിരുത്തുവാന്‍ കിഫ്ബിയില്‍ സംവിധാനം ഉണ്ടോ; ആയത് എസ്.പി.വി.യോട് വ്യക്തമാക്കിയിട്ടുണ്ടോ;
( ഇ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ കിഫ്ബി പദ്ധതി ഉൾപ്പെടെ, വിവിധ ആശുപത്രി വികസന പദ്ധതികളുടെ നിർവ്വഹണ ഏജൻസിയായി കെ.എസ്.എച്ച്.ബിയ്ക്ക് പകരം മറ്റേതെങ്കിലും ഏജൻസിയെ നിയോഗിക്കുന്നതിന് കിഫ്ബിയുടെ 12-11-2024-ലെ APR-4/2825/2023/KIIFB നമ്പർ കത്ത് പ്രകാരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടോ; ടി ശിപാർശ സർക്കാർ തലത്തിൽ പരിശോധിച്ചുവരികയാണോ; എങ്കില്‍ പരിശോധന ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
468.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വളപട്ടണം കാക്കുളങ്ങര പള്ളിയില്‍ നടക്കുന്ന(ഹെറിറ്റേജ് ടൂറിസം) പ്രവർത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയില്‍ റിവൈസ്‍ഡ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടോ; ആയതിൽ എന്തെല്ലാമാണ് ഉള്‍പ്പടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
റിവൈസ്‍ഡ് എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
469.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡ‍ലത്തിലെ "ഒലവക്കോട് - ധോണി - മുട്ടികുളങ്ങര" റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തിക്ക് പുതുക്കിയ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ടോ; ഇതിനായി കിഫ്ബി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
470.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ആരംഭിച്ചതിനുശേഷം നാളിതുവരെ ഓരോ വർഷവും പെട്രോളിയം, മോട്ടോർ വാഹന സെസ് ഇനത്തിൽ ലഭിച്ച തുക എത്രയെന്ന് അറിയിക്കാമോ; മറ്റിനത്തിൽ കിഫ്ബിക്ക് ലഭിച്ച വരുമാനം എത്ര; വർഷം തിരിച്ചും ഇനം തിരിച്ചുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
വിവിധ വായ്പകൾ, ബോണ്ടുകൾ എന്നിവ വഴി കിഫ്ബി എത്ര രൂപ സ്വരൂപിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഓരോന്നിന്റെയും പലിശ നിരക്ക് എത്രയെന്നും ഓരോന്നിന്റെയും തിരിച്ചടവ് എന്ന് ആരംഭിക്കുമെന്നും തിരിച്ചടവ് അവസാനിക്കുന്നത് എന്നാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
കിഫ്ബി നാളിതുവരെ ഭരണാനുമതി നൽകിയവയിൽ എത്ര കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും എത്ര തുക കിഫ്ബിയിൽ നിന്നും നാളിതുവരെ പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നൽകിയിട്ടുണ്ടെന്നും ഇനിയെത്ര തുക നൽകാൻ ബാക്കിയുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
471.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര, വില്യാപ്പള്ളി, ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ സമയക്രമം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
472.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല നിയോജക മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ പുരോഗതി വിശദമാക്കുമോ?
473.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ ചാലക്കുടി നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികൾ, പൂര്‍ത്തീകരിച്ച പ്രവൃത്തികൾ, സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് അറിയിക്കുമോ;
( ബി )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കുമോ;
( സി )
നാളിതുവരെ പൂര്‍ത്തിയാകാത്തതും എന്നാല്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഓരോന്നും നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ഇനി എന്തെല്ലാം നടപടികളാണ് ബാക്കിയുള്ളതെന്നും അറിയിക്കുമോ; പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വിശദമാക്കുമോ?
474.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോങ്ങാട് മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായിട്ടുള്ളതും കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇടതുകര പ്രധാന കനാല്‍ ചെയിനേജ് 18/450 കി.മീറ്ററിലുള്ളതുമായ കനാല്‍ പാലം പുതുക്കി പണിയുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
475.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കോങ്ങാട്, കരിമ്പ പഞ്ചായത്തുകളില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കാമോ?
476.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ള കണ്ണാടി - പന്നിയോട് റോഡ് നിർമ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
477.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത പ്രവൃത്തികൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതിലും പ്രവൃത്തി ആരംഭിക്കുന്നതിലും നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;
( സി )
ടി പ്രവൃത്തികളുടെ നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തീകരിച്ച്, പ്രവൃത്തികള്‍ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
478.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തുകയും സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്ത മാത്ര-പാലാഴി-കുറ്റിക്കാട്ടൂര്‍ റോഡ് പ്രവൃത്തി ഡെഫര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
റോഡ് വീതി കൂട്ടാന്‍ പാെതുമരാമത്ത് വകുപ്പ് തുക അനുവദിക്കുകയും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ആയത് ഒഴിവാക്കി കിഫ്ബി പദ്ധതി പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തിക്കായുള്ള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഏറെ ഗതാഗതക്കുരുക്കുള്ള പ്രസ്തുത റോഡ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകാമോ?
479.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച കിഫ്ബി പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളത്; ആയതിന്റെ വിശദാംശം നല്‍കാമോ;
( സി )
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പദ്ധതികൾ ഓരോന്നിന്റെയും ഭരണാനുമതി ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
480.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പത്തിരിപ്പാല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
481.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നിലവിൽ വന്നതിനു ശേഷം കാസർഗോഡ് ജില്ലയിൽ ഏതെല്ലാം പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
എത്ര ഫണ്ടാണ് അനുവദിച്ചതെന്ന് പ്രവൃത്തി തിരിച്ചു വ്യക്തമാക്കുമോ;
( സി )
പൂർത്തീകരിച്ച പ്രവൃത്തികളും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളും തുടക്കം കുറിക്കാത്ത പ്രവൃത്തികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കരാറുകാരുടെ പേര് വിവരം പ്രവൃത്തി തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
പ്രവൃത്തികൾ പാതിവഴിയിൽ ആകാനും തുടങ്ങാൻ പറ്റാത്ത അവസ്ഥയിലാകാനുമുള്ള കാരണം എന്താണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( എഫ് )
കരാറുകാർക്ക് കുടിശികയുണ്ടെങ്കിൽ വിശദാംശം നൽകാമോ?
482.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ഗവൺമെന്റ് വനിതാ ആർട്സ് ആന്റ് സയൻസ് കോളേജിന് 2017-18 സാമ്പത്തിക വർഷം അനുവദിച്ച കിഫ്ബി ഫണ്ടിൽ നാളിതുവരെ സ്വീകരിച്ച തുടർ നടപടികൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികൾക്ക് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കിറ്റ്കോയുടെ സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാനുള്ള സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുവാനും കെട്ടിടനിര്‍മ്മാണ നടപടികൾ ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ?
483.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിലും, 2021 മുതല്‍ നാളിതുവരെയും പേരാമ്പ്ര മണ്ഡലത്തില്‍ കിഫ്ബി വഴി പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദീകരിക്കുമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര രൂപ വിനിയോഗിച്ചു എന്ന് വ്യക്തമാക്കുമോ?
484.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിർവഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
485.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി എത്ര കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ട്;
( ബി )
കിഫ്ബിയില്‍ നിന്നും വിവിധ വകുപ്പുകളുടെ കീഴില്‍ പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
കിഫ്‌ബി മുഖേന ചെലവഴിച്ച തുക
486.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി നാളിതുവരെ പരസ്യ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ, പരസ്യം നൽകിയ സ്ഥാപനത്തിന്റെ പേര്, പരസ്യത്തിനായി നൽകിയ തുക എന്നിവ സഹിതം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സർക്കാറിന്റെ വിവിധ വാർഷികാഘോഷ പരിപാടികൾക്കായി കിഫ്ബി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ച് വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
487.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടക്കാവ് ഗവണ്‍മെന്റ് ജി.വി.എച്ച്.എസ്.എസ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനു കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കാൻ ബഹു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ യോഗതീരുമാനത്തിനുശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
488.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ ധനാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
489.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന കാസർഗോഡ് ജില്ലയിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പദ്ധതികൾക്കാണ് ഇത്തരത്തിൽ ഫണ്ട് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
490.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി നാളിതുവരെ ഏതൊക്കെ സ്രോതസ്സുകളിൽ നിന്നും തുക കടമെടുത്തിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
ഓരോ വായ്പയുടെയും പലിശ നിരക്ക് എത്രയാണെന്നും തിരിച്ചടവ് വ്യവസ്ഥകൾ എന്താണെന്നും വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ വായ്പകളിൽ നാളിതുവരെ എത്ര തുക തിരിച്ചടച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
വരുന്ന അഞ്ചു സാമ്പത്തിക വർഷത്തിൽ വായ്പ തിരിച്ചടവിനത്തിൽ എത്ര തുക ആവശ്യമുണ്ടെന്ന് സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ ഇനം തിരിച്ചു ലഭ്യമാക്കാമോ?
491.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
492.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിച്ച കോഴിക്കോട് ഗവണ്‍മെന്റ് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തടസ്സം നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവെച്ച ഫണ്ടുകൂടി ഉപയോഗിച്ചു മേല്‍പറഞ്ഞ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
493.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെ കിഫ്ബി ധനാനുമതി നല്‍കാത്ത മലമ്പുഴ മണ്ഡലത്തിലെ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ ധനാനുമതി നല്‍കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാമോ?
494.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളതും എന്നാൽ നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
495.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതം ആണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( ഡി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വിശദമാക്കുമോ;
( ഇ )
മുഴുവന്‍ പദ്ധതികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
496.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
നാളിതുവരെ പൂര്‍ത്തിയാകാത്തതും എന്നാല്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഓരോന്നും ഏത് ഘട്ടത്തിലാണെന്നും ഇനി എന്തെല്ലാം നടപടികളാണ് ബാക്കിയുള്ളതെന്നും അറിയിക്കുമോ; ഏതെല്ലാം എസ്.പി.വി.-കളെയാണ് നിര്‍വഹണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്; ഏതെങ്കിലും പ്രവൃത്തി നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
മങ്കട ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജിന്റെ നിർമ്മാണ പ്രവൃത്തികളില്‍ കാര്യമായ പുരോഗതി കൈവരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കുമോ?
497.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുവാന്‍ ശിപാര്‍ശ ചെയ്ത പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കാത്തത് മൂലം ഭരണാനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
498.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല നിയോജക മണ്ഡലത്തിൽ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ ആസ്തിവികസന പദ്ധതി മുഖേന തദ്ദേശ സ്വയംഭരണ വകുപ്പ്, ഇറിഗേഷൻ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വകുപ്പുകൾ നിർവഹണ ഏജൻസിയായിട്ടുള്ള പ്രവർത്തികളുടെ ടെണ്ടർ സേവിംഗ്സ് തുക എത്രയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ?
499.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ. യുടെ 2024-25 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണലൂര്‍ പഞ്ചായത്തിലെ മണലൂര്‍ യുവജന സമിതി വായനശാല, വാടാനപ്പള്ളി പഞ്ചായത്തിലെ വാടാനപ്പള്ളി യുവജന സംഘം വായനശാല എന്നിവയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 18 ലക്ഷം രൂപ വീതം വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
500.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2020-21 മുതലുള്ള ടെണ്ടർ സേവിംഗ്സ് തുക എത്രയെന്ന് വർഷം തിരിച്ച് വിശദാംശം നൽകാമോ?
501.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമാണ്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
എം.എല്‍.എ. ശിപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ ഭരണാനുമതി നല്‍കിയിട്ടില്ലാത്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;
( സി )
ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
502.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2025-26 സാമ്പത്തിക വർഷം വരെ അരൂർ മണ്ഡലത്തില്‍ പ്രാദേശിക വികസന പദ്ധതി പ്രകാരവും, ആസ്തി വികസന പദ്ധതി പ്രകാരവും ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും ടി പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും വിശദമാക്കുമോ;
( ബി )
2021-22 സാമ്പത്തികവർഷം മുതല്‍ 2025-26 സാമ്പത്തിക വർഷം വരെ പ്രസ്തുത നിയോജക മണ്ഡത്തിലെ പ്രാദേശിക വികസന പദ്ധതി പ്രകാരവും ആസ്തി വികസന പദ്ധതി പ്രകാരവും എത്ര രൂപാ സേവിങ്സ് ഉണ്ടെന്ന് വ്യക്തമാക്കുമോ?
ആസ്തിവികസന ഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ നടപടി
503.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വര്‍ഷം വരെയുള്ള കാലയളവിലെ ആസ്തിവികസന ഫണ്ട് (എ.ഡി.എസ്.) സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എം.എൽ.എ.-എസ്.ഡി.എഫ്.) എന്നിവയിലെ ടെണ്ടര്‍ സേവിംഗ്സ് 2025-26 വര്‍ഷത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ടെണ്ടര്‍ സേവിംഗ്സിനുള്ള പ്രൊപ്പോസലുകള്‍ ഒരു വര്‍ഷത്തില്‍ ആകെ സമര്‍പ്പിക്കാവുന്ന 20 എണ്ണത്തിനു പുറമെ കൂടുതല്‍ പ്രൊപ്പോസലുകള്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച എ.ഡി.എസ്. പ്രൊപ്പോസലുകളില്‍ ആവശ്യമായ തുക ബാലന്‍സ് ഇല്ലാത്തതിനാലും പ്രവൃത്തികള്‍ നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നതിനാലും, റേറ്റ് റിവിഷന്‍ മൂലം എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിച്ച് നല്‍കേണ്ടതിനാലും, നടപ്പാക്കാൻ കഴിയാതെ വന്ന പ്രൊപ്പോസലുകള്‍ക്കായി മാറ്റി വച്ച തുക തുടര്‍വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിന് അനുമതി ലഭ്യമാക്കുമോ?
504.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ ഏറനാട് മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ചെയ്യുന്നതിന് നൽകിയ പ്രൊപ്പോസലുകളില്‍ ഓരോന്നിന്റെയും നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ച എത്ര പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഓരോ വര്‍ഷവും എത്ര തുകയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
505.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ.യുടെ 2020-21 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അരിമ്പൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 15-ലെ ചെമ്പോത്ത് കുളം നവീകരിക്കുന്നതിനായി പ്രത്യേകാനുമതി (സ്പെഷ്യല്‍ സാംങ്ഷന്‍) നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; എങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ?
506.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് മുഖേന ഭരണാനുമതി ലഭിച്ചതും കാലാവധി കഴിഞ്ഞതുമായ പ്രവൃത്തികളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ചില പ്രവൃത്തികള്‍ക്ക് പകരം പുതിയ പ്രവൃത്തികള്‍ അനുവദിക്കുന്നതിനുമുള്ള പ്രത്യേക ഉത്തരവ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ (കമ്പ്യൂട്ടര്‍ നമ്പര്‍ - 9900693) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
507.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ഗ്രാമ വണ്ടി സര്‍വ്വീസിനായി ആസ്തി വികസന ഫണ്ട് (ADS) ഉപയോഗപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനാവശ്യമായ ഉത്തരവ് ധനകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍ തോട്ടം, മലയോര, പിന്നോക്ക മേഖലകളായ ചിമ്മിനി, പാലപ്പിള്ളി, പയ്യാക്കര, കല്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ഗ്രാമ വണ്ടി സര്‍വ്വീസ് നടത്തുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
508.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ പയ്യന്നൂര്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ്സ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, പ്രസ്‌തുത ടെണ്ടര്‍ സേവിംഗ്സ് വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ടെണ്ടര്‍ സേവിംഗ്സില്‍ പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
509.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 2021 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ടെന്‍ഡര്‍ സേവിംഗ്സ് എത്ര രൂപയാണ്; സാമ്പത്തിക വര്‍ഷം തിരിച്ചുള്ള ടെന്‍ഡര്‍ സേവിംഗ്സ് തുകയുടെ വിശദാംശം നല്‍കുമോ;
( ബി )
ടെന്‍ഡര്‍ സേവിംഗ്സ് തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
510.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ 2021 മുതൽ 2025 വരെയുള്ള കാലയളവിലെ ടെണ്ടർ സേവിംഗ്സ് എത്രയെന്ന് വിശദമാക്കാമോ?
511.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലത്ത്, എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് (എസ്.ഡി.എഫ്.) ഉപയോഗിച്ച് മണലൂർ മണ്ഡലത്തിൽ നടപ്പാക്കുന്നതിന് നാളിതുവരെ ശിപാര്‍ശ ലഭിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തികളിൽ പൂർത്തീകരിച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പൂർത്തീകരിക്കാത്ത ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്‌തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
512.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമാജികരുടെ എ.ഡി.എസ്, എസ്.ഡി.എഫ്. സ്കീം പ്രകാരം നടപ്പിലാക്കുന്ന പദ്ധതികള്‍ സാമാജികര്‍ ശിപാര്‍ശ ചെയ്താല്‍ നിര്‍വ്വഹണ ഏജന്‍സിയായി അക്രഡിറ്റഡ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ;
( ബി )
പി. എം. സി. ആയ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് നേരിട്ട് പ്രവൃത്തി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഉള്ള സാഹചര്യത്തില്‍, സാമാജികരുടെ എ.ഡി.എസ്, എസ്.ഡി.എഫ്. സ്കീം പ്രകാരമുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പ്രസ്തുത കമ്പനികൾക്ക് നിർവഹണ ഏജന്‍സിയായി ഭരണാനുമതി നല്‍കുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ?
513.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എൽ.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതിക്ക് സമർപ്പിച്ച പ്രവൃത്തികളിൽ ഓരോന്നിന്റേയും നിലവിലെ പുരോഗതി ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തികൾക്ക് പ്രത്യേക അനുമതി ലഭ്യമാവുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത പ്രവൃത്തികൾക്ക് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിന് തടസ്സങ്ങളുണ്ടോ എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
514.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ എല്‍.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ; ഉത്തരവുകളുടെ പകര്‍പ്പുകൾ ലഭ്യമാക്കുമോ?
515.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര എം.എൽ.എ. യുടെ പ്രത്യേക വികസന ഫണ്ട് 2021-22-ല്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിച്ച നൂറനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ എസ്.എന്‍. ഹോസ്പിറ്റല്‍ - സപ്ലെെകോ റോഡ് നിര്‍മ്മാണപ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
മലമ്പുഴ മണ്ഡലത്തില്‍ ഭരണാനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍
516.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ എം.എല്‍.എ. പ്രത്യേക വികസന നിധി വിനിയോഗിച്ച് നടപ്പിലാക്കുവാന്‍ ശിപാര്‍ശ ചെയ്ത പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി ലഭിക്കാത്തതുമൂലം ഭരണാനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ?
517.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കുന്ന ജോലിക്ക് എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽപ്പെടുത്തി 10,15,815/- രൂപയുടെ ഭരണാനുമതി ലഭിച്ച വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഡെപ്പോസിറ്റ് വർക്ക് സ്കീം പ്രകാരം ചെയ്യേണ്ട വർക്കുകളുടെ തുക മുൻകൂറായി ലഭിച്ചതിനുശേഷം മാത്രമേ വർക്ക് ആരംഭിക്കൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടി വർക്കിനുള്ള ഭരണാനുമതി തുക കെ.എസ്.ഇ.ബി ക്ക് മുൻകൂറായി ലഭ്യമാക്കുന്നതിനുള്ള അനുമതിക്കായി നൽകിയിരിക്കുന്ന അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ടി അപേക്ഷയിൽ നടപടി സ്വീകരിച്ച് ഭരണാനുമതി തുക കെ.എസ്.ഇ.ബി.ക്ക് മുൻകൂറായി നൽകുന്നതിനാവശ്യമായ അനുമതി അടിയന്തരമായി നൽകുമോ; വ്യക്തമാക്കാമോ?
കേന്ദ്ര വിഹിതത്തിലെ കുടിശ്ശിക
518.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളിലെ കേന്ദ്ര വിഹിതത്തില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന വിഹിതം 40 ശതമാനമോ അതിലധികമോ ഉള്ള പദ്ധതികൾക്ക് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പേരുകൾ നൽകാത്തതിനാൽ, അര്‍ഹമായ ഗ്രാന്റുകളും വിഹിതവും നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വ്വമായ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കേന്ദ്ര വിഹിതത്തിന്റെ വിവരങ്ങള്‍
519.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമോ കേന്ദ്രം നടപ്പിലാക്കുന്ന മറ്റ് പദ്ധതികള്‍ പ്രകാരമോ തടഞ്ഞ് വയ്ക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുള്ള കേന്ദ്ര വിഹിതത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അപ്രകാരം കേന്ദ്രവിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനം മുന്‍കൂറായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വര്‍ഷങ്ങളായി കേന്ദ്രവിഹിതത്തില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന കുറവ് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
520.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ല്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയുമായുള്ള പ്രീ- ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ₹24,000 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് എത്ര തവണ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രീ- ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ ₹ 24,000 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടതു സംബന്ധിച്ച് അവസാനം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ എം.പി. മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിവരം തേടിയിരുന്നോ; എങ്കില്‍ എന്ത് മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രീ ബജറ്റ് കണ്‍സള്‍ട്ടേഷന്റെ തുടര്‍ നീക്കം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രസ്തുത വിഷയത്തിന്മേല്‍ ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
521.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിക്ഷാ കേരളം എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്ക് 2024-25 ല്‍ ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം ലഭിച്ചോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് ലഭിക്കാത്തതെന്ന് വ്യക്തമാക്കുമോ?
522.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് വർഷത്തെ നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതായ പ്രോജക്ടുകളിൽ മുൻഗണന നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കാസർകോട് ജില്ലയിലെ കുമ്പള പുഴയ്ക്ക് കുറുകെ കഞ്ചികട്ടയിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തിക്ക് നടപ്പ് വർഷം നബാർഡിൽ നിന്നും ഫണ്ട് ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
523.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ നബാര്‍ഡ് മുഖേന ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
524.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി & എ ജി യുടെ സംസ്ഥാനത്തെ മേഖലാ ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിക്കുന്നതും തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കാത്തതും മൂലം സർക്കാർ ജീവനക്കാരുടെ വിവിധ സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ സി & എ ജി പരാജയപ്പെടുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സി & എ ജിയിൽ നിന്നും സമയബന്ധിതമായി സേവനങ്ങൾ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിൽ നിരവധി ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ഉൾപ്പെടെയുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സി & എ ജി നൽകുന്ന സേവനങ്ങളും പരിശോധനകളും നടത്തുന്നതിന് അതാത് വകുപ്പുകളിൽ തന്നെ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിന്റെ സാധ്യത ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
ഓഡിറ്റ് ഉൾപ്പെടെയുള്ള നിരവധി പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ട സി & എ ജിയിൽ നിന്നും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കർത്തവ്യങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുവാനുള്ള കുടിശ്ശിക
525.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശമ്പള പരിഷ്കരണ കുടിശ്ശിക, ഡി.എ. തുടങ്ങിയ ഇനങ്ങളിലായി സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുവാനുള്ള കുടിശ്ശിക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത കുടിശ്ശിക തുകകൾ എപ്പോൾ വിതരണം ചെയ്യുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കുടിശ്ശിക വിതരണം ചെയ്യാതിരിക്കുവാൻ സാധിക്കില്ല എന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, കുടിശ്ശിക തീർത്ത ഡി.എ. എപ്പോൾ വിതരണം ചെയ്യുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
526.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കുളള പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം ഭൂരിപക്ഷം ജീവനക്കാർക്കും നാമമാത്രമായ പെൻഷന്‍ മാത്രമേ ലഭിക്കുകയുളളൂവെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ഈ വിഷയം പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നോയെന്നും വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ നടപ്പാക്കിയ ​ഏകീകൃത പെൻഷൻ പദ്ധതിക്ക് സമാനമായ പുതിയ പെൻഷൻ പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
527.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേല്‍ സ്വീകരിച്ച നടപടികൾ അറിയിക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പിൻവലിച്ചു പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു അറിയിക്കാമോ?
528.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് എന്താണെന്ന് വിശദമാക്കാമോ;
( ബി )
ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കാൻ ഈ സർക്കാർ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിന് പകരം ഉദ്യോഗസ്ഥരെ മാത്രം ചുമതലപ്പെടുത്തിക്കൊണ്ട് ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക സമയബന്ധിതമായി നൽകുന്ന വിഷയത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച ക്ഷാമബത്തകളിൽ അനുവദിച്ചു നൽകേണ്ടിയിരുന്ന മുൻകാല പ്രാബല്യം നൽകാത്തത് മൂലം ഉണ്ടായ ധനനഷ്ടം പരിഹരിച്ച് യഥാസമയം കുടിശ്ശിക ഉൾപ്പെടെ നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമോ; അനുകൂലമായ നിലപാട് സ്വീകരിക്കുമോ;
( എഫ് )
ഇത്തരത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക യഥാസമയം മുൻകാല പ്രാബല്യത്തോടെ നൽകാത്തത് കൊണ്ട് സർക്കാരിനുണ്ടായ സാമ്പത്തിക ലാഭം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
529.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസും ഗ്രൂപ്പ് ഇൻഷുറൻസും സംബന്ധിച്ച പോളിസികൾ മെച്ച്വർ ആയാൽ തുക വിതരണം ചെയ്യുന്നതിനായി, കൈ കൊണ്ട് പൂരിപ്പിച്ചതും ഒപ്പിട്ട് സൂക്ഷിക്കുന്നതുമായ ഇൻഷുറൻസ് പ്രീമിയം പാസ്‌ബുക്ക് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നടപടിക്രമം ഭേദഗതി ചെയ്യുമോ; വ്യക്തമാക്കുമോ;
( ബി )
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും അലവൻസുകളും ഇപ്പോൾ സ്പാർക്ക് (ശമ്പള വെബ്‌സൈറ്റ്) മുഖാന്തരം ഇലക്ട്രോണിക് രീതിയിൽ തന്നെ പ്രോസസ് ചെയ്ത് വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, മെച്ച്വർ ചെയ്യുന്ന പോളിസികളുടെ തുക വിതരണം ചെയ്യുന്നതിനായി സ്പാർക്കിലുള്ള ഡാറ്റാബേസ്, സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പുമായി പങ്കുവയ്ക്കുമോ; വ്യക്തമാക്കുമോ;
( സി )
അപ്രകാരം ചെയ്യുന്നതിനാൽ പാസ്‌ബുക്കുകളും ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെടാതെ, സ്പാർക്കിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ഇൻഷുറൻസ് പോളിസികളുടെ മെച്യുരിറ്റി തുക വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കാൻ സർക്കാരിന് പദ്ധതികളുണ്ടോയെന്ന് വിശദമാക്കുമോ?
530.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും റിക്കവറി നടത്തുന്ന സന്ദർഭങ്ങളിൽ, പ്രതിമാസ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന കുടിശ്ശികയോടൊപ്പം രണ്ട് ശതമാനം തുക അധിക ഫീസായി ഈടാക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ; ഇപ്രകാരമൊരു തീരുമാനം എടുക്കുന്നതിന് ആധാരമായ സാഹചര്യം വിശദമാക്കുമോ;
( ബി )
പ്രസ്തുത തീരുമാനം മുഖേന ജീവനക്കാരന് ഉണ്ടാകുന്ന അധിക പ്രയാസം കണക്കിലെടുത്ത് ഈ നിബന്ധന ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമോ?
531.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2004-ലെയും 2009-ലെയും ശമ്പള പരിഷ്കരണങ്ങളില്‍ തെറ്റായി ഓപ്ഷന്‍ നല്‍കി ശമ്പള പരിഷ്കരണം നടത്തുകയും പിന്നീട് ഓഡിറ്റ് തടസ്സവാദം കാരണം ശമ്പളത്തില്‍ കുറവ് വരികയും ചെയ്ത ജീവനക്കാര്‍ക്ക് റീ-ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മറ്റ് ശമ്പള പരിഷ്കരണങ്ങളില്‍ അനുവദിച്ചത് പോലെ 2004-ലെ ശമ്പള പരിഷ്കരണത്തില്‍ റീ-ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2004-ലെ ശമ്പള പരിഷ്കരണത്തില്‍ തെറ്റായി ഓപ്ഷന്‍ നല്‍കി ശമ്പള പരിഷ്കരണം നടത്തിയതിനാല്‍ കൂടെ ജോലി ചെയ്തവരേക്കാള്‍ പെന്‍ഷനില്‍ വലിയ കുറവ് വന്നവര്‍ക്ക് ആയത് പരിഹരിക്കുന്നതിന് റീ-ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുമോ; വിശദമാക്കുമോ. ?
532.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം തുക പ്രതിമാസം 750 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതിയിൽ നിന്ന് പ്രധാന ആശുപത്രികൾ പിന്മാറുന്നതുകൊണ്ടും ക്യാഷ് ലെസ്സ് ചികിത്സ ഇല്ലാത്തതു മൂലവും മെഡിസെപ്പ് പദ്ധതി ജീവനക്കാർക്കും പെൻഷൻകാർക്കും ബാധ്യതയായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ക്യാഷ് ലെസ്സ് ചികിത്സയും കൂടുതൽ സ്വകാര്യ ആശുപത്രികളെ എംപാനൽ ലിസ്റ്റിലും ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
533.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി റിപ്പോര്‍ട്ട് പഠിക്കുന്നതിനായി നിയമിച്ച ഉപസമിതി എത്ര യോഗങ്ങള്‍ ചേര്‍ന്നുവെന്നും എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തുവെന്നും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സർക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ വിരമിക്കുമ്പോള്‍, കേന്ദ്ര സർക്കാര്‍ നല്‍കുന്നതുപോലെ ഡി.സി.ആർ.ജി. ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ പരിഷ്ക്കരിക്കുന്നതിനും മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുന്നതിനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും നടപടികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കേന്ദ്ര സർക്കാര്‍ പുതുതായി കൊണ്ടു വന്ന പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും പുതിയ പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ആയത് ജീവനക്കാര്‍ക്ക് ഗുണകരമാണോ എന്നും അറിയിക്കുമോ;
( ഇ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിച്ച് ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേക്ക് മാറ്റുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
ജീവനക്കാര്‍ക്ക് അനുവദിക്കുവാനുള്ള കുടിശ്ശികകൾ
534.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശികയുടെ അവസാന ഗഡുക്കള്‍, നല്‍കുവാനുള്ള ഡി.എ., അനുവദിച്ച ഡി.എ.യുടെ കുടിശ്ശിക എന്നിവ നല്‍കുന്നതിന് എത്ര കോടി രൂപ ആവശ്യമാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട മേല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ അനുവദിക്കാം എന്ന സമീപനം തിരുത്തുവാനും സന്തുഷ്ടമായ ഒരു സിവില്‍ സര്‍വീസ് മേഖല നമ്മുടെ സംസ്ഥാനത്ത് സൃഷ്ടിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
പങ്കാളിത്ത പെൻഷൻ പദ്ധതി
535.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു കത്ത് അയച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കത്തുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് പഠിച്ച സമിതി നൽകിയ റിപ്പോർട്ടിന്മേൽ ഈ സർക്കാർ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച മന്ത്രിതല സമിതിയുടെ യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
536.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്കു ആശ്വാസ ധനസഹായം നല്‍കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ആശ്വാസ ധനസഹായം നല്‍കുന്നതിനു കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കുമോ?
ബഡ്ജറ്റിൽ ഇടംപിടിച്ച മരാമത്ത് പ്രവൃത്തികള്‍
537.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ സംസ്ഥാന ബഡ്ജറ്റിൽ ഇടം പിടിച്ചതും 20% തുക നീക്കി ഇരുപ്പ് ഉള്ളതുമായ മരാമത്ത് പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഇനിയും ഭരണാനുമതി നൽകാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
538.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
539.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18 വർഷങ്ങളിലെ ബജറ്റുകളില്‍ തുക വകയിരുത്തിയിട്ടുള്ള പുനലൂര്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടെങ്കിൽ അവ ഏതൊക്കെയെന്ന് അറിയിക്കുമോ?
540.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയ ചവറ ഗവ. യു.പി.എസ്. ആണുവേലിൽ സ്കൂള്‍ കെട്ടിടം, ചവറ ഗവ. എച്ച്.എസ്.എസ്. ആഡിറ്റോറിയം നിർമ്മാണം എന്നിവയ്ക്ക് നാളിതുവരെ ഭരണാനുമതി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ലൈഫ് മിഷൻ പദ്ധതിക്ക് ബജറ്റിൽ വകയിരുത്തിയ തുക
541.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുക എത്ര; ചെലവഴിച്ച തുക എത്ര; വിശദാംശങ്ങള്‍ സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
പദ്ധതി അടങ്കൽ
542.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കൽ എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പ്രവർത്തനങ്ങൾക്കായി എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
വിവിധ ഉത്തരവുകൾ പ്രകാരം പദ്ധതി അടങ്കലിൽ എത്ര രൂപ കുറവ് വരുത്തിയെന്നും പുതുക്കിയ പദ്ധതി അടങ്കൽ എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ ?
543.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവന പെൻഷൻ പോർട്ടലിലെ പിഴവുകൾ മൂലം ജീവൻ രേഖ സോഫ്റ്റ്‌വെയറിൽ പെൻഷൻ മസ്റ്ററിങ് കൃത്യമായി പൂർത്തീകരിച്ച ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സോഫ്റ്റ്‌വെയറിലെ പിഴവുകൾ മൂലം പെൻഷൻ നിഷേധിക്കപ്പെടുന്നത് തടയുവാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
544.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, നാളിതുവരെ എത്ര രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി അനുവദിച്ചിട്ടുണ്ട്; നിലവില്‍ എത്ര പേര്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സഹായം ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; എത്ര രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
2016-2021 കാലയളവിലെയും 2021 മുതല്‍ നാളിതുവരെയുമുള്ള ക്ഷേമപെൻഷൻ തുക
545.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിലും 2021 മുതല്‍ നാളിതുവരെയും ക്ഷേമപെൻഷൻ ഇനത്തില്‍ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നും നിലവില്‍ ക്ഷേമപെൻഷനില്‍ കുടിശ്ശിക ഉണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
2011-2016 കാലയളവില്‍ ക്ഷേമപെൻഷൻ ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും പ്രസ്തുത കാലയളവില്‍ കുടിശ്ശിക ഇനത്തില്‍ എത്ര ഗഡു നല്‍കുവാനുണ്ടായിരുന്നുവെന്നും വ്യക്തമാക്കുമോ?
546.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മേയ് മുതല്‍ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനു വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പെന്‍ഷന്‍ ഇനത്തില്‍ കേന്ദ്രവിഹിതമായി ഈ കാലയളവില്‍ ലഭിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കേന്ദ്ര വിഹിതം ഏത് വര്‍ഷം വരെ ലഭിച്ചിട്ടുണ്ട്;?
547.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ബഡ്ജറ്റിൽ അനുവദിച്ച, മാവേലിക്കര മണ്ഡലത്തിലെ ദേവപുരയ്ക്കല്‍ പാലം നിര്‍മ്മാണം എന്ന പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി (കമ്പ്യൂട്ടർ നമ്പർ. 3199597) വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
548.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമേരിക്കൻ ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തോളം വർദ്ധിപ്പിച്ചത് സംസ്ഥാന സമ്പദ്ഘടനയെ എതു തരത്തിലാണ് ബാധിക്കുകയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഈ തീരുമാനം വഴി സംസ്ഥാന സമ്പദ് ഘടനയ്ക്കും സംസ്ഥാനത്തെ കർഷകർ അടക്കമുള്ള സമൂഹത്തിനും ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
അമേരിക്കയുടെ അനധികൃത തീരുവ നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി
549.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമേരിക്കയുടെ അനധികൃത തീരുവ നയങ്ങളും അതോടൊപ്പം കേന്ദ്ര അവഗണനയും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശ്രമകരമാക്കുമോയെന്ന് വിശദീകരിക്കുമോ;
( ബി )
അമേരിക്കയുടെ തീരുവ പ്രഖ്യാപനം നടപ്പില്‍ വരുന്നതോടുകൂടി സംസ്ഥാനത്തെ സമ്പദ്ഘടനയിലുണ്ടാകുന്ന ആഘാതങ്ങള്‍ എന്താെക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇതുമൂലം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം നല്‍കാമോ?
ജി. എസ്. ടി. നികുതി സ്ലാബുകൾ ചുരുക്കുന്നതിലെ വരുമാന നഷ്ടം
550.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. നികുതി സ്ലാബുകൾ രണ്ടായി ചുരുക്കുന്നതിലൂടെ സംസ്ഥാനത്തുണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനങ്ങളുടെ നികുതി ഭാരം ലഘൂകരിക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ഇത്തരം പരിഷ്കാരങ്ങൾ സംസ്ഥാനത്ത് ഫലവത്താകുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പുതിയ പരിഷ്കാരം നടപ്പിൽ വരുന്നതോടു കൂടി സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനായി എന്തൊക്കെ നിർദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ജി. എസ്. ടി. സ്ലാബുകൾ രണ്ടായി ചുരുക്കുന്നുവെന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയതിലൂടെ ജി. എസ്. ടി. കൗൺസിലിന്റെ പ്രാധാന്യവും ആവശ്യകതയും അപ്രസക്തമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
കേന്ദ്ര വിഹിതത്തിലെ കുറവുമൂലം സംസ്ഥാനത്തെ സാമ്പത്തിക അസ്ഥിരത
551.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നുള്ള ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര വിഹിതത്തിലെ കുറവുമൂലം പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടാതിരിക്കുവാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ജനങ്ങളുടെ വാങ്ങല്‍ ശേഷി വളര്‍ത്തുന്നതിനും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
552.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകളിലെ ആഭ്യന്തര പരിശോധന ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
2024-2025 കാലയളവിൽ ആഭ്യന്തര പരിശോധനയുമായി ബന്ധപ്പെട്ട് ഏതൊക്കെ വകുപ്പുകളിലെ ജീവനക്കാർക്ക് ധനകാര്യ വകുപ്പിൽ നിന്നും പരിശീലനം നൽകിയെന്നതിന്റെ വിശദവിവരം നൽകുമോ?
553.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ഉദ്ഘാടന സജ്ജമായ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാത്തത് കാരണം പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നത് സംബന്ധിച്ച ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണോ; വ്യക്തമാക്കുമോ;
( സി )
അനിവാര്യ തസ്തികകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ; പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വിശദമാക്കുമോ?
വിരമിച്ച ഉദ്യോഗസ്ഥർക്കു പുനർ നിയമനം
554.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിരമിച്ച ഉദ്യോഗസ്ഥരിൽ പുനർ നിയമനം നൽകിയ ഉദ്യോഗസ്ഥരുടെ പേരും പുനർ നിയമനം നൽകിയ തസ്തികയും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുനർ നിയമനം നൽകിയ ഇനത്തിൽ ആകെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും തരം തിരിച്ച് ലഭ്യമാക്കാമോ?
മുണ്ടൂർ- പുറ്റേക്കര നാലുവരി പാത
555.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോ മീറ്റർ ദൂരം നാലുവരി പാതയായി വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് തുക കെട്ടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള സി2/335/2025-പി.ഡബ്ല്യ‍.ഡി. (കംപ്യൂട്ടർ നമ്പർ 3229160) നമ്പർ ഫയലിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
മുണ്ടൂർ- പുറ്റേക്കര ഭൂമി ഏറ്റെടുക്കൽ അടിയന്തരമായി പൂർത്തിയാക്കേണ്ടത് പരിഗണിച്ച് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള തുക കെട്ടി വെയ്ക്കൽ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
556.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീകൃഷ്ണപുരം ചന്തപ്പുര ടൗൺ നവീകരണം എന്ന പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗത്തിന്റെ ഫയൽ (സി.ഇ-പി.ഡബ്ല്യൂ.ഡി./9063/2025.ഡി.ബി5(പി.എൽ.)-ആര്‍.ഡി./എ.എസ് ) ധനകാര്യ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഫയല്‍ ഏത് ഉദ്യോഗസ്ഥന്റെ കൈവശമാണ് ഉള്ളത്; പ്രസ്തുത ഫയൽ ഈ ഉദ്യോഗസ്ഥന്റെ കൈവശം എത്തിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിൽ നിലവിലുള്ള ഫയല്‍ നമ്പർ വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി എപ്പോൾ ലഭിക്കും എന്ന് വ്യക്തമാക്കുമോ?
557.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-15-ല്‍ നാടുകാണി-പരപ്പനങ്ങാടി റോഡിന് വേണ്ടി ഡി.എഫ്.ഐ.പി.(ഡിസ്ട്രിക്ട് ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 480 കോടി രൂപ അനുവദിച്ചിട്ടും ആയതില്‍ 238 കോടി രൂപ മാത്രം ചെലവഴിച്ചത് എന്തുകൊണ്ടെന്നും ബാക്കി തുക ചെലവഴിക്കാത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
ഇത് മൂലം വഴിക്കടവ് മുതല്‍ മഞ്ചേരി വരെയുള്ള അന്തര്‍സംസ്ഥാന പാത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലമ്പൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ എസ്റ്റിമേറ്റുകള്‍ സമര്‍പ്പിച്ചിട്ടും ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ?
കരാറുകാർക്ക് നല്‍കാനുള്ള തുക
558.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നാല് വർഷക്കാലം കരാറുകാർക്ക് അനുവദിച്ച തുക എത്രയാണെന്നുള്ള ജില്ല തിരിച്ചുള്ള കണക്കും ഇതില്‍ എത്ര തുക നല്കിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കരാറുകാർക്ക് പൂർത്തീകരിച്ച പ്രവൃത്തികളുടെ തുക നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇനി എത്ര തുക നല്കാന്‍ ഉണ്ടെന്നും അവ എന്നത്തേക്ക് നല്കാന്‍ കഴിയുമെന്നും അറിയിക്കാമോ;
( സി )
കരാറുകാര്‍ക്കുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട് നിലവില്‍ ഏതെല്ലാം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
559.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ധനകാര്യ വകുപ്പ് വഴി ഭരണാനുമതിക്കായി നിർദ്ദേശിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വർഷം തിരിച്ചും പ്രവൃത്തികളുടെ വകുപ്പ് തിരിച്ചും പട്ടിക ലഭ്യമാക്കാമോ?
560.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മെഡിക്കൽ കേളേജ് ക്യാമ്പസ്സിൽ 33 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഭൂമി കെ.എസ്.ഇ.ബി.ക്ക് പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള EXP-D3/146/2025/FIN (കംപ്യൂട്ടർ നം. 322890) നമ്പർ ഫയലിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂർ മെഡിക്കൽ കേളേജിൽ നിർമ്മാണം പുരോഗമിക്കുന്ന കിഫ്ബി പദ്ധതികളായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, മദർ & ചൈൽഡ് ബ്ലോക്ക് എന്നിവ പൂർത്തിയാകുന്നതോടെ വൈദ്യുതി ആവശ്യകതയിൽ ഉണ്ടാകുന്ന വർദ്ധനവ് നിറവേറ്റുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള 33 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കേണ്ട സാഹചര്യത്തിൽ, പ്രസ്‌തുത ഭൂമി പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ?
യു.എസ്.-ലേക്കുള്ള കയറ്റുമതി
561.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിന്നും യു.എസ്.- ലേക്ക് എത്ര രൂപയുടെ കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് എന്ന വിവരം ഇനം തിരിച്ചു ലഭ്യമാക്കാമോ?
562.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാപ്പുജി പാര്‍ക്കിന് സമീപം കരിമ്പുഴ പുഴയില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണവും അനുബന്ധ പ്രവൃത്തികൾക്കും ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട 13.12.2024 തീയതിയിലെ സി.ഇ- പി.ഡബ്ല്യൂ.ഡി/22346/2024-ഡി.ബി.1 (പി.എൽ) ആര്‍.ഡി. നമ്പര്‍ ഫയൽ നിലവില്‍ ധനകാര്യവകുപ്പില്‍ ഏത് ഉദ്യോഗസ്ഥന്റെ കെെവശമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ധനകാര്യ വകുപ്പിൽ പ്രസ്തുത നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഫയല്‍ നമ്പര്‍ വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മാണത്തിന് ഭരണാനുമതി എപ്പോൾ നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
ചില്ലച്ചി പാലം നിര്‍മ്മാണത്തിനുപകരം കടവുപുഴ പാലം
563.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-'22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20% ഫണ്ട് വകയിരുത്തിയ പാലാ നിയോജക മണ്ഡലത്തിലെ ചില്ലച്ചി പാലം നിര്‍മ്മാണം എന്ന പദ്ധതി സാങ്കേതിക തടസ്സങ്ങളാല്‍ ഉപേക്ഷിക്കുകയും പകരം 2022-ലെ പ്രളയക്കെടുതിയില്‍ അപ്പാടെ തകര്‍ന്ന കടവുപുഴ പാലം നിര്‍മ്മാണം എന്ന പദ്ധതിക്ക് ഫണ്ട് മാറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
564.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകൾ ഉദ്യോഗസ്ഥ‍‍ർക്കായി അയ്യായിരം രൂപയ്ക്ക് മുകളിള്ള ക്ലെയിമുകൾക്ക് ബിൽ സമർപ്പിക്കുമ്പോൾ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പു രേഖപ്പെടുത്തണമെന്ന മുൻകാലങ്ങളിലെ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ ക്ലെയിമുകൾ പ്രകാരമുള്ള തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിനാലും റവന്യൂ സ്റ്റാമ്പിന് കടുത്ത ദൗർലഭ്യം നേരിടുന്ന സാഹചര്യവും പരിഗണിച്ച് ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പു രേഖപ്പെടുത്തണമെന്ന മുൻകാലങ്ങളിലെ വ്യവസ്ഥ ഒഴിവാക്കിയുള്ള തീരുമാനം കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആയതുമായി ബന്ധപ്പെട്ട സർക്കുലറിന്റെയോ നിർദ്ദേശത്തിന്റെയോ ഉത്തരവിന്റെയോ പകർപ്പ് ലഭ്യമാക്കുമോ?
കിഫ്‌ബിയിലെ ശമ്പളവും അലവൻസുകളും
565.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി സി.ഇ.ഒ.യുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചതെന്നാണെന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ശമ്പളം, മറ്റ് അലവൻസുകൾ എന്നീ ഇനങ്ങളിലായി നാളിതുവരെ കിഫ്‌ബി സി.ഇ.ഒ. കൈപ്പറ്റിയ തുകയുടെ വിശദാംശം പ്രതിമാസ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
കിഫ്‌ബി ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം പ്രത്യേക അലവൻസുകൾ നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ അലവൻസുകളാണ് നൽകുന്നതെന്നും എത്ര തുക വീതമാണ് നൽകുന്നതെന്നും വ്യക്തമാക്കാമോ; ആയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
566.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടന്നുവരുന്ന വിവിധ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
567.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയായ പ്ലാമുടി- ഊരംകുഴി റോഡിന്റെ നിർമ്മാണ പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
തികച്ചും ഗ്രാമീണ മേഖലകളിലൂടെ കടന്നു പോകുന്ന പ്രസ്തുത റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
568.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
569.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി കുണ്ടറ നിയോജകമണ്ഡലത്തിൽ അനുവദിച്ചിട്ടുളള പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി വിശദമാക്കുമോ; അനുവദിച്ച പദ്ധതികളും തുകയും എത്രയെന്ന് വിശദമാക്കുമോ?
570.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നാദാപുരം നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികൾ, പൂര്‍ത്തീകരിച്ച പ്രവൃത്തികൾ, സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് അറിയിക്കുമോ;
( ബി )
കിഫ്ബി മുഖാന്തരം അനുവദിക്കപ്പെട്ട എടച്ചേരി (പുതിയങ്ങാടി) കുന്നുംചിറ–കായപ്പനച്ചി റോഡിന്റെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെന്ന് അറിയിക്കുമോ?
571.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നിർമ്മിക്കാനുദ്ദേശിക്കുന്ന ബാലുശ്ശേരി ബൈപാസ് നിർമ്മാണത്തിന് നിലവില്‍ എത്ര കോടി രൂപയുടെ ഡി.പി.ആർ. ആണ് കിഫ്ബിയുടെ പരിഗണനയിലുള്ളത്; വിശദമാക്കാമോ;
( ബി )
ബാലുശ്ശേരിയിലെ ബൈപാസ് നിർമ്മാണത്തിനായി കിഫ്ബിയില്‍ സമർപ്പിച്ച ഡി.പി.ആർ. ന് സാമ്പത്തിക അനുമതി നല്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാമോ?
572.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന അഴീക്കോട് മണ്ഡലത്തിലെ കല്ലൂരിക്കടവ് പാലം പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഡിസൈൻ വ‍ർക്ക് പൂർത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ തുടർനടപടികൾക്ക് തടസ്സങ്ങളുണ്ടോ; വിശദീകരണം നല്‍കുമോ?
573.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; അറിയിക്കാമോ?
ലോട്ടറിയുടെ ജി.എസ്.ടി. വർദ്ധിപ്പിച്ച സാഹചര്യം
574.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ് .ടി. കൗൺസിൽ ലോട്ടറിയുടെ ജി. എസ്. ടി. വർദ്ധിപ്പിച്ച സാഹചര്യത്തില്‍ അത് ലോട്ടറി കച്ചവടക്കാരെ ഏതു തരത്തിലാണ് ബാധിക്കുകയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലാഭത്തിൽ നിന്ന്‌ സർക്കാർ അധിക നികുതിവിഹിതം കണ്ടെത്തി വിലവർദ്ധന ഒഴിവാക്കണം എന്ന കച്ചവടക്കാരുടെയും വ്യാപാരികളുടെയും ആവശ്യം സർക്കാർ പരിഗണിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
575.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മുതൽ ഡീസലിനും പെട്രോളിനും ലിറ്ററിന് ₹2/- എന്ന തോതിൽ ഏർപ്പെടുത്തിയിട്ടുള്ള സെസ് വഴി 2025 ആഗസ്റ്റ് വരെ ഓരോ മാസവും ഡീസൽ, പെട്രോൾ പ്രത്യേകം ഇനം തിരിച്ച് എത്രത്തോളം വരുമാനം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സെസ് ഏർപ്പെടുത്തിയതിനു ശേഷം 2023–24, 2024–25 സാമ്പത്തിക വർഷങ്ങളിലും 2025 ആഗസ്റ്റ് വരെയും ഡീസൽ, പെട്രോൾ എന്നിവയുടെ വിലയിലുള്ള പ്രതിമാസ വളർച്ചാ നിരക്ക് (ലിറ്ററിലും മൂല്യത്തിലും പ്രത്യേകം) എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
2022–23 സാമ്പത്തിക വർഷത്തിൽ ഡീസൽ, പെട്രോൾ എന്നിവയുടെ വിലയിലുള്ള പ്രതിമാസ വളർച്ചാ നിരക്ക് (ലിറ്ററിലും മൂല്യത്തിലും പ്രത്യേകം) എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഈ സെസ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
സെസ് ഏർപ്പെടുത്തിയതിലൂടെ പ്രസ്തുത മേഖലയിലെ സ്വാഭാവിക വരുമാനവർദ്ധനവ് തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
മന്തിലി റിട്ടേൺ ഡിഫാൾട്ട് ചെയ്ത ബാർ ഹോട്ടലുകൾ
576.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജനറൽ സെയിൽസ് ടാക്‌സ് ആക്ട്, 1963 പ്രകാരം 2022 – 23 മുതൽ 2025 ആഗസ്റ്റ് വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ശേഖരിച്ചിട്ടുള്ള ആകെ തുക എത്രയാണെന്ന് സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ; പെട്രോൾ, ഡീസൽ, ടേൺ ഓവർ ടാക്സ് / TOT (ഡിസ്റ്റിലറി /ബാർ ഹോട്ടൽ വെവ്വേറെ), എസ്.ടി (സെയിൽസ് ടാക്സ് ) എന്നിവയിലെ വരുമാനം ഇനം തിരിച്ച് വിശദമായി നൽകുമോ;
( ബി )
2024–25, 2025–26 (2025 ആഗസ്റ്റ് വരെ) സാമ്പത്തിക വർഷങ്ങളിൽ എത്ര ബാർ ഹോട്ടലുകൾ മന്തിലി റിട്ടേൺ സമർപ്പിക്കാതെ ഡിഫാൾട്ട് ചെയ്തിട്ടുണ്ടെന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;
( സി )
മന്തിലി റിട്ടേൺ ഡിഫാൾട്ട് ചെയ്ത ബാർ ഹോട്ടലുകൾക്കെതിരെ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമായി അറിയിക്കുമോ;
( ഡി )
2024–25, 2025–26 (2025 ആഗസ്റ്റ് വരെ) സാമ്പത്തിക വർഷങ്ങളിൽ ബാർ ഹോട്ടലുകളിൽ എത്ര ഇന്റലിജൻസ് ഇൻസ്പെക്ഷനുകൾ നടത്തിയിട്ടുണ്ടെന്നതിന്റെ കണക്കുകൾ ലഭ്യമാണോ; എങ്കിൽ വിശദമാക്കുമോ?
577.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മ‍ണ്ഡലത്തില്‍ കച്ചവടം നടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷണല്‍ ടാക്സ്, സ്ഥാപന നികുതി മുതലായവ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ സാധ്യമാണോ എന്ന് വിശദമാക്കാമോ;
( ബി )
ഈ സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സാങ്കേതിക സഹായ കേന്ദ്രങ്ങള്‍ ഷൊര്‍ണ്ണൂരില്‍ തുറന്നിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
578.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബ്രൂവറികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇന്ത്യൻ ബ്രൂവറി അസോസിയേഷനും അതിലെ അംഗങ്ങളും കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ബഹു. ധനകാര്യ മന്ത്രി ഈ വിഷയത്തിൽ ചർച്ചയ്ക്കുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ സത്യവാങ്മൂലം ശരിയാണോ; വ്യക്തമാക്കുമോ;
( ഡി )
ബ്രൂവറികളുടെ ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനായി ഇതുവരെ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്ന വിവരം ലഭ്യമാക്കുമോ;
( ഇ )
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
കേന്ദ്ര സർക്കാരിന്റെ നികുതി പരിഷ്ക്കരണം മൂലമുള്ള പ്രതിസന്ധികൾ
579.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ അവകാശമായിരുന്ന നികുതി നിർണ്ണയം പൂർണ്ണമായും എടുത്തു മാറ്റുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജി. എസ്. ടി. നിയമത്തിലൂടെ സംസ്ഥാനത്തുണ്ടായിട്ടുള്ള ആകെ നികുതി നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വിവിധ ഘട്ടങ്ങളിലായി നടത്തിയിട്ടുള്ള നികുതിനിരക്ക് പരിഷ്കരണം കാരണം സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രതിസന്ധികൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്ര സർക്കാർ അവകാശപ്പെട്ടിട്ടുള്ള രീതിയിൽ നികുതി പരിഷ്കരണം കൊണ്ട് സംസ്ഥാനത്തെ സാധാരണക്കാർക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുള്ളതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കോർപ്പറേറ്റുകൾക്ക് അനുകൂലമായി നികുതി ഘടന പരിഷ്കരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ?
ജി.എസ്.ടി നിരക്കുകളിലെ പരിഷ്കാരം
580.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിരക്കിലെ പരിഷ്കാരം സംസ്ഥാന സമ്പദ്ഘടനയില്‍ പ്രതിവര്‍ഷം എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് ധനവകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി.എസ്.ടി. നടപ്പാക്കിയപ്പോഴുള്ള സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കാന്‍ കൊണ്ടുവന്ന സെസ്സ് ഒഴിവാക്കിയതുവഴിയുള്ള സാമ്പത്തിക പ്രതിസന്ധി ഏതൊക്കെ വിധത്തില്‍ സംസ്ഥാനത്തെ ബാധിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
ലോട്ടറിയുടെ ജി.എസ്.ടി. നിരക്ക് ഇരുപത്തിയെട്ട് ശതമാനത്തില്‍നിന്നും നാല്പത് ശതമാനമായി ഉയര്‍ത്തിയത് ഈ മേഖലയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
581.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന് അനുവദിച്ച രഹസ്യനിധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സർക്കാരോ വകുപ്പോ ഏതെങ്കിലും വിധത്തിലുള്ള സ്ക്രൂട്ടിനിയോ ഇന്റേണൽ ഓഡിറ്റോ നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത രഹസ്യനിധി വ്യാപകമായി ദുരുപയോഗം ചെയ്തു എന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉന്നത ബ്യൂറോക്രാറ്റുകളും കുടുംബാംഗങ്ങളും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലും അവധി ആഘോഷങ്ങൾ നടത്തുന്നതിന് രഹസ്യനിധി വിനിയോഗിച്ചുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമോ; വ്യക്തമാക്കാമോ?
582.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മുതൽ നാളിതുവരെ സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ ഡ്രൈവർമാര്‍ ഒഴികെ എത്ര താൽക്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( ബി )
നിയമിതരായവരുടെ പേര്, തസ്തിക, പ്രതിമാസ വേതനം എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിയമന ഉത്തരവുകളുടെ പകർപ്പുകളും ബന്ധപ്പെട്ട കരാർ രേഖകളും ലഭ്യമാക്കുമോ;
( ഡി )
ഈ നിയമനങ്ങൾക്ക് കാലാവധി നീട്ടി നൽകിയിട്ടുണ്ടോ; വിശദമാക്കുമോ; ഉണ്ടെങ്കിൽ ബന്ധപ്പെട്ട കാലാവധി നീട്ടി നല്‍കുന്നതിനായി ലഭിച്ച അപേക്ഷകളുടെ പകര്‍പ്പുകളും അനുബന്ധരേഖകളും കാലാവധി നീട്ടിനല്‍കിയ ഉത്തരവുകളുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ?
583.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജ ജി. എസ്. ടി. രജിസ്ട്രേഷൻ ഉപയോഗിച്ച് വെട്ടിപ്പ് നടക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജി. എസ്. ടി. ലംഘനങ്ങൾ പണം വാങ്ങി ഒത്തുതീർപ്പാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വ്യാജ ജി. എസ്. ടി. രജിസ്ട്രേഷൻ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പ് തടയാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
ജി.എസ്.ടി നിരക്ക് പരിഷ്കരണം
584.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ അത് എത്രയാകുമെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് കേന്ദ്ര സർക്കാർ ഏതെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ നികുതി വിഹിതം
585.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം പരിഹരിക്കാൻ സംസ്ഥാനം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശപ്രകാരം സംസ്ഥാനത്തിന് അനുവദിച്ച കേന്ദ്ര നികുതി വിഹിതത്തിൽ എത്ര കുറവാണുണ്ടായതെന്ന് അറിയിക്കാമോ; ആയത്‌ പരിഹരിക്കാൻ സംസ്ഥാനം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി.യിലൂടെ പ്രതിവര്‍ഷം സംസ്‌ഥാനം സമാഹരിക്കുന്ന നികുതിയുടെ വിശദവിവരം ലഭ്യമാക്കാമോ; ഇതിൽ എത്ര ശതമാനമാണ് കേന്ദ്രം തിരികെ നല്‍കുന്നതെന്ന് വിശദമാക്കാമോ?
ജി.എസ്.ടി. നിരക്ക് പരിഷ്കരണം
586.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. നിരക്ക് പരിഷ്കരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് മുമ്പായി ഈ വിഷയം നികുതി നിര്‍ണ്ണയത്തില്‍ പരമാധികാരമുള്ള ജി. എസ്. ടി. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജി. എസ്. ടി. യില്‍ തീരുമാനമെടുക്കാൻ ജനപ്രതിനിധിസഭകള്‍ക്ക് പോലും അവകാശമില്ലെന്നിരിക്കെ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഈ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി കരുതുന്നുണ്ടോ; വിശദീകരിക്കാമോ;
( സി )
കേന്ദ്രവിഹിതം കുറയുന്നതിന്റെ കെടുതികള്‍ അനുഭവിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ഈ തീരുമാനങ്ങള്‍ കേരളത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
587.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ നിലവിൽ എത്ര ഒഴിവുകളാണ് നിലനിൽക്കുന്നതെന്ന് തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
ഗസറ്റഡ് തസ്തികകളിലെ ഒഴിവുകൾക്ക് വേണ്ടി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ, തയ്യാറാക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സംസ്ഥാന ടാക്‌സ് ഓഫീസർ തസ്തികയിലെ ഒഴിവുകളിൽ എത്രയെണ്ണമാണ് നേരിട്ടുള്ള നിയമനത്തിനായി വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഈ വകയിരുത്തലിന് സർക്കാർ തലത്തിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിരുന്നോ; വിശദമാക്കുമോ ;
( ഡി )
നേരിട്ടുള്ള നിയമിതർക്ക് ഒരുവർഷത്തെ പരിശീലനം നിർബന്ധമായതിനാൽ ടി ഒഴിവുകൾ പ്രമോഷനിലൂടെ നികത്താതിരുന്നതുകൊണ്ട് പല ഉദ്യോഗസ്ഥരും പ്രമോഷൻ ലഭിക്കാതെ വിരമിക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
വകുപ്പ് സുതാര്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നതിനായി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയിലെ ഒഴിവുകൾ താമസംവിനാ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
588.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച മണിച്ചന്‍ എന്ന ചന്ദ്രന്‍ സർക്കാരിന് കുടിശ്ശികയായി നൽകാനുള്ള സെയിൽസ് ടാക്‌സ് തുക എത്രയാണ് എന്ന് വ്യക്തമാക്കുമോ; 2025 ആഗസ്റ്റ് മാസം വരെ പലിശയുൾപ്പെടെ (നികുതി + പലിശ) കുടിശ്ശികയായി നൽകാനുള്ള തുക വർഷാനുസൃതമായി പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ;
( ബി )
കുടിശ്ശിക ഒഴിവാക്കുന്നതിനായി ശ്രീ ചന്ദ്രന്‍ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുള്ള ഏതെങ്കിലും അപേക്ഷ നിലവിൽ പരിഗണനയിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ; പ്രസ്തുത കുടിശ്ശിക ഈടാക്കുന്നതിനായി വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ ഏന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ വിഷയത്തിൽ സംസ്ഥാന ജി.എസ്.ടി. കമ്മീഷണർ സർക്കാർ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
589.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ശ്രീ. നെബു കോശി തോമസിനെ സസ്പെൻറ് ചെയ്തതുമായി ബന്ധപ്പെട്ട ഫയൽ (ടാക്സ്സ്-ഡി2/98/2024-ടാക്സ്സ്, കമ്പ്യൂട്ടര്‍ നം. 2945910)ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
കഴിഞ്ഞ 6 മാസമായി ഈ ഫയൽ ഏത് ഓഫീസിൽ ആരുടെ കൈവശമാണെന്ന് പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുന്നതിന് നിർദ്ദേശം നൽകുമോ?
590.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കല്‍ സബ് ട്രഷറികളുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വളാഞ്ചേരി സബ് ട്രഷറിക്കു വേണ്ടി ഗ്രാമ വികസന വകുപ്പിന്റെ കൈവശമുള്ള ഭൂമി ലഭ്യമാക്കുന്നതിനും കോട്ടക്കല്‍ സബ് ട്രഷറിക്കു വേണ്ടി രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഭൂമി ലഭ്യമാക്കുന്നതിനുമായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
591.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ നിയോജക മണ്ഡലത്തിലെ കുത്തിയതോട് സബ്ട്രഷറി, പൂച്ചാക്കല്‍ സബ്ട്രഷറി എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
592.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി വകുപ്പിലെ ഓൺലൈൻ സേവനങ്ങളില്‍ സൈബര്‍ സുരക്ഷയും ഡാറ്റ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഈ സംവിധാനം എത്രത്തോളം കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമാണെന്ന് വിശദമാക്കുമോ?
ഭാഗ്യകുറി വരുമാനം
593.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ഭാഗ്യക്കുറികളുടെ നടത്തിപ്പിലൂടെ സംസ്ഥാന സർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ച വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ; സമ്മാനത്തുകകളും കമ്മീഷനുകളും നല്കിയ ഇനത്തിൽ എത്ര തുകയാണ് ചെലവായതെന്നുള്ള ഇനം തിരിച്ചുള്ള കണക്കുകൾ നല്കാമോ;
( ബി )
ഭാഗ്യക്കുറിക്കുള്ള ജി.എസ്.ടി നിരക്കിലെ വർദ്ധനവ് അതിന്റെ വിപണനത്തെ ദോഷകരമായി ബാധിക്കും എന്ന് വിലയിരുത്തുന്നുണ്ടോ; ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം നിലനിർത്തുന്നതിനും ഈ മേഖലയിലെ തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് സർക്കാ‍ർ ഉദ്ദേശിക്കുന്നത്; വിശദാംശം നല്കാമോ?
594.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഓഡിറ്റിംഗ് വിഭാഗം വിവിധ സർവകലാശാലകളിൽ പരിശോധന നടത്തി വരുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സർവകലാശാലകൾക്ക് സർക്കാരിന്റെ ഓഡിറ്റിംഗ് ബാധകമല്ലെന്നും അതിനാൽ സർവകലാശാലകളിൽ സർക്കാരിന്റെ ഓഡിറ്റിംഗ് നടത്തേണ്ടതില്ലെന്നും അറിയിച്ചുകൊണ്ട് ഏതെങ്കിലും സർവകലാശാല കത്ത് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തുടർന്ന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും ഓഡിറ്റിംഗ് സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിക്ഷിപ്തമാണോ; വിശദമാക്കുമോ?
ധനകാര്യ ആഭ്യന്തര പരിശോധന വിഭാഗം
595.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-2025 കാലയളവിൽ ധനകാര്യ ആഭ്യന്തര പരിശോധനാ വിഭാഗം നടത്തിയ പരിശോധനകൾ ഏതൊക്കെയാണെന്ന് വിശദീകരിക്കുമോ;
( ബി )
ആഭ്യന്തര പരിശോധന വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും ഓഡിറ്റ് പരാമർശങ്ങളിൽ ഓരോ വകുപ്പിലും ഇനിയും തീർപ്പാക്കുവാനുള്ളത് എത്ര വീതമാണെന്ന വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇനിയും ആഭ്യന്തര പരിശോധന ക്യത്യമായി നടത്തി റിപ്പോർട്ട് ധനകാര്യ വകുപ്പിന് നൽകിയിട്ടില്ലാത്ത വകുപ്പുകൾ ഏതൊക്കെയാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
596.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിശ്ശികയുള്ളവർക്ക് സമാശ്വാസമായി വൺ ടൈം സെറ്റിൽമെന്റ് പദ്ധതി കേരള ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ഇപ്പോൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഇല്ലെങ്കിൽ വൺ ടൈം സെറ്റിൽമെന്റ് പദ്ധതി വീണ്ടും പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; കുടിശ്ശിക വരുത്തുന്ന നിക്ഷേപകർക്ക് സഹായകരമാകുന്ന എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ പ്രഖ്യാപിക്കാൻ കഴിയുക എന്നത് വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
597.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കെ.എസ്.എഫ്.ഇ. ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട് അരുവിക്കര മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും ഫണ്ട് വിവരങ്ങളും ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ?
598.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ പി.എസ്.സി. യുടെ പരിധിയിൽ വരാത്ത മുഴുവൻ കരാർ, താൽക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാർ ഉത്തരവ് മറികടന്ന് കെ.എസ്.എഫ്.ഇ. യിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ജീവനക്കാരാണ് നിലവിൽ ഇപ്രകാരം ജോലി ചെയ്യുന്നതെന്ന് അറിയിക്കുമോ; ഏതൊക്കെ തസ്തികളിലാണ് ഇവരെ നിയോഗിച്ചിട്ടുള്ളതെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
ഇവരുടെ വേതനം പ്രതിമാസ അടിസ്ഥാനത്തിലാണോ വിതരണം ചെയ്യുന്നതെന്ന് അറിയിക്കുമോ; എങ്കിൽ ഒരു മാസം ഇവരുടെ വേതന ഇനത്തിൽ ആകെ ചെലവഴിക്കുന്ന തുക എത്രയാണെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ; അനധികൃതമായി ജോലിചെയ്യുന്ന ഇത്തരം ജീവനക്കാരെ ഒഴിവാക്കി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകാമോ;
( സി )
കെ.എസ്.എഫ്. ഇ. ആസ്ഥാനത്ത് ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാരുടെ വേതന ഇനത്തിൽ 2025 ഓഗസ്റ്റ് മാസം അനുവദിച്ചു നൽകിയ തുകയുടെ വിശദാംശങ്ങൾ തസ്തിക തിരിച്ച് സ്ഥിരം ജീവനക്കാർ കരാർ ജീവനക്കാർ താൽക്കാലിക ജീവനക്കാർ എന്നിങ്ങനെ ഇനം തിരിച്ച് വ്യക്തമാക്കുമോ?
599.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.എഫ്.ഇ) നവീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ കെ.എസ്.എഫ്.ഇ.യുടെ വളര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
600.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്താകെ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന് (കെ.എസ്.എഫ്.ഇ.) എത്ര ശാഖകളുണ്ടെന്നും അതിൽ പാലക്കാട് ജില്ലയില്‍ എത്രയാണുള്ളതെന്നും വ്യക്തമാക്കുമോ?
601.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മെഡിസെപ്പ് പദ്ധതിയിലൂടെ എത്ര തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ഗുണഭോക്താക്കൾക്ക് നൽകിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നിലവിൽ മെഡിസെപ്പ് പദ്ധതിയിൽ എത്ര പേർ അംഗങ്ങളായിട്ടുണ്ടെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.