UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
17.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
780.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ കോവിഡാനന്തരം എത്രത്തോളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സഹകരണ ബാങ്ക് ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നതിനും തിരിച്ചടവിന് പരമാവധി സാവകാശം നൽകുന്നതിനും സഹായം നൽകിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
781.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ സഹകരണ റിസ്ക് ഫണ്ട് എത്ര ആളുകള്‍ക്കാണ് കൈമാറിയിട്ടുള്ളതെന്ന് സഹകരണ സംഘം തിരിച്ച് കണക്ക് നല്‍കാമോ;
( ബി )
നിലവില്‍ റിസ്ക് ഫണ്ട് ആനുകൂല്യത്തിന് അപേക്ഷിച്ചവരില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ സഹകരണ വകുപ്പുകളില്‍ പെൻഡിങ് ഉള്ള അപേക്ഷകരുടെ വിശദാംശം ലഭ്യമാക്കാമോ?
782.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ്-മെഡിസെപ്പ് പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
ഈ സാമ്പത്തികവര്‍ഷം തന്നെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
783.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 ജൂണ്‍ മുതല്‍ 2025 ആഗസ്റ്റ്‌ 31 വരെ നാദാപുരം മണ്ഡലത്തില്‍ നിന്നും റിസ്ക്‌ ഫണ്ട് ആനുകൂല്യം ലഭ്യമാക്കുവാനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
784.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെൻഷൻ ബോർഡ് ഓഫീസിലെ ഫയലുകൾ ഇ-ഓഫീസ് മുഖേന തീർപ്പാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇ-ഓഫീസ് സംവിധാനം എന്നത്തേക്ക് നടപ്പിലാക്കാൻ സാധിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ പെൻഷൻ ബോർഡിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി കഴിഞ്ഞാൽ ഫീൽഡിലുള്ള വെരിഫിക്കേഷൻ ഒഴിവാക്കുന്നതിന് ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
785.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍‍‍ഡ് വഴി എത്ര പേര്‍ക്ക് സഹകരണ സംഘങ്ങളില്‍ നിയമനം ലഭിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍‍‍ഡിന്റെ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
786.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും മെമ്പേഴ്സ് റിലീഫ് ഫണ്ടിനുവേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര അപേക്ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയെന്നും ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്ര തുകയാണ് വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ മുഖേന മെമ്പേഴ്സ് റിലീഫ് ഫണ്ടായി അനുവദിച്ചതെന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇനി എത്ര അപേക്ഷകളില്‍ മെമ്പേഴ്സ് റിലീഫ് ഫണ്ട് ലഭ്യമാക്കുവാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മെമ്പേഴ്സ് റിലീഫ് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
787.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണവിപണിയിലെ വിലക്കയറ്റം തടയുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയ്ക്കുമായി സഹകരണ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര സഹകരണചന്തകള്‍ പ്രവർത്തിച്ചുവെന്ന് വിശദമാക്കാമോ?
788.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-'21 സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലും സഹകരണ വകുപ്പ് മുഖാന്തരം, പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലോ പ്രാദേശിക ഫണ്ടിലോ ഉൾപ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ വിവരങ്ങൾ, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിർവ്വഹണ ചുമതല നൽകിയിട്ടുള്ള വകുപ്പ് / ഏജൻസി, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചതിന്റെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
789.
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ പുതിയ സഹകരണ നയം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ ​എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ ഡേറ്റാ ബേസ് ഉണ്ടാക്കി ദേശീയ സഹകരണ ഡേറ്റാ ബേസുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേന്ദ്ര നയപ്രകാരം സംസ്ഥാന സഹകരണ നിയമത്തിലും ചട്ടത്തിലും ബൈലോകളിലും ഭേദഗതികൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
790.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ സഹകരണ നയം കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ മേഖലയില്‍ ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സഹകരണ മേഖലയിലെ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുന്ന നിർദേശങ്ങള്‍ പ്രസ്തുത നയത്തിലുണ്ടോ; വിശദാംശം നല്‍കുമോ?
791.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിവിധ തരം വായ്പയെടുത്ത് യഥാസമയം തിരിച്ചടയ്ക്കാത്തതിനാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നടപടി നേരിടുന്നവർക്ക് ആശ്വാസമായി സഹകരണ വകുപ്പ് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
792.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിനുശേഷം മരണപ്പെടുന്നവര്‍, മാരകരോഗം ബാധിക്കുന്നവര്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള റിസ്ക് ഫണ്ട് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ നല്‍കിയിട്ടുള്ള റിസ്ക് ഫണ്ട് ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
793.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കാര്‍ഷിക കാലാവസ്ഥയിലെ വൈവിധ്യം കണക്കിലെടുത്ത്, കേരളത്തെ ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഹബ്ബ് ആക്കാൻ എന്തൊക്കെ പദ്ധതികളാണ് സഹകരണ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
794.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിന് ശേഷം മരണം, മാരക രോഗങ്ങള്‍ എന്നിവ കാരണം തിരിച്ചടവ് മുടങ്ങിയവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്കിവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
സഹകരണ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പയെടുത്തതിന് ശേഷം വിവിധ കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന ആനുകൂല്യങ്ങളും ആയതിന്റെ മാനദണ്ഡങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
795.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക കടാശ്വാസ പദ്ധതിപ്രകാരം വായ്പ ഇളവ് ലഭിച്ചവര്‍ക്ക് കാര്‍ഷിക വിഹിതം അടച്ചിട്ടും ആധാരങ്ങള്‍ തിരിച്ചു നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സര്‍ക്കാര്‍ വിഹിതം ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ല എന്നത് ഇതിന് കാരണമാണോ; പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
796.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമിയിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വാണിജ്യകൃഷി പദ്ധതി പ്രകാരം എത്ര വിസ്തൃതിയിലുള്ള ഭൂമിയാണ് ഈ ആവശ്യത്തിലേക്കായി കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജക മണ്ഡലത്തിൽ കണ്ടെത്തിയ കൃഷിയോഗ്യമായ ഭൂമി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതിയിലുൾപ്പെടുന്ന പ്രവാസികൾക്ക് ഉപയുക്തമായ രീതിയിൽ ക്ഷേമപദ്ധതികൾ എന്തെങ്കിലും നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം അറിയിക്കുമോ?
797.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
798.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിലെ കളക്ഷൻ ജീവനക്കാരുടെ തസ്തിക ഫീൽഡ് അസിസ്റ്റന്റ് എന്ന് പുനർനാമകരണം ചെയ്ത് പ്രത്യേക ശമ്പള സ്കെയിൽ നൽകി നിയമിക്കുന്നത് സംബന്ധിച്ച സഹകരണ വകുപ്പിലെ ബി4/158/2020 നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കളക്ഷൻ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി തസ്തിക പുനർനാമകരണം ചെയ്ത് നിയമനം നടത്തുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
799.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് അറ്റന്‍ഡറായി വിരമിച്ച എ. സഹദേവന്‍ എന്നയാളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ആയത് വേഗത്തില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
800.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സഹകരണ നിക്ഷേപക ഗ്യാരണ്ടി ഫണ്ടിൽ നിലവിലുള്ള നീക്കിയിരിപ്പ് എത്ര തുകയാണെന്നും പ്രസ്തുത ഫണ്ട് വിനിയോഗിക്കുന്നത് ഏത് രീതിയിലാണെന്നും വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏതൊക്കെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് പ്രസ്തുത ഗ്യാരണ്ടി ഫണ്ടിൽ നിന്നും നിക്ഷേപത്തുക തിരികെ നൽകുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( സി )
സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തുന്നതിനായി പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങൾക്ക് നിക്ഷേപം തിരികെ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംഘത്തിന്റെ ലീക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ 5 ലക്ഷം രൂപ വരെ നിക്ഷേപ തുക സഹകരണ ഗ്യാരണ്ടി ഫണ്ടിൽ നിന്നും തിരികെ നൽകുവാൻ സാധിക്കുന്ന രീതിയിൽ ഫണ്ട് വിനിയോഗത്തിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
801.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും ആകെ എത്ര ജീവനക്കാർ വിരമിക്കാനുണ്ടെന്ന വിവരം ജില്ല, വർഷം, തസ്തിക തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിരമിക്കാൻ സാധ്യതയുള്ള എത്ര പേർക്ക് പെൻഷൻ ബോർഡ് മുഖേന പെൻഷൻ അനുവദിക്കേണ്ടതായി വരും എന്ന വിവരം നൽകാമോ?
802.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം ക്രമക്കേടുകളാണ് ബാങ്കിൽ നടന്നതായി കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ബാങ്കിൽ ക്രമക്കേട് നടത്തിയത് ആരെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകാമോ;
( സി )
ബാങ്കിൽ നിക്ഷേപം നടത്തിയവർക്ക് അവരുടെ തുക തിരിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
803.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
804.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്നും ആയതിൽ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ബാങ്കുകള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ആയതിൽ എത്ര തുകയാണ് റിസ്ക് ഫണ്ടായി അനുവദിച്ചതെന്നും എത്ര പേര്‍ക്കാണ് അനുവദിച്ചതെന്നും ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
എത്ര അപേക്ഷകര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുവാന്‍ ഇനിയും ബാക്കിയുണ്ടെന്ന് ബാങ്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
മുഴുവന്‍ അപേക്ഷകര്‍ക്കും സമയബന്ധിതമായി റിസ്ക് ഫണ്ട് ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകാമോ?
805.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സഹകരണ നിയമപ്രകാരം അന്വേഷണം നടത്തിയതില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമാക്കാമോ;
( ബി )
ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെപ്പറ്റി വിശദവിവരം നൽകാമോ?
806.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 11-9-2014-ലെ ഡബ്ല്യൂ .പി (സി ) നം. 8706/2020 നമ്പർ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപത്തുക മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; നാളിതുവരെ എത്രപേർക്ക് നിക്ഷേപത്തുക മടക്കി നൽകി; ഇനി എത്രപേർക്ക് നൽകുവാൻ ഉണ്ട്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
നിക്ഷേപത്തുക മുഴുവൻ മടക്കി നൽകുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
807.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ 2023 ജനുവരി മുതൽ 2025 ആഗസ്റ്റ് 25 വരെ സഹകരണ ആശുപത്രി സംഘങ്ങളുടെ വിവിധ അംഗീകാര അപേക്ഷകൾ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ), അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എന്നിവിടങ്ങളിൽ പെൻഡിംഗ് ഉള്ളത് എത്രയാണെന്നുള്ളത് ഓഫീസിന്റെ പേരുകൾ, ജില്ലകൾ എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ആശുപത്രി സംഘത്തിന്റെ പേര്, അപേക്ഷ ലഭിച്ച തീയതി, ഫയൽ സ്വഭാവം, പ്രസ്തുത അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം എന്നിവ ഓരോന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
808.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിലവിൽ എത്ര ശതമാനം പലിശ നിരക്കിൽ ആണ് സ്ഥിരനിക്ഷേപങ്ങൾ സ്വീകരിക്കുന്നതെന്നും ഇപ്രകാരം ഉയർന്ന പലിശ നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിക്കുവാൻ സൊസൈറ്റിക്ക് അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
809.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷികോല്പന്നങ്ങള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്ന കാര്‍ഷിക വായ്പയിലെ കുടിശ്ശികയില്‍ ഇളവ് നൽകുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
810.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നെല്ലിക്കോട് വനിതാ സഹകരണ സംഘം വ്യാജ ബോണ്ട് നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈ വിഷയത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെയാണ് കണ്ടെത്തലുകൾ എന്ന് വ്യക്തമാക്കുമോ; ഇതിന്മേൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കബളിപ്പിക്കപ്പെട്ട നിക്ഷേപകർക്ക് നിക്ഷേപത്തുക തിരികെ നൽകുന്നതിനും ഉത്തരവാദികളായ സഹകരണ സംഘം ജീവനക്കാർക്കും ഭരണസമിതിക്കും എതിരെ നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ?
811.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-25 വരെയുള്ള കാലയളവിൽ പാറശാല മണ്ഡലത്തിന്റെ പരിധിക്കുള്ളിൽ രൂപീകരിക്കപ്പെട്ട വിവിധ സഹകരണ സംഘങ്ങളുടെ വിവരങ്ങൾ വർഷം തിരിച്ച് അറിയിക്കാമോ;
( ബി )
അവയിൽ ഓരോന്നിന്റേയും പ്രവർത്തന മേഖലയും പ്രവർത്തനപരിധിയും വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും 1969-ലെ കേരള സഹകരണ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ പാറശാല മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ പേര്, മേൽവിലാസം, ഏത് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാറുടെ കീഴിലാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകൾ/ സംഘങ്ങൾ, ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കുകൾ/സംഘങ്ങൾ, അർബൺ ബാങ്കുകൾ/സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ, പട്ടികജാതി/പട്ടിക വർഗ്ഗ സഹകരണ സംഘങ്ങൾ, പലവക വിഭാഗത്തിൽ പെടുന്ന മറ്റ് സംഘങ്ങൾ എന്ന വിധത്തിൽ മേൽ വിവരങ്ങൾ തരം തിരിച്ച് ലഭ്യമാക്കുമോ?
812.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ വിശദീകരിക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സഹകരണ വകുപ്പ് ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുവാന്‍ തീരുമാനമെടുക്കുമോ?
813.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ ലാഭത്തില്‍ നിന്ന് 10% തുക പരമാവധി ഒരു ലക്ഷം രൂപ വരെ മെമ്പേഴ്സ് റിലീഫ് ഫണ്ടിലേക്ക് മാറ്റിവെക്കണമെന്നും പ്രസ്തുത ഫണ്ട് സംഘത്തിലെ മാരകരോഗം ബാധിച്ച അംഗങ്ങള്‍ക്ക് നല്‍കണമെന്നും സഹകരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം രോഗികള്‍ക്ക് ഫണ്ടില്‍ നിന്ന് സഹായം അനുവദിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസുകളിലും അസി. രജിസ്ട്രാര്‍ ഓഫീസുകളിലും പെന്‍ഡിംഗ് ആയിട്ടുള്ള ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( സി )
എ.ആർ.സി. & ഇ.പി. ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തതിനാല്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട തുക കുടിശ്ശികയായി നിലനില്‍ക്കുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
അസി. രജിസ്ട്രാര്‍ ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ മാര്‍ജിന്‍ അനുസരിച്ച് , കേരള ബാങ്ക് പ്രാഥമിക സംഘങ്ങളുടെ പലിശ നല്‍കാത്തതിനാൽ ചുരുങ്ങിയത് 2% മാര്‍ജിനിൽ എങ്കിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പലിശ ലഭിക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( എഫ് )
റിസ്ക് ഫണ്ട് യഥാസമയം ലഭിക്കാത്തതുമൂലം സഹകരണ സംഘങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനാൽ, ആയത് യഥാസമയം ലഭ്യമാകാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
814.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ബോര്‍ഡില്‍ അംഗത്വം എടുക്കാത്തതും, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ തുക അടയ്ക്കാത്തതുമായ സഹകരണ സംഘങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത സഹകരണ സംഘങ്ങളിലെ പെൻഷൻ വിഹിതം അടയ്‌ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമോ?
815.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -2024 കാലയളവിലെ സഹകരണ ആശുപത്രി സംഘങ്ങളുടെ അവാർഡ് നിർണ്ണയത്തിനുള്ള അപേക്ഷ മാനദണ്ഡ ഫോമിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മാറ്റം വരുത്താൻ ഉണ്ടായ കാരണങ്ങൾ വ്യക്തമാക്കുമോ ;
( ബി )
അപേക്ഷ മാനദണ്ഡ ഫോമിലെ അപാകതകൾ കാരണം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രി സംഘങ്ങൾക്ക് അവാർഡ് നഷ്ടപെടാൻ കാരണമായതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
816.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സഹകരണ സംഘങ്ങളില്‍ ക്രമക്കേട് കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ നിലവിലെ ഓഡിറ്റ് സംവിധാനം സമഗ്രമായി പരിഷ്ക്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ സംഘങ്ങളിലെ ചിട്ടികളുടെ ജാമ്യ വ്യവസ്ഥകളും പണയ ഉരുപ്പടികളുടെ അളവു തൂക്ക പരിശോധനയും കര്‍ശനമാക്കുന്നതിന് എന്തെല്ലാം പരിഷ്കാരങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദീകരിക്കാമോ?
817.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന ആശുപത്രി സഹകരണ സംഘങ്ങളിൽ 2023-24, 2024-25 എന്നീ സാമ്പത്തിക വർഷങ്ങളിലെ കോ - ഓപ്പറേറ്റീവ് ആഡിറ്റ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന ആശുപത്രി സഹകരണ സംഘങ്ങളുടെ അറ്റാദായം / അറ്റ നഷ്ടം എന്നിവ ആശുപത്രി സംഘങ്ങളുടെ പേര് സഹിതം വ്യക്തമാക്കുമോ;
( ബി )
2023-24, 2024-25 എന്നീ സാമ്പത്തിക വർഷങ്ങളിൽ സഹകരണ ആശുപത്രി സംഘങ്ങൾ ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകിയത് എത്ര ശതമാനമാണെന്നത് സംഘങ്ങളുടെ പേര്, ശതമാനം എന്നിവ സഹിതം വ്യക്തമാക്കുമോ?
818.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയില്‍, സഹകരണ മേഖലയില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനായി കേപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹകരണ വകുപ്പ് കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും എട്ട് കോടി രൂപ അനുവദിച്ച് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനെ കണ്‍സള്‍ട്ടന്‍സിയാക്കി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( ബി )
നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയെ പാരന്റ് ഹോസ്പിറ്റലായി നിശ്ചയിക്കുന്നതുള്‍പ്പെടെ സ്വീകരിച്ച മറ്റു നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
കണ്‍സള്‍ട്ടൻസിയുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ച് കാലതാമസം കൂടാതെ കെട്ടിടനിര്‍മ്മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?
819.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിന് നാളിതുവരെ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞം തുറമുഖത്ത് തുടര്‍ഘട്ടമെന്ന രീതിയില്‍ പൂര്‍ത്തീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രസ്തുത തുറമുഖത്ത് നിന്ന് ലഭിച്ച നികുതി വരുമാനം എത്രയെന്ന് വിശദമാക്കുമോ?
820.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി റയിൽവേ, റോഡുകൾ എന്നിവ പൂർത്തിയാകുന്നതോടെ ചരക്കുഗതാഗത മേഖലയിൽ പ്രതീക്ഷിക്കുന്ന വളർച്ച എത്രത്തോളമാണ്; വിശദമാക്കുമോ;
( ബി )
ചരക്കുഗതാഗത മേഖലയിൽ പ്രതീക്ഷിക്കുന്ന വളർച്ചയുടെ ഫലമായി വിഴിഞ്ഞം ജനതയുടെ തൊഴിലവസരങ്ങളും ജീവിത നിലവാരവും എത്രമാത്രം അഭിവൃദ്ധിപ്പെടുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ശൃംഖലയിലൂടെ ഒരു ലോജിസ്‌റ്റിക് ടൗൺഷിപ്പ് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ഡി )
വിഴിഞ്ഞം തുറമുഖത്തെ സിംഗപ്പൂർ, റോട്ടർഡാം, ദുബായ് തുറമുഖങ്ങളുടെ മാതൃകയിൽ വൻകിട കയറ്റിറക്കുമതി തുറമുഖമാക്കാനുള്ള നിർദേശം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
821.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം പൂർണ്ണമാകുന്നതോടുകൂടി സംസ്ഥാനത്തിന്റെ സമ്പദ്‍വ്യസ്ഥയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( സി )
നാളിതുവരെ എത്ര കപ്പലുകള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്നിട്ടുണ്ട്; ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നികുതി ഇനത്തില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
തുറമുഖത്തിന്റെ വരുമാനം പൂര്‍ണ്ണതോതില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന കാലയളവ്‌ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
822.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് റെയിൽ തുരങ്കപാത നിർമ്മാണത്തിനുള്ള അടങ്കൽ തുക എത്രയെന്ന് വിശദമാക്കുമോ; നിർദ്ദിഷ്ട തുരങ്ക പാതയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ട് ലഭ്യമാക്കുമോ;
( ബി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് ഉപരിതലത്തിലൂടെ റെയിൽപാത നിർമ്മിക്കുവാൻ എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക എത്രയെന്ന് വിശദമാക്കുമോ;
( സി )
തുരങ്ക പാതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനപ്രതിനിധികളുമായോ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ റസിഡൻസ് അസോസിയേഷനുകളുമായോ ചർച്ചകൾ നടത്തുകയോ ഡി.പി.ആർ. പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
തുരങ്കപാതയുടെ പ്രവേശന കവാടം ജനവാസ മേഖലയിലൂടെയാണോ കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ; എങ്കിൽ ജനവാസ മേഖല ഒഴിവാക്കി പ്രവേശന കവാടം സജ്ജീകരിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ഇ )
തുരങ്കപാതയുടെ ഉപരിതലത്തിൽ നോ ഡെവലപ്മെൻറ് സോൺ ഉണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അതിന് എത്ര മീറ്റർ വീതിയാണെന്ന് വിശദമാക്കുമോ?
823.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിന് എന്തെല്ലാം തരത്തിലുള്ള റെയില്‍, റോഡ് വികസന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ?
824.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവില്‍ തുറമുഖ വകുപ്പു മുഖേന വടകര നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഈ കാലയളവിൽ പ്രസ്തുത നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ചശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണ്; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്രവീതമാണ് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാകുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണ്; ഇവ ഓരോന്നിനും നീക്കിവച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന - തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണ്;
( ഇ )
ഇക്കാലയളവിൽ പ്രസ്തുത നിയോജകല മണ്ഡലത്തിനായി വകുപ്പുമുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണ്; വര്‍ഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
825.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്ത് ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യന്ന പ്രവൃത്തി നടക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അഴീക്കല്‍ തുറമുഖത്ത് നിലവില്‍ എന്തെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
826.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാർബറുകളുടെ ആഴം കൂട്ടുന്നതിനായി, മണൽവാരി നീക്കം ചെയ്യുന്ന പ്രക്രിയ നടപ്പാക്കുന്ന സംസ്ഥാനത്തെ ഹാർബറുകളുടെയും ഓരോ ഹാർബറിലും മണൽ നീക്കം ചെയ്യുന്നതിനായി സ്വീകരിച്ചുവരുന്ന രീതികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണൽ വാരി നീക്കം ചെയ്യുന്ന ഇനത്തിൽ ഓരോ ഹാർബറിനും ചെലവാകുന്ന തുക എത്രയെന്ന് വിശദമാക്കുമോ;
( സി )
ഓരോ ഹാർബറിൽ നിന്നും പ്രതിവർഷം നീക്കം ചെയ്യപ്പെടുന്ന മണലിന്റെ അളവും, വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവും എത്രയെന്ന് വിശദമാക്കുമോ;
( ഡി )
മണൽവാരൽ തൊഴിലാളികൾ മുഖേന മണൽ നീക്കം നടത്തുന്ന ഹാർബറുകളിലെ മണലിന്റെയും, തൊഴിലാളികൾക്ക് നൽകുന്ന കൂലിയുടെയും നിരക്കുകൾ ലഭ്യമാക്കുമോ;
( ഇ )
ഇപ്രകാരം ഹാർബറുകളിൽ മണൽ വില്പന നടത്തുമ്പോൾ തൊഴിലാളികൾക്ക് കൂലി നൽകുന്ന ഇനത്തിലും തറവാടക ഫീസുകൾ തുടങ്ങി മറ്റ് ഇനങ്ങളിലുമായി ഓരോ ഹാർബറിലും ഉണ്ടാകുന്ന ചെലവുകൾ എത്രയെന്ന് വിശദമാക്കുമോ;
( എഫ് )
മണൽ വില്പനയിലൂടെ അല്ലാതെ, മറ്റെന്തെല്ലാം ഇനങ്ങളിലുള്ള വരുമാനമാണ് മാരിടൈം ബോർഡിന് തുറമുഖ നടത്തിപ്പിലൂടെ ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
( ജി )
വടകര തുറമുഖവുമായി ബന്ധപ്പെട്ട്, നിലവിൽ മാരിടൈം ബോർഡ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
827.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. രാജ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗോള അയ്യപ്പ സംഗമം നടത്തുവാൻ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ;
( സി )
വിവിധ രാജ്യങ്ങളില്‍ നിന്നായി എത്ര പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
ശബരിമലയുടെ സമഗ്രവികസന കാഴ്ചപാട് ആഗോള തലത്തില്‍ അവതരിപ്പിക്കുന്നതിന് ഈ കോൺക്ലേവ് ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ?
828.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വത്തിന്റെ കീഴിലുള്ളതോ , ദേവസ്വത്തിന്റെ കീഴിലുള്ള ട്രസ്റ്റോ ദേവസ്വമോ നല്‍കുന്നതോ ആയിട്ടുള്ള ഭൂമിയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പൊതുതാല്പര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി സമാന്തരമായി നിലനിര്‍ത്തി, പൊതു നിര്‍മ്മാണങ്ങള്‍ നടത്തുന്ന വകുപ്പിന് അവകാശം വിട്ടു നല്‍കി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ അറിയിക്കാമോ?
829.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും നാളിതുവരെ എത്ര തുകയാണ് ഈയിനത്തിൽ വിനിയോഗിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
830.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങരയിലെ ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രവൃത്തിയുടെ മെല്ലപ്പോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
831.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമം നടത്തുവാൻ വേണ്ടി ദേവസ്വം ബോർഡ് എത്ര തവണ യോഗങ്ങൾ കൂടിയിട്ടുണ്ട്; പ്രസ്തുത യോഗങ്ങളുടെ നടപടിക്കുറിപ്പിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ ഭക്തജനങ്ങൾക്കെതിരെ കേസ് എടുത്തത് ദേവസം ബോര്‍ഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംഗമവുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്; ആയത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
832.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് 2011-16 കാലയളവിലെ സർക്കാർ നൽകിയ സത്യവാങ്മൂലം മുൻ സർക്കാർ തിരുത്തി നൽകിയിട്ടുണ്ടോ; 2011-16 കാലയളവിലെ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെയും മുൻ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെയും പകർപ്പ് ലഭ്യമാക്കാമോ?
833.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടകര്‍ ആരാണെന്നും ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്നും വിശദമാക്കുമോ;
( ബി )
ആഗോള അയ്യപ്പ സംഗമം എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരെല്ലാമാണെന്നും സ്‌പോണ്‍സര്‍ തുക എത്രയാണെന്നും വിശദമാക്കുമോ;
( ഡി )
പരിപാടിയുടെ നടത്തിപ്പിനായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
834.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല മാസ്റ്റർ പ്ലാനിനായി 2016-ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങൾ, തുടങ്ങിയ തീയതി, നാളിതുവരെ ചെലവഴിച്ച തുക, പൂർത്തീകരിച്ച പ്രവൃത്തികൾ, നിർമ്മാണം നടക്കുന്നവയുടെ പുരോഗതി എന്നിവ സഹിതം വ്യക്തമാക്കുമോ?
835.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വികസനത്തിനായി സർക്കാർ 2016 മുതൽ നാളിതുവരെ ബജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കാമോ?
836.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെയും പ്രതിനിധികളുടെയും എണ്ണം വ്യക്തമാക്കാമോ;
( സി )
വിദേശരാജ്യങ്ങളിൽ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
837.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ടതും തിരുവിതാംകൂര്‍ ദേവസ്വം ബോർ‍ഡിന്റെ മാവേലിക്കര സബ് ഗ്രൂപ്പില്‍പ്പെട്ടതുമായ എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ വള്ളിയറക്കാവ് ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
838.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശമ്പള കുടിശ്ശിക ലഭിക്കാത്തത് മൂലം വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ ചികിത്സിക്കാൻ പണമില്ലാതെ രോഗം മൂർച്ഛിച്ചു മരിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
നാലുലക്ഷം രൂപ ശമ്പള കുടിശ്ശിക ലഭിക്കാൻ ഉണ്ടായിരുന്ന ജീവനക്കാരന് സ്വന്തം ചികിത്സാ ആവശ്യത്തിന് പോലും പ്രസ്തുത പണം ലഭിക്കാതെ വന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനുള്ള ഇദ്ദേഹത്തിന്റെ അപേക്ഷ നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ; ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളം ലഭിക്കുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ?
839.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വത്തിന് ദിവസേന ആവശ്യമായ കദളിപ്പഴം എത്തിച്ചു നല്‍കുന്നതിനായി പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കിയ കദളീവനം പദ്ധതി കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത് പിന്നീട് പുനഃരാരംഭിയ്ക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
കുടുംബശ്രീ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കിയ കദളീവനം പദ്ധതി, പൊലിമ -പുതുക്കാട് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൂടുതല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
840.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മാടായി തിരുവര്‍ക്കാട്ട്കാവ് ദേവസ്വം വക 50 സെന്റ് ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
841.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ശമ്പള പരിഷ്കരണ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
842.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് 2016 മുതല്‍ 2021 വരെ എത്ര തുകയാണ് ഗ്രാന്റായി അനുവദിച്ചിരുന്നതെന്ന് അറിയിക്കുമോ; ആയതിൽ ഓരോ വര്‍ഷവും ജീവനക്കാര്‍ക്കുള്ള ശമ്പള ഇനത്തില്‍ എത്ര തുകയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
2021 മുതല്‍ നാളിതുവരെ എത്ര തുക ഗ്രാന്റായി അനുവദിച്ചുവെന്ന് അറിയിക്കുമോ;
( സി )
2025-2026 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്കുള്ള ശമ്പള ഇനത്തില്‍ ഗ്രാന്റായി എത്ര തുക അനുവദിച്ചുവെന്ന് അറിയിക്കുമോ; ആയതിൽ ഇതുവരെ എത്ര തുക നല്‍കിയെന്ന് വ്യക്തമാക്കാമോ?
843.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ വടക്കേ നടയില്‍ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള റോഡ് പുനരുദ്ധരിച്ച് മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളകെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
844.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ദേവസ്വം ബോർഡുകളിലെ ഒരേ തസ്തികക്ക് പല യോഗ്യതകൾ വെച്ച് അപേക്ഷകൾ ക്ഷണിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ മറികടന്ന് മിക്ക ദേവസ്വം ബോർഡുകളും സ്വയം യോഗ്യതകൾ നിശ്ചയിക്കുന്നതായുള്ള ആക്ഷേപം വസ്തുതാപരമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
ദേവസ്വം ​റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഉത്തരവാദിത്തം എന്താണെന്നും ഏത് ഉദ്ദേശ്യത്തോടെയാണ് ഇത് നിലവിൽ വന്നതെന്നും വിശദമാക്കാമോ;
( ഡി )
ദേവസ്വം ബോർഡുകളിൽ ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിൽ ഒഴിവുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
ഈ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരുന്നോ; എങ്കിൽ എപ്പോഴാണ് അപേക്ഷ ക്ഷണിച്ചതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഈ തസ്തികയ്ക്ക് നേരത്തെയുള്ള യോഗ്യത എന്തായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇറക്കിയ വിജ്ഞാപന പ്രകാരം പുതിയ യോഗ്യത എന്താണെന്നും വ്യക്തമാക്കാമോ;
( ജി )
ഏകീകൃതമായി പരീക്ഷാ യോഗ്യതയിലോ നടത്തിപ്പിലോ വേണ്ട ഇടപെടലുകൾ നടത്താൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് കഴിയുന്നില്ലെന്ന വിലയിരുത്തൽ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
845.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നും തകിൽ, നാദസ്വരം, പഞ്ചവാദ്യം എന്നീ കോഴ്സുകൾ പാസാവുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുൻഗണന നൽകിയിരുന്നോ; നിലവിൽ പ്രസ്തുത രീതി തുടരുന്നുണ്ടോ; ഇതിനായി സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സ്പെഷ്യൽ റൂളിൽ ഇത്തരം നിയമനം സംബന്ധിച്ച വ്യവസ്ഥ എന്താണെന്നും റിക്രൂട്ട്മെന്റ് ബോർഡ് മുഖേന സ്പെഷ്യൽ റൂൾ പ്രകാരം നിയമനം നടത്തുമ്പോൾ മേൽപ്പറഞ്ഞ സീനിയോറിറ്റി ലിസ്റ്റിലുള്ളവരുടെ മുൻഗണന നഷ്ടപ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിയമനസാധ്യത മുന്നിൽകണ്ട് പ്രസ്തുത കോഴ്സ് പഠിച്ചവരുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
846.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല നിയോജക മണ്ഡലത്തിലെ വർക്കല മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്തുകളിലുമായി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്നും പ്രസ്തുത ക്ഷേത്രങ്ങളുടെ ഭൂമി അളവ് സംബന്ധിച്ചും മുനിസിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങള്‍ നല്കാമോ;
( ബി )
ദേവസ്വം ഭൂമി സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
847.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ക്ഷേത്രങ്ങള്‍ക്കാണ് സർക്കാർ ധനസഹായം നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
848.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ ദേവസ്വം ബോർഡിന് കീഴിൽ ഏതൊക്കെ ക്ഷേത്രങ്ങളാണ് നിലവിലുള്ളതെന്നും ഇവ സ്ഥിതി ചെയ്യുന്നത് എത്ര സ്ഥലത്താണെന്നും ഇവയുടെ അധീനതയിൽ എത്ര സ്ഥലം ഉണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത ക്ഷേത്രങ്ങളിൽ തീർത്ഥാടക ടൂറിസം പദ്ധതി പ്രകാരം എന്തൊക്കെ നിർമ്മാണ പ്രവൃത്തികളാണ് നടക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ ‍സർക്കാർ അധികാരത്തിൽ വന്നശേഷം ബജറ്റിൽ/ആസ്തിവികസനം വഴി പ്രസ്തുത ക്ഷേത്രങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും അവയ്ക്കായി എൻ.ഒ.സി. നൽകിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അവയുടെ പകർപ്പ് അടക്കമുള്ള വിശദവിവരം ലഭ്യമാക്കാമോ?
849.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-'24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നൽകാമോ?
850.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദേവസ്വം വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
851.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ദേവസ്വം വകുപ്പ് മുഖേന ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.