STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*61

മുല്ലപ്പെരിയാര്‍ - ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്

ശ്രീ. എ.കെ. ബാലന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് കാണിച്ച് ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ നിലപാട് വെളിപ്പെടുത്താമോ;

(ബി) സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനായി എന്ത് നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?

*62

മാതൃകാ ഇ.എസ്.ഐ. ആശുപത്രികള്‍

ശ്രീ. എ. എ. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്തെ ഇ.എസ്.ഐ. ആശുപത്രികളിലെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും എന്തൊക്കെ തുടര്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ബി) ഓരോ ജില്ലയിലെയും ഓരോ ഇ.എസ്.ഐ. ആശുപത്രിയെ എങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന തരത്തില്‍ മാതൃകാ ആശുപത്രികളാക്കി ഉയര്‍ത്തി കൂടുതല്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*63

മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച കൌണ്‍സിലുമായുണ്ടാക്കിയ കരാര്‍

ശ്രീ. എം. എ. ബേബി

,, എ. പ്രദീപ്കുമാര്‍

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുമായുണ്ടാക്കിയ കരാറിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(ബി) കഴിഞ്ഞ വര്‍ഷത്തെ നിലപാടില്‍ നിന്ന് പ്രസ്തുത മാനേജ്മെന്റുകള്‍ എന്തു മാറ്റമാണ് വരുത്തിയതെന്നറിക്കുമോ;

(സി) സര്‍ക്കാരിന്റെ ഏതൊക്കെ ഉപാധികളാണ് അവര്‍ അംഗീകരിച്ചതെന്ന് വ്യക്തമാക്കാമോ

*64

സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം

ശ്രീ. എം. എ. വാഹിദ്

,, പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി) മിനിമം വേതനം നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നറിയിക്കുമോ;

(സി) സംസ്ഥാനത്തിന് അകത്തും പുറത്തും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് തൊഴില്‍ സംബന്ധമായ വിവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ?

*65

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ നടപടി

ശ്രീ. ഇ. പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കെ. നാരായണന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) എന്‍ഡോസള്‍ഫാന്‍ ഇര ആയവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി) എന്‍ഡോസള്‍ഫാന്‍ ഇര ആയവര്‍ക്ക് ദുരിതാശ്വാസം നല്‍കാനും അവരുടെ പുനരധിവാസത്തിനുമായി ഇതുവരെ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

*66

യുവജന നയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എ. റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) യുവജന ക്ഷേമത്തിനായി ഒരു യുവജന നയം കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

*67

പട്ടിക ജാതി കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) പ്ളസ് ടു പഠനത്തിനുശേഷം ഉപരിപഠനത്തിനായി സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന എസ്.സി. കുട്ടികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ നല്കുന്നതിന് നിലവില്‍ തടസ്സമുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) മുന്‍പ് ഇപ്രകാരം തുക അനുവദിച്ചിരുന്നുവോ ;

(സി) സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ എസ്.സി. കുട്ടികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*68

മുല്ലപ്പെരിയാര്‍-ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്

ശ്രീ. ഇ.ചന്ദ്രശേഖരന്‍

,, സി.ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ലഭ്യമാണോ; എങ്കില്‍ അതിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ശുപാര്‍ശകള്‍ സംസ്ഥാന താല്‍പ്പര്യങ്ങളെ എപ്രകാരം ബാധിക്കുന്നു;

(സി) മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വെളിപ്പെടുത്തുമോ ?

*69

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ; അംഗീകരിച്ച ശുപാര്‍ശകള്‍ ഏതൊക്കെയാണ് ;

(ബി) കമ്മിറ്റി ശുപാര്‍ശകളോടുള്ള ആശുപത്രി മാനേജ്മെന്റ് സംഘടനയുടെ നിഷേധാത്മക നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെ നേഴ്സുമാര്‍ക്ക് മാന്യമായ സേവന-വേതനവ്യവസ്ഥ ഉറപ്പാക്കാന്‍ നടപടിയെടുക്കുമോ; ഇതുവരെ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

*70

ജലനിധി - രണ്ടാം ഘട്ടം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ജലനിധിയുടെ 2-ാം ഘട്ട പദ്ധതിയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഇത് എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി) ഇത് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

*71

ഭൂഗര്‍ഭജല ചൂഷണം

ശ്രീ. കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. എ. ഖാദര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) അമിത ഭൂഗര്‍ഭജല ചൂഷണം മൂലം ജലനിരപ്പില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഭൂഗര്‍ഭജല ശോഷണത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കുന്നുകള്‍ ഇടിച്ചുമാറ്റുന്നതും, വയലുകള്‍ നികത്തുന്നതും, വീടുവളപ്പുകളും പാതകളും കോണ്‍ക്രീറ്റ് ചെയ്യുന്നതും ജലശോഷണത്തിന് കാരണമാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജലചൂഷണത്തിനനൂസൃതമായി മഴക്കുഴികള്‍, ചെക്ക്ഡാമുകള്‍, എന്നിവ മുഖേന ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ?

*72

വ്യവസായ ബന്ധ സമിതിയുടെ പഠനം

ശ്രീ. എം. ചന്ദ്രന്‍

,, എ. കെ. ബാലന്‍

,, എ. പ്രദീപ്കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ നിലപാടെന്താണെന്ന് അറിയിക്കുമോ;

(ബി) ബലരാമന്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്മേല്‍ ഏതു തരത്തിലുള്ള പഠനമാണ് വ്യവസായബന്ധസമിതി നടത്താനുദ്ദേശിക്കുന്നത്;

(സി) നേഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായി തൊഴില്‍ വകുപ്പ് ഇതിനകം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*73

അശാസ്ത്രീയമായ ജലവിതരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) അശാസ്ത്രീയ ജലവിതരണം മൂലം നിലനില്ക്കുന്ന ശുദ്ധജല ദൌര്‍ല്ലഭ്യം മുതലെടുത്ത്, മലിനജലം ശുദ്ധജലമെന്ന പേരില്‍ അമിത വിലയ്ക്ക് വിറ്റഴിക്കുന്ന മാഫിയ സംസ്ഥാനത്തൊട്ടാകെ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന ശുദ്ധ ജലത്തിന്റെ വിനിയോഗ രീതിയും, വിനിയോഗ ആവശ്യങ്ങളും സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ എത്ര ശതമാനം വീതമാണ് കുടിവെള്ളമായും പാചകാവശ്യത്തിനായും ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) സെമി പ്യൂരിഫൈഡ് വാട്ടര്‍ ആവശ്യമായിടത്ത്, കുടിവെള്ളം ഉപയോഗിക്കേണ്ടി വരുന്ന ഇന്നത്തെ അശാസ്ത്രീയ ജലവിതരണ രീതി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോ?

*74

അന്യസംസ്ഥാനതൊഴിലാളികള്‍

ശ്രീ.എ.കെ.ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി അന്യ സംസ്ഥാന തൊഴിലാളികളുടെ വരവ് കേരളത്തില്‍ ഉണ്ടായിട്ടും ഉന്നതാധികാരികള്‍ വ്യക്തമായി ഒരു കണക്ക് ഇക്കാര്യത്തില്‍ സൂക്ഷിച്ചിട്ടില്ലായെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ മാവോയിസ്റു ഗ്രൂപ്പുകള്‍ വന്നുചേരുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*75

വന്ധ്യതാ ചികിത്സ

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വന്ധ്യതാ ചികിത്സയ്ക്കുള്ള സംവിധാനം നിലവിലുണ്ടോ;

(ബി) ഈ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ അമിതമായ ഫീസും ചൂഷണവും നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആയത് തടയുവാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമോ;

(ഡി) ന്യായമായ ഫീസ് ചുമത്തി പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വന്ധ്യതാ ചികിത്സയ്ക്കുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*76

ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം

ശ്രീ. പി. തിലോത്തമന്‍

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ടാങ്കറുകളില്‍ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് പരിശോധന നടത്തുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) മലിനജലം വിതരണം ചെയ്യുന്ന ഏജന്‍സികളെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

*77

നോക്കുകൂലി

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) നോക്കുകൂലി നിര്‍ത്തലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ ;

(ബി) ഏതെല്ലാം ജില്ലകളെയാണ് നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുള്ളത് ;

(സി) മറ്റ് ജില്ലകളെക്കൂടി നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

*78

കെ.ടി.ഡി.സി.യുടെ ടൂറിസം വികസന പദ്ധതികള്‍

ശ്രീ. എ.റ്റി. ജോര്‍ജ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് ടൂറിസം വികസനത്തിനും വൈവിധ്യ വത്ക്കരണത്തിനും കെ.ടി.ഡി.സി ആവിഷ്ക്കരിച്ച് നടപ്പിലാക്കി യിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) ടൂറിസ്റ് കേന്ദ്രങ്ങളിലേയ്ക്ക് ഗുണനിലവാരമുള്ള റോഡുകള്‍ വികസിപ്പിച്ചെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചി ട്ടുണ്ടോ;

(സി) സംസ്ഥാനത്ത് അഡ്വെഞ്ചര്‍ ടൂറിസം പദ്ധതി നടപ്പിലാക്കി യിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ് ?

*79

കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍

ശ്രീ. ജെയിംസ് മാത്യൂ

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കാസര്‍ഗോഡ് ജില്ലയിലെ അസാധാരണ രോഗങ്ങളെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ എന്തായിരുന്നെന്ന് വെളിപ്പെടുത്തുമോ;

(ബി) കീടനാശിനി കമ്പനി പ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് റിപ്പോര്‍ട്ട് പുന: പരിശോധിക്കാന്‍ ഗവണ്‍മെന്റ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവനോട് ആവശ്യപ്പെട്ടതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പഠനസംഘത്തലവന്റെ മറുപടിയെന്തായിരുന്നെന്ന് വ്യക്തമാക്കാമോ?

*80

യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, എ.റ്റി. ജോര്‍ജ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇതിനായി സംസ്ഥാന തലത്തില്‍ യുവജന കേന്ദ്രം തുടങ്ങുന്ന കാര്യം ആലോചിക്കുമോ;

(സി) ജില്ലാതലങ്ങളില്‍ യുവജന ഹോസ്റലുകള്‍ ആരംഭിക്കുമോ;

(ഡി) യുവജനങ്ങളുടെ തൊഴിലധിഷ്ഠിത പരിശീലനത്തിനായി യുവജന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?

*81

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്ന സ്വദേശികളും വിദേശീയരുമായ സന്ദര്‍ശകരുടെ സുരക്ഷിതത്വവും, സൌകര്യവും ഉറപ്പുവരുത്തുന്നകാര്യത്തില്‍ പുതുതായി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) നിലവിലുള്ള ടൂറിസം പോലീസ് സംവിധാനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ പ്രസ്തുത സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ പരിഷ്കാരങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) ടൂറിസ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള പാതകളിലും, ഇടത്താവളങ്ങളിലും, സാമൂഹ്യവിരുദ്ധരും, മദ്യപന്മാരും ടൂറിസ്റുകളെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമോ ;

(ഇ) ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ-മയക്കുമരുന്ന് ലഭ്യത തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ ?

*82

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് പുനര്‍നിര്‍ണ്ണയം

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനു വേണ്ടി മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നിയോഗിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ പുതിയ വില സൂചികയ്ക്ക് നിലവിലുള്ള വില സൂചികയില്‍ നിന്നുമുള്ള വ്യതിയാനം എത്ര എന്നാണ് നിര്‍ണ്ണയിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ; കാലതാമസത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി) അവശ്യസാധനങ്ങളുടെ യഥാര്‍ത്ഥ വിലയും സ്റാറ്റിസ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന വില സൂചികയും തമ്മില്‍ വലിയ അന്തരമുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതു സംബന്ധിച്ച് വിശദീകരിക്കാമോ;

(സി) തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷാമബത്ത യഥാര്‍ത്ഥ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

*83

പകര്‍ച്ചവ്യാധികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

,, വി. ശിവന്‍കുട്ടി

,, സാജു പോള്‍

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരുവനന്തപുരം, തൃശൂര്‍, എറണാകുളം തുടങ്ങിയ നഗരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ?

*84

മരുന്ന് വില

ശ്രീ. കെ. രാജു

,, സി. ദിവാകരന്‍

'' ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മരുന്നുകളുടെ വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട അടിസ്ഥാനത്തിലല്ലാതെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മരുന്നു വില ക്രമാതീതമായി കൂടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില പൊതു വിപണിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) മരുന്നു വിപണിയിലെ ചൂഷണത്തില്‍ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

*85

മഴക്കാല രോഗ പ്രതിരോധവും ചികിത്സയും

ശ്രീ. കെ.എന്‍.എ. ഖാദര്‍

,, സി. മമ്മൂട്ടി

,, കെ.എം. ഷാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മഴക്കാല രോഗപ്രതിരോധത്തിനും, ചികിത്സയ്ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(ബി) മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ അപാകതകളും അപര്യാപ്തതയും കാരണം മഴക്കാലത്തുണ്ടാകാവുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടോ ; എങ്കില്‍ അക്കാര്യത്തില്‍ എടുത്തിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ എന്തെല്ലാമാണ് ;

(സി) ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ ബോധവത്ക്കരണത്തിന് ഏതൊക്കെ വിഭാഗം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി) ഏതൊക്കെത്തരം രോഗങ്ങളാണ് മഴക്കാലത്ത് വരാന്‍ ഇടയുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ഇ) ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുംവിധം പി. എച്ച്.സി കള്‍ ഉള്‍പ്പെടെയുള്ളവയെ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

*86

മെഡിക്കല്‍ ലാബുകള്‍ക്കും സ്കാനിംഗ് സെന്ററുകള്‍ക്കും രജിസ്ട്രേഷന്‍

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി

,, പി. എ. മാധവന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്തെ മെഡിക്കല്‍ ലാബുകള്‍ക്കും സ്കാനിംഗ് സെന്ററുകള്‍ക്കും ഇപ്പോള്‍ രജിസ്ട്രേഷന്‍ സംവിധാനം നിലവിലുണ്ടോ;

(ബി) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ ആരോഗ്യ വകുപ്പില്‍ സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതകളുള്ളവരാണെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഇവയിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഏകീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*87

കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മൂലം കുടിവെള്ളക്ഷാമം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കാലപ്പഴക്കംചെന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ നേരിടുന്ന കുടിവെള്ള ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

*88

പുകയില ഉല്‍പ്പന്നങ്ങളുടെ നിരോധനം

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ചെറുപ്പക്കാര്‍ക്കിടയിലെ കാന്‍സര്‍ബാധയ്ക്കുള്ള പ്രധാന കാരണം പുകയിലവസ്തുക്കളുടെ ഉപയോഗമാണെന്ന പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുകയില വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) പുകവലി നിയന്ത്രണ നടപടികളില്‍ അലംഭാവം വന്നതിനാല്‍ പൊതുസ്ഥലങ്ങളിലെ പുകവലി സജീവമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പാന്‍പരാഗ്, ഗുഡ്ക്ക തുടങ്ങിയ പുകയില ഉല്പന്നങ്ങള്‍ സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്നതും, വില്പന നടത്തുന്നതു നിരോധിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കുമോ?

*89

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. സി. കൃഷ്ണന്‍

,, പി.കെ. ഗുരുദാസന്‍

,, കെ.കെ. നാരായണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ക്ഷേമനിധി നിയമം 2008-ല്‍ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) തൊണ്ണൂറ്റി മൂന്ന് ശതമാനത്തോളം വരുന്ന പ്രസ്തുത വിഭാഗത്തിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത ക്ഷേമനിധിയ്ക്കായി ദേശീയതലത്തില്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഘടന എന്താണെന്നറിയിക്കാമോ;

(സി) സംസ്ഥാനത്തില്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതില്‍ എത്ര അംഗങ്ങളുണ്ടെന്നും എത്ര യോഗങ്ങള്‍ ചേരുകയുണ്ടായെന്നും വ്യക്തമാക്കുമോ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനതല ബോര്‍ഡിന് ധനസഹായം നല്‍കുകയുണ്ടായോ; എങ്കില്‍ എത്ര തുകയെന്ന് അറിയിക്കുമോ;

(ഇ) സംസ്ഥാനത്ത് അസംഘടിതമേഖലയിലെ എത്ര തൊഴിലാളികള്‍ക്ക് ഇതിനകം ക്ഷേമനിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായിയെന്നറിയിക്കുമോ?

*90

പി.ജി ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം

ശ്രീ. ആര്‍. രാജേഷ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മെഡിക്കല്‍-പി.ജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നോ;

(ബി) പ്രസ്തുത ഉത്തരവ് പിന്‍വലിക്കാനുള്ള സാഹചര്യം വ്യക്തമാക്കുമോ;

(സി) മെഡിക്കല്‍-പി.ജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

<<back   
                                                                                                                                                                                                            

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.