UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
29.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2031.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയിട്ടുള്ളതും ഇനി നടത്താനുള്ളതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2032.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?
2033.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മൃഗസംരക്ഷണ വകുപ്പുമുഖേന മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയതും അനുവദിച്ചതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
2034.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2035.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൃഗസംരക്ഷണ വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2036.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക, ഉത്തരവുകളുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?
2037.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഗ്രേഡ് 1, എ.എഫ്.ഒ., എഫ്.ഒ. തുടങ്ങിയ തസ്തികകളിൽ അവസാന സ്ഥാനക്കയറ്റം നടന്നത് എന്നാണെന്നും എത്ര പേരുടെ സ്ഥാനക്കയറ്റം ആണ് നടന്നതെന്നുമുള്ള വിവരം ഇനം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിൽ ഗ്രേഡ് 2, ഗ്രേഡ് 1, എ.എഫ്.ഒ., എഫ്.ഒ. തസ്തികകളിൽ ഓരോന്നിലും സ്ഥാനക്കയറ്റം നടന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് പ്രസ്തുത തസ്തികകളിൽ നിന്നും എത്ര ജീവനക്കാർ വിരമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിൽ നാളിതുവരെയുള്ള വിരമിക്കലിന് ആനുപാതികമായി സ്ഥാനക്കയറ്റം നൽകുന്നതിലൂടെ ഓരോ ജില്ലയിലും ഉണ്ടാവാൻ ഇടയുള്ള ഒഴിവുകൾ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികകളിൽ വിരമിക്കൽ മൂലം ഉണ്ടായിട്ടുള്ള ഒഴിവുകൾ നികത്തുന്നതിന് നടപടി എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികളിൽ സ്ഥാനക്കയറ്റം നടത്താൻ ഉള്ള നടപടി എടുത്തിട്ടുണ്ടോ; എങ്കിൽ സ്ഥാനക്കയറ്റം എന്ന് നടക്കുമെന്നും ഇതിലൂടെ ഉണ്ടാവുന്ന ഒഴിവുകൾ പി.എസ്.സി.യിൽ റിപ്പോർട്ട്‌ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( എഫ് )
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികളുടെ സ്ഥാനക്കയറ്റം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
2038.
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി തെരുവ് നായകളുടെ വന്ധ്യംകരണത്തിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ തെരുവുനായകൾക്ക് പ്രത്യേകമായി വാക്സിനേഷൻ നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി പോർട്ടബിൾ മൊബൈൽ എ. ബി. സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2039.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് വഴി 2016 മുതല്‍ നാളിതുവരെ നടത്തിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2040.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടായിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണം ഉള്ള താൽക്കാലിക ഷെഡ്ഡുകളില്‍ പ്രവർത്തിക്കുന്ന കോഴി വളർത്തൽ കേന്ദ്രങ്ങൾക്ക് ആഡംബര നികുതിയും തൊഴിൽ സെസ്സും ഈടാക്കുന്നതായുള്ള വാർത്തകൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
( ബി )
ഉൽപാദന ചെലവ് വർദ്ധിക്കുന്നതിലൂടെ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക്, ഉയർന്ന നികുതിഭാരവും ലേബർ സെസ്സും സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വകുപ്പ് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
2041.
ശ്രീ എം രാജഗോപാലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും സമഗ്രമായ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഉരുക്കളുടെ മരണം, ഉല്പാദന-പ്രത്യുല്പാദനക്ഷമതാ നഷ്ടം എന്നിവയ്ക്ക് പ്രസ്തുത പദ്ധതി പരിരക്ഷ നല്‍കുന്നുണ്ടോ; പദ്ധതിക്ക് പ്രത്യേക കാലയളവ് നിര്‍ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇന്‍ഷുറന്‍സ് പ്രീമിയം തുകയ്ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതും മറ്റ് സ്ത്രോതസ്സുകളില്‍ നിന്ന് സഹായം ലഭിക്കാത്തതുമായ ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിലവില്‍ പദ്ധതികളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2042.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ വെറ്ററിനറി യൂണിറ്റ് അനുവദിക്കുന്നതിനും മൊബൈല്‍ എ. ബി. സി. (അനിമൽ ബർത്ത് കൺട്രോൾ) യൂണിറ്റ് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ജില്ലയില്‍ അനുവദിച്ചിട്ടുള്ള സര്‍ജറി യൂണിറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും എല്ലാ ബ്ലോക്കുകളിലും നിശ്ചിത ഇടവേളകളില്‍ സര്‍ജറി സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2043.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2044.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൃഗസംരക്ഷണ വകുപ്പിന് കീഴിൽ അരുവിക്കര മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ പേര്, ഫണ്ട് വിവരം, അവയുടെ നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ?
2045.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല ആടുവളർത്തൽ കേന്ദ്രത്തെ 'സെന്റർ ഓഫ് എക്സലൻസ്' ആക്കി ഉയർത്തുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികൾ എന്തൊക്കെയാണെന്നും അതിലേക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2046.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മങ്കട മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പു സാമ്പത്തിക വർഷം മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2047.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര ഗ്രാമം പദ്ധതി മലപ്പുറം മണ്ഡലത്തില്‍ എവിടെയെല്ലാമാണ് നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ ഇതുവരെ നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ പ്രസ്തുത മണ്ഡലത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് ഓരോ പഞ്ചായത്തുകളും തിരിച്ച് വിശദമാക്കാമോ;
( ഡി )
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായുള്ള എന്തെല്ലാം പുതിയ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്; വിശദമാക്കാമോ?
2048.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരകർഷരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കാലിത്തീറ്റ വിലവർദ്ധനവ്, പാൽവിലക്കുറവ്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ഒട്ടനവധി കാരണങ്ങളാൽ ക്ഷീരകർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് സംസ്ഥാനത്തെ പാൽ ഉല്പാദനം സ്വയംപര്യാപ്തമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2049.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ ആവശ്യകതയുടെ എത്ര ശതമാനം പാല്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും എത്ര ശതമാനം പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ 10 വർഷത്തിനിടയില്‍ പാലിന്റെ ഉല്പാദനം വർദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വീതം വർദ്ധിച്ചുവെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശവും ആയത് എപ്പോള്‍ പൂർത്തീകരിച്ച് സ്വയം പര്യാപ്തത കൈവരിക്കുവാൻ കഴിയുമെന്നും വ്യക്തമാക്കുമോ?
2050.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമായ പാൽ ഉല്പാദിപ്പിക്കാൻ കഴിയുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ക്ഷീരമേഖല ശക്തിപ്പെടുത്താനും ക്ഷീരമേഖലയിലെ സംരംഭകത്വം ​പ്രോത്സാഹിപ്പിക്കുന്നതിനും എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ക്ഷീര കർഷകർക്ക് ആവശ്യമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
2051.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമ മേഖല യൂണിയനുകളിലെ നിയമനങ്ങളിൽ ക്ഷീര കർഷകരുടെ ആശ്രിതർക്ക് സംവരണം നൽകാൻ നടപടി സ്വീകരിക്കുമോ;
( ബി )
ക്ഷീര കർഷകരുടെ പ്രസ്ഥാനമായ മേഖല യൂണിയനുകളിലെ നിയമനങ്ങളിൽ നിലവിൽ ക്ഷീര സംഘം ജീവനക്കാർക്ക് സംവരണം ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര ശതമാനം എന്ന് വ്യക്തമാക്കാമോ;
( സി )
ക്ഷീരോല്പാദക സഹകരണ സംഘങ്ങളിൽ പത്ത് വര്‍ഷത്തിലേറെ ജോലി ചെയ്തു വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2052.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ വില ഉയരുന്നതിനാൽ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
2016 മുതൽ നാളിതുവരെ ഓരോ വർഷവും കാലിത്തീറ്റയുടെ വിലയിലുണ്ടായ വ്യതിയാനം വർഷം തിരിച്ചു ലഭ്യമാക്കുമോ; കാലിത്തീറ്റയുടെ വില നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ പാൽ വിലയുടെ എത്ര ശതമാനമാണ് കർഷകർക്ക് ലഭിക്കുന്നത്; ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാൽ വിലയിൽ നിന്നുള്ള കർഷക വിഹിതം ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2053.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലെ നിയമനം സംബന്ധിച്ച് പരാതികള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; അതില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; അന്വേഷണ റിപ്പോർട്ടും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ താൽക്കാലിക നിയമനം ലഭിക്കുന്നവർക്ക് വിമാനയാത്ര ആനുകൂല്യം അനുവദിക്കുന്നുണ്ടോ; വിമാനയാത്ര നടത്തിയ വകയിൽ ജീവനക്കാർക്കായി ചെലവഴിച്ച തുകയുടെ വിശദാംശം അവരുടെ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ പി. എസ്. സി. വഴി നിയമനം നടത്തേണ്ട തസ്തികകളിൽ എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവയില്‍ എത്രയെണ്ണം പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2054.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാറുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കാസറഗോഡ് ജില്ലയില്‍ എത്ര ക്ഷീരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ക്ഷീരസംഘങ്ങള്‍ വഴിയല്ലാതെ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ പാല്‍സംഭരണം നടക്കുന്നുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.