UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
22.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾ

1  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2026 മെയ് നാലാം തീയതിക്കുശേഷം സ്ഥലം മാറ്റം/ഓഫീസ് മാറ്റം ലഭിച്ച സർക്കാർ ജീവനക്കാരുടെ എണ്ണമെത്രയെന്ന് വകുപ്പ് തിരിച്ചു അറിയിക്കാമോ;

(ബി)  പ്രസ്തുത സ്ഥലം മാറ്റം/ഓഫീസ് മാറ്റം ഉത്തരവുകളിൽ എത്രയെണ്ണം വിവിധ കോടതികള്‍,കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ എന്നിവ മുഖേന സ്റ്റേ ചെയ്തിട്ടുണ്ടെന്നുള്ള വിവരം അറിയിക്കാമോ?

കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം

2  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2018-ല്‍ ഭരണാനുമതി ലഭിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മ്മാണ ചുമതലയുള്ള പ്രസ്തുത പ്രവൃത്തി അനന്തമായി നീണ്ടുപോകുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ;

(സി)  കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?

സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു സ്വീകരിച്ചു വരുന്ന നടപടികള്‍

3  ശ്രീ. വി. കെ. സനോജ്
ശ്രീ. . പ്രഭാകരന്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പദ്ധതികള്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുജന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ലഭിച്ച പരാതികളുടേയും,തീര്‍പ്പാക്കിയ പരാതികളുടേയും വിവരങ്ങൾ വ്യക്തമാക്കാമോ;

(ഡി)  പൊതുജന പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?

സംസ്ഥാനത്ത് എല്ലായിടത്തും വികസനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ

4  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്കിടയില്‍ വികസന കാര്യങ്ങളിലും വിഭവങ്ങളുടെ വിതരണ കാര്യങ്ങളിലും നിലനിൽക്കുന്ന അസമത്വം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കുമോ;

(ബി)  വിദ്യാഭ്യാസം,ആരോഗ്യം,പശ്ചാത്തല വികസനം എന്നിവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും തുല്യമായി ലഭിക്കുന്നുവെന്നുറപ്പ് വരുത്തുന്നതിന് ആവശ്യമായ പഠനം നടത്തി നടപടി സ്വീകരിക്കുമോ;

(സി)  ജനസംഖ്യാടിസ്ഥാനത്തിൽ ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത് എന്നിവയുടെ വിഭജനവും പുനഃക്രമീകരണങ്ങളും സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പുതിയ മന്ത്രിസഭാ തീരുമാനങ്ങള്‍

5  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നാളിതുവരെ മന്ത്രിസഭ കെെക്കൊണ്ട തീരുമാനങ്ങളുടെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സമാഹൃതമായി തയ്യാറാക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങളിന്മേൽ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് തസ്തികയിലെ വിജ്ഞാപനം

6  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് തസ്തിക സംബന്ധിച്ച് പ്രവൃത്തി പഠനം നടക്കുന്നതിനാല്‍ ഈ തസ്തികയിലേയ്ക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര(ഉപദേശക-സി)വകുപ്പില്‍ നിന്നും ഉപ.സി.3/59/2024/P&ARD നമ്പറായി 21.08.2024 ന് പി.എസ്.സി.യ്ക്ക് നല്‍കിയ കത്ത് പിന്‍വലിച്ച് പ്രസ്തുത തസ്തികയില്‍ പുതിയ വിജ്‍ഞാപനം പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി.ക്ക് നിര്‍ദ്ദേശം നല്‍കുമോ;വ്യക്തമാക്കാമോ;

(ബി)  വര്‍ഷംതോറും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്കുകളില്‍ നിന്നുള്ള കോമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സും കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സും കെ.ജി.റ്റി..(കൊമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയും പാസ്സാകുന്ന പതിനായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള പരിമിതമായ അവസരങ്ങളിലൊന്നായ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് തസ്കിക നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ;

(സി)  മുപ്പതിലധികം വരുന്ന വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തിക നിലവിലില്ലാത്ത ഓഫീസുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് തസ്തിക നിര്‍ത്തലാക്കുന്നതിന് പകരം ഈ തസ്തികളില്‍ ജോലി ചെയ്യുന്നവരുടെ ചുമതലകളില്‍ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ;

(ഡി)  ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് /ടൈപ്പിസിറ്റ് ക്ലാര്‍ക്ക് തസ്കികയില്‍ നിലവിലുള്ള റാങ്കുലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിട്ടും പുതിയ വിജ്ഞാപനം നാളിതുവരെ പ്രദ്ധീകരിച്ചിട്ടില്ല എന്നത് പരിശോധിച്ച് പുതിയ വിജ്ഞാപനം എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി.യ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ?

ജീവനക്കാർക്കുള്ള സേവന വ്യവസ്ഥകൾ

7  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾ, കോളേജുകൾ, മറ്റ് സഹായധന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാർക്ക് പിന്നീട് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികയിലോ മറ്റ് തസ്തികകളിലേക്കോ നിയമനം ലഭിക്കുന്ന സാഹചര്യത്തിൽ എന്തെല്ലാം സേവനവ്യവസ്ഥകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് നിലവിലെ അടിസ്ഥാന ശമ്പളം/പേ പ്രൊട്ടക്ഷൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  സമാന തസ്തികയിലേയ്ക്കും വ്യത്യസ്ത തസ്തികയിലേക്കും നിയമനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശമ്പള നിര്‍ണയം, ഇൻക്രിമെന്റ്, സർവ്വീസ് ആനുകൂല്യങ്ങൾ എന്നിവയിൽ വ്യത്യാസമുണ്ടോ;ഉണ്ടെങ്കിൽ ആയത് വിശദമാക്കാമോ;

(ഡി)  എയ്ഡഡ് സ്ഥാപനങ്ങളിലെ മുൻ സേവനം പെൻഷൻ/ എൻ. പി.എസ്, പ്രൊവിഡന്റ് ഫണ്ട്, ലീവ് അക്കൗണ്ട് , പ്രൊബേഷൻ, സീനിയോറിറ്റി തുടങ്ങിയ സേവന ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയത് വിശദമാക്കാമോ;

()  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള എയ്ഡഡ് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും (കെ..എസ്..പി.എഫ്) സർക്കാർ ജീവനക്കാരുടെ ജനറൽ പ്രൊവി‍ന്റ് ഫണ്ടിലേയ്ക്ക് (ജി.പി.എഫ്) മാറുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും, ഇതിനായി പാലിക്കേണ്ട നിബന്ധനകൾ, ആവശ്യമായ രേഖകൾ, ബന്ധപ്പെട്ട വകുപ്പുതല നടപടികൾ എന്നിവ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

(എഫ്)  ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ/ സർക്കുലറുകളുടെ പകർപ്പ് ലഭ്യമാക്കാമോ?

നെന്മാറ നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍

8  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നെന്മാറ നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഏതൊക്കെയാണെന്നും അതില്‍ എത്ര പ്രവൃത്തികള്‍ ആരംഭിച്ചുവെന്നും എത്രയെണ്ണം പൂര്‍ത്തിയായെന്നും വിശദമാക്കാമോ;

(ബി)  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൊടുവായൂര്‍ ബൈപാസ് നിര്‍മ്മാണ പ്രവർത്തനത്തിന്റെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?

മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കലിന് അനുവദിച്ച തുക

9  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഓരോ മന്ത്രിമാരുടെയും വസതികള്‍ക്ക് അനുവദിച്ച തുകകള്‍ പ്രത്യേകം വ്യക്തമാക്കാമോ;

(ബി)  മന്ത്രിമാരുടെ വസതികളിൽ അറ്റകുറ്റപ്പണികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തികളുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?

കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ

10  ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ വകുപ്പും തസ്തികകളും തിരിച്ച് വ്യക്തമാക്കാമോ?

പി.എസ്.സി മുഖേന ക്ഷണിച്ച അപേക്ഷകള്‍

11  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലയളവിൽ പി.എസ്.സി മുഖേന എത്ര കാറ്റഗറികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ എത്ര റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എത്ര പേർക്ക് നിയമനം നല്കിയെന്നുമുള്ളതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?

തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം നിഷേധിച്ച സംഭവം

12  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ കത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉള്‍പ്പെട്ട സീല്‍ പതിച്ചു നല്‍കിയിരുന്നോ;വ്യക്തമാക്കാമോ;

(ബി)  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം നിഷേധിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എത്ര ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചുവെന്ന് അറിയിക്കാമോ;

(സി)  ഇതിനെതിരെ ജീവനക്കാര്‍ ബഹു. ഹൈക്കോടതിയെ സമീപിച്ചിരുന്നോ;

(ഡി)  ഈ ഘട്ടത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ടോ;എങ്കില്‍ ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

നവീന്‍ ബാബുവിന്റെ ആത്മഹത്യ - സി.ബി.. അന്വേഷണം

13  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യ സി.ബി.. അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ബഹു. സൂപ്രീകോടതി തള്ളിയിരുന്നോ; വ്യക്തമാക്കാമോ;

(ബി)  നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത വിഷയം സി.ബി.. അന്വേഷിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച ഫയലിന്റെയും ഉത്തരവിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

നിയമന പ്രക്രിയകളുടെ വേഗത കൂട്ടാൻ പദ്ധതി

14  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് നടത്തുന്ന നിയമന പ്രക്രിയകളുടെ വേഗത കൂട്ടാൻ പദ്ധതികളുണ്ടോ, വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;

(സി)  കണ്ണൂർ ജില്ലാ പി. എസ്. സി ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്, വിശദാംശങ്ങൾ ലഭ്യമാക്കാമോ?

സ്പാർക്ക് അധിഷ്ഠിത ഓൺലൈൻ പൊതുസ്ഥലമാറ്റം

15  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2017-ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള സ്പാർക്ക് അധിഷ്ഠിത ഓൺലൈൻ പൊതുസ്ഥലമാറ്റം നടപ്പിൽ വരുത്താത്ത വകുപ്പുകൾ നിലവിലുണ്ടോ;

(ബി)  ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പിൽ വരുത്താത്ത എത്ര വകുപ്പുകൾ നിലവിലുണ്ട്?

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം

16  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റുന്നു എന്നതു സംബന്ധിച്ച പരാതികൾ ഉയർന്നു വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത കാലയളവിൽ നടന്ന ആകെ സ്ഥലം മാറ്റങ്ങൾ എത്രയാണ് ; ആയത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;

(സി)  സ്ഥലം മാറ്റ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് എത്ര ഉദ്യോഗസ്ഥർ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുൻപാകെ കേസുകൾ നൽകിയിട്ടുണ്ടെന്നും എത്ര കേസുകളിൽ സ്റ്റേ ഉത്തരവ് അനുവദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ പേര്, വകുപ്പ്, ജോലിചെയ്തിരുന്ന തസ്തിക ,സ്ഥലം മാറ്റപ്പെട്ട തസ്തിക , കേസ് നമ്പർ, സ്റ്റേ ഉത്തരവ് തിയതി എന്നിവ സഹിതം വ്യക്തമാക്കാമോ;

(ഡി)  ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പൊതുവായ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തും എന്ന് ഉറപ്പുവരുത്തുമോ ?

കേരള പി.എസ്സ്.സി. നിയമനങ്ങള്‍

17  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2016-2021, 2021-2026 സര്‍ക്കാരുകളുടെ കാലയളവില്‍ സംസ്ഥാനത്ത് കെ. പി. എസ്സ്. സി മുഖേന എത്ര നിയമനങ്ങള്‍ നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതിലെ കാലതാമസം

18   പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2016-17 നു ശേഷം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ജുഡീഷ്യല്‍ കമ്മീഷനുകൾ, ക്ഷേമനിധികള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സർവ്വകലാശാലകൾ എന്നിവയില്‍ ഏതെല്ലാം സ്ഥാപനങ്ങളിലെ ഏതെല്ലാം തസ്തികകളിലെ നിയമനങ്ങളാണ് പി.എസ്.സി.-യ്ക്ക് വിട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ; അപ്രകാരം എത്ര നിയമനങ്ങൾ പി.എസ്.സി. വഴി നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  പി. എസ്. സി.-യ്ക്ക് നിയമനങ്ങള്‍ വിട്ടു നല്‍കിയിട്ടും സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിലെ കാലതാമസം കാരണം ഏതെല്ലാം സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പി. എസ്. സി. മുഖേന ഇപ്പോഴും നികത്താന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കാമോ; വിശേഷാല്‍ ചട്ടങ്ങളും നിയമന ചട്ടങ്ങളും തയ്യാറാക്കി സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വകുപ്പ് തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ;

(സി)  സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധികള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സർവ്വകലാശാലകൾ എന്നിവയില്‍ നിയമന ചട്ടങ്ങള്‍, വിശേഷാല്‍ ചട്ടങ്ങള്‍ എന്നിവ തയ്യാറാക്കാത്തതിനാല്‍ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ല എന്നത് പരിശോധിക്കുമോ; വിശദമാക്കാമോ?

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് നല്‍കിയ കരാറുകളുടെ വിവരം

19  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് എത്ര പ്രവൃത്തികളുടെ കരാര്‍ നല്‍കിയിട്ടുണ്ട്; വകുപ്പുകളും സ്ഥാപനങ്ങളും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ, ഇതില്‍ പൂര്‍ത്തിയായതും ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതുമായ കരാറുകളുടെ എണ്ണം എത്ര, വിശദാംശം ലഭ്യമാക്കാമോ;

(ബി)  എത്ര രൂപയുടെ കരാറുകളാണ് നല്‍കിയിട്ടുള്ളത് എന്നതിന്റെ വകുപ്പുകളും സ്ഥാപനങ്ങളും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ആകെ എത്ര രൂപയുടെ കരാറുകളാണ് നല്‍കിയിട്ടുള്ളത് വ്യക്തമാക്കുമോ?

അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍

20  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനും ഭരണ നേതൃത്വത്തിലുള്ളവര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച ഏതെങ്കിലും ഓള്‍ ഇന്‍ഡ്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(സി)  ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

..എസ്. ഉദ്യോഗസ്ഥരുടെ നിയമനം

21  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ഐ..എസ്. ഉദ്യോഗസ്ഥരെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റി പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ഇങ്ങനെ നിയമിച്ച ഐ..എസ്. ഉദ്യോഗസ്ഥരിൽ കോടതിയുമായി ബന്ധപ്പെട്ട നിയമനടപടി നേരിടുന്നവരുണ്ടോ എന്ന് വിശദമാക്കാമോ;

(സി)  അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു വരുന്നു എന്ന് വിശദമാക്കാമോ;

(ഡി)  നിരന്തര വിവാദങ്ങളിൽ ഏർപ്പെടുകയും ഗുരുതര അച്ചടക്ക ലംഘനം നടത്തുകയും ചെയ്ത ഉദ്യോഗസ്ഥരെ വീണ്ടും ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?

മഞ്ചേശ്വരം മണ്ഡലം - റെസ്റ്റ് സ്റ്റോപ്പ് പദ്ധതി

22  ശ്രീ. . കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ്ങ് കമ്പനിയെ നിര്‍മ്മാണ പരിപാലന ചുമതല ഏൽപിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ ഹൊസങ്കടിയിൽ സ്ഥാപിക്കുന്ന റെസ്റ്റ് സ്റ്റോപ്പ് പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ കാര്യങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും പ്രസ്തുത പദ്ധതി കൊണ്ടുള്ള ഭൗതിക സാമ്പത്തിക നേട്ടങ്ങൾ എന്തൊക്കെയെന്നും വിശദമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിയുടെ നിർവ്വഹണ രീതി, ടെണ്ടർ സംബന്ധിച്ച വിശദാംശം, ഏത് രീതിയിലാണ് ടെണ്ടർ ചെയ്തത് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;

(ഡി)  പ്രസ്തുത പദ്ധതിക്കായി എത്ര ഏക്കർ സർക്കാർ ഭൂമിയാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഭൂമി കൈമാറ്റം സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ;പ്രസ്തുത പദ്ധതി എന്ന് പൂർത്തീയാകുമെന്ന് അറിയിക്കുമോ;

()  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് കരാര്‍ നൽകിയതെന്നും ഏതൊക്കെ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് താല്പര്യം അറിയിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

ജവഹർലാൽ നെഹ്റു സയൻസ് സെന്ററുകൾ

23  ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് ജവഹർലാൽ നെഹ്റു സയൻസ് സെന്ററുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കേരള പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍

24  ശ്രീ. . പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  25.05.2026 ന് കാലാവധി പൂര്‍ത്തിയായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ആയത് എന്തായിരുന്നുവെന്നും പ്രസ്തുത തീയതി മുതല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന്റെ ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും നടപടി‍

25  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പി.എസ്.സി.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനങ്ങള്‍ നടത്തുന്നതിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പി.എസ്.സി.യുടെ പരീക്ഷാനടപടികളിലും നിയമനപ്രക്രിയയിലും കാലാനുസൃതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ?

ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടപടി

26  ശ്രീ. വി. ടി. ബൽറാം
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കുന്നതിനും അവയുടെ ആഘാതം കുറയ്ക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി കാലാവസ്ഥാ പ്രവചനങ്ങളും ദുരന്തമുന്നറിയിപ്പുകളും യഥാസമയം ലഭ്യമാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)  ദുരന്തസാധ്യതാ പ്രദേശങ്ങളെ കണ്ടെത്തുന്നതിനും, മുന്‍കരുതലുകള്‍ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നു വ്യക്തമാക്കാമോ ;

(സി)  സംസ്ഥാനത്ത് സമഗ്രവും, കാലാനുസൃതമായി പരിഷ്കരിച്ചതും ആധുനിക സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതുമായ ദുരന്തനിവാരണ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുവാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാസഹായം

27  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ സഹായമായി 2026 മെയ് 19 മുതല്‍ ജൂണ്‍ 10 വരെ എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)  എത്ര അപേക്ഷകര്‍ക്കാണ് ഈ തുക അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;

(സി)  2026 മെയ് 19 ന് മുന്‍പ് ലഭ്യമായിട്ടുള്ള അപേക്ഷകളിൽ എത്ര അപേക്ഷകര്‍ക്കാണ് ഇനി തുക അനുവദിക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി)  2026 മെയ് 19 മുതല്‍ ജൂണ്‍ 10 വരെ പുതിയ അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എണ്ണം വ്യക്തമാക്കാമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം.ഡി.ആർ.എഫ്.) നിന്നുമുള്ള ധനസഹായം

28  ശ്രീ. പി. . മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം.ഡി.ആർ.എഫ്.) നിന്നും ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ;എങ്കിൽ ആയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായത്തിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിലായി എത്ര തുക ധനസഹായമായി അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(സി)  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായ വിതരണത്തിലെ മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

29  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമായി തൃശ്ശൂര്‍,തലപ്പിള്ളി താലൂക്കുകളിലെ ഓരോ വില്ലേജുകളിലും എത്ര അപേക്ഷകളിലായി ആകെ എത്ര തുക അനുവദിച്ചുവെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ;

(ബി)  ഓണ്‍ലൈനായും സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് വഴി ഓഫ്‍ലൈനായും അപേക്ഷകള്‍ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായവും, അപകട മരണത്തിന് ആശ്രിതര്‍ക്കുള്ള ധനസഹായവും അനുവദിക്കുന്ന നിലവിലെ രീതി തന്നെ സംസ്ഥാന സര്‍ക്കാര്‍ തുടരുമോ; വിശദമാക്കാമോ

വ്യോമയാന വികസനത്തിന്‌ കർമ്മപദ്ധതി

30  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് സമഗ്ര വ്യോമയാന വികസനത്തിന്‌ എന്തെല്ലാം കർമ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

മെട്രോ റെയില്‍ ആരംഭിക്കാന്‍ നടപടി

31  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഗതാഗത കുരുക്ക് രൂക്ഷമായ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ മെട്രോ റെയില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)  എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി)  ഇല്ലെങ്കില്‍ പ്രസ്തുത ജില്ലകളിൽ മെട്രോ റെയില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?

കൊച്ചി മെട്രോ

32   പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ നിലവില്‍ പ്രതിമാസ നഷ്ടത്തിലാണോ; എങ്കില്‍ നഷ്ടം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)  കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഓരോ സാമ്പത്തിക വര്‍ഷവും ഉണ്ടായ പ്രവര്‍ത്തന നഷ്ടത്തിന്റെയും ലാഭത്തിന്റെയും വിശദാംശം നല്‍കുമോ;

(സി)  കൊച്ചി മെട്രോ മൂലമുണ്ടായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ സുല്‍ത്താന്‍ കനാല്‍ സംരക്ഷണ പ്രവൃത്തികളുടെ പുരോഗതി

33  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കല്ല്യാശ്ശേരി മണ്ഡലത്തിലെ സുല്‍ത്താന്‍ കനാല്‍ സംരക്ഷണ പ്രവൃത്തിയുടെ പുരോഗതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ ?

പി.ആര്‍.ഡി.യിലെ പുറംകരാറുകൾ

34  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ പദ്ധതികളുടേയും ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളുടേയും പ്രചരണത്തിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പിനു പുറമേയുള്ള ഏതെങ്കിലും ഇവന്റ് മാനേജ്മെൻറ് /പരസ്യ സ്ഥാപനങ്ങൾക്ക് കരാറുകള്‍ നല്‍കിയിരുന്നോ; വിശദമാക്കാമോ;

(ബി)  ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാര്‍ നൽകുന്നതിന് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ; കരാര്‍ ലഭിച്ച സ്ഥാപനത്തിന്റെയും ഉടമയുടെയും വിവരങ്ങൾ ലഭ്യമാക്കാമോ;

(സി)  കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ റീലുകൾ/സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ, പത്രങ്ങൾ, പോസ്റ്ററുകൾ, ഹോർഡിംഗുകൾ എന്നിവയിലൂടെ പരസ്യം നൽകിയ ഇനത്തിൽ ആകെ ചെലവായ തുക എത്രയാണെന്നു വ്യക്തമാക്കാമോ?

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍

35  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാനുളള പ്രായം 60 വയസ്സ് ആകണമെന്ന നിയമം മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ മിനിമം അഞ്ച് വര്‍ഷം ക്ഷേമനിധി തുക അടച്ചവരും പ്രവാസ ജീവിതം അവസാനിപ്പിച്ചവരുമായ പ്രവാസികള്‍ക്ക് പ്രായഭേദമന്യേ ക്ഷേമനിധി പെന്‍‍ഷന്‍ ലഭിക്കുന്ന രീതിയില്‍ നിയമം മാറ്റുന്ന കാര്യം പരിഗണിക്കുമോ?

നോർക്ക - ഹെല്പ് ഡെസ്ക്

36  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധപ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോർക്ക എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇതിനായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടോ;

(ബി)  എങ്കിൽ അതിന്റെ പ്രവർത്തനങ്ങൾ വിശദമാക്കാമോ?

അച്ചടി വകുപ്പിൽ ഓൺലൈൻ സംവിധാനം

37  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സ്റ്റേഷനറി വകുപ്പിൽ സർക്കാർ ഓഫീസുകൾക്കുള്ള സ്റ്റേഷനറി ഇനങ്ങൾ വിതരണം ചെയ്യുന്നതിന് നടപ്പിലാക്കിയ ഓൺലൈൻ സംവിധാനമായ ഇ-മിസ്റ്റ് മാതൃകയിൽ ജില്ലാ ഫോറം സ്റ്റോറുകളിൽ നിന്നും വിവിധ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്ന രജിസ്റ്ററുകളും ഫോമുകളുടേയും വിതരണം ഓൺലൈൻ മുഖേനയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;

(ബി)  ഗസറ്റ് വിജ്ഞാപനവുമായി ബന്ധപ്പെട്ട അച്ചടി വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ ഫോറം സ്റ്റോറുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(സി)  സർക്കാർ ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നതിനുശേഷം നിലവിൽ ഏതെല്ലാം കോമൺ രജിസ്റ്ററുകളും ഫോമുകളുമാണ് ഉപയോഗിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  2026 ജനുവരിയിൽ വിവിധ സർക്കാർ ഓഫീസുകളിലേക്കാവശ്യമായ ഫോമുകളും രജിസ്റ്ററുകളും അച്ചടിച്ച് ഫോറം സ്റ്റോർ മുഖേന വിതരണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേസിൽ സി. ബി. . അന്വേഷണം

38  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള അന്വേഷിക്കാന്‍ സി.ബി..യെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  സി. ബി. . അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

കളിമണ്‍പാത്ര നിര്‍മാണ സമുദായത്തിന് സംവരണം

39  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് കളിമണ്‍പാത്ര നിര്‍മ്മാണ സമുദായത്തിന് ഹയര്‍ സെക്കന്ററി, പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം പോലെ എല്ലാ കോഴ്സുകളിലും നിലവില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മറ്റു കോഴ്സുകള്‍ക്കുകൂടി പ്രസ്തുത സംവരണം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ഇടുക്കി പാക്കേജ്

40  ശ്രീ. അപു ജോൺ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി എത്ര പ്രവൃത്തികൾക്കാണ് നാളിതുവരെ ഭരണാനുമതി നൽകിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഇതിൽ എത്ര പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(സി)  ഇടുക്കി പാക്കേജിനായി എത്ര തുകയാണ് നാളിതുവരെ നീക്കിവെച്ചത്; വിശദമാക്കാമോ;

(ഡി)  തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും ഏതൊക്കെ പ്രവൃത്തികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയെന്താണെന്നും വിശദമാക്കാമോ?

താല്ക്കാലിക/കരാർ നിയമനങ്ങള്‍

41  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 ജൂൺ മാസം മുതൽ 2026 ഏപ്രിൽ മാസം വരെ പി.എസ്.സി വഴി നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ;

(ബി)  2021-26 കാലയളവിൽ പി.എസ്.സി-ക്ക് വിട്ട തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, കരാർ അടിസ്ഥാനത്തിലും ദിവസവേതന അടിസ്ഥാനത്തിലും എത്രപേരെ നിയമിച്ചിട്ടുണ്ട്; ഇതിനായി ഖജനാവിൽ നിന്നും പ്രതിമാസം എത്ര തുക ചെലവഴിച്ചിരുന്നു; വിശദാംശങ്ങൾ നൽകാമോ;

(സി)  ഇത്തരത്തിൽ താല്ക്കാലികമായി നിയമിക്കപ്പെട്ട എത്രപേരെയാണ് സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയത്; ഇതിനായി പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  കരാർ നിയമനങ്ങൾ വർദ്ധിച്ചതുമൂലം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ പോയ ഉദ്യോഗാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍

42  ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എം. റഹ്മത്തുളള
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)  ഇവ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)  വയോജനങ്ങളിലെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വാക്സിന്‍ നല്‍കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?

ശബരി റെയിൽ പാത പൂർത്തീകരണം

43  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ശബരി റെയിൽ പാത പൂർത്തീകരണം സാധ്യമാക്കാനായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമാക്കാമോ?

മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

44  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിയിൽ ഏതൊക്കെ ആശുപത്രികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഏതൊക്കെ ചികിത്സയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതെന്നും വിശദമാക്കാമോ;

(സി)  പദ്ധതി നടത്തിപ്പ് ഏതു ഇൻഷുറൻസ് കമ്പനിക്കാണ് നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  പദ്ധതി പ്രകാരം അനുവദിക്കുന്ന തുക യഥാസമയം ആശുപത്രികൾക്ക് മാറി നൽകുന്നില്ല എന്ന പരാതിയും , അനുവദിക്കുന്ന തുക സംബന്ധിച്ച് ജീവനക്കാർക്കുള്ള പരാതിയും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ ;

()  പ്രസ്തുത പദ്ധതി സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?

സാമ്പത്തിക സ്ഥിതി വിലയിരുത്തല്‍ റിപ്പോര്‍ട്ട്

45  ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധനവകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളെ കുറിച്ച് വിശദമാക്കാമോ;

(ബി)  വിവിധ വകുപ്പുകളുടെ പദ്ധതി വിഹിതം എത്രത്തോളം വിനിയോഗിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി സംബന്ധിച്ച് സമഗ്ര വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെങ്കിൽ ആയത് വിശദമാക്കാമോ;

(ഡി)  ഈ സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക ബാധ്യത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

മുന്‍ സർക്കാർ പരസ്യ ഇനത്തിൽ ചിലവഴിച്ച തുക

46  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാറിന്റെ കാലത്ത് വിവിധ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും വേണ്ടി പി. ആർ. ഡി. മുഖേനെയും കിഫ്‌ബി മുഖേനെയും ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  പരസ്യങ്ങൾ നൽകിയ വകയിൽ വിവിധ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തുക കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ ?

പരപ്പനങ്ങാടി എൽ.ബി.എസ്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്ഥാപന ഫണ്ട്

47  ശ്രീ. പി .എം. . സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് സ്വന്തം ഭൂമിയും കെട്ടിടവും ലഭ്യമാക്കുന്നതിന് 130 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ആയതിൽ മറ്റൊരു ഉത്തരവു പ്രകാരം ഒരു കോടി രൂപ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ബാക്കിയുള്ള 129 കോടി രൂപയുടെ അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  പരപ്പനങ്ങാടി എൽ.ബി.എസ്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പദ്ധതിയ്ക്ക് അനുവദിച്ച 130 കോടി രൂപ പൂർണമായും സ്ഥാപനത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

ആലത്തൂര്‍ മണ്ഡലത്തില്‍ സേതുബന്ധന്‍ സി.ആര്‍..എഫ് പദ്ധതി

48  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2022-23 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ സി.ആര്‍..എഫ് (സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട്) പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തില്‍ ഗായത്രി നദിക്ക് കുറുകെ വെങ്ങാനൂര്‍ പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ ;എത്ര രൂപയുടെ പദ്ധതിയാണ് ഇതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകുമെന്നു വ്യക്തമാക്കാമോ ; അതിനായി എന്തൊക്കെ നടപടിക്രമങ്ങളാണ് ഇനിയും അവശേഷിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

ആലത്തൂര്‍ നിയോജക മണ്ഡലത്തിനായി അനുവദിച്ച പദ്ധതികള്‍

49  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 മുതല്‍ 2025 വരെയുള്ള സംസ്ഥാന ബജറ്റുകളിൽ ആലത്തൂര്‍ നിയോജക മണ്ഡലത്തിനായി അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; അനുവദിച്ച തുക അടക്കം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി പൂര്‍ത്തീകരണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  ഈ പ്രവൃത്തികളില്‍ ഇതുവരെയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണ് ; ഇവയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ഇനിയും എന്തൊക്കെ നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

നാട്ടിക നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവര്‍ത്തികള്‍

50  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 മുതൽ 2026 വരെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നാട്ടിക നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക അനുവദിച്ച പ്രവര്‍ത്തികള്‍ ഏതെല്ലാമെന്നും ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലെ പുരോഗതിയും തരം തിരിച്ചു വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

കേന്ദ്ര സർക്കാരിൽ നിന്നും വിവിധ പദ്ധതികൾക്ക് അനുവദിച്ച തുക

51  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കഴിഞ്ഞ 10 വർഷത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ഏതെല്ലാം പദ്ധതികൾക്ക് തുക അനുവദിച്ചുവെന്നും ഓരോന്നിനും എത്ര തുക ലഭിച്ചുവെന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  കേന്ദ്ര സർക്കാരിൽ നിന്നും എന്തെങ്കിലും ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള തുക ഇനി ലഭിക്കാനുണ്ടോ; എങ്കിൽ തുക ലഭ്യമാകേണ്ട പദ്ധതികൾ, ലഭിക്കാനുളള തുക എന്നിങ്ങനെ വേർതിരിച്ച് വിശദാംശം ലഭ്യമാക്കുവാൻ സാധിക്കുമോ ;

(സി)   പ്രസ്തുത പദ്ധതികളിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനാലും കേന്ദ്രഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാത്തതിനാലും തുക ലഭിക്കാത്ത പദ്ധതികൾ ഉണ്ടോ; ഉണ്ടെങ്കിൽ ഇനം , തുക എന്നിവ വേർതിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ ?

നവകേരളസദസ്സ്

52  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നവകേരളസദസ്സിന്റെ ഭാഗമായി ഓരോ നിയമസഭാ മണ്ഡലങ്ങളിലും അനുവദിക്കപ്പെട്ട ഏഴ് കോടി രൂപയുടെ പദ്ധതികളിൽ ഭരണാനുമതി ലഭിക്കാത്ത പദ്ധതികൾക്ക് ഭരണാനുമതി നൽകുമോയെന്നു വിശദമാക്കാമോ ?

സംസ്ഥാനത്തിന്റെ പൊതുകടത്തിലുണ്ടായ വർദ്ധനവ്

53  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()   2016-2021,2021-2026 കാലയളവിൽ സംസ്ഥാനത്തിന്റെ പൊതുകടം എത്ര രൂപയായാണ് വർധിച്ചത് എന്ന് വിശദമാക്കാമോ ; വര്‍ദ്ധനവിന്റെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)   ഈ കാലയളവില്‍ കടമെടുത്ത തുകയിൽ വികസന പ്രവർത്തനങ്ങൾക്കും ദൈനംദിന ചെലവുകൾക്കും വിനിയോഗിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയിലുണ്ടായ വര്‍ദ്ധനവ് എത്രയാണ്; വര്‍ദ്ധനവിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തിന്റെ കടം-ജി.ഡി.പി. അനുപാതത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് എത്രയാണെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

()  കിഫ്ബി ഉൾപ്പെടെയുള്ള മറ്റ് ഓഫ്-ബജറ്റ് വായ്പകൾ കൂടി ചേർത്തുള്ള സംസ്ഥാനത്തിന്റെ നിലവിലെ കടബാധ്യത എത്രയായാണ്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(എഫ്)   വിവിധ പദ്ധതികളിലായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് പൂർണമായും വിനിയോഗിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; ഇപ്രകാരം വിനിയോഗിക്കാതെ വന്ന ഫണ്ടില്‍ തിരികെ ലഭിക്കാത്ത വിധം നഷ്ടമായ ആകെ തുക എത്രയാണ്; ഏതൊക്കെ പദ്ധതികളിലായി എത്ര രൂപ വീതം നഷ്ടമായി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍

54  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നിലവിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനും അനുബന്ധ ഒരുക്കങ്ങള്‍ക്കുമായി ചെലവായ തുക ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം വിവിധ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിന് എത്ര തുക വീതം അനുവദിച്ചുവെന്ന് തരം തിരിച്ചു വ്യക്തമാക്കാമോ;

(സി)  മന്ത്രിമാരുടെ ഔദ്യോഗിക വസതിയികളിലേയ്ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

അഴീക്കോട് മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികള്‍

55  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  അഴീക്കോട് മണ്ഡലത്തില്‍ 2022 മുതൽ 2026 വരെയുള്ള വര്‍ഷങ്ങളില്‍ ബജറ്റില്‍ ഇരുപത് ശതമാനം അനുവദിച്ച പ്രവൃത്തികളും ആയതിന്റെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

(ബി)  ഏതെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനോ പൂര്‍ത്തിയാക്കുന്നതിനോ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;

ധവള പത്രം

56  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിലെ പ്രധാന കണ്ടെത്തലുകളും സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ (പി.എസ്.) പുനരുദ്ധരിക്കുന്നതിനായി ധവളപത്രം മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)  പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം വലിയ തോതിൽ വർദ്ധിച്ചതായി ധവളപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള സാഹചര്യത്തിൽ, സാമ്പത്തികമായി നിലനിൽപ്പില്ലാത്ത 'നോൺ-സ്ട്രാറ്റജിക്' സ്ഥാപനങ്ങളിൽ ഡിസ്‌ ഇൻവെസ്റ്റ്‌മെന്റ്, ലയനം, പുനഃക്രമീകരണം തുടങ്ങിയ നടപടികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(സി)  കെ.എസ്.ആർ.ടി.സി., കെ.എസ്..ബി., വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുജനസേവനസ്ഥാപനങ്ങൾ ഖജനാവിന് ബാധ്യതയാകാത്ത രീതിയിൽ അവയെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ടി എന്തൊക്കെ അടിയന്തര പരിഷ്കരണങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  പ്രസ്തുത സ്ഥാപനങ്ങളുടെ പരിഷ്കരണ വേളയിൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷയും ജീവനക്കാരുടെ ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

ധവള പത്രം

57  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ ആകെ കടബാധ്യത അഞ്ച് ലക്ഷം കോടി രൂപ കടന്നതായും റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രതിബദ്ധതാ ചെലവുകൾ (കമ്മിറ്റഡ് എക്സ്പെന്റീച്ചര്‍) ക്കായി വിനിയോഗിക്കുന്നതായി ധവളപത്രത്തിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;

(ബി)  ബഡ്ജറ്റിന് പുറത്തുള്ള കടമെടുപ്പുകൾവഴി മുൻകാലങ്ങളിൽ ഉണ്ടായ സുതാര്യതക്കുറവും സാമ്പത്തിക ബാധ്യതയും പരിഹരിക്കാൻ കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ ഘടനയിലും പ്രവർത്തനത്തിലും എന്തൊക്കെ മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  റവന്യൂ വരുമാനത്തിന്റെ എഴുപത്തിയേഴ് ശതമാനത്തോളം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നതുവഴി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് (മൂലധന ചെലവ് ) പണം തികയാതെ വരുന്നത് പരിഹരിക്കുന്നതിനായി, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വരുമാന വർദ്ധനവിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി

58  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് അവലോകനം നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;

(ബി)  സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെങ്കിൽ ആയതിന്റെ കാരണങ്ങൾ വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ പത്തുവർഷ കാലയളവിനുള്ളിൽ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർധിച്ചതിനുള്ള കാരണങ്ങൾ പരിശോധിക്കുമോ; വ്യക്തമാക്കാമോ;

(ഡി)  സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന മാർഗ്ഗങ്ങളെന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക കുടിശ്ശിക

59  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ വിവിധ ആരോഗ്യസുരക്ഷാ പദ്ധതികള്‍, ഉച്ചഭക്ഷണ പദ്ധതി, സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള തുക, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും, ലൈഫ് പദ്ധതി, മറ്റ് പദ്ധതികൾ എന്നിവ ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി എത്ര രൂപയുടെ കുടിശ്ശികയുണ്ട്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  ഈ കുടിശ്ശിക തുക സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കടം വാങ്ങിയാണ് ഈ ചെലവുകള്‍ കണ്ടെത്തേണ്ടി വരുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ ഇത് കൂടി ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച കുടിശ്ശികയുടെ കട ബാധ്യതകൂടി ഏറ്റെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ വീണ്ടും ഗുരുതരമായി ബാധിക്കുമെന്ന് കരുതുന്നില്ലേ; വ്യക്തമാക്കാമോ;

(ഡി)  ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക ഏത് തീയതി മുതലാണ് വിതരണം ചെയ്യാനുള്ളത്; എത്ര തുകയാണ് ഇതിനായി ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ;

()  2011-2016, 2016-2021 സർക്കാരുകളുടെ കാലയളവിലെ ധൂര്‍ത്തും ധനകാര്യ മാനേജ്മെന്റിലെ പിഴവുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ചതെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ കടബാധ്യത

60  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാന സർക്കാർ അടുത്ത അഞ്ച് വർഷങ്ങളിലായി അടയ്ക്കേണ്ടി വരുന്ന വിവിധ കടബാധ്യതകൾ ഏതൊക്കെയാണെന്നും ഓരോ വർഷവും എത്ര തുക വീതമാണ് വിവിധ ഇനങ്ങളില്‍ തിരിച്ചടയ്ക്കേണ്ടി വരുന്നത് എന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;

(ബി)  കിഫ്ബി, കേരള സാമൂഹ്യ സുരക്ഷ പെൻഷൻ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ മുഖേന ബജറ്റിന് പുറത്തുള്ള കടമെടുപ്പ് വഴി ഓരോ സ്ഥാപനത്തിനും നിലവിലുള്ള കടബാധ്യത എത്രയാണെന്നും, ഈ സ്ഥാപനങ്ങൾ ഓരോന്നും അടുത്ത അഞ്ച് വർഷം വിവിധ കടബാധ്യതകളുടെ ഇനത്തില്‍ തിരിച്ചടയ്ക്കേണ്ടി വരുന്ന തുക എത്ര വീതമെന്നും, സ്ഥാപനവും ഇനവും തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(സി)  നിലവിലെ സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുക, ഓരോ വര്‍ഷവും എത്ര വീതമാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ?

സംസ്ഥാനത്തിന്റെ വരുമാന അടിത്തറ വിപുലീകരണം

61  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തിന്റെ നിർബന്ധിത ചെലവുകളുടെ തോത് ഉയർന്നുനിൽക്കുന്നത്, വികസന, അടിസ്ഥാന സൗകര്യ മേഖലകളിലെ സർക്കാർ ചെലവിന്റെ ഗുണപരതയെ ദോഷകരമായി ബാധിക്കുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്തിന്റെ നിർബന്ധിത ചെലവുകളിലെ ഏത് ഇനമാണ് സാമ്പത്തിക മുൻഗണനകൾ നിശ്ചയിക്കുന്നതിന് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതെന്ന് വിശദമാക്കാമോ;

(സി)  ജി.എസ്.ഡി.പി.യുടെ ശതമാന കണക്കിൽ സംസ്ഥാനത്തിന്റെ മൂലധന ചെലവ് എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ; ഇത് ദേശീയ ശരാശരിയുമായും മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളുമായും താരതമ്യപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)  നിലവിൽ മൂലധന ചെലവ് കുറയുന്നത് ഭാവിയിലെ നികുതി വരുമാനത്തിലെ ഇടിവിനും തൽഫലമായി വീണ്ടും മൂലധനചെലവിലെ ക്ഷയത്തിനും കാരണമാകുമെന്നിരിക്കെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;

()  സംസ്ഥാനത്തിന്റെ വരുമാന അടിത്തറ വിപുലീകരിക്കുന്നതിനായി ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും സേവനമേഖലയെ വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കാമോ?

ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം

62  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ക്ഷേമപെൻഷൻ വിതരണത്തിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ കാലതാമസത്തിനിടയായ കാരണം വ്യക്തമാക്കാമോ;

(ബി)  എത്ര മാസത്തെ കുടിശ്ശികയാണ് ഇപ്രകാരം വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടായതെന്ന് അറിയിക്കുമോ;

(സി)  സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സാമ്പത്തിക പ്രതിസന്ധി മൂലം കാലതാമസം നേരിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  സർക്കാർ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ആകെ എത്ര രൂപയുടെ ആനുകൂല്യങ്ങളാണ് കുടിശ്ശികയായുള്ളത്; ഏതൊക്കെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യാതെ കുടിശ്ശികയായുള്ളത് എന്ന് വ്യക്തമാക്കാമോ?

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കർമ്മപദ്ധതി

63  ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലയളവിലെ തെറ്റായ ധനകാര്യ മാനേജ്മെന്റിന്റെയും ധൂർത്തിന്റെയും ഫലമായി സംസ്ഥാനം കടുത്ത ധനകാര്യ സമ്മർദ്ദം നേരിടുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ കഴിഞ്ഞ പത്ത് വർഷത്തെ പദ്ധതി ചെലവുകളിൽ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)  കഴിഞ്ഞ പത്ത് വർഷം പദ്ധതി ചെലവുകളിൽ വെട്ടിക്കുറവ് വരുത്തിയതിനാൽ പട്ടികജാതി, പട്ടികവർഗ്ഗ, .ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ക്ഷേമ വിഹിതത്തിൽ വലിയ കുറവ് സംഭവിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി)  വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിന് അനുയോജ്യമായ രീതിയിൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും സർക്കാരിന്റെ ബാധ്യതകളും

64  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുഖജനാവില്‍ ലഭ്യമായ തുകയും സര്‍ക്കാരിലേയ്ക്ക് വന്നു ചേര്‍ന്ന ബാധ്യതകളും കുടിശികകളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;

(ബി)  സര്‍ക്കാര്‍ സാമ്പത്തികഞെരുക്കം അഭിമുഖീകരിക്കേണ്ടിവരുമെന്ന് വിലയിരുത്തുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?

മുൻ സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി കിഫ്ബി ഫണ്ട്

65  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരസ്യം നൽകുന്നതിനായി കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഇത്തരത്തിൽ തുക ചെലവഴിക്കുന്നത് നിയമപ്രകാരം അനുവദനീയമാണോ; അല്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കിഫ്ബിയിലെ നിയമനങ്ങൾ

66  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കിഫ്ബിയിൽ നടത്തിയിട്ടുള്ള നിയമനങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇത്തരത്തിൽ കിഫ്ബിയിൽ നിയമിക്കപ്പെട്ടവർക്ക് മാനദണ്ഡം പാലിക്കാതെ ഉയര്‍ന്ന ശമ്പളം നൽകിയെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരത്തിൽ നിയമിക്കപ്പെട്ടവർക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ ഭാരിച്ച ശമ്പളം നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

കിഫ്‌ബി പദ്ധതികൾ

67  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കാസർഗോഡ് ജില്ലയിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദേശിക്കപ്പെട്ട പ്രവർത്തികൾ സംബന്ധിച്ച വിശദാംശങ്ങൾ നിയോജകമണ്ഡലം തിരിച്ച് വിശദമാക്കാമോ;

(ബി)  അവയിൽ ഏതൊക്കെ പ്രവർത്തികളാണ് പൂർത്തീകരിച്ചത് എന്ന് വിശദമാക്കാമോ;

(സി)  നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികളുടെ പുരോഗതി വിശദമാക്കാമോ;

(ഡി)  ഇനിയും നടപ്പിലാക്കാനുള്ള പ്രവർത്തികൾ സംബന്ധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് പദ്ധതി തിരിച്ച് വിശദമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ കിഫ്‌ബി പ്രവൃത്തികൾ

68  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പുനലൂർ നിയോജക മണ്ഡലത്തിൽ നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള കിഫ്‌ബി പ്രവൃത്തികൾ ഏതെല്ലാമെന്നും ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക എത്രയെന്നും വിശദമാക്കാമോ;

(ബി)  പ്രസ്തുത കിഫ്‌ബി പ്രവൃത്തികളുടെ നിർവ്വഹണ ചുമതല ആർക്കാണെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?

കിഫ്ബി വായ്പകളുടെ തിരിച്ചടവ്

69  ശ്രീ. എം. . റസാഖ് മാസ്റ്റർ
ശ്രീ. സി. കെ. കാസിം
ശ്രീ. പി. കെ. നവാസ്
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്ബി എടുക്കുന്ന വായ്പകളുടെ തിരിച്ചടവിനായി ഏതെല്ലാം രീതിയിലാണ് തുക കണ്ടെത്തുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  ബഡ്ജറ്റിന് പുറത്തുനിന്നുള്ള ഇത്തരം കടമെടുപ്പുകള്‍ക്കായി ബഡ്ജറ്റില്‍ തുക വകയിരുത്താറുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഓഫ് ബഡ്ജറ്റ് കടമെടുപ്പുമൂലം ഖജനാവിനുണ്ടാകുന്ന അധിക ബാധ്യത സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കിഫ്ബി മൂലമുണ്ടായ സാമ്പത്തിക ബാധ്യത

70  ശ്രീ. അൻവർ സാദത്ത്
ശ്രീ. നീലകണ്ഠൻ
ശ്രീ. സന്ദീപ് വാര്യർ
ശ്രീ. ടി .. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ കിഫ്ബിക്ക് നല്കിയ ആകെ തുകയെത്രയെന്ന് വ്യക്തമാക്കാമോ; കിഫ്ബിക്ക് വകയിരുത്തിയ ബജറ്റ് വിഹിതം, കിഫ്ബിക്കു വേണ്ടി എടുത്ത കടം എന്നിവയുടെ വിശദാംശങ്ങള്‍ നല്കാമോ;

(ബി)  കിഫ്ബി സി..ജി. യുടെ ഓഡിറ്റിന് വിധേയമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓഡിറ്റിലെ നിരീക്ഷണങ്ങള്‍ വിശദമാക്കാമോ;

(സി)  കിഫ്ബി വഴി സര്‍ക്കാരിനുണ്ടായ ബാധ്യതകള്‍ പരിഹരിക്കാനും കിഫ്ബി പദ്ധതി തുടരാനും ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കാമോ?

കോതമംഗലം നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ

71  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കോതമംഗലം നിയോജകമണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളും അവയുടെ നിലവിലുള്ള അവസ്ഥയും വിശദീകരിക്കാമോ;

(ബി)  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തങ്കളം - കാക്കനാട് നാലുവരിപ്പാത പൂർത്തീകരിക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന നടപടികൾ വിശദീകരിക്കാമോ?

കിഫ്ബി ഫണ്ട് വിതരണത്തിലെ അസന്തുലിതാവസ്ഥയും അടിസ്ഥാനസൗകര്യ വികസനവും

72  ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ച തുകയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണോ; വ്യക്തമാക്കാമോ;

(ബി)  കിഫ്‌ബി പദ്ധതികളിലെ ഫണ്ട് വിതരണത്തില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള അസന്തുലിതാവസ്ഥയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് അർഹമായ വിഹിതം നിഷേധിക്കപ്പെട്ടു എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതിയും വ്യക്തമാക്കാമോ;

(സി)  അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യവികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് നടപടികളാണ് പരിഗണനയില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  കിഫ്ബിയുടെ സാമ്പത്തിക പദവിയിലും അധികാരപരിധിയിലും എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആ മാറ്റങ്ങള്‍ എത്രത്തോളം ഗുണകരമാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ

73  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ; പദ്ധതിയിൽ ഉൾപ്പെട്ട പെരുമ്പാവൂർ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?

ആലത്തൂര്‍ ബൈപ്പാസ് നിര്‍മ്മാണം

74  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ആലത്തുര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ പദ്ധതികളാണ് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് ഏന്ന് വ്യക്തമാക്കാമോ;

(ബി)  ഈ പദ്ധതി കിഫ്ബി മുഖേനയാണോ നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  നിലവില്‍ ഇതുവരെ ഏതൊക്കെ പ്രവൃത്തികള്‍ക്കായി എത്ര രൂപയുടെ ഭരണാനുമതി പുറപ്പെടുവിച്ചിട്ടുണ്ട് ഏന്ന് വ്യക്തമാക്കാമോ;

(ഡി)  പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;

()  കിഫ്ബി മുഖേന ഇനിയും എത്ര രൂപയുടെ ധനസഹായമാണ് ടി പദ്ധതിക്ക് ലഭിക്കുവാനുള്ളത് ഏന്ന് വ്യക്തമാക്കാമോ?

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ

75  ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ

76  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)  ഏതെല്ലാം പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; അംഗീകാരം നല്‍കാനുള്ള പ്രവൃത്തികൾ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;

(സി)  ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

തൃശ്ശൂര്‍ ജില്ലയില്‍ കിഫ്‌ബി മുഖേന നടപ്പിലാക്കിയ പദ്ധതികൾ

77  ശ്രീ. . സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തൃശ്ശൂര്‍ ജില്ലയില്‍ കിഫ്‌ബി മുഖേന നടപ്പിലാക്കിയ പദ്ധതികളില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളതും, പ്രാരംഭ ദിശയില്‍ തന്നെ അവശേഷിക്കുന്നതുമായ ഏതെല്ലാം പദ്ധതികളാണ് ഉള്ളതെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ;

(ബി)  സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കിഫ്‌ബി-യെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

കിഫ്‌ബി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷണം

78  ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2016-2021, 2021-2026 സർക്കാരുകളുടെ കാലഘട്ടത്തിൽ കിഫ്‌ബി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കുമോ;

(ബി)  കിഫ്‌ബിയിൽ ക്രമക്കേട്, ഫണ്ട്‌ വകമാറ്റൽ, ബന്ധു നിയമനം, ധൂർത്ത് എന്നിവ നടന്നതായുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമോ;

(സി)  മസാല ബോണ്ട് വിതരണ ചെലവുകൾ, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴിയുള്ള കൺസൾട്ടൻസി പേയ്‌മെന്റുകൾ, വായ്പയെടുത്ത ഫണ്ടുകൾ ബാങ്കുകളിൽ തന്നെ തിരികെ നിക്ഷേപിച്ച സംഭവങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിങ് നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?

കിഫ്‌ബി പദ്ധതികള്‍

79  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്‌ബി പദ്ധതികൾ ഏതൊക്കെ സ്ഥാപനങ്ങൾ മുഖേനയാണ്‌ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) കിഫ്‌ബി പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനു കില-യ്ക്കുള്ള സാങ്കേതിക പരിചയം എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  കിഫ്‌ബി പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര ജീവനക്കാർ കില-യിൽ ജോലി ചെയ്യുന്നുണ്ട്; ഇവരുടെ നിയമനരീതി എങ്ങനെയാണെന്നും ഇവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഇനത്തിൽ എത്ര രൂപ ചിലവ് വരുന്നുണ്ടെന്നും വ്യക്തമാക്കാമോ?

വളാഞ്ചേരി നഗരസഭാ കെട്ടിട നിർമ്മാണം

80   പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭാ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികളാണ് അവശേഷിക്കുന്നതെന്ന് അറിയിക്കുമോ; പ്രവൃത്തി എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വികരിക്കുമോ?

കുറ്റ്യാടി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ

81  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കുറ്റ്യാടി മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളിൽ നിർമ്മാണം തുടങ്ങിയവയും ഇനി തുടങ്ങാനുള്ളതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  നിർമ്മാണം തുടങ്ങിയവയുടെ പുരോഗതി വിശദമാക്കാമോ;

(ഡി)  നിർമ്മാണം തുടങ്ങിയവ വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിർമ്മാണം ആരംഭിക്കാത്തവ വേഗത്തിൽ ആരംഭിക്കുന്നതിനുമുളള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പതിനാറുങ്ങൽ വെന്നിയൂർ ബൈപ്പാസ് റോഡ് നിർമ്മാണം

82  ശ്രീ. പി .എം. . സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പതിനാറുങ്ങൽ വെന്നിയൂർ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് കിഫ്‌ബി ബോർഡിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ അനുമതി ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസൽ ടി പദ്ധതിയുടെ നിർവഹണ ഏജൻസിയായ കെ.ആര്‍.എഫ്.ബി.(കേരള റോഡ് ഫണ്ട് ബോര്‍ഡ്) കിഫ്‌ബിയിൽ സമർപ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍

83  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്ബി ധനസഹായത്തോടെ പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, പുതുക്കാട് -മുപ്ലിയം ‌- കോടാലി റോഡ്, മലയോര ഹെെവേ വിളങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഭാഗം, നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)  ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവ ഏതെല്ലാമാണ്; അവയുടെ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കുന്നതിനും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

തലശ്ശേരി നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍

84  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തലശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരമുള്ള പദ്ധതികളിൽ ഇനീയും പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ആയതിന്റെ തുകയുള്‍പ്പെടെ വ്യക്തമാക്കാമോ;

(ബി)  ഈ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഇതുവരെ എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്‌; ആയത് പൂര്‍ത്തീകരിക്കുന്നതിന് ഇനിയും എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്ന് ക്രമംതിരിച്ച് വ്യക്തമാക്കാമോ?

മുതലമട മാംഗോ ഹബ്ബ്

85  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങൾക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

നാട്ടിക നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്

86  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021-26 കാലയളവില്‍ നാട്ടിക നിയോജക മണ്ഡലത്തില്‍ എം.എല്‍..യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ പുരോഗതി എന്താണെന്നും വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

മാനന്തവാടി മണ്ഡലത്തിൽ എം.എല്‍.. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികൾ

87  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സര്‍ക്കാരിന്റെ കാലത്ത് മാനന്തവാടി നിയോജകമണ്ഡലത്തില്‍ എം.എല്‍.. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ,

(ബി)  ഓരോ പ്രവ‍ൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

തിരുവല്ല നിയോജക മണ്ഡലത്തിലെ പദ്ധതികള്‍

88  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021-22 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ തിരുവല്ല നിയോജകമണ്ഡലത്തിൽ ആസ്തി വികസന ഫണ്ട്, സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ട് തുടങ്ങിയവയിൽ എത്ര രൂപ അനുവദിച്ചു; ചെലവായ തുകയുടെ വിവരങ്ങളും പ്രസ്തുത പദ്ധതികളുടെ പട്ടിക തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കാമോ?

അഴിക്കോട് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് പ്രവൃത്തികള്‍

89  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  അഴിക്കോട് മണ്ഡലത്തില്‍ 2024-25, 2025-26 സാമ്പത്തിക വർഷത്തിൽ എം.എല്‍..യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവില്‍ ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ?

നെന്മാറ നിയോജക മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്

90  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നെന്മാറ നിയോജക മണ്ഡലത്തിന് അനുവദിച്ച ആസ്തിവികസന ഫണ്ട് മുഖേന നടത്തിയ പ്രവൃത്തികളുടെ ടെൻഡർ-സേവിംഗ്സ് ഇനത്തിൽ എത്ര തുകയാണ് ബാക്കിയുള്ളതെന്ന് വിശദമാക്കുമോ?

തലശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ..യുടെ ആസ്തി വികസന ഫണ്ട്

91  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2023-24, 2024-25 കാലയളവില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ..യുടെ ആസ്തി വികസന ഫണ്ടിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് പ്രത്യേകാനുമതി നൽകാനുള്ളതെന്നും പ്രത്യേകാനുമതി നൽകുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

തലശ്ശേരി നിയോജക മണ്ഡലം എം.എൽ..യുടെ ആസ്തി വികസന ഫണ്ട്

92  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തലശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.-യുടെ ആസ്തിവികസന ഫണ്ടിൽ, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ എന്തൊക്കെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാകാനുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടി ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആയത് പൂർത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഉള്ളതെന്നും ഓരോന്നും പ്രത്യേകം വ്യക്തമാക്കാമോ?

അഴീക്കോട് മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്

93  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.. യുടെ ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് ശിപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ ഫിനാന്‍സ് നോഡല്‍ - സി, നോഡല്‍ - ബി എന്നീ സെക്ഷനുകളില്‍ പ്രത്യേകാനുമതിക്കായുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

(ബി)  ഇവയ്ക്ക് പ്രത്യേകാനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കുമോ?

നാട്ടിക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ

94  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()   മുൻ സര്‍ക്കാരിന്റെ കാലത്ത് നാട്ടിക നിയോജക മണ്ഡലത്തില്‍ എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

മാനന്തവാടി മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവ‍ൃത്തികള്‍

95  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സര്‍ക്കാരിന്റെ കാലയളവില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവ‍ൃത്തികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി)  ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലെയ്സിന്റെ (ജി..എം) അപ്രായോഗികത

96  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലെയ്സിന്റെ (ജി..എം.) പോർട്ടലിൽ നിന്ന് തന്നെ വാങ്ങണം എന്നുള്ള നിർദ്ദേശം മൂലം എം.എൽ..യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്കുള്ള വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ പ്രസ്തുത പോർട്ടലിൽ ലഭ്യമല്ലാത്തതിനാൽ അവ വിതരണം ചെയ്യുന്നതിനുള്ള തടസ്സം നീക്കുന്നതിനുള്ള നടപടി ധനവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ എന്ന് വ്യക്തമാക്കാമോ;

(ബി)  മുൻകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ടെൻഡറുകൾ ക്ഷണിച്ച് എം.എൽ..യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് ഉണ്ടാകുമോ എന്ന് വ്യക്തമാക്കാമോ;

(സി)  ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലെയ്സിന്റെ (ജി..എം.) പോർട്ടലിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റു ഉപകരണങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ കൂടുതൽ ഗുണനിലവാരത്തിലും പോർട്ടലിൽ നിഷ്കർഷിച്ചിരിക്കുന്ന വിലയേക്കാൾ കുറച്ചും പുറമേനിന്ന് വാങ്ങുവാൻ കഴിയുമെന്ന വസ്തുത ധനവകുപ്പിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)  എം.എൽ.. മാരുടെ പ്രാദേശിക വികസന നിധിയിലൂടെ ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലെയ്സിന്റെ (ജി..എം.) പോർട്ടലിൽ ലിസ്റ്റ് ചെയ്യപ്പെട്ടവ മാത്രമേ ലഭ്യമാക്കാവൂ എന്ന നിർദ്ദേശം പ്രാദേശിക വികസന നിധിയുടെ വിനിയോഗത്തിൽ പ്രായോഗികമല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

()  എം.എൽ.. മാരുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റു ഉപകരണങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ച് ഫലപ്രദമായി നടപ്പിലാക്കിയിരുന്ന മുൻകാല രീതികൾക്ക് മാറ്റം വരുത്തി ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലെയ്സിന്റെ (ജി..എം.) പോർട്ടലിൽ കൂടി മാത്രമേ ഇക്കാര്യങ്ങൾ നിർവഹിക്കാവൂ എന്ന നിർദ്ദേശത്തിന്റെ കാരണം വ്യക്തമാക്കാമോ?

പാറശ്ശാല നിയോജക മണ്ഡലത്തിലെ പ്രവൃത്തികള്‍

97  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പാറശ്ശാല നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എം.എൽ.. ആസ്തി വികസന ഫണ്ട് (അസറ്റ് ഡവലപ്മെന്റ് ഫണ്ട്), പ്രാദേശിക വികസന ഫണ്ട് (ലോക്കല്‍ ഡവലപ്മെന്റ് ഫണ്ട്), മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി എന്നിവ വിനിയോഗിച്ച് അനുമതി നൽകിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളിൽ ഓരോന്നിന്റെയും നിലവിലെ സ്ഥിതി (ഭരണാനുമതി / സാങ്കേതികാനുമതി / ടെൻഡർ നടപടികൾ / നിർമ്മാണത്തിൽ / പൂർത്തിയായവ) തരം തിരിച്ചു വ്യക്തമാക്കാമോ;

(സി)  അനുവദിക്കപ്പെട്ട പ്രവൃത്തികളിൽ പൂർത്തിയാകാത്തവ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും കാലതാമസത്തിനുള്ള കാരണങ്ങൾ എന്താണെന്നും തരം തിരിച്ച് വിശദമാക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്

98  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിൽ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ എത്ര രൂപയുടെ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അതിൽ എത്ര രൂപയുടെ പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

പങ്കാളിത്ത പെൻഷൻ പദ്ധതി വിഹിത

99  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()   രണ്ടായിരത്തി പതിമൂന്നിന് ശേഷം സർവീസിൽ പ്രവേശിച്ച സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് എന്താണെന്ന് അറിയിക്കാമോ;

(ബി)  പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട എത്ര ജീവനക്കാർ നിലവിൽ ഉണ്ടെന്നും പ്രസ്തുത ജീവനക്കാരുടെ പെൻഷൻ വിഹിതവും സർക്കാർ വിഹിതവും പ്രതിമാസം എത്രരൂപയാണെന്നും വ്യക്തമാക്കാമോ;

(സി)  ഇപ്രകാരം ലഭിക്കുന്ന തുക ഓരോ മാസവും എവിടെയാണ് നിക്ഷേപിക്കുന്നതെന്നും പ്രസ്തുത അക്കൗണ്ടിൽ നാളിതുവരെ എത്ര തുക നിക്ഷേപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

മെഡിസെപ്പ് പരിഷ്കരണം

100  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ഒരു സര്‍ക്കാര്‍ ജീവനക്കാരൻ മെഡിസെപ്പ് പദ്ധതിയിൽ അംഗമാകുമ്പോൾ ആ വ്യക്തിക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്ന സാഹചര്യത്തിൽ ആ കുടുംബത്തിലെ പരിരക്ഷ ലഭിക്കുന്ന മറ്റ് സര്‍ക്കാര്‍ ജീവനക്കാരിൽ നിന്നും മെഡിസെപ്പ് പ്രീമിയം ഈടാക്കുന്നത് ഒഴിവാക്കുമോ എന്ന് വ്യക്തമാക്കാമോ;

(ബി)  മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രികളിൽ നിന്ന് സർക്കാർ ജീവനക്കാർ ചികിത്സ തേടുന്നതിന് മറ്റൊരു ഇൻഷുറൻസ് പദ്ധതിയിൽ കൂടി ചേരേണ്ടി വരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ട് മറ്റ് ആരോഗ്യ ഇൻഷുറൻസുകൾ എടുത്തിട്ടുള്ളവർക്ക് മെഡിസെപ്പിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭ്യമാക്കുമോ ;

(സി)  മെഡിസെപ്പ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൂർണ്ണമായും പണരഹിത ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ ബജറ്റിൽ അനുവദിച്ച പ്രവൃത്തികൾ .

101  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  പുനലൂർ നിയോജക മണ്ഡലത്തിൽ 2021 - 22, 2022 - 23, 2023 - 24, 2024 - 25, 2025 - 26 എന്നീ സാമ്പത്തിക വർഷങ്ങളിൽ ഇരുപത് ശതമാനം തുക വകയിരുത്തി ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമെന്നും, ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക എത്രയെന്നും, നിർവ്വഹണ വകുപ്പ് ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

(ബി)  മേൽ സൂചിപ്പിച്ച സാമ്പത്തിക വർഷങ്ങളിൽ ഇരുപത് ശതമാനം തുക വകയിരുത്തി ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമെന്നും നാളിതുവരെ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത സാമ്പത്തിക വർഷങ്ങളിൽ ഇരുപത് ശതമാനം തുക വകയിരുത്തി ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികളിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കി പകരം നൽകുകയോ, പ്രവൃത്തികളുടെ പേരിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ബജറ്റ് വിഭാഗം നൽകിയിട്ടുള്ള ഉത്തരവ് ലഭ്യമാക്കാമോ?

സംസ്ഥാന സർക്കാരിന്റെ ചെലവുകൾ

102  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2011 മുതൽ 3999 വരെയുള്ള മുഖ്യ ശീർഷകങ്ങളിന്‍ കീഴിൽ 01 (ശമ്പളം) മുതൽ 99 വരെയുള്ള ഡീറ്റൈൽഡ് ശീർഷകങ്ങളിൽ 2016-2017 സാമ്പത്തിക വർഷം മുതൽ 2025-2026 വരെയുള്ള ചിലവ് തുക (charged /voted non plan/ plan) സാമ്പത്തിക വർഷം തിരിച്ച് നൽകാമോ;

(ബി)  ഏതൊക്കെ സർക്കാർ /സർക്കാർ ഇതര സാമ്പത്തിക ബാധ്യതകളുടെ പലിശയാണ് ബഡ്ജറ്റ് ചിലവിൽ ഉൾപ്പെടുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി)  2016-2017 മുതൽ 2025-2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ വിവിധ ഇനങ്ങളിലുള്ള പലിശ ഇനത്തില്‍ ചെലവായ തുക ആയതിന്റെ ഡെബിറ്റ് ശീർഷകത്തിൽ തിരിച്ച് നൽകാമോ?

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പദ്ധതികൾ

103  ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ (പത്ത് വർഷങ്ങളിൽ) കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ബഡ്ജറ്റിൽ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതികൾ ഏതൊക്കെയാണ് ; ഇവയിൽ പൂർത്തീകരിക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദീകരിക്കാമോ;

(ബി)  കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളും അവയുടെ നിലവിലുള്ള അവസ്ഥയും വിശദീകരിക്കാമോ?

കോതമംഗലം നിയോജകമണ്ഡലത്തിലെ പദ്ധതികൾ

104  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ ബജറ്റിൽ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതികൾ ഏതൊക്കെയാണ്; ഇവയിൽ പൂർത്തീകരിക്കാത്ത പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?

പെരുമ്പാവൂരിലെ പൂർത്തീകരിക്കാത്ത ബഡ്ജറ്റ് പദ്ധതികൾ

105  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കഴിഞ്ഞ പത്ത് വർഷ കാലയളവിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ബഡ്ജറ്റിൽ ഇരുപത് ശതമാനം ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതികളിൽ പൂർത്തീകരിക്കാത്ത പദ്ധതികളെ കുറിച്ച് വിശദീകരിക്കാമോ?

മാവേലിക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികൾ

106  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാന ബജറ്റില്‍ 2024-25, 2025-26, 2026-27 സാമ്പത്തിക വര്‍ഷങ്ങളില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ തല്‍സ്ഥിതി വിവരം ലഭ്യമാക്കുമാേ?

തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബജറ്റിൽ അനുവദിച്ച പദ്ധതികള്‍

107  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തലശ്ശേരി നിയോജക മണ്ഡലത്തില്‍ 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണ്‌; പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; ഓരോന്നിനും അനുവദിച്ച തുകയടക്കം വിശദമാക്കാമോ;

(ബി)  ഈ പ്രവൃത്തികളില്‍ ഇതുവരെ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കാമോ?

സാമ്പത്തിക പ്രതിസന്ധി

108  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. സേനാപതി വേണു
ശ്രീ. അബിൻ വർക്കി കോടിയാട്ട്
ശ്രീ. സി. വി. ശാന്തകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും എത്ര ദിവസം വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസസ് സംവിധാനത്തെ ആശ്രയിച്ചതായും എത്ര ദിവസം ഓവർഡ്രാഫ്റ്റിൽ ആയിരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)  തുടർച്ചയായ ഓവർഡ്രാഫ്റ്റ് നിയന്ത്രണങ്ങൾ കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടുകൾ, കരാറുകാരുടെ ബില്ലുകൾ എന്നിവ യഥാസമയം മാറാൻ കഴിയാതെ വന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

കൊണ്ടോട്ടിയില്‍ കെ.എസ്.എഫ്.. ബ്രാഞ്ച്

109  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കെ.എസ്.എഫ്.. യുടെ ബ്രാഞ്ച് കൊണ്ടോട്ടിയില്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ കെ.എസ്.എഫ്.. യുടെ ബ്രാഞ്ച് കൊണ്ടോട്ടിയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സർക്കാർ കേസുകൾക്ക് വേണ്ടി നിയമിതരായ അഭിഭാഷകർ

110  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കേരള ഹൈക്കോടതിയിൽ സർക്കാറിന് വേണ്ടി കേസുകൾ വാദിക്കാൻ 2016 മെയ് മാസം മുതൽ 2026 ഏപിൽ 30 വരെ നിയമിതരായിട്ടുള്ള പ്ലീഡർമാരുടെ വിവരവും അവർക്ക് ശമ്പള ഇനത്തിലും മറ്റുതരത്തിലും ലഭ്യമാക്കിയിട്ടുള്ള തുകയുടെ വിവരവും പ്രത്യേകം ലഭ്യമാക്കാമോ;

(ബി)  സുപ്രീം കോടതിയിൽ സർക്കാറിന് വേണ്ടി കേസുകൾ വാദിക്കാൻ 2016 മെയ് മാസം മുതൽ 2026 ഏപിൽ 30 വരെ നിയമിതർ ആയിട്ടുള്ള സർക്കാർ അഭിഭാഷകരുടെയും കൗൺസിൽമാരുടെയും വിവരവും അവർക്ക് ശമ്പള ഇനത്തിലും മറ്റുതരത്തിലും ലഭ്യമാക്കിയിട്ടുള്ള തുകയുടെ വിവരവും പ്രത്യേകം ലഭ്യമാക്കാമോ;

(സി)  സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മറ്റു കോടതികളിലും വിവിധ കേസുകൾ വാദിക്കുന്നതിന് 2016 മെയ് മാസം മുതൽ 2026 ഏപിൽ 30 വരെ സർക്കാർ നിയമിച്ചിട്ടുള്ള പബ്ലിക് പ്രോസിക്യൂട്ടർമാർ, സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ, മറ്റ് അഭിഭാഷകർ എന്നിവരുടെ വിവരവും, അവർക്ക് സർക്കാർ ശമ്പളയിനത്തിലും മറ്റ് തരത്തിലും ലഭ്യമാക്കിയിട്ടുള്ള തുകയുടെ വിവരവും പ്രത്യേകം ലഭ്യമാക്കാമോ;

(ഡി)  സർക്കാർ നിയമിച്ചിട്ടുള്ള അഭിഭാഷകർക്ക് പുറമേ കേസുകൾ വാദിക്കാൻ സുപ്രീംകോടതി, ഹൈക്കോടതി, മറ്റ് കോടതികൾ എന്നിവിടങ്ങളിൽ അഭിഭാഷകരെ 2016 മെയ് മാസം മുതൽ 2026 ഏപിൽ 30 വരെ നിയോഗിച്ചിട്ടുണ്ടെങ്കിൽ ഏതെല്ലാം കേസുകൾക്ക് വേണ്ടിയാണ് അതെന്നും അതിനുവേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകർക്ക് ഫീസിനത്തിലും യാത്രാപടിയായും മറ്റുതരത്തിലും നൽകിയിട്ടുള്ള തുക എത്രയാണെന്നും പ്രത്യേകം അറിയിക്കാമോ?

കൊണ്ടോട്ടിയില്‍ മുന്‍സിഫ് കോടതി

111  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കൊണ്ടോട്ടി താലൂക്കില്‍ മുന്‍സിഫ് കോടതി ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ മുന്‍സിഫ് കോടതി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി)  ഇല്ലെങ്കില്‍, ഒരു കോടതി പോലും നിലവിലില്ലാത്ത കൊണ്ടോട്ടി താലൂക്കില്‍ മുന്‍സിഫ് കോടതി ആരംഭിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമോ?

മഞ്ചേശ്വരം താലൂക്ക് മുൻസിഫ് കോടതി

112  ശ്രീ. . കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  മഞ്ചേശ്വരം താലൂക്കിൽ മുൻസിഫ് കോടതി തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ; എങ്കിൽ വിശദ വിവരം ലഭ്യമാക്കുമോ?

നിലമ്പൂർ കോടതി സമുച്ചയത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം

113  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  നിലമ്പൂർ കോടതി സമുച്ചയത്തിൽ ആവശ്യത്തിനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ ജെ. എഫ്. സി. എം. കോടതിയും മുൻസിഫ് മജിസ്ട്രേറ്റ് കോടതിയും ഒട്ടനവധി കേസുകൾ തീർപ്പാക്കാൻ ഉണ്ടെങ്കിലും ആഴ്ചയിൽ മൂന്നു ദിവസം വീതം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്ഥലപരിമിതി മൂലം പോക്സോ കോടതി, കുടുംബ കോടതി (ക്യാമ്പ് സിറ്റിംഗ്) തുടങ്ങിയവ പ്രസ്തുത സമുച്ചയത്തിന് പുറത്താണ് പ്രവർത്തിക്കുന്നതെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  നിലമ്പൂർ കോടതി സമുച്ചയത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി എന്തെങ്കിലും തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ കെട്ടിട നിർമ്മാണം ആരംഭിക്കുവാൻ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

അജാനൂർ ഫിഷിങ് ഹാർബർ

114  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  അജാനൂർ ഫിഷിങ് ഹാർബർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ഏജൻസികളും നടത്തിയ പഠനങ്ങൾ, തയ്യാറാക്കിയ എസ്റ്റിമേറ്റ് റിപ്പോർട്ട് എന്നിവയുടെ വിശദാംശങ്ങളും പകർപ്പുകളും ലഭ്യമാക്കാമോ;

(ബി)  പദ്ധതിയുമായി ബന്ധപ്പെട്ട് പി. എം. എം. എസ്. വൈ. സ്വീകരിച്ച നടപടികളുടേയും നൽകിയ റിപ്പോർട്ടുകളുടേയും വിശദാംശങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?

തുറമുഖ വകുപ്പിന് കീഴിലുള്ള നിഷ്ക്രീയ ആസ്തികൾ വികസിപ്പിക്കുന്നതിന് നടപടി

115  ശ്രീ. . സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  തുറമുഖ വകുപ്പിന് കീഴിലുള്ള നിഷ്ക്രിയ ആസ്തികൾ വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?

കേരള തീരത്ത് നോണ്‍ മേജര്‍ തുറമുഖങ്ങളില്‍ ആരംഭിക്കുന്ന പദ്ധതികള്‍

116  ശ്രീ. . സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കേരള തീരത്ത് നോണ്‍ മേജര്‍ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുള്ള ചരക്ക് ഗതാഗതം ആരംഭിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  നോണ്‍ മേജര്‍ തുറമുഖങ്ങളില്‍ സ്വദേശ - വിദേശ കപ്പലുകള്‍ കയറ്റ് ഇറക്കുമതി സുഗമമാക്കാന്‍ എന്തെല്ലാം സൗകര്യങ്ങളാണ് നിലവിലുള്ളതെന്നും ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?

അഴീക്കല്‍ പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍

117  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 - 26 കാലഘട്ടത്തില്‍ അഴീക്കൽ പോര്‍ട്ടില്‍ നടത്തിയ പ്രവൃത്തികള്‍, തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  ആരംഭിച്ച പ്രവൃത്തികള്‍, പൂര്‍ത്തിയായവ, ആരംഭിക്കാനുള്ളവ എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?

മിഷൻ സമുദ്ര

118  ശ്രീ. അൻവർ സാദത്ത്
ശ്രീ. നീലകണ്ഠൻ
ശ്രീ. സന്ദീപ് വാര്യർ
ശ്രീ. ടി .. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന 'മിഷൻ സമുദ്ര' എന്ന പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  എങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;

(സി)  പദ്ധതി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം കർമ്മ പരിപാടികളാണ് ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ?

ബേപ്പൂര്‍ തുറമുഖ നവീകരണ പദ്ധതികള്‍

119  ശ്രീ. പി. . മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര നവീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  തുറമുഖത്തിന്റെ ഡ്രഡ്ജിംഗിനായി അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും ടി പ്രവൃത്തി എപ്പാേള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

സർക്കാരിന്റെ പുതിയ പദ്ധതികൾ

120  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ മുന്നോട്ടുവെച്ച പുതിയ പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുവാൻ പദ്ധതികളുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(സി)  വിഴിഞ്ഞത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും മാതൃകാപരമായ സുസ്ഥിര തുറമുഖമാക്കി മാറ്റുവാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?

തുറമുഖ നഗര പദ്ധതി

121  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. പി .എം. . സമീർ
ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ അന്താരാഷ്ട്ര രുറമുഖങ്ങൾ, കണ്ടെയ്നർ ടെര്‍മിനലുകൾ, ഇടത്തരം തുറമുഖങ്ങൾ എന്നിവയെ സംയാേജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിന് ഏന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; വ്യക്തമാക്കാമോ;

(ബി)  റാേഡിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ എത്ര ശതമാനം കടല്‍വഴിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)  ഈ പദ്ധതിയിൽ ക്രൂയിസ് ഷിപ്പിംഗ് ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടാേ; വ്യക്തമാക്കാമോ;

(ഡി)  ഈ പദ്ധതിയില്‍ നദികളെ സംയാേജിപ്പിച്ചുള്ള ടൂറിസം പദ്ധതികൾ ലക്ഷ്യമിടുന്നുണ്ടാേ; വിശദമാക്കാമാേ?

അഴീക്കോട് മാരിടൈം കോളേജിന്റെ പ്രവർത്തന വിപുലീകരണം സംബന്ധിച്ച്

122  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോട് മാരി ടൈം കോളേജിൽ നിലവിലുള്ള കോഴ്സുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ഈ കോഴ്സുകൾ നടത്തുന്നതിന് ആവശ്യമായ കെട്ടിട സൗകര്യങ്ങളും സാങ്കേതിക ഉപകരണങ്ങളും പൂർണ്ണമായും കോളേജിൽ ലഭ്യമാണോയെന്നും ഓരോ കോഴ്സിലും എത്ര വിദ്യാർഥികളാണ് നിലവിൽ പഠിച്ചു വരുന്നതെന്നും വിശദമാക്കാമോ;

(സി)  നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നും അതിൻറെ അറ്റകുറ്റപ്പണികൾക്കായോ പുതിയ കെട്ടിടത്തിനായോ ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(ഡി)  മാരിടൈം കോളേജ് തുടങ്ങിയതിനുശേഷം ആകെ എത്ര വിദ്യാർത്ഥികൾ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

()  മാരിടൈം കോളേജ് വിപുലീകരിക്കുന്നതിനും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും എന്തെല്ലാം നടപടികളാണ് നിലവിൽ സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.