UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
22.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


പുനലൂർ താലൂക്ക് ആശുപത്രയിലെ കാത്ത് ലാബ്

257  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പുനലൂർ നിയോജക മണ്ഡലത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിനായി 7 കോടി രൂപ അനുവദിച്ചതിന്റെ ഭരണാനുമതി ഉത്തരവ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ചുമതല ഏത് വകുപ്പിനാണെന്നും ആയത് ഏറ്റെടുത്ത ഏജൻസി ഏതാണെന്നും വ്യക്തമാക്കാമോ;

(സി)  പുനലൂർ താലൂക്ക് ആശുപത്രയിലെ കാത്ത് ലാബ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ

258  ശ്രീ. സജി ചെറിയാന്‍
ശ്രീ. വി. ജോയി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിവരുന്ന പ്രധാന ജനക്ഷേമ പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പുരോഗതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയുടെ പദ്ധതി നിർവ്വഹണശേഷി വർദ്ധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;

(സി)  തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കിയ ഇ-ഗവേണൻസ് സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്; വ്യക്തമാക്കാമോ;

(ഡി)  മാലിന്യ സംസ്കരണ രംഗത്ത് തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?

ജീവനക്കാരുടെ സ്ഥലം മാറ്റം

259  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജീവനക്കാരെ സ്ഥലം മാറ്റികൊണ്ട് എത്ര ഉത്തരവുകൾ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ജീവനക്കാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

നഗരങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും സൗന്ദര്യവൽക്കരണം

260  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ വിവിധ നഗരങ്ങളുടേയും റോഡുകളുടേയും പാലങ്ങളുടേയും സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന അലങ്കാര വിളക്കുകളുടെ പരിപാലനം അവയുടെ ഡി.എൽ.പി. കാലാവധിക്ക് ശേഷം നിർവ്വഹിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നത് പരിഗണിക്കാമോ;

(ബി)  പ്രസ്തുത അലങ്കാര വിളക്കുകളുടെ വൈദ്യുതി ബില്ല് തനത് ഫണ്ടിൽ നിന്നും ചെലവാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് പരിഗണിക്കാമോ?

നേമം മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍

261  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നേമം നിയോജക മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ പ്രവർത്തന പുരോഗതി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)  പ്രസ്തുത പദ്ധതികൾ എപ്പോൾ പുർത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകൾ

262  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് പഞ്ചായത്തു വകുപ്പിൽ പഞ്ചായത്തു സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ തസ്തികകളിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)  2026 ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രസ്തുത തസ്തികകളിൽ നിന്നും എത്ര പേർ വിരമിച്ചു എന്ന് അറിയിക്കാമോ;

(സി)  വിരമിക്കൽ മൂലം ഉണ്ടായിട്ടുള്ള ഒഴിവുകൾ നികത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിവരങ്ങൾ അറിയിക്കാമോ;

(ഡി)  പ്രസ്തുത ഒഴിവുകൾ എപ്പോൾ നികത്തും എന്ന് അറിയിക്കാമോ?

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ സ്പാർക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം

263  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഏകീകൃത പി.എഫ്. എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ;

(ബി)  സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഏകീകൃത പി.എഫ്. എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് നല്‍കിയ ശിപാർശ പരിഗണനയിലുണ്ടോ; പ്രസ്തുത ശിപാർശയിന്മേൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് നടപടി

264  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ
ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; .ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കാതിരുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണമായിട്ടുള്ളതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  തെരുവുനായ്ക്കളുടെ ജനന നിയന്ത്രണ യൂണിറ്റുകൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ടോ; തെരുവുനായ്ക്കളുടെ വർധനവിന് അനുസൃതമായി പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  അപകടകാരികളായ തെരുവുനായ്ക്കളുടെ ദയാവധം സംബന്ധിച്ച് സുപ്രീം കോടതി വിധി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള നിർമ്മാണ പ്രവൃത്തികൾ

265  ശ്രീ. വി. കുഞ്ഞികൃഷ്ണൻ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള നിർമ്മാണ പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും പരിശോധന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

കേരളോത്സവം പരിപാടിയ്‌ക്കായി ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക

266  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  യുവതീ യുവാക്കളുടെ കലാ കായിക ഉന്നമനം ലക്ഷ്യമാക്കി നടത്തുന്ന കേരളോത്സവം പരിപാടിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കി വെക്കാന്‍ സാധിക്കുന്ന പരമാവധി തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഒന്നര ലക്ഷം രൂപ എന്നത് രണ്ടര ലക്ഷം രൂപയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  ഇല്ലെങ്കില്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം കേരളോത്സവം പരിപാടി നല്ല രീതിയില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഒന്നര ലക്ഷം രൂപ എന്നത് മാറ്റി രണ്ടര ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമോ?

.ബി. സി. പദ്ധതി

267   പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. പി. കെ. ഫിറോസ്
ശ്രീ. എം. റഹ്മത്തുളള
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട എ.ബി.സി. പദ്ധതി പ്രകാരം തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി എല്ലാ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(സി)  തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ ഫലപ്രദമായ നടപടികൾ സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന് നടപടി

268  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ജനകീയവും സേവനങ്ങൾ എളുപ്പത്തിൽ എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ എടുത്തു മാറ്റിയ അധികാരങ്ങൾ തിരികെ നൽകുന്നതിന് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  ഗ്രാമസഭകളിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ

269  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാത്തതുകാരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?

നിയമപരമായ ചുമതലകൾ നിർവ്വഹിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

270  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നിയമ പ്രകാരമുള്ള ചുമതലകൾ നിർവ്വഹിക്കാതെ നഗര-ഗ്രാമ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന വകുപ്പുദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?

കേരള മിഷനിലെ ജീവനക്കാരുടെ സർവ്വീസ് സംബന്ധിച്ച വിഷയങ്ങൾ

271  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഇൻഫർമേഷൻ കേരള മിഷനിലെ ജീവനക്കാരുടെ സർവ്വീസുമായി ബന്ധപ്പെട്ട ഫയലിൽ (EG1/52/2022-LSGD) എന്തൊക്കെ നടപടികളാണ് മുൻസർക്കാർ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഇൻഫർമേഷൻ കേരള മിഷനിലെ സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തുന്നത് പരിഗണിക്കുമോ;

(സി)  . കെ. എം. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം, സർവ്വീസ് റൂൾസ്‌, ശമ്പള പരിഷ്ക്കരണ അനോമലി തുടങ്ങിയ വിഷയങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം കാര്യക്ഷമമാക്കുന്നതിന് നടപടി

272  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ;

(ബി)  പുതിയ കാലത്തിനുസരിച്ചുള്ള നിർമിതികൾക്കായി, ആധുനിക നിർമാണരീതികളും പ്രീ-ഫാബ്രിക്കേഷന്‍ നിർമാണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിർമിക്കുന്നതിനും ഇതിനായി ഡിസെെന്‍, ആര്‍ക്കിടെക്ട് വിഭാഗങ്ങള്‍ കൂടി വകുപ്പിന് കീഴില്‍ സജ്ജമാക്കുന്നതിനാവശ്യമായ നടപടികള്‍ ആലോചിച്ച് നടപ്പാക്കുമാേ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍

273  ശ്രീ. എൻ. ശക്തൻ
ശ്രീ. . സി. ബാലകൃഷ്ണന്‍
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതുവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ചാലോചിച്ചിട്ടുണ്ടോ; അതിനായി ഏതെങ്കിലും പദ്ധതികളോ നയങ്ങളോ വിഭാവനം ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രാദേശിക തലത്തിലെ വ്യവസായ, ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതുവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ;

(സി)  നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?

മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

274  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഇതിന്റെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

കൂത്തുപറമ്പ് ബസ്‌സ്റ്റാന്റ് ടെര്‍മിനല്‍ നിര്‍മ്മാണം

275  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കൂത്തുപറമ്പ് നഗരസഭയില്‍ ആധുനിക രീതിയിലുള്ള ബസ്‌സ്റ്റാന്റ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ നഗരസഭയുടെ കണ്ണായ സ്ഥലത്ത് 10.75 ഏക്കര്‍ സ്ഥലം നഗരസഭ വില കൊടുത്ത് വാങ്ങിയെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കണ്ണൂര്‍ വിമാനത്താവളം, കൊട്ടിയൂര്‍, മൈസൂര്‍, ഊട്ടി, കുടക്, വയനാട് തുടങ്ങിയ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന കൂത്തുപറമ്പില്‍ ആധുനിക സൗകര്യങ്ങളുള്ള ബസ്‌സ്റ്റാന്റ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  സംസ്ഥാനത്തെ മികവുറ്റതും സൗകര്യപ്രദവും പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയുമുള്ള അത്യാധുനിക രീതിയിലുള്ള ബസ്‌സ്റ്റാന്റ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ വിവിധമേഖലകളിൽ നടപ്പിലാക്കിയ പ്രവൃത്തികൾ

276  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച പദ്ധതികളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികളും ആരംഭിക്കാത്ത പ്രവൃത്തികളും തരം തിരിച്ച് ലഭ്യമാക്കാമോ;

(ബി)  സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ ഉണ്ടോ; എങ്കിൽ വിശദമാക്കാമോ?

തിരുവല്ല നിയോജക മണ്ഡലത്തിലെ പദ്ധതികള്‍

277  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2021-22 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് എത്ര തുക അനുവദിച്ചു; ചിലവാക്കിയ തുക എത്ര; പദ്ധതികളുടെ പട്ടിക തിരിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിക്കുന്ന ആസ്തികള്‍

278  ശ്രീ. എം. . റസാഖ് മാസ്റ്റർ
ശ്രീ. സി. കെ. കാസിം
ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളില്‍ ആര്‍ജ്ജിക്കുന്ന ആസ്തികളിൽ പലതും നിഷ്ക്രിയമായി മാറുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

(ബി)  ആസ്തികള്‍ നിഷ്ക്രിയമായി മാറുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ടുകള്‍ ജനോപകാരപ്രദമാക്കുവാന്‍ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

തച്ചനാട്ടുകര പഞ്ചായത്ത് റോഡ് മെയിന്റനന്‍സ്

279  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ തച്ചനാട്ടുകര പഞ്ചായത്തില്‍ ചെത്തല്ലൂര്‍ 14-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കലാലയം - പള്ളിപ്പുറം റോഡ്, പൂതന്‍ കോടന്‍ തേക്കും തൊടി റോഡ്, പൂതന്‍ കോടന്‍ - കൊടലി പറമ്പ് റോഡ് എന്നിവ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ട് പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍

280  ശ്രീ. നാട്ടകം സുരേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് തദ്ദേശസ്വയംഭരണ വകുപ്പ് തുക അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കാമോ;

(സി)  തുക അനുവദിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍

281  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ നടന്നു വരുന്ന വിവിധ പ്രവൃത്തികള്‍ ഏതെല്ലാം; വ്യക്തമാക്കാമോ;

(ബി)  ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?

കണ്ണൂര്‍ കോര്‍പ്പറേഷനിലെ വികസന പദ്ധതികള്‍

282  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2021-26 കാലഘട്ടത്തില്‍ അഴീക്കോട് മണ്ഡലത്തിലെ ബജറ്റിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തി, എം.എല്‍.. യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നീ വിഭാഗങ്ങളിൽ നിന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളേതൊക്കെയെന്ന് വിശദമാക്കാമോ;

(ബി)  കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്നും നിലവില്‍ ആയതിന്റെ പുരോഗതിയും അറിയിക്കുമോ;

(സി)  പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടോ; വിശദമാക്കാമോ?

നെന്മാറ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ

283  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2021-22 സാമ്പത്തിക വർഷം മുതൽ നെന്മാറ മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കുമോ; പഞ്ചായത്ത് തിരിച്ച് മേൽ പദ്ധതികളുടെ വിശദാംശം നൽകാമോ;

(ബി)  2021-22 സാമ്പത്തിക വർഷം മുതലുള്ളതും 20% ബജറ്റ് പ്രൊവിഷൻ ലഭിച്ചതും തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നെന്മാറ മണ്ഡലത്തിൽ നടപ്പിലാക്കുന്നതുമായ പ്രവൃത്തികളുടെ പേര്, തുക എന്നിവ തരംതിരിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കാമോ?

യുവശ്രീ പദ്ധതി

284  ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് കുടുംബശ്രീ മാതൃകയിൽ യുവാക്കൾക്കായി യുവശ്രീ പദ്ധതി ആരംഭിക്കുവാൻ ഉദ്ദേശമുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമാക്കാമോ;

(സി)  യുവശ്രീക്ക് കീഴിൽ യുവാക്കൾക്കായി തൊഴിൽ സംരംഭങ്ങൾ ഏർപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

ലൈഫ് മിഷന്‍ പദ്ധതി

285   പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ലൈഫ് മിഷന്‍ പദ്ധതി മുഖേന സംസ്ഥാനത്ത് എത്ര വീടുകളുടെ നിർമ്മാണമാണ് നാളിതുവരെ പൂര്‍ത്തിയാക്കിയത്; എത്ര വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു; വിശദമാക്കാമോ;

(ബി)  2017 മുതല്‍ നടപ്പാക്കി വരുന്ന ലൈഫ് മിഷന്‍ പദ്ധതി നിര്‍ത്തലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

ലൈഫ് ഭവന പദ്ധതി-പാറശ്ശാല മണ്ഡലം

286  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ലൈഫ് ഭവന പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ പാറശ്ശാല നിയമസഭാ മണ്ഡലത്തില്‍ എത്ര ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തില്‍ ഇതുവരെ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)  നിലവില്‍ എത്ര വീടുകളുടെ നിര്‍മ്മാണമാണ് വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്; നിര്‍മ്മാണം തടസ്സപ്പെട്ട വീടുകള്‍ ഉണ്ടെങ്കില്‍ അവ പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ഡി)  ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായി പാറശ്ശാല മണ്ഡലത്തില്‍ പുതിയ ലൈഫ് ഭവന സമുച്ചയങ്ങള്‍ (Life Towers)നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ?

ലൈഫ് മിഷന്‍-വടക്കാഞ്ചേരി മണ്ഡലം

287  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 മുതല്‍ 2026 വരെ വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര, മുളങ്കുന്നത്തുകാവ് , അവണൂര്‍, കോലഴി, കൈപ്പറമ്പ്, അടാട്ട്, തോളൂർ ഗ്രാമപഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലുമായി എത്ര വീതം വീടുകളുടെ നിര്‍മ്മാണം ലൈഫ് മിഷന്‍ വഴി പൂർത്തിയാക്കിയിട്ടുണ്ടെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി എത്ര വീതം ഭവനങ്ങളുടെ നിര്‍മ്മാണം നിലവില്‍ ലൈഫ് മിഷനു കീഴില്‍ പുരോഗമിക്കുന്നുണ്ടെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ;

(സി)  ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തുടരുമോ;വിശദമാക്കുമോ?

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം

288  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ധവള പത്രം ഇറക്കിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു വന്നിരുന്ന ഗ്രാന്റുകളും പദ്ധതിവിഹിതവും വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ;

(ബി)  മുൻ സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം ആകെ അനുവദിച്ച 604046 വീടുകളില്‍ 500364 വീടുകള്‍ പൂര്‍ത്തികരിക്കുകയും ബാക്കിയുള്ള 103682 വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി എങ്ങനെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ; ലൈഫ് ഭവന പദ്ധതി നിര്‍ത്താന്‍ ആലോചനയുണ്ടോ;

(സി)  ഉറവിട മാലിന്യ സംസ്കരണമുള്‍പ്പെടെ മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനം പ്ലാന്‍ ചെയ്തു നടപ്പിലാക്കിരുന്നു ഒട്ടേറെ മാതൃകാപരമായ പദ്ധതികള്‍ തുടരുന്നുണ്ടോ;എങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)  കെട്ടിട നിര്‍മ്മാണ പെർമിറ്റ് ഫീസ് പുനഃപരിശോധിക്കാൻ ആലോചനയുണ്ടോ; വിശദമാക്കാമോ?

സാമൂഹിക സുരക്ഷ പെന്‍ഷന്‍ കേന്ദ്ര വിഹിതം

289  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് നിലവിലുള്ള സാമൂഹിക സുരക്ഷ പെന്‍ഷനുകളില്‍ ഓരോന്നിലും കേന്ദ്ര വിഹിതം എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവയില്‍ കേന്ദ്ര വിഹിതം കുടിശ്ശികയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ കുടിശ്ശിക എന്ന് വ്യക്തമാക്കാമോ?

തെരുവ് നായ ആക്രമണം

290  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം കൃത്യമായി നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തുക നൽകുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ;

(ബി)  തെരുവുനായ ശല്യത്തില്‍നിന്നുളള സംരക്ഷണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; മനുഷ്യ ജീവന് ഭീഷണിയായ തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?

തെരുവുനായ ശല്യം - പരിഹാരം

291  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2016-2025 കാലഘട്ടത്തിൽ തെരുവുനായ ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)  തെരുവുനായ ശല്യത്തിന് പരിഹാരമാർഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എബിസി പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  എബിസി പദ്ധതിയിലൂടെ തെരുവുനായ ശല്യം കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ ;വിശദാംശങ്ങൾ ലഭ്യമാക്കുമോ?

തെരുവ് നായ്ക്കളുടെ ദയാവധം

292  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  അക്രമാസക്തവും അപകടകാരികളും മാരകരോഗങ്ങളോ പരിക്കുകളോ വന്ന് കടുത്ത വേദന അനുഭവിക്കുന്നതുമായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കണമെന്ന സുപ്രീംകോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ ഇത് സംബന്ധിച്ച് സർക്കാർ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെ;വിശദമാക്കാമോ?

അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള നടപടികള്‍

293  ശ്രീ. . സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സുപ്രീംകോടതി വിധിപ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;വിശദമാക്കാമോ;

(ബി)  ഏതു മാനദണ്ഡപ്രകാരമാണ് നായ്ക്കളുടെ ദയാവധം നടപ്പിലാക്കുന്നത് ;ഇതിനായി സര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)  എങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാമോ?

തെരുവുനായ്ക്കളുടെ ശല്യം

294  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തെരുവുനായ്ക്കളുടെ നിയന്ത്രണവും സംരക്ഷണവും പുനരധിവാസവും സംബന്ധിച്ച ബഹു. സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് പഠിച്ച് സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ;

(ബി)  സ്‌കൂൾ തുറന്നതു കണക്കിലെടുത്ത് തെരുവുനായകളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകാനുള്ള എന്തെങ്കിലും പ്രത്യേക നടപടികളോ നിർദ്ദേശങ്ങളോ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടോ;വിവരങ്ങൾ ലഭ്യമാക്കുമോ ;

(സി)  പേവിഷബാധയുള്ള നായ്ക്കളെ കണ്ടെത്തുന്നതിനും അവയെ സുരക്ഷിതമായ രീതിയിൽ പിടികൂടുന്നതിനും പരിശീലനം സിദ്ധിച്ചിട്ടുള്ള വേണ്ടത്ര ജീവനക്കാർ ഉണ്ടോ; കൂടുതൽ ആളുകൾക്ക് പരിശീലനം നൽകുമോ; ഇത്തരം നായ്ക്കളെ കണ്ടെത്തുന്നതിനും സുരക്ഷിതമായി പിടികൂടുന്നതിനും ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ ;

(ഡി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും ആക്രമണം തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;പഞ്ചായത്ത് തിരിച്ച് നടപടികൾ വ്യക്തമാക്കാമോ?

മാലിന്യ സംസ്കരണം

295  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ അതിരൂക്ഷമായ മാലിന്യ സംസ്കരണ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ ഇതിന് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)  കേന്ദ്രീകൃത മാലിന്യസംസ്കരണം ഫലവത്തായ രീതിയില്‍ നിര്‍വ്വഹിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ?

മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്കുള്ള ശിക്ഷാനടപടി

296   ഡോ. മാത്യു കുഴൽനാടൻ
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ മത്സ്യ മാർക്കറ്റുകൾ,അറവുശാലകൾ എന്നിവയിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്ന അനാരോഗ്യകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;

(ബി)  ഇക്കാര്യം പരിഹരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്താണെന്ന് വിശദമാക്കാമോ ;

(സി)  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടുപിടിക്കുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

നാട്ടിക നിയോജക മണ്ഡലത്തിലെ തദ്ദേശ റോഡു പുനരുദ്ധാരണ പദ്ധതി

297  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സര്‍ക്കാരിന്റെ കാലയളവില്‍ നാട്ടിക നിയോജക മണ്ഡലത്തില്‍ തദ്ദേശ റോഡു പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റോഡുകള്‍ ഏതെല്ലാം എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)  ഓരോ റോഡിനും അനുവദിച്ച തുക, അവയുടെ നിലവിലെ പുരോഗതി എന്നിവ വ്യക്തമാക്കുമോ, ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

298  ശ്രീ. കെ. രാജന്‍
ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  രാജ്യത്തെ ഗ്രാമീണ ജനതയുടെ ഉപജീവന മാർഗമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ച്ചയിലാണെന്ന എൻ.ആർ..ജി..സംഘർഷ് മോർച്ച,ലിബ്‌ടെക് എന്നീ സംഘടനകളുടെ സംയുക്ത പഠന റിപ്പോര്‍ട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;

(ബി)  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക് പകരമായി വികസിത് ഭാരത് — ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ എന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുതന്നെ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് എന്ന വിമര്‍ശനം പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;

(സി)  തൊഴിലുറപ്പു പദ്ധതിയിൽ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനൊപ്പം ഗ്രാമീണ അടിസ്ഥാന സ‍ൗകര്യവികസനത്തിലും മുന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിരുന്നുവോ;വിശദമാക്കാമോ;

(ഡി)  തൊഴിലുറപ്പു പദ്ധതിയിൽ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കേരള ട്രൈബല്‍ പ്ലസ്‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കാമോ?

തൊഴിലുറപ്പു പദ്ധതി

299  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. സേനാപതി വേണു
ശ്രീ. സി. വി. ശാന്തകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  നിലവില്‍ എത്ര കുടുംബങ്ങള്‍ തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു കഴിയുന്നുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എപ്രകാരമാണ് ഈ മേഖലയെ ബാധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  തൊഴിലുറപ്പു പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ നിലനിര്‍ത്തുന്നതിനും കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  തൊഴിലുറപ്പു പദ്ധതിയുടെ കേന്ദ്രവിഹിതം നിലവില്‍ കുടിശ്ശികയുണ്ടോ;ഉണ്ടെങ്കില്‍ ആയത് ലഭ്യമാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണം

300  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണം എന്ന പ്രവ്യത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?

ട്രാഫിക് സിഗ്നലുകളുടെ പരിപാലനം

301  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്ത പ്രധാന റോഡുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പരിപാലനത്തിനും അവയുടെ വൈദ്യുതി ചാർജ് വഹിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(ബി)  പ്രസ്തുത ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ വൈദ്യുതി ചാർജ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്നതാണോ; ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളോ സർക്കുലറുകളോ ഉണ്ടെങ്കിൽ ലഭ്യമാക്കാമോ;

(സി)  അത്തരത്തിൽ ട്രാഫിക് ലൈറ്റുകളുടെ പരിപാലനവും അവയുടെ വൈദ്യുതി ചാർജും സംബന്ധിച്ച ചെലവുകളും കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് പരിഗണിക്കാമോ?

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന PMGSY പ്രവൃത്തികൾ

302  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്നതും പ്രവൃത്തി പൂർത്തീകരിക്കാനാകാതെ മുടങ്ങിക്കിടക്കുന്നതുമായ പി.എം.ജി.എസ്.വൈ പ്രവൃത്തികൾ ഏതെല്ലാം;ഓരോ പ്രവൃത്തിയും മുടങ്ങിയതിനുള്ള കാരണം വിശദമാക്കുമോ?

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറിയും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സും നിര്‍മ്മാണം

303  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിങ് വിഭാഗത്തിന് നിര്‍വഹണ ചുമതല നല്‍കിയ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറിയും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സും നിര്‍മ്മാണം എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

ലൈഫ് പദ്ധതി - മട്ടന്നൂര്‍ നിയോജക മണ്ഡലം

304  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മട്ടന്നൂര്‍ മണ്ഡലത്തില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളുടെ എണ്ണം എത്രയാണ്; എത്ര അപേക്ഷകള്‍ പെൻഡിംഗിലാണ്; ഇതില്‍ ഭൂരഹിതരായ അപേക്ഷകരുടെ എണ്ണം എത്രയാണ്;

(ബി)  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി)  ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ സ്വീകരിക്കാൻ പോകുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

കലഞ്ഞൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം

305  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കോന്നി മണ്ഡലത്തിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ച കലഞ്ഞൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?

വ്യക്തിഗത സംരംഭ വായ്പ പദ്ധതി

306  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭക വായ്പകള്‍ ലഭ്യമാണാേ; വ്യക്തമാക്കാമാേ?

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പുത്തൂർക്കടവ് പാലം നിർമ്മാണം

307  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പി എം ജി എസ് വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച പുത്തൂർക്കടവ് പാലം നിർമ്മാണത്തിന്റെ ഇതുവരെയുള്ള പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി ആരംഭിക്കാൻ കഴിയാത്തതിന് കാരണം വിശദമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.