UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
29.09.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1952.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഫിഷറീസ് വകുപ്പിൽ റെഫ്രിജറേഷൻ മെക്കാനിക് തസ്തികയിൽ പി.എസ്.സി. മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഈ തസ്തികയിൽ ബൈട്രാൻസ്ഫർ നിയമനമോ കരാർ നിയമനമോ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ എത്രയാണെന്ന് അറിയിക്കാമോ; ഈ ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലങ്കിൽ കാരണം വ്യക്തമാക്കാമോ?
1953.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തികുളങ്ങര ഹാര്‍ബറില്‍ നടത്തുന്ന 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴില്‍ ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ പ്ലാസ്റ്റിക് മാലിന്യം ഹാര്‍ബറില്‍ എത്തിക്കാത്തതും പുറത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യം ഹാര്‍ബറില്‍ എത്തിച്ച് തരംതിരിക്കാൻ സമ്മതിക്കാത്തതും ആണ് തൊഴില്‍ പ്രതിസന്ധിയ്ക്കു കാരണമെന്നത് അറിവുള്ളതാണോ; ഇത് പരിഹരിക്കാന്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവരുന്ന ബോട്ടുകള്‍ക്ക് ചെറിയ തോതില്‍ പ്രതിഫലം നല്‍കിയും പുറത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യം ഹാര്‍ബറില്‍ എത്തിച്ച് തരം തിരിക്കാൻ അനുമതി നല്‍കിയും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1954.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതുമുതൽ നാളിതുവരെ ഫിഷറീസ് വകുപ്പ് മുഖേന വടകര നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തികരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണ്; വിശദാംശം അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്രവീതമാണ് ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണ്; ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന തദ്ദേശസ്ഥാപന വിഹിതങ്ങള്‍ എത്ര വീതമാണ്; വിശദമാക്കാമോ;
( ഇ )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തിനായി ഫിഷറീസ് വകുപ്പുമുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണ്; വര്‍ഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1955.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ വര്‍ഷവും മത്സ്യ ലഭ്യതയില്‍ ഇടിവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ ദൈനംദിനം വേണ്ടിവരുന്ന മത്സ്യത്തിന്റെ അളവും ഇപ്പോഴുള്ള ലഭ്യതയും എത്രയെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യത്തിന്റെ അളവ് എത്രയെന്നും അറിയിക്കാമോ;
( സി )
മത്സ്യ ലഭ്യതയില്‍ സംസ്ഥാനത്തിന് എപ്പോൾ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ?
1956.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ്ഹില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പുനര്‍ഗേഹം പദ്ധതി പ്രകാരം എത്ര ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്; വ്യക്തമാക്കുമോ;
( സി )
ഇവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1957.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി മുടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഇതിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക എത്രയെന്നും പ്രസ്തുത തുക ഉപയോഗിച്ച് ആനുകൂല്യങ്ങൾ പൂർണ്ണമായി നൽകാൻ കഴിഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
ഇതിനായി നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
1958.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കീരമ്പാറ പഞ്ചായത്തിലെ കൂരിക്കുളം ഇക്കോ ഹാച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ഇക്കോ ഹാച്ചറിയുടെ പ്രവര്‍ത്തന രീതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത ഹാച്ചറി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1959.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബോർഡ് മുഖേന വിവിധ പദ്ധതികൾക്കായി എത്ര തുകയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
1960.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങൾക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ വകുപ്പ് മുൻകൈ എടുത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്രം നൽകേണ്ട മണ്ണെണ്ണ വിഹിതം ലഭ്യമാക്കാൻ വകുപ്പ് മുൻകൈ എടുത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും ഇതിനെ സംബന്ധിച്ച കേന്ദ്ര സമീപനം എന്തെന്നും വ്യക്തമാക്കാമോ;
( സി )
മണ്ണെണ്ണക്കു പകരം ശുദ്ധവും പരിസ്ഥിതിക്കു യോജിച്ചതുമായ ഇന്ധനം ഉപയോഗിക്കുന്ന യാനങ്ങളിലേക്കു മാറാൻ മത്സ്യത്തൊഴിലാളികൾക്കു സാമ്പത്തിക സഹായം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1961.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ 2025-വരെ അമ്പലപ്പുഴ മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
1962.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തില്‍ വിവിധ പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പ് 2021 മുതല്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കിവരുന്നതുമായ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, ഭരണാനുമതി നല്‍കിയ തീയതി എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1963.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ തീരത്തിന് സമീപം ഉണ്ടായ കപ്പലപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയോട് ചേര്‍ന്ന കടലിലെ മത്സ്യസമ്പത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1964.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്റ്റൈപ്പന്‍ഡ് നല്‍കുവാന്‍ വകുപ്പ് എത്ര തുകയാണ് മാറ്റിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക നാളിതുവരെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയത് എന്നും ഇനി എത്ര കുടിശ്ശികയുണ്ട് എന്നും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
1965.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഫിഷറീസ്- മത്സ്യബന്ധന മേഖലയില്‍ കിഫ്ബി വഴി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ എത്ര കോടിയുടെ പദ്ധതികള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1966.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പിനില്‍ ഫിഷറീസ് വകുപ്പിന് 15.12.2007-ല്‍ കൈമാറി കിട്ടിയ 50 ഏക്കര്‍ ഭൂമിയില്‍ ഓഷ്യനേറിയം/അക്വാപാര്‍ക്ക് ആരംഭിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി എന്നൊക്കെയാണ് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതെന്നും പ്രസ്തുത യോഗതീരുമാനങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1967.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികള്‍, അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ?
1968.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഇതിനായി എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1969.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതികള്‍ വഴി മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട എത്ര പേർക്ക് വീട് ലഭിച്ചിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1970.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിലേയ്ക്കായി ഫിഷറീസ് വകുപ്പ് മുഖേന അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്താണെന്നും വിശദമാക്കാമോ?
1971.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലാനോട് ഫിഷറീസ് ഹാച്ചറി നിർമ്മാണത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര ഏക്കർ ഭൂമിയാണ് ഇറിഗേഷൻ വകുപ്പ് വിട്ടുനല്‍കിയത്; ഈ സ്ഥലം പൂർണ്ണമായും ഫിഷ് ഹാച്ചറി നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കല്ലാനോട് ഫിഷറീസ് ഹാച്ചറിയുടെ പ്രവൃത്തി പുരോഗതി അറിയിക്കാമോ; ഈ പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1972.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമ്മാണത്താല്‍ സമീപ തീരപ്രദേശങ്ങളില്‍ സംജാതമായ രൂക്ഷമായ കടലാക്രമണം ചെറുക്കുന്നതിന്, നിലവിലുള്ള പുലിമുട്ടുകള്‍ നവീകരിച്ച് ശക്തിപ്പെടുത്തുന്നതിനും പുതുതായി ആവശ്യമുള്ള സ്ഥലങ്ങളിൽ പുലിമുട്ട് നിർമിക്കുന്നതിനും ബഹു. ഫിഷറീസ് വകുപ്പ് മന്ത്രിക്കും, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി-ക്കും നിയോജകമണ്ഡലം എം.എൽ.എ നൽകിയ കത്തുകള്‍ പ്രകാരം സ്വീകരിച്ച തുടർ നടപടികൾ എന്തെല്ലാമാണ്; ഇനം തിരിച്ചു വിശദമാക്കാമോ;
( ബി )
ഈ വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തികൾ എന്നേക്ക് ആരംഭിക്കാൻ കഴിയും എന്ന് വിശദമാക്കാമോ?
1973.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴിയിൽ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി അപകടങ്ങൾ നടക്കുന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മുതലപ്പൊഴിയിൽ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായുള്ള അപകടങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ അതിന്റെ പ്രവൃത്തികൾ എന്ന് മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1974.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ പ്രഖ്യാപിച്ച പുനർഗേഹം രണ്ടാം ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി നിശ്ചലമായ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1975.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഷിറിയ റിവർ പുലിമുട്ട് നിർമ്മാണ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സി. ആര്‍. ഇസഡ്. അനുമതി ലഭിക്കുന്നതിനുള്ള നടപടി ഏത് വരെയായി എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1976.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയിൽ എത്രമാത്രം പുരോഗതി കെെവരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്നും എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിനുളള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുളളതെന്നും പദ്ധതി നടത്തിപ്പിനായി എന്തെല്ലാം തയ്യാറെടുപ്പുകള്‍ ഭരണതലത്തില്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1977.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർണ്ണമായും സജ്ജമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഹാർബർ പൂർണ്ണതോതിൽ സജ്ജമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1978.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളായി പരിഗണിക്കപ്പെടാനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് മണ്ഡലത്തിലെ തീരദേശ റോഡുകൾ ഏതൊക്കെയാണെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ 9 വർഷം ഈ റോഡുകൾക്ക് ചെലവഴിച്ച തുക എത്രയാണെന്ന് റോഡ് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാത്തതും പാതി വഴിയിലായതുമായ തീരദേശ റോഡുകൾ മണ്ഡലത്തിലുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് കാത്തിരിക്കുന്ന മണ്ഡലത്തിലെ തീരദേശ റോഡുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
എസ്റ്റിമേറ്റ് തയ്യാറാക്കാനുളള മണ്ഡലത്തിലെ തീരദേശറോഡുകളുടെ വിശദാംശം നൽകാമോ?
1979.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള തീരദേശ റോഡുകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പദ്ധതി പൂര്‍ത്തിയായതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ടെണ്ടര്‍ ചെയ്തതുമായ തീരദേശ റോഡുകളുടെ വിശദാംശം വേര്‍തിരിച്ച് അറിയിക്കാമോ?
1980.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഗുരുവായൂര്‍ മണ്ഡലത്തില്‍ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച റോഡുകള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയുടെ വിവരവും വിശദമാക്കാമോ?
1981.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളളതും നിര്‍മ്മാണം നടക്കുന്നതുമായ ഫിഷറീസ് റോഡ് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക എത്രയെന്നും ഏതൊക്കെ സാമ്പത്തിക വര്‍ഷങ്ങളിലാണ് പദ്ധതികള്‍ അനുവദിച്ചതെന്നും പൂര്‍ത്തീകരണ കാലാവധി കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
1982.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന തിരൂർ നിയോജക മണ്ഡലത്തിലെ വക്കാട്-പുത്തങ്ങാടി സീ വാൾ റോഡിന്റെ നിലവാരം ഉയർത്തൽ പ്രവൃത്തിയിൽ ആകെ പൂർത്തിയാകേണ്ട റോഡിന്റെ നീളം എത്രയാണെന്നും അതിൽ നിലവാരം ഉയർത്തൽ പ്രവൃത്തി നടന്ന ഭാഗത്തിന്റെ നീളം എത്രയാണെന്നും ആയതിന് വേണ്ടി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിലവാരം ഉയർത്തൽ പ്രവൃത്തിയിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള റോഡിന്റെ നീളം എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയിൽ ബാക്കിയുള്ള റോഡിന്റെ പണി പൂർത്തിയാക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയിൽ ബാക്കിയുള്ള റോഡിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
1983.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നവീകരിക്കുന്നതിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; ആകെ എത്ര കിലോമീറ്റര്‍ റോഡ് ഇതുവരെ നവീകരിച്ചിട്ടുണ്ട്; തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദാംശം നല്‍കാമോ?
1984.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ തേവലക്കര ഗ്രാമപഞ്ചായത്തില്‍ തീരദേശ റോഡ് വികസന ഫണ്ട് ഉപയോഗിച്ച് 2017-ല്‍ ആരംഭിച്ച തീരദേശ റോഡിന്റെ നിർമ്മാണം നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് നിർമ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1985.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ - ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായ കൊടിയത്തൂര്‍ - കാരാട്ട് റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1986.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യ മേഖലയിൽ ഈ സർക്കാർ നടപ്പാക്കിയ നൂതന പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾ കുറയ്ക്കുവാൻ എന്തൊക്കെ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകി വരുന്ന ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1987.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യമേഖലയുടെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാതോത് വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നതിന് നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1988.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യ ഉത്പന്നങ്ങള്‍ വിദേശ വിപണിയില്‍ കൂടുതല്‍ വിലയേറിയതായി മാറ്റാൻ ബ്രാന്റിംഗ് പദ്ധതി നടപ്പിലാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1989.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോർപ്പറേഷന്റെ നിർവഹണ ചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിൽ നടന്നുവരുന്ന മത്സ്യ മാർക്കറ്റുകളുടെ നിർമ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതി ഓരോ മാർക്കറ്റുകളും തിരിച്ച് വിശദമാക്കാമോ;
( ബി )
തീരദേശ വികസന കോർപ്പറേഷന്റെ നിർവഹണ ചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ നഗരസഭയിലെ പുക്കുളം സുനാമി ഫ്ലാറ്റ് സമുച്ചയത്തിൽ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയും പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
1990.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലം എം.എല്‍.എ. ഫണ്ടില്‍ നിന്നും മത്സ്യവിപണനത്തിനായി അനുമതി ലഭ്യമായ 'അന്തിപ്പച്ച' വാഹനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ; എന്നു മുതല്‍ പ്രോജക്ട് നടപ്പിലാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1991.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കായംകുളം മണ്ഡലത്തിലെ കരിപ്പുഴ ഫിഷ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1992.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള വാണിജ്യ മേഖലയിൽ അമേരിക്ക ഇന്ത്യൻ ഉല്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ അധിക തീരുവ കേരളത്തിന്റെ സമുദ്രോല്പന്ന കയറ്റുമതിയെ എപ്രകാരം ബാധിക്കുമെന്ന് വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിവിധ ഏഷ്യൻ-യൂറോപ്പ്യൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിനായി ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള സമുദ്രോല്പന്നങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ വിപണി കണ്ടെത്തുന്നതിനായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തിന്റെ സമുദ്രോല്പന്ന കയറ്റുമതി നിലവിൽ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനായി രാജ്യത്തെ ആഭ്യന്തര വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1993.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ വെള്ളയില്‍ ഫിഷ് മാര്‍ക്കറ്റിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പദ്ധതി പ്രകാരമുള്ള നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍വഹണ ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ?
1994.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങൾ മത്സ്യസമ്പത്തിനെ എപ്രകാരം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ കപ്പൽ കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
1995.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് അപകടത്തില്‍ മുങ്ങിയ ചരക്കുകപ്പലുകളില്‍ നിന്നും ഒഴുകിയെത്തിയ കണ്ടെയിനറുകള്‍ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമായി ബാധിക്കുന്ന എന്തെല്ലാം വസ്തുക്കളാണ് പ്രസ്തുത കണ്ടെയിനറുകളില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ചരക്കുകപ്പല്‍ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ തീരമേഖലയ്ക്കും സമുദ്ര പരിസ്ഥിതിക്കും സംഭവിച്ചിട്ടുള്ള നഷ്ടവും മലിനീകരണത്തിന്റെ ആഴവും തോതും എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഈ നഷ്ടം ബന്ധപ്പെട്ട കമ്പനികളില്‍ നിന്നും ഈടാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
തീരപ്രദേശത്തും കടലിലും അടിഞ്ഞിട്ടുള്ള കണ്ടെയിനറുകളില്‍ തട്ടി മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും അടക്കമുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് കേടുപാടുകളും വലിയ നാശനഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട എത്ര പരാതികളാണ് ഫിഷറീസ് വകുപ്പിന് ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; എത്ര രൂപയുടെ നാശനഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ ഫലമായി സംഭവിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; എത്ര രൂപ നഷ്ടപരിഹാരമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയെന്നും വ്യക്തമാക്കാമോ;
( ഡി )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ എത്ര മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ പ്രതിസന്ധിയെ തുടര്‍ന്ന് മത്സ്യബന്ധന വല അടക്കം നഷ്ടമായതെന്നും ഇതില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും അറിയിക്കാമോ;
( ഇ )
ഇത്തരമൊരു പ്രതിസന്ധി ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1996.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നിലവില്‍ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനോപകരണങ്ങളും വീടും കാലവര്‍ഷക്കെടുതിയില്‍ നശിച്ചുപോയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ആയവ പുനര്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
1997.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി. എൽസ 3, വാന്‍ഹായ് 503 എന്നീ ചരക്ക് കപ്പലുകളിലെ കണ്ടൈനറുകളിൽ ഉണ്ടായിരുന്ന പദാർത്ഥങ്ങൾ കേരളതീരത്തെ മത്സ്യസമ്പത്തിനെയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അപകടത്തിൽപ്പെട്ട പ്രസ്തുത കപ്പലുകളിലെ കണ്ടൈനറുകളിൽ ഉണ്ടായിരുന്ന പദാർത്ഥങ്ങൾ കേരളതീരത്തെ മത്സ്യസമ്പത്തിനെയും ജൈവവൈവിധ്യത്തെയും എപ്രകാരം ബാധിച്ചു എന്ന പഠനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ പഠനറിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കപ്പലുകളിലെ കണ്ടൈനറുകളിൽ ഉണ്ടായിരുന്ന പദാർത്ഥങ്ങൾ കടലിൽ വ്യാപിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിലും വരുമാനത്തിലും ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ചരക്ക് കപ്പലുകളുടെ ഉടമസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കേരളതീരത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഓരോ കപ്പൽ ഉടമസ്ഥരിൽ നിന്നും എത്ര തുക വീതം ആണ് ഈടാക്കി നൽകിയത് എന്ന് അറിയിക്കാമോ;
( ഇ )
ചരക്ക് കപ്പലുകളുടെ ഉടമസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കേരളതീരത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ സാധിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ചരക്ക് കപ്പലുകളുടെ ഉടമസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടില്ലെങ്കിൽ അത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കാമോ?
1998.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
എല്ലാ ഹാര്‍ബറുകളിലും കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കുവാന്‍ പ്രസ്തുത കമ്മിറ്റികള്‍ മുഖേന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1999.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടുള്ള, ഗുരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവ, മുനക്കക്കടവ് ഹാര്‍ബറുകളിലെ ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മാണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2000.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; എന്തൊക്കെ പ്രവൃത്തിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഹാര്‍ബര്‍ നവീകരണ പ്രവൃത്തി ഒക്ടോബര്‍ പകുതിയോടുകൂടി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുമോ; വിശദാംശം നല്‍കാമോ?
2001.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇന്നേവരെ കാസര്‍ഗോഡ് ജില്ലയിലെ തീരദേശ മേഖലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന എത്ര റോഡുകള്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
2002.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
2003.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2004.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ തല്‍സ്ഥിതിയും അറിയിക്കുമോ;
( ബി )
2016-17 മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ കോസ്റ്റല്‍ കോര്‍പ്പറേഷൻ മുഖേന നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങളും അവയുടെ തല്‍സ്ഥിതിയും അറിയിക്കുമോ?
2005.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ വികസനത്തിനായി 2025-2026 ബജറ്റിൽ പ്രഖ്യാപിച്ച 100 കോടി രൂപയുടെ ജിയോട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഏതെല്ലാം തീരപ്രദേശങ്ങളാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോയെന്നും എങ്കിൽ നിർവ്വഹണ ഏജൻസി ഏതാണെന്നും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ?
2006.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി-പാലക്കോട് അഴിമുഖത്ത് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയുള്ള പുലിമുട്ട് നിർമ്മാണ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇതുവരെ പൂർത്തിയാക്കിയ പ്രവൃത്തികൾ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
2007.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര മിനി ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് പുതുതായി അനുമതി നല്‍കി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലത്തിലെ ആനങ്ങാടി ഫിഷ്‌ ലാന്റിംഗ് സെന്ററിനെ മിനി ഫിഷിംഗ് ഹാര്‍ബറായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 82 ലക്ഷം രൂപയുടെ പ്രപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;വിശദമാക്കാമോ?
2008.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ബജറ്റിൽ 20% തുക വകയിരുത്തിയിട്ടുള്ള, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകളുടെ നിർവഹണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓരോ റോഡുകളുടെയും പ്രവൃത്തി എപ്പോൾ തുടങ്ങി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ ;
( സി )
നവകേരള സദസ്സിന്റെ ഭാഗമായി നടപ്പിലാക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പ്രവൃത്തികൾക്ക് എപ്പോൾ ഭരണാനുമതി ലഭ്യമാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
2009.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടന്നുവരുന്ന വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതിക്കായി സര്‍ക്കാര്‍ തലത്തില്‍ പരിഗണനയിലുള്ള വര്‍ക്കുകളുടെ വിശദാംശവും നിലവില്‍ എസ്റ്റിമേറ്റ് നിര്‍ണ്ണയം പുരോഗമിക്കുന്ന വര്‍ക്കുകളുടെ വിശദാംശവും നൽകാമോ?
2010.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഫോസ് മുഖേന ഗുരുവായൂർ മണ്ഡലത്തിൽ ആരംഭിക്കുന്ന ഫിഷറീസ് ആന്റ് ഓഷ്യൻ നോളജ് സെന്ററിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്റർ ആരംഭിക്കുന്നതിനായി എം. എൽ. എ. ഫണ്ട് പ്രയോജനപ്പെടുത്തി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സെന്റർ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദമാക്കാമോ?
2011.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ അമ്പലപ്പുഴ മണ്ഡലത്തിൽ സാംസ്കാരിക വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും ചലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
2012.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ലെനിൻ രാജേന്ദ്രൻ സ്മാരക തിയേറ്റര്‍ സമുച്ചയങ്ങളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിന്റെ തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
2013.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളാണ് സാംസ്കാരിക വകുപ്പിന് കീഴിൽ നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2014.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സാംസ്കാരിക വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2015.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാകവി ടി. ഉബൈദ് സ്മാരക മാപ്പിള കലാസാഹിത്യ ഗവേഷണ കേന്ദ്രം കാസർകോട് മണ്ഡലത്തിൽ സ്ഥാപിക്കാൻ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ബജറ്റിൽ ഇതിനു വേണ്ടി അടങ്കൽ പ്രഖ്യാപിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഏതു വർഷത്തെ ബജറ്റിൽ എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഗവേഷണ കേന്ദ്രത്തിനായി വകയിരുത്തിയ തുക എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ; പദ്ധതി എപ്പോൾ യാഥാർത്ഥ്യമാകുമെന്നും അതിനായി എതൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
2016.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തില്‍ നിർമ്മിക്കുന്ന തോപ്പില്‍ഭാസി സ്മാരക ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തികൾ നിലച്ച അവസ്ഥയിലാണെന്നത് സർക്കാർ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ നിർ‍മ്മാണ പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2017.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് 2022-23 വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ 20% തുക വകയിരുത്തിയ ചേറ്റുവ രാമുകാര്യാട്ട് സിനിമ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2018.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിനിമ, ടെലിവിഷൻ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്ന് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്; വിശദമാക്കുമോ;
( ബി )
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലെ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് പുനർനിർമ്മിക്കുന്നതിനായുള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണം എന്നത്തേക്കാണ്‌ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ ഷൂട്ടിംഗ് ജോലികൾ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ നിർവഹിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ലഭ്യമല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ചലച്ചിത്ര അക്കാഡമി പോലെ ഒരു ടെലിവിഷൻ അക്കാഡമി സ്ഥാപിക്കുമോ; വിശദമാക്കാമോ;
( ഇ )
ടെലിവിഷൻ രംഗത്ത് ജോലി നോക്കുന്ന മുഴുവൻ സാങ്കേതിക പ്രവർത്തകരുടെയും സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഒരു തൊഴിൽ നിയമം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്ക് അംഗീകൃത ട്രേഡ് യൂണിയനുകൾ നിലവിലുണ്ടോ; എങ്കിൽ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ?
2019.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രശസ്ത ദക്ഷിണേന്ത്യൻ കന്നഡ മഹാകവി കയ്യാർ കിഞ്ഞണ്ണ റായിയുടെ സ്മാരകമായി ഒരു കന്നഡ അക്കാ‍ഡമി കാസർകോട് മണ്ഡലത്തിൽ സ്ഥാപിക്കുന്നതിന് ബജറ്റിൽ അടങ്കൽ തുക പ്രഖ്യാപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ ഏതു വർഷത്തെ ബജറ്റിലാണ് അപ്രകാരം ഉൾപ്പെടുത്തിയതെന്നും അടങ്കൽ തുക എത്രയെന്നുമുള്ള വിവരങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച തുക അനുവദിച്ച് പദ്ധതി പൂർത്തിയാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
2020.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കടലുണ്ടി പുഴയോരത്ത് ചുഴലിമണല പ്രദേശത്ത് ഗ്രാമപഞ്ചായത്തിന്റെ പരിപാലനത്തിലുളള 20 സെന്റ് സ്ഥലം നാട്ടരങ്ങ് പദ്ധതിക്കായി വിട്ടുകിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2021.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരക നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( ബി )
സ്മാരക നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാൻ കഴിയുമെന്നും പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
2022.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയ നിർമാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ ;
( ബി )
വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയ നിർമാണത്തിനായി വാസ്തുവിദ്യാ ഗുരുകുലം, കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഏജൻസികളെ സമുച്ചയ നിർമാണത്തിനായി ചുമതലപ്പെടുത്തിയത് കാരണം സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം വൈകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, വിശദമാക്കുമോ;
( ഡി )
വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയ നിർമാണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2023.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മുചുകുന്നില്‍ ശ്രീ. കെ. കേളപ്പജിയുടെ സ്മാരകം പണിയുന്നതിന് 2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 1.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടാൻ കാരണമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പദ്ധതി ആരംഭിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തുമോയെന്ന് വ്യക്തമാക്കാമോ?
2024.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സാംസ്കാരിക വകുപ്പ് പാലക്കാട് ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തികൾക്ക് എത്ര തുക അനുവദിച്ചുവെന്നും ആയതിൽ എത്ര തുക ചെലവായെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ?
2025.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‍മെന്റ് കോര്‍പ്പറേഷനെ നിര്‍മ്മാണ ഏജന്‍സിയായി ചുമതലപ്പെടുത്തിയ മട്ടന്നൂര്‍ മണ്ഡലത്തിലെ ഡിഫറെന്റ് ആര്‍ട്സ് സെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
2026.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കത്ത് നിർമ്മാണം പുരോഗമിച്ച് വരുന്ന തീയേറ്റർ കോംപ്ലക്സിന്റെ നിർമ്മാണം സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
തീയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാനുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
നിർമ്മാണം പൂർത്തീകരിച്ച് എന്നത്തേക്ക് തീയേറ്റർ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
2027.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കിഫ്ബി മുഖേന നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്സ് തീയേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2028.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മള്‍ട്ടിപ്ലക്സ് തീയേറ്ററിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
തീയേറ്റർ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നോയെന്നും എങ്കില്‍ എന്നാണ് ഭരണാനുമതി നല്‍കിയതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തിയേറ്റർ നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്നും നിർമ്മാണം എന്നത്തേയ്ക്ക് ആരംഭിക്കുവാൻ കഴിയും എന്നും വ്യക്തമാക്കാമോ?
2029.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2014, 2015, 2016 വര്‍ഷങ്ങളിലായി നിലമ്പൂരിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ട ഇന്റർനാഷണൽ റീജിയണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ.) എന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ 2017 മുതല്‍ ഉപേക്ഷിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രണ്ടായിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ നിര്‍ത്തിവയ്ക്കാനുള്ള കാരണം വിശദീകരിക്കാമോ;
( സി )
മലബാറിലെ ചലച്ചിത്രകലാസ്വാദകരെ ഏറെ ആകര്‍ഷിച്ചിരുന്ന ഈ റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ നിലമ്പൂരില്‍ തുടർന്ന് നടത്തുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2030.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉദുമ മണ്ഡലത്തിൽ യുവജനകാര്യ വകുപ്പും യുവജനക്ഷേമ ബോർഡും നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതികൾക്ക് അനുവദിച്ച തുകയും പദ്ധതികളുടെ നിലവിലത്തെ സ്ഥിതിയും അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.