UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
22.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

സപ്ലൈകോ നവീകരണവും സ്മാര്‍ട്ട് മാവേലി സ്റ്റോറുകളും

223  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പൊതുവിതരണ ശൃംഖല കൂടുതല്‍ ജനസൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളെയും സപ്ലൈകോ ഔട്ട്-ലെറ്റുകളെയും 'സ്മാര്‍ട്ട്' ആക്കി മാറ്റുന്നതിനും നവീകരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി)  സപ്ലൈകോ വില്‍പ്പനശാലകളില്‍ കമ്പ്യൂട്ടറൈസേഷനും ഡിജിറ്റല്‍ പണമിടപാടുകളും പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(സി)  സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ഹോം ഡെലിവറി വഴിയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)  സപ്ലൈകോ ഔട്ട്-ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ;

()  സംസ്ഥാനത്ത് സപ്ലൈകോ ഔട്ട്-ലെറ്റുകളും റേഷന്‍ കടകളും പുതുതായി ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

സുഭിക്ഷ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി

224  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()   സംസ്ഥാനത്ത് സുഭിക്ഷ ഹോട്ടലുകളുടെ നിലനില്പിന് പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;

(ബി)  സുഭിക്ഷ ഹോട്ടലുകള്‍ വഴി ഊണ് നല്‍കിയ വകയില്‍ ആളൊന്നിന് അഞ്ച് രൂപ നിരക്കില്‍ അനുവദിച്ച സബ്സിഡി തുകയുടെ വിതരണം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;

(സി)  സുഭിക്ഷ ഹോട്ടലുകള്‍ നടത്തിവരുന്ന കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് യഥാസമയം സബ്സിഡി തുക ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?

പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ

225  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് സിവിൽ സപ്ലൈസ് വകുപ്പില്‍ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  ഭക്ഷ്യ പൊതുവിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മന്ത്രിതലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി മെച്ചപ്പെട്ട ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ഡി)  വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പൊതുവിതരണ ശൃംഖലയുടെ നിലനില്‍പ്പിന് എന്തെല്ലാം നവീന പരിപാടികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാമോ?

പുനലൂർ താലൂക്കിലെ റേഷൻ കടകള്‍

226  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അംഗീകൃത റേഷൻ ലൈസൻസികളുടെ എണ്ണം എത്രയെന്നും എത്ര റേഷൻ കടകളോട് അനുബന്ധമായി കെ - സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  പുനലൂർ താലൂക്കിൽ ആകെയുള്ള റേഷൻ കാർഡുകളുടെ എണ്ണം എത്രയെന്നും അതിൽ എ..വൈ (അന്ത്യോദയ അന്ന യോജന), മുൻഗണനാ വിഭാഗം, സ്റ്റേറ്റ് പ്രയോറിറ്റി എന്നിങ്ങനെയുള്ള കാർഡുകളുടെ എണ്ണം എത്രയെന്നും തരംതിരിച്ച് വ്യക്തമാക്കാമോ?

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി

227  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് എത്ര ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട് എന്ന് വ്യക്തമാക്കാമോ; പദ്ധതിയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

(ബി)  പദ്ധതി ആരംഭിച്ച കാലത്ത് ഗുണഭോക്താക്കൾക്ക് പ്രതിവര്‍ഷം സബ്സിഡിയുള്ള എത്ര പാചകവാതക സിലിണ്ടറുകളാണ് നൽകിയിരുന്നതെന്നും പിന്നീട് ഈ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നോ എന്നുമുള്ള വിവരം വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി പ്രകാരം നിലവിൽ സബ്സിഡിയോടെ എത്ര സിലിണ്ടറുകളാണ് നൽകുന്നത് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പാചകവാതക വിലവർധനവിന്റെയും ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് നൽകുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?

സുഭിക്ഷാ ഹോട്ടലുകൾ

228  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()   സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടുകൂടി പ്രവർത്തിക്കുന്ന എത്ര സുഭിക്ഷാ ഹോട്ടലുകൾ നിലവിൽ ഉണ്ട്;

(ബി)  ഇവർക്ക് ലഭിക്കേണ്ട സബ്സിഡി തുക കൃത്യമായി ലഭിക്കുന്നുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

ഭക്ഷ്യഭദ്രത

229  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. പി. പ്രസാദ്
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()   അതിദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ ഭക്ഷ്യഭദ്രതയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് അതിദരിദ്രരില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി മുൻ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികളിൽ ഭക്ഷ്യഭദ്രതയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായിട്ടുകൂടി ഭക്ഷ്യമിച്ചോല്പാദക സംസ്ഥാനങ്ങൾക്ക് പോലും കഴിയാതിരുന്ന നേട്ടം മുന്‍ സർക്കാരിന്റെ കാലത്ത് കൈവരിക്കാനായതിന് കാര്യക്ഷമമായ പൊതുവിതരണ സംവിധാനം സഹായകരമായിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഭക്ഷ്യധാന്യങ്ങള്‍ മാത്രമല്ല, മറ്റ് അവശ്യ നിത്യോപയോഗ വസ്തുക്കളും ന്യായ വിലക്ക് തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭിക്കുന്നു എന്നത് ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികളാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ?

ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ

230  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നേമം നിയോജക മണ്ഡലത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ പേര്; അനുവദിച്ച തുക; നിലവിലെ പ്രവർത്തന പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ എപ്പോൾ പുർത്തിയാക്കും എന്ന വിവരം അറിയിക്കാമോ?

കെ-സ്റ്റോറുകൾ

231  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാരിന്റെ കാലയളവിൽ എത്ര കെ-സ്റ്റോറുകൾ ആരംഭിച്ചു; വിശദമാക്കാമോ;

(ബി)  എന്തെല്ലാം സേവനങ്ങൾ ആണ് ഉപഭോക്താക്കൾക്ക് കെ-സ്റ്റോറിൽ നിന്ന് ലഭിച്ചു വരുന്നതെന്ന് വിശദമാക്കാമോ;

(സി)  കൂടുതൽ കെ-സ്റ്റോറുകൾ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

ബി.പി.എല്‍ കാര്‍ഡുകള്‍ ലഭ്യമാക്കാൻ നടപടി

232  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് ആകെ അനുവദിക്കപ്പെട്ട ബി.പി.എല്‍ കാര്‍ഡുകളുടെ എണ്ണം വ്യക്തമാക്കാമോ; കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്ത് പുതുതായി എത്ര പേര്‍ക്ക് കൂടി കാര്‍ഡ് നല്‍കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;

(ബി)  അടിസ്ഥാന സൗകര്യം മാത്രം ഉറപ്പാക്കിക്കൊണ്ട് നിര്‍മ്മിച്ച വീടുകളുടെ വിസ്തീര്‍ണ്ണം 1000 സ്ക്വയര്‍ ഫീറ്റില്‍ ഒരടി പോലും കൂടിയാല്‍ ഓണ്‍ലൈനായി ആളുകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  രോഗികള്‍ ഉള്‍പ്പെടെയുള്ള ഇത്തരം ആളുകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് ലഭ്യമാകുന്നതിന് വീടിന്റെ വിസ്തീര്‍ണ്ണത്തില്‍ ചെറിയ തോതിലെങ്കിലും ഇളവ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമോ; വിശദമാക്കാമോ?

അന്ത്യോദയ അന്നയോജന

233  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  അന്ത്യോദയ അന്നയോജന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു മാസത്തില്‍ എത്ര കിലോ അരിയാണ് നല്‍കുന്നതെന്നത് വ്യക്തമാക്കാമോ?

പൊതു വിഭാഗം സബ്സിഡി കാര്‍ഡുകളുടെ സ്പെഷ്യൽ അരി വിതരണം

234  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുവിഭാഗം സബ്സിഡി കാര്‍ഡായ നീല കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തിരുന്ന സ്പെഷ്യല്‍ അരി നിര്‍ത്തലാക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ;

(ബി)  കാലവര്‍ഷക്കെടുതികളും അതിനോടനുബന്ധിച്ചുളള തൊഴില്‍ നഷ്ടവും കണക്കിലെടുത്ത് സ്പെഷ്യല്‍ അരി വിതരണം പുനരാരംഭിക്കുമോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ;

(സി)  സ്പെഷ്യല്‍ അരി വിതരണം നിർത്തലാക്കിയത് എത്ര ലക്ഷം നീല കാര്‍ഡുടമകളെയാണ് ദോഷകരമായി ബാധിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

താനൂര്‍ മണ്ഡലത്തിലെ റേഷന്‍കടകള്‍

235  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  താനൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദീകരിക്കാമോ;

(ബി)  മണ്ഡലത്തിലെ തീരദേശ മേഖലയില്‍ കൂടുതല്‍ റേഷന്‍കടകളും മാവേലി സ്റ്റോറുകളും അനുവദിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കെ-സ്റ്റോര്‍

236  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്ന പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്ത് പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

റേഷന്‍ വിതരണം

237  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2026 ജൂൺ മാസം വിതരണം നടത്തേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിതരണം എൻ.എഫ്.എസ്.(നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട്) കോണ്‍ട്രാക്ടര്‍മാര്‍ റേഷൻ കടകളിൽ നടത്തിയിട്ടില്ല എന്നും ഇത് കാരണം മിക്ക റേഷന്‍ കടകളിലും ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഇല്ലായെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?

പൊതു വിതരണ സംവിധാനം

238  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഇപ്പോൾ കേരളത്തിൽ 12 ഔൺസ് റേഷൻ നിലവിലുണ്ടോ;

(ബി)  ഇപ്പോൾ നിലവിലുള്ള റേഷൻ സംവിധാനത്തിൻെറ വിശദവിവരങ്ങൾ വ്യക്തമാക്കാമോ;

(സി)  ഓരോ വിഭാഗത്തിനും റേഷനരി നൽകുമ്പോൾ ഓരോ കിലോയ്ക്കും ഈടാക്കുന്ന തുകയെത്രയാണെന്ന് അറിയിക്കാമോ;

(ഡി)  ഈ വില കുറയ്ക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

()  കേന്ദ്രത്തിൽ നിന്നും സൗജന്യ നിരക്കിൽ അരി നൽകുന്നുണ്ടോ; എങ്കില്‍ മാസം എത്ര ടൺ വീതമെന്നുള്ള വിവരം അറിയിക്കാമോ;

(എഫ്)  കേന്ദ്രത്തിൽ നിന്നും വിലയ്ക്ക് വാങ്ങുന്ന അരിയുടെ വിലയും അളവും വ്യക്തമാക്കാമോ;

(ജി)  റേഷൻ വിതരണത്തിന് ഇപ്പോൾ കേരളത്തിൽ സ്റ്റോക്കുള്ള അരിയുടെ വിവരം നൽകാമോ; കേന്ദ്രം നൽകുന്ന അരിയുടെ ഗുണമേന്മ സംബന്ധിച്ചുള്ള വിശദ വിവരം നൽകാമോ?

ന്യായവില സാധനങ്ങളുടെ ലഭ്യത

239  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  വിലക്കയറ്റം തടയുന്നതിനും ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവർക്ക് സൗജന്യ റേഷന്‍

240  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  നോൺ പ്രയോറിറ്റി സബ്‌സിഡി (എൻ.പി.എസ്.) വിഭാഗക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ അരിയ്ക്കുള്ള സബ്സിഡി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  അന്ത്യോദയ അന്ന യോജന (..വൈ.) കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്ന പഞ്ചസാര വിതരണം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നത് സംബന്ധിച്ച വിവരം വ്യക്തമാക്കാമോ?

സ്പെഷ്യൽ അരി വിതരണം

241  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാരിന്റെ കാലത്ത് നീല - വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഉത്സവ ആഘോഷവേളകളിൽ എത്ര തവണ എത്ര കിലോഗ്രാം വീതം സ്പെഷ്യൽ അരി വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത കാർഡ് ഉടമകൾക്ക് ഉത്സവ ആഘോഷവേളകളിൽ ഇപ്രകാരം സ്പെഷ്യൽ അരി നൽകാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മുഖാന്തരമുള്ള പ്രവൃത്തികൾ

242  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മുഖാന്തരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലയളവില്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം വ്യക്തമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തില്‍ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;

(ഡി)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ എത്ര സപ്ലൈകോ മാവേലി സ്റ്റോറുകൾ നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്;

()  മുൻ സർക്കാരിന്റെ കാലത്ത് പുതിയ സപ്ലൈകോ, മാവേലി സ്റ്റോറുകൾ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ നല്‍കാമോ?

പൊതുവിതരണ കേന്ദ്രങ്ങള്‍ മുഖേനയുള്ള ഭക്ഷ്യധാന്യ വിതരണം

243  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് പൊതുവിതരണ കേന്ദ്രങ്ങള്‍ മുഖേന വിതരണം ചെയ്തു വന്നിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്ക് എത്ര അളവാണ് കുറവ് വരുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ?

രണ്ടുമാസത്തെ റേഷന്‍ ഒരുമിച്ചു നല്‍കുന്നത്

244  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടുമാസത്തെ റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കുന്ന രീതി പെട്ടന്ന് നിര്‍ത്തലാക്കാനും ജൂണ്‍ മാസം മുതല്‍ ഓരാേ മാസത്തെ വിഹിതം മാത്രമായി ചുരുക്കാനും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ടാേ; എങ്കില്‍ ഇതിനുള്ള കാരണം വിശദമാക്കാമാേ;

(ബി)  ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ടുമാസത്തെ വിഹിതം ഒരുമിച്ച് നല്‍കിയപ്പാേള്‍ സപ്ലെെകാേ ഗാേഡൗണുകളില്‍ നിന്നും റേഷന്‍കടകളില്‍ കൃത്യ സമയത്ത് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും '- പാസ്സ് ' മെഷീനുകളുടെ സാങ്കേതിക തകരാറുമാണ് ഈ പിന്‍മാറ്റത്തിന് കാരണമെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; റേഷന്‍ വിതരണത്തിലെ ഈ പാളിച്ചകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമാേ;

(സി)  റേഷന്‍ ഒരുമിച്ച് നല്‍കുന്നത് നിര്‍ത്തിയതിനൊപ്പം നീല (മുൻഗണനേതര വിഭാഗം) കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്ന അധിക അരി വിതരണവും സര്‍ക്കാര്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിട്ടുണ്ടാേ; വിശദമാക്കാമാേ;

(ഡി)  പാെതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പാവപ്പെട്ട ഉപഭാേക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്ന നടപടി പുനഃപരിശാേധിക്കുമാേ; വിശദമാക്കാമാേ?

നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ് തടയുവാന്‍ നടപടി

245  ശ്രീ. വി. കുഞ്ഞികൃഷ്ണൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  അടിക്കടിയുണ്ടാകുന്ന ഇന്ധന വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(ബി)  നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ് തടയുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പാദക സംസ്ഥാനങ്ങളിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ നേരിട്ടെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വില നിയന്ത്രണത്തിനുള്ള നടപടികൾ

246  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് വില നിയന്ത്രണം ഉറപ്പുവരുത്താൻ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;

(ബി)  വില നിയന്ത്രണത്തിനായി ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപറേഷന് മുൻ സർക്കാർ കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  എങ്കിൽ ഇതു പരിഹരിക്കാനും വില നിയന്ത്രണം ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

ഗ്യാസ് വിലവര്‍ദ്ധനവ് കാരണം ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില

247  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഗ്യാസ് വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പല ഹോട്ടലുകളിലും ചായക്കും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനും വില ഏകോപിപ്പിക്കന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണി ഇടപെടൽ

248  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2011 -12 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ ഇനത്തിൽ എത്ര രൂപ ചെലവായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)  വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി പ്രസ്തുത കാലയളവിൽ ബജറ്റിൽ വകയിരുത്തിയ തുക; അനുവദിച്ച തുക എന്നിവ എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;

(സി)  സിവിൽ സപ്ലൈസ് കോർപ്പറേഷന് വിപണി ഇടപെടൽ ഇനത്തിൽ ചെലവായ തുകയിൽ സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിക തുക എത്രയാണെന്നുള്ള വിശദവിവരം 2011 മുതലുള്ള മൂന്ന് സർക്കാരുകളുടെ കാലയളവ് തിരിച്ചും വർഷം തിരിച്ചും ലഭ്യമാക്കാമോ?

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓഡിറ്റ്

249  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഏതു വർഷം വരെയുള്ള ഓഡിറ്റ് പൂർത്തിയായിരുന്നു; നിലവിൽ ഏതു വർഷം വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  ഓഡിറ്റ് പൂർത്തിയാക്കപ്പെട്ട വർഷങ്ങളിലും പൂർത്തിയാകാത്ത വർഷങ്ങളിലും ഉൾപ്പെടെ സർക്കാർ സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ ഇനത്തിൽ നാളിതുവരെ നൽകാനുള്ള കുടിശിക വേർതിരിച്ചു നൽകാമോ?

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകള്‍, കെ-സ്റ്റോറുകള്‍

250  ശ്രീ. പി. . മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര സപ്ലൈക്കോ ഔട്ട്‍ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു; അവ ഏതൊക്കെയെന്ന് വിശദമാക്കാമോ; മണ്ഡലത്തിൽ പുതിയ ഔട്ട്‍ലെറ്റുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എത്ര കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പഞ്ചായത്ത് / മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിശദമാക്കാമോ; പുതിയ കെ-സ്റ്റോറുകള്‍ അനുവദിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ?

സപ്ലൈകോ സ്ഥാപനങ്ങളുടെ ശാക്തീകരണം

251  ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. സുധീർഷാ പാലോട്
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(ബി)  സബ്സിഡി ഇനത്തില്‍ ലഭ്യമാകുന്ന സാധനങ്ങളുടെ ലിസ്റ്റില്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  സബ്സിഡി ഇനത്തില്‍ സപ്ലൈകോയ്ക്ക് ലഭ്യമാകേണ്ട തുകയില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ?

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മാവേലി സ്റ്റോറുകള്‍

252  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളില്‍ മാവേലി സ്റ്റോര്‍, ലാഭം മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹെെപ്പര്‍ മാര്‍ക്കറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

നെല്ല് സംഭരണം

253  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നെല്ല് സംഭരണ പദ്ധതി പ്രകാരം, 2011-2012 സാമ്പത്തിക വർഷം മുതൽ 2025-2026 സാമ്പത്തിക വർഷം വരെ സംസ്ഥാനത്ത് കർഷകരിൽ നിന്നും എത്ര മെട്രിക്ക് ടൺ നെല്ല് സംഭരിച്ചു എന്ന് വർഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;

(ബി)  ഈ ഇനത്തിൽ സംഭരണ വിലയായി കർഷകർക്ക് വിതരണം ചെയ്ത തുക (മിനിമം സപ്പോർട്ട് പ്രൈസും സംസ്ഥാന പ്രോത്സാഹന ബോണസും വേർതിരിച്ച്) വർഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;

(സി)  സംഭരിച്ച നെല്ലിന് കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമാകേണ്ട മിനിമം സപ്പോർട്ട് പ്രൈസ് അടക്കമുള്ള തുകകൾ, കേന്ദ്രസർക്കാരിൽ നിന്നും ഈ ഇനത്തിൽ ലഭിച്ച തുക, ലഭിക്കാൻ ബാക്കിയുള്ള തുക എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;

(ഡി)  സംസ്ഥാന പ്രോത്സാഹന ബോണസ്സിനത്തിൽ ബജറ്റിൽ വകയിരുത്തിയ തുക, നൽകിയ തുക, സപ്ലൈകോയ്ക്ക് ഈയിനത്തിൽ സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശികയുടെ വിവരങ്ങൾ എന്നിവ വർഷം തിരിച്ച് ലഭ്യമാക്കാമോ?

ആലത്തൂര്‍ നിയാേജക മണ്ഡലത്തിലെ നിറ പദ്ധതി

254  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ആലത്തൂര്‍ നിയാേജക മണ്ഡലത്തില്‍ നെല്‍കൃഷിയുടെയും കര്‍ഷകരുടെയും അഭിവൃദ്ധി ലക്ഷ്യം വെച്ച് നടപ്പിലാക്കിയ നിറ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യപാെതുവിതരണ വകുപ്പ് സപ്ലെെക്കാേ മുഖേന നടത്തിയ ഇടപാടുകള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എന്താെക്കെ പ്രതിസന്ധികളാണ് വകുപ്പ് അഭിമുഖീകരിക്കുന്നത്; അത് ഏത് തരത്തില്‍ മറികടക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(സി)  നെല്‍കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയില്‍ സംഭരിക്കുന്നതിനുള്ള നയം തന്നെയാണോ ഈ സര്‍ക്കാര്‍ സ്വീകരിക്കുക എന്നറിയിക്കാമോ;

(ഡി)  അതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടാേ; വ്യക്തമാക്കാമോ?

പുതിയ റേഷൻ കടകൾ

255  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് പുതിയ റേഷൻ കടകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  മടിക്കൈ മലപ്പച്ചേരിയിൽ റേഷൻ കട അനുവദിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

കുപ്പിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നടപടി

256  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് മിനറല്‍ വാട്ടര്‍, പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നിങ്ങനെ പല പേരുകളിലായി എത്തുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.